Begin typing your search above and press return to search.
proflie-avatar
Login

"മ​​ഴയെനിക്ക് ഒരു ​ന​​ല്ല കു​​ളി​​രോർമയല്ല": രജനി പാ​​​ലാ​​​മ്പ​​​റ​​​മ്പി​​​ൽ സംസാരിക്കുന്നു

കേ​ര​ള​ത്തി​ലെ ദ​ലി​ത്​ ​സ്​​ത്രീ ജീ​വി​തം എ​ന്താ​ണെ​ന്ന​തി​ന്റെ പ​രിച്ഛേ​ദ​മാ​ണ്​ എ​ഴു​ത്തു​കാ​രി ര​​ജ​​നി പാ​​ലാ​​മ്പ​​റ​​മ്പി​​ൽ എ​ഴു​ത്ത​ിലൂ​ടെ വ​ര​ച്ചി​ടു​ന്ന​ത്. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ താ​നും ത​ന്റെ സ​മൂ​ഹ​വും ബ​ഹി​ഷ്​​കൃ​ത​രാ​വു​ന്ന​ത്​ എ​ന്ന​തി​ന്റെ ചി​ത്രം. കേ​ര​ള​ത്തി​ലെ സി​വി​ൽ രാ​ഷ്​​ട്രീ​യം എ​വി​െ​ട​യൊ​ക്കെ​യാ​ണ്​ പി​ന്നി​ലാ​യി പോ​കു​ന്ന​ത്​ എ​ന്നുകൂ​ടി ഇൗ ​സം​ഭാ​ഷ​ണം വ്യ​ക്ത​മാ​ക്കു​ന്നു.

മ​​ഴയെനിക്ക് ഒരു ​ന​​ല്ല കു​​ളി​​രോർമയല്ല: രജനി പാ​​​ലാ​​​മ്പ​​​റ​​​മ്പി​​​ൽ സംസാരിക്കുന്നു
cancel

പ​​ഠി​​ച്ച സ്‌​​കൂ​​ളി​​ലേ​​ക്ക് തി​​രി​​ച്ചു​പോ​​യി ഉ​​ല​​ർ​​ത്താ​​ൻ നെ​​ല്ലി​​മ​​ര​മി​​ല്ലാ​​ത്ത ദ​ലി​ത്​​ സ്ത്രീ ​ജീ​​വി​​ത​മാ​​ണ് സ്വ​​ന്തം ആ​​ത്മ​​ക​​ഥ​​യാ​യ 'ആ ​​നെ​​ല്ലി​​മ​​രം പു​​ല്ലാ​​ണി'​ലൂ​​ടെ ര​​ജ​​നി കു​​റി​​ച്ചി​​ട്ട​​ത്. വീ​​ട്, സ്കൂ​​ൾ, കോ​​ള​​ജ്, ജോ​​ലി​സ്ഥ​​ലം തു​​ട​​ങ്ങി​​യ വി​​വി​​ധ ഭൂ​​മി​​ക​​ക​​ളി​​ലൂ​​ടെ ഈ ​​പു​​സ്ത​​കം സഞ്ചരി​​ക്കു​​ന്നു​​ണ്ട്. പു​​സ്ത​​ക​​ത്തി​​ന്റെ ആ​​ദ്യ പ​​തി​​പ്പ് ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​ലു​​ള്ള​​വ​​രും വി​​ദേ​​ശ​​ത്തു​​ള്ള​​വ​​രും പു​​സ്ത​​കം സ്വീ​​ക​​രിച്ചു. പു​​സ്ത​​ക​​ത്തി​​ന്റെ ര​​ണ്ടാം...

Your Subscription Supports Independent Journalism

View Plans

പ​​ഠി​​ച്ച സ്‌​​കൂ​​ളി​​ലേ​​ക്ക് തി​​രി​​ച്ചു​പോ​​യി ഉ​​ല​​ർ​​ത്താ​​ൻ നെ​​ല്ലി​​മ​​ര​മി​​ല്ലാ​​ത്ത ദ​ലി​ത്​​ സ്ത്രീ ​ജീ​​വി​​ത​മാ​​ണ് സ്വ​​ന്തം ആ​​ത്മ​​ക​​ഥ​​യാ​യ 'ആ ​​നെ​​ല്ലി​​മ​​രം പു​​ല്ലാ​​ണി'​ലൂ​​ടെ ര​​ജ​​നി കു​​റി​​ച്ചി​​ട്ട​​ത്. വീ​​ട്, സ്കൂ​​ൾ, കോ​​ള​​ജ്, ജോ​​ലി​സ്ഥ​​ലം തു​​ട​​ങ്ങി​​യ വി​​വി​​ധ ഭൂ​​മി​​ക​​ക​​ളി​​ലൂ​​ടെ ഈ ​​പു​​സ്ത​​കം സഞ്ചരി​​ക്കു​​ന്നു​​ണ്ട്. പു​​സ്ത​​ക​​ത്തി​​ന്റെ ആ​​ദ്യ പ​​തി​​പ്പ് ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​ലു​​ള്ള​​വ​​രും വി​​ദേ​​ശ​​ത്തു​​ള്ള​​വ​​രും പു​​സ്ത​​കം സ്വീ​​ക​​രിച്ചു. പു​​സ്ത​​ക​​ത്തി​​ന്റെ ര​​ണ്ടാം പ​​തി​​പ്പ് പു​​റ​​ത്തി​​റ​​ങ്ങി. എ​​ന്നി​​ട്ടും ര​​ജ​​നി​​യു​​ടെ ജീ​​വി​​തം കോ​​ട്ട​​യ​​ത്തെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ മാ​​ലി​​ന്യം ഒഴു​​കു​​ന്ന ഒ​​രു പു​​ഴ​​യു​​ടെ ക​​ര​​യി​​ൽ നാ​​ല് സെ​​ന്റ് കോ​​ള​​നി​​യി​​ൽ ഇ​​ടി​​ഞ്ഞു​പൊ​​ളി​​ഞ്ഞു വീ​​ഴാ​​റാ​​യ ഒ​​രു വീ​​ട്ടി​​ലാ​​ണ്. കേ​ര​ള​ത്തി​ലെ സിവി​ൽ പൊ​ളി​റ്റി​ക്​​സി​ന്റെ പ​രി​മി​തി​ക​ളും പ്ര​ശ്​​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടാ​ൻ ര​ജ​നി​യു​ടെ ജീ​വി​ത​ക​ഥ മ​തി​യാ​യ പാ​ഠ​പു​സ്​​ത​ക​മാ​ണ്. ദ​ലി​ത്​ ​സ്​​ത്രീ ജീ​വി​ത അ​വ​സ്​​ഥ​ക​ൾ കൂ​ടി വ​ര​ച്ചു​കാ​ട്ടു​ക​യാ​ണ്​ ഇൗ ​സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ.

കേ​​ര​​ള​​ത്തി​​ൽ ദ​ലി​ത്​ ജീ​​വി​​ത​​ത്തി​​ന്റെ ഏ​​റ്റ​​വും അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ പ്ര​​ശ്നം ഭൂ​​മി​​യാ​​ണ്. പ​​ല​​ത​​രം ഭൂ​​മി​​യി​​ലൂ​​ടെ​​യും ഭൂ​​മി​​ക​​ക​​ളി​​ലൂ​​ടെ​​യും ര​​ജ​​നി സ​​ഞ്ച​​രി​​ക്കു​​ന്ന​​താ​​യി 'ആ ​​നെ​​ല്ലി​​മ​​രം പു​​ല്ലാ​​ണ്' എ​​ന്ന ആ​​ത്മ​​ക​​ഥ​​യി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. ബാ​​ല്യ​​കാ​​ല​ ജീ​​വി​​തം എ​​ങ്ങ​​നെ ആ​​യി​​രു​​ന്നു?

ഞാ​​ന്‍ ജ​​നി​​ച്ചു വ​​ള​​ര്‍ന്ന ഭൂ​​മി പാ​​ട​​മൊ​​ന്നു​​മ​​ല്ല, ഒ​​രു ക​​ര​​പ്ര​​ദേ​​ശ​​മാ​​ണ്. അ​​വി​​ടെ ഒ​​രു ഓ​​ല​​വീ​​ട്. ക​​ക്കൂ​​സൊ​​ന്നും ഇ​​ല്ല. സ്വ​​കാ​​ര്യ​​ത ആ ​​വീ​​ടി​​ന​​ക​​ത്തി​​ല്ല. ര​​ണ്ട് കു​​ടും​​ബ​​ങ്ങ​​ളാ​ണ് ആ ​​വീ​​ട്ടി​​ല്‍ താ​​മ​​സി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്. സ്വ​​ന്ത​​മാ​​യി​ ഭൂ​​മി​​യ​​ില്ല. അ​​ത് ജ​​ന്മി​​യു​​ടെ ഭൂ​​മി​​ത​​ന്നെ​​യാ​​ണ്. കു​​റ​​ച്ചു ക​​ഴി​​ഞ്ഞ് ജ​​ന്മി അ​​വി​​ടെ വീ​​ട് വെ​​ച്ച​​പ്പോ​​ള്‍ ഞ​​ങ്ങ​​ളെ വേ​​റെ ഒ​​രു സ്ഥ​​ല​​ത്തേ​​ക്ക് മാ​​റ്റി. അ​​തൊ​​രു പാ​​ട​​ത്തെ തോ​​ടി​​ന്റെ ക​​ര​​യി​​ലാ​യി​​രു​​ന്നു. വ​​ഴി​​യി​​ല്ല. പാ​​ട​​ത്തി​​ന്റെ ന​​ടു​​ക്കാ​​ണ് ഞ​​ങ്ങ​​ൾ​​ക്ക് സ്ഥ​​ലം കി​​ട്ടി​​യ​​ത്. പാ​​ട​​ത്തി​​ന്റെ ന​​ടു​​ക്ക് എ​​ന്ന് പ​​റ​​യു​​മ്പോ​​ള്‍ ഒ​​രു ഉ​​റ​​പ്പും ഇ​​ല്ലാ​​ത്ത സ്ഥ​​ല​ം. അ​​വി​​ടെ അ​​ച്ഛ​​ന്‍ ചേ​​റു​കു​​ത്തി പൊ​​ക്കി​​യി​​ട്ട് അ​​തി​​ന​​ക​​ത്തൊ​​രു വീ​​ട് വെ​​ച്ചു. ജ​​ന്മി​​യാ​​ണ് അ​​വി​​ടെ സ്ഥ​​ലം ത​​ന്ന​​ത്. പ​​ക്ഷേ, ന​​മു​​ക്കൊ​​രു അ​​ധി​​കാ​​ര​​വും ത​​ന്നി​​ട്ടി​​ല്ല. ആ​​ധാ​​ര​​മോ പ​​ട്ട​​യ​​മോ ഒ​​ന്നു​മി​​ല്ല. ഞ​​ങ്ങള​​വി​​ടെ താ​​മ​​സി​​ച്ചു. സ്വ​​ന്ത​​മാ​​യി​​ട്ട് പൈ​​സ​​യി​​ല്ലാ​​തെ, അ​​ധ്വാ​​ന​​ത്തി​​ന്റെ ഫ​​ല​​മാ​​യി​​ട്ട് അ​​വി​​ടെ ഓ​​ല​​യും അ​​നു​​ബ​​ന്ധ സാ​​ധ​​ന​​ങ്ങ​​ളൊ​​ക്കെ സ്വ​​ന്ത​​മാ​​യി​​ട്ട് ഉ​​ണ്ടാ​​ക്കി അ​​വി​​ടെ താ​​മ​​സി​​ച്ചു. കൃ​​ഷി ചെ​​യ്തു. എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും വീ​​ട്ടി​​ലേ​​ക്ക് ഇ​​ഴ​​ജ​​ന്തു​​ക്ക​​ള്‍ കേ​​റി​​വ​​രാം. അ​​തു​​പോ​​ലെ​​ത​​ന്നെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ ആ​​ളു​​ക​​ളി​ൽ പ​ല​രും വെ​​ളി​​ക്കി​​റ​​ങ്ങാ​​ന്‍ വ​​രു​​ന്ന സ്ഥ​​ല​​മാ​​ണ​​ത്. അ​​പ്പോ​​ള്‍ അ​​തി​​ന്റെ സ്‌​​മെ​​ല്‍ ന​​മ്മു​​ടെ വീ​​ട്ടി​​ലേ​​ക്ക് വ​​രും. സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത ത​​റ​​യാ​​ണ്. എ​​പ്പോ​ൾ വേ​​ണ​​മെ​​ങ്കി​​ലും പാ​​മ്പ് കേ​​റി വ​​രാം. പി​​ന്നെ കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ കൃ​​ഷി​ചെ​​യ്യു​​മ്പോ​​ൾ കീ​​ട​​നാ​​ശി​​നി​​ക​​ളൊ​​ക്കെ അ​​ടി​​ക്കു​​ന്ന​​തി​​ന്റെ സ്‌​​മെ​​ൽ. വി​​ഷ​​വാ​​ത​​ക​​ങ്ങ​​ള്‍ ശ്വ​​സി​​ച്ച് അ​​ങ്ങ​​നെ, എ​​വി​​ടെ​​യാ​​യാ​​ലും ന​​മു​​ക്ക് സു​​ര​​ക്ഷി​​ത​​മി​​ല്ലാ​​ത്ത ഒ​​രു ഭൂ​​മി​​യി​​ലാ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്.

ഈ ​​സ്ഥ​​ല​​ത്ത് ഞ​​ങ്ങ​​ള്‍ പി​​ന്നീ​​ട് വീ​​ടു​വെ​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​പ്പോ​​ൾ അ​ത്​ ഞ​ങ്ങ​ളു​ടെ​യാ​ണെ​ന്ന​തി​ന്​ ​ഒ​​രു തെ​​ളി​​വു​മി​​ല്ല. ഭൂ​​മി പു​​റ​​മ്പോ​​ക്കാ​​ണ്. അ​​തി​​ലേ​​ക്കാ​​ണ് ജ​​ന്മി ഞ​​ങ്ങ​​ളെ മാ​​റ്റി​​യ​​ത്. അ​​ച്ഛ​​ന്‍ ക​​രം അ​​ട​​ക്കാ​​നാ​​യി​​ട്ട് വി​​ല്ലേ​​ജി​​ല്‍ ചെ​​ന്ന​​പ്പോ​​ൾ ഭൂ​​മി​​യി​​ൽ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു മ​​ന​​സ്സി​​ലാ​​യി. അ​​ച്ഛ​​ന്‍ ജ​​ന്മി​​ക്കെ​​തി​​രെ കേ​​സ് കൊ​​ടു​​ത്തു. ഒ​​ന്നും വി​​ജ​​യി​​ച്ചി​​ല്ല. പ​​ക്ഷേ, ലാ​​ന്‍ഡ് റ​​വ​​ന്യൂ​​വി​​ല്‍നി​​ന്ന് 10 സെ​​ന്റ് സ്ഥ​​ലം ഞ​​ങ്ങ​​ള്‍ക്ക് അ​​ള​​ന്ന് ത​​ന്നു. ഞ​​ങ്ങ​​ള്‍ അ​​വി​​ടെ താ​​മ​​സി​​ച്ചു. അ​​ത് ജ​​ന്മി​​യു​​ടെ വ​​ക​​യ​​ല്ല. പു​​റ​​മ്പോ​​ക്കു​ത​​ന്നെ​​യാ​​ണ്.

ആ​​ൺ​​ജീ​​വി​​ത​​ങ്ങ​​ളി​​ൽ​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഒ​​രു പെ​​ൺ​​കു​​ട്ടി എ​​ന്ന രീ​​തി​​യി​​ൽ ര​​ജ​​നി​​യു​​ടെ ജീ​​വി​​ത​​ത്തി​​ന്റെ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ വ്യ​​ത്യ​​സ്ത​​വും ഇ​​ര​​ട്ടി​​യും ആ​​യി​​രി​​ക്കു​​മ​​ല്ലോ?

ഭൂ​​മി​​യി​​ല്ലാ​​ത്ത ഒ​​രു അ​​വ​​സ്ഥ ഒ​​രു പെ​​ണ്‍കു​​ട്ടി എ​​ന്ന നി​​ല​​യി​​ല്‍ എ​​നി​​ക്ക് ഭ​​യ​​ങ്ക​​ര​ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കി. കാ​​ര​​ണം, വാ​​തി​​ലു​​പോ​​ലും ഇ​​ല്ലാ​​ത്ത വീ​​ടാ​​ണ്. കി​​ട​​ന്നു​​റ​​ങ്ങാ​​ന്‍പോ​​ലും പേ​​ടി. പേ​​ടി എ​​ന്ന് പ​​റ​​ഞ്ഞാ​​ല്‍ മ​​നു​​ഷ്യ​​ര്‍ വ​​ന്ന് ആ​​ക്ര​​മി​​ക്കും എ​​ന്ന​​ത​​ല്ല, മൃ​​ഗ​​ങ്ങ​​ള്‍ കേ​​റി​വ​​രു​​മോ എ​​ന്നു​​ള്ള അ​വ​​സ്ഥ. അ​​ത​​ല്ലാ​​തെ​ത​​ന്നെ, പ്ര​​ബ​​ല​​രാ​​യി​​ട്ടു​​ള്ള ജ​​ന്മി​​ക​​ളോ​​ടാ​​ണ് അ​​ച്ഛ​​ന്‍ കേ​​സ് പ​​റ​​യു​​ന്ന​​ത്. കൂ​​ടെ​​യു​​ള്ള കു​​ടും​​ബ​​ക്കാ​​ര്‍പോ​​ലും ജ​​ന്മി​​യു​​ടെ കൂ​​ടെ​യാ​ണ്. അ​​ച്ഛ​​നെ അ​​വ​​ര് ഒ​​രു​​ത​​ര​​ത്തി​​ല്‍ നി​​രാ​​ക​​രി​​ച്ചു എ​​ന്നു​ത​​ന്നെ വേ​​ണം പ​​റ​​യാ​​ന്‍. അ​​ച്ഛ​​ന്‍ ജ​​ന്മി​​ക്ക് വേ​​ണ്ടി​​യാ​​ണ് ജോ​​ലി​​ചെ​​യ്‌​​തോ​​ണ്ടി​​രു​​ന്ന​​ത്. അ​​ച്ഛ​​ന്റെ ജോ​​ലി​​ക​​ളെ​​ല്ലാം അ​​വ​​ർ ഇ​​ല്ലാ​​താ​​ക്കി. എ​​ന്റെ ഉ​​ള്ളി​​ല്‍ എ​​പ്പോ​​ഴും അ​​ച്ഛ​​ന്‍ ഉ​​പ​​ദ്ര​​വി​​ക്ക​​പ്പെ​​ടാ​​മോ എ​​ന്ന ആ​​ശ​​ങ്ക ഉ​​ണ്ടാ​​യി​​രു​​ന്നു.​ അ​​ച്ഛ​​ന്‍ കേ​​സു കൊ​​ടു​​ത്തു ഭൂ​​മി കി​​ട്ടി​​ക്ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​വ​​ര് ഞ​​ങ്ങ​​ളു​​ടെ വ​​ഴി കൂ​​ടി ത​​ട​​ഞ്ഞു. വ​​ര​​മ്പു​വ​​രെ ത​​ട​​ഞ്ഞു. ഞ​​ങ്ങ​​ള്‍ക്ക് ന​​ട​​ക്കാ​​ന്‍ വ​​ഴി​​യി​​ല്ലാ​​ത്ത അ​​വ​​സ്ഥ​യാ​​യി. ഞ​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന പൊ​​തു​​വാ​​യി​​ട്ടൊ​​രു വ​​ഴി​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​വി​​ടെ വ​​ഴി​​യി​​ല്ലെ​​ന്ന് കാ​​ണി​​ക്കാ​​ന്‍ അ​​വി​​ടെ അ​​വ​​ര് ഞെ​​രി​​ഞ്ഞി​​ല്‍ കൊ​​ണ്ടു വി​​ത​​റി.

അ​​ച്ഛ​​ന്‍ ധീ​​ര​​നാ​​യ വ്യ​​ക്തി​​യാ​​യ​ി​രു​ന്നു. അ​​വ​​ര്‍ക്ക് അ​​ച്ഛ​​നെ അ​​ങ്ങ് ഉ​​പ​​ദ്ര​​വി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് അ​​ച്ഛ​​ന്‍ നി​​ല​​നി​​ന്ന​തെ​​ന്ന് തോ​​ന്നു​​ന്നു. അ​​ച്ഛ​​ന്‍ കാ​​ര്യ​​ങ്ങ​​ള്‍ക്കൊ​​ക്കെ എ​​തി​​ര്‍ത്ത് സം​​സാ​​രി​​ക്കു​ം. ഇ​​ങ്ങ​​നെ​​യു​​ള്ള അ​​വ​​സ്ഥ പെ​​ണ്‍കു​​ട്ടി എ​​ന്ന നി​​ല​​യി​​ല്‍ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തു​​പോ​​ലെ ത​​ന്നെ യാ​​ത്ര​​ക​​ളും സ്‌​​കൂ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക​​ളും ഇ​​തൊ​​ക്കെ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഞ​​ങ്ങ​​ൾ വ​​ര​​മ്പി​​ലൂ​​ടെ​​യും ചി​​റ​​യി​​ലൂ​​ടെ​​യു​മാ​​ണ് ന​​ട​​ന്നി​​രു​​ന്ന​​ത്. ചി​​റ​​യി​​ലൂ​​ടെ ന​​ട​​ക്കു​​മ്പോ​​ള്‍ ജ​​ന്മി​​ക​​ൾ ഞ​​ങ്ങ​​ളെ വി​​ളി​​ച്ച് മാ​​ന​​സി​​ക​​മാ​​യി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തും. മേ​​ലി​​ല്‍ ഇ​​തു​​വ​​ഴി ന​​ട​​ന്നു​​പോ​​ക​​രു​​ത് എ​​ന്നു പ​​റ​​യും. പേ​​ടി​​ച്ചു പേ​​ടി​​ച്ചാ​​ണ് പോ​​കു​​ന്ന​​ത്. ഒ​​രു വ​​ഴി​​പോ​​ലും ന​​മു​​ക്കി​​ല്ല. ശാ​​രീ​​രി​​ക​​മാ​​യി ആ​​ക്ര​​മി​​ച്ചി​​ല്ലെ​​ങ്കി​​ല്‍പോ​​ലും മാ​​ന​​സി​​ക​​മാ​​യി ആ​​ഘാ​​തം കൂ​​ടു​​ത​​ലാ​​യി ത​​രും. ന​​മു​​ക്ക​​തി​​ന​​ക​​ത്ത് പ്ര​​തി​​രോ​​ധി​​ക്കാ​​നൊ​​ന്നും പ​​റ്റി​​ല്ല​​ല്ലോ. ന​​മ്മ​​ളീ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യി​​ലൂ​​ടെ​​യാ​​ണ് ജീ​​വി​​തം മു​​ഴു​​വ​​ന്‍ ക​​ട​​ന്നു​പോ​​കു​​ന്ന​​ത്. അ​​ച്ഛ​​ന്റെ ധൈ​​ര്യ​​മാ​​ണ് ഞ​​ങ്ങ​ളി​ലേ​ക്കും പ​ക​ർ​ന്ന​ത്. അ​​ച്ഛ​​ന്‍ ഭ​​യ​​ങ്ക​​ര സ്‌​​ട്രോ​ങ് ആ​​യ​​തു​​കൊ​​ണ്ട് അ​​ച്ഛ​​ന്റെ പി​​ന്നി​​ല്‍ നി​​ല്‍ക്കു​​മ്പോ​​ള്‍ ന​​മു​​ക്കൊ​​രു ധൈ​​ര്യ​​മു​​ണ്ട്. ആ ​​ഒ​​രു ബ​​ല​​ത്തി​​ലാ​​ണ് ജീ​​വി​​ച്ച​​ത്.

മേ​​ൽ​പ​​റ​​ഞ്ഞ പാ​​ട​​ത്തു​നി​​ന്നും സ്‌​​കൂ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന ഭൂ​​മി​​യെ​​ക്കു​​റി​​ച്ചും ര​​ജ​​നി പു​​സ്ത​​ക​​ത്തി​​ൽ പ​​റ​​യു​​ന്നു​​ണ്ട്?

സാ​​ധാ​​ര​​ണ ഞ​​ങ്ങ​​ള്‍ സ്‌​​കൂ​​ളി​​ല്‍ പാ​​ട​​വ​​ര​​മ്പി​​ല്‍കൂ​​ടി​​യാ​​ണ് പോ​​കു​​ന്ന​​ത്. ഞ​​ങ്ങ​​ളു​​ടെ ഫാ​​മി​​ലി പോ​​കും. ഞ​​ങ്ങ​​ളു​​ടെ അ​​പ്പു​​റ​​ത്തെ ഫാ​​മി​​ലി പോ​​കും. അ​​യ​​ല്‍വ​​ക്ക​​ത്തെ കു​​ട്ടി​​ക​​ളും പോ​​കും. സാ​​ധാ​​ര​ണ​​ക്കാ​​രാ​​യി​​ട്ടു​​ള്ള ആ​​ളു​​ക​​ളാ​​ണ് ഈ ​​വ​​ര​​മ്പി​​ല്‍ക്കൂ​​ടി യാ​​ത്ര ചെ​​യ്തു​​കൊ​​ണ്ടി​​രു​​ന്ന​​ത്. ഒ​​രു അ​​റു​​ന്നൂ​​റ് എ​​ഴു​​ന്നൂ​​റ് മീ​​റ്റ​​റോ​​ളം വ​​ര​​മ്പി​​ലൂ​​ടെ​ത​​ന്നെ പോ​​ക​​ണം. വേ​​ന​​ൽ​ക്കാ​​ല​​ത്ത് ഇ​​ട​​ക്കാ​​ല കൃ​​ഷി​ചെ​​യ്യു​​മ്പോ​​ള്‍ വ​​ര​​മ്പൊ​​ക്കെ വെ​​ള്ളം കൊ​​ണ്ടു​​വ​​ന്ന് ഒ​​രു​ക്കി​​യി​​ടും. ച​ളി നി​​റ​​ഞ്ഞ ഈ ​​വ​​ര​​മ്പി​​ലൂ​​ടെ വേ​​ണം പോ​​കാ​​ന്‍. വേ​​റെ വ​​ഴി​​യി​​ല്ല. ച​ളി​​യി​​ല്‍ ഞ​​ങ്ങ​​ളു​​ടെ കാ​​ല് ബൂ​​ട്ടു​​പോ​​ലെ ചി​​ല സ​​മ​​യ​​ത്ത് ഇ​​റ​​ങ്ങി​​പ്പോ​​കും. ചി​​ല​​പ്പോ​​ള്‍ ഇ​​റ​​ങ്ങി​​പ്പോ​​കു​​മ്പോ​​ള്‍ നീ​​ര്‍ക്കോ​​ലി ഉ​​ണ്ടാ​​വും. സ്‌​​കൂ​​ളി​​ല്‍ പോ​​കു​​മ്പോ​​ള്‍ നീ​​ര്‍ക്കോ​​ലി ക​​ടി​​ച്ച അ​​നു​​ഭ​​വ​മു​​ണ്ട്. അ​​യ​​ല്‍വ​​ക്ക​​ത്തെ കു​​ട്ടി​​ക​​ളാ​​ണെ​​ങ്കി​​ലും ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​ത്ത​​ന്നെ​​യാ​​ണ് പോ​​കു​​ന്ന​​ത്. ഇ​​ട​​യ്ക്കി​​റ​​ങ്ങി തോ​​ട്ടി​​ല്‍ കാ​​ല് ക​​ഴു​​കും. അ​​തു​​പോ​​ലെ തോ​​ട് ചെ​​ന്നു​ചേ​​രു​​ന്ന​​ത് ഒ​​രു ചി​​റ​​യി​​ലാ​​ണ്. ചി​​റ​​യി​​ലാ​​ണ് പൊ​​തു​സ്ഥ​​ല​​ത്തു​നി​​ന്ന് വ​​രു​​ന്ന ആ​​ളു​​ക​​ള്‍ മു​​ഴു​​വ​​നും കു​​ളി​​ക്കു​​ന്ന​​തും വെ​​ളി​​ക്കി​​റ​​ങ്ങു​​ന്ന​​തും വെ​​ളി​​ക്ക് ക​​ഴു​​കു​​ന്ന​​തും. അ​​തി​​നി​​ട​​യി​​ല്‍കൂ​​ടി വേ​​ണം ഞ​​ങ്ങ​​ള്‍ സ്‌​​കൂ​​ളി​​ലേ​​ക്ക് പോ​​കാ​​നാ​​യി​​ട്ട്. ഏ​​റ്റ​​വും വ​​ലി​​യ വി​​ഷ​​യം ന​​മു​​ക്ക് വ​​ഴി​​യേ​​താ വ​​ര​​മ്പേ​​താ എ​​ന്നെ​ാ​ന്നും അ​​റി​​യാ​​ന്‍ പ​​റ്റി​​ല്ല. അ​​പ്പോ​​ൾ ഞ​​ങ്ങ​​ൾ നീ​​ന്തി ഒ​​രു ല​​ക്ഷ്യം വെ​​ച്ചോ​​ണ്ടാ​​ണ് സ്‌​​കൂ​​ളി​​ലേ​​ക്ക് പു​​സ്ത​​ക​​ങ്ങ​​ൾ അ​​ടു​​ക്കി​​പ്പി​​ടി​​ച്ചോ​​ണ്ട് പോ​​കു​​ന്ന​​ത്. ബാ​​ഗൊ​​ന്നും ഇ​​ല്ല. വെ​​ള്ള​​ത്തി​​ല്‍ പോ​​യി​​ല്ലെ​​ങ്കി​​ല്‍ ന​​മ്മ​​ള് ര​​ക്ഷ​​പ്പെ​​ട്ടു എ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്. വെ​​ള്ളം കൂ​​ടി​യാ​ൽ ഞ​​ങ്ങ​​ൾ വേ​​റൊ​​രു ചി​​റ​​യി​​ല്‍ക്കൂ​​ടി പോ​​കും. അ​​ത് ഒ​​രു​ ജ​​ന്മി​​യു​​ടെ സ്ഥ​​ല​​മാ​​ണ്. അ​​തി​​ന​​ക​​ത്ത് ജാ​​തി​​യും അ​​തു​​പോ​​ലെ​​ത​​ന്നെ വേ​​റെ​​ന്തൊ​​ക്കെ​​യോ വ​​ള​​ര്‍ത്തി​​യി​​ട്ടു​​ള്ള ഒ​​രു മ​​തി​​ല്‍ക്കെ​​ട്ടു​ള്ള സ്ഥ​​ല​​മാ​​ണ്. ആ ​​മ​​തി​​ല്‍ക്കെ​​ട്ടി​​ന് ഒ​​രു ഗെ​​യി​​റ്റു​​ണ്ട്. ആ ​​ഗെ​​യി​​റ്റ് ചി​​ല സ​​മ​​യം തു​​റ​​ന്നി​​ടും. ഞ​​ങ്ങ​​ൾ പേ​​ടി​​ച്ചാ​​ണ് അ​​തു​​വ​​ഴി പോ​​കു​​ന്ന​​ത്. മു​​ത​​ലാ​​ളി വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​മോ എ​​ന്ന് പേ​​ടി​​ച്ച് മാ​​ന​​സി​​ക​​സം​​ഘ​​ര്‍ഷ​​ത്തോ​​ടു​​കൂ​​ടി​​യാ​​ണ് അ​​തി​​ലൂ​​ടെ പോ​​കു​​ന്ന​​ത്. അ​​തു​​പോ​​ലെ​ത​​ന്നെ ഞ​​ങ്ങ​​ൾ സ്‌​​കൂ​​ളി​​ലേ​​ക്ക് പോ​​കു​​മ്പോ​​ൾ റോ​​ഡി​​ലി​​റ​​ങ്ങി​​യാ​​ലും വി​​ഷ​​യ​​മാ​​ണ്. ഇ​​രു​​പ​​താം തീ​​യ​​തി, ആ​​റാം തീ​യ​​തി ഒ​​ക്കെ ആ​​കു​​മ്പ​​ഴേ​​ക്കും കാ​​ലി​ച്ച​​ന്ത​​യു​​ണ്ട്. അ​​തി​​നെ പേ​​ടി​​ച്ചി​​ട്ടു വേ​​ണം പോ​​കാ​​നാ​​യി​​ട്ട്. അ​​തി​​ന്റെ ചാ​​ണ​​ക​​വും മൂ​​ത്ര​​വും അ​​തി​​നി​​ട​​യ്ക്കൂ​​ടെ​​യൊ​​ക്കെ​യാ​ണ് സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ൾ സ്കൂ​​ളി​​ൽ പോ​​കു​​ന്ന​​ത്.

ഇ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ളി​​ലൂ​​ടെ സ്കൂ​​ളി​​ലെ ക്ലാ​​സ് റൂം ​​എ​​ന്ന മ​​റ്റൊ​​രു ഭൂ​​മി​​ക​​യി​​ലേ​​ക്കാ​ണ് ര​​ജ​​നി പോ​​കു​​ന്ന​​ത്?

സ്‌​​കൂ​​ള്‍ അ​​നു​​ഭ​​വം എ​​ന്ന് പ​​റ​​യു​​മ്പോ​​ള്‍ ചെ​​റി​​യ ക്ലാ​​സ് തൊ​​ട്ടേ ടീ​​ച്ചേ​​ഴ്‌​​സ് ന​​മ്മ​​ളെ വ​​ലി​​യ കാ​​ര്യ​​മാ​​യി​​ട്ട് ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് തോ​​ന്നു​​ന്നി​​ല്ല. കാ​​ര​​ണം, കു​​റ​​ച്ചു​​കൂ​​ടി ബെ​​റ്റ​​റാ​​യി​​ട്ടു​​ള്ള കു​​ട്ടി​​ക​​ളെ​​യാ​​ണ് ടീ​​ച്ച​​ര്‍മാ​​രും കൂ​​ടു​​ത​​ലാ​​യും ശ്ര​​ദ്ധി​​ച്ചി​​രു​​ന്ന​​ത്. ഞ​​ങ്ങ​​ളെ അ​​ങ്ങ​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചി​​ട്ടി​​ല്ല. പ​​ഠ​​ന​കാ​​ര്യ​​ത്തി​​ലാ​​ണേ​​ലും ഒ​​രു ശ്ര​​ദ്ധ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​തി​​ന്റെ കാ​​ര​​ണം ജാ​​തീ​​യ​​ത​ത​​ന്നെ​​യാ​​ണ്. 'ക​​റു​​മ്പി' എ​​ന്നാ​​ണ് എ​​ന്നെ ടീ​​ച്ച​​ർ​​മാ​​ർ വി​​ളി​​ക്കു​​ക. പ്ര​​ത്യേ​​കി​​ച്ച് ഞ​​ങ്ങ​​ളെ പ​​ഠി​​പ്പി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ലോ മ​​റ്റു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലോ ന​​മ്മ​​ളെ ശ്ര​​ദ്ധി​​ക്കാ​​തെ ഒ​​രു ഇ​​ര​​ട്ട​​പ്പേ​​ര് മാ​​ത്രം ഇ​​ട്ട് വി​​ളി​​ക്കാ​​നു​​ള്ള ഒ​​രു ത്വ​​ര ടീ​​ച്ച​​ര്‍ക്ക് ഉ​​ണ്ടാ​​കും . എ​​നി​​ക്ക് 'ക​​റു​​മ്പി' എ​​ന്നു വി​​ളി​​ക്കു​​മ്പോ​​ൾ ഭ​​യ​​ങ്ക​​ര നാ​​ണ​​ക്കേ​​ടു​​പോ​​ലെ തോ​​ന്നി​​യി​​രു​​ന്നു. നാ​​ലി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ഴാ​​ണ് അ​​ങ്ങ​​നെ വി​​ളി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ൾ എ​​നി​​ക്ക​​തി​​ന്റെ പ്ര​​ശ്‌​​ന​​മൊ​​ന്നും തോ​​ന്നു​​ന്നി​​ല്ല. അ​​ത് ക​​ഴി​​ഞ്ഞ് സ്‌​​കൂ​​ളി​​ലൊ​​ക്കെ​​യാ​​ണേ​​ലും ഓ​​ര്‍ത്തി​​രി​​ക്കാ​​ന്‍ പ​​റ്റി​​യ ടീ​​ച്ചേ​​ര്‍സൊ​​ന്നും അ​​ന്നി​​ല്ലാ​​യി​​രു​​ന്നു. എ​​പ്പോ​​ഴും ശ​​കാ​​ര​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു കേ​​ള്‍ക്കു​​ന്ന​​ത്. ''പ​​ഠി​​ക്കു​​ന്നി​​ല്ല പ​​ഠി​​ക്കു​​ന്നി​​ല്ല'' എ​​ന്ന ശ​​കാ​​രം. ''നി​​ങ്ങ​​ള്‍ക്ക് പ​​ഠി​​ക്കാ​​നു​​ള്ള​​തൊ​​ക്കെ ഗ​​വ​​ണ്‍മെ​​ന്റ് ത​​രു​​ന്നു​​ണ്ട​​ല്ലോ എ​​ന്താ​​ണ് നി​​ങ്ങ​​ള് പ​​ഠി​​ക്കാ​​ത്ത​​ത്?'' ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണ് ശ​​കാ​​രം. ഞ​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ലും അ​​തി​​ന്റേ​​താ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ട്. വീ​​ട്ടി​​ലും പ​​ഠി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​മി​​ല്ലാ എ​​ന്നു​ത​​ന്നെ പ​​റ​​യാം. കാ​​ര​​ണം, ഒ​​രു മേ​​ശ​​യി​​ല്ലാ, പു​​സ്ത​​കം വെ​​ക്കാ​​നും ഇ​​രു​​ന്ന് പ​​ഠി​​ക്കാ​​നു​മു​​ള്ള സം​​വി​​ധാ​​ന​മി​​ല്ല. അ​​ച്ഛ​​ന്റെ കേ​​സും ഈ ​​വ​​ഴി​​യു​​ടെ കേ​​സും ഈ ​​പ്ര​​ശ്‌​​ന​​ങ്ങ​​ളും ബാ​​ധ്യ​​ത​​ക​​ളും ഇ​​തൊ​​ക്കെ ന​​മ്മു​​ടെ വീ​​ട്ടി​​ല്‍നി​​ന്നും ഉ​​ണ്ടാ​​ക്കു​​ന്ന ഒ​​ര​​ര​​ക്ഷി​​താ​​വ​​സ്ഥ​​യു​​ണ്ട്. ഇ​​തു​​മാ​​യി​​ട്ടാ​​ണ് ഞ​​ങ്ങ​​ള്‍ സ്‌​​കൂ​​ളി​​ല്‍ പോ​​കു​​ന്ന​​ത്. സ്‌​​കൂ​​ളി​​ല്‍ ചെ​​ല്ലു​​മ്പോ​​ള്‍ ന​​മു​​ക്ക് ന​​ല്ല ഒ​​ര​​നു​​ഭ​​വം കി​​ട്ടു​​ന്നി​​ല്ല. ടീ​​ച്ചേ​​ഴ്‌​​സ് എ​​ന്താ നി​​ങ്ങ​​ള്‍ പ​​ഠി​​ക്കാ​​ത്തെ, നി​​ങ്ങ​​ള്‍ക്ക് സ്റ്റൈ​​പന്റ് കി​​ട്ടു​​ന്നു​​ണ്ട​​ല്ലോ, നി​​ങ്ങ​​ളെ ഗ​​വ​​ണ്‍മെ​​ന്റ് അ​​ല്ലേ നോ​​ക്കു​​ന്ന​​ത്, നി​​ങ്ങ​​ള്‍ക്കെ​​ന്താ പ​​ഠി​​ച്ചാ​​ല്‍ എ​​ന്നു​​ള്ള രീ​​തി​​യി​​ല്‍ ചോ​​ദി​​ക്കും. ബാ​​ക്ക് സൈ​​ഡി​​ലാ​ണ് ന​​മ്മ​​ള്‍ കൂ​​ടു​​ത​​ലും ഇ​​രി​​ക്കാ​​റു​​ള്ള​​ത്. അ​​ങ്ങ​​നെ ഇ​​രു​​ന്ന​​താ​​ണോ, എ​​നി​​ക്ക​​റി​​യി​​ല്ല. അ​​ങ്ങ​​നെ ആ​​യി​​പ്പോ​​യ​​ത് എ​​ന്താ​​ണെ​​ന്ന് അ​​റി​​യി​​ല്ല. പി​​ന്നെ ചി​​ല ടീ​​ച്ചേ​​ഴ്സി​​നൊ​​ക്കെ ഭ​​യ​​ങ്ക​​ര പു​​ച്ഛ​​മാ​​ണ്. റോ​​സ​​മ്മ എ​​ന്നൊ​​രു ടീ​​ച്ച​​റു​​ണ്ടാ​​യി​​രു​​ന്നു. ആ ​​ടീ​​ച്ച​​റെ​​പ്പോ​​ഴും വം​​ശീ​​യ​​മാ​​യി​​ട്ട് ക​​ളി​​യാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കും. എ​​നി​​ക്ക് പ​​റ​​യാ​​വു​​ന്ന ഒ​​രു മ​​ല​​യാ​​ളം അ​​ധ്യാ​​പ​​ക​​ന്‍, മാ​​ധ​​വ​​ന്‍ എ​​ന്ന ഒ​​രു സാ​​റു​​ണ്ട്. സാ​​റെ​​പ്പോ​​ഴും എ​​ന്നെ പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. മ​​ല​​യാ​​ളം എ​​നി​​ക്ക് ഇ​​ഷ്ട​​മാ​​യ​​തു​​കൊ​​ണ്ട് സാ​​റി​​ന്റെ വി​​ഷ​​യ​​ങ്ങ​​ളൊ​​ക്കെ ഞാ​​ന്‍ ശ​​രി​​ക്ക് പ​​ഠി​​ക്കു​​മാ​​യി​​രു​​ന്നു. പി​​ന്നെ വീ​​ട്ടി​​ല് അ​​ച്ഛ​​ന് കു​​റ​​ച്ച് വി​​ദ്യാ​​ഭ്യാ​​സം ഉ​​ള്ള​​തു​​കൊ​​ണ്ടും, പ​​ഠി​​ക്ക​​ണം പ​​ഠി​​ക്ക​​ണം എ​​ന്ന് അ​​ച്ഛ​​ന്‍ വീ​​ട്ടി​​ല്‍ പ​​റ​​യു​​ന്ന​​തു​​കൊ​​ണ്ടും പ​​ഠി​​ക്കാ​​ൻ ശ്ര​​മി​​ക്കും. എ​​ല്ലാ​​ത്തി​​ലൊ​​ന്നും ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ലും ര​​ണ്ട് മൂ​​ന്നെ​​ണ്ണ​​ത്തി​​ന് ജ​​യി​​ക്കു​​മാ​​യി​​രു​​ന്നു. ആ​​വ​​റേ​​ജി​​ന് താ​​ഴെ​​യാ​​യി​​ട്ട് ഞാ​​ന്‍ പ​​ഠി​​ക്കു​​മാ​​യി​​രു​​ന്നു. അ​​ച്ഛ​​ന്‍, പ​​ട്ടി​​ക​​യൊ​​ക്കെ പ​​ഠി​​ക്കാ​​നൊ​​ക്കെ സ​​ഹാ​​യി​​ക്കു​​മാ​​യി​​രു​​ന്നു. പി​​ന്നെ ബ്ര​​ദ​​റൊ​​ക്കെ ഇം​​ഗ്ലീ​​ഷൊ​​ക്കെ പ​​റ​​ഞ്ഞു​​ത​​രു​​മാ​​യി​​രു​​ന്നു. പ​​ക്ഷേ, സ്‌​​കൂ​​ളി​​ലൊ​​ക്കെ പ​​ഠി​​ക്കു​​മ്പോ​​ള്‍ കൂ​​ടു​​ത​​ലാ​​യി​​ട്ടൊ​​രു ശ്ര​​ദ്ധ ന​​മു​​ക്ക് വീ​​ട്ടി​​ല്‍നി​​ന്നും കി​​ട്ടാ​​ത്ത​​ത് ഒ​​രു വ​​ലി​​യ വി​​ഷ​​യ​​മാ​​ണ്. പു​​സ്ത​​കം സ്‌​​കൂ​​ളി​​ല്‍നി​​ന്ന് കി​​ട്ടും. ന​​മ്മു​​ടെ സ്റ്റൈ​​പന്റീ​​ന്ന് എ​​ന്തോ പൈ​​സ പി​​ടി​​ക്കും. ഞാ​​ന്‍ മാ​​ത്ര​​മ​​ല്ല മ​​ക്ക​​ള്, വേ​​റെ​​യു​​മു​​ണ്ട്. ര​​ണ്ട് ചേ​​ട്ട​​ന്മാ​​രു​​ണ്ട്. എ​​ല്ലാ​​വ​​ര്‍ക്കും കൂ​​ടി ബു​​ക്ക് മു​​ഴു​​വ​​ന്‍ മേ​​ടി​​ച്ച് ത​​രാ​​ന്‍ പ​​റ്റി​​ല്ല. ആ​​ദ്യം പ​​കു​​തി ബു​​ക്ക് മേ​​ടി​​ക്കും. പി​​ന്നെ​​യീ വീ​​ട്ടി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ളൊ​​ക്കെ കാ​​ര​​ണം ബു​​ക്ക് മേ​​ടി​​ക്കു​​ന്ന കാ​​ര്യം ഞാ​​ന്‍ പ​​റ​​യാ​​റി​​ല്ല. ഒ​​രു ബു​​ക്കി​​ന്റെ മ​​റു​​വ​​ശ​​ത്ത് ബാ​​ക്കി​​യെ​​ഴു​​തു​​മ്പോ​​ള്‍ ടീ​​ച്ചേ​​ഴ്‌​​സൊ​​ക്കെ ഇ​​തെ​​ന്താ ഇ​​ങ്ങ​​നെ​​യൊ​​ക്കെ എ​​ന്ന് പ​​റ​​ഞ്ഞ് അ​​ടി​​ച്ചി​​ട്ടൊ​​ക്കെ​​യു​​ണ്ട്. ഓ​​രോ കു​​ട്ടി​​യെ​​യും മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​ത് ടീ​​ച്ച​​ര്‍മാ​​രു​​ടെ ക​​ട​​മ​​യാ​​ണ്. പ​​ക്ഷേ, ടീ​​ച്ച​​ര്‍മാ​​ര്‍ കു​​ട്ടി​​യെ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ ശ്ര​​മി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​വാം അ​​ന്ന് അ​​ങ്ങ​​നെ​​യൊ​​ക്കെ ത​​ല്ലി​​യ​​ത് എ​​ന്ന് തോ​​ന്നു​​ന്നു. ''നി​​ങ്ങ​​ളു​​ടെ അ​​ച്ഛ​​ന് മ​​ദ്യ​​പി​​ക്കാ​​ന്‍ പൈ​​സ​​യു​​ണ്ട്. ഇ​​ങ്ങ​​നെ കു​​ട്ടി​​ക​​ള്‍ പ​​ഠി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ല്‍ ശ്ര​​ദ്ധ​​യി​​ല്ലെ'​​'ന്ന് പ​​റ​​ഞ്ഞാ​​ണ് കൂ​​ടു​​ത​​ലൊ​​ക്കെ വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ന്ന​​ത്.

സ്കൂ​​ളി​​ലെ ഗ്രൗ​​ണ്ട് മ​​റ്റൊ​​രു ഭൂ​​മി​​യാ​​ണ​​ല്ലോ. അ​​വി​​ടെ മ​​റ്റൊ​​രു അ​​നു​​ഭ​​വം ആ​​യി​​രി​​ക്കി​​ല്ലേ?

സ്‌​​കൂ​​ളി​​ല്‍ പോ​​കു​​മ്പോ​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ​​ന്തോ​​ഷി​​ക്കു​​ന്ന​​ത് ക​​ളി​​സ്ഥ​​ല​​ത്താ​​ണ്. സ്‌​​കൂ​​ളി​​ന്റെ ഒ​​രു ഗ്രൗ​​ണ്ടു​​ണ്ട്. പൊ​​തു​​വാ​​യി​​ട്ട് എ​​ല്ലാ കു​​ട്ടി​​ക​​ളും ത​​മ്മി​​ലു​​ള്ള മിം​​ഗ്ലി​ങ് അ​​തി​​ന​​ക​​ത്ത് ന​​ട​​ക്കു​​ന്നു​​ണ്ട്. സ്‌​​കൂ​​ളി​​ന്റെ ഓ​​ര്‍മ​യി​ൽ ക​​ളി​​സ്ഥ​​ല​​മാ​​ണ് ഏ​​റ്റ​​വും സ​​ന്തോ​​ഷ​​മു​​ള്ള ഭാ​​ഗം. സ്‌​​കൂ​​ളി​​ല്‍ എ​​ല്ലാ വെ​​ള്ളി​​യാ​​ഴ്ച​​യും വൈ​​കു​​ന്നേ​​രം ക​​ളി​​ക്കാ​​ന്‍വേ​​ണ്ടി ഡ്രി​​ൽ മാ​​ഷ് കൊ​​ണ്ടു​​പോ​​കും. ഞാ​​ന്‍ ഓ​​ട്ട​​മ​​ത്സ​​ര​​ത്തി​​നൊ​​ക്കെ പോ​​കു​​മാ​​യി​​രു​​ന്നു. ന​​ന്നാ​​യി​​ട്ട് പ​​ടം വ​​ര​​ക്കു​​മാ​​യി​​രു​​ന്നു. പ​​േ​ക്ഷ, എ​​നി​​ക്ക് ഓ​​രോ പ​​രി​​പാ​​ടി​​യി​​ലും പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള കോ​​ണ്‍ഫി​​ഡ​​ന്‍സ് ഇ​​ല്ലാ​​യ്മ​​യു​​ണ്ട്. ആ​​രും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കി​​ല്ലാ​​യി​​രു​​ന്നു. ഞാ​​ന്‍ ന​​ന്നാ​​യി​​ട്ട് പ​​ടം വ​​ര​​യ്ക്കു​​മെ​​ന്ന് ആ​​രും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. പ​​ക്ഷേ, എ​​നി​​ക്ക് ന​​ന്നാ​​യി​​ട്ട് പ​​ടം വ​​ര​​യ്ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന് മ​​ന​​സ്സി​​ലു​​ണ്ട്. ഓ​​രോ പ​​രി​​പാ​​ടി​​ക്കും പേ​​ര് കൊ​​ടു​​ക്കാ​​ന്‍ത​​ന്നെ പേ​​ടി​​യാ​​ണ്. ഒ​​രി​​ക്ക​​ൽ ഡ്രോ​​യി​​ങ്ങി​​നു പേ​​ര് കൊ​​ടു​​ത്ത​​പ്പോ​​ഴെ​​ക്ക് ടീ​​ച്ച​​ര്‍ പ​​റ​​ഞ്ഞു. ''നീ​​യെ​​ന്തി​​നാ പേ​​ര് കൊ​​ടു​​ക്ക​​ണേ. നീ ​​ചു​​മ്മാ കൊ​​ടു​​ക്ക​​ണ്ട'' എ​​ന്ന്. പേ​​രും കൊ​​ടു​​ത്തു​​പോ​​യി. പി​​ന്നെ പേ​​ര് വി​​ളി​​ച്ച​​പ്പോ​​ള്‍ ഞാ​​ന്‍ ഒ​​ളി​​ച്ചി​​രി​​ക്കു​​വാ​​ണ്. ഒ​​ളി​​ച്ചി​​രി​​ക്കു​​ന്നി​​ട​​ത്തു​​നി​​ന്ന് എ​​ന്നെ പി​​ടി​​ച്ചു. അ​​പ്പോ അ​​വ​​ര് എ​​ന്നെ വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​കാ​​ന്‍ ഒ​​രു കാ​​ര​​ണ​​മു​​ണ്ട്. ര​​ണ്ട് പേ​​രാ​​ണ് മ​​ത്സ​​രി​​ക്കാ​​നു​​ള്ള​​ത്. ഒ​​രാ​​ളും കൂ​​ടി ഉ​​ണ്ടെ​​ങ്കി​​ല്‍ മാ​​ത്ര​​മാ​​ണ് ഫ​​സ്റ്റ്, സെ​​ക്ക​​ന്‍ഡ് ഒ​​ക്കെ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ പ​​റ്റു​​ക​​യു​​ള്ളൂ. അ​​ങ്ങ​​നെ എ​​ന്നെ വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യി​​ട്ട് ഞാ​​ന്‍ വ​​ര​​ച്ചി​​ട്ട് എ​​നി​​ക്ക് സെ​​ക്ക​​ന്‍ഡ് പ്രൈ​​സ് കി​​ട്ടി. സ്‌​​കൂ​​ളി​​ല്‍ പോ​​യി​​ട്ട് ഞ​​ങ്ങ​​ള്‍ വീ​​ട്ടി​​ലേ​​ക്ക് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ന്‍ പോ​​കു​​ന്ന സം​​ഭ​​വ​​മു​​ണ്ട്. വീ​​ട്ടി​​ല്‍ ചെ​​ന്ന് ക​​ഴി​​ഞ്ഞാ​​ല്‍ മി​​ക്ക​​വാ​​റും ഉ​​ച്ച​​യ്ക്ക് ഭ​​ക്ഷ​​ണം ഒ​​ന്നും ഉ​​ണ്ടാ​​വ​​ത്തി​​ല്ല. മി​​ക്ക​​വാ​​റും കാ​​ണ​​ത്തി​​ല്ല. സ്‌​​കൂ​​ളി​​ലി​​രി​​ക്കാ​​നും പ​​റ്റി​​ല്ല. മ​​റ്റു​​ള്ള കു​​ട്ടി​​ക​​ള്‍ ചോ​​ദി​​ക്കും, ''എ​​ന്താ പോ​​വാ​​ത്തെ'' എ​​ന്ന്. അ​​പ്പോ​​ള്‍ ന​​മു​​ക്ക് ഭ​​യ​​ങ്ക​​ര കോം​​പ്ല​​ക്‌​​സാ​​ണ്. മ​​റ്റു​​ള്ള​​വ​​ര്‍ ചോ​​ദി​​ക്കു​​മ്പോ​​ള്‍ മ​​ന​​സ്സി​​ല്‍ ച​​ങ്ക് ക​​ത്തു​​ന്ന പോ​​ലെ​​യാ​​ണ്. അ​​പ്പോ​​ൾ ഞ​​ങ്ങ​​ള്‍ വീ​​ട്ടി​​ലേ​​ക്ക് പോ​​കും. ചി​​ല​​പ്പോ അ​​ച്ഛ​​നി​​ങ്ങ​​നെ അ​​വി​​ട​ന്ന് പൈ​​സ​​യൊ​​ക്കെ മേ​​ടി​​ച്ചി​​ട്ട് വ​​ല്ല ബോ​​ണ്ട​​യോ എ​​ന്തെ​​ങ്കി​​ലും വാ​​ങ്ങി​​ക്കാ​​നാ​​യി​​ട്ട് ബ്ര​​ദ​​റി​​ന്റെ കൈ​യി​ല്‍ പൈ​​സ കൊ​​ടു​​ക്കും. അ​​പ്പോ​​ൾ അ​​ത് വാ​​ങ്ങി​​ച്ചു ക​​ഴി​​യു​​മ്പോ​​ള്‍ അ​​തും എ​​നി​​ക്ക് നാ​​ണ​​ക്കേ​​ടാ​​ണ്. ക​​ട​​യി​​ല്‍ പോ​​യി ബോ​​ണ്ട ക​​ഴി​​ക്കാ​​ന്‍ കേ​​റു​​മ്പോ​​ള്‍ കൂ​​ടെ​​യു​​ള്ള സ​​ഹ​​പാ​​ഠി​​ക​​ള്‍ ക​​ണ്ടാ​​ലോ എ​​ന്ന നാ​​ണ​​ക്കേ​​ട്. എ​​ങ്കി​​ലും നാ​​ണി​​ച്ച് നാ​​ണി​​ച്ച് കേ​​റി ഒ​​രു ബോ​​ണ്ട​​യൊ​​ക്കെ ക​​ഴി​​ക്കും.

രജനി പാ​​​ലാ​​​മ്പ​​​റ​​​മ്പി​​​ൽ 

രജനി പാ​​​ലാ​​​മ്പ​​​റ​​​മ്പി​​​ൽ 

സ്കൂ​​ളി​​ലെ ക​​ളി​സ്ഥ​​ല​​ങ്ങ​​ൾ​പോ​​ലെ സ്‌​​കൂ​​ളി​​ന് പു​​റ​​ത്തും ആ​​ഘോ​​ഷ​​ങ്ങ​​ൾ ഉ​​ണ്ടാ​​കി​​ല്ലേ?

എ​​ന്റെ ഓ​​ർ​മ​വെ​​ച്ച നാ​​ളു​​മു​​ത​​ലേ ഞ​​ങ്ങ​​ളു​​ടെ അ​​ടു​​ത്ത് തി​യ​​റ്റ​റു​​ണ്ട്. ഒ​​ട്ടു​​മി​​ക്ക എ​​ല്ലാ ന​​ല്ല ത​​മി​​ഴ്, മ​​ല​​യാ​​ളം സി​​നി​​മ​​ക​​ളും വ​​രും. ഇം​​ഗ്ലീ​​ഷ് സി​​നി​​മ വ​​രും. ഓ​​ല​​യി​​ട്ട ഒ​​രു കെ​​ട്ടി​​ട​​മാ​​ണ്. ഇ​​ട​​യ്ക്ക് അ​​വി​​ടെ തീ​​യൊ​​ക്കെ പി​​ടി​​ക്കാ​​റു​​ണ്ട്. ര​​ണ്ട് മൂ​​ന്ന് പ്രാ​​വ​​ശ്യം തീ ​​പി​​ടി​​ച്ച് ന​​ശി​​ച്ചി​​ട്ടു​​ണ്ട്. ആ​​കെ​​പ്പാ​​ടെ ന​​മ്മു​​ടെ ലൈ​​ഫി​​ന​​ക​​ത്തൊ​​രു സ​​ന്തോ​​ഷം എ​​ന്ന് പ​​റ​​യു​​ന്ന​​ത് ഈ ​​സി​​നി​​മ കാ​​ണാ​​ന്‍ പോ​​കു​​ന്ന​​താ​​ണ്. വീ​​ട്ടി​​ല്‍ എ​​ല്ലാ​​വ​​രും സി​​നി​​മ കാ​​ണാ​​ന്‍ പോ​​കും. ആ​​ദ്യം പോ​​കു​​ന്ന​​ത് ആ​​ങ്ങ​​ള​​മാ​​രാ​​യി​​രി​​ക്കും. അ​​ത് ക​​ഴി​​ഞ്ഞ് ഞ​​ങ്ങ​​ള്‍ പോ​​കു​​ന്ന​​ത് ഫ​​സ്റ്റ് ഷോ​​ക്കാ​​യി​​രി​​ക്കും. ഞാ​​നും ചേ​​ച്ചി​​യു​​മാ​​ണ് പോ​​കു​​ന്ന​ത്. അ​​ച്ഛ​​നും അ​​മ്മ​​യും സെ​​ക്ക​​ന്‍ഡ് ഷോ​​യ്ക്കാ പോ​​കു​​ന്നെ. അ​​പ്പോ പൈ​​സ ഒ​​ന്നും കാ​​ണ​​ത്തി​​ല്ല. കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ​​ാൽ നെ​​ല്ലൊ​​ക്കെ വീ​​ട്ടി​​ല്‍ കാ​​ണും. അ​​തൊ​​ക്കെ ചി​​ല​​പ്പോ കൊ​​ടു​​ത്തി​​ട്ടാ​​യി​​രി​​ക്കും സി​​നി​​മ​​ക്ക് പോ​​കു​​ന്ന​​ത്. നെ​​ല്ല് കൊ​​ടു​​ത്തി​​ട്ട് ഞ​​ങ്ങ​​ളാ പൈ​​സ​​യും മേ​​ടി​​ച്ചോ​​ണ്ട് സി​​നി​​മ​​ക്ക് പോ​​കും. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഞ​​ങ്ങ​​ള്‍ ആ​​ഹ്ലാ​​ദി​​ച്ചൊ​​രു സ​​മ​​യം സി​​നി​​മ കാ​​ണാ​​ന്‍ പോ​​കു​​ന്ന​​താ​​ണ്. അ​​തു​​പോ​​ലെ​ത​​ന്നെ ഉ​​ത്സ​​വം. ഞ​​ങ്ങ​​ളൊ​​ക്കെ എ​​ല്ലാ ഉ​​ത്സ​​വ​​ത്തി​​നും പോ​​കും. രാ​​ത്രി പ​​രി​​പാ​​ടി കാ​​ണു​​ക എ​​ന്ന​​ത് സം​​ഭ​​വ​​മാ​​ണ്. തൊ​​ഴാ​​നൊ​​ക്കെ വ​​ലു​​താ​​യി ക​​ഴി​​ഞ്ഞി​​ട്ടാ​​ണ് പോ​​യ​​ത്. ചെ​​റു​​പ്പ​​ത്തി​​ല്‍ ഉ​​ത്സ​​വ​​ത്തി​​ന് ന​​ല്ല പ​​രി​​പാ​​ടി​​ക​​ളു​​ണ്ടാ​​കും. ബാ​​ലെ​​യു​​ണ്ട്. ബാ​​​െല​​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ പോ​​കാ​​റു​​ള്ള​​ത്. പ്ര​​ത്യേ​​കി​​ച്ച് അ​​മ്മ​ പാ​​യ മ​​ട​​ക്കി​​ക്കെ​​ട്ടി​​വെ​​ച്ചി​​ട്ട് അ​​തി​​നു​വേ​​ണ്ടി പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ട​​മൊ​​ക്കെ ഉ​​ണ്ടാ​​ക്കി​​യി​​ട്ട് പോ​​കാ​​റു​​ണ്ട്. ക​​ഥ​​ക​​ളി എ​​നി​​ക്ക് ഇ​​ഷ്ട​​മാ​​യി​​രു​​ന്നു പ​​ണ്ട്, എ​​ന്താ​​ണെ​​ന്ന് അ​​റി​​യി​​ല്ല. ഞാ​​ന്‍ ഡി​​ഗ്രി​​ക്ക് ആ​​യി​​രു​​ന്ന​​പ്പോ പ​​ഠി​​ച്ച​​തു​​കൊ​​ണ്ട് കു​​റ​​ച്ചു​​കൂ​​ടി മു​​ദ്ര​​ക​​ളും, സം​​സ്‌​​കൃ​​തം അ​​റി​​യാ​​വു​​ന്ന​​തു​​കൊ​​ണ്ട് പാ​​ട്ടൊ​​ക്കെ മ​​ന​​സ്സി​​ലാ​​വു​​ന്ന​​തു​​കൊ​​ണ്ടുമായി​​രി​​ക്കും എ​​നി​​ക്ക് ക​​ഥ​​ക​​ളി ഇ​​ഷ്ടം. ഇ​​പ്പോ​​ഴും ഇ​​ഷ്ട​​മാ​​ണ്. അ​​ച്ഛ​​ന്‍ എ​​ല്ലാ പ​​രി​​പാ​​ടി​​ക​​ൾ​​ക്കും കൊ​​ണ്ടു​​പോ​​കും. അ​​ടു​​ത്ത അ​​മ്പ​​ല​​ങ്ങ​​ളി​​ലെ ഉ​​ത്സ​​വ​​ങ്ങ​​ള്‍ക്കെ​​ല്ലാം കൊ​​ണ്ടു​​പോ​​കും. അ​​തി​​ന്റെ ഒ​​രു ഭാ​​ഗ്യം ഞ​​ങ്ങ​​ള്‍ക്കു​​ണ്ട്. അ​​ച്ഛ​​ന്‍ ഞ​​ങ്ങ​​ള്‍ പെ​​മ്പി​​ള്ളേ​​രെ കു​​റേ പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ണ്ട്. പ​​ക്ഷേ, ക​​ഥ​​ക​​ളി കാ​​ണാ​​ന്‍ ഓ​​ഡി​​യ​​ന്‍സൊ​​ന്നും അ​​ധി​​കം ഉ​​ണ്ടാ​​വി​​ല്ല. നാ​​യ​​ന്മാ​​രും ന​​മ്പൂ​​തി​​രി​​മാ​​രു​​മാ​​യി​​ട്ടു​​ള്ള ആ​​ളു​​ക​​ള്‍ മാ​​ത്രം അ​​മ്പ​​ല​​ത്തി​​ന്റെ അ​​വി​​ടെ ഉ​​ണ്ടാ​​വും. പു​​ല​​യ​​രാ​​യി​​ട്ടും ദ​​ലി​ത​​രാ​​യി​​ട്ടും ഞ​​ങ്ങ​​ളു​​ടെ ഒ​​രു ഫാ​​മി​​ലി മാ​​ത്ര​​മേ അ​​വി​​ടെ കാ​​ണാ​​റു​​ള്ളൂ ക​​ഥ​​ക​​ളി കാ​​ണാ​​ന്‍. എ​​ന്റെ ഇ​​ഷ്ട​​ത്തി​​ന് പോ​​കു​​ന്ന​​താ​​ണ്. ബാ​​ലെ ആ​​യി​​രി​​ക്കും കൂ​​ടു​​ത​​ലാ​​യി​​ട്ടും താ​​ഴെ​​ക്കി​​ട​​യി​​ലു​​ള്ള ആ​​ളു​​ക​​ളു​​ടെ പ​​രി​​പാ​​ടി. അ​​തു​​കാ​​ണാ​​നാ​​യി​​ട്ട് നി​​റ​​യെ ആ​​ളു​​ക​​ളു​​ണ്ട്. അ​​തു​​പോ​​ലെ​ത​​ന്നെ ന​​മ്മു​​ടെ അ​​വി​​ടെ കാ​​വു​​ണ്ട്. അ​​വി​​ടെ ഗ​​രു​​ഡ​​ന്‍ തൂ​​ക്കം, താ​​ല​​പ്പൊ​​ലി ഒ​​ക്കെ ഉ​​ണ്ട്. അ​​വി​​ടെ മൂ​​ന്ന് സെ​​റ്റാ​​യി​​ട്ടാ​ണ്. ഒ​​ന്ന്, ഈ​​ഴ​​വ​​രു​​ടെ സെ​​റ്റ്. ദ​​ലി​ത​​രു​​ടെ ര​​ണ്ട് സെ​​റ്റു​​ണ്ട്. അ​​തി​​ന് ഭ​​യ​​ങ്ക​​ര അ​​ടി​​യാ. പ​​രി​​പാ​​ടി ക​​ഴി​​ഞ്ഞി​​ട്ട് അ​​ടി​​യു​​ണ്ട്. എ​​ന്തെ​​ങ്കി​​ലും വ​​ഴ​​ക്കു​​ണ്ടാ​​ക്കി അ​​തി​​ന്റെ കേ​​ട് തീ​​ര്‍ക്കു​​ന്ന​​ത് ഈ ​​ഉ​​ത്സ​​വ​​ത്തി​​നാ​​ണ്. പി​​ന്നെ ശൂ​​ലം കു​​ത്തു​​ന്ന ഒ​​രു പ​​രി​​പാ​​ടി​​യു​​ണ്ട്. കൂ​​ടു​​ത​​ലും ദ​​ലി​ത​​രാ​​യി​​ട്ടു​​ള്ള ആ​​ളു​​ക​​ളാ​​ണ് ശൂ​​ലം കു​​ത്തു​​ന്ന​​ത്. ആ​​ളെ​​ക്കാ​​ളും വ​​ലി​​യ ശൂ​​ല​​മൊ​​ക്കെ ക​​വി​​ളി​​ലും നാ​​ക്കി​​ലും കു​​ത്തും.

മ​​ഴ എ​​ന്ന​​ത് ഭൂ​​മി​​യു​​ടെ സ്വ​​ഭാ​​വം മാ​​റ്റും അ​​തു​​പോ​​ലെ മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ത്തി​​ന്റെ​​യും..?

മ​​ഴ എ​​നി​​ക്ക് പേ​​ടി​​പ്പി​​ക്കു​​ന്ന അ​​നു​​ഭ​​വ​​മാ​​ണ്. കാ​​ര​​ണം, ചെ​​റു​​പ്പം മു​​ത​​ലേ മ​​ഴ​​യെ​​ന്ന് പ​​റ​​യു​​മ്പോ വീ​​ട്ടി​​ല്‍ വെ​​ള്ളം ക​​യ​​റും. പോ​​കു​​ന്ന വ​​ഴി​​ക​​ളി​​ലെ​​ല്ലാം വെ​​ള്ളം നി​​റ​​യും. അ​​തു​​പോ​​ലെ വീ​​ട് ചോ​​രും. വീ​​ട് ഒ​​രു പ്രാ​​വ​​ശ്യം മേ​​ഞ്ഞാ​​ല്‍ ര​​ണ്ട് വ​​ര്‍ഷം ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ പ​​റ്റും. പ​​ക്ഷേ, പ​​ന​​യോ​​ല​​ക്കൊ​​ക്കെ ന​​ല്ല വി​​ല​​യാ​​യ​​തു​​കൊ​​ണ്ട് ക​​റ​​ക്ട് സ​​മ​​യ​​ത്തി​​ന് മേ​​യാ​​ന്‍ പ​​റ്റ​​ത്തി​​ല്ല. അ​​പ്പോ മ​​ഴ​​യെ​​ന്ന് പ​​റ​​യു​​ന്ന​​ത് ന​​ല്ല കു​​ളി​​രോ അ​​ങ്ങ​​നെ​​യു​​ള്ള നൊ​​സ്റ്റാ​​ള്‍ജി​​യയോ ആയ അ​​നു​​ഭ​​വം ഒ​​ന്നും എ​​നി​​ക്കു​​ണ്ടാ​​യി​​ട്ടി​​ല്ല. മ​​ഴ എ​​പ്പോ​​ഴും എ​​നി​​ക്ക് ഒ​​രു ഭീ​​ക​​ര​​ത​​യാ​​ണ്. ഇ​​പ്പോ​​ഴും അ​​ങ്ങ​​നെ​​യൊ​​ക്കെ ത​​ന്നെ​​യാ​​ണ്. സ്‌​​കൂ​​ളി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ൾ​ കു​​ട​​പോ​​ലു​​മി​​ല്ല. ന​​മു​​ക്ക് ന​​ട​​ക്കാ​​ന്‍ വ​​ഴി​​ക​​ളി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ്. പി​​ന്നെ വെ​​ള്ളം പൊ​​ങ്ങി​​ക്ക​​ഴി​​ഞ്ഞാ​​ല്‍ ന​​മു​​ക്ക് കി​​ട​​ക്കാ​​ന്‍ സ്ഥ​​ല​​മി​​ല്ല. വീ​​ട്ടി​​ന​​ക​​ത്തേ​​ക്ക് പാ​​മ്പ് കേ​​റി​​വ​​രും. വെ​​ള്ളം ക​​യ​​റു​​മ്പോ​​ൾ ഭ​​ക്ഷ​​ണ​​മൊ​​ന്നും പാ​​കംചെ​​യ്ത് ക​​ഴി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.​ അ​​ടു​​പ്പൊ​​ക്കെ വെ​​ള്ളം ക​​യ​​റി മു​​ങ്ങി​​പ്പോ​​കും. മ​​ഴ​​ക്കാ​​ല​​മൊ​​ക്കെ ആ​​വു​​മ്പോ അ​​ച്ഛ​​നു ജോ​​ലി പോ​​ലു​​മി​​ല്ല. പൈ​​സ​​യൊ​​ന്നും കാ​​ണ​​ത്തി​​ല്ല. വീ​​ട്ടി​​ല്‍ ചോ​​റും വെ​​ക്കാ​​ന്‍ പ​​റ്റ​​ത്തി​​ല്ല. മ​​ഴ​​ക്കാ​​ല​​മാ​​യാ​​ല്‍ സ്വ​​ത​​വേ ജോ​​ലി​​യെ​​ല്ലാം തീ​​ര്‍ന്നി​​രി​​ക്കു​​ന്ന സ​​മ​​യ​​മാ​​ണ്.

സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം ക​​ഴി​​ഞ്ഞ്, ക​​ടു​​ത്തു​​രു​​ത്തി വി​​ട്ടു കോ​​ള​​ജി​​ൽ പോ​​കു​​മ്പോ​​ൾ അ​​ത് പു​​തി​​യൊ​​രു ലോ​​കം തു​​റ​​ക്കു​​ക​യു​​ണ്ടാ​​യി​​രു​​ന്നോ?

അ​​തെ. ഞാ​​ന്‍ പ​​ത്താം ക്ലാ​​സ് ജ​​യി​​ക്കു​​മെ​​ന്ന് വി​​ചാ​​രി​​ച്ചി​​ല്ല. കാ​​ര​​ണം അ​​ന്ന​​ത്തെ കാ​​ല​​ത്ത് അ​​പൂ​​ർ​വം പേ​​ര​േ​​ല്ല ജ​​യി​​ക്ക​​ത്തു​​ള്ളൂ. എ​​നി​​ക്ക് ഇം​​ഗ്ലീ​​ഷ് ഒ​​ന്നും അ​​റി​​യി​​ല്ല. ക​​ണ​​ക്കൊ​​ന്നും ശ​​രി​​ക്ക​​റി​​യി​​ല്ല. പ​​ക്ഷേ ഫ​​സ്റ്റ് ചാ​​ന്‍സ് ത​​ന്നെ എ​​ങ്ങ​​നെ​​യോ പാ​​സാ​​യി. 234 മാ​​ര്‍ക്കാ​​ണ് എ​​നി​​ക്കു​​ള്ള​​ത്. അ​​പ്പോ, എ​​നി​​ക്ക് അ​​ഡ്മി​​ഷ​​ന്‍ കി​​ട്ടി​​യ​​ത് ഡി.​​ബി കോ​​​േള​​ജ് ത​​ല​​യോ​​ല​​പ​​റ​​മ്പി​​ലാ​​ണ്. അ​​തു​​വ​​രെ ഞാ​​ന്‍ ദൂ​​രെ​​യൊ​​ന്നും യാ​​ത്ര ചെ​​യ്തി​​ട്ടി​​ല്ല. കോ​​ളേ​​ജൊ​​ക്കെ ക​​ണ്ട് ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ ഭ​​യ​​ങ്ക​​ര അ​​ങ്ക​​ലാ​​പ്പാ​​യി. അ​​ത്ഭു​​ത​​വും ഒ​​ക്കെ തോ​​ന്നി. ഒ​​ത്തി​​രി കു​​ട്ടി​​ക​​ള്‍. സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ളാ​​ണ് അ​​വി​​ടെ​​യു​​ള്ള​​ത്. സ​​ന്തോ​​ഷ​​മു​​ണ്ടാ​​യി​​രു​​ന്നു കോ​​ളേ​​ജി​​ലേ​​ക്ക് ചെ​​ന്ന് ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍. പ​​ക്ഷേ, ക്ലാ​​സി​​ലൊ​​ക്കെ ന​​മ്മ​​ള്‍ ഇ​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ല്‍പോ​​ലും ര​​ണ്ട് വ​​ര്‍ഷം ഇ​​രു​​ന്നെ​​ങ്കി​​ലും ഒ​​രു അ​​ധ്യാ​​പ​​ക​​ന്‍പോ​​ലും ന​​മ്മ​​ളെ ശ്ര​​ദ്ധി​​ച്ചി​​ട്ടേ​​യി​​ല്ല. ന​​മ്മ​​ളൊ​​ക്കെ എ​​ങ്ങ​നെ​​യൊ​​ക്കെ​​യോ പോ​​യി. ന​​മു​​ക്കു ചി​​ല​​ സ​​മ​​യ​​ങ്ങ​​ളി​​ലൊ​​ന്നും ക്ലാ​​സി​​ൽ ഇ​​രി​​ക്കാ​​ന്‍പോ​​ലും തോ​​ന്നി​​ല്ല. ന​​മ്മു​​ടെ പ്രാ​​തി​​നി​​ധ്യം ഇ​​ല്ലാ​​ത്ത ഒ​​രു സ്ഥ​​ല​​ത്ത് ന​​മ്മ​​ള്‍ ഇ​​രു​​ന്നി​​ല്ലെ​​ങ്കി​​ലും ആ​​രും ശ്ര​​ദ്ധി​​ക്ക​​ത്തി​​ല്ല. ഇ​​രു​​ന്നാ​​ലും ശ്ര​​ദ്ധി​​ക്ക​​ത്തി​​ല്ല. അ​​പ്പോ​​ള്‍ വൈ​​കു​​ന്നേ​​രം ഒ​​ക്കെ മി​​ക്ക​​വാ​​റും ക​​ട്ട് ചെ​​യ്ത് വീ​​ട്ടി​​ലേ​​ക്ക് പോ​​രാ​​റു​​ണ്ട്. ക്ലാ​​സി​​നേ​​ക്കാ​​ളൊ​​ക്കെ പെ​​ട്ടെ​​ന്ന് വീ​​ട്ടി​​ലേ​​ക്ക് എ​​ത്തു​​ക എ​​ന്ന ഒ​​രു ത്വ​​ര​​യൊ​​ക്കെ ന​​മു​​ക്ക് ഉ​​ണ്ടാ​​കാ​​റു​​ണ്ട്. പി​​ന്നെ കോ​​ളേ​​ജ് ഡേ ​​അ​​ങ്ങ​​നെ​​യൊ​​ക്ക​​യു​​ള്ള ഫ​ങ്ഷ​​ന്‍ വ​​രു​​മ്പോ​​ള്‍ ന​​മു​​ക്ക് സ​​ന്തോ​​ഷ​​മാ​​യി​​രു​​ന്നു. സി​​നി​​മാ ന​​ട​​ന്‍മാ​​ർ വരും. അ​​ങ്ങ​​നെ ആ​​ഘോ​​ഷ​​ങ്ങ​​ളും പ​​രി​​പാ​​ടി​​ക​​ളു​മൊ​​ക്കെ കാ​​ണാ​ൻ ഇ​​ഷ്ട​​മാ​​യി​​രു​​ന്നു. അത്തരം ​​അ​​നു​​ഭ​​വ​​ങ്ങ​​ളൊ​​ക്കെ ഇ​​ഷ്ട​​മാ​​യി​​രു​​ന്നു. ന​​ല്ല അ​​വ​​സ്ഥ​​യി​​ല്‍ ജീ​​വി​​ച്ചു​​വ​​രു​​ന്ന കു​​ട്ടി​​ക​​ളൊ​​ക്കെ മു​​ന്‍സീ​​റ്റി​​ലും ഞ​​ങ്ങ​​ളൊ​​ക്കെ പിറ​​കി​​ലും ഇ​​രി​​പ്പു​​ണ്ട്. പ​​ക്ഷേ, ഇ​​തു​​വ​​രെ ആ​​യി​​ട്ടും ഒ​​രു അ​​ധ്യാ​​പ​​ക​​ന്‍പോ​​ലും എ​​ന്റെ പേ​​ര് ര​​ണ്ട് വ​​ര്‍ഷ​​മാ​​യി​​ട്ടും വി​​ളി​​ച്ചി​​ട്ട് പ​​ഠ​​ന​​ത്തി​​ന്റെ കാ​​ര്യ​​വും ഒ​​ന്നും ചോ​​ദി​​ച്ചി​​ട്ടി​​ല്ല. അ​​ങ്ങ​​നെ​​യൊ​​ക്കെ ആ​​യി​​രു​​ന്നു ആ ​​കോ​​ളേ​​ജി​​ലെ അ​​നു​​ഭ​​വം. പി​​ന്നെ ബ​​സി​​ലൊ​​ക്കെ ക​​യ​​റി കോ​​ളേ​​ജി​​ലേ​​ക്ക് പോ​​വു​​ക എ​​ന്നൊ​​ക്കെ പ​​റ​​യു​​മ്പോ​​ള്‍ സ​​ന്തോ​​ഷ​​മു​​ള്ള​​താ​​ണ്. പി​​ന്നെ കൂ​​ട്ടു​​കാ​​ര്, കൂ​​ട്ടു​​കൂ​​ടി ന​​ട​​ക്കാ​​നും കു​​റ​​ച്ച് സ്വാ​​ത​​ന്ത്ര്യം. വീ​​ട്ടി​​ല്‍നി​​ന്ന് മാ​​റി കോ​​ളേ​​ജി​​ലേ​​ക്ക് വ​​ന്ന​​പ്പോ​​ള്‍ കു​​റ​​ച്ചുകൂ​​ടി സ്വാ​​ത​​ന്ത്ര്യം. കൂ​​ട്ടു​​കാ​​ർക്കി​​ട​​യി​​ല്‍ ഇ​​രി​​ക്കാ​​നും ഇ​​ട​​പ​​ഴ​​കാ​​നു​​മു​​ള്ള സ്വാ​​ത​​ന്ത്ര്യം ഒ​​ക്കെ സ​​ന്തോ​​ഷ​​മു​​ള്ള​​താ​​ണ്. പ്രീഡി​​ഗ്രി ഞാ​​ന്‍ തോ​​റ്റ് പോ​​യി​​രു​​ന്നു. ഇം​​ഗ്ലീ​​ഷി​​ലാ​​ണ് തോ​​റ്റ​​ത്. ഇം​​ഗ്ലീ​​ഷ് ഞാ​​ന്‍ തോ​​റ്റ് ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ പി​​ന്നീ​​ട് ഒ​​രി​​ക്ക​​ലും ഇം​​ഗ്ലീ​​ഷ് ഞാ​​ന്‍ ജ​​യി​​ക്കി​​ല്ലെ​​ന്ന് ക​​രു​​തി. ഇ​​നി​​യി​​പ്പോ എ​​ന്തെ​​ങ്കി​​ലും ചെ​​യ്യാ​​ന്‍ പ​​റ്റു​​മോ, ഇം​​ഗ്ലീ​​ഷ് എ​​നി​​ക്ക് ഒ​​ട്ടും അ​​റി​​യി​​ല്ല​​ല്ലോ. ഞാ​​നി​​നി പോ​​കു​​ന്നി​​ല്ലെ​​ന്ന് ഒ​​ക്കെ മ​​ന​​സ്സി​നോ​​ട് പ​​റ​​ഞ്ഞു. ഞാ​​നി​​നി പ്രീ​​ഡി​​ഗ്രി എ​​ഴു​​തു​​ന്നി​​ല്ല. ത​​യ്യ​​ല്‍ ക്ലാ​​സി​​ന് പോ​​യി​​ക്കൊ​​ള്ളാ​​മെ​​ന്ന് പ​​റ​​ഞ്ഞു. അ​​ച്ഛ​​ന്‍ ''നീ ​​ഇ​​നി ഈ ​​ഇം​​ഗ്ലീ​​ഷ് എ​​ഴു​​തി പ​​ാസാ​​യി​​ട്ട് ത​​യ്യ​​ല്‍ ക്ലാ​​സി​​ന് പോ​​യാ​​ല്‍ മ​​തി​​''യെ​​ന്ന് പ​​റ​​ഞ്ഞു. അ​​ങ്ങ​​നെ ഞാ​​ന്‍ ഇം​​ഗ്ലീ​​ഷ് എ​​ഴു​​തി​​യി​​ട്ട് ര​​ണ്ടാ​​മ​​ത്തെ പ്രാ​​വ​​ശ്യ​​മാ​​ണ് പാ​​സാ​​കു​​ന്ന​​ത്. ആ​​ദ്യ​​ത്തെ ആ​​റു​മാ​​സം​കൊ​​ണ്ട് എ​​ഴു​​തി​​യി​​ട്ട് ഞാ​​ന്‍ തോ​​റ്റുപോ​​യി. പി​​ന്നെ​​യും ഞാ​​ന്‍ വി​​ചാ​​രി​​ച്ചു, ഇ​​ത് എ​​ന്നെ​ക്കൊ​​ണ്ട് പ​​റ്റ​​ത്തി​​ല്ല. ജ​​യി​​ക്ക​​ത്തി​​ല്ല എ​​ന്ന്. അ​​ച്ഛ​​ൻ ഒ​​രു സാ​​റി​​ന്റെ കീ​​ഴി​​ൽ ട്യൂ​​ഷനു ചേ​​ർ​​ത്തു. സാ​​റ് ഒ​​രു വ​​ര്‍ഷം മു​​ഴു​​വ​​ന്‍ ഫ്രീ​​യാ​​യി​​ട്ട് പ​​ഠി​​പ്പി​​ച്ചു. സാ​​റ് എ​​ന്നെ അ​​ടു​​ത്തി​​രു​​ത്തി​​യി​​ട്ട് ഓ​​രോ വാ​​ക്കു​ം പ​​റ​​ഞ്ഞു​ത​​ന്നു. സാ​​റ് എ​​നി​​ക്കു​വേ​​ണ്ടി വ​​ള​​രെ അ​​ധി​​കം ക​​ഷ്ട​​പ്പെ​​ട്ടു. ആ ​​സാ​​റ് മ​​രി​​ച്ചു​​പോ​​യി. ഇം​​ഗ്ലീ​​ഷ് ജ​​യി​​ച്ചു. ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ വീ​​ട്ടി​​ല്‍ അ​​ച്ഛ​​ന്‍ കൃ​​ഷി​​പ്പ​ണി​ ചെ​​യ്യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. പ​​യ​​റ് ന​​ടും. അ​​തു​​പോ​​ലെ​​ത​​ന്നെ പാ​​വ​​ല്‍, വെ​​ള്ള​​രി... ഇ​​തൊ​​ക്കെ​ത​​ന്നെ ന​​മ്മ​​ളാ​​ണ് ന​​ന​​ക്കു​ന്ന​​ത്. പ​​യ​​റെ​​ടു​​ക്കു​​ന്ന​​തും അ​​തി​​നോ​​ട​​നു​​ബ​​ന്ധ​​മാ​​യി​​ട്ടു​​ള്ള രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും കൃ​​ഷി​​ക്ക് ന​​ന​​യ്ക്കു​​ന്ന​​തും അ​​തൊ​​ക്കെ ബു​​ദ്ധി​​മു​​ട്ടാ​​ണ്. പ​​യ​​റി​​ന്റെ വ​​ള്ളി​​യി​​ലൊ​​ക്കെ നി​​ന്ന് വെ​​യി​​ല​​ത്തൊ​​ക്കെ നി​​ന്ന് പ​​യ​​റെ​​ടു​​ക്കു​​ന്ന​​തും. പ​​യ​​റി​​ന്റെ വ​​ള്ളി പെ​​ട​​ലി​​യി​​ലൊ​​ക്കെ​​യു​​ര​​ഞ്ഞ് പൊ​​ട്ടു​ം. എ​​ങ്ങ​നെ​​യെ​​ങ്കി​​ലും ഈ ​​ദു​​രി​​ത​​ത്തി​​ല്‍നി​​ന്ന് ര​​ക്ഷ​​പ്പെട​​ണം എ​​ന്നാ​​ണ് ചി​​ന്ത. വീ​​ട്ടി​​ല്‍ നി​​ന്നാ​​ല്‍ ഇ​​ങ്ങ​​ന​​ത്തെ ക​​ഷ്ട​​പ്പാ​​ടാ​​ണ്. ഞാ​​ന്‍ ജ​​യി​​ച്ച് ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ അ​​ച്ഛ​​ന്‍ പെ​​ങ്ങ​​ളു​​ടെ മ​​ക​​ള് ഹോ​​സ്റ്റ​​ലി​​ല്‍ ആ​​യി​​രു​​ന്നു. അ​​പ്പോ​​ള്‍ വീ​​ട്ടി​​ല്‍ നി​​ല്‍ക്കാ​​ന്‍ എ​​നി​​ക്ക് തോ​​ന്നി​​യി​​ല്ല. വീ​​ട്ടി​​ല്‍ ഒ​​രു അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യാ. എ​​പ്പോ​​ഴും പ്ര​​ശ്‌​​ന​​ങ്ങ​​ളാ. എ​​നി​​ക്ക് എ​​ങ്ങോ​​ട്ടെ​​ങ്കി​​ലും മാ​​റി​നി​​ല്‍ക്ക​​ണം. ആ​​ഗ്ര​​ഹ​​മാ​​ണ്. പ്രീ ​​ഡി​​ഗ്രി പാ​​സാ​​യ​​പ്പോ​​ൾ ച​​ങ്ങ​​നാ​​ശ്ശേ​​രി എ​​ന്‍.എ​​സ്.​എ​​സ് കോ​​ളേ​​ജി​​ല്‍ എ​​നി​​ക്ക് അ​​ഡ്മി​​ഷ​​നാ​​യി.

അ​ന്ന്​ ഡി​​ബി കോ​​ളേ​​ജ്, പ്രേ​​മ​​ത്തി​​ന്റെ ഒ​​രു കോ​​ളേ​​ജ് എ​​ന്നു​ത​​ന്നെ​​യാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ന​​മ്മ​​ള്‍ എ​​ങ്ങോ​​ട്ട് നോ​​ക്കി​​യാ​​ലും പെ​​യ​​റി​​നെ, ല​വേ​​ഴ്‌​​സി​​നെ കാ​​ണാം. എ​​ന്റെ മ​​ന​​സ്സി​​ലു​​ണ്ടാ​​യി​​രു​​ന്നു ആ​​രെ​​ങ്കി​​ലും എ​​ന്നെ പ്രേ​​മി​​ക്കു​​മോ എ​​ന്ന്. എ​​ന്റെ ശ​​രീ​​ര​​ത്തെ​ ത​​ന്നെ ഭ​​യ​​ങ്ക​​ര ഷെ​​യിം ആ​​യി​​ട്ട് തോ​​ന്നി​​യി​​രു​​ന്നു. ത​​ടി​​യാ​​യി​​രു​​ന്നു. ന​​ല്ല ക​​റു​​ത്തി​​ട്ടാ​​യി​​രു​​ന്നു. കു​​റെ ബോ​​ഡി ഷെ​​യ്മി​​ങ് എ​​നി​​ക്ക് അ​​പ്പോ​​ഴേ​​ക്കും കി​​ട്ടി​​യി​​ട്ടു​​ണ്ട്. ബ​​സി​ല്‍ ക​​യ​​റാ​​ന്‍ ചെ​​ല്ലു​​മ്പോ​​ള്‍, പൊ​​തു​​യി​​ട​​ത്തി​​ല്‍, കോ​​ളേ​​ജി​​ലേ​​ക്ക് ന​​ട​​ന്ന് പോ​​കു​​മ്പോ​​ള്‍ ഇ​​ങ്ങ​​നെ പ​​ല​​യി​​ട​​ത്ത് വെ​​ച്ചും അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​പ്പോ​​ള്‍ എ​​ന്റെ ഉ​​ള്ളി​​ല്‍ത​​ന്നെ അ​​പ​​ക​​ര്‍ഷ​​താ​​ബോ​​ധ​​മു​​ണ്ട്. എ​​ന്നെ ആ​​രും പ്രേ​​മി​​ക്കി​​ല്ല. മ​​റ്റു​​ള്ള​​വ​​രു​​ടെ മു​​ഖ​​ത്ത് നോ​​ക്കാ​​നൊ​​രു ച​​മ്മ​​ൽ. പ്രേ​​മി​​ക്കാനായി ആ​​രും എ​​ന്നെ നോ​​ക്കി​​യി​​ട്ടി​​ല്ല. അ​​ത് സ​​ത്യ​​മാ​​യ കാ​​ര്യം. ഡി​​ഗ്രി​​ക്ക് ച​​ങ്ങ​​നാ​​ശ്ശേ​​രി എ​​ന്‍.​എ​​സ്.​എ​​സി​​ല്‍ ചെ​​ന്ന​​പ്പോ​​ൾ വ​​ല്ലാ​​ത്തൊ​​രു മ​​ടു​​പ്പാ​​യി​​രു​​ന്നു. അ​​ധ്യാ​​പ​​ക​​രു​​ടെ ഇ​​ട​​യി​​ല്‍നി​​ന്നും ഓ​​ഫി​സി​​ല്‍നി​​ന്നും പു​​ച്ഛ​​ത്തോ​​ടെ​​യു​​ള്ള പെ​​രു​​മാ​​റ്റം ക​​ണ്ട് മ​​ന​​സ്സ് മ​​ടു​​ത്തു. ഇ​​ത് ക​​ഴി​​ഞ്ഞ് ഞാ​​ന്‍ ഹോ​​സ്റ്റ​​ലി​​ല്‍ ചെ​​ല്ലു​​ക​​യാ​​ണ്.​ ഹോ​​സ്റ്റ​​ലി​​ല്‍ ചെ​​ന്ന​​പ്പോ​​ളാ​​ണ് ഭ​​യ​​ങ്ക​​ര ര​​സം. അ​​വി​​ടൊ​​രു വാ​​ര്‍ഡ​​നെ ക​​ണ്ട​​താ​​യി ഞാ​​നോ​​ര്‍ക്കു​​ന്നി​​ല്ല. മാ​​ട്രനു​​ണ്ട്, അ​​വ​​ര് പാ​​വ​​പ്പെ​​ട്ട​​വ​​രെ, ക​​റു​​ത്ത കു​​ട്ടി​​ക​​ളെ ഒ​​ക്കെ ഡോ​​ര്‍മെ​​ട്രി​ പോ​​ല​​ത്തെ സ്ഥ​​ല​​ത്തേ​​ക്ക് വ​​ലി​​യൊ​​രു ഓ​​പ​​ണ്‍ സ്‌​​പെ​​യ്സ് റൂ​​മി​​ലേ​​ക്ക് മാ​​റ്റി. പ​​ണ​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ളെ പ്ര​​ത്യേ​​കി​​ച്ചും നാ​​യ​​ന്മാ​​രാ​​യ കു​​ട്ടി​​ക​​ളെ വേ​​റൊ​​രു റൂ​​മി​​ലേ​​ക്കും കൊ​​ണ്ടു​​പോ​​യി. എ​​സ്.​​സി കു​​ട്ടി​​ക​​ള്‍ എ​​ന്ത് ചെ​​യ്താ​​ലും അ​​തി​​നൊ​​ക്കെ എ​​പ്പോ​​ഴും വി​​ളി​​ച്ചു പ​​റ​​ഞ്ഞോ​​ണ്ടി​​രി​​ക്കു​​ക, അ​​പ​​മാ​​നി​​ക്കു​​ക, മ​​റ്റു​​ള്ള​​വ​​രു​​ടെ മു​​മ്പി​​ല്‍ ഭ​​ക്ഷ​​ണം ചോ​​ദി​​ച്ചാ​​ല്‍ അ​​വ​​രെ തു​​റി​​ച്ചു നോ​​ക്കു​​ക... അ​​ങ്ങ​​നെ​​യൊ​​ക്കെ ഒ​​ത്തി​​രി വേ​​ദ​​ന​​ക​​ള്‍ എ​​നി​​ക്കു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ന​​മു​​ക്കൊ​​ന്നും ന​​ല്ല റൂം ​​ത​​ര​​ത്തി​​ല്ല. ബാ​​ത്ത്‌​​റൂ​​മി​​ന്റെ അ​​ടു​​ത്തു​​ള്ള റൂ​​മു​​ക​​ളാ​​ണ്. പി​​ന്നെ ന​​മ്മ​​ള്‍ തു​​ണി വി​​രി​​ച്ചി​​ട്ട് ക​​ഴി​​ഞ്ഞാ​​ല്‍, ഒ​​രു ഓ​​പ​​ണാ​​യി​​ട്ടു​​ള്ള സ്‌​​പെ​​യ്സി​​ല്‍ തു​​ണി വി​​രി​​ച്ചി​​ട്ട് ക​​ഴി​​ഞ്ഞാ​​ല്‍ 'പേ​​റ്റ് തു​​ണി' വി​​രി​​ച്ചി​​ട്ടി​​രി​​ക്കു​​ക​​യാ​​ണോ എ​​ന്നു ചോ​​ദി​​ക്കും. ന​​മു​​ക്ക് മു​​ന്നോ​​ട്ടു വ​​രാ​​നു​​ള്ള ഒ​​രു ചാ​​ന്‍സും ത​​രാ​​റി​​ല്ല. അ​​ങ്ങ​​നെ​​യൊ​​രു മോ​​ശ​​മാ​​യ അ​​വ​​സ്ഥ​​യാ​​ണ് എ​​നി​​ക്ക് എ​​ൻ.​എ​​സ്.​എ​​സ് കോ​​ളേ​​ജി​​ലു​​ണ്ടാ​​യ​​ത്.

എ​​ൻ.​എ​​സ്.​എ​​സ് കോ​​ള​​ജി​​ലെ പ​​ഠ​​ന​​ത്തി​​നു​ശേ​​ഷം പി​​ന്നീ​​ട് എം.​​എ​ക്കും ​ബി.​എ​​ഡി​​നും പോ​​യി. എ​​ന്താ​​യി​​രു​​ന്നു ആ ​​ജീ​​വി​​തം?

സ്‌​​കൂ​​ളി​​ല്‍ അ​​ധ്യാ​​പി​​ക​​യാ​​ക​​ണ​​മെ​​ന്ന് എ​​നി​​ക്ക് ആ​​ഗ്ര​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്റേ​​ത് പ്രേ​​മവി​​വാ​​ഹ​​മാ​​യി​​രു​​ന്നു. വി​​വാ​​ഹം ന​​ട​​ക്കു​​ന്ന​​ത് എം.​​എ​ക്ക് ​പ​​ഠി​​ക്കു​​മ്പോ​​ളാ​​യി​​രു​​ന്നു. അ​​തു​കൊ​​ണ്ട് എം.എ കം​​പ്ലീ​​റ്റ് ആ​​ക്കാ​​ന്‍ പ​​റ്റി​​യി​​ല്ല. ''നി​​ങ്ങ​​ള്‍ ആ ​​കു​​ട്ടി​​യു​​ടെ ഭാ​​വി തു​​ല​​ച്ചു'' എ​​ന്നു പ​​റ​​ഞ്ഞ് ഭ​​ർ​​ത്താ​​വി​​നെ എ​​ല്ലാ​​വ​​രും ആ​​ക്ര​​മി​​ച്ചു. എ​​നി​​ക്ക് പ​​ഠി​​ക്ക​​ണ​​മെ​​ന്ന ത്വ​​ര​​യു​​ണ്ടാ​​യി​​രു​​ന്നു. ബി.​​എ​​ഡ് എ​​ടു​​ക്ക​​ണ​​മെ​​ന്നെ​​നി​​ക്ക് ആ​​ഗ്ര​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ മൗ​​ണ്ട് കാ​​ര്‍മ​​ൽ ക​​ഞ്ഞി​​ക്കു​​ഴി​​യി​​ൽ 2001ല്‍ ​​എ​​നി​​ക്ക് അ​​ഡ്മി​​ഷ​​ന്‍ കി​​ട്ടി. അ​​പ്പോ​​ള്‍ എ​​ന്റെ മോ​​ള്‍ക്ക് മൂ​​ന്ന് വ​​യ​​സ്സു​​ണ്ടാ​​യി​​രു​​ന്നു. ഞാ​​ന്‍ വി​​ചാ​​രി​​ച്ചി​​രു​​ന്നി​​ല്ല ബി.​​എ​​ഡ് ഇ​​ത്ര വ​​ലി​​യൊ​​രു എ​​ന്‍ഗേ​​ജി​​ങ് ആ​​യ സ​​ബ്‌​​ജ​​ക്ട് ആ​​യി​​രു​​ന്നെ​​ന്ന്. ഏ​​ത് സ​​യ​​മ​​വും ന​​മ്മ​​ള്‍ അ​​തി​​ല്‍ത​​ന്നെ എ​​ന്‍ഗേ​​ജ്ഡ് ആ​​യി​​രി​​ക്കും. എ​​ന്നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഒ​​ന്നേ​​കാ​​ല്‍ മ​​ണി​​ക്കൂ​​ര്‍ വേ​​ണം കോ​​ളേ​​ജി​​ൽ എ​​ത്താ​​ൻ. അ​​മ്മ​​യു​​ണ്ടെ​​ങ്കി​​ല്‍പോ​​ലും കു​​ഞ്ഞി​​നെ നോ​​ക്കാ​​നു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഫാ​​മി​​ലി​​യി​​ലു​​ള്ള വി​​ഷ​​യം... അ​​ങ്ങ​​നെ​​യു​​ള്ള എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ളും ത​​ര​​ണം ചെ​​യ്തി​​ട്ട് വേ​​ണ​​മാ​​യി​​രു​​ന്നു ബി.​എ​​ഡി​​ന് പോ​​കു​​വാ​​ന്‍. ബി.​​എ​​ഡി​​ന് ചെ​​ന്ന​​പ്പോ​​ള്‍ ക​​ന്യാ​​സ്ത്രീ​​ക​​ളു​​ടെ ഒ​​രു കോ​​ളേ​​ജ് ആ​​യി​​രു​​ന്നു. അ​​വി​​ടെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ള്‍ ഇ​​ല്ലാ​​യി​​രു​​ന്നു. ഞാ​​ന്‍ മാ​​ത്ര​​മേ സാ​​ധാ​​ര​​ണ​​ക്കാ​​രി ആ​​യി ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. അ​​വ​​ര്‍ അ​​സം​​ബ്ലി​​യി​​ല്‍​വെ​​ച്ച് ഒ​​രു പ്രാ​​വ​​ശ്യം ''ഇ​​വി​​ടെ എ​​ത്ര അ​​മ്മ​​മാ​​രു​​ണ്ടെ''​ന്ന് ​ചോ​​ദി​​ച്ചു. ഇം​​ഗ്ലീ​​ഷി​​ൽ ആ​​ണ് ചോ​​ദി​​ച്ച​​ത്. ഞാ​​ന്‍ കൈ​​പൊ​​ക്കി. അ​​വ​​രു​​ടെ അ​​ടു​​ത്ത ചോ​​ദ്യം നി​​ന​​ക്ക് പ​​റ​​ഞ്ഞ​​ത് മ​​ന​​സ്സി​​ലാ​​കാ​​ത്ത​​തു​കൊ​​ണ്ടാ​​ണോ കൈ​​പൊ​​ക്കി​​യ​​ത് എ​​ന്നാ​​യി​​രു​​ന്നു. എ​​ന്നെ അ​​പ​​മാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് അ​​വ​​ര്‍ ചോ​​ദി​​ച്ച​​ത്. പി​​ന്നെ എ​​നി​​ക്ക് ആ ​​ക​​ന്യാ​​സ്ത്രീ​​ക​​ളു​​ടെ അ​​ടു​​ത്തു​നി​​ന്ന് ജാ​​തി​​വി​​വേ​​ച​​ന​​ങ്ങ​​ളാ​​ണു​​ണ്ടാ​​യ​​ത്. ബി.​​എ​​ഡ് എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ എ​​നി​​ക്ക് അ​​പ്രാ​​പ്യ​​മാ​​യി​​ട്ടു​​ള്ള കാ​​ര്യ​​മാ​​യി​​രു​​ന്നു. ഞാ​​നി​​തു​​വ​​രെ കേ​​ട്ടി​​ട്ടി​​ല്ല. എ​​ന്റെ ബ​​ന്ധു​​ക്ക​​ളാ​​രും ബി.​​എ​​ഡി​​ന് പോ​​യി​​ട്ടി​​ല്ല. ബി.​എ​​ഡി​​ന്റെ സ​​ബ്ജ​​ക്ട് എ​​ങ്ങ​നെ​​യാ​​ണോ, അ​​തി​​നെ​ക്കു​​റി​​ച്ച് നോ ​​ഐ​​ഡി​​യ. എ​​നി​​ക്കാ​​ണെ​​ങ്കി​​ല്‍ കു​​ഞ്ഞു​​ള്ള​​തു​കൊ​​ണ്ട് സ​​മ​​യ​മി​​ല്ല. പി​​ന്നെ ക​​ന്യാ​​സ്ത്രീ​​ക​​ള്‍ക്ക് ക​​റു​​ത്ത​​വ​​രോ​​ട് ഒ​​രു വി​​വേ​​ച​​ന​​മു​​ണ്ട്. ഒ​​രു​ദി​​വ​​സം എ​​നി​​ക്ക് വ​​യ്യാ​​തെ വ​​ന്നു. വ​​യ്യാ​​തെ ര​​ണ്ടു ദി​​വ​​സം ക​​ഴി​​ഞ്ഞു ഞാ​​ൻ പോ​​യ​​പ്പോ​​ൾ എ​​ന്നോ​​ട് ''ര​​ജ​​നി​​യു​​ടെ അ​​ടു​​ത്തു​​വ​​രു​​മ്പോ​​ള്‍ വ​​ല്ലാ​​ത്തൊ​​രു മ​​ണ​​മാ​​ണ്'' എ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​തൊ​​ക്കെ ന​​മ്മു​​ടെ ഉ​​ള്ളി​​ന്റെ ഉ​​ള്ളി​​ല്‍ വ​​ല്ലാ​​ത്തൊ​​രു വേ​​ദ​​ന​​യു​​ണ്ടാ​​ക്കു​​ന്ന കാ​​ര്യ​​മാ​​ണ്.

ഭൂമിക്കായി മുത്തങ്ങയിൽ ആദിവാസികൾ നടത്തിയ സമരം

ഭൂമിക്കായി മുത്തങ്ങയിൽ ആദിവാസികൾ നടത്തിയ സമരം

പി​​ന്നീ​​ട് അ​​ധ്യാ​​പി​​ക/​​എ​​സ്.​സി ​പ്ര​​മോ​​ട്ട​​ർ തു​​ട​​ങ്ങി​​യ ജോ​​ലി​​ക​​ൾ ചെ​​യ്തു അ​​ല്ലേ?

ബി.​എ​​ഡ് ക​​ഴി​​ഞ്ഞി​​ട്ട് ന​​മ്മു​​ടെ അ​​ടു​​ത്തൊ​​രു പാ​​ര​​ല​​ല്‍ കോ​​ളേ​​ജി​​ൽ കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കാ​​നാ​​യി​​ട്ട് പോ​​യി​​രു​​ന്നു. പാ​​ര​​ല​​ല്‍ കോ​​ളേ​​ജു പൂ​​ട്ടി​​യ​​പ്പോ​​ൾ ജോ​​ലി​​യി​​ല്ലാ​​താ​​യി. പി​​ന്നെ കു​​ട്ടി​​ക​​ള്‍ക്ക് ട്യൂ​​ഷ​​ന്‍ എ​​ടു​​ക്കാ​​ന്‍ തു​​ട​​ങ്ങി. അ​​ത് ക​​ഴി​​ഞ്ഞ് ഞാ​​ന്‍ 2005ൽ ​​ബ്ലോ​​ക്ക് പ​​ട്ടി​​ക ഡി​​വി​​ഷ​​ന്‍ ഓ​​ഫി​സി​​ലെ എ​​സ്.​സി ​പ്ര​​മോ​​ട്ട​​റാ​​യി​​ട്ട് ജോ​​ലി​​ക്ക് ക​​യ​​റി. ആ ​​ജോ​​ലി എ​​ന്നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഇ​​ഷ്ട​​മു​​ള്ള​താ​യി​രു​ന്നു. കാ​​ര​​ണം, ഒ​​ത്തി​​രി ആ​​ളു​​ക​​ളു​​മാ​​യി​​ട്ട് ന​​മു​​ക്ക് ഇ​​ട​​പെ​​ടാ​​ന്‍ പ​​റ്റും. ഒ​​ത്തി​​രി യാ​​ത്ര​​ക​​ള്‍ ചെ​​യ്യാ​​ന്‍ പ​​റ്റും. കു​​റെ ആ​​ളു​​ക​​ളു​​ടെ എ​​ക്‌​​സ്പീ​​രി​​യ​​ന്‍സ് മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ പ​​റ്റും. അ​​ങ്ങ​​നെ​​യാ​​ണ് ദ​​ലി​​ത് ആ​​യി​​ട്ടു​​ള്ള കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ളു​​മാ​​യി ഇ​​ട​​പ​​ഴ​​കാ​​ന്‍ പ​​റ്റു​​ന്ന​​ത്. പി​​ന്നെ യാ​​ത്ര​​ക​​ളും ഇ​​ഷ്ട​​മാ​​ണ്. യാ​​ത്ര​​ക​​ള്‍ എ​​ന്ന് പ​​റ​​ഞ്ഞാ​​ല്‍ അ​​ത് കി​​ലോ​​മീ​​റ്റ​​റോ​​ളം ന​​ട​​ന്ന് കു​​ന്നി​​ന്റെ അ​​ങ്ങേ അ​​റ്റ​​ത്ത് പോ​​ക​​ണം. അ​​ല്ലെ​​ങ്കി​​ല്‍ അ​​വ​​സാ​​നി​​ക്കാ​​ത്ത വ​​ര​​മ്പ് അ​​ങ്ങേ അ​​റ്റ​​ത്തു​​ള്ള പാ​​ട​​ത്തി​​ന്റെ ന​​ടു​​വി​​ലു​​ള്ള വീ​​ടു​​ക​​ളാ​​യി​​രി​​ക്കും. അ​​വ​​രു​​ടെ വി​​ഷ​​മ​​ത​​ക​​ളും അ​​വ​​രു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ളും എ​​ന്താ​​ണെ​​ന്നും അ​​വ​​ര്‍ക്കു​വേ​​ണ്ടി ന​​മു​​ക്ക് എ​​ന്ത് ചെ​​യ്യാ​​ന്‍ പ​​റ്റു​​മെ​​ന്ന് സ​​ര്‍ക്കാ​റി​​നെ ബോ​​ധി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു മാ​​ർ​ഗ​​മാ​​യി​​ട്ട് ഞാ​​ന്‍ ജോ​​ലി​​യെ ക​​ണ്ടി​​രു​​ന്നു. കൂ​​ടു​​ത​​ലാ​​യി​​ട്ടും ന​​മ്മു​​ടെ ആ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ജോ​​ലി​​ചെ​​യ്‌​​തോ​​ണ്ടി​​രു​​ന്ന​​പ്പോ​​ള്‍ കാ​​ണാ​​ന്‍ പ​​റ്റു​​ന്ന​​ത് ഇ​​വ​​രു​​ടെ ഭൂ​​മി​​യു​​മാ​​യി​​ട്ടു​​ള്ള കാ​​ര്യ​​ങ്ങ​​ളാ​​ണ്. പാ​​ട​​ത്തി​​ന്റെ സൈ​​ഡി​​ലാ​​ണ് കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ളും. അ​​ല്ലെ​​ങ്കി​​ല്‍ കോ​​ള​​നി​​ക്ക​​ക​​ത്ത്. മി​​ക്ക​​വ​​രും നാ​​ല് സെ​​ന്റ് കോ​​ള​​നി​​യി​​ലാ​​യി​​രി​​ക്കും ജീ​​വി​​ക്കു​​ന്ന​​ത്. ഒ​​രു വീ​​ട്ടി​​ൽ​ത​​ന്നെ ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ കു​​ടും​​ബ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും. അ​​ച്ഛ​​നു​​ണ്ട്, അ​​മ്മ​​യു​​ണ്ട്, ര​​ണ്ട് മൂ​​ന്ന് മ​​ക്ക​​ളു​​ണ്ട്. ഇ​​വ​​രൊ​​ക്കെ ക​​ല്യാ​​ണം ക​​ഴി​​ച്ചി​​ട്ട് വ​​രു​​മ്പോ​​ള്‍ ഇ​​വ​​ര്‍ക്കൊ​​ന്നും ഭൂ​​മി​​യി​​ല്ല. ആ​​ക​​പ്പാ​​ടെ നാ​​ല് സെ​​ന്റ് കോ​​ള​​നി​​യേ​​യു​​ള്ളൂ. അ​​തൊ​​ന്നും ക​​ണ​​ക്കാ​​​ക്കി​​ല്ല. വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നൊ​​രു ​േപ്രാ​​ജ​​ക്ട് ത​യാ​റാ​​ക്കാ​​തെ ഇ​​തി​​ന​​ക​​ത്ത് എ​​ങ്ങ​​നെ പൈ​​സ ചെ​​ല​​വാ​​ക്കാം എ​​ന്ന തെ​​റ്റാ​​യി​​ട്ടു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ഗ​​വ​​ണ്‍മെ​​ന്റ് ചെ​​യ്യു​​ന്നു​​ണ്ട്. അ​​തൊ​​ക്കെ ശ്ര​​ദ്ധ​​യി​​ല്‍പെ​​ട്ടി​​ട്ടു​​ണ്ട്. പ​​ഠി​​ക്കു​​ന്ന ധാ​​രാ​​ളം കു​​ട്ടി​​ക​​ളു​​ണ്ട്. അ​​വ​​ര്‍ക്ക് ശ​​രി​​യാ​​യ കോ​​ച്ചി​ങ് കൊ​​ടു​​ക്ക​​ണം. ട്യൂ​​ഷ​​ന്‍ സെ​​ന്റ​​ര്‍ കൊ​​ടു​​ത്തി​​ട്ടൊ​​ന്നും കാ​​ര്യ​​മി​​ല്ല. അ​​വ​​രെ ന​​ല്ല​രീ​​തി​​യി​​ല്‍ ന​​ല്ല കോ​​ച്ചി​ങ് സെ​​ന്റ​​റി​​ല്‍ കൊ​​ണ്ടു​​പോ​​യി പ​​ഠി​​പ്പി​​ച്ച് അ​​തി​​നു​​ള്ള ഒ​​രു സം​​വി​​ധാ​​നം ഗ​​വ​​ണ്‍മെ​​ന്റ് ഉ​​ണ്ടാ​​ക്ക​​ണം. പി​​ന്നെ വീ​​ടു​​ക​​ള്‍. ലൈ​​ഫ് പ​​ദ്ധ​​തി വ​​ന്ന​​തി​​ല്‍ പി​​ന്നെ പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര്‍ക്ക് കി​​ട്ടേ​​ണ്ടു​​ന്ന വീ​​ടു​​ക​​ള്‍പോ​​ലും കി​​ട്ടു​​ന്നി​​ല്ല. പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​രു​​ടെ വീ​​ടു​​ക​​ള്‍ പാ​​ട​​ത്തി​​ന​​ടു​​ത്താ​​യി​​രി​​ക്കും. 10 വ​​ര്‍ഷം ക​​ഴി​​യു​​മ്പോ​​ള്‍ അ​​തി​​ന്റെ ക​​പ്പാ​​സി​​റ്റി തീ​​രും. പി​​ന്നെ അ​​വ​​രോ​​ട് പ​​റ​​യു​​ന്ന​​ത് വീ​​ട് വാ​​ര്‍ക്ക​​ണം എ​​ന്നാ​​ണ്. പാ​​ട​​ത്തി​​ന്റെ സൈ​​ഡി​​ലു​​ള്ള​ത് വാ​​ര്‍ക്കാ​​ന്‍ പ​​റ്റ​​ത്തി​​ല്ല. പ​​ക്ഷേ, വീ​​ട് കൊ​​ടു​​ത്താ​​ല്‍ വാ​​ര്‍ക്ക​​ണം. അ​​വ​​രെ ക​​ണ്‍ഫ്യൂ​​ഷ​​ന്‍ ആ​​ക്കു​ന്ന കാ​​ര്യ​​ങ്ങ​​ളാ​​ണ് മു​​ഴു​​വ​​ന്‍ ചെ​​യ്യു​​ന്ന​​ത്. വാ​​ര്‍ക്ക​​ണ​​മെ​​ന്ന് സ​​ര്‍ക്കാ​​ര്‍ പ​​റ​​യു​ം. ഇ​​വ​​ര്‍ ഷീ​​റ്റി​​ടാ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​ല്‍ സ​​മ്മ​​തി​​ക്കി​ല്ല. ആ ​​ഫ​​ണ്ട് പി​​ന്നെ കി​​ട്ട​​ത്തു​മി​ല്ല. വാ​​ര്‍ത്തി​​ല്ലെ​​ങ്കി​​ല്‍ അ​​തി​​നോ​​ടു​കൂ​​ടി അ​​വ​​രു​​ടെ പ​​രി​​പാ​​ടി തീ​​രു​​കാ. പി​​ന്നെ സ്ഥ​​ലം മേ​​ടി​​ക്കു​​ക എ​​ന്ന് പ​​റ​​ഞ്ഞാ​​ല്‍ വ​​ഴി​​യി​​ല്ലാ​​ത്ത ഏ​​തെ​​ങ്കി​​ലും ഓ​​ണം കേ​​റാ​​മൂ​​ല​​യി​​ല്‍ ആ​​യി​​രി​​ക്കും. വ​​ഴി വേ​ണ​​മെ​​ന്ന് പ​​റ​​യു​​ന്നു​​ണ്ട്. ചി​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍മാ​​രെ​​ല്ലാം ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അഴിമതി നടത്തും. അ​​വ​​ര്‍ക്ക് ഇ​​ഷ്ട​​പ്പെ​​ട്ട സ്ഥ​​ലം മാ​​ത്ര​​മേ വാ​​ങ്ങി​​പ്പി​​ക്കു​​ക​​യു​​ള്ളൂ. ഈ ​​വാ​​ങ്ങി​​ക്കു​​ന്ന​​വ​​രെ​​ക്കൊ​​ണ്ട് പി​​ന്നെ കു​​റെ ഓ​​ടി​​ക്കും. അ​​ങ്ങ​​നെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളു​​ണ്ട്. അ​​തി​​ന​​ക​​ത്തൊ​​ക്കെ ന​​മു​​ക്ക് ഇ​​ട​​പെ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

ഈ ​​ജോ​​ലി​​ചെ​​യ്യു​​ന്ന സ​​മ​​യ​​ത്താ​​ണ് ഭ​​ര്‍ത്താ​​വി​​ന് ഒ​​രു ആ​​ക്‌​​സി​​ഡ​​ന്റ് പ​​റ്റി​​യ​​ത്. പി​​ന്നെ കു​​റ​​ച്ചു നാ​​ളു​​ക​​ള്‍ അ​​ദ്ദേ​​ഹം കി​​ട​​പ്പി​​ലാ​​യി​​രു​​ന്നു. പൂ​​ർ​ണ​​മാ​​യി​​ട്ടും കു​​ടും​​ബ​​ത്തി​​ന്റെ ചു​​മ​​ത​​ല എ​​ന്റെ മേ​​ല്‍ വ​​ന്നു. ചെ​​റി​​യ ചെ​​റി​​യ ജോ​​ലി​​ക​​ള്‍ ചെ​​യ്തു. മ​​ക്ക​​ളൊ​​ക്കെ സ്‌​​കൂ​​ളി​​ല്‍ പ​​ഠി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം ഏ​​ഴ് വ​​ര്‍ഷ​​ത്തോ​​ളം കി​​ട​​പ്പി​​ലാ​​യി​​രു​​ന്നു. ആ ​​സ​​മ​​യ​​ത്ത് മ​​ക്ക​​ളെ വ​​ള​​ര്‍ത്താ​​നൊ​​ക്കെ വ​​ള​​രെ ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ള്‍ താ​​മ​​സി​​ക്കു​​ന്ന​​ത് ​നാ​​ല് സെ​​ന്റിലു​​ള്ള ഒ​​രു വീ​​ട്ടി​​ലാ​​ണ്. അ​​ത് ഭ​​ര്‍ത്താ​​വി​​ന്റെ അ​​ച്ഛ​​ന്റെ പേ​​രി​​ലു​​ള്ള വീ​​ടാ​​ണ്. തോ​​ടി​​ന്റെ സൈ​​ഡി​​ലാ​​ണ് വീ​​ട്. ശ​​രി​​ക്കും തോ​​ടി​​ന്റെ സൈ​​ഡെ​​ന്ന് പ​​റ​​ഞ്ഞാ​​ല്‍ ഒ​​രു സു​​ര​​ക്ഷി​​ത​​ത്വ​​വു​​മി​​ല്ല. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മാ​​ലി​​ന്യം ഒ​​ക്കെ ഒ​​ഴു​​കി​​പ്പോ​​കു​​ന്ന തോ​​ടാ​​ണ​​ത്. ക​​ട​​ത്തു​​രു​​ത്തി തോ​​ടി​​ന്റെ സൈ​​ഡി​​ലാ​​ണ് ഞ​​ങ്ങ​​ളു​​ടെ വീ​​ട്. അ​​വി​​ടെ ഞ​​ങ്ങ​​ള്‍ക്ക് സു​​ര​​ക്ഷി​​ത​​ത്വ​മി​​ല്ല. പാ​​മ്പു​​ക​​ളൊ​​ക്കെ ക​​യ​​റി​​വ​​രും. മോ​​തി​​രവ​​ള​​യ​​ന്‍ അ​​തു​പോ​​ലെ​ത​​ന്നെ പെ​​രു​​മ്പാ​​മ്പു​വ​​രെ. വീ​​ടി​​ന​​ക​​ത്ത് ക​​യ​​റി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും വീ​​ടി​​ന് പ​​രി​​സ​​ര​​ത്തു​വ​​രെ വ​​ന്നി​​ട്ടു​​ണ്ട്. അ​​ങ്ങ​​നെ​​യു​​ള്ള സു​​ര​​ക്ഷി​​ത​​ത്വ​​മി​​ല്ലാ​​ത്ത വീ​​ടി​​ലാ​​യി​​രു​​ന്നു ഞ​​ങ്ങ​​ള്‍ താ​​മ​​സി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്. ഇ​​പ്പോ​​ഴും അ​​വി​​ടെ​​ത​​ന്നെ​​യാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്. അ​​ത് ഭ​​ര്‍ത്താ​​വി​​ന്റെ കു​​ടും​​ബവീ​​ടാ​​ണ്. ഞ​​ങ്ങ​​ളു​​ടെ കൂ​​ടെ മാ​​താ​​വുംകൂ​​ടി​​യു​​ണ്ട്. അ​​പ്പോ​​ള്‍ കു​​ടും​​ബ​​ത്തി​​ന്റെ ചു​​മ​​ത​​ല മു​​ഴു​​വ​​ന്‍ എ​​ന്റെ ചു​​മ​​ലി​​ലാ​​യി. അ​​ന്നൊ​​ക്കെ ഓ​​രോ​​രോ കാ​​ര്യ​​ങ്ങ​​ളി​​ല്‍ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​തു​​പോ​​ലെ​ത​​ന്നെ സു​​ഹൃ​​ത്തു​​ക്ക​​ള്‍ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​ങ്ങ​നെ​​യൊ​​ക്കെ കു​​ഞ്ഞു​​ങ്ങ​​ളു​​ടെ പ​​ഠ​​നം മു​​ന്നോ​​ട്ടു​പോ​​യി. ഭ​​ർ​​ത്താ​​വ് അ​​സു​​ഖം വ​​ന്ന് 2018 ആ​​കു​​മ്പോ​​ഴേ​​ക്കും മ​​രി​​ച്ചു​പോ​​യി. അ​തി​​നു​ശേ​​ഷം കു​​ട്ടി​​ക​​ളെ വ​​ള​​ര്‍ത്താ​​നും ഒ​​ക്കെ ഞാ​​ന്‍ കു​​റെ​​യൊ​​ക്കെ ക​​ഷ്ട​​പ്പെ​​ട്ടു. എ​​സ്.​സി ​പ്രമോ​​ട്ട​​റു​ടെ ജോ​​ലി അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ട​​താ​​യി വ​​ന്നു. ഓ​​രോ​​രോ ജോ​​ലി​​ക​​ള്‍ ചെ​​യ്തു. അ​​തി​​നി​​ട​​ക്ക് ഞാ​​ന്‍ മെ​​ഡി​​ക്ക​​ല്‍ സ്‌​​റ്റോ​​റി​​ല്‍ ജോ​​ലി ചെ​​യ്തു. പി​​ന്നെ ഇ​​ട​​ക്ക് മി​​ല്‍മ​​യി​​ല്‍ താ​​ല്‍ക്കാ​​ലി​​ക ജോ​​ലി​​ക്ക് പോ​​യി. എ​​നി​​ക്ക​​വി​​ടെ ജോ​​ലി ചെ​​യ്യാ​​ന്‍ പ​​റ്റി​​യി​​ല്ല. കാ​​ര​​ണം, അ​​വി​​ടെ വ​​ലി​​യ ഭാ​​ര​​മേ​​റി​​യ പെ​​ട്ടി​​ക​​ള്‍ ചു​​മ​​ന്ന് ക​​യ​​റ്റ​​ണ​​മാ​​യി​​രു​​ന്നു. ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​ൾ വ​​ന്നു. ത​​ണു​​പ്പു​​കൊ​​ണ്ട് നി​​ല്‍ക്കാ​​ന്‍ പ​​റ്റാ​​തെ ഞാ​​ന്‍ ആ ​​ജോ​​ലി ഉ​​പേ​​ക്ഷി​​ച്ചു. ഇ​​പ്പോ​​ൾ മോ​​ള് എം.​എ​സ്.​ഡ​ബ്ല്യുവി​ന് പ​​ഠി​​ക്കു​​ന്നു. മോ​​ന്‍ ഐ.​ടി.​ഐ​യി​ൽ പ​​ഠി​​ക്കു​​ന്നു. ഇ​​തൊ​​ക്കെ എ​​ന്റെ സു​​ഹൃ​​ത്തു​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളു​​മൊ​​ക്കെ സ​​ഹാ​​യി​​ച്ചി​​ട്ടാ​​ണ് പോ​​കു​​ന്ന​​ത്‌.

ര​​ജ​​നി​​യു​​ടെ ജീ​​വി​​ത​മാ​​യി​​രി​​ക്കി​​ല്ല​​ല്ലോ മ​​ക്ക​​ളു​​ടേ​​ത്? ത​​ല​​മു​​റ​​മാ​​റ്റം അ​​വ​​രു​​ടെ ജീ​​വി​​ത​​ത്തി​​ലും മാ​​റ്റ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ടാ​​കി​​ല്ലേ?

എ​​ന്റെ അ​​നു​​ഭ​​വ​​ത്തി​​ല്‍നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​ണ് മ​​ക്ക​​ളു​​ടെ അ​​നു​​ഭ​​വം. അ​​വ​​ര് കു​​റ​​ച്ചു​​കൂ​​ടി കോ​​ണ്‍ഫി​​ഡ​​ന്റ് ആ​​ണ്. അ​​വ​​ര് ലോ​​ക​​ത്തി​​നോ​​ട് കു​​റ​​ച്ചു​കൂ​​ടി ആ​​ഭി​​മു​​ഖ്യം പു​​ല​​ർ​​ത്തു​​ന്നു​​ണ്ട്. പു​​തി​​യ പു​​തി​​യ കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​നാ​​കു​​ന്നു​​ണ്ട്. അ​​വ​​ര് വെ​​ളി​​യി​​ല്‍ പോ​​യി പ​​ഠി​​ച്ചു.​ ജീ​​വി​​ത​​രീ​​തി​​ക​​ളും മാ​​റി. മോ​​നാ​​ണെ​​ങ്കി​​ലും സി​​നി​​മ​​യെ​​ക്കു​​റി​​ച്ചാ​​ണ് ചി​​ന്തി​​ക്കു​​ന്ന​​ത്. ഡ​​യ​​റ​​ക്ട് ചെ​​യ്യാ​​ന്‍ പ​​ഠി​​ക്ക​​ണം എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. മോ​​ൾക്കാ​​ണെ​​ങ്കി​​ല് ഇ​​പ്പോ​​ൾ യൂ​​റോ​​പ്പി​​ൽ പോ​​യി പ​​ഠി​​ക്കു​​ക, കു​​റെ പ​​ണം സ​​മ്പാ​​ദി​​ക്കു​​ക എ​​ന്ന ആ​​ഗ്ര​​ഹ​​മാ​​ണ്. ജ​​ർ​മ​​നി​​ക്ക് പ​​ഠി​​ക്കാ​​ന്‍ പോ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ ആ​​ണ്. ഞാ​​ന്‍ അ​​നു​​ഭ​​വി​​ച്ച ​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ നി​​ല​​നി​​ല്‍ക്കു​​മ്പോ​​ള്‍പ്പോ​​ലും അ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​നു​​ള്ള ഒ​​രു ചി​​ന്താ​​ഗ​​തി മക്കൾക്ക് വ​​ന്നി​​ട്ടു​​ണ്ട്. മ​​റി​​ക​​ട​​ന്ന് എ​​ങ്ങ​​നെ​ പോ​​ക​ണം എ​​ന്ന ആ​​ഗ്ര​​ഹം അ​​വ​​ര്‍ക്കു​​ണ്ട്. അ​​ത് വ്യ​​ത്യാ​​സ​​മു​​ള്ള​​താ​​ണ്. കാ​​ര​​ണം സ​​മൂ​​ഹ​​ത്തി​​ല്‍ വ​​രു​​ന്ന മാ​​റ്റ​​ങ്ങ​​ൾ അ​​വ​​രി​​ൽ മാ​​റ്റം ഉ​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. മ​​റ്റു​​ള്ള ആ​​ളു​​ക​​ളു​​ടെ ജീ​​വി​​തം നോ​​ക്കി കാ​​ണു​​ന്നു​​ണ്ട്.


 


രജനി താമസിക്കുന്ന ചെറിയ വീട്ടിൽ തൊട്ടടുത്ത മാലിന്യതോട്ടിൽനിന്ന് എത്തിയ പെരുമ്പാമ്പ്

രജനി താമസിക്കുന്ന ചെറിയ വീട്ടിൽ തൊട്ടടുത്ത മാലിന്യതോട്ടിൽനിന്ന് എത്തിയ പെരുമ്പാമ്പ്

പു​​രോ​​ഗ​​മ​​ന കേ​​ര​​ള​​ത്തി​​െ​ന ചോ​ദ്യം​ചെ​യ്യു​ന്ന പു​​സ്ത​​ക​മാ​​യി​​രു​​ന്നു ര​​ജ​​നി​​യു​​ടെ ആ​​ത്മ​​ക​​ഥ- 'ആ ​​നെ​​ല്ലി​​മ​​രം പു​​ല്ലാ​​ണ്'. എ​​ന്താ​യി​​രു​​ന്നു അ​​നു​​ഭ​​വ​​ങ്ങ​​ൾ?

2018ഓ​​ടുകൂ​​ടി​​യാ​​ണ് ഞാ​​ന്‍ ആ​ൻ​ഡ്രോ​യ്ഡ് ഫോ​​ണ്‍ വാ​​ങ്ങു​​ന്ന​​ത്. ആ​ൻ​ഡ്രോ​യ്ഡ് ഫോ​​ണ്‍ വാ​​ങ്ങി​​ച്ച് ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് എ​​നി​​ക്ക് പു​​റ​​ത്ത് ഒ​​രു ലോ​​ക​​മു​​ണ്ടെ​​ന്ന് അ​​റി​​യു​​ന്ന​​ത്. ഫേ​​സ്ബു​​ക്ക് വ​​ഴി കു​​റെ ആ​​ളു​​ക​​ള്‍ എ​​ന്നെ ഫ്ര​​ൻ​ഡ് ആ​​ക്കി. അ​​തി​​ലൂ​​ടെ കു​​റ​​ച്ച് ആ​​ളു​​ക​​ളു​​ടെ എ​​ഴു​​ത്തു​​ക​​ള്‍ പ​​രി​​ച​​യ​​പ്പെ​​ടാ​​ന്‍ സാ​​ധി​​ച്ചു. ലോ​​ക​​ത്തെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ലാ​​യി അ​​റി​​യാ​​ന്‍ പ​​റ്റി. അ​​താ​​ണ് കൂ​​ടു​​ത​​ലാ​​യി ജീവി​​ത​​ത്തി​​ല്‍ മാ​​റ്റം വ​​രു​​ത്തി​​യ​​ത്. സാ​​ധാ​​ര​​ണ സ്ത്രീ​​ക്ക് ഇ​​ട​​മി​​ല്ലാ​​ത്തി​ട​​ത്ത് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ ഒ​​രി​​ടം ത​​ന്നി​​ട്ടു​​ണ്ട്. അ​​തി​​ലേ​​ക്ക് ഞാ​​ന്‍ ആ​​ദ്യ​ം ചി​​ല ക​​വി​​ത​​ക​​ളൊ​​ക്കെ കു​​റി​​ച്ചി​​ടു​​മാ​​യി​​രു​​ന്നു. അ​​തൊ​​ക്കെ ഒ​​രു വി​​നോ​​ദ​​ത്തി​​നു​വേ​​ണ്ടി​​യാ​​യി​​രു​​ന്നു. കു​​റ​​ച്ചാ​​ളു​​ക​​ളൊ​​ക്കെ അ​​ത് ന​​ല്ല​​താ​​ണെ​​ന്ന് ഒ​​ക്കെ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. എ​​നി​​ക്ക് എ​​ഴു​​താ​​നു​​ള്ള പ്രോ​​ത്സാ​​ഹ​​നം ത​​ന്നു. വി​​ദ്യാ​​ഭ്യാ​​സ കാ​​ല​​ഘ​​ട്ട​​ത്തെ​​ക്കു​​റി​​ച്ച് 'ഒ​​ന്നി​​പ്പ്' എ​​ന്ന ഓ​​ണ്‍ലൈ​​ന്‍ മാ​​ഗ​​സി​​നി​​ൽ എ​​ന്റെ സു​​ഹൃ​​ത്ത് പ​​റ​​ഞ്ഞി​​ട്ട് അ​​ദ്ദേ​​ഹ​​ത്തി​​നു​വേ​​ണ്ടി ഒ​​രു ലേ​​ഖ​​നം എ​​ഴു​​തി​​​യി​​രു​​ന്നു. ആ ​​ലേ​​ഖ​​നം എ​​ഴു​​തി​​യ​​പ്പോ​​ള്‍ അ​​ദ്ദേ​​ഹം​ത​​ന്നെ അ​​ത് ഒ​​ന്ന് വ​​ലു​​താ​​ക്കി എ​​ഴു​​തി​ ആ​​ത്മ​​ക​​ഥാ​​രൂ​​പ​​ത്തി​​ല്‍ എ​​ഴു​​താ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ങ്ങ​​നെ ആ​​ത്മ​​ക​​ഥ​​യാ​​ക്കി ഗൂ​​സ്ബെ​​റി ബു​​ക്സ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 'ആ ​​നെ​​ല്ലി​​മ​​രം പു​​ല്ലാ​​ണ്' എ​​ന്ന ആ​​ത്മ​​ക​​ഥ എ​​ന്റെ മാ​​ത്ര​​മ​​ല്ല, വ​​ള​​രെ​​യ​​ധി​​കം സ്ത്രീ​​ക​​ളു​​ടെ ജീ​​വി​​തം​കൂ​​ടി​​യാ​​ണ്. എ​​നി​​ക്ക് കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് മാ​​ത്ര​​മ​​ല്ല, ഇ​​ന്ത്യ​​യി​​ല്‍നി​​ന്ന് മാ​​ത്ര​​മ​​ല്ല, ലോ​​ക​​ത്തി​​ന്റെ പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്നും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ കി​​ട്ടി. ആ​​ഫ്രോ അ​​മേ​​രി​​ക്ക​​ന്‍ എ​​ഴു​​ത്തു​​കാ​​ര​​നാ​​യ റു​​ണോ​​ക്കോ റാ​​ഷി​​ദി എ​​ന്റെ ചി​​ത്ര​​ങ്ങ​​ളും എ​​ന്നെ​ക്കു​​റി​​ച്ച് 'ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ​'​യി​​ല്‍ വ​ന്ന വാ​​ര്‍ത്ത​​യും ത​​ന്റെ പേ​​ജി​​ലി​​ടു​​ക​​യും ചെ​​യ്തു. അ​​മേ​​രി​​ക്ക​​യി​​ലു​​ള്ള ഒ​​ത്തി​​രി ആ​​ളു​​ക​​ളും ആ​​ഫ്രി​​ക്ക​​യി​​ലു​​ള്ള ആ​​ളു​​ക​​ളും മെ​​സേ​​ജ് അ​​യ​​ക്കു​​ന്നു​ണ്ട്. 'ആ ​​നെ​​ല്ലി​​മ​​രം പു​​ല്ലാ​​ണ്' എ​​ന്ന ആ​​ത്മ​​ക​​ഥ​​യു​​ടെ ആ​​ദ്യ പ​​തി​​പ്പ് വ​​ള​​രെ വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നു. ദ​​ലി​ത് സ​​മൂ​​ഹ​​ങ്ങ​​ള്‍ക്കു പു​​റ​​മെ​​യു​​ള്ള ആ​​ളു​​ക​​ളാ​​ണ് അ​​ത് കൂ​​ടു​​ത​​ലാ​​യി​​ട്ട് ഏ​​റ്റെ​​ടു​​ത്ത​​ത്. ദ​​ലി​​ത് വി​​ഭാ​​ഗ​​ങ്ങ​​ളും കു​​റ​​ച്ച് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. പു​​സ്ത​​ക​​ത്തി​​ന്റെ ര​​ണ്ടാം പ​​തി​​പ്പ് ഈ ​​സെ​​പ്റ്റം​​ബ​​ര്‍ 25ന് ​​പു​​റ​​ത്തി​​റ​​ങ്ങി. ഇ​​ങ്ങ​​നെ​​യൊ​​ക്കെ എ​​ല്ലാം പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​ക​​ളും സ​​മൂ​​ഹ​​ങ്ങ​​ളും ഏ​​റ്റെ​​ടു​​ത്തെ​​ങ്കി​​ല്‍പോ​​ലും ഞാ​​ന്‍ ഇ​​പ്പോ​​ഴും താ​​മ​​സി​​ക്കു​​ന്ന​​ത് ഒ​​രു നാ​​ല് സെ​​ന്റ് വീ​​ട്ടി​​ലാ​​ണ്. സീ​​റോ ലാ​​ന്‍ഡ് പ്ര​​കാ​​രം മൂ​ന്ന് സെ​​ന്റ് എ​​നി​​ക്ക് അ​​നു​​വ​​ദി​​ച്ചാ​​യി​​രു​​ന്നു. ടൗ​​ണി​​ല്‍ത​​ന്നെ​​യാ​​ണ് കി​​ട്ടി​​യ​​ത്. പ​​ക്ഷേ, അ​​ത് ക​​ടു​​ത്തു​​രു​​ത്തി​​യു​​ടെ മാ​​ലി​​ന്യം മു​​ഴു​​വ​​നും കൊ​​ണ്ടുവന്ന് സം​​സ്‌​​ക​​രി​​ക്കു​​ന്ന സ്ഥ​​ല​​മാ​​ണ്. ഭ​​യ​​ങ്ക​​ര സ്‌​​മെ​​ല്‍ ആ​​ണ് അ​​വി​​ടെ താ​​മ​​സി​​ക്കുമ്പോൾ. അ​​തി​​ൽ വീ​​ടു​​പ​​ണി 2013ല്‍ ​​തു​​ട​​ങ്ങി​​യ​​താ​​ണ്. ഇ​​തേ​വ​​രെ പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. കാ​​ര​​ണം, എ​​നി​​ക്ക് പ്രോ​​പ​​റാ​​യി​​ട്ട്‌ ജോ​​ലി​​യി​​ല്ലാ​ത്ത​ത്, മ​​ക്ക​​ളു​​ടെ പ​​ഠ​​നം... ഇ​​തൊ​​ക്കെ എ​​ന്നെ വീ​​ടു​​പ​​ണി​​യി​​ല്‍നി​​ന്ന് പി​​ന്നോ​​ട്ടേ​​ക്കാ​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളാ​​ണ്. ഈ ​​എ​​ഴു​​ത്തും പു​​സ്ത​​ക​​വും എ​​ല്ലാവ​​രും സ്വീ​​ക​​രി​​ച്ചെ​​ങ്കി​​ൽപോ​​ലും എ​​ന്റെ ജീ​​വി​​തം പ​​ഴ​​യ ജീ​​വി​​തം​ത​​ന്നെ​​യാ​​ണ്. ഒ​​രു മാ​​റ്റ​​വും വ​​ന്നി​​ട്ടി​​ല്ല.

News Summary - rajani palamparambil interview