Begin typing your search above and press return to search.
proflie-avatar
Login

വാ​സ്ത​വ​ത്തി​ൽ പ്ര​തി​ക​ര​ണ​മി​ല്ല;ച​ർ​ച്ച​യോ സം​വാ​ദ​മോ ആ​രും ആ​ഗ്ര​ഹി​ക്കു​ന്നുമില്ല

വാ​സ്ത​വ​ത്തി​ൽ പ്ര​തി​ക​ര​ണ​മി​ല്ല;ച​ർ​ച്ച​യോ സം​വാ​ദ​മോ   ആ​രും ആ​ഗ്ര​ഹി​ക്കു​ന്നുമില്ല
cancel

രാജ്യാന്തര പ്രശസ്​തനായ, ഇന്ത്യൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന​ും മലയാളിയുമായ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​നുമായി നടത്തുന്ന ദീർഘസംഭാഷണത്തി​ന്റെ അവസാന ഭാഗം. ​െഎൻസ്​​െ​റ്റെ​ന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​​ന്റെ ‘കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി സി​ദ്ധാ​ന്ത’ത്തെക്കുറിച്ചും അതിനോടുള്ള ‘ശാസ്​ത്രലോക’ത്തി​ന്റെ സമീപനങ്ങളെ കുറിച്ചുമാണ്​ സംഭാഷണം. ഒപ്പം ത​ന്റെ ശാസ്​ത്രവഴികളും അദ്ദേഹം വ്യക്തമാക്കുന്നു.എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് സാ​ധാ​ര​ണ സ്കൂ​ളി​ൽ പ​ഠി​ച്ച് മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ഒ​ന്നാം റാ​ങ്ക് നേ​ടി...

Your Subscription Supports Independent Journalism

View Plans

രാജ്യാന്തര പ്രശസ്​തനായ, ഇന്ത്യൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന​ും മലയാളിയുമായ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​നുമായി നടത്തുന്ന ദീർഘസംഭാഷണത്തി​ന്റെ അവസാന ഭാഗം. ​െഎൻസ്​​െ​റ്റെ​ന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​​ന്റെ ‘കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി സി​ദ്ധാ​ന്ത’ത്തെക്കുറിച്ചും അതിനോടുള്ള ‘ശാസ്​ത്രലോക’ത്തി​ന്റെ സമീപനങ്ങളെ കുറിച്ചുമാണ്​ സംഭാഷണം. ഒപ്പം ത​ന്റെ ശാസ്​ത്രവഴികളും അദ്ദേഹം വ്യക്തമാക്കുന്നു.

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് സാ​ധാ​ര​ണ സ്കൂ​ളി​ൽ പ​ഠി​ച്ച് മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ഒ​ന്നാം റാ​ങ്ക് നേ​ടി പ്ര​ശ​സ്ത​നാ​യി. തു​ട​ർ​ന്ന് ബി.എ​സ്‍സി​ക്കും ഐ.​ഐ.​ടി​യി​ലും ഒ​ന്നാ​മ​നാ​യി. പി​എ​ച്ച്.​ഡി​ക്കു​വേ​ണ്ടി ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി. അ​വി​ടെ ഗു​രു​ത്വ​ബ​ല​ത്തെ അ​നേ​ഷ​ണമേ​ഖ​ല​യാ​ക്കി​യ​ത് എ​ന്തു​കൊ​ണ്ടാ​ണ്? അ​തും അ​ന്ന് അ​ത്ര ‘ഗ്ലാ​മ​റ​സ’​ല്ലാ​ത്ത ഒ​രു ഗ​വേ​ഷ​ണ​ മേ​ഖ​ല?

ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലെ പ​ല മേ​ഖ​ല​ക​ളി​ലും ഞാ​ൻ ത​ൽ​പ​ര​നാ​യി​രു​ന്നു. കാ​ര​ണം, അ​ഭി​​നി​വേ​ശ​മ​ത്ര​യും ഭൗ​തി​ക​ലോ​ക​ത്തോ​ടും ല​ളി​ത​മാ​യ രീ​തി​യി​ൽ അ​തി​നെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളോ​ടു​മാ​യി​രു​ന്നു. മ​ദ്രാ​സ് ഐ.​​ഐ.​ടി​യി​ലെ ര​ണ്ടു കൊ​ല്ല​ക്കാ​ല​ത്താ​ണ് ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു​തു​ട​ങ്ങു​ന്ന​ത്. മെ​റ്റീ​രി​യ​ൽ സ​യ​ൻ​സും ഓ​പ്റ്റി​ക്സും പാ​ർ​ട്ടി​ക്ൾ ഫി​സി​ക്സും അ​സ്ട്രോ​ഫി​സി​ക്സുംപോ​ലെ പ​ല മേ​ഖ​ല​ക​ളി​ലും ഞാ​ൻ ഹ്ര​സ്വ​മാ​യി പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി. എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന് നൊബേൽ സ​മ്മാ​നം കി​ട്ടി​യ​ത് ആ​യി​​ടെ​യാ​ണ്. ടി.​ഐ.​എ​ഫ്.​ആ​റി​ന് കോ​ലാ​ർ സ്വ​ർ​ണ​ഖ​നി പ്ര​ദേ​ശ​ത്ത് ഒ​രു ലാ​ബു​ണ്ട്. അ​വി​ടെ ഇ​ന്റേ​ണാ​യി ഒ​രുമാ​സം ചെ​ല​വി​ട്ടു. പ്രോ​ട്ടോ​ൺ ക​ണി​ക ആ​ത്യ​ന്തി​ക​മാ​യി ജീ​ർ​ണി​ക്കു​മോ എ​ന്ന​ന്വേ​ഷി​ക്കു​ന്ന പ​രീ​ക്ഷണ​മാ​യി​രു​ന്നു അ​വി​ടെ. പ​രീ​ക്ഷ​ണപ​ഠ​നത്തിൽ അക്കാലത്തെ ഏറ്റവും ഗഹനമായ പ്രമേയമായിരുന്നു അത്. എ​ളു​താ​ണെ​ങ്കി​ലും, അ​ത്ത​രം പ​​ങ്കെ​ടു​ക്ക​ലു​ക​ൾ സ​ദാ പ്ര​ചോ​ദ​ന​പ​ര​മാ​ണ്. ഏ​റക്കു​റെ അ​ക്കാ​ല​ത്തു​ ത​ന്നെ​യാ​ണ് ഐൻസ്റ്റൈ​ന്റെ ഗു​രു​ത്വ​സി​ദ്ധാ​ന്തം –സാ​മാ​ന്യാ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്തം– വി​ശ​ദ​മാ​യി നോ​ക്കു​ന്ന​ത്. ഭൗ​തി​കശാ​സ്ത്ര​പ​ര​മാ​യി എ​നി​ക്ക​ത് എ​ളു​പ്പ​മാ​യി​രു​ന്നു, പ​ക്ഷേ, ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യി പ്ര​യാ​സ​ക​ര​വും. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, സാ​ധ്യ​ത​ക​ൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും എ​നി​ക്കു​വേ​ണ്ടി​യി​രു​ന്ന​ത് ആ​ഴ​ത്തി​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കാ​വു​ന്ന അ​സ്തിവാ​രപ്ര​ശ്ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ഒ​രു പ​രീ​ക്ഷ​ണ​മാ​ണ്.

പ്രോ​ട്ടോ​ൺ ഡീ​കേ പ​രീ​ക്ഷ​ണം കാ​ര്യ​മാ​യി വി​ക​സി​പ്പി​ക്ക​പ്പെ​ട്ടി​ല്ല. കാ​ര​ണം അ​തി​ലും വ​ലി​യ, കൂ​ടു​ത​ൽ മി​ക​ച്ച പ​രീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ൾ ജ​പ്പാ​നി​ലും മ​റ്റും സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല, പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ക​ണം എ​ന്ന് എ​നി​ക്കു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​വു​മ്പോ​ൾ പ​രീ​ക്ഷ​ണ​ത്തി​ന്റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും സം​ഭാ​വ​ന ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടും. അ​ത്ത​ര​മൊ​രു പു​തി​യ പ​രീ​ക്ഷ​ണം ടി.​ഐ.​എ​ഫ്.​ആ​റി​ലെ ​പ്ര​ഫ. രാം​നാ​ഥ് കൗ​ശി​ക് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു – ക​ർ​ണാ​ട​ക​ത്തി​ലെ ഗൗ​രി​ബ​ദ​നൂ​രി​ൽ ഒ​രു ഭൂ​ഗ​ർ​ഭ​നി​ല​യം അ​തി​നു​വേ​ണ്ടി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. മൊ​ത്തം പ​രി​പാ​ടി​യും പ്രാ​രം​ഭ​ദ​ശ​യി​ലാ​ണ്. ലാ​ബ് കെ​ട്ടി​ടം പ​ണി​തീ​ർ​ന്നി​ട്ടി​ല്ല. ഞാ​ൻ കൗ​ശി​ക്കി​നോ​ട് അ​നു​മ​തി ചോ​ദി​ച്ചു. അ​​ദ്ദേ​ഹം സ​മ്മ​തി​ച്ചു, അ​ങ്ങ​നെ ‘ഗ്രാ​വി​റ്റേ​ഷ​ൻ എ​ക്സ്​​പെ​രി​മെ​ന്റി’​ൽ ഞാ​നും ചേ​ർ​ന്നു. പ്ര​ഫ. കൗ​ശി​ക് സവി​ശേ​ഷ വ്യ​ക്തിത്വ​മു​ള്ള​യാ​ളാ​യി​രു​ന്നു, ഫി​സി​ക്സി​ലും മ​നോ​ഭാ​വ​ത്തി​ലും. ഗ​വേ​ഷ​ണ വി​ദ്യ​ാർ​ഥി​ക​ളോ​ട് വ​ളരെ അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കും. 1984ൽ ​ഞാ​ൻ അ​വി​ടെ ചേ​രു​​​​മ്പോ​ൾ ഗു​രു​ത്വ​പ​രീ​ക്ഷ​ണ​ത്തി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഗ​വേ​ഷ​ണ​ത്തി​ലെ ആ​ദ്യ​കാ​ല ഉ​ദ്യ​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു?

ആ​ദ്യ​ത്തെ പ്ര​വ​ർ​ത്ത​നം മി​ക്ക​വാ​റും പൂ​ർ​ണ​മാ​യി​ത്ത​ന്നെ ഈ ​പ​റ​ഞ്ഞ ഗ്രാ​വി​റ്റേ​ഷ​ൻ എ​ക്സ്​​പെ​രി​​മെ​ന്റും ബ​ന്ധ​​പ്പെ​ട്ട സൈ​ദ്ധാ​ന്തി​ക വി​ഷ​യ​ങ്ങ​ളുംത​ന്നെ. ആ​ദ്യം ലാ​ബ് പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്നു. ക​രാ​റു​കാ​രു​ടെ​യും പ​ണി​ക്കാ​രു​​െ​ട​യും പി​ന്നാ​ലെ​യു​ള്ള ഓ​ട്ടം. ഗൗ​രി​ബ​ദ​നൂ​രി​ന​ടു​ത്തു​ള്ള ഒ​റ്റ​പ്പെ​ട്ട ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് ലാ​ബ്. അ​വി​ടെ ബി.​എ.​ആ​ർ.​സി​ക്ക്, ഭൂ​ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ഒ​രു പ്ര​ധാ​ന കേ​ന്ദ്ര​മു​ണ്ട് – ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ക്കാ​ല​ത്ത്​ ലോ​ക​ത്ത് പ​തി​വാ​യി​രു​ന്നു. അ​തി​ന്റെ നി​രീ​ക്ഷ​ണ​വും അ​വി​ടെ​യു​ണ്ട്. ഈ ​ചു​റ്റി​ത്തി​രി​യ​ലി​നി​ടെ ഞാ​ൻ മ​റ്റു ചി​ല പ്ര​മേ​യ​ങ്ങ​ളി​ൽ ചെ​റു​കി​ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​മാ​യി​രു​ന്നു.

പെ​ട്ടെ​ന്ന് ഉ​ത്ത​രം കി​ട്ടാ​വു​ന്ന ല​ളി​ത​പ്ര​ശ്ന​ങ്ങ​ളി​ൽ. അ​ങ്ങ​നെ സ​മ​യം പോ​കു​ന്ന​തി​ൽ ഗൗ​ന​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം ഗ​വേ​ഷ​ണ​ത്തി​ലെ പ​രി​ശീ​ല​ന കാ​ല​മാ​യാ​ണ് ഞാ​ന​തി​നെ ക​ണ്ട​ത്. ആ​ദ്യ​മാ​യി ഗ​ലീലി​യോ പ​രി​ശ്ര​മി​ച്ച ഒ​രു ചോ​ദ്യ​ത്തി​​ന്മേ​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഞ​ങ്ങ​ൾ അ​വി​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രു​ന്ന​ത്. അ​താ​യ​ത്, വ്യ​ത്യ​സ്ത പ്ര​കൃ​ത​ങ്ങ​ളു​ള്ള ര​ണ്ട് വ​സ്തു​ക്ക​ൾ ഒ​രു ഗു​രു​ത്വാ​ക​ർ​ഷ​ണ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഒ​രേനി​ര​ക്കി​ൽ പ​തി​ക്കു​മോ? മു​ൻ​കാ​ല പ​രീ​ക്ഷ​ണ ശ്ര​മ​ങ്ങ​ളേ​ക്കാ​ൾ 100 മ​ട​ങ്ങ് സൂ​ക്ഷ്മ​ത​യു​ള്ള ഒ​രു പ​രീ​ക്ഷ​ണ​മാ​ണ് പ്ര​ഫ. കൗ​ശി​ക് ഉ​ന്ന​മി​ട്ട​ത്, അ​ത് ദു​ഷ്ക​ര​മാ​യ ഒ​ന്നാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന് പ​രീ​ക്ഷ​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ മൗ​ലി​ക​മാ​യ ആ​ശ​യ​ങ്ങ​ളു​ണ്ട്. സ്വ​ത​ന്ത്ര പതനത്തി​ന്റെ സാ​ർ​വ​ലൗ​കി​ക​ത (universality of free fall) ഗ​ലീ​ലി​യോ​യും ന്യൂ​ട്ട​നും ഐ​ൻ​സ്റ്റൈ​നും തൊ​ട്ട് പ​ല ​പ്ര​മു​ഖ​രും ഗ​ഹ​ന​മാ​യി ചി​ന്തി​ച്ച പ്ര​മേ​യ​മാ​ണ്. പ​ക്ഷേ, അ​തി​ന്റെ കാ​ര​ണം അ​ജ്ഞാ​ത​മാ​യി തു​ട​ർ​ന്നു. എ​ന്റെ കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി സി​ദ്ധാ​ന്തം ആ ​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം ന​ൽ​കു​ന്നു​ണ്ട് – അ​ത് വേ​റെ കാ​ര്യം.


ആ​യി​ടെ ആ​ഗോളരം​ഗ​ത്ത് ആ​വേ​ശ​മി​ള​ക്കി​യ ഒ​രു സം​ഭ​വ​മു​ണ്ടാ​യി. ഒ​രു നൂ​റ്റാ​ണ്ടു മു​മ്പ​ത്തെ ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന്റെ ഫ​ല​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ചി​ട്ട് ചി​ല ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു, പ്ര​കൃ​തി​യി​ൽ​ ഒ​രു ‘അ​ഞ്ചാം ശ​ക്തി’ ഉ​ണ്ടെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വുകി​ട്ടി​യെ​ന്ന്. സ​ത്യ​മാ​ണെ​ങ്കി​ൽ അ​ത് അ​ടി​സ്ഥാ​ന പ്ര​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ക​ണ്ടെ​ത്ത​ലാ​കും. സ​മാ​ന​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ നോ​ക്കാ​നാ​ണ് ഞ​ങ്ങ​ൾ പു​തി​യ പ​രീ​ക്ഷ​ണം സ​ജ്ജ​മാ​ക്കി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ‘അ​ഞ്ചാം ശ​ക്തി’​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് പ​രീ​ക്ഷ​ണ​സാ​മ​ഗ്രി​ക​ൾ വി​പു​ല​പ്പെ​ടു​ത്തി – ലോ​ക​ത്ത് ​പ​ലേ​ട​ത്തും ന​ട​ക്കു​ന്ന ആ ​അ​ന്വേ​ഷ​ണ​യ​ത്ന​ങ്ങ​ളു​മാ​യി മ​ത്സ​രി​ക്കാ​ൻ. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് ഞ​ങ്ങ​ൾ മി​ക​ച്ച പ്ര​വ​ർ​ത്ത​നം വ​ഴി ശ്ര​ദ്ധ പി​ടി​ച്ചു – ഒ​ടു​വി​ൽ അ​ഞ്ചാം ശ​ക്തി എ​ന്നൊ​ന്നി​ല്ല എ​ന്ന് ഉ​പ​സം​ഹ​രി​ക്കേ​ണ്ടി​വ​ന്നു. അ​ഞ്ചാം ശ​ക്തി എ​ന്നു​ തോ​ന്നി​ച്ച​ത് നൂ​റു കൊ​ല്ലം മു​മ്പ​ത്തെ ആ ​പ​രീ​ക്ഷ​ണ​മു​ണ്ട​ല്ലോ – അ​തി​ന്റെ അ​ജ്ഞാ​ത​മാ​യ പ​രി​വ​ട്ട​ത്തു​നി​ന്നു​ള്ള വ്യാ​ജ​സൂ​ച​ന​യാ​യി​രു​ന്നു. ഏ​താ​യാ​ലും എ​ല്ലാ​ത്തി​നു​മൊ​ടു​വി​ൽ എ​നി​ക്കൊ​രു ഡോ​ക്ട​റ​ൽ ഡി​ഗ്രി കി​ട്ടി; ടി.​ഐ.​എ​ഫ്.​ആ​റി​ൽ ഉ​ട​ന​ടി സ്റ്റാ​ഫ് റി​സ​ർ​ച്ച​റാ​യി ഉ​ദ്യോ​ഗ​വും. ഗൗ​രി​ബ​ദ​നൂ​രി​ൽ​നി​ന്ന് കി​ട്ടി​യ നി​ധി പ​ക്ഷേ മ​റ്റൊ​ന്നാ​ണ്: ഏ​റ്റ​വും ദു​ഷ്‍ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും എ​ങ്ങ​നെ ഗ​വേ​ഷ​ണ ലാ​ബു​ണ്ടാ​ക്കാം, പ്ര​വ​ർ​ത്തി​പ്പി​ക്കാം എ​ന്ന​തി​നു​ള്ള അ​പൂ​ർ​വ​മാ​യ അ​നു​ഭ​വ​സ്വ​ത്ത്. പി​ന്നെ, ഇ​ന്ത്യ​യി​ലെ ഭൗ​തി​ക​ശാ​സ്ത്ര സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ​യും പ​രി​ച​യ​ക്കാ​രെ​യും കി​ട്ടി.

താ​ങ്ക​ളു​ടെ പ​ല മു​ൻ​ഗാ​മി​ക​ളു​ം ചെ​യ്ത​പോ​ലെ വി​ദേ​ശ​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലും മു​ന്തി​യ വി​ശ്രു​ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​തി​രു​ന്ന​ത് എ​ന്തേ?

ടി.​ഐ.​എ​ഫ്.​ആ​ർ അ​ന്നേ മു​ന്തി​യ, വി​ശ്രു​ത സ്ഥാ​പ​ന​മാ​ണ്. ലോ​ക​ത്തെ ഏ​തു മി​ക​ച്ച സ്ഥാ​പ​ന​ത്തോ​ടും കി​ട​പി​ടി​ക്കു​ന്ന ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ളും സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും അ​വി​ടെ​യു​ണ്ട്. പി​ൽ​ക്കാ​ല​ത്ത് പ​ല സ്ഥാ​പ​ന​ങ്ങ​ളും നേ​രി​ൽ ക​ണ്ട​പ്പോ​ഴാ​ണ് 1950ക​ളി​ൽ ഹോ​മി​ഭാ​ഭ എ​ത്ര ദീ​ർ​ഘ​വീക്ഷ​ണ​ത്തോ​ടെ​യാ​ണ് ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഞാ​ൻ ആ​ദ്യ​മാ​യി അ​വി​​ടെ എ​ത്തി​യ​​പ്പോ​ൾ​ത്ത​ന്നെ ആ ​മി​ക​വ് ബോ​ധ്യ​മാ​യി​രു​ന്നു. പി​ന്നെ, യു.​എ​സി​ൽ പോ​കു​ന്ന​തി​ൽ താ​ൽ​പ​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല. അ​വ​രു​ടെ അ​യു​ക്തി​ക​വും പ​രി​ഭ്രാ​ന്തി പി​ടി​ച്ച​തു​മാ​യ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത​യാ​ണ് ഒ​രു കാ​ര​ണം. ഇ​പ്പോ​ഴു​മോ​ർ​ക്കു​ന്നു, എ​ന്റെ ഒ​രു സ​ഹ​വി​ദ്യാ​ർ​ഥി അ​വി​ടേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഫോം ​പൂ​രി​പ്പി​ക്കു​ന്ന​ത്. അ​തി​ൽ താ​ൻ ക​മ്യൂ​ണി​സ്റ്റ​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം പ്ര​ത്യേ​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി​യി​രു​ന്നു. അ​ക്കാ​ല​ത്ത് യൂ​റോ​പ്യ​ൻ പി​എ​ച്ച്.​ഡി അ​ത്ര സാ​ധാ​ര​ണ​മാ​യി​രു​ന്നി​ല്ല, അ​തു​കൊ​ണ്ട് ആ ​വ​ഴി​ക്കും നോ​ക്കി​യി​ല്ല.

ബാം​ഗ്ലൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സോ രാ​മ​ൻ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടോ ആ​യി​രു​​ന്നെ​ങ്കി​ലും എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ ടി.​​​ഐ.​എ​ഫ്.​ആ​റാ​യി​രു​ന്നു ഏ​റ്റ​വും മി​ക​ച്ച​ത് – സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​ത്തി​​ന്റെ​യും കാ​ര്യ​ത്തി​ൽ. അ​ന്ന് അ​തൊ​രു കു​ടും​ബം​പോ​ലെ ഇ​ഴ​യ​ടു​പ്പ​മു​ള്ള സ്ഥാ​പ​ന​മാ​യി​രു​ന്നു. വ്യ​ത്യ​സ്ത ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി ഇ​ട​പ​ഴ​കാം. സി​നി​മ​യു​ടെ​യും സം​ഗീ​ത​ത്തി​ന്റെ​യും പ​ക്വ​ത​യാ​ർ​ന്ന, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ‘ഇ​മേ​ജ​സ്’ എ​ന്നൊ​രു ഫി​ലിം സൊ​സൈ​റ്റി ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു – ബോം​​ബെ​യി​​ലെ ഏ​റ്റ​വും ​​പ്ര​മു​ഖ​മാ​യ ഒ​ന്ന്. കാ​മ്പ​സ് സ​ജീ​വ​മാ​യി​രു​ന്നു. പി​ന്നെ ബോം​ബെ ന​ഗ​രം. മ​റ്റി​ട​ങ്ങ​ളി​ലേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ല്യ​ത മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ൽ അ​വി​ടെ പ്ര​ക​ട​മാ​യി​രു​ന്നു.

വഴിമുടക്കത്ത​ി​ന്റെ നാൾവഴി

താ​ങ്ക​ളു​ടെ ‘ശാ​സ്ത്ര​ജീ​വി​ത’​ത്തി​ൽ ടി.​ഐ.​എ​ഫ്.​ആ​ർ എ​​ത്ര​ത്തോ​ളം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്?

പ​രീ​ക്ഷ​ണ​ങ്ങ​ൾ ചെ​യ്യേ​ണ്ട​വ​ർക്ക് ​ അ​വി​ടെ ല​ഭ്യ​മാ​വു​ന്ന സാ​​ങ്കേ​തി​ക സ​ഹാ​യം ലോ​കോ​ത്ത​ര​മാ​ണ്. പൊ​തു​സ​ൗക​ര്യ​ങ്ങ​ളും അ​ന്ത​രീ​ക്ഷ​വും ലോ​ക​ത്തെ മി​ക​ച്ച കാ​മ്പ​സു​ക​ൾ​ക്ക് തു​ല്യ​മാ​ണ്. ആ​റ്റ​മി​ക് എ​ന​ർ​ജി വ​കു​പ്പു മു​ഖേ​ന​യു​ള്ള കേ​ന്ദ്രസ​ർ​ക്കാ​റി​ന്റെ ധ​ന​സ​ഹാ​യ​വും ഉ​ദാ​ര​മാ​ണ്. അ​തു​കൊ​ണ്ട് ഫാ​ക്ക​ൽ​റ്റി അം​ഗം എ​ന്ന നി​ല​ക്ക് എ​നി​ക്ക് കി​ട്ടി​യ പി​ന്തു​ണ മ​റ്റേ​തു ഫാ​ക്ക​ൽ​റ്റി അം​ഗ​ത്തി​നും കി​ട്ടു​ന്ന​തു ത​ന്നെ. അ​വി​ടത്തെ മ​റ്റു ലാ​ബു​ക​ളി​ൽ​നി​ന്നും എ​നി​ക്ക് സ​ഹാ​യം കി​ട്ടു​മാ​യി​രു​ന്നു – അ​ത്ര​ക്ക് ന​ല്ല സൗ​ഹാ​ർ​ദ​മാ​ണ് എ​ല്ലാ​വ​രു​മാ​യും.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​ൽ കാ​ര്യ​ങ്ങ​ൾ മാ​റി. ഞാ​നും എ​ന്റെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് 2007ൽ ​രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ബോ​സ്-​ഐ​ൻ​സ്റ്റൈ​ൻ ക​ണ്ട​ൻ​സേ​റ്റ് ഉ​ണ്ടാ​ക്കി. എ​സ്.​എ​ൻ. ബോ​സി​നു​ള്ള കീ​ർ​ത്തിമൂ​ലം സം​ഗ​തി ദേ​ശീ​യ വാ​ർ​ത്ത​യാ​യി. അ​തൊ​രു അ​സാ​ധാ​ര​ണ ഗ​വേ​ഷ​ണഫ​ല​മൊ​ന്നു​മ​ല്ല; ഒ​ട്ടും പു​തി​യ​തു​മ​ല്ല. പ​ക്ഷേ, ഞ​ങ്ങ​ളു​ടെ പരീക്ഷണരീ​തി​ക​ൾ​ക്ക് തി​ക​ഞ്ഞ പു​തു​മ​യു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ബോ​സി​ന്റെ സ്വ​ന്തം രാ​ജ്യ​ത്ത് അ​ത് ആ​ദ്യ​ത്തെ സാ​ഫ​ല്യ​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് കി​ട്ടി​യ പൊ​തുശ്ര​ദ്ധ ടി.​ഐ.​എ​ഫ്.​ആ​റി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മു​ള്ള ചി​ല​ർ​ക്ക് ര​സി​ച്ചി​ല്ലെ​ന്നാ​ണ​റി​വ്. പോ​രെ​ങ്കി​ൽ, ആ​പേ​ക്ഷി​ക​ത​യെ​ കു​റി​ച്ചു​ള്ള എ​ന്റെ ക​ണ്ടെ​ത്ത​ലു​ക​ൾ ഞാ​ൻ ഉ​റ​ക്കെ പ​റ​ഞ്ഞു​തു​ട​ങ്ങി​യ കാ​ലംകൂ​ടി​യാ​ണ​ത്. പ്ര​കാ​ശ​ത്തി​ന്റെ ആ​പേ​ക്ഷി​ക പ്ര​വേ​ഗം സ്ഥി​ര​മ​ല്ലെ​ന്നും ഐ​ൻ​​ൈസ്റ്റ​ന്റെ നി​ഗ​മ​നം തെ​റ്റാ​ണെ​ന്നും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​വി​ടത്തെ ഭൗ​തി​കശാ​സ്ത്ര സ​മൂ​ഹം അ​സ്വ​സ്ഥ​മാ​യി. 2009ൽ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റാ​യ മു​സ്ത​ൻ​സി​ർ ബാ​ർ​മ എ​ന്നെ കാ​ര്യ​മാ​യൊ​ന്ന് ഉ​പ​ദേ​ശി​ച്ചു – ഗ​വേ​ഷ​ണം നി​ർ​ത്താ​നും ആ​പേ​ക്ഷി​കതാ ശാ​സ്ത്ര​ത്തി​ലെ എ​ന്റെ വാ​ദ​ങ്ങ​ൾ മ​തി​യാ​ക്കാ​നും. ബാ​ർ​മ ഒ​രു സൈ​ദ്ധാ​ന്തി​ക ശാ​സ്ത്ര​കാ​ര​നാ​ണ്; ഫി​സി​ക്സി​ന്റെ പ​രീ​ക്ഷ​ണ പ​രി​വ​ട്ടം തീ​രെ പ​രി​ച​യ​മി​ല്ല.

 ടി.​ഐ.​എ​ഫ്.​ആ​ർ

 ടി.​ഐ.​എ​ഫ്.​ആ​ർ

എ​ന്നി​ട്ടും അ​ങ്ങ​നെ ‘ഉ​പ​ദേ​ശി’​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു വൈ​ക്ല​ബ്യ​വു​മു​ണ്ടാ​യി​ല്ല. ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. എ​ഴു​തി​ത്ത​യാ​റാ​ക്കി​യ ദീ​ർ​ഘ​മാ​യ തെ​ളി​വു​ക​ൾ സ​ഹി​തം, ആപേ​ക്ഷി​ക​ത​യെ​യും പ്ര​കാ​ശ​ത്തി​ന്റെ പ്ര​സ​ര​ണ​ത്തെ​യും പ​റ്റി അ​ദ്ദേ​ഹ​ത്തി​നു​ള്ള ധാ​ര​ണ എ​ന്തു​കൊ​ണ്ട് തെ​റ്റാ​ണെ​ന്ന് വി​ശ​ദ​മാ​ക്കി​ക്കൊ​ടു​ത്തു. അ​തി​ൽ​പി​ന്നെ എ​ന്റെ ഗ​വേ​ഷ​ണ​വ​ഴി മു​ട​ക്കാ​ൻ ആ​കാ​വു​ന്ന​തൊ​ക്കെ അ​ദ്ദേ​ഹം ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളെ എ​ടു​ക്ക​രു​തെ​ന്ന് എ​നി​ക്ക് രേ​ഖാ​മൂ​ലം ക​ൽ​പ​ന ത​ന്നു. ബോ​സ്-​ഐ​ൻ​സ്റ്റൈ​ൻ ക​ണ്ട​ൻ​സേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ്ര​ദാ​യി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കുപോ​ലും വി​ദ്യാ​ർ​ഥി​ക​ളെ എ​നി​ക്ക് നി​ഷേ​ധി​ച്ചു. പി​ന്നീ​ട് ഗു​രു​ത്വ​ത​രം​ഗം ക​ണ്ടെ​ത്താ​നു​ള്ള LIGO -ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഫൗ​ണ്ട​ർ പ്രപ്പോ​സ​റാ​യി ഞാ​നി​രി​ക്കെ ഒ​രു സം​ഘം സീ​നി​യ​ർ​മാ​ർ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഞാ​ൻ പ​​ങ്കെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ചു. അ​ന്ന് അ​ത​ത്ര വി​ജ​യി​ച്ചി​ല്ല. എ​ന്നാ​ൽ, പി​ന്നീ​ട് ലൈഗോ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​ത്ര​മാ​യി ഒ​രു ലാ​ബ് ഒ​രു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​ർ കൂ​ടു​ത​ൽ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​ക്കി. അ​തി​ല​വ​ർ ഒ​രു പ​രി​ധി​വ​രെ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

വി​ഘ്ന​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ച​ത് സ്ട്രി​ങ് തി​യ​റി​ക്കാ​ര​നാ​യ സ​ന്ദീ​പ് ത്രി​വേ​ദി ഡ​യ​റ​ക്ട​റാ​യ​പ്പോ​ഴാ​ണ്. സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക​ത്തി​ൽ ഉ​ശി​ര​നാ​ണ് ആ​ൾ, പ​ക്ഷേ, സ​യ​ൻ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ വ​ട്ട​പ്പൂ​ജ്യം. മാ​ത്ര​മ​ല്ല, ത​ന്റെ ഉ​പ​ദേഷ്ടാ​ക്ക​ൾ​ക്കും വി​ദേ​ശ​ത്തു​ള്ള അ​ടു​പ്പ​ക്കാ​ർ​ക്കും വി​നീ​തവി​ധേ​യ​നാ​കും – അ​ക്കാ​ദ​മി​ക്കോ ന​യ​പ​ര​മോ ആ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട​പ്പോ​ൾ. പു​റ​മേ​ക്ക് കു​ഴ​പ്പ​മൊ​ന്നും കാ​ണി​ക്കി​ല്ല. അ​ക​മേ ക​ടു​ത്ത മു​ൻ​വി​ധി സൂ​ക്ഷി​ക്കും. അ​ദ്ദേ​ഹം ഭ​രി​ച്ച അ​ഞ്ചു കൊ​ല്ല​ത്തി​ലാ​ണ് ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ​നി​ന്ന് ടി.​ഐ.​എ​ഫ്.​ആ​റി​ന്റെ അ​ധോ​ഗ​മ​നം ത്വ​രി​ത​മാ​യ​ത്. ബാ​ർ​മ​യു​ടെ കാ​ല​ത്തു ത​ന്നെ അ​ധോ​ഗ​തി തു​ട​ങ്ങി​യി​രു​ന്നു. എ​ക്സ്​​പെ​രി​മെ​ന്റ​ൽ ശാ​സ്ത്ര​ജ്ഞ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലും രീ​തി​ക​ളി​ലു​മു​ള്ള പ​രി​ച​യ​മി​ല്ലാ​യ്മ ബാ​ർ​മ​യെ​പ്പോ​ലെ ത്രി​വേ​ദി​യും ദ​യ​നീ​യ​മാ​യി പ്ര​ക​ട​മാ​ക്കി​യി​രു​ന്നു. പി​ന്നെ, ഒ​രു പ​ര​മ്പ​രാ​ഗ​ത സ്ട്രി​ങ് സി​ദ്ധാ​ന്ത​ക്കാ​ര​ന് സ​ഹി​ക്കാ​നാ​വി​ല്ല, ഐ​ൻ​സ്റ്റൈ​ന്റെ സി​ദ്ധാ​ന്ത​ത്തെ എ​തി​ർ​ക്കു​ന്ന​ത്. അ​ങ്ങ​നെ എ​ന്റെ ക​ണ്ടെ​ത്ത​ലു​ക​ൾ മു​ന്നോ​ട്ടു​നീ​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ മു​ട​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​വും ത​നി​ക്കാ​കാ​വു​ന്ന​തെ​ല്ലാം ഭം​ഗി​യാ​യി ചെ​യ്തു.

ക​ഴി​ഞ്ഞ കൊ​ല്ലം താ​ങ്ക​ൾ ടി.​ഐ.​എ​ഫ്.​ആ​റി​ൽ​നി​ന്ന് പി​രി​ഞ്ഞു. സാ​ധാ​ര​ണ​ഗ​തി​യി​ൽ പെ​ൻ​ഷ​നുശേ​ഷം നി​സ്സാ​ര​മാ​യി കി​ട്ടേ​ണ്ട​താ​ണ് എ​ക്സ്റ്റ​ൻ​ഷ​ൻ. അ​താ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​തി​വും. എ​ന്നി​ട്ടും താ​ങ്ക​ൾ​ക്ക​ത് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റിത​ന്നെ​യാ​ണോ പ്ര​തി?

സാ​ധാ​ര​ണനി​ല​ക്ക് ര​ണ്ടു​ കൊ​ല്ല​മെ​ങ്കി​ലും എ​ക്സ്റ്റ​ൻ​ഷ​ൻ കി​ട്ടേ​ണ്ട​താ​ണ്. അ​തു ത​ന്നി​ല്ല. ആ​ക്ടി​ങ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഡോ. ​എ​സ്. രാ​മ​കൃ​ഷ്ണ​ൻ നേ​രി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്, എ​നി​ക്ക് പ്ര​മോ​ഷ​നും എ​ക്സ്റ്റ​ൻ​ഷ​നും നി​ഷേ​ധി​ച്ച​ത് ‘വി​വാ​ദ​മാ​യ ഗ​വേ​ഷ​ണം’ കാ​ര​ണ​മാ​ണെ​ന്ന്. ഒ​ടു​വി​ല​ത്തെ 13 കൊ​ല്ലം അ​ർ​ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളോ ഗ​വേ​ഷ​ണ​പ്പ​ണി​ക്ക് മേ​ൽ ന്യാ​യ​മാ​യ അ​ക്കാ​ദ​മി​ക് റി​വ്യൂ​വോ എ​ന്റെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന വ​സ്തു​ത​കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഈ ​പ​റ​ഞ്ഞ​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള പ്ര​ശ്ന​മാ​കു​ന്നു. പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലും ഗ​വേ​ഷ​ണ​ങ്ങ​ൾ ന​യി​ക്കു​ന്ന​തിലും എ​ന്റെ റെ​​േക്കാ​ഡി​ല്ലാ​ത്ത പ​ല​ർ​ക്കും കി​ട്ടി പ്ര​മോ​ഷ​നും എ​ക്സ്റ്റ​ൻ​ഷ​നു​മൊ​ക്കെ. 2008ൽ ​ഞാ​ൻ സീ​നി​യ​ർ പ്ര​ഫ​സ​റാ​യി. പ്ര​സ​ക്ത​മാ​യ ഗ​വേ​ഷ​ണ​മൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത പ​ല​രും കൂടുതൽ സീ​നി​യ​ർ ഗ്രേ​ഡു​ക​ളി​ലേ​ക്ക് ക​യ​റി​പ്പോ​യ​പ്പോ​ൾ എ​ന്റെ ക​യ​റ്റം മാ​ത്രം നി​ല​ച്ചു. എ​ങ്കി​ലും ഈ ​അ​വ​ഹേ​ള​നം ഗ​വേ​ഷ​ണ​ത്തെ ബാ​ധി​ക്കാ​തെ ഞാ​ൻ കാ​ത്തു. കാ​ര​ണം, എ​ന്റെ ഗ​വേഷണ​ത്തി​ന്റെ​യും അ​തി​ന്റെ ഫ​ല​ങ്ങ​ളു​ടെ​യും ശ​രി​യാ​യ മൂ​ല്യം എ​നി​ക്ക​റി​യാം.

പ്ര​മോ​ഷ​ൻ നി​ഷേ​ധം എ​ന്നെ ഒ​ട്ടും സ്പ​ർ​ശി​ക്കാ​ത്ത കാ​ര്യ​മാ​ണ്. പ​ക്ഷേ, എ​ക്സ്റ്റ​ൻ​ഷ​ൻ നി​ഷേ​ധം അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ഞാ​ൻ എ​ന്റെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ത​യാ​ർ ചെ​യ്ത ലാ​ബ് അ​വി​ടെ​യു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട പ​ല നി​ഗ​മ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ലാ​ബ് സൗ​ക​ര്യം പു​റ​ത്തു​പോ​യി ത​ര​പ്പെ​ടു​ത്താ​ൻ പ​റ്റി​ല്ല​ല്ലോ. ഏ​ക പോം​വ​ഴി മ​റ്റേ​തെ​ങ്കി​ലും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ പി​ന്തു​ണ തേ​ടു​ക മാ​ത്ര​മാ​യി​രു​ന്നു – ഇ​തേ പ​രീ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ. പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യ വ്യ​ക്തി​പ​ര​മാ​യ ഒ​രു ഘ​ട​കംകൂ​ടി​യു​ണ്ട്. 2016ൽ ​സ്ട്രോ​ക് വ​ന്ന് എ​നി​ക്ക് പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ചി​രു​ന്നു. അ​തു​മൂ​ല​മു​ള്ള ച​ല​ന​പ​രി​മി​തി​യു​ണ്ട്. അ​തു​കൊ​ണ്ട് എ​ന്റെ ലാ​ബ് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് ഒരു ​ഭ​ഗീ​ര​ഥ യ​ത്ന​മാ​യി​രു​ന്നു. മ​റ്റൊ​രു വി​ധ​ത്തി​ൽ നോ​ക്കി​യാ​ൽ, അ​വ​രു​ടെ ഇം​ഗിതം മി​ക്ക​വാ​റും ന​ട​പ്പാ​യി. മി​ക്ക​വാ​റും എ​ന്നേ​യു​ള്ളൂ, കാ​ര​ണം ഇ​മ്മാ​തി​രി ക്ഷു​ദ്ര​മാ​യ പ​ണികൊ​ണ്ട് എ​ന്റെ വ​ഴി​തെ​റ്റി​ക്കാ​നാ​വി​ല്ല.

ഫി​സി​ക്സി​ന്റെ അ​ടി​സ്ഥാ​ന ഘ​ട​ന​ക്ക് ന്യാ​യയു​ക്തി​യോ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നെ മാ​നി​ക്കു​ന്ന കു​റ​ച്ചു ഗ​വേ​ഷ​ക​ർ ഇ​പ്പോ​ഴു​മു​ണ്ട്, ഇ​ന്ത്യ​യി​ൽ. അ​ത്ത​ര​മൊ​രു ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​നാ​ണ് ഡോ. ​ജി. രാ​ഘ​വ​ൻ. മു​മ്പ് അ​ദ്ദേ​ഹം ക​ൽ​പ്പാ​ക്ക​ത്തെ ഐ.​ജി.​സി.​എ.​ആ​റി​ൽ ആ​റ്റ​മി​ക് എ​ന​ർ​ജി വ​കു​പ്പി​ന്റെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. പുണെ​യി​ൽ ഡി.​ആ​ർ.​ഡി.​ഒ പു​തു​താ​യി തു​ട​ങ്ങി​യ അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ക്വാ​ണ്ടം ടെ​ക്നോ​ള​ജി സ്കൂ​ളി​ൽ അ​ദ്ദേ​ഹം അ​ധ്യ​ക്ഷ​നാ​യി. ഈ ​സ്ഥാ​പ​ന​ത്തി​ന് ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഘ​ട​ന​യു​ണ്ട്. അ​വി​ടെ ഒ​രു സീ​നി​യ​ർ പൊ​സി​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു, ഞാ​ൻ അ​പേ​ക്ഷി​ച്ചു. അ​ങ്ങ​നെ അ​വി​ടെ​യി​പ്പോ​ൾ പ്ര​ഫ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ന്റെ ഗ​വേ​ഷ​ണം തു​ട​രു​ന്നു. ഒ​പ്പംത​ന്നെ അ​ടി​സ്ഥാ​ന ഭൗ​തി​ക​ത്തി​ലും സാ​​ങ്കേ​തി​ക​ത്വ​ത്തി​ലും ഒ​രു​പോ​ലെ ത​ൽ​പ​ര​രാ​യ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാം. ടി.​ഐ.​എ​ഫ്.​ആ​ർ വി​ട്ടി​ട്ടും എ​ന്റെ ലാ​ബ് മാ​റ്റാ​ൻ അ​വി​ടത്തെ പ​ല​രും ത​ട​സ്സ​ങ്ങ​ളു​ണ്ടാ​ക്കി. ഒ​ടു​വി​ൽ, ഏ​റെ പ​ണി​പ്പെ​ട്ടാ​ണെ​ങ്കി​ലും അ​തി​പ്പോ​ൾ സാ​ധി​ച്ചെ​ടു​ക്കാ​നാ​യി.

ഭൗതിക ശാസ്​ത്രത്തിലെ യാഥാസ്​ഥിതികത

ശാ​സ്ത്ര​ത്തി​ൽ യാ​ഥാ​സ്ഥി​തി​ക​ത​യു​ണ്ടോ – ശാ​സ്ത്രീ​യാ​ർഥ​ത്തി​ൽ അ​തൊ​രു വി​രോ​ധാ​ഭാ​സ​മാ​ണെ​ങ്കി​ലും? ബി​ഗ് ബാങ് സി​ദ്ധാ​ന്ത​ത്തോ​ടു​ള്ള വി​മ​ർ​ശാ​ത്മ​ക നി​ല​പാ​ടി​ന്റെ പേ​രി​ലാ​ണെ​ന്ന് തോ​ന്നു​ന്നു, ജ​യ​ന്ത് നാ​ർ​ലി​ക​ർ​ക്ക് ഭ്ര​ഷ്ടി​ന് സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്. അ​ത്ത​രം ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ആ​ധു​നി​കശാ​സ്ത്ര​ത്തി​ൽ പ​ല​തു​ണ്ട്. എ​ന്താ​ണ് താ​ങ്ക​ളു​ടെ അ​നു​ഭ​വം?

വ്യ​വ​സ്ഥാ​പി​ത​മാ​യ പ്ര​മേ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​ടി​സ്ഥാ​ന ഭൗ​തി​കശാ​സ്ത്രം വ​ള​രെ യാ​ഥാ​സ്ഥി​തി​ക​മാ​ണ്. ഭൗ​തി​ക ലോ​ക​ത്തെ അ​ജ്ഞാ​ത​മാ​യ കാ​ര്യ​ങ്ങ​ളെ​പ്പറ്റി വ​ന്യ​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ അ​നു​വ​ദി​ക്കു​മ്പോ​ൾത​ന്നെ​യാ​ണ് ഈ ​മാ​മൂ​ൽ ശാ​ഠ്യ​വും. ഏ​തു മേ​ഖ​ല​യി​ലും പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കുശേ​ഷം എ​പ്പോ​ഴു​മു​ണ്ടാ​യി​വ​രും ഒ​രു ‘സ്റ്റാ​ൻഡേ​ഡ് മാ​തൃ​ക’ അ​ല്ലെ​ങ്കി​ൽ ‘സ്റ്റാ​ൻഡേ​ഡ് തി​യ​റി’. ഭൂ​രി​പ​ക്ഷം പേ​രും പി​ന്നെ അ​തി​നെ ആ​ശ്ര​യി​ക്കു​ന്നു. ഭൂ​രി​പ​ക്ഷ​വും ഒ​രു കൂ​ട്ട​ത്തി​ലാ​വു​മ്പോ​ൾ, ആ​ളെ​ണ്ണംകൊ​ണ്ട് ശ​ക്ത​മാ​യ ആ ​കൂ​ട്ടം ഏ​ത് ബ​ദ​ൽ സ​മീ​പ​ന​ത്തെ​യും അ​തി​ശ​ക്ത​മാ​യി എ​തി​ർ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ബ​ദ​ൽ സ​മീ​പ​ന​ത്തി​ന് യു​ക്തി​പ​ര​ത​യി​ലും അ​നു​ഭ​വൈ​ക തെ​ളി​വു​ക​ളി​ലും അ​തീ​വ ശ​ക്തി​യും ഭ​ദ്ര​ത​യും വേ​ണം. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ചെ​റി​യ ആ​യാ​സ​ക്കു​റ​വു​ണ്ടാ​വും – അ​വി​ടത്തെ ബ​ന്ധ​ങ്ങ​ളും ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും കാ​ര​ണം.

എ​ന്നി​രു​ന്നാ​ലും വ്യ​വ​സ്ഥാ​പി​ത കാ​ഴ്ച​പ്പാ​ടി​നെ ക​ട​ന്നു​പോ​കു​ന്ന ആ​ശ​യ​ങ്ങ​ൾ മു​ന്നേ​റ്റാ​ൻ അ​ത്യ​ന്തം പ്ര​യാ​സ​മാ​ണ്. വി​ശേ​ഷി​ച്ചും പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ പി​ന്തു​ണ ശ​ക്ത​മ​ല്ലെ​ങ്കി​ൽ. തെ​ളി​വു​ണ്ടാ​യി​ട്ടും ഒ​തു​ക്ക​പ്പെ​ട്ട കേ​സ​ല്ല നാ​ർ​ലി​ക​റു​ടേ​ത്. നാ​ർ​ലി​ക​റും ബ​ർ​ബ്രി​ഡ്ജും ചേ​ർ​ന്ന് ​േഹാ​യ്‍ലി​ന്റെ ബി​ഗ്ബാങ് സി​ദ്ധാ​ന്ത​ത്തെ വി​മ​ർ​ശി​ച്ച​തി​ൽ ചി​ല ക​ഴ​മ്പൊ​ക്കെ​യു​ണ്ട്. അ​വ​രു​ടെ വാ​ദ​ങ്ങ​ൾ ചി​ല​ത് ഇ​ന്നും സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ്. പ​ക്ഷേ, അ​വ​രു​ടെ ബ​ദ​ലി​നെ തു​ണ​ക്കാ​ൻ വേ​ണ്ട തെ​ളി​വൊ​ന്നു​മി​ല്ല. ഓ​ർ​ക്ക​ണം, ഫ്രെ​ഡ് ഹോ​യ്‍ലി​നെ പോ​ലൊ​രാ​ൾ നി​സ്സാ​ര​ന​ല്ല. ധൈ​ഷ​ണി​കശേ​ഷി​യി​ൽ ഒ​രു ഭൈ​ര​വ​നാ​ണ്. നാ​ർ​ലി​ക​റി​നും ച​ങ്ങാ​തി​ക്കും ശ​ക്ത​മാ​യ തെ​ളി​വി​ന്റെ അ​ക​മ്പ​ടി​യു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​ത്ഭുത​ക​ര​മാ​യ​ത്, വ്യ​ക്ത​മാ​യ പ​രീ​ക്ഷ​ണ പി​ൻ​ബ​ല​മൊ​ന്നും കൂ​ടാ​തെ​യു​ള്ള വ്യ​വ​സ്ഥാ​പി​ത കാ​ഴ്ച​പ്പാ​ട് മു​റു​കെ പി​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ്. ഈ ​സ​മീ​പ​ന​മാ​ണ് കോ​പ്പ​ർനി​ക്ക​സും ഗ​ലീ​ലി​യോ​യും നേ​രി​ട്ട​ത്, പി​ന്നീ​ട് പ​ല​രും. അ​തു​ത​ന്നെ ഇ​ന്ന് ഞാ​നും നേ​രി​ടു​ന്നു. പ​രീ​ക്ഷ​ണ​ത്തെ​ളി​വു​ക​ളു​ടെ ഖ​നിത​ന്നെ എ​ന്റെ സി​ദ്ധാ​ന്ത​ത്തെ പി​ന്തു​ണ​ക്കു​ന്നു. എ​ല്ലാ ലോ​ജി​ക്ക​ൽ തെ​ളി​വു​ക​ളും എ​നി​ക്ക് അ​നു​കൂ​ല​മാ​ണ്. എ​ന്നി​ട്ടും... ഇ​ന്ത്യ​യി​ലെ ഭൗ​തി​ക​ശാ​സ്ത്ര സ​മൂ​ഹ​ത്തി​ന്റെ ജാ​ഡ്യ​മാ​ണ് ഒ​ന്നാം പ്ര​തി. ഒ​രു സം​ഘം എ​ന്നനി​ല​ക്ക് അ​വ​ർ ശ​ക്ത​രാ​ണ്. പ​ക്ഷേ, തെ​ളി​വു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള ധൈ​ഷ​ണി​ക ധൈ​ര്യ​മി​ല്ല.

സാ​ധാ​ര​ണ​ഗ​തി​യി​ൽ പു​തി​യ ഒ​രു ക​ണ്ടെ​ത്ത​ൽ സം​ഭ​വി​ച്ചാ​ൽ ആ​ദ്യ​മൊ​രു സ്തം​ഭ​ന​മൂ​ഡു​ണ്ടാ​വും. പി​ന്നാ​ലെ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളും സം​വാ​ദ​വും. പു​തി​യ ക​ണ്ടെ​ത്ത​ലി​നെ​പ്പ​റ്റി താ​ങ്ക​ൾ കു​റ​ച്ചു​കാ​ല​മാ​യി പ​ല വേ​ദി​ക​ളി​ലും അ​വ​ത​ര​ണ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ചെ​യ്തു​വ​രു​ന്നു. ഇ​ന്ത്യ​യി​ലെ ഭൗ​തി​ക​ശാ​സ്ത്ര സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം പൊ​തു​വി​ലെ​ങ്ങ​നെ?

പ്ര​തി​ക​ര​ണം ദ​യ​നീ​യ​വും ന​ടു​ക്കു​ന്ന​തു​മാ​ണ്. വാ​സ്ത​വ​ത്തി​ൽ പ്ര​തി​ക​ര​ണ​മി​ല്ല. ച​ർ​ച്ച​യോ സം​വാ​ദ​മോ ആ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഞാ​ൻ പ്ര​ഭാ​ഷ​ണം കൊ​ടു​ക്കു​മ്പോ​ൾ ചി​ല​ർ പ​രി​മി​ത​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തും. അ​തി​ന് മ​റു​പ​ടി പ​റ​ഞ്ഞാ​ൽ​പി​ന്നെ അ​വ​ർ കൂ​ടു​ത​ലാ​യി മു​ന്നോ​ട്ടു​പോ​കി​ല്ല. സി​ദ്ധാ​ന്ത​ത്തി​ലെ ചി​ല പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളെ ത​ങ്ങ​ൾ തെ​റ്റാ​യി അ​ല്ലെ​ങ്കി​ൽ ഭാ​ഗി​ക​മാ​യി​ട്ടാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്ന് ആ ​ഘ​ട്ട​ത്തി​ൽ അ​വ​ർ തി​രി​ച്ച​റി​യു​ന്നു. പി​ന്നെ മി​ണ്ടാ​തി​രി​ക്കും. ആ ​ഘ​ട​ക​ങ്ങ​ളെ വേ​ണ്ട​ത്ര മ​ന​സ്സി​ലാ​ക്കി​യി​ല്ല എ​ന്ന​ത് പു​റ​ത്തു​കാ​ട്ടാ​തി​രി​ക്കാ​നാ​വും, ഒ​രു​പ​ക്ഷേ. ഞാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് അ​ടി​സ്ഥാ​ന​പ​ര​മാ​യി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ഒ​രാ​ൾ പ്ര​ഫ. വി. ​രാ​ധാ​കൃ​ഷ്ണ​നാ​ണ്. രാ​മ​ൻ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ മു​ൻ ഡ​യ​റ​ക്ട​ർ. എ​ന്റെ മൂ​ന്നു​ നാ​ലു പ്ര​ഭാ​ഷ​ണ​ങ്ങ​ൾ കേ​ട്ടശേ​ഷം ഇ​ത് അ​ദ്ദേ​ഹം എ​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞ​താ​ണ്. അ​തി​നുശേ​ഷം ചി​ല സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഇ​തു സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​ക്കാ​യി വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. വി​പു​ല​മാ​യ സം​വാ​ദ​ത്തി​ലേ​ക്ക് വി​ഷ​യം കൊ​ണ്ടു​വ​രു​ന്ന​തി​ൽ എ​ന്നെ സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹം ത​ൽ​പ​ര​നാ​യി​രു​ന്നു. പൊ​തു​വെ സം​ശ​യാ​ലു​വാ​യ അ​ദ്ദേ​ഹ​ത്തി​ന് കാ​ര്യ​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക് ബോ​ധ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞാ​ൽ പി​ന്നെ മാ​റ്റ​മി​ല്ല, ന​മു​ക്ക് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യ​ത്തി​നും പി​ന്തു​ണ​ക്കും ആ​ശ്ര​യി​ക്കാം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​തു​ണ്ടാ​വും മു​മ്പ് അ​ദ്ദേ​ഹം മ​രി​ച്ചു.

ഗ​ലീ​ലി​യോ പ​ണ്ട് കെ​പ്ല​ർ​ക്ക് എ​ഴു​തി​യ ഒ​രു ക​ത്തു​ണ്ട്. ത​ന്റെ ടെ​ലി​സ്കോ​പ് ഉ​പ​യോ​ഗി​ച്ച് ജൂ​പ്പി​റ്റ​റി​ന്റെ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​പ്പ​റ്റി താ​ൻ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ളോ​ട് അ​ക്കാ​ദ​മി​ക് കൂ​ട്ട​ത്തി​ന്റെ മ​നോ​ഭാ​വം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട് അ​തി​ൽ: ‘‘പ്രി​യ​പ്പെ​ട്ട കെ​പ്ല​ർ, മ​നു​ഷ്യ​ക്കൂ​ട്ട​ത്തി​ന്റെ വി​ഡ്ഢിത്ത​ത്തി​ൽ ചി​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലെ​ന്ന് ഞാ​നാ​ശി​ക്കു​ന്നു. സ​ർ​പ്പ​ത്തി​ന്റെ നി​ർ​ബ​ന്ധബു​ദ്ധി നി​റ​ഞ്ഞ ഈ ​അ​ക്കാ​ദമിയി​ലെ പ്ര​ധാ​ന ത​ത്ത്വ​ചി​ന്ത​ക​രെ പ​റ്റി എ​ന്തുപ​റയാ​നു​ണ്ട്? ഞാ​ൻ തു​റ​ന്ന മ​ന​സ്സോ​ടെ, ബോ​ധ​പൂ​ർ​വം ഒ​രാ​യി​രം വ​ട്ടം അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും ഗ്ര​ഹ​ങ്ങ​ളോ ഉ​പ​ഗ്ര​ഹ​മോ ടെ​ലി​സ്കോ​പ്പോ പോ​ലും ഒ​ന്നു​നോ​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​വ​രെ​പ്പ​റ്റി? സ​ർ​പ്പം അ​തി​ന്റെ കാ​തു പൂ​ട്ടു​മ്പോ​ലെ ഈ ​ചി​ന്ത​ക​ർ അ​വ​രു​ടെ ക​ണ്ണു​പൂ​ട്ടി​യി​രി​ക്കു​ന്നു – സ​ത്യ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ന് നേ​ർ​ക്ക്.​ ഇ​തെ​ല്ലാം മ​ഹാ​കാ​ര്യ​ങ്ങ​ളാ​ണ്: പ​ക്ഷേ, അ​വ​യൊ​ന്നും അ​വ​ർ​ക്ക് അ​ത്ഭുത​മാ​കു​ന്നി​ല്ല.’’ ഞാ​നും ഇ​ന്നു കാ​ണു​ന്നു, അ​ക്കാ​ദ​മി​ക രം​ഗ​ത്തെ ഈ ​ചി​രി​വ​ക​യെ.


സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ

സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ

പ്ര​ഫ. കൗ​ശി​ക്കും പ്ര​ഫ. ജോർജ്​ സു​ദ​ർ​ശ​നും പോ​ലു​ള്ള പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ മു​ൻ​ഗാ​മി​ക​ളോ​ട് ഈ ​വി​ഷ​യം സം​സാ​രി​ച്ചി​ട്ടു​ണ്ടാ​വു​മ​ല്ലോ, അ​വ​രു​ടെ പ്ര​തി​ക​ര​ണം എ​ങ്ങ​നെ?

രാം​നാ​ഥ് കൗ​ശി​ക് പ്ര​തി​ഭാ​ധ​ന​നാ​ണ്, പ​ക്ഷേ, മാ​മൂ​ൽ രീ​തി മു​റു​കെ പി​ടി​ക്കും. ‘വി​ശു​ദ്ധഗ്ര​ന്ഥ’ വി​വേ​ക​ത്തെ ഒ​രി​ക്ക​ലും എ​തി​ർ​ക്കി​ല്ല. എ​ന്റെ ക​ണ്ടെ​ത്ത​ലു​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച അ​ദ്ദേ​ഹം സ​ദാ ഒ​ഴി​വാ​ക്കി. എ​ന്നെ സൗ​മ്യ​മാ​യി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നെ​പ്പി​ന്നെ ഞാ​ൻ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന എ​ന്തി​നെ കു​റി​ച്ചും പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് പ്ര​ക​ട​മാ​യി​ത്ത​ന്നെ മാ​റി​നി​ന്നു. ലോ​ജി​ക്കും പ​രീ​ക്ഷ​ണ​ത്തെ​ളി​വു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യ വാ​ദ​ഗ​തി​ക​ൾ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​വു​ന്ന​യാ​ളെ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹം ഇ​തി​ൽ ഉ​ത്സുക​നാ​കേ​ണ്ട​താ​ണ്. പ​ക്ഷേ, അ​ങ്ങ​നെ​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്റെ സ​മീ​പ​നം. അ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ല​ജ്ജ തോ​ന്നേ​ണ്ട​താ​ണ്, കാ​ര​ണം ഈ ​പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള പൊ​തു പ്ര​തി​ക​ര​ണ​ത്തി​ൽ ഒ​രു വ്യ​ത്യാ​സ​മു​ണ്ടാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മാ​യി​രു​ന്നു.

എ​ല്ലാ വ​സ്തു​ക​ണ​ങ്ങ​ളെ​യും ബോ​സോ​ണു​ക​ൾ, ഫെ​ർ​മി​യോ​ണുകൾ എ​ന്നീ ര​ണ്ട് വ​ർ​ഗ​ത്തി​ലാ​ക്കു​ന്ന വി​ഭ​ജ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ഫ. സു​ദ​ർ​ശ​നു​മാ​യി ഞാ​ൻ ഈ ​സി​ദ്ധാ​ന്ത​വും അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ച​ർ​ച്ചചെ​യ്തു തു​ട​ങ്ങു​ന്ന​ത്. സ്പി​ൻ-​സ്റ്റാ​റ്റി​സ്റ്റി​ക്സ് ക​ണ​ക്ഷ​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ. അ​തേ​പ്പ​റ്റി അ​ദ്ദേ​ഹം ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി ചേ​ർ​ന്ന് ഒ​രു പു​സ്ത​കം എ​ഴു​തി​യി​രു​ന്നു. എ​ന്റെ സി​ദ്ധാ​ന്ത​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ഹ്ര​സ്വ​മാ​യ പ്ര​തി​ക​ര​ണം പ്രോ​ത്സാ​ഹ​ന​പ​ര​മാ​യി​രു​ന്നു, എ​ങ്കി​ലും താ​ൽ​ക്കാ​ലി​കം. ആ​പേ​ക്ഷി​ക​ത​യെ​പ്പ​റ്റി ഞാ​ൻ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​ന്തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. അ​ത് ശ​രി​യോ തെ​റ്റോ എ​ന്ന​തി​ൽ ഒ​ര​ഭി​പ്രാ​യം പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് മ​ടി​യു​ണ്ടാ​യി​രു​ന്നു. കാ​ര​ണം ജ്യോ​തിശാ​സ്ത്ര​ത്തി​ലും ഗു​രു​ത്വ​ബ​ല​ത്തി​ന്റെ ആ​പേ​ക്ഷി​ക​താവ​ശ​ങ്ങ​ളി​ലും വൈ​ദ​ഗ്ധ്യം അ​വ​കാ​ശ​പ്പെ​ടാ​ൻ അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ടി​ല്ല. തി​ക​ഞ്ഞ മാ​ത്ത​മാ​റ്റി​ക്ക​ൽ ഫി​സി​സിസ്റ്റാ​ണ് അ​ദ്ദേ​ഹം. ആ​പേ​ക്ഷി​ക​ത​യു​ടെ​യും പ്ര​കാ​ശ പ്ര​ച​ര​ണ​ത്തി​ന്റെ​യും പ​രീ​ക്ഷ​ണ​ത്തെ​ളി​വു​ക​ൾ അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല. ത​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ ഈ ​പ്ര​മേ​യ​ത്തി​ലെ പ്ര​സ​ക്ത​മാ​യ ഘ​ട​ക​ങ്ങ​ൾ എ​നി​ക്ക​റി​യാമെ​ന്ന് ഒ​രു​പ​ക്ഷേ, തോ​ന്നി​ക്കാ​ണ​ണം. അ​തൊ​ക്കെ എ​ന്റെ ന്യാ​യ​യു​ക്തി​യു​ള്ള കാ​ഴ്ച​പ്പാ​ടാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടാ​വും. ആ ​കാ​ഴ്ച​പ്പാ​ടി​നെ സ​മ​ർ​ഥി​ച്ച് പു​ല​ർ​ത്തേ​ണ്ട​ത് എ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും. മാ​ത്ര​മ​ല്ല, മി​ക്ക​പ്പോ​ഴും ക്വാ​ണ്ടം ഫി​സി​ക്സി​ലെ സ്വ​ന്തം പ്ര​ശ്ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ കൊ​ല്ല​വും ഏ​താ​നും ദി​വ​സ​ങ്ങ​ളേ ഞ​ങ്ങ​ൾ സ​ന്ധി​ച്ചി​രു​ന്നു​ള്ളൂ. ഇ​ന്ന് അ​ദ്ദേ​ഹം ഇ​ല്ല​താ​നും.

അ​ക്കാ​ദ​മി​ക് ജേ​ണ​ലു​ക​ളി​ൽനി​ന്നു​ള്ള അ​നു​ഭ​വം എ​ങ്ങ​നെ?

ഐ​ൻ​സ്റ്റൈ​ന്റെ ആ​പേ​ക്ഷി​ക​ത​യി​ൽ പി​ശ​കു​ണ്ടെ​ന്ന് പ​റ​യു​ന്ന എ​ന്തെ​ങ്കി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​തി​രാ​ണ് എ​ല്ലാ അ​ക്കാ​ദ​മി​ക് ജേ​ണ​ലു​ക​ളും. എ​ഡി​റ്റോ​റി​യ​ൽ ഡെ​സ്കി​ൽ വെ​ച്ചു​ത​ന്നെ അ​ത്ത​രം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ർ ബ്ലോ​ക് ചെ​യ്യും, പ​തി​വു​ള്ള പി​യർറ​ിവ്യൂവി​ന് അ​യ​ക്കി​ല്ല. വി​ശേ​ഷാ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്തം പി​ശ​കാ​ണെ​ന്നോ പ്ര​കാ​ശ​പ്ര​വേ​ഗം സ്ഥി​രാ​ങ്ക​മല്ലെ​ന്നോ പ​റ​യു​ന്ന​വ​ന് കി​റു​ക്കാ​ണെ​ന്ന് അ​വ​ർ നി​രൂ​പി​ക്കു​ന്നു. ഒ​രു​പ​ക്ഷേ, പെ​രു​മ​യു​ള്ള ഒ​രു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നാ​ണ് പ്ര​ബ​ന്ധം ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ഈ ​മ​തി​ൽ ഭേ​ദി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞേ​നെ. ഇ​ന്ത്യ​യി​ൽ​നി​ന്നാ​വു​മ്പോ​ൾ അ​ക്കാ​ദ​മി​ക് മു​ൻ​വി​ധി​ക്ക് പു​റ​മെ വം​ശീ​യ വി​പ്ര​തി​പ​ത്തി​യും നേ​രി​ടേ​ണ്ട​തു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ളോ സാ​​ങ്കേ​തി​ക​മാ​യ ഉ​ള്ള​ട​ക്ക​മോ ഒ​ന്നു​മി​ല്ലാ​തെ ഒ​ഴു​ക്ക​ൻ കു​റി​പ്പോ​ടെ അ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ നി​രാ​ക​രി​ക്കും. അ​തേ​പ്പ​റ്റി ചോ​ദി​ച്ചാ​ൽ മ​റു​പ​ടി ത​രി​ല്ല. ശാ​സ്ത്ര​പു​രോ​ഗ​തി​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ത​ട​സ്സം നി​ശ്ശബ്ദ​ത​യാ​ണ്.

ഏ​താ​യാ​ലും സി​ദ്ധാ​ന്തം വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പു​സ്ത​കം പ്ര​മു​ഖ​രാ​യ നേ​ച്ച​ർ ഗ്രൂ​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു. ഇ​നി അ​ഴി​മു​ഖം തു​റ​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​താ​മോ? പ്ര​ഫ. ഉ​ണ്ണി​കൃ​ഷ്ണ​നെ മ​റ​ക്കു​ക, മ​നു​ഷ്യ​ന്റെ കാ​ര്യ​പ​രി​പാ​ടി​യി​ൽ കേ​ാസ്മി​ക് ഗ്രാ​വി​റ്റി​ക്ക് ഒ​ടു​വി​ൽ അ​ർ​ഹ​ത​പ്പെ​ട്ട സ്ഥാ​നം കി​ട്ടു​മോ?

എ​നി​ക്ക​റി​യി​ല്ല. ആ​ളു​ക​ൾ ഈ ​പു​സ്ത​കം വാ​യി​ക്കു​ക​യും പ​രീ​ക്ഷ​ണ​ത്തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്താ​ൽ വ​സ്തു​ത ബോ​ധ്യ​പ്പെ​ട​ൽ എ​ളു​പ്പ​മാ​വും – അ​ക്കാ​ദ​മി​ക് സ​ത്യ​സ​ന്ധ​ത ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് മാ​ത്രം. പ​ക്ഷേ, ആ​ളു​ക​ൾ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ൽ വാ​യി​ക്കു​മോ എ​ന്നെ​നി​ക്ക് സം​ശ​യ​മു​ണ്ട്. കാ​ര​ണം, അ​വ​രു​ടെ മു​ൻ​വി​ധി​ക​ൾ. പ​ണ്ട് ഗ​ലീ​ലി​യോ​യു​ടെ ടെ​ലി​സ്കോ​പ്പി​ലൂ​ടെ ഒ​ന്നു നോ​ക്കാ​ൻ വി​സ​മ്മ​തി​ച്ചെ​ങ്കി​ൽ, ഇ​ന്ന് എ​ന്റെ പു​സ്ത​കം മ​റി​ച്ചു​നോ​ക്കാ​തി​രി​ക്കാ​ൻ അ​തി​ലും എ​ളു​പ്പ​മാ​ണ്. ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ർ ശ്ര​ദ്ധി​ക്കും മു​മ്പ് സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും പു​സ്ത​കം വാ​യി​ക്കും. ര​ത്ന​ച്ചു​രു​ക്കം മ​ന​സ്സി​ലാ​ക്കും, വ​സ്തു​ത ബോ​ധ്യ​പ്പെ​ടും. അ​തു​പ​ക്ഷേ, അ​ക്കാ​ദ​മി​ക് സ​മൂ​ഹ​ത്തി​ന് വ​ല്ലാ​ത്ത വി​ഷ​ണ്ണ​ത​യു​ണ്ടാ​ക്കും. പ്ര​കാ​ശ​ത്തി​ന്റെ ആ​പേ​ക്ഷി​ക പ്ര​വേ​ഗം സ്ഥി​രാ​ങ്ക​മാ​ണെ​ന്നൊ​ക്കെ അ​വ​ർ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇ​ത്, ഭൂ​ഗോ​ളം ചു​റ്റി വ​ന്ന​വ​രോ​ട് ഭൂ​മി പ​ര​ന്ന​താ​ണെ​ന്ന് പ്ര​ബോ​ധ​നം ന​ട​ത്തു​മ്പോ​ലുണ്ടാ​വും. കാ​ര​ണം, ഐ​ൻ​സ്റ്റൈ​ന്റെ ഊ​ഹ​വാ​ദം പൊ​ളി​ക്കു​ന്ന എ​ന്റെ ലാ​ബ് പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​തി​നോ​ട​കം കു​ട്ടി​ക​ൾ മ​ന​സ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കും.

(അവസാനിച്ചു)

News Summary - Physicist C.S. Unnikrishnan interview