Begin typing your search above and press return to search.
proflie-avatar
Login

വി​​നോ​​ദ​​ത്തി​​ന​​പ്പു​​റം ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ് ടൂ​​റി​​സം; മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് സംസാരിക്കുന്നു

ഫോക്കസ് ഫീച്ചർ

വി​​നോ​​ദ​​ത്തി​​ന​​പ്പു​​റം ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ് ടൂ​​റി​​സം; മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ്  സംസാരിക്കുന്നു
cancel

പ്രള​​വും കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​മുണ്ടാ​​ക്കി​​യ സ്തം​ഭ​​നത്തിൽനിന്ന് കേ​​ര​​ള​​ത്തി​​ന്‍റെ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല തി​​രി​​ച്ചു​​വ​​രുക​​യാ​​ണ്. ജൈ​​വ​​വൈ​​വി​​ധ്യ​​വും പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യ​​വും​കൊ​​ണ്ട് അ​​നു​​ഗൃ​​ഹീ​​ത​​മാ​​ണ് കേ​​ര​​ളം. പ​​ക്ഷേ, അ​​ത്ത​​രം ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ളെ വേ​​ണ്ട​​വി​​ധ​​ത്തി​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ന്‍ ന​​മു​​ക്കാ​​കു​​ന്നി​​ല്ല എ​​ന്ന പ​​രി​​മി​​തി നി​​ല​​നി​​ല്‍ക്കു​​ന്നു​​ണ്ട്. ഇ​​പ്പോ​​ഴും ഏ​​താ​​നും പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളെ ചു​​റ്റി​​പ്പ​​റ്റി​​യാ​​ണ് ന​​മ്മു​​ടെ ടൂ​​റി​​സം നിലനിൽക്കുന്നത്. മി​​ക​​ച്ച ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ള്‍പോ​​ലും ശ​​രി​​യാ​​യി പ​​രി​​പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി​​ക​​ള്‍ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യെ നേ​​ര​​ത്തേ​ത​​ന്നെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം പ​​രി​​മി​​തി​​ക​​ളെ മ​​റി​​ക​​ട​​ക്കു​​ന്ന​​വി​​ധം നി​​ല​​വി​​ലു​​ള്ള ടൂ​​റി​​സം ന​​യ​​ത്തി​​ല്‍ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ ക​​ഴി​​യു​​മോ? ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ സ​​മ​​ഗ്ര​​മാ​​യ പ​​രി​​ഷ്ക​​ര​​ണ​​മാ​​ണ് ര​​ണ്ടാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ല​​ക്ഷ്യംവെ​ക്കു​ന്ന​​ത്. കാ​​ര​​വ​​ാൻ ടൂ​​റി​​സം, ബ​​യോ ഡൈ​​വേ​​ഴ്സി​​റ്റി സ​​ർ​​ക്യൂ​​ട്ട്, മ​​ല​​ബാ​​ർ ലി​​റ്റ​​റ​​റി സ​​ർ​​ക്യൂ​​ട്ട്, അ​​ഗ്രി ടൂ​​റി​​സം നെ​​റ്റ് വ​​ർ​​ക്ക്, ഇ​​ൻ കാ​​ർ ഡൈ​​നി​​ങ് തു​​ട​​ങ്ങി​​യ​​വ ഈ ​​സ​​ർ​​ക്കാ​​ർ അ​​ഭി​​മാ​​ന​​ത്തോ​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച നൂ​​ത​​ന പ​​ദ്ധ​​തി​​ക​​ളാ​​ണ്. കേ​​ര​​ള ടൂ​​റി​​സം വി​​ക​​സ​​നത്തെ​​ക്കു​​റി​​ച്ചും ന​​യ​​ത്തെ സം​​ബ​​ന്ധി​​ച്ചും ടൂ​​റി​​സം മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് സം​​സാ​​രി​​ക്കു​​ന്നു.

ഓ​​ഖി, നി​​പ, പ്ര​​ള​​യം, കോ​​വി​​ഡ്. ടൂ​​റി​​സം മേ​​ഖ​​ല​​യെ സം​​ബ​​ന്ധി​​ച്ച് പ്ര​​തി​​സ​​ന്ധി​​ക​​ൾ ഏ​​റെ​​യാ​​യി​​രു​​ന്നു. പ​​ക്ഷേ, അ​​ത്ത​​രം വെ​​ല്ലു​​വി​​ളി​​ക​​ളെ മ​​റി​​ക​​ട​​ന്ന് സ​​മ​​ഗ്ര ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നു​​ള്ള ദേ​​ശീ​​യ ടൂ​​റി​​സം പു​​ര​​സ്കാ​​രം തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ത​​വ​​ണ​​യും നേ​​ടി കേ​​ര​​ളം ഹാ​​ൾ ഓ​​ഫ്‌ ഫെ​​യിം ബ​​ഹു​​മ​​തി സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു. വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യേ​​റ്റ​​തു​​മു​​ത​​ൽ ഒ​​രു തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യി എ​​ന്തൊ​​ക്കെ പ​​ദ്ധ​​തി​​ക​​ളാ​​യി​​രു​​ന്നു മ​​ന​​സ്സി​​ൽ?

കേ​​ര​​ള​​ത്തി​​ന്റെ വി​​ക​​സ​​ന​​ത്തി​​ന് ഊ​​ന്ന​​ല്‍ ന​​ല്‍കേ​​ണ്ട പു​​തി​​യ വ​​ള​​ര്‍ച്ചാ മേ​​ഖ​​ല​​യാ​​യാ​​ണ് വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തെ സ​​ര്‍ക്കാ​​ര്‍ കാ​​ണു​​ന്ന​​ത്.​ പ​​ക്ഷേ, കോ​​വി​​ഡി​​ന്‍റെ രൂ​​ക്ഷ​​ത​​യി​​ൽ ടൂ​​റി​​സം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​യ ഘ​​ട്ട​​ത്തി​​ലാ​​ണ് വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്. മ​​നു​​ഷ്യ​​ർ​​ക്ക് സ​​ഞ്ച​​രി​​ക്കാ​​ൻ​​പോ​​ലും ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ. മ​​ന്ത്രി​​സ​​ഭ​​യു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​പോ​​ലും പൊ​​തു​​ജ​​ന​​ത്തെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് ന​​ട​​ത്തി​​യ​​ത്. സ​​ഞ്ചാ​​ര​​മി​​ല്ലെ​​ങ്കി​​ൽ ടൂ​​റി​​സ​​മി​​ല്ല. പ​​ക്ഷേ ഞ​​ങ്ങ​​ൾ പ​​ത​​റി​​യി​​ല്ല, പ്ര​​തി​​സ​​ന്ധി​​യെ​​ന്ന് നി​​ല​​വി​​ളി​​ച്ചി​​ല്ല. പ​​ക​​രം കോ​​വി​​ഡി​​ന്‍റെ രൂ​​ക്ഷ​​ത കു​​റ​​യു​​ന്ന ഘ​​ട്ട​​ത്തി​​ൽ ആ​​ദ്യം എ​​ന്തു​​ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ചി​​ന്തി​​ച്ചു. ഇ​​തി​​നാ​​യി പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കി. കോ​​വി​​ഡ് സ​​മ​​യ​​ത്തു​​ത​​ന്നെ നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തു. 100 ശ​​ത​​മാ​​നം ഡെ​​സ്റ്റി​​നേ​​ഷ​​ൻ വാ​​ക്സി​​നേ​​ഷ​​ൻ ന​​ട​​ത്തി. കേ​​ര​​ള​​ത്തി​​ലാ​​കെ ബ​​യോ​​ബ​​ബി​​ൾ സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​ന്നു. പി.​​ഡ​​ബ്യൂ.​​ഡി ​െറ​​സ്റ്റ് ഹൗ​​സു​​ക​​ളു​​ടെ ബു​​ക്കി​​ങ് ഓ​​ൺ​​ലൈ​​നാ​​ക്കി. അ​​തി​​ന്‍റെ ഫ​​ല​​മാ​​യി നാ​​ല​​ര​ കോ​​ടി​​യു​​ടെ വ​​രു​​മാ​​ന​​മാ​​ണ് നാ​​ളി​​തു​​വ​​രെ ല​​ഭി​​ച്ച​​ത്. 60,000 പേ​​ർ ഈ ​​വ​​ർ​​ഷം റെ​​സ്റ്റ് ഹൗ​​സു​​ക​​ൾ ബു​​ക്ക് ചെ​​യ്തു.

മന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റിയാസ് ഭാര്യക്കൊപ്പം

കേ​​ര​​ള ടൂ​​റി​​സ​​ത്തി​​ന്‍റെ അ​​തി​​ജീ​​വ​​നം സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​ര​​വാ​​ന്‍ ടൂ​​റി​​സം ആ​​രം​​ഭി​​ച്ചു. 30 വ​​ർ​​ഷ​​ത്തി​​നുശേ​​ഷം കേ​​ര​​ള​​ത്തി​​ലെ ടൂ​​റി​​സം മേ​​ഖ​​ല​​ക്ക് സ​​മ്മാ​​നി​​ക്കു​​ന്ന ഉ​​ൽ​പ​​ന്ന​​മാ​​ണ് കാ​​ര​​വാ​​ന്‍. മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം കാ​​ര​​വാ​​ന്‍ ടൂ​​റി​​സ​​ത്തി​​ലൂ​​ടെ സാ​​ധ്യ​​മാ​​യി. സു​​ര​​ക്ഷി​​ത യാ​​ത്ര, അ​​ൺ എ​ക്സ്​​പ്ലോ​​ഡ​​ഡ് ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര, അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യം ഒ​​രു​​ക്കാ​​ന്‍ കു​​റ​​ഞ്ഞ മൂ​​ല​​ധ​​നം തു​​ട​​ങ്ങി​​യ​​വ കാ​​ര​​വാ​​ന്‍ ടൂ​​റി​​സ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്. പ്രാ​​ദേ​​ശി​​ക​​മാ​​യ തൊ​​ഴി​​ൽസാ​​ധ്യ​​ത​​യും കാ​​ര​​വാ​​ന്‍ ടൂ​​റി​​സ​​ത്തി​​ലൂ​​ടെ വ​​ള​​ര്‍ന്നു. ഇ​​ത്ത​​രം പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ ആ​​ഭ്യ​​ന്ത​​ര ടൂ​​റി​​സ​​ത്തി​​ൽ സ​​ർ​​വ​​കാ​​ല റെ​​ക്കോ​​ഡി​​ലേ​​ക്ക് കേ​​ര​​ളം എ​​ത്തു​​ക​​യാ​​ണ്. 2022 ജ​​നു​​വ​​രി മു​​ത​​ൽ ജൂ​​ൺ വ​​രെ 88,95,593 സ​​ഞ്ചാ​​രി​​ക​​ളെ​​ത്തി. 2021ൽ ​​ഈ സ​​മ​​യ​​ത്ത് 27,60,664 പേ​​ർ​​ മാ​​ത്ര​​മാ​​ണ് എ​​ത്തി​​യ​​ത്. ഇ​​തൊ​​രു കു​​തി​​ച്ചു​​ചാ​​ട്ട​​മാ​​ണ്. ഒ​​രു വ​​ർ​​ഷം​​കൊ​​ണ്ട് സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണം മൂ​​ന്ന് ഇ​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു. 8,11,426 എ​​ത്തി​​യ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യാ​​ണ് വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വി​​ൽ ഒ​​ന്നാ​​മ​​ത്. 6,00,933 പേ​​ർ എ​​ത്തി​​യ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ഇ​​ടു​​ക്കി (5,11,947), തൃ​​ശൂ​​ർ (3,58,052), വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളാ​​ണ് യ​​ഥാ​​ക്ര​​മം മൂ​​ന്ന്, നാ​​ല്, അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. അ​​ഞ്ച് ജി​​ല്ല​​ക​​ൾ അ​​വ​​യു​​ടെ രൂ​​പ​വ​ത്ക​​ര​​ണ​​ത്തി​​നു​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ വ​​ള​​ർ​​ച്ച നേ​​ടി. കോ​​വി​​ഡ് കാ​​ല​​ത്തി​നു മു​​മ്പു​​ള്ള അ​​വ​​സ്ഥ​​യി​​ലേ​​ക്ക് ആ​​ഭ്യ​​ന്ത​​ര ടൂ​​റി​​സം എ​​ത്തി​​യി​​ട്ടു​​ണ്ട്. വി​​ദേ​​ശ സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വി​​ലും വ​​ർ​​ധ​​ന​​യു​ണ്ടാ​​യി​​ട്ടും. എ​​ന്നാ​​ൽ പൂ​​ർ​​വാ​​വ​​സ്ഥ​​യി​​ലെ​​ത്തി​​യി​​ട്ടി​​ല്ല. വി​​ദേ​​ശ മാ​​ർ​​ക്ക​​റ്റി​​ൽ പ​​ര​​മാ​​വ​​ധി ഇ​​ട​​പെ​​ട്ട് സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. പു​​തി​​യ കു​​റ​​ച്ച് മേ​​ഖ​​ല​​ക​​ൾ ക​​ണ്ടെ​​ത്തി. സി​​നി​​മ ടൂ​​റി​​സം, ഡെ​​സ്റ്റി​​നേ​​ഷ​​ൻ വെ​​ഡി​​ങ്, ടൂ​​റി​​സം ക്ല​​ബ്, വെ​​ൽ​​നസ് ടൂ​​റി​​സ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ ക​​ണ്ടെ​​ത്തു​​ന്നു. പ​​ല സ്ഥ​​ല​​ങ്ങ​​ളും എ​​ക്സ് പ്ലോ​​ർ ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​താ​​യു​​ണ്ട്. ഇ​​തി​​നാ​​യി ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ടൂ​​റി​​സം വ​​കു​​പ്പും കൂ​​ടി സം​​യു​​ക്ത​​മാ​​യി ഡെ​​സ്റ്റി​​നേ​​ഷ​​ൻ ച​​ല​​ഞ്ച് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ്. ഇ​​നി​​യും ഏ​​റെ മു​​ന്നോ​​ട്ടു​​പോ​​കാ​​നു​​ണ്ട്.

മ​​ല​​ബാ​​ര്‍ മേ​​ഖ​​യി​​ലെ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ളെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ന​​മു​​ക്ക് ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന​​ത് ത​​ന്നെ​​യ​​ല്ലേ പു​​തി​​യ ക​​ണ​​ക്കു​​ക​​ളും വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. മ​​ല​​ബാ​​റി​​ന്‍റെ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നാ​​യി പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് കൊ​​ണ്ടു​​വ​​ന്ന് ഇ​​ത്ത​​രം സാ​​ധ്യ​​ത​​ക​​ളെ വി​​പു​​ല​​പ്പെ​​ടു​​ത്താ​​നു​​ള്ള ന​​ട​​പ​​ടി സ​​ര്‍ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​മോ?

കേ​​ര​​ള​​ത്തി​​ൽ സ​​ഞ്ചാ​​രി​​ക​​ളെ​​ത്തു​​ന്ന​​തി​​ന്‍റെ ക​​ണ​​ക്കെ​​ടു​​ത്താ​​ൽ വെ​​റും ആ​​റ് ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് മ​​ല​​ബാ​​റി​​ലേ​​ക്ക് വ​​രു​​ന്ന​​ത്. മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ലെ ടൂ​​റി​​സം മോ​​ശ​​യ​​മാ​യ​​ത​ു​കൊ​​ണ്ട​​ല്ല, മ​​റി​​ച്ച് ആ ​​മേ​​ഖ​​ല​​യി​​ലെ ടൂ​​റി​​സം അ​​വ​​ർ​​ക്ക് പ​​രി​​ച​​യ​​മ​​ല്ലാ​​ത്ത​തു​കൊ​​ണ്ടാ​​ണ്. മ​​ല​​ബാ​​ർ മേ​​ഖ​​ല​യി​​ലെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളെ വേ​​ണ്ട​വി​​ധ​​ത്തി​​ൽ പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ മ​​റ്റി​​ട​​ങ്ങ​​ളി​​ൽ ഉ​​ള്ള​​തു​​പോ​​ലെ​​യു​​ള്ള താ​​മ​​സ​സൗ​​ക​​ര്യ​​ങ്ങ​​ൾ അ​​ത്ര​​ക​​ണ്ട് മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ ഇ​​ല്ല. ഫൈ​വ് ​സ്റ്റാ​​ർ ഹോ​​ട്ട​​ൽ, ഹോം ​​സ്റ്റേ തു​​ട​​ങ്ങി​​യ​​വ വ​​ർ​​ധി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്. ഈ ​​മേ​​ഖ​​ല​​യി​​ലെ ടൂ​​റി​​സ​​ത്തെ ന​​ന്നാ​​യി മാ​​ർ​​ക്ക​​റ്റ് ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. അ​​ത്ത​​രം മാ​​ർ​​ക്ക​​റ്റി​​ങ് ത​​ന്ത്ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​ണ് വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ ക​​ണ്ടു​​തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, വ​​യ​​നാ​​ട് ടൂ​​റി​​സ​​ത്തി​​ന്‍റെ അ​​ന​​ന്ത​സാ​​ധ്യ​​ത ബം​​ഗ​ളൂ​രു​വി​​ലാ​​ണ് ഞ​​ങ്ങ​​ൾ മാ​​ർ​​ക്ക​​റ്റ് ചെ​​യ്ത​​ത്. കാ​​ര​​ണം, ത​​മി​​ഴ്നാ​​ട്-​ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന ജി​​ല്ല​​യാ​​ണ് വ​​യ​​നാ​​ട്. ബം​ഗ​​ളൂ​​രു എ​​ഫ്.​​എം റേ​​ഡി​​യോ, സി​​നി​​മ തി​​യ​​റ്റ​​റു​​ക​ൾ, പ​​ത്ര​​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​​ര​​സ്യം ന​​ൽ​​കി. ഫ​​ല​​മോ, വ​​യ​​നാ​​ട് ജി​​ല്ല രൂ​​പം​​കൊ​​ണ്ട​​തി​​നു​ശേ​​ഷ​മു​ള്ള സ​​ർ​​വ​​ക​ാ​ല റെ​​ക്കോ​​ഡി​​ലേ​​ക്ക് വ​​യ​​നാ​​ട് ടൂ​​റി​​സം മാ​​റി. കാ​​സ​​ർ​​കോ​​ട് ജി​​ല്ല രൂ​​പം​കൊ​​ണ്ട​​തി​​നു​ശേ​​ഷം ആദ്യമായി അവിടെ സ​​ർ​​വ​​കാ​​ല റെ​​ക്കോ​​ഡാണ് ആ​​ഭ്യ​​ന്ത​​ര ടൂ​​റി​​സ​​ത്തി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഫൈ​വ് ​സ്റ്റാ​​ർ ഹോ​​ട്ട​​ലു​​ക​​ൾ കാ​​സ​​ർ​​കോ​​ടും കോ​​ഴി​​ക്കോ​​ടും ക​​ണ്ണൂ​​രും വ​​രാ​​ൻ​ പോ​​കു​​ക​​യാ​​ണ്. ഇ​​തി​​നു​പു​​റ​​മെ ദേ​​ശീ​​യ​പാ​​ത വി​​ക​​സ​​ന​​വും തീ​​ര​​ദേ​​ശ ഹൈ​​വേ, മ​​ല​​യോ​​ര ഹൈ​​വേ​​യും പൂ​​ർ​​ത്തി​​യാ​​കു​​മ്പോ​​ൾ മ​​ല​​ബാ​​ർ ടൂ​​റി​​സം കു​​തി​​പ്പി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഒ​​രു സം​​ശ​​യ​​വും വേ​​ണ്ട.

അ​​ന്താ​​രാ​​ഷ്ട്ര​​ത​​ല​​ത്തി​​ല്‍ മ​​ത്സ​​രം നേ​​രി​​ടു​​ന്ന വ്യ​​വ​​സാ​​യം എ​​ന്ന നി​​ല​​യി​​ല്‍ അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​മു​​ള്ള സേ​​വ​​നം ല​​ഭ്യ​​മാ​​ക്കേ​​ണ്ട​​ത് കേ​​ര​​ള ടൂ​​റി​​സ​​ത്തി​​ന്‍റെ അ​​നി​​വാ​​ര്യ​​ത​​യാ​​ണ്. പ​​ക്ഷേ, നി​​ല​​വി​​ലു​​ള്ള ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ൾ​​പോ​​ലും കൃ​​ത്യ​​മാ​​യ പ​​രി​​പാ​​ല​​ന​​മി​​ല്ലാ​​തെ നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ലേ​​ക്ക് പോ​​കു​​ന്നു.​ പു​​തി​​യ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​നും നി​​ല​​വി​​ലു​​ള്ള​​വ പ​​രി​​പാ​​ലി​​ക്കാ​​നും ക​​ഴി​​യേ​​ണ്ട​​ത​​ല്ലേ?

തീ​​ർ​​ച്ച​​യാ​​യും, ഒ​​റ്റ​​ക്ക് നി​​ന്ന​​ല്ല, ഒ​​രു​​മി​​ച്ച് നി​​ന്നാ​​ൽ മാ​​ത്ര​​മേ ല​​ക്ഷ്യ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കാ​​ൻ ക​​ഴി​​യൂ. അ​​തി​​നാ​​യി വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന​​ത്. ആ​​ഭ്യ​​ന്ത​​ര ടൂ​​റി​​സ​​ത്തി​​ന് ഉ​​ത്തേ​​ജ​​നം പ​​ക​​രാ​​ൻ ഒ​​രു ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ത​​ല​​ത്തി​​ൽ ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ ടൂ​​റി​​സം ഡെ​​സ്റ്റി​​നേ​​ഷ​​ൻ പ​​ദ്ധ​​തി​​ക്കാ​​യി 'ഡെ​​സ്റ്റി​​നേ​​ഷ​​ൻ ച​​ല​​ഞ്ച്' പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി 50 കോ​​ടി​​യാ​​ണ് ടൂ​​റി​​സം വ​​കു​​പ്പ് ചെ​​ല​​വ​​ഴി​​ക്കു​​ക. ഒ​​രു ഡെ​​സ്റ്റി​​നേ​​ഷ​​നി​​ൽ​നി​​ന്ന് മ​​റ്റൊ​​ന്നി​​ലേ​​ക്ക് സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ച​​രി​​ത്രപ്രാ​​ധാ​​ന്യ​​മു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ൾ, സാം​​സ്കാ​​രി​​ക ഇ​​ട​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​കും. ത​​ദ്ദേ​​ശ വ​​കു​​പ്പു​​മാ​​യി ചേ​​ർ​​ന്നാ​​ണ് പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​ന്ന​​ത്. 60 ശ​​ത​​മാ​​നം ടൂ​​റി​​സം വ​​കു​​പ്പും 40 ശ​​ത​​മാ​​നം ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളും വ​​ഹി​​ക്ക​​ണം. ഇ​​ത്ത​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ​​മ്പാ​​ടും പു​​തി​​യ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ൾ രൂ​​പം​​കൊ​​ള്ളും. ഒ​​രു പ്ര​​ദേ​​ശം ടൂ​​റി​​സം കേ​​ന്ദ്ര​​മാ​​യി വി​​ക​​സി​​ച്ചാ​​ൽ അ​​ദൃ​​ശ്യ​​മാ​​യി അ​​തി​​ന്‍റെ ഗു​​ണം ആ ​​പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ക്കും. ക​​ച്ച​​വ​​ടം വ​​ർ​​ധി​​ക്കും. പ്രാ​​ദേ​​ശി​​ക ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടും. അ​​വ​​ർ​ത​​ന്നെ ടൂ​​റി​​സ​​ത്തി​​ന്‍റെ ബ്രാ​​ൻ​​ഡ് അം​​ബാ​​സ​ഡ​​ർ​​മാ​​രാ​​കും. അ​​വ​​ർ​ത​​ന്നെ ശു​​ചി​​ത്വം ഉ​​റ​​പ്പാ​​ക്കും. ഇ​​ത്ത​​രം കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ​​രി​​പാ​​ല​​നം ജ​​ന​​ങ്ങ​​ളു​​ടെ​ത​​ന്നെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​യി മാ​​റു​​ക​​യാ​​ണ്. ഇ​​തി​​നാ​​യി ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്ത​​ണം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ത​​ദ്ദേ​​ശ​​വ​​കു​​പ്പി​​ന് പ്ര​​മു​​ഖ സ്ഥാ​​നം വ​​ഹി​​ക്കാ​​നു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ ക​​ലാ​​ല​​യ​​ങ്ങ​​ളെ വി​​നോ​​ദ​​സ​​ഞ്ചാ​​ര പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തു​​ന്ന ടൂ​​റി​​സം ക്ല​​ബു​​ക​​ളു​​ടെ രൂ​​പ​വ​ത്ക​​ര​​ണ​​വും ഇ​​തി​​നോ​​ടൊ​​പ്പം കൂ​​ട്ടി​​വാ​​യി​​ക്ക​​ണം. ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ടൂ​​റി​​സം ക്ല​​ബ് രൂ​​പ​വ​ത്ക​​രി​​ക്കു​​ക​​യും അ​​വ​​യെ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന പ​​ദ്ധ​​തി​​യാ​​ണി​​ത്. ടൂ​​റി​​സം രം​​ഗ​​ത്ത് പ്ര​ഫ​​ഷ​​ന​ലു​​ക​​ളെ വാ​​ർ​​ത്തെ​​ടു​​ക്കു​​ക എ​​ന്ന​​താ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം.

ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം എ​​ന്ന ആ​​ശ​​യ​​ത്തി​​ന്‍റെ പ്ര​​സ​​ക്തി മ​​ന​​സ്സി​​ലാ​​ക്കി അ​​ത് പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കി​​യ ആ​​ദ്യ​​ത്തെ സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ളം. ഡെ​​സ്റ്റി​​നേ​​ഷ​​ൻ ച​​ല​​ഞ്ചി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ലെ തൊ​​ഴി​​ൽ​​ര​​ഹി​​ത​​രാ​​യ ചെ​​റു​​പ്പ​​ക്കാ​​ർ​​ക്ക് ഒ​​രു വ​​രു​​മാ​​ന​​മാ​​ർ​​ഗം ഉ​​ണ്ടാ​​ക്കി​​കൊ​​ടു​​ക്കാ​​ൻ ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സ​​ത്തി​​ലൂ​​ടെ സാ​​ധി​​ക്കു​​മോ?

ഒ​​രു ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​ത്തെ ആ ​​നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ള്‍ക്കു ന​​ന്നാ​​യി ജീ​​വി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നത​​ര​​ത്തി​​ല്‍ നി​​ല​​നി​​ര്‍ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ, സ​​ഞ്ചാ​​രി​​ക​​ള്‍ക്ക് എ​​ത്താ​​നും താ​​മ​​സി​​ക്കാ​​നും ആ​​സ്വ​​ദി​​ക്കാ​​നും ക​​ഴി​​യു​​ന്ന കേ​​ന്ദ്ര​​മാ​​ക്കി മാ​​റ്റു​​ക എ​​ന്ന​​താ​​ണ് ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സ​​മെ​​ന്ന​​തി​​ന്‍റെ ല​​ളി​​ത​​മാ​​യ വ്യാ​​ഖ്യാ​​നം. ടൂ​​റി​​സം വ​​രു​​മാ​​ന​​ത്തി​​ന്‍റെ ന​​ല്ലൊ​​രു പ​​ങ്ക് പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ക്കു ല​​ഭ്യ​​മാ​​ക്കു​​ക, പ്ര​​ദേ​​ശ​​ത്തി​​ന്‍റെ ക​​ലാ സാം​​സ്കാ​​രി​​ക പൈ​​തൃ​​കം സം​​ര​​ക്ഷി​​ക്കു​​ക, പ്രാ​​ദേ​​ശി​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ ജീ​​വി​​ത​​രീ​​തി​​ക​​ള്‍ക്കു മേ​​ല്‍ ആ​​ഘാ​​ത​​മേ​ൽ​പി​​ക്കാ​​തെ ടൂ​​റി​​സം വ്യ​​വ​​സാ​​യം മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കു​​ക, പ​​രി​​സ്ഥി​​തി ആ​​ഘാ​​ത​​ങ്ങ​​ള്‍ പ​​ര​​മാ​​വ​​ധി ല​​ഘൂ​​ക​​രി​​ക്കു​​ക എ​​ന്നി​​വ​​യാ​​ണ് ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ള്‍. ടൂ​​റി​​സ​​ത്തി​​ന്‍റെ ഗു​​ണ​​ഫ​​ലം അ​​ദ്യ​​ശ്യ​​മാ​​യാ​​ണ് ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തു​​ക. കൃ​​ഷി​​യെ പ്രോ​​ത്സാ​​ഹി​പ്പി​​ക്കു​​ന്ന ഒ​​രു നാ​​ട്ടി​​ൽ കു​​റ​​ച്ച് പൂ​​ക്ക​​ൾ വ​​ള​​ർ​​ത്തി​​യാ​​ൽ അ​​തു​ കാ​​ണാ​​ൻ ആ​​ളെ​​ത്തും. ന​​ല്ല ഭ​​ക്ഷ​​ണ​​ത്തെ​​രു​​വു​​ക​​ൾ ഉ​​ണ്ടാ​​യാ​​ൽ ഉ​​റ​​പ്പാ​​യും ക​​ഴി​​ക്കാ​​നാ​​ളെ​​ത്തും. ആ​​ധു​​നി​​ക വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ പാ​​ശ്ചാ​​ത്യ സു​​ഖ​​ഭോ​​ഗ​​ങ്ങ​​ളേ​​ക്കാ​​ള്‍ ജീ​​വി​​ത​​ഗ​​ന്ധി​​യാ​​യ ചു​​റ്റു​​പാ​​ടു​​ക​​ള്‍ തേ​​ടി​​യാ​​ണ് കേ​​ര​​ള​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. സ​​ഞ്ചാ​​രി​​ക​​ളെ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ കാ​​ഴ്ച​​ക്കാ​​രാ​​യി മാ​​ത്രം മാ​​റ്റാ​​തെ അ​​വി​​ട​​ത്തെ ചു​​റ്റു​​പാ​​ടി​​ല്‍ ഭാ​​ഗ​​ഭാ​​ക്കാ​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ​​കാ​​ല​​ത്തെ ടൂ​​റി​​സം പ്ര​​വ​​ണ​​ത. അ​​ത്ത​​ര​​ത്തി​​ല്‍ എ​​ക്സ്പീ​​രി​​യെ​​ന്‍ഷ്യ​​ല്‍ ടൂ​​റി​​സ​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കാ​​ന്‍ സം​​രം​​ഭ​​ക​​രി​​ല്‍ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ മാ​​റ്റ​മു​​ണ്ടാ​​ക​​ണം. കേ​​ര​​ള​​ത്തി​​ലെ ജീ​​വി​​തം അ​​നു​​ഭ​​വി​​ച്ച​​റി​​യാ​​ന്‍ സ​​ഞ്ചാ​​രി​​ക​​ള്‍ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കാ​​നാ​​ക​​ണം.​ കേ​​ര​​ള ഗ്രാ​​മ​​ങ്ങ​​ളു​​ടെ ഉ​​ള്ള​​റ​​ക​​ളി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യു​​മ്പോ​​ള്‍ ഗ്രാ​​മീ​​ണ ജീ​​വി​​ത​​ത്തി​​ന്‍റെ സ്പ​​ന്ദ​​ന​​വും നൈ​​സ​​ര്‍ഗി​​ക​ത​​യും ക​​ല​​യും ആ​​ചാ​​ര​​വും ഭ​​ക്ഷ​​ണ​​വും എ​​ല്ലാം ടൂ​​റി​​സ്റ്റു​​ക​​ള്‍ക്ക് താ​​ൽ​പ​​ര്യ​​മു​​ള്ള​​താ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യാ​​നാ​​വ​​ണം. ഇ​​തു​​വ​​ഴി നി​​ര​​വ​​ധി തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​കും. അ​​വ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​തി​​നാ​​ണ് ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ടൂ​​റി​​സം ക്ല​​ബു​​ക​​ൾ രൂ​​പ​വ​ത്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തെ സം​​ബ​​ന്ധി​​ച്ച് ടൂ​​റി​​സ​​മെ​​ന്ന​​ത് വി​​നോ​​ദ​​മ​​ല്ല, ഉ​​ത്ത​​ര​​വാ​​ദി​​ത്ത​മാ​​ണെ​​ന്ന ബോ​​ധ്യം യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ ല​​ക്ഷ്യംവെ​​ക്കു​​ന്ന​​ത്. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി പ്ര​​ധാ​​ന​​പ്പെ​​ട്ട 25 കോ​​ള​​ജു​​ക​​ള്‍ ഇ​​തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​ണ്. ഈ ​​കോ​​ള​ജു​​ക​​ള്‍ക്ക​​ടു​​ത്തു​​ള്ള 25 ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളും തെ​​ര​​ഞ്ഞെ​​ടു​​ത്ത് ആ ​​ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളു​​ടെ ചു​​മ​​ത​​ല ടൂ​​റി​​സം ക്ല​​ബു​ക​​ള്‍ക്ക് ന​​ല്‍കും.​ ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ പ​​രി​​പാ​​ല​​ന​​ത്തി​​ന് പു​​റ​​മെ ശു​​ചി​​ത്വ​​മു​​ള്‍പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ല്‍ പ​​രി​​പാ​​ല​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല ഈ ​​കോ​​ള​ജു​​ക​​ളി​​ലെ ടൂ​​റി​​സം ക്ല​​ബു​ക​​ള്‍ക്കാ​​യി​​രി​​ക്കും. നി​​ശ്ചി​​ത ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ ഈ ​​ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളി​​ല്‍ ടൂ​​റി​​സം ക്ല​​ബ് അം​​ഗ​​ങ്ങ​​ള്‍ എ​​ത്തു​​ക​​യും ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ല്‍ ആ​​വ​​ശ്യ​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ന​​ട​​ത്തു​​ക​​യും ചെ​​യ്യും. ഈ ​​ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളു​​ടെ പ്ര​​ച​ാ​ര​​ണ ചു​​മ​​ത​​ല​​യും ടൂ​​റി​​സം ക്ല​​ബു​ക​​ള്‍ക്ക് ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യും.​ പ​​ഠി​​ക്കു​​മ്പോ​​ള്‍ത​​ന്നെ തൊ​​ഴി​​ലെ​​ടു​​ക്കാ​​ന്‍ താ​​ൽ​പ​​ര്യ​​മു​​ള്ള​​വ​​ര്‍ക്ക് പാ​​ര്‍ട്ട്ടൈം ജോ​​ബാ​​യി ടൂ​​റി​​സ​​ത്തെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ക്കും. ടൂ​​റി​​സം വ​​കു​​പ്പ് ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക​​മാ​​യ ഫ​​ണ്ട് ത​​ന്നെ വ​​ക​​യി​​രു​​ത്തും.


മന്ത്രി ആന്റണി രാജുവി​നൊപ്പം കാരവൻ ടൂറിസം സന്ദർശിക്കുന്നു

ന​​മ്മു​​ടെ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ല്ലൊ​​രു ശ​​ത​​മാ​​ന​​വും പ​​രി​​സ്ഥി​​തി​​ലോ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് സ്ഥി​​തി​ചെ​​യ്യു​​ന്ന​​ത്. ഇ​​ത്ത​​രം കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​കാ​​സ​​വും വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു വേ​​ണ്ടി​​യു​​ള്ള അ​​നു​​ബ​​ന്ധ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ഒ​​രു വെ​​ല്ലു​​വി​​ളി ത​​ന്നെ​​യ​​ല്ലേ. അ​​വ​​യെ എ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കാ​​നാ​​കും..?

പ​​രി​​സ്ഥി​​തി​​ക്ക് കോ​​ട്ടം ത​​ട്ടു​​ന്ന ഒ​​രു​ ത​​ര​​ത്തി​​ലു​​ള്ള വി​​ക​​സ​​ന​​വും ഉ​​ണ്ടാ​​കി​​ല്ല. കൈ​​യേ​​റ്റ​​ങ്ങ​​ളും അ​​ശാ​​സ്ത്രീ​​യ​​മാ​​യ നി​​ർ​​മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ സ്വാ​​ഭാ​​വി​​ക പ​​രി​​സ്ഥി​​തി​​യും ഭം​​ഗി​​യും ന​​ശി​​പ്പി​​ക്കും. അ​​തോ​​ടെ, ടൂ​​റി​​സ്റ്റു​​ക​​ള്‍ തി​​രി​​ഞ്ഞു​​നോ​​ക്കാ​​ത്ത പ്ര​​ദേ​​ശ​​മാ​​യി ഇ​​ത്ത​​രം സ്ഥ​​ല​​ങ്ങ​​ള്‍ മാ​​റും. വ​​ന്‍കി​​ട റി​​സോ​​ര്‍ട്ടു​​ക​​ള്‍ മാ​​ത്ര​​മ​​ല്ല ടൂ​​റി​​സം, ടൂ​​റി​​സ​​ത്തോ​​ടു​​ള്ള ന​​മ്മു​​ടെ സ​​മീ​​പ​​ന​​ത്തി​​ൽ മാ​​റ്റം വ​​രേ​​ണ്ട​ി​യി​​രി​​ക്കു​​ന്നു. ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ മു​​ന്നേ​​റ്റ​​ത്തി​​ൽ കാ​​ര്യ​​മാ​​യി ഉ​​ൾ​​ക്കൊ​​ള്ളി​​ക്കാ​​ൻ ക​​ഴി​​യാ​​തെപോ​​യ കാ​ർ​​ഷി​​ക സം​​സ്കൃ​​തി​കൂ​​ടി ഈ ​​സ​​ർ​​ക്കാ​​ർ വി​​നോ​​ദസ​​ഞ്ചാ​​ര​​ മേ​​ഖ​​ല​​യു​​ടെ ഭാ​​ഗ​​മാ​​ക്കി. കാ​​ർ​​ഷി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സം​​ര​​ക്ഷി​​ച്ച് കൃ​​ഷി​​യു​​ടെ സ്വാ​​ഭാ​​വി​​ക​​ത​​ക​​ളെ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​വു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന കാ​​ർ​​ഷി​​ക ടൂ​​റി​​സം ശൃം​​ഖ​​ല രൂ​​പ​​പ്പെ​​ടു​​ത്തിവ​​രു​​ന്നു. 414 യൂ​​നി​​റ്റു​​ക​​ൾ ഇ​​തി​​ന​​കം ആ​​രം​​ഭി​​ച്ചു​ക​​ഴി​​ഞ്ഞു. ടൂ​​റി​​സ​​ത്തി​​ന്‍റെ വൈ​​വി​​ധ്യ​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ച്ച​​റി​​യാ​​ൻ പ​​റ്റു​​ന്ന സ്ട്രീ​​റ്റ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കിത്തു​​ട​​ങ്ങി. ആ​​ദ്യ​​ഘ​ട്ട​​മാ​​യി 10 ഇ​​ട​​ങ്ങ​​ളി​​ൽ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ ക​​ട​​ലു​​ണ്ടി, പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ തൃ​​ത്താ​​ല, പ​​ട്ടി​​ത്ത​​റ; ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ പി​​ണ​​റാ​​യി, അ​​ഞ്ച​​ര​​ക്ക​​ണ്ടി, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മ​​റ​​വ​​ൻ​​തു​​രു​​ത്ത്, മാ​​ഞ്ചി​​റ, കാ​​സ​​ർ​​കോ​​ട് ജി​​ല്ല​​യി​​ലെ വ​​ലി​​യ​​പ​​റ​​മ്പ, ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ കാ​​ന്ത​​ല്ലൂ​​ർ, വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ ചേ​​കാ​​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഓ​​രോ പ്ര​​ദേ​​ശ​​ത്തി​​നും സാ​​ധ്യ​​ത​​ക്കും അ​​നു​​സ​​രി​​ച്ച് പ​​ര​​മ്പ​​രാ​​ഗ​​ത ജീ​​വി​​ത​രീ​​തി​​ക​​ൾ​​ക്കും ഗ്രാ​​മീ​​ണ ടൂ​​റി​​സ​​ത്തി​​നും പ്ര​​ാധാ​​ന്യം ന​​ൽ​​കു​​ന്ന​​തു​​മാ​​യ സ്ട്രീ​​റ്റു​​ക​​ൾ ഉ​​റ​​പ്പാ​​ക്കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി. ഗോ​​ത്ര​​ജ​​ന​​ത​​യു​​ടെ വൈ​​വി​​ധ്യ​​ങ്ങ​​ളെ ഒ​​രു​ കു​​ട​​ക്കീ​​ഴി​​ല്‍ അ​​ണി​​നി​​ര​​ത്തു​​ന്ന 'എ​​ന്‍ ഊ​​ര്' ഗോ​​ത്ര പൈ​​തൃ​​ക ഗ്രാ​​മം വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ പൂ​​ക്കോ​​ട് പ്ര​​വ​​ര്‍ത്ത​​നം ആ​​രം​​ഭി​​ച്ചു. പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​ഗ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പൈ​​തൃ​​ക ഗ്രാ​​മം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​ത്. ര​​ണ്ടാം ഘ​​ട്ട​​മാ​​യി ടൂ​​റി​​സം വ​​കു​​പ്പ് പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കി. ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സം​​സ്കാ​​ര​​വും വൈ​​ദ​​ഗ്ധ്യ​​വും സ​​ഞ്ചാ​​രി​​ക​​ള്‍ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​ക്കാ​​ന്‍ ഈ ​​പ​​ദ്ധ​​തി വ​​ഴി സാ​​ധി​​ക്കും. ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്ക് സ്ഥി​​രം വ​​രു​​മാ​​ന​​കേ​​ന്ദ്ര​​മാ​​യി പ​​ദ്ധ​​തി മാ​​റും.

തീ​​ര​​ദേ​​ശ ഹൈ​​വേ​​യു​​ടെ വ​​ര​​വോ​​ടു​​കൂ​​ടി തീ​​ര​​ദേ​​ശ ടൂ​​റി​​സ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ളെ എ​​ങ്ങ​​നെ​​യാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്?

ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ബീ​​ച്ചു​​ക​​ൾ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ ആ​​ക​​ർ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. ഇ​​വി​​ട​​ങ്ങ​​ളി​​ലെ വി​​ശ്ര​​മ​​ത്തി​​നും താ​​മ​​സ​​ത്തി​​നും വി​​നോ​​ദ​​ത്തി​​നു​​മു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും വാ​​ട്ട​​ർ സ്പോ​​ർ​​ട്സ് സൗ​​ക​​ര്യ​​ങ്ങ​​ളും പ്ര​​ധാ​​ന വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലേ​​ക്കും ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള യാ​​ത്രാ സൗ​​ക​​ര്യ​​വും ന​​മ്മു​​ടെ തീ​​ര​​ദേ​​ശ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. ഒ​​മ്പ​​ത് ജി​​ല്ല​​ക​​ളി​​ലാ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ തീ​​ര​​പ്ര​​ദേ​​ശം വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ പു​റാ​​വി​​ൽ തു​​ട​​ങ്ങി കാ​​സ​​ർ​​കോ​​ട് ജി​​ല്ല​​യി​​ലെ കു​​ഞ്ച​​ത്തൂ​​രി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന ക​​ട​​ൽ​​ത്തീ​​രം ഉ​​ൾ​​പ്പെ​​ടു​​ന്ന ബീ​​ച്ച് ടൂ​​റി​​സ​​ത്തെ നി​​ർ​​ദി​​ഷ്ട തീ​​ര​​പ്ര​​ദേ​​ശ ഹൈ​​വേ​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ക​​യാ​​ണ്. ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ബീ​​ച്ച് ടൂ​​റി​​സ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച കൂ​​ടി​​യാ​​ണ് തീ​​ര​​ദേ​​ശ ഹൈ​​വേ പ​​ദ്ധ​​തി ഉ​​റ​​പ്പു​വ​​രു​​ത്തു​​ന്ന​​ത്. ബീ​​ച്ച് ടൂ​​റി​​സം ഇ​​ല്ലാ​​ത്ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​തി​​നു​​ള്ള സാ​​ധ്യ​​ത​​കൂ​​ടി തീ​​ര​​ദേ​​ശ ഹൈ​​വേ മു​​ന്നോ​​ട്ടു​​വെക്കുന്നു.

ഡെ​​സ്റ്റി​​നേ​​ഷ​​ൻ ടൂ​​റി​​സം, സൈ​​ക്കി​​ൾ ടൂ​​റി​​സം എ​​ന്നി​​വ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ത്യേ​​ക നി​​ർ​​മാ​​ണ​​ങ്ങ​​ളും തീ​​ര​​ദേ​​ശ ഹൈ​​വേ പ​​ദ്ധ​​തി ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്നു. റോ​​ഡു​​ക​​ൾ​​ക്കൊ​​പ്പം ര​​ണ്ട് മീ​​റ്റ​​ർ വീ​​തി​​യു​​ള്ള സൈ​​ക്കി​​ൾ ട്രാ​​ക്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. രാ​​ജ്യ​​ത്തെ ത​​ന്നെ ഏ​​റ്റ​​വും നീ​​ളം കൂ​​ടി​​യ സൈ​​ക്കി​​ൾ ട്രാ​​ക്കു​​ക​​ളാ​​ണ് പ​​ദ്ധ​​തി​​യി​​ൽ വി​​ഭാ​​വ​​നംചെ​​യ്തി​​ട്ടു​​ള്ള​​ത്. ഇ​​തി​​ലൂ​​ടെ പു​​തി​​യൊ​​രു വി​​ഭാ​​ഗം സ​​ഞ്ചാ​​രി​​ക​​ളെ​​യാ​​ണ് നാം ​​പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഓ​​രോ 12 കി​​ലോ​​മീ​​റ്റ​​ർ ഇ​​ട​​വേ​​ള​​യി​​ലും വൈ​​ദ്യു​​ത​​ി ചാ​​ർ​​ജി​ങ് സ്റ്റേ​​ഷ​​നു​​ക​​ളോ​​ടെ​​യാ​​ണ് ഹൈ​​വേ ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സൈ​​ക്കി​​ൾ ട്രാ​​ക്കും ഇ.​​വി ചാ​​ർ​​ജി​​ങ് പോ​​യ​ന്‍റു​​ക​​ളും കു​​റ​​ഞ്ഞ കാ​​ർ​​ബ​​ൺ ഗ​​താ​​ഗ​​തം എ​​ന്ന ആ​​ശ​​യ​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ ഒ​​രു മാ​​റ്റ​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്യും. കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ൽ അ​​മി​​നി​​റ്റി സെ​​ന്‍റ​​റു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ലൂ​​ടെ യാ​​ത്ര​​ക്കാ​​രു​​ടെ പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റാ​​ൻ സാ​​ധി​​ക്കും. ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്ന ത​​ര​​ത്തി​​ൽ പ്രാ​​ദേ​​ശി​​ക ജ​​ന​​ങ്ങ​​ൾ​​ക്ക് തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​നും തീ​​ര​​ദേ​​ശ ഹൈ​​വേ വ​​ഴി​​യൊ​​രു​​ക്കും. കേ​​ര​​ള​​ത്തെ ആ​​കെ ടൂ​​റി​​സം ഡെ​​സ്റ്റി​​നേ​​ഷ​​നാ​​ക്കി ലോ​​ക ടൂ​​റി​​സം ഭൂ​​പ​​ട​​ത്തി​​ൽ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളെ യോ​​ജി​​പ്പി​​ച്ച് ന​​ല്ല ടൂ​​റി​​സം സം​​സ്കാ​​രം വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​നാ​​കും. ന​​മു​​ക്കൊ​​രു​​മി​​ച്ച് ന​​മ്മു​​ടെ നാ​​ടി​​നെ​​ക്കു​​റി​​ച്ച് ലോ​​ക​​ത്തോ​​ട് അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​റ​​യാ​​ൻ ക​​ഴി​​യ​​ണം.

സ​മ​ഗ്ര ടൂ​റി​സം വി​ക​സ​നം: ഹാ​ൾ ഓ​ഫ്‌ ഫെ​യിം സ്വ​ന്ത​മാ​ക്കി കേ​ര​ളം

സമ​ഗ്ര ടൂ​റി​സം വി​ക​സ​ന​ത്തി​നു​ള്ള ദേ​ശീ​യ ടൂ​റി​സം പു​ര​സ്കാ​രം തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും നേ​ടി കേ​ര​ളം ഹാ​ൾ ഓ​ഫ്‌ ഫെ​യിം ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി.

ഒ​രേ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ത​വ​ണ തു​ട​ർ​ച്ച​യാ​യി ദേ​ശീ​യ ടൂ​റി​സം പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നൂ​ത​ന​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ടൂ​റി​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി. പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം വ​ഴി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ച​തി​നു പു​റ​മെ ടൂ​റി​സം മേ​ഖ​ല​യി​ലെ സു​സ്ഥി​ര കാ​ഴ്ച​പ്പാ​ട്, ക​ർ​ശ​ന​മാ​യ ഗു​ണ​മേ​ന്മ, പ്ര​കൃ​തിസം​ര​ക്ഷ​ണം എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള ടൂ​റി​സം വി​ക​സ​നം കേ​ര​ള​ത്തെ കോ​വി​ഡാ​ന​ന്ത​ര ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ​െഡ​സ്റ്റി​നേ​ഷ​നാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യി​ച്ചു. 2018-19ലെ ​ടൂ​റി​സം പു​ര​സ്‌​കാ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലാ​യി കോ​ഴി​ക്കോ​ട് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബീ​ച്ചു​ക​ൾ, ബ​യോ പാ​ർ​ക്കു​ക​ൾ, മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ, സൂ​ച​ക​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടൊ​ത്ത് ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്ക​ൽ, പൈ​തൃ​ക സം​ര​ക്ഷ​ണം, ടൂ​റി​സം ക്ല​ബു​ക​ളെ സം​ഘ​ടി​പ്പി​ക്ക​ൽ, ടൂ​റി​സം ബോ​ധ​വ​ത്ക​ര​ണം എ​ന്നീ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സ​മ​ഗ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് ഡി.​ടി.​പി.​സി​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. മി​ക​ച്ച ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ലി​നു​ള്ള പു​ര​സ്കാ​രം കു​മ​ര​ക​ത്തെ താ​ജും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മി​ക​ച്ച സൗ​ഖ്യ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​നു​ള്ള പു​ര​സ്കാ​രം മ​ണ​ൽ​ത്തീ​രം ആ​യു​ർ​വേ​ദി​ക് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്ററും നേ​ടി.

മ​റ്റു നേ​ട്ട​ങ്ങ​ൾ

● നീ​തി ആ​യോ​ഗി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക 2020-21ൽ ​കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം.
● ഡ​ബ്ല്യൂ.​ടി.​എം ല​ണ്ട​ൻ 2021ൽ ​അ​യ്മ​നം മാ​തൃ​കാ ഉ​ത്ത​ര​വാ​ദി​ത്ത ഗ്രാ​മം ആ​ഗോ​ള ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് പു​ര​സ്കാ​രം.
● ഇ​ന്ത്യ ടു​ഡേ ന്യൂ​സ് മാ​ഗ​സി​ൻ സം​ഘ​ടി​പ്പി​ച്ച സ്റ്റേ​റ്റ് സ​ർ​വേ 2021ൽ ​കേ​ര​ളം മോ​സ്റ്റ് ഹാ​പ്പി സ്റ്റേ​റ്റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
● 'ബു​ക്കി​ങ് ഡോ​ട്ട് കോം' ​എ​ന്ന ഡി​ജി​റ്റ​ൽ ട്രാ​വ​ൽ ഏ​ജ​ന്‍സി പ്ര​ഖ്യാ​പി​ച്ച ട്രാ​വ​ല​ർ റി​വ്യൂ അ​വാ​ർ​ഡ്സ് 2022ൽ ​മോ​സ്റ്റ് വെ​ൽ​ക​മി​ങ് റീ​ജ്യ​ൻ എ​ന്ന അം​ഗീ​കാ​രം കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​യി. പ​ട്ടി​ക​യി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് കേ​ര​ളം ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.
● കൊ​ണ്ടെ നെ​സ്റ്റ് ട്രാ​വ​ല​ർ മാ​ഗ​സി​ൻ തി​ര​ഞ്ഞെ​ടു​ത്ത ലോ​ക​ത്തി​ലെ​ത​ന്നെ ക​ണ്ടി​രി​ക്കേ​ണ്ട ആ​ദ്യ 30 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കോ​ട്ട​യ​ത്തെ അ​യ്മ​നം ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര ഗ്രാ​മം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
● ട്രാ​വ​ൽ ആ​ൻ​ഡ് ലെ​യ്ഷെ​ർ വേ​ൾ​ഡ് വി​ഷ​ൻ അ​വാ​ർ​ഡ് 2022നാ​യി കേ​ര​ള ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നെ തി​ര​ഞ്ഞെ​ടു​ത്തു.
Show More expand_more
News Summary - P A Mohamed Riyas interview