Begin typing your search above and press return to search.
proflie-avatar
Login

എ​ടു​ത്തു​മ​റി​ച്ച രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ള്‍; കൃഷ്ണേന്ദു കലേശ് സംസാരിക്കുന്നു

എ​ടു​ത്തു​മ​റി​ച്ച രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ള്‍; കൃഷ്ണേന്ദു കലേശ് സംസാരിക്കുന്നു
cancel

മ​ല​യാ​ള​ത്തി​ല്‍ ഒ​രു പു​തി​യ 'ആ​ര്‍ട്ട്' സി​നി​മ ഇ​റ​ങ്ങി​യാ​ല്‍ ചി​ല സി​നി​മാ നി​രൂ​പ​ക​ർ അ​തി​നെ കു​റി​ച്ച് എ​ഴു​തും എ​ന്ന​താ​ണ് പ​തി​വ്. അ​ത് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യി​രി​ക്കും. സി​നി​മ​യി​ലേ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു നോ​ട്ടം പൊ​തു​വെ ഉ​ണ്ടാ​കാ​റി​ല്ല. സി​നി​മ ഏ​ക​ശി​ലാ​ത്മ​ക​മാ​യ​തും ഇ​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ കൃ​ഷ്‌​ണേ​ന്ദു ക​ലേ​ഷി​ന്റെ 'പ്രാ​പ്പെ​ട' എ​ന്ന സി​നി​മ​യെ കു​റി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ർ -ഫി​ക്ഷ​ന്‍ എ​ഴു​ത്തു​കാ​ര്‍, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍, സം​വി​ധാ​യ​ക​ർ,...

Your Subscription Supports Independent Journalism

View Plans

​ല​യാ​ള​ത്തി​ല്‍ ഒ​രു പു​തി​യ 'ആ​ര്‍ട്ട്' സി​നി​മ ഇ​റ​ങ്ങി​യാ​ല്‍ ചി​ല സി​നി​മാ നി​രൂ​പ​ക​ർ അ​തി​നെ കു​റി​ച്ച് എ​ഴു​തും എ​ന്ന​താ​ണ് പ​തി​വ്. അ​ത് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യി​രി​ക്കും. സി​നി​മ​യി​ലേ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു നോ​ട്ടം പൊ​തു​വെ ഉ​ണ്ടാ​കാ​റി​ല്ല. സി​നി​മ ഏ​ക​ശി​ലാ​ത്മ​ക​മാ​യ​തും ഇ​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ കൃ​ഷ്‌​ണേ​ന്ദു ക​ലേ​ഷി​ന്റെ 'പ്രാ​പ്പെ​ട' എ​ന്ന സി​നി​മ​യെ കു​റി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ർ -ഫി​ക്ഷ​ന്‍ എ​ഴു​ത്തു​കാ​ര്‍, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍, സം​വി​ധാ​യ​ക​ർ, ക​ലാ​നി​രൂ​പ​ക​ന്‍, ഇ​ക്കോ-​ബ​യോ​ള​ജി​സ്റ്റ്, സാം​സ്കാ​രി​ക പ​ഠി​താ​വ്- കു​റി​പ്പു​ക​ൾ എ​ഴു​തു​ക​യു​ണ്ടാ​യി. ഈ ​സി​നി​മ ക​ണ്ട അ​നു​ഭ​വ​ത്തെ ഒ​രു ക​വി ക​വി​ത​യാ​ക്കി എ​ഴു​തി. (മ​ല​യാ​ള​ത്തി​ല്‍ സാ​ധാ​ര​ണ അ​ങ്ങ​നെ സം​ഭ​വി​ക്കാ​റി​ല്ല). ഇ​തി​ന​ർ​ഥം ഈ ​സി​നി​മ അ​ത്ര​മാ​ത്രം സാ​ധ്യ​ത​ക​ള്‍ ഒ​രു​ക്കു​ന്നു. സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​വും രൂ​പ​വും അ​നേ​ക​ത​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​ണ്, ഏ​ക​പ​ക്ഷീ​യ​മാ​യ വീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​ങ്ങ​നെ സി​നി​മ ആ​സ്വാ​ദ​ന​ത്തി​ന്റെ പ​ല വാ​തി​ലു​ക​ള്‍ തു​റ​ന്നി​ടു​ന്നു.

''സി​നി​മ മ​റ്റൊ​രു സാ​ങ്കേ​തി​ക​മാ​റ്റ​ത്തെ സ​മീ​പി​ക്കു​ക​യാ​ണ്, ആ​ഖ്യാ​ന​ത്തി​ന്റെ ഒ​രു പു​തി​യ രൂ​പ​ത്തെ. സി​നി​മാ പ്രേ​മി​ക​ളു​ടെ വ​രും ത​ല​മു​റ സി​നി​മ​ക​ള്‍ ഗെ​യി​മു​ക​ള്‍ പോ​ലെ ആ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു'' -പീ​റ്റ​ര്‍ ഗ്രീ​ന​വെ​യു​ടെ ഈ ​നി​രീ​ക്ഷ​ണം 'പ്രാ​പ്പെ​ട'​യെ കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ പ്ര​സ​ക്ത​മാ​വു​ന്നു. 'പ്രാ​പ്പെ​ട' ചി​ല​ര്‍ക്ക് വി​ഡി​യോ ഗെ​യിം​പോ​ലെ​യും അ​നു​ഭ​വ​പ്പെ​ട്ടു. ''റി​മോ​ട്ട് ക​ൺ​ട്രോ​ളി​ന്റെ വ​ര​വ് സി​നി​മ​യെ ത​ക​ർ​ത്തു'' എ​ന്ന് ഗ്രീ​ന​വെ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​താ​ണ് പു​തി​യ കാ​ല​ത്തെ സി​നി​മാ കാ​ഴ്ച. ഇ​ന്ന് സി​നി​മാ കാ​ഴ്ചപോ​ലെ​ത്ത​ന്നെ മൊ​ബൈ​ലി​ലും മ​റ്റു​മു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ശ്ല​ഥ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഈ ​അ​വ​സ്ഥ​യി​ലാ​ണ് 'പ്രാ​പ്പെ​ട' പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. മൊ​ബൈ​ലി​ല്‍ നാം ​ഇ​തു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു എ​ങ്കി​ലും സി​നി​മ​യി​ല്‍ ഇ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ ന​മു​ക്ക്‌ ആ​വു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ധാ​രാ​ളം പേ​ര്‍ സി​നി​മ ക​ണ്ടു​വെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും സി​നി​മ 'മ​ന​സ്സി​ലാ​യി​ല്ല' എ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ള്‍ ന​മു​ക്ക്‌ സ്ര​ഷ്ടാ​വി​ന്റെ വാ​ക്കു​ക​ളി​ല്‍ സി​നി​മ​യെ കു​റി​ച്ച് അ​റി​യാം:

വ​ള​രെ പെ​ട്ടെ​ന്ന് ന​മു​ക്ക് ഉ​ള്‍ക്കൊ​ള്ളാ​ന്‍, മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധ്യ​മ​ല്ല ഈ ​സി​നി​മ. പ​ല അ​ട​രു​ക​ളും പ​ല ശൈ​ലി​ക​ളു​മാ​യാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്..?

തി​യ​റ്റ​ർ വാ​ച്ച് ടൈ​മി​നേ​ക്കാ​ൾ (Theatre watch time) സി​നി​മ ഇ​ന്ന് വ​ള​രെ​യ​ധി​കം പ്രാ​പ്യ​മാ​യ അ​വ​സ്ഥ​യു​ണ്ട്. സി​നി​മ കാ​ണു​മ്പോ​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും പോ​സ് ചെ​യ്യാം, മു​ന്നോ​ട്ടും പി​റ​കി​ലോ​ട്ടും പോ​വാം, വീ​ണ്ടും വീ​ണ്ടും കാ​ണാം, ഫ്രെ​യിം ടു ​ഫ്രെ​യിം കാ​ണാം. അ​പ്പോ​ള്‍ ഈ ​സ​മ​യ​ങ്ങ​ളെ കൂ​ടി ഒ​രു സി​നി​മ​യു​ടെ സ​മ​യ​ത്തി​ല്‍ ചേ​ര്‍ക്ക​ണം. കാ​ണി​ക്ക് അ​തി​ന്റെ മു​ക​ളി​ൽ ഒ​രു ക​ൺ​േ​ട്രാ​ൾ വ​ന്നി​ട്ടു​ണ്ട്, ക്രി​യേ​റ്റി​വ് ആ​യ​ല്ല, സി​നി​മ​യെ ​പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ല്‍. അ​പ്പോ​ള്‍ നേ​ര​ത്തേ പ​റ​ഞ്ഞ​പോ​ലെ ഒ​ന്ന​ര അ​ല്ലെ​ങ്കി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ എ​ന്ന സി​നി​മാ​റ്റി​ക് ടൈ​മി​ല്‍ കൂ​ടു​ത​ല്‍ സി​നി​മ​യു​ടെ ര​ച​യി​താ​വി​ന് പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കാ​ന്‍ സ​മ​യം കി​ട്ടു​ന്നു​ണ്ട്‌. അ​ന​ന്ത​മാ​യ ഈ ​സ​മ​യ​ത്തെ പ്രേ​ക്ഷ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴാ​ണ് സി​നി​മ കൂ​ടു​ത​ല്‍ അ​ർ​ഥ​വ​ത്താ​വു​ന്ന​ത്. അ​താ​യ​ത് ഒ​രു പെ​യി​ന്റി​ങ്ങി​നു മു​ന്നി​ൽ വ​ള​രെ നേ​രം നി​ന്നു​കൊ​ണ്ട് നി​ർ​വ​ചി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തുപോ​ലെ. പ​ല ശൈ​ലി​ക​ൾ എ​ന്ന​ത് ഒ​രേ സ​മ​യം ക​ഥ​പ​റ​ച്ചി​ലി​ന്റെ ടൂ​ൾ ആ​യി​ട്ടും, സി​നി​മ​ക്കു​ള്ള ട്രി​ബ്യൂ​ട്ട് എ​ന്ന രീ​തി​യി​ലു​മാ​ണ് സ​ന്നി​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

അ​താ​യ​ത്, താ​ങ്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ച​ന​ക​ളും അ​ന്യാ​പ​ദേ​ശ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വ​ര്‍ത്തി​ച്ചു​ള്ള കാ​ഴ്ച​യി​ലൂ​ടെ കൂ​ടു​ത​ല്‍ തെ​ളി​ഞ്ഞു​വ​രും. ന​മു​ക്ക് ധാ​ര​ണ ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റും..?

ഒ​രു സി​നി​മ​ക്ക് ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ കാ​ഴ്ച ഉ​ണ്ടാ​വു​മ്പോ​ഴാ​ണ് സി​നി​മ​ക്ക് മൂ​ല്യം ഉ​ണ്ടാ​വു​ന്ന​ത്. പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ള്ള അ​തി​ന്റെ തു​ട​ർ​കാ​ഴ്ച​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് സി​നി​മ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന​ത്. ആ​വ​ര്‍ത്തി​ച്ചു​ള്ള കാ​ഴ്ച​ക​ളെ ഞാ​ന്‍ എ​ന്റ​ര്‍ടെ​യി​ന്‍മെ​ന്റ് എ​ന്ന അ​ർ​ഥ​ത്തി​ല​ല്ല കാ​ണു​ന്ന​ത്. മേ​ൽ​പ​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള ആ​ക്സെ​സ​ബി​ൾ ആ​യൊ​രു ന​വ സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കു​മ്പോ​ൾ ഇ​ന്ന് സം​വി​ധാ​യ​ക​രും പ്രേ​ക്ഷ​ക​രും ആ ​രീ​തി​യി​ൽകൂ​ടി സി​നി​മ​യെ സ​മീ​പി​ക്ക​ണം. അ​തു​കൊ​ണ്ട് സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ല്ലാം ഒ​റ്റ​ക്കാ​ഴ്ച​യി​ല്‍ത്ത​ന്നെ വ്യ​ക്ത​മാ​ക്കേ​ണ്ട​തി​ല്ല. മൊ​ണ്ടാ​ഷ് സം​സ്കാ​ര​ത്തെ കു​റേ​ക്കൂ​ടി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു കാ​ല​മാ​ണി​ത്. അ​താ​യ​ത്, ഇ​ന്ന് ഒ​രു മ​ള്‍ട്ടി​മീ​ഡി​യ മൊ​ണ്ടാ​ഷി​ലാ​ണ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഫോ​ണി​ലാ​യാ​ലും ദൃ​ശ്യ​ങ്ങ​ള്‍ ഉ​ണ്ട്, ശ​ബ്ദം ഉ​ണ്ട്, ടെ​ക്സ്റ്റ് ഉ​ണ്ട് -ന​മു​ക്ക് ക്ലി​പ്പു​ക​ളി​ലൂ​ടെ കി​ട്ടു​ന്ന​തെ​ല്ലാം മൊ​ണ്ടാ​ഷ് ഇ​ൻ​ഫ​ര്‍മേ​ഷ​ൻ ആ​ണ്. നാം ​ഈ മൊ​ണ്ടാ​ഷ് സം​സ്കാ​ര​വു​മാ​യി അ​ബ്സ്ട്രാ​ക്ട് നി​ല​വാ​ര​ത്തി​ൽത​ന്നെ പൊ​രു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ഈ ​അ​വ​സ്ഥ​യു​മാ​യി നാം ​പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. സി​നി​മ​യു​ടെ ഭാ​ഷ​യെ സം​ബ​ന്ധി​ച്ച് നാം ​ശീ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. സി​നി​മ​യെ ഒ​ന്ന​ര​മ​ണി​ക്കൂ​റു​ള്ള (ടൈം ​ഫ്രെ​യി​മി​ലു​ള്ള) ന​രേ​റ്റി​വ് ആ​യി കാ​ണു​ന്ന​തി​നാ​ല്‍ സി​നി​മ​യി​ല്‍നി​ന്ന് നാം ​ഈ ഘ​ട​ന പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. സം​വി​ധാ​യ​ക​രും ഈ ​രീ​തി പ​രീ​ക്ഷി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ഞാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് പ്രേ​ക്ഷ​ക​രി​ല്‍ ഇ​ത്ത​ര​മൊ​രു ക​ഥ​ന​രീ​തി അ​ബോ​ധ​ത​ല​ത്തി​ലെ​ങ്കി​ലും പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ പ​ല​പ്പോ​ഴും എ​ടു​ത്തു​മ​റി​ച്ച രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ള്‍, വി​ശ​ദീ​ക​രി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ൾ ഒ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു പ്രാ​ക്ടീ​സ് കൂ​ടി​യാ​ണി​ത്.

പ്രാപ്പെടയിൽ നിന്നുള്ള രംഗം
പ്രാപ്പെടയിൽ നിന്നുള്ള രംഗം

താ​ങ്ക​ള്‍ സ്ക്രി​പ്റ്റ് ഇ​ല്ലാ​തെ​യാ​ണ​ല്ലോ ഷൂ​ട്ട്‌ ചെ​യ്ത​ത്. അ​പ്പോ​ള്‍ അ​ഭി​നേ​താ​ക്ക​ളെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്? സ്ക്രി​പ്റ്റ് ഉ​ണ്ടാ​വു​മ്പോ​ള്‍ ആ ​രീ​തി​യി​ല്‍ നി​യ​ന്ത്ര​ണം ഉ​ണ്ടാ​വി​ല്ലേ?

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഫോ​ർ​മാ​റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു സ്ക്രി​പ്റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല എ​ന്നേ​യു​ള്ളൂ, ഒ​രു വി​ശ​ദ​മാ​യ സി​നോ​പ്സി​സ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്, അ​തി​ന് ഒ​രു ചെ​റു​ക​ഥ​യു​ടെ രൂ​പ​മു​ണ്ട്, പാ​ര​ഗ്രാ​ഫു​ക​ൾ​ക്ക് സീ​ക്വെ​ൻ​സു​ക​ളു​ടെ സ്വ​ഭാ​വ​മു​ണ്ട്, പ​ല​പ്പോ​ഴും ഒ​രു ചാ​പ്റ്റ​ർ പോ​ലെ​യും അ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​ദി​മ​ധ്യാ​ന്ത​മു​ണ്ട​തി​ൽ, ക​ഥാ​ഗ​തി​ക​ൾ കു​റി​ച്ചി​ട്ടു​ണ്ട്, അ​തി​നെ പി​ന്തു​ട​ർ​ന്നു​ള്ള അ​മൂ​ർ​ത്ത​മാ​യ ചി​ല ആ​ശ​യ​ങ്ങ​ൾ കു​റി​ച്ചി​ട്ടു​ണ്ട്, എ​ന്നാ​ൽ അ​വ​യു​ടെ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ല, എ​ങ്ങ​നെ ഷൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന​തി​ല്ല. ഞാ​ൻ അ​തി​നെ ഒ​രു റോ ​മെ​റ്റീ​രി​യ​ൽ മാ​ത്ര​മാ​യി ക​ണ​ക്കാ​ക്കു​ന്നു. ഈ ​സി​നി​മ​യു​ടെ പ്രോ​സ​സ് ഇ​ങ്ങ​നെ​യാ​വ​ണം എ​ന്ന് ക​രു​തി​ക്കൂ​ട്ടി ത​ന്നെ​യാ​ണ് അ​ത് ചെ​യ്തി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ സി​നി​മ​യു​ടെ പ്രോ​സ​സ് തീ​രു​ന്ന​തുവ​രെ സ്ക്രി​പ്റ്റ് വി​ക​സി​ക്കു​ന്ന ഒ​രു പ്ര​ക്രി​യ എ​നി​ക്ക് അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞു, മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ ഫോ​മി​നെ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ശൈ​ലി സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ബൈ​ൻ​ഡ് ചെ​യ്ത സ്ക്രി​പ്റ്റി​ൽ ഒ​രു ലി​മി​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കും, അ​തി​നെ മ​റി​ക​ട​ന്നു​ള്ള ജൈ​വി​ക​മാ​യൊ​രു ഷൂ​ട്ടി​ങ് രീ​തി ഉ​ദ്ദേ​ശി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്, ഗ​റി​ല ഷൂ​ട്ട് രീ​തി ഇ​തി​ന്റെ എ​ക്സ്ട്രീം ആ​ണ്. പ​രീ​ക്ഷ​ണ​സി​നി​മ​ക​ളെ ചി​ന്താ​പ​ദ്ധ​തി മു​ത​ൽ​ക്കേ അ​ത്ത​ര​ത്തി​ൽ സ​മീ​പി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. നി​ശ്ചി​ത ആ​ഖ്യാ​ന രീ​തി​ക​ൾ പി​ന്തു​ട​രു​ന്ന ഒ​രു വ​ലി​യ സ്റ്റു​ഡി​യോ സി​നി​മ ചെ​യ്യു​മ്പോ​ൾ ഇ​ത് സാ​ധ്യ​മ​ല്ല. അ​വി​ടെ എ​ല്ലാ ഡി​പ്പാ​ർ​ട്മെ​ന്റി​ലു​ള്ള​വ​രും ഒ​രേ പേ​ജി​ൽ ത​ന്നെ​യാ​ണ് എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കൂ​ടി സ്ക്രി​പ്റ്റ് കോ​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ട്. ഒ​രു പേ​ഴ്സ​ന​ൽ സി​നി​മ ചെ​യ്യു​മ്പോ​ൾ മൊ​ത്ത​മാ​യൊ​രു വി​ഭാ​വ​നം സം​വി​ധാ​യ​ക​ന്റേ​താ​ണ്, അ​വ​സാ​ന പ്രി​ന്റ് അ​ടി​ക്കും വ​രെ അ​യാ​ൾ​ക്കു​ള്ളി​ൽ ആ​ശ​യ​ങ്ങ​ൾ ഉ​രു​ത്തി​രി​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.

അ​ഭി​നേ​താ​ക്ക​ൾ​ക്ക് സി​നോ​പ്സി​സ് വി​ത​ര​ണം ചെ​യ്യും, തു​ട​ർ​ന്ന് അ​വ​രു​ടെ കൂ​ടി ആ​ശ​യ​ങ്ങ​ൾ ക​ഥാ​പ​രി​സ​ര​ത്തി​ന്റെ ലോ​ജി​ക്കി​നോ​ട് ചേ​ർ​ത്ത് വെ​ച്ച് പ​യ​റ്റി​നോ​ക്കും. തീ​ർ​ത്തും കാ​ൽ​പ​നി​ക​മാ​യൊ​രു ഭൂ​മി​ക​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ആ​യ​തു​കൊ​ണ്ട് അ​തി​നൊ​ക്കെ​യു​ള്ള സ്വാ​ത​ന്ത്ര്യം ന​മു​ക്കു​ണ്ട്. ഫാ​ന്റ​സി ഴോ​ണ​റി​ന്റെ ഒ​രു സാ​ധ്യ​ത​യാ​ണ​ത്. സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ മാ​റ്റ​ർ കൊ​ടു​ത്ത​ശേ​ഷം സി​ന്റാ​ക്സ് അ​വ​രെ​ക്കൊ​ണ്ട് ബി​ൽ​ഡ് ചെ​യ്യി​ക്കും. സം​ഭാ​ഷ​ണ​ങ്ങ​ൾ ഇ​തി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പാ​സി​ങ്ങി​നു മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ഇ​മോ​ഷ​ന​ൽ ആ​യി സ​മീ​പി​ക്കാ​ത്ത​തു​കൊ​ണ്ട് (objectivity) പ​ല​പ്പോ​ഴും സി​റ്റു​വേ​ഷ​നു​ക​ൾ​ക്ക് റി​യാ​ക്ട് ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ് പ​ല​രും ചെ​യ്തി​രു​ന്ന​ത്. പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തി​ന്റേ​ത് വി​വ​ര​ണാ​തീ​ത​മാ​യ ഒ​രു അ​വ​സ്ഥ​യാ​ണ്, അ​ത് ജൈ​വി​ക​മാ​ണ്, അ​തി​നു സെ​റ്റി​ന്റെ മൂ​ഡ് അ​ത്ത​ര​ത്തി​ൽ ക്രി​യേ​റ്റ് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ച മെ​ത്തേ​ഡ്.

സ്ക്രി​പ്റ്റ് ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ അ​ഖ​ണ്ഡം എ​ന്ന ആ​ശ​യം നി​ല​നി​ല്‍ക്കു​ന്നു. അ​പ്പോ​ള്‍ ആ​ശ​യം സ്ക്രി​പ്റ്റി​ന​ക​ത്ത് അ​ന്ത​ര്‍സ്ഥി​ത​മാ​ണ്. മാ​ത്ര​വു​മ​ല്ല, ഈ ​രീ​തി പി​ന്തു​ടരു​മ്പോ​ള്‍ എ​ല്ലാം സ്ക്രി​പ്റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​തു​മാ​ത്ര​മേ പി​ന്തു​ട​രൂ. മ​ണി കൗ​ള്‍ ഈ ​രീ​തി​ക്ക് എ​തി​രാ​യി​രു​ന്നു. അ​ദ്ദേ​ഹം യാ​ദൃ​ച്ഛി​ക​ത​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു. മു​ന്‍കൂ​ട്ടി തീ​രു​മാ​നി​ക്കാ​ത്ത​ത്, അ​ടു​ക്കും ക്ര​മ​വും ഇ​ല്ലാ​ത്ത​ത്. ത​ന്റെ സി​നി​മ​ക്ക് ആ​ധാ​ര​മാ​ക്കി​യ ദ​സ്ത​യേ​വ്സ്കി​യു​ടെ ഇ​ഡി​യ​റ്റ് എ​ന്ന നോ​വ​ല്‍ അ​ന​വ​ധി ലോ​ക​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന ഇ​ട​മാ​ണ് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ലി​റ്റ​റ​റി-​സി​നി​മ മാ​സ്റ്റേ​ഴ്സി​നെ അ​ധി​ക​രി​ച്ചു​കൊ​ണ്ട് എ​ന്റെ സി​നി​മ​യെ ഞാ​ൻ ത​ൽ​ക്കാ​ലം വി​ല​യി​രു​ത്തു​ന്നി​ല്ല, അ​തൊ​രു ക്രി​ട്ടി​ക് മ​നോ​ധ​ർ​മം ആ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. എ​ന്റെ ഇ​തു​വ​രെ​യു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ, റി​യ​ലി​സ്റ്റ് സി​നി​മ​ക​ൾ അ​ട​ക്കം എ​ല്ലാ സി​നി​മ​ക​ളും കാ​ൽ​പ​നി​ക​മാ​ണ്, കാ​ര​ണം സി​നി​മ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ക്രി​യേ​റ്റ​ഡ് ആ​യു​ള്ള ടൈം- ​സ്പേ​സി​ലാ​ണ്. അ​തി​നും പു​റ​മെ തീ​ർ​ത്തും കാ​ൽ​പ​നി​ക​മാ​യൊ​രു ന​രേ​റ്റി​വ് ഭൂ​മി​ക​യി​ൽ യാ​ദൃ​ച്ഛി​ക​ത​ക്കു​ള്ള സാ​ധ്യ​ത​ക​ൾ പ്രാ​ക്ടി​ക്ക​ലി കു​റ​വാ​ണ്, എ​ന്നാ​ൽ ഒ​രു റി​യ​ലി​സ്റ്റ് സ്പേ​സി​ല്‍ ആ​ണ് ക​ഥ ന​ട​ക്കു​ന്ന​തെ​ങ്കി​ൽ ന​മു​ക്ക് ധാ​രാ​ളം ക​ട്ട് എ​വേ ഷോ​ട്ടു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ ക​ഥ​പ​റ​ച്ചി​ലി​ൽ ഒ​രൊ​റ്റ ആ​ശ​യം മാ​ത്ര​മ​ല്ല ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്, അ​പ്പോ​ൾ ആ​ശ​യ​പ​ദ്ധ​തി​ക​ളെ​യെ​ല്ലാം​ത​ന്നെ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ദൃ​ശ്യപ​ദ്ധ​തി വേ​റെ​യും ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​സ്ഥി​ര​ത​യെ സി​നി​മ​യു​ടെ ഫോം ​ആ​ക്കി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്, ഒ​പ്പം അ​സ്ഥി​ര​ത എ​ന്നു​ള്ള​ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തി​ന്റെ സ്വ​ഭാ​വം / പ്ര​കൃ​തം കൂ​ടി​യാ​ണ്. ക​ഥാ​പ​ശ്ചാ​ത്ത​ലം, കാ​ലം, സ​മ​യം, ക​ഥാ​പാ​ത്ര​ങ്ങ​ൾ, പ്രോ​പ്പ​ർ​ട്ടി​ക​ൾ, സ്വ​ഭാ​വ​രീ​തി, ശ​ബ്ദ​വി​ന്യാ​സം തു​ട​ങ്ങി​യ എ​ല​മെ​ന്റു​ക​ളെ​ല്ലാം​ത​ന്നെ സാ​ങ്ക​ൽ​പി​ക​മാ​ണ്, അ​പ്പോ​ൾ അ​വ​യു​ടെ സ്വ​ഭാ​വ​ത്തെ ഒ​രു പേ​ഴ്സ​ന​ൽ ശൈ​ലി​യി​ൽ ഇ​ട്ട് ക്ര​മീ​ക​രി​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള നി​ര​വ​ധി ധാ​ര​ക​ളെ ചേ​ർ​ക്കു​കവ​ഴി പു​തി​യൊ​രു ലോ​ക​ക്ര​മം സം​ഭ​വി​ക്കും.

അ​ഖ​ണ്ഡം എ​ന്നു​ള്ള​ത് ഫി​ലോ​സ​ഫി​ക്ക​ൽ മാ​ത്ര​മ​ല്ലി​തി​ൽ... ഒ​രു ന​രേ​റ്റി​വ് സി​നി​മ​യു​ടെ വി​ഭാ​ഗ​ത്തി​ൽ ഈ ​ചി​ത്ര​ത്തെ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യി​ല്ല, ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ന്റേ​തി​ൽ പ​റ്റി​ല്ല, ഗ്രാ​ൻ​ഡ്‌​നെ​സ് വെ​ച്ച് ഫാ​ന്റ​സി​യി​ൽ പ​റ്റി​ല്ല, ട്രോ​പു​ക​ൾ വെ​ച്ച് ത്രി​ല്ല​റി​ന്റെ, പൊ​ളി​റ്റി​ക്ക​ൽ ഫി​ലി​മി​ന്റേ​തി​ൽ പ​റ്റി​ല്ല, പ​രീ​ക്ഷ​ണ​സി​നി​മ വി​ഭാ​ഗ​ത്തി​ലും പൂ​ർ​ണ​മാ​യ ത​ല​ത്തി​ൽ കൊ​ള്ളി​ക്കാ​ൻ പ​റ്റി​ല്ല, ഫോ​ർ​മ​ൽ സി​നി​മ​യ​ല്ല, മെ​ഡി​റ്റേ​റ്റി​വ് അ​ല്ല, കോ​ൺ​ടെം​േ​പ്ല​ട്ടീ​വ് അ​ല്ല, ശൈ​ലീ​കൃ​ത​മാ​യൊ​രു ആ​ർ​ട് ഹൗ​സും അ​ല്ല... അ​ങ്ങ​നെ ഒ​ന്നി​ലും പ്ര​ത്യേ​കി​ച്ച് പെ​ടു​ത്താ​തെ എ​ല്ലാ​ത്തി​ന്റെ​യും അം​ശ​ങ്ങ​ൾ പേ​റു​ന്ന ഒ​രു ചി​ത്ര​മെ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം. അ​തൊ​രു ഏ​ക​ലോ​ക സ​ങ്ക​ൽ​പം​കൂ​ടി​യാ​ണ്. ജ​ന​റ്റി​ക് ആ​യ അം​ശ​ങ്ങ​ൾ പ​ല​ത് വ​ഹി​ക്കു​ന്ന എ​ന്നാ​ൽ ഒ​രു വി​ഭാ​ഗ​ത്തി​ലും പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത എ​വൊ​ലൂ​ഷ​ൻ വ​ഴി തി​രി​ച്ച​റി​യേ​ണ്ടു​ന്ന യൂ​നി​വേ​ഴ്സ​ൽ പൗ​ര​ൻ എ​ന്ന ആ​ശ​യ​മാ​ണ​ത്. അ​തു​കൊ​ണ്ട് ത​ന്നെ സി​നി​മ​യു​ടെ പ​രി​ച​ര​ണ​ത്തി​ലും സോ ​കോ​ൾ​ഡ് പൂ​ർണ​ത​യു​ടെ അ​ഭാ​വ​മു​ണ്ട്, കാ​ര​ണം പ​രി​പൂ​ർ​ണ​ത ഒ​രു എ​ലീ​റ്റി​സ്റ്റ് കാ​ഴ്ച​പ്പാ​ടാ​ണ്, എ​ലീ​റ്റി​സ്റ്റു​ക​ളെ പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തി​യു​ള്ള ട്രാ​ജ​ഡി​യാ​ണ് ഈ ​സി​നി​മ.

കെ​ട്ടു​പാ​ടു​ക​ളി​ൽ​നി​ന്നും ഇ​ട​ക്കി​ടെ കു​ത​റാ​ൻ ശ്ര​മി​ക്കു​ന്ന, അ​തി​രു​ക​ളി​ൽ ഒ​തു​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു നോ​ൺ ബൈ​ന​റി, നോ​ൺ ഇ​മോ​ഷ​ന​ൽ, അ​ൺ​ക​ണ്ടീ​ഷ​ന​ൽ സ​ങ്ക​ൽ​പംകൂ​ടി​യാ​ണ് സ​ങ്കേ​ത​ങ്ങ​ൾ വ​ഴി സി​നി​മ​യു​ടെ ഫോ​മി​ൽ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച​ത്. കാ​ര​ണം വി​ശാ​ല​മാ​യൊ​രു വീ​ക്ഷ​ണ​കോ​ണി​ൽ കാ​ര്യ​ങ്ങ​ളെ സം​ഗ്ര​ഹി​ക്കാ​നും ദൃ​ശ്യ​വ​ത്ക​രി​ക്കാ​നും ശ്ര​മി​ക്കു​മ്പോ​ൾ ഏ​റ്റ​വും പ്ര​ധാ​നം സി​നി​മ​യു​ടെ സ്ട്ര​ക്ച്ച​റും ഫോ​മു​മാ​ണ്.

ബൈ​ൻ​ഡ​ഡ്‌ സ്ക്രി​പ്റ്റ് ഇ​ല്ലാ​തെ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ ധാ​രാ​ളം റീ​ടേ​ക്കു​ക​ള്‍ ഉ​ണ്ടാ​വാ​റു​ണ്ടോ? റീ​ടേ​ക്കു​ക​ളെ താ​ങ്ക​ള്‍ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്? റീ​ടേ​ക്ക് എ​ന്നാ​ല്‍ നി​ങ്ങ​ള്‍ക്ക് മു​ന്‍കൂ​ട്ടി ത​യാ​റാ​ക്കി​യ ഒ​രു വ്യ​വ​സ്ഥ ഉ​ണ്ട് എ​ന്നാ​ണ് മ​ണി കൗ​ള്‍ പ​റ​യു​ന്ന​ത്. അ​പ്പോ​ള്‍, മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച​തു​പോ​ലെ ഷോ​ട്ടി​ൽ ഉ​ള്‍പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ല​ക്ഷ്യം. താ​ങ്ക​ള്‍ മ​നോ​ധ​ർ​മ​ത്തി​നു എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു?

എ​ന്നെ സം​ബ​ന്ധി​ച്ച് ഓ​രോ ടേ​ക്കു​ം ഓ​രോ ടേ​ക്ക് എ​വേ​ക​ളാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി സ​ദാ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു കാ​മ​റ കൂ​ടി വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ് ഞാ​ൻ. നി​ർ​ദേ​ശി​ക്കാ​ത്ത പ്ര​തി​ഭാ മി​ന്നാ​യ​ങ്ങ​ൾ പ​രി​ച​ര​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​ണ്. ഈ ​സി​നി​മ​യി​ൽ ത​ന്നെ പ​ല ടേ​ക്കു​ക​ളി​ലെ (നോ​ൺ-​ഓ​ക്കേ ടേ​ക്കു​ക​ൾ) ഘ​ട​ക​ങ്ങ​ൾ ഒ​റ്റ സീ​നി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​മാ​യും റീ ​ടേ​ക്കു​ക​ൾ നി​ഷ്ക​ര്‍ഷി​ച്ച​ത് ചി​ല ഡ​യ​ലോ​ഗ് ഡെ​ലി​വ​ർ ചെ​യ്യു​മ്പോ​ഴും പി​ന്നെ സിം​ഗി​ൾ ഷോ​ട്ട് ലോ​ങ് ടേ​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴു​മാ​ണ്. റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ എ​സ്റ്റാ​ബ്ലി​ഷ്‌ ചെ​യ്ത ശേ​ഷം ഓ​രോ​രോ ജ​ങ്ഷ​നു​ക​ൾ കൊ​ടു​ത്ത ശേ​ഷം ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​ഷ്ടാ​നു​സ​ര​ണം പെ​രു​മാ​റാ​ൻ വി​ട്ടി​ട്ടു​മു​ണ്ടി​തി​ൽ, കൊ​റി​യോ​ഗ്ര​ഫി​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ധാ​രാ​ളം സീ​നു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് അ​ത്. ബൈ​ൻ​ഡ​ഡ്‌ സ്ക്രി​പ്റ്റ് എ​ന്ന​പോ​ലെ ത​ന്നെ ഒ​രു വ്യ​വ​സ്ഥ​യാ​ണ് റീ​ടേ​ക്കു​ക​ൾ, ഒ​രു കൃ​ത്യ​ത​യു​ടെ കാ​ർ​ക്ക​ശ്യം ഉ​ണ്ടാ​വും അ​തി​ന്, എ​ന്നാ​ൽ ടെ​ക്‌​നോ​ള​ജി വി​ക​സി​ക്കു​ന്ന​തി​ലൂ​ടെ അ​വ​യു​ടെ നി​ഷ്ക​ർ​ഷ​സ്വ​ഭാ​വം അ​യ​യു​ന്നു​ണ്ട്, സാ​ധ്യ​ത​ക​ൾ​ക്കാ​യി ന​മ്മ​ൾ പ​ര​മാ​വ​ധി പ​ര​തു​ന്നു​ണ്ട്, അ​തൊ​രി​ക്ക​ലും സം​വി​ധാ​യ​ക​ന്റെ പോ​രാ​യ്മ​യ​ല്ല. ഒ​രു എ​ഡി​റ്റ​ർ എ​ഡി​റ്റ് ചെ​യ്യു​മ്പോ​ഴും ഇ​തേ വ്യ​വ​സ്ഥിതിയിൽ ഊന്നി​യു​ള്ള മ​നോ​ധ​ർ​മം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്റ്റേ​ജി​നെ അ​പേ​ക്ഷി​ച്ച് സി​നി​മ​യി​ൽ ഇ​മ്പ്രോ​വൈ​സേ​ഷ​നു​ള്ള പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് സി​നി​മ​യു​ടെ സ​ങ്കേ​ത​ങ്ങ​ൾത​ന്നെ ആ​ണ്. ട്രാ​ക്കും ലെ​ന്‍സി​ങ്ങും ഫോ​ക്ക​സ് പോ​യ​ന്റു​മൊ​ക്കെ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു, എ​ന്നാ​ൽ ടെ​ക്‌​നോ​ള​ജി വി​ക​സി​ച്ച​പ്പോ​ൾ ക​ഥാ​പാ​ത്ര ച​ല​ന​ങ്ങ​ൾ സു​ഗ​മ​മാ​യി, പ​ക്ഷേ കാ​മ​റ​യു​ടെ ച​ല​നം വേ​റെ അ​ർ​ഥം കൂ​ടി ത​രു​ന്നു​ണ്ട് (aesthetic). ഒ​രു ടേ​ക്കി​ന്റെ 'ഓ​ക്കേ' ഘ​ട​ക​ത്തി​ൽ ഇ​വ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യെ​യൊ​ക്കെ കോ​ഓ​ഡി​നേ​റ്റ് ചെ​യ്യു​ക എ​ന്ന​തി​ൽ​നി​ന്നും ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന വി​ശ്വാ​സ്യ​ത ആ​ണ് സി​നി​മ ന​ൽ​കു​ന്ന​ത്. ആ '​ഓ​ക്കേ' മ​നോ​ധ​ർ​മ​ത്തി​ൽ എ​ന്ന​തി​ൽ അ​റി​വ് കൂ​ടി അ​ട​ങ്ങി​യി​രി​ക്കു​ന്നു, ആ ​സ​മ​യ​ത്തെ ന​മ്മു​ടെ അ​റി​വി​ന്റെ​യും സം​വേ​ദ​ന​ബോ​ധ​ത്തി​ന്റെ​യും പ​ര​മാ​വ​ധി​ക്കു വേ​ണ്ടി​യാ​ണ് റീ​ടേ​ക്കു​ക​ൾ പോ​കു​ന്ന​ത്. ഹി​ച്ച്കോ​ക്ക് പ​റ​ഞ്ഞി​ട്ടു​ള്ള​ത് അ​ദ്ദേ​ഹ​ത്തി​ന് ഏ​റ്റ​വും ബോ​റ​ടി​യു​ള്ള സ​മ​യം ഷൂ​ട്ടി​ങ് പ്രോ​സ​സ് ആ​ണെ​ന്നാ​ണ്, അ​ത്ര​ക്ക് ക​ർ​ക്ക​ശ​മാ​യി അ​തി​നു മു​മ്പേ പ​ദ്ധ​തി​ക​ൾ എ​ല്ലാം അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യി​രു​ന്നു, അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മാ​റ്റി​ക് മാ​സ്റ്റ​റി അ​ദ്ദേ​ഹ​ത്തി​ന്റെ ആ ​ചി​ന്ത​യെ സാ​ധൂ​ക​രി​ക്കു​ന്നു​മു​ണ്ട്. ഫി​ലിം ഷൂ​ട്ടി​ങ്ങി​ന്റെ​യും സാ​മ​ഗ്രി​ക​ളു​ടെ​യും പ്രോ​സ​സു​ക​ളു​ടെ​യും കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള ഒ​രു പ​രി​ധി​കൂ​ടി അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന് ഇ​ന്ന് നോ​ക്കി​ക്കാ​ണു​മ്പോ​ൾ ന​മു​ക്ക് മ​ന​സ്സി​ലാ​ക്കാം. ഒ​രേ സി​നി​മ പി​ന്നൊ​രി​ക്ക​ൽ ഷൂ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​യാ​ൽ അ​റി​വി​ന്റെ വി​കാ​സം ട്രീ​റ്റ്മെ​ന്റി​ൽ അ​ട​ങ്ങു​മാ​യി​രി​ക്കാം. മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം റി​ലേ​റ്റി​വ് ആ​ണ് ഇ​ത്ത​രം ക്രി​യേ​റ്റി​വ്‌ ഡി​സി​ഷ​നു​ക​ൾ.

സി​നി​മ​യി​ല്‍ പ​ല​രീ​തി​യി​ലു​ള്ള ശ​ബ്ദ​ങ്ങ​ളോ​ടൊ​പ്പം കു​ര​വ​യു​ടെ​യും ചേ​ങ്ങി​ല​യു​ടെ​യും ശ​ബ്ദം പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്..?

ന​മ്മു​ടെ ക​ലാ​രൂ​പ​ങ്ങ​ളെ​യോ സ്ഥ​ല-​ച​രി​ത്ര​ത്തെ​യോ ചേ​ർ​ത്തു​വെ​ച്ച​ല്ല ഈ ​ശ​ബ്ദ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്, ടെം​പ​റ​ൽ / നൈ​മി​ഷി​ക​മാ​യ രീ​തി​യി​ലാ​ണ്, അ​വ​യി​ൽ പ​ല​തും കാ​ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ള്ള ത​ട്ട്-​മു​ട്ട്-​കൊ​ട്ട് എ​ന്ന പ​ര​മ്പ​ര​യി​ൽ ഉ​ള്ള ശ​ബ്ദ ശ​ക​ല​ങ്ങ​ൾ മാ​ത്ര​മാ​യി​ട്ടാ​ണ്. മ​റ്റൊ​ന്ന് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല​പ്പോ​ഴും റി​യ​ലി​സ്റ്റി​ക് ശ​ബ്ദ​മ​ല്ല ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നേ​ർ​രേ​ഖ​യി​ലു​ള്ള ഒ​രു ആ​ഖ്യാ​നം സി​നി​മ​യി​ൽ ഇ​ല്ല. അ​തി​നാ​ൽ ആ​ഖ്യാ​ന​ത്തി​നു വ്യ​ക്ത​ത വ​രാ​ൻ പാ​ക​ത്തി​ന് ശ​ബ്ദ​ത്തെ ഉ​പ​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. കൃ​ത്യ​മാ​യ ശ​ബ്ദ​മോ സം​ഗീ​ത​മോ ഇ​ല്ലാ​ത്ത ഒ​രു ഭാ​വി-​ഭൂ​മി​ക​യി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്, അ​തു​കൊ​ണ്ടു​ത​ന്നെ ശ​ബ്ദ​ങ്ങ​ളെ ഒ​രു പ്ര​ത്യേ​ക സ്ഥ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ പാ​ശ്ചാ​ത്യ​മോ പൗ​ര​സ്ത്യ​മോ ആ​യി​ട്ടു​ള്ള നൈ​ര​ന്ത​ര്യ​ത്തി​ലൂ​ടെ ഞാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. ഇ​ട​ക്കി​ടെ ഒ​രു ശൈ​ലി​യെ ത​ക​ർ​ത്തു മ​റ്റൊ​ന്നി​ലേ​ക്ക് പോ​വു​ന്നു, പ​ല ത​ര​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ളും വ​രു​ന്നു. ഫി​ലി​മി​ന്റെ നോ​യ്‌​സ്, റേ​ഡി​യോ ഫ്രീ​ക്വ​ന്‍സി, മോ​ർ​സ് കോ​ഡ് ബീ​പ്പി​ങ് മു​ത​ലാ​യ ശ​ബ്ദ​ങ്ങ​ളും യു​ദ്ധ​സം​ബ​ന്ധ​മാ​യ ശ​ബ്ദ​ങ്ങ​ളും മ​റ്റും ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ബാ​ക് സ്റ്റോ​റി, പാ​ര​ല​ൽ റി​യാ​ലി​റ്റി ഒ​ക്കെ ശ​ബ്ദ​ങ്ങ​ളി​ലാ​ണ്, ഉ​ദാ​ഹ​ര​ണ​ത്തി​ന് ആ​മ ഇ​ല്ലാ​ത്ത​പ്പോ​ൾ​പോ​ലും ക​ഥ​യി​ൽ പ​ല​യി​ട​ത്തും ആ​മ​യു​ടെ ക​ര​ച്ചി​ൽ കേ​ള്‍ക്കാം, നേ​ര​ത്തേ പ​റ​ഞ്ഞ​ത് പോ​ലൊ​രു ക്ലൂ ​ആ​ണ്, എ​ന്നാ​ൽ അ​ത് തി​രി​ച്ച​റി​യ​പ്പെ​ടാ​നു​ള്ള സാ​വ​കാ​ശം (Stress) കൊ​ടു​ത്തി​ട്ടി​ല്ല, സൗ​ണ്ട് സ്കേ​പ് ആ​ണെ​ന്ന രീ​തി​യി​ൽ അ​ങ്ങ് പോ​കും. സൗ​ണ്ട് ഡി​സൈ​ൻ വ​ഴി ഒ​രു സ​മാ​ന്ത​ര ക​ഥ​പ​റ​ച്ചി​ൽ ഉ​ണ്ട്.

കൃഷ്ണേന്ദു കലേഷ് ഐ.എഫ്.എഫ്​.കെ വേദിയിൽ

കൃഷ്ണേന്ദു കലേഷ് ഐ.എഫ്.എഫ്​.കെ വേദിയിൽ

തു​ട​ക്ക​ത്തി​ല്‍ ആ​ത്മ​ഗ​തം / ന​രേ​ഷ​ന്‍ എ​ന്ന രീ​തി​യി​ലാ​ണ് സി​നി​മ. ക​ഥാ​പാ​ത്ര​ങ്ങ​ളെ​യോ അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യോ അ​ല്ല സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്. താ​ങ്ക​ള്‍ സി​നി​മ​യെ എ​ങ്ങ​നെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്? വി​ഷ്വ​ല്‍ ആ​യാ​ണോ ഓ​ഡി​യോ വി​ഷ്വ​ല്‍ ആ​യാ​ണോ?

ഞാ​ൻ സി​നി​മ​യെ ഓ​ഡി​യോ-​വി​ഷ്വ​ൽ ആ​യാ​ണ് കാ​ണു​ന്ന​ത്. സി​നി​മ​യു​ടെ യൂ​നി​റ്റ് എ​ടു​ക്കു​മ്പോ​ൾ ത​ന്നെ അ​തി​ൽ ഇ​മേ​ജും ശ​ബ്ദ​വും അ​ട​ങ്ങി​യി​ട്ടു​ണ്ടാ​കും (പ​ഴ​യ ഫി​ലിം സ്ട്രി​പ്പ് തി​യ​റി). എ​ന്നാ​ൽ ഓ​ഡി​യോ എ​ന്ന​തി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യ​മി​ല്ല. ഡ​യ​ലോ​ഗി​നെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പാ​സി​ങ്ങി​നു മാ​ത്ര​മാ​യി ചു​രു​ക്കാ​ൻ ഞാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

ഒ​രു സി​നി​മ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ പ​ല രീ​തി​യി​ൽ സ​മീ​പി​ക്കാം, വ്യാ​ഖ്യാ​നി​ക്കാം, പൊ​ളി​റ്റി​ക്ക​ൽ ആ​യും മ​നഃ​ശാ​സ്ത്ര​പ​ര​മാ​യും ചി​ഹ്ന​ശാ​സ്ത്ര​പ​ര​മാ​യും ഒ​ക്കെ. താ​ങ്ക​ൾ സി​നി​മ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തു ത​ന്നെ എ​ല്ലാം വ്യ​ക്ത​മാ​ക്കി കൊ​ടു​ക്കു​ന്ന രീ​തി​യി​ല​ല്ല. അ​പ്പോ​ൾ ഞാ​ൻ ദൃ​ശ്യ​ങ്ങ​ളെ എ​ത്ര​ത​ന്നെ ഡീ​കോ​ഡ് ചെ​യ്താ​ലും അ​ത് താ​ങ്ക​ൾ ഉ​ദ്ദേ​ശി​ച്ച​തു​പോ​ലെ ആ​വി​ല്ല​ല്ലോ. ഞാ​ൻ അ​തി​നെ എ​ന്റേ​താ​യ രീ​തി​യി​ൽ ആ​സ്വ​ദി​ക്കു​ക​യാ​ണ്..?

എ​ല്ലാ​ത്തി​നെ​യും കു​റി​ച്ച് പ്രേ​ക്ഷ​ക​ര്‍ക്ക് 'ശ​രി​യാ​യ' ധാ​ര​ണ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​ണം എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല, അ​ത് എ​ന്റെ ഇ​പ്പോ​ഴ​ത്തെ ഒ​രു ശ​രി​യെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ണു​ന്ന​വ​രു​ടെ ചി​ന്ത​ക​ളു​ടെ വൈ​രു​ധ്യ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കാ​വു​ന്ന ഒ​രു ക​ഥ​ന​രീ​തി ആ​ണ് പ​രീ​ക്ഷി​ച്ച​ത്. സ്ഥി​രീ​ക​ര​ണ​മാ​യ​ല്ല (Confirmatory), അ​തി​ലെ കാ​ഴ്ച​ക​ളെ കാ​ഴ്ച​ക​ളാ​യി ത​ന്നെ ക​ണ്ട് വി​ശ്വ​സി​ക്കാം, ആ ​ഒ​രു സ്‌​പേ​സി​ലെ ലോ​ജി​ക്കി​ൽ​നി​ന്നു​കൊ​ണ്ട്, എ​ന്നാ​ൽ വി​ല​യി​രു​ത്താ​നാ​യി മ​റ്റ് സാ​ധ്യ​ത​ക​ൾ ഉ​ണ്ട്. എ​ന്നു​വെ​ച്ച് ഞാ​ൻ അ​വ​യെ വെ​റു​തെ അ​ഴി​ച്ചു​വി​ടു​ക​യ​ല്ല. അ​തി​ലൂ​ടെ പ​ല രീ​തി​യി​ലു​ള്ള സൂ​ച​ന​ക​ളും കൊ​ടു​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​വും ശ​ബ്ദ​വും ഒ​ക്കെ ഒ​രു​മി​ച്ചു അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കി​യ​രോ​സ്ത​മി ത​ന്റെ സി​നി​മാ സ​ങ്ക​ൽ​പ​ങ്ങ​ളെ Unfinished cinema എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സി​നി​മ പാ​തി, പ്രേ​ക്ഷ​ക​ര്‍ ബാ​ക്കി എ​ന്ന രീ​തി​യി​ല്‍. പ്രേ​ക്ഷ​ക​രു​ടെ ചി​ന്ത​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം താ​ങ്ക​ൾ അ​വ​രെ സി​നി​മ​യു​മാ​യി താ​ദാ​ത്മ്യ​പ്പെ​ടു​ത്തി സി​നി​മ​ക്കൊ​പ്പം കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ക്കാ​ത്ത​ത്..?

വ​ള​രെ ക​ണ്‍ഫ​ര്‍മേ​റ്റ​റി​യാ​യി ബൈ​ന​റി​യി​ൽ​നി​ന്നു​കൊ​ണ്ട് ക​ഥ പ​റ​യു​ക​യ​ല്ല വേ​ണ്ട​ത് എ​ന്നാ​ണ് എ​ന്റെ വി​ശ്വാ​സം. ക​ഥ​ന​സ​ങ്കേ​തം എ​ന്ന നി​ല​യി​ൽ ചി​ല സി​നി​മ​ക​ളി​ൽ അ​വ​സാ​നം / ക്ലൈ​മാ​ക്സി​ൽ സ​ന്ദി​ഗ്ധ​ത (Ambiguity) കൊ​ണ്ടു​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ഉ​ട​നീ​ളം പ്ര​വ​ര്‍ത്തി​ക്കാ​വു​ന്ന ഒ​രു സ​ങ്കേ​ത​മാ​യാ​ണ് ഞാ​ന്‍ ഇ​തി​നെ കാ​ണു​ന്ന​ത്. പ്രേ​ക്ഷ​ക​രു​ടെ ചി​ന്താ​പ​ദ്ധ​തി​ക​ളെ ഇ​ത് ഇ​ഗ്നൈ​റ്റ് ചെ​യ്യും. യു​ദ്ധ​ത്തി​ന്റെ ദൈ​ന്യ​ത​യും ഭീ​ക​ര​ത​യു​മൊ​ക്കെ അ​നു​ഭ​വി​പ്പി​ക്കു​ന്ന ധാ​രാ​ളം സി​നി​മ​ക​ള്‍ വ​ന്നു ക​ഴി​ഞ്ഞു. ഭാ​വി​യി​ലെ (Dystopia) ക​ഥ പ​റ​യു​ന്ന ഒ​രു സി​നി​മ​യാ​ണ് എ​ന്റേ​ത്. ഈ ​വ​ശം ഞാ​ന്‍ ആ​ഖ്യാ​ന​ത്തി​ലും മേ​ക്കി​ങ്ങി​ലും കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ചു, നി​ശ്ശ​ബ്ദ സി​നി​മ​യു​ടെ ശൈ​ലി ഇ​ട​ക്കി​ട​ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​പോ​ലും സി​നി​മ​യു​ടെ ഭാ​ഷ ഒ​രു ഭാ​വി സി​നി​മ​യു​ടേ​താ​യാ​ണ് ഞാ​ന്‍ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സി​നി​മ​യി​ല്‍ Curiosity factor ഉ​ണ്ട്. ഇ​താ​ണ് കാ​ഴ്ച​ക്കാ​രെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ന്ന​ത്. ശൈ​ലീ​കൃ​ത​മാ​യ എ​ല്ലാം​ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്, സം​ഭാ​ഷ​ണ​ങ്ങ​ള്‍, ന​രേ​ഷ​ൻ ഒ​ക്കെ. പ​ക്ഷേ അ​തൊ​ക്കെ സാ​ധാ​ര​ണ​പോ​ലെ​യ​ല്ല. തീ​ര്‍ത്തും നോ​ണ്‍ന​രേ​റ്റി​വാ​യി പോ​വു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന Detachmentനെ ​ഇ​ട​ക്കൊ​ന്ന് പി​ടി​ച്ചു​നി​ര്‍ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു, അ​വി​ടെ അ​ൽ​പം ശീ​ല​ത്തി​ലേ​ക്ക് പ്രേ​ക്ഷ​ക​ർ ക​ട​ക്കും. അ​തി​ലൂ​ടെ തു​ട​ര്‍ന്നു​വ​രു​ന്ന സ​ര്‍റി​യ​ൽ ദൃ​ശ്യ​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ൻ അ​ത്ത​ര​മൊ​രു റി​ലാ​ക്സേ​ഷ​ൻ ഉ​പ​ക​രി​ക്കു​മാ​യി​രി​ക്കും. ഇ​ട​ക്കി​ടെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ബ്ലാ​ക്ക് സ്ക്രീ​ൻ ഒ​രു​ത​ര​ത്തി​ലു​ള്ള ഇ​ട​ത്താ​വ​ള​മാ​ണ് (Breathing space).

സു​പ്ര​ധാ​ന​മെ​ന്നു തോ​ന്നു​ന്ന ഒ​രു സീ​നി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ ര​ണ്ടു​പേ​രും ത​ട്ടി​ന്‍പു​റ​ത്ത് ക​യ​റി ഒ​രു പെ​ട്ടി തു​റ​ന്ന് അ​തി​ല്‍നി​ന്ന് ഫി​ലി​മി​ന്റെ സ്ട്രി​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു. പെ​ട്ടി​യി​ല്‍നി​ന്ന് കി​ട്ടി​യ ഒ​രു ലൈ​റ്റ് അ​ടി​ച്ചു​കൊ​ണ്ട് ആ ​സ്ട്രി​പ്പി​നെ നോ​ക്കു​മ്പോ​ൾ ദൃ​ശ്യ​ങ്ങ​ള്‍ ച​ല​നാ​ത്മ​ക​മാ​കു​ന്നു. അ​പ്പോ​ഴ​ത്തെ ഒ​രു കാ​മ​റ മൂ​വ്മെ​ന്റി​ൽ കൂ​ടി ഒ​രു ച​രി​ത്രം പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി..?

സി​നി​മ​യി​ല്‍ ഒ​രി​ട​ത്ത് ''How's your visual?'' എ​ന്ന് ക​ൺ​ട്രോ​ള്‍ റൂ​മി​ൽ​നി​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ ബോം​ബ​ർ ആ​യ പൈ​ല​റ്റ് പ​റ​യു​ന്നു​ണ്ട് ''Let me take a photo''. ഇ​താ​ണ് ഇ​തി​ന്റെ ഫോ​ർ​ഷാ​ഡോ. ആ ​സം​ഭാ​ഷ​ണ​ത്തി​ൽ​നി​ന്നു​മാ​ണ് ഈ ​സീ​ൻ അ​നു​ഗ​മി​ക്കു​ന്ന​ത് എ​ന്ന് കാ​ണാം. മേ​ൽ​പ​റ​ഞ്ഞ സീ​നി​ൽ ന്യൂ​ക്ലി​യ​ര്‍ ബോം​ബ്‌ പൊ​ട്ടു​ന്ന ഒ​രു ദൃ​ശ്യം നി​ല​ത്തും ചു​വ​രി​ലും ആ​യി പ്രോ​ജ​ക്റ്റ് ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ഭാ​വി​യി​ലെ ഗാ​ഡ്ജെ​റ്റ് ആ​യ​തി​നാ​ൽ അ​ത് ത്രി​മാ​ന​മാ​യി പ്രോ​ജ​ക്റ്റ് ചെ​യ്യ​പ്പെ​ടു​ന്നു. ശ​ബ്ദ​പ​ഥ​ത്തി​ൽ ബോം​ബ​ർ പ്ലെ​യി​നു​ക​ളു​ടെ​യും ബോം​ബ്‌ സ്ഫോ​ട​ന​ത്തി​ന്റെ​യു​മൊ​ക്കെ ശ​ബ്ദ​ങ്ങ​ൾ ഉ​ണ്ട്. ''ഇ​തൊ​രു മോ​ശം സി​നി​മ​യാ​ണ്'' എ​ന്ന് അ​വ​ളോ​ട് ആ​ദ്യ​മേ കൂ​ട്ടു​കാ​ര​ൻ പ​റ​യു​ന്നു​മു​ണ്ട്. അ​പ്പോ​ള്‍ ''കു​ഴ​പ്പ​മി​ല്ല'' എ​ന്നാ​ണ് അ​വ​ള്‍ പ​റ​യു​ന്ന​ത്. ഈ ​ദൃ​ശ്യം ക​ണ്ട പെ​ണ്‍കു​ട്ടി പ്ര​ചോ​ദി​ത​യാ​വു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​വ​ളും സി​നി​മ​യു​ടെ അ​വ​സാ​നം വ​യ​ല​ന്‍സ് സം​വി​ധാ​നം ചെ​യ്യു​ക​യാ​ണ്. അ​ത് ക​ണ്ടു ര​സി​ക്കു​ക​യാ​ണ്.

ക​ഥാ​പ​ര​മാ​യി നോ​ക്കി​യാ​ൽ, ആ ​ഫാ​ഷി​സ്റ്റ് വീ​ടി​ന്റെ ത​ട്ടി​ൻ​പു​റ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു​പി​ടി പ്രൊ​പ്പ​ഗ​ണ്ട റീ​ലു​ക​ൾ എ​ന്ന സാ​ഹ​ച​ര്യ​മാ​ണ​ത്. അ​ത് ക​ൺ​മു​ന്നി​ൽ വെ​ളി​പ്പെ​ടു​ന്ന​തോ​ടെ നാ​യി​ക മാ​റു​ന്നു.

''ഇ​തൊ​രു മോ​ശം സി​നി​മ​യാ​ണ്'' എ​ന്ന​തി​ന് പ​ക​രം ''It is a bad broccoli'' എ​ന്നാ​ണ് കൂ​ട്ടു​കാ​ര​ൻ പ​റ​യു​ന്ന​ത്. അ​തി​ന് ഉ​ത്ത​ര​മാ​യി അ​വ​ള്‍ പ​റ​യു​ന്ന​ത്, ''കു​ഴ​പ്പ​മി​ല്ല Bad broccoli ഞാ​ൻ പാ​ച​കം ചെ​യ്യാ​റു​ണ്ട്'' എ​ന്നാ​ണ്..?

യു​ദ്ധ​ത്തി​ല്‍ ബോം​ബ്‌ പോ​ട്ടു​ന്ന ദൃ​ശ്യ​ത്തെ പൊ​തു​വി​ൽ Mushroomനോ​ടാ​ണ​ല്ലോ ഉ​പ​മി​ക്കാ​റ്, ഇ​തി​നെ ഞാ​ന്‍ Broccoli ആ​യി​ട്ടാ​ണ് കാ​ണി​ക്കു​ന്ന​ത്. സി​നി​മ​യി​ല്‍ പ​ല സ്ഥ​ല​ത്തും ടോ​പ്പ് ആം​ഗി​ള്‍ ഷോ​ട്ട് കാ​ണി​ക്കു​മ്പോ​ൾ റ​ബ​ര്‍തോ​ട്ടം Broccoli പോ​ലെ തോ​ന്നു​ന്നു​ണ്ട്. വേ​റൊ​രു ഘ​ട്ട​ത്തി​ൽ പാ​ച​കം ചെ​യ്ത ബ്രോ​ക്കോ​ളി അ​വ​ൾ അ​ടു​പ്പി​ൽ ത​ട്ടു​ന്നു​ണ്ട്.

ശ​രി​യാ​ണ്. സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ലും ബോം​ബ്‌ പൊ​ട്ടി Mushroom പോ​ലെ ആ​വു​ന്ന​തി​ന്റെ ഒ​രു ഫൂ​ട്ടേ​ജ് കാ​ണി​ക്കു​മ്പോ​ൾ Broccoli എ​ന്നാ​ണ് പ​റ​യു​ന്ന​ത്..?

ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​ണ​ക്ഷ​ൻ എ​ന്തി​നെ​ന്നാ​ൽ, ച​രി​ത്ര​പ​ര​മാ​യി, സി​നി​മ ടെ​ക്നോ​ളോ​ജി​ക്ക​ലി വ​ള​രാ​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം യു​ദ്ധ​മാ​യി​രു​ന്നു. യു​ദ്ധം ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു മു​ന്തി​യ ഇ​നം കാ​മ​റ​ക​ള്‍, അ​തി​ന്റെ മൗ​ണ്ടു​ക​ൾ, ലെ​ൻ​സു​ക​ൾ ഒ​ക്കെ ക​ണ്ടു​പി​ടി​ച്ച​ത്. വി​മാ​ന​ത്തി​ലും മ​റ്റും ഫി​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന വ​ള​രെ ആ​ധു​നി​ക​മാ​യ കാ​മ​റ​ക​ള്‍ ക​സ്റ്റ​മൈ​സ് ചെ​യ്തു നി​ർ​മി​ച്ചി​രു​ന്നു. അ​ത്ത​ര​മൊ​രു ഫൂ​ട്ടേ​ജി​ന്റെ റ​ഫ​റ​ൻ​സി​ൽ​നി​ന്നു​മാ​ണ് അ​വ​ൾ പ്ര​ചോ​ദി​ത​യാ​വു​ന്ന​ത്. നാ​സി ജ​ർ​മ​നി​യി​ൽ ഇ​ത്ത​രം യു​ദ്ധ​സി​നി​മ​ക​ള്‍ കാ​ണി​ച്ചാ​യി​രു​ന്നു​വ​ല്ലോ പ​ല​പ്പോ​ഴും ജ​ന​ങ്ങ​ളെ ആ​വേ​ശം​കൊ​ള്ളി​ച്ചി​രു​ന്ന​ത്. ഇ​തൊ​ക്കെ​യാ​ണ് ആ ​സീ​ക്വെ​ൻ​സ് വ​ഴി സ​ബ്ടെ​ക്സ്റ്റി​ൽ പ​രാ​മ​ര്‍ശി​ക്ക​പ്പെ​ടു​ന്ന​ത്. സ്പെ​സി​ഫി​ക് ആ​യി ചോ​ദി​ച്ച​തു​കൊ​ണ്ട് മാ​ത്രം ഇ​ത്ര​യും വി​ശ​ദീ​ക​രി​ച്ച​താ​ണ്.

സി​നി​മ​യി​ല്‍ ആ​ണു​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്, അ​വ​ര്‍ ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, പെ​ണ്ണു​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്നി​ല്ല. ഒ​രു സ്ത്രീ ​ഊ​മ​യാ​ണ്, മ​റ്റേ സ്ത്രീ ​ത​ള​ര്‍വാ​തം പി​ടി​ച്ച് കി​ട​പ്പി​ലാ​ണ്. സി​നി​മ​യെ സ്ത്രീ​പ​ക്ഷ​ത്ത്‌ നി​ന്ന് വാ​യി​ക്കു​ന്ന​വ​രും പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്ന​സ് അ​ന്വേ​ഷി​ക്കു​ന്ന​വ​രും ഇ​തൊ​രു സ്ത്രീ​വി​രു​ദ്ധ സി​നി​മ​യാ​യി കാ​ണാ​ന്‍ സാ​ധ്യ​ത​യു​ണ്ട്..?

ഈ ​സ്ത്രീ​ക​ള്‍ക്ക് സം​ഭാ​ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും ഇ​വ​ര്‍ വേ​റൊ​രു രീ​തി​യി​ൽ സം​വ​ദി​ക്കു​ന്നു​ണ്ട്. സി​നി​മ ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ൽ ഇ​വ​രു​ടെ സം​സാ​ര​ത്തി​ന് ഒ​രു പ്ര​സ​ക്തി​യും ഇ​ല്ല. സി​നി​മ​യു​ടെ അ​വ​സാ​നം റൂ​ബി​ക്ക് പ്ര​സ​ക്തി വ​രു​ന്ന ഒ​രു സ​മ​യ​മു​ണ്ട്. അ​പ്പോ​ള്‍ അ​വ​ള്‍ സം​സാ​രി​ക്കു​ന്നു​ണ്ട്. സി​നി​മ​യു​ടെ അ​വ​സാ​നം ക​ട​ല്‍ക്ക​ര​യി​ൽ ആ​മ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് ഞാ​ന്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ല്‍ കാ​ല​ത്തെ സി​നി​മ​യെ എ​ങ്ങ​നെ കാ​ണു​ന്നു?

സി​നി​മ​യി​ലെ മാ​റ്റ​ങ്ങ​ളെ നാം ​വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യും അ​വ​കാ​ശ​ത്വ​ര​യോ​ടെ​യു​മാ​ണ് കാ​ണു​ന്ന​ത് എ​ന്നു തോ​ന്നു​ന്നു. പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് പി​ന്നി​ലൊ​ക്കെ ക​ല-​സാ​ങ്കേ​തി​ക​ത​യി​ലൂ​ന്നി​യ വി​ഷ​ൻ ഉ​ണ്ട്. സി​നി​മ ഡി​ജി​റ്റ​ൽ ആ​വു​മ്പോ​ൾ സി​നി​മ പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. അ​പ്ര​കാ​ര​മു​ള്ള കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ​ത​ന്നെ അ​വ​യെ പ​ര്യ​വേ​ക്ഷി​ക്കാ​തെ ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള വ​ഴി​ക​ളി​ലൂ​ടെ​യും സാ​മ്പ്ര​ദാ​യി​ക ബി​സി​ന​സ് യു​ക്തി​ക​ളി​ലൂ​ടെ​യും സി​നി​മ​യെ കൊ​ണ്ടു​പോ​കാ​നു​ള്ള ത്വ​ര ക​ണ്ടു​വ​രു​ന്നു, പ്ര​ത്യേ​കി​ച്ച് ചെ​റു​പ്പ​ക്കാ​രാ​യ ഫി​ലിം മേ​ക്കേ​ഴ്സി​ൽ. മാ​ധ്യ​മ​ത്തി​ൽ പ​ര​മാ​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക, റി​സ്കു​ക​ൾ എ​ടു​ക്കു​ക, പു​തി​യ സി​നി​മാ സ​ങ്ക​ൽ​പ​ങ്ങ​ളെ​യും സൗ​ന്ദ​ര്യ​ശാ​സ്ത്ര​പ​ര​മാ​യ മൂ​വ്മെ​ന്റു​ക​ളെ​യും മു​ന്നോ​ട്ട് കൊ​ണ്ടു​വ​രി​ക എ​ന്നൊ​ക്കെ​യു​ള്ള പ​രി​ശ്ര​മം കു​റ​ച്ചി​ട്ട് വെ​ർ​ബ​ൽ ആ​യി, സ്റ്റേ​ജ് ഡ്രാ​മ​യു​ടെ സ്വാ​ഭാ​വി​ക ക​ൽ​പി​ത​മാ​യൊ​രു എ​ക്സ്റ്റ​ൻ​ഷ​ൻ പോ​ലെ സി​നി​മ​യെ സ​മീ​പി​ക്കു​ന്ന രീ​തി കൂ​ടു​ത​ലാ​യി കാ​ണു​ന്നു. വി​നോ​ദ​മോ വി​ഷ​യ​മോ ചി​ല്ലു​കൂ​ട്ടി​ൽ ഇ​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഉ​ന്തു​വ​ണ്ടി മാ​ത്ര​ല്ല സി​നി​മ, ഭാ​വാ​വി​ഷ്കാ​ര​ത്തി​നേ​ക്കാ​ൾ ഉ​പ​യോ(​ഭോ)​ഗ​യു​ക്തി​യോ​ടെ ന​വ​ചി​ത്ര​കാ​ര​ന്മാ​ർ സി​നി​മ​യെ​യും പ്രേ​ക്ഷ​ക​രെ​യും സ​മീ​പി​ക്കു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ട്. ഒ​ന്നി​ലും തെ​റ്റൊ​ന്നു​മ​ല്ല, പ​ക്ഷേ ടെ​ക്നോ​ള​ജി​ക്ക​നു​സൃ​ത​മാ​യി ന​മ്മു​ടെ സി​നി​മ വ​ള​രാ​തെ ഇ​രി​ക്കും, പ​ക​ർ​പ്പു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങും, വി​ഷ​ന​റി​ക​ൾ ഉ​ണ്ടാ​വി​ല്ല.

സാ​ങ്കേ​തി​ക​വി​ദ്യ ഇ​ത്ര​യും പു​രോ​ഗ​മി​ച്ചി​ട്ടും മ​ല​യാ​ള​ത്തി​ൽ ഒ​രു സ​യ​ന്‍സ് ഫി​ക്ഷ​ന്‍പോ​ലു​മി​ല്ല..?

ഒ​രു സ​യ​ന്‍സ് ഫി​ക്ഷ​ന്‍ സി​നി​മ ഉ​ണ്ടാ​ക്കാ​ന്‍ അ​ത്ത​രം അ​സാ​ധാ​ര​ണ​മാ​യ ചി​ന്ത ആ​വ​ശ്യ​മാ​ണ്‌. ആ​ശ​യം മാ​ത്ര​മ​ല്ല, രൂ​പ​വും പ്ര​ധാ​ന​മാ​ണ്. ഈ ​രീ​തി​യി​ലു​ള്ള (High concept) ന​മ്മു​ടെ ഏ​റ്റ​വും വ​ലി​യ സി​നി​മ ബാ​ഹു​ബ​ലി​യാ​ണ്. ഫാ​ന്റ​സി എ​ന്നാ​ല്‍ ന​മു​ക്ക് ഇ​പ്പോ​ഴും മി​ത്താ​ണ്, അ​താ​യ​ത് മി​ത്തോ​ള​ജി.

News Summary - Krishnendu Kalesh interview