Begin typing your search above and press return to search.
proflie-avatar
Login

‘അടൂരിനോട് കേരളം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്’ ; കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് വൈ​​സ് ചെ​​യ​​ര്‍പേ​​ഴ്സ​ൻ ഹ​രി​പ്ര​സാ​ദ് സം​സാ​രി​ക്കു​ന്നു

‘അടൂരിനോട് കേരളം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്’ ; കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് വൈ​​സ് ചെ​​യ​​ര്‍പേ​​ഴ്സ​ൻ ഹ​രി​പ്ര​സാ​ദ് സം​സാ​രി​ക്കു​ന്നു
cancel
camera_alt

കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ​പ്രതിഷേധത്തിൽനിന്ന്

കോ​​ട്ട​​യ​​ത്തെ കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ വി​​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും സ​മ​ര​ത്തി​ലാ​ണ്. ത​ങ്ങ​ൾ ജാ​തി അ​പ​മാ​ന​ത്തി​നും വം​ശീ​യ അ​തി​ക്ര​മ​ത്തി​നും വി​ധേ​യ​രാ​കു​ന്ന​താ​യി സ​മ​ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. എ​ന്താ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്? യൂ​​നി​​യ​​ന്‍ വൈ​​സ് ചെ​​യ​​ര്‍പേ​​ഴ്സ​ൻ ഹ​രി​പ്ര​സാ​ദ് സം​സാ​രി​ക്കു​ന്നു.

കോ​​ട്ട​​യ​​ത്തെ കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തെ പി​​ന്‍പ​​റ്റി​യു​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലാ​​ണ് ഒ​​രി​​ക്ക​​ല്‍കൂ​​ടി സ്റ്റാ​​ലി​​ന്‍ കെ ​​സം​​വി​​ധാ​​നം​ചെ​​യ്ത India Untouched: Stories of a People Apart എ​​ന്ന ഒ​​രു ഡോ​​ക്യു​​മെ​​ന്റ​​റി കാ​​ണു​​ന്ന​​ത്. അ​​തി​​ല്‍ മ​​ല​​യാ​​ളി​​ക​​ള്‍ ആ​​വ​​ര്‍ത്തി​​ച്ചു ‘‘ഇ​​വി​​ടെ ജാ​​തി​​യി​​ല്ല, അ​​തൊ​​ക്കെ അ​​ങ്ങ് ആ​​ന്ധ്ര​​യി​​ലാ​​ണ്’’ എ​​ന്ന് ഒ​​രു സീ​​ക്വ​​ന്‍സി​​ല്‍ സം​​സാ​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​വി​​ടെ വി​​ദ്യാ​​ഭ്യാ​​സ​​മു​​ണ്ട്, അ​​തു​കൊ​​ണ്ട് ജാ​​തി നി​​ല​നി​​ല്‍ക്കു​​ന്നി​​ല്ല എ​​ന്നാ​​ണ് ‘മ​​ല​​യാ​​ളി’ പ​​റ​​യു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ന​​യ​​ത​​ന്ത്ര​​ജ്ഞ​​നും രാ​ഷ്ട്ര​പ​തി​യു​മാ​യി​രു​ന്ന കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്റെ പേ​​രി​​ല്‍ അ​​തേ കേ​​ര​​ള​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് വി​​ഷ്വ​​ല്‍ സ​​യ​​ന്‍സ് ആ​​ൻ​ഡ് ആ​​ര്‍ട്സ് എ​​ന്ന ഫി​​ലിം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ഇ​​പ്പോ​​ള്‍ സ​​മ​​രം ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ർ​ഥി​ക​​ള്‍ ഉ​​ന്ന​​യി​​ക്കു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട സാ​​മൂ​​ഹി​​ക രാ​​ഷ്ട്രീ​​യ പ്ര​​ശ്നം ഡ​​യ​​റ​​ക്ട​​ര്‍ ശങ്കര മോഹന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജാ​​തി വം​​ശീ​​യ​​ത​​യും സം​​വ​​ര​​ണ അ​​ട്ടി​​മ​​റി​​യും ന​ട​പ്പാ​ക്കു​ന്നു എ​ന്നാ​ണ്. അ​​തി​​നു കൂ​​ട്ട് ‘വി​​ധേ​​യ​​ന്‍’ സി​​നി​​മ​​യി​​ലൂ​​ടെ അ​​ടി​​മ/​​ഉ​​ട​​മ ബ​​ന്ധ​​ങ്ങ​ളെ വി​​ഷ്വ​​ലൈ​​സ് ചെ​​യ്ത ലോ​​കോ​​ത്ത​​ര സം​​വി​​ധാ​​യ​​ക​​ന്‍ അ​​ടൂ​​ര്‍ ഗോ​​പാ​​ല​കൃ​​ഷ്ണ​​നാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. എ​ന്താ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് യൂ​​നി​യ​​ന്‍ വൈ​​സ് ചെ​​യ​​ര്‍പേ​​ഴ്സ​​നാ​യ ഹ​​രി​​പ്ര​​സാ​​ദ് വ്യ​ക്ത​മാ​ക്കു​ന്നു.

വ​​ള​​രെ നാ​​ളു​​ക​​ളാ​​യി പു​​ക​​യു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളു​​ടെ​ തു​ട​ർ​ച്ച​യി​ലാ​ണ് ഡി​​സം​​ബ​​ര്‍ അ​​ഞ്ചി​​ന് വി​​ദ്യാ​ർ​ഥി​​ക​​ള്‍ സ​​മ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഇ​​ത് ഐ.​എ​ഫ്.​എ​ഫ്.കെ വേ​​ദി​​യി​​ല്‍ വ്യാ​​പ​​ക​ ച​ർ​ച്ച​യാ​യി. എ​​വി​​ടെ​​യാ​​ണ് പ്ര​​ശ്ന​​ങ്ങ​​ള്‍ തു​​ട​​ങ്ങു​​ന്ന​​ത്?

അ​​ടൂ​​ര്‍ ഗോ​​പാ​​ല​കൃ​​ഷ്ണ​​ന്‍ പു​ണെ ഫി​​ലിം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ചെ​​യ​​ര്‍മാ​​ന്‍ ആ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് അ​​വി​​ട​​ത്തെ കോ​​ഴ്സു​​ക​​ള്‍ മൂ​​ന്നു വ​​ർ​ഷം എ​​ന്നു​​ള്ള​​ത് ര​​ണ്ടു വ​​ര്‍ഷ​​മാ​​ക്കി ചു​​രു​​ക്കി​​യ ഒ​​രു പ​​രി​​ഷ്കാ​​രം കൊ​​ണ്ടു​വ​​ന്നി​​രു​​ന്നു. അ​​ന്ന് അ​​തി​​നെ​​തി​​രെ വ​​ന്‍ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​. അ​​ത് ന​​ട​​പ്പാ​​ക്കി മൂ​​ന്നു വ​​ര്‍ഷ​​ത്തി​​നുശേ​​ഷം ഈ ​​പ​​രി​​ഷ്കാ​​രം വി​​ജ​​യ​​ക​​ര​​മ​​ല്ല എ​​ന്ന് അ​​വി​​ട​​ത്തെ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​ഥി​​ക​​ളും തി​​രി​​ച്ച​​റി​​ഞ്ഞ്, അ​​തി​​നെ​​തി​​രെ അ​​വി​​ടെ സ​​മ​​രം ചെ​​യ്തു വി​ജ​യി​ച്ചു. കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ ചെ​​യ​​ര്‍മാ​​നാ​യി അ​​ടൂ​​ര്‍ നി​​യ​​മി​​ക്ക​​പ്പെ​​ട്ടശേ​​ഷം ആ​​ദ്യ​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​ത് പു​ണെ​​യി​​ല്‍ അ​​ദ്ദേ​​ഹം പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​തേ പ​​രി​​ഷ്കാ​​രമാ​​യി​​രു​​ന്നു. അ​​തി​​ന്റെ പ്രാ​​രം​​ഭ​ന​​ട​​പ​​ടി​ ആ​​രം​​ഭി​​ച്ച​​പ്പോ​​ഴാ​​ണ് കോ​​വി​​ഡ് വ​​രു​​ന്ന​​ത്. കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​നു മൂ​​ന്നു ഗ​​വേ​​ണി​​ങ് ബോ​​ഡി​​ക​​ളാ​ണു​​ള്ള​​ത്. ഗ​​വേ​​ണി​ങ് കൗ​ൺ​സി​​ല്‍, അ​​ക്കാ​​ദ​​മി​​ക് കൗ​ൺ​സി​​ല്‍ പി​​ന്നെ എ​​ക്സി​​ക്യൂ​​ട്ടി​വ് കൗ​ൺ​സി​ല്‍. അ​ക്കാ​​ദ​​മി​​ക് കൗ​​ണ്‍സി​​ലി​​ല്‍ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്കും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​​ലി​​ല്‍ വി​​ദ്യാ​​ർ​ഥി​ക​​ള്‍ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രാ​​തി​​നി​​ധ്യമു​​ണ്ട്. കോ​​വി​​ഡ് സ​​മ​​യ​​ത്ത് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ ഭ​​ര​​ണ​​നി​​ര്‍വ​​ഹ​​ണം മു​​ഴു​​വ​​നാ​​യും ഓ​​ട്ടോ​​ണ​​മ​​സ് ആ​​യി. ആ ​സ​​മ​​യ​​ത്ത് വി​​ദ്യാ​​ർ​ഥി​​ക​​ളു​​ടെ പ്രാ​​തി​​നി​​ധ്യം മു​​ഴു​​വ​​നാ​​യും എ​​ടു​​ത്തു​മാ​​റ്റി. കോ​​ഴ്സ് ര​​ണ്ടു വ​​ര്‍ഷ​​മാ​​ക്കു​​ക എ​​ന്ന പ​​രി​​ഷ്കാ​​ര​ത്തി​നെ​തി​രെ പ്ര​​തി​​ഷേ​​ധി​​ച്ച് വി​​ദ്യാ​​ർ​ഥി​ക​​ള്‍ മെ​​യി​​ലു​​ക​​ള്‍ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ന് അ​യ​ച്ചു. കോ​​വി​​ഡ് സ​​മ​​യ​​ത്ത് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ കെ​​ട്ടി​​ടം ഒ​​ന്ന​​ര വ​​ര്‍ഷ​ം കോ​​വി​​ഡ് ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​ര്‍ ആ​​ക്കി മാ​​റ്റി​​യി​​രു​​ന്നു. അ​​പ്പോ​​ള്‍ കു​​റെ നാ​​ളു​​ക​​ളായി കോ​​ഴ്സു​​ക​​ള്‍ ന​​ട​​ക്കാ​​തെ വ​​ന്നു. അ​​തി​​നുശേ​​ഷം ഓ​​ൺ​ലൈ​​ന്‍ കോ​​ഴ്സു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. പ​​ക്ഷേ, സി​​നി​​മയായ​​തുകൊ​​ണ്ട് ഓ​​ൺ​ലൈ​​ന്‍ കോ​​ഴ്സു​​ക​​ള്‍ പ​​ര്യാ​​പ്ത​​മ​​ല്ലാ​​യി​​രു​​ന്നു. അ​​ത് ഒ​​രു പ​​രാ​​ജ​​യ​​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ നി​​ര്‍ത്ത​​ലാ​​ക്കി. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ ഇ​​ള​​വു​​ക​​ള്‍ വ​​ന്ന സ​​മ​​യ​​ത്ത് പ്രാ​​ക്ടി​​ക്ക​​ലു​​ക​​ള്‍ കു​​റെ ബാ​​ക്കിയുണ്ടാ​​യി​​രു​​ന്നു. പ്രാ​​ക്ടി​​ക്ക​​ലു​​ക​​ള്‍ ചെ​​യ്യാ​ന്‍ ക്ലാ​​സു​​ക​​ള്‍ വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് മാ​​റ്റി. അ​​തി​​ന്റെ ഇ​​ട​​യി​​ല്‍ കോ​​വി​​ഡ് വീ​​ണ്ടും രൂ​​ക്ഷ​​മാ​​യി. ക്ലാ​​സു​ക​​ൾ നി​​ർ​​ത്തി​​വെ​ച്ചു. കു​​റ​​ച്ചു മാ​​സ​​ങ്ങ​​ള്‍ക്കുശേ​​ഷം കോ​​വി​​ഡ് വീ​​ണ്ടും കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പി​​ന്നെ​​യും മ​​റ്റൊ​​രു വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് കോ​​ഴ്സു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു. ഇ​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് സി​​നി​​മ പ​​ഠ​​ന​​ത്തി​​നുവേ​​ണ്ടി മാ​​ത്ര​​മാ​​യി ഡി​​സൈ​​ന്‍ ചെ​​യ്ത സ്ഥാ​​പ​​ന​​മാ​​ണ്. അ​​വി​​ടെ അ​​തി​​നു വേ​​ണ്ടി​​യു​​ള്ള സ​​ങ്കേ​​ത​​ങ്ങ​​ളും ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും സാ​​ങ്കേ​​തി​​ക​​ത​​ക​​ളു​​മു​​ണ്ട്. കോ​​വി​​ഡ് ഫസ്റ്റ് ലൈ​​ൻ ട്രീ​​റ്റ്മെ​​ന്റ് സെ​​ന്‍റ​​ര്‍ മാ​​റ്റി ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ക്ലാ​​സു​​ക​​ള്‍ തു​​ട​​ങ്ങ​​ണം എ​​ന്ന സ​​ര്‍ക്കാ​​ർ ഉ​​ത്ത​​ര​​വ് വ​ന്നെ​ങ്കി​ലും അ​​ധി​​കൃ​​ത​​ര്‍ വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ല്‍ത​​ന്നെ ക്ലാ​​സു​​ക​​ള്‍ തു​​ട​​രാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു. കോ​​ഴ്സ് റീ ​​സ്ട്ര​​ക്‍ച്ച​​റി​​ങ് തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ വി​​ദ്യാ​​ർ​ഥി​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം ഉ​​ണ്ടാ​​കു​​മെ​​ന്ന് അ​​റി​​യാം. അ​​ങ്ങ​​നെ ഒ​​ത്തൊ​​രു​​മി​​ച്ചു ഒ​​രു പ്ര​​തി​​ഷേ​​ധം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നാ​​ണ് അ​​ധി​​കൃ​​ത​​ർ ഈ ​​വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ല്‍ത​​ന്നെ ക്ലാ​​സു​​ക​​ള്‍ തു​​ട​​രു​​ന്ന​​ത്. ഇ​​തി​​നെ​​തി​​രെ ഞ​​ങ്ങ​​ള്‍ കു​​റ​​ച്ചു വി​​ദ്യാ​​ർ​ഥി​​ക​​ള്‍ മെ​​യി​​ല്‍ അ​​യ​​ച്ചു. ‘‘നി​​ങ്ങ​​ൾ​ക്ക് വേ​​ണ​​മെ​​ങ്കി​​ല്‍ ക്ലാ​​സു​​ക​​ളി​​ല്‍ ഇ​​പ്പോ​​ള്‍ വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ല്‍വെ​​ച്ചു പ​​ങ്കെ​​ടു​​ക്കാം അ​​ല്ലെ​​ങ്കി​​ല്‍ കു​​റ​​ച്ചു നാ​​ളു​​ക​​ള്‍ക്കുശേ​​ഷം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍വെ​​ച്ചു ക്ലാ​​സു​​ക​​ള്‍ അ​​റ്റ​ന്‍ഡ് ചെ​​യ്യാം’’ എ​​ന്ന മ​​റു​​പ​​ടി ഡ​​യ​​റ​​ക്ട​​റു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നും വ​​ന്നു. ഞ​​ങ്ങ​​ൾ​ക്ക് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ മു​​ഴു​​വ​​ന്‍ സാ​​ങ്കേ​​തി​​ക​​ത​​കളോ​​ടും​കൂ​​ടി ക്ലാ​​സു​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്താ​​ല്‍ മ​​തി എ​​ന്ന രീ​​തി​​യി​​ല്‍ ഒ​​രു മ​​റു​​പ​​ടി ഞ​​ങ്ങ​​ള്‍ തി​​രി​​ച്ച​​യ​​ച്ചു. ഞാ​​ന്‍, ബോ​​ബി നി​​ക്കോ​​ളാ​​സ്, ബി​​ബി​​ന്‍, മ​​ഹേ​​ഷ് എ​​ന്നി​​ങ്ങ​​നെ നാ​​ലു​പേ​​രാ​​ണ് മെ​​യി​​ല്‍ അ​​യ​​ച്ച​​ത്. ഞ​​ങ്ങ​​ള്‍ നാ​​ലു​പേ​​രെ പു​​റ​​ത്താ​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​ണ് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് അ​​ധി​​കൃ​​ത​​ര്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

ഹരിപ്രസാദ്

ഞ​​ങ്ങ​​ള്‍ ഞ​​ങ്ങ​​ളു​​ടെ മെ​​യി​​ലു​​ക​​ള്‍ എ​​ല്ലാം ബാ​​ക്കി വി​​ദ്യാ​​ർ​ഥി​ക​​ള്‍ക്ക് സി.​സി വ​​ഴി അ​​റി​​യി​​ച്ചാ​ണ് അ​​യ​​ക്കു​​ന്ന​​ത്. ഒ​​ന്ന​​ര വ​​ര്‍ഷ​​ത്തോ​​ളം വീ​​ട്ടി​​ല്‍ ഇ​​രു​​ന്ന​​തി​​ന്റെ മ​​ര​​വി​​പ്പ് കാ​​ര​​ണം പ​​ല​​ര്‍ക്കും എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും എ​​വി​​ടെ വെ​​ച്ചെ​​ങ്കി​​ലും ക്ലാ​​സു​​ക​​ള്‍ തു​​റ​​ന്നുകി​​ട്ടി​​യാ​​ല്‍ മ​​തി എ​​ന്നാ​​യി​​രു​​ന്നു. അ​തി​​നാ​​ലാ​​ണ് അ​​വ​​ർ വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ലെ പ്രാ​​ക്ടി​​ക്ക​​ൽ ക്ലാ​​സു​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ നി​​ർ​ബ​​ന്ധി​​ത​​രാ​​കു​​ന്ന​​ത്. അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഈ ​​അ​​വ​​സ്ഥ​​യെ ശ​​രി​​ക്കും ചൂ​​ഷ​​ണം​ചെ​​യ്യു​​കയായി​​രു​​ന്നു. ഒ​​രു​​മി​​ച്ചു വി​​ദ്യാ​​ർ​ഥി​ക​​ള്‍ കൂ​​ടു​​ന്ന ഒ​​രു സാ​​ഹ​​ച​​ര്യം ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ഓ​​രോ ബാ​​ച്ചു​​ക​​ളെ​​യും പ്ര​​ത്യേ​​കം വി​​ളി​​ച്ചാ​​ണ് പ്രാ​​ക്ടി​​ക്ക​​ല​​ട​​ക്കം ചെ​​യ്യി​​ച്ചി​​രു​​ന്ന​​ത്. ഞ​​ങ്ങ​​ള്‍ നാ​​ലു​പേ​​രെ പു​​റ​​ത്താ​​ക്കി​​യ​​പ്പോ​​ള്‍ ബാ​​ക്കി​​യു​​ള്ള വി​​ദ്യാ​​ർ​ഥി​ക​​ൾ സ​​മ​​ര​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു. തി​​രി​​ച്ചെ​​ടു​​ക്ക​​ണം എ​​ന്നാ​​യി​​രു​​ന്നു ആ​​വ​​ശ്യം, അ​​ങ്ങ​​നെ ഈ ​​സ​​മ​​ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി​​ട്ട് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ ച​​ര്‍ച്ച​​ക്ക് വി​​ളി​​ക്കു​​ക​​യാ​​ണ്. ചെ​​യ്ത​​ത് തെ​​റ്റാ​​ണ് എ​​ന്നു മാ​​പ്പ് എ​​ഴു​​തി ത​​രുക​​യാ​​ണെ​​ങ്കി​​ല്‍ തി​​രി​​ച്ചു ക​​യ​​റ്റു​​ന്ന​​ത് പ​​രി​​ഗ​​ണി​​ക്കാം എ​​ന്നാ​​ണ് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​ന്‍ പ​​റ​​ഞ്ഞ​​ത്. ചെ​​യ​​ര്‍മാ​​ന്‍ അ​​ടൂ​​ര്‍ ഗോ​​പാ​​ല​കൃ​​ഷ്ണ​​നെ ക​​ണ്ടു മാ​​പ്പ് എ​​ഴു​​തി കൊ​​ടു​​ക്കാ​​നാ​​ണ് പ​​റ​​യു​​ന്ന​​ത്. അ​​ത് സാ​​ധ്യ​​മ​​ല്ല എ​​ന്നു ഞ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു. കാ​​ര​​ണം ഞ​​ങ്ങ​​ള്‍ തെ​​റ്റ് ചെ​​യ്തി​​ട്ടി​​ല്ല. ഞ​​ങ്ങ​​ള്‍ വീ​​ണ്ടും സ​​മ​​രം തു​​ട​​ര്‍ന്നു. ര​​ണ്ടു മൂ​​ന്നു ദി​​വ​​സം ക​​ഴി​​ഞ്ഞു. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ ഓ​​ഫി​സി​​ല്‍നി​​ന്നും ഞ​​ങ്ങ​​ൾ​ക്ക് ഫോ​​ണ്‍ വ​ന്നു. അ​​ങ്ങ​​നെ ഞ​​ങ്ങ​​ള്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു​​വി​​നെ ക​​ണ്ടു തെ​​ളി​​വ് സ​​ഹി​​തം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ ബോ​​ധ്യ​​പ്പെ​​ടു​​ത്തി. ഞ​​ങ്ങ​​ള്‍ നാ​​ലു​പേ​​രെ പു​​റ​​ത്താ​​ക്കി​​യ​​പ്പോ​​ള്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട​ട​​ക്കം പ​​റ​​ഞ്ഞ ഒ​​രു ന്യാ​​യം, ഞ​​ങ്ങ​​ൾ​ക്ക് അ​​റ്റ​​ൻ​ഡ​​ന്‍സ് ഇ​​ല്ലാ​​യി​​രു​​ന്നു, അ​​തു​കൊ​​ണ്ടാ​​ണ് പു​​റ​​ത്താ​​ക്കി​​യ​​ത് എ​​ന്നാ​​യി​​രു​​ന്നു. ഈ​​റോ​​ഡി​​ല്‍നി​​ന്നു​​ള്ള അ​​മ​​ല്‍ എ​​ല്ലീ​​സി എ​​ന്നൊ​​രു വി​​ദ്യാ​​ർ​ഥി ഉ​​ണ്ടാ​​യി​​രു​​ന്നു. ഡ​​യ​​റ​​ക്ഷ​​നി​​ല്‍ പ​​ഠി​​ക്കു​​ന്ന അ​​ദ്ദേ​​ഹ​​വും ക്ലാ​​സു​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടി​​ല്ലാ​​യി​​രു​​ന്നു. പ​​ക്ഷേ പു​​റ​​ത്താ​​ക്കി​​യി​​ട്ടി​​ല്ല, പ്ര​​തി​​ഷേ​​ധ സൂ​​ച​​ക​​മാ​​യി വി​​ട്ടു​നി​​ന്ന നാ​​ലു​പേ​​രെ മാ​​ത്ര​​മേ പു​​റ​​ത്താ​​ക്കി​​യി​​ട്ടു​​ള്ളൂ. അ​​തും മ​​ന്ത്രി​​ക്ക് വ്യ​​ക്ത​​മാ​​യി ബോ​​ധ്യ​​പ്പെ​​ട്ടു. ഞ​​ങ്ങ​​ളെ തി​​രി​​ച്ചെ​​ടു​​ക്ക​​ണം എ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ ഞ​​ങ്ങ​ൾ 25,000 രൂ​​പ പി​​ഴ അടക്ക​​ണം എ​​ന്നു ഡ​​യ​​റ​​ക്ട​​ര്‍ വാ​​ശിപി​​ടി​​ച്ചു. ഞ​​ങ്ങ​​ളു​​ടെ കൂ​​ട്ട​​ത്തി​​ലു​​ള്ള ബോ​​ബി അ​​മ്മ​​യു​​ടെ സ്വ​​ർ​ണ​മാ​​ല പ​​ണ​​യം​വെ​​ച്ചി​​ട്ടാ​​ണ് പ​​ഠി​​ക്കാ​​ന്‍ വ​​രു​​ന്ന​​ത് എ​​ന്നു പ​​റ​​ഞ്ഞു. അ​​തോ​​ടെ ഞ​​ങ്ങ​​ളു​ടെ ഭാ​​ഗ​​ത്തു​നി​​ന്ന് പി​​ഴ ഒ​​ന്നും ഈ​​ടാ​​ക്കാ​​ന്‍ പ​​റ്റി​​ല്ല എ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. ‘‘നി​​ങ്ങ​​ൾ​ക്ക് വേ​​ണ​​മെ​​ങ്കി​​ല്‍ ക്ലാ​​സു​​ക​​ളി​​ല്‍ ഇ​​പ്പോ​​ള്‍ വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ല്‍വെ​​ച്ചു പ​​ങ്കെ​​ടു​​ക്കാം അ​​ല്ലെ​​ങ്കി​​ല്‍ കു​​റ​​ച്ചു നാ​​ളു​​ക​​ള്‍ക്കുശേ​​ഷം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍വെ​​ച്ചു ക്ലാ​​സു​​ക​​ള്‍ അ​​റ്റ​​ന്‍ഡ് ചെ​​യ്യാം’’ എ​​ന്നു സൂ​​ചി​​പ്പി​​ച്ചു മെ​​യി​​ൽ അ​​യ​​ച്ച ഡ​​യ​​റ​​ക്ട​​ർ അ​​തു നി​​ഷേ​​ധി​​ച്ച്​ മ​​ന്ത്രി​​യു​​മാ​​യു​​ള്ള യോ​​ഗ​​ത്തി​​ല്‍ ക​​ള്ളം പ​​റ​​ഞ്ഞു. ഞ​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹം അ​​യ​​ച്ച മെ​​യി​​ല്‍ വാ​​യി​​ച്ചു കേ​​ള്‍പ്പി​​ച്ചു. അ​​തും മ​​ന്ത്രി, സെ​​ക്ര​ട്ട​​റി​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ര്‍ക്ക് ബോ​​ധ്യ​​മാ​​യി. അ​​ങ്ങ​​നെ എ​​ല്ലാ തെ​​ളി​​വു​​ക​​ളും ഡ​​യ​​റ​​ക്ട​​ര്‍ക്കെ​​തി​​രെയാ​​യ​​തു​കൊ​​ണ്ടാ​​ണ് മ​​ന്ത്രി ഞ​​ങ്ങ​​ളെ തി​​രി​​ച്ചെ​​ടു​​ക്കു​​ന്ന​​ത്.

അ​​തേ​സ​​മ​​യം, ദ​​ലി​ത് വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ടു​​ന്ന വി​​ദ്യാ​​ർ​ഥി​​ക​​ൾ​ക്കെ​​തി​​രെ പ്ര​​ത്യ​​ക്ഷ​​മാ​​യ ജാ​​തി​വി​​വേ​​ച​​നം ന​​ട​​ക്കു​​ന്നു. വി​​ദ്യാ​​ർ​ഥി​ക​​ള്‍ക്ക് ഇ-​ഗ്രാ​​ന്‍റ്സ് ന​ൽ​കു​ന്നി​ല്ല, സം​​വ​​ര​​ണ അ​​ട്ടി​​മ​​റി ന​​ട​​ക്കു​ന്നു എ​ന്നീ ആ​രോ​പ​ണം ഉ​യ​രു​ന്നു..?

ബി​​ബി​​ൻ ദ​​ലി​ത് വി​​ദ്യാ​​ര്‍ഥി​യാ​ണ്. ഒ​​രു​​പാ​​ട് സാ​​മ്പ​​ത്തി​ക ബു​​ദ്ധി​​മു​​ട്ടു​​ള്ള വി​​ദ്യാ​​ര്‍ഥികൂ​​ടിയാ​ണ്. വി​​ദ്യാ​​ഭ്യാ​​സ ആ​നു​​കൂ​​ല്യം കി​​ട്ടാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​ന് ഒ​​ത്തി​​രി ക​​ഷ്ട​​പ്പെ​​ടേ​​ണ്ടി വ​​ന്നു. ഇ​​വി​​ട​​ത്തെ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ന് ഇ- ​​ഗ്രാ​​ന്‍റ്സി​​നെ കു​​റി​​ച്ച് ഒ​​രു ധാ​​ര​​ണ​​യു​​മി​​ല്ലാ​​ത്ത​​തു​കൊ​​ണ്ടാ​​ണ് ബി​​ബി​​ന് അ​​ത് കി​​ട്ടാ​​തി​​രു​​ന്ന​​ത്. ഞ​​ങ്ങ​​ളു​​ടെ ബാ​​ച്ചി​​ലെ ഏ​​റ്റ​​വും സീ​​നി​​യ​​ര്‍ ആ​​യ വി​​ദ്യാ​​ര്‍ഥി ആ​​യി​​രു​​ന്നു ബി​​ബി​​ന്‍. സി​​നി​​മ പ​​ഠി​​ക്കാ​​ന്‍ അ​​ത്ര​​യും ആ​​ഗ്ര​​ഹ​​ത്തോ​​ടെ പു​ണെ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലും ​െകാ​​ല്‍ക്ക​​ത്ത ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലും ശ്ര​​മി​​ച്ചി​​ട്ട് അ​​വ​​സാ​​നം കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ എ​​ത്തി​​യ​ ആ​ൾ. സാ​മ്പ​ത്തി​ക ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കാ​​ത്ത​​തുകൊ​​ണ്ട് കോ​​ഴ്സ് നി​​ര്‍ത്തി​​പ്പോ​​കേ​​ണ്ടി വ​​രു​​ന്ന സാ​​ഹ​​ച​​ര്യം പി​​ന്നീ​​ട് ഉ​ണ്ടാ​യി. അ​​തു​പോ​​ലെ അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​ന്‍ എ​​ന്ന ഒ​​രു വി​​ദ്യാ​​ര്‍ഥി. ഇ-​ഗ്രാ​​ന്‍റ്സി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ ഒ​​രു തീ​​രു​​മാ​​നം ഉ​​ണ്ടാ​​ക്ക​​ണം എ​​ന്നു നി​​ര​​ന്ത​​ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഒ​​രാ​​ളാ​​യി​​രു​​ന്നു. ഒ​​രു യോ​​ഗ​​ത്തി​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ മ​​ന്ത്രി​​യെ ക​​ണ്ടു ഈ ​​കാ​​ര്യം സം​​സാ​​രി​​ക്ക​​ണം എ​​ന്നു അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​ന്‍ പ​​റ​​യു​​ക​​യാ​​ണ്. വ​​ര്‍ഷ​​ങ്ങ​​ളാ​​യി ഇ-​ഗ്രാ​​ന്‍റ് സ​​ഹാ​​യം കി​​ട്ടാ​​തെ ദ​​ലി​ത് വി​​ദ്യാ​​ർ​ഥി​​ക​​ള്‍ ജോ​​ലി​​യൊ​​ക്കെ ചെ​​യ്താ​​ണു പി​​ടി​​ച്ചു​നി​​ല്‍ക്കു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ മൂ​​ന്നു വ​​ര്‍ഷ​​ത്തെ കോ​​ഴ്സു​​ക​​ള്‍ ഒ​​ക്കെ കോ​​വി​ഡ് പോ​​ലു​​ള്ള പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യംമൂ​​ലം അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​ലേ​​ക്ക് എ​​ത്തി​നി​​ല്‍ക്കു​​ന്നു​​ണ്ട്. അ​​തി​​ന്റെ അ​​ധി​​ക ബാ​​ധ്യ​​ത​​ക​​ളുമു​​ണ്ട്. അ​​ങ്ങ​​നെ ഫൈ​​ന​​ല്‍ ഡി​​പ്പാ​​ര്‍ട്മെ​​ന്‍റ് ​േപ്രാ​​ജ​​ക്ടി​​ന്റെ സ​​മ​​യ​​ത്ത് ഇ-​​ഗ്രാ​​ന്റ് ല​​ഭി​​ക്കാ​​ത്ത​​തുകൊ​​ണ്ട് അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​നും സു​​ഹൃ​​ത്തു​​ക്ക​​ളും സ​​മ​​ര​​വു​​മാ​​യി മു​​ന്നോ​​ട്ടുപോ​​കും എ​​ന്ന നി​​ല​​പാ​​ട് എ​​ടു​​ത്ത​​തോ​​ടെ അ​​ദ്ദേ​​ഹ​​ത്തി​​നെ േപ്രാജ​​ക്ടി​​ല്‍നി​​ന്നു മാ​​റ്റി​നി​​ർ​ത്തി. അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​ന്‍ എ​​സ്.​സി ​വി​​ഭാ​​ഗ​​ത്തി​​ലും ബി​​ബി​​ന്‍ ഒ.​ഇ.​സി (​ദ​​ലി​ത് ക്രി​​സ്ത്യ​​ന്‍) വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ടു​​ന്ന​​തു​​മാ​ണ്. അ​​തി​​നുശേ​​ഷം അ​​ന​​ന്ത​​പ​​ത്മ​നാ​​ഭ​​ന്‍ ത​​ന്റെ അ​​ച്ഛ​​നു​മാ​യി വ​​ന്നു സം​​സാ​​രി​​ക്കു​​മ്പോ​​ഴും ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടു​​കാ​​ര്‍ മാ​​ന​​സി​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​ണ്.

ആ​​ക്ടി​​ങ് വി​​ദ്യാ​ർ​ഥി​ക​​ളു​​ടെ ഒ​​രു ഡി​​പ്ലോ​​മ േപ്രാ​​ജ​​ക്ട് എ​​ല്ലാ വ​​ര്‍ഷ​​വും ന​​ട​​ക്കാ​​റു​​ണ്ട്. ആ​​ക്ടി​​ങ് വി​​ദ്യാ​​ർ​ഥി​ക​​ള്‍ക്ക് പു​​റ​​ത്തുനി​​ന്ന് ഒ​​രു സം​​വി​​ധാ​​യ​​ക​​നെ കൊ​​ണ്ട് വ​​ന്നു അ​​വ​​ര്‍ക്ക് അ​​വി​​ടെ ഒ​​രു ഡി​​പ്ലോ​​മ േപ്രാ​​ജ​​ക്ട് ന​​ട​​പ്പാ​​ക്കാ​​റു​​ണ്ട്. അ​​ത് സം​​വി​​ധാ​​നം ചെ​​യ്യാ​​നാ​​യി വ​​ന്ന​​ത് സം​​സ്ഥാ​​ന അ​​വാ​​ർ​ഡ് ജേ​​താ​​വാ​​യ ജി​​യോ ബേ​​ബി ആ​​ണ്. അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​ന്‍ സി​​നി​​മാ​​റ്റോ​​ഗ്ര​ഫി വി​​ഭാ​​ഗം വി​​ദ്യാ​​ര്‍ഥിയാണ്. ജി​​യോ ബേ​​ബി സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന േപ്രാ​​ജ​​ക്ടി​​ല്‍ അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​ന് സി​​നി​​മാ​​റ്റോ​​ഗ്രാ​​ഫ​​ര്‍ ആ​​യി ജോ​​ലി ചെ​യ്യാ​നു​​ള്ള സാ​​ഹ​​ച​​ര്യമു​​ണ്ടാ​​യി.​ ജോ​ലി ചെ​​യ്യാ​​ന്‍ അ​​വ​​സ​​രംത​​ര​​ണമെ​​ന്ന് അ​​ന​​ന്ത​പ​​ത്മ​​നാ​​ഭ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന് മെ​​യി​​ല്‍ ചെ​​യ്തു. പ​​ക്ഷേ, ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് അ​​ത് നി​​രാ​​ക​​രി​​ച്ചു. അ​​ന​​ന്ത​പ​​ത്മ​നാ​​ഭ​​ന്‍ കേ​​സുമാ​​യി മു​​ന്നോ​​ട്ടു പോ​​യി. ജി​​യോ ബേ​​ബി ആ​​ണ് സി​​നി​​മാ​​റ്റോ​​ഗ്രാ​​ഫ​​റെ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത് തങ്ങ​ൾ​ക്ക് പ​ങ്കി​ല്ല എ​ന്ന് അ​ധി​കൃ​ത​ർ നു​​ണ ​പ്ര​ച​രി​പ്പി​ച്ചു. ആ ​​കേ​​സ് ഇ​​പ്പോ​​ഴും ന​​ട​​ക്കു​​ക​​യാ​​ണ്. അ​​ന​​ന്ത​​പ​​ത്മ​നാ​​ഭ​​ന് ഇ​​തു​​വ​​രെ നീ​​തി കി​​ട്ടി​​യി​​ല്ല. ഇ​​തൊ​​ക്കെ ഇ​​പ്പോ​​ഴും അ​​റി​​യാ​​വു​​ന്ന ഒ​​രു വ്യ​​ക്തികൂ​​ടിയാണ് ജി​​യോ ബേ​​ബി. അ​​തു​കൊ​​ണ്ടാ​​ണ് ഐ.​എ​​ഫ്.​എ​​ഫ്.​കെ​​യി​​ല്‍ ഒ​​രു പ്ര​​തി​​ഷേ​​ധം ന​​ട​​ന്ന​​പ്പോ​​ള്‍ അ​​തി​​നുവേ​​ണ്ടി ആ​​ദ്യ​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​ന്‍ ജി​​യോ ബേ​​ബി മു​​ന്നോ​​ട്ടുവ​​രു​​ന്ന​​ത്. ഇ​​നി ശ​​ര​​ത് എ​​ന്ന ഒ​​രു വി​​ദ്യാ​​ർ​ഥി​യി​ലേ​​ക്കു വ​​രാം. 2019ല്‍ ​ശ​​ര​​ത് അ​​വി​​ടെ അ​​ഡ്മി​​ഷ​​ന് വ​​ന്നി​​രു​​ന്നു. പ​​ക്ഷേ, ഓ​​റി​​യ​​ന്‍റേ​​ഷ​​നി​​ല്‍ മാ​​ര്‍ക്ക് ഇ​​ല്ല എ​​ന്നു പ​​റ​​ഞ്ഞു പു​​റ​​ത്താ​​ക്കി. അ​​തി​​നുശേ​​ഷം 2022ലും ​അ​​ദ്ദേ​​ഹം വ​​രുക​​യാ​​ണ്. എ​​ഡി​​റ്റി​​ങ് വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ദ്ദേ​​ഹം അ​​പേ​​ക്ഷി​​ച്ചു. എ​​ൻ​ട്ര​ൻ​സ് ക്ലി​​യ​​ര്‍ ചെ​​യ്തു. ഓ​​റി​​യ​​ന്റേ​​ഷ​​നുവേ​​ണ്ടി ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ വ​​ന്നു. പ​​ക്ഷേ, അ​ലോ​​ട്മെ​​ന്‍റ് ലി​​സ്റ്റി​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പേ​​രി​​ല്ല. അ​​ദ്ദേ​​ഹം ​െകാ​​ല്‍ക്ക​​ത്ത ഫി​​ലിം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലും ഇ​​തേ കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. എ​​ഡി​​റ്റി​​ങ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​വി​​ടെ 10 സീ​​റ്റു​​ക​​ള്‍ ഉ​​ള്ള​​തി​​ല്‍ ആ​​റു സീ​​റ്റു​​ക​​ളി​​ല്‍ മാ​​ത്ര​​മേ അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ന്നി​​ട്ടു​​ള്ളൂ. ഈ ​​ആ​​റ് സീ​​റ്റു​​ക​​ളി​​ലും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ആ​​രെ​​യും ചേ​​ര്‍ത്തി​​ട്ടി​ല്ല. ശ​​ര​​ത് എ​​സ്.​സി ​വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ്. പ​​ട്ടി​​ക ജാ​​തി​​ക്കാ​​ര​​നാ​​യ ത​​നി​​ക്ക് ഒ​​രു സീ​​റ്റ് സം​​വ​​ര​​ണം ഉ​​ള്ള​​ത​​ല്ലേ എ​​ന്നു അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു. ക​​ട്ട് ഓ​​ഫ് പ്ര​​കാ​​രം ഉ​​ള്ള മാ​​ര്‍ക്ക് ഇ​​ല്ലാ​​ത്ത​​തു​കൊ​​ണ്ട് നി​​ങ്ങ​​ള്‍ യോ​​ഗ്യ​​ന​​ല്ല എ​​ന്നു ഡ​​യ​​റ​​ക്ട​​ര്‍ ശ​​ര​​ത്തി​​നോ​​ടു നേ​​രി​​ട്ടു പ​​റ​​ഞ്ഞു. ഈ ​​ക​​ട്ട് ഓ​​ഫി​​ലെ അ​​പാ​​ക​​ത എ​​ന്നു പ​​റ​​യു​​ന്ന​​ത്, ഇ​​വി​​ടെ ജ​ന​​റ​​ല്‍ കാ​​റ്റ​​ഗ​​റി​​ക്കും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ര്‍ക്കും ഒ​​രേ ക​​ട്ട് ഓ​​ഫ് മാ​​ര്‍ക്കാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത് എ​​ന്ന​​താ​​ണ്. പി.​എ​​സ്.​സി ​നി​​യ​​മ​​പ്ര​​കാ​​ര​​വും കേ​​ര​​ള സ​​ർ​ക്കാ​ര്‍ ച​​ട്ട​പ്ര​​കാ​​ര​​വും ഇ​​ത് നി​​യ​​മ​വി​​രു​​ദ്ധ​​മാ​​ണ്. ഓ​​രോ സാ​​മൂ​​ഹി​​ക വി​​ഭാ​​ഗ​​ങ്ങ​​ൾ​ക്കും അ​​വ​​രു​​ടെ പ്ര​​ത്യേ​​ക​​മാ​​യ സാ​​മൂ​​ഹി​​ക പ​​രി​സ്ഥി​തി​​ക്ക് അ​​നു​​സ​​രി​​ച്ചു പ്ര​​ത്യേ​​ക​​മാ​​യ ക​​ട്ട് ഓ​​ഫ് മാ​​ര്‍ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​മു​​ണ്ട്. എ​​ല്ലാ​​വ​​ർ​ക്കും ഒ​​രേ​പോ​​ലു​​ള്ള ക​​ട്ട് ഓ​​ഫ് വെ​​ച്ചി​​ട്ടാ​​ണ് ശ​​ര​​ത്തി​​നെ പു​​റ​​ന്ത​​ള്ളു​​ന്ന​​ത്. ശ​​ര​​ത് ഇ​​തി​​നെ ചോ​​ദ്യം​ചെ​​യ്തു കോ​​ട​​തി​​യി​​ല്‍ പോ​യി. കോ​​ട​​തി​​യി​​ല്‍നി​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ ഒ​​രു ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ചു. അ​​തി​​ന്റെ ഇ​​ട​​യി​​ല്‍ ശ​​ര​​ത്തി​​ന് കൊ​ല്‍ക്ക​​ത്ത ഫി​​ലിം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ അ​​ഡ്മി​​ഷ​​ന്‍ കി​​ട്ടി അ​​വി​​ടെ ചേ​ർ​ന്നു. കൊ​ൽ​ക്ക​​ത്ത​യി​​ല്‍ അ​​ഡ്മി​​ഷ​​ന് കി​​ട്ടി​​യ ഒ​​രു വി​​ദ്യാ​​ർ​ഥി​​ക്ക് ഇ​​വി​​ടെ അ​​ഡ്മി​​ഷ​​ന്‍ കി​​ട്ടി​​യി​​ല്ല എ​​ന്ന​​തി​​ന്റെ പി​​ന്നി​​ലു​​ള്ള ഒ​​രു പ്ര​​ധാ​​ന കാ​​ര​​ണം ജാ​​തിത​​ന്നെ​​യാ​​ണ്. ​െകാ​​ല്‍ക്ക​​ത്ത​യി​ൽ ശ​​ര​​ത്തി​​ന് അ​​ഡ്മി​​ഷ​​ന്‍ കി​​ട്ടി​​യി​​രു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ഇ​​വ​​ര്‍ പ​​റ​​യു​​ന്ന​​ത് ഈ ​​സ​​മൂ​​ഹം വി​​ശ്വ​​സി​​ക്കു​​മാ​​യി​​രു​​ന്നു. ജാ​​തി ക​​ണ്ടു തി​​ര​​ഞ്ഞു​പി​​ടി​​ച്ചു​​ള്ള ഒ​​രു ആ​​ക്ര​​മ​​ണംത​ന്നെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​തി​​രെ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. സം​​വ​​ര​​ണ​​ത്തി​​ന്റെ അ​​ട്ടി​​മ​​റി​യാ​ണ് അ​​വി​​ടെ സം​​ഭ​​വി​​ച്ചി​​ട്ടു​​ള്ള​​ത്.

കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ​പ്രതിഷേധത്തിൽനിന്ന്

നി​​ഖി​​ല്‍ എ​​ന്ന സ്റ്റാ​​ഫ് ഡ​​യ​​റ​​ക്ട​​ര്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​നി​​ല്‍നി​​ന്നു നേ​​രി​​ടേ​​ണ്ടി വ​​ന്ന ജാ​​തി അ​​തി​​ക്ര​​മ​​ത്തി​​നെ​​തി​​രെ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് പ​​രാ​​തി അ​​യ​​ക്കു​​ന്നു​​ണ്ട്. എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​ത്?

അ​​ത് എ​​ട്ട് പേ​​ജു​​ള്ള ഒ​​രു പ​​രാ​​തി ആ​​യി​​രു​​ന്നു. ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ പ​​ല​​ത​​രം ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ദ്ദേ​​ഹം ഫ​​യ​​ലു​​ക​​ളി​​ല്‍ നോ​​ട്ട് എ​​ഴു​​തി​​യി​​രു​​ന്നു. അ​​തി​​ന്റെ പേ​​രി​​ല്‍ അ​​ദ്ദേ​​ഹ​​ത്തെ വി​​ളി​​ച്ച് മ​​റ്റു​​ള്ള​​വ​​രു​​ടെ മു​​ന്നി​​ല്‍ വെ​​ച്ചു നി​​ര​​ന്ത​​ര​​മാ​​യി അ​​പ​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തു. അ​​ദ്ദേ​​ഹ​​വും പ​​ട്ടി​​ക ജാ​​തി വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ്. കോ​​വി​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ദ്ദേ​​ഹ​​ത്തി​​ന് ഡ​​യ​​റ​ക്ട​​റു​ടെ വീ​​ട്ടി​​ല്‍ പ​​ല​​പ്പോ​​ഴും പോ​​കേ​​ണ്ടി വ​​രു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യി​​രു​​ന്നു. ഡ​​യ​​റ​​ക്ട​​റു​​ടെ വീ​​ട്ടി​​ല്‍ ചെ​​ന്നാ​​ല്‍ നി​​ഖി​​ലി​​നെ എ​​പ്പോ​​ഴും പു​​റ​​ത്തു നി​​ര്‍ത്തു​​ക​​യാ​​ണ് ചെ​​യ്ത​​ത്. കോ​​വി​​ഡ് ആ​​യ​​തു​കൊ​​ണ്ടു​​ള്ള ഒ​​രു മു​​ൻ​ക​രു​ത​​ല്‍ ആ​​യി​​രി​​ക്കു​മി​ത് എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം ആ​​ദ്യം ക​​രു​​തി​​യ​​ത്. പ​​ക്ഷേ മ​​റ്റ് ആ​​ളു​​ക​​ള്‍ ചെ​​ല്ലു​​മ്പോ​​ള്‍ വി​​ളി​​ച്ചി​​രു​​ത്തി സ​​ല്‍ക്ക​​രി​​ക്കു​ം. അ​​ദ്ദേ​​ഹം ഡ​​യ​​റ​​ക്ട​​റു​​ടെ വീ​​ട്ടി​​ല്‍ ചെ​​ല്ലു​മ്പോ​ൾ ഡ​​യ​​റ​​ക്ട​​റു​​ടെ വീ​​ട്ടു​ജോ​​ലി​​ക​​ള്‍ ചെ​​യ്യാ​​ന്‍ പ​​റ​​യും. അ​​വി​​ട​​ത്തെ ഗ്യാ​​സ് കു​​റ്റി വ​​ണ്ടി​​യി​​ല്‍നി​​ന്നു ചു​​മ​​ന്ന് അ​​ക​​ത്തു വെ​​ക്കാ​​ന്‍ പ​​റ​​യു​ം. ക്ല​റി​​ക്ക​​ല്‍ സ്റ്റാ​​ഫി​​നോ​​ടു കാ​​ണി​​ക്കേ​​ണ്ട മ​​ര്യാ​​ദ​​ക​​ള്‍ ഒ​​ക്കെ ലം​​ഘി​​ക്കു​​ക​​യാ​​ണ്. അ​​ത് ഡ​​യ​​റ​​ക്ട​​റു​​ടെ മ​​ന​​സ്സി​​ലെ ഒ​​രു സ​​വ​​ർ​ണ ബോ​​ധ​​ത്തി​​ന്റെ പ്ര​​ശ്ന​​മാ​​ണ്.

ശങ്കർ മോഹൻ

ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ട്ട സ്ത്രീ​​ക​​ളോ​​ടു​​ള്ള ഡ​​യ​​റ​​ക്ട​​റു​​ടെ ജാ​​തി-വം​​ശീ​​യ മ​​നോ​​ഭാ​​വ​​ത്തി​​ന് എ​​തി​​രെ ഉ​​ള്ള പ്ര​​ക്ഷോ​​ഭ​മാ​​യും വി​​ദ്യാ​​ർ​ഥി​​ക​​ള്‍ സ​​മ​​ര​​ത്തെ ഏ​​റ്റെ​​ടു​​ക്കു​​ന്നു​​ണ്ട്. ഈ ​​സ്ത്രീ​​ക​​ള്‍ക്ക് നേ​​രി​​ടേ​​ണ്ട സം​​ഭ​​വ​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ക്കാ​​മോ?

സ്വീ​​പ്പ​​ര്‍ ജോ​ലി ചെ​യ്യു​ന്ന അ​​ഞ്ചു​പേ​​ര്‍ വ​​ള​​രെ സാ​​ധാ​​ര​​ണ ചു​​റ്റു​​പാ​​ടി​​ല്‍നി​​ന്നും വ​​രു​​ന്ന സ്ത്രീ​​ക​​ളാ​​ണ്. അ​​തി​​ല്‍ ഒ​​രാ​​ള്‍ പ​​ട്ടി​​ക​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ടു​​ന്ന ആ​​ളാ​​ണ്. ബാ​​ക്കി​​യു​​ള്ള​​വ​​ര്‍ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ട്ട​​വ​​രു​​മാ​​ണ്.​ ഇ​​വ​​രെ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ജോ​​ലി​​ക്കു പു​​റ​​മെ ഡ​​യ​​റ​​ക്ട​​ര്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​ന്റെ വീ​​ട്ടി​​ലേ​​ക്കും ക്ലീ​​നി​​ങ് ജോ​​ലി​​ക്കു വി​​ളി​​ക്കും. ഇ​​വ​​ര്‍ ഡ​​യ​​റ​​ക്ട​​റു​​ടെ വീ​​ട്ടി​​ല്‍ ജോ​​ലി​​ക്കു ചെ​​ല്ലു​​മ്പോ​​ള്‍ ‘‘നി​​ങ്ങ​​ളു​​ടെ ജാ​​തി ഏ​​താ​​ണ്?’’ എ​​ന്നാ​​ണ് ആ​​ദ്യ​​മാ​​യി ചോ​​ദി​​ക്കു​​ന്ന​​ത്. റേ​​ഷ​​ന്‍ കാ​​ര്‍ഡി​​ലെ അ​​ച്ഛ​​ന്റെ പേ​​രെ​​ന്താ​​ണ് എ​​ന്നൊ​​ക്കെ​​യാ​​ണ് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍. സാ​​നി​​ൈ​റ്റ​​സ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് കു​​ളി​​ച്ചു ക​​ഴി​​ഞ്ഞു മാ​​ത്ര​​മേ അ​​ക​​ത്തു ക​​യ​​റാ​​ന്‍ പാ​​ടു​​ള്ളൂ എ​​ന്നൊ​​ക്കെ​​യാ​​ണ് പ​​റ​​യു​​ക. ഒ​​രു ജോ​​ടി വ​​സ്ത്രം പു​​റ​​മെ ക​​രു​​ത​​ണം എ​​ന്നൊ​​ക്കെ പ​​റ​​യു​​ന്നു​​ണ്ട്.​ ജാ​​തി ചോ​​ദി​​ക്കു​​ന്ന​​ത് ഒ​​രു ത​​ര​​ത്തി​​ലും ന്യാ​​യീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത അ​​ത്ര​​യും നീ​​ച​​മാ​​യ കാ​​ര്യ​​മാ​​ണ്. വീ​​ടി​​ന്റെ അ​​ക​​ത്തെ ക​​ക്കൂ​​സ് ബ്ര​​ഷ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം ചെ​​റി​​യ സ്ക്ര​ബ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് ക​​ഴു​​കാ​​നാ​​ണ് നി​​ര്‍ദേ​​ശം. ഡ​​യ​​റ​​ക്ട​​റു​​ടെ മു​​റ്റം വ​​ള​​രെ വ​​ലു​​താ​​ണ്. അ​​ത് വൃ​​ത്തി​​യാ​​ക്കു​​മ്പോ​​ള്‍ സ്വാ​​ഭാ​​വി​​ക​​മാ​​യി​​ട്ടും മ​​ടു​​ക്കും. അ​​പ്പോ​​ള്‍ അ​​വ​​ര്‍ വെ​​ള്ളം ചോ​​ദി​​ച്ചാ​ൽ, അ​​ക​​ത്തുനി​​ന്നു വെ​​ള്ളം എ​​ടു​​ത്തു​കൊ​​ണ്ട് വ​​ന്നു അ​​വ​​ര്‍ക്ക് മാ​​ത്ര​​മാ​​യി പു​​റ​​ത്തു​വെ​​ച്ചി​​ട്ടു​​ള്ള ഗ്ലാ​​സി​​ലേ​​ക്ക് ഒ​​ഴി​​ച്ചു​കൊ​​ടു​​ക്കും. കു​​ടി​​ച്ചു​​ക​​ഴി​​ഞ്ഞെ​​ങ്കി​​ൽ ഗ്ലാ​​സ് അ​​വി​​ടെ​​ത്ത​​ന്നെ വെ​​ച്ചാ​​ൽ മ​​തി​​യെ​​ന്നും വെ​​ള്ളം ത​​ളി​​ച്ച് ശു​​ദ്ധി​​യാ​​ക്കി എ​​ടു​​ത്തോ​​ള​​ണ​മെ​​ന്നു​​മാ​​ണ് ഈ ​​ശു​​ചീ​​ക​​ര​​ണ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ട് പ​​റ​​യു​​ക. അ​​തു​പോ​​ലെ പ​​ട്ടി​​ക​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ടു​​ന്ന ചേ​​ച്ചി​​യെ അ​​വി​​ടെ ജോ​​ലി​​ക്കു വി​​ളി​​ക്കു​​ക​പോ​​ലും ചെ​​യ്തി​​ട്ടി​​ല്ല. ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ആ​​യി​​ട്ടാ​​ണ് ഈ ​​സ്ത്രീ​​ക​​ളെ നി​​യ​​മി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​തും ദി​​വ​​സ​​ക്കൂ​​ലി​​യി​​ല്‍. ഡ​​യ​​റ​​ക്ട​​റു​​ടെ നി​​ര്‍ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ഇ​​വ​​ര്‍ ആ​​ഴ്ച​​യി​​ല്‍ ഒ​​രി​​ക്ക​​ല്‍ അ​​യാ​​ളു​​ടെ വീ​​ട്ടി​​ല്‍ പോ​​കു​​ന്ന​​ത്. ഇ​​തൊ​​ക്കെ എ​​ഴു​​തി ഇ​​വ​​ര്‍ വ​​നി​​താ ക​മീ​​ഷ​​ന് ഒ​​രു പ​​രാ​​തികൊ​​ടു​​ത്തു. ഈ ​​ഒ​​രു വി​​ഷ​​യം മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പു​​റ​​ത്തുവ​​ന്നു. അ​​തി​​ന്റെ ഇ​​ട​​യി​​ല്‍ ത​​ന്നെ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ ഈ ​​വി​​ഷ​​യം അ​​റി​​യു​​ക​​യും ചെ​​യ്യു​​ന്നു. കേ​​ര​​ള​​ത്തി​​ല്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ല്‍ സി​​നി​​മ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​ഥി​​ക​​ള്‍ എ​​ന്ന രീ​​തി​​യി​​ല്‍ ന​​മു​​ക്ക് ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത ഒ​​രു കാ​​ര്യ​​മാ​​ണി​​ത്. പ​​ണ്ട് ആ​​ളു​​ക​​ളെ പു​​റ​​ത്തു നി​​ര്‍ത്തി കു​​മ്പി​​ളി​​ല്‍ ഭ​​ക്ഷ​​ണം കൊ​​ടു​​ത്തു​കൊ​​ണ്ടി​​രു​​ന്ന ഒ​​രു സാ​​ഹ​​ച​​ര്യ​​വു​​മാ​​യി യോ​​ജി​​പ്പി​​ച്ചുകൊ​​ണ്ട് മാ​​ത്ര​​മേ ന​​മു​​ക്ക് ഇ​​തി​​നെ കാ​​ണു​​വാ​​ന്‍ ക​​ഴി​​യൂ. ഇ​​തു​പോ​​ലെ അ​​പ​​മാ​​ന​​ക​​ര​​മാ​​യ ഒ​​രു സം​​ഗ​​തി വേ​​റെയില്ല. ദ​​ലി​​ത്-പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾക്കെതി​​രെയുള്ള ഒ​​രു സം​​ഭ​​വം മാ​​ത്രമാ​​യി ഇ​​തി​​നെ ക​​രു​​ത​​രു​​ത്. ഇ​​ത് സാ​​മൂ​​ഹി​​ക നീ​​തി​​യു​​ടെ കൂടി പ്ര​​ശ്ന​​മാ​​ണ്. അ​​തു​കൊ​​ണ്ടാ​​ണ് സ്റ്റു​​ഡ​​ന്റ്സ് കൗ​​ണ്‍സി​​ലി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​ട്ടി​​ക​​ള്‍ എ​​ല്ലാം സ​​മ​​ര​​ത്തി​​നി​​റ​​ങ്ങി​​യത്. ഈ ​​സ്ത്രീ​​ക​​ള്‍ കോ​​ൺ​ട്രാ​ക്ടി​​ലാണ് ജോ​​ലിചെ​​യ്യു​​ന്ന​​ത്. നി​​ങ്ങ​​ളു​​ടെ ജോ​​ലി ഞ​​ങ്ങ​​ള്‍ ക​​ള​​യും എ​​ന്ന ഭീ​​ഷ​​ണി അ​​വ​​ര്‍ക്കെ​​തി​​രെയുണ്ട്. ഈ ​​സ്ത്രീ​​ക​​ളി​​ല്‍ ര​​ണ്ടു​പേ​​ര്‍ വി​​ധ​​വ​​ക​​ളാണ്. തു​​ച്ഛ​​മാ​​യ ശ​​മ്പ​​ള​​ത്തി​​ല്‍ ജോ​​ലിചെ​​യ്യു​​ന്ന​​വ​​രാണി​​വ​​ര്‍. ആ​​ദ്യം അ​​വ​​ര്‍ക്ക് 6000 രൂ​​പയാ​​യി​​രു​​ന്നു മാ​​സ​ശ​​മ്പ​​ളം. പി​​ന്നീ​​ട് വ​​ർ​ധി​​പ്പിച്ചെ​​ന്നു പ​​റ​​യു​​ന്നു​​ണ്ട്. അ​​തു​പോ​​ലെ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍നി​​ന്നു വ​​ള​​രെ ദൂ​​രെ​​യാ​​ണ് ഡ​​യ​​റ​​ക്ട​​റു​​ടെ വീ​​ട്. അ​​വി​​ടേ​​ക്കു യാ​​ത്ര ചെ​​യ്തു പോ​​യി വേ​​ണം ഇ​​വ​​ര്‍ക്ക് ജോ​​ലിചെയ്യാ​​ന്‍. അ​​തി​​നു വെ​​റും നൂ​​റു രൂ​​പ മാ​​ത്ര​​മേ കൊ​​ടു​​ക്കൂ. അ​​തു​കൊ​​ണ്ട് അ​​വ​​ര്‍ക്ക് സാ​മ്പ​ത്തി​ക​​മാ​​യി ഒ​​രു ഉ​​പ​​യോ​​ഗ​​വു​​മി​​ല്ല. ഇ​​ത്ര​​യ​​ധി​​കം മാ​​ന​​സി​ക സ​​മ്മ​​ര്‍ദ​​ത്തി​​ല്‍ ജോ​​ലി ന​​ഷ്ട​​പ്പെ​​ടും എ​​ന്ന അ​​വ​​സ്ഥ​​യി​​ല്‍ ഇ​​നി വേ​​റെ ര​​ക്ഷ​​യി​​ല്ല എ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​ണ് ഇ​​വ​​ര്‍ ഇ​​ത് പു​​റ​​ത്തു​പ​​റ​​യു​​ന്ന​​ത്.

അ​​ടൂ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്ന അ​​ന്താ​​രാ​​ഷ്ട്ര​ത​​ല​​ത്തി​​ല്‍ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട ഒ​​രു സം​​വി​​ധാ​​യ​​ക​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ ആ​​യ ഒ​​രു സ്ഥാ​​പ​​ന​​ത്തി​​ലാ​​ണ് ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന​​ത്. ഇ​​തി​​നെ സ​​മ​​രം ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​ഥി​​ക​​ള്‍ എ​​ങ്ങ​​നെ​​യാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്?

ചെ​​യ​​ര്‍മാ​​ന്‍ ആ​​യ അ​​ടൂ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ ഇ​​വി​​ട​​ത്തെ വി​​ദ്യാ​​ർ​ഥി​ക​​ളെ വി​​ളി​​ക്കു​​ക​​യോ സം​​സാ​​രി​​ക്കു​ക​​യോ ചെ​​യ്തി​​ല്ല എ​​ന്ന​​താ​​ണു വേ​​റെ ഒ​​രു വി​​ഷ​​യം. അ​​ത് മാ​​ത്ര​​മ​​ല്ല, ക​​ണ്ണു​​മ​​ട​​ച്ച് അ​​ടൂ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​ന​​നെ സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ടാ​ണ് എ​​ടു​​ത്ത​​ത്. താ​ൻ അ​​റി​​യാ​​തെ ആ ​​സ്ഥാ​​പ​​ന​​ത്തി​​ല്‍ ഒ​​ന്നും ന​​ട​​ക്കി​​ല്ല എ​​ന്നു അ​​ദ്ദേ​​ഹംത​​ന്നെ പ​​റ​​യു​​ന്നു​​ണ്ട്. അ​​തി​​ന്റെ അ​​ർ​ഥം അ​​ദ്ദേ​​ഹം അ​​റി​​ഞ്ഞു​കൊ​​ണ്ട​ുത​​ന്നെ​​യാ​​ണ് ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ള്‍ ഇ​​വി​​ടെ സം​​ഭ​​വി​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ്. അ​​ടൂ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്റെ സി​​നി​​മ​​ക​​ള്‍ ഇ​​പ്പോ​​ള്‍ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ പു​​നഃ​പ​​രി​​ശോ​​ധി​​ച്ചു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. സാ​​മൂ​​ഹി​​ക​​മാ​​യും സാ​മ്പ​ത്തി​ക​​മാ​​യും പി​​ന്നാ​​ക്കം നി​​ല്‍ക്കു​​ന്ന ആ​​ളു​​ക​​ളെപ്പറ്റി​​യു​​ള്ള പ​​ശ്ചാ​​ത്ത​​ലം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ സി​​നി​​മ​​ക​​ളി​​ല്‍ എ​​ത്ര​​ത്തോ​​ളം ഉ​​ണ്ട് എ​​ന്നു ചോ​​ദി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യമു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ സി​​നി​​മ​​ക​​ളു​​ടെ 50 വ​​ർ​ഷം ന​​മ്മ​​ള്‍ ആ​​ഘോ​​ഷി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന്റെ ഇ​​ട​​യി​​ല്‍ അ​​ദ്ദേ​​ഹം അ​​നേ​​കം സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​പ്പോ​​ഴൊ​​ക്കെ ഈ ​​പ്രി​​വി​​ലേ​​ജ് ഇ​​ല്ലാ​​ത്ത മ​​നു​​ഷ്യ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ള്‍ അ​​ടൂ​​ര്‍ എ​​ങ്ങ​​നെ​​യാ​​ണ് അ​​ഡ്ര​​സ് ചെ​​യ്ത​​ത് എ​​ന്നു​ കേ​​ര​​ളം അ​​ദ്ദേ​​ഹ​​ത്തോ​​ട് ചോ​​ദി​​ക്കേ​​ണ്ട ചോ​​ദ്യമാ​​ണ്.


ആ​​നി​​മേ​​ഷ​​ന്‍ എ​​ന്ന ഒ​​രു കോ​​ഴ്സ് ഉ​​ണ്ട്. ആ​​നി​​മേ​​ഷ​​ന്‍ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​ഥി​​ക്ക് ഒ​​രു വ​​ർ​ഷം ഒ​​രു ല​​ക്ഷ​​ത്തി ഇ​​രു​​പ​​തി​​നാ​​യി​​രം രൂ​​പയാണ് ഫീ​​സ്. ​വി​​ദ്യാ​​ര്‍ഥി​​ക്ക് ലാ​​പ് ടോ​​പ് സ്വ​​ന്ത​​മാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ മാ​​ത്ര​​മേ അ​​ഡ്മി​​ഷ​​ന്‍ കൊ​​ടു​​ക്കു​​ക​​യു​​ള്ളൂ. അ​​തി​​വ​​രു​​ടെ അ​​ലി​​ഖി​​ത നി​​യ​​മ​​മാ​​ണ്. ഈ ​​ലാ​​പ് ടോ​​പ്പി​ന്‍റെ വി​​ല എ​​ന്ന​​ത് ഒ​​രു വ​​ര്‍ഷ​​ത്തെ ഫീ​​സി​​നെ​​ക്കാ​​ള്‍ കൂ​​ടു​​ത​​ലാണ്. ഇ​​ത് എ​​ല്ലാ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്കും താ​​ങ്ങാ​​ന്‍ പ​​റ്റു​​ന്ന കാ​​ര്യമ​​ല്ല. പ്ര​​ത്യേ​​കി​​ച്ചു പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്നു സി​​നി​​മ പ​​ഠി​​ക്കാ​​ന്‍ വ​​രു​​ന്ന​​വ​​ര്‍ക്ക്. ഇ​​ത് പ​​ക്ഷേ ഒ​​രു പ്രോ​​സ്പെ​​ക്ട​​സി​​ലും പ​​റ​​ഞ്ഞി​​ട്ടു​​ള്ള കാ​​ര്യ​​വു​​മ​​ല്ല. ഇ​​തെ​​ല്ലാം അ​​ടൂ​​രി​​ന്റെ അ​​റി​​വോ​​ടുകൂ​​ടി സം​​ഭ​​വി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളു​​മാ​​ണ്. ഡ​​യ​​റ​​ക്ട​​റും ചെ​​യ​​ര്‍മാ​​ൻ ആ​​യ അ​​ടൂ​​രും അ​​ട​​ക്ക​​മു​​ള്ള യോ​​ഗ​​ത്തി​​ല്‍ ഇ​​ത് ഉ​​ന്ന​​യി​​ച്ച​​പ്പോ​​ള്‍ ഞാ​​നാ​​ണ് ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ള്‍ പ​​റ​​യാ​​ന്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​നോ​​ടു നി​​ർ​ദേ​​ശി​​ച്ച​​ത് എ​​ന്ന് അ​​ടൂ​​ര്‍ത​​ന്നെ പ​​റ​​ഞ്ഞു. ഇ​​വി​​ട​​ത്തെ ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ത്തെ ഒ​​രി​​ക്ക​ലും മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ അ​​ദ്ദേ​​ഹം ശ്ര​​മി​​ക്കു​​ന്നി​​ല്ല. അ​​ത് ഒ​​രു ഏ​​കാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​ത​​യാ​​ണ്.

ഐ.​എ​​ഫ്.​എ​​ഫ്.​കെ​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ പോ​​യ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്ക് താ​​മ​​സ സൗ​ക​​ര്യം നി​​ഷേ​​ധി​​ച്ചു​ള്ള സ​​മീ​​പ​​ന​​മാ​​ണ് പി​​ന്നീ​​ട് അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു നി​​ന്നു​​ണ്ടാ​​യ​​ത്. ഇ​​ത്ത​​രം പ്ര​​തി​​കാ​​ര ന​​ട​​പ​​ടി​​ക​​ളെ എ​​ങ്ങ​​നെ​​യാ​​ണ് നേ​​രി​​ട്ട​​ത്?

എ​​ല്ലാ വ​​ര്‍ഷ​​വും ഐ.​എ​​ഫ്.​എ​​ഫ്.​കെ​​ക്കു പോ​​കു​​ന്ന വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്ക് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് താ​​മ​​സ​സൗ​​ക​​ര്യം ഒ​​രു​​ക്കി​ക്കൊ​​ടു​​ക്കും. ഈ ​​സ​​മ​​രം ആ​​രം​​ഭി​​ച്ചു ര​​ണ്ടു മൂ​​ന്നു ദി​​വ​​സ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ഒ​​ന്നാം വ​​ര്‍ഷ വി​​ദ്യാ​​ർ​ഥി​ക​​ള്‍ ഐ.​​എ​​ഫ്.​എ​​ഫ്.​കെ​യി​​ല്‍ പോ​​കു​​ന്ന​​ത്. നേ​​ര​​ത്തേത​​ന്നെ അ​​വ​​ര്‍ക്കുവേ​​ണ്ടി റൂം ​​ബു​​ക്ക് ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്ന് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍നി​ന്നു വി​​വ​​രം കൊ​​ടു​​ത്തു. ഹോ​​ട്ട​​ലി​​ല്‍ ചെ​​ന്ന​​പ്പോ​​ഴാ​​ണ് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍നി​​ന്നു വി​​ളി​​ച്ച് ബു​​ക്ക് ചെ​​യ്ത റൂ​​മു​​ക​​ള്‍ മു​​ഴു​​വ​​ന്‍ കാ​​ന്‍സ​​ല്‍ ചെ​​യ്തു എ​​ന്ന് അ​​റി​​യു​​ന്ന​​ത്. 25,000 രൂ​​പ അ​​ഡ്വാ​​ന്‍സ് കൊ​​ടു​​ത്തു ബു​​ക്ക് ചെ​​യ്ത റൂ​​മു​​ക​​ള്‍ കാ​​ന്‍സ​​ല്‍ ചെ​​യ്തു. കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തു​​ള്ള പെ​​ണ്‍കു​​ട്ടി​​ക​​ള്‍ അ​​ട​​ക്കം ആ ​​ഗ്രൂ​​പ്പി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​ര്‍ ആ​​കെ പ്ര​​തി​​സ​​ന്ധി​​യി​​ലായി. ഐ.​​എ​​ഫ്.​എ​​ഫ്.​കെ ​ന​​ട​​ക്കു​​മ്പോ​​ള്‍ തി​​രു​​വ​​ന​​ന്ത​പു​​ര​​ത്ത് അ​​മ്പ​​തു പേ​​ര്‍ക്ക് റൂം ​​ശ​​രി​​യാ​​ക്കു​​ക എ​​ന്ന​​ത് വ​​ള​​രെ ശ്ര​​മ​​ക​​ര​​മാ​​യ പ​​രി​​പാ​​ടി ആ​​ണ്. അ​​വ​​ര്‍ ഞ​​ങ്ങ​​ളെ വി​​ളി​​ച്ചു. ഞ​​ങ്ങ​​ള്‍ പെ​​ട്ടെ​​ന്നു ത​​ന്നെ ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി ചെ​​യ​​ര്‍മാ​​ന്‍ ര​​ഞ്ജി​​ത്തി​​നെ വി​​ളി​​ച്ചു. അ​​ങ്ങ​​നെ അ​​ദ്ദേ​​ഹം വൈ​​ലോ​​പ്പി​​ള്ളി സ്മാ​​ര​​ക ബി​​ല്‍ഡി​​ങ്ങി​​ല്‍ ഒ​​രു ദി​​വ​​സ​​ത്തെ താ​​മ​​സം ശ​​രി​​യാ​​ക്കി​ക്കൊ​​ടു​​ത്തു. അ​​ടു​​ത്ത ദി​​വ​​സം ഈ ​​വി​​ഷ​​യം ശ്ര​​ദ്ധ​​യി​​ല്‍പെ​​ട്ട​​തി​​നെ തു​​ട​​ര്‍ന്ന് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​സ മ​​ന്ത്രി ഡോ. ​​ആ​​ർ. ബി​​ന്ദു ഈ ​​വി​​ദ്യാ​​ർ​ഥി​​ക​​ളെ വി​​ളി​​ച്ച് സം​​സാ​​രി​​ച്ചു. ആ ​​യോ​​ഗ​​ത്തി​​ല്‍വെ​​ച്ചു ത​​ന്നെ നി​​ങ്ങ​​ള്‍ ഈ ​​കാ​​ണി​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ല എ​​ന്നു ഡ​​യ​​റ​​ക്ട​​റോ​​ട് മ​​ന്ത്രി പ​​റ​​ഞ്ഞു. കു​​ട്ടി​​ക​​ള്‍ക്ക് എ​​ത്ര​​യും പെ​​ട്ടെ​​ന്നു ത​​ന്നെ റൂം ​​ശ​​രി​​യാ​​ക്കി​ക്കൊ​​ടു​​ക്ക​​ണം എ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. കു​​റ​​ച്ചു സ​​മ​​യ​​ങ്ങ​​ള്‍ക്കുശേ​​ഷം അ​​ടൂ​​ര്‍ മ​​ന്ത്രി​​യെ വി​​ളി​​ച്ചു. നി​​ങ്ങ​​ള്‍ മു​​മ്പ് പു​​റ​​ത്താ​​ക്കി​​യ നാ​​ല് വി​​ദ്യാ​​ർ​ഥി​​ക​​ളെ തി​​രി​​ച്ചെ​​ടു​​ത്ത​​തി​​ന്റെ പേ​​രി​​ലാ​​ണ് ഈ ​​അ​​നാ​​ര്‍ക്കി അ​​വി​​ടെ ഉ​​ണ്ടാ​​യ​​ത് എ​​ന്ന രീ​​തി​​യി​​ല്‍ അ​​ടൂ​​ര്‍ മ​​ന്ത്രി​​യോ​​ട് സം​​സാ​​രി​​ച്ചു. ഇ​​തി​​ന് ഒ​​ന്നാം വ​​ര്‍ഷ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ സാ​​ക്ഷി​​യാ​​ണ്. ഉ​​ട​​നെ മ​​ന്ത്രി മു​​ഖ്യ​​മ​ന്ത്രി​യു​ടെ ഓ​​ഫി​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു. ബാ​​ക്കി​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ഒ​​ക്കെ അ​​വി​​ടെ നി​​ല്‍ക്ക​​ട്ടെ, വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്ക് വ​​ള​​രെ അ​​ത്യാ​​വ​​ശ്യ​​മാ​​യി അ​​പ്പോ​​ള്‍ താ​​മ​​സസൗ​ക​​ര്യം ശ​​രി​​യാ​​ക്കി കൊ​​ടു​​ക്ക​​ണം എ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫി​സി​​ല്‍നി​​ന്നും നി​​ര്‍ദേ​​ശം വ​​ന്നു. അ​​ങ്ങ​​നെ നേ​​ര​​ത്തേ ബു​​ക്ക് ചെ​​യ്ത ഹോ​​ട്ട​​ലി​​ല്‍ത​​ന്നെ അ​​വ​​ര്‍ താ​​മ​​സ​സൗ​​ക​​ര്യം ശ​​രി​​യാ​​ക്കി. അ​​ടൂ​​ര്‍ അ​​ന്ന് ബാ​​ലി​​ശ​​മാ​​യി മു​​ന്നോ​​ട്ട് വെ​​ച്ച ഒ​​രു കാ​​ര്യ​​മു​​ണ്ട്. വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്ക് ​താ​​മ​​സ​സൗ​​ക​​ര്യം ശ​​രി​​യാ​​ക്കി കൊ​​ടു​​ക്ക​​ണ​​മെ​​ങ്കി​​ല്‍ അ​​വ​​ര്‍ സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കി​​ല്ല എ​​ന്നു രേ​​ഖാമൂ​​ലം എ​​ഴു​​തി കൊ​​ടു​​ക്ക​​ണം എ​​ന്ന നി​​ര്‍ദേ​​ശ​​മാ​​യി​​രു​​ന്നു അ​​ത്.

ഡ​​യ​​റ​​ക്ട​​ര്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​ന്‍ ന​​ട​​ത്തു​​ന്ന ജാ​​തി​-വം​​ശീ​​യ​​ത​​ക​​ളെ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​ക​യാ​ണോ ചെ​യ്ത​ത്?

മേ​​ല്‍പ​​റ​​ഞ്ഞ പ്ര​​ശ്ന​​ങ്ങ​​ള്‍ ഒ​​ക്കെ ഉ​​ന്ന​​യി​​ച്ച് അ​​ടൂ​​രി​​ന് ഒ​​രു ക​​ത്ത് കൊ​​ടു​​ത്തി​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തൊ​​ന്നും ഇ​​ദ്ദേ​​ഹം ഗൗ​​നി​​ച്ചി​​ട്ടി​​ല്ല. അ​​വ​​സാ​​നം ശ​​ങ്ക​​ര്‍ മോ​​ഹ​​ന്റെ ജാ​​തി​വി​​വേ​​ച​​ന​​ങ്ങ​​ളും മ​​റ്റ് ധാ​​ര്‍ഷ്ട്യ​​ത്തോടെയുള്ള നി​​ല​​പാ​​ടു​​ക​​ളും ചാ​​ന​​ലു​​ക​​ളി​​ല്‍കൂ​​ടി പു​​റ​​ത്തേ​​ക്കു വ​​ന്ന​​പ്പോ​​ഴാണ് അ​​ടൂ​​ര്‍ ശ​​ങ്ക​​ര്‍ മോ​​ഹ​​നെ ന്യാ​​യീ​​ക​​രി​​ച്ചു​കൊ​​ണ്ട് സം​​സാ​​രി​​ക്കു​​ന്ന​​ത്. അ​​ടൂ​​രി​​ന്റെ ന്യാ​​യീ​​ക​​ര​​ണ​​മാ​​ണ് ത​​മാ​​ശ. ശ​​ങ്ക​​ര്‍ മോ​​ഹ​​ന്‍ ഒ​​രു നോ​​ബി​​ള്‍ ഫാ​​മി​​ലി​​യി​​ല്‍നി​​ന്നു​​ള്ള ഒ​​രാ​​ളാ​​ണ്. ശ​​ങ്ക​​ര്‍ മോ​​ഹ​​ന്റെ അ​​മ്മ സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സി​​ല്‍ പി​എ​​ച്ച്.​ഡി ​എ​​ടു​​ത്ത സ്ത്രീ ​​ആ​​ണ്, അ​​ച്ഛ​​ന്‍ ച​​ല​​ച്ചി​​ത്ര കോ​ർ​പ​​റേ​​ഷ​​ന്റെ ത​​ല​​പ്പ​​ത്ത് ഇ​​രു​​ന്ന ആ​​ളാ​​ണ്, അ​​തുകൊ​​ണ്ടുത​​ന്നെ ശ​​ങ്ക​​ര്‍ മോ​​ഹ​​ന്‍ അ​​ങ്ങ​​നെ ചെ​​യ്യി​​ല്ല എ​​ന്നൊ​​ക്കെ​​യാ​​ണ് അ​​ടൂ​​ര്‍ പ​​റ​​യു​​ന്ന​​ത്. അ​​മ്പ​​തു വ​ർ​ഷം സി​​നി​​മ ചെ​​യ്ത ഒ​​രാ​​ളു​​ടെ ജാ​​തി പ്രി​​വി​​ലേ​​ജ് കൊ​​ണ്ടു​​ള്ള ഒ​​രു മ​​ന​​സ്സി​​ലാ​​ക്ക​​ല്‍ ആ​​ണി​​ത്. ഇ​​ന്ന് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല​ട​​ക്കം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഈ ​​സം​​സാ​​രം ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​മ​​ര്‍ശി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. അ​​തി​​ല്‍ കൂ​​ടു​​ത​​ല്‍ ഒ​​രു വി​​ശ​​ദീ​​ക​​ര​​ണം ന​​മു​​ക്ക് ആ​​വ​​ശ്യ​​മി​​ല്ല. ഈ ​​പ​​രാ​​തി കൊ​​ടു​​ത്ത വി​​ദ്യാ​​ർ​ഥി​​ക​​ള്‍, നി​​ഖി​​ല്‍, അ​​ത് പോ​​ലെ ഈ ​​സ്ത്രീ​​ക​​ള്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ ‘നോ​​ബി​​ള്‍ ഫാ​​മി​​ലി’​​യി​​ല്‍ അ​​ല്ല എ​​ന്ന​​ല്ലേ അ​​തി​​ന്റെ അ​​ർ​ഥം? അ​​തുത​​ന്നെ​​യാ​​ണ് ഞ​​ങ്ങ​​ള്‍ അ​​ഡ്ര​​സ് ചെ​​യ്യാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന പ്ര​​ശ്ന​​വും.

ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ അ​​ധ്യാ​​പ​​ക​സ​​മൂ​​ഹം ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ അ​​റി​​യു​​ന്നു​​ണ്ടാ​​കു​​മ​​ല്ലോ. അ​​വ​​ര്‍ എ​​ങ്ങ​​നെ​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്?

ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന​​തു വ​​ള​​രെ വ​​ലി​​യ അ​​നീ​​തി​​യാ​​ണ് എ​​ന്നു അ​​റി​​യാ​​വു​​ന്ന​​വ​​ര്‍ ഇ​​വി​​ട​​ത്തെ അ​​ധ്യാ​​പ​​ക സ​​മൂ​​ഹ​​ത്തി​​ലു​​ണ്ട്. പ​​ക്ഷേ ഇ​​വ​​രൊ​​ക്കെ ക​രാ​ർ അടിസ്ഥാനത്തിൽ ജോ​​ലിചെ​​യ്യു​​ന്ന​​വ​​രാ​​ണ്. ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​നു സ്വാ​​ശ്ര​​യ പ​​ദ​​വി​കൂ​​ടി ഉ​​ള്ള​​തുകൊ​​ണ്ട് ജോ​​ലി​​യി​​ല്‍നി​​ന്നും നി​​ഷ്ക​​രു​​ണം എ​​ടു​​ത്തുക​​ള​​യാ​​നു​​ള്ള സാ​​ഹ​​ച​​ര്യംകൂ​​ടി​​യു​​ണ്ട്. അ​​തു​കൊ​​ണ്ട് അ​​വ​​ര്‍ മി​​ണ്ടാ​​തെ തു​​ട​​രു​​ന്നു. നി​​ല​നി​​ല്‍പ്പി​​ന്റെ രാ​​ഷ്ട്രീ​​യമാ​​ണ് അ​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഈ ​​ജോ​​ലി. സ​​ര്‍ക്കാറും സാം​​സ്കാ​​രി​​ക കേ​​ര​​ള​​വും അ​​വ​​ര്‍ക്ക് പി​​ന്തു​​ണ ന​​ല്കി​​യാ​​ല്‍ ഒ​​രു​​പാ​​ട് പേ​​ര്‍ അ​​വി​​ടെ ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ പു​​റ​​ത്തുവ​​ന്നു തു​​റ​​ന്നു പ​​റ​​യും. ഡ​​യ​​റ​​ക്ട​​ര്‍ നി​​യ​​മ വി​​രു​​ദ്ധ​​മാ​​യി കു​​റെ പേ​​രെ അ​​വി​​ടെ നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​നെ പ​​റ്റി സ​​ർ​ക്കാ​​ര്‍ ത​​ല​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​താ​​ണ്. ഇ​​വ​​ര്‍ക്കൊ​​ക്കെ വേ​​ണ്ട​​ത്ര യോ​​ഗ്യ​​ത​​ക​​ള്‍ ഉ​​ണ്ടോ എ​​ന്ന കാ​​ര്യം തീ​​ര്‍ച്ച​​യാ​​യും പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​താ​​ണ്. ഇ​​തൊ​​ന്നും മോ​​ണി​​റ്റ​​ര്‍ ചെ​​യ്യാ​​നു​​ള്ള സം​​വി​​ധാ​​നം നി​​ല​​വി​​ല്‍ അ​​വി​​ടെ ഇ​​ല്ല. ഏ​​കാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളി​​ല്‍ കൂ​​ടിയാണ് ഇ​​ത് മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​ത്.

2017ല്‍ ​ഗ​​ജേ​​ന്ദ്ര ചൗ​​ഹാ​​ന്‍ എ​​ന്ന മ​​ഹാ​​ഭാ​​ര​​തം അ​​ഭി​​നേ​​താ​​വ് പു​ണെ ഫി​​ലിം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ ചെ​​യ​​ര്‍മാ​​നായി വ​​ന്ന​​പ്പോ​​ള്‍ കേ​​ര​​ളം അ​​തി​ൽ പ്ര​​തി​​ഷേ​​ധി​​ക്കു​​ക​​യും ച​​ർ​ച്ച ന​ട​ത്തു​ക​യും​ ചെ​യ്തി​രു​ന്നു. പ​ക്ഷേ, കേ​​ര​​ള​​ത്തി​​ല്‍ കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്റെ പേ​​രി​​ലുള്ള ഒ​​രു ഫി​​ലിം ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ഇ​​ത്ര​​യ​​ധി​​കം വി​​വേ​​ച​​ന​​ങ്ങ​​ളും അ​​തി​​ക്ര​​മ​​ങ്ങ​​ളും നി​​ല​നി​​ല്‍ക്കു​​മ്പോ​​ള്‍ മി​​ണ്ടാ​​തി​​രി​​ക്കു​​ന്ന​​ത് എ​​ന്തു​കൊ​​ണ്ടാ​​ണ്?

സാം​​സ്കാ​​രി​​ക കേ​​ര​​ള​​ത്തി​​ന്റെ ഈ ​​വി​​ഷ​​യ​​ത്തി​​ലു​​ള്ള നി​​സ്സം​​ഗ​​ത അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. കേ​​ര​​ളം ച​​രി​​ത്ര​​പ​​ര​​മാ​​യി വ​​ള​​രെ പി​​റ​​കോ​​ട്ടു പോ​​യി എ​​ന്ന​​താ​​ണ​​ല്ലോ അ​​വി​​ടെ ജോ​​ലിചെ​​യ്യു​​ന്ന ചേ​​ച്ചി​​മാ​​ര്‍ ആ​​രോ​​പി​​ച്ച കാ​​ര്യ​​ങ്ങ​​ള്‍. ജാ​​തി​​യും മ​​ത​​വും മാ​​റ്റി​നി​​ര്‍ത്തി​​യാ​​ല്‍ ത​​ന്നെ മ​​നു​​ഷ്യ​​ത്വ​​പ​​ര​​മാ​​യി ചി​​ന്തി​​ച്ചാ​​ല്‍ ഒ​​രു തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന വ്യ​​ക്തി​​ക​​ളോ​​ട് ചെ​​യ്യേ​​ണ്ട കാ​​ര്യ​​മാ​​ണോ? ഇ​​ത്ര​​യ​​ധി​​കം സാം​​സ്കാ​​രി​​ക നാ​​യ​​ക​​​​ര്‍ ന​​വോ​​ത്ഥാ​ന സാം​​സ്കാ​​രി​​ക മൂ​​ല്യ​​ങ്ങ​​ളെ പ​​റ്റി വാ​​തോ​​രാ​​തെ സം​​സാ​​രി​​ക്കു​​മ്പോ​​ഴും ക​​ണ്‍മു​​ന്നി​​ല്‍ ഇ​​ത്ര​​യും വ​​ലി​​യ അ​​നീ​​തി ന​​ട​​ന്നി​​ട്ടും പ്ര​​തി​​ക​​രി​​ക്കാ​​ത്ത​​തി​​ന്റെ ഒ​​രു കാ​​ര​​ണം എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​ടൂ​രി​െ​ന​​തി​​രെ പ്ര​​ത്യ​​ക്ഷ​​ത്തി​​ല്‍ വ​​ന്നു സം​​സാ​​രി​​ക്കാ​​ന്‍ കേ​​ര​​ള​​ത്തി​​ന് മ​​ടിയാണ്. പ​​ക്ഷേ, അ​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ് എ​​ന്നു മാ​​ത്ര​​മേ ന​​മു​​ക്ക് പ​​റ​​യാ​​ന്‍ ക​​ഴി​​യൂ. ഇ​​ത് വി​​ദ്യാ​​ർ​ഥി​​ക​​ളു​​ടെ​​യോ കു​​റ​​ച്ചു സ്ത്രീ ​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യോ മാ​​ത്രം പ്ര​​ശ്നം ആ​​യി​​ട്ട​​ല്ല കേ​​ര​ള​ത്തി​​ല്‍ അ​​ഡ്ര​​സ് ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​ത്. ഇ​​വി​​ടെ നി​​ല​നി​​ന്നി​​രു​​ന്ന ജാ​​തി​വ്യ​​വ​​സ്ഥ​​യു​​ടെ തു​​ട​​ര്‍ച്ച​​യാ​​ണ് എ​​ന്ന നി​​ല​​യി​​ല്‍ തി​​രി​​ച്ച​​റി​യ​പ്പെ​​ടു​​ക​​യാ​​ണ് വേ​​ണ്ട​​ത്. അ​​തി​​നെ​​തി​​രെ പ്ര​​തി​​ക​​രി​​ക്കേ​​ണ്ട​​ത് ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്. ഇ​​തി​​നെ പ​​റ്റി സാം​​സ്കാ​​രി​​ക കേ​​ര​​ളം ഇ​​രു​​ത്തി ചി​​ന്തി​​ക്ക​​ണം.

അ​​തേ​സ​​മ​​യം, മ​​ല​​യാ​​ള സി​​നി​​മ പ്ര​​വ​​ര്‍ത്ത​​ക​​രും സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളും ഐ​​ക്യ​​ദാ​​ർ​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് ഈ ​​സ​​മ​​ര​​ത്തി​​ന്റെ കൂ​​ടെ ശ​​ക്ത​​മാ​​യി നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ടു​​ണ്ട് എ​​ന്ന​​ത് വ​​ള​​രെ​​യ​​ധി​​കം പ്ര​​തീ​​ക്ഷ ന​​ല്‍കു​​ന്ന കാ​​ര്യ​​മാ​​ണ്. എ​​ന്തു തോ​​ന്നു​​ന്നു?

ഈ ​​വി​​ഷ​​യം വ​​ന്ന​​തു മു​​ത​​ല്‍ ഞ​​ങ്ങ​​ളോ​​ട് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഐ​​ക്യ​ദാ​​ർ​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച വ്യ​​ക്തി​​ക​​ളാ​​ണ് ജി​​യോ ബേ​​ബി, വി.സി. അ​​ഭി​​ലാ​​ഷ്, ആ​​ഷി​​ക് അ​​ബു, മ​​ഹേ​​ഷ് നാ​​രാ​​യ​​ണ​​ന്‍, സ​​ജി​​ത മ​​ഠ​ത്തി​​ല്‍, ക​​മല്‍ കെ.​എം തു​​ട​​ങ്ങി​​യ​​വ​​ര്‍. ഈ ​​ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ നേ​​രി​​ട്ട് പ്ര​​വ​​ര്‍ത്തി​​ച്ച​​തുകൊ​​ണ്ടു​ത​​ന്നെ ഇ​​വ​​ര്‍ക്ക് അ​​വ​​സ്ഥ​​ക​​ള്‍ നേ​​രി​​ട്ടുത​​ന്നെ അ​​റി​​യാം. ഇ​​വി​​ട​​ത്തെ കെ​​ടു​കാ​​ര്യ​​സ്ഥ​​ത​​യെപ്പറ്റി​​യും വി​​ദ്യാ​​ർ​ഥി​​ക​​ളോ​​ടു​ള്ള അ​​ധി​​കാ​​രി​​ക​​ളു​​ടെ സ​​മീ​​പ​​ന​​ത്തെപ്പറ്റി​​യും വ്യ​​ക്ത​​മാ​​യ ബോ​​ധ്യ​​മു​​ള്ള​​വ​​രാ​​ണ്. തൊ​​ഴി​​ലാ​​ളി സ്ത്രീ​​ക​​ളു​​ടെ വി​​ഷ​​യം ഉ​​ണ്ടാ​​യ​​പ്പോ​​ള്‍ ജി​​യോ ബേ​​ബി അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ അ​​വ​​രോ​​ടു നേ​​രി​​ട്ടു സം​​സാ​​രി​​ച്ച് ബോ​​ധ്യ​​പ്പെ​​ട്ട​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഞ​​ങ്ങ​​ളെ ഇ​​ത്ര​​യ​​ധി​​കം പി​​ന്തു​​ണ​​ച്ചു മു​​ന്നോ​​ട്ടുവ​​രു​​ന്ന​​ത്. പ​​ക്ഷേ, ഇ​​ത്ര​​യ​​ധി​​കം സി​​നി​​മ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ഈ ​​വി​​ഷ​​യ​ത്തി​​ന്റെ ഗ്രാ​​വി​​റ്റി മ​​ന​​സ്സി​​ലാ​​ക്കി പ്ര​​തി​​ക​​രി​​ക്കാ​​ന്‍ എ​​ത്തു​​മ്പോ​​ഴും ഒ​​രു വ​​ലി​​യ വി​​ഭാ​​ഗം ആ​​ളു​​ക​​ള്‍ മാ​​റി​നി​​ല്‍ക്കു​​ക​​യാ​​ണ്. ‘ഫെ​​ഫ്ക’​​യു​​ടെ ചെ​​യ​​ര്‍മാ​​ന്‍ ആ​​യ ബി. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ ഞ​​ങ്ങ​​ളെ വി​​ളി​​ച്ച് ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ പൂ​​ർ​ണ​​മാ​​യ പി​​ന്തു​​ണ വാ​​ഗ്ദാ​​നം ചെ​​യ്ത​​ത് സ​​ന്തോ​​ഷ​​മു​​ള്ള കാ​​ര്യ​​മാ​​ണ്. ര​​ണ്ടു വ​​ര്‍ഷ​​ത്തോ​​ളം താ​​ന്‍ അ​​വി​​ടെ ജോ​​ലിചെ​​യ്ത​​താ​​ണെ​​ന്നും തു​​ട​​ര്‍ന്നു ജോ​​ലിചെ​​യ്യാ​​ന്‍ അ​​വി​​ട​​ത്തെ സാ​​ഹ​​ച​​ര്യം അ​​നു​​വ​​ദി​​ക്കാ​​ത്ത​​തുകൊ​​ണ്ടു പി​​രി​​ഞ്ഞു​പോ​​യ ആ​​ളാ​​ണ് താ​​ന്‍ എ​​ന്നുമാണ് സ​​ജി​​ത മ​​ഠ​ത്തി​​ല്‍ പ​​റ​​യു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ല്‍ നി​​ല​നി​​ല്‍ക്കു​​ന്ന പൊ​​തു വി​​ദ്യാ​​ഭ്യാ​​സ സം​​ഘ​​ട​​ന​​ക​​ള്‍ ഈ ​​പ്ര​​ശ്ന​​ത്തോ​​ട് എ​​ങ്ങ​​നെ​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്?

കേ​​ര​​ള​​ത്തി​​ലെ വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യ വി​​ദ്യാ​​ഭ്യാ​​സ രാ​​ഷ്ട്രീ​​യ യു​​വ​​ജ​​ന സം​​ഘ​​ട​​ന​​ക​​ള്‍ ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ കൃ​​ത്യ​​മാ​​യ ഒ​​രു അ​​ക​​ലം പാ​​ലി​​ച്ചി​​ട്ടു​​ണ്ട് എ​​ന്നു വേ​​ണം പ​​റ​​യാ​​ന്‍. ഇ​​ത്ര​​യും സെ​​ന്‍സി​​റ്റി​​വ് ആ​​യ ഒ​​രു വി​​ഷ​​യം ഉ​​ണ്ടാ​​യ​​തി​​ന് എ​​ട്ടോ ഒ​മ്പ​തോ ദി​​വ​​സ​​ങ്ങ​​ള്‍ക്കുശേ​​ഷ​​മാ​​ണ് പ​​ല പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളും വ​​ന്നുതു​​ട​​ങ്ങു​​ന്ന​​ത്. അ​​തി​​നു പ​​ല കാ​​ര​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കാം. ഭ​​രി​​ക്കു​​ന്ന രാ​​ഷ്ട്രീ​​യ പാ​​ർ​ട്ടി​​യു​​ടെ കീ​​ഴി​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ​ക്കു​​ള്ള സ​​മ്മ​​ര്‍ദ​​ങ്ങ​​ള്‍ ആ​​യി​​രി​​ക്കാം ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ളി​​ല്‍ ഇ​​ട​​പെ​​ടാ​​തെ അ​​വ​​രെ പി​​ന്നോ​​ട്ടു വ​​ലി​​ക്കു​​ന്ന​​ത്. പ്ര​​തി​​പ​​ക്ഷ സം​​ഘ​​ട​​ന​​ക​​ള്‍ക്ക് ഇ​​ത് സാ​​മൂ​​ഹി​​ക നീ​​തി​​യു​​ടെ ഒ​​രു വി​​ഷ​​യ​​മാ​​യി അ​​ഡ്ര​സ് ചെ​​യ്യാ​​ന്‍ അ​​വ​​ര്‍ക്ക് ക​​ഴി​​യാ​​ത്ത​​തു​കൊ​​ണ്ടാ​​കാം. പ​​ക്ഷേ, ഈ ​​സം​​ഘ​​ട​​ന​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ചി​​ല വ്യ​​ക്തി​​ക​​ള്‍ ഈ ​​വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഞ​​ങ്ങ​​ൾ​ക്ക് ഐ​​ക്യ​ദാ​​ർ​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​ര്‍ ഇ​​തി​​നെ​​പ്പ​​റ്റി കാ​​ര്യ​​ങ്ങ​​ള്‍ അ​​ന്വേ​ഷി​​ക്കു​​ന്ന​​വ​​രു​​മാ​​ണ്.


അ​​തേ​സ​​മ​​യം, ഫി​​ലിം ഫെ​​സ്റ്റി​​വ​​ല്‍ സ​​മൂ​​ഹം നി​​ങ്ങ​​ളു​​ടെ സ​​മൂ​​ഹ​​ത്തി​​നു വ​​ള​​രെ ശ​​ക്ത​​മാ​​യ പി​​ന്തു​​ണ​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​​തൊ​​രു പ്ര​​തീ​​ക്ഷ​​യു​​മാ​​ണ്..?

ഫി​​ലിം ഫെ​​സ്റ്റി​​വ​​ല്‍ വേ​​ദി​​യി​​ല്‍ ഞ​​ങ്ങ​​ളു​​ടെ സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ള്ള എ​​ല്ലാ​​വ​​രും ത​​ന്നെ ന​​വോ​​ത്ഥാ​​ന മൂ​​ല്യ​​ങ്ങ​​ളെ പി​​ന്‍പ​​റ്റി, ന​​ല്ല അ​​റി​​വു​​ള്ള​​വ​​ര്‍ത​​ന്നെ​​യാ​​ണ്. കാ​​ര​​ണം ആ ​​പ​​രി​​പാ​​ടി​​യു​​ടെ തു​​ട​​ക്കം മു​​ത​​ല്‍ ഒ​​ടു​​ക്കം വ​​രെ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള ഒ​​രു ജ​​ന​​ക്കൂ​​ട്ടം അ​​നു​​ദി​​നം വ​​ർ​ധി​​ച്ചു. അ​​വ​​ര്‍ അ​​ത് അ​​വ​​രു​​ടെ പ്ര​​ശ്നമാ​​യാ​​ണ് ക​​ണ്ട​​ത്. ഞ​​ങ്ങ​​ള്‍ 80 വി​​ദ്യാ​​ർ​ഥി​​ക​​ള്‍ മാ​​ത്ര​​മേ ഉ​​ള്ളൂ. പ​​ക്ഷേ, എ​​ത്ര​​യോ അ​​ധി​​കം ആ​​ളു​​ക​​ളാണ് ഞ​​ങ്ങ​​ളു​​ടെ സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കാ​​ളി​​ക​​ളായ​​ത്. അ​​വ​​രൊ​​ക്കെ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​വി​​ടെ എ​​ത്തി​​ച്ചേ​​ര്‍ന്ന​​വ​​രാണ്. അ​​വ​​രു​​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ തീ​​ര്‍ച്ച​​യാ​​യും ഞ​​ങ്ങ​​ൾ​ക്ക് വ​​ലി​​യ പ്ര​​തീ​​ക്ഷ ന​ല്‍കു​​ന്ന​ു. അ​​വ​​രാ​​രും അ​​വി​​ടെ കൂ​​ടി​​യ സി​​നി​​മ പ്ര​​വ​​ര്‍ത്ത​​ക​​രെ കാ​​ണാ​​നോ അ​​ല്ലെ​​ങ്കി​​ല്‍ അ​​വ​​ര്‍ പ​​റ​​യു​​ന്ന​​തു കേ​​ട്ടു തി​​രി​​ച്ചു പോ​​കാ​​നോ വ​​ന്ന​​വ​​രല്ല. ആ ​​പ​​രി​​പാ​​ടി​​യു​​ടെ തു​​ട​​ക്കം മു​​ത​​ല്‍ അ​​വ​​സാ​​നം വ​​രെ ആ ​​വി​​ഷ​​യ​​ത്തി​​ന്റെ ഗൗ​​ര​​വം മ​​ന​​സ്സി​​ലാ​​ക്കി കൂ​​ടെനി​​ന്ന​​വ​​രാണ്. ഞ​​ങ്ങ​​ള്‍ പ​​റ​​യു​​ന്ന നീ​​തി​നി​​ഷേ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഓ​​രോ വി​​ഷ​​യ​​ത്തിനും അ​​വി​​ടെ കൂ​​ടിനി​​ന്ന​​വ​​രി​​ല്‍നി​​ന്നു​​ണ്ടാ​​കു​​ന്ന പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ത​​ന്നെ അ​​വ​​ര്‍ ഈ ​​വി​​ഷ​​യ​​ത്തി​​നെ എ​​ത്ര​​ത്തോ​​ളം കാ​​ര്യ​​മാ​​യി എ​​ടു​​ത്തി​​ട്ടു​​ണ്ട് എ​​ന്ന​​തി​​ന് തെ​​ളിവാ​​ണ്.

മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു​​വും കേ​​ര​​ള സ​​ര്‍ക്കാ​​റും ഈ ​​പ്ര​​ശ്ന​​ത്തി​​ല്‍ എ​​ങ്ങ​​നെ​​യാ​​ണ് ഇ​​ട​​പെ​​ട്ട​​ത്?

മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു ഈ ​​പ്ര​​ശ്ന​​ങ്ങ​​ള്‍ അ​​റി​​ഞ്ഞ​​തോ​​ടെ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ നേ​​രി​​ട്ടുവ​​ന്ന് കാ​​ര്യ​​ങ്ങ​​ള്‍ മ​​ന​​സ്സി​​ലാ​​ക്കി ഈ ​​പ​​റ​​യു​​ന്ന അ​​ധി​​കാ​​രി​​ക​​ള്‍ക്കു വേ​​ണ്ട​​ നി​​ർ​ദേ​ശ​​ങ്ങ​​ള്‍ കൊ​​ടു​​ത്തി​​ട്ടു​​ള്ള​​താ​​ണ്. പ​​ക്ഷേ, ആ ​​നി​​ർ​ദേ​​ശ​​ങ്ങ​​ള്‍ ഒ​​ന്നും പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. ഇ​​വി​​ട​​ത്തെ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്ക് ഭ​​ക്ഷ​​ണ​​ത്തി​​നുവേ​​ണ്ടി മാ​​ത്രം ചെ​ല​​വാ​​കു​​ന്ന​​ത് 4500 രൂ​​പ​​യാ​​ണ്. അ​​ത് സ​​ബ്സിഡി റേ​​റ്റി​​ല്‍ ഭ​​ക്ഷ​​ണം ന​​ല്ക​​ണമെ​​ന്ന് മ​​ന്ത്രി​​യോ​​ട് ഞ​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും അ​​ത് ആ ​​ത​​ര​​ത്തി​​ല്‍ ന​​ല്ക​​ണമെ​​ന്നു മ​​ന്ത്രി നി​​ര്‍ദേ​​ശം കൊ​​ടു​​ക്കുകയും ചെയ്തതാ​​ണ്. പ​​ക്ഷേ അ​​ത് പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. ഇ-​ഗ്രാ​​ന്റ് അ​​ട​​ക്ക​​മു​​ള്ള വി​​ദ്യാ​​ർ​ഥി​​ക​​ളു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്ക​​ണം എ​​ന്നു പ​​റ​​ഞ്ഞു, പ​​ക്ഷേ പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. മ​​ന്ത്രി മു​​ന്നോ​​ട്ടുവെ​​ച്ച ഒ​​രു കാ​​ര്യ​​വും ഇ​​വ​​ര്‍ ന​​ട​​പ്പി​​ല്‍ വ​​രു​​ത്തി​​യി​​ട്ടി​​ല്ല. സ​​ർ​ക്കാ​ര്‍ ഒ​​രു അ​​ന്വേ​​ഷ​​ണ ക​​മീ​​ഷ​​നെ നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​ര്‍ കാ​​മ്പ​​സി​​ല്‍ വ​​ന്നു തെ​​ളി​​വെ​​ടു​​ക്കും. അ​​ന്വേ​​ഷ​​ണ ക​​മീ​​ഷ​​ന്റെ തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലേ സ​​ര്‍ക്കാ​​റി​​ന് ഒ​​രു നി​​ല​​പാ​​ട് എ​​ടു​​ക്കാ​​ന്‍ ക​​ഴി​​യൂ എ​​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ആ ​​തീ​​രു​​മാ​​ന​​ത്തി​​നാ​​യി​​ട്ടു ഞ​​ങ്ങ​​ള്‍ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. പ​​ക്ഷേ ഈ ​​പ്ര​​ശ്ന​​ത്തി​​ല്‍ ഭ​​ര​​ണപ​​ക്ഷ​​ത്തും പ്ര​​തി​​പ​​ക്ഷ​​ത്തു​​മു​​ള്ള​​വ​​രു​​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക​ണം. അ​​തു​​ണ്ടാ​​കാ​​ത്ത​​തില്‍ ഞ​​ങ്ങ​​ള്‍ നി​​രാ​​ശ​​രു​​മാ​​ണ്.

കേ​​ര​​ള​​ത്തി​​ല്‍ ജാ​​തി ഇ​​ല്ല എ​​ന്നും കേ​​ര​​ളം ഒ​​രു പു​​രോ​​ഗ​​മ​​ന സ​​മൂ​​ഹ​മാ​​ണ് എ​​ന്നുമൊ​​ക്കെ​യു​​ള്ള വീ​​മ്പു​പ​​റ​​ച്ചി​​ലു​​ക​​ള്‍ക്കി​​ട​​യി​​ലാണ് കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ഇ​​ത്ത​​രം വം​​ശീ​​യ​​ത​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​ത്. എ​​ന്തുതോ​​ന്നു​​ന്നു?

ഇ​​വി​​ടെ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ജാ​​തി​വി​​വേ​​ച​​നമു​​ണ്ടാ​​യി എ​​ന്നകാ​​ര്യം ഞ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഞെ​​ട്ട​​ല്‍ ഉ​​ണ്ടാ​​ക്കു​​ന്നി​​ല്ല. കാ​​ര​​ണം, ഇ​​ത് വ്യ​​ക്ത​​മാ​​യും ഈ ​​സ​​മൂ​​ഹ​​ത്തി​​ല്‍ നി​​ല​നി​​ന്നുപോ​​കു​​ന്ന വ്യ​​വ​​സ്ഥി​​തിയാണെന്ന് വ​​ള​​രെ ബോ​​ധ്യ​​മു​​ള്ള മ​​നു​​ഷ്യ​​രാണ് ഞ​​ങ്ങ​​ള്‍. ഇ​​വി​​ടെ ജാ​​തിയില്ല എ​​ന്നു പ​​റ​​യു​​ന്ന വാ​​ദം ക​​പ​​ട​​മാ​​ണ്. അ​​ത് ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും നി​​ക്ഷി​​പ്ത താ​​ൽ​പ​​ര്യ​​ങ്ങ​​ള്‍ കാ​​ര​​ണം മ​​റ​​ച്ചു​വെ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​താ​​ണ്. ന​​മ്മു​​ടെ സാ​​മൂ​​ഹി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ക​​ല്യാ​​ണ​​ങ്ങ​​ളി​​ല​​ട​​ക്കം ജാ​​തി എ​​ത്ര​​ത്തോ​​ളം പി​​ന്തു​​ട​​രു​​ന്ന​ു എ​​ന്നൊ​​ക്കെ നോ​​ക്കി​​യാ​​ല്‍ അ​​ക്കാ​​ര്യം മ​​ന​​സ്സി​​ലാ​​കും. അ​​തി​​നെ​​ക്കു​​റി​​ച്ച് പ​​റ​​യാ​​ന്‍ തു​​ട​​ങ്ങി​​യാ​​ല്‍ ഒ​​രു​​പാ​​ട് പ​​റ​​യാ​​ന്‍ ഉ​​ണ്ടാ​​കും.

വി​​വി​​ധ സം​​സ്കാ​​ര​​ങ്ങ​​ളി​​ലു​​ള്ള വി​​വി​​ധ ഭാ​​ഷ​​ക​​ള്‍ സം​​സാ​​രി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തു​​ള്ള വി​​ദ്യാ​​ർ​ഥി​​ക​​ളും ഈ ​​സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യ സ​​മ​​ര​​ രീ​​തിയല്ല നി​​ങ്ങ​​ളു​​ടെ സ​​മ​​ര​​ത്തി​​ന്..?

കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തു​​ള്ള വി​​ദ്യാ​​ർ​ഥി​​ക​​ളും ഈ ​​സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. വി​​വി​​ധ ഭാ​​ഷ​​ക​​ള്‍ സം​​സാ​​രി​​ക്കു​​ന്ന​​വ​​ര്‍ ഉ​​ണ്ട്. ഇ​​വ​​രെ​​ല്ലാ​​വ​​രും ഈ ​​വി​​ഷ​​യം വ്യ​​ക്ത​​മാ​​യി ബോ​​ധ്യ​​പ്പെ​​ട്ട ആ​​ളു​​ക​​ളാ​​ണ്. ഇ​​വ​​രു​​ടെ എ​​ല്ലാ​​വ​​രു​​ടെ​​യും പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ സാ​​മൂ​​ഹി​​ക​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വ​​ന്നു​ക​​ഴി​​ഞ്ഞു. വ​​ള​​രെ ആ​​ധി​​കാ​​രി​​ക​​മാ​​യി​​ട്ടാ​​ണ് ഓ​​രോ വി​​ദ്യാ​​ര്‍ഥി​​യും ഈ ​​വി​​ഷ​​യ​​ത്തെ കു​​റി​​ച്ചു സം​​സാ​​രി​​ക്കു​​ന്ന​​ത്. അ​​വി​​ടെ ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ എ​​ല്ലാ വി​​ദ്യാ​​ർ​ഥി​​ക​​ള്‍ക്കും നേ​​രി​​ട്ടു ബോ​​ധ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള കാ​​ര്യ​​ങ്ങ​​ളാണ്. ഈ ​​ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ അ​​ട​​ക്ക​​മു​​ള്ള സ്ത്രീ​​ക​​ളു​​മാ​​യി നേ​​രി​​ട്ടു സം​​സാ​​രി​​ച്ച് കാ​​ര്യ​​ങ്ങ​​ള്‍ മ​​ന​​സ്സി​​ലാ​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം അ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ൺ​പ​​തു പേ​​ര്‍ മാ​​ത്രം വി​​ദ്യാ​​ർ​ഥി​​ക​​ളാ​യു​​ള്ള ഒ​​രു സ്ഥാ​​പ​​ന​​മാ​​ണി​​ത്. സ​​മ​​രം പ​​ത്തു ദി​​വ​​സം പി​​ന്നി​​ടു​​മ്പോ​​ഴും അ​​വ​​ര്‍ ത​​ള​​രാ​​തെ കൂ​​ടെത​​ന്നെ​​യു​​ണ്ട്. അ​​വ​​രു​​ടെ അ​​ക്കാ​​ദ​​മി​​ക് അ​​വ​​റു​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ടു​​ക​​യാ​​ണ്. പ​​ക്ഷേ ഈ ​​വി​​ഷ​​യ​​ത്തി​​ന്റെ ഗ്രാ​​വി​​റ്റി അ​​ത്ര​​ത്തോ​​ളം മ​​ന​​സ്സി​​ലാ​​ക്കി​​യി​​ട്ടാ​​ണ് അ​​വ​​ര്‍ സ​​മ​​ര​മു​​ഖ​​ത്തു​​ള്ള​​ത്.

ജാ​​തി​​ക്കെ​​തി​​രെ സ്വ​​ന്തം ജീ​​വി​​തം​കൊ​​ണ്ട് പോ​​രാ​​ടി​​യ ഒ​​രു മ​​നു​​ഷ്യ​​നാ​​ണ് കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പേ​​രി​​ലു​​ള്ള ഒ​​രു ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലാ​​ണ് ഇ​​ത്ത​​രം ജാ​​തി​-വം​​ശീ​​യ​​ത എ​​ന്ന വൈ​​രു​​ധ്യം ന​​ട​​ക്കു​​ന്ന​​ത്. എ​​ന്തു തോ​​ന്നു​​ന്നു?

കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ എ​​ന്ന മ​​ഹാ​​നാ​​യ വ്യ​​ക്തി​​ത്വം എ​​ത്തി​​ച്ചേ​​ർന്ന ഉ​​യ​​ര​​ങ്ങ​​ള്‍ പ​​ല​​ത​​രം വി​​വേ​​ച​​ന​​ങ്ങ​​ള്‍ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​ലൂ​​ടെ നേ​​ടി​യെ​​ടു​​ത്ത​​താ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പോ​​രാ​​ട്ട​​ങ്ങ​​ളെ കു​​റി​​ച്ച് ഒ​​ന്നും ഒ​രു ധാ​​ര​​ണ​​യും ഇ​​ല്ലാ​​ത്ത ആ​​ളു​​ക​​ളാ​​ണ് ഈ ​​ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ന്റെ ക​​സേ​​ര​​ക​​ളി​​ല്‍ ഇ​​രി​​ക്കു​​ന്ന​​ത്. ആ ​​ഒ​​രു ബോ​​ധ്യമു​​ണ്ടെ​​ങ്കി​​ല്‍ ഇ​​ത്ത​​രം അ​​വ​​കാ​​ശ​​ങ്ങ​​ള്‍ക്കുവേ​​ണ്ടി സം​​സാ​​രി​​ക്കു​​ന്ന ദ​​ലി​ത് സ​​മൂ​​ഹ​​ത്തി​​ലു​​ള്ള വി​​ദ്യാ​​ർ​ഥി​​ക​​ളോ​​ടോ തൊ​​ഴി​​ലാ​​ളി വ​​ര്‍ഗ​​ത്തി​​ല്‍പെ​​ടു​​ന്ന സ്ത്രീ​​ക​​ളോ​​ടോ അ​​വ​​ര്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ പെ​​രു​​മാ​​റി​​ല്ലാ​​യി​​രു​​ന്നു. കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ എ​​ന്ന മ​​നു​​ഷ്യ​​ന്റെ ജീ​​വി​​തം എ​​ന്താ​​യി​​രു​​ന്നു എ​​ന്ന് അ​​വ​​ര്‍ ഇ​​നി​​യും പ​​ഠി​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ജീ​​വി​​ത​​ത്തി​​ന്റെ മൂ​​ല്യ​​ങ്ങ​​ള്‍ മ​​ന​​സ്സി​​ലാ​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​ങ്ങ​​ള്‍ അ​​വ​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നും ഉ​​ണ്ടാ​​കു​​ന്നു​​ണ്ട് എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു കാ​​ര്യം.

Show More expand_more
News Summary - kr narayanan film institute protest interview