Begin typing your search above and press return to search.
proflie-avatar
Login

ഇൗ തീരുമാനം എന്റെ നിലപാടാണ് - ഫ്രാൻസിസ് നൊറോണ സംസാരിക്കുന്നു

ഇൗ തീരുമാനം എന്റെ നിലപാടാണ് - ഫ്രാൻസിസ് നൊറോണ സംസാരിക്കുന്നു
cancel
കക്കുകളി നാടക വിവാദത്തിന്റെയും ‘മാസ്റ്റർപീസ്’ നോവലിനെതിരെ പരാതി വന്നതിന്റെയും പശ്ചാത്തലത്തില്‍ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ കുടുംബകോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചിരിക്കുന്നു. ആരും പറയാതിരുന്ന 'ഒറ്റ' കഥകളാണ് ഫ്രാൻസിസ് നൊറോണ തന്റെ കൃതികളിലൂടെ വായനക്കാരനിലേക്ക് എത്തിച്ചത്. ജീവിതകയങ്ങളിൽ ഉഴറിപോവുന്ന മനുഷ്യന്റെ അതിജീവനത്തിന്റെ ഉണർത്തുപാട്ട് കൂടിയാണവയിൽ പലതും. താനുൾപ്പെടുന്ന എഴുത്തിടത്തിന്റെ അപചയത്തെക്കുറിച്ചാണ് ‘മാസ്റ്റർപീസ്’ എന്ന നോവൽ സംസാരിക്കുന്നത്. മാസ്റ്റർപീസിനെക്കുറിച്ചും നോവലുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഫ്രാൻസിസ് നൊറോണ.

മാസ്റ്റർപീസ് ചർച്ച ചെയ്യുന്നത് എഴുത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് തന്നെയാണോ നോവൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത്?

ഞാൻ ആറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒരു സിനിമയും രണ്ട് മൂന്ന് നാടകങ്ങളും ചെയ്തു. അപ്പോഴൊന്നും ഇല്ലാത്ത പരാതി ഒരു പുസ്തകത്തിനെതിരെ വരികയാണ്. എഴുത്തിടത്തിന്റെ അപചയങ്ങൾ തുറന്നുകാട്ടാൻ വേണ്ടിയാണ് മാസ്റ്റർ പീസ് എഴുതുന്നത്. എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള എഴുത്താണിത്. എഴുത്ത് ഒരു രാജ്യമാണെങ്കിൽ ആ രാജ്യത്തെ പൗരന്മാരെക്കുറിച്ചും വ്യവസ്ഥിതിയെക്കുറിച്ചും അതിന്റെ പോരായ്മകളെക്കുറിച്ചും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ എഴുതുമ്പോൾ അത് വായിച്ച് അസ്വസ്ഥതനായ ആരെങ്കിലുമായിരിക്കണം പരാതി നൽകിയിട്ടുണ്ടാവുക.

മാസ്റ്റർപീസിലെ എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് പറയാമോ?

2016ലാണ് എഴുതി തുടങ്ങുന്നത്. ഏഴു വർഷത്തെ ദൈർഘ്യം മാത്രമേ എന്റെ എഴുത്തിന്റെ കാലയളവിനുള്ളൂ. എന്നാൽ 14 വയസ്സുമുതൽ ഞാൻ വായിക്കുന്നു. വായനക്കാരനെന്ന നിലയിൽ കാണുന്ന എഴുത്തിന്റെ ലോകമുണ്ട്. നമ്മളെ വിസ്മയിപ്പിക്കുന്ന ഒരുലോകം. എന്നാൽ വായനക്കാരൻ എന്ന നിലയിൽ കണ്ട ലോകത്തെക്കാൾ എത്രയോ വ്യത്യസ്തമാണ് എഴുത്തിന്റെ ലോകമെന്നത് എന്നെ ഒരേസമയം അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മൾ ഭാവനപോലും ചെയ്യാത്ത വിധം എഴുത്തിന്റെ ലോകം മലീമസപ്പെട്ടുപോയിട്ടുണ്ട്. പൊതു സമൂഹത്തെ സ്വാധീനിക്കുന്ന ഒരിടം മൂല്യച്യുതിയിലേക്ക് പോവുമ്പോൾ അതിനൊരു നവീകരണമുണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർ പീസ് എഴുതുന്നത്. എന്റെ കഥയെയും ഈ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. എന്റെ ആത്മവിമർശനം കൂടിയാണിത്.


'It is not literature if unsaid things are not told' (പറയാത്ത കാര്യങ്ങൾ പറഞ്ഞിട്ടില്ലെങ്കിൽ അത് സാഹിത്യമാകുകയില്ല). നോവൽ തുടങ്ങുമ്പോൾ ഇങ്ങനെയൊരു വാചകമുണ്ട്. ഇത് എഴുത്തുകാരന്റെ നിലപാട് തന്നെയാണോ?

അതെ. വായനക്കാർക്കുള്ള ഒരു ദിശാ സൂചകമാണത്. വായനക്കാരെ നമ്മൾ പറയുന്ന ആശയത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ആ വാചകം തുടക്കത്തിൽ നൽകിയത്. മലയാളത്തിൽ നിരവധി മേഖലകളെക്കുറിച്ച് സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും പൂർണമായി എഴുത്തിടത്തെ പ്രമേയമാക്കിയ നോവലുകൾ ഉണ്ടായിട്ടില്ല. വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള എഴുത്തുകാർ പരാമർശിച്ചിട്ടുണ്ടെന്നല്ലാതെ. എവിടെയാണോ അപചയമുണ്ടാവുന്നത്, എഴുത്തുകാരൻ അത് പറയണം. അത് അവനവന്റെ ഇടങ്ങളാണെങ്കിൽ പോലും. ഞാൻ ഒരു സിസ്റ്റത്തെയാണ് എതിർക്കുന്നത് വ്യക്തികളെയല്ല.

ഫേസ്ബുക്ക് കുറിപ്പിൽ മാസ്റ്റർ പീസിന്റെ താളുകൾക്കിടയിലുള്ള അജ്ഞാത ശത്രുവിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ആ വ്യക്തിയെ തിരിച്ചറിഞ്ഞോ?

പരാതി നൽകിയ വ്യക്തിയെക്കാളും അയാളുടെ ഉദ്ദേശ്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. എന്നെ സർക്കാർ ജോലിക്കാരനായി ഒതുക്കുകയും എന്റെ എഴുത്തിനെ തകർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയിരിക്കുന്നത്. ഞാൻ ഒരിക്കലും ജോലി ഉപേക്ഷിക്കില്ലെന്നും പകരം എന്റെ എഴുത്തിനെ മരവിപ്പിക്കുമെന്നും കരുതിയിരിക്കണം. എഴുത്തിന്റെ ലോകത്തിലോ വ്യക്തി ജീവിതത്തിലോ എനിക്ക് ശത്രുക്കളുണ്ടായിട്ടില്ല. മാസ്റ്റർ പീസിൽ ഞാൻ ഒരു വ്യവസ്ഥിതിയെ എതിർത്തു. ആ എതിർപ്പ് ആരിലോ മനോവിഷമം ഉണ്ടാക്കിയിരിക്കണം. അതുകൊണ്ടാണ് പരാതി നൽകിയത്. അതാണ് മാസ്റ്റർപീസിലെ താളുകൾക്കിടയിലെ അജ്ഞാതൻ എന്നുകുറിച്ചത്.

ജോലിയുപേക്ഷിച്ച് എഴുത്തുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നു. എങ്ങനെയാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്?

മാസ്റ്റർപീസിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് എന്റെ 'കക്കുകളി' എന്ന കഥയുമായി ബന്ധപ്പെട്ട വിവാദവും ഉയർന്നുവരുന്നത്. എല്ലാനിയമങ്ങളും അനുസരിച്ചേ ഭാവിയിൽ എഴുതാൻ കഴിയൂ എന്ന സാഹചര്യം ഉണ്ടായി. അങ്ങനെയാണ് ജോലി ഉപേക്ഷിക്കാം എന്ന തീരുമാനത്തിലെത്തിയത്. ആ തീരുമാനത്തിലെത്തുക എളുപ്പമായിരുന്നില്ല. എഴുത്തുകൊണ്ട് മാത്രം ജീവിക്കാൻ കഴിയുമെന്ന് ഞാനിപ്പോഴും കരുതുന്നില്ല. കേരളത്തിൽ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്ന വളരെ കുറച്ച് എഴുത്തുകാർ മാത്രമേ ഇപ്പോഴുള്ളൂ. ഞാൻ ഒരു വർഷത്തിൽ നാലോ അഞ്ചോ കഥകൾ മാത്രമാണ് എഴുതുന്നത്. ഇതിൽ നിന്നും തുച്ഛമായ റോയൽറ്റിയാണ് ലഭിക്കുന്നത്. എന്നാൽ അതിജീവനത്തിന്റെ പാത തിരഞ്ഞെടുക്കാൻ എനിക്കൊരു മടിയും ഉണ്ടായിരുന്നില്ല. എഴുത്തുകാരനെന്ന നിലയിലുള്ള എ​ന്റെ നിലപാടാണ് ഈ തീരുമാനം.

വിവാദങ്ങളോട് വായനക്കാരുടെ പ്രതികരണമെന്തായിരുന്നു? പിന്തുണ ലഭിച്ചിരുന്നോ?

എന്റെ നിലപാടുകളെ പിന്തുണച്ചും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പേർ മുന്നോട്ട് വരുന്നുണ്ട്. പൊളിച്ചെഴുത്തുകൾ അനിവാര്യമാണെന്നും അപചയങ്ങളെ തുറന്ന് കാണിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു. ഒരു സമൂഹം പിന്തുണയുമായി എത്തുമ്പോൾ ബാക്കിയുള്ള ദുരിതങ്ങളെ അതിജീവിക്കാൻ അത് കരുത്തു നൽകുന്നുണ്ട്.

തുടർന്നുള്ള യാത്രയെക്കുറിച്ച്?

എഴുത്ത് തുടരും എന്ന് പറയുന്നത് ഒരു പ്രതീക്ഷയാണ്. എന്നെ സംബന്ധിച്ച് എഴുത്തിന്റെ ലോകത്ത് അനിശ്ചിതത്വം നിറഞ്ഞതും അസ്ഥിരമായതുമായ ഒരു അവസ്ഥയുണ്ട്. ഒരു കഥ എഴുതി കഴിഞ്ഞാൽ മനസ് ശ്യൂന്യമാണ്. ഇനിയൊരു കഥവരുമോ എന്നുപോലും പറയാൻ കഴിയില്ല. ഒരുപക്ഷേ ഞാൻ എഴുതുന്നത് എന്റെ വായനക്കാരനെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ എനിക്ക് എഴുത്ത് നിർത്തേണ്ടിവരും.

എഴുത്തുകാരനായി തുടരാൻ കഴിഞ്ഞില്ലെങ്കിൽപോലും ഞാനീ എഴുത്തിടത്തിലുണ്ടാവും. കാരണം ഞാൻ വായനയുടെ ലോകത്തു നിന്നും എഴുത്തിന്റെ ലോകത്തിലേക്ക് വന്ന ഒരാളാണ്. ഈ രണ്ടുലോകങ്ങളും ഒന്ന് തന്നെയാണ്. അതിജീവനത്തിന്റെ കരുത്തിലാണ് ഞാൻ എന്തു വന്നാലും എഴുതുമെന്ന് പറയുന്നത്.


മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം (ലക്കം -1286) പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നൊറോണയും വിനോദ് കൃഷ്ണയും തമ്മിലുള്ള സംഭാഷണത്തിൽ നിന്നുള്ള ഭാഗം

'മാ​സ്റ്റ​ർ പീ​സ്' എ​ന്ന പു​തി​യ നോ​വ​ലി​ൽ ഒ​രു പു​തി​യ ശൈ​ലിയാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഒ​രു ട്രോ​ൾ സ്റ്റോ​റി ടെ​ല്ലി​ങ്. സ​റ്റ​യ​ർ അ​ല്ല അ​ത്. ഇ​തേ കാ​ല​ത്ത​​ു​ത​ന്നെ അ​മ​ലി​ന്റെ ഒ​രു ക​ഥ​യും ഈ​യൊ​രു ഫോ​മി​ൽ വ​ന്നി​രു​ന്നു. സ​ത്യാ​ന​ന്ത​ര കു​മാ​ര​ൻ. സി​സ്റ്റ​ത്തെ പോ​ക്ക് ചെ​യ്യു​ന്ന ക​ഥ​ക​ൾ. സ​റ്റ​യ​ർ അ​ല്ലെ​ങ്കി​ലും സാ​മൂ​ഹി​കവി​മ​ർ​ശ​നം അ​തി​ലു​ണ്ട്. ഈ ​ജോ​ണ​റി​ൽ ആ​ണ് അ​ത് ശ​ക്ത​മാ​കു​ന്ന​ത്. 'മാ​സ്റ്റ​ർ പീ​സ്' എ​ഴു​താ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​വും ഇ​ങ്ങ​നെ ഒ​രു ക്രാ​ഫ്റ്റ് തി​ര​ഞ്ഞെ​ടു​ത്ത​തി​നെ പ​റ്റി​യും വി​ശ​ദീ​ക​രി​ക്കാ​മോ?


എ​ഴു​ത്തു​കാ​ർ​ക്ക് ര​ണ്ടു ഭാ​വ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ന്ന് ഒ​ാർ​ഹ​ാൻ പാ​മു​ക് പ​റ​യാ​റു​ണ്ട്. ഈ ​ലോ​ക​ത്തി​ൽ താ​ൻ ഒ​റ്റ​ക്ക​ല്ല എ​ന്ന​താ​ണ് ആ​ദ്യ​ത്തേ​ത്. അ​തേ​സ​മ​യം മ​റ്റു​ള്ള​വ​രി​ൽ​നി​ന്നു മു​റി​ച്ചുമാ​റ്റ​പ്പെ​ട്ട നി​സ്സ​ഹാ​യ​നാ​ണ് താ​നും എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. എ​ന്റെ മി​ക്ക ര​ച​ന​ക​ളി​ലും ര​ണ്ടാ​മ​ത്തെ ഭാ​വ​മാ​ണ് നി​ഴ​ലി​ക്കു​ന്ന​തെ​ങ്കി​ൽ, മാ​സ്റ്റ​ർ​പീ​സ് എ​ഴു​ത്തി​ന്റെ​യും വാ​യ​ന​യു​ടെ​യും ലോ​ക​ത്തോ​ടു ചേ​ർ​ന്നു​നി​ന്ന് എ​ഴു​ത​പ്പെ​ട്ട ഒ​രു നോ​വ​ലാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​പ്പം ഞാ​നി​തി​ൽ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്നു. ചി​ല​പ്പോ​ൾ ഞാ​ൻ ത​ന്നെ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു.

മാ​സ്റ്റ​ർ​പീ​സ് എ​ന്ന നോ​വ​ൽ, എ​ഴു​ത്തി​നു​ള്ളി​ലെ എ​ഴു​ത്തി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു എ​ഴു​ത്താ​ണ്. വി​നോ​ദ് പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്. അ​തു കേ​വ​ലം ഒ​രു സ​റ്റ​യ​റ​ല്ല. സ​ജ​യ് കെ.​വി ഈ ​നോ​വ​ലി​നെ​ക്കു​റി​ച്ച് എ​ഴു​തി​യ​തു​പോ​ലെ ആ​ത്മ​വി​മ​ർ​ശ​ന​വും ഞാ​നു​ൾ​പ്പെ​ടു​ന്ന എ​ഴു​ത്തു​ലോ​ക​ത്തി​ന്റെ പ​രിച്ഛേ​ദ​വും കൂ​ടി​യാ​ണ് ഈ ​ര​ച​ന. മ​ലി​ന​പ്പെ​ട്ടു​പോ​കു​ന്ന എ​ഴു​ത്തി​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ധി​യും വ്യാ​ധി​യും ഇ​തെ​ഴു​തു​മ്പോ​ൾ എ​ന്റെ മ​ന​സ്സി​ലു​ണ്ട്. 'മു​ണ്ട​ൻ പ​റു​ങ്കി'​യെ​ന്ന എ​ന്റെ Memoirsനു ​ശേ​ഷം എ​ന്റെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ളെ​ല്ലാം ചേ​ർ​ത്ത് ഒ​രു പു​സ്ത​കം എ​ഴു​ത​ണ​മെ​ന്ന് ഒ​രാ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ Memoirs ആ​യി എ​ഴു​തു​മ്പോ​ൾ, മു​ണ്ട​ൻ പ​റു​ങ്കി എ​ഴു​തി​യ​തു​പോ​ലെ സ​ത്യ​സ​ന്ധ​മാ​യി കാ​ര്യ​ങ്ങ​ൾ എ​ഴു​തേ​ണ്ടിവ​രും. ഒ​രു തു​ട​ക്ക​ക്കാ​ര​നാ​യ എ​നി​ക്ക് സാ​ഹി​ത്യ​ലോ​ക​ത്തി​ൽ​നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന തി​ക്താ​നു​ഭ​വ​ങ്ങ​ളും വേ​ദ​ന​ക​ളും ഒ​റ്റ​പ്പെ​ട​ലു​ക​ളും ആ ​പു​സ്ത​ക​ത്തി​ലു​ണ്ടാ​വും. അ​പ്ര​കാ​ര​മു​ള്ള ര​ച​ന സാ​ഹി​ത്യ​ലോ​ക​ത്തി​ലെ പ​ല എ​ഴു​ത്തു​കാ​രെ​യും അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തും. അ​തു​കൊ​ണ്ടാ​ണ് ആ ​സാ​ഹ​സ​ത്തി​നു മു​തി​രാ​തെ അ​തൊ​രു Fictional writingലേ​ക്ക് ചു​രു​ക്കി​യ​ത്. അ​പ്പോ​ഴും അ​തി​ന്റെ ഗൗ​ര​വം ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ ഞാ​ൻ സൂ​ക്ഷി​ക്കു​ന്നു​മു​ണ്ട്.

ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​തെ ഈ ​ലോ​കം വി​ട്ടു​പോ​ക​ണ​മെ​ന്ന ഒ​രു പ്രാ​ർ​ഥ​ന എ​ന്നും എ​ന്റെ ഉ​ള്ളി​ലു​ണ്ട്. ശി​ഹാ​ബു​ദ്ദീ​ന് അ​ഷി​ത ആ ​അ​ഭി​മു​ഖം കൊ​ടു​ത്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കു​റ​ച്ചു​കാ​ലം കൂ​ടി അ​ഷി​ത ജീ​വി​ച്ചി​രു​ന്നേ​നെ എ​ന്ന് എ​നി​ക്ക് തോ​ന്നാ​റു​ണ്ട്. കാ​ര​ണം, ആ ​അ​ഭി​മു​ഖ​ത്തി​ലെ കാ​ര്യ​ങ്ങ​ളൊ​ക്കെ സ​ത്യ​മാ​ണെ​ങ്കി​ലും അ​തൊ​രാ​വ​ർ​ത്തി കൂ​ടി വാ​യി​ക്കേ​ണ്ടി​വ​രു​ന്ന എ​ഴു​ത്തു​കാ​രി​ക്ക് അ​തി​നെ അ​തി​ജീ​വി​ക്കു​ക ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ന്ന് ഞാ​ൻ വി​ചാ​രി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് അ​വ​രു​ടെ രോ​ഗാ​വ​സ്ഥ​യി​ൽ. ചി​ല എ​ഴു​ത്തു​ക​ൾ പോ​പു​ല​ർ ആ​കു​മെ​ങ്കി​ലും വേ​ണ്ടെ​ന്ന് വെ​ക്ക​ണ​മെ​ന്നാ​ണ് എ​ന്റെ കാ​ഴ്ച​പ്പാ​ട്.

എ​ഴു​ത്തി​ന്റെ വ​ന്യ​വും ഭ​യാ​ന​ക​വു​മാ​യ ഒ​രു ലോ​കം ഞാ​ൻ 'മാ​സ്റ്റ​ർ​പീ​സി​'ൽ വ​ര​ഞ്ഞി​ടു​ന്നു​ണ്ട്. ആ​ടി​നെ കൊ​ല്ലു​ന്ന ഒ​രു അ​റ​വു​ശാ​ല​യി​ൽ ഇ​രു​ന്നാ​ണ് ഇ​തി​ലെ ക​ഥാ​നാ​യ​ക​ന്റെ സ​ർ​ഗ​ര​ച​ന. ഇ​ത് എ​ഴു​തു​മ്പോ​ൾ എ​ന്റെ മ​ന​സ്സി​ൽ​പോ​ലും വി​ചാ​രി​ക്കാ​ത്ത പ​ല സാ​ഹി​ത്യ​കാ​ര​ൻ​മാ​രെ​യും വാ​യ​ന​ക്കാ​ർ ക​ണ്ടെ​ത്തു​ന്നു​ണ്ട്. ഇ​തെ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ എ​ന്റെ മ​ന​സ്സി​ലേ​ക്ക് എ​ത്തി​യ പ​ല​രും വാ​യ​ന​ക്കാ​രു​ടെ ക​ൺ​വെ​ട്ട​ത്ത് വ​രാ​തെ​യു​മി​രി​ക്കു​ന്നു​ണ്ട്. കേ​വ​ലം വ്യ​ക്തി​ക​ൾ എ​ന്ന​തി​നെ​ക്കാ​ൾ എ​ഴു​ത്തി​നു​ള്ളി​ലെ എ​ഴു​ത്തി​നെ​ക്കു​റി​ച്ച് എ​ഴു​തു​മ്പോ​ൾ വ​രാ​നി​ട​യു​ള്ള സ്വ​ത​ന്ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഇ​തി​ലെ charactersനെ ​കാ​ണു​ന്ന​താ​വും കു​റ​ച്ചു​കൂ​ടി അ​ഭി​കാ​മ്യം എ​ന്നു വി​ചാ​രി​ക്കു​ന്നു.

"It is not literature if unsaid things are told" എ​ന്നൊ​രു വാ​ച​കം ഈ ​നോ​വ​ലി​ന്റെ തു​ട​ക്ക​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. അ​തു​ത​ന്നെ​യാ​ണ് ഇ​തെ​ഴു​താ​നു​ള്ള എ​ന്റെ പ്ര​ചോ​ദ​ന​വും.

'കി​ഴ​വ​നും ക​ട​ലും' നൊ​റോ​ണ എ​ന്താ​യാ​ലും വാ​യി​ച്ചി​ട്ടു​ണ്ടാ​വു​മ​ല്ലോ. എ​ന്നെ​ങ്കി​ലും ക​ട​ലി​ൽ പോ​യി​ട്ടു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ആ ​അ​നു​ഭ​വം പ​റ​യാ​മോ?

'കി​ഴ​വ​നും ക​ട​ലും' പോ​ലെ ഒ​രു കൃ​തി എ​ന്നെ​ങ്കി​ലും മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​വു​മെ​ന്നൊ​രു പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് 'മാ​സ്റ്റ​ർ​പീ​സ്' എ​ന്ന പു​തി​യ നോ​വ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. കി​ഴ​വ​നും ക​ട​ലും അ​ത്ര​യേ​റെ അ​നു​ഭ​വി​ച്ച​റി​ഞ്ഞ പു​സ്ത​ക​മാ​ണ്. 'അ​ശ​ര​ണ​രു​ടെ സു​വി​ശേ​ഷം' എ​ഴു​തു​മ്പോ​ൾ ക​ട​ലി​ൽ​നി​ന്നു വ​രു​ന്ന​വ​ർ ക​ര കാ​ണു​ന്നൊ​രു വി​ഷ്വ​ലു​ണ്ട്. ന​മു​ക്ക് ക​ട​ലി​നെ​ക്കു​റി​ച്ച് ക​ട​ൽ കാ​ണാ​തെ​യും ക​ട​ല​റി​വു​ക​ളെ വാ​യി​ച്ചും ക​ര​യി​ൽ​നി​ന്ന് അ​തി​നെ നോ​ക്കി​യും ഒ​രു​പ​ക്ഷേ, ക​ട​ലെ​ഴു​ത്ത് സാ​ധ്യ​മാ​യേ​ക്കാം. പ​ക്ഷേ, ക​ട​ലി​ൽ​നി​ന്നു ക​യ​റി​വ​രു​മ്പോ​ൾ ക​ര​യു​ടെ തു​ണ്ട് കാ​ണു​ന്ന​വ​ന്റെ മ​നോ​നി​ല അ​റി​യ​ണ​മെ​ങ്കി​ൽ അ​വ​നോ​ടൊ​പ്പം വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്ക​ണം. വ​ന്യ​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക​ട​ലി​ലെ ചെ​റി​യൊ​രു സ്പേ​സാ​ണ് ക​ര. ന​മു​ക്ക് ക​ര​യാ​ണ് പ്രി​യ​പ്പെ​ട്ട​ത്. ക​ര​യോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ന​മ്മ​ൾ സ്വാ​സ്ഥ്യം അ​നു​ഭ​വി​ക്കു​ന്ന​തും. ക​ട​ൽ ലോ​ക​മാ​യ​വ​ന് രാ​ത്രി​ദീ​പ​സ്തം​ഭ​ങ്ങ​ളു​ടെ ഉ​ച്ചി​യി​ൽ ക​റ​ങ്ങു​ന്ന നു​റു​ങ്ങു​വെ​ട്ട​ത്തി​നി​ട​യി​ലൂ​ടെ തെ​ളി​ഞ്ഞു​വ​രു​ന്ന ക​ര മ​റ്റൊ​രു അ​നു​ഭ​വ​മാ​ണ്. അ​തി​ന് ക​ട​ലി​ൽ​നി​ന്നും ന​മ്മ​ൾ കാ​ണു​ന്ന ക​ര​യോ​ടു​ള്ള attachment ഉ​ണ്ടാ​വി​ല്ലെ​ന്ന​താ​ണ് എ​ന്റെ അ​നു​ഭ​വം. ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​വ്യ​ത്യാ​സം അ​റി​ഞ്ഞി​ട്ടു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. അ​വ​ർ കാ​ണു​ന്ന​പോ​ലെ, കേ​ൾ​ക്കു​ന്ന​പോ​ലെ, അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന​തു​പോ​ലെ ന​മ്മോ​ടു ചേ​രാ​തെ ക​ട​ൽ എ​പ്പോ​ഴും അ​ക​ന്നു​നി​ൽ​ക്കും. അ​തി​നെ വ​രു​തി​യി​ലാ​ക്കാ​നും ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ക്കാ​നും ക​ട​ലി​ന്റെ മ​ക​നു മാ​ത്ര​മേ ക​ഴി​യൂ. ക​ട​ലി​ൽ പോ​യ എ​ന്റെ അ​നു​ഭ​വ​വും ഇ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ല. ന​മ്മ​ൾ അ​വി​ടെ അ​പ​രി​ചി​ത​രാ​ണ്. ആ​ഴ്ന്നു​പോ​കു​മെ​ന്നൊ​രു ഭീ​തി ന​മ്മെ വ​ല​യം ചെ​യ്തു​കൊ​ണ്ടി​രി​ക്കും. അ​വ​ർ​ക്ക് ക​ട​ലി​ൽ അ​ലി​യാ​നും ക​ട​ലോ​ളം അ​ലി​യാ​നു​മു​ള്ള ഒ​രു വി​കാ​ര​വും വി​ചാ​ര​വു​മു​ണ്ട്. അ​ത​വ​രു​ടെ ഭാ​ഷ​യും ര​ക്ത​വു​മാ​ണ്. അ​വ​രെ​പ്പോ​ലെ അ​ത് അ​നു​ഭ​വി​ക്ക​ണ​മെ​ങ്കി​ൽ ക​ട​ലി​ൽ പോ​യ​തു​കൊ​ണ്ടോ അ​വ​രോ​ടൊ​പ്പം കു​റ​ച്ചു​ദി​വ​സം താ​മ​സി​ച്ച​തു​കൊ​ണ്ടോ ക​ഴി​യി​ല്ല. കു​റ​ച്ചു​കാ​ലം അ​വ​രോ​ടൊ​പ്പ​മു​ള്ള ചേ​ർ​ന്നു​നി​ൽ​പി​ൽ​നി​ന്ന് ഒ​രു ചി​ര​ട്ട​യോ​ളം വ​ലു​പ്പ​ത്തി​ൽ ഞാ​ൻ കോ​രി​യെ​ടു​ത്ത ഉ​പ്പു​ജ​ലം മാ​ത്ര​മാ​ണ് 'അ​ശ​ര​ണ​രു​ടെ സു​വി​ശേ​ഷം'. ഇ​നി​യും എ​ത്ര​യോ ആ​ഴ​ങ്ങ​ൾ ബാ​ക്കി.
Show More expand_more
News Summary - Francis Noronha