Begin typing your search above and press return to search.
proflie-avatar
Login

‘‘ഞാ​നൊ​രു എക്​സ്െപരിമെന്റൽ ഫി​സി​സി​സ്റ്റാ​ണ്’’ -പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ സംസാരിക്കുന്നു (ഭാഗം-2)

‘‘ഞാ​നൊ​രു എക്​സ്െപരിമെന്റൽ ഫി​സി​സി​സ്റ്റാ​ണ്’’ -പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ സംസാരിക്കുന്നു (ഭാഗം-2)
cancel

രാജ്യാന്തര പ്രശസ്​തനായ, ഇന്ത്യൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന​ും മലയാളിയുമായ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​നുമായി നടത്തുന്ന ദീർഘസംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. ​െഎൻസ്​​െ​റ്റെ​ന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​​ന്റെ‘കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി സി​ദ്ധാ​ന്ത’ത്തെക്കുറിച്ചും ശാസ്​ത്രലോകത്തെ ചില ‘മാമൂൽ ധാരണ’കളെക്കുറിച്ചുമാണ്​ ഇൗ സംഭാഷണം. താ​ങ്ക​ളു​ടെ അ​ന്വേ​ഷ​ണവ​ഴി​യി​ലെ പ്ര​മു​ഖ ത​ട​സ്സ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു? എ​ങ്ങ​നെ​യാ​ണ​വ​യെ നേ​രി​ട്ട​ത്?ആ​ദ്യ​ത​ട​സ്സം തീ​ർ​ച്ച​യാ​യും ഐ​ൻ​സ്റ്റൈ​നെ എ​ങ്ങ​നെ...

Your Subscription Supports Independent Journalism

View Plans
രാജ്യാന്തര പ്രശസ്​തനായ, ഇന്ത്യൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന​ും മലയാളിയുമായ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​നുമായി നടത്തുന്ന ദീർഘസംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. ​െഎൻസ്​​െ​റ്റെ​ന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​​ന്റെ‘കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി സി​ദ്ധാ​ന്ത’ത്തെക്കുറിച്ചും ശാസ്​ത്രലോകത്തെ ചില ‘മാമൂൽ ധാരണ’കളെക്കുറിച്ചുമാണ്​ ഇൗ സംഭാഷണം. 

താ​ങ്ക​ളു​ടെ അ​ന്വേ​ഷ​ണവ​ഴി​യി​ലെ പ്ര​മു​ഖ ത​ട​സ്സ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു? എ​ങ്ങ​നെ​യാ​ണ​വ​യെ നേ​രി​ട്ട​ത്?

ആ​ദ്യ​ത​ട​സ്സം തീ​ർ​ച്ച​യാ​യും ഐ​ൻ​സ്റ്റൈ​നെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന സ​ന്ദേ​ഹംത​ന്നെ​യാ​യി​രു​ന്നു. എന്റെ അ​ടി​സ്ഥാ​ന സൈ​ദ്ധാ​ന്തി​ക പ​രി​സ​ര​വും ഞാ​ൻ മ​ന​സ്സി​ലാ​ക്കി​യ​തും സം​ബ​ന്ധി​ച്ച് ഉ​റ​പ്പൊ​ക്കെ ഉ​ണ്ടാ​യ​തി​നും ശേ​ഷ​മാ​ണ് ഈ ​സ​ന്ദേ​ഹ​മെ​ന്നോ​ർ​ക്ക​ണം. എ​ങ്കി​ലും അ​ത് മറികട​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചു – രണ്ടു കാ​ര​ണ​ങ്ങ​ളാ​ൽ. ഒ​ന്ന്, വി​ശ്വാ​സ്യ​ത​യു​ള്ള എംപിരി​ക്ക​ൽ തെ​ളി​വു​ക​ളി​ൽ എ​നി​ക്ക് ന​ല്ല വി​ശ്വാ​സ​മു​ണ്ട്. അ​വ വി​ല​യി​രു​ത്താ​ൻ വേ​ണ്ട പ്ര​വൃ​ത്തിപ​രി​ച​യ​വു​മു​ണ്ട്. ര​ണ്ട്, യു​ക്തി​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​നി​ക്ക് മാ​ന​സി​ക​മാ​യ ക​രു​ത്തും വി​ശ്വാ​സ​വു​മു​ണ്ട്. ഭൗ​തി​ക ലോ​ക​ത്തി​ന്റെ അ​സ്തിവാ​ര പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​റ്റ​വും ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം. അ​ക്കാ​ര്യ​ത്തി​ൽ സ്വാ​ധീ​നശ​ക്തി​ക​ളാ​യ ര​ണ്ട് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ കു​ട്ടി​ക്കാ​ലം തൊ​ട്ടേ​യു​ണ്ട് – കാ​ല​ടി​യി​ൽനി​ന്നു​ള്ള ശ​ങ്ക​ര​നും ക​ഠോ​പ​നി​ഷ​ത്തി​ലെ ന​ചി​കേ​ത​സ്സി​ന്റെ ക​ഥ​യും.

ഉ​ന്ന​ത ജ്ഞാ​ന​ത്തി​ന്റെ സം​വാ​ദ​ത്തി​നിടെ ഒ​രി​ക്ക​ൽ സ്വാ​നു​ഭ​വം നേ​ട​ണ​മെ​ന്ന വെ​ല്ലു​വി​ളി ഉ​യ​ർ​ന്ന​പ്പോ​ൾ സ്വ​ന്തം ബ്ര​ഹ്മ​ച​ര്യവ്ര​തംപോ​ലും ബ​ലി​യ​ർ​പ്പി​ക്കേ​ണ്ടി​വ​ന്നു, ശ​ങ്ക​ര​ന്. അ​യാ​ൾ ‘ഒ​ര​വ​സ​രം’ നോ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല! പിന്നെ, ദൈ​വ​ങ്ങ​ൾ​ക്കുപോ​ലു​മ​റി​യാ​ത്ത മൃ​ത്യു​ര​ഹ​സ്യം യ​മ​ധ​ർ​മ​നി​ൽ​നി​ന്ന് നേ​ടാ​ൻ വെ​റു​മൊ​രു ബാ​ല​നാ​യി​രു​ന്ന ന​ചി​കേ​ത​സ്സ് കാ​ണി​ച്ച വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ജാ​ഗ്ര​ത. പി​ൽ​ക്കാ​ല​ത്ത് ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സ്വ​ത​ന്ത്ര​ചി​ന്താ പ​രി​സ്ഥി​തി. ഇ​തെ​ല്ലാം ഭൗ​തി​ക​ശാ​സ്ത്ര പ്ര​ശ്ന​ങ്ങ​ളെ തെ​ളി​വി​ന്റെ​യും യു​ക്തി​ചി​ന്ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം എ​ന്നി​ലു​ണ്ടാ​ക്കി. എ​ങ്കി​ലും ഇ​ന്നും എ​നി​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ഒ​ന്നു​ണ്ട് – ഇ​ന്ത്യ​ൻ ഭൗതികശാസ്​ത്ര സ​മൂ​ഹ​ത്തി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത മൗ​ന​വും അ​വ​രി​ൽ ചി​ല​രു​ടെ ആ​ഴ​ത്തി​ലു​ള്ള സ്പ​ർ​ധ​യും. അ​വ​രി​ലാ​​ർക്ക​ു​ം ത​ന്നെ എ​ന്റെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ​ക്കോ വാ​ദ​ഗ​തി​ക​ൾ​ക്കോ എ​തി​രെ ഒ​രൊ​റ്റ ശാ​സ്ത്രീ​യ ന്യാ​യ​വും ഉ​യ​ർ​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ​പോ​ലെ എ​ന്നെ പൂ​ട്ടി​യ​ിടാ​ൻ വ​ല്ല വ​ഴി​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​വ​രി​ൽ പ​ല​രും അ​തി​ന് തു​നി​ഞ്ഞേ​നെ. ഇ​ത് ന​ടു​ക്ക​മു​ണ്ടാ​ക്കു​ന്നു. പ​ക്ഷേ, യാ​ഥാ​ർ​ഥ്യ​മാ​ണ്.

പ്ര​പ​ഞ്ച​ത്തി​ന്റെ ഏ​താ​ണ്ട് 95 ശ​ത​മാ​ന​വും ന​മ്മു​ടെ ഗ്രാ​ഹ്യ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് ഇ​ന്ന് ന​മു​ക്ക​റി​യാം. വെ​റും അ​ഞ്ചു ശ​ത​മാ​ന​ത്തി​ലാ​ണ് ന​മ്മു​ടെ പ്ര​പ​ഞ്ചവീ​ക്ഷ​ണം. അ​തി​ന​ർ​ഥം ന​മ്മു​ടെ ജ്ഞാ​ന​പ​ദ്ധ​തി​ക​ളും ഭൗ​തി​ക​ശാ​സ്ത്ര​വു​മൊ​ക്കെ കാ​ര്യ​ങ്ങ​ളു​ടെ പ്ര​പ​ഞ്ച പ​ദ്ധ​തി​യി​ൽ തു​ലോം ചെ​റി​യ ക​ക്ഷി​ക​ൾ മാ​ത്ര​മാ​ണ്. മ​നു​ഷ്യ​ന്റെ പ്ര​പ​ഞ്ചവീ​ക്ഷ​ണ​ത്തി​ലെ അ​തി​ഭീ​മ​മാ​യ ഈ ​ക​മ്മി താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം പ​രി​ഹ​രി​ക്കു​ന്നു​ണ്ടോ?

പ്ര​പ​ഞ്ച​ത്തി​ലെ പ​ദാ​ർ​ഥ​ത്തി​ന്റെ​യും ഊ​ർ​ജ​ത്തി​ന്റെ​യും ഘ​ട​ക​വ​സ്തു​ക്ക​ൾ എ​ന്തെ​ന്ന് ന​മു​ക്ക് കാ​ര്യ​മാ​യ അ​റി​വി​ല്ലെ​ന്ന​ത് നേ​രു​ത​ന്നെ. ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്റെ ഒ​രു സ്റ്റാ​ൻഡേഡ് സി​ദ്ധാ​ന്ത​വും ഗു​രു​ത്വ​ബ​ല​ത്തി​ന്റെ സ്വാ​ധീ​ന​ഫ​ല​ങ്ങ​ൾ ​െവച്ച​ു മാ​ത്ര​മു​ള്ള ഒ​ര​ള​വെ​ടു​പ്പും വ​ഴി​യാ​ണ് ന​മ്മു​ടെ പ്ര​പ​ഞ്ച​നോ​ട്ടം. ഈ ​ലോ​കവീ​ക്ഷ​ണ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രാം. എ​ങ്കി​ലും പ​ദാ​ർ​ഥ​ത്തി​ന്റെ​യും ഊ​ർ​ജ​ത്തി​ന്റെ​യും ഇ​ന്ന് നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന തോ​തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രാ​നി​ട​യി​ല്ല – ശ​രാ​ശ​രി പ​ദാ​ർ​ഥസാ​ന്ദ്ര​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ​ല്ലോ ഈ ​നി​രീ​ക്ഷ​ണം. പ​ദാ​ർ​ഥ​ത്തോ​തി​നെപ്പറ്റി ന​മു​ക്ക് ന​ല്ലൊ​രു ധാ​ര​ണ​യു​ണ്ട്, അ​തി​ന്റെ ഉ​ള്ള​ട​ക്ക​ത്തെ​പ്പ​റ്റി​യാ​ണ് ഉ​റ​പ്പി​ല്ലാ​ത്ത​ത്.


അ​തി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്റെ പ്ര​കൃ​ത​വും ഘ​ട​ക​ങ്ങ​ളും മാ​ത്ര​മേ ന​മു​ക്ക​റി​യൂ എ​ന്ന​ത് വാ​സ്ത​വം. കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി ആ​ശ്ര​യി​ക്കു​ന്ന​ത് ഘ​ട​ക​വ​സ്തു​ക്ക​ളു​ടെ പ്ര​കൃ​ത​ത്തെ​യ​ല്ല, ഇ​ന്ന​ത്തെ ശ​രാ​ശ​രി സാ​ന്ദ്ര​ത​യെ​യാ​ണ്. അ​തേ​സ​മ​യം, ഇ​പ്പോ​ഴും വ്യ​ക്ത​മ​ാകാ​ത്ത ‘ഇ​രു​ണ്ട’ ഘ​ട​ക​ങ്ങ​ളെ പ​റ്റി​യു​ള്ള ന​മ്മു​ടെ ധാ​ര​ണ മെ​ച്ച​പ്പെ​ടു​ത്താ​ൻ ​േവണ്ടതൊന്നും ഇൗ ​സി​ദ്ധാ​ന്തം മു​ന്നോ​ട്ടു​വെ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ആ ​ഘ​ട​ക​ങ്ങ​ൾ എ​ന്ത​ല്ല എ​ന്ന​തി​നെ​പ്പ​റ്റി വ്യ​ക്ത​മാ​യ നി​ഗ​മ​ന​ങ്ങ​ൾ ഇ​തി​ലു​ണ്ട്. ക്വാ​ണ്ടം ബ​ല​ത​ന്ത്ര​ത്തെ കു​റി​ച്ച് എ​നി​ക്കു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ആ ​വ​ഴി​ക്ക് കൂ​ടു​ത​ൽ അ​പ​ഗ്ര​ഥ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ഞാ​ൻ ജാ​ഗ്ര​ത​യോ​ടെ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. കാരണം ​ചി​ല കാ​ര്യ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ ജ്യോ​തി​ശാ​സ്ത്ര​ത്തി​ന് ത​ൽ​ക്കാ​ലം സ​ന്ദി​ഗ്ധ​ത​ക​ളു​ണ്ട്. അ​ടു​ത്ത 10 കൊ​ല്ല​ത്തി​ലോ മ​റ്റോ അ​തു മാ​റി വ്യ​ക്ത​ത വ​രാം. അ​പ്പോ​ഴാ​വാം ഡാ​ർ​ക് മാ​റ്റ​ർ, ഡാ​ർ​ക് എ​ന​ർ​ജി അ​പ​ഗ്ര​ഥ​ന​ങ്ങ​ൾ.

പുതിയ കാൻവാസിൽ പഴയ ചിത്രങ്ങളുടെ നില

ക്വാ​ണ്ടം ഫി​സി​ക്സി​നെ താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു? നോ​ൺ-​ലൊ​ക്കാ​ലി​റ്റി പ്ര​ശ്ന​വും അ​തി​ന് പ്ര​കൃ​തി​യി​ലെ മ​റ്റു യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​വും – ഉ​ദാ​ഹ​ര​ണ​ത്തി​ന് കാ​ര​ണ-​കാ​ര്യ ബ​ന്ധം– കു​റ​ച്ചു​കാ​ല​മാ​യു​ണ്ട്. താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം ഇ​തി​നെ എങ്ങനെയാണ്​ കാ​ണു​ന്ന​ത്?

ക്വാ​ണ്ടം നോ​ൺ-​ലൊ​ക്കാ​ലി​റ്റി​യാ​ണ് ശാ​സ്ത്ര ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഭൗ​തി​ക​ ശാ​സ്ത്ര​ജ്ഞ​ർ കൊ​ണ്ടു​ന​ട​ന്നി​ട്ടു​ള്ള ഏ​റ്റ​വും കൊ​ടി​യ അ​യു​ക്തി​ക വി​ശ്വാ​സം. ഒ​രി​ട​ത്തി​ലു​ള്ള ഒ​രു വ​സ്തു​വി​നെ നി​രീ​ക്ഷി​ക്കു​ന്ന ഭൗ​തി​ക പ്ര​വൃ​ത്തി മ​റ്റൊ​രിട​ത്തി​ലു​ള്ള മ​റ്റൊ​രു വ​സ്തു​വി​ന്റെ ഭൗ​തി​കാ​വ​സ്ഥ​യെ ത​ൽ​ക്ഷ​ണം ബാ​ധി​ക്കാം എ​ന്ന അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത വി​ശ്വാ​സ​മാ​ണി​ത്. ഇ​പ്പ​റ​യു​ന്ന ര​ണ്ട് വ​സ്തു​ക്ക​ളും ത​മ്മി​ൽ മു​മ്പൊരു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്ന പേ​രി​ലാ​ണ് ഈ ​ബ​ന്ധ​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ 50, 60 കൊ​ല്ലങ്ങ​ളി​ലാ​ണ് ഈ ​വി​ശ്വാ​സം ഉ​രു​ത്തി​രി​ഞ്ഞ​ത്. വി​ശേ​ഷി​ച്ചും ക്വാ​ണ്ടം ഭൗ​തി​ക​ത്തി​ലെ ശ​ക്ത​രാ​യ യു​ക്തി​ചി​ന്ത​ക​ർ ക​ളം​വി​ട്ട ശേ​ഷം – ഐ​ൻ​സ്റ്റൈ​ൻ, പൗ​ലി, ബോ​ർ, ഷ്രോ​ഡി​ംഗ​ർ, വോ​ൺ ന്യൂ​മ​ൻ തു​ട​ങ്ങി​യ​വ​ർ പോയ ശേഷം. ധി​ഷ​ണാ​സ​മൃ​ദ്ധി​യു​ള്ള ത​ത്ത്വ​ചി​ന്ത​ക​രും ഇ​ക്കാ​ല​ത്ത് വി​ര​ള​മാ​യി​രു​ന്നു. ശേ​ഷി​ച്ച​വ​രാ​ക​ട്ടെ ഭൗ​തി​ക​ ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​സ്താ​വ​ങ്ങ​ളെ എ​തി​രി​ടാ​ൻ വേ​ണ്ട​ത്ര കോ​പ്പി​ല്ലാ​ത്ത​വ​രും – കാ​ൾ പോ​പ്പ​ർ ഒ​ഴി​കെ. ലൊ​ക്കാ​ലി​റ്റി​യു​ടെ അ​ന്ത്യം ഫി​സി​ക്സി​ൽ യു​ക്തി​പ​ര​ത​യു​ടെ അ​ന്ത്യ​മാ​ണെ​ന്ന് പോപ്പർ പ​റ​ഞ്ഞ​തോ​ർ​ക്കു​ക. അ​മ്മാ​തി​രി ക​ല​ക്ക​വെ​ള്ള​ത്തി​ലാ​ണ് നോ​ൺ-​ലൊ​ക്കാ​ലി​റ്റി​യു​ടെ അ​ണു​ക്ക​ൾ പെ​രു​കി​യ​ത്. പൊ​തു​വേ പ​റ​യ​പ്പെ​ടു​ന്ന​തും ക​രു​ത​പ്പെ​ടു​ന്ന​തും പോ​ലെ അ​തി​ന് പ​രീ​ക്ഷ​ണാ​ത്മ​ക തെ​ളി​വൊ​ന്നു​മി​ല്ല.

‘ഹി​ഡ​ൻ വേ​രി​യ​ബ്ൾ തി​യ​റി’​ക​ൾപോ​ലു​ള്ള ചി​ല അ​ഭൗ​തി​ക സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ വ​ക്താ​ക്ക​ളാ​യ ഏ​താ​നും ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ന്ദേ​ഹ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഈ ​സ്വേച്ഛാ​പ​ര​മാ​യ വി​ശ്വാ​സം ഉ​ട​ലെ​ടു​ത്ത​ത്. ഏ​താ​യാ​ലും കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി ഒ​രു നോ​ൺ-​ലൊ​ക്കാ​ലി​റ്റി​യും അ​നു​വ​ദി​ക്കു​ന്നി​ല്ല. ക്വാ​ണ്ടം ബ​ല​ത​ന്ത്രം ഉ​ൾ​പ്പെ​ടെ എ​ല്ലാ ബ​ല​ത​ന്ത്ര​ങ്ങ​ളിലും യ​ഥാ​ർ​ഥ ഇ​ട​ത്തി​ൽ (Space) ഉ​ള്ള പ​ദാ​ർ​ഥ​ത്തെ ഗു​രു​ത്വ​ബ​ല ഇ​ട​പാ​ടു​കളാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​തെ​ന്ന പ​രി​സ​ര​ത്തി​ലാ​ണ് കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ര​ണ​വും കാ​ര്യ​ഫ​ല​വും യു​ക്തി​സ​ഹ​മാ​യാ​ണ് ഇ​തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ടി​സ്ഥാ​ന​പ​ര​മാ​യ സ​ന്ദേ​ഹ​സ്ഥി​തി​യും സ്റ്റാ​റ്റി​സ്റ്റി​ക്ക​ലാ​യ അ​നി​ശ്ചി​ത​ത്വ​വും ക്വാ​ണ്ടം പ്ര​തി​ഭാ​സ​ത്തി​ന് ആ​ന്ത​രി​ക​മാ​യു​ണ്ട്. അ​വ ഈ ​പ്ര​പ​ഞ്ച​ത്തി​ന്റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​ണ്. അ​തൊ​ക്കെ അ​ങ്ങ​നെ​യി​രി​ക്കെ​ത്ത​ന്നെ കാ​ര്യ-​കാ​ര​ണ​ങ്ങ​ൾ എ​ല്ലാ നി​രീ​ക്ഷ​ക​ർ​ക്കും ഒ​രു​പോ​ലെ​യാ​ണ്. ഇ​പ്പോ​ഴു​ള്ള ടെ​ലി​പ്പ​തി​ക് നോ​ൺ-​ലൊ​ക്കാ​ലി​റ്റി വി​ശ്വാ​സം ഭൗ​തി​ക​ശാ​സ്ത്ര സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും വ​ലി​യ അ​ലോ​സ​ര​ത​യാ​യി​ത്തീ​രും – ആ ​വി​ശ്വാ​സ​ത്തി​ന്റെ ആ​ധി​കാ​രി​ക ച​രി​ത്രം വെ​ളി​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​തോ​ടെ.

സാ​ന്ദ​ർ​ഭി​ക​മാ​യി പ​റ​യ​ട്ടെ, ഇ​ക്ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ നൊ​േബ​ൽ സ​മ്മാ​നം ഈ ​പ്ര​ശ്ന​ത്തി​ന്റെ പ​രി​വ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച മൂ​ന്നു ഭൗ​തി​ക​ശാ​സ്ത്രജ്ഞ​ർ​ക്കാ​ണ് -എ​ൻ​റ്റാം​ഗ്ൾ​ഡ് ഫോ​ട്ടോ​ൺ​സ്.

നൊ​േബ​ൽ ക​മ്മി​റ്റി​ക്ക് മാ​ർ​ഗ​രേ​ഖ​യാ​യു​ള്ള​ത് ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​ർ​ക്കി​ട​യി​ലു​ള്ള പൊ​തു അ​ഭി​പ്രാ​യ​വും നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ്. അ​തു​കൊ​ണ്ട് ഈ ​സ​മ്മാ​ന​ദാ​ന​ത്തി​നു​ള്ള പി​ന്ന​ണി പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി പ്ര​തീ​ക്ഷി​ച്ച​താ​ണ്. എ​ൻ​റ്റാം​ഗ്ൾ​ഡ് വ​സ്തു​ക്ക​െ​ള​പ്പ​റ്റി കു​റേ​ക്കാ​ല​മാ​യി അ​റി​വു​ള്ള​താ​ണ്. അ​ത് ഈ ​മൂ​ന്നാ​ളു​ടെ ക​ണ്ടെ​ത്ത​ല​ല്ല. ബെ​ൽ​സ് ഇ​ൻ​ഇ​ക്വാ​ലി​റ്റീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ര്യ​ം പ​രി​ശോ​ധി​ക്കാ​ൻ ഇ​പ്പ​റ​ഞ്ഞ ഫോ​ട്ടോ​ണു​ക​ളെ ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് അ​വ​ർ​ക്ക് സ​മ്മാ​നം കൊ​ടു​ത്ത​ത്. ക​ഷ്ട​മെന്നു പ​റ​യ​ട്ടെ, ബെ​ൽ​സ് ഇ​ൻഇ​ക്വാ​ലി​റ്റി​ക​ൾ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ പ്ര​സ​ക്ത​മോ പ്രധാ​ന​മോ അ​ല്ല – ഒ​രു ത​ര​ത്തി​ലും. അ​ത് പ്ര​സ​ക്ത​വും പ്ര​ധാ​ന​വു​മാ​ണെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടാ​ൻ കാ​ര​ണം 1935ൽ ​ഐ​ൻ​സ്റ്റൈ​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ മൂ​ർ​ച്ച​യു​ള്ള ഒ​രു വാ​ദ​ഗ​തി​യെ കു​റി​ച്ചു​ള്ള ഭീ​മ​മാ​യ അ​ബ​ദ്ധ ​ധാ​ര​ണ​യാ​ണ്. പൊ​ഡോ​ൾ​സ്കി​യും റോ​സ​നു​മാ​യി ചേ​ർ​ന്ന് ഐ​ൻ​സ്റ്റൈ​ൻ അ​ന്നൊ​രു വാ​ദ​ഗ​തി മു​ന്നോ​ട്ടു​വെ​ച്ചു. അ​താ​യ​ത്, യ​ഥാ​ർ​ഥ പ്ര​കൃ​തി​യി​ലെ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഭൗ​തി​കാ​വ​സ്ഥ​ക​ൾ വി​ശ്വ​സ്ത​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ക്വാ​ണ്ടം സി​ദ്ധാ​ന്ത​ത്തി​ന് ക​ഴി​യി​ല്ലെ​ന്ന്, അ​തി​നാ​ൽ സി​ദ്ധാ​ന്തം അ​പൂ​ർ​ണ​മാ​ണെന്ന്​. ഇ​താ​ണ് പ്ര​ശ​സ്ത​മാ​യ ഇ.​പി.​ആ​ർ വാ​ദം.

ഐൻസ്റ്റൈൻ, പൊ​ഡോ​ൾ​സ്ക​ി, റോ​സ​ൻ

ഐൻസ്റ്റൈൻ, പൊ​ഡോ​ൾ​സ്ക​ി, റോ​സ​ൻ

അ​ത് ഇ.​പി.​ആ​ർ പാ​ര​ഡോ​ക്സ് എ​ന്ന തെ​റ്റാ​യ പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. സൂ​ക്ഷ്മ​ക​ണി​ശ​ത​യോ​ടെ നി​ർ​വ​ചി​ച്ച ഈ ‘​അ​പൂ​ർ​ണ​ത’​യെ​ന്ന പ​ദ​ത്തെ ബെ​ല്ലും മ​റ്റും ഉ​ൾ​പ്പെ​ടു​ന്ന ഭൗ​തി​ക​ശാ​സ്ത്ര സ​മൂ​ഹം തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ജെ. വോ​ൺ ന്യൂ​മ​ൻ ഉ​പ​യോ​ഗി​ച്ച ‘അ​പൂ​ർ​ണ​ത’ എ​ന്ന പ​ദ​വു​മാ​യി കൂ​ട്ടി​ക്കു​ഴ​ച്ചു. ഒ​രേ പ​ദം പ്ര​യോ​ഗി​ക്ക​പ്പെ​ട്ട ര​ണ്ട് വ്യ​ത്യ​സ്ത സ​ന്ദ​ർ​ഭ​ങ്ങ​ളെ ഇ​ങ്ങ​നെ കു​ഴ​ച്ച​തു​കൊ​ണ്ട് ശ​ക്ത​മാ​യ ഭൗ​തി​ക​ശാ​സ്ത്ര സ​മൂ​ഹം തെ​റ്റാ​യ വ​ഴി​യേ മു​ന്നോ​ട്ടു ന​ട​ന്നെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​വും. എ​ന്നാ​ൽ, അ​താ​ണ് വാ​സ്ത​വം. ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന ആ​ർ​ക്കും അ​തു മ​ന​സ്സി​ലാ​ക്കാം. ഈ ​പ​ദ​സ​ന്ദേ​ഹ​ത്തി​ന്റെ അ​ലോ​സ​ര​മാ​യ പ​രി​ണ​ത​ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന് നാം ​കാ​ണു​ന്ന​ത്. ഫി​സി​ക്സ് പോ​ലൊ​രു ഭൂ​മി​ക​യി​ലെ അ​വി​ശ്വ​സ​നീ​യ​മാ​യ ദു​ര​ന്തം. അ​തെ​ന്താ​യാ​ലും നൊ​േ​ബ​ൽ സ​മ്മാ​നം കൊ​ടു​ത്തു​ക​ഴി​ഞ്ഞു. ക്വാ​ണ്ടം ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്രോ​സ​സി​ങ് എ​ന്ന പു​തി​യ മേ​ഖ​ല​യി​ൽ ഇ​തു​വ​ഴി ചി​ല സാ​​ങ്കേ​തി​ക സൗ​കര്യ​ങ്ങ​ൾ ല​ഭ്യ​മാ​വും എ​ന്ന​താ​ണ് ആ​കെ​യു​ള്ള ആ​ശ്വാ​സം.

ന്യൂ​ട്ടോ​ണി​യ​ൻ ഫി​സി​ക്സി​നെ ഈ ​പ​ദ്ധ​തി​യി​ൽ എ​ങ്ങ​നെ​യാ​ണ് പെ​ടു​ത്തു​ക? പ്ര​ത്യ​ക്ഷ​ത​ല​ത്തി​ൽ ന​മു​ക്കു​ള്ള​ യാഥാർ​ഥ്യത്തെ നി​രാ​ക​രി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ.

മു​ഴു​വ​ൻ ന്യൂ​ട്ടോ​ണി​യ​ൻ മെ​ക്ക​ാനി​ക്സും കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി​യു​ടെ പ​രി​ണ​ത​ഫ​ല​മാ​യി ഉ​രു​ത്തി​രി​ക്കാം. പ​ര​മ്പ​രാ​ഗ​ത​മാ​യി ന​മു​ക്ക് സ്കൂ​ളി​ൽ​നി​ന്ന് ന്യൂ​ട്ട​ന്റെ നി​യ​മ​ങ്ങ​ൾ കി​ട്ടു​ന്നു, ശ​രി​യാ​യ സ​ത്യം എ​ന്ന അ​ർ​ഥ​ത്തി​ൽ. പി​ന്നീ​ട് എ​ല്ലാ​വ​രും യ​ഥാ​ർ​ഥ ബ​ല​ത​ന്ത്ര പ്ര​ശ്ന​ങ്ങ​ളി​ൽ അ​തു പ്ര​യോ​ഗി​ക്കു​ന്നു. അ​ങ്ങ​നെ​യൊ​രു ക​ണ്ണും പൂ​ട്ടി​യു​ള്ള പോ​ക്കാ​ണ്. ന്യൂ​ട്ട​ന്റെ ച​ല​ന​നി​യ​മ​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ദ്ഭ​വി​ക്കു​ന്ന​ത് ഒ​രു വ​സ്തു​വി​ന് പ്ര​പ​ഞ്ച​ത്തി​ലെ ശി​ഷ്ട​പ​ദാ​ർ​ഥ​ങ്ങ​ളോ​ടും ഊ​ർ​ജ​ത്തോ​ടു​മു​ള്ള പ്ര​വ​ർ​ത്ത​ന​ പാരസ്​പര്യത്തി​ൽനി​ന്നാ​ണ്. ആ ​വ​സ്തു​ത ഞാൻ വി​ശ​ദ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. അ​തേ ഗ​ണി​ത​രീ​തി​യി​ൽ ജ​ഡ​ത്വ​ത്തി​ന്റെ (Inertia) ഉ​ദ്ഭ​വ​ത്തെ പ​റ്റി​യും വ്യ​ക്ത​ത വ​രു​ത്തി. ന്യൂ​ട്ട​നുശേ​ഷം ഇ​തൊ​രു പ​ര​ിഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ന്ന പ്ര​ശ്ന​മാ​ണ്.

കോ​സ്മി​ക് മൈ​ക്രോ​വേ​വ് ബാ​ക്ഗ്രൗ​ണ്ട് റേ​ഡി​യേ​ഷ​ൻ (CMBR) താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം വി​ക​സി​പ്പി​ക്കു​ന്ന​തി​ലെ സ​ർ​വ​വ്യാ​പി​യാ​യ കാ​ൻ​വാ​സാ​യി വ​രു​ന്നു. ലോ​ക​വീ​ക്ഷ​ണ​ത്തി​നു​ള്ള ഈ ​വൈ​ഡ്-​ആം​ഗ്ൾ എ​ങ്ങ​നെ​യാ​ണ് ചി​ന്ത​യി​ലേ​ക്ക് വ​ന്ന​ത്? സ​മ​യ​ത്തി​ന്റെ മ​റ്റൊ​രു പേ​രാ​ണോ CMBR?

കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി​യി​ലെ പ്രാ​ഥ​മി​ക ഘ​ട​ക​ങ്ങ​ൾ പ​ദാ​ർ​ഥ​വും അ​തി​ന്റെ ഗു​രു​ത്വ​ബ​ല​വു​മാ​ണ്. ഈ ​പ്ര​പ​ഞ്ച ഗു​രു​ത്വ​ത്തി​ന്റെ പ​രി​ണ​ത​ഫ​ല​ങ്ങ​ളാ​ണ് ബ​ല​ത​ന്ത്ര​ത്തി​ന്റെ മു​ഴു​വ​ൻ അം​ശ​ങ്ങ​ളും. പ​ദാ​ർ​ഥം നി​റ​ഞ്ഞ പ്ര​പ​ഞ്ച​മാ​ണ് ബ​ല​ത​ന്ത്ര​ത്തി​നു​ള്ള കേവല (absolute) ച​ട്ട​ക്കൂ​ട്. പ്ര​പ​ഞ്ച​ത്തി​ന്റെ പ​രി​ണാ​മ​ച​രി​ത്രം അ​ന​ന്യ​മാ​യ ഒ​രു കേ​വ​ല സ​മ​യ​ത്തെ (absolute time) പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്നു. എ​ന്നാ​ൽ, പ്ര​പ​ഞ്ച​ത്തി​ലെ പ​ദാ​ർ​ഥ​ശേ​ഖ​രം പ്ര​പ​ഞ്ച​മാ​കെ മൊ​ത്ത​ത്തി​ലാ​യി​ട്ടാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. അ​തി​ൽ​നി​ന്നു​ള്ള പ്ര​കാ​ശം മാ​ത്ര​മേ ന​മു​ക്ക് ദൃ​ശ്യ​മാ​യു​ള്ളൂ. അ​തേ സ്ഥ​ല​സൂ​ച​ക​ത്തി​ന്റെ​യും (Spatial reference) കേ​വ​ല സ​മ​യ​ത്തി​ന്റെ​യും കു​റെ​കൂ​ടി പ്രാ​യോ​ഗി​ക​മാ​യ ‘മാ​ർ​ക്ക​റാ​’ണ് CMBR. അ​ത് എ​ല്ലാ​യി​ട​ത്തു​മു​ണ്ട്, ക​ണ്ടു​പി​ടി​ക്കാം, പ്ര​പ​ഞ്ച പ​രി​ണാ​മ​ത്തി​ന്റെ വി​ശ്വ​സ​നീ​യ​മാ​യ പ്ര​തി​നി​ധി​യാ​ണ്. അ​ത് വെ​റും പ്ര​കാ​ശ​മാ​ണ്, അ​തി​ന് തീ​രെ കു​റ​ഞ്ഞ ഗു​രു​ത്വ​ബ​ല​മേ​യു​ള്ളൂ. അ​തു​കൊ​ണ്ട് കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി​യു​ടെ ഭൗ​തി​ക സ്വാ​ധീ​ന​ഫ​ല​ങ്ങ​ളി​ൽ അ​ത​ത്ര നി​ർ​ണാ​യ​ക​മ​ല്ല. എ​ങ്കി​ലും ച​ല​ന​വും സ​മ​യ​വും അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ കി​ട്ടു​ന്ന ഏ​റ്റ​വും മി​ക​ച്ച കാ​ൻ​വാ​സാ​ണ​ത്. അ​തി​നാ​ലാ​ണ് എ​ന്റെ സി​ദ്ധാ​ന്ത​ത്തി​ൽ അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം അ​തി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്.


മാ​റ്റ​ത്തെ പ്ര​തി​നി​ധാ​നംചെ​യ്യു​ന്ന എ​ന്തി​നെ​യും സ​മ​യം എ​ന്ന് വി​ളി​ക്കാം. അ​തു​കൊ​ണ്ട് CMBR സ​മ​യ​ത്തി​ന്റെ സാ​ധു​വാ​യ പ്ര​തി​നി​ധി​യാ​ണ്. എ​ന്നാ​ല​ത് അ​ന​ന്യ​മാ​ണ്. കാ​ര​ണം അ​തു പ്ര​പ​ഞ്ച​ത്തി​ൽ എ​ല്ലാ​യി​ട​ത്തു​മു​ണ്ട്, തി​രി​ച്ച​റി​യാം. ആ ​വി​കി​ര​ണ​ത്തി​ന്റെ ആ​വൃ​ത്തി​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ അ​ള​ന്നു​കൊ​ണ്ട് പ്ര​പ​ഞ്ച​ത്തി​ലൂ​ടെ​യു​ള്ള ന​മ്മു​ടെ ച​ല​ന​ത്തി​ന്റെ വേ​ഗം കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്താ​നാ​വും. അ​ങ്ങ​നെ​യാ​ണ് ഭൂ​മി​യും സൗ​ര​യൂ​ഥ​വും സെ​ക്ക​ൻ​ഡി​ൽ 370 കി​ലോ​മീ​റ്റ​റി​നെ അ​ധി​ക​രി​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് പ്ര​പ​ഞ്ച​ത്തി​ലൂ​ടെ ച​ലി​ക്കു​ന്ന​തെ​ന്ന് ന​മു​ക്ക് മ​ന​സ്സി​ലാ​യ​ത്. CMBRന്റെ ​ഊ​ഷ്മാ​വ് മെ​ല്ലെ കു​റഞ്ഞു​വ​രുക​യാ​ണ്. അതെ​ന്താ​യാ​ലും മ​നു​ഷ്യ​ന്റെ നാ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​മ​ള​ക്കാ​ൻ CMBR പ​റ്റി​ല്ല. അ​തി​ന് കൈ​ത്ത​ണ്ട​യി​ലെ വാ​ച്ചു​ത​ന്നെ വേ​ണം.

പ്ര​കൃ​തി​യി​ലെ ഉ​രു​പ്പ​ടി​ക​ൾ അ​ന്ത​ർ​ലീ​ന​മാ​യ സിമട്രി​യു​ടെ ബാ​ഹ്യാ​വി​ഷ്‍ക​ര​ണ​ങ്ങ​ളാ​ണെ​ന്ന വി​ചാ​ര​ഗ​തി ഭൗ​തി​ക​ശാ​സ്ത്രം ദീ​ർ​ഘ​കാ​ല​മാ​യി പു​ല​ർ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, സിമട്രി​യോ​ടു​ള്ള ഈ ​ബാ​ധാ​വേ​ശം പ​ല വ​ലി​യ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. എ​ന്നി​ട്ടും പ്ര​പ​ഞ്ച​മെ​ന്ന​ത് അ​റേ​ഞ്ച് ചെ​യ്തു​വെ​ച്ച ഫ​ർ​ണി​ച്ച​റാ​ണെ​ന്ന മ​ട്ടി​ലു​ള്ള സിമട്രി പ്രേ​മം തു​ട​രു​ന്നു. ഒ​രു വെ​ള്ള​ത്തു​ള്ളി ഐ​സാ​യി മാ​റു​മ്പോ​ൾ അ​തി​ന്റെ സിമട്രി കു​റെ ന​ഷ്ട​മാ​വു​മെ​ന്ന് താ​ങ്ക​ൾ​ക്കു​മ​റി​യാം. പി​ന്നെ ജീ​വ​ശാ​സ്ത്ര​പ​ര​മാ​യ പ​രി​ണാ​മം പ്ര​ക്രി​യ​ക​ളു​ടെ​യും ആ​ക​സ്മി​ക​ത​യു​ടെ​യും സം​യു​ക്ത​മാ​ണ്. ഗ്ര​ഹ​ങ്ങ​ളു​ടെ ഭ്ര​മ​ണ​പ​ഥ​ങ്ങ​ളും ച​രി​ത്ര​ത്തി​ന്റെ​യും യാ​ദൃ​ച്ഛി​ക​ത​യു​ടെ​യും ഫ​ല​മാ​ണ്. താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം ഇ​ക്കാ​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ്? ദൈ​വം പ​കി​ട ക​ളി​ക്കു​മോ?

ര​ണ്ടു ചോ​ദ്യ​ങ്ങ​ളാ​ണി​വി​ടെ. സിമട്രി​യാ​ണ് പ്രാ​ഥ​മി​കം എ​ന്ന വി​ചാ​ര​ഗ​തി ലോ​കം ആ ​വി​ധ​ത്തി​ലാ​ണ് നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന കേ​വ​ലവി​ശ്വാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്. ലോ​ക​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള ചി​ല ഗ​ണി​താ​ത്മ​ക യു​ക്തി​യും രൂ​പ​ക​ൽ​പ​ന​യു​മു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ന്റെ. പ​ദാ​ർ​ഥ​ത്തി​ന്റെ പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യ​ങ്ങ​ളോ ഇ​ഷ്ടദി​ശ​ക​ളോ ഇ​ല്ലാ​തി​രി​ക്കെ പ​ദാ​ർ​ഥ​ത്തി​ന്റെ രൂ​പ​രേ​ഖ​ നി​ഷ്​പ​ക്ഷ​മാ​വും – ന്യൂ​ട്ര​ൽ. അ​വ​യാ​ണ് സി​മ​ട്രി​ക​ൾ. അ​തു​കൊ​ണ്ട്, സി​മ​ട്രി ഒ​രു പ​രി​ണ​തഫ​ല​മാ​ണ്, ല​ക്ഷ്യ​മ​ല്ല.

സൗ​ര​യൂഥ​ത്തി​ലെ ഗു​രു​ത്വ​ബ​ല പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​യും ല​ഭ്യ​മാ​യ ഊ​ർ​ജ​ത്തി​ന്റെ​യും കീ​ഴി​ലു​ള്ള ഏ​റ്റ​വും സാ​മാ​ന്യ​മാ​യ ച​ല​ന​ങ്ങ​ളാ​ണ് ഗ്ര​ഹ​ങ്ങ​ളു​ടെ ഭ്ര​മ​ണ​പ​ഥ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ആ ​ഊ​ർ​ജം എ​ടു​ത്തു​മാ​റ്റു​ക, സ​ർ​വ​വും ക​റ​ങ്ങി​ക്ക​റ​ങ്ങി ത​ക​രും. ആ​ക​സ്മി​ക​ത രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത് മു​ൻ​കാ​ല സ്ഫോ​ട​ന​ങ്ങ​ളാ​യോ സ​മീ​പ​ത്തു​കൂ​ടി ഒ​രു ന​ക്ഷ​ത്ര​ത്തി​ന്റെ ക​ട​ന്നു​പോ​ക്കാ​യോ ഒ​ക്കെ​യാ​ണ്. ആ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​ദാ​ർ​ഥം പൊ​ട്ടി​ച്ചി​ത​റി ഗ്ര​ഹ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്നു – ഗു​രു​ത്വ​ബ​ല​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്താ​ൽ. കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി ഗു​രു​ത്വ​ബ​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​ല​ത​ന്ത്ര സി​ദ്ധാ​ന്ത​മാ​ണ്. പ​ദാ​ർ​ഥ രൂ​പ​ത്തി​ന്റെ വൈ​വി​ധ്യ​ത്തി​ന്മേ​ൽ അ​ത് പ​രി​മി​തി വെ​ക്കു​ന്നി​ല്ല. രൂ​പ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് പ​ദാ​ർ​ഥ​ത്തി​ന്റെ ചു​റ്റു​വ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഊ​ർ​ജ​ത്തി​ന്റെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ്.

പി​ന്നെ, പ​കി​ട​ക​ളിയുടെ കാ​ര്യം. ​േകാ​സ്മി​ക് റി​ലേ​റ്റി​വി​റ്റി​ക്ക് അ​നു​പൂ​ര​ക​മാ​യ പു​തി​യ ക്വാ​ണ്ടം മെ​ക്കാ​നി​ക്സ് ഇ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് അ​തി​സൂ​ക്ഷ്മ​ത​ല​ത്തി​ലെ​ അനി​ശ്ചി​ത​ത്വ​ങ്ങ​ളും അ​നി​ർ​ണ​യാ​വ​സ്ഥ​യു​മൊ​ക്കെ ‘സ​ഹ​ജ’​വും സ​ക​ല ബ​ല​ത​​ന്ത്ര​ത്തി​ലും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്നാ​ണ്. പ​ക്ഷേ, അ​ത് തീ​രെ ചെ​റു​താ​ണ്. അ​തു​കൊ​ണ്ട് അ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക അ​തി​സൂ​ക്ഷ്മ ക​ണ​ങ്ങ​ളെ മാ​ത്ര​മാ​ണ്; ഒ​രു ക​ല്ലി​ന്റെ ച​ല​ന​ത്തെ​യൊ​ന്നും ബാ​ധി​ക്കി​ല്ല. അ​തേ​സ​മ​യംത​ന്നെ ഇ​തേ അ​നി​ശ്ചി​ത​ത്വ ഘ​ട​കം ക​ല്ലി​ന്റെ​യും ഗ്ര​ഹ​ത്തി​ന്റെ​യു​മൊ​ക്കെ ച​ല​ന​ത്തി​ലും ഹാ​ജ​രു​ണ്ട് – ഐ​രാ​വ​ത​ത്തി​ന്റെ പു​റ​ത്തെ ക​ണ്ണീ​ച്ച​പോ​ലെ. അ​ത് ക​ല്ലി​ന്റെ​യോ ഗ്ര​ഹ​ത്തി​ന്റെ​യോ ‘ക്ലാ​സി​ക്ക​ൽ’ ച​ല​ന​ത്തെ ബാ​ധി​ക്കു​ന്നി​ല്ല. ഈ ​ഈ​ച്ച എ​വി​ടെ​യു​മു​ണ്ട്. സ​ർ​വ​വ്യാ​പി​യാ​യ​തി​നെ ദൈ​വം എ​ന്ന് വി​ളി​ക്കു​ന്ന പ​തി​വുവെ​ച്ച് ഇ​തി​നെ​യും. അ​ങ്ങ​നെ വി​ളി​ച്ചാ​ൽ ഈ​ച്ച ഒ​ന്നും പ​റ​യി​ല്ല.

നവ സിദ്ധാന്തത്തി​ന്റെ മനുഷ്യഘടകങ്ങൾ

താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം ത​ത്ത്വ​ചി​ന്ത​ക്ക് ചി​ല സ​വി​ശേ​ഷ​ത​ല​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കു​ന്നു​ണ്ട്. ഒ​ന്ന്, മ​നു​ഷ്യ​ന്റെ പ്ര​പ​ഞ്ച​വീ​ക്ഷ​ണം സം​ബ​ന്ധി​ച്ച്. പ​ദാ​ർ​ഥം സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന​ത് സാ​ധാ​ര​ണ അ​റി​വു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, വി​ദൂ​ര പ​ദാ​ർ​ഥ​ങ്ങ​ൾ ആ ​സ്വാ​ധീ​ന​ത്തി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു എ​ന്ന​ത് പു​തി​യ അ​റി​വാ​ണ്. ഈ ​ ഭൗ​തി​ക​വ​സ്തു​ത മു​ഴു​വ​ൻ ലോ​ക​ത്തി​നും യാ​ഥാ​ർ​ഥ്യാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഴ​മേ​റി​യ ബ​ന്ധ​മു​ണ്ടെ​ന്ന് സ്ഥാ​പി​ക്കു​ക​യാ​ണ്. ഒ​രു വ്യ​ക്തി എ​ന്നനി​ല​ക്ക് ഇ​തി​നെ എ​ങ്ങ​നെ കാ​ണു​ന്നു? സൂ​ത്ര​ശാ​ലി​ക​ളാ​യ മ​ത​ശാ​സ്ത്ര​ക്കാ​ർ​ക്ക് ശാ​സ്ത്ര​ത്തി​ന്റെ ചെ​ല​വി​ൽ ഒ​ന്നാ​ഘോ​ഷി​ക്കാ​നു​ള്ള പ​ഴു​ത് ഇ​തി​ലി​ല്ലേ?

ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ളു​മാ​ണ് വാ​സ്ത​വ​ത്തി​ൽ കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി​യുടെ ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ‘മ​നു​ഷ്യ’​ഘ​ട​ക​ങ്ങ​ൾ. പ​ര​മ​മാ​യ​തി​നെ (absolute) ശ​ക്ത​മാ​യി ഉ​റ​പ്പി​ക്കു​ക​യും സ​ക​ല​തി​നും സ​ക​ല​തി​നോ​ടു​മുള്ള പ​ര​സ്പ​ര​ബ​ന്ധ​ത്തെ ^ഗു​രു​ത്വ​ബ​ലം മു​ഖേ​ന​യു​ള്ള​താ​ണ് ഈ ​ബ​ന്ധ​മെ​ങ്കി​ലും – സു​താ​ര്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ആ​ന്ത​രി​ക​വും ദാ​ർ​ശ​നി​ക​വു​മാ​യ ഒ​രു സം​തൃ​പ്തി കി​ട്ടു​ന്നു​ണ്ട്. അ​ത് ഉ​ള്ളുതൊ​ടു​ന്നു​ണ്ട്, ആ​ഴ​ത്തി​ൽ. ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ളി​ൽ ഇ​നി സം​ശ​യ​ത്തി​നൊ​ന്നും ഇ​ട​മി​ല്ല.

മ​ത​ശാ​സ്ത്ര​ക്കാ​രും ത​ത്ത്വ​ചി​ന്ത​ക​രും അ​വ​ര​വ​രു​ടെ നി​ല​ക്ക് ആ​ഘോ​ഷി​ച്ചെ​ന്നു​വ​രാം. ആ​ദ്യ കൂ​ട്ട​ർ​ക്ക് ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന് പ​രി​ശോ​ധി​ക്കാ​നാ​വു​ന്ന ഒ​രു ഭൗ​തി​ക പ്ര​ത്യ​ക്ഷം കി​ട്ടി​യി​രി​ക്കു​ന്നു എ​ന്നനി​ല​ക്ക്. ത​ത്ത്വ​ചി​ന്ത​ക​ർ​ക്ക് അ​വ​രു​ടെ ആ ​ചി​ര​ന്ത​ന പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​ൽ – absolute Vs relative.

ഭൗ​തി​ക​ശാ​സ്ത്രം കു​റേ​ക്കാ​ലം പ​ര​തിന​ട​ന്ന ‘സ​ർ​വ​തി​ന്റെ​യും സി​ദ്ധാ​ന്ത’​മാ​ണി​തെ​ന്ന അ​വ​കാ​ശ​വാ​ദ​മു​ണ്ടോ? തി​യ​റി ഓ​ഫ് എ​വ​്​രിതിങ്?

ഇ​ത് സാ​മാ​ന്യ ബ​ല​ത​ന്ത്ര​ത്തി​ന്റെ​യും ആ​പേ​ക്ഷി​ക​ത​യു​ടെ​യും സി​ദ്ധാ​ന്ത​മാ​ണ്. പി​ന്നെ, ഇ​ത് ച​ല​ന​ത്തി​ന്റെ സി​ദ്ധാ​ന്ത​മാ​ണ്. എ​ന്നു​ക​രു​തി നി​ഷ്‍കൃ​ഷ്ട വ​സ്തു​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളു​ടെ​യും സി​ദ്ധാ​ന്ത​മ​ല്ലി​ത്. ഐ​ൻ​സ്റ്റൈ​ന്റേ​തും അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും എ​ന്റെ ന​വ ക്വാ​ണ്ടം മെ​ക്കാ​നി​ക്സി​ന്റെ സ​ഖ്യ​ത്തി​ൽ ഇ​തി​ന് ഭൗതിക സാ​ധ്യ​ത​ക​ൾ​ക്കു​മേ​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ക​ഴി​യും. ഒ​രു​പ​ക്ഷേ, ‘സ​ർ​വ​തി​നും പി​ന്നി​ലെ സി​ദ്ധാ​ന്തം’ എ​ന്ന് പ​റ​ഞ്ഞാ​ൽ യു​ക്ത​മാ​വും.

സ്വ​ന്തം നി​ല​ക്ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​നാ​ണ് താ​ങ്ക​ൾ. ഇ​ക്കാ​ല​ത്ത് ഭൗ​തി​കശാ​സ്ത്ര​ത്തി​ൽ സൈ​ദ്ധാ​ന്തി​ക​രും പ​രീ​ക്ഷ​ണ​ക്കാ​രും എ​ന്നൊ​രു വി​ഭ​ജ​നംത​ന്നെ പ്ര​ക​ട​മാ​ണ്. ഈ ​വി​ഭ​ജ​നം അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണ​ത്തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടോ?

ഞാ​നൊ​രു എക്​സ്െപരിമെന്റൽ ഫി​സി​സി​സ്റ്റാ​ണ്. ഞാ​ൻ നി​രീ​ക്ഷി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കു​മേ​ൽ സൈ​ദ്ധാ​ന്തി​ക​മാ​യ ധാ​ര​ണ​കൂ​ടി വേ​ണ​മെ​ന്ന് ക​രു​തു​ന്ന ഒ​രാ​ൾ: ഇ​ത് ആ​ദ്യ​കാ​ല ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​രി​ൽ ഏ​റക്കു​റെ ഒ​രു സം​സ്കാ​രംത​ന്നെ​യാ​യി​രു​ന്നു – ഗ​ലീ​ലി​യോ​യും പി​ന്നീ​ട് ആം​പി​യ​റു​മൊ​ക്കെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ. ഐ​ൻ​സ്റ്റൈ​ൻ​പോ​ലും ചി​ല വി​ക​സി​ത പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ശ്ര​മി​ച്ചി​ട്ടു​ണ്ട്. പിഎ​ച്ച്.​ഡി​ക്ക് വേ​ണ്ടി ഞാ​ൻ പ്ര​വ​ർ​ത്തി​ച്ച​ത് പ്ര​ഫ. രാം​നാ​ഥ് കൗ​ശി​ക്കി​നൊ​പ്പ​മാ​ണ്. തി​യ​റി​യി​ലും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​ണ് അ​ദ്ദേ​ഹം. ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഈ ​സം​സ്കാ​ര​മു​ണ്ടാ​യി​രു​ന്നു. വി​ദേ​ശ​ങ്ങ​ളി​ൽ ഇ​തു സാ​മാ​ന്യ​മാ​യു​ണ്ട്. ഇ​ന്ത്യ​യി​ൽ ഇ​ന്ന് അ​ത്യ​പൂ​ർ​വം. ലോ​ജി​ക്കി​ലും തി​യ​റി​യി​ലും നി​ന്ന് മാ​ത്ര​മാ​യ​ല്ലാ​തെ ന​മ്മു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് ഫ​ല​ങ്ങ​ൾ ഉ​രു​ത്തി​രി​യു​ന്ന​ത് കാ​ണു​മ്പോ​ഴു​ള്ള സം​തൃ​പ്തി താ​ര​ത​മ്യ​മി​ല്ലാ​ത്ത​താ​ണ്. അ​തേ​സ​മ​യം, നി​രീ​ക്ഷി​ച്ച പ്ര​തി​ഭാ​സ​ത്തെ കു​റി​ച്ച് മി​ക​ച്ച താ​ത്ത്വിക ധാ​ര​ണ​യി​ല്ലെ​ങ്കി​ൽ സം​തൃ​പ്തി പ​രി​മി​ത​പ്പെ​ടും.

താ​ങ്ക​ളു​ടെ സി​ദ്ധാ​ന്തം സ​മ​ഗ്ര​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണോ?

ഉ​ണ്ണി​കൃ​ഷ്ണ​ൻ: അ​തെ, പ​ക്ഷേ, ര​ണ്ടി​ന്റെ​യും വ​ള​രെ ആ​ഴ​ത്തി​ലു​ള്ള വൈ​ദ​ഗ്ധ്യ​മൊ​ന്നും വേ​ണ്ട. സി​ദ്ധാ​ന്തം ല​ളി​ത​മാ​ണ്. പ​രീ​ക്ഷ​ണ​ങ്ങ​ൾ നേ​രെ ചൊ​വ്വേ​യു​ള്ള​വ​യാ​ണ്, വ​ക്രസ​ങ്കീ​ർ​ണ​ത​ക​ളൊ​ന്നു​മി​ല്ല.

യുറീക്കാ നിമിഷം

ഒ​രു വ​ലി​യ പ​രി​ഹാ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന ഈ ​ഉ​റ​പ്പി​ന് പി​ന്നി​ലെ​ന്താ​ണ്? എ​ന്താ​യി​രു​ന്നു താ​ങ്ക​ളു​ടെ യു​റീ​ക്കാ നി​മി​ഷം?

ലോ​ക​ത്തെ മു​ഴു​വ​ൻ ബ​ല​ത​ന്ത്ര​ത്തെ​യും ആ​പേ​ക്ഷി​ക​ത​യെ​യും നി​ർ​ണ​യി​ക്കു​ന്ന​ത് കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി​യാ​ണെ​ന്ന ധാ​ര​ണ മെ​ല്ലെ​യാ​ണ് വി​രി​ഞ്ഞു​വ​ന്ന​ത്, ഏ​താ​ണ്ട് ഒ​രു കൊ​ല്ലംകൊ​ണ്ട്. ആ​പേ​ക്ഷി​ക​ത​യി​ലെ ടൈം ​ഡൈ​ലേ​ഷ​ൻ പ്ര​പ​ഞ്ച ഗു​രു​ത്വ​ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ​ത​ന്നെ എ​ന്റെ ബോ​ധ്യം ഉ​റ​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ഇ​ത് രണ്ടായിരാമാ​ണ്ടി​ന്റെ തു​ട​ക്ക​ത്തി​ലാ​ണ്. എ​ങ്കി​ലും ചി​ല വി​ശ​ദാം​ശ​ങ്ങ​ൾ ശ​രി​പ്പെ​ടു​ത്താ​നു​ണ്ടാ​യി​രു​ന്നു. ഐ​ൻ​സ്റ്റൈ​ന്റെ സിദ്ധാ​ന്തം പി​ശ​കാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​പ്പ​റ്റി ചി​ല മു​തി​ർ​ന്ന ഭൗ​തി​ക​ ശാ​സ്ത്ര​ജ്ഞ​രോ​ട് ഞാ​ൻ ച​ർ​ച്ചചെ​യ്തു. അ​വ​ർ ചി​ല സൈ​ദ്ധാ​ന്തി​ക കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി, എ​ന്നെ നി​രു​ത്സാ​ഹപ്പെടുത്തു​ക​യാ​ണു​ണ്ടാ​യ​ത്. പ​ക്ഷേ, അ​വ​രു​ടെ യു​ക്തി​യും വി​മ​ർ​ശ​നവും വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി​യി​ല്ല. ഞാ​ൻ മ​ന​സ്സ് മ​ടുക്കാ​തെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ തേ​ടി​ക്കൊ​ണ്ടി​രു​ന്നു. ഒ​ന്നി​നു പിറ​കെ ഒ​ന്നാ​യി പ​രീ​ക്ഷ​ണ തെ​ളി​വു​ക​ൾ എ​നി​ക്ക് അ​നു​കൂ​ല​മാ​യി വ​ന്നു​കൊ​ണ്ടി​രു​ന്നു. 2004ഓ​ടെ ഞാ​ൻ പ്ര​ബ​ന്ധ​ങ്ങ​ൾ എ​ഴു​താ​ൻ തു​ട​ങ്ങി, ആ​ദ്യ​ത്തെ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​നും. എ​ങ്കി​ലും എ​നി​ക്ക് ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു, ലൈ​റ്റ് ഹൈ​പോ​തി​സിസി​നെ ആ​ക്ര​മി​ക്കാ​ൻ. കാ​ര​ണം, അ​ത് പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ള്ള ഒ​ന്നാ​ണെ​ന്ന പൊ​തു​ധാ​ര​ണ​യാ​യി​രു​ന്നു എ​നി​ക്കു​മു​ണ്ടാ​യി​രു​ന്ന​ത്. അ​ധി​കം വൈ​കാ​തെ മ​ന​സ്സി​ലാ​യി, സം​ഗ​തി ഒ​രു ഊ​ഹ​നി​ഗ​മ​നം മാ​ത്ര​മാ​ണെ​ന്ന് – ഐ​ൻ​സ്റ്റൈ​ൻ അ​തെ​ഴു​തി​യി​ട്ട് കൊ​ല്ലം നൂ​റു ക​ഴി​ഞ്ഞി​ട്ടും. അ​തോ​ടെ, ആ​ത്മ​വി​ശ്വാ​സ​മാ​യി. അ​തി​ന്മേ​ൽ സ്വ​ന്ത​മാ​യി പ​രീ​ക്ഷ​ണ​ങ്ങ​ൾ ചെ​യ്തു. ഫ​ല​ങ്ങ​ൾ എ​ന്റെ സം​ശ​യം പാ​ടേ ശ​രി​വെ​ക്കു​ന്ന​താ​യി. അ​താ​യി​രു​ന്നു അ​നി​ഷേ​ധ്യ​മാ​യ ഉ​റ​പ്പി​ന്റെ ഘ​ട്ടം. പ​ക്ഷേ, ടി.​​ഐ.​എ​ഫ്.​ആ​റി​ലോ ഇ​ന്ത്യ​യി​ലെ ഇ​ത​ര ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ളി​ലോ ആ​രും​ത​ന്നെ എ​ന്റെ പ​രീ​ക്ഷ​ണ​ഫ​ല​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നോ മ​ന​സ്സി​ലാ​ക്കാ​നോ ഗൗ​നി​ച്ചി​ല്ല – നൂ​റി​ൽ കു​റ​യാ​ത്ത പ്ര​ഭാ​ഷ​ണ​ങ്ങ​ളും ​െല​ക്ച​റു​ക​ളും ന​ട​ത്തി​യി​ട്ടും!

അ​ടി​സ്ഥാ​ന ശാ​സ്ത്ര​ഗ​വേ​ഷ​ണം ഒ​രേ​കാ​ന്ത ദൗ​ത്യ​മാ​ണ്. ശാ​സ്ത്ര​സ​മൂ​ഹ​ത്തി​ലെ ച​ർ​ച്ച​ക​ളും സ​ഹ​ക​ര​ണ​വു​മൊ​ക്കെ ഇ​രി​ക്കെ​ത്ത​ന്നെ, അ​ന്വേ​ഷ​ക​ന്റെ ആ​ന്തരി​ക​മാ​യ ഏ​കാ​കി​ത തീ​വ്ര​മാ​ണ്. അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ അ​ന്ത​രീ​ക്ഷം സ​ദാ ചു​റ്റു​വ​ല​യം തീ​ർ​ക്കു​ന്നു. എ​ന്താ​ണ് മു​ന്നോ​ട്ടു​പോ​കാ​ൻ താ​ങ്ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​ത്?

പ​ല ഘ​ട​ക​ങ്ങ​ളു​മു​ണ്ട്. ന​മ്മ​ൾ മ​നു​ഷ്യ​ർ ചോ​ദി​ക്കു​ന്ന ആ​ഴ​മേ​റി​യ ചോ​ദ്യ​ങ്ങ​ൾ നൂ​റ്റാ​ണ്ടു​ക​ളാ​യി അ​ത്ര​ക​ണ്ട് മാ​റി​യി​ട്ടി​ല്ല. അ​വ കൂ​ടു​ത​ലും ജീ​വ​ന്റെ പ്രാ​രം​ഭ​ങ്ങ​ളെ​പ്പ​റ്റി​യും ഭൗ​തി​ക ലോ​ക​ത്തെ​ക്കു​റി​ച്ചു​മാ​ണ്. അ​വ​യു​ടെ പ​രി​ണാ​മം, പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ൾ. ഭൗ​തി​ക​ലോ​ക​​ത്തെ​ക്കു​റി​ച്ചും അ​തി​​ലെ ബ​ന്ധ​ക്ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് ജീ​വ​ന്റെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും മ​ന​സ്സി​നെ​യു​മൊ​ക്കെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും എ​ളു​പ്പ​മു​ള്ള​താ​ണ്. ര​ണ്ടു​മൂ​ന്നു സ​ഹ​സ്രാ​ബ്ദ​ങ്ങ​ളി​ൽ ന​മ്മ​ൾ ചോ​ദി​ച്ച പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും തൃ​പ്തി​ക​ര​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്തി എ​ന്ന​ത് ധൈ​ര്യം പ​ക​രു​ന്നു. വി​ശേ​ഷി​ച്ചും, ക​ഴി​ഞ്ഞ 400 കൊ​ല്ല​ങ്ങ​ളി​ൽ ഈ ​ക​ണ്ടെ​ത്ത​ലി​ന്റെ വേ​ഗം കൂ​ടി​യ​ത്. അ​പ്പോ​ൾ, ഉ​ത്ത​ര​ങ്ങ​ൾ സാ​ധ്യ​മാ​ണ്, അ​വ​ക്ക് പ്ര​ത്യ​ക്ഷ​ധ്വ​നി​ക​ളു​ണ്ട്, ന​മ്മ​ൾ ആ​ശ്ര​യി​ക്കു​ന്ന സാ​​ങ്കേ​തി​ക​ത്വ​മ​ട​ക്കം. ഇ​തു​ത​ന്നെ മ​തി​യാ​യ പ്ര​ചോ​ദ​ന​മാ​ണ്, ഭൗ​തി​കലോ​ക​ത്തെ​പ്പ​റ്റി ആ​ഴ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള ആ​ർ​ക്കും മു​ന്നോ​ട്ടു​പോ​കാ​ൻ. എ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന്റെ ലോ​ക​ത്ത് ആ​ത്മ​വി​ശ്വ​ാസ​ത്തോ​ടെ പ്ര​വേ​ശി​ക്കാ​ൻ കൂ​ടു​ത​ലാ​യി ചി​ല​തുവേ​ണം. ചു​റ്റി​ലും​നി​ന്ന് ധൈ​ഷ​ണി​ക​മാ​യി ആ ​വ്യ​ക്തി ആ​ർ​ജി​ച്ച​ത് ഇ​വി​ടെ പ്ര​ധാ​ന​മാ​കു​ന്നു – ര​ക്ഷി​താ​ക്ക​ളി​ൽ തു​ട​ങ്ങി ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും കൂ​ട്ടു​കാ​രി​ൽ​നി​ന്നും തൊ​ട്ട് രാ​ജ്യ​ത്ത് ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​വ​രിൽനിന്നു വ​രെ. ഇ​ത് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​ള്ളി​ലേ​ക്ക് തി​രു​ക​പ്പെ​ടു​ന്ന​താ​ണ്, വി​ദ്യാ​ഭ്യാ​സം നി​ര​ന്ത​ര പ്ര​ക്രി​യ​യാ​ണു​താ​നും. പി​ന്നെ, ന​മു​ക്കു ചു​റ്റി​ലു​മു​ള്ള ആ​ളു​ക​ൾ ന​മ്മു​ടെ അ​ന്വേ​ഷ​ണ​ഫ​ല​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥ താ​ൽ​പ​ര്യ​മു​ള്ള​വ​രാ​വു​ക​യും വേ​ണം. അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ നി​രു​ത്സാ​ഹ​​പ്പെ​ടും. അ​ങ്ങ​നെ ഫ​ല​ത്തി​ൽ, ഇ​ത് തീ​ർ​ത്തും ഏ​കാ​ന്ത​മാ​യ ദൗ​ത്യ​മ​ല്ല. ന​മ്മ​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ലി​യ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ക​യാ​ണെ​ന്ന വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ന്നാ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ ഘ​ട്ട​ങ്ങ​ളി​ൽ ഏ​കാ​കി​ത അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടെ​ന്ന് സ​മ്മ​തി​ക്കു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ പാ​ത​യി​ൽ, അ​ത് നീ​ണ്ടു​പോ​കാം, ഒ​രു​വേ​ള ശാ​ശ്വ​ത​മാ​യെ​ന്നും വ​രാം. അ​റി​വി​ന്റെ ലോ​ക​ത്ത് നേ​ര​ത്തേ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ഏ​റെ കൂ​ടു​ത​ൽ അ​റി​ഞ്ഞു​പോ​യാ​ൽ യാ​ത്ര ഏ​കാ​ന്ത​മാ​വും– മ​റ്റു​ള്ള​വ​രും അ​ത​റി​യാ​ൻ താ​ൽ​പ​ര്യ​പ്പെ​ട്ട് ഒ​പ്പം കൂ​ടു​വോ​ളം. എ​ങ്കി​ലും ഒ​രു പ്രാ​യോ​ഗി​ക സ​ന്തു​ല​നം സാ​ധ്യ​മാ​ണ്. താ​ൽ​ക്കാ​ലി​ക തൃ​പ്തി ത​രു​ന്ന ‘ര​സ​ക​ര​മാ​യ’ ഫ​ല​ങ്ങ​ൾ ചൊ​രി​യു​ന്ന ചി​ല ശാ​സ്ത്രപ്ര​മേ​യ​ങ്ങ​ളു​ണ്ട്. അ​തി​ന് അ​ൽ​പം നേ​ര​വും ശ്ര​മ​വും ചെ​ല​വാ​ക്കി​യാ​ൽ ഈ ​സ​ന്തു​ല​നം ത​ര​മാ​ക്കാം.

(തുടരും)

News Summary - C.S. Unnikrishnan interview