Begin typing your search above and press return to search.
proflie-avatar
Login

''ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല''; ചെമ്പൻ വിനോദ്​ സിനിമയും ജീവിതവും സംസാരിക്കുന്നു

അഭിനയഭാവുകത്വത്തെ പല രീതിയിൽ മാറ്റിയെഴുതുന്ന അഭിനേതാവ്​ ചെമ്പൻ വിനോദ്​ സംസാരിക്കുന്നു

ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല; ചെമ്പൻ വിനോദ്​  സിനിമയും ജീവിതവും സംസാരിക്കുന്നു
cancel

മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ പ​​​തി​​​വു​​ശീ​​​ല​​​ങ്ങ​​​ളെ​​​യും മു​​​ൻ​​​ധാ​​​ര​​​ണ​​​ക​​​ളെ​​​യും തി​​​രു​​​ത്തി​​​യ ന​​​ട​​​നും ര​​​ച​​​യി​​​താ​​​വു​​​മാ​​​ണ്​ ചെ​​​മ്പ​​​ൻ വി​​​നോ​​​ദ്​ ജോ​​​സ്. 11 വ​​​ർ​​​ഷം​ മു​​​മ്പ്​ 2010ൽ ​​​ഇ​​​റ​​​ങ്ങി​​​യ 'നാ​​​യ​​​ക​​​ൻ' എ​​​ന്ന സി​​​നി​​​മ​​​​​​ക്കൊ​​​പ്പ​​​മാ​​​ണ്​ ചെ​​​മ്പ​​​ൻ എ​​​ന്ന പേ​​​ര്​ മ​​​ല​​​യാ​​​ളി​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. പേ​​​ര്​ മാ​​​ത്ര​​​മ​​​ല്ലാ​​​യി​​​രു​​​ന്നു, അ​​​ഭി​​​ന​​​യ​​​ത്തി​​​ലും ആ ​​​ന​​​ട​​​ൻ പു​​​തി​​​യ ഭാ​​​വു​​​ക​​​ത്വ​ങ്ങ​​​ൾ തി​​​ര​​​ശ്ശീ​​​ല​​​യി​​​ലെ​​​ത്തി​​​ച്ചു. സി​​​നി​​​മ അ​​​ന്നുവ​​​രെ വെ​​​ച്ചു​​​പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന പ​ല സൗ​​​ന്ദ​​​ര്യ​സ​​​ങ്ക​​​ൽ​​​പ​ങ്ങ​​​ളെ​യും ചോ​​​ദ്യം​ചെ​​​യ്​​​​ത ശ​രീ​ര​ഭാ​ഷ​യാ​​​യി​​​രു​​​ന്നു ചെ​​​മ്പ​​​േ​ൻ​റ​​​ത്. ആ ​​​അ​​​ഴ​​​കി​​​ൽ ചെ​​​മ്പ​​​െൻറ ​60 സി​​​നി​​​മ​​​ക​​​ളാ​​​ണ്​ തി​​​യ​​​റ്റ​​​റി​​​ലെ​​​ത്തി​​​യ​​​ത്. 'ഈ.​മ.​യൗ'​വി​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ലൂ​​​ടെ​ ഗോ​​​വ രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ ര​​​ജ​​​ത​മ​​​യൂ​​​ര പു​​​ര​​​സ്​​​​കാ​​​രം നേ​​​ടി​​​യ ആ​​​ദ്യ മ​​​ല​​​യാ​​​ള ന​​​ട​​​നെ​​​ന്ന ബ​​​ഹു​​​മ​​​തികൂ​​​ടി ആ ​​​പേ​​​രി​​​ന്​ സ്വ​​​ന്ത​​​മാ​​​ണ്.

ഏ​​​ഴാം ക്ലാ​​​സ്​ മു​​​ത​​​ൽ സ്​​​​കൂ​​​ൾ​​​പ​​​ഠ​​​ന​​​ത്തി​​​ന്​ സ്വ​​​യം ഇ​​​ട​​​വേ​​​ള ന​​​ൽ​​​കി തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ ഉ​​​ച്ച​​​പ്പ​​​ട​​​ത്തി​​​നോ​​​ടി​​​യെ​​​ത്തി​​​യ ക​​​ഥ​​​യാ​​​ണ്​ സി​​​നി​​​മ​​​യെ പ​​​റ്റി​​​യോ​​​ർ​​​ക്കു​േ​​​മ്പാ​​​ൾ ചെ​​​മ്പ​​​ന്​ ഓ​​​ർ​​​മ​​​യി​​​ലോ​​​ടി​​​യെ​​​ത്തു​​​ക. അ​​​ങ്ങ​​​നെ എ​​​ന്നും പു​​​തി​​​യ പു​​​തി​​​യ സി​​​നി​​​മ​​​ക​​​ൾ കാ​​​ണാ​​​ൻ കൊ​​​തി​​​ച്ചി​​​രു​​​ന്ന ആ ​​​കൗ​​​മാ​​​ര​​​ക്കാ​​​ര​​​ൻ വ​​​ള​​​രെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണ്​ തി​​​യ​​​റ്റ​​​റി​​​ലെ ബാ​​​ൽ​​​ക്ക​​​ണി സീ​​​റ്റി​​​ൽ നി​​​ന്ന്​ തി​​​ര​​​ശ്ശീ​​​ല​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഫി​​​സി​​​യോതെ​​​റ​പ്പി പ​​​ഠി​​​ച്ചി​​​റ​​​ങ്ങി​​​യ ചെ​​​മ്പ​​​െ​ൻ​റ നി​ല​പാ​ടു​ക​ളും വ്യ​ത്യ​സ്​​ത​മാ​ണ്. സ​​​ഹ​​​ന​​​ട​​​ൻ, കൊ​​​േ​മ​​​ഡി​യ​ൻ, നാ​​​യ​​​ക​​​ൻ, പ്ര​​​തി​​​നാ​​​യ​​​ക​​​ൻ എ​ന്നി​ങ്ങ​നെ പ​​​ല​​ വേ​​​ഷ​​​ങ്ങ​​​ൾ. 'അ​​​ങ്ക​​​മാ​​​ലി ഡ​​​യ​​​റീ​​​സ്'​ എ​​​ന്ന സി​​​നി​​​മ​​​യി​​​ലൂടെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യി. ഒ​​​രി​​​ട​​​വേ​​​ള​​​ക്ക്​ ശേ​​​ഷം 'ഭീ​​​മ​​​െ​ൻ​റ വ​​​ഴി'​​​യു​​​മാ​​​യെ​​​ത്തി. 'സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ദ്ധരാ​​​ത്രി​​​യി​​​ൽ', 'ത​​​മാ​​​ശ',​ 'െജ​​​ല്ലി​​​ക്കെ​​​ട്ട്', 'ചു​​​ര​​ു​ളി', 'ഭീ​​​മ​​​െ​ൻറ വ​​​ഴി'​​​ അട​​​ക്ക​​​മു​​​ള്ള സി​​​നി​​​മ​​​ക​​​ൾ നി​​​ർ​​​മി​​​ച്ച്​ തി​​​യ​​​റ്റ​​​റി​​​ലെ​​​ത്തി​​​ച്ചു. ചെ​​​മ്പ​​​െ​ൻറ സി​​​നി​​​മ​​​യും ​സി​​​നി​​​മ​​​യി​​​ലെ ചെ​​​മ്പ​​​നും ഒ​​​രു പ​​​തി​​​റ്റാ​​​ണ്ട്​ പി​​​ന്നി​​​ടു​​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്നു.

ര​ണ്ട് സി​നി​മ​ക​ൾ ര​ചി​ച്ചു. 2017ൽ '​അ​ങ്ക​മാ​ലി ഡ​യ​റീ​സ്', 2021ൽ '​ഭീ​മ​െ​ൻ​റ വ​ഴി'. താ​ങ്ക​ൾ ആ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യും അ​ഷ്റ​ഫ് ഹം​സ​യു​മാ​ണ് ആ ​സി​നി​മ​ക​ൾ സം​വി​ധാ​നം​ചെ​യ്ത​ത്. ആ ​ര​ണ്ട് സി​നി​മ​ക​ളെ​യും താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്? ര​ണ്ട് സം​വി​ധ​ായ​ക​രെ​യും എ​ങ്ങ​നെ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്?

'അ​ങ്ക​മാ​ലി ഡ​യ​റീ​സി​'െ​ൻ​റ ഷൂ​ട്ട് ഒ​രു ദി​വ​സം മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ. ആ ​സി​നി​മ​യി​ൽ ഒ​രു ചെ​റി​യ സീ​നി​ൽ മാ​ത്ര​മേ ഞാ​നു​ള്ളൂ. അ​തി​ന് വേ​ണ്ടി​യു​ള്ള ഒ​രു ഹാ​ഫ് ഡേ ​ഷൂ​ട്ട് മാ​ത്ര​മാ​ണ് ഞാ​ൻ ക​ണ്ട​ത്. ഞാ​ൻ എ​ഴു​തി​ക്കൊ​ടു​ത്തു, ലി​ജോ അ​ത് ഗം​ഭീ​ര​മാ​യി ഷൂ​ട്ട് ചെ​യ്തു. ഞാ​ൻ സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന സി​നി​മ​യാ​ണ​ത്. പ​ക്ഷേ, ഞാ​ൻ ചെ​യ്യു​ന്ന​തി​നെ​ക്കാ​ൾ വ​ള​രെ മു​ക​ളി​ലാ​ണ് ലി​ജോ ചെ​യ്ത​ത്. 'ഭീ​മ​െ​ൻ​റ വ​ഴി'​യാ​ണെ​ങ്കി​ലും ഏ​തോ ഒ​രു സ​മ​യ​ത്ത് സം​വി​ധാ​യ​ക​ൻ അ​ഷ്റ​ഫ് ഹം​സ​യു​മാ​യി സം​സാ​രി​ക്കുേ​മ്പാ​ൾ അ​ത് ചെ​മ്പ​ൻ ത​ന്നെ ഡ​യ​റ​ക്ട് ചെ​യ്യ് എ​ന്ന് അ​ഷ്റ​ഫ് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​നി​ക്ക് പ​ക്ഷേ 'ഭീ​മ​െ​ൻ​റ വ​ഴി' ചെ​റി​യ പ​ട​മാ​യി​ട്ടാ​ണ് ഫീ​ൽ ചെ​യ്ത​ത്, ചെ​റി​യ പ​ടം എ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത്ര​യും കാ​ര​ക്ടേ​ഴ്സ് ഒ​ന്നു​മി​ല്ല​ല്ലോ, ചെ​റി​യ പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന സി​നി​മ. കു​റ​ച്ചു​കൂ​ടി വ​ലി​യ സി​നി​മ​യാ​ണ്​ ഞാ​ൻ സം​വി​ധാ​നം ചെ​യ്യേ​ണ്ട​തെ​ന്ന തോ​ന്ന​ലി​ൽ അ​ങ്ങ​നെ അ​ത​ങ്ങ​ട്ട്​ പോ​യി. നോ​ക്കുേ​മ്പാ​ൾ എ​െ​ൻ​റ എ​ഴു​ത്തി​െ​ൻ​റ ഒ​രു രീ​തി​യും അ​ഷ്റ​ഫി​െ​ൻ​റ വേ​റെ ഒ​രു താ​ള​വു​മു​ണ്ട്. ഞ​ങ്ങ​ൾ ര​ണ്ട് പേ​രും ര​ണ്ട് ടൈ​പ്പ് ആ​ളു​ക​ളാ​ണ്. അ​തി​െ​ൻ​റ എ​ല്ലാ വ്യ​ത്യാ​സ​വു​മു​ണ്ട്. ഇ​തി​െ​ൻ​റ ര​ണ്ടി​െ​ൻ​റ​യു​മി​ട​യി​ലു​ള്ള ഒ​രു മീ​റ്റ​റി​ലാ​യി​രി​ക്കും ഈ ​സി​നി​മ വ​രി​ക. അ​താ​ണ് 'ഭീ​മ​െൻ​റ വ​ഴി'. അ​തി​ൽ അ​ഭി​ന​ന്ദി​ക്കേ​ണ്ട​ത് അ​ഷ്റ​ഫി​നെ ത​ന്നെ​യാ​ണ്. ഞാ​നെ​ഴു​തുേ​മ്പാ​ൾ അ​ങ്ങ​ന​ത്തെ ഇ​മോ​ഷ​ൻ​സൊ​ന്നും ഡീ​റ്റെ​യ്ൽ​ഡാ​യി പ​റ​യാ​ൻ സാ​ധ്യ​ത​യി​ല്ല, വ​ള​രെ വേ​ഗ​ത്തി​ൽ പ​റ​ഞ്ഞ് പോ​കാ​നാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. ആ ​ക​ഥ​യെ സി​നി​മ​യു​ടെ പ​രു​വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് അ​ഷ്റ​ഫ് ത​ന്നെ​യാ​ണ്. ര​ണ്ട് സം​വി​ധാ​യ​ക​രും ര​ണ്ട് രീ​തി​യി​ലാ​ണ് ചെ​യ്ത​ത്. ഞാ​ൻ ക​ണ്ട​തി​നേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ലാ​ണ് ര​ണ്ട് സി​നി​മ​ക​ളും ചെ​യ്തി​രി​ക്കു​ന്ന​ത്.

'ഭീമന്‍റെ വഴി' ടീമിനൊപ്പം

2010ൽ '​നാ​യ​ക​ൻ', 2021ൽ '​ചു​രു​ളി', 'ഭീ​മ​െ​ൻ​റ വ​ഴി'...​ഇ​തു​വ​രെ 60 സി​നി​മ​ക​ൾ. പ​തി​നൊ​ന്ന് വ​ർ​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തെ താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ത്ര​യും കാ​ലം തു​ട​ർ​ച്ച​യാ​യി സി​നി​മ ഫീ​ൽ​ഡി​ൽ നി​ൽ​ക്കു​ക, അ​തും ഒ​രേ​സ​മ​യം പ്രേ​ക്ഷ​ക​പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഹി​റ്റ് സി​നി​മ​ക​ൾ..?

ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ സം​വി​ധാ​ന​ത്തി​ൽ വ​ന്ന 'നാ​യ​ക​ൻ' ആ​ണ് എ​െ​ൻ​റ ആ​ദ്യ സി​നി​മ. ശ​ര​വ​ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം. അ​തു​കൊ​ണ്ടുത​ന്നെ എ​നി​ക്ക്​ എ​ന്നും അ​തൊ​രു പ്രി​യ​പ്പെ​ട്ട സി​നി​മ​യാ​ണ്. പി​ന്നെ​മൈ​ൽ സ്​​റ്റോ​ൺ 'ആ​മേ​ൻ' ആ​ണ്. ആ​മേ​നാ​ണ് ഹ്യൂ​മ​റൊ​ക്കെ ചെ​യ്യാ​ൻ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​ന്ന​ത്. അ​ത് വ​ളരെ ന​ന്നാ​യി​ട്ട് വ​ന്ന​ത് 'സ​പ്ത​മ​.ശ്രീ. ത​സ്ക​രാഃ'​യി​ലാ​ണ്. അ​വി​ടു​ന്ന് 'ഒ​രു സെ​ക്ക​ൻ​ഡ്​ ക്ലാ​സ് യാ​ത്ര' മ​റ്റൊ​ന്ന് 'ക​ലി', അ​ങ്ങ​നെ കു​റെ സി​നി​മ​ക​ൾ... പി​ന്നെ 'ഈ.​മ.​യൗ', അ​ങ്ങ​നെ പ​ല സി​നി​മ​ക​ളും ഒ​രു മൈ​ൽ​സ്​​റ്റോ​ണാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. ന​മ്മ​ള് പോ​കു​ന്നു, ആ​ക്ട് ചെ​യ്യു​ന്നു, വ​രു​ന്നു. ഇ​ട​യി​ൽ 'അ​ങ്ക​മാ​ലി ഡ​യ​റീ​സ്' ഉ​ണ്ടാ​യി... അ​ങ്ങ​നെ​യൊ​ക്കെ. അ​ല്ലാ​തെ ഞാ​ൻ അ​തി​ൽ വ​ലി​യ വി​ല​യി​രു​ത്ത​ലൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. അ​തി​െ​ൻറ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. ന​മ്മ​ൾ ഇ​പ്പോ അ​ങ്ങ​നെ വി​ല​യി​രു​ത്തേ​ണ്ട​താ​യി​ട്ട് എ​ന്താ ഉ​ള്ളേ.

ക​ഴി​ഞ്ഞ ദി​വ​സം ഞ​ങ്ങ​ൾ ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ർ​ട്ട് നി​ങ്ങ​ളി​ൽ വ​രു​ത്തി​യ മാ​റ്റം എ​ന്താ​ണെ​ന്ന് ആ​ഷി​ക് അ​ബു എ​ന്നോ​ട് ചോ​ദി​ച്ചു. ആ​ർ​ട്ട് വ​രു​ത്തി​യ കു​റെ മാ​റ്റ​ങ്ങ​ൾ ഉ​ണ്ട്. അ​ത് ന​മ്മ​ൾ സ്വ​യം മ​ന​സ്സി​ലാ​ക്കു​ക​യെ​ന്ന​താ​ണ്. വെ​റു​തെ അ​ത് പു​റ​ത്തു​ള്ള ആ​ൾ​ക്കാ​രോ​ട് പ​റ​ഞ്ഞ് ക​ൺ​ഫ്യൂ​സ് ചെ​യ്യി​ക്കേ​ണ്ട​തി​ല്ല​ല്ലോ. ആ​ളു​ക​ൾ വി​ചാ​രി​ക്കും, ഇ​യാ​ൾ ഇ​പ്പോ പ​റ​ഞ്ഞി​ട്ട് വേ​ണം ന​മു​ക്ക് ഇ​തൊ​ക്കെ മ​ന​സ്സി​ലാ​ക്കാ​ൻ. അ​തു വേ​ണ്ട. എ​നി​ക്ക് വ​ന്ന കു​റെ മാ​റ്റ​ങ്ങ​ൾ ഉ​ണ്ട്. അ​ത് ന​ല്ല​താ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. അ​ങ്ങ​നെത​ന്നെ​യാ​ണ് എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളും പ​റ​ഞ്ഞി​ട്ടു​ള്ള​ത്. സു​ഖി​പ്പി​ക്കാ​ൻ വേ​ണ്ടി പ​റ​യു​ന്ന ഒ​രു സു​ഹൃ​ദ്​​വ​ല​യ​മ​ല്ല എ​നി​ക്കു​ള്ള​ത്.

ആ​ർ​ട്ട് വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ​റ​യാ​മോ?

ഞാ​ൻ ആ​ർ​ട്ടി​ലാ​ണ്​ പൂ​ർ​ണ​മാ​യി​ട്ടും വി​ശ്വ​സി​ക്കു​ന്ന​ത്. അ​ത്​ എ​ല്ലാം വ​ള​രെ ന​ല്ല മാ​റ്റ​ങ്ങ​ളാ​ണ്​ എ​ന്നി​ൽ വ​രു​ത്തി​യി​ട്ടു​ള്ള​ത്. എ​നി​ക്ക്​ അ​ങ്ങ​നെ​യാ​ണ്​ സ്വ​യം മ​ന​സ്സി​ലാ​യി​ട്ടു​ള്ള​ത്. അ​ത്​ പ​ക്ഷേ മ​റ്റു​ള്ള​വ​രോ​ട്​​​ പ​റ​ഞ്ഞുകൊ​ടു​ക്കാ​ൻ പ​റ്റി​യെ​ന്ന്​ വ​രി​ല്ല. സ്വ​യം മ​ന​സ്സി​ലാ​യ ഒ​രു ഐ​ഡി​യ​യി​ൽ, ജീ​വി​ത​ത്തി​ലാ​യാ​ലും കാ​ഴ്​​ച​പ്പാ​ടു​ക​ളി​ലാ​യാ​ലും വ​ള​രെ ന​ല്ല മാ​റ്റ​ങ്ങ​ളാ​ണ്​ ആ​ർ​ട്ട്​ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

'അ​ങ്ക​മാ​ലി ഡ​യ​റീ​'സി​ലും 'ഭീ​മ​െ​ൻ​റ' വ​ഴി​യി​ലും ക​ണ്ട ഒ​രു പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന് വെ​ച്ചാ​ൽ സി​നി​മ​യി​ലെ മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ ​െഎ​ഡ​ൻ​റി​റ്റി​യു​ണ്ട്. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ സി​നി​മ​ക്ക് പു​റ​ത്തും എ​സ്​​റ്റാ​ബ്ലി​ഷ് ആ​കു​ന്നു. ഒ​രു എ​ഴു​ത്തു​കാ​ര​െ​ൻ​റ വി​ജ​യംകൂ​ടി​യാ​ണ​ത്. ക​ഥാ​പാ​ത്ര നി​ർ​മി​തി​യി​ൽ താ​ങ്ക​ൾ ശ്ര​ദ്ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?

സി​നി​മ​യു​ടെ ബേ​സി​ക്​ ക​​ൺ​സെ​പ്​​റ്റ്​ അ​ല്ലെ​ങ്കി​ൽ സ​ങ്ക​ൽ​പംത​ന്നെ ആ​ളു​ക​ളെ എ​ൻ​റ​ർ​ടെ​യി​ൻ ചെ​യ്യി​ക്കു​ക എ​ന്നു​ള്ള​താ​ണ്. മാ​ക്​​സി​മം ആ​ളു​ക​ളെ എ​ൻ​റ​ർ​ടെ​യ്​​ൻ ചെ​യ്യി​ക്കു​ന്ന ഒ​രു സി​നി​മ ഉ​ണ്ടാ​ക്കു​ക. ഓ​രോ സി​നി​മ​യും ഒ​രു പ്രോ​ബ്ല​മാ​ണ്, ക​ണ​ക്കി​ലൊ​ക്കെ​യു​ള്ള​തുപോ​ലെ​യു​ള്ള പ്രോ​ബ്ലം. പ്രേ​ക്ഷ​ക​ർ​ക്ക്​ ഒ​രു പ്രോ​ബ്ലം കൊ​ടു​ക്കു​ന്നു, ര​ണ്ട്​ ര​ണ്ട​ര മ​ണി​ക്കൂ​ർ​കൊ​ണ്ട്​ അ​തി​നൊ​രു സൊ​ലൂ​ഷ​ൻ ക​ണ്ടെ​ത്തു​ന്നു.

അ​വ​ര്​ ​ൈ​ല​ഫി​ലെ ബാ​ക്കി പ്രോ​ബ്ലം​സ്​ മ​റ​ന്നി​ട്ടാ​ണ്​ ഒ​രു സി​നി​മ​ക്ക്​ ക​യ​റു​ന്ന​ത്. അ​വ​​രെ ആ ​സി​നി​മ​യി​ലേ​ക്ക്​ വൃ​ത്തി​യാ​യി​ട്ട്​ കൂ​ട്ടി​ക്കൊ​ണ്ട്​ പോ​കാ​നാ​യി​ട്ടു​ള്ള മ​നഃ​പൂ​ർ​വ​മാ​യ​ എ​ല്ലാ ശ്ര​മ​ങ്ങ​ളും ക​ഥാ​പാ​ത്ര നി​ർ​മി​തി​യി​ലാ​യാ​ലും ഡ​യ​ലോ​ഗ്​​സി​ലാ​യാ​ലും മാ​ക്​​സി​മം ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

വി​ല​യി​രു​ത്തു​ന്ന​വ​ർ അ​തി​നെ പ​ല രീ​തി​യി​ൽ വി​ല​യി​രു​ത്തു​ക​യും വേ​റെ രീ​തി​യി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​വെ​ന്നു മാ​ത്രം. എ​ന്നെ സം​ബ​ന്ധി​ച്ച്, ഞാ​ൻ ബേ​സി​ക്ക​ലി ക​ള​വ് ചെ​യ്യാ​ത്ത​യൊ​രാ​ളാ​ണ്. ക​ള​വ് ചെ​യ്തി​ട്ടു​ണ്ട്, അ​മ്മ​യു​ടെ ബാ​ഗി​ൽ​നി​ന്നും അ​പ്പാ​പ്പ​െ​ൻ​റ ക​ട​യി​ൽ​നി​ന്നും വീ​ട്ടി​ലെ മേ​ശ കു​ത്തി​ത്തു​റ​ന്നും പ​ണം ക​ട്ടി​ട്ടു​ണ്ട്. ബേ​സി​ക്ക​ലി ഇ​തൊ​ക്കെ സി​നി​മ കാ​ണാ​ൻ വേ​ണ്ടി​യി​ട്ടാ​യി​രു​ന്നു പ​ല​പ്പോ​ഴും. സി​നി​മ കാ​ണാ​ൻ പോ​കുേ​മ്പാ ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണ​വും ക​ഴി​ക്കും. ഇ​പ്പ​ഴും അ​ങ്ങ​നെ അ​മ്മ​യു​ടെ േപ​ഴ്സി​ൽ​നി​ന്ന് പ​ണം ക​ട്ടെ​ടു​ത്തും നു​ണ​പ​റ​ഞ്ഞും സി​നി​മ കാ​ണാ​ൻ വ​രു​ന്ന അ​ഞ്ചാ​റ് പേ​ർ ഒ​രു തി​യ​റ്ററി​ലു​ണ്ടാ​വും. എ​െ​ൻ​റ പോ​ളി​സി​യാ​ണ് ക​ള​വ് ചെ​യ്യി​ല്ലെ​ന്നു​ള്ള​ത്. പ​ക്ഷേ ഞാ​ന​ത് ചെ​യ്​​ത​ത്​ സി​നി​മ കാ​ണാ​ൻ വേ​ണ്ടി​യി​ട്ടാ​ണ്. ഞാ​ൻ ബാം​ഗ്ലൂ​രി​ലു​ള്ള​പ്പോ​ൾ മു​ഴു​വ​ൻ തെ​ലു​ങ്ക് പ​ട​വും കാ​ണാ​ൻ പോ​യി​ട്ടു​ണ്ട്. പി​ന്നീ​ട് എ​െ​ൻ​റ സ​ഹ​ധ​ർ​മി​ണി​യാ​യ ആ​ളോ​ട് ഞാ​ൻ ഡേ​റ്റി​ങ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന കാ​ല​ത്ത് മീ​റ്റി​ങ്ങൊ​ക്കെ​യു​ണ്ടെ​ന്ന് നു​ണ പ​റ​ഞ്ഞാ​ണ്​ ഞാ​ൻ സി​നി​മ കാ​ണാ​ൻ പോ​യി​രു​ന്ന​ത്. അ​ങ്ങ​നെ​യും വ​രു​ന്ന അ​ഞ്ചോ പ​ത്തോ ആ​ളു​ക​ൾ തി​യ​റ്റ​റി​ലു​ണ്ടാ​കും. ഇ​ങ്ങ​നെ ക​ള​വ്​ ന​ട​ത്തി​യും നു​ണ​പ​റ​ഞ്ഞും ചി​ല​പ്പോ​ൾ ജീ​വി​ത​ത്തി​ൽ വേ​റെ എ​ന്തെ​ങ്കി​ലും ടെ​ൻ​ഷ​ൻ അ​ടി​ച്ച്​ വ​ന്നി​രി​ക്കു​ന്ന​വ​രെ എ​ൻ​റ​ർ​ടെ​യ്​​ൻ ചെ​യ്യി​ക്കു​ക എ​ന്ന ഒ​രു ബാ​ധ്യ​ത​യാ​ണ്​ ഒ​രു റൈ​റ്റ​ർ അ​ല്ലെ​ങ്കി​ൽ ഫി​ലിം​മേ​ക്ക​ർ എ​ന്ന നി​ല​യി​ൽ ന​മു​ക്കു​ള്ള​ത്. ഞാ​ൻ, റൈ​റ്റ​ർ എ​ന്ന​നി​ല​ക്ക്, പ്രൊ​ഡ്യൂ​സ​ർ എ​ന്ന​നി​ല​ക്ക്​ ഉ​​ദ്ദേ​ശി​ക്കു​ന്ന​ത്​ അ​താ​ണ്.

വ​ള​രെ വി​ഷ​മി​ച്ചും ചെ​യ്യാ​ൻ ഇ​ഷ്​​ട​പ്പെ​ടാ​ത്ത ഒ​രു കാ​ര്യം ചെ​യ്​​തും പൈ​സ​യു​ണ്ടാ​ക്കി തി​യ​റ്റ​റി​ൽ വ​രു​ന്ന ഒ​രാ​ൾ ഉ​ണ്ടെ​ങ്കി​ൽ, അ​ങ്ങ​നെ വ​ന്ന​യാ​ൾ​ക്ക്​ ന​ല്ലൊ​രു സി​നി​മ കാ​ണാ​ൻ പ​റ്റി​യ​ല്ലോ എ​ന്ന്​ തോ​ന്നാ​ൻ വേ​ണ്ടി​യി​ട്ട്​ അ​ത്ത​ര​മൊ​രു സി​നി​മ കൊ​ടു​ക്കു​ക എ​ന്ന​ത്​​ എ​െ​ൻ​റ​യൊ​രു ബാ​ധ്യ​ത​യാ​ണ്.

കു​ട്ടി​ക്കാ​ല​ത്തേ തി​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണാ​ൻ തു​ട​ങ്ങി​യ താ​ങ്ക​ളി​ലേ​ക്ക് സി​നി​മ കാ​ര്യ​മാ​യി എ​ത്തു​ന്ന​തെ​ങ്ങ​നെ​യാ​ണ്?

അ​പ്പ​ൻ പ​റ​ഞ്ഞുകേ​ട്ടി​ട്ടു​ള്ള​താ​ണ്. സി​നി​മ​ക്ക് പോ​കുേ​മ്പാ​ൾ എ​ന്നെ തി​യ​റ്റ​റി​ൽ ക​യ​റ്റി​ല്ല. ഞാ​ൻ ഭ​യ​ങ്ക​ര ക​ര​ച്ചി​ലും ബ​ഹ​ള​വു​മൊ​ക്കെ​യാ​യി​രി​ക്കും. അ​തു​കൊ​ണ്ട് പു​റ​ത്ത് ഒ​രു ക​ട​യി​ലി​രു​ത്തും. പു​ള്ളി​യെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് അ​ങ്ങ​നെ​യൊ​രു സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. ഒ​രു​ദി​വ​സം അ​ങ്ങ​നെ പു​റ​ത്ത് ഇ​രു​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ല്ല. ക​ര​ഞ്ഞ് വി​ളി​ച്ച എ​ന്നെ നി​ർ​ബ​ന്ധി​ച്ച് തി​യ​റ്റ​റി​ൽ കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്നു. തി​യ​റ്റ​റി​നു​ള്ളി​ലെ​ത്തുേ​മ്പാ​ൾ ബൈ​ക്ക് ജം​പ് ചെ​യ്യു​ന്ന സീ​ൻ എ​ന്തോ ക​ണ്ട​പ്പോ​ൾ ഞാ​ൻ കൈ​യ​ടി​ച്ചു​വെ​ന്നാ​ണ് അ​പ്പ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​വി​ടു​ന്നാ​ണ് തു​ട​ക്കം. ഏ​ഴാം ക്ലാ​സ് മു​ത​ൽ തി​യ​റ്റ​റി​ൽ േപാ​യിതു​ട​ങ്ങി. പ​ഠി​ക്കാ​ത്ത​തി​നോ വേ​റെ​യെ​ന്തെ​ങ്കി​ലും കു​സൃ​തി കാ​ട്ടി​യ​തി​നോ ഇ​തു​വ​രെ അ​ടി​യൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല. ക്ലാ​സ് ക​ട്ട് ചെ​യ്ത് സി​നി​മ​ക്ക് പോ​യ​തി​ന് മാ​ത്ര​മേ അ​ടി​കി​ട്ടി​യി​ട്ടു​ള്ളൂ. ഏ​ഴാം ക്ലാ​സ് മു​ത​ൽ ഞാ​ൻ ഇൗ ​പ​രി​പാ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി​യി​ലും ആ​ലു​വ​യി​ലു​മൊ​ക്കെ പോ​യി നൂ​ൺഷോ​യാ​യാ​ണ് സി​നി​മ​ക​ൾ ക​ണ്ടു​കൊ​ണ്ടി​രു​ന്ന​ത്. അ​ങ്ക​മാ​ലി​യി​ൽ അ​ന്ന് സെ​മി പോ​ൺ സി​നി​മ​ക​ളാ​ണ് നൂ​ൺ ഷോ​ക്ക്​ തി​യ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ചെമ്പൻ വിനോദ്​, കുട്ടിക്കാല ചിത്രം

ക​ഥ​യെ​ഴു​തു​ന്ന​തി​ൽ, പ​റ​യു​ന്ന​തി​ലൊ​ക്കെ താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണെ​ത്തി​യ​ത്? സീ​രി​യ​സാ​യ വാ​യ​ന​യും എ​ഴു​ത്തു​മൊ​ക്കെ പ​ണ്ടുമു​ത​ലേ​യു​ണ്ടാ​യി​രു​ന്നോ?

എ​നി​ക്ക് അ​ങ്ങ​ന​ത്തെ പ​രി​പാ​ടി​യൊ​ന്നു​മി​ല്ല. അ​തൊ​ന്നു​മു​ള്ള ആ​ളൊ​ന്നു​മ​ല്ല ഞാ​ൻ. പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി വാ​യി​ച്ച് മ​ഹാ​നാ​കാ​നൊ​ക്കെ ശ്ര​മി​ക്കാ​റു​ണ്ട്. പ​ക്ഷേ അ​തൊ​ന്നും ന​ട​ക്കാ​റി​ല്ല. പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ക്കാ​റാ​ണ് പ​തി​വ് (ചി​രി​ക്കു​ന്നു). എ​ങ്ങോ​െ​ട്ട​ങ്കി​ലും വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യുേ​മ്പാ​ൾ ചി​ല​പ്പോ​ൾ ഏ​തെ​ങ്കി​ലും പു​സ്ത​കം വാ​ങ്ങി ഒ​റ്റ​യി​രി​പ്പി​ന് വാ​യി​ക്കാ​റാ​ണ് പ​തി​വ്. അ​ങ്ങ​നെ​യാ​ണ് കൂ​ടു​ത​ൽ വാ​യ​ന​യും. കു​റെ ബു​ക്സു​ണ്ട്. മി​ക്ക​തും പ​കു​തി​യും മു​ക്കാ​ലു​മൊ​ക്കെ വാ​യി​ച്ച് നി​ർ​ത്തി​യ​താ​ണ്. വാ​യി​ക്ക​ൽ പൊ​തു​വെ കു​റ​വാ​ണ് ആ​ക്ച്വ​ലി. ഒ​രു വാ​യ​ന​ക്കാ​ര​ൻ എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല.

വാ​യ​ന ന​മ്മ​ൾ എ​ഴു​താ​ൻ പോ​കു​ന്ന കാ​ര്യ​ത്തി​ന് ഗു​ണംചെ​യ്യു​ന്ന പ​രി​പാ​ടി ആ​യി​രി​ക്കി​ല്ല. േവ​റൊ​ന്നി​ൽ​നി​ന്ന് ഇ​ൻ​ഫ്ലു​വ​ൻ​സാ​യി​ട്ട് എ​ഴു​തി​യാ​ൽ... എ​നി​ക്ക് അ​റി​യി​ല്ല എ​െ​ൻ​റ ഒ​രു തോ​ന്ന​ലാ​യി​രി​ക്കും. ഒ​രു മു​സ്​​ലിം ന​ട​ത്തു​ന്ന ചാ​യ​ക്ക​ട എ​ന്ന് പ​റ​യുേ​മ്പാ​ൾ പ​ല​പ്പോ​ഴും പ​ല സി​നി​മ​ക​ളി​ലും കാ​ണു​ന്ന​ത് -''അ​ന​ക്കൊ​രു ചാ​യ എ​ടു​ക്ക​ട്ടെ''​യെ​ന്ന് ചോ​ദി​ക്കു​ന്ന ഒ​രാ​ളും ത​ട്ട​മി​ട്ട ഒ​രു സ്ത്രീ​യു​മൊ​ക്കെ​യു​ണ്ടാ​കും. ശ​രി​ക്കും അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല​ല്ലോ. ഒ​രു എ​ഴു​ത്തു​കാ​ര​നെ​ന്ന് പ​റ​യുേ​മ്പാ​ൾ താ​ടി​യും ക​ണ്ണാ​ടി​യും വെ​ച്ച് സ​ഞ്ചി​യും തൂ​ക്കി​ന​ട​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്കും. ഇ​ത്ത​രം ടൈ​പ്പ് ഇ​മേ​ജു​ക​ൾ ഒ​രു​പ​ക്ഷേ വാ​യ​ന​യി​ൽ​നി​ന്ന് കി​ട്ടാം. പ​ക്ഷേ അ​ങ്ങ​നെ​യ​ല്ല​ല്ലോ കാ​ര്യ​ങ്ങ​ൾ. ചി​ല​പ്പോ​ൾ ന​മ്മ​ൾ എ​ഴു​തു​ന്ന കാ​ര​ക്ടേ​ഴ്സി​ന് അ​ങ്ങ​ന​ത്തെ ഇ​മേ​ജു​ക​ളാ​യി പോ​കും. റി​യ​ൽ ലൈ​ഫി​ൽ​നി​ന്ന് എ​പ്പൊ​ഴൊ​ക്കെ​യോ ഒ​ബ്സ​ർ​വ് ചെ​യ്ത കാ​ര​ക്ടേ​ഴ്സി​െ​ൻ​റ ഇ​ൻ​ഫ്ലു​വ​ൻ​സാ​യി​രി​ക്കും ന​മ്മു​ടെ എ​ഴു​ത്തി​ൽ വ​രു​ന്ന​ത്. അ​തു​കൊ​ണ്ട് പു​സ്​​ത​കം വാ​യി​ച്ചി​ട്ട് അ​ങ്ങ​നെ​യൊ​രു ഇ​ൻ​ഫ്ലു​വ​ൻ​സ് ഉ​ണ്ടാ​കാ​റി​ല്ല. പി​ന്നെ ന​മ്മ​ൾ അ​ങ്ങ​നെ വ​ലി​യ ഫി​ലോ​സ​ഫി​യും ​പ​രി​പാ​ടി​ക​ളൊ​ന്നും വെ​ച്ചുപു​ല​ർ​ത്തു​ന്ന ആ​ള​ല്ല. വാ​യ​ന കു​റ​വാ​ണ്.

റി​യ​ലി​സ്​​റ്റി​ക്കാ​യി നി​ൽ​ക്കു​ക എ​ന്ന​താ​ണോ കാ​ഴ്ച​പ്പാ​ട്..?

അ​ങ്ങ​നെ​യൊ​രു കാ​ഴ്ച​പ്പാ​ടാ​ണ് കു​റേ​ക്കൂ​ടി ഉ​ള്ള​ത്.

'അ​ങ്ക​മാ​ലി ഡ​യ​റീ​സി​'ലും 'ഭീ​മ​െ​ൻ​റ വ​ഴി​'യി​ലും ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ട്. അ​ന്ന എ​ന്ന പേ​രു​ള്ള ന​ടി പി​ന്നീ​ട് ലി​ച്ചി എ​ന്ന പേ​രി​ൽ ആ​ണ് അ​റി​യ​പ്പെ​ട്ട​ത്. 'ഭീ​മ​െ​ൻ​റ വ​ഴി​'യി​ലെ ബ്ലെ​സി​യും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ്. ഒ​രു​വേ​ള പ്ര​തി​നാ​യ​ക​നെ കാ​യി​ക​മാ​യി മ​ല​ർ​ത്തി അ​ടി​ക്കു​ന്ന സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾവ​രെ​യു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് താ​ങ്ക​ളു​ടെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ത്ര ബോ​ൾ​ഡ് ആ​യി ഇ​രി​ക്കു​ന്ന​ത്..?

റി​യ​ൽ ലൈ​ഫി​ലെ ആ​ളു​ക​ളും അ​വ​രു​ടെ പ​ഴ്സ​നാ​ലി​റ്റി​യു​മൊ​ക്കെ ന​മ്മ​ളെ ഇ​ൻ​ഫ്ലു​വ​ൻ​സ് ചെ​യ്യും. എ​െൻ​റ അ​മ്മ, പെ​ങ്ങ​ൾ, ക​സി​ൻ സി​സ്​​റ്റേ​ഴ്സ്, കു​റ​ച്ച് കാ​ല​ത്തേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ഗേ​ൾ​ഫ്ര​ണ്ട്സും കു​റേ​കാ​ല​ത്തേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ഗേ​ൾ​ഫ്ര​ണ്ട്സും എ​െ​ൻ​റ ആ​ദ്യ ഭാ​ര്യ സു​നി​ത​യും ര​ണ്ടാ​മ​ത്തെ ഭാ​ര്യ മ​റി​യ​വും എ​െ​ൻ​റ ഇ​പ്പോ​ഴ​ത്തെ പെ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം ന​ല്ല ബോ​ൾ​ഡാ​ണ്. അ​വ​ര​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ സോ​ളി​ഡ് ആ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നും അ​ങ്ങ​നെ​യൊ​ന്നും പ​ത​റാ​ത്ത ആ​ൾ​ക്കാ​രു​മാ​ണ്. ന​മ്മ​ൾ ഇ​ട​പ​ഴ​കു​ന്ന സ​മൂ​ഹ​ത്തി​െ​ൻ​റ​യോ ഫ്ര​ണ്ട് സ​ർ​ക്കി​ളി​െ​ൻ​റ​യോ ഒ​രേ ആ​വ​റേ​ജാ​യി​രി​ക്കു​മ​ല്ലോ ന​മ്മ​ൾ. അ​തുത​ന്നെ​യാ​ണ് ന​മ്മു​ടെ എ​ഴു​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ത് മാ​ത്ര​മേ​യു​ള്ളൂ. അ​ങ്ങ​ന​ത്തെ ആ​ളു​ക​ളു​മാ​യി​ട്ടാ​ണ് ഞാ​ൻ മി​ങ്കി​ൾ ചെ​യ്യു​ന്ന​ത്.

പ​ക്ഷേ 'ഭീ​മ​െ​ൻ​റ വ​ഴി'​യി​ൽ മ​റു​വ​ശ​ത്ത് വി​വാ​ഹ​ത്തി​നു മു​മ്പ്​ അ​യ​ൽ​വാ​സി​യാ​യ യു​വാ​വു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ മ​ടി​യി​ല്ലാ​ത്ത, പി​ന്നെ, മ​റ്റൊ​രാ​ളെ പ്രേ​മി​ച്ച് ഇ​റ​ങ്ങി​പ്പോ​കു​ന്ന പെ​ൺ​കു​ട്ടി. നാ​ട്ടി​ൻ​പു​റ​ത്ത് വ​ന്നി​ട്ടും പ​ബും ബി​യ​ർ​പാ​ർ​ല​റും തേ​ടു​ന്ന നാ​യി​ക​യും... ഒ​രേ​സ​മ​യം മ​ല​യാ​ളി​യു​ടെ നെ​റ്റി ചു​ളി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യും സ്ത്രീ​ക​ളെ​ത്തു​ന്നു​ണ്ട്..?

മ​ല​യാ​ളി​യു​ടെ എ​ന്ത് സ​ദാ​ചാ​ര​ബോ​ധം​? എ​ന്തു​കൊ​ണ്ടാ​ണ് ആ ​പെ​ൺ​കു​ട്ടി​യു​ടെ ആം​ഗി​ളി​ൽ​നി​ന്ന് ചി​ന്തി​ക്കാ​ത്ത​ത്? അ​വ​ൾ​ക്കൊ​രു ഗു​ഡ്ടൈം... അ​യാ​ളൊ​രു സു​ന്ദ​ര​ൻ, സേ​ഫാ​യി​ട്ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു. ഒ​രു ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യാ​യി​ട്ട് വ​ള​രെ നേ​ര​ത്തേ മെ​ൻ​സ​സ് ആ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഇ​തൊ​ന്നും അ​ധി​ക​കാ​ലം വെ​ച്ചോ​ണ്ടി​രി​ക്കാ​ൻ പ​റ്റി​ല്ല. We are horny, കാ​മാ​സ​ക്തി കൂ​ടു​ത​ലു​ള്ള ആ​ളു​ക​ളാ​ണ്. ഉ​ഷ്ണ​മേ​ഖ​ല​യാ​ണ് ന​മ്മു​ടെ കാ​ലാ​വ​സ്ഥ. അ​തി​ലു​ള്ള ഒ​രു പെ​ൺ​കു​ട്ടി, അ​വ​ൾ നോ​ക്കുേ​മ്പാ​ൾ ചേ​ട്ട​ൻ കൊ​ള്ളാം. ക്യൂ​ട്ടാ​ണ്. ആ​രും അ​റി​യി​ല്ല. എ​ല്ലാം സേ​ഫാ​ണ്. പി​ന്നെ നോ​ക്കുേ​മ്പാ​ൾ വേ​റൊ​രു ആ​ലോ​ച​ന വ​ന്ന്, അ​വ​ളെ പൊ​ന്ന് പോ​ലെ നോ​ക്കു​മെ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി. അ​പ്പോ​ൾ അ​വ​െ​ൻ​റ കൂ​ടെ പോ​യി. ന​മു​ക്ക് അ​വ​ളു​ടെ ആം​ഗി​ളി​ൽ​നി​ന്നും എ​ടു​ക്കാ​ലോ. അ​പ്പു​റ​ത്ത് ഭീ​മ​നാ​ണെ​ങ്കി​ൽ അ​വ​നും അ​വ​ളോ​ട് വ​ലി​യ റി​ലേ​ഷ​നൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല​ല്ലോ. അ​വ​ന് ക​ല്യാ​ണ​മൊ​ന്നും വേ​ണ്ട, സെ​ക്​​സ് മ​തി​യെ​ന്നാ​ണ​ല്ലോ ആ​ലോ​ചി​ക്കു​ന്ന​ത്. അ​തുപോ​ലെ ഇ​വ​ൾ​ക്കും അ​ങ്ങ​നെ ചി​ന്തി​ച്ചു​കൂ​െ​ട. അ​ത് എ​ന്ത് സ​ദാ​ചാ​ര​ബോ​ധ​ത്തെ​യാ​ണ് ത​ക​ർ​ക്കു​ന്ന​ത്?

ലിജോ ജോസ്​ പെല്ലിശ്ശേരിക്കൊപ്പം

മ​ല​യാ​ള സി​നി​മ​ക്ക് ഒ​രു​കാ​ല​ത്ത് താ​ര​ങ്ങ​ളെ പി​ന്തു​ട​രു​ന്ന പ്രേ​ക്ഷ​ക​രാ​യി​രു​ന്നു. അ​വി​ടെനി​ന്നും ന​ട​ന്മാ​രെ തി​ര​യു​ന്ന പ്രേ​ക്ഷ​ക​രി​ലേ​ക്ക് മ​ല​യാ​ള സി​നി​മ മാ​റി​യി​ട്ട് അ​ധി​ക നാ​ളാ​യി​ട്ടി​ല്ല. ഈ ​പ​രി​ണാ​മ​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദ് എ​ന്ന പേ​രി​നു​ള്ള പ​ങ്കും ചെ​റു​ത​ല്ല. സ​ഹ​താ​രം, ന​ട​ൻ, വി​ല്ല​ൻ, കോ​മ​ഡി തു​ട​ങ്ങി ക​ഥ, തി​ര​ക്ക​ഥ മേ​ഖ​ല​ക​ളി​ൽ വ​രെ ഇ​തി​ന​കം ചെ​മ്പ​ൻ വി​നോ​ദ്‌ സ്വ​ന്ത​മാ​യി ഒ​രി​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ഫ്ല​ക്സി​ബി​ളാ​യി താ​ങ്ക​ൾ​ക്ക് ഇ​തെ​ങ്ങ​നെ ക​ഴി​യു​ന്നു?

അ​ത് എ​ന്നോ​ട് ചോ​ദി​ച്ചാ​ൽ എ​നി​ക്ക് അ​റി​യി​ല്ല. ന​മ്മ​ള​ത് ചെ​യ്യു​ന്നു​വെ​ന്ന​ല്ലാ​തെ, അ​തി​ന് ഒ​രു ഉ​ത്ത​രം പ​റ​യാ​നാ​കി​ല്ല. അ​ത് അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​തി​നെ പ​റ്റി വ​ലി​യ സ്​​റ്റ​ഡി ന​ട​ത്തി​യി​ട്ടൊ​ന്നു​മി​ല്ല. ഞാ​ൻ അ​തി​ന് വേ​ണ്ടി വ​ലി​യ പ്രി​പ​റേ​ഷ​ൻ​സൊ​ന്നും ന​ട​ത്താ​റി​ല്ല. അ​വി​ടെ ചെ​ല്ലുേമ്പാ​ൾ റൈ​റ്റ​റും ഡ​യ​റ​ക്ട​റു​മു​ണ്ടാ​കു​മ​ല്ലോ, അ​വ​രോ​ട് ചോ​ദി​ക്കും ഇ​ങ്ങ​നെ ചെ​യ്യാ​മോ. അ​തി​െൻറ ഒ​രു ബേ​സി​ക് ഐ​ഡി​യ​യി​ൽ​നി​ന്ന് അ​ങ്ങ് ചെ​യ്യു​ന്നു. അ​ത്രേ​യു​ള്ളൂ. എ​ല്ലാ സി​നി​മ​ക​ളു​ടെ​യും ക​ഥ പൂ​ർ​ണ​മാ​യും കേ​ൾ​ക്കും.

റി​ജക്ട് ചെ​യ്ത സി​നി​മ​ക​ളു​ണ്ടോ?

ഒ​രു ക​ഥ എ​നി​ക്ക് വ​ർ​ക്കൗട്ടാ​കു​മെ​ന്ന് തോ​ന്നി​യി​ല്ലെ​ങ്കി​ൽ ഞാ​ൻ അ​ത് വ​ർ​ക്കൗ​ട്ടാ​കി​ല്ലെ​ന്നുത​ന്നെ പ​റ​യും. അ​വ​രെ​ങ്ങ​നെ​യെ​ടു​ക്കു​മെ​ന്ന് ന​മു​ക്ക് അ​റി​യി​ല്ല.

അ​ങ്ക​മാ​ലി ഡ​യ​റീ​സും ഭീ​മ​െ​ൻ​റ വ​ഴി​യും ഈ ​ക​ഥ​ക​ൾ ലി​ജോ​യോ​ടും അ​ഷ്റ​ഫ് ഹം​സ​യോ​ടു​മ​ല്ലാ​തെ വേ​റെ ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടോ?

ഇ​ല്ല, വേ​റെ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല.

ര​ണ്ട് സി​നി​മ​ക​ളും സ്വ​യം സം​വി​ധാ​നം ചെ​യ്യാ​ൻ വെ​ച്ചി​രു​ന്ന​താ​ണ​ല്ലേ?

ഒ​രു കാ​ല​ഘ​ട്ട​ത്തി​െ​ൻ​റ തോ​ന്ന​ലാ​യി​രു​ന്നു അ​ത്. 'ഭീ​മ​െ​ൻ​റ വ​ഴി' ചെ​യ്തൂ​ടെ എ​ന്ന് അ​ഷ്റ​ഫ് സ​ജ​സ്​​റ്റ് ചെ​യ്ത​ു. നേ​ര​ത്തേ പ​റ​ഞ്ഞ​പോ​ലെ, ഞാ​ൻ പി​ന്നെ വേ​ണ്ടെ​ന്ന് വെ​ച്ച​താ​ണ്.

സം​വി​ധാ​നം​ചെ​യ്യു​ന്ന സി​നി​മ ഉ​ട​നെ​യു​ണ്ടാ​കു​മോ?

അ​ങ്ങ​നെ​െ​യാ​രു സോ​ളി​ഡ് തീ​രു​മാ​ന​മൊ​ന്നും ഇ​ല്ല. ന​മ്മ​ൾ വി​ചാ​രി​ച്ച ഒ​ന്നും ന​ട​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന​ങ്ങ​നെ​യൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്നാ​ൽ ചെ​യ്യും. ഇ​നി ഡ​യ​റ​ക്​​ഷ​നുംകൂ​ടി പി​ടി​ച്ച് ക​ള​യാ​മെ​ന്നൊ​രു പ​ദ്ധ​തി​യൊ​ന്നു​മി​ല്ല. അ​ങ്ങ​നെ ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ ചെ​യ്യും.

ഡ്രീം ​ഉ​ണ്ടോ?

ഇ​ല്ല, അ​ങ്ങ​നെ ഡ്രീ​മാ​യി​ട്ടൊ​ന്നു​മി​ല്ല. ചെ​യ്യേ​ണ്ടിവ​ന്നാ​ൽ ചെ​യ്യാ​മെ​ന്നു​ള്ള​താ​ണ്. ഞാ​ൻ മാ​ത്ര​മ​ല്ല, എ​ല്ലാ​വ​രും ഉ​ണ്ടാ​കും എ​ന്നെ സ​ഹാ​യി​ക്കാ​ൻ.

അ​ങ്ക​മാ​ലി ഡ​യ​റീ​സും ഭീ​മ​െ​ൻ​റ വ​ഴി​യും - ഈ ​സി​നി​മ​യി​ലൊ​രു ഡി​സിക്ല​യ്മ​റു​ണ്ട്. തി​ക​ച്ചും സാ​ങ്ക​ൽ​പി​ക​മാ​യ ക​ഥ​യാ​ണെ​ന്ന്. (സെ​ൻ​സ​ർ​ഷി​പ്പ് സൗ​ക​ര്യ​ങ്ങ​ൾ​ക്ക് അ​ത് വേ​ണം) ഈ ​ര​ണ്ട് സി​നി​മ​ക​ളും പൂ​ർ​ണ​മാ​യും സാ​ങ്ക​ൽ​പി​ക ക​ഥ മാ​ത്ര​മാ​ണോ?

ക​ഥ സാ​ങ്ക​ൽ​പി​കംത​ന്നെ​യാ​ണ്. അ​ങ്ങ​നെ​യൊ​രു ക​ഥ​യൊ​ന്നും അ​ങ്ക​മാ​ലി​യി​ൽ ന​ട​ന്നി​ട്ടി​ല്ല. ഭീ​മ​െ​ൻ​റ വ​ഴി​യി​ലും അ​ത് ത​ന്നെ​യാ​ണ്. പ​ക്ഷേ ബേ​സി​ക് ക​ഥ​യി​ൽ വേ​റെ വേ​ർ​ഷ​ൻ​സും ആ​ളു​ക​ളു​മു​ണ്ടാ​യി​രി​ക്കാം. പേ​രു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്. പ​ക്ഷേ അ​വ​രൊ​ന്നും സി​നി​മ​യി​ലു​ള്ള​തു​പോ​ലു​ള്ള പ​ണി​ക​ൾ ചെ​യ്യു​ന്ന​വ​ർ അ​ല്ല. പേ​രു​ക​ളി​ലും ക​ളി​പ്പേ​രു​ക​ളി​ലു​മു​ള്ള കൗ​തു​ക​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ട് എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ റി​യ​ൽ ലൈ​ഫി​ൽ ഉ​ള്ള വ​ള​രെ കു​റ​ച്ച് സം​ഭ​വ​ങ്ങ​ളേ​യു​ള്ളൂ. എ​െ​ൻ​റ സി​നി​മ​യി​ലെ റൊ​മാ​ൻ​സൊ​ന്നും റി​യ​ൽ ലൈ​ഫി​ൽ ഉ​ള്ള​ത​ല്ല. എ​െ​ൻ​റ ലൈ​ഫി​ലും ന​ട​ന്നി​ട്ടി​ല്ല, ഞാ​ൻ കേ​ട്ടി​ട്ടു​മി​ല്ല. അ​ത് ഫി​ക്​​ഷ​ൻത​ന്നെ​യാ​ണ്. സം​ഘ​ട്ട​നം, ചി​ല​പ്പോ​ൾ അ​തി​െ​ൻ​റ കാ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാം. ഓ​വ​റോ​ൾ 'അ​ങ്ക​മാ​ലി ഡ​യ​റീ​സി​'െ​ൻറ ക​ഥ നോ​ക്കി​യാ​ൽ അ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി അ​ങ്ക​മാ​ലി​യി​ൽ ന​ട​ന്നി​ട്ടി​ല്ല. അ​ത് പൂ​ർ​ണ​മാ​യും ഫി​ക്​​ഷ​ൻ ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഭീ​മ​െ​ൻ​റ വ​ഴി​യി​ലെ ബേ​സി​ക് ക​ഥ എ​െ​ൻ​റ സു​ഹൃ​ത്ത് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ​നി​ന്ന് ത​ന്നെ​യാ​ണ്. ഒ​രു ലൈ​ൻ കി​ട്ടാ​ൻ വേ​ണ്ടി​യി​ട്ട് എ​ടു​ക്കു​ന്നു​വെ​ന്ന് മാ​ത്രം.

അഷ്​റഫ്​ ഹംസക്കൊപ്പം

അ​ങ്ക​മാ​ലി​യി​ൽ വ​ലി​യ സൗ​ഹൃ​ദ​വ​ല​യം ഉ​ണ്ടാ​യി​രു​ന്നോ?

ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ ഞാ​ൻ ചെ​റു​പ്പ​ത്തി​ലേ ബാം​ഗ്ലൂ​രി​ലേ​ക്ക് പോ​യി. സൗ​ഹൃ​ദ​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ൾ അ​ഞ്ച് പ​ത്ത് പേ​ര​ട​ങ്ങു​ന്ന ഒ​രു ഗാ​ങ്​ ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​ക്കൊ​ക്കെ ഒ​രു​മി​ച്ച് േപാ​കു​ന്ന ഒ​രു ഗാ​ങ്​.

'ചു​രു​ളി'​യു​ടെ ക്രാ​ഫ്റ്റി​നൊ​പ്പം അ​തി​ലെ സം​ഭാ​ഷ​ണ​വും വി​ല​യി​രു​ത്ത​പ്പെ​ട്ടു. ഒ​രു​കൂ​ട്ടം ക്രി​മി​ന​ലു​ക​ൾ അ​വ​ർ അ​ച്ച​ടി​ഭാ​ഷ സം​സാ​രി​ക്ക​ണ​മെ​ന്ന് വാ​ശി പി​ടി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. 'കു​ലീ​ന​രാ​യ' ആ​ർ​ക്കും ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു സി​നി​മ അ​ല്ല എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ഉ​യ​ർ​ന്നു വ​ന്ന വി​മ​ർ​ശ​നം?

ന​മ്മ​ൾ അ​ങ്ങ​നെ കു​ലീ​ന​ത​യി​ലും കാ​ര്യ​ങ്ങ​ളി​ലൊ​ന്നും വി​ശ്വ​സി​ക്കു​ന്ന ആ​ളു​ക​ള​ല്ല. മാ​ത്ര​മ​ല്ല സം​ഭാ​ഷ​ണ ഭാ​ഷ​യൊ​ന്നും ച​ർ​ച്ച​െച​യ്യ​പ്പെ​ടേ​ണ്ട കാ​ര്യ​മ​ല്ല. സി​നി​മ ആ​ർ​ട്ട്​ േഫാം ​എ​ന്ന​നി​ല​ക്ക് മാ​ത്ര​മേ എ​ടു​ക്കേ​ണ്ട കാ​ര്യ​മു​ള്ളൂ. അ​തി​ന​ക​ത്ത് വേ​റെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തോ, വേ​റെ ക​മ​ൻ​റ്​ പ​റ​യേ​ണ്ട​തോ ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. തെ​റി പ​റ​ഞ്ഞാ​ൽ ആ​ൾ​ക്കാ​ർ​ക്ക് എ​ന്ത് ഫീ​ൽ ചെ​യ്യു​മെ​ന്ന​ല്ല​ല്ലോ ന​മ്മ​ൾ നോ​ക്കു​ന്ന​ത്. സി​നി​മ​ക്ക് അ​ത് അ​നി​വാ​ര്യ​മാ​ണോ എ​ന്നാ​ണ് നോ​ക്കു​ന്ന​ത്. പി​ന്നെ അ​തൊ​രു പ്രൈ​വ​റ്റ് പ്ലാ​റ്റ്േ​ഫാ​മി​ൽ റി​ലീ​സാ​യ സി​നി​മ​യാ​ണ്. നി​ങ്ങ​ൾ പൈ​സ​കൊ​ടു​ത്ത് അം​ഗ​ത്വം നേ​ടു​ക​യും അ​ങ്ങ​നെ നി​ങ്ങ​ൾ കാ​ണു​ക​യും ചെ​യ്യു​ന്ന സി​നി​മ​യാ​ണ​ത്. അ​തി​ൽ കൃ​ത്യ​മാ​യി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ട് 18 + എ​ന്ന്. അ​പ്പോ​ൾ ആ ​സി​നി​മ കാ​ണു​ന്ന​വ​ർ ആ ​ഒ​രു ബോ​ധ്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

അ​തു​കൊ​ണ്ടാ​ണോ തി​യ​റ്റ​ർ ഒ​ഴി​വാ​ക്കി ഒ.​ടി.​ടി​യി​ൽ റി​ലീ​സ് ചെ​യ്ത​ത്?

അ​തൊ​ന്നു​മ​ല്ല, റി​ലീ​സി​ങ് തി​യ​റ്റ​റി​െ​ൻ​റ അ​വ​യ്​​ല​ബി​ലി​റ്റി, പി​ന്നെ വേ​റെ സി​നി​മ​ക​ളു​ടെ തി​ര​ക്ക്. പി​ന്നെ അ​തി​െ​ൻ​റ പി​ന്നാ​ലെ ന​ട​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ഒ.​ടി.​ടി​യി​ൽ കൊ​ടു​ത്ത​താ​ണ്.

'ചു​രു​ളി' ഒ.​ടി.​ടി​യി​ലാ​ണ് വ​ന്ന​ത്. ഒ.​ടി.​ടി - തി​യ​റ്റ​ർ റി​ലീ​സു​ക​ളെ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്?

േഗ്ലാ​ബ​ലാ​യി​ട്ട് റീ​ച്ച് കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. പി​ന്നെ ഒ.​ടി.​ടി​യു​ടെ ന​ല്ല വ​ശ​ങ്ങ​ൾ, ചീ​ത്ത വ​ശ​ങ്ങ​ളൊ​ക്കെ ന​മു​ക്ക് അ​റി​യി​ല്ല. അ​തി​ൽ സ്​​റ്റ​ഡി ന​ട​ത്തി​യ​വ​രു​ണ്ട​ല്ലോ ഇ​വി​ടെ.

സി​നി​മാ ലോ​ക​ത്തെ മി​ക​ച്ച ക്രാ​ഫ്റ്റ്മാ​നാ​ണ് ലിേ​ജാ ജോ​സ് പെ​ല്ലി​ശ്ശേ​രി. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ആ​ദ്യ സി​നി​മയി​ലൂ​ടെ സി​നി​മാ ലോ​ക​ത്തേ​ക്ക് വ​ന്ന​യാ​ളാ​ണ് താ​ങ്ക​ൾ. നി​ങ്ങ​ൾ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബോ​ണ്ടി​ങ് എ​വി​ടെനി​ന്നാ​ണ് തു​ട​ങ്ങു​ന്ന​ത്? ചെ​മ്പ​ൻ എ​ഴു​തു​ന്ന സി​നി​മ ലി​ജോ ചെ​യ്യു​ന്നു, ലി​ജോ​യു​ടെ സി​നി​മ​ക​ളി​ൽ ചെ​മ്പ​ൻ അ​ഭി​വാ​ജ്യ​ഘ​ട​ക​മാ​കു​ന്നു?

ടീ​നേ​ജ് ലെ​വ​ലി​ൽ ഹ​ലോ, ഹാ​യ് ബ​ന്ധ​മു​ള്ള​വ​ർ മാ​ത്ര​മാ​യി​രു​ന്നു ഞ​ങ്ങ​ൾ. പി​ന്നീ​ട് അ​ത് സി​നി​മ​ക​ളെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ള​ർ​ന്നു. അ​ങ്ങ​നെ ഉ​രു​ത്തി​രി​ഞ്ഞ് വ​ന്ന​താ​ണ്. അ​ല്ലാ​തെ ബോ​ധ​പൂ​ർ​വം ഒ​ന്നു​മ​ല്ല. ന​മ്മ​ൾ ക​ണ​ക്ടാ​യി, ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭ​യ​ങ്ക​ര കെ​മ​ിസ്ട്രി​യാ​യി എ​ന്ന് വെ​ച്ച് സി​നി​മ​യി​ലേ​ക്ക് വ​രാം അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല. അ​ത​ത് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ അ​റി​യാ​തെ ഓ​ർ​ഗാ​നി​ക്കാ​യി​ട്ട് ഉ​ണ്ടാ​യി​വ​ന്ന​താ​ണ്. അ​വ​ൻ ചാ​ല​ക്കു​ടി​യും ഞാ​ൻ അ​ങ്ക​മാ​ലി​യു​മാ​ണ്. അ​ന്ന് എ​െ​ൻ​റ സം​സാ​ര​ത്തി​ലോ മ​ന​സ്സി​ലോ അ​ഭി​ന​യ​മോ​ഹ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ലി​ജോ ടെ​ക്നി​ക്ക​ൽ വ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​വ​നു​ണ്ടാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ലെ​ന്ന് പ​റ​ഞ്ഞാ​ൽ 10-20 വ​യ​സ്സു​ള്ള​പ്പോ​ൾ. 'നാ​യ​ക​ൻ' സി​നി​മ​യി​ൽ ഞാ​ൻ വ​ള​രെ ആ​ക്സി​ഡ​ൻ​റ​ലാ​യി​ട്ട് വ​ന്ന് പെ​ട്ട​താ​ണ്. സ്ക്രി​പ്റ്റ് ഡി​സ്ക​ഷ​ൻ ന​ട​ക്കു​ന്ന കാ​ല​ത്ത് അ​വ​രെ കാ​ണാ​നാ​യി ക​യ​റി​യ​താ​ണ്.

'നാ​യ​ക​നി'​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തുേ​മ്പാ​ഴും സി​നി​മ​യി​ൽ ഒ​രു ക​രി​യ​ർ ക​ണ്ടി​രു​ന്നോ?

ഞാ​ൻ ത​മാ​ശ​ക്ക് വ​ന്ന് അ​ഭി​ന​യി​ച്ച​താ​ണ് 'നാ​യ​ക​നി'​ൽ. അ​ത് ക​ഴി​ഞ്ഞ​പ്പോ​ഴും സി​നി​മ​യി​ൽ ഒ​രു ക​രി​യ​ർ ക​ണ്ടി​രു​ന്നി​ല്ല. 'നാ​യ​ക​ന്' മു​മ്പ് വ​രെ ഞാ​ൻ സി​നി​മ കാ​ണു​ന്ന ഒ​രു പ്രേ​ക്ഷ​ക​ൻ മാ​ത്ര​മാ​യി​രു​ന്നു.

ലി​ജോ ജോ​സ്​ പെല്ലി​ശ്ശേ​രി സി​നി​മാ ജീ​വി​ത​ത്തി​ൽ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്?

അ​വ​ൻ ചെ​യ്ത പ്രോ​ജ​ക്ടു​ക​ളി​ൽ ഭാ​ഗ​മാ​വുേ​മ്പാ​ൾ ഉ​ണ്ടാ​കു​ന്ന ഒ​രു സ്വാ​ധീ​ന​മു​ണ്ട​ല്ലോ. ന​മ്മ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ സ​മ​യം ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. അ​തി​െ​ൻ​റ ഒ​രു സ്വാ​ധീ​ന​മു​ണ്ട്. അ​ഭി​ന​യി​ക്കാ​ൻ ആ​ദ്യം പ​റ​യു​ന്ന​ത് ലി​ജോ ആ​ണ്.

ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് എ​ന്ന വ്യ​ക്തി​യു​ടെ പ്ര​ഫ​ഷ​ന​ൽ ലൈ​ഫ് ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ് ആ​യി​രു​ന്നു, ആ ​ഫീ​ൽ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ടോ?

അ​ത് വെ​റു​തെ പ​ഠി​ച്ചെ​ന്നേ​യു​ള്ളൂ. ആ ​മേ​ഖ​ല​യി​ലൊ​ന്നും ജോ​ലി ചെ​യ്തി​ട്ടി​ല്ല.

2010ൽ ​ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ 'നാ​യ​ക​നി'​ൽ (ഇ​ൻ​സ്പെ​ക്ട​ർ ശ​ര​വ​ണ​ൻ) ആ​യി വ​രു​ന്നു, 2011ലും ​ലി​ജോ​യു​ടെ 'സി​റ്റി ഒാ​ഫ് ഗോ​ഡി'​ൽ മ​റ്റൊ​രു വേ​ഷം, 2012ലാ​ണ്​ 'ഓ​ർ​ഡി​ന​റി'​യി​ൽ (സു​ഗീ​ത്) വ​രു​ന്ന​ത് (ആ ​വ​ർ​ഷ​ം രണ്ട്​ സി​നി​മ​ക​ൾകൂടി ചെ​യ്തു-ഫ്രൈ​ഡേ, ഔ​ട്ട് സൈ​ഡ​ർ). ര​ണ്ട് സി​നി​മ​ക​ൾ ഇ​റ​ങ്ങി​യി​ട്ടും താ​ങ്ക​ളെ മ​റ്റ് സം​വി​ധാ​യ​ക​രൊ​ന്നും സ​മീ​പി​ച്ചി​ല്ലേ, അ​തോ താ​ങ്ക​ൾ ചാ​ൻ​സ് ചോ​ദി​ച്ച് പോ​കാ​തി​രു​ന്ന​താ​ണോ? ര​ണ്ട് വ​ർ​ഷം മ​റ്റ് സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​മൊ​ന്നും സി​നി​മ വ​ന്നി​ല്ല?

ഞാ​ൻ പ​ക്ഷേ ആ ​സ​മ​യ​ത്ത് േവ​റെ കു​റെ പ​രി​പാ​ടി​യാ​യി​ട്ട് തി​ര​ക്കി​ലാ​യി​രു​ന്നു. സ​മ​യം കി​ട്ടുേ​മ്പാ​ൾ വ​ന്ന് ചെ​യ്തു​പോ​കു​മാ​യി​രു​ന്നു. ബാം​ഗ്ലൂ​രി​ലാ​യി​രു​ന്നു ആ ​കാ​ല​ത്ത്. ഇ​തു​വ​രെ ഞാ​ൻ ആ​രോ​ടും ചാ​ൻ​സ് ചോ​ദി​ച്ചി​ട്ടി​ല്ല.

ഭാര്യ മറിയത്തോടൊപ്പം

ചാ​ൻ​സ് ചോ​ദി​ക്കാ​ത്ത മ​ല​യാ​ള സി​നി​മ​യി​ലെ ഏ​ക​ന​ട​ൻ താ​ങ്ക​ളാ​യി​രി​ക്കു​മോ?

അ​തൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. ഇ​ഷ്​​ടംപോ​ലെ ആ​ൾ​ക്കാ​രു​ണ്ടാ​കും. ഞാ​ൻ പോ​യി​ട്ടി​ല്ല.

താ​ങ്ക​ളു​ടെ അ​ടു​ത്ത് ചാ​ൻ​സ് ചോ​ദി​ച്ച് വ​രാ​റു​ണ്ടോ?

ചാ​ൻ​സ് ചോ​ദി​ച്ച് വ​രാ​റൊ​ക്കെ​യു​ണ്ട്. ന​മ്മ​ൾ െച​യ്യു​ന്ന സി​നി​മ​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും ഒ​രാ​ളെ ക​ണ്ടെ​ത്തു​ക. അ​ത് എ​പ്പോ​ഴും വേ​റെ രീ​തി​യി​ലൊ​ക്കെ​യാ​യി​രി​ക്കും. ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലു​മൊ​ക്കെ ചാ​ൻ​സ് ചോ​ദി​ച്ച് വ​രാ​റു​ണ്ട്.

എ​ന്നെ​ങ്കി​ലും എ​തെ​ങ്കി​ലും താ​ര​ത്തി​െ​ൻ​റ ഫാ​ൻ​ബോ​യ് ആ​യി​രു​ന്നോ?

ഞാ​ൻ ആ​രു​ടെ​യും ഫാ​ൻ​ബോ​യ് ആ​യി​രു​ന്നി​ല്ല, അ​ത്ത​രം പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. സി​നി​മ ആ​സ്വ​ദി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു പ​രി​പാ​ടി.

'ഭീ​മ​െ​ൻ​റ വ​ഴി'​യി​ൽ കൊ​സ്തേ​പ്പ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ താ​ങ്ക​ളാ​ണ് അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന​തെ​ന്ന് കേ​ട്ടി​രു​ന്നു. ഷ​ർ​ട്ടി​ടാ​തെ​യു​ള്ള വേ​ഷ​മാ​യ​തു​കൊ​ണ്ട്, ആ​ളു​ക​ൾ​ക്ക് ക​ര​ടി​യെപോ​ലെ തോ​ന്നു​മെ​ന്നൊ​ക്കെ താ​ങ്ക​ൾത​ന്നെ പ​റ​ഞ്ഞ​താ​യി കേ​ട്ടി​രു​ന്നു. സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ലും അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ശ​രീ​ര​സൗ​ന്ദ​ര്യ​ത്തെ കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് എ​ന്താ​ണ്?

ക​ര​ടി​യെ​ന്ന് വി​ളി​ക്കു​മെ​ന്നു​ള്ള​തു​കൊ​ണ്ടൊ​ന്നു​മ​ല്ല. കു​ഞ്ചാ​ക്കോ ബോ​ബ​ൻ സു​ന്ദ​ര​നാ​യ നാ​യ​ക​ൻ, വി​ല്ല​നും കു​റേ കൂ​ടി സു​ന്ദ​ര​നാ​യാ​ൽ ന​ന്നാ​കു​മെ​ന്ന് തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ജി​നു ജേ​ക്ക​ബി​നെ അ​തി​ലേ​ക്ക് കാ​സ്​​റ്റ് ചെ​യ്ത​ത്. ക​ര​ടി​യെ​ന്നൊ​ന്നും ആ​ൾ​ക്കാ​ർ വി​ളി​ക്കു​ന്ന​ത് എ​െ​ൻ​റ മാ​റ്റ​റ​ല്ല.

സി​നി​മ​ക്ക് അ​ത്ത​രം സൗ​ന്ദ​ര്യ​സ​ങ്ക​ൽ​പം ആ​വ​ശ്യ​മു​ണ്ടോ?

ന​മ്മ​ൾ ഒ​രു സൊ​സൈ​റ്റി​യി​ൽ ജീ​വി​ക്കുേ​മ്പാ​ൾ അ​ത് ഡി​മാ​ൻ​ഡ്​ ചെ​യ്യു​ന്ന കാ​ര്യ​മു​ണ്ട​ല്ലോ, ഇ​വി​ടെ ജീ​വി​ക്കുേ​മ്പാ​ൾ ഇ​വി​ട​ത്തെ സൊ​സൈ​റ്റി​ക്ക് ഒ​രു സൗ​ന്ദ​ര്യ​സ​ങ്ക​ൽ​പ​മു​ണ്ട്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജി​നു ജോ​സ​ഫ് കാ​ണാ​ൻ ന​ല്ല സു​ന്ദ​ര​നാ​യി​ട്ടു​ള്ള ആ​ളാ​ണ്. സു​ന്ദ​ര​നാ​യ ഒ​രാ​ളെ​യാ​ണ​ല്ലോ ന​മ്മ​ൾ സു​ന്ദ​രാ എ​ന്ന് വി​ളി​ക്കു​ന്ന​ത്. എ​ന്നെ കാ​ണാ​ൻ അ​യാ​ളു​ടെ​യ​ത്ര സൗ​ന്ദ​ര്യം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്നു​ള്ള​ത​ല്ല പ്ര​ശ്നം. അ​തൊ​രു പ്ര​ശ്ന​മേ അ​ല്ല​ല്ലോ. എ​ന്നേ​ക്കാ​ൾ ന​ന്നാ​യി​ട്ട് അ​യാ​ൾ ചെ​യ്താ​ൽ വൃ​ത്തി​യാ​കു​മെ​ന്ന് തോ​ന്നി.

ബോ​ഡി​ഷെ​യ്മി​ങ് ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടോ?

ഇ​തു​വ​രെ ഞാ​ൻ അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടി​ല്ല.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​രു​ന്ന അ​ത്ത​രം ക​മ​ൻ​റു​ക​ൾ..?

ഞാ​നി​ങ്ങ​നെ ഇ​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ​ല്ലോ ഇ​വി​ടംവ​രെ​യെ​ത്തി​യ​ത്. അ​ത്ത​രം ക​മ​ൻ​റു​ക​ൾ മൈ​ൻ​ഡ് ചെ​യ്യു​ന്ന ആ​ളാ​ണെ​ങ്കി​ൽ ഇ​വി​ടെ വ​രെ എ​ത്തി​ല്ല​ല്ലോ. സാ​ധാ​ര​ണ ആ​ളു​ക​ളു​ടെ ശ​രീ​ര​പ്ര​കൃ​തി​യോ കൈ​യും കാ​ലി​െ​ൻ​റ ഷെ​യ്പോ ഒ​ന്നു​മ​ല്ല എ​േ​ൻ​റ​ത്. ഞാ​ൻ ഇ​വി​ടെവ​രെ​യെ​ത്തി​യ​ത് ഇൗ ​ബോ​ഡി​യു​ള്ള​തു​കൊ​ണ്ടാ​ണ​ല്ലോ. ഇ​നി ബോ​ഡി ഷെ​യ്മി​ങ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ന​ല്ല​തി​നാ​ണ​ല്ലോ.

അ​ഭി​ന​യ​വും തി​ര​ക്ക​ഥ​യും -ര​ണ്ടി​ലും താ​ങ്ക​ൾ സ്വ​ന്ത​മാ​യൊ​രു മേ​ൽ​വി​ലാ​സം ഉ​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞു. ഏ​തി​നാ​ണ് കൂ​ടു​ത​ൽ പ്ര​യോ​റി​റ്റി?

അ​ഭി​ന​യ​ത്തി​നു ത​ന്നെ​യാ​ണ്. എ​ഴു​ത്ത്, അ​ത് ഇ​ട​ക്ക് അ​ങ്ങ് ന​ട​ക്കു​ന്ന​താ​ണ്. എ​ഴു​ത്തി​ന് വേ​ണ്ടി ഇ​രി​ക്കാ​റി​ല്ല.

പു​തി​യ സി​നി​മ​ക്കാ​യി എ​ഴു​ത്ത് വ​ല്ല​തു​മു​ണ്ടോ?

ഓ​രോ​ന്ന് അ​ങ്ങ​നെ ന​ട​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഒ​ന്നും പ​റ​യാ​റാ​യി​ട്ടി​ല്ല. പ​ടം പി​ടി​ച്ച് പു​റ​ത്തി​റ​ങ്ങുേ​മ്പാ​ൾ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങി എ​ന്ന് പ​റ​യാ​ൻ പ​റ്റു​ക​യു​ള്ളൂ. ന​മ്മു​ടെ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ്.

സ​ഹ​ന​ട​നും വി​ല്ല​നും നാ​യ​ക​നും കോ​മ​ഡി​യു​മൊ​ക്കെ ചെ​യ്ത ഒ​രാ​ൾ വ​ന്നാ​ണ് 'പൊ​റി​ഞ്ചു മ​റി​യ'​ത്തി​ൽ ഡി​സ്കോ ഡാ​ൻ​സ് ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ൽ ചെ​യ്യാ​ൻ സ്വ​പ്നം കാ​ണു​ന്ന എ​തെ​ങ്കി​ലും വേ​ഷ​ങ്ങ​ളുേ​ണ്ടാ?

ആ ​വേ​ഷം വ​ന്ന​പ്പോ​ൾ അ​ത് ന​ന്നാ​യി​ട്ട് ചെ​യ്തു. ഒ​രു വേ​ഷം ചെ​യ്യ​ണ​മെ​ന്ന സ്വ​പ്ന​വു​മാ​യി​ട്ട് ന​ട​ക്കു​ന്ന ആ​ള​ല്ല ഞാ​ൻ. ഓ​രോ വേ​ഷ​വും വ​രുേ​മ്പാ​ൾ അ​ത​ങ്ങ് ചെ​യ്യും. ഒ​രു കാ​ര​ക്ട​ർ സ്വ​പ്നം ക​ണ്ട് ന​ട​ന്നി​ട്ട് അ​ത് കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ, വേ​റൊ​രു കാ​ര​ക്ട​ർ വ​രുേ​മ്പാ​ൾ അ​ത് ചെ​യ്യാ​ൻ തോ​ന്നി​യി​ല്ലെ​ങ്കി​ൽ അ​വി​ടെ അ​വ​സാ​നി​ച്ചപോ​ലെ​യാ​കി​ല്ലേ. ന​മ്മ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ഥ​ക​ള​ല്ല​ല്ലോ ആ​ളു​ക​ൾ ന​മ്മ​ളോ​ട് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ന​മ്മ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര​ക്ട​റു​മാ​യി​രി​ക്കി​ല്ല. ഒ​രു കാ​ര​ക്ട​ർ വ​രുേ​മ്പാ​ൾ അ​ത് കൊ​ള്ളാ​മെ​ന്ന് തോ​ന്നി ആ ​ഒ​രു എ​ക്സൈ​റ്റ്മെ​ൻ​റി​ൽ അ​ത​ങ്ങ​നെ പോ​കും. ഒ​രു കാ​ര​ക്ട​ർ വെ​യ്റ്റ് ചെ​യ്ത് നി​ന്നി​ട്ട്. അ​ത് വ​ന്നി​ല്ലെ​ങ്കി​ൽ വെ​റു​തെ ഡെ​സ്പാ​കി​ല്ലേ, അ​തി​െ​ൻ​റ ആ​വ​ശ്യ​മി​ല്ല​ല്ലോ.

അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​ളി​ക​ൾ വ​രു​ന്നു​ണ്ടോ... ക​മ​ൽ ഹാ​സ​ൻ നാ​യ​ക​നാ​കു​ന്ന 'വി​ക്ര​മി'​ൽ വി​ല്ല​നാ​ണെ​ന്ന് പ​റ​യു​ന്നു. അ​ന്യ​ഭാ​ഷാ സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​മോ?

'വി​ക്ര​മി'​ൽ വി​ല്ല​നാ​ണ്. പ്രോ​ജ​ക്ടൊ​ക്കെ നോ​ക്കി, ഇ​വി​ട​ത്തെ ഒ​ഴി​വൊ​ക്കെ നോ​ക്കി​യി​ട്ടാ​ണ് തീ​രു​മാ​നി​ക്കു​ക.

താ​ങ്ക​ളു​ടെ ര​ണ്ടാം വി​വാ​ഹം ക​ഴി​ഞ്ഞ സ​മ​യ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല കു​റി​പ്പു​ക​ൾ വ​ന്നി​രു​ന്നു. ഒ​രു സി​നി​മാ താ​ര​ത്തി​െ​ൻ​റ അ​ഭി​ന​യ​ത്തെ ക്രി​ട്ടി​സൈ​സ് ചെ​യ്യു​ന്ന​തുപോ​ലെ പേ​ഴ്സ​ന​ൽ കാ​ര്യ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​നെ താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്?

അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ന്തേ​ലും സു​ഖം കി​ട്ടു​ന്നു​ണ്ടാ​കും. എ​െൻ​റ ര​ണ്ടാം വി​വാ​ഹ​വാ​ർ​ത്ത കേ​ൾ​ക്കുേ​മ്പാ​ൾ അ​ങ്ങ​നെ ചി​ല​ർ​ക്ക് സു​ഖം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ ന​ല്ല കാ​ര്യ​മാ​ണ​ല്ലോ. അ​ത് എ​ന്ത് ത​ന്നെ​യാ​യി​ക്കൊ​ള്ള​ട്ടെ. ന​മ്മ​ളെകൊ​ണ്ട് കു​റ​ച്ചാ​ളു​ക​ൾ​ക്ക് ഒ​രു സു​ഖം കി​ട്ടും. ന​മ്മ​ൾ എ​ടു​ക്കു​ന്ന സി​നി​മ​യു​ടെ ഉ​ദ്ദേ​ശ്യ​വും അ​ത് ത​ന്നെ​യാ​ണ​ല്ലോ, കു​റ​ച്ച് ആ​ളു​ക​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു. ഇ​വ​ർ​ക്ക് വേ​റെ സ​ന്തോ​ഷം. സി​നി​മ കാ​ണു​ന്ന​വ​ർ​ക്ക് വേ​റെ സ​ന്തോ​ഷം. അ​തി​ൽ ഒ​രു മാ​ന​സി​ക​പ്ര​യാ​സ​വു​മി​ല്ല. ഇ​തെ​ന്നെ പേ​ഴ്സ​ന​ലാ​യി ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല. എ​ന്നെ പ​റ്റി​യോ എ​െ​ൻ​റ ഭാ​ര്യ​യെ പ​റ്റി​യോ, ഞ​ങ്ങ​ളു​ടെ പ്രാ​യ​ത്തെ പ​റ്റി​യോ എ​ന്ത് ക​മ​ൻ​റ്​ ചെ​യ്താ​ലും എ​ന്നെ എ​ങ്ങ​നെ​യാ​ണ് അ​ത് പേ​ഴ്സ​ന​ലി ബാ​ധി​ക്കു​ക. ഞാ​നും മ​റി​യ​വു​മാ​യി​ട്ടു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​ന്നി​ല്ല. ഞാ​നും സ​മൂ​ഹ​വു​മാ​യി​ട്ടു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​ന്നി​ല്ല. പേ​ഴ്സ​ന​ലാ​യി​ട്ടു​പോ​ലും ബാ​ധി​ക്കു​ന്നി​ല്ല. അ​ത്ത​രം പോ​സ്​​റ്റു​ക​ൾ ഞാ​ൻ ശ്ര​ദ്ധി​ക്കാ​റി​ല്ല. ചി​ല​ർ എ​നി​ക്ക് വി​ഷ​മ​ത്തോ​ടെ അ​യ​ച്ച് ത​രാ​റു​ണ്ട്. അ​വ​രെ​നി​ക്ക് അ​ത് അ​യ​ച്ച് ത​രു​ന്ന​ത് അ​വ​രു​ടെ വി​ഷ​മം എ​ന്നെ അ​റി​യി​ക്കാ​നാ​ണോ, ഇ​തൊ​ക്കെ വ​രു​ന്നു​ണ്ട് എ​ന്ന് അ​റി​യി​ക്കാ​നാ​ണോ എ​ന്ന് ന​മു​ക്ക് അ​റി​യി​ല്ല. ന​മ്മ​ൾ ഇ​തൊ​ക്കെ ആ​ലോ​ചി​ക്കാ​ൻ പോ​യാ​ൽ ന​മ്മു​ടെ ൈല​ഫ് എ​വി​ടെ​യും എ​ത്തി​ല്ല. എ​നി​ക്ക് ആ​ലോ​ചി​ക്കാ​ൻ വേ​റെ കു​റെ കാ​ര്യ​ങ്ങ​ൾ ഉ​ണ്ട്.


ഈ ​അ​റു​പ​ത് സി​നി​മ​ക​ളി​ൽ താ​ങ്ക​ളു​ടെ സി​ഗ്​​നേ​ച​ർ ഫി​ലി​മേ​താ​ണ്?

'ഈ.​മ.​യൗ', 'ചു​രു​ളി'​യൊ​ക്കെ​യാ​യി​രി​ക്കും. 'പൊ​റി​ഞ്ചു മ​റി​യ​വ​ു'​മു​ണ്ട്. ഒ​രൊ​റ്റ ഉ​ത്ത​രം പ​റ​യാ​ൻ പ​റ്റി​ല്ല. അ​ത് ഡിേ​പ്ലാ​മ​സികൊ​ണ്ടൊ​ന്നു​മ​ല്ല. എ​നി​ക്ക് അ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​ന്നി​ല്ല. അ​ത​ല്ല ഒ​രു പ​ടം പ​റ​ഞ്ഞാ​ൽ മ​റ്റൊ​രാ​ൾ​ക്ക് വി​ഷ​മം ഉ​ണ്ടാ​കു​മെ​ന്ന​തു​കൊ​ണ്ടുമ​ല്ല. ഞാ​ൻ എ​ല്ലാ പ​ട​വും ഇ​ഷ്​​ട​പ്പെ​ട്ട് ചെ​യ്ത​താ​ണ്.

മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യ​ത്തി​ന് ര​ജ​ത​മ​യൂ​രം ല​ഭി​ച്ച ന​ട​നാ​ണ്, അ​വാ​ർ​ഡു​ക​ളെ എ​ങ്ങ​നെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്?

അ​വാ​ർ​ഡു​ക​ൾ ന​ല്ല​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കുേ​മ്പാ​ൾ മാ​ത്രം അം​ഗീ​ക​രി​ക്കു​ന്ന കു​റെ ആ​ളു​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ ഞാ​ന​തി​നെ​യൊ​ന്നും വ​ലു​താ​യി​ട്ട് കാ​ണു​ന്നി​ല്ല. ന​മ്മ​ളെ കൂ​ടെ നി​ന്ന​വ​ർ​ക്കും, ന​മ്മ​ളെ വി​ശ്വ​സി​ച്ച​വ​ർ​ക്കു​മൊ​ക്കെ സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​വാ​ർ​ഡു​ക​ളെ പ​റ്റി ആ​ലോ​ചി​ക്കാ​റി​ല്ല. ആ ​അ​വാ​ർ​ഡ് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ന​ല്ല​താ​യി​രു​ന്നു. ന​മ്മു​ടെ ആ ​സി​നി​മ​ക്ക് കി​ട്ടു​മോ... അ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും ഞാ​ൻ ആ​ലോ​ചി​ക്കാ​റി​ല്ല.

അ​പ്പ​ൻ (മാ​ളി​യേ​ക്ക​ല്‍ ചെ​മ്പ​ന്‍ ജോ​സ്) ഈ ​അ​ടു​ത്ത് വി​ട്ടു​പോ​യി. അ​പ്പ​ൻ ജീ​വി​ത​ത്തി​ലും സി​നി​മ​യി​ലും എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്?

ഞാ​ൻ അ​പ്പ​നു​മാ​യി​ട്ട് അ​ങ്ങ​നെ വ​ലി​യ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ആ​ള​ല്ല. അ​പ്പ​ച്ച​ൻ പ​ണ്ട് ര​ജ​നീ​കാ​ന്തി​െ​ൻ​റ ഏ​തോ സി​നി​മ​യി​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്​​റ്റാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഡ​യ​റി​യൊ​ക്കെ എ​ഴു​തു​ന്ന ഒ​രു ലൈ​ഫ് സ്​​റ്റൈ​ൽ ഉ​ള്ള ആ​ളാ​ണ്. സി​നി​മ​ക​ളെ പ​റ്റി അ​പ്പ​ച്ച​നു​മാ​യി ഒ​രു ച​ർ​ച്ച​യൊ​ന്നും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ അ​പ്പ​ച്ച​നും അ​മ്മ​ച്ചി​യും (ആ​നീ​സ്) സി​നി​മ​യെ പ​റ്റി സം​സാ​രി​ക്കാ​റൊ​ക്കെ​യു​ണ്ട്. അ​ത് അ​മ്മ​ച്ചി എ​ന്നോ​ട് ഇ​ട​ക്ക് പ​റ​യും. 'പൊ​റി​ഞ്ചു മ​റി​യം േജാ​സി'​ൽ ശ​വ​പ്പെ​ട്ടി​യി​ലൊ​ക്കെ​യു​ള്ള സീ​ൻ അ​വ​ർ​ക്ക് ചെ​റി​യ പ്ര​യാ​സ​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​ക്കി​യി​രു​ന്നു.

ചെ​റു​പ്പ​കാ​ലം..?

17 വ​യ​സ്സു​വ​രെ അ​ങ്ക​മാ​ലി​യി​ൽ കി​ട​ങ്ങൂ​രി​ലാ​ണ് പ​ഠി​ച്ച​ത്. അ​ത് ക​ഴി​ഞ്ഞ് മ​ഹാ​രാ​ജാ​സി​ൽ പ്രീ​ഡി​ഗ്രി​ക്ക് ചേ​ർ​ന്നു. ഒ​രു മാ​സ​മേ അ​വി​ടെ പോ​യു​ള്ളൂ. അ​വി​ടെ പോ​യിവ​രാ​നു​ള്ള സ​മ​യ​ത്തി​െ​ൻ​റ അ​സൗ​ക​ര്യ​മൊ​ക്കെ​യു​ള്ള​തു​കൊ​ണ്ട് ക​ള​മ​ശ്ശേ​രി സെ​ൻ​റ്​ പോ​ൾ​സ് കോ​ള​ജി​ലേ​ക്ക് പോ​യി. അ​വി​ടെ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ ബാം​ഗ്ലൂ​രി​ലേ​ക്ക് പോ​യ​ത്.

ചെ​മ്പ​ൻ എ​ന്ന പേ​രി​ന് പി​ന്നി​ൽ?

അ​ത് വീ​ട്ടു​പേ​രാ​ണ്, മാ​ളി​യേ​ക്ക​ൽ ചെ​മ്പ​ൻ എ​ന്നാ​ണ്. എ​ല്ലാ​വ​രും ഞ​ങ്ങ​ളെ ചെ​മ്പ​ൻ​മാ​ർ എ​ന്നാ​ണ് വി​ളി​ക്കു​ക. അ​തി​ൽ​നി​ന്നാ​ണ് ചെമ്പോ്​സകി എ​ന്ന പ്രൊ​ഡ​ക്​​ഷ​ൻ ക​മ്പ​നി​യു​ടെ പേ​ര് വ​ന്ന​ത്.

ഒ​രു പാ​ൻ ഇ​ന്ത്യ​ൻ യാ​ത്ര ന​ട​ത്തി​യി​രു​ന്ന​ല്ലേ..?

സി​നി​മ ക​ഴി​ഞ്ഞാ​ൽ യാ​ത്ര ത​ന്നെ​യാ​ണ് ഇ​ഷ്​​ടം. ഒ​രു ഇ​ന്ത്യാ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഞാ​നും സു​ഹൃ​ത്തും ഒ​രു മാ​സം ഇ​ന്ത്യ മു​ഴു​വ​ൻ ഡ്രൈ​വ് ചെ​യ്തു. പ​ച്ച​യ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യെ ക​ണ്ട് മ​ട​ങ്ങി. എ​ല്ലാ​യി​ട​ത്തും പ​ച്ച​പ്പ്. 11,000 കി​ലോ​മീ​റ്റ​റാ​ണ് ഒ​രു മാ​സം​കൊ​ണ്ട് താ​ണ്ടി​യ​ത്.


Show More expand_more
News Summary - Chemban Vinod Jose interview