Begin typing your search above and press return to search.
proflie-avatar
Login

മാ​റു​ന്ന കാ​ല​വും കാ​ഴ്ച​ക​ളും

ആ​ത്മീ​യ നേ​താ​വ്, പ്ര​ഭാ​ഷ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, സം​ഘാ​ട​ക​ൻ, സാം​സ്‌​കാ​രി​ക നേ​താ​വ് തു​ട​ങ്ങി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ൾ​ക്കു​ട​മ​യാ​ണ് ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി. ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​നി​ല​യി​ലും രാ​ജ്യ​ത്തു​ട​നീ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​തേ​ത​ര ആ​ത്മീ​യ​ത​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി ആ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ അ​ദ്ദേ​ഹ​മു​ണ്ട്. നി​ല​വി​ലെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​ന്റെ നി​ല​പാ​ടു​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം

മാ​റു​ന്ന കാ​ല​വും കാ​ഴ്ച​ക​ളും
cancel
camera_alt

ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി

കേ​ര​ള​ത്തി​ൽ അ​ടു​ത്തി​ടെ​യാ​യി ഉ​യ​രു​ന്ന സാ​മു​ദാ​യി​ക ഐ​ക്യ​ത്തെ കു​റി​ച്ച് അ​ഭി​പ്രാ​യ​മെ​ന്താ​ണ്? വ​ർ​ഗീ​യ പ്ര​സ്താ​വ​ന​ക​ളെ എ​ങ്ങ​നെ കാ​ണു​ന്നു?

സാ​മു​ദാ​യി​ക സം​ഘ​ട​ന കൂ​ട്ടാ​യ്മ​ക​ൾ സ്വാ​ഭാ​വി​ക​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​ണ്. സാ​മു​ദാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ങ്കു​വെ​പ്പു​ക​ൾ കാ​ല​ങ്ങ​ളാ​യി നി​ല​വി​ലു​ണ്ട്. അ​തേ​സ​മ​യം, അ​ടു​ത്തി​ടെ ഉ​യ​ർ​ന്നു​വ​രു​ന്ന ചി​ല പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്റെ പേ​രി​ൽ സം​സാ​രി​ക്കു​മ്പോ​ഴും, സ​മൂ​ഹ സൗ​ഹാ​ർ​ദം ത​ക​രു​ന്ന ത​ര​ത്തി​ലു​ള്ള ഭാ​ഷ​യും സ​മീ​പ​ന​വും ഒ​ഴി​വാ​ക്ക​ണം.

പൊ​തു​സ​മൂ​ഹ​ത്തി​ന്റെ സ​മ​തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം ഇ​ട​പെ​ട​ലു​ക​ൾ. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​പോ​ലെ ത​ന്നെ, സ​മൂ​ഹ സൗ​ഹാ​ർ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തും പ്ര​ധാ​ന​മാ​ണ്. കേ​ര​ള​ത്തി​ന്റെ ശ​ക്തി അ​തി​ന്റെ സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ലും മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തി​ലും ത​ന്നെ​യാ​ണ്. ആ ​പൈ​തൃ​കം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ആ​ത്മീ​യ നേ​താ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ട്?

രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും, ഞാ​ൻ ആ ​വ​ഴി​യി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് എ​ന്റെ പ്രാ​ധാ​ന്യം കു​റ​യു​ന്നു​വെ​ന്നൊ​രു ചി​ന്ത എ​നി​ക്കി​ല്ല. എ​ന്റെ സ്ഥ​ലം അ​വി​ടെ​യ​ല്ലെ​ന്ന​ത് എ​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​തി​പ്ര​സ​രം മ​ത​ത്തി​ലും അ​തു​പോ​ലെ​ത​ന്നെ തി​രി​ച്ചു​മു​ണ്ട്. പ​ല​പ്പോ​ഴും മ​ത-​സ​മു​ദാ​യ നേ​താ​ക്ക​ൾ നി​ശ്ച​യി​ക്കു​ന്ന അ​ജ​ണ്ട​ക​ളു​ടെ പി​ന്നാ​ലെ​യാ​ണ് സ​മൂ​ഹ​വും ഭ​ര​ണ​വും സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന വാ​ദം പ്ര​ബ​ല​മാ​ണ്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ, നി​ഷ്പ​ക്ഷ​മാ​യ ശ​ബ്ദ​ത്തി​ന് കൂ​ടു​ത​ൽ പ്ര​സ​ക്തി​യു​െ​ണ്ട​ന്നു ക​രു​തു​ന്നു. സ​മൂ​ഹ​ത്തോ​ട് ന​ല്ല​ത് പ​റ​യാ​ൻ ആ​രു​ടെ​യെ​ങ്കി​ലും പ​ക്ഷം പി​ടി​ക്കേ​ണ്ട​തി​ല്ല. ഒ​രു വി​ഭാ​ഗ​ത്തി​ന്റെ​യും വ​ക്താ​വാ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. ആ​ത്മീ​യ​ത​യു​ടെ ശ​ക്തി രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ലോ വോ​ട്ട് ബാ​ങ്കി​ലോ ഒ​ന്നു​മ​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്നു.

താ​ങ്ക​ൾ​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടോ?

ആ​ർ​ക്കാ​ണ് രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത​ത്? ഓ​രോ മ​നു​ഷ്യ​നും നി​ല​പാ​ടു​ണ്ടാ​കും, അ​തു​ത​ന്നെ​യാ​ണ് എ​ന്റെ​യും രാ​ഷ്ട്രീ​യം. അ​ത് ചി​ല​പ്പോ​ൾ വ്യ​ക്തി കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്കും. ചി​ല​പ്പോ​ൾ മൂ​ല്യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും. എ​ന്നാ​ൽ, ഞാ​ൻ രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്താ​റി​ല്ല.

രാ​ഷ്ട്രീ​യ​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ, എ​ന്റെ മ​ന​സ്സി​ലു​ണ്ടാ​യ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യാ​റു​ണ്ട്. പ​ക്ഷേ അ​തി​നെ അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​റി​ല്ല. പ​ക്ഷ​പാ​ത​മി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് എ​ന്റെ ശ​ക്തി.

സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കു​ന്ന​ത്, ഒ​രു നി​ല​പാ​ടി​ല്ലാ​യ്മ​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. ഒ​രാ​ളു​ടെ​യും പ​ക്ഷം പി​ടി​ക്കാ​തി​രി​ക്കു​ക ത​ന്നെ​യാ​ണ് ചി​ല​പ്പോ​ൾ ഏ​റ്റ​വും വ്യ​ക്ത​മാ​യ നി​ല​പാ​ട്. പ​ര​സ്പ​രം പോ​ർ​മു​ഖം തു​റ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ, ആ​രെ​ങ്കി​ലും സ​മ​ത്വ​ത്തി​ന്റെ ശ​ബ്ദ​മാ​യി നി​ൽ​ക്കേ​ണ്ട​തി​ല്ലേ? വി​ഭ​ജ​ന​ത്തി​ന്റെ ശ​ബ്ദ​ങ്ങ​ൾ ശ​ക്ത​മാ​കു​മ്പോ​ൾ, ബ​ന്ധ​ത്തി​ന്റെ ശ​ബ്ദം അ​തി​നേ​ക്കാ​ൾ ശ​ക്ത​മാ​ക​ണം. എ​നി​ക്ക് ആ​രു​ടെ​യും വ​ക്താ​വാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സ​മൂ​ഹ​ത്തി​ന്റെ ശാ​ന്തി​യും സൗ​ഹൃ​ദ​വു​മാ​ണ് പ്ര​ധാ​നം. പ​ക്ഷം പി​ടി​ക്കാ​ത്ത​ത് ഭ​യ​മ​ല്ല; അ​ത് ബോ​ധ​പൂ​ർ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.

എ​ല്ലാ വേ​ദി​ക​ളി​ലും സ്വാ​മി സ​ജീ​വ​മാ​ണ്. എ​ങ്ങ​നെ​യാ​ണ് അ​ത് സാ​ധി​ക്കു​ന്ന​ത്?

എ​ല്ലാ​വ​രു​ടെ​യും ഇ​ട​യി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​ത് വി​ശ്വാ​സ​ത്തി​ന്റെ അ​ട​യാ​ള​മാ​ണ്. പ്ര​ത്യേ​കി​ച്ചൊ​രു ക​ണ​ക്കു​കൂ​ട്ട​ലോ ത​ന്ത്ര​മോ ഇ​ക്കാ​ര്യ​ത്തി​ലി​ല്ല. എ​ന്തു​കൊ​ണ്ടോ എ​ല്ലാ​വ​രും വി​ളി​ക്കു​ന്നു, എ​ല്ലാ​വ​രു​മാ​യും സ​ഹ​ക​രി​ക്കു​ന്നു. ഞാ​ൻ എ​ന്റെ നി​ല​പാ​ടു​ക​ൾ പ​റ​യും. എ​നി​ക്ക് വേ​ദി​യ​ല്ല, സ​ന്ദേ​ശ​മാ​ണ് പ്ര​ധാ​നം. കൂ​ട്ടാ​യ്മ പ്ര​ധാ​ന​മ​ല്ല, സൗ​ഹൃ​ദ​മാ​ണ് പ്ര​ധാ​നം. എ​ല്ലാ വേ​ദി​ക​ളി​ലും സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും, ഒ​രു വേ​ദി​യു​ടെ​യും ബ​ന്ധ​ന​ത്തി​ൽ ഞാ​ൻ ഇ​ല്ല.

മു​ന​മ്പം-​വ​ഖ​ഫ് സ​മ​ര​ത്തി​ലെ ഇ​ട​പെ​ട​ൽ ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണോ?

ആ ​സ​മ​ര സ്ഥ​ല​ത്തും പോ​യി​രു​ന്നു. അ​തും പ​ക്ഷം​പി​ടി​ക്ക​ല​ല്ല. എ​വി​ടെ​യാ​യാ​ലും ആ​ശ​ങ്ക​യി​ലാ​യ ജ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. അ​വ​രു​ടെ വേ​ദ​ന കേ​ൾ​ക്കു​ന്ന​തി​ൽ തെ​റ്റു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. കേ​ൾ​ക്കു​ന്ന​ത് പി​ന്തു​ണ​യ​ല്ല, മ​നു​ഷ്യ​ധ​ർ​മ​മാ​ണ്. സ​മ​ര​മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത് സം​ഘ​ർ​ഷം കൂ​ട്ടാ​ന​ല്ല, സം​വാ​ദ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നാ​ണ്.

വി​ഴി​ഞ്ഞം സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കു​ള്ള താ​ങ്ക​ളു​ടെ സ​ന്ദ​ർ​ശ​നം വ്യാ​പ​ക ച​ർ​ച്ച​യാ​യി

ഞാ​ൻ പോ​യ​ത് അ​വി​ടെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ്. സ​മ​ര​മു​ഖ​ത്ത് പ​രി​ക്കേ​റ്റ​വ​രെ​യും ക​ണ്ടു. പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​യാ​ലും പോ​ക​ണ​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​റ്റ് മ​ത​നേ​താ​ക്ക​ളോ​ടൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ​തും അ​തു​കൊ​ണ്ടാ​ണ്. അ​തേ​സ​മ​യം, തെ​റ്റി​ദ്ധാ​ര​ണ​ക്കു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ന്ത​ർ​ധാ​ര​ക്ക് ചൂ​ട്ടു​പി​ടി​ക്കു​ക​യാ​ണെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു. അ​തി​ന് ഒ​രു അ​ടി​സ്ഥാ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​ക​സ​നം വ​രു​മ്പോ​ൾ സ​മാ​ന​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. പ​ക്ഷേ, വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​വ​ഗ​ണി​ക്ക​രു​ത്; ജ​ന​ങ്ങ​ളു​ടെ പേ​രി​ൽ വി​ക​സ​നം പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്യ​രു​ത്.

എ​ങ്ങ​നെ​യാ​ണ് ശാ​ന്തി​ഗി​രി പോ​ലൊ​രു ആ​ശ്ര​മ​ത്തി​ന്റെ അ​മ​ര​ക്കാ​ര​നാ​കു​ന്ന​ത്?

അ​ത് സം​ഭ​വി​ച്ചു. അ​തെ​ങ്ങ​നെ എ​ന്ന​തി​നെ​ക്കാ​ൾ, അ​തി​ന്റെ പി​ന്നി​ലെ നി​യോ​ഗ​മാ​ണ് എ​നി​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​ത്. ഇ​ത് എ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാ​യി​രു​ന്നി​ല്ല; ഒ​രു​വി​ധ​ത്തി​ൽ അ​ത് ഒ​രു വി​ളി​യാ​യി​രു​ന്നു, ഒ​രു നി​യോ​ഗം. ഇ​ത്ര​യും വ​ലി​യൊ​രു ആ​ശ​യ​ത്തി​ന്റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും മു​ന്നി​ൽ നി​ൽ​ക്കാ​ൻ വേ​ണ്ട യോ​ഗ്യ​ത എ​നി​ക്കു​ണ്ടോ എ​ന്ന ചോ​ദ്യ​മൊ​ക്കെ എ​പ്പോ​ഴും ഉ​ള്ളി​ൽ ഉ​യ​രും. വ്യ​ക്തി​പ​ര​മാ​യി നോ​ക്കു​മ്പോ​ൾ അ​തി​ന് ഞാ​ൻ പൂ​ർ​ണ​മാ​യ അ​ർ​ഹ​നാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നാ​റി​ല്ല. പ​ക്ഷേ, ഈ ​പാ​ത​യി​ൽ ന​ട​ക്കാ​ൻ ധൈ​ര്യം ന​ൽ​കി​യ​തും ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ക​രു​ത്തു ന​ൽ​കി​യ​തും ഗു​രു​കൃ​പ​യും ദൈ​വാ​നു​ഗ്ര​ഹ​വു​മാ​ണ്. ഇ​ത് ഒ​രു സ്ഥാ​ന​മ​ല്ല, സേ​വ​ന​മാ​ണ്. ഒ​രു അ​ധി​കാ​ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​നി​ക്കു​ള്ള​ത് ക​ഴി​വി​നെ​ക്കാ​ൾ വി​ശ്വാ​സ​മാ​ണ്. എ​ന്നെ​ക്കാ​ൾ വ​ലി​യ ആ​ശ​യ​ത്തി​നു​വേ​ണ്ടി ജീ​വി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​ണ് എ​ന്റെ ഭാ​ഗ്യം.

ത​ല​സ്ഥാ​ന​ത്തെ മ​താ​തീ​ത കൂ​ട്ടാ​യ്മ​യു​ടെ അ​മ​ര​ക്കാ​ര​നെ​ന്ന നി​ല​യി​ൽ മ​ത​സൗ​ഹാ​ർ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു?

ത​ല​സ്ഥാ​ന​ത്തി​ലെ മ​ത​സൗ​ഹൃ​ദം പ​ല​പ്പോ​ഴും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് എ​ങ്ങ​നെ നി​ല​നി​ർ​ത്തു​ന്നു എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. ഏ​ക​പ​ക്ഷീ​യ പ്ര​സ്താ​വ​ന​ക​ൾ വ​രു​മ്പോ​ഴും സാ​മൂ​ഹി​ക ധ്രു​വീ​ക​ര​ണം ശ​ക്ത​മാ​കു​മ്പോ​ഴും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​യ​രു​മ്പോ​ഴും സൗ​ഹൃ​ദം നി​ല​നി​ർ​ത്തു​ന്ന​ത് എ​ളു​പ്പ​മ​ല്ല.

എ​ന്നാ​ൽ, അ​താ​ണ് കാ​ല​ഘ​ട്ട​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യം. എ​ല്ലാ മ​ത​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന് വേ​ണ്ട​ത്. പ്ര​തി​ക​ര​ണ​ത്തി​ന്റെ ഭാ​ഷ​യ​ല്ല, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ ഭാ​ഷ​യാ​ണ് സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​ത്.

ഇ​ത് തു​ട​ങ്ങി​യ​പ്പോ​ൾ പ​ല​രും പ​രി​ഹ​സി​ച്ചു.

ഇ​ഫ്താ​ർ, ഓ​ണം, ക്രി​സ്മ​സ് സം​ഗ​മ​വേ​ദി​ക​ൾ ആ​രം​ഭി​ച്ച ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ല​രും വ​രാ​ൻ മ​ടി​ച്ചു. സം​ശ​യ​ങ്ങ​ളും തെ​റ്റി​ദ്ധാ​ര​ണ​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ സ​മ​യം തെ​ളി​യി​ച്ചു, ഈ ​സൗ​ഹൃ​ദ​വേ​ദി​ക​ൾ ഒ​രൗ​പ​ചാ​രി​ക പ​രി​പാ​ടി മാ​ത്ര​മ​ല്ല; വി​ശ്വാ​സ​ത്തി​ന്റെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും പാ​ല​ങ്ങ​ളാ​ണ് എ​ന്ന്. ഇ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും അ​തി​നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. മ​ത​സൗ​ഹൃ​ദം ഒ​രു ‘ത​ല​സ്ഥാ​ന മാ​തൃ​ക’​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ വ​ലി​യ പ​ങ്കു​ണ്ട്. ക്ലീ​മി​സ് ക​ത്തോ​ലി​ക്കാ ബാ​വ, പാ​ള​യം ഇ​മാം, മ​റ്റ് മ​ത-​സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു​ണ്ടാ​ക്കി​യ കൂ​ട്ടാ​യ ശ്ര​മം​ത​ന്നെ​യാ​ണ് ഈ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്; പ​ക്ഷേ, വൈ​രാ​ഗ്യം അ​നാ​വ​ശ്യ​മാ​ണ്. മ​തം വേ​ർ​തി​രി​ക്കാ​ന​ല്ല മ​നു​ഷ്യ​രെ ചേ​ർ​ക്കാ​നാ​ണ്. സൗ​ഹൃ​ദം ഒ​രു ച​ട​ങ്ങ​ല്ല, നി​ല​പാ​ടാ​ണ്. അ​തി​നെ സം​ര​ക്ഷി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​ത് ന​മ്മു​ടെ ത​ല​മു​റ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ക​രു​ണാ​ക​ര ഗു​രു​വി​ന്റെ ആ​ശ​യ​ങ്ങ​ൾ​ക്ക് ഇ​ന്ന​ത്തെ കാ​ല​ത്തെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​ക്കാ​മോ?

ഗു​രു​വി​ന്റെ ആ​ശ​യ​ങ്ങ​ളു​ടെ കാ​ലി​ക പ്ര​സ​ക്തി ഇ​ന്ന് ഗൗ​ര​വ​മു​ള്ള​താ​ണ്. ലോ​കം ആ​ശ​ങ്ക​ക​ളു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും വി​ഭ​ജ​ന​ങ്ങ​ളു​ടെ​യും ഇ​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, മു​ന്നോ​ട്ടു​വെ​ച്ച സ​ന്ദേ​ശം മ​ത​പ​രി​ധി​ക​ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല. അ​ത് സ്വ​ത​ന്ത്ര​വും സ​ർ​വ​മാ​ന​വി​ക​വു​മാ​യ ദ​ർ​ശ​ന​മാ​ണ്.

ആ ​ചി​ന്ത ഒ​രു മ​ത​ശാ​സ്ത്ര പാ​ഠ​മ​ല്ല, ശാ​ന്തി​മ​ന്ത്ര​മാ​ണ്. മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി തി​രി​ച്ച​റി​യാ​ൻ പ​ഠി​പ്പി​ക്കു​ന്ന ആ​ത്മീ​യ​ബോ​ധം. മു​റി​വേ​ൽ​ക്കു​ന്ന ലോ​ക​ത്തി​ന് ഉ​ദ്ബോ​ധ​ന​ത്തി​ന്റെ മ​രു​ന്നാ​ണ് ആ ​സ​ന്ദേ​ശം. വൈ​രാ​ഗ്യം വ​ള​രു​ന്ന ഇ​ട​ങ്ങ​ളി​ൽ ക​രു​ണ​യു​ടെ വി​ത്ത് വി​ത​ക്കു​ന്ന ശ​ക്തി അ​തി​ലു​ണ്ട്. വി​ഭ​ജ​നം ഉ​യ​രു​ന്ന​വേ​ള​യി​ൽ ഏ​ക​ത്വ​ത്തി​ന്റെ വ​ഴി​കാ​ട്ടി​യാ​ണ് അ​ത്. ക​രു​ണ​യും സ​ത്യ​വും സ​മ​ത്വ​വും ആ​ധാ​ര​മാ​ക്കി​യ ആ ​ദ​ർ​ശ​നം ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ന​സി​ക​ശാ​ന്തി​ക്കും സാ​മൂ​ഹി​ക സ​മാ​ധാ​ന​ത്തി​നും അ​നി​വാ​ര്യ​മാ​ണ്.

.

Show More expand_more
News Summary - Changing times and views