Begin typing your search above and press return to search.
proflie-avatar
Login

വേ​ഗ​ത്തി​​െന്റ രാ​ജാവ് ഞാ​ൻ ത​ന്നെ

വേ​ഗ​ത്തി​​െന്റ രാ​ജാവ്   ഞാ​ൻ ത​ന്നെ
cancel

ഒരിക്കൽ ബെൻ ജോൺസൻ വേഗത്തിന്റെ രാജാവായി ലോകമെങ്ങും തിളങ്ങി. രണ്ടു ദിവസത്തിനുശേഷം ആ റെക്കോഡ് പിൻവലിക്കപ്പെട്ടു. ഒളിമ്പിക്സ് സ്വർണവും തിരിച്ചുകൊടുക്കേണ്ടിവന്നു. അപമാനിതനായി ട്രാക്ക് വിട്ട ആ വ്യക്തി കേരളത്തിന്റെ മണ്ണിൽനിന്ന് സംസാരിക്കുന്നു. The two most warriors are patience and time. -Leo Tolstoy -War and Peace9.79 സെ​ക്ക​ൻഡ്. 37 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഭൂ​മി​യി​ലെ ഒ​രു അ​ത്ഭു​തസ​മ​യം. ട്രാ​ക്കി​ൽ വെ​ടി​യൊ​ച്ച മു​ഴ​ങ്ങു​മ്പോ​ഴേ​ക്കും മി​ന്ന​ൽപോ​ലെ​യാ​യി​രു​ന്നു ഭൂ​മി​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ മ​നു​ഷ്യ​ൻ പി​റ​ന്ന​ത്. ഒ​രു മ​നു​ഷ്യ​ന്റെ കാ​ലു​ക​ൾ​ക്ക് ആ ​സ​മ​യദൂ​ര​ത്തി​ൽ 100 മീ​റ്റ​ർ ഓ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന്...

Your Subscription Supports Independent Journalism

View Plans
ഒരിക്കൽ ബെൻ ജോൺസൻ വേഗത്തിന്റെ രാജാവായി ലോകമെങ്ങും തിളങ്ങി. രണ്ടു ദിവസത്തിനുശേഷം ആ റെക്കോഡ് പിൻവലിക്കപ്പെട്ടു. ഒളിമ്പിക്സ് സ്വർണവും തിരിച്ചുകൊടുക്കേണ്ടിവന്നു. അപമാനിതനായി ട്രാക്ക് വിട്ട ആ വ്യക്തി കേരളത്തിന്റെ മണ്ണിൽനിന്ന് സംസാരിക്കുന്നു.

The two most warriors are patience and time. -Leo Tolstoy -War and Peace

9.79 സെ​ക്ക​ൻഡ്. 37 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഭൂ​മി​യി​ലെ ഒ​രു അ​ത്ഭു​തസ​മ​യം. ട്രാ​ക്കി​ൽ വെ​ടി​യൊ​ച്ച മു​ഴ​ങ്ങു​മ്പോ​ഴേ​ക്കും മി​ന്ന​ൽപോ​ലെ​യാ​യി​രു​ന്നു ഭൂ​മി​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ മ​നു​ഷ്യ​ൻ പി​റ​ന്ന​ത്. ഒ​രു മ​നു​ഷ്യ​ന്റെ കാ​ലു​ക​ൾ​ക്ക് ആ ​സ​മ​യദൂ​ര​ത്തി​ൽ 100 മീ​റ്റ​ർ ഓ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​പ്പോ​ൾത​ന്നെ വി​മ​ർ​ശ​ക​ർ വി​ധി​യെ​ഴു​തി. അ​യാ​ളു​ടെ അ​തിവേ​ഗ​ത്തി​ന്റെ കാ​ലു​ക​ളെ അ​വ​ർ സം​ശ​യ​ത്തോ​ടെ നോ​ക്കി. ആ ​സ​മ​യ​ത്തി​നും, അ​യാ​ളു​ടെ നേ​ട്ട​ത്തി​നും 48 മ​ണി​ക്കൂ​ർ മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്സ്. ഉ​ത്തേ​ജ​ക മ​രു​ന്നി​ന്റെ ക​രി​നി​ഴ​ൽ ആ ​വേ​ഗ​ത്തി​ന്റെ കാ​ലു​ക​ളെ പൊ​തി​ഞ്ഞു.

100 മീ​റ്റ​റി​ൽ അ​ന്ന് കു​റി​ച്ചി​ട്ട അ​തി​വേ​ഗ​ത്തി​ന്റെ സ​മ​യംപോ​ലെ, ആ ​ലോ​ക റെ​ക്കോ​ഡും അ​ന്ന് നേ​ടി​യ ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​വും അ​തി​വേ​ഗം അ​വ​ർ തി​രി​ച്ചെ​ടു​ത്തു. ഇ​തി​ഹാ​സ​മാ​യി മാ​റേ​ണ്ട മ​നു​ഷ്യ​ൻ അ​പ​മാ​നി​ത​നാ​യി മ​ട​ങ്ങി. കാ​ല​മെ​ത്ര ക​ഴി​ഞ്ഞു. ഒ​രു മ​നു​ഷ്യ​ന് പി​ന്നി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​യി​കലോ​കം വി​ധി​യെ​ഴു​തി​യ ആ ​സ​മ​യ​വും ക​ട​ന്ന് അ​തിവേ​ഗ​ത്തി​ന്റെ വേ​റെ​യും ചി​ല കാ​ലു​ക​ൾ പി​ന്നെ​യും ഓ​ടി. ലോ​കം അ​വ​രെ വാ​ഴ്ത്തി – ഭൂ​മി​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ മ​നു​ഷ്യ​ൻ പി​റ​ന്നു​വെ​ന്ന്. അ​ത്ഭു​ത സ​മ​യ​ങ്ങ​ൾ പി​ന്നെ​യും പി​റ​ന്നി​ട്ടും, ട്രാ​ക്കി​ൽ വേ​ഗ​ത്തി​ന്റെ ത​മ്പു​രാ​ക്ക​ന്മാ​ർ മി​ന്നി​യി​ട്ടും, 9.79 സെ​ക്ക​ൻഡ് കാ​യി​ക ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത, മാ​യ്ക്കാ​നാ​വാ​ത്ത സ​മ​യ​മാ​യി, നി​ല​ച്ചുനി​ൽ​ക്കു​ന്നു.

ഒ​രേസ​മ​യം നാ​യ​ക​നും വി​ല്ല​നു​മാ​യി മാ​റി​യ ബെ​ൻ ജോ​ൺ​സ​ൻ, 1988 ​സോ​ൾ ഒ​ളി​മ്പി​ക്സി​ൽ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ലോ​ക റെ​ക്കോ​ഡും സ്വ​ർ​ണ​വും നേ​ടി​യ ബെ​ൻ ജോ​ൺ​സ​ൻ, ഒ​ടു​വി​ൽ ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​പ​മാ​ന​ത്തി​ന്റെ നീ​ർച്ചു​ഴി​യി​ൽ വീ​ണ സ്പ്രി​ന്റ് ഇ​തി​ഹാ​സം. 37 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഭൂ​മി​യി​ലെ പ​ഴ​യ വേ​ഗ​രാ​ജാ​വ് മ​ന​സ്സ് തു​റ​ക്കു​ന്നു.

9.79 സെ​ക്കൻഡ് എ​ന്ന നി​ഗൂ​ഢ​ത

ബെ​ന്നി​ന്റെ അ​ഭി​മു​ഖം കി​ട്ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് കോ​ഴി​ക്കോ​ടേ​ക്ക് വ​ണ്ടിക​യ​റി​യ​ത്. ക​ട​പ്പു​റ​ത്ത് എ​ത്തി​യ​പ്പോ​ൾ ജ​ന​സാ​ഗ​ര​ത്തി​നു മു​ന്നി​ൽ ബെ​ൻ ക​ത്തിക്കയ​റു​ന്നു. പ്ര​ശ​സ്ത സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ സ​നി​ൽ പി. ​തോ​മ​സ് ബെ​ന്നിനൊ​പ്പം വേ​ദി​യി​ലുണ്ട്. ബെ​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ആ​ൾ​ക്കൂ​ട്ടം പൊ​തി​യാ​ൻ തു​ട​ങ്ങി. ആ ​തി​ര​ക്കി​നി​ട​യി​ലും അ​യാ​ളു​ടെ ഓ​ട്ട​പ്പാ​ച്ചി​ലി​ന് വേ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു തോ​ന്നി. ഒ​പ്പം കൂ​ടി അ​ൽപം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ബെ​ൻ ഏ​റെക്കാ​ലം പ​രി​ച​യമു​ള്ളപോ​ലെ സം​സാ​രം തു​ട​ങ്ങി. 9.79 സെ​ക്ക​ൻഡ് എ​ന്ന അ​ത്ഭു​തസ​മ​യ​ത്തെ കു​റി​ച്ചുത​ന്നെ ചോ​ദി​ച്ചുതു​ട​ങ്ങി.

9.79 സെ​ക്ക​ൻഡ്. ഭൂ​മി​യി​ൽ പു​തി​യൊ​രു വേ​ഗരാ​ജാ​വ് പി​റ​ന്ന സ​മ​യം. വേ​ഗ​ത്തി​ൽത​ന്നെ ലോ​ക റെ​ക്കോ​ഡ് ന​ഷ്ട​മാ​യി. നേ​ടി​യ സ്വ​ർ​ണ​വും അ​ത്ര​യും വേ​ഗം ന​ഷ്ട​മാ​യി. നാ​യ​ക​ൻ വി​ല്ല​നാ​യി മാ​റി. അ​ന്ന് നേ​രി​ട്ട അ​പ​മാ​നം, വേ​ദ​ന... കാ​ലം കു​റെ​യാ​യി​ല്ലേ. ഇ​പ്പോ​ൾ എ​ന്ത് തോ​ന്നു​ന്നു?

ഞാ​ൻ നേ​രി​ട്ട അ​പ​മാ​നം ഇ​പ്പോ​ഴും ഒ​രു മു​റി​വാ​ണ്. ഒ​രു മ​നു​ഷ്യ​ന് സ​ഹി​ക്കാ​വു​ന്ന​തി​ല​പ്പു​റ​മു​ള്ള വേ​ദ​ന​യും അ​പ​മാ​ന​വും ഞാ​ൻ സ​ഹി​ച്ചു. എ​ന്നെ ച​തി​ച്ച​താ​ണ്. എ​ന്നെ ബ​ലി​യാ​ടാ​ക്കി​യ​താ​ണ്. ച​രി​ത്ര​ത്തി​ൽനി​ന്ന് എ​ന്റെ പേ​ര് മാ​യ്ച്ചുക​ള​യാ​ൻ ശ്ര​മമു​ണ്ടാ​യി. പ​ക്ഷേ, അ​തൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ല. എ​ന്റെ വ​ർഷങ്ങ​ളു​ടെ അ​ധ്വാ​നം വി​ഫ​ല​മാ​യി. ലോ​കം മു​ഴു​വ​ൻ എ​തി​രാ​യി​ട്ടും എ​ന്റെ അ​മ്മ ഒ​പ്പം നി​ന്നു. 9.83 സെ​ക്ക​ൻഡ് എ​ന്ന ലോ​ക റെ​ക്കോഡ് എ​ന്റെ പേ​രി​ൽ നി​ലനി​ൽ​ക്കു​മ്പോ​ഴാണ് ഞാ​ൻ സോൾ ഒ​ളി​മ്പി​ക്സി​ൽ എ​ത്തു​ന്ന​ത്. 9.79 സെ​ക്ക​ൻഡിൽ ഞാ​ൻ ഓ​ടി. ലോ​ക റെ​ക്കോ​ഡും ഇ​ട്ടു. ഞാ​ൻത​ന്നെ​യാ​ണ് വേ​ഗ​ത്തി​ന്റെ രാ​ജാ​വ്.

 

ബെ​ൻ ജോ​ൺ​സ​നും ലേഖികയും സംഭാഷണത്തിൽ

ഉ​ത്തേ​ജ​ക മ​രു​ന്ന് വി​വാ​ദ​ത്തെ തു​ട​ർ​ന്ന് വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും നേ​രി​ട്ട​ല്ലോ?

അ​തേ. കൗ​മാ​ര​ത്തി​ൽ ജ​മൈ​ക്കയി​ൽനി​ന്ന് ഞാ​ൻ കാ​ന​ഡ​യി​ൽ എ​ത്തി​യ​താ​ണ്. കാ​ന​ഡ​ക്കുവേ​ണ്ടി​യാ​ണ് ഞാ​ൻ സ്വ​ർ​ണം നേ​ടി​യ​ത്. വ​ർ​ഷ​ങ്ങ​ൾക്കുശേ​ഷം ഒ​രു 100 മീ​റ്റ​റി​ൽ അ​വ​ർ​ക്ക് ഒ​രു ഒ​ളി​മ്പി​ക്സ് സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ക​നേ​ഡി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ എ​ന്നെ വാ​ഴ്ത്തി. എ​ന്നാ​ൽ, ഉ​ത്തേ​ജ​ക വി​വാ​ദ​ത്തി​ന്റെ പേ​രി​ൽ എ​ന്റെ സ്വ​ർ​ണ​വും ലോ​ക റെ​ക്കോഡും ന​ഷ്ട​മാ​യ​പ്പോ​ൾ ക​നേ​ഡി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഞാ​ൻ ജ​മൈ​ക്ക​ക്കാ​ര​നാ​യി. വം​ശീ​യ അ​ധിക്ഷേ​പം കൂ​ടി​യാ​യ​പ്പോ​ൾ അ​പ​മാ​ന​ത്തി​ന്റെ ആ​ഴം കൂ​ടി.

​ആ പ്ര​തി​സ​ന്ധി​ക​ളെ എ​ങ്ങ​നെ​യാ​ണ് നേ​രി​ട്ട​ത്?

ഞാ​ൻ പ​റ​ഞ്ഞി​ല്ലേ, ലോ​കം മു​ഴു​വ​ൻ എ​ന്നെ ഒ​റ്റപ്പെ​ടു​ത്തി​യ​പ്പോ​ഴും അ​മ്മ കൂ​ടെ നി​ന്നു. ഞാ​ൻ പ​ല തി​രി​ച്ച​റി​വു​ക​ളി​ലും ആ​യി​രു​ന്നു അ​ക്കാ​ല​ത്ത്. എ​പ്പോ​ൾ നി​ശ്ശബ്ദ​നാവ​ണമെ​ന്ന് അ​പ്പോ​ഴാ​ണ് പ​ഠി​ച്ച​ത്; എ​പ്പോ​ൾ ശ​ബ്ദി​ക്ക​ണമെ​ന്നും. ന​മ്മ​ൾ ജ​നി​ക്കു​മ്പോ​ൾ കൈയിൽ പ​ണ​മൊ​ന്നും ഇ​ല്ല​ല്ലോ. മ​രി​ക്കു​മ്പോ​ഴും ഒ​ന്നും കൊ​ണ്ടുപോ​വു​ന്നി​ല്ല. അ​തി​നി​ട​യി​ലെ ജീ​വി​തം സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്നു. മ​ക​ളോ​ടും പേ​ര​ക്കു​ട്ടി​ക​ളോ​ടും ഒ​പ്പം ഞാ​ൻ അ​തീ​വ സ​ന്തോ​ഷ​വാ​നാ​ണ്.

 

കാൾ ലൂയിസ്, ഉസൈൻ ബോൾട്ട്

100 ​മീ​റ്റ​റി​ന്റെ ഗ്ലാ​മ​ർ ലോ​ക​ത്തുനി​ന്ന് ബെ​ന്നി​ന്റെ ഇ​ന്ന​ത്തെ മാ​റ്റം എ​ങ്ങ​നെ​യാ​ണ്?

സാ​ധാ​ര​ണ സ്പ്രി​ന്റർമാ​ർ​ക്ക് ഭാ​രോദ്വ​ഹ​ന​ത്തി​ന് ക​ഴി​വു​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ, ഇ​ന്ന് ഞാ​ൻ ഭാ​രോദ്വ​ഹ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. അ​ത് പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. അ​തി​നൊ​പ്പം കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ങ്ങ​ളാണ് എ​ന്റെ രീ​തി. ഞാ​ൻ ക​ർ​ക്ക​ശ​ക്കാ​ര​നായ പ​രി​ശീ​ല​ക​ൻത​ന്നെ​യാ​ണ്.

ബെ​ൻ ഇ​പ്പോ​ൾ പ​രി​ശീ​ല​ക​ൻകൂ​ടി ആ​ണ​ല്ലോ. ഫു​ട്ബാ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണയെ​യും പ​രി​ശീ​ലി​പ്പി​ച്ചു?

അ​തെ. ഞാ​നും മറഡോ​ണ​യും ത​മ്മി​ൽ ന​ല്ല സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്നു. 1998ൽ ഞാ​ൻ മ​റ​ഡോ​ണക്ക് ​പ​രി​ശീ​ല​നം ന​ൽ​കി. ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വമാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് ല​ഹ​രി​ക്കെ​തി​രാ​യ ഒ​രു കാമ്പ​യി​നി​ലും ഞ​ങ്ങ​ൾ ഒ​പ്പമു​ണ്ടാ​യി​രു​ന്നു. ഡീ​ഗോ ഒ​രു മ​ജീ​ഷ്യ​ൻത​ന്നെയായി​രു​ന്നു.

സോ​ൾ എ​ന്ന മു​റി​വ്,  കാ​ൾ എ​ന്ന ശ​ത്രു

ട്രാ​ക്കി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ കാ​ൾ ലൂ​യി​സി​ന്റെ മു​ഖ്യ എ​തി​രാ​ളികൂ​ടിയായി​രു​ന്നു ബെ​ൻ ജോ​ൺ​സ​ൻ. ബെ​ന്നും കാ​ളും മ​ത്സ​രി​ക്കു​മ്പോ​ഴെ​ല്ലാം കാ​യി​ക ലോ​കം ആ​കാംക്ഷ​യോ​ടെ മി​ഴിന​ട്ടു. കാ​ൾ ലൂയി​സി​ന്റെ ലോ​ക റെ​ക്കോ​ഡ് ബെ​ൻ തി​രു​ത്തി​യ​ത് 1987​ൽ ആ​ണ്. 9.83 സെ​ക്ക​ൻഡ് എ​ന്ന പു​തി​യ സ​മ​യം ബി​ഗ് ബെ​ൻ കു​റി​ച്ചു. ത​ന്റെത​ന്നെ ആ ​റെ​ക്കോ​ഡാ​ണ് അ​യാ​ൾ സോ​ൾ ഒ​ളി​മ്പി​ക്സി​ൽ തി​രു​ത്തി​യ​ത്.

1984 ലോ​സ് ആഞ്ജല​സ് ഒ​ളി​മ്പി​ക്സി​ൽ നാ​ല് സ്വ​ർ​ണ​വു​മാ​യി ജെ​സി ഓ​വ​ൻ​സി​ന്റെ ലോ​ക റെ​ക്കോ​ഡി​ന് ഒ​പ്പം എ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു കാ​ൾ. ആ ​താ​രപ്ര​ഭ​യി​ൽ എ​ത്തി​യ അ​യാ​ൾ ബെ​ന്നി​നു പി​ന്നി​ൽ ര​ണ്ടാ​മ​നായി. എ​ന്നാ​ൽ, സോളി​ൽ പൊ​ന്ന​ണി​ഞ്ഞ ബെ​ൻ നി​ഷ്കാ​സി​ത​നാ​യ​തോ​ടെ വെ​ള്ളി നേ​ടി​യ കാ​ളി​ന് സ്വ​ർ​ണം സ​മ്മാ​നി​ച്ചു. സം​ഭാ​ഷ​ണം കാ​ൾ ലൂ​യി​സി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ബെ​ന്നി​ന്റെ മു​ഖ​ഭാ​വം മാ​റി. അ​തു​വ​രെ ഏ​റെ പ്ര​സ​രി​പ്പോ​ടെ ഇ​രു​ന്ന ബെ​ൻ ജോ​ൺ​സ​ന്റെ മു​ഖം വ​ലി​ഞ്ഞുമു​റു​കി.

ര​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ൽ ആ​യി​രു​ന്ന​ല്ലോ ​സോ​ൾ ഒ​ളി​മ്പി​ക്സി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം –ബെ​ൻ ജോ​ൺ​സ​ണും കാ​ൾ ലൂ​യി​സും. എ​ന്നാ​ൽ, വി​വാ​ദ​ത്തി​നുശേ​ഷം കാ​ളി​നെ ക​ണ്ടി​രു​ന്നോ?

ഇ​ല്ല, ഞാ​ൻ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് കാ​ളി​നെ ക​ണ്ട​ത്. എ​ന്നാ​ൽ അ​ന്ന് എ​ന്റെ മു​ന്നി​ൽനി​ന്ന് അ​യാ​ൾ ഒ​ഴി​ഞ്ഞുമാ​റി. സോ​ളി​ലെ ട്രാ​ക്കി​ൽ എ​ന്റെ ല​ക്ഷ്യം സ്വ​ർ​ണം നേ​ടു​ക എ​ന്ന​താ​യി​രു​ന്നി​ല്ല. കാ​ളി​നെ തോ​ൽ​പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. അ​ന്ന് ഫി​നി​ഷി​ങ് പോ​യന്റ് എ​ത്തു​ന്ന​തി​ന്റെ തൊ​ട്ടുമു​മ്പ് ഞാ​ൻ കാ​ൾ എ​വി​ടെ എ​ത്തി​യെ​ന്നു നോ​ക്കി​പ്പോ​യി. അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ അ​തി​ലും മി​ക​ച്ച സ​മ​യം ഞാ​ൻ കു​റി​ച്ചി​ട്ടു​ണ്ടാ​കും. കാ​ൾ ലൂ​യി​സ് ഒ​രി​ക്ക​ലും ഒ​രു ന​ല്ല മ​നു​ഷ്യ​ൻ അ​ല്ല. ഒ​രുകാ​ല​ത്തും അ​യാ​ളെ ബ​ഹു​മാ​നി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. സ്വ​ർ​ണം നേ​ടു​ക മാ​ത്രം ആ​യി​രു​ന്നു അ​യാ​ളു​ടെ ല​ക്ഷ്യം. അ​തി​ന് എ​ന്റെ സ്വ​ർ​ണ​മാ​ണ് അ​യാ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. സോളി​ൽ അ​ന്ന് കൂ​ടെ ഓ​ടി​യ ഒ​രാ​ളു​മാ​യും പി​ന്നെ ഞാ​ൻ സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​ല്ല. ഞാ​ൻ സ​ഹി​ച്ച അ​പ​മാ​നം അ​ത്ര വ​ലു​താ​യി​രു​ന്നു. എ​ന്റെ വേ​ദ​ന​യു​ടെ ആ​ഴം അ​ത്ര വ​ലു​താ​യി​രു​ന്നു.

വീ​ണ്ടും തി​രി​കൊ​ളു​ത്തി​യ വി​വാ​ദം

2012ൽ ​ബ്രി​ട്ടീ​ഷ് സ്പോ​ർ​ട്സ് എ​ഴു​ത്തു​കാ​ര​നാ​യ റി​ച്ചാർ​ഡ്‌ മൂ​ർ എ​ഴു​തി​യ ‘The Dirtiest Race in History’ എ​ന്ന പു​സ്ത​ക​മാ​ണ് സോ​ൾ ഒ​ളി​മ്പി​ക്സ് വി​വാ​ദ​ത്തി​ന് വീ​ണ്ടും തി​രികൊ​ളു​ത്തി​യ​ത്. ഉ​ത്തേ​ജ​ക വി​വാ​ദ​ത്തി​നെ കു​റി​ച്ച് റി​ച്ചാ​ർ​ഡ് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണം ന​ട​ത്തി, സോളി​ൽ അ​ന്ന് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച എ​ട്ടി​ൽ ഏ​ഴുപേ​രെ​യും നേ​രി​ൽ ക​ണ്ടു. കാ​ൾ ലൂ​യി​സ് മാ​ത്രം ഒ​ഴി​ഞ്ഞു​മാ​റി. റി​ച്ചാ​ർ​ഡി​ന്റെ ക​ണ്ടെ​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​താ​യിരു​ന്നു. ആ​റു​പേ​രും ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​വ് സ​ഹി​തം ക​ണ്ടെ​ത്തി. കാ​ൾ ലൂ​യി​സ് ഉ​ൾ​പ്പെ​ടെയായി​രു​ന്നു അ​ത്. ഒ​രേ കു​റ്റം പ​ല​രും ചെ​യ്തു. ട്രാ​ക്കി​ലെ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യ​ത്തി​നി​ടെ ബെ​ൻമാ​ത്രം നി​ഷ്കാ​സി​ത​നാ​യ​ത് ഇ​ന്നും തു​ട​രു​ന്ന നി​ഗൂ​ഢ​ത.

ബോ​ൾ​ട്ടി​നെ തോ​ൽ​പി​ക്കാ​നാ​കി​ല്ല

മ​നു​ഷ്യസാ​ധ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു ബെ​ൻ ജോ​ൺ​സ​ന്റെ സ​മ​യ​ത്തെക്കുറി​ച്ച് പ​ല​രും വി​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ, ആ ​സ​മ​യ​വും ക​ട​ന്ന് ഇ​ന്ന് മ​നു​ഷ്യ​ന്റെ അ​തി​വേ​ഗ​ത്തി​ന്റെ സ​മ​യം 9.58 സെ​ക്ക​ൻഡാ​ണ്. ഉ​സൈ​ൻ ബോ​ൾ​ട്ട് സ്ഥാ​പി​ച്ച ലോ​കറെ​ക്കോ​ഡ് ഇ​ന്നും ഇ​ള​കി​യി​ട്ടി​ല്ല. ബോ​ൾ​ട്ടി​നെ കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ ബെ​ൻ ജോ​ൺ​സ​ന്റെ മു​ഖ​ത്തും ഒ​ത്തി​രി സ്നേ​ഹം.

ബെ​ന്നി​നെ വി​മ​ർ​ശി​ച്ച​വ​ർ പി​ന്നീ​ട് ബോ​ൾ​ട്ടി​ന്റെ അ​ത്ഭു​ത സ​മ​യ​വും ക​ണ്ട​ല്ലോ. ബെ​ൻ ജോ​ൺ​സ​ന് ഉ​സൈ​ൻ ബോ​ൾ​ട്ടി​നെ തോ​ൽ​പി​ക്കാ​ൻ ക​ഴി​യു​മോ?

ബോ​ൾ​ട്ടും ഞാ​നും ര​ണ്ട് കാ​ല​ഘ​ട്ട​മാ​ണ്. ഉ​സൈ​ൻ ബോ​ൾ​ട്ടി​ന്റെ കാ​ല​ത്ത് ട്രാ​ക്കി​ലെ ടെ​ക്നോ​ള​ജി മാ​റി. അ​തു​കൊ​ണ്ട് ത​ന്നെ ബോ​ൾ​ട്ടി​നെ തോ​ൽ​പി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. ബോ​ൾ​ട്ടുത​ന്നെ​യാ​കും ഒ​ന്നാ​മ​ൻ. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പു​തി​യ ടെ​ക്നോ​ള​ജി​യു​മാ​യി മ​ത്സ​രി​ച്ചെ​ങ്കി​ൽ ഞാ​ൻ ലോ​ക റെ​ക്കോഡു​ക​ൾ നേ​ടു​മാ​യി​രി​ന്നു. 1996ന് ​ശേ​ഷ​മാ​യി​രു​ന്നു കാ​യി​കരം​ഗ​ത്ത് പു​തി​യ സാ​ങ്കേ​തി​കമാ​റ്റ​ങ്ങ​ൾ വ​ന്ന​ത്. ട്രാ​ക്കു​ക​ളു​ടെ ഘ​ട​ന വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റാ​ണ് ചെ​ല​വാ​ക്കു​ന്ന​ത്. അ​ത്‌​ല​റ്റു​ക​ളു​ടെ ഷൂ​സു​ക​ൾ വ​രെ വേ​ഗ​ത്തെ സ​ഹാ​യി​ക്കു​ന്ന​താ​ണ്. എ​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ അ​ത്ത​രം ടെ​ക്നോ​ള​ജി ഇ​ല്ലാ​യി​രു​ന്നു.

മറഡോണക്കൊപ്പം ബെൻ ജോൺസൻ

 

ബോ​ൾ​ട്ട് ഒ​രു കാ​വ്യ​നീ​തി...

ച​രി​ത്ര​ത്തി​ൽനി​ന്ന് ത​ന്നെ മാ​യി​ച്ചു​ക​ള​യാ​ൻ ശ്ര​മം ന​ട​ത്തി എ​ന്നാ​ണ് ബെ​ൻ ജോ​ൺ​സ​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, 100 മീ​റ്റ​റി​ന്റെ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു ത​നി​യാ​വ​ർ​ത്ത​ന​മു​ണ്ട്. കി​രീ​ട​വും ചെ​ങ്കോ​ലും ന​ഷ്ട​പ്പെ​ട്ട്‌ ബെ​ൻ ജോ​ൺ​സ​ൻ എ​ന്ന വേ​ഗ​ത്തി​ന്റെ രാ​ജ​കു​മാ​ര​ൻ ക​ണ്ണീ​രോ​ടെ മ​ട​ങ്ങി​യ ആ ​നി​മി​ഷ​ത്തി​ലേ​ക്ക് ഒ​ന്ന് തി​രി​ഞ്ഞുനോ​ക്കാം.

വം​ശീ​യ അ​ധി​ക്ഷേ​പം നേ​രി​ട്ട അ​യാ​ളെ ജ​മൈ​ക്ക​ക്കാ​ര​ൻ എ​ന്നാ​ണ് ക​നേ​ഡി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾപോ​ലും വി​ളി​ച്ച​ത്. ഇ​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ കാ​ലു​ക​ളു​ടെ ഉ​ട​മ ഒ​രു ജ​മൈ​ക്ക​ക്കാര​നാ​ണ് –ഉ​സൈ​ൻ ബോ​ൾ​ട്ട്. ഇ​തൊ​രു കാ​വ്യ​നീ​തി​യാ​വാം. ബോ​ൾ​ട്ടി​ന്റെ അ​ത്ഭു​ത സ​മ​യ​ത്തെ ത​ക​ർ​ക്കാ​ൻ അ​ടു​ത്ത കാ​ല​ത്തൊ​ന്നും ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന് ബെ​ൻ ജോ​ൺ​സ​ൻ പ​റ​യു​ന്നു. ജ​മൈക്ക​ക്കാ​ര​നെ​ന്ന് വം​ശീ​യ അ​ധി​ക്ഷേ​പം നേ​രി​ട്ട അ​പ​മാ​നം മാ​യ്ക്കു​ന്ന പു​ഞ്ചി​രി​യാ​ണോ അ​യാ​ളു​ടെ മു​ഖ​ത്ത് അ​പ്പോ​ൾ ക​ണ്ട​ത്... അ​റി​യി​ല്ല. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ഒ​രു കൈ ​ത​ന്നു ഇ​തി​ഹാ​സം പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു.

News Summary - Ben Jonson interview