Begin typing your search above and press return to search.
proflie-avatar
Login

‘സ​ർ​ക്കാ​റി​ന് ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കി​ൽ അ​ഞ്ചു​ല​ക്ഷം ഏ​ക്ക​ർ വി​ദേ​ശ തോ​ട്ട​ഭൂ​മി ഏ​റ്റെ​ടു​ക്കാം’ -എ.​കെ. ബാ​ല​നുമായുള്ള ദീർഘ സംഭാഷണം

‘സ​ർ​ക്കാ​റി​ന് ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കി​ൽ അ​ഞ്ചു​ല​ക്ഷം   ഏ​ക്ക​ർ വി​ദേ​ശ തോ​ട്ട​ഭൂ​മി ഏ​റ്റെ​ടു​ക്കാം’ -എ.​കെ. ബാ​ല​നുമായുള്ള ദീർഘ സംഭാഷണം
cancel

കേ​ര​ള​ത്തി​ൽ ഭൂ​പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, ഇ​നി വി​ത​ര​ണ​ത്തി​ന്​ ഭൂ​മി​യി​ല്ല എ​ന്നാ​ണ്​ പൊ​തു​വെ ഉ​യ​രു​ന്ന വാ​ദം. എ​ന്നാ​ൽ, അ​ത്​ തെ​റ്റാ​ണെ​ന്നും ഭൂ​രി​ഹ​ത​ർ​ക്ക്​ ന​ൽ​കാ​ൻ കേ​ര​ള​ത്തി​ൽ ഭൂ​മി​യു​ണ്ടെ​ന്നും സ​മ്മ​തി​ക്കു​ക​യാ​ണ്​ മു​ൻ മ​ന്ത്രി​യും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ. ബാ​ല​ൻ. വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി ഇ​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്തെ ഭൂ​മി​കൈ​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ​മ​ഗ്ര​മാ​യൊ​രു ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം...

Your Subscription Supports Independent Journalism

View Plans
കേ​ര​ള​ത്തി​ൽ ഭൂ​പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു,  ഇ​നി വി​ത​ര​ണ​ത്തി​ന്​ ഭൂ​മി​യി​ല്ല എ​ന്നാ​ണ്​ പൊ​തു​വെ ഉ​യ​രു​ന്ന വാ​ദം. എ​ന്നാ​ൽ, അ​ത്​ തെ​റ്റാ​ണെ​ന്നും ഭൂ​രി​ഹ​ത​ർ​ക്ക്​ ന​ൽ​കാ​ൻ കേ​ര​ള​ത്തി​ൽ ഭൂ​മി​യു​ണ്ടെ​ന്നും സ​മ്മ​തി​ക്കു​ക​യാ​ണ്​ മു​ൻ മ​ന്ത്രി​യും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ. ബാ​ല​ൻ. വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി ഇ​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്തെ ഭൂ​മി​കൈ​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ​മ​ഗ്ര​മാ​യൊ​രു ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഇൗ ​സം​ഭാ​ഷ​ണ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ഭൂ​മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ൻ. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നൊ​പ്പം നി​യ​മ​സ​ഭ​യി​ൽ ഭൂ​മാ​ഫി​യ​ക്കെ​തി​രെ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും നെ​ല്ലി​യാ​മ്പ​തി​യി​ല​ട​ക്കം ഇ​ട​പെ​ടു​ക​യും ചെ​യ്തി​രു​ന്നു എ.​കെ. ബാ​ല​ൻ. പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ യു.​ഡി.​എ​ഫി​ന്റെ ഭൂ​മാ​ഫി​യ ബ​ന്ധ​ത്തെ​യും താ​ൽ​പ​ര്യ​ത്തെ​യും ബാ​ല​ൻ തു​റ​ന്ന് എ​തി​ർ​ത്തു.

സി.​പി.​എ​മ്മി​ൽ എ.​കെ. ബാ​ല​ൻ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത ശ​ബ്ദ​മാ​ണ്. അ​നു​ഭ​വ​ജ്ഞാ​നം ഏ​റെ​യു​ള്ള നേ​താ​വ്. അ​സാ​ധ്യ​മാ​യ യാ​ത്ര​ക്കു​ള്ള ക്ഷ​ണം​പോ​ലെ​യാ​ണ് എം.​വി. രാ​ഘ​വ​ൻ അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യു​ടെ മു​ഴു​വ​ൻസ​മ​യ ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​ത് ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി. ചൂ​ഷ​ക​രു​ടെ ജ​നാ​ധി​പ​ത്യം പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ൽ കു​തി​രക​യ​റു​മ്പോ​ൾ ബാ​ല​ന് ക​ണ്ടു​നി​ൽ​ക്കാ​നാ​വു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ചി​ല അ​പ്രി​യ സ​ത്യ​ങ്ങ​ൾ അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​യു​ന്ന​ത്.

1947നു ​മു​മ്പ് ബ്രി​ട്ടീ​ഷ് ക​മ്പ​നി​ക​ളും പൗ​ര​ന്മാ​രും കൈ​വ​ശം വെ​ച്ചി​രു​ന്ന അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്ക​ണം എ​ന്നാ​ണ് എ.​കെ. ബാ​ല​ന്റെ ഖ​ണ്ഡി​ത​മാ​യ അ​ഭി​പ്രാ​യം. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും അ​തൊ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല. ’57ലെ ​പാ​ർ​ട്ടി​യു​ടെ മാ​നി​ഫെ​സ്റ്റോ​യി​ലും പാ​ർ​ട്ടി പ​രി​പാ​ടി​യി​ലും വി​ദേ​ശ തോ​ട്ട​ങ്ങ​ളു​ടെ ദേ​ശ​സാ​ൽ​ക്ക​ര​ണം മു​ഖ്യ മു​ദ്രാ​വാ​ക്യമാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് സി.​പി.​എം-സി.​പി.​ഐ പാ​ർ​ട്ടി​ക​ളും പി​ണ​റാ​യി സ​ർ​ക്കാ​റും വി​ദേ​ശ തോ​ട്ടം ഏ​റ്റെ​ടു​ക്ക​ണം എ​ന്ന നി​ല​പാ​ടി​ൽ അ​ല്ല. കേ​ര​ള​ത്തി​ന്റെ ഭൂ​പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക് പോലും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നി​ല്ല. അ​ത് കാ​ല​ഹ​ര​ണ​പ്പെ​ട്ടൊ​രു ആ​വ​ശ്യ​മാ​യാ​ണ് തോ​മ​സ് ഐ​സ​ക് വി​ല​യി​രു​ത്തു​ന്ന​ത്. ചി​ല ദ​ലി​ത് സൈ​ദ്ധാ​ന്തി​ക​രു​ടെ​യും വി​വി​ധ ന​ക്സ​ലൈ​റ്റ് ഗ്രൂ​പ്പു​ക​ളു​ടെ​യും ആ​വ​ശ്യം എ​ന്ന നി​ല​യി​ലാ​ണ് ഐ​സ​ക് ഇ​ക്കാ​ര്യ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


അ​തേ​സ​മ​യം, ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​ജാ​തി-വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ വി​ല​യി​രു​ത്തി​യാ​ണ് എ.​കെ. ബാ​ല​ൻ സം​സാ​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ദ​ലി​ത് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​മാ​ണി​ത്. മു​ൻ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി (റ​വ​ന്യൂ) നി​വേ​ദി​ത പി. ​ഹ​ര​ൻ, ലാ​ൻ​ഡ് റ​വ​ന്യൂ മു​ൻ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു, ജ​സ്റ്റി​സ് എ​ൽ. മ​നോ​ഹ​ര​ൻ, ഡി​വൈ.​എ​സ്.​പി എ​ൻ. ന​ന്ദ​ന​ൻ​പി​ള്ള, ഐ.​ജി എ​സ്. ശ്രീ​ജി​ത്ത്, എം.​ജി. രാ​ജ​മാ​ണി​ക്യം, ഗ​വ. മു​ൻ പ്ലീ​ഡ​ർ അ​ഡ്വ. സു​ശീ​ല ആ​ർ. ഭ​ട്ട് തു​ട​ങ്ങി​യ​വ​ർ റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ സ​ർ​ക്കാ​റി​നോ​ട് ചൂ​ണ്ടി​ക്കാ​ണി​ച്ച അ​തേ കാ​ര്യ​മാ​ണ് എ.െ​ക. ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ.​കെ. ബാ​ല​ൻ ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ന്റെ അ​ക​ത്ത​ള​ത്തി​ൽ ഇ​ല്ല. അ​ദ്ദേ​ഹം സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്. എ.​കെ. ബാ​ല​നു​മാ​യി ന​ട​ത്തി​യ ദീ​ർ​ഘ സം​ഭാ​ഷ​ണ​ത്തി​​ന്റെ ​പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളാ​ണ്​ ചു​വ​ടെ:

കേ​ര​ള​ത്തി​ലെ ഭൂ​പ്ര​ശ്ന​ത്തി​ൽ താ​ങ്ക​ൾ ഇ​ട​പെ​ട്ടു​തു​ട​ങ്ങി​യ​ത് എ​ന്നു മു​ത​ലാ​ണ്​? എ​ന്താ​യി​രു​ന്നു അ​തി​നു കാ​ര​ണം?

നാ​ലു​ത​വ​ണ കു​ടി​യി​റ​ക്ക​പ്പെ​ട്ടൊ​രു കു​ടും​ബ​മാ​ണ് എ​​ന്റേ​ത്. അ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് ബാ​ല്യ​കാ​ല ജീ​വി​തം ക​ട​ന്നു​പോ​യ​ത്. അ​തി​നാ​ൽ ഭൂ​ര​ഹി​ത​രെ​ക്കു​റി​ച്ച സം​സാ​രി​ക്കാ​ൻ ജീ​വി​താ​നു​ഭ​വ​മാ​ണ് എ​ന്റെ പാ​ഠ​പു​സ്ത​കം. ആ ​അ​നു​ഭ​വം ആ​രും എ​നി​ക്ക് പ​റ​ഞ്ഞു​ത​രേ​ണ്ട​തി​ല്ല. നി​യ​മ​സ​ഭ​യി​ൽ പ​ല​ത​ര​ത്തി​ലും ഭൂ​മാ​ഫി​യ​ക്കെ​തി​രെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് 2014 ജൂ​ലൈ എ​ട്ടി​ന് അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം. നെ​ല്ലി​യാ​മ്പ​തി​യി​ലെ ഭൂ​മി ത​ട്ടി​പ്പി​ന്റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് അ​തി​ലൂ​ടെ ഞാ​ൻ പു​റ​ത്തു കൊ​ണ്ടു​വ​ന്ന​ത്.

2014 ഏ​പ്രി​ൽ 28ന്​​ ​പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ന്മാ​റ നെ​ല്ലി​യാ​മ്പ​തി​യി​ൽ സ​ർ​വേ ന​മ്പ​ർ 493ൽ​പെ​ട്ട 786 ഏ​ക്ക​ർ ഭൂ​മി​ക്ക് ക​രു​ണ (പോ​ബ്സ​ൻ) എ​സ്റ്റേ​റ്റി​ന് നി​കു​തി അ​ട​ക്കാ​ൻ എ​ൻ.​ഒ.​സി ന​ൽ​കി. ചി​റ്റൂ​ർ അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​ർ ക​ണ്ടീ​ഷ​ന​ലാ​യി​ട്ട​ല്ലാ​തെ പ​ട്ട​യം ന​ൽ​കു​ന്ന​തി​നും ക​രം വാ​ങ്ങു​ന്ന​തി​നും നി​ർ​ദേ​ശം കൊ​ടു​ത്തു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​ണ പ്ലാ​ന്റേ​ഷ​ൻ (പോ​ബ്സ് എ​സ്റ്റേ​റ്റ് ) 2,27,980 രൂ​പ കു​ടി​ശ്ശി​ക ക​രം കൊ​ടു​ത്തു. കൈ​വ​ശാ​വ​കാ​ശ രീ​തി കൊ​ടു​ക്കു​ക​യും പ​ട്ട​യം കൊ​ടു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. നെ​ന്മാ​റ ഡി.​എ​ഫ്.​ഒ എ​ടു​ത്ത തീ​രു​മാ​നം എ​ല്ലാ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്കും കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ​ക്കും എ​തി​രാ​യി​രു​ന്നു. അ​ത് സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും എ​തി​രായ വെ​ല്ലു​വി​ളി​യാ​ണ്. ഡി.​എ​ഫ്.​ഒ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത് കേ​വ​ലം ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​യി​രു​ന്നി​ല്ല. എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളു​ടെ വ​ലി​യ സ​മ്മ​ർ​ദം അ​ദ്ദേ​ഹ​ത്തി​നു​മേ​ൽ ഉ​ണ്ടാ​യി. ഞാ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച മൂ​ന്ന് കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​തു​വ​രെ നി​കു​തി അ​ട​ക്കാ​ൻ അ​വ​ർ​ക്ക് കൊ​ടു​ത്തി​ട്ടു​ള്ള എ​ൻ.​ഒ.​സി മ​ര​വി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഞാ​ൻ അ​ൽ​പം മു​മ്പ് ഡി.​എ​ഫ്.​ഒ​യെ വി​ളി​ച്ചു. 2014ലെ ​സം​ഭ​വ​ത്തി​ന്റെ തു​ട​ർ​ന​ട​പ​ടി അ​ന്വേ​ഷി​ച്ചു. അ​ത് ഇ​പ്പോ​ഴും മ​ര​വി​പ്പി​ച്ചി​ല്ല. ഭൂ​മി ഇ​പ്പോ​ഴും തോ​ട്ടം ഉ​ട​മ​ക​ളു​ടെ കൈ​വ​ശ​മാ​ണ്. എ​ല്ലാ രേ​ഖ​ക​ളും ഞാ​ൻ ഹാ​ജ​രാ​ക്കി​യി​ട്ടും ഒ​ന്നും ന​ട​ന്നി​ല്ല. ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​ർ അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. സ​ർ​ക്കാ​റി​നെ സ്വാ​ധീ​നി​ക്കാ​ൻ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ക​ഴി​ഞ്ഞു. ഭൂ​മി​യു​ടെ​മേ​ൽ മാ​നി​പു​ലേ​ഷ​ൻ ആ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ൽ ന​ട​ന്ന​ത്. ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​റും ഡി.​എ​ഫ്.​ഒ​യും ന​ൽ​കി​യ രേ​ഖ​ക​ൾ ഒ​രാ​ഴ്ച പ​ഠി​ച്ചാ​ണ് നി​യ​മ​സ​ഭ​യി​ൽ നെ​ല്ലി​യാ​മ്പ​തി ഭൂ​മി ത​ട്ടി​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നെ സ്വാ​ധീ​നി​ക്കാ​ൻ എ​സ്റ്റേ​റ്റ് ഉ​ട​ക​ൾ ആ​ളെ വി​ട്ടി​രു​ന്നു. അ​തൊ​ന്നും ന​ട​ന്നി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു​മെ​ല്ലാം എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് സം​സാ​രി​ച്ച​തെ​ന്ന് നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ണ്.

വ​ർ​ത്ത​മാ​ന​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഭൂ​ര​ഹി​ത​രോ​ട് ചോ​ദി​ക്കു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ത​രാ​ൻ ഭൂ​മി​യെ​വി​ടെ എ​ന്നാ​ണ്. 1950ക​ളി​ൽ ഇ.​എം.​എ​സ് പ​റ​ഞ്ഞ​ത് വി​ദേ​ശ ക​മ്പ​നി​ക​ൾ തോ​ട്ട​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. അ​ന്ന് ഇ.​എം.​എ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് സ​മാ​ന​മാ​ണ് നി​വേ​ദി​ത പി. ​ഹ​ര​നും രാ​ജ​മാ​ണി​ക്യ​വും സു​ശീ​ല ഭ​ട്ടും അ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, ആ ​പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ളെ താ​ങ്ക​ൾ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ?

താ​ങ്ക​ൾ ഉ​ന്ന​യി​ച്ച​തു​പോ​ലെ 1947നു ​മു​മ്പ് കേ​ര​ള​ത്തി​​ന്റെ വ​ലി​യൊ​രു ഭാ​ഗം ഭൂ​മി ബ്രി​ട്ടീ​ഷു​കാ​രു​ടെ കൈ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. രാ​ജാ​ക്ക​ന്മാ​ർ അ​വ​ർ​ക്ക് ഇ​ഷ്ടം​പോ​ലെ ഭൂ​മി പാ​ട്ട​ത്തി​ന് കൊ​ടു​ത്തി​രു​ന്നു. 1947ന് ​ശേ​ഷം ഈ ​ഭൂ​മി സ്വാ​ഭാ​വി​ക​മാ​യി സ​ർ​ക്കാ​റി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​യി​രു​ന്നു. അ​ങ്ങ​നെ സം​ഭ​വി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, അ​ത് ബ്രി​ട്ടീ​ഷു​കാ​ർ കൈവ​ശം​വെ​ച്ച കാ​ല​ത്ത് സം​ര​ക്ഷി​ച്ച താ​ൽ​പ​ര്യ​ത്തെ​ക്കാ​ൾ ക്രൂ​ര​മാ​യ താ​ൽ​പ​ര്യ​മാ​ണ് പി​ന്നീ​ട് നി​ല​നി​ന്ന​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഏ​താ​നും ചി​ല വ്യ​ക്തി​ക​ളു​ടെ കൈ​യി​ലാ​യി. ഭൂ​മി ബ്രി​ട്ടീ​ഷു​കാ​രു​ടെ കൈ​യി​ൽ അ​ല്ലെ​ന്ന് മാ​ത്രം. സ​ർ​ക്കാ​റി​ന്റെ കൈ​വ​ശം വ​രേ​ണ്ടു​ന്ന ഭൂ​മി വീ​ണ്ടും ചി​ല നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ​യും അ​ധോ​ലോ​ക​ത്തി​ന്റെ​യും കൈ​യി​ലാ​യി എ​ന്ന​താ​ണ് സ​ത്യം. അ​ങ്ങ​നെ ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശം മാ​റി​പ്പോ​യി.

ഒന്നാം ഇ.എം.എസ് മന്ത്രിസഭ
ഒന്നാം ഇ.എം.എസ് മന്ത്രിസഭ

ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ റ​വ​ന്യൂ, വ​നം, പു​റ​മ്പോ​ക്ക് ഭൂ​മി​ക​ൾ ഈ ​രൂ​പ​ത്തി​ൽ മാ​റി​പ്പോ​യി​ട്ടു​ണ്ട്. ചി​ല സ​മു​ദാ​യ സം​ഘ​ട​ന​ക​ളും (പേ​രു​പ​റ​യാ​ൻ അ​റി​യാ​ത്ത​തു​കൊ​ണ്ട​ല്ല അ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ എ​ല്ലാം ഉ​ണ്ട്) ഇതിൽ പങ്കാളികളാണ്. ദേവ​വ​സ​ത്തി​ന്റെ സ്വ​ത്ത് അ​ട​ക്കം - സ്വ​ത്ത് എ​ന്നാ​ൽ അ​ത് സ​ർ​ക്കാ​റി​ന്റെ സ്വ​ത്താ​ണ്. പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ​വേ​ണ്ടിയെന്ന പേരിലാണ് സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ഭൂ​മി കൈ​വ​ശംെ​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴും അ​വ​ർ ഭൂ​മി കൈ​വ​ശം വെ​ച്ചി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​യി​ട്ടു​ള്ള ദേ​വ​സ്വം ഭൂ​മി​യ​ട​ക്കം പ​ല​രു​ടെ​യും കൈ​വ​ശ​ത്തി​ലാ​ണ്. വെ​ള്ളം വെ​ള്ളം സ​ർ​വ​ത്ര തു​ള്ളി കു​ടി​ക്കാ​ൻ ഇ​ല്ല എ​ന്ന​രൂ​പ​ത്തി​ലാ​ണ് ഭൂ​ര​ഹി​ത​നാ​യ പാ​വ​പ്പെ​ട്ട​വ​​ന്റെ അ​വ​സ്ഥ. കേ​ര​ള​ത്തി​ൽ ഭൂ​മി​യി​ല്ലാ​ത്ത​ത​ല്ല പ്ര​ശ്നം. ഇ​വി​ടെ ഇ​ഷ്ടം​പോ​ലെ സ​ർ​ക്കാ​ർ ഭൂ​മി​യു​ണ്ട്. പ​ക്ഷേ, പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ക​യ​റി​ക്കി​ട​ക്കാ​ൻ ഇ​ട​മി​ല്ല. ശ​വ​മ​ട​ക്കാ​ൻ അ​ടു​ക്ക​ള പൊ​ളി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ത്തെ പ​ട്ടി​ക​ജാ​തി -വ​ർ​ഗം അ​ട​ക്ക​മു​ള്ള പാ​വ​ങ്ങ​ൾ. ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ​ല​രു​ടെ​യും കൈ​വ​ശ​മു​ള്ള​ത് വ്യാ​ജ​രേ​ഖ​യാ​ണ്. എ​ന്നി​ട്ടും ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഇ​വി​ടെ വി​ത​ര​ണം​ചെ​യ്യാ​ൻ ഭൂ​മി​യി​ല്ല എ​ന്നാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ആ​ളു​ക​ളും വ​ല​തു​പ​ക്ഷ​ത്തി​ന്റെ ആ​ളു​ക​ളും അ​ത് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി കൊ​ടു​ക്കാ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ഗ​വ​ൺ​മെ​ന്റി​ന്റെ കൈ​യി​ൽ ഭൂ​മി​യു​ണ്ട്. ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം​ചെ​യ്യാ​ൻ ഭൂ​മി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​മ്പോ​ൾ ഇ​തി​ൽ അ​ര​ഞ്ഞുപോ​കു​ന്ന വി​ഭാ​ഗം പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ല്ലൊ​രു രൂ​പ​ത്തി​ൽ ഭൂ​മി​യു​ടെ പ്ര​ശ്നം ‘മാ​ധ്യ​മം’ പ​ത്ര​ത്തി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് കി​ട്ടേ​ണ്ട​ത് കി​ട്ടി​യി​ട്ടി​ല്ല എ​ന്ന് വ​സ്തു​ത​ക​ൾ നി​ര​ത്തി​യാ​ണ് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ധാ​രാ​ളം ഭൂ​രേ​ഖ​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ‘മാ​ധ്യ​മം’ പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇൗ ​അ​ഭി​മു​ഖ​ത്തി​ന്​ ഞാ​ൻ ത​യാ​റാ​യ​തും.

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കേ​ര​ള​ത്തി​ൽ ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​തോ​ടെ ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യി. അ​തോ​ടെ, സം​സ്ഥാ​ന​ത്തെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ച്ചെന്ന് വാ​ദി​ക്കു​ന്ന​വ​രു​ണ്ട​ല്ലോ. ഇ​നി​യൊ​രു ഭൂ​പ​രി​ഷ്ക​ണം ആ​വ​ശ്യ​മി​െ​ല്ല​ന്നാ​ണ​ല്ലോ അ​വ​രു​ടെ വാ​ദം..?

കേ​ര​ള​ത്തി​​ന്റെ ഭൂ​പ്ര​ശ്നം ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു എ​ന്ന് ആ​ർ​ക്കും വി​ല​യി​രു​ത്താ​നാ​കി​ല്ല. ഒ​രു ഭാ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. പാ​ട്ട കു​ടി​യ​ന്മാ​ർ​ക്കും വെ​റും പാ​ട്ട​ക്കാ​ര​നും കാ​ണ കു​ടി​യാ​നും ര​ക്ഷ കി​ട്ടി. അ​തി​ല്ല എ​ന്ന് ന​മു​ക്ക് പ​റ​യാനാവി​ല്ല. ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ഏ​താ​ണ്ട് 35 ല​ക്ഷ​ത്തോ​ളം വ​രു​ന്ന മ​നു​ഷ്യ​ർ ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യി. യ​ഥാ​ർ​ഥ​ത്തി​ൽ അ​ടി​സ്ഥാ​ന വ​ർ​ഗം എ​ന്നു പ​റ​യു​ന്ന പ​ട്ടി​ക​ജാ​തി-വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഭൂ​മി ല​ഭി​ച്ചി​ട്ടി​ല്ല. അ​വ​ർ പാ​ട്ട കു​ടി​യാ​നും കാ​ണ കു​ടി​യാ​നും ആ​യി​രു​ന്നി​ല്ല. ജ​ന്മി​യു​ടെ​യും നാ​ടു​വാ​ഴി​യു​ടെ​യും പ​ണി​ക്കാ​രായി​രു​ന്നു ഈ ​വി​ഭാ​ഗ​ങ്ങ​ൾ. അ​തി​നാ​ൽ അ​വ​ർ​ക്ക് കു​ടി​കി​ട​പ്പു മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. കു​ടി​കി​ട​പ്പ് പ​ര​മാ​വ​ധി 10 സെ​ന്റ് ആ​ണ്. അ​തി​ന​പ്പു​റം ഭൂ​മി ആ​രും ന​ൽ​കി​യി​ട്ടി​ല്ല. ആ 10 ​സെ​ന്റ് ത​ന്നെ പ​ല​രും ന​ൽ​കി​യി​ട്ടു​മി​ല്ല. അ​ങ്ങ​നെ കി​ട്ടി​യ അ​ഞ്ചും ആ​റും സെ​ന്റ് ഭൂ​മി​യി​ൽ ഇ​പ്പോ​ൾ ര​ണ്ടും മൂ​ന്നും കു​ടും​ബ​ങ്ങ​ളാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം വ​രു​ന്ന​തി​നു മു​മ്പേ​യു​ള്ള ദു​രി​ത​മാ​ണ് പ​ട്ടി​ക​ജാ​തി-വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ പ​ല സ്ഥ​ല​ത്തും അ​നു​ഭ​വി​ക്കു​ന്ന​ത്. അ​താ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം.

ഭൂ​മി കി​ട്ടി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തി​​ന്റെ ഫ​ല​മാ​യി സ​മ്പ​ത്ത് ആ​ർ​ജി​ക്കാ​ൻ ക​ഴി​ഞ്ഞു. സാ​മൂ​ഹി​ക പ​ദ​വി​യും അ​വ​ർ​ക്ക് ല​ഭി​ച്ചു. ഭൂ​മി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം​കൊ​ണ്ട് അ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ചു. ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ഭൂ​മി ല​ഭി​ച്ച വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ൽ നാ​നാ രൂ​പ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടാ​യി. അ​വ​രു​ടെ വ​ള​ർ​ച്ച ശ​ക്തി​പ്പെ​ട്ടു. കു​ടി​യി​രി​പ്പു​കാ​ര​ന്റെ സ്ഥി​തി അ​ത​ല്ല. അ​വ​ർ​ക്ക് ഭൂ​മി​യി​ൽ​നി​ന്ന് വ​രു​മാ​നം ഇ​ല്ല. ദി​വ​സ​വും പ​ണി​ചെ​യ്ത് കി​ട്ടു​ന്ന കൂ​ലി നി​ത്യ ചെ​ല​വി​നു​പോ​ലും തി​ക​യു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ അ​ത് ഭ​ക്ഷ​ണ​മ​ട​ക്കം നി​ത്യ​ജീ​വി​ത ചെ​ല​വി​ന് മാ​ത്ര​മേ തി​ക​യൂ. അ​വ​ർ പ​ഴ​യ അ​ഞ്ച് സെ​ന്റി​ലും മൂ​ന്ന് സെ​ന്റി​ലും കോ​ള​നി​ക​ളി​ൽ​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ച കു​റ​ച്ചു​പേ​ർ ര​ക്ഷ​പ്പെ​ട്ടു – വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ച​വ​ർ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​മ്പോ​ഴും അ​വ​രു​ടെ കൈ​വ​ശ​വും ഭൂ​മി​യി​ല്ല. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും വാ​ട​ക​ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​വ​ർ ആ​ധു​നി​ക​ലോ​ക​ത്തെ കു​ടി​കി​ട​പ്പു​കാ​രാ​ണ്. അ​വ​രു​ടെ ജീ​വി​തനി​ല​വാ​ര​വും മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്.

ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​രി​ര​ക്ഷ ല​ഭി​ച്ചി​ല്ലെ​ന്നാ​ണോ ഈ ​പ​റ​യു​ന്ന​തി​ന്റെ അ​ർ​ഥം. അ​ക്കാ​ര്യം രാ​ഷ്ട്രീ​യ​മാ​യി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​ത​ല്ലേ..?

ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ന് പോ​സി​റ്റിവാ​യ ഒ​രു ഭാ​ഗ​വും നെ​ഗ​റ്റി​വാ​യ മ​റ്റൊ​രു ഭാ​ഗ​വും ഉ​ണ്ട്. നെ​ഗ​റ്റി​വ് ഭാ​ഗം ഉ​ണ്ടാ​കും എ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ത്ത് ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വി​ത​ര​ണം​ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​താ​ണ് നി​യ​മ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ല്. എ​ന്നാ​ൽ, ഏ​ഴ​ര ല​ക്ഷ​ത്തോ​ളം മി​ച്ച​ഭൂ​മി ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി. സം​സ്ഥാ​ന​ത്തെ ആ​റ​ര​ല​ക്ഷ​ത്തോ​ളം മി​ച്ച​ഭൂ​മി പ​ല രൂ​പ​ത്തി​ൽ ജ​ന്മി​മാ​ർ തി​രി​മ​റി ന​ട​ത്തി. യ​ഥാ​ർ​ഥ​ത്തി​ൽ ഏ​ഴ​ര​ല​ക്ഷം ഏ​ക്ക​ർ മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് ഭൂ​മി ല​ഭി​ക്കു​മാ​യി​രു​ന്നു. മി​ച്ച​ഭൂ​മി കി​ട്ടി​യി​രു​ന്നു​വെ​ങ്കി​ൽ പാ​വ​പ്പെ​ട്ട​വ​ന്റെ ഭൂ ​പ്ര​ശ്നം അ​വി​ടെ പ​രി​ഹ​രി​ക്കു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ അ​തു​ണ്ടാ​യി​ല്ല.

1957ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന് 1959ൽ ​പു​റ​ത്തു​പോ​യ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ​ർ​ക്കാ​ർ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് 1967ലാ​ണ്. അ​തി​നി​ട​യി​ലാ​ണ് ഈ ​നാ​ട​ക​ങ്ങ​ൾ എ​ല്ലാം അ​ര​ങ്ങേ​റി​യ​ത്. മി​ച്ച​ഭൂ​മി​ക്കു​മേ​ൽ തി​രി​മ​റി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ഇ​ക്കാ​ല​ത്താ​ണ്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യം പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​റ്റൊ​രു ഭാ​ഗ​ത്ത് ഭൂ​മി​യു​ടെ കേ​ന്ദ്രീ​ക​ര​ണ​വും ന​ട​ന്നു. തോ​ട്ട​ഭൂ​മി​ക്ക് പ​രി​ധി നി​ശ്ച​യി​ച്ചി​ല്ല. തോ​ട്ട​ഭൂ​മി​ക്ക് പ​രി​ധി വെ​ക്കാ​തി​രു​ന്ന​ത് ശാ​സ്ത്രീ​യ ബോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. ഒ​ന്ന് അ​തി​​ന്റെ കേ​ന്ദ്രീ​കൃ​ത​മാ​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​യി​രു​ന്നു. മ​റ്റൊ​ന്ന് സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ര​യ​ശേ​ഷി​യാ​യി​രു​ന്നു. തോ​ട്ടം ഭൂ​മി നി​യ​മ​ത്തി​നു​ള്ളി​ൽ കൊ​ണ്ടു​വ​ന്നാ​ൽ ര​ണ്ടും ഇ​ല്ലാ​താ​കുമെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് തോ​ട്ട​ഭൂ​മി​ക്ക് ഇ​ള​വ് ന​ൽ​കി​യ​ത്. തോ​ട്ട​ത്തി​ന്റെ വ​രു​മാ​നം മൊ​ത്ത​ത്തി​ൽ ല​ഭി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ഘ​ടി​ത​സ്വ​ഭാ​വ​ം ഉ​ണ്ടാ​വു​മെ​ന്നും പ്ര​തീ​ക്ഷി​ച്ചാ​ണ് ഭൂ​മി​ക്ക് പ​രി​ധി നി​ശ്ച​യി​ക്കാ​തി​രു​ന്ന​ത്. ഈ ​പ​ഴു​ത് ഉ​പ​യോ​ഗി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട തോ​ട്ടം ഭൂ​മി​ക്ക് പു​റ​മേ അ​തി​നു ചു​റ്റും അ​ന​ധി​കൃ​ത​മാ​യ സ്വ​ന്തം ഭൂ​മി ഉ​ണ്ടാ​ക്കി. അ​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് മൂ​ന്നാ​റി​ൽ ടാ​റ്റ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന ഭൂ​മി. ഒ​രു ക​ണ​ക്ക് പ്ര​കാ​രം 57,000 ഏ​ക്ക​ർ ആ​ണ് അ​വ​ർ​ക്ക് കൈ​വ​ശം വെ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​രു​തു​ക. അ​ത്ര​യും ഭൂ​മികൂ​ടി അ​വ​ർ വ​ള​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​റി​ന്റെ കൈ​വ​ശം മൂ​ന്നാ​റി​ൽ ഭൂ​മി​യി​ല്ല. അ​ന​ധി​കൃ​ത​മാ​യി അ​വ​ർ കൈ​യേ​റി​യ​തി​നെ കു​റി​ച്ചുപോ​ലും സ​ർ​ക്കാ​റി​ന്റെ കൈ​യി​ൽ ക​ണ​ക്കി​ല്ല. അം​ഗീ​കൃ​ത തോ​ട്ട​ത്തി​ന്റെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി ഒ​രു ഭാ​ഗ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

മ​റ്റൊ​ന്ന്, ആ​യി​ര​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ​ഭൂ​മി പ​ല​രും പാ​ട്ട​ത്തി​ന് എ​ടു​ത്തി​ട്ടു​ണ്ട്. പാ​ട്ടം​പോ​ലും കൃ​ത്യ​മാ​യി അ​ട​ക്കു​ന്നി​ല്ല. പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ആ ​ഭൂ​മി​യെ​ല്ലാം സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ണ്. കേ​ര​ള​ത്തി​ൽ പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഭൂ​മി​യൊ​ന്നും ത​ന്നെ സ​ർ​ക്കാ​റി​ന് തി​രി​ച്ചു കി​ട്ടി​യി​ട്ടി​ല്ല. പാ​ട്ടം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മി​ല്ല. ഏ​ത് ആ​വ​ശ്യ​ത്തി​നാ​ണോ പാ​ട്ടം കൊ​ടു​ത്ത​ത് അ​തി​നു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​ത് ത​രം​മാ​റ്റി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡാ​ണ് ഭൂ​മി ഇ​ള​വ് ന​ൽ​കി​യ​ത്. തോ​ട്ട​ഭൂ​മി ത​രം​മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​തും താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ​ല്ലേ. തോ​ട്ട​ഭൂ​മി ത​രം​മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന് മ​ന്ത്രി കെ. ​രാ​ജ​ൻ ന​ൽ​കി​യ മ​റു​പ​ടി സ​ർ​ക്കാ​റി​ന്റെ കൈ​വ​ശം ക​ണ​ക്കി​ല്ലെ​ന്നാ​ണ്. താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണോ പ​റ​യു​ന്ന​ത്?

അ​ക്കാ​ര്യം ത​ന്നെ​യാ​ണ് പ​റ​യാ​നു​ള്ള​ത്. കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി പാ​ട്ട​ഭൂ​മി​യെ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് പ​ല തോ​ട്ടം ഉ​ട​മ​ക​ളും ചെ​യ്യു​ന്ന​ത്. അ​വ​ർ പു​തി​യ ടൈ​റ്റി​ൽ ഉ​ണ്ടാ​ക്കി മ​റ്റൊ​രാ​ളി​ന് ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ക​യാ​ണ്. ഭൂ​മി വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യ ചി​ത്ര​മാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. ഈ ​രൂ​പ​ത്തി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചു ല​ക്ഷം ഏ​ക്ക​ർ ഭൂ​മി ഇ​വി​ടെ​യു​ണ്ട്. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് വ​രേ​ണ്ട ഭൂ​മി​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഐ.​ജി എ​സ്. ശ്രീ​ജി​ത്തി​നെ ഇ​ന്ന് രാ​വി​ലെ​യും വി​ളി​ച്ചി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​യെക്കുറി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ശ്രീ​ജി​ത്തി​​ന്റേ​ത് ഗം​ഭീ​ര പ​ഠ​ന​മാ​യി​രു​ന്നു. 2014ൽ ​റി​പ്പോ​ർ​ട്ടു കൊ​ടു​ത്ത​തി​നു​ശേ​ഷം 39 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തെ​ല്ലാം ഭൂ​മി തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണ്. ഇ​തു​വ​രെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടി​ൽ അ​ടി​വ​ര​യി​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 1947നു ​മു​മ്പ് ബ്രി​ട്ടീ​ഷു​കാ​ർ കൈ​വ​ശം​വെ​ച്ചി​രു​ന്ന​തും 47നു ​ശേ​ഷം കേ​ര​ള​ സ​ർ​ക്കാ​റി​ന്റെ കൈ​വ​ശം എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ ഭൂ​മി വ്യാ​ജ​രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി തി​രി​മ​റി ന​ട​ത്തി തോ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി എ​ന്നാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ വി​ശ​ദീ​ക​ര​ണ​വും വ​സ്തു​ത​ക​ളും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. അ​തു​പോ​ലെ തു​ച്ഛ​മാ​യ തു​ക നി​കു​തി​യാ​യി അ​ട​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ക്കു​ന്നു​ണ്ട്. മി​ച്ച​മൂ​ല്യം കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കാ​ണ് വി​ദേ​ശ ക​മ്പ​നി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്. തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്ന് ഈ ​ക​മ്പ​നി​ക​ൾ സ​ർ​ക്കാ​റി​ന് കൊ​ടു​ക്കു​ന്ന റോ​യ​ൽ​റ്റി വ​ള​രെ ചെ​റി​യ തു​ക​യാ​ണ്. തോ​ട്ടം ഉ​ട​മ​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കൊ​ള്ള​യ​ടി​ക്കു​ന്നു എ​ന്നാ​ണ് ശ്രീ​ജി​ത്ത് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. 2009ലെ ​ഭൂ​പ​രി​ഷ്ക​ര​ണ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി​യി​ലെ നാ​ല് മേ​ജ​ർ തോ​ട്ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തി​​ന്റെ ജ്വ​ലി​ക്കു​ന്ന ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ലെ പോ​ബ്സ​ൻ എ​സ്റ്റേ​റ്റ് (ക​രു​ണ പ്ലാ​​ന്റേ​ഷ​ൻ) 756 ഏ​ക്ക​ർ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​ത്.

ടാറ്റയുടെ കൈവശമുള്ള കണ്ണൻദേവൻ ഹിൽ പ്ലാ​ന്റേഷൻ ഭൂമി

ടാറ്റയുടെ കൈവശമുള്ള കണ്ണൻദേവൻ ഹിൽ പ്ലാ​ന്റേഷൻ ഭൂമി

നെ​ല്ലി​യാ​മ്പ​തി​യി​ൽ ക​രു​ണ മാ​ത്ര​മ​ല്ല​ല്ലോ. പ്ര​ഫ. എ.​വി. താ​മ​രാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ 52 തോ​ട്ട​ങ്ങ​ൾ നെ​ല്ലി​യാ​മ്പ​തി​യി​ൽ ബ്രി​ട്ടീ​ഷു​കാ​രു​ടേ​താ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. കൊ​ച്ചി​രാ​ജാ​വ് പാ​ട്ട​ത്തി​ന് കൊ​ടു​ത്ത​താ​ണ് ഈ ​എ​സ്റ്റേ​റു​ക​ൾ. രാ​ജാ​ക്ക​ന്മാ​ർ ന​ൽ​കി​യ പാ​ട്ട​ത്തി​ന്റെ​പോ​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞു. അ​തി​നാ​ൽ നെ​ല്ലി​യാ​മ്പ​തി​യി​ലെ ക​രു​ണ എ​സ്റ്റേ​റ്റ് മാ​ത്ര​മ​ല്ല​ല്ലോ വി​ഷ​യം...?

അ​ത് ശ​രി​യാ​ണ്. നെ​ല്ലി​യാ​മ്പ​തി​യി​ലെ എ​ല്ലാ എ​സ്റ്റേ​റ്റു​ക​ളും കൊ​ച്ചി​രാ​ജാ​വ് ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് പാ​ട്ട​ത്തി​ന് കൊ​ടു​ത്ത​താ​ണ്. നി​യ​മ​സ​ഭ​യി​ൽ ക​രു​ണ എ​സ്റ്റേ​റ്റ് സം​ബ​ന്ധി​ച്ച് അ​ന്ന​ത്തെ റ​വ​ന്യൂ മ​ന്ത്രി​യാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​രു​മാ​യി വ​ലി​യ ഏ​റ്റു​മു​ട്ട​ൽ ത​ന്നെ ന​ട​ന്നു. അ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും ക​രു​ണ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. ഒ​ടു​വി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞ​ത് വ​ന​ം വ​കു​പ്പ് ന​ൽ​കി​യ എ​ൻ.​ഒ.​സി അ​നു​മ​തി മ​ര​വി​പ്പി​ക്കാം എ​ന്നാ​ണ്. ക​രു​ണ എ​സ്റ്റേ​റ്റി​ൽ​നി​ന്ന് നി​കു​തി വാ​ങ്ങി​ല്ല എ​ന്ന് മു​ഖ്യ​മ​ന്ത്രി സ​ഭ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ക​രു​ണ എ​സ്റ്റേ​റ്റ് എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്നാ​ണ് സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ഉ​റ​പ്പി​ന് ക​ട​ക​വി​രു​ദ്ധ​മാ​യാ​ണ് സ​ർ​ക്കാ​ർ പി​ന്നീ​ട് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ന്ന് റ​വ​ന്യൂ മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ് നി​കു​തി അ​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. എ​സ്റ്റേ​റ്റ് ഉ​ട​മ​യു​ടെ കൈ​യി​ൽത​ന്നെ​യാ​ണ് ക​രു​ണ​യു​ള്ള​ത്. ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന തി​രി​മ​റി​ക്ക് ഞെ​ട്ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭ​വം. വ​നം​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നെ വ​ന്ന് ക​ണ്ടി​രു​ന്നു.

ധ​നേ​ഷ് കു​മാ​ർ ആ​യി​രു​ന്നു അ​ന്ന​ത്തെ ഡി.​എ​ഫ്.​ഒ. ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റിന്റെ ക​ൺ​ക​റ​ൻ​സും ഉ​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ എ​ട്ടം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു. അ​വ​ർ കൊ​ടു​ത്ത റി​പ്പോ​ർ​ട്ട് മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യും കാ​ബി​ന​റ്റും കാ​ണ​ണ്ടേ. നി​യ​മ​ വ​കു​പ്പി​ന്റെ അ​നു​മ​തി വേ​േ​ണ്ട. ഇ​തൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി.​എ​ഫ്.​ഒ അ​നു​മ​തി ന​ൽ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അ​ന്ന​ത്തെ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ആ​യി​രു​ന്നു ദ​ണ്ഡ​പാ​ണി. അ​ദ്ദേ​ഹം ഈ ​ഭൂ​മി സ്വ​കാ​ര്യ​ഭൂ​മി​യാ​ണ് എ​ന്ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന്റെ കീ​ഴി​ലു​ള്ള ​േലാ ​വ​കു​പ്പ് ഇ​ത് സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി. സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് ഞാ​ൻ സം​സാ​രി​ച്ച​ത്. അ​ന്ന് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ഒ​ന്നും ചെ​യ്തി​ല്ല. ഉ​മ്മ​ൻ​ ചാ​ണ്ടി നി​യ​മ​സ​ഭ​ക്കു ന​ൽ​കി​യ ഉ​റ​പ്പ് ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തോ​ടൊ​പ്പം ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​മേ​രി​ക്കു​ട്ടി ക​രു​ണ എ​സ്റ്റേ​റ്റ് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു (പാ​ല​ക്കാ​ട് ക​ല​ക്ട​ർ). അ​വ​ർ പ​റ​ഞ്ഞ​ത് 1963ലെ ​ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലെ 72ാം വ​കു​പ്പ് പ്ര​കാ​രം ഇ​ത് സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും പി. ​മേ​രി​ക്കു​ട്ടി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നെ​ല്ലി​യാ​മ്പ​തി​യി​ൽ 52ഓ​ളം തോ​ട്ടം ഉ​ട​മ​ക​ൾ 30,000 ഏ​ക്ക​ർ ഭൂ​മി​യാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മേ​രി​ക്കു​ട്ടി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യി​ൽ മു​ൻ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി നി​വേ​ദി​ത പി. ​ഹ​ര​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി​യു​ടെ കൈ​യേ​റ്റമാ​ണ് അ​വ​ർ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. നി​വേ​ദി​ത ന​ൽ​കി​യ റി​പ്പോ​ർ​ട്ട് സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​പ്പാ​ണ്. ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ പ്ലാ​ന്റേ​ഷ​ൻ 50,000 ഏ​ക്ക​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ച്ചു എ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ ഒ​മ്പ​ത് എ​സ്റ്റേ​റ്റു​ക​ളി​ലാ​യി ഏ​താ​ണ്ട് ഒ​രു ല​ക്ഷം ഏ​ക്ക​ർ ഭൂ​മി കൈ​യേ​റി​യ​താ​യി സ്വ​കാ​ര്യ പ​രാ​തി​യി​ൽ മൂ​ന്നാ​ർ, ദേ​വി​കു​ളം, നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ട്. ഈ ​പ​രാ​തി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഹാ​രി​സ​ൺ​സ് മ​ല​യാ​ളം ക​മ്പ​നി 70,000 ഏ​ക്ക​ർ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​താ​യി സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. അ​തു​പോ​ലെ റ​വ​ന്യൂ, വ​നം, പാ​ട്ട ഭൂ​മി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രു​ടെ​യും കൈ​വ​ശ​മു​ണ്ട്. 3000 ഏ​ക്ക​റി​ല​ധി​കം ഭൂ​മി എ.​വി.​ടി ക​മ്പ​നി മ​റി​ച്ചു​വി​റ്റു. 230 തോ​ട്ടം ഉ​ട​മ​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലുമാ​യി അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്നു. ഈ ​ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് അ​ക്കാ​ല​ത്ത് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ത്തി. അ​തി​ന് ശ​ക്ത​മാ​യ തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് മി​ച്ച​ഭൂ​മി കേ​സ് നോ​ക്കു​ക. 1963ലെ ​ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പം കൊ​ണ്ട​താ​ണ് ന​മ്മു​ടെ താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡു​ക​ൾ, ട്രൈ​ബ്യൂ​ണ​ലു​ക​ൾ എ​ന്നി​വ. ഇ​തി​ന്റെ ഭൂ​പ​രി​ഷ്ക​ര​ണ (ലാ​ൻ​ഡ് റി​ഫോം​സ് ) റി​വ്യൂ ക​മ്മി​റ്റി​യു​ണ്ട്. അ​തി​ൽ ഞാ​ൻ അം​ഗ​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം അ​തി​​ന്റെ ഒ​രു യോ​ഗം മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഈ ​സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഒ​രു യോ​ഗം വി​ളി​ച്ചു. ഇ​ങ്ങ​നെ​യാ​ണ് സ​മീ​പ​നം കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ എ​ങ്ങ​നെ തീ​ർ​പ്പുക​ൽ​പി​ക്കുമെ​ന്ന് യോ​ഗ​ത്തി​ൽ ഞാ​ൻ ചോ​ദി​ച്ചു. മ​ന്ത്രി കെ. ​രാ​ജ​ന് ഞാ​ൻ പ​റ​ഞ്ഞ കാ​ര്യം ന​ന്നാ​യി ബോ​ധ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം പ​റ​ഞ്ഞ മ​റു​പ​ടി മൂ​ന്നു​മാ​സ​ത്തി​ൽ റി​വ്യൂ ക​മ്മി​റ്റി യോ​ഗം വി​ളി​ക്കാ​മെ​ന്നാ​ണ്. ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളോ​ട് മ​ന്ത്രി രാ​ജ​ൻ യോ​ജി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്.

ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ൽ 92,332 കേ​സു​ക​ളു​ണ്ട്. താ​ലൂ​ക്ക് ബോ​ർ​ഡി​ൽ 1432 കേ​സു​ണ്ട്. ക​ണ്ണൂ​രും തൃ​ശൂ​രും ആ​ല​പ്പു​ഴ​യും അ​പ്പ​ലേ​റ്റ് അ​തോ​റി​റ്റി ഉ​ണ്ട്. 1420 കേ​സ് അ​വി​ടെ​യുമു​ണ്ട്. ഹൈ​കോ​ട​തി​യി​ൽ 297 കേ​സു​ണ്ട്. ഏ​താ​ണ്ട് 95,000ഓ​ളം കേ​സു​ക​ളാ​ണ് ലാ​ൻ​ഡ് ബോ​ർ​ഡി​ന്റെ​യും ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ന്റെ​യും മു​ന്നി​ൽ നി​ല​വി​ലു​ള്ള​ത്. ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി റി​വ്യൂ ന​ട​ത്ത​ണം. അ​ല്ലെ​ങ്കി​ൽ അ​തെ​ല്ലാം അ​ന​ന്ത​മാ​യി നീ​ണ്ടുപോ​കും. ഈ ​സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​യി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ച​ലി​ക്കു​ന്നി​ല്ല..? ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യാ​ൽ തു​ട​ർ​പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​ണ്ടാ​കു​ന്നി​ല്ല. റ​വ​ന്യൂ​ വ​കു​പ്പി​നെ ബാ​ഹ്യ​ശ​ക്തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്നു​ണ്ടോ? അ​തു​കൊ​ണ്ടാ​ണോ ച​ല​ന​മു​ണ്ടാ​കാ​ത്ത​ത്?

റ​വ​ന്യൂ സം​വി​ധാ​ന​ങ്ങ​ളു​ടെ മെ​ല്ലെ​പ്പോ​ക്കി​നെ​ക്കു​റി​ച്ച് ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു. ഭൂ​മി സം​ബ​ന്ധി​ച്ച് ച​ർ​ച്ചചെ​യ്യാ​ൻ റി​വ്യൂ ക​മ്മി​റ്റി വി​ളി​ക്ക​ണമെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​ക്കാ​ര്യം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​തെ​ല്ലാം നേ​രി​ട്ട് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഭൂ​മി​യു​ടെ പ്ര​ശ്നം ന​ല്ല​തു​പോ​ലെ സം​ഗ്ര​ഹി​ച്ച് കു​റി​ച്ചു​കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. തോ​ട്ട​ഭൂ​മി​യ​ട​ക്കം കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന​ത് ചി​ല്ല​റ​ക്കാ​ര​ല്ല. ഏ​ത് മു​ന്ന​ണി സ​ർ​ക്കാ​ർ ഭ​രി​ക്കു​മ്പോ​ഴും സ​ർ​ക്കാ​റി​നു​ള്ളി​ലും സ​ർ​ക്കാ​റി​ന്റെത​ന്നെ വ​ക്കീ​ല​ന്മാ​രും ലാ​ൻ​ഡ് മാ​ഫി​യ​യും അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു വി​ഭാ​ഗ​വും വ​ള​രെ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അഡ്വ. സുശീല ആർ. ഭട്ട്

അഡ്വ. സുശീല ആർ. ഭട്ട്

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ റ​വ​ന്യൂ മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ഗ​വ. സ്പെ​ഷ​ൽ പ്ലീ​ഡ​ർ ആ​യി​രു​ന്ന അ​ഡ്വ. സു​ശീ​ല ആ​ർ. ഭ​ട്ട് ഹാ​രി​സ​ൺ ഭൂ​മി​ക്കേ​സി​ൽ ഏ​റെ മു​ന്നോ​ട്ടു​പോ​യി ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ വി​ധി​ക​ൾ സ​മ്പാ​ദി​ച്ചി​രു​ന്നു. നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ വി​ദേ​ശ ക​മ്പ​നി​ക​ൾ കൈ​വ​ശം​ വെ​ച്ചി​രു​ന്ന പാ​ട്ട​ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​യു​ട​ൻ സു​ശീ​ല ആ​ർ. ഭ​ട്ടി​നെ ഗ​വ. പ്ലീ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പ​ക​രം അ​ഡ്വ. ര​ഞ്ജി​ത്ത് ത​മ്പാ​നെ റ​വ​ന്യൂ കേ​സു​ക​ൾ ഏ​ൽ​പി​ച്ചു. അ​തോ​ടെ കേ​സു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യ​ല്ലേ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് സം​ഭ​വി​ച്ച​ത്?

അ​തി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ​റ​യാ​ൻ പ​റ്റി​ല്ല. അ​ഡ്വ. സു​ശീ​ല ഭ​ട്ട് ന​ന്നാ​യി കേ​സ് വാ​ദി​ച്ചു എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. വ​ർ​ക്കി​ന്റെ ബാ​ഹു​ല്യം ഹൈ​കോ​ട​തി​യി​ലെ വ​ക്കീ​ല​ന്മാ​ർ​ക്കു​ണ്ടാ​കും. പ​ക്ഷേ, എ​ന്തു ബാ​ഹു​ല്യം ഉ​ണ്ടാ​യാ​ലും സ്ഥാ​യി​യാ​യി ന​മ്മു​ടെ കേ​ര​ള​ത്തി​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റി​യി​ട്ടു​ള്ള ഒ​രു നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 100 ശ​ത​മാ​നം നേ​ട്ടം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​ത് എ​ൽ.​ഡി.​എ​ഫി​ന്റെ ബാ​ധ്യ​ത​യാ​ണ്.

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ രാ​ജ​മാ​ണി​ക്യം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ നി​യ​മ​നി​ർ​മാ​ണം എ​ന്ന ശി​പാ​ർ​ശ ന​ട​പ്പാ​ക്കാ​ൻ എ​ൽ.​ഡി​എ​ഫ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​േ​ണ്ട. നാ​ട്ടു​രാ​ജാ​ക്ക​ന്മാ​ർ 1947നു ​മു​മ്പ് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും പാ​ട്ട​ത്തി​ന് ന​ൽ​കി​യ അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​ർ ഭൂ​മി​യു​ണ്ടെ​ങ്കി​ൽ മു​ഴു​വ​ൻ സ​ർ​ക്കാ​ർ തി​രി​ച്ചു​പി​ടി​ക്ക​ണം എ​ന്ന​ല്ലേ രാ​ജ​മാ​ണി​ക്യം ശി​പാ​ർ​ശ ചെ​യ്ത​ത്?

ന​മ്മ​ൾ ച​ർ​ച്ച​ചെ​യ്യേ​ണ്ട ഒ​രു​പാ​ട് വി​ഷ​യ​ങ്ങ​ൾ അ​തി​ലു​ണ്ട്. ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കി​ട്ടേ​ണ്ട അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് അ​തി​ന് ഒ​രു നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​ത് വേ​ണ​മെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം. അ​നി​വാ​ര്യ​മാ​യി നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ് ഞാ​ൻ. അ​തേ​സ​മ​യം ന​മ്മ​ൾ നോ​ക്കേ​ണ്ട​ത്, പാ​വ​പ്പെ​ട്ട കൈ​വ​ശ​ക്കാ​രും ഇ​ട​ത്ത​ര​ക്കാ​രും ഉ​ണ്ടാ​കും. അ​വ​രെ​യും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണം. അ​വ​രെ ബു​ദ്ധി​മു​ട്ടി​ക്കേ​ണ്ട​തി​ല്ല. 1977 വ​രെ വ​ന​ഭൂ​മി കൈ​വ​ശം​വെ​ച്ച​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണം എ​ന്നാ​ണ​ല്ലോ നി​യ​മ​വും ച​ട്ട​വും പ​റ​യു​ന്ന​ത്. 1977 എ​ന്ന​ത് അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടുപോ​കാ​ൻ ക​ഴി​യി​ല്ല. നി​യ​മ​പ​ര​മാ​യി സം​ര​ക്ഷ​ണം കി​ട്ടും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​തി​നു​ശേ​ഷ​വും വ​ന​ഭൂ​മി കൈ​യേ​റ്റം ന​ട​ക്കു​ന്നു​ണ്ട്. 1977നു ​ശേ​ഷം ന​ട​ന്ന കൈ​യേ​റ്റ​ത്തെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ര​ണ്ടാ​മ​ത് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ തോ​ട്ടം ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​ൻ മ​റ്റൊ​ന്നു​കൂ​ടി ചെ​യ്തു. തോ​ട്ടം ഭൂ​മി​യി​ൽ തോ​ട്ട​വി​ള​ക്കു​മാ​ത്രമാ​യാ​ണ് ഇ​ള​വ് ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ടാ​ണ് ഭൂ​പ​രി​ധി​യി​ല്ലാ​താ​യ​ത്. അ​ത​ല്ലെ​ങ്കി​ൽ നാ​ളി​കേ​ര കൃ​ഷി​ക്കാ​ര​ന് 15 ഏ​ക്ക​റും നെ​ൽകൃ​ഷി​ക്കാ​ര​നു 15 ഏ​ക്ക​റും നി​ശ്ച​യി​ച്ച​തുപോ​ലെ തോ​ട്ട​ത്തി​നും പ​രി​ധി നി​ശ്ച​യി​ക്കാ​മാ​യി​രു​ന്നു. 15 ഏ​ക്ക​ർ ക​ഴി​ഞ്ഞി​ട്ടു​ള്ള തോ​ട്ടം ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മാ​യി​രു​ന്നു. അ​ത് സ​ർ​ക്കാ​ർ ചെ​യ്തി​ല്ല. ഇ​പ്പോ​ൾ ആ​ലോ​ചി​ച്ചാ​ൽ നെ​ൽ​കൃ​ഷി​ക്കാ​ര​നും തെ​ങ്ങുകൃ​ഷി​ക്കാ​ര​നും വി​ഡ്ഢി​ക​ളാ​യി. തോ​ട്ടം എ​ത്ര ഏ​ക്ക​റും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഒ​രു ബു​ദ്ധി​മു​ട്ടുമി​ല്ല. വ​ർ​ത്ത​മാ​ന​കാ​ല​ത്ത് തോ​ട്ട​ത്തി​ന് ആ​ദാ​യമു​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. അ​ത് ഈ ​പ​റ​യു​ന്ന കാ​ര്യ​വു​മാ​യി ബ​ന്ധ​മു​ള്ള​ത​ല്ല. തോ​ട്ടം ഭൂ​മി​യു​ടെ അ​ഞ്ച് ശ​ത​മാ​നം തോ​ട്ട ഇ​ത​ര ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാമെ​ന്ന് യു.​ഡി.​എ​ഫ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്തു.

നി​ല​വി​ൽ എ​ൽ.​ഡി.​എ​ഫും തോ​ട്ട​ഭൂ​മി മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്നു​ണ്ട​ല്ലോ.

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. അ​ഞ്ച് ശ​ത​മാ​നം ഉപയോഗം എ​ന്ന​ത് മാ​റി​വ​ന്ന ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ തോ​ട്ട​വി​ള​ക​ൾക്ക് ന​ഷ്ട​മാ​ണ്. അ​പ്പോ​ൾ വേ​റെ ഏ​തെ​ങ്കി​ലും ഇ​ട​വി​ള​ക​ൾ വേ​ണ്ടി​വ​രും. അ​ത് ന​മു​ക്ക് മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, അ​തി​ന്റെ ത​ണ​ലി​ൽ ഭൂ​മി​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നോ അ​തി​നെ വെ​ല്ലു​വി​ളി​ക്ക​ത്ത​ക്ക രൂ​പ​ത്തി​ലു​ള്ള മാ​ഫി​യ രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഉ​ദാ​ഹ​ര​ണ​ത്തി​ന് ആ​യി​രം ഏ​ക്ക​ർ തോ​ട്ട​ഭൂ​മി കൈ​വ​ശ​മു​ള്ളവർക്ക് അ​ഞ്ച് ശ​ത​മാ​നം ഭൂ​മി എ​ന്ന് പ​റ​ഞ്ഞാ​ൽ അ​മ്പ​ത് ഏ​ക്ക​ർ വ​രും. 10,000 ഏ​ക്ക​ർ കൈ​വ​ശ​മു​ള്ള തോ​ട്ടം ഉ​ട​മ​ക്ക് അ​ത് 500 ഏ​ക്ക​റാ​കും. ഈ 500 ​ഏ​ക്ക​ർ ത​രം മാ​റ്റി ക​ഴി​ഞ്ഞാ​ൽ ത​രം മാ​റ്റി​യ​ത് അ​തി​ൽ കൂ​ടു​ത​ൽ തോ​ട്ട​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ഇ​വി​ടെ ആ​രു​മി​ല്ല. അ​തി​നു​ള്ള സം​വി​ധാ​നം ന​മ്മു​ടെ സ​ർ​ക്കാ​റി​ൽ ഇ​ല്ല.

തോ​ട്ട​ഭൂ​മി​യി​ൽ എ​ത്ര ഏ​ക്ക​ർ ത​രം​മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ​പോ​ലും ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല. ത​രം​മാ​റ്റി​യ തോ​ട്ട​ഭൂ​മി​യു​ടെ ക​ണ​ക്ക് സ​ർ​ക്കാ​റി​ൽ ഇ​പ്പോ​ഴും നി​ല​വി​ലി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി?

അ​തെ. ത​രം​മാ​റ്റി​യ തോ​ട്ട​ഭൂ​മി​ക്ക് ക​ണ​ക്കി​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ടൂ​റി​സ​ത്തി​ന് അ​ഞ്ച് ശ​ത​മാ​നം കൂ​ടി അ​നു​വ​ദി​ച്ച​ത്. ഭൂ​മി​യി​ൽ ഇ​ട​വി​ള​ക​ളും മ​റ്റ് സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​രു​മാ​നം ഉ​ണ്ടാ​ക​ട്ടെ. അ​ഞ്ച് ശ​ത​മാ​ന​ത്തി​ന്റെ ത​ണ​ലി​ൽ തോ​ട്ട​ഭൂ​മി​യി​ൽ വ്യ​വ​സാ​യം പ​റ്റി​ല്ല. അ​ങ്ങ​നെ ത​രം​മാ​റ്റാ​ൻ തു​ട​ങ്ങി​യാ​ൽ തോ​ട്ടം പി​ന്നീ​ട് ഉ​ണ്ടാ​വി​ല്ല. തോ​ട്ട​ത്തി​നു പ​ക​രം അ​വി​ടെ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് വ്യ​വ​സാ​യ​മാ​യി​രി​ക്കും. അ​പ്പോ​ൾ വ​ൻ​കി​ട വ്യ​വ​സാ​യി​ക്ക് പ​രി​ധി​യി​ല്ലാ​തെ ഭൂ​മി ന​ൽ​കേ​ണ്ടി വ​രും. യ​ഥാ​ർ​ഥ​ത്തി​ൽ ഇ.​എം.​എ​സും വി.​ആ​ർ. കൃ​ഷ്ണ​യ്യ​രും ഒ​ന്നും ആ​ലോ​ചി​ക്കാ​തെ അ​ല്ല​ല്ലോ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. തോ​ട്ട​ഭൂ​മി​ക്ക് പ​രി​ധി നി​ശ്ച​യി​ക്കേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച​തും അ​വ​രാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന സ​മ​യ​ത്ത് വി​പു​ല​മാ​യ ച​ർ​ച്ച സ​ർ​ക്കാ​ർ ന​ട​ത്ത​ണം. ച​ർ​ച്ച ന​ട​ത്തി​യി​ട്ടു മാ​ത്ര​മേ തോ​ട്ട​ഭൂ​മി​യു​ടെ ത​നി​മ​യി​ല്ലാ​താ​ക്കാ​ൻ പ​റ്റൂ.

മുത്തങ്ങ സമരം പൊലീസ് അടിച്ചമർത്തുന്നു

മുത്തങ്ങ സമരം പൊലീസ് അടിച്ചമർത്തുന്നു

ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സമു​ണ്ടോ? തോ​മ​സ് ഐ​സ​ക്കി​ന്റെ ‘ഭൂ​പ​രി​ഷ്ക​ര​ണം ഇ​നി എ​ന്ത്’ എ​ന്ന പു​സ്ത​കം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യം തോ​ട്ട​ഭൂ​മി അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ്. തോ​ട്ടം പാ​ട്ട​ഭൂ​മി സം​ബ​ന്ധി​ച്ച ഓ​രോ കേ​സും വ്യ​ത്യ​സ്ത​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. മ​ന്ത്രി കെ. ​രാ​ജ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ രാ​ഷ്ട്രീ​യ​മാ​യി ഇ​ട​തു​പ​ക്ഷം ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല എ​ന്നാ​ണ്. അ​തേ​സ​മ​യം, റ​വ​ന്യൂ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​മാ​ണി​ക്യം, സു​ശീ​ല ഭ​ട്ട്, മു​ൻ ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ സ​ജി​ത്ത് ബാ​ബു, ജ​സ്റ്റി​സ് മ​നോ​ഹ​ര​ൻ, കൗ​ശി​ക​ൻ തു​ട​ങ്ങി​യ​വ​രെ​ല്ലാം തോ​ട്ട​ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം എ​ന്ന് വാ​ദി​ക്കു​ന്നു. രാ​ഷ്ട്രീ​യ നേ​തൃ​ത്വമാ​ണോ വി​ദേ​ശ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ത​ട​സ്സം നി​ൽ​ക്കു​ന്ന​ത്?

ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി വ്യ​ക്ത​മാ​യൊ​രു അ​ഭി​പ്രാ​യ ഐ​ക്യ​ത്തി​ൽ അ​ല്ലെ​ങ്കി​ൽ പൊ​തു അ​ഭി​പ്രാ​യ​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. യു.​ഡി.​എ​ഫ് തോ​ട്ട​ഭൂ​മി​യി​ൽ അ​ഞ്ച് ശ​ത​മാ​നം ത​രം​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​ട​തു​പ​ക്ഷം എ​തി​രാ​യി​രു​ന്നു. അ​ത് മി​സ് യൂ​സ് ചെ​യ്യും എ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് എ​തി​ർ​ത്ത​ത്. എ​ൽ.​ഡി.​എ​ഫി​ൽ എ​ല്ലാ​ പാ​ർ​ട്ടി​ക​ളും അ​തി​നെ എ​തി​ർ​ത്തി​രു​ന്നു.

താ​ങ്ക​ളു​ടെ ‘പു​തി​യ ആ​കാ​ശ​വും പു​തി​യ ഭൂ​മി​യും’ എ​ന്ന പു​സ്ത​ക​ത്തി​ൽ സ​ർ​ക്കാ​റി​ന് ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാമെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ല്ലോ. ഇ​പ്പോ​ഴും ആ ​അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണോ? തോ​മ​സ് ഐ​സ​ക്കി​ന്റെ ‘ഭൂ​പ​രി​ഷ്ക​ര​ണം ഇ​നി​യെ​ന്ത്’ എ​ന്ന പു​സ്ത​ക​ത്തി​ൽ ഇ​തേ നി​ല​പാ​ട് അ​ല്ല മു​ന്നോ​ട്ടുവെ​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടു​ക​ളാണോ ര​ണ്ടു​ പേ​രും മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്?

എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല. ഞാ​ൻ പ​റ​യു​ന്ന​തും ഐ​സ​ക് പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മി​ല്ല. ഞാ​ൻ പ​റ​യു​ന്ന​ത് ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്റെ ആ​ത്യ​ന്തി​ക​മാ​യ ല​ക്ഷ്യം ഇ​വി​ടെ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. അ​തി​​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​രു പ​രി​ധി​യു​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​വ​ശം​വെ​ക്കു​ന്ന​ത്. അ​ത് ഇ​ല്ലാ​താ​ക്ക​ണ​മെ​ങ്കി​ൽ നി​യ​മ​നി​ർ​മാ​ണംത​ന്നെ ആ​വ​ശ്യ​മാ​ണ്. അ​തി​ന് ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണം എ​ന്ന വാ​ക്ക് ഒ​ന്നും ഞാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നാ​ലും മ​തി. വേ​റെ നി​യ​മം പാ​സാ​ക്കി​യാ​ലും മ​തി. ഭൂ​മി വ​ൻ​കി​ട​ക്കാ​രു​ടെ കൈ​വ​ശ​ത്തി​ലാ​ണ്. ഭൂ​മി അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കി​ട്ടി​യി​ട്ടി​ല്ല.

അ​തി​ന് എ​ളു​പ്പ​മാ​ർ​ഗം ഈ ​അ​ഞ്ചു ല​ക്ഷം ഏ​ക്ക​ർ വി​ദേ​ശ തോ​ട്ടംഭൂ​മി നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ഏ​റ്റെ​ടു​ക്കു​ക എ​ന്ന​ത​ല്ലേ? മി​ച്ച​ഭൂ​മി കേ​സു​ക​ൾ തീ​രു​ന്ന​തു​വ​രെ ഭൂ​ര​ഹി​ത​ർ ഭൂ​മി​ക്കുവേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ട​തു​ണ്ടോ?

സം​സ്ഥാ​ന​ത്തെ ഭൂ​മി​കൈ​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ​മ​ഗ്ര​മാ​യൊ​രു ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണം. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പക്ഷവും ത​മ്മി​ൽ ഇ​രു​ന്ന് ആ​ലോ​ചി​ച്ച് ഈ ​ഭൂ​മി​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ഒ​രു ധാ​ര​ണ​യു​ണ്ടാ​ക്കി നി​യ​മ​നി​ർ​മാ​ണ​ത്തി​ലേ​ക്ക് പോ​ക​ണം. അ​ത് വ​ള​രെ നി​സ്സാ​ര​മാ​യി ന​ട​പ്പാ​ക്കാ​വു​ന്ന ഒ​ന്ന​ല്ല. പ​ല​രൂ​പ​ത്തി​ലും നി​യ​മ​നി​ർ​മാ​ണ​ത്തെ കോ​ട​തി​ക​ളി​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടേ​ക്കാം. നി​യ​മ​പ​ര​മാ​യ നി​ല​നി​ൽ​പ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ങ്കി​ൽ ന​ല്ല ഗൃ​ഹ​പാ​ഠം ന​ട​ത്തേ​ണ്ട​തു​ണ്ട്.

വി​ദേ​ശ തോ​ട്ട​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശ​ക സ​മി​തി ഉ​ണ്ടാ​ക്കി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലേ? അ​തി​നു​വേ​ണ്ടി നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ലേ?

അ​തൊ​രു ന​ല്ല നി​ർ​ദേ​ശ​വും അ​ഭി​പ്രാ​യ​വുമാ​ണ്. അ​തി​നെ​ക്കു​റി​ച്ച് ഇ​ട​തു​പ​ക്ഷം ആ​ലോ​ചി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് എ​നി​ക്കു​ള്ള​ത്. ഇ​തു പ​റ​യാ​ൻ കാ​ര​ണം ഇ​പ്പോ​ൾ ഭൂ​മി​പ്ര​ശ്നം രൂ​ക്ഷ​മാ​വു​ക​യാ​ണ്. ന​മ്മ​ൾ ര​ണ്ടോ മൂ​ന്നോ സെ​ന്റ് ഭൂ​മി വീ​ട് വെ​ക്കാ​ൻ കൊ​ടു​ത്തു എ​ന്ന​തു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ല.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ഭൂ​മി​യു​ടെ പു​ന​ർ​വി​ത​ര​ണം ആ​വ​ശ്യ​മ​ല്ലേ? തോ​ട്ടം കൃ​ഷി​യ​ട​ക്കം വി​ള പ​രി​വ​ർ​ത്ത​ന​ത്തി​ന് ആ​ലോ​ചി​ക്കേ​ണ്ട​ത​ല്ലേ?

തീ​ർ​ച്ച​യാ​യും. കേ​ര​ള​ത്തി​​ന്റെ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​നം വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. തോ​ട്ട​വും മ​റ്റും ഇ​പ്പോ​ഴ​ത്തെ ന​ട​ത്തി​പ്പു ത​ന്നെ തു​ട​ര​ണ​മെ​ന്ന് എ​ന്താ​ണ് ഇ​ത്ര നി​ർ​ബ​ന്ധം. സ​ഹ​ക​ര​ണ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് ന​ട​ത്താ​വു​ന്ന​താ​ണ്. സ​ർ​ക്കാ​റി​ന് ഏ​റ്റെ​ടു​ത്ത് നേ​രി​ട്ട് ന​ട​ത്താ​വു​ന്ന​താ​ണ്. തോ​ട്ടം മേ​ഖ​ല ന​ഷ്ട​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് തോ​ട്ട​മു​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​കു​തി ഇ​ള​വ് ഉ​ൾ​പ്പെ​ടെ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ൽ​പാ​ദ​നം കൂ​ട്ടു​ന്ന​തി​നും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ൽ ന​ൽ​കു​ന്ന സ​ർ​ക്കാ​റി​ന് പു​തി​യ വ​ഴി​ക​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ ബ്രി​ട്ടീ​ഷ് തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ക​ർ​ഷ​ക​ർ​ക്ക് 50 ശതമാനം വീ​തം ന​ൽ​കി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്... പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ൽ ബ്രി​ട്ടീ​ഷ് തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ല..?

കേ​ര​ള​ത്തി​ലും അ​ത് ചെ​യ്യാ​വു​ന്ന​താ​ണ്. ഭൂ​മി​യു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​ബ​ന്ധി​ച്ച് ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​നു​ശേ​ഷം നി​യ​മ​ത്തെ പ​ല​ത​ര​ത്തി​ലും അ​ട്ടി​മ​റി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ന​ത്തെ ഭൂ​മി​യു​ടെ ല​ഭ്യ​ത​യു​ടെ പ്ര​ശ്നം ഒ​രു ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച് ഫ​ല​പ്ര​ദ​മാ​യ പ​ഠ​നം ന​ട​ത്ത​ണം. നി​യ​മ​നി​ർ​മാ​ണം വ​ഴി ഭൂ​മി സ​ർ​ക്കാ​റി​ന്റെ കൈ​വ​ശം വ​ര​ണം. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. 2.5 ഏ​ക്ക​റേ​യു​ള്ളൂ​വെ​ന്ന് തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ അ​ത്ര​യും ആ​ക​ട്ടെ. 97,000 കേ​സി​ൽ ഒ​രു ല​ക്ഷം ഏ​ക്ക​ർ മി​ച്ച​ഭൂ​മി സ​ർ​ക്കാ​റി​ന് ല​ഭി​ക്കാ​നു​ണ്ട്.

എ.കെ. ബാലനും ഭാര്യ ഡോ. പി.കെ. ജമീലയും

എ.കെ. ബാലനും ഭാര്യ ഡോ. പി.കെ. ജമീലയും

റ​വ​ന്യൂ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് 1947ന് ​മു​മ്പ് ബ്രി​ട്ടീ​ഷ് തോ​ട്ട​ങ്ങ​ളാ​യി​രു​ന്ന ഭൂ​മി​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത സ്ഥാ​പി​ക്കു​ന്ന​തി​ന് സി​വി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട്, വ​യ​നാ​ട് ക​ല​ക്ട​ർ​മാ​ർ ബ്രി​ട്ടീ​ഷ് തോ​ട്ട​ങ്ങ​ൾ ഏ​താ​ണെ​ന്ന് ക​ണ്ടെ​ത്തി സി​വി​ൽ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. കെ.​പി. യോ​ഹ​ന്നാ​ന്റെ വി​വാ​ദ​മാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് അ​ട​ക്കം 37 കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ സി​വി​ൽ കോ​ട​തി​യി​ലെ​ത്തി​യ​ത്. ഇ​ത് സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ അ​ല്ലേ? ഇ​തൊ​ന്നും റ​വ​ന്യൂ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്നി​ല്ല..?

ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു നോ​ട്ട് ഞാ​ൻ ത​യാ​റാ​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ഭൂ​പ​രി​ഷ്ക​ര​ണ റി​വ്യൂ ക​മ്മി​റ്റി കൂ​ടു​മ്പോ​ൾ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ക്കും. റ​വ​ന്യൂ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ താ​ൽ​പ​ര്യമു​ണ്ട്. അ​തി​നാ​ൽ, വി​ഷ​യം ഗൗ​ര​വ​മാ​യിത​ന്നെ ഏ​റ്റെ​ടു​ക്കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ അ​ഞ്ചു​വ​ർ​ഷം എ​ന്താ​ണ് സം​ഭ​വി​ച്ച​ത്? റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ കാ​ര്യ​മാ​യ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ല. അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഏ​ക ബി​ല്ല് നെ​ൽ​വ​യ​ൽ-ത​ണ്ണീ​ർ​ത്ത​ട നി​യ​മ ഭേ​ദ​ഗ​തി ആ​യി​രു​ന്നു. വി​ദേ​ശ തോ​ട്ട​ത്തി​ന്റെ കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം ഒ​രി​ഞ്ച് മു​ന്നോ​ട്ടുപോ​യി​ല്ല...

നെ​ൽ​വ​യ​ൽ-ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ഭേ​ദ​ഗ​തി ച​രി​ത്ര​ത്തി​െ​ല നാ​ഴി​ക​ക്ക​ല്ലാ​ണ്. എ​ന്നാ​ൽ, വി​ദേ​ശ തോ​ട്ട​ഭൂ​മി സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി വേ​ണ്ട​ത്ര രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല.

യു.​ഡി.​എ​ഫ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നു​മേ​ൽ വ​ൻ​കി​ട ക​മ്പ​നി​ക​ൾ സ്വാ​ധീ​നം ചെ​ലു​ത്തി​യ​തു​പോ​ലെ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​നുമേ​ലും സ​മ്മ​ർ​ദം ഉ​ണ്ടാ​വാ​നി​ട​യി​ല്ലേ... ഹാ​രി​സ​ൺ​സ് അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കാ​തെ പോ​യ​തി​ന് കാ​ര​ണം അ​താ​ണോ?

അ​ങ്ങ​നെ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. പ​ക്ഷേ, ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ട് ഫ​ല​പ്ര​ദ​മാ​യ റി​വ്യൂ ന​ട​ത്തി സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​യി​ട്ടു​ള്ള ഭൂ​മി ഏ​താ​ണോ, പാ​ട്ട​ഭൂ​മി ഏ​താ​ണോ, അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന ഭൂ​മി ഏ​താ​ണോ ഇ​തെ​ല്ലാം ത​രം​തി​രി​ച്ചെ​ടു​ക്ക​ണം. അ​തൊ​ക്കെ പെ​ട്ടെ​ന്ന് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല. അ​തു​പോ​ലെ കോ​ട​തി​ക​ളി​ൽ വ്യ​വ​ഹാ​ര​ത്തി​ൽ കി​ട​ക്കു​ന്ന ഭൂ​മി​യും ലാ​ൻ​ഡ് ബോ​ർ​ഡി​ലും ട്രൈ​ബ്യൂ​ണ​ലി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളും യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണം. സ​ർ​ക്കാ​ർ പ​ല​ത​ര​ത്തി​ലും അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​തു​പോ​ലെ ഇ​തും വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

റ​വ​ന്യൂ വ​കു​പ്പി​ന്റെ​യും ഉ​ത്ത​ര​വി​ന് ശേ​ഷം ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് കാ​ര്യ​ത്തി​ലെ​ങ്കി​ലും സ​ർ​ക്കാ​റി​ന് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല...​ അ​ത് ശ്രീ​പ​ത്മ​നാ​ഭ​ന്റെ പ​ണ്ടാ​ര​വ​ക ഭൂ​മി​യാ​ണെ​ന്ന​തി​ന് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ക​ഴി​യും. കെ.​പി. യോ​ഹ​ന്നാ​നി​ൽ​നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​ർ​ക്കാ​ർ ഭൂ​മി സ​ർ​ക്കാ​ർത​ന്നെ വി​ല കൊ​ടു​ത്തെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? നി​ല​വി​ൽ സ​ർ​ക്കാ​റി​നുവേ​ണ്ടി ഹാ​ജ​രാ​കു​ന്ന അ​ഡ്വ. സ​ജി കൊ​ടു​ത്ത ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ളെ​ല്ലാം ഹാ​ജ​രാ​ക്കി​ക്ക​ഴി​ഞ്ഞു..?

ചെ​റു​വ​ള്ളി​യി​ലേ​ത് സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി​യാ​ണ്. അ​ത് ഇ​ല്ലാ​താ​യ​തി​ന്റെ കാ​ല​ഗ​ണ​ന​പ്ര​കാ​ര​മു​ള്ള ച​രി​ത്ര​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ന് സ​മാ​ന​മാ​ണ് നെ​ല്ലി​യാ​മ്പ​തി. കൊ​ല്ല​േ​ങ്കാ​ട് രാ​ജാ​വ് പാ​ട്ട​ത്തി​ന് ന​ൽ​കി​യ​താ​ണ്. പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വ​ർ​ഷ​ങ്ങ​ൾ ഏ​റെ ക​ഴി​ഞ്ഞു. ഭൂ​മി തി​രി​ച്ചുപി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണം. നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം​വെ​ച്ചി​രു​ന്ന ഭൂ​മി ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം​ ചെ​യ്യാ​ൻ പു​തി​യ നി​യ​മ​നി​ർ​മാ​ണം വേ​ണ്ടി​വ​ന്നാ​ൽ അ​തി​ന​ട​ക്കം സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം.

(തു​ട​രും)

News Summary - ak balan interview