Begin typing your search above and press return to search.
proflie-avatar
Login

അ​​റി​​യു​​മോ, ഡോ. ​​എം.​​കെ. അ​​യി​​ശ​​ക്കു​​ട്ടി​​യെ?

അ​​റി​​യു​​മോ,   ഡോ. ​​എം.​​കെ.   അ​​യി​​ശ​​ക്കു​​ട്ടി​​യെ?
cancel

കേ​​ര​​ള​​ത്തി​​ന്റെ ന​​വോ​​ത്ഥാ​​ന ച​​രി​​​ത്രം അ​​ന്വേ​​ഷി​​ക്കു​​മ്പോ​​ൾ ഉ​​യ​​രു​​ന്ന ചി​​ല പ്ര​​ധാ​​ന​ചോ​​ദ്യ​​ങ്ങ​​ളു​​ണ്ട്. ആ​​ര്, ആ​​രാ​​ണ് ആ​​ദ്യം, എ​​ന്നാ​​ണ്, എ​​ന്തു​െ​​കാ​​ണ്ട് തു​​ട​​ങ്ങി​​യ​​വ​​യാ​​വും അ​​തി​​ൽ സു​​പ്ര​​ധാ​​ന ചോ​​ദ്യ​​ങ്ങ​​ൾ. ചോ​​ദ്യം ഇ​​വി​​ടെ ഇ​​താ​​ണ്, ആ​​രാ​​ണ് കേ​​ര​​ള​​ത്തി​​ലെ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​ലെ ആ​​ദ്യ ‘വി​​ദ്യാ​​സ​​മ്പ​​ന്ന?’. വി​​ദ്യ​​യെ​​ന്ന​​ത് ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തെ​​യാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് എ​​ന്ന് മ​​റ്റൊ​​രു കാ​​ര്യം. ആ ​​സ​​മ്പ്ര​​ദാ​​യ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​ന്ന...

Your Subscription Supports Independent Journalism

View Plans
കേ​​ര​​ള​​ത്തി​​ന്റെ ന​​വോ​​ത്ഥാ​​ന ച​​രി​​​ത്രം അ​​ന്വേ​​ഷി​​ക്കു​​മ്പോ​​ൾ ഉ​​യ​​രു​​ന്ന ചി​​ല പ്ര​​ധാ​​ന​ചോ​​ദ്യ​​ങ്ങ​​ളു​​ണ്ട്. ആ​​ര്, ആ​​രാ​​ണ് ആ​​ദ്യം, എ​​ന്നാ​​ണ്, എ​​ന്തു​െ​​കാ​​ണ്ട് തു​​ട​​ങ്ങി​​യ​​വ​​യാ​​വും അ​​തി​​ൽ സു​​പ്ര​​ധാ​​ന ചോ​​ദ്യ​​ങ്ങ​​ൾ.

ചോ​​ദ്യം ഇ​​വി​​ടെ ഇ​​താ​​ണ്, ആ​​രാ​​ണ് കേ​​ര​​ള​​ത്തി​​ലെ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​ലെ ആ​​ദ്യ ‘വി​​ദ്യാ​​സ​​മ്പ​​ന്ന?’. വി​​ദ്യ​​യെ​​ന്ന​​ത് ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തെ​​യാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് എ​​ന്ന് മ​​റ്റൊ​​രു കാ​​ര്യം. ആ ​​സ​​മ്പ്ര​​ദാ​​യ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​ന്ന ആ​​ദ്യ മു​​സ്‍ലിം വ​​നി​​ത ആ​​ര് എ​​ന്ന​​താ​​ണ് ചോ​​ദ്യം. അ​​ധി​​കം പ​​ഴ​​ക്ക​​മൊ​​ന്നു​​മി​​ല്ല ആ ​​കാ​​ല​​ത്തി​​ന്. ഒ​​രു ശ​​താ​ബ്ദ​ത്തി​ന്റെ പോ​​ലു​​മി​​ല്ല. 1934ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ സി​​ലോ​​ൺ മ​​ല​​യാ​​ളി വി​​ശേ​​ഷാ​​ൽ പ്ര​​തി​​യി​​ലെ ഒ​​രു ലേ​​ഖ​​നം ആ​​ദ്യം വാ​​യി​​ക്കാം. അ​​തി​​ന്റെ പൂ​​ർ​​ണ രൂ​​പം ഇ​​ങ്ങ​​നെ​​യാ​​ണ്:

കേ​​ര​​ള​​ത്തി​​ലെ ഏ​​ക മു​​സ്ളിം വി​​ദ്യാ​​സ​​മ്പ​​ന്ന ഡാ​​ക്ട​​ർ എം.​​കെ. അ​​യി​​ശ​​ക്കു​​ട്ടി, എ​​ൽ.​​എം.​​പി

‘സി​​ലോ​​ൺ മ​​ല​​യാ​​ളി’​​യു​​ടെ വി​​ശേ​​ഷാ​​ൽ പ്ര​​തി​​യി​​ൽ പ്ര​​സി​​ദ്ധം ചെ​​യ്യാ​​ൻ ഒ​​രു ലേ​​ഖ​​ന​​മ​​യ​​ച്ചു​​ത​​ര​​ണ​െ​​മ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ട് പ​​ത്രാ​​ധി​​പ​​ര​​യ​​ച്ച ക​​ത്തി​​​ൽ എ​​ന്നെ ‘കേ​​ര​​ള​​ത്തി​​ലെ ഏ​​ക മു​​സ്‍ലിം വി​​ദ്യാ​​സ​​മ്പ​​ന്ന’ എ​​ന്നു സം​​ബോ​​ധ​​ന​ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് എ​​ന്നി​​ൽ അ​​ഭി​​മാ​​ന​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​വ​​മാ​​ന​​മാ​​ണ് ജ​​നി​​പ്പി​​ച്ച​​ത്. സ്ത്രീ ​പു​​രു​​ഷ ഭേ​​ദ​​മ​ന്യേ കാ​​ലോ​​ചി​​ത​​മാ​​യ വി​​ദ്യാ​​ഭ്യാ​​സം സ​​മ്പാ​​ദി​​ക്ക​​ണ​​മെ​​ന്ന് മ​​ത​​ത്താ​​ൽ ആ​​ജ്ഞാ​​പി​​ത​​മാ​​യി​​ട്ടു​​ള്ള ഒ​​രു സ​​മു​​ദാ​​യ​​ത്തി​​ന്റെ അ​​നു​​യാ​​യി​​ക​​ളി​​ൽ ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സം സി​​ദ്ധി​​ച്ച സ്ത്രീ​​ക​​ൾ കൈ​​വി​​ര​​ലു​​ക​​ളി​​ൽ എ​​ണ്ണാ​​നും കൂ​​ടി ഇ​​ന്ന് കേ​​ര​​ള​​ത്തി​​ലി​​ല്ലെ​​ന്നു വ​​രു​​ന്ന​​ത് എ​​ന്റെ സ​​മു​​ദാ​​യ​​ത്തി​​ന് അ​​പ​​മാ​​ന​​ക​​ര​​മാ​​ണെ​​ന്നു ഞാ​​ൻ സ​​ല​​ജ്ജം സ​​മ്മ​​തി​​ച്ചു​​കൊ​​ള്ളു​​ന്നു. തു​​ലോം പ​​രി​​താ​​പ​​ക​​ര​​മാ​​യ ഈ ​​ദു​​ര​​വ​​സ്ഥ​​യു​​ടെ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളാ​​രാ​​യു​​ക​​യാ​​ണ് ഈ ​​ലേ​​ഖ​​നോ​​ദ്ദേ​​ശ്യം.

പ്ര​​ഥ​​മ​​വും പ്ര​​ധാ​​ന​​വു​​മാ​​യ കാ​​ര​​ണം, എ​​ന്റെ സ​​മു​​ദാ​​യ​​ത്തി​​ലെ പു​​രു​​ഷ​​ന്മാ​രു​​ടെ വി​​ദ്യാ​​വി​​ഹീ​​ന​​ത​യാ​​ണ്. അ​​വ​​ർ അ​​ഭ്യ​​സ്ത​വി​​ദ്യ​​രാ​​യി​​രു​​ന്നെ​​ങ്കി​​ല​​ല്ലേ, അ​​വ​​രു​​ടെ സ്ത്രീ​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ വി​​ഷ​​യ​​ത്തി​​ൽ അ​​വ​​ർ കൂ​​ടു​​ത​​ൽ ദൃ​​ഷ്ടി​വെ​​ക്കു​​ക. മ​​ത​​ത്താ​​ൽ നി​​ർ​​ദേ​ശി​​ക്ക​​പ്പെ​​ട്ടി​ട്ടു​​ണ്ടെ​​ങ്കി​​ലും ചി​​ല സ്വാ​​ർ​​ഥ​​ന്മാ​​രാ​​യ പു​​രോ​​ഹി​​ത​​ന്മാ​​രു​​ടെ അ​​ബ​​ദ്ധ പ്ര​​ബോ​​ധ​​ന​​ങ്ങ​​ൾ​കൊ​​ണ്ട് കേ​​ര​​ള മു​​സ്‍ലിം​ക​​ൾ വ​​ള​​രെ​​ക്കാ​​ലം ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തെ ത്യ​​ജി​​ച്ചു​​ക​​ള​​ഞ്ഞു. എ​​ന്നാ​​ൽ, ഈ ​​വി​​പ​​രീ​​ത​​ശ​​ക്തി​​ക​​ളെ വി​​ഗ​​ണി​​ച്ച്, അ​​സ​​ഹ​​നീ​​യ​​ങ്ങ​​ളാ​​യ പ​​ല അ​​വ​​ഹേ​​ള​​ന​​ങ്ങ​​ളും സ​​ഹി​​ച്ച് വി​​ദ്യാ​​ഭ്യാ​​സം സി​​ദ്ധി​​ച്ച ചു​​രു​​ക്കം ചി​​ല സ​​മു​​ദാ​​യ സ്നേ​​ഹി​​ക​​ളു​​ടെ അ​​ശ്രാ​​ന്ത പ​​രി​​ശ്ര​​മ​​മാ​​ണ് ഇ​​ന്ന് കേ​​ര​​ള മു​​സ്‍ലിം​​ക​​ളു​​​ടെ​​യി​​ട​​യി​​ൽ കാ​​ണു​​ന്ന ഉ​​ണ​​ർ​​വി​​ന് പ്ര​​ധാ​​ന​ കാ​​ര​​ണം. ഇ​​വ​​രു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​കൊ​​ണ്ട് വി​​ദ്യാ​​ഭ്യാ​​സ വി​​ഷ​​യ​​ത്തി​​ൽ മു​​സ​​ൽ​​മാ​​ന്മാ​​ർ​​ക്ക് പൊ​​തു​​വി​​ൽ ഒ​​രു​​ണ​​ർ​​വു​​ണ്ടാ​​വു​​ക​​യും കൂ​​ടു​​ത​​ൽ കു​​ട്ടി​​ക​​ൾ സ്കൂ​​ളു​​ക​​ളി​​ലും കോ​​ള​​ജു​​ക​​ളി​​ലും ചേ​​ർ​​ന്നു പ​​ഠി​​ച്ചു​തു​​ട​​ങ്ങു​​ക​​യും ചെ​​യ്തു.

എ​​ന്നാ​​ൽ, ഈ ​​ന​​വ​​ചൈ​​ത​​ന്യം മു​​സ്‍ലിം സ്ത്രീ​​ക​​ളെ ആ​​ശാ​​സ്യ​​മാം​​വ​​ണ്ണം സ്പ​​ർ​​ശി​​ച്ചി​​ട്ടി​​ല്ലെ​​ന്നു​​ള്ള കാ​​ര്യ​​ത്തി​​ൽ ത​​ന്നെ, ഇം​​ഗ്ലീ​​ഷ് വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് ഇ​​ന്നും പു​​രോ​​ഹി​​ത​​ന്മാ​​രു​​ടെ വി​​രോ​​ധം ന​​ശി​​ച്ചി​​ട്ടി​​ല്ലാ​​ത്ത സ്ഥി​​തി​​ക്ക് ഇ​​സ്‍ലാ​​​മി​​ലെ ‘ഹ​​രി​​ജ​​ന’​​ങ്ങ​​ളാ​​യ സ്ത്രീ​​ക​​ളു​​ടെ കാ​​ര്യം പ​​റ​​യാ​​നു​​​ണ്ടോ. മ​​ത​​ത്തി​​ന്റെ താ​​ക്കോ​​ൽ​​കാ​​രെ​​ന്നു ന​​ട​ി​ക്കു​​ന്ന​​വ​​രും, പ​​ക്ഷേ യ​​ഥാ​​ർ​​ഥ​ത്തി​​ൽ മ​​ത​ദൃ​​ഷ്ട്യാ യാ​​തൊ​​രു സ്ഥാ​​ന​​വു​​മി​​ല്ലാ​​ത്ത​​വ​​രു​​മാ​​യ ഈ ​​പു​​രോ​​ഹി​​ത വ​​ർ​​ഗ​ക്കാ​​ർ സ്ത്രീ​​ക​​ളെ വി​​ദ്യാ​​ഭ്യാ​​സം ചെ​​യ്യി​​ക്കു​​ന്ന​​തി​​ന് ബ​​ദ്ധ​​വി​​രോ​​ധി​​ക​​ളാ​​ണ്. ഇ​​ന്ന് സ്കൂ​​ളി​​ലേ​​ക്ക് വ​​ല്ല മു​​സ്‍ലിം പി​​താ​​ക്ക​​ങ്ങ​​ളും ത​​ങ്ങ​​ളു​​ടെ പെ​​ൺ​​കു​​ട്ടി​​ക​​ളെ അ​​യ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ അ​​ത് വ​​ള​​രെ വി​​പ​​രീ​​ത ശ​​ക്തി​​ക​​ള​ു​​ടെ സ​ാ​ന്നി​​ധ്യ​ത്തി​​ലാ​​ണ്.

മു​​സ്‍ലിം സ​​മു​​ദാ​​യം ഇ​​ത​​ര സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ പി​​ന്നി​​ലാ​​ണ് ഇ​​ന്ന് സ്ഥി​​തി​ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ അ​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം അ​​തി​​ലെ സ്ത്രീ​​ക​​ളു​​ടെ വി​​ദ്യാ​​വി​​ഹീ​​ന​​ത​​യാ​​ണ്.​ ഒ​​രു സ​​മു​​ദ​ാ​യ​ത്തി​​ന് ന​​ല്ല മെ​​മ്പ്ര​​ന്മാ​​രെ പ്ര​​ദാ​​നം ചെ​​യ്യു​​ന്ന​​ത് ആ ​​സ​​മു​​ദാ​​യ​​ത്തി​​ലെ സ്ത്രീ​​ക​​ളാ​​ണ്. ഈ ​​സ്ത്രീ​​ക​​ൾ വി​​ദ്യാ​​സ​​മ്പ​​ന്ന​ക​ളാ​​യി​​രു​​ന്നെ​​ങ്കി​​ലേ അ​​വ​​രു​​ടെ പ്ര​​ജ​​ക​​ളെ ന​​ന്നാ​​വും​വ​​ണ്ണം വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​ക​​യു​​ള്ളൂ. ചെ​​റു​​പ്പ​​കാ​​ല​​ത്തി​​ൽ അ​​മ്മ​​മാ​​ർ ന​​ൽ​​കു​​ന്ന പ​​രി​​ശീ​​ല​​ന​​മാ​​ണ് ആ ​​കു​​ട്ടി​​ക​​ളു​​ടെ ഭാ​​വി​​യെ സം​​സ്‍ക​​രി​​ക്കു​​ന്ന​​ത്. ആ ​​സ്ഥി​​തി​​ക്ക് വി​​ദ്യാ​​സ​​മ്പ​​ന്ന​​യാ​​യ മാ​​താ​​ക്ക​​ളു​​ള്ള ഒ​​രു സ​​മു​​ദാ​​യ​​ത്തി​​നേ ഉ​​ൽ​​ക്ക​​ർ​​ഷ​​ത്തി​​ലേ​​ക്ക് ത്വ​​രി​​ത​​ഗ​​മ​​നം ചെ​​യ്യു​​ന്ന​​തി​​ന് സാ​​ധ്യ​മാ​​കൂ.

സ്ത്രീ ​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് പു​​രു​​ഷ​ വി​​ദ്യാ​​ഭ്യാ​​സ​​ത്തേ​ാ​​ടൊ​​പ്പം പ്രാ​​ധാ​​ന്യം ന​​ൽ​​ക​ി​യി​​ട്ടു​​ള്ള ഒ​​രു മ​​ത​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന ഞ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ സ്ഥി​​തി ഇ​​ത്ര പ​​രി​​താ​​പ​​ക​​ര​​മാ​​യി തീ​​ർ​​ന്നി​​ട്ടു​​ള്ള​​തു ഒ​​രു വി​​ധി​​വൈ​​പ​​രീ​​ത്യ​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞേ​തീ​​രു.​ വി​​ദ്യ അ​​ഭ്യ​​സി​​ക്കു​​ന്ന​​ത് ഒാ​​രോ മു​​സ്‍ലിം പു​​രു​​ഷ​​ന്റെ​​യും ഓ​​രോ മു​​സ്‍ലിം സ്ത്രീ​​യു​​ടെ​​യും ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​വാ​ത്ത ക​​ട​​മ​യ​ാ​ണെ​​ന്ന​​ത്രെ മ​​ത​​പ്ര​​വാ​​ച​ക​​നാ​​യ മു​​ഹ​​മ്മ​​ദ് ന​​ബി പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​ത്. എ​​ന്നി​​ട്ട്, മ​​താ​​നു​​ഷ്ഠാ​​ന​​ത്തി​​ൽ അ​​ദ്വി​തീ​​യ​രാ​​ണെ​​ന്ന​​ഭി​​മാ​​നി​​ക്കു​​ന്ന​​വ​​ർ, ബാ​​ലി​​ശ​​ങ്ങ​​ളാ​​യ കാ​​ര​​ണ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് അ​​വ​​രു​െ​​ട പെ​​ൺ​​കു​​ട്ടി​​ക​​ളെ വി​​ദ്യാ​​ഭ്യാ​​സം ചെ​​യ്യി​​ക്കാ​​ത്ത​​ത​​ല്ലേ അ​​ത്ഭു​​തം?

ഈ ​​ലേ​​ഖ​​ന​​ത്തി​​ലെ വാ​​ദ​​ഗ​​തി​​ക​​ള​​ല്ല ന​​മ്മു​​ടെ അ​​ന്വേ​​ഷ​​ണ​​വി​​ഷ​​യം. ആ​​രാ​​ണ് എം.​​കെ. അ​​യി​​ശ​​ക്കു​​ട്ടി എ​​ന്ന​​താ​​ണ്. അ​​ധി​​കം വി​​വ​​ര​​ങ്ങ​​ൾ അ​​യി​​ശ​​ക്കു​​ട്ടി​​യെ​പ്പ​റ്റി ല​​ഭ്യ​​മ​​ല്ല. ‘ഒ​​രു വി​​ധി​​വൈ​​പ​​രീ​​ത്യം അ​​ഥ​​വാ മു​​സ്‍ലിം വ​​നി​​ത​​ക​​ളു​​ടെ ദു​​ര​​വ​​സ്ഥ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ എ​​ഴു​​തി​​യ മ​​റ്റൊ​​രു ലേ​​ഖ​​ന​​ത്തി​​ൽ ഡോ. ​​എം.​​കെ. അ​​യി​​ശ​​ക്കു​​ട്ടി എ​​ൽ.​​എം.​​പി, എ​​റ​​ണാ​​കു​​ളം എ​​ന്നാ​​ണ് ബൈ​​ലൈ​​ൻ വെ​ച്ചി​​ട്ടു​​ള്ള​​ത്. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ 1930 ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ഏ​​ക മു​​സ്‍ലിം വ​​നി​​താ ഡോ​​ക്ട​​ർ ആ​​ണെ​​ന്നും കാ​​ണു​​ന്നു​​ണ്ട്. ആ​​ശു​​പ​​ത്രി​​യു​​ടെ സൂ​​പ്ര​​ണ്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് മ​​റ്റൊ​​രു വി​​വ​​രം. എം.​​ബി.​​ബി.​​എ​​സി​​ന് തു​​ല്യ​​മാ​​യ ബി​​രു​​ദ​​മാ​​ണ് എ​​ൽ.​​എം.​​പി. ഇ​​ന്ത്യ​​യി​​ൽ സ്വാ​​ത​​ന്ത്ര്യ​​ല​​ബ്ധി​​ക്ക് മു​​മ്പ് നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന മെ​​ഡി​​ക്ക​​ൽ യോ​​ഗ്യ​​ത​​യാ​​യ LMP (Licentiate Medical Practitioner) ബി​​രു​​ദം ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നാ​​യി വൈ​​ദ്യ​​ന്മാ​​രെ വേ​​ഗ​​ത്തി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട് ആ​​വി​​ഷ്ക​​രി​​ച്ച, മൂ​​ന്ന​​ര മു​​ത​​ൽ നാ​​ലു​വ​​ർ​​ഷം വ​​രെ നീ​​ളു​​ന്ന ഒ​​രു ഡി​​പ്ലോ​​മ/​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സാ​​യി​​രു​​ന്നു ഇ​​ത്; 1946ൽ ​​ഭോ​​ർ ക​​മ്മി​​റ്റി (Bhore Committee) ഈ ​​കോ​​ഴ്സ് നി​​ർ​​ത്ത​​ലാ​​ക്കി.

‘‘1933 ഡി​​സം​​ബ​​ർ നാ​ലി​ലെ ​മാ​​തൃ​​ഭൂ​​മി ആ​​ഴ്ച​​പ്പ​​തി​​പ്പി​​ലെ ഒ​​രു വാ​​ർ​​ത്ത ഇ​​ങ്ങ​​നെ​​യാ​​ണ്: മ​​ല​​ബാ​​റി​​ലെ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​ൽ നി​​ന്നു ഇ​​ദം​​പ്ര​​ഥ​​മ​​മാ​​യി എ​​ൽ.​​എം.​​പി പ​​രീ​​ക്ഷ പാ​​സ്സാ​​യ ശ്രീ​​മ​​തി എം.​​കെ. ആ​​യി​​സ്സ​​ക്കു​​ട്ടി​​യെ അ​​ഭി​​ന​​ന്ദി​​ക്കു​​വാ​​ൻ ന​​വം​​ബ​​ർ 12ന് ​​വ​​ന്നേ​​രി​​യി​​ൽ​വ​​ച്ചു ശ്രീ​​മ​​തി പാ​​ർ​​വ്വ​​തി നെ​​ന്മേ​​നി​​മം​​ഗ​​ല​​ത്തി​​ന്റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഒ​​രു ​​പൊ​​തു​​യോ​​ഗം കൂ​​ടു​​ക​​യു​​ണ്ടാ​​യി’’. ഈ ​​വാ​​ർ​​ത്ത, മ​​ല​​ബാ​​റി​​ൽ നി​​ന്നു​​ള്ള ആ​​ദ്യ മു​​സ്‍ലിം വ​​നി​​താ ഡോ​​ക്ട​​ർ അ​​യി​​ശ​​ക്കു​​ട്ടി​​യാ​​ണ് എ​​ന്നു​​റ​​പ്പി​​ക്കു​​ന്നു​​ണ്ട്.

മ​​ല​​ബാ​​റി​​ലെ ആ​​ദ്യ പ​​ഥി​​ക​​ർ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ വ​​​​നി​​​​താ ഡോ​​​​ക്ട​​​​ർ, ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി വ​​​​നി​​​​താ ഡോ​​​​ക്ട​​​​ർ എ​​​​ന്ന ഖ്യാ​തി​​​​യും, തീ​യ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ ഡോ​​​​ക്ട​​​​ർ, മ​​​​ല​​​​ബാ​​​​റി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ ഡോ​​​​ക്ട​​​​ർ എ​​ന്നീ വി​​ശേ​​ഷ​​ണ​​ങ്ങ​​ളും നേ​​ടി​​യ ഒ​​രു വ്യ​​ക്തി​​യു​​ണ്ട്. ഡോ​​​​ക്ട​​​​ർ അ​​​​യ്യ​​​​ത്താ​​​​ൻ ജാ​​​​ന​​​​കി അ​​​​മ്മാ​​​​ൾ (1878–1945) ആ​​​​ണ​​ത്. ഡോ​​​​ക്ട​​​​ർ അ​​​​യ്യ​​​​ത്താ​​​​ൻ ഗോ​​​​പാ​​​​ല​​​​ന്റെ സ​​ഹോ​​ദ​​രി​​കൂ​​ടി​​യാ​​ണ് അ​​വ​​ർ.

ല​​ഭ്യ​​മാ​​യ പ​​ല വി​​വ​​ര​​ങ്ങ​​ളി​​ലും മ​​ല​​ബാ​​റി​​ലെ ആ​​ദ്യ വി​​ദ്യാ​​സ​​മ്പ​​ന്ന​ത​​യു​​ടെ മു​​സ്‍ലിം വ​​നി​​ത​​ക​​ളാ​​യി കാ​​ണു​​ന്ന​​ത് ത​​​ല​​​ശ്ശേ​​​രി​​​ക്കാ​​​ര​​​നാ​​​യ വാ​​​യ​​​പ്പു​​​റ​​​ത്ത്‌ കു​​​ന്ന​​​ത്ത്‌ മാ​​​യ​ന്റെ മൂ​​ന്നു പെ​​ൺ​​മ​​ക്ക​​ളെ​​യാ​​ണ്-​അ​​യി​​ശ, ആ​​മി​​ന, ഹ​​ലീ​​മ. ത​​​ല​​​ശ്ശേ​​​രി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് സ്കൂ​​​ളി​​​ലും സെ​​​ൻ​​​റ് ആ​​​ൻ​​​റ​​​ണീ​​​സ്‌ കോ​​​ള​​​ജി​​​ലു​​​മാ​​​ണ് ആ​​​യി​​​ശ​യെ അ​​​യ​​​ച്ച്‌ പ​​​ഠി​​​പ്പി​​​ച്ച​​​ത്‌. മൂ​​​ത്ത മ​​​ക​​​ളെ മ​​​ദ്രാ​​​സ്‌ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​പ്പി​​​ച്ച്‌ ഡോ​​​ക്ട​​​റാ​​​ക്കി.

1917ലാ​​ണ് അ​​യി​​ശ മാ​​യ​​ൻ ജ​​നി​​ച്ച​​ത്. ത​​​ല​​​ശ്ശേ​​​രി സേ​​​ക്ര​​​ഡ് ഹാ​​​ർ​ട്ട് സ്കൂ​ളി​​​ലും സെ​​​ൻ​​​റ് ആ​​​ൻ​​​റ​​​ണീ​​​സ്‌ കോ​​​ള​​​ജി​​​ലു​​​മാ​​​ണ് ആ​​​യി​​​ശ പ​​ഠി​​ച്ച​​ത്. വ​​​ട​​​ക്കെ മ​​​ല​​​ബാ​​​റി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ ആ​​​ദ്യ മു​​​സ്‍ലിം വ​​​നി​​​ത ആ​​​യി​​​ശ മാ​​​യ​​​ൻ ആ​​​യി​​​രു​​​ന്നി​​​രി​​​ക്ക​​​ണം. തു​​​ട​​​ർ​​​ന്ന് അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും നേ​​​ടി. മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ മു​​​സ്‍ലിം വി​​​ദ്യാ​​​ഭ്യാ​​​സ സ്പെ​​​ഷ​​​ൽ ഓ​​​ഫി​​​സ​​​റാ​​​യി ബ്രി​​​ട്ടീ​​​ഷ്‌ സ​​​ർ​​​ക്കാ​​​ർ അ​​യി​​ശ​​യെ നി​​​യ​​​മി​​​ച്ചു. പി​​​ന്നീ​​​ട്‌ ബ്രി​​​ട്ടീ​​​ഷ്‌ എ​​​ജു​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വി​​​സി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ എ​​​ത്തി. ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​ത്തോ​​​ടെ ഗേ​​​ൾ​​​സ്‌ എ​​​ല​മെ​ൻ​​​റ​​​റി സ്കൂ​​​ളു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ ആ​​​യി​​​ശ ബ്രി​​​ട്ടീ​​​ഷ്‌ ഗ​​​വ​​​ൺ​​​മെ​​​ൻ​​​റി​​​നോ​​​ട്‌ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

1944ൽ ​​​കൊ​​​ളം​​​ബോ സ്വ​​​ദേ​​​ശി​​​യും വ്യാ​​​പാ​​​രി​​​യു​​​മാ​​​യ എം.​​​എ​​​സ്‌.​​​എം. റ​​​ഊ​​​ഫു​​​മാ​​​യി അ​​യി​​ശ​​യു​​ടെ വി​​​വാ​​​ഹം ന​​​ട​​​ന്നു. പി​ന്നീ​ട് കൊ​​​ളം​​​ബോ​​​യി​​​ലാ​​യി താ​​മ​​സം. കൊ​​​ളം​​​ബോ​​​യി​​​ലെ ആ​​​ദ്യ മു​​​സ്‍ലിം ലേ​​​ഡീ​​​സ്‌ കോ​​​ള​​​ജിെ​​​ൻ​​​റ പ്ര​​​ഥ​​​മ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​യി അ​​യി​​ശ റ​​ഊ​​ഫ് നി​​യ​​മി​​ക്ക​​പ്പെ​​ട്ടു. 1946ൽ ​​​ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട രാ​​​ഷ്ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ യു​​​നൈ​​​റ്റ​​​ഡ്‌ നാ​​​ഷ​​​ന​​​ൽ പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്കൃ​​​ത​​​മാ​​​യ​​​പ്പോ​​​ൾ അ​​തി​​നൊ​​പ്പം ചേ​​ർ​​ന്നു. അ​​ങ്ങ​​നെ കൊ​​​ളം​​​ബോ മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ൽ െഡ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി 1952 മു​​​ത​​​ൽ 1954 വ​​​രെ അ​​യി​​ശ റ​​ഊ​​ഫ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

1939ൽ ​​ഹ​​ലീ​​മാ ബീ​​വി പ​​ത്രാ​​ധി​​പ​​രാ​​യ ‘മു​​സ്‍ലിം വ​​നി​​ത’​​യി​​ൽ വ​​ന്ന ഒ​​രു വാ​​ർ​​ത്താ​​ശ​​ക​​ലം ച​​രി​​​ത്ര​​കാ​​ര​​നാ​​യ ഡോ. ​​സ​​ക്ക​​രി​​യ ത​​ങ്ങ​​ൾ പ​​ങ്കു​​വെ​ക്കു​ന്നു. വാ​​ർ​​ത്ത ഇ​​ങ്ങ​​നെ​​യാ​​ണ്:

 

അ​​നു​​മോ​​ദ​​നം

തി​​രു: ഗ​​വ​​​ൺ​​മെ​​ന്റി​​ന്റെ നി​​വേ​ദ​​ന​​ത്തോ​​ടു​​കൂ​​ടി ഉ​​പ​​രി വി​​ദ്യാ​​ഭ്യാ​​സാ​​ർ​​ഥം മ​​ദ്രാ​​സി​ൽ പോ​​യി എം.​​എ ആ​​ണേ​​ഴ്സ് പ​​രീ​​ക്ഷ​​യി​​ൽ പ്ര​​ശ​​സ്ത​​മാ​​യ വി​​ജ​​യം നേ​​ടി മ​​ദ്രാ​​സ് പ്ര​​സി​​ഡ​​ൻ​​സി​​യി​ലെ ഏ​​ക മു​​സ്‍ലിം വ​​നി​​ത​​യാ​​ണ് ശ്രീ​​മ​​തി ഐ​​ശാ ബാ​​പ്പു വൈ​​ദ്യ​​ർ എം.​​എ.​​ബി.​​എ​​സ്.​​സി. ഈ ​​വി​​ജ​​യ​​ത്തി​​ൽ ആ ​​മാ​​ന്യ മ​​ഹ​​തി​​യെ​​യും പി​​താ​​വി​​നെ​​യും ഞ​​ങ്ങ​​ൾ ഹാ​​ർ​​ദ​​മാ​​യി അ​​നു​​മോ​​ദി​​ച്ചു​​കൊ​​ള്ളു​​ന്നു. വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ വ​​ള​​രെ പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​ന് മി​​സ്സ് ഐ​​ഷാ​​മ്മ​​യു​​ടെ പ്ര​​ശം​​സാ​​ർ​​ഹ​​മാ​​യ ഈ ​​വി​​ജ​​യം മ​​ഹ​​ത്താ​​യ അ​​നു​​ഗ്ര​​ഹ​​വും അ​​ഭി​​മാ​​ന​​വു​​മാ​​ണ്.

1930-39 കാ​​ല​​ത്താ​​ണ് മു​​സ്‍ലിം വ​​നി​​ത​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​ലി​​യ ചു​​വ​​ടു​​ക​​ൾ വെ​ക്കു​ന്ന​​ത്. സ​​മാ​​ന​​മാ​​യ കാ​​ല​​ത്താ​​ണ് ന​​മ്പൂ​​തി​​രി സ​​മു​​ദാ​​യ​​ത്തി​​ലെ സ്ത്രീ​​ക​​ളു​​ടെ അ​​വ​​സ്ഥ​​യും. 1935 മാ​​ർ​​ച്ച് 25 ലെ ​​മാ​​തൃ​​ഭൂ​​മി ആ​​ഴ്ച​​പ്പ​​തി​​പ്പി​​ലെ ഒ​​രു ചെ​​റി​​യ വാ​​ർ​​ത്ത അ​​ത് സ്ഥി​​രീ​​ക​​രി​​ക്കു​​ന്നു. ‘‘ഒ​​റ്റ​​പ്പാ​​ല​​ത്ത് ശ്രീ​​രാ​​മ​​കൃ​​ഷ്ണ കാ​​മേ​​ർ​​സി​​യ​​ൽ സ്കൂ​​ളി​​ന്റെ മാ​​നേ​​ജ​​ർ മി​​സ്റ്റ​ർ പി.​​എം. നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി​​യു​​ടെ മ​​രു​​മ​​ക​​ൾ ശ്രീ​​മ​​തി എം. ​​ന​​ങ്ങീ​​ലി ക​​ന്യ​​ക​​യെ ത​​​ല​​ശ്ശേ​​രി മു​​ൻ​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ ഒ​​രു ലേ​​ഡി വാ​​ക്സി​​നേ​​റ്റ​​റാ​​യി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്നു. ന​​മ്പൂ​​തി​​രി സ​​മു​ദാ​​യ​​ത്തി​​ൽ​​നി​​ന്ന് ഇ​​ദം പ്ര​​ഥ​​മ​​മാ​​യി സ്കൂ​​ൾ ഫ​​യി​​നാ​​ൽ പ​​രീ​​ക്ഷ പാ​​സ്സാ​​യി ഒ​​രു ഉ​​ദ്യോ​​ഗം ല​​ഭി​​ക്കു​​ന്ന​​ത് ശ്രീ​​മ​​തി ന​​ങ്ങീ​​ലി ക​​ന്യ​​ക എ​​ന്ന പ്ര​​സ്തു​​ത അ​​ന്ത​​ർ​​ജ​​ന​​ത്തി​​നാ​​ണ്.’’

അ​​താ​​യ​​ത്, മു​​സ്‍ലിം വ​​നി​​ത​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​വും ന​​മ്പൂ​​തി​​രി സ​​മു​​ദാ​​യ​​ത്തി​​ലെ സ്ത്രീ​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ ചു​​വ​​ടു​​വെ​പ്പു​ക​​ളും ഏ​​താ​​ണ്ട് ഒ​​രേ കാ​​ല​​ത്താ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​ത്. സ​​മൂ​​ഹ​​ത്തി​​ൽ സ​​വി​​ശേ​​ഷ ജാ​​തി​​അ​​ധി​​കാ​​ര​​വും സ​​മ്പ​​ത്തും കൈ​​യാ​​ളി​​യി​​രു​​ന്ന സ​​വ​​ർ​​ണ സ​​മു​​ദാ​​യ​​ത്തി​​ലെ സ്ത്രീ​​ക​​ളു​​ടെ അ​​വ​​സ്ഥ, അ​​ത​​ല്ലാ​​തി​​രു​​ന്ന സ​​മു​​ദാ​​യ​​വു​​മാ​​യി ഒ​​ത്തു​​പോ​​കു​​ന്നു.

ന​​മു​​ക്ക് എം.​​കെ. അ​​യി​​ശ​​ക്കു​​ട്ടി​​യി​​ലേ​​ക്ക് വ​​രാം. അ​​വ​​ർ ഡോ​​ക്ട​​ർ ആ​​ണെ​​ന്ന​​തു​​മാ​​​ത്ര​​മ​​ല്ല, ല​​ഭ്യ​​മാ​​യ അ​​വ​​രു​​ടെ ര​​ണ്ടു ലേ​​ഖ​​ന​​ങ്ങ​​ളി​​ലും മു​​സ്‍ലിം സ്​​​ത്രീ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി പ്ര​​ത്യേ​​കി​​ച്ചും വാ​​ദി​​ക്കു​​ന്നു​​ണ്ട്. അ​​വ​​ർ ​െപാ​​തു​​വി​​ൽ വാ​​ദി​​ക്കു​​ന്ന​ത് സ്ത്രീ​​ക​​ളു​െ​​ട വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​വേ​​ണ്ടി​​യാ​​ണ്. ആ ​​അ​​ർ​​ഥ​ത്തി​​ൽ ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​രു​​ടെ നി​​ര​​യി​​ലാ​​ണ് ​അ​​യി​​ശ​​ക്കു​​ട്ടി​​യു​​ടെ സ്ഥാ​​നം. അ​​തു​​പോ​​ലെ സ്ത്രീ ​​മു​​ന്നേ​​റ്റ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ പ​​ഥി​​ക​​യാ​​യും അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്. പ​​ക്ഷേ, ഇ​​പ്പോ​​ഴും ച​​രി​​ത്ര പു​​സ്ത​​ക​​ങ്ങ​​ളി​​ൽ അ​​യി​​ശ​​ക്കു​​ട്ടി​​യി​​ല്ല. ച​​രി​​ത്ര​​ത്തി​​ന്റെ മ​​റ​​വി​​ലാ​​ണി​​പ്പോ​​ഴു​​മ​​വ​​ർ. അ​​വ​​രെ ഇ​​രു​​ട്ടി​​ൽ​നി​​ന്ന് വെ​​ളി​​ച്ച​​ത്തി​​ന്റെ നി​​റ​​വി​​ലേ​​ക്ക് ​കൊ​​ണ്ടു​​വ​​രേ​​ണ്ട​​തു​​ണ്ട്.

News Summary - The Lost History of Kerala's Muslim Women Pioneers