Begin typing your search above and press return to search.
proflie-avatar
Login

മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി: ഒ​രു പു​ന​രാ​ലോ​ച​ന

മ​ഹോ​ദ​യ​പു​ര​ത്തെ   ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി:   ഒ​രു പു​ന​രാ​ലോ​ച​ന
cancel

എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി കൃ​ത്യ​മാ​യി​രു​ന്നോ? കാ​ല​ഗ​ണ​ന​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ചു​വോ? മ​ധ്യ​കാ​ല കേ​ര​ള​ച​രി​ത്ര​ത്തി​ലെ മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യെ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​റി​വു​ക​ളെ പു​ന​ർ നി​ർ​വ​ചി​ക്കു​ന്ന ചി​ല ലി​ഖി​ത​ങ്ങ​ൾ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി കൃ​ത്യ​മാ​യ വം​ശാ​വ​ലി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​നാ​യ ലേ​ഖ​ക​ൻ. കേ​ര​ള ച​രി​ത്ര​ത്തി​ന് ഒ​രു തി​രു​ത്തു​കൂ​ടി​യാ​ണി​ത്. ച​രി​ത്ര​ത്തി​ന്റെ സു​പ്ര​ധാ​ന ഉ​പാ​ദാ​ന​ങ്ങ​ൾ എ​ന്ന...

Your Subscription Supports Independent Journalism

View Plans
എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി കൃ​ത്യ​മാ​യി​രു​ന്നോ? കാ​ല​ഗ​ണ​ന​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ചു​വോ? മ​ധ്യ​കാ​ല കേ​ര​ള​ച​രി​ത്ര​ത്തി​ലെ മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യെ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​റി​വു​ക​ളെ പു​ന​ർ നി​ർ​വ​ചി​ക്കു​ന്ന ചി​ല ലി​ഖി​ത​ങ്ങ​ൾ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി കൃ​ത്യ​മാ​യ വം​ശാ​വ​ലി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​നാ​യ ലേ​ഖ​ക​ൻ. കേ​ര​ള ച​രി​ത്ര​ത്തി​ന് ഒ​രു തി​രു​ത്തു​കൂ​ടി​യാ​ണി​ത്.

ച​രി​ത്ര​ത്തി​ന്റെ സു​പ്ര​ധാ​ന ഉ​പാ​ദാ​ന​ങ്ങ​ൾ എ​ന്ന നി​ല​ക്ക് ലി​ഖി​ത​ങ്ങ​ൾ​ക്കും അ​വ​യു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്. ആ​രം​ഭ​കാ​ല​ത്തെ ച​രി​ത്ര​കാ​ര​ന്മാ​രൊ​ക്കെ ത​ന്നെ രാ​ജ​വം​ശ​ങ്ങ​ളു​ടെ ലി​ഖി​ത​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശാ​വ​ലി പു​ന​ർ​സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ പ​രി​ശ്ര​മം ന​ട​ത്തി​യി​രു​ന്ന​ത്. മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രെ സം​ബ​ന്ധി​ച്ചും ഇ​ത് അ​പ്ര​കാ​രം​ത​ന്നെ ആ​യി​രു​ന്നു. നാ​ളി​തു​വ​രെ നാ​ല് പ​ണ്ഡി​ത​ന്മാ​രെ​ങ്കി​ലും ലി​ഖി​ത​ങ്ങ​ളെ​യും സാ​ഹി​ത്യ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഇ​വ​യി​ൽ മെ​ച്ച​പ്പെ​ട്ട​തും യു​ക്തി​ഭ​ദ്ര​വു​മാ​യ​ത് ര​ണ്ടെ​ണ്ണ​മാ​ണ്. ചി​ല​പ്പോ​ഴെ​ങ്കി​ലും പു​തു​താ​യി ല​ഭി​ക്കു​ന്ന ഒ​രു ലി​ഖി​ത​മോ, നേ​ര​ത്തേ അ​റി​വി​ലു​ള്ള ലി​ഖി​ത​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ വ്യാ​ഖ്യാ​ന​മോ നി​ല​വി​ലു​ള്ള ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​യി മാ​റി​യി​ട്ടു​ണ്ട്. അ​പ്ര​കാ​രം, മ​ധ്യ​കാ​ല കേ​ര​ള​ച​രി​ത്ര​ത്തി​ലെ മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യെ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​റി​വു​ക​ളെ പു​ന​ർ​നി​ർ​വ​ചി​ക്കു​ന്ന ചി​ല ലി​ഖി​ത​ങ്ങ​ൾ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണ് ഈ ​ലേ​ഖ​ന​ത്തി​ന്റെ ല​ക്ഷ്യം.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​പാ​ദം വ​രെ കേ​ര​ള​ത്തി​ന്റെ പൂ​ർ​വ മ​ധ്യ​കാ​ല ച​രി​ത്രം (Early Medieval History) കേ​ര​ളോ​ൽ​പ​ത്തി​യും കേ​ര​ള മാ​ഹാ​ത്മ്യ​വും പ​റ​ഞ്ഞ കെ​ട്ടു​ക​ഥ​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​യ​ത് പൂ​ർ​വ മ​ധ്യ​കാ​ല ലി​ഖി​ത​ങ്ങ​ളു​ടെ​യും സാ​ഹി​ത്യ​ങ്ങ​ളു​ടെ​യും പ്ര​സി​ദ്ധീ​ക​ര​ണം ഉ​ണ്ടാ​യ​തോ​ടു​കൂ​ടി​യാ​ണ്. തി​രു​വി​താം​കൂ​റി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ട്രാ​വ​ൻ​കൂ​ർ ആ​ർ​ക്കി​യ​​ളോ​ജി​ക്ക​ൽ സീ​രീ​സ് (TAS, 1908-1941) ആ​ണ് കേ​ര​ള​ത്തി​ലെ പൂ​ർ​വ മ​ധ്യ​കാ​ല ച​രി​ത്ര​ത്തി​ലേ​ക്ക് കൃ​ത്യ​മാ​യ വെ​ളി​ച്ചം വീ​ശു​ന്ന ത​ര​ത്തി​ൽ അ​ക്കാ​ല​ത്തെ ലി​ഖി​ത​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന​ത്.

ഏ​ക​ദേ​ശം ഇ​ക്കാ​ല​ത്തു​ത​ന്നെ കൊ​ച്ചി​യി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന രാ​മ​വ​ർ​മ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബു​ള്ള​റ്റി​ൻ (1930- 1948) കൊ​ച്ചി പ്ര​ദേ​ശ​ത്തു​ള്ള ചി​ല ലി​ഖി​ത​ങ്ങ​ളും വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്നു. ചേ​ര​ന്മാ​രു​ടെ സ​മ​കാ​ലി​ക​രാ​യ പ​ല്ല​വ​ർ, ചോ​ഴ​ർ എ​ന്നീ വം​ശ​ങ്ങ​ളു​ടെ ചെ​പ്പേ​ടു​ക​ൾ കൃ​ത്യ​മാ​യി അ​വ​രു​ടെ വം​ശാ​വ​ലി വി​വ​രി​ച്ചി​രു​ന്നു. പ​ക്ഷേ, ചേ​ര കാ​ല​ത്തെ ലി​ഖി​ത​ങ്ങ​ൾ ഭ​രി​ക്കു​ന്ന രാ​ജാ​വി​ന്റെ ഭ​ര​ണ​വ​ർ​ഷം പ​റ​ഞ്ഞു​കൊ​ണ്ട് നേ​രി​ട്ട് ലി​ഖി​ത​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശാ​വ​ലി ത​യാ​റാ​ക്കു​ക എ​ളു​പ്പ​വും അ​ല്ലാ​യി​രു​ന്നു.

പൂ​ർ​വ മ​ധ്യ​കാ​ല കേ​ര​ള ച​രി​ത്ര​ത്തെ ബാ​ധി​ക്കു​ന്ന​ത് എ​ന്ന് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​കാ​ര​ന്മാ​ർ ക​രു​തി​യി​രു​ന്ന ത​മി​ഴ് ശൈ​വ-​വൈ​ഷ്ണ​വ ഭ​ക്തി ക​വ​ന​ങ്ങ​ൾ ആ​യി​രു​ന്ന പ​ന്ത്ര​ണ്ട് തി​രു​മു​റ​ക​ളും നാ​ലാ​യി​രം ദി​വ്യ പ്ര​ബ​ന്ധ​ങ്ങ​ളും പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ ര​ണ്ടാം പ​കു​തി മു​ത​ൽ​ക്ക് അ​റു​മു​ഖ നാ​വ​ല​രു​ടെ​യും (1822-1879) മ​റ്റും ശ്ര​മ​ഫ​ല​മാ​യി ത​മി​ഴ്നാ​ട്ടി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. മ​ഹോ​ദ​യ​പു​ര പ​ര​മേ​ശ്വ​ര​നാ​യ ഒ​രു കു​ല​ശേ​ഖ​ര​ന്റേ​തെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ‘സു​ഭ​ദ്രാ​ധ​ന​ഞ്ജ​യം’, ‘ത​പ​തീ സം​വ​ര​ണം’ എ​ന്നീ ര​ണ്ടു സം​സ്കൃ​ത നാ​ട​ക​ങ്ങ​ൾ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​നു​സ്ക്രി​പ്റ്റ് ലൈ​ബ്ര​റി​യി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

ല​ഭ്യ​മാ​യ തെ​ളി​വ് സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ ഒ​മ്പ​ത് രാ​ജാ​ക്ക​ന്മാ​ർ അ​ട​ങ്ങു​ന്ന ഒ​രു വം​ശാ​വ​ലി ആ​ദ്യ​മാ​യി നി​ർ​മി​ച്ച​ത് എ.​എ​സ്. രാ​മ​നാ​ഥ അ​യ്യ​ർ ആ​ണ്.1 ആ​റു പേ​രു​ള്ള മ​റ്റൊ​രു പ​ട്ടി​ക രാ​മ​വ​ർ​മ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബു​ള്ള​റ്റി​ന്റെ ഏ​ഴാം ​വാ​ല്യ​ത്തി​ൽ വി.​കെ. ആ​ർ. മേ​നോ​നും പ്ര​സി​ദ്ധീ​ക​രി​ക്കു​ക ഉ​ണ്ടാ​യി.2 ഈ ​ര​ണ്ടു പ​ട്ടി​ക​ക​ളും അ​ന്നു​വ​രെ ല​ഭി​ച്ച ലി​ഖി​ത​ങ്ങ​ളി​ൽ​നി​ന്നും അ​റി​യാ​മാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ൻ, സ്ഥാ​ണു ര​വി, ഇ​ന്ദു​കോ​ത, ഭാ​സ്ക​ര ര​വി എ​ന്നി​വ​രെ​യും ത​മി​ഴ് ഭ​ക്തി സാ​ഹി​ത്യ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന കു​ല​ശേ​ഖ​ര ആ​ഴ്വാ​റെ​യും സം​സ്കൃ​ത നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യ കു​ല​ശേ​ഖ​ര​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഒ​രു വം​ശാ​വ​ലി പ്ര​ഫ. ഇ​ളം​കു​ളം കു​ഞ്ഞ​ൻ​പി​ള്ള (1904-1973) ആ​ണ് ത​യാ​റാ​ക്കി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ച​രി​ത്ര​കാ​ര​ൻ ആ​യി​രു​ന്നി​െ​ല്ല​ങ്കി​ലും മേ​ൽ​പ​റ​ഞ്ഞ മു​ൻ​ഗാ​മി​ക​ളെ ആ​പേ​ക്ഷി​ച്ച് പ​ല​നി​ല​ക്കും സ​മ​ർ​ഥ​നാ​യി​രു​ന്നു ഇ​ളം​കു​ളം. കേ​ര​ള​ത്തി​ലെ പു​രാ ലി​പി​ക​ളി​ലും സം​സ്കൃ​തം, ത​മി​ഴ്, പ്രാ​ചീ​ന മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും ജ്യോ​തി​ഷ​ത്തി​ലും പ​ണ്ഡി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചേ​ര​കാ​ല​ത്തെ ല​ഭ്യ​മാ​യ ലി​ഖി​ത​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മേ അ​തെ​ഴു​തി​യ കൊ​ല്ല​വ​ർ​ഷം സൂ​ചി​പ്പി​ക്കു​ന്നു​ള്ളൂ. അ​വ​യി​ൽ ചി​ല​ത് ക​ലി​ദി​നം സൂ​ചി​പ്പി​ക്കു​ന്ന​വ​യും ഉ​ണ്ട്. മി​ക്ക​വ​യും ഭ​രി​ക്കു​ന്ന രാ​ജാ​വി​ന്റെ അ​പ്പോ​ഴ​ത്തെ ഭ​ര​ണ​വ​ർ​ഷ​ത്തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. രാ​ജാ​വി​ന്റെ ഭ​ര​ണ​വ​ർ​ഷം സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് എ​ഴു​തു​ന്ന ലി​ഖി​ത​ങ്ങ​ളി​ൽ അ​തോ​ടൊ​പ്പം വ്യാ​ഴ (Jupiter)ത്തി​ന്റെ​യും സൂ​ര്യ​ന്റെ​യും അ​പ്പോ​ഴ​ത്തെ നി​ല​യും പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ച​രി​ത്ര​കാ​ര​ന്മാ​ർ മാ​ത്ര​മ​ല്ല ച​രി​ത്രാ​ന്വേ​ഷി​ക​ളും ജ്യോ​തി​ഷ വി​ജ്ഞാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഗ്ര​ഹി​ച്ചി​രി​ക്കേ​ണ്ട​ത് ലി​ഖി​ത​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.

 

ഭൂ​മി​യെ കേ​ന്ദ്ര​മാ​ക്കി മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ടു​ള്ള പു​രാ​ത​ന ജ്യോ​തി​ശാ​സ്ത്രം, സൂ​ര്യ​ൻ, ച​ന്ദ്ര​ൻ, ബു​ധ​ൻ, ശു​ക്ര​ൻ, ചൊ​വ്വ, വ്യാ​ഴം എ​ന്നീ ജ്യോ​തി​ർ​ഗോ​ള​ങ്ങ​ളെ ഗ്ര​ഹ​ങ്ങ​ളാ​യാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഈ ​ഗ്ര​ഹ​ങ്ങ​ൾ ഭൂ​മി​യെ ചു​റ്റു​ന്ന​ത് 360 ഡി​ഗ്രി​യു​ള്ള വൃ​ത്താ​കാ​ര​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണെ​ന്നു സ​ങ്ക​ൽ​പി​ച്ച്, ഈ ​ഭ്ര​മ​ണ പ​ഥ​ത്തെ 30 ഡി​ഗ്രി വീ​ത​മു​ള്ള 12 രാ​ശി​ക​ളാ​യി വി​ഭ​ജി​ച്ചി​രു​ന്നു. 4333 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് സ്വ​ന്തം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഒ​രു പ​രി​ക്ര​മ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന വ്യാ​ഴം ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം (4333/12 =361 ദി​വ​സം) ഓ​രോ രാ​ശി​യി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ന്ന​താ​യും പു​രാ​ത​ന ജ്യോ​തി​ഷം സ​ങ്ക​ൽ​പി​ക്കു​ന്നു. വ്യാ​ഴ​ത്തി​ന്റെ ച​ല​ന​ത്തി​ലു​ള്ള ഈ ​കൃ​ത്യ​ത​യാ​ണ് രാ​ജാ​ക്ക​ന്മാ​രു​ടെ ഭ​ര​ണ വ​ർ​ഷ​ത്തോ​ടൊ​പ്പം വ്യാ​ഴ​ത്തി​ന്റെ നി​ല​കൂ​ടി ലി​ഖി​ത​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.

ജ്യോ​തി​ഷ​ത്തി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രു​ന്ന ഇ​ളം​കു​ളം, ഭാ​സ്ക​ര ര​വി ഒ​ഴി​കെ​യു​ള്ള രാ​ജാ​ക്ക​ന്മാ​രു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴ​ത്തി​ന്റെ ച​ല​നം ഭ​ര​ണ​വ​ർ​ഷ​ങ്ങ​ളോ​ട് ഒ​ത്തു​പോ​കു​ന്നു എ​ന്നു​ള്ള​തും, ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴ​ത്തി​ന്റെ ച​ല​ന​ത്തി​ലു​ള്ള ഈ ​കൃ​ത്യ​ത പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നു​ള്ള​തും ശ്ര​ദ്ധി​ച്ചു. ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ പ​തി​മൂ​ന്നാം ഭ​ര​ണ​വ​ർ​ഷം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മൂ​ന്നു ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴം മൂ​ന്നു വ്യ​ത്യ​സ്ത രാ​ശി​ക​ളി​ൽ നി​ൽ​ക്കു​ന്ന​താ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​തി​നാ​ൽ മൂ​ന്നു ഭാ​സ്ക​ര ര​വി​മാ​ർ ചേ​ര രാ​ജാ​ക്ക​ന്മാ​രി​ൽ ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണ​മെ​ന്ന് ഇ​ളം​കു​ളം വാ​ദി​ച്ചു. ഇ​വ​രി​ൽ ഭാ​സ്ക​ര ര​വി ഒ​ന്നാ​മ​നും ഭാ​സ്ക​ര ര​വി ര​ണ്ടാ​മ​നും സ​മ​കാ​ലി​ക​രാ​യി​രു​ന്നി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യൂ​ഹി​ക്കു​ന്നു. അ​തി​ന്റെ കാ​ര​ണം പി​റ​കെ ച​ർ​ച്ച​ചെ​യ്യാം.

ഇ​ളം​കു​ളം ത​യാ​റാ​ക്കി​യ ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശാ​വ​ലി പ​ട്ടി​ക താ​ഴെ കൊ​ടു​ക്കു​ന്നു:3

1 കു​ല​ശേ​ഖ​ര വ​ർ​മ 800-820

2 രാ​ജ​ശേ​ഖ​ര​ൻ 820-844

3 സ്ഥാ​ണു ര​വി​വ​ർ​മ 844-885

4 രാ​മ​വ​ർ​മ 885-917

5 കോ​ത ര​വി​വ​ർ​മ 917-947

6 ഇ​ന്ദു കോ​ത വ​ർ​മ 944-962

7 ഭാ​സ്ക​ര ര​വി​വ​ർ​മ I 962-1019

8 ഭാ​സ്ക​ര ര​വി​വ​ർ​മ II 979-1021

9 വീ​ര​കേ​ര​ള​ൻ 1021-1028

10 രാ​ജ​സിം​ഹ​ൻ 1028-1043

11 ഭാ​സ്ക​ര ര​വി III 1043-1082

12 ര​വി​രാ​മ വ​ർ​മ 1082-1090

13 രാ​മ​വ​ർ​മ

കു​ല​ശേ​ഖ​ര​ൻ 1090-1102

മു​ക​ളി​ൽ കൊ​ടു​ത്തി​ട്ടു​ള്ള പൂ​ർ​വ മ​ധ്യ​കാ​ല​ത്തെ ചേ​ര രാ​ജാ​ക്ക​ന്മാ​രി​ൽ, സ്ഥാ​ണു ര​വി​യു​ടെ കാ​ലം ഇ​ളം​കു​ളം നി​ർ​ണ​യി​ച്ച​ത് സ്ഥാ​ണു ര​വി​യു​ടെ സ​മ​കാ​ലി​ക​നാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ഴു​തി​യ ല​ഘു​ഭാ​സ്ക​രീ​യ വ്യാ​ഖ്യാ എ​ന്ന ജ്യോ​തി​ഷ കൃ​തി​യി​ലെ സൂ​ച​ന​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ തൃ​ശൂ​ർ ജി​ല്ല​യി​ലെ നെ​ടും​പു​റം ത​ളി ക്ഷേ​ത്ര​ത്തി​ൽ ഉ​ള്ള കോ​ത ര​വി​യു​ടെ 17ാം ഭ​ര​ണ​വ​ർ​ഷ​ത്തി​ലു​ള്ള ഒ​രു ലി​ഖി​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ളം​കു​ളം കോ​ത ര​വി​യു​ടെ കാ​ലം നി​ർ​ണ​യി​ച്ച​ത്.

വ്യാ​ഴം മി​ഥു​ന​ത്തി​ൽ നി​ൽ​ക്കു​ന്ന​താ​യി പ​റ​യു​ന്ന ആ ​ലി​ഖി​തം അ​വ​സാ​നി​ക്കു​ന്ന​ത് ‘ക​ലി​യു​ഗം നാ​ലാ​യി​ര​ത്തി മു​പ്പ​ത’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​യി​രു​ന്നു. ക​ലി​വ​ർ​ഷം 4035ൽ ​മാ​ത്ര​മേ വ്യാ​ഴം മി​ഥു​ന​രാ​ശി​യി​ൽ പ്ര​വേ​ശി​ക്കു​ക​യു​ള്ളൂ എ​ന്നു​ള്ള​തി​നാ​ൽ ലി​ഖി​ത​ത്തി​ന്റെ അ​വ​സാ​ന​ത്തെ ചി​ല അ​ക്ഷ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഇ​ളം​കു​ളം ക​ണ​ക്കു​കൂ​ട്ടി. മ​റ്റു ലി​ഖി​ത​ങ്ങ​ളി​ൽ​നി​ന്നും കോ​ത ര​വി മു​പ്പ​തു വ​ർ​ഷം ഭ​രി​ച്ചി​ട്ടു​ള്ള​താ​യി അ​റി​യാ​മാ​യി​രു​ന്ന​തി​നാ​ൽ പൊ​തു​വ​ർ​ഷം 917 മു​ത​ൽ 947 വ​രെ കോ​ത ര​വി ഭ​രി​ച്ചി​രു​ന്നി​രി​ക്കാം എ​ന്നും ഇ​ളം​കു​ളം ഊ​ഹി​ച്ചു.

 

ഇ​ളം​കു​ളം ത​യാ​റാ​ക്കി​യ ചേ​ര​വം​ശാ​വ​ലി​യി​ലെ മ​റ്റു രാ​ജാ​ക്ക​ന്മാ​രി​ൽ ഏ​ക​ദേ​ശം കൃ​ത്യ​മാ​യി ഭ​ര​ണ​കാ​ലം അ​റി​യാ​വു​ന്ന ഒ​രു രാ​ജാ​വ് അ​വ​സാ​ന​ത്തെ ചേ​ര രാ​ജാ​വ് എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന രാ​മ​വ​ർ​മ​യും മ​റ്റൊ​രാ​ൾ ഭാ​സ്ക​ര ര​വി​യും ആ​യി​രു​ന്നു. രാ​മ​വ​ർ​മ​യു​ടെ പേ​ര് പ​റ​യു​ന്ന കൊ​ല്ലം രാ​മേ​ശ്വ​രം ലി​ഖി​തം കൊ​ല്ല​വ​ർ​ഷം 278ൽ (C.E. 1103) ​ആ​ണ് എ​ഴു​തി​യി​രു​ന്ന​ത്. വേ​ണാ​ട് നാ​ടു​വാ​ഴി​യാ​യ ശ്രീ​വ​ല്ല​ഭ​ൻ കോ​ത​യു​ടെ കൊ​ല്ല​വ​ർ​ഷം 149 (C.E. 974)ൽ ​എ​ഴു​ത​പ്പെ​ട്ട മാ​മ്പി​ള്ളി ചെ​പ്പേ​ട് ആ​ണ് ഭാ​സ്ക​ര ര​വി​യു​ടെ കാ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഇ​ളം​കു​ള​ത്തെ സ​ഹാ​യി​ച്ച​ത്. ഭാ​സ്ക​ര ര​വി​യും ശ്രീ​വ​ല്ല​ഭ​ൻ കോ​ത​യും സ​മ​കാ​ലി​ക​രാ​ണെ​ന്നു തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്നു​ള്ള ഒ​രു ലി​ഖി​ത​ത്തി​ൽ​നി​ന്നും അ​റി​യാ​മാ​യി​രു​ന്നു. ഈ​യ​ടു​ത്ത് ഇ​ളം​കു​ന്ന​പ്പു​ഴ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ഈ ​ലേ​ഖ​ക​ൻ ക​ണ്ടെ​ടു​ത്തു പ്ര​സി​ദ്ധീ​ക​രി​ച്ച ലി​ഖി​ത​വും ഇ​ക്കാ​ര്യം ശ​രി​വെ​ക്കു​ന്ന​താ​ണ്.4 മ​റ്റു​ള്ള രാ​ജാ​ക്ക​ന്മാ​രു​ടെ എ​ല്ലാം കാ​ല​നി​ർ​ണ​യം കേ​വ​ലം അ​ഭ്യൂ​ഹ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.

മ​ധ്യ​കാ​ല ചേ​ര വം​ശാ​വ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത പ്ര​ധാ​ന​പ്പെ​ട്ട സം​ഭാ​വ​ന ഉ​ണ്ടാ​യ​ത് ഇ​ളം​കു​ള​ത്തി​ന്റെ ശി​ഷ്യ​നാ​യ എം.​ജി.​എ​സ് നാ​രാ​യ​ണ​നി​ൽ (1932-2025) നി​ന്നു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്റെ തീ​സീ​സ് (Kerala University, 1972) പി​ൽ​ക്കാ​ല​ത്ത് പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കി​യ​പ്പോ​ൾ (Perumals of Kerala, 1996) സ​മ​ർ​പ്പി​ച്ച​ത് ഇ​ളം​കു​ള​ത്തി​നാ​യി​രു​ന്നു. ഇ​ളം​കു​ളം ഉ​പ​യോ​ഗി​ച്ച ലി​ഖി​ത​ങ്ങ​ൾ​ക്കു പു​റ​മെ മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ ചി​ല ലി​ഖി​ത​ങ്ങ​ൾ കൂ​ടി എം.​ജി.​എ​സ് ത​ന്റെ പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി വാ​യി​ച്ച​വ​യാ​യി​രു​ന്നു.

 

ഈ ​ലി​ഖി​ത​ങ്ങ​ൾ​ക്ക് ഒ​പ്പം ത​മി​ഴ്നാ​ട്ടി​ൽ ചോ​ള കാ​ല​ത്തു​ണ്ടാ​യ ചി​ല ലി​ഖി​ത​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും അ​തു​വ​രെ അ​റി​യ​പ്പെ​ടാ​തി​രു​ന്ന ചി​ല രാ​ജാ​ക്ക​ന്മാ​രു​ടെ പേ​രു​ക​ൾ​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. കോ​ത കോ​ത, ആ​ദി​ത്യ​ൻ കോ​ത, രാ​ജ രാ​ജ​ൻ എ​ന്നീ മൂ​ന്നു രാ​ജാ​ക്ക​ൻ​മാ​രെ ക​ണ്ടെ​ത്തി ചേ​ര വം​ശാ​വ​ലി​യി​ൽ ചേ​ർ​ത്ത​ത് കൂ​ടാ​തെ, അ​വ​സാ​ന​ത്തെ ചേ​ര രാ​ജാ​വ് എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന രാ​മ​വ​ർ​മ കു​ല​ശേ​ഖ​ര​ൻ ഇ​രു​പ​തു വ​ർ​ഷം​കൂ​ടി ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്നി​രി​ക്കാം എ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ തി​രു​വാ​ല​ഞ്ചു​ഴി ലി​ഖി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം വാ​ദി​ച്ചു.5

ഇ​ളം​കു​ള​ത്തി​ന്റെ പ​ല വാ​ദ​ങ്ങ​ളെ​യും എം.​ജി.​എ​സ് ത​ള്ളി​ക്ക​ള​ഞ്ഞു. നെ​ടും​പു​റം ത​ളി​യി​ലെ കോ​ത ര​വി​യു​ടെ ലി​ഖി​ത​ത്തി​ലെ അ​ക്ഷ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നും അ​ത് നാ​ലാ​യി​ര​ത്തു മു​പ്പ​ത് അ​ല്ല നാ​ലാ​യി​ര​ത്തു​മൊ​പ്പ​ത് (നാ​ലാ​യി​ര​ത്തി​നു ഒ​പ്പം അ​ഥ​വാ നാ​ലാ​യി​രം) ആ​ണെ​ന്നും എം.​ജി.​എ​സ്. വ്യാ​ഖ്യാ​നി​ച്ചു. അ​പ്ര​കാ​രം കോ​ത ര​വി​യു​ടെ കാ​ലം C.E. 917-947 എ​ന്ന് ഇ​ളം​കു​ളം ക​ണ​ക്കു കൂ​ട്ടി​യ​തി​നേ​ക്കാ​ൾ മൂ​ന്നു വ്യാ​ഴ​വ​ട്ട​ങ്ങ​ളോ​ളം പി​ൻ​പോ​ട്ട് കോ​ത ര​വി​യു​ടെ കാ​ലം മാ​റ്റി C.E. 883-913 എ​ന്ന് എം.​ജി.​എ​സ്. നി​ർ​ണ​യി​ച്ചു.

ഭാ​സ്ക​ര ര​വി എ​ന്ന പേ​രി​ൽ മൂ​ന്നു രാ​ജാ​ക്ക​ന്മാ​രി​ല്ലെ​ന്നും ഒ​രാ​ൾ മാ​ത്ര​മേ ഉ​ള്ളൂ എ​ന്നും ആ​യി​രു​ന്നു എം.​ജി.​എ​സി​ന്റെ മ​റ്റൊ​രു വാ​ദം. ഭ​ര​ണ​വ​ർ​ഷം ‘പ​തി​നാ​റാ​മാ​ണ്ട’ എ​ന്ന​തി​ന് പ​ക​രം ‘പ​തി​നോ​രാ​മാ​ണ്ട’ എ​ന്ന് തെ​റ്റാ​യി വാ​യി​ച്ച​താ​ണ് വ്യാ​ഴ​ത്തി​ന്റെ നി​ല ക​ണ​ക്കാ​ക്കി​യ​തി​ൽ പി​ഴ​വ് വ​രാ​നു​ള്ള കാ​ര​ണം എ​ന്നാ​ണ് എം.​ജി.​എ​സ് ക​ണ്ടെ​ത്തി​യ​ത്. നീ​ണ്ട അ​മ്പ​ത്തെ​ട്ടു വ​ർ​ഷ​ങ്ങ​ൾ ഭ​രി​ച്ച ഭാ​സ്ക​ര ര​വി ബാ​ല്യ​കാ​ല​ത്ത് രാ​ജാ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കും എ​ന്നും ഒ​രു​കൂ​ട്ടം ലി​ഖി​ത​ങ്ങ​ളി​ലെ വ​ർ​ഷ​ങ്ങ​ൾ അ​ന്ന് മു​ത​ൽ ഭ​ര​ണ​വ​ർ​ഷം എ​ണ്ണി​യ​വ ആ​യി​രി​ക്കാം എ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യ സ​മ​യം വീ​ണ്ടും പു​തി​യ​താ​യി ഭ​ര​ണ​വ​ർ​ഷം എ​ണ്ണി ഒ​രു കൂ​ട്ടം ലി​ഖി​ത​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കാം എ​ന്നും എം.​ജി.​എ​സ് ക​രു​തി. ഫ​ല​ത്തി​ൽ എം.​ജി.​എ​സി​ന്റെ വം​ശാ​വ​ലി പ​ട്ടി​ക​യി​ൽ ഒ​രു ഭാ​സ്ക​ര ര​വി മാ​ത്ര​മാ​യി ചു​രു​ങ്ങി.

എം.​ജി.​എ​സ് ഉ​ണ്ടാ​ക്കി​യ ചേ​ര പെ​രു​മാ​ക്ക​ന്മാ​രു​ടെ പ​ട്ടി​ക താ​ഴെ കൊ​ടു​ക്കു​ന്നു.6

1 രാ​മ രാ​ജ​ശേ​ഖ​ര​ൻ 800-844

2 സ്ഥാ​ണു ര​വി

കു​ല​ശേ​ഖ​ര​ൻ 844-883

3 കോ​ത ര​വി

വി​ജ​യ​രാ​ഗ​ൻ 883-913

4 കോ​ത കോ​ത

കേ​ര​ള കേ​സ​രി 913-943

5 ഇ​ന്ദു കോ​ത 943-962

6 ഭാ​സ്ക​ര ര​വി

മ​നു​കു ലാ​ദി​ത്യ​ൻ 962-1021

7 ര​വി കോ​ത

രാ​ജ​സിം​ഹ​ൻ 1021-1036

8 രാ​ജ​രാ​ജ​ൻ 1036-….

9 ര​വി​രാ​മ

രാ​ജാ​ദി​ത്യ​ൻ …-…

10 ആ​ദി​ത്യ​ൻ കോ​ത

ര​ണാ​ദി​ത്യ​ൻ …-1089

11 രാ​മ​കു​ല​ശേ​ഖ​ര​ൻ 1089-1122

എം.​ജി.​എ​സി​ന്റെ പ​ഠ​ന​ങ്ങ​ൾ​ക്കു​ശേ​ഷ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ല ലി​ഖി​ത​ങ്ങ​ളും വെ​ളി​ച്ചം ക​ണ്ടി​ട്ടു​ണ്ട്. 2011ൽ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് ഉ​ള്ള കു​റു​മ​ത്തു​ർ വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ സ​മ​യ​ത്ത് ക​ണ്ടെ​ടു​ത്ത ഒ​രു സം​സ്കൃ​ത ലി​ഖി​തം എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ക ഉ​ണ്ടാ​യി. പ​ല്ല​വ​ഗ്ര​ന്ഥ ലി​പി​യി​ലു​ള്ള ആ ​ലി​ഖി​തം ശാ​ർ​ദൂ​ല​വി​ക്രീ​ഡി​തം വൃ​ത്ത​ത്തി​ൽ മൂ​ന്നു ശ്ലോ​ക​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് (ഒ​രു വ​രി​യി​ൽ 19 അ​ക്ഷ​രം). ആ​റു വ​രി​ക​ളി​ലാ​യി എ​ഴു​തി​യി​ട്ടു​ള്ള പ്ര​സ്തു​ത ലി​ഖി​തം രാ​മ രാ​ജ​ശേ​ഖ​ര​ന്റെ പ്ര​ശ​സ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​മ രാ​ജ​ശേ​ഖ​ര​ന്റെ ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യെ​പ്പ​റ്റി വി​വ​രി​ക്കു​ന്ന ആ ​ലി​ഖി​തം രാ​മ​രാ​ജ​ശേ​ഖ​ര​നെ നേ​താ​വാ​യി കി​ട്ടി​യ ക​ലി​ദി​ന​വും ക്ഷേ​ത്ര പ്ര​തി​ഷ്ഠ ന​ട​ത്തി​യ ക​ലി​ദി​ന​വും പ​റ​യു​ന്നു​ണ്ട്. എം.​ആ​ർ. രാ​ഘ​വ വാ​രി​യ​ർ വാ​യി​ച്ച ലി​ഖി​ത​പാ​ഠ​വും ത​ർ​ജ​മ​യും തു​ട​ർ​ന്ന് ഈ ​ലേ​ഖ​ക​ന്റെ ത​ർ​ജ​മ​യും താ​ഴെ കൊ​ടു​ക്കു​ന്നു.

1. ശ്രീ​മാ​ന​സ്തി ച​തു​സ്സ​മു​ദ്ര പ​രി​ഖാ രേ​ഖാ​ല​സ​ന്മേ​ഖ​ലാ

മു​ർ​വ്വീ പ​ർ​വ്വ​ത പീ​വ​ര സ്ത​ന ത​ടീ​ന്ദോ​സ്ത​സ്യ കാ​മാ​ഹൃ​തഃ

രാ​ജാ രാ​മ ഇ​വാ​പ​രോ ജ​ല​നി​ധേ പാ​രം ഗ​ത​സ്തേ​ജ​സാ

രാ​ജ്യം മൂ​ർ​ദ്ധ​നി രാ​ജ​ശേ​ഖ​ര ഇ​തി സ്ഥി​ത്യാ പ്ര​സി​ദ്ധിം ഗ​തഃ.

2. ധ​ർ​മോ യ​ന്മ​നു​നാ വ്യ​ധീ​യ​ത പു​രാ നി​ക്ഷേ​പ​വ​ത് ര​ക്ഷി​തഃ

ക്ഷോ​ണീ ഭ​ർ​തൃ​ഭി​ര​സ്യ വം​ശ​തി​ല​കൈ​രി​ക്ഷ്വാ​കു രാ​മാ​ദി​ഭിഃ

സ​പ്ര​ത്യേ​ക പ​ദ​സ്ഥി​ത സ്ത​നു​ത​യാ​യു​ക്ത സ്വ​കാ​ലെ ക​ലൗ

നേ​താ​രം യ​മ​വാ​പ്യ നി​ർ​വൃ​തി​മ​ഗാ​ത്ത​പ്ത്വേ​വ ഘോ​ര​ന്ത​പ:

3. ത​സ്മി​ൻ രാ​ജ​നി ര​ക്ഷ​തി ക്ഷി​തി​മി​മാ​മ​ക്ഷു​ണ്ണ വ​ർ​ണാ​ശ്ര​മാം

കാ​ലേ യെ ​ദി​ന​മ​ണ്ഡ​ലേ സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട സം​ഖ്യാം ഗ​തേ

ശ്രീ​മാ​ന​ത്ര ച​തു​ർ​ഭു​ജോ ഭു​ജ​ഗി​രി പ്ര​ക്രാ​ന്ത വ​ക്ര​സ്ഫു​ര

ദ്ധാ​രാ മ​ഗ്ന മ​ഹാ​സ​ര​സ്സു​ര​ഗ​ണ​ശ്രേ​ഷ്ഠ പ്ര​തി​ഷ്ഠാ​പി​തഃ

എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ ഈ ​ലി​ഖി​തം ഇം​ഗ്ലീ​ഷി​ൽ ത​ർ​ജ​മ ചെ​യ്തി​ട്ടു​ള്ള​ത് താ​ഴെ ചേ​ർ​ക്കു​ന്നു.

There hails at the crest of the kingdom his majesty the king who celebrated as Rajasekhara, has acquired fame on account of firm existence, embraces the earth girdled by the moat of the four seas and plump with the firm breasts that are mountains and who like another Rama has crossed the earth.

The dharma enjoined by Manu in the past was protected like a treasure by the auspicious marks on the forehead of his lineage such as Ikshvaku and Rama. He, staying firmly in each step and after acquiring (his) leader attained delight with ease after performing hard penance in the Kali age (This also gives the Kali chronogram 1451260) equal to the 24th May 871 CE).

While this king was protecting the earth with varnasramadharma unswerving, the four sides of the great pond (mahasars) that radiating and immersing in its flow the curved mountain (Bhujagiri sanskritised name of toponym Trikkaippatta) on the Kali day... (this portion of the inscription is slightly worm off). 7

ലി​ഖി​ത​ത്തി​ൽ ചി​ല അ​ക്ഷ​ര​ങ്ങ​ൾ​ക്ക് പൊ​ടി​വ് ഉ​ണ്ടെ​ന്നു പ​റ​യു​ന്ന എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ ലി​ഖി​ത​ത്തി​ന്റെ ഉ​ദ്ദേ​ശ്യം സ​മീ​പ​ത്തു​ള്ള ഒ​രു ത​ടാ​ക​ത്തി​ന്റെ വ​ശ​ങ്ങ​ൾ പ​ടു​ത്തു കെ​ട്ടി​യ വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ൽ അ​ർ​ഥം ക​ൽ​പി​ക്കാ​വു​ന്ന വ​രി​ക​ൾ ലി​ഖി​ത​ത്തി​ൽ ഉ​ള്ള​താ​യി ഈ ​ലേ​ഖ​ക​ന് കാ​ണു​വാ​ൻ സാ​ധി​ച്ചി​ല്ല. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​ർ​ഥം കാ​ണു​ന്നു​ണ്ട് താ​നും. ശ്ലോ​ക​ങ്ങ​ൾ​ക്ക് ഈ ​ലേ​ഖ​ക​ൻ ന​ൽ​കു​ന്ന അ​ർ​ഥം താ​ഴെ കൊ​ടു​ക്കു​ന്നു.

നാ​ലു സ​മു​ദ്ര​ങ്ങ​ളാ​കു​ന്ന കി​ട​ങ്ങു​ക​ളോ​ട് കൂ​ടി​യ​തും, ത​ടി​ച്ച സ്ത​ന​ങ്ങ​ളാ​യ പ​ർ​വ​ത​ങ്ങ​ൾ ഉ​ള്ള​തും നീ​ണ്ട താ​ഴ്വ​ര​യാ​കു​ന്ന അ​ര​ഞ്ഞാ​ണി​നാ​ൽ ശോ​ഭി​ക്കു​ന്ന​തു​മാ​യ ഭൂ​മി​യെ ഇ​ഷ്ടാ​നു​സ​ര​ണം കൈ​വ​ശ​ത്തി​ലാ​ക്കി​യ, ശ്രീ​മാ​നാ​യ, പ​ടി​ഞ്ഞാ​റ​ൻ ക​ട​ലി​ന്നു രാ​മ​നാ​യ, അ​തി​ന​പ്പു​റ​വും അ​ച​ഞ്ച​ല തേ​ജ​സ്സി​നാ​ൽ പ്ര​ശ​സ്ത​നാ​യ, ഉ​ന്ന​തി​യി​ൽ രാ​ജ്യം ഭരിക്കുന്ന രാ​ജ​ശേ​ഖ​ര​ൻ എ​ന്ന രാ​ജാ​വു​ണ്ട്.

 

പ​ണ്ട് മ​നു നി​ശ്ച​യി​ച്ച ധ​ർ​മം ഭൂ​മി​പാ​ല​ന്മാ​രാ​യ ഇ​ക്ഷ്വാ​കു, രാ​മ​ൻ തു​ട​ങ്ങി​യ, ഇ​വ​ന്റെ വം​ശ​ത്തി​ന്റെ തൊ​ടു​കു​റി​ക​ളാ​യ പൂ​ർ​വി​ക​ർ, നി​ധി​പോ​ലെ ര​ക്ഷി​ച്ചു. ഈ ​ഭൂ​മി, വി​ശേ​ഷ​മാ​യ പ​ദ​വി ചേ​ർ​ന്ന ഇ​വ​നെ ക​ലി​യി​ൽ നേ​താ​വാ​യി ല​ഭി​ച്ചി​ട്ട് (നേ​താ​രം യ​മ​വാ​പ്യ എ​ന്ന​ത് ക​ലി​ദി​ന​വു​മാ​ണ്) ഘോ​ര ത​പ​സ്സി​ന്റെ ഫ​ലം ല​ഭി​ച്ചി​ട്ടെ​ന്ന​പോ​ലെ നി​ർ​വൃ​തി പൂ​ണ്ടു.

ഈ ​രാ​ജാ​വ് വ​ർ​ണാ​ശ്ര​മ ധ​ർ​മ​ങ്ങ​ൾ​ക്കു കോ​ട്ടം ത​ട്ടാ​തെ ഈ ​ഭൂ​മി ര​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട എ​ന്ന സം​ഖ്യ​യോ​ളം ക​ലി​ദി​ന​ങ്ങ​ൾ ചെ​ന്ന​പ്പോ​ൾ ഇ​വി​ടെ, വ​ള​ഞ്ഞു തെ​ളി​ഞ്ഞൊ​ഴു​കി മ​ഹാ​സ​ര​സ്സി​ൽ മൂ​ഴ്കു​ന്ന അ​രു​വി വ​ലം​വ​രു​ന്ന ഈ ​തൃ​ക്കൈ​പ്പൊ​റ്റ (ഭു​ജ​ഗി​രി) എ​ന്ന കു​ന്നി​ന്മേ​ൽ ച​തു​ർ​ബാ​ഹു​വാ​യ ശ്രീ​മാ​നെ (വി​ഷ്ണു) പ്ര​തി​ഷ്ഠി​ച്ചു.

മു​ക​ളി​ല​ത്തെ വി​വ​ര​ണ​ത്തി​ൽ​നി​ന്നും ലി​ഖി​തം തൃ​ക്കൈ​പ്പൊ​റ്റ എ​ന്ന കു​ന്നി​ന്മേ​ൽ ന​ട​ന്ന ച​തു​ർ​ബാ​ഹു​വാ​യ വി​ഷ്ണു​വി​ന്റെ പ്ര​തി​ഷ്ഠ​യാ​ണെ​ന്നു വ്യ​ക്ത​മാ​ണ​ല്ലോ. ഈ ​ലി​ഖി​തം ല​ഭി​ച്ച സ​മ​യ​ത്തു​ത​ന്നെ ഇ​ത് വാ​യി​ച്ച എം.​ആ​ർ. രാ​ഘ​വ വാ​ര്യ​ർ നേ​താ​രം യ​മ​വാ​പ്യ എ​ന്ന ക​ലി​ദി​നം നി​ർ​ധാ​ര​ണം ചെ​യ്തി​രു​ന്നു. ലി​ഖി​ത​ത്തി​ന്റെ കാ​ലം C.E. 871 മേ​യ് 24 ആ​ണ് എ​ന്നും, വാ​ഴ​പ്പി​ള്ളി ചെ​പ്പേ​ടി​ലൂ​ടെ മു​മ്പു​ത​ന്നെ ന​മു​ക്ക​റി​യാ​മാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ന്റെ കാ​ലം, ഈ ​ലി​ഖി​ത​ത്തി​ലൂ​ടെ സ്ഥാ​ണു ര​വി​ക്കു​ശേ​ഷ​മാ​ണ് എ​ന്നു തെ​ളി​യു​ന്ന​താ​യും എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ഉ​ണ്ടാ​യി.

എ​ന്നാ​ൽ, ലി​ഖി​ത​ത്തി​ന്റെ വാ​യ​ന ശ​രി​യാ​ണെ​ന്ന് സ​മ്മ​തി​ച്ച എം.​ജി.​എ​സ് ഇ​ത് മ​റ്റൊ​രു രാ​മ രാ​ജ​ശേ​ഖ​ര​ൻ ആ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട് എ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ്ഥാ​ണു ര​വി​യു​ടെ 16ാം ഭ​ര​ണ​വ​ർ​ഷ​ത്തി​ന് (C.E. 861) ശേ​ഷ​മു​ള്ള ലി​ഖി​ത​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല എ​ങ്കി​ലും കോ​ത ര​വി​യു​ടെ ഭ​ര​ണം ആ​രം​ഭി​ക്കു​ന്ന​താ​യി ക​രു​തി​യി​രു​ന്ന C.E. 883 വ​രെ സ്ഥാ​ണു ര​വി​യു​ടെ കാ​ല​മാ​യാ​ണ് എം.​ജി.​എ​സ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​വ​ർ ര​ണ്ടു പേ​രും ലി​ഖി​ത​ത്തി​ന്റെ ര​ച​നാ​കാ​ല​മാ​യ ര​ണ്ടാ​മ​ത്തെ ക​ലി​ദി​ന​ത്തെ സം​ബ​ന്ധി​ച്ച് മൗ​നം പാ​ലി​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

ഈ ​ലി​ഖി​ത​ത്തി​ൽ പ​റ​യു​ന്ന ക​ലി​ദി​ന​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യ കൊ​ല്ല​വ​ർ​ഷ​വും പൊ​തു​വ​ർ​ഷ​വും ഏ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കാം. ക​ലി​ദി​ന​ത്തി​ൽ​നി​ന്നും കൊ​ല്ല​വ​ർ​ഷ​വും പൊ​തു​വ​ർ​ഷ​വും ക​ണ്ടു പി​ടി​ക്കു​ന്ന​തി​നു പ​ല​രീ​തി​ക​ളു​ണ്ട്. ഈ ​ലേ​ഖ​ക​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത​മാ​യി ജ്യോ​തി​ഷി​ക​ൾ പി​ന്തു​ട​രു​ന്ന രീ​തി​യാ​ണ്. ഈ ​സൂ​ത്ര​വാ​ക്യം ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും കൊ​ല്ല​വ​ർ​ഷ​ത്തി​ലെ ഒ​രു ദി​വ​സ​ത്തെ ക​ലി​ദി​നം ഉ​ണ്ടാ​ക്കു​വാ​നും, ഉ​ണ്ടാ​ക്കി​യ ക​ലി​ദി​ന​ത്തെ, സൂ​ത്ര​വാ​ക്യം വി​പ​രീ​ത ക്ര​മ​ത്തി​ൽ ക്രി​യ​ചെ​യ്ത് കൊ​ല്ല​വ​ർ​ഷ​ത്തി​ലെ ആ ​പ്ര​ത്യേ​ക ദി​വ​സം നി​ർ​ധാ​ര​ണം ചെ​യ്തെ​ടു​ക്കു​വാ​നും സാ​ധി​ക്കും എ​ന്നു​ള്ള​താ​ണ് ഗു​ണം.

 

എം.ജി.എസ്. നാരായണൻ

നേ​താ​രം യ​മ​വാ​പ്യ എ​ന്ന ക​ലി​ദി​ന​ത്തി​നു പ​ര​ൽ പേ​ര് /ക​ട​പ​യാ​ദി അ​നു​സ​രി​ച്ചു വി​ല ന​ൽ​കി​യാ​ൽ 0- 6 -2- 1- 5- 4- 1 ആ​കും. ഈ ​സം​ഖ്യ വി​പ​രീ​ത ദി​ശ​യി​ൽ എ​ഴു​തി​യാ​ൽ ക​ലി​ദി​ന​മാ​യി. ഇ​താ​ണ് ക്രി​യ​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​ലി​ദി​ന സം​ഖ്യ​യി​ൽ​നി​ന്നും കൊ​ല്ല​വ​ർ​ഷം കാ​ണു​ന്ന​തി​നു​ള്ള സൂ​ത്ര​വാ​ക്യം:

കൊ​ല്ല​വ​ർ​ഷം =(ക​ലി​ദി​നം-1434005 ) 31/11323

=(1451260-1434005)31/11323 =(17255X 31)/11323 = 534905/11323 = കൊ. ​വ. 47.2405723

ഈ ​സൂ​ത്ര​വാ​ക്യ പ്ര​കാ​രം ക​ണ​ക്കു കൂ​ട്ടു​മ്പോ​ൾ വി​ഷു​ദി​ന​ത്തി​നു (മേ​ടം 1) പൂ​ർ​ണ​മാ​യ വ​ർ​ഷ​ങ്ങ​ൾ ആ​ണ് ല​ഭി​ക്കു​ന്ന​ത്. ശി​ഷ്ടം വ​ന്ന ദി​ന​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യും ദി​വ​സ​ങ്ങ​ളാ​യും ക​ണ​ക്കു കൂ​ട്ടു​ന്നു. കൊ​ല്ല വ​ർ​ഷം 47ലെ ​വി​ഷു​ദി​ന​ത്തി​ന് പൂ​ർ​ത്തി​യാ​യ ക​ലി​ദി​നം കാ​ണു​വാ​ൻ,

വി​ഷു​ദി​ന ക​ലി = (( കൊ​ല്ല​വ​ർ​ഷം x 11323 )/31)+1434005

= (( 47X11323)/31)+1434005=

=(( 531182)/31)+1434005 =17167.13+1434005

=1451172.13 ( കൊ. ​വ. 47 മേ​ടം 1 ലെ ​ക​ലി​ദി​നം)

കൊ.​വ. 47 മേ​ടം ഒ​ന്നാം തീ​യ​തി​യി​ലെ ക​ലി​ദി​ന​വും ത​ന്നി​രി​ക്കു​ന്ന ക​ലി​ദി​ന​വും ആ​യു​ള്ള വ്യ​ത്യാ​സം = 1451260 -1451172.13= 87.87(88). മേ​ട മാ​സ​ത്തി​ലെ 31 ദി​വ​സ​വും ഇ​ട​വ​മാ​സ​ത്തി​ലെ 31 ദി​വ​സ​വും മി​ഥു​ന​ത്തി​ലെ 26 ദി​വ​സ​വും കൂ​ട്ടി​യാ​ൽ 88 ആ​കും. കൊ​ല്ല​വ​ർ​ഷം 47 മി​ഥു​നം 26, എ​ന്ന​ത് C.E. 872 ജൂ​ൺ 17 ആ​ണ് എ​ന്ന് എ​ൽ.​ഡി. സ്വാ​മി​ക്ക​ണ്ണു പി​ള്ള​യു​ടെ ഇ​ന്ത്യ​ൻ എ​ഫെ​മെ​രി​സ് (പ​ഞ്ചാം​ഗം) പ​റ​യു​ന്നു. 8

‘‘സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട എ​ന്ന ക​ലി​ദി​ന​ത്തി​നു ക​ട​പ​യാ​ദി അ​നു​സ​രി​ച്ചു വി​ല ന​ൽ​കി​യാ​ൽ 7- 4 – 8 - 8 - 5- 4- 1 എ​ന്ന് ല​ഭി​ക്കും അ​ത് തി​രി​ച്ചി​ട്ടാ​ൽ 1458847. ഈ ​സം​ഖ്യ​കൊ​ണ്ട് ക്രി​യ​ചെ​യ്യു​ന്നു.

കൊ​ല്ല​വ​ർ​ഷം= (ക​ലി​ദി​നം-1434005)31/11323

= (1458847-1434005)31/11323 =(24842X 31)/11323 =770102/11323 = കൊ. ​വ. 68.012

ഈ ​ലി​ഖി​തം കൊ​ല്ല​വ​ർ​ഷം 68 ലേ​താ​ണ് എ​ന്ന് മ​ന​സ്സി​ലാ​യി. അ​ടു​ത്ത​താ​യി കൊ​ല്ല​വ​ർ​ഷം 68ലെ ​വി​ഷു ദി​ന​ത്തി​ന്റെ അ​ന്ന​ത്തെ ക​ലി​ദി​നം ക​ണ്ടു​പി​ടി​ക്കാം.

കൊ​ല്ലം 68ലെ ​വി​ഷു​ദി​ന ക​ലി അ​ഥ​വാ കൊ​ല്ലം 68 മേ​ടം 1 ലെ ​ക​ലി =

= (68X11323)/31+1434005=

=(769964)/31)+1434005 =1458843

ലി​ഖി​ത​ത്തി​ലെ ക​ലി​ദി​ന​വും കൊ​ല്ലം 68ലെ ​വി​ഷു​ദി​ന ക​ലി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം =1458847 -1458843= 4 ദി​വ​സം ആ​കു​ന്നു, അ​ഥ​വാ അ​ന്ന​ത്തെ തീ​യ​തി മേ​ടം 5 ആ​കു​ന്നു. സ്വാ​മി​ക്ക​ണ്ണു പി​ള്ള​യു​ടെ ഇ​ന്ത്യ​ൻ എ​ഫെ​മെ​രി​സ് അ​നു​സ​രി​ച്ച് കൊ.​വ. 68 മേ​ടം 5 തി ​എ​ന്ന​ത് C.E. 893 മാ​ർ​ച്ച് 26 ആ​ണ്.9

ലി​ഖി​ത​ത്തി​ന്റെ കാ​ലം സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട എ​ന്ന ക​ലി​ദി​ന​ത്തി​നു തു​ല്യ​മാ​യ കൊ.​വ. 68 (C.E. 893) ആ​ണ് എ​ന്ന് വ്യ​ക്ത​മാ​ണ​ല്ലോ. അ​പ്പോ​ൾ ന​ട​ന്ന വി​ഷ്ണു പ്ര​തി​ഷ്ഠ​യാ​ണ് പ​രാ​മ​ർ​ശം. എ​ന്നാ​ൽ, ലി​ഖി​തം രാ​മ​രാ​ജ​ശേ​ഖ​ര​ൻ രാ​ജാ​വാ​യ കൊ.​വ. 47 (C.E. 872) നെ​യും സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ അ​റി​യു​മാ​യി​രു​ന്ന രാ​മ​രാ​ജ​ശേ​ഖ​ര​ന്റെ പ​ന്ത്ര​ണ്ടാം ഭ​ര​ണ​വ​ർ​ഷ​ത്തി​ലു​ള്ള വാ​ഴ​പ്പി​ള്ളി ചെ​പ്പേ​ട് C.E. 884ലേ​താ​ണ് എ​ന്നും ലി​ഖി​ത​ത്തി​ൽ​നി​ന്നും മ​ന​സ്സി​ലാ​ക്കാം.

ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യി​ൽ രാ​മ​രാ​ജ​ശേ​ഖ​ര​ന്റെ സ്ഥാ​നം സ്ഥാ​ണു ര​വി​ക്ക് ശേ​ഷം ആ​ണെ​ന്ന് ഈ ​ലി​ഖി​തം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു എ​ന്ന് എം.​ആ​ർ. രാ​ഘ​വ വാ​ര്യ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്ന് സൂ​ചി​പ്പി​ച്ച​ല്ലോ. അ​ങ്ങ​നെ​വ​രു​മ്പോ​ൾ ത​രി​സാ​പ്പ​ള്ളി ചെ​പ്പേ​ടി​ൽ പ​റ​യു​ന്ന വി​ജ​യ​രാ​ഗ​ദേ​വ​ർ ആ​ണ് പി​ന്നീ​ട് കോ​ത ര​വി ആ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത് എ​ന്ന എം.​ജി.​എ​സി​ന്റെ അ​ഭ്യൂ​ഹം ശ​രി​യാ​കാ​നി​ട​യി​ല്ല എ​ന്ന് കൂ​ടി കാ​ണ​ണം. രാ​മ രാ​ജ​ശേ​ഖ​ര​ന്റെ ഭ​ര​ണം C.E. 893ലേ​ക്ക് ക​ട​ന്നു എ​ന്ന് വ​രു​മ്പോ​ൾ ക​ലി​ദി​നം നാ​ലാ​യി​ര​ത്തു​മൊ​പ്പ​ത എ​ന്ന് എം.​ജി.​എ​സ് നെ​ടും​പു​റം ത​ളി ലി​ഖി​ത​ത്തെ വ്യാ​ഖ്യാ​നി​ച്ച​ത് ശ​രി​യാ​യി​രു​ന്നി​ല്ല എ​ന്നും ഇ​ളം​കു​ളം ക​ണ​ക്കാ​ക്കി​യ​തു​പോ​ലെ അ​ത് നാ​ലാ​യി​ര​ത്തി​മു​പ്പ​ത്ത​ഞ്ച് ത​ന്നെ ആ​യി​രു​ന്നു എ​ന്നും വ​ന്നു കൂ​ടും.

ഇ​ങ്ങ​നെ വം​ശാ​വ​ലി​യി​ൽ കോ​ത ര​വി​യു​ടെ കാ​ലം മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ കോ​ത ര​വി​ക്ക് തൊ​ട്ടു​താ​ഴെ എം.​ജി.​എ​സ് ഇ​ടം ന​ൽ​കി​യ കോ​ത കോ​ത​ക്കും, അ​തി​നു​താ​ഴെ ഉ​ള്ള മ​റ്റു രാ​ജാ​ക്ക​ന്മാ​ർ​ക്കും വം​ശാ​വ​ലി​യി​ൽ സ്ഥാ​ന​ഭ്രം​ശം ഉ​ണ്ടാ​കും. 10ാം നൂ​റ്റാ​ണ്ടി​ൽ ഉ​ള്ള​ത് എ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ഭാ​സ്ക​ര ര​വി മ​നു​കു​ലാ​ദി​ത്യ​നും 12ാം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ൽ ഭ​രി​ച്ചി​രു​ന്ന രാ​മ​വ​ർ​മ കു​ല​ശേ​ഖ​ര​നും ഒ​ഴി​കെ ഉ​ള്ള മ​റ്റെ​ല്ലാ​വ​രു​ടെ​യും സ്ഥാ​ന​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​യും. അ​ഥ​വാ എം.​ജി.​എ​സ് നി​ർ​മി​ച്ച വം​ശാ​വ​ലി അ​സ്ഥി​ര​മാ​കും. ഈ ​ലി​ഖി​തം വാ​യി​ച്ച എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​രോ, ഇ​തി​ന്റെ വാ​യ​ന​യെ അം​ഗീ​ക​രി​ച്ച എം.​ജി.​എ​സ് അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന പ​ണ്ഡി​ത​ന്മാ​രോ ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല എ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല.

 

ഈ ​അ​വ​സ​ര​ത്തി​ൽ ച​ർ​ച്ച​ചെ​യ്യേ​ണ്ട മ​റ്റൊ​രു വ​സ്തു​ത​കൂ​ടി​യു​ണ്ട്. അ​ത് ഇ​ന്ദു​കോ​ത, ഭാ​സ്ക​ര ര​വി എ​ന്നി​വ​ർ ഭ​ര​ണ​ത്തി​ൽ തു​ട​ർ​ച്ച​ക്കാ​രാ​ണ് എ​ന്നു​ള്ള ആ​ശ​യ​മാ​ണ്. തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ലി​ഖി​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ല​ത്തു​ത​ന്നെ ഉ​രു​ത്തി​രി​ഞ്ഞ ഒ​രാ​ശ​യ​മാ​യി​രു​ന്നു ഇ​ത്. തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഉ​ള്ള ലി​ഖി​ത​ങ്ങ​ളി​ൽ ഇ​ന്ദു കോ​ത​യു​ടെ ലി​ഖി​ത​ത്തി​ൽ കാ​ണു​ന്ന സാ​ക്ഷി​പ്പ​ട്ടി​ക​യി​ലെ ചി​ല വ്യ​ക്തി​നാ​മ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള​വ​രു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​രെ​ന്ന് തോ​ന്നു​ന്ന വ്യ​ക്തി​നാ​മ​ങ്ങ​ൾ ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ച്ചു​വ​രു​ന്നു എ​ന്നു​ള്ള​താ​ണ് ഈ ​വാ​ദ​ത്തി​ന്റെ കാ​ത​ൽ. ഇ​ന്ദു​കോ​ത​യു​ടെ പി​ൻ​ഗാ​മി​യാ​ണ് ഭാ​സ്ക​ര ര​വി എ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ലേ​ക്ക് ച​രി​ത്ര​കാ​ര​ന്മാ​ർ എ​ത്താ​നു​ണ്ടാ​യ പ്ര​ധാ​ന കാ​ര​ണം ഇ​താ​യി​രു​ന്നു. സാ​ക്ഷി പ​ട്ടി​ക​ക​ളി​ൽ കാ​ണു​ന്ന പി​ൻ​ഗാ​മി​ക​ൾ എ​ന്ന് സം​ശ​യി​ക്കേ​ണ്ടു​ന്ന നാ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ര​ണ്ടു ഭാ​സ്ക​ര ര​വി​മാ​രു​ടെ​യും ലി​ഖി​ത​ങ്ങ​ളി​ലും ഉ​ണ്ട്. ഭാ​സ്ക​ര ര​വി​മാ​ർ ര​ണ്ടു പേ​രും ഒ​രേ സ​മ​യ​ത്തു ഭ​രി​ച്ചി​രു​ന്നി​രി​ക്കാം എ​ന്ന് ഇ​ളം​കു​ളം സം​ശ​യി​ക്കാ​ൻ ഒ​രു കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്.

ഭാ​സ്ക​ര ര​വി​മാ​രു​ടെ കാ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​നു ഇ​ളം​കു​ളം ആ​ശ്ര​യി​ച്ച രീ​തി​കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴ​ത്തി​ന്റെ നി​ല​യോ​ടൊ​പ്പം ലി​ഖി​ത​മെ​ഴു​തി​യ മാ​സം, ന​ക്ഷ​ത്രം, തീ​യ​തി എ​ന്നി​വ​യു​ടെ സൂ​ച​ന​ക​ൾ​കൂ​ടി​യു​ള്ള ലി​ഖി​ത​ങ്ങ​ൾ ജ്യോ​തി​ഷ​രീ​തി​യി​ൽ പു​റ​കോ​ട്ട് ഗ​ണി​ച്ചു​നോ​ക്കി ലി​ഖി​ത​ങ്ങ​ളു​ടെ തീ​യ​തി നി​ർ​ദേ​ശി​ക്കു​ക​യാ​ണ് ഇ​ളം​കു​ളം ചെ​യ്ത​ത്. പ്ര​ധാ​ന​മാ​യ ഒ​രു സം​ഗ​തി ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. പ​ര​ഹി​ത സ​മ്പ്ര​ദാ​യ​ത്തി​ൽ ഗ​ണി​ച്ച ന​ക്ഷ​ത്ര​ങ്ങ​ളും തീ​യ​തി​ക​ളു​മാ​ണ് ചേ​ര​കാ​ല​ത്തെ ലി​ഖി​ത​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന വ​ട​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ദൃ​ഗ്ഗ​ണി​തം ആ​വി​ഷ്ക​രി​ക്കു​ന്ന​തു​വ​രെ പ​ര​ഹി​ത സ​മ്പ്ര​ദാ​യ​മാ​ണ് പ​ഞ്ചാം​ഗ ഗ​ണ​ന​ത്തി​നു കേ​ര​ള​ത്തി​ൽ നി​ല​വി​ലി​രു​ന്ന​ത്.

പ​ര​ഹി​ത​ത്തി​നു​ള്ള ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ദൃ​ഗ്ഗ​ണി​ത​രീ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ൽ ഏ​ത് രീ​തി​യി​ലാ​ണ് ഇ​ളം​കു​ളം ഗ​ണി​ച്ച​ത് എ​ന്ന് ന​മു​ക്ക​റി​യി​ല്ല. ആ​യി​ര​ത്തി​ല​ധി​കം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഗ​ണി​ച്ചു​ണ്ടാ​ക്കി​യ ഒ​രു ഗ്ര​ഹ​നി​ല പു​റ​കോ​ട്ട് ഗ​ണി​ച്ച് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ ഫ​ലം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ്ര​ശ്ന​ത്തെ പ​റ്റി ഇ​ളം​കു​ളം ത​ന്നെ​യും ബോ​ധ​വാ​നാ​ണ് എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തി​ൽ​ത​ന്നെ കാ​ണാ​വു​ന്ന​തു​മാ​ണ്. എ​ന്നി​രി​ക്കി​ലും ഭാ​സ്ക​ര ര​വി​മാ​ർ ര​ണ്ടു പേ​രും ഒ​രേ സ​മ​യം ഭ​രി​ച്ചി​രു​ന്നി​രി​ക്ക​ണം എ​ന്ന് ഇ​ളം​കു​ളം വി​ചാ​രി​ക്കാ​ൻ കാ​ര​ണം മു​മ്പേ പ​റ​ഞ്ഞ സാ​ക്ഷി പ​ട്ടി​ക​യി​ലെ സാ​ജാ​ത്യ​മാ​ണ്. ലി​ഖി​ത​ങ്ങ​ളി​ൽ കൊ​ടു​ത്തി​ട്ടു​ള്ള ഗ്ര​ഹ​നി​ല​ക​ൾ ഏ​ത് ദി​വ​സ​ത്തേ​ത് എ​ന്ന് ക​ണ്ടെ​ത്താ​ൻ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ചു പു​റ​കോ​ട്ട് ഗ​ണി​ച്ചാ​ലും കൃ​ത്യ​മാ​യ ഡി​ഗ്രി​ക​ൾ ല​ഭി​ക്കു​മെ​ങ്കി​ലും ല​ഭി​ക്കു​ന്ന ഗ്ര​ഹ​നി​ല​ക​ൾ, കൃ​ത്യ​ത​ക്കു​റ​വു​ള്ള പ​ര​ഹി​ത-​ദൃ​ഗ്ഗ​ണി​ത രീ​തി​ക​ളി​ൽ ഗ​ണി​ച്ച് ലി​ഖി​ത​ങ്ങ​ളി​ൽ അ​ത​ത് കാ​ല​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​തേ ഗ്ര​ഹ​നി​ല​ക​ൾ ആ​യി​രി​ക്കു​ക​യി​ല്ല.

 

ഇ​ളം​കു​ള​ത്തി​നു ജ്യോ​തി​ഷ ഗ​ണ​ന​യി​ലോ മ​റ്റോ പി​ഴ​വ് പ​റ്റി​യി​ട്ടു​ണ്ടോ എ​ന്നൊ​ന്നും എം.​ജി.​എ​സ് പ​രി​ശോ​ധി​ക്കു​ന്നി​ല്ല. മ​നു​കു​ലാ​ദി​ത്യ​ൻ എ​ന്ന് ചി​ല ലി​ഖി​ത​ങ്ങ​ളി​ൽ പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്ന രാ​ജാ​വ് ധ​നു വ്യാ​ഴ​ത്തി​ൽ ഭ​ര​ണം ആ​രം​ഭി​ച്ച് അ​മ്പ​ത്തെ​ട്ടു വ​ർ​ഷം ഭ​രി​ച്ച ഭാ​സ്ക​ര ര​വി​യാ​ണെ​ന്ന് പു​ല്ലൂ​ർ കൊ​ട​വ​ലം ലി​ഖി​ത​ത്തി​ന്റെ വാ​യ​ന​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് മ​ന​സ്സി​ലാ​യി​രു​ന്നു. മു​മ്പേ​ത​ന്നെ അ​റി​യാ​മാ​യി​രു​ന്ന തി​രു​വ​ല്ല ചെ​പ്പേ​ടി​ൽ മ​നു​കു​ലാ​ദി​ത്യ​നെ പ​റ്റി ര​ണ്ടി​ട​ത്തു പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന് മ​നു​കു​ലാ​ദി​ത്യ​ൻ ‘ഇ​ളം​കോ’ ആ​യി​രു​ന്ന കാ​ല​ത്തു തി​രു​വ​ല്ലാ ക്ഷേ​ത്ര​ത്തി​നു കൊ​ടു​ത്ത ദാ​ന​ത്തെ പ​റ്റി​യും മ​റ്റൊ​ന്ന് ‘കോ’ ​ആ​യി​രു​ന്ന​പ്പോ​ൾ ന​ൽ​കി​യ ദാ​ന​ത്തെ പ​റ്റി​യും ആ​യി​രു​ന്നു.

ഇ​തി​നെ ആ​സ്പ​ദ​മാ​ക്കി ഭാ​സ്ക​ര ര​വി എ​ന്ന മ​നു​കു​ലാ​ദി​ത്യ​ൻ പ്രാ​യ​പൂ​ർ​ത്തി ആ​കു​ന്ന​തി​നു മു​മ്പേ ഒ​രു ധ​നു വ്യാ​ഴ​ത്തി​ൽ പ​ദ​വി ഏ​റ്റു എ​ന്നും അ​ന്ന് മു​ത​ൽ ലി​ഖി​ത​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര (ധ​നു വ്യാ​ഴം Series) ആ​രം​ഭി​ച്ചു എ​ന്നും പ്രാ​യ​പൂ​ർ​ത്തി ആ​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ (തു​ലാ വ്യാ​ഴം) സീ​രീ​സ് ആ​രം​ഭി​െ​ച്ച​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. ഈ ​ഊ​ഹ​ത്തി​നു പ​ല പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. ഇ​ളം കോ ​എ​ന്ന പ​ദ​വി പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത രാ​ജാ​വ് എ​ന്ന​ല്ല മ​റി​ച്ച് ഇ​ള​യ രാ​ജാ​വ് (crown prince) എ​ന്നാ​ണ് വ്യാ​ഖ്യാ​നി​ക്കേ​ണ്ട​ത്.

ഇ​ളം​കു​ള​വും എം.​ജി.​എ​സും ഇ​ങ്ങ​നെ​യു​ള്ള സ​ങ്ക​ൽ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള കാ​ര​ണം സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ളെ കു​റി​ച്ചു​ള്ള മു​ൻ​വി​ധി മൂ​ല​മാ​ണ്. സാ​ധാ​ര​ണ​യാ​യി മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​ണ് മ​ധ്യ​കാ​ല ലി​ഖി​ത​ങ്ങ​ളി​ലെ ഒ​രു പേ​രി​ൽ കാ​ണു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് വ്യ​ക്തി ഉ​ൾ​പ്പെ​ടു​ന്ന kin groupന്റെ (പി​ൽ​ക്കാ​ല​ത്തെ ത​റ​വാ​ട്ട് പേ​ര്) പേ​ര്, ര​ണ്ടാ​മ​ത്തേ​ത് അ​ച്ഛ​ന്റെ പേ​ര്, മൂ​ന്നാ​മ​ത്തേ​ത് സ്വ​ന്തം പേ​ര് എ​ന്നാ​ണ് അ​നു​മാ​നം. ഉ​ദാ. ഇ​ന്ദു കോ​ത​യു​ടെ ലി​ഖി​ത​ത്തി​ലു​ള്ള പ​ന്നി​ത്തു​രു​ത്തി ക​ണ്ണ​ൻ പോ​ഴ​ൻ. ഇ​തി​ലെ പ​ന്നി​ത്തു​രു​ത്തി kin groupന്റെ ​പേ​രും ക​ണ്ണ​ൻ അ​ച്ഛ​ന്റെ പേ​രും പോ​ഴ​ൻ സ്വ​ന്തം പേ​രും എ​ന്നാ​ണ് സ​ങ്ക​ൽ​പം. ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ത്തി​ൽ സാ​ക്ഷി​യാ​യ പ​ന്നി​ത്തു​രു​ത്തി പോ​ഴ​ൻ കു​മ​ര​ൻ ഇ​യാ​ളു​ടെ മ​ക​നാ​കാം എ​ന്നും ഇ​ളം​കു​ള​വും എം.​ജി.​എ​സും ക​രു​തു​ന്നു. ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു ജോ​ടി സാ​ക്ഷി​ക​ൾ തൃ​ക്കാ​ക്ക​ര​ക്ഷേ​ത്ര​ത്തി​ലു​ള്ള ഇ​ന്ദു കോ​ത​യു​ടെ​യും ഭാ​സ്ക​ര ര​വി​യു​ടെ​യും ലി​ഖി​ത​ങ്ങ​ളി​ൽ ഉ​ള്ള​തും ഇ​ളം​കു​ള​വും എം.​ജി.​എ​സും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.10

എ​ന്നാ​ൽ, പേ​രി​ന്റെ മു​ന്നി​ൽ ആ​ദ്യം കാ​ണു​ന്ന​ത് എ​പ്പോ​ഴും kin groupന്റെ ​പേ​ര് ആ​യി​ക്കൊ​ള്ള​ണം എ​ന്നി​ല്ല. തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ന്ദു കോ​ത​യു​ടെ പ​തി​നാ​റാ​മാ​ണ്ടി​ലെ ലി​ഖി​ത​ത്തി​ൽ കാ​ണു​ന്ന പ​ല നാ​മ​ങ്ങ​ളും സാ​ക്ഷി​ക​ളു​ടെ ഊ​രി​ന്റെ പേ​രു​ക​ളാ​ണ്.11 കു​ല​ശേ​ഖ​ര പ​ട്ടി​ന​ത്തു മാ​റ​ൻ കോ​വി​ന്ദ​നും തു​ട​ർ​ന്ന് വ​രു​ന്ന മൂ​ന്നു സാ​ക്ഷി​ക​ളും കു​ല​ശേ​ഖ​ര പ​ട്ടി​ന​ത്തു​കാ​ർ ആ​ണ്. ഊ​ര​തു (അ​തേ ഊ​രി​ലു​ള്ള) കു​മ​ര​ൻ ചി​രി​ക​ണ്ട​ൻ, ഊ​ര​തു പോ​ഴ നാ​രാ​യ​ണ​ൻ എ​ന്നി​ങ്ങ​നെ ആ​ണ് അ​വ​രു​ടെ പേ​രു​ക​ൾ വ​ട്ടെ​ഴു​ത്തു ലി​പി​യി​ൽ ഉ​ള്ള ലി​ഖി​ത​ത്തി​ൽ കൊ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ‘ങ’ ‘​തു’ എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ​ക്കു​ള്ള സാ​മ്യം ശ്ര​ദ്ധി​ക്കാ​തെ ‘ഊ​ര​ങ്പോ​ഴ നാ​രാ​യ​ണ​ൻ, ഊ​ര​ങ്. കു​മ​ര​ൻ ചി​രി​ക​ണ്ട​ൻ’ എ​ന്നൊ​ക്കെ ആ​ണ് TAS ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തേ തെ​റ്റ് പി​ന്നീ​ടും പ​ല​യി​ട​ത്തും പ​ല​രും ആ​വ​ർ​ത്തി​ച്ചു​ണ്ട്. ഇ​ളം​കു​ള​വും എം.​ജി.​എ​സും ഈ ​പി​ഴ​വ് ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല ഓ​രോ വ്യ​ക്തി നാ​മ​ങ്ങ​ളു​ടെ​യും മു​ന്നി​ലു​ള്ള പേ​ര് അ​ച്ഛ​ന്റെ പേ​രാ​യും (അ​മ്മാ​വ​ന്റെ ആ​കാ​നും സാ​ധ്യ​ത​യു​ണ്ട്) അ​തി​ന്റെ മു​ന്പ​ത്തെ പേ​ര് kin groupന്റെ (​ത​റ​വാ​ട്) പേ​രാ​യും വി​ചാ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

മു​ക​ളി​ൽ ച​ർ​ച്ച ചെ​യ്ത​ത് ഇ​ങ്ങ​നെ സം​ഗ്ര​ഹി​ക്കാം. ഭാ​സ്ക​ര ര​വി​മാ​ർ ര​ണ്ടു പേ​രും( മ​നു​കു​ലാ​ദി​ത്യ​നാ​യ ഭാ​സ്ക​ര ര​വി​യും, ഭാ​സ്ക​ര ര​വി​യും) ഒ​രേ കാ​ല​ത്തു ഭ​രി​ച്ചു എ​ന്നോ അ​വ​ർ ര​ണ്ടു പേ​രോ അ​വ​രി​ൽ ആ​രെ​ങ്കി​ലു​മോ ഇ​ന്ദു കോ​ത​യു​ടെ തൊ​ട്ടു പി​ൻ​ഗാ​മി​യാ​യി​രു​ന്നു എ​ന്നോ ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള തെ​ളി​വു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​ണ​യി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ണ്ട്, ഭാ​സ്ക​ര ര​വി ര​ണ്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നു​ണ്ട് എ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​ല്ലോ.

ലി​ഖി​ത​ങ്ങ​ളു​ടെ വാ​യ​ന​യി​ൽ ക​ട​ന്നു​കൂ​ടി​യി​ട്ടു​ള്ള ധാ​രാ​ളം പി​ഴ​വു​ക​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത്. എം.​ജി.​എ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ​ല​തും അ​ദ്ദേ​ഹ​ത്തി​ന്റെ പ​ഠ​ന​ങ്ങ​ളി​ൽ തി​രു​ത്തി​യി​ട്ടു​ണ്ട്. കോ​ത ര​വി​യു​ടെ മു​പ്പ​താം ഭ​ര​ണ​വ​ർ​ഷ​ത്തി​ലു​ള്ള തൃ​പ്പൂ​ണി​ത്തു​റ ലി​ഖി​തം ര​ണ്ടാ​മ​ത്തെ വ​രി​യി​ലു​ള്ള ‘നി​ല​വി​ച്ചൈ പ​ര​ട​യാ​ർ’ (നി​ല​വി​ലു​ള്ള പ​ര​ടൈ (committee) എ​ന്ന വാ​ക്കു​ക​ൾ മു​ൻ​കാ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ എ​ല്ലാം ‘നി​ൽ പി​ച്ചൈ പ​ര​ട​യാ​ർ’ എ​ന്നാ​ണ് വാ​യി​ച്ചി​ട്ടു​ള്ള​ത്. ക​ല്ല് നേ​രി​ട്ട് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു​മാ​ണ് സം​ഭ​വി​ച്ച അ​ബ​ദ്ധം ഈ ​ലേ​ഖ​ക​ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വ​ട്ടെ​ഴു​ത്തി​ൽ ‘പ’, ‘​വ’ എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ​ക്കു​ള്ള സാ​മ്യ​മാ​ണ് ഇ​വി​ടെ വി​ന​യാ​യ​ത്.

ഉ​പ​സം​ഹാ​രം

രാ​മ രാ​ജ​ശേ​ഖ​ര​ന്റെ കു​റു​മ​ത്തു​ർ ലി​ഖി​തം വി​ശ​ക​ല​നം ചെ​യ്ത​തി​ൽ​നി​ന്നും C.E. 872-893 കാ​ല​യ​ള​വി​ൽ ആ ​രാ​ജാ​വാ​ണ് കേ​ര​ളം വാ​ണി​രു​ന്ന​തെ​ന്ന് വെ​ളി​വാ​കു​ന്നു​ണ്ട്. വം​ശാ​വ​ലി​യി​ൽ രാ​മ രാ​ജ​ശേ​ഖ​ര​നു സം​ഭ​വി​ച്ച ഈ ​മാ​റ്റം നി​ല​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മൊ​ത്തം വം​ശാ​വ​ലി​യെ​ത​ന്നെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്. മു​ൻ​കാ​ല ച​രി​ത്ര കാ​ര​ന്മാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള, ഇ​ന്ദു​കോ​ത​യു​ടെ പി​ൻ​ഗാ​മി​യാ​ണ് ഭാ​സ്ക​ര ര​വി എ​ന്ന വാ​ദ​വും ഭാ​സ്ക​ര ര​വി ര​ണ്ടി​ല്ല ഒ​ന്നേ​യു​ള്ളൂ എ​ന്ന എം.​ജി.​എ​സി​ന്റെ വാ​ദ​വും സം​ശ​യാ​തീ​ത​മ​ല്ല.

പൂ​ർ​വ​സൂ​രി​ക​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ലി​ഖി​ത​ങ്ങ​ൾ ഇ​പ്പോ​ൾ ന​മു​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും അ​ത് അ​വ​സ്ഥ​യെ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. നാ​ലോ അ​ഞ്ചോ രാ​ജാ​ക്ക​ന്മാ​രു​ടെ ഭ​ര​ണ​കാ​ല​ത്തെ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും കു​റ്റ​മ​റ്റ ഒ​രു വം​ശാ​വ​ലി ഉ​ണ്ടാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ഇ​പ്പോ​ഴും ല​ഭ്യ​മാ​യി​ട്ടി​ല്ല. തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ​ത​ന്നെ​യും അ​വ​യെ ലി​പി വി​ജ്ഞാ​നീ​യം, ജ്യോ​തി​ഷ സൂ​ച​ന​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി അ​ടു​ക്കി​പ്പെ​റു​ക്കി ​െവ​ക്കു​ക എ​ളു​പ്പ​വു​മ​ല്ല.

=============

സൂ​ചി​ക

1. എ.​എ​സ്. രാ​മ​നാ​ഥ അ​യ്യ​ർ, Ed TAS, Vol. V. p. 114.

2. R. V.R.I.B., Vol. 7. Part 1. p .11.

3. ഇ​ളം​കു​ളം കു​ഞ്ഞ​ൻ പി​ള്ള, ചി​ല കേ​ര​ള​ച​രി​ത്ര പ്ര​ശ്ന​ങ്ങ​ൾ Part II, 1955, p .57- 59

4. സ​ന്തോ​ഷ് എ​ളേ​ട​ത്ത്, ഇ​ളം​കു​ന്ന​പ്പു​ഴ​യി​ലെ ശി​ലാ​ലി​ഖി​ത​ങ്ങ​ൾ, താ​പ​സം -വാ​ല്യം 19, 2023. pp. 71 -81

5. എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ, Perumalas of Kerala, p.73.

6. അ​തേ പു​സ്ത​കം പു. 64 ​മു​ത​ൽ.

7. എം.​ആ​ർ. രാ​ഘ​വ വാ​രി​യ​ർ, Kurumattur Prasasti of Rajasekhara in എ​സ്. രാ​ജ​വേ​ലു മു​ത​ൽ പേ​ർ ed. അ​മ​രാ​വ​തി, പു​റം. 301.

8. L.D. Swamikkannu Pillai, Indian Ephemris, Vol. 2. p. 146.

9. അ​തേ പു​സ്ത​കം. പു. 185.

10. Perumals of Kerala, p. 81.

11. TAS, Vol. 3. p.173.

​കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ച​രി​ത്ര വി​ഭാ​ഗ​ത്തി​ൽ ഗ​വേ​ഷ​ക​നാ​ണ് ലേ​ഖ​ക​ൻ.

News Summary - Revisiting Chera Dynasty Chronology Debate