Begin typing your search above and press return to search.
proflie-avatar
Login

ഹ​ലീ​മ ബീ​വി​യു​ടെ കു​ടും​ബം

ഹ​ലീ​മ ബീ​വി​യു​ടെ കു​ടും​ബം
cancel

2000 ജ​നു​വ​രി 14നാ​ണ് ഹ​ലീ​മാ ബീ​വി ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​യു​ന്ന​ത്. സ്ത്രീ​യ​വ​സ്ഥ മെ​ച്ച​മാ​കു​ന്ന ഒ​രു പു​തി​യ സ​ഹ​സ്രാ​ബ്ദ​ത്തി​ന്‍റെ പി​റ​വി​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ചു​കൊ​ണ്ടും അ​തി​നു​വേ​ണ്ടി ത​ന്നാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്തു എ​ന്ന ചാ​രി​താ​ർ​ഥ്യം​കൊ​ണ്ടും അ​വ​രു​ടെ ജീ​വി​തം ച​രി​ത്ര​ത്താ​ളു​ക​ളി​ൽ നി​റ​ഞ്ഞു​ത​ന്നെ നി​ൽ​ക്കും. അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തെ മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച അ​വ​ർ​ക്ക് അ​വ​സാ​ന കാ​ല​ത്തും കൂ​ട്ട് വാ​യ​ന​യും പു​സ്ത​ക​ങ്ങ​ളു​മാ​യി​രു​ന്നു. അധ്യായം -26 കെ.​എം. മു​ഹ​മ്മ​ദ് മൗ​ല​വി-​ഹ​ലീ​മാ ബീ​വി ദ​മ്പ​തി​ക​ൾ​ക്ക്...

Your Subscription Supports Independent Journalism

View Plans
2000 ജ​നു​വ​രി 14നാ​ണ് ഹ​ലീ​മാ ബീ​വി ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​യു​ന്ന​ത്. സ്ത്രീ​യ​വ​സ്ഥ മെ​ച്ച​മാ​കു​ന്ന ഒ​രു പു​തി​യ സ​ഹ​സ്രാ​ബ്ദ​ത്തി​ന്‍റെ പി​റ​വി​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ചു​കൊ​ണ്ടും അ​തി​നു​വേ​ണ്ടി ത​ന്നാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്തു എ​ന്ന ചാ​രി​താ​ർ​ഥ്യം​കൊ​ണ്ടും അ​വ​രു​ടെ ജീ​വി​തം ച​രി​ത്ര​ത്താ​ളു​ക​ളി​ൽ നി​റ​ഞ്ഞു​ത​ന്നെ നി​ൽ​ക്കും. അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തെ മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച അ​വ​ർ​ക്ക് അ​വ​സാ​ന കാ​ല​ത്തും കൂ​ട്ട് വാ​യ​ന​യും പു​സ്ത​ക​ങ്ങ​ളു​മാ​യി​രു​ന്നു.

അധ്യായം -26

കെ.​എം. മു​ഹ​മ്മ​ദ് മൗ​ല​വി-​ഹ​ലീ​മാ ബീ​വി ദ​മ്പ​തി​ക​ൾ​ക്ക് ഏ​ഴ് മ​ക്ക​ളാ​യി​രു​ന്നു. അ​തി​ൽ ഒ​രാ​ൾ ചെ​റു​പ്പ​ത്തി​ൽ മ​രി​ച്ചു. നാ​ല് പെ​ൺ​കു​ട്ടി​ക​ളും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളും. മൂ​ത്ത മ​ക​ൾ ന​ഫീ​സ ബീ​വി വി​ദ്യാ​ഭ്യാ​സാ​ന​ന്ത​രം ഗൃ​ഹ​ഭ​ര​ണ​വും മ​റ്റു​മാ​യി ക​ഴി​ഞ്ഞു​കൂ​ടി. മ​റ്റു​ള്ള​വ​രൊ​ക്കെ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ അ​ധ്യാ​പ​ക​രാ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. അ​ൻ​സ​ർ ബീ​ഗം എ​ന്ന മ​ക​ൾ മി​ക​ച്ച പ്ര​സം​ഗ​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യി​രു​ന്നു. അ​മ്മ​ക്കൊ​പ്പം പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​ര​വേ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ല​ഭി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ന രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ​ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​വ​ർ തി​രൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യി​ട്ടാ​ണ് സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്.

മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വാ​ർ​ഡും (1992) അ​വ​ർ നേ​ടി. മ​റ്റൊ​രു പു​ത്രി ജ​മീ​ല ബീ​വി കോ​ത​മം​ഗ​ല​ത്ത് അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ആ​യി​ശാ ബീ​വി, 1981ൽ ​ഹൃ​ദ​യ​സ്തം​ഭ​നം​മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. ആ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ൾ കെ.​എം.​എം. അ​ഷ​റ​ഫ് സി​ഡ്കോ​യി​ലെ ജോ​ലി സം​ബ​ന്ധ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റു​മാ​യി താ​മ​സി​ച്ചു. സി​ഡ്കോ​യി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി വി​ര​മി​ച്ച അ​ദ്ദേ​ഹം പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. മ​റ്റൊ​രു മ​ക​നാ​യ മു​ഹ​മ്മ​ദ് അ​സ്‍ലം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സാ​ന​ന്ത​രം ത​ല​ശ്ശേ​രി​യി​ൽ താ​മ​സ​മാ​ക്കി സ്വ​ന്തം​നി​ല​യി​ൽ ജീ​വി​തം ന​യി​ച്ചു. ത​ങ്ങ​ളു​ടെ ഉ​മ്മ​യെ​ക്കു​റി​ച്ചു​ള്ള ജീ​വ​ച​രി​ത്ര ര​ച​ന​യു​ടെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി ഗ്ര​ന്ഥ​കാ​ര​ന് നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ച്ച​ത്, തി​രൂ​രി​ൽ താ​മ​സി​ച്ചു​വ​രു​ന്ന അ​ൻ​സ​ർ ബീ​ഗം എ​ന്ന മ​ക​ളെ മാ​ത്ര​മാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം​ത​ന്നെ അ​പ്പോ​ഴേ​ക്കും ഈ ​ലോ​ക​ത്തു​നി​ന്ന് പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ഹ​ലീ​മാ ബീ​വി അ​വ​സാ​ന കാ​ല​ത്ത് വാ​യ​ന​യും മ​റ്റു​മാ​യി ചെ​ല​വ​ഴി​ച്ച​ത് പെ​രു​മ്പാ​വൂ​ർ ബി.​ഒ.​സി റോ​ഡി​ൽ മൂ​ത്ത​മ​ക​ളാ​യ ന​ബീ​സ​ക്കൊ​പ്പ​മാ​യി​രു​ന്നു. രോ​ഗാ​വ​സ്ഥ​യി​ലും കൂ​ട്ട് പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു. ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി​യും വാ​യി​ച്ചും കൊ​ച്ചു​മ​ക്ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും ത​ന്റെ ജീ​വി​തം പ​റ​ഞ്ഞു​കൊ​ടു​ത്തും സ്ത്രീ​യ​വ​സ്ഥ മെ​ച്ച​മാ​കു​ന്ന ഒ​രു പു​തി​യ സ​ഹ​സ്രാ​ബ്ദ​ത്തി​ന്‍റെ പി​റ​വി​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ട് ഹ​ലീ​മാ ബീ​വി, 2000 ജ​നു​വ​രി 14ന് ​ഈ ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞു.

മ​ല​യാ​ളി മു​സ്‌​ലി​ക​ളു​ടെ ആ​ദ്യ പ​ത്രാ​ധി​പ​യു​ടെ നീ​ക്കി​യി​രു​പ്പ് എ​ന്താ​ണ്? ഒ​രു നെ​ടു​വീ​ർ​പ്പോ​ടെ ഗ​ദ്ഗ​ദ​ക​ണ്ഠ​യാ​യി അ​വ​ർ​ത​ന്നെ പ​റ​യു​ന്നു: “പ്ര​സ് ന​ട​ത്താ​ൻ വേ​ണ്ടി പെ​രു​മ്പാ​വൂ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന വീ​ടും പു​ര​യി​ട​വും വി​ൽ​ക്കേ​ണ്ടി​വ​ന്നു... പ്ര​സ് പൂ​ട്ടി​യ​തോ​ടെ എ​ല്ലാം (പ​ഴ​യ മാ​സി​ക​ക​ളു​ടെ പ്ര​തി​ക​ളും മ​റ്റും) അ​വി​ടെ കി​ട​ന്ന് ചി​ത​ലെ​ടു​ത്തു. വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ താ​മ​സം. ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് ഇ​ട​ക്കി​ടെ വീ​ട് മാ​റി​യി​രു​ന്ന​തു​കൊ​ണ്ട് എ​ല്ലാം കെ​ട്ടി​പ്പെറു​ക്കാ​ൻ പ്ര​യാ​സം, ഇ​പ്പോ​ൾ വ​ലി​യ വി​ഷ​മം തോ​ന്നു​ന്നു. വ​ല​യ​സ്സു കാ​ല​ത്ത് പ​ഴ​യ ക​ർ​മ​ഫ​ല​ങ്ങ​ൾ എ​ടു​ത്തു​െ​വ​ച്ച് അ​യ​വി​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല​ല്ലോ എ​ന്ന വി​ഷ​മം.”

താ​ൻ ന​ട​ത്തി​വ​ന്ന പ​ത്ര​ത്തി​ന്റെ കോ​പ്പി​യി​ൽ ക​ണ്ടെ​ടു​ത്തു ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ മു​ൻ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സ​ർ​ക്കാ​ർ വ​ക പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​തി​ന് ഹ​ലീ​മാ ബീ​വി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. വ​യ​സ്സു​കാ​ല​ത്ത് അ​തി​നാ​യി ഓ​ടി​ന​ട​ക്കാ​ൻ ആ ​മ​ഹ​തി​ക്ക് ക​ഴി​യി​ല്ലാ​യി​രു​ന്നു. ച​ന്ദ്രി​ക​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​വ​ർ പ​റ​യു​ന്നു​ണ്ട്: “പെ​ൻ​ഷ​ൻ​കൊ​ണ്ട് വ​യ​സ്സു​കാ​ല​ത്ത് സ​മ്പാ​ദി​ക്കാ​ന​ല്ല. എ​ങ്കി​ലും കി​ട്ടി​യാ​ൽ അ​ഭി​മാ​നി​ക്കാ​മ​ല്ലോ? ഉ​മ്മ​യു​ടെ പ്ര​യ​ത്ന​ത്തി​ന്റേ​തെ​ന്ന് എ​ന്‍റെ മ​ക്ക​ൾ​ക്കും അ​ഭി​മാ​നി​ക്കാം.” തി​രു​വി​താം​കൂ​ർ പ്ര​ദേ​ശ​ത്ത് പു​റ​ത്തി​റ​ങ്ങു​ന്ന പ​ത്രി​ക​ക​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ലേ​ക്ക് കോ​പ്പി​ക​ൾ അ​യ​ക്കു​മാ​യി​രു​ന്നു.

അ​ങ്ങ​നെ ല​ഭ്യ​മാ​ക്കു​ന്ന കോ​പ്പി​ക​ൾ ഹ​സൂ​ർ ക​ച്ചേ​രി​യി​ൽ സൂ​ക്ഷി​ക്കു​ക​യോ വ​ഞ്ചി​യൂ​രു​ള്ള ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്കോ തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ലേ​ക്കോ കൈ​മാ​റു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ത​ന്‍റെ മാ​സി​ക​യു​ടെ​യും ആ​ഴ്ച​പ്പ​തി​പ്പി​ന്റെ​യും കോ​പ്പി​ക​ൾ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ലൈ​ബ്ര​റി​യി​ലോ എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റി​ലോ പൊ​ടി​പി​ടി​ച്ചു​കി​ട​ക്കു​ന്നു​ണ്ടാ​വു​മെ​ന്ന സൂ​ച​ന ഹ​ലീ​മാ ബീ​വി അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ ആ ​വീ​ക്ഷ​ണം ശ​രി​യാ​യി​രു​ന്നു.

ഈ ​ഗ്ര​ന്ഥ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ കോ​പ്പി​ക​ൾ ല​ഭ്യ​മാ​യ​ത് വ​ഞ്ചി​യൂ​ർ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ലൈ​ബ്ര​റി​യി​ൽ നി​ന്നാ​ണ്. (മാ​ത്ര​മ​ല്ല, ‘മു​സ്‌​ലിം വ​നി​ത’​യു​ടെ കോ​പ്പി തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ലൈ​ബ്ര​റി​യി​ൽ​നി​ന്നും വ​നി​ത​യു​ടെ കോ​പ്പി മ​ണ്ണാ​ർ​ക്കാ​ട് ലൈ​ബ്ര​റി​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​തി​ൽ പ​ല​തി​ന്റെ​യും സ്കാ​ൻ ചെ​യ്ത പ്രി​ന്റു​ക​ൾ ‘ഗ്ര​ന്ഥ​പ്പു​ര’, ‘സു​പ്ര’ മു​ത​ലാ​യ പ​ബ്ലി​ക് ഡൊ​മ​യി​നു​ക​ളി​ലും പ​ല​രു​ടെ​യും സ്വ​കാ​ര്യ​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്). അ​വ​യു​ടെ കോ​പ്പി​ക​ൾ ഒ​രി​ക്ക​ൽ​കൂ​ടി കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. സ​ഫ​ലീ​കൃ​ത​മാ​കാ​ത്ത ആ ​ആ​ഗ്ര​ഹ​വു​മാ​യി​ട്ടാ​ണ് ഹ​ലീ​മാ ബീ​വി ച​രി​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്.

ആ​ദ്യ മു​സ്‌​ലിം പ​ത്രാ​ധി​പ​യു​ടെ ഓ​ർ​മ: ഒ​രു വി​ല​യി​രു​ത്ത​ൽ

ഹ​ലീ​മാ ബീ​വി​ക്ക് ഒ​രു ‘മ​ല​യാ​ളി ന​വോ​ത്ഥാ​ന വ​നി​ത’ എ​ന്ന വി​ശേ​ഷ​ണം ന​ൽ​കാ​നാ​ണ് പ്ര​സി​ദ്ധ സാ​മൂ​ഹി​ക​ചി​ന്ത​ക​യും സ്ത്രീ​പ​ക്ഷ ച​രി​ത്ര​കാ​രി​യു​മാ​യ ജെ. ​ദേ​വി​ക ശ്ര​മി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​ശേ​ഷ​ണ​ത്തി​ന് എ​ന്തു​കൊ​ണ്ടും അ​ർ​ഹ​യാ​ണ് അ​വ​ർ. ആ ​ന​വോ​ത്ഥാ​ന വ​നി​ത ത​ന്‍റെ യാ​ത്ര​യി​ൽ ഊ​ർ​ജം പ​ക​ർ​ന്നു​ന​ൽ​കി​യ​താ​യും അ​വ​രു​ടെ ജീ​വി​ത​കാ​ല​ത്ത് ജീ​വി​ക്കു​വാ​ൻ സാ​ധി​ച്ച​ത് ത​ന്നെ മ​ഹ​ത്ത​ര​മാ​യ ഒ​ന്നാ​യും ജെ. ​ദേ​വി​ക ക​രു​തു​ന്നു: “ഹ​ലീ​മാ ബീ​വി​യു​ടെ ലേ​ഖ​ന​ങ്ങ​ൾ ഞാ​ൻ വാ​യി​ക്കു​ന്ന​ത്, 1990ക​ളി​ൽ ഡോ​ക്ട​ർ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്താ​ണ്. അ​വ​യി​ൽ അ​ല​യ​ടി​ച്ച നീ​തി​ബോ​ധ​ത്തി​ൽ ഊ​ർ​ജ​ത്താ​ൽ സ്വ​ന്തം കാ​ല​ത്തെ വി​മ​ർ​ശി​ക്കാ​ൻ ത​യാ​റെ​ടു​ത്തു​വ​ന്ന ആ ​ദി​ന​ങ്ങ​ളി​ൽ അ​വ​ർ ജീ​വി​ച്ചി​രു​ന്നു​വെ​ന്നും ഒ​രു​പ​ക്ഷേ സൗ​ക​ര്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും ആ​ലോ​ചി​ക്കു​മ്പോ​ൾ രോ​മാ​ഞ്ചം കൊ​ള്ളു​ന്നു.”

ആ​ധു​നി​ക കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ഇ​സ്‌​ലാ​മി​ക സ്ത്രീ​വാ​ദ​ത്തി​ന്‍റെ വ​ക്താ​ക്ക​ളി​ൽ പ്രാ​ത​സ്മ​ര​ണീ​യ​യാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു വ്യ​ക്തി​ത്വ​മാ​ണ് ഹ​ലീ​മാ ബീ​വി​യെ​ന്ന നി​ല​യി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ പ​ല സ്ത്രീ ​സം​ഘ​ട​ന​ക​ളും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്നു​ണ്ട്: “എ​ഴു​തി​യി​രു​ന്ന​തും പ്ര​സം​ഗി​ച്ചി​രു​ന്ന​തും സ്ത്രീ​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നു​ള്ള​തു​കൊ​ണ്ട്, അ​വ​രെ ഒ​രു സ്ത്രീ​പ​ക്ഷ​വാ​ദി​യാ​യി വാ​യി​ക്കു​ന്ന​വ​രു​മു​ണ്ട്. ഒ​ര​ർ​ഥ​ത്തി​ൽ അ​ത് ശ​രി​യു​മാ​ണ്.

അ​ന്ന് നി​ല​നി​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, സ്ത്രീ​യെ ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ക​ണ്ടു​കൊ​ണ്ട് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും, സ​മ​ഗ്ര​ശ്രേ​ണി​യി​ലു​ള്ള ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി വാ​തോ​രാ​തെ സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ഹ​ലീ​മാ ബീ​വി​യെ സ്ത്രീ​പ​ക്ഷ​വാ​ദി​യെ​ന്നു​ത​ന്നെ വി​ളി​ക്ക​ണം. ‘സ്ത്രീ’ ​വി​ഷ​യ​ങ്ങ​ളി​ൽ മ​ത​നേ​തൃ​ത്വം മു​ത​ൽ, പു​രു​ഷ​കേ​ന്ദ്രീ​കൃ​ത മ​ത​വ്യാ​ഖ്യാ​ന​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും പു​രു​ഷ​കേ​ന്ദ്രീ​കൃ​ത സാ​മൂ​ഹി​ക​ച​ട്ട​ങ്ങ​ളെ​യും അ​തി​ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും അ​ന്ന​ത്തെ കാ​ല​ത്ത് റാ​ഡി​ക്ക​ൽ ആ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്ത ഹ​ലീ​മാ ബീ​വി​ക്ക്, ‘ഫെ​മി​നി​ച്ചി’​യെ​ന്ന ഓ​മ​ന​പ്പേ​രി​ന് സ​മാ​ന​മാ​യ വ​ല്ല വി​ളി​പ്പേ​രു​ക​ളും അ​ന്ന് നി​ല​നി​ന്നി​രു​ന്നു​വെ​ങ്കി​ൽ അ​ത് ചാ​ർ​ത്തി​ക്കി​ട്ടാ​ൻ സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്.”97

ഹ​ലീ​മാ ബീ​വി​യെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യാ​നാ​യി താ​ൻ സ​മീ​പി​ച്ച മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ പ​ല മു​തി​ർ​ന്ന പു​രു​ഷ​ബു​ദ്ധി​ജീ​വി​ക​ളും ത​ങ്ങ​ൾ ഹ​ലീ​മാ ബീ​വി​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് എ​ഴു​ത്തി​ലേ​ക്കും ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ലേ​ക്കും പ്ര​വേ​ശി​ച്ച​തെ​ന്നും സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ന്ന് ജെ. ​ദേ​വി​ക ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​വ​രാ​രും ത​ന്നെ മ​ഹ​ദ് വ​നി​ത​യു​ടെ ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നു വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നി​ല്ലാ​യെ​ന്ന പ​രി​ദേ​വ​ന​വും അ​വ​രി​ൽ​നി​ന്ന് ഉ​യ​രു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ ഒ​രു ഇ​ട​പെ​ട​ൽ ന​ട​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും ദേ​വി​ക വി​ല​യി​രു​ത്തു​ന്നു​ണ്ട്: “...

താ​ൻ​കൂ​ടി ഭാ​ഗ​മാ​യ സാ​മൂ​ഹി​ക​മാ​റ്റ​ത്തി​നു​ള്ളി​ൽ ലിം​ഗാ​ധി​കാ​ര​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ളെ നി​ര​ന്ത​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, ആ​ധു​നി​ക​വ​ത്ക​ര​ണം മു​ന്നോ​ട്ടു​വ​ച്ച സാ​ധ്യ​ത​ക​ളെ ജ്ഞാ​ന​ത​ല​ത്തി​ലും പ്ര​വ​ർ​ത്ത​ന​ത​ല​ത്തി​ലും കാ​ര്യ​മാ​യി മു​ത​ലെ​ടു​ക്കാ​ൻ ക​ഠി​ന​പ​രി​ശ്ര​മം ന​ട​ത്തു​ക, രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര​യി​ലൂ​ടെ താ​നു​യ​ർ​ത്തി​യ സാ​മൂ​ഹി​ക- ലിം​ഗ​നീ​തി വി​ഷ​യ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക, താ​ൻ ജീ​വി​തം സ​മ​ർ​പ്പി​ച്ച ഒ​രു വ്യ​വ​ഹാ​ര​ത്തി​ലും സ്ഥാ​പ​ന​ത്തി​ലും സ്മ​ര​ണ​യു​ടേ​താ​യ ഇ​ടം നി​ഷേ​ധി​ക്കു​ക.” ഇ​തെ​ല്ലാം സ്ത്രീ ​എ​ന്ന​നി​ല​യി​ൽ ഹ​ലീ​മാ ബീ​വി​യു​ടെ ജീ​വി​ത ഓ​ർ​മ​ക​ളു​ടെ തി​ര​സ്ക​ര​ണ​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​യി​ട്ടു​ണ്ടെ​ന്ന് അ​വ​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഹ​ലീ​മാ ബീ​വി​യു​ടെ ഓ​ർ​മ​ക​ൾ കേ​ര​ള​ച​രി​ത്ര​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന​തി​ന്റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്, അ​വ​ർ ഇ​ട​പെ​ട്ട ഇ​ട​ങ്ങ​ളി​ൽ​നി​ന്നും മ​നു​ഷ്യ​രി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും അ​വ​ർ​ക്കു നേ​രി​ട്ട ‘സാ​മൂ​ഹി​ക​മ​ര​ണ’​മാ​ണെ​ന്ന് അ​വ​രെ കു​റി​ച്ചെ​ഴു​തി​യ നൂ​റ​യും നൂ​ര്‍ജ​ഹാ​നും അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് വേ​രു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന​താ​ണ്. ജ​ന്മ​നാ​ടാ​യ അ​ടൂ​രി​ൽ​നി​ന്നും ഭ​ർ​ത്താ​വി​ന്റെ ജോ​ലി​സ്ഥ​ല​മാ​യ തി​രു​വ​ല്ല​ക്കും അ​വി​ടെ ത​ന്റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല ഒ​രു​ക്കി​യ​ശേ​ഷം അ​വി​ടെ​നി​ന്നും പ​റി​ച്ചു​മാ​റ്റി മ​റ്റൊ​രു ഇ​ട​മാ​യ പെ​രു​മ്പാ​വൂ​രി​ലേ​ക്കും. അ​ങ്ങ​നെ സ്വ​ന്തം നാ​ട്ടി​ൽ ശ​ക്ത​മാ​യ വേ​രോ​ട്ടം ഉ​ണ്ടാ​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യാ​തെ പോ​യി.”98

‘സ്ത്രീ’ ​എ​ന്ന നി​ല​യി​ലും ‘മു​സ്‌​ലിം’ എ​ന്ന നി​ല​യി​ലും അ​വ​ർ​ക്കു നേ​രി​ട്ട ഇ​ര​ട്ട​പാ​ർ​ശ്വ​വ​ത്ക​ര​ണം വി​സ്മൃ​തി​ക്ക് മ​റ്റൊ​രു കാ​ര​ണ​മാ​യ​താ​യും അ​വ​ർ പ്ര​സ്താ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഹ​ലീ​മാ ബീ​വി​ക്ക് സം​ഭ​വി​ച്ച​ത് ഇ​ര​ട്ട​യ​ല്ല, ത്രി​മാ​ന​ത​ല​ങ്ങ​ളി​ലു​ള്ള ഒ​ഴി​വാ​ക്ക​പ്പെ​ട​ലാ​ണ് (Tripple burden of Oppression). ‘ജാ​തി-​മ​ത പാ​ട്രി​യാ​ർ​ക്കി’ സ​മൂ​ഹ​ത്തി​ൽ ‘മു​സ്‌​ലി’​മെ​ന്ന​തി​നും ‘സ്ത്രീ’​യെ​ന്ന​തി​നും പു​റ​മേ സ​മ്പ​ത്തി​ക പി​ന്തു​ണ​യി​ല്ലാ​തി​രു​ന്നു​വെ​ന്ന​തും മൂ​ന്നാ​മ​ത്തെ ഘ​ട​ക​മാ​യി ഉ​യ​ർ​ത്തി കാ​ണി​ക്കാ​വു​ന്ന​താ​ണ്. അ​ങ്ങ​നെ സാ​മ്പ​ത്തി​ക-​വ​ർ​ഗ-​ലിം​ഗ ഘ​ട​ക​ങ്ങ​ൾ സ​മൂ​ല​മാ​യി ഇ​ട​പെ​ടാ​തി​രു​ന്ന​തി​നാ​ൽ വി​സ്മൃ​തി​യി​ലേ​ക്ക് പോ​യ ഒ​രു വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​വ​ർ.

 

ഹ​ലീ​മാ ബീ​വി​യു​ടെ അ​ട​യാ​ള​ങ്ങ​ൾ

ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വാ​ത്ത ഒ​രി​ടം അ​വ​ർ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലും കേ​ര​ള ന​വോ​ത്ഥാ​ന ഭൂ​പ​ട​ത്തി​ലും നേ​ടി​യെ​ടു​യെ​ടു​ത്തി​ട്ടു​ണ്ട്. പി.​എ. സെ​യ്ദ് മു​ഹ​മ്മ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​റ​ത്തു​വ​ന്ന ‘കേ​ര​ള മു​സ്‌​ലിം ഡ​യ​റ​ക്ട​റി’ (1960)യി​ൽ കേ​ര​ള​ത്തി​ലെ പ്ര​ഗ​ല്ഭ​രാ​യ മു​സ്‌​ലിം വ​നി​ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘മു​സ്‌​ലിം വ​നി​താ​ലോ​കം’ എ​ന്ന ഭാ​ഗ​ത്തെ ആ​ദ്യ പേ​ർ ഹ​ലീ​മാ ബീ​വി​യു​ടേ​താ​ണ്: “പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഭാ​ഗ​ഭാ​ക്കാ​വു​ക​യും ചെ​യ്ത ഹ​ലീ​മാ ബീ​വി ഒ​രു പ്ര​സം​ഗ​ക​യും ലേ​ഖി​ക​യു​മാ​ണ്. തി​രു​വി​താം​കൂ​റി​ലെ സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്ന​ത്ര പ്ര​ചോ​ദ​നം ന​ൽ​കി​യി​ട്ടു​ള്ള വ​നി​ത എ​ന്ന നി​ല​യ്ക്കും ച​രി​ത്ര​ത്തി​ൽ മാ​ന്യ​മാ​യ സ്ഥാ​ന​മാ​ണ് ഈ ​മ​ഹ​തി​ക്കു​ള്ള​ത്. സ്ഥി​രോ​ത്സാ​ഹം​കൊ​ണ്ട് രം​ഗ​ത്തു​വ​ന്ന മ​ഹ​തി​യാ​ണ് ഹ​ലീ​മാ ബീ​വി. വ​ള​ർ​ന്നു​വ​രു​ന്ന സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്ക് വേ​ണ്ട​ത്ര പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു അ​വ​രു​ടെ പ​ത്ര​ങ്ങ​ൾ.”99

ജീ​വി​ച്ചി​രി​ക്കെ വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ ഹ​ലീ​മാ ബീ​വി​യെ തേ​ടി​വ​ന്നി​ട്ടു​ള്ളൂ; എ​ഴു​തി​യി​ട്ടു​ള്ളൂ. അ​ത്ര​ക്ക് മാ​ത്ര​മേ അ​വ​ർ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ വെ​ളി​പ്പെ​ട്ടു​വ​ന്നി​രു​ന്നു​ള്ളൂ. 1995ൽ ​ച​ന്ദ്രി​ക ആ​ഴ്ച​പ്പ​തി​പ്പി​നു​വേ​ണ്ടി ഒ​രു അ​ഭി​മു​ഖം ന​ട​ത്തു​ന്ന​തി​ന് ബ​ഷീ​ർ അ​ത്താ​ണി ന​ട​ത്തി​യ ശ്ര​മ​വും ദൂ​ര​ദ​ർ​ശ​ന് (1997) വേ​ണ്ടി​യൊ​രു ഫീ​ച്ച​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ണ്ടാ​യ ശ്ര​മ​ങ്ങ​ളും ശ്ലാ​ഘ​നീ​യ​മാ​ണ്.

എ​ന്നാ​ൽ മ​ര​ണ​ശേ​ഷം നി​ര​വ​ധി പേ​ർ അ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​റി​യു​ന്നു, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും സ്ത്രീ​സം​ഘ​ട​നാ ഫോ​റ​ങ്ങ​ളി​ലും മ​റ്റ് അ​ക്കാ​ദ​മി​ക വേ​ദി​ക​ളി​ലും പ്ര​ബ​ന്ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​യാ​റാ​ക്ക​പ്പെ​ടു​ന്നു. പൊ​തു​വാ​യ​ന​ക്ക് ആ​വ​ശ്യ​മാ​യ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് വ​ന്നി​ട്ടു​ണ്ട്. 2019ൽ ‘​കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ അ​റി​യ​പ്പെ​ടാ​ത്ത നാ​യി​ക​മാ​ർ’ എ​ന്ന പേ​രി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഹ​ലീ​മാ ബീ​വി​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ക​യു​ണ്ടാ​യി. അ​ന്ത​ർ ദേ​ശീ​യ പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.100

തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വി​മ​ൻ​സ് കോ​ള​ജി​നു മു​ന്നി​ലു​ള്ള ന​ട​പ്പാ​ത​യി​ൽ സ്ഥാ​പി​ച്ച പ്ര​മു​ഖ​രാ​യ വ​നി​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി ഹ​ലീ​മാ ബീ​വി​യും ക​യ​റി​ക്കൂ​ടി​യി​രു​ന്നു. കൊ​ച്ചി മെ​ട്രോ ക​ട​വ​ന്ത്ര സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന ബോ​ർ​ഡി​ൽ മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ കു​ല​പ​തി​മാ​ർ​ക്കൊ​പ്പം അ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല സ്ത്രീ ​സം​ഘ​ട​ന​ക​ളും അ​വ​രെ ഓ​ർ​ക്കാ​നാ​യി സ​മ്മേ​ള​ന ന​ഗ​രി​ക്ക് പേ​ര് ന​ൽ​കു​ന്ന​താ​യും ക​ണ്ടു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ‘ഫോ​റം ഫോ​ർ മു​സ്‌​ലിം വി​മ​ൻ​സ് ജ​ൻ​ഡ​ർ ജ​സ്റ്റി​സ്’ ത​ങ്ങ​ളു​ടെ സ​മ്മേ​ള​ന ന​ഗ​രി​ക്ക് ‘ഹ​ലീ​മ ബീ​വി ന​ഗ​ർ’ എ​ന്ന പേ​ര് ന​ൽ​കി.101

കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ പൊ​തു​സ​മ്പ​ർ​ക്ക വി​ഭാ​ഗ​മാ​യ ഐ & ​പി.​ആ​ർ.​ഡി, 2025ൽ ​പു​റ​ത്തി​റ​ക്കി​യ ഹ​ലീ​മാ ബീ​വി​യു​ടെ ഹ്ര​സ്വ​ചി​ത്രം പ​ല​രെ​യും ആ​ക​ർ​ഷി​ച്ചു. ‘വാ​ഷി​ങ്ട​ൺ പോ​സ്റ്റ്’ എ​ന്ന പ്ര​സി​ദ്ധ പ​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന റാ​ണാ അ​യ്യൂ​ബി​നെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ വ്യ​ക്തി​ത്വ​മാ​യി ഹ​ലീ​മാ ബീ​വി മാ​റു​ന്നു​വെ​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കേ​ര​ള മു​സ്‌​ലിം വ​നി​ത​ക​ൾ പൊ​തു​മ​ണ്ഡ​ല​ത്തി​ലെ അ​ത്ര​യൊ​ന്നും എ​ത്തി​പ്പെ​ടാ​തി​രി​ക്കു​ക​യും ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് താ​ൽ​പ​ര്യം കാ​ണി​ക്കാ​തി​രി​ക്കു​ക​യും പൗ​രോ​ഹി​ത്യ​ത്തി​ന്റെ​യും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്റെ​യും കാ​ട്ടു​നീ​തി​യി​ൽ ത​ള​ച്ചി​ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന കാ​ല​ത്ത് ഒ​രു മു​സ്‌​ലിം വ​നി​ത പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ചു​കൊ​ണ്ട് സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​വെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​ധു​നി​ക സ​മൂ​ഹം അ​തി​ശ​യ​ത്തോ​ടു​കൂ​ടി, അ​തി​ലേ​റെ കൗ​തു​ക​ത്തോ​ടെ കൂ​ടി അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ക​ത​ന്നെ​യു​ണ്ടാ​കും. ഡോ. ​എ​സ്. ജ​ദീ​ദ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, “ദ​ശ​ക​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​രു മു​സ്‌​ലിം വ​നി​ത പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​യി സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം കാം​ക്ഷി​ച്ചു നി​ല​നി​ന്നു​വെ​ന്ന​തി​നാ​ൽ ഹ​ലീ​മാ ബീ​വി എ​ന്ന അ​ന​ശ്വ​ര​നാ​മം ച​രി​ത്ര​ത്താ​ളു​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​ത​ന്നെ ചെ​യ്യും.”102

(അവസാനിച്ചു)

കു​റി​പ്പ്

97 നൂ​റ & നൂ​ര്‍ജ​ഹാ​ൻ, എം ​ഹ​ലീ​മാ ബീ​വി​യു​ടെ ജീ​വി​തം പ- ​പ​ത്രാ​ധി​പ, പു. 70

98 ​നൂ​റ & നൂ​ര്‍ജ​ഹാ​ൻ, എം. ​ഹ​ലീ​മാ ബീ​വി​യു​ടെ ജീ​വി​തം -പ​ത്രാ​ധി​പ, പു. 18-19

99 ​പി.​എ. സെ​യ്ദ് മു​ഹ​മ്മ​ദ് (എ​ഡി.), കേ​ര​ള മു​സ്‍ലിം ഡ​യ​റ​ക്ട​റി, എ​റ​ണാ​കു​ളം, 1960, പു.

100 https://www.thehindu.com/news/national/kerala/she-chose-the-less-travelled-path/article26155791.ece

101 AURA Monthly Emagzine, 2024. https://auramag.in/haleema-beevi-the-quest-to-regain-remembrance/

102 Dr S Jaseem, Educational Empowerment of Muslim Women in Kerala: A Historical Perspective, HRPT, Nagercoil, 2013, p. 151.

News Summary - Kerala First Muslim Woman Editor