Begin typing your search above and press return to search.
proflie-avatar
Login

റി​യ​ലി​സ്​​റ്റി​ക്​ ബ്ലാ​ക്ക് ഗോൾഡ്!

റി​യ​ലി​സ്​​റ്റി​ക്​ ബ്ലാ​ക്ക് ഗോൾഡ്!
cancel

മാ​ർ​ച്ച്​ 29ന്​ 79ാം ​വ​യ​സ്സി​ൽ വി​ട​പ​റ​ഞ്ഞ രാ​ജ്യാ​ന്ത​ര പ്ര​ശ​സ്​​ത ചി​ത്ര​കാ​ര​ൻ വി​വാ​ൻ സു​ന്ദ​ര​ത്തെ ഒാ​ർ​മി​ക്കു​ക​യാ​ണ്​ ചി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ. കൊ​ച്ചി​യി​ൽ പ​ല​വ​ട്ടം എ​ത്തി​യ അ​ദ്ദേ​ഹ​മൊ​ത്തു​ള്ള നി​മി​ഷ​ങ്ങ​ൾ ഒാ​ർ​ത്തെ​ടു​ക്കു​ന്നു. ‘‘ച​ന്ദ്ര​നി​ലേ​പ്പോ​ലെ വി​ചി​ത്ര​വും ദു​രൂ​ഹ​വു​മാ​യ സ്ഥ​ല​രാ​ശി​യാ​യി​രി​ക്ക​ണം’’ കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​നെ​ന്ന് വി​വാ​ൻ സു​ന്ദ​രം ഭാ​വ​ന​കൊ​ണ്ടു. ല​ണ്ട​ൻ/​ ന്യൂ​യോ​ർ​ക് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദി ​ആ​ർ​ട്ട് ന്യൂ​സ്...

Your Subscription Supports Independent Journalism

View Plans
മാ​ർ​ച്ച്​ 29ന്​ 79ാം ​വ​യ​സ്സി​ൽ വി​ട​പ​റ​ഞ്ഞ രാ​ജ്യാ​ന്ത​ര പ്ര​ശ​സ്​​ത ചി​ത്ര​കാ​ര​ൻ വി​വാ​ൻ സു​ന്ദ​ര​ത്തെ ഒാ​ർ​മി​ക്കു​ക​യാ​ണ്​ ചി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ.  കൊ​ച്ചി​യി​ൽ പ​ല​വ​ട്ടം എ​ത്തി​യ അ​ദ്ദേ​ഹ​മൊ​ത്തു​ള്ള നി​മി​ഷ​ങ്ങ​ൾ ഒാ​ർ​ത്തെ​ടു​ക്കു​ന്നു. 

‘‘ച​ന്ദ്ര​നി​ലേ​പ്പോ​ലെ വി​ചി​ത്ര​വും ദു​രൂ​ഹ​വു​മാ​യ സ്ഥ​ല​രാ​ശി​യാ​യി​രി​ക്ക​ണം’’ കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​നെ​ന്ന് വി​വാ​ൻ സു​ന്ദ​രം ഭാ​വ​ന​കൊ​ണ്ടു.

ല​ണ്ട​ൻ/​ ന്യൂ​യോ​ർ​ക് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദി ​ആ​ർ​ട്ട് ന്യൂ​സ് പേ​പ്പ​ർ’ വി​വാ​ൻ സു​ന്ദ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ‘ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ആ​ർ​ട്ടി​സ്റ്റ്’ എ​ന്നാ​ണ്. 2012ലെ ​ആ​ദ്യ കൊ​ച്ചി- മു​സി​രി​സ് ബി​നാ​ലെ​യി​ൽ വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സൃ​ഷ്ടി​ക്കു​ന്ന​തി​​ന്റെ പ​ടി​പ​ടി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബി​നാ​ലെ​യു​ടെ സം​ഘാ​ട​ക​രാ​യ ഞാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സാ​ക്ഷി​ക​ളാ​യി. ഇ​ൻ​സ്റ്റ​ലേ​ഷ​ൻ എ​ന്ന ക​ലാ​മാ​ധ്യ​മം കേ​ര​ളീ​യ​ർ അ​ത്ര​ക​ണ്ട് പ​രി​ച​യ​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്ന അ​ക്കാ​ല​ത്ത് വി​വാ​ൻ സു​ന്ദ​രം ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സൃ​ഷ്ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൗ​തു​ക​ത്തോ​ടെ ഞ​ങ്ങ​ൾ ക​ണ്ടു. ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സൃ​ഷ്ടി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് വി​വാ​ൻ സു​ന്ദ​രം ഇ​ന്റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞ​ത്, ബി​നാ​ലെ​യി​ൽ അ​ദ്ദേ​ഹം ഒ​രു​ക്കു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഒ​രു​പ​ക്ഷേ ച​ന്ദ്ര​നി​ലേ​പ്പോ​ലെ വി​ചി​ത്ര​വും നി​ഗൂ​ഢ​വു​മാ​യ സ്ഥ​ല​രാ​ശി​യാ​യി​രി​ക്കു​മെ​ന്ന്.

‘ബ്ലാ​ക്ക് ഗോ​ൾ​ഡ്’ എ​ന്നാ​യി​രു​ന്നു 2012 ബി​നാ​ലെ​യി​ലെ വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ ഇ​ൻ​സ്റ്റ​ലേ​ഷ​​ന്റെ പേ​ര്. 12/12/'12ന് ​ബി​നാ​ലെ പ്ര​ദ​ർ​ശ​നാ​രം​ഭ​ത്തി​നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സൃ​ഷ്ടി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കാ​യി വി​വാ​ൻ സു​ന്ദ​രം കൊ​ച്ചി​യി​ലെ​ത്തി. ബ്ലാ​ക്ക് ഗോ​ൾ​ഡ് എ​ന്നാ​ൽ ക​റു​ത്ത​പൊ​ന്ന് അ​ഥ​വാ കു​രു​മു​ള​ക്. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്, അ​ക്ഷാം​ശ​രേ​ഖാം​ശ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ക​ട​ലി​ലൂ​ടെ, കാ​റ്റും ന​ക്ഷ​ത്ര​ങ്ങ​ളും ന​യി​ച്ച ചാ​ലു​ക​ളി​ലൂ​ടെ ക​ട​ലു​ക​ൾ​ക്ക​പ്പു​റ​ത്തു​ള്ള​വ​ർ അ​ന്വേ​ഷി​ച്ചു​വ​ന്ന, കേ​ര​ള​ച​രി​ത്ര​ത്തി​ന് രാ​സ​ത്വ​ര​ക​മാ​യ കു​രു​മു​ള​ക്. കേ​ര​ള​ത്തി​​ന്റെ ച​രി​ത്ര​ഭൂ​ത​കാ​ല​ത്തി​നും വ​ർ​ത്ത​മാ​ന​കാ​ല​ത്തി​നും ഇ​ട​യി​ൽ ഭാ​വ​ന​യു​ടെ ക​ലാ​ഭൂ​മി നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ ബ്ലാ​ക്ക് ഗോ​ൾ​ഡ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ.

വിവാൻ സുന്ദരത്തിന്റെ മെറ്റൽ ബോക്സ്  ഇൻസ്റ്റലേഷൻ

വിവാൻ സുന്ദരത്തിന്റെ മെറ്റൽ ബോക്സ്  ഇൻസ്റ്റലേഷൻ

ബി​നാ​ലെ​യു​ടെ പ്ര​ധാ​ന​വേ​ദി​യാ​യ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ. ആ​സ്പി​ൻ​വാ​ൾ ഹൗ​സ് 19ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ബ്രി​ട്ടീ​ഷ് കെ​ട്ടി​ട​മാ​ണ്. കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ കൂ​ടാ​തെ ക​യ​ർ, മ​ര​ത്ത​ടി, പു​ൽ​ത്തൈ​ലം, ചാ​യ, കാ​പ്പി എ​ന്നു​തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ക​യ​റ്റി​യ​യ​ച്ച സ്ഥാ​പ​നം. ലോ​ക​ത്തി​​ന്റെ വി​വി​ധ​യി​ട​ങ്ങ​ളു​മാ​യി കു​രു​മു​ള​ക് ക​ച്ച​വ​ടം ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​​ന്റെ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യ ബ്ലാ​ക്ക് ഗോ​ൾ​ഡ് എ​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​നു​മാ​യി പ്ര​ദ​ർ​ശ​ന​വേ​ദി​ക്ക് ര​സ​ക​ര​മാ​യ പൊ​രു​ത്ത​മു​ണ്ടാ​യി. കൊ​ച്ചി​യു​ടെ കോ​ള​നി​ക്കാ​ല ച​രി​ത്ര​ത്തി​​ന്റെ പ്രാ​തി​നി​ധ്യ​മാ​ണ് ആ​സ്പി​ൻ​വാ​ൾ ഹൗ​സ് കെ​ട്ടി​ടം.

ക​ട​ൽ-​കാ​യ​ൽ സ​ന്ധി​ക്കു സ​മീ​പം ഈ ​കെ​ട്ടി​ടം നി​ല​നി​ൽ​ക്കു​ന്ന സ്ഥാ​ന​ത്ത് 1844ൽ ​ജെ. ഓ​ട്ടേ​ഴ്സ​ൺ, കാം​പെ​ൽ എ​ന്നീ ബ്രി​ട്ടീ​ഷു​കാ​ർ ചേ​ർ​ന്ന് ഓ​ട്ടേ​ഴ്സ​ൺ ആ​ൻ​ഡ് കാം​പെ​ൽ ക​മ്പ​നി ആ​രം​ഭി​ച്ചു. മ​ര​ക്ക​പ്പ​ൽ നി​ർ​മാ​ണ​വും മ​ര​ത്ത​ടി ക​യ​റ്റി​യ​യ​ക്ക​ലു​മാ​യി​രു​ന്നു ക​മ്പ​നി​യു​ടെ ആ​ദ്യ ഇ​ട​പാ​ടു​ക​ൾ. 1846ൽ ​ഇ​ന്ന് ആ​സ്പി​ൻ​വാ​ൾ ഹൗ​സ് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തി​​ന്റെ ഒ​രു​ഭാ​ഗം ലേ​ല​ത്തി​ൽ വാ​ങ്ങി ഓ​ട്ടേ​ഴ്സ​ൺ ആ​ൻ​ഡ് കാം​പെ​ൽ ക​മ്പ​നി. 1853ൽ ​ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യി​ൽ​നി​ന്ന് സ​മീ​പ​ത്തെ ഭൂ​മി ഓ​ട്ടേ​ഴ്സ​ൺ ആ​ൻ​ഡ് കാം​പെ​ൽ ക​മ്പ​നി പാ​ട്ട​ത്തി​നെ​ടു​ത്തു. കാം​പെ​ലു​മാ​യി ബി​സി​ന​സ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് 1851ൽ ​ഓ​ട്ടേ​ഴ്സ​ൺ കാ​യ​ല​രി​കി​ൽ മ​ര​ക്ക​പ്പ​ൽ നി​ർ​മാ​ണ ബി​സി​ന​സ് തു​ട​ർ​ന്നു. ബി​സി​ന​സ് ന​ഷ്ട​ത്തി​ലാ​യ​പ്പോ​ൾ ഓ​ട്ടേ​ഴ്സ​ൺ ക​മ്പ​നി സ്കോ​ട്ട് സ​ഹോ​ദ​ര​ൻ​മാ​രാ​യ ആ​ർ​ച്ചി​ബാ​ൾ​ഡ്, മൈ​ക്കി​ൾ എ​ന്നി​വ​ർ​ക്ക് വി​റ്റു. ഇ​വ​രു​ടെ ബി​സി​ന​സ് പാ​ർ​ട്ണ​റാ​യി ജോ​ൺ എ​ച്ച്. ആ​സ്പി​ൻ​വാ​ൾ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​യി. സ്കോ​ട്ട് സ​ഹോ​ദ​ര​ൻ​മാ​രു​ടെ ബോം​ബെ​യി​ലെ പ​രു​ത്തി ബി​സി​ന​സ് ന​ഷ്ട​ത്തി​ലാ​യ​പ്പോ​ൾ അ​വ​രി​ൽ​നി​ന്ന് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത ജോ​ൺ എ​ച്ച്. ആ​സ്പി​ൻ​വാ​ൾ വാ​ങ്ങി. തു​ട​ർ​ന്ന് 1867 ജൂ​ൺ 30ന് ‘​ആ​സ്പി​ൻ​വാ​ൾ ആ​ൻ​ഡ് ക​മ്പ​നി’ എ​ന്ന പേ​രി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം നി​ല​വി​ൽ​വ​ന്നു. ജോ​ൺ എ​ച്ച്. ആ​സ്പി​ൻ​വാ​ൾ നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​ന്ന​ത്തെ ആ​സ്പി​ൻ​വാ​ൾ ഹൗ​സ്.

ആ​സ്പി​ൻ​വാ​ൾ ഹൗ​സ് കെ​ട്ടി​ട​ത്തി​​ന്റെ ച​രി​ത്ര​പ​ശ്ചാ​ത്ത​ലം ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഭാ​വ​ന​കൊ​ള്ളു​മ്പോ​ൾ​ത്ത​ന്നെ വി​വാ​ൻ സു​ന്ദ​രം മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. ആ​സ്പി​ൻ​വാ​ൾ ഹൗ​സ് നി​ർ​മി​ച്ച ജോ​ൺ എ​ച്ച്. ആ​സ്പി​ൻ​വാ​ൾ കൊ​ച്ചി​യി​ൽ ജ​ന​കീ​യ​നാ​യി​രു​ന്നു. 1870ൽ ​കൊ​ച്ചി​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​​ന്റെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു അ​ദ്ദേ​ഹം. 1875-1878 കാ​ല​ത്ത് ഫോ​ർ​ട്ടു​കൊ​ച്ചി മു​നി​സി​പ്പാ​ലി​റ്റി വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു. കൊ​ച്ചി​യു​ടെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ദൂ​ര​ക്കാ​ഴ്ച​യു​മാ​യി ജോ​ൺ എ​ച്ച്. ആ​സ്പി​ൻ​വാ​ൾ കൊ​ച്ചി തു​റ​മു​ഖം ആ​ധു​നി​ക​മാ​ക്ക​ണ​മെ​ന്ന് 1870ൽ ​ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. 1879ൽ ​കൊ​ച്ചി​ക്ക് തീ​വ​ണ്ടി യാ​ത്രാ​സൗ​ക​ര്യം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 1884 സെ​പ്റ്റം​ബ​ർ 11ന് ​ജോ​ൺ എ​ച്ച്. ആ​സ്പി​ൻ​വാ​ൾ ല​ണ്ട​നി​ൽ മ​രി​ച്ച​പ്പോ​ൾ ദുഃഖ​സൂ​ച​ക​മാ​യി കൊ​ച്ചി​യി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ച്ചി​ട്ടു.

ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വേ​ദി​യു​ടെ ച​രി​ത്ര​മെ​ന്ന​പോ​ലെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ നി​ർ​മാ​ണ​ത്തി​​ന്റെ ആ​ദ്യ​പ​ടി​യാ​യി വി​വാ​ൻ സു​ന്ദ​രം കൊ​ച്ചി​യു​ടെ ച​രി​ത്ര​വും മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു. അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് എ​ഴു​ന്നു​നി​ൽ​ക്കു​ന്ന ചീ​ന​വ​ല​നി​ര​ക​ൾ​ക്ക​ടു​ത്തു​ള്ള ആ​സ്പി​ൻ​വാ​ൾ കെ​ട്ടി​ട​ത്തി​​ന്റേ​ത് ന​ല്ല ലാ​വ​ണ്യ​മു​ള്ള ചു​റ്റു​പാ​ടാ​ണ്. ക​ട​ലി​ലെ അ​സ്ത​മ​യ​സൂ​ര്യ​നെ മു​ഴു​വ​നാ​യി കാ​ണാം ആ​സ്പി​ൻ​വാ​ൾ ഹൗ​സി​​ന്റെ അ​രി​കി​ൽ​നി​ന്ന്. ആ​സ്പി​ൻ​വാ​ൾ കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ അ​റ​ബി​ക്ക​ട​ലും എ​റ​ണാ​കു​ളം (വേ​മ്പ​നാ​ട്) കാ​യ​ലും സ​ന്ധി​ചേ​രു​ന്ന​തി​ൽ പെ​രി​യാ​ർ ന​ദി​യും വ​ന്നു​ചേ​രു​ന്നു. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ജ​ല​സ​ന്ധി​യാ​ണി​ത്. ഇ​വി​ടെ​യാ​ണ് കൊ​ച്ചി ഒ​രു തു​റ​മു​ഖ​മാ​യി 14ാം നൂ​റ്റാ​ണ്ടി​ൽ രൂ​പ​പ്പെ​ട്ട​ത്. ഈ ​വെ​ള്ള​ച്ചാ​ലി​ലൂ​ടെ​യാ​ണ് അ​റ​ബി​ക​ളും ചൈ​ന​ക്കാ​രും പോ​ർ​ചു​ഗീ​സു​കാ​രും ഡ​ച്ചു​കാ​രും ബ്രി​ട്ടീ​ഷു​കാ​രും കൊ​ച്ചി​യി​ൽ വ​ന്ന​തും പോ​യ​തും. അ​വ​രു​ടെ വ​ര​വു​പോ​ക്കു​ക​ൾ​ക്ക് കു​രു​മു​ള​ക് ഒ​രു പ്ര​ധാ​ന പ്ര​ചോ​ദ​ന​മാ​യി. പോ​ർ​ചു​ഗീ​സു​കാ​രും ഡ​ച്ചു​കാ​രും കൊ​ച്ചി​യി​ൽ കോ​ട്ട സ്ഥാ​പി​ച്ച​തി​ലും കു​രു​മു​ള​കി​​ന്റെ പ്ര​ചോ​ദ​ന​മു​ണ്ട്.

കു​രു​മു​ള​ക് വി​ല​പി​ടി​പ്പു​ള്ള വ​ൻ ക​ച്ച​വ​ട വി​ഭ​വ​മാ​യി​രു​ന്നു. സ്ത്രീ​ധ​ന​മാ​യും നി​കു​തി​യാ​യും വാ​ട​ക ഈ​ടാ​യും വ​രെ കു​രു​മു​ള​ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു. കൊ​ച്ചി തു​റ​മു​ഖ​ത്തി​​ന്റെ കു​രു​മു​ള​ക് വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​രു​ന്ന മ​ട്ടാ​ഞ്ചേ​രി ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ന് സ​മീ​പ​മാ​ണ്. ഇ​വ​യെ​ല്ലാം ഉ​ൾ​ക്കൊ​ണ്ടി​രു​ന്നു ബ്ലാ​ക്ക് ഗോൾഡ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഒ​രു​ക്കു​ന്ന വി​വാ​ൻ സു​ന്ദ​രം.

ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ

ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ

കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ സാ​മ്പ​ത്തി​കൈ​ശ്വ​ര്യ​മു​ണ്ടാ​ക്കി​യ കൊ​ച്ചി​യി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ച്ച​വ​ട​ത്തി​നും ജോ​ലി​ക്കും വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും സ​മൂ​ഹ​ങ്ങ​ളും വ​ന്നെ​ത്തി. അ​വ​രു​ടെ പു​തു​ത​ല​മു​റ ഇ​ന്നും ഫോ​ർ​ട്ടു​കൊ​ച്ചി-​മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ത്തു​ണ്ട്. ഇ​ത് ഫോ​ർ​ട്ടു​കൊ​ച്ചി-​മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ത്തെ മ​ല​യാ​ളം കൂ​ടാ​തെ, 16 ഭാ​ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​മാ​ക്കി. വി​വി​ധ​ ഭാ​ഷ, മ​ത, ജാ​തി, വം​ശ​ങ്ങ​ൾ സ​ഹ​വ​സി​ക്കു​ന്ന ഈ ​ഭൂ​മി​ക​യെ ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു 2012ലെ ​ബി​നാ​ലെ​യു​ടെ ത​ല​ക്കെ​ട്ട്: കോ​സ്‌​മോ​പൊ​ളി​റ്റ​നി​സം അ​ഥ​വാ സാ​ർ​വ​ലൗ​കി​ക​ത. ബ​ഹു​സ്വ​ര​ത​യെ ബ​ഹു​മാ​നി​ച്ചി​രു​ന്ന വി​വാ​ൻ സു​ന്ദ​ര​ത്തി​ന് ബി​നാ​ലെ​യു​ടെ കോ​സ്മോ​പൊ​ളി​റ്റ​നി​സം ത​ല​ക്കെ​ട്ടി​നോ​ടും കൊ​ച്ചി​യു​ടെ ബ​ഹു​സ്വ​ര​ത​യോ​ടും സ്നേ​ഹ​മാ​യി​രു​ന്നു.

ബ്ലാ​ക്ക് ഗോൾഡ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഒ​രു​ക്കാ​നാ​യി വി​വാ​ൻ സു​ന്ദ​രം ഫോ​ർ​ട്ടു​കൊ​ച്ചി-​മ​ട്ടാ​​േഞ്ച​രി പ്ര​ദേ​ശ​ത്തി​ന് ഏ​താ​ണ്ട് 25-30 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ലെ മു​സി​രിസ് പ​ദ്ധ​തി​യി​ൽ കു​ഴി​ച്ചെ​ടു​ത്ത ച​രി​ത്ര​ബ​ന്ധ​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് മ​ൺ​ക​ല​ ക​ഷ​ണ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ മ​ൺ​മ​റ​ഞ്ഞ മു​സി​രി​സ് തു​റ​മു​ഖ​ത്തെ വി​വാ​ൻ സു​ന്ദ​രം ക​ണ്ട​ത് ച​രി​ത്ര​ത്തി​ലെ കോ​സ്മോ​പൊ​ളി​റ്റ​ൻ ന​ഗ​ര​മെ​ന്ന നി​ല​യി​ലാ​ണ്. മാ​ത്ര​മ​ല്ല, കു​രു​മു​ള​ക് ക​ച്ച​വ​ട​ത്തി​​ന്റെ എം​പോ​റി​യ​മാ​യി​രു​ന്നു മു​സി​രി​സെ​ന്ന് ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കു​രു​മു​ള​കി​നെ ‘യ​വ​ന​പ്രി​യ’ എ​ന്ന് വി​ളി​ച്ചു മു​സി​രി​സ് തു​റ​മു​ഖ​ത്ത്. യ​വ​ന​പ്രി​യ വാ​ങ്ങാ​ൻ ലോ​ക​ത്തി​​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ക​പ്പ​ലു​ക​ൾ മു​സി​രി​സി​ലെ​ത്തി. ലോ​ക​ത്തി​​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ സ​ന്ദ​ർ​ശി​ക്കു​ക​യും സ​ഹ​വ​സി​ക്കു​ക​യും ചെ​യ്തു മു​സി​രി​സി​ൽ. റോ​മ​ാക്കാ​രു​ടെ താ​മ​സ​സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു മു​സി​രി​സി​നെ​ക്കു​റി​ച്ചു​ള്ള ഭൂ​പ​ട​ത്തി​ൽ. ജൂ​ത, ക്രി​സ്ത്യ​ൻ, ഇ​സ്‍ലാം മ​ത​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​യ വ​ഴി​യാ​യി​രു​ന്നു മു​സി​രി​സെ​ന്ന് വി​ശ്വാ​സം. നി​ർ​മാ​ണ​ഭം​ഗി​യു​ള്ള ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ജൈ​ന, ബു​ദ്ധ​ മ​ത​ങ്ങ​ൾ​ക്കും സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു മു​സി​രി​സി​ൽ. ഇ​ങ്ങ​നെ​യു​ള്ള മു​സി​രി​സി​​ന്റെ കോ​സ്മോ​പൊ​ളി​റ്റ​നി​സ​ത്തെ​ക്കു​റി​ച്ച് ലാ​വ​ണ്യ​ത്തോ​ടെ പ​റ​യാ​ൻ വി​വാ​ൻ സു​ന്ദ​രം ക​ണ്ടെ​ത്തി​യ രൂ​പ​ക​മാ​ണ് ബ്ലാ​ക്ക് ഗോൾഡ്!

മു​സി​രി​സും കൊ​ച്ചി​യും ത​മ്മി​ൽ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധ​മു​ണ്ട്. 1431ലെ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ മു​സി​രി​സ് തു​റ​മു​ഖ​വും പ​ട്ട​ണ​വും ന​ശി​ച്ച​പ്പോ​ൾ തു​റ​മു​ഖ​മാ​യി കൊ​ച്ചി രൂ​പ​പ്പെ​ട്ടെ​ന്ന് ച​രി​ത്രം. ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ​നി​ന്ന് ജ​ങ്കാ​റി​ൽ യാ​ത്ര​ചെ​യ്ത് കാ​യ​ൽ ക​ട​ന്ന് വൈ​പ്പി​ൻ ദ്വീ​പി​ലെ​ത്തി അ​വി​ടെ​നി​ന്നും മു​സി​രി​സ് പൈ​തൃ​ക പ​ഠ​ന പ്ര​ദേ​ശ​ത്തെ​ത്തി, അ​വി​ടെ ഗ​വേ​ഷ​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി കു​ഴി​ച്ചെ​ടു​ത്ത പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ൺ​ക​ല​ ക​ഷ​ണ​ങ്ങ​ൾ സം​ഭ​രി​ച്ച് ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്നു വി​വാ​ൻ സു​ന്ദ​രം. ചാ​ക്കു​ക​ണ​ക്കി​ന് മ​ൺ​ക​ല​ക​ഷ​ണ​ങ്ങ​ൾ. ഓ​രോ മ​ൺ​ക​ല​ ക​ഷ​ണ​വും നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് മ​ൺ​മ​റ​ഞ്ഞ​വ​രു​ടെ ജീ​വി​ത​ത്തി​​ന്റെ ഭാ​ഗ​മാ​യി​രു​ന്ന​വ. സം​സ്കാ​ര​ത്തി​​ന്റെ ഭാ​ഗ​മാ​യി​രു​ന്ന​വ. മ​ൺ​ക​ല​ ക​ഷ​ണ​ങ്ങ​ളു​ടെ കൂ​മ്പാ​രം ബി​നാ​ലെ പ്ര​വ​ർ​ത്ത​ക​രെ​യും വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

ഇ​നി​യെ​ന്ത്? -ഇ​താ​യി​രു​ന്നു ആ​ശ്ച​ര്യം. ഇ​തി​നു മ​റു​പ​ടി​യെ​ന്നോ​ണം വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ ക​ര​വി​രു​തി​ൽ ബ്ലാ​ക്ക് ഗോൾഡ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ മെ​ല്ലെ രൂ​പ​പ്പെ​ട്ടു​വ​ന്നു. അ​ത് വി​വാ​ൻ സു​ന്ദ​രം ഇ​ന്റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞ​തു​പോ​ലെ വി​ചി​ത്ര​വും ദു​രൂ​ഹ​വു​മാ​യ സ്ഥ​ല​രാ​ശി​യാ​യി​രു​ന്നു.

40 അ​ടി നീ​ള​വും 15 അ​ടി വീ​തി​യു​മു​ള്ള ഇ​ൻ​സ്റ്റ​ലേ​ഷ​നാ​യി​രു​ന്നു ബ്ലാ​ക്ക് ഗോൾഡ്. ബി​നാ​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ബി​നാ​ലെ സ​ന്ദ​ർ​ശ​ക​രെ ദൃ​ശ്യ​ഭം​ഗി​കൊ​ണ്ടും ആ​ശ​യ​ഗാംഭീ​ര്യം​കൊ​ണ്ടും ആ​ക​ർ​ഷി​ച്ചു. ഈ ​ഇ​ൻ​സ്റ്റ​ലേ​ഷ​നി​ലൂ​ടെ മു​സി​രി​സ്- കൊ​ച്ചി ച​രി​ത്രം ലോ​ക​വ്യാ​പ​ക​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടു.

ഒ​പ്പം ച​ർ​ച്ചചെ​യ്യ​പ്പെ​ട്ട​ത് ഇ​ൻ​സ്റ്റ​ലേ​ഷ​​ന്റെ കാ​മ്പാ​യ കോ​സ്മോ​പൊ​ളി​റ്റ​നി​സം. ബ​ഹു​സ്വ​ര​ത​യെ​ക്കു​റി​ച്ച് അ​ഭി​മാ​ന​ത്തോ​ടെ ലോ​ക​​േത്താ​ട് വി​ളി​ച്ചു​പ​റ​യു​ന്ന ആക്ടി​വി​സ്റ്റി​​ന്റെ ക​ല​യാ​യി​രു​ന്നു ബ്ലാ​ക്ക് ഗോൾഡ്. വി​വാ​ൻ സു​ന്ദ​രം പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്, ‘‘ഞാ​ൻ മേയ് 1968​ന്റെ ​കു​ട്ടി​യാ​ണെ’’​ന്ന്. ഫ്രാ​ൻ​സി​ൽ 1968 മേയ് മാ​സ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും 1970 വ​രെ യൂ​റോ​പ്പി​ലാ​യി​രു​ന്ന വി​വാ​ൻ സു​ന്ദ​ര​ത്തെ സ്വാ​ധീ​നി​ച്ചി​രു​ന്നു.

കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാ​മ​ത്തെ എ​ഡി​ഷ​ന്റെ പ്ര​ദ​ർ​ശ​നം ന​ട​ക്കു​മ്പോ​ൾ വി​വാ​ൻ സു​ന്ദ​ര​ത്തി​​ന്റെ ക​ലാ​സൃ​ഷ്ടി​ക​ൾ ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ഇ​താ​യി​രി​ക്കാം വി​വാ​ൻ സു​ന്ദ​രം ജീ​വി​ച്ചി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​​ന്റെ അ​വ​സാ​ന ക​ലാ​പ്ര​ദ​ർ​ശ​നം.

2012 കൊ​ച്ചി-​മു​സി​രി​സ് ബി​നാെ​ല​യു​ടെ റി​സ​ർ​ച് കോ​ഓ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ഈ ​ലേ​ഖ​ക​ൻ വി​വാ​ൻ സു​ന്ദ​ര​ത്തെ പ​രി​ച​യ​പ്പെ​ട്ട​ത്. ബ​ഹു​സ്വ​ര​ത​ക്കാ​യി നി​ല​കൊ​ണ്ട വ​ലി​യ ക​ലാ​കാ​ര​​ന്റെ വി​ട​വാ​ങ്ങ​ൽ, ബ​ഹു​സ്വ​ര​ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് വ്യ​ക്ത​മാ​യ ഒ​ഴി​വ് പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്.

വി​വാ​ൻ സു​ന്ദ​രം


ചി​​ത്ര​​ക​​ല​​യും ശി​​ൽ​​പ​​ക​​ല​​യും മു​​ത​​ൽ ഫോ​​​ട്ടോ​​ഗ്ര​​ഫി വ​​രെ​​യു​​ള്ള വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പേ​​രു​​​കേ​​ട്ട ക​​ലാ​​കാ​​ര​​നായിരുന്നു വി​​വാ​​ൻ സു​​ന്ദ​​രം. 1943ൽ ​​ഷിം​​ല​​യി​​ലാ​​ണ് ജ​​ന​​നം. ലോ ​​ക​​മീ​​ഷ​​ൻ മു​​ൻ ചെ​​യ​​ർ​​മാ​​ൻ ക​​ല്യാ​​ൺ സു​​ന്ദ​​ര​​മാ​​ണ് പി​​താ​​വ്. പ്ര​​ശ​​സ്ത ചി​​ത്ര​​കാ​​രി അ​​മൃ​​ത ​ഷേ​​ർ​​ഗി​​ലി​​ന്റെ സ​​ഹോ​​ദ​​രി ഇ​​ന്ദി​​ര ഷേ​​ർ​​ഗി​​ലാ​​ണ് മാ​​താ​​വ്. പു​​രോ​​ഗ​​മ​​ന പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധം പു​​ല​​ർ​​ത്തി​​യ വി​​വാ​​ൻ സു​​ന്ദ​​രം 1968 മേ​​യ് മാ​​സ​​ത്തി​​ൽ ഫ്രാ​​ൻ​​സി​​ൽ ന​​ട​​ന്ന വി​​ദ്യാ​​ർ​​ഥി പ്ര​​​ക്ഷോ​​ഭ​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്തു. 1970 വ​​രെ ല​​ണ്ട​​നി​​ൽ ക​​മ്യൂ​​ൺ ജീ​​വി​​തം ന​​യി​​ച്ചു. ’71ൽ ​​ഇ​​ന്ത്യ​​യി​​ൽ തി​​രി​​ച്ചെ​​ത്തി. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​ക്കാ​​ല​​ത്ത​​ട​​ക്കം പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളി​​ൽ പ​​​​​ങ്കെ​​ടു​​ത്തു.

വര: ബോണി തോമസ്

വര: ബോണി തോമസ്

ശി​​ൽ​​പം, ഫോ​​ട്ടോ, വി​​ഡി​​യോ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് 1990 മു​​ത​​ൽ ഇ​​ൻ​​സ്റ്റ​​ലേ​​ഷ​​നു​​ക​​ൾ സൃ​​ഷ്ടി​​ച്ചി​​രു​​ന്നു. മും​​ബൈ ക​​ലാ​​പ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ‘മെ​​മ്മോ​​റി​​യ​​ൽ’ ശ്ര​​ദ്ധേ​​യ​​മാ​​യ ക​​ലാ​​സൃ​​ഷ്ടി​​യാ​​ണ്. 2012ൽ ​​ആ​​ദ്യ കൊ​​ച്ചി ബി​​നാ​​ലെ​​യി​​ൽ വി​​വാ​​ൻ സു​​ന്ദ​​ര​​ത്തി​​ന്റെ ‘ബ്ലാ​​ക്ക് ഗോ​​ൾ​​ഡ് ’ എ​​ന്ന ഇ​​ൻ​​സ്റ്റ​​ലേ​​ഷ​​ൻ ഏ​​റെ ശ്ര​​ദ്ധ നേ​​ടി. പ​​ഴ​​യ മു​​സി​​രി​​സി​​ൽനി​​ന്ന് ഖ​​ന​​നം ചെ​​യ്ത് കി​​ട്ടി​​യ മ​​ൺ​​പാ​​ത്ര​​ങ്ങ​​ളു​​ടെ ക​​ഷ​​ണ​​ങ്ങ​​ളും കു​​രു​​മു​​ള​​കു​​മ​​ട​​ക്കം ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു ‘ബ്ലാ​​ക്ക് ഗോ​​ൾ​​ഡ്‘ ഒ​​രു​​ക്കി​​യ​​ത്. കൊ​​ച്ചി​​യി​​ൽ ന​​ട​​ക്കു​​ന്ന ബി​​നാ​​ലെ​​യി​​ൽ വി​​വാ​​ൻ സു​​ന്ദ​​ര​​ത്തി​​ന്റെ ചി​​ത്ര​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു​​ണ്ട്. ര​​ണ്ട് പു​​സ്ത​​ക​​ങ്ങ​​ൾ എ​​ഡി​​റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. സ​​ഫ്ദ​​ർ ഹ​​ശ്മി മെ​​മ്മോ​​റി​​യ​​ൽ ട്ര​​സ്റ്റി​​ന്റെ സ്ഥാ​​പ​​ക ട്ര​​സ്റ്റി​​യാ​​ണ്. ഡൽഹിയിലായിരുന്നു അന്ത്യം.

 

News Summary - vivan sundaram black gold installation