Begin typing your search above and press return to search.
proflie-avatar
Login

മ​ല​യാ​ളി ഏ​ത് ഗാ​യ​ക​നെ മ​റ​ന്നാ​ലും എ​സ്.​പി.​ബിയെ മറക്കില്ല...

മ​ല​യാ​ളി ഏ​ത് ഗാ​യ​ക​നെ മ​റ​ന്നാ​ലും എ​സ്.​പി.​ബിയെ മറക്കില്ല...
cancel
സം​ഗീ​ത​പ്രേ​മി​ക​ളു​ടെ പ്രി​യ ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം വി​ട​പ​റ​ഞ്ഞി​ട്ട്​ സെ​പ്​​റ്റം​ബ​ർ 25ന്​ ​ഒ​രു വ​ർ​ഷം. എ​ന്തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ വേ​ർ​പാ​ട്​ വ​ലി​യ വേ​ദ​ന​യാ​യി ന​മ്മ​ളെ നീ​റ്റു​ന്ന​ത്​? ആ ​പാ​ട്ടു​ക​ൾ ന​മ്മ​ളോ​ട്​ എ​ങ്ങ​നെ​യാ​ണ്​ സം​വ​ദി​ച്ച​ത്​?

മ​നഃ​പൂ​ർ​വ​മാ​യി​ട്ടു​പോ​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഗാ​യ​ക​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം. ഒ​രു പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ലെ ഗാ​യ​ക​നെ​യാ​ണോ അ​തോ പ​ച്ച​യാ​യ മ​നു​ഷ്യ​നെ​യാ​ണോ ആ​ദ്യം മ​റ​ക്കേ​ണ്ട​ത് എ​ന്ന​ത് മാ​ത്ര​മാ​ണ് ബാ​ക്കി​യാ​വു​ന്ന പ്ര​ശ്‌​നം. ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​വു​ന്നു, എ​സ്.​പി.​ബി എ​ന്ന മൂ​ന്ന​ക്ഷ​രം സം​ഗീ​ത​ലോ​ക​ത്തു​നി​ന്നും മാ​റി​നി​ന്നി​ട്ട്. എ​സ്.​പി.​ബി​യു​ടെ ശ​രാ​ശ​രി നാ​ൽ​പ​തി​നാ​യി​രം ഗാ​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഒ​രു വ​ര്‍ഷ​മെ​ന്ന മു​ന്നൂ​റ്റി അ​റു​പ​ത്തി​യ​ഞ്ച് ദി​വ​സ​ങ്ങ​ള്‍ നൂ​റ്റി​പ​ത്ത് ഗാ​ന​ങ്ങ​ള്‍ ആ​സ്വാ​ദ​ക​ര്‍ക്ക് ന​ഷ്​​ട​മാ​ക്കി. ഒ​രു​പ​ക്ഷേ, മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന സം​ഗീ​തപ്രേ​മി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ നാ​ൽ​പ​തി​നാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ളി​ലൂ​ടെ ഒ​രു ത​വ​ണ​യെ​ങ്കി​ലും ലോ​ക​ത്ത് ഒ​രു വ​ര്‍ഷം​കൊ​ണ്ട് ക​ട​ന്നു​പോ​യി​ട്ടു​ണ്ടാ​വ​ണം. തീ​ര്‍ച്ച.

മ​ല​യാ​ള സി​നി​മ​ക്കു വേ​ണ്ടി എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം നൂ​റ്റി ഇ​രു​പ​തി​ന​ടു​ത്ത് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ല​യാ​ള ഭാ​ഷ​യി​ല്‍ പാ​ടി​യ​ത് നൂ​റി​ല്‍താ​ഴെ മാ​ത്ര​മാ​ണ്. ബാ​ക്കി പാ​ടി​യ​തെ​ല്ലാം ഹി​ന്ദി, തെ​ലു​ങ്ക്, ഇം​ഗ്ലീ​ഷ്, ത​മി​ഴ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​ക്കു വേ​ണ്ടി പാ​ടി​യി​ട്ടു​ണ്ട്.

എ.​ആ​ര്‍. റ​ഹ്‌​മാ​െ​ൻ​റ പി​താ​വ് ആ​ര്‍.​കെ. ശേ​ഖ​റി​െ​ൻ​റ പ​രി​ച​യ​പ്പെ​ടു​ത്ത​ലി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ് ദേ​വ​രാ​ജ​ന്‍ മാ​സ്​​റ്റ​ര്‍ക്ക് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം ആ​ദ്യം പ​രി​ച​യ​മാ​വു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ എ​സ്.​പി പാ​ടു​ന്ന ആ​ദ്യ ഗാ​നം 1969ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ക​ട​ല്‍പാ​ല'​ത്തി​ലെ ''ഈ ​ക​ട​ലും മ​റു ക​ട​ലും ഭൂ​മി​യും വാ​ന​വും ക​ട​ന്ന്'' എ​ന്ന​താ​ണ്.

മ​ല​യാ​ള​ത്തി​ലെ എ​സ്.​പി.​ബി​യു​ടെ ഹ​രി​ശ്രീ സ​മൃ​ദ്ധ​മാ​യ​തു​മാ​യി​രു​ന്നു. അ​ന്ന​ത്തെ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍സ്​​റ്റാ​റു​ക​ളാ​യ ന​സീ​റും സ​ത്യ​നും നാ​യ​കവേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു. നാ​യി​ക​മാ​ര്‍ താ​ര​റാ​ണി​മാ​രാ​യ ജ​യ​ഭാ​ര​തി​യും ഷീ​ല​യും. സം​വി​ധാ​യ​ക​ന്‍ മ​ല​യാ​ള​ത്തി​ന് ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍. മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച നാ​ട​ക​കൃ​ത്താ​യ കെ.​ടി. മു​ഹ​മ്മ​ദി​െ​ൻ​റ തി​ര​ക്ക​ഥാ​ര​ച​ന. വ​യ​ലാ​ര്‍-​ദേ​വ​രാ​ജ​ന്‍ കൂ​ട്ടു​കെ​ട്ട്. ഈ ​സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് സ​ത്യ​ന് ആ​ദ്യ​മാ​യി മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തി​ല്‍പ​രം ഒ​രു തു​ട​ക്കം ഒ​രു ഗാ​യ​ക​ന് ല​ഭി​ക്കാ​നി​ല്ല.


'ക​ട​ല്‍പാ​ല'​ത്തി​ന് ശേ​ഷം പാ​ടു​ന്ന​ത് 1971ല്‍ ​ആ​ര്‍.​കെ. ശേ​ഖ​ര്‍ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച 'യോ​ഗ​മു​ള്ള​വ​ള്‍' എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി​യാ​ണ്. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ വ​രി​ക​ളി​ല്‍ ''നീ​ല​സാ​ഗ​ര തീ​രം'' എ​ന്ന ഗാ​നം എ​സ്. ജാ​ന​കി​യോ​ടൊ​പ്പ​മാ​ണ് ആ​ല​പി​ക്കു​ന്ന​ത്. എ​സ്.​പി മ​ല​യാ​ള​ത്തി​ല്‍ ആ​ര്‍.​കെ. ശേ​ഖ​റി​െ​ൻ​റ കീ​ഴി​ല്‍ വേ​റെ പാ​ട്ടു​ക​ള്‍ പാ​ടി​യി​ട്ടി​ല്ലെ​ന്ന് വേ​ണം ക​രു​താ​ന്‍. ആ​ര്‍.​കെ. ശേ​ഖ​റു​മാ​യി​ട്ടു​ള്ള ബ​ന്ധം മ​ക​ന്‍ എ.​ആ​ര്‍. റ​ഹ്‌​മാ​നി​ലൂ​ടെ എ​സ്.​പി.​ബി മ​ര​ണം​വ​രെ​യും തു​ട​ര്‍ന്നി​രു​ന്നു. പി​ന്നീ​ട് 1973ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ക​വി​ത' എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ പാ​ടു​ന്ന​ത്. ഈ ​സി​നി​മ​യും പ്ര​േ​ത്യ​ക​ത​യു​ള്ള​താ​യി​രു​ന്നു. സി​നി​മ​യു​ടെ സം​വി​ധാ​യി​ക​യാ​യ വി​ജ​യ നി​ർ​മ​ല ഏ​റ്റ​വും അ​ധി​കം സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത​യെ​ന്ന നി​ല​യി​ല്‍ 2002ല്‍ ​ഗി​ന്ന​സ് ബു​ക്കി​ല്‍ പേ​ർ നേ​ടി​യ​വ​രാ​ണ്. ഇ​വ​രു​ടെ സം​വി​ധാ​ന ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി ചെ​യ്ത ച​ല​ച്ചി​ത്രം മ​ല​യാ​ള ഭാ​ഷ​യി​ലെ 'ക​വി​ത'​യാ​യി​രു​ന്നു. പി. ​ഭാ​സ്‌​ക​ര​ന്‍ മാ​ഷി​െ​ൻ​റ വ​രി​ക​ളി​ല്‍ രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റാ​ണ് സം​ഗീ​ത​സം​വി​ധാ​നം. സു​ശീ​ല​യോ​ടൊ​പ്പം ''ആ​ദാം എ​െ​ൻ​റ അ​പ്പൂ​പ്പ​ന്‍'' എ​ന്ന ഗാ​ന​മാ​ണ് എ​സ്.​പി.​ബി ആ​ല​പി​ച്ച​ത്.

ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​ന് ആ​ദ്യ​മാ​യി ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​ക്കൊ​ടു​ത്ത തെ​ലു​ങ്കു​ ചി​ത്ര​മാ​യ 'ശ​ങ്ക​രാ​ഭ​ര​ണ'​ത്തി​ലെ ''ഓ​ങ്കാ​ര നാ​ദ​നു'' എ​ന്ന ഗാ​ന​ത്തി​ന് ശേ​ഷം ത​െ​ൻ​റ അ​ഹ​ങ്കാ​ര​മി​ല്ലാ​ത്ത​തും ക​ല​ര്‍പ്പി​ല്ലാ​ത്ത​തു​മാ​യ ക​ർ​ണാ​ട്ടി​ക് സം​ഗീ​തജ്ഞാ​നം അ​റി​യി​ച്ച് ത​ന്ന​ത് മ​ല​യാ​ള​ത്തി​ല്‍ 'രാ​ഗം ആ​ന​ന്ദ​ഭൈ​ര​വി' എ​ന്ന സി​നി​മ​യി​ലാ​ണ്. മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​െ​ൻ​റ വ​രി​ക​ളി​ല്‍ ര​മേ​ഷ് നാ​യി​ഡു സം​ഗീ​തസം​വി​ധാ​നം ചെ​യ്ത ''ചൈ​ത്ര കു​സു​മാ​ഞ്ജ​ലി'' എ​ന്ന ഗാ​നം ത​ന്നി​ലെ ക​ര്‍ണാ​ട​ക സം​ഗീ​തജ്ഞാ​ന​ത്തെ വീ​ണ്ടും ആ​സ്വാ​ദ​ക​ര്‍ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ​കു​മാ​ര​ന്‍ ത​മ്പി 1981ല്‍ ​സം​വി​ധാ​നംചെ​യ്ത 'മു​ന്നേ​റ്റം' എ​ന്ന ചി​ത്ര​ത്തി​ലെ ശ്യാ​മി​െ​ൻ​റ സം​ഗീ​ത​സം​വി​ധാ​ന​ത്തി​ല്‍ ''ചി​രി​കൊ​ണ്ട് പൊ​തി​യും മൗ​ന​ദുഃ​ഖ​ങ്ങ​ള്‍'' എ​ന്ന ഗാ​നം എ​സ്.​പി.​ബി മ​ല​യാ​ളി​യ​െ​ല്ല​ന്ന് പ​റ​യി​ല്ല. അ​ത്ര​യും മ​നോ​ഹ​ര​മാ​യി പാ​ടി​വെ​ച്ചി​ട്ടു​ണ്ട്. മ​ണി​ര​ത്‌​ന​ത്തി​െ​ൻ​റ തെ​ലു​ങ്കു ചി​ത്ര​മാ​യ 'ഗീ​താ​ഞ്ജ​ലി' മ​ല​യാ​ള​ത്തി​ലേ​ക്ക് ഡ​ബ്ബ് ചെ​യ്ത​പ്പോ​ള്‍ അ​തി​ലെ ''കാ​വ്യ​ങ്ങ​ള്‍ പാ​ടു​മോ തെ​ന്ന​ലെ'' എ​ന്ന ഗാ​ന​വും അ​ത്ര​മേ​ല്‍ ഭാ​വ​സാ​ന്ദ്ര​മാ​യി പാ​ടി. ഹി​ന്ദി​യി​ലെ എ​ക്കാ​ല​ത്തെ​യും ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ സൂ​ര​ജ് ഭ​ര​താ​ജി​യ സം​വി​ധാ​നംചെ​യ്ത ''മെ​നേ പ്യാ​ര്‍ കി​യ'' എ​ന്ന ചി​ത്ര​ത്തി​െ​ൻ​റ മ​ല​യാ​ളം ഡ​ബ്ബി​ങ്ങാ​യ 'ഇ​ണ​പ്രാ​വു​ക​ളി'​ല്‍ എ​സ്.​പി.​ബി പാ​ടി​യ ''മാ​ന​സ​വ​ർ​ണം ചാ​ര്‍ത്തു​ന്നു ദേ​വി'' എ​ന്ന ഗാ​നം മി​ക​ച്ച​താ​ണ്. മൂ​ന്ന് ച​ര​ണ​ങ്ങ​ളു​ള്ള ''മേ​രേ രം​ഗ് മേ'' ​എ​ന്ന ഹി​ന്ദി ഗാ​ന​ത്തി​െ​ൻ​റ മ​ല​യാ​ളം എ​സ്.​പി പാ​ടു​ന്ന​ത് മൊ​ഴി​മാ​റ്റി​യ​താ​ണെ​ന്ന് ഒ​രി​ക്ക​ലും തോ​ന്നി​ല്ല.

യേ​ശു​ദാ​സി​നോ​ടൊ​പ്പം എ​സ്.​പി മ​ല​യാ​ള​ത്തി​ന് വേ​ണ്ടി പാ​ടി​യ​ത് നാ​ല് ഗാ​ന​ങ്ങ​ളാ​ണ്. അ​തി​ലൊ​ന്ന് ഹി​ന്ദി​യും മ​റ്റൊ​ന്ന് ത​മി​ഴു​മാ​ണ്. 1981ല്‍ ​ക​ശ്മീ​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ.​വി. ശ​ശി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച് പു​റ​ത്തി​റ​ങ്ങി​യ 'തു​ഷാ​രം' എ​ന്ന ചി​ത്ര​ത്തി​ലെ ''മ​ഞ്ഞേ വാ ​മ​ധു​വി​ധു വേ​ള'' എ​ന്ന ഗാ​നം. ഈ ​ഗാ​ന​ത്തി​ല്‍ എ​സ്.​പി.​ബി ഹി​ന്ദി​യി​ലാ​ണ് പാ​ടു​ന്ന​ത്. മ​റ്റൊ​ന്ന് എം.​എ. നി​ഷാ​ദി​െൻറ 'കി​ണ​ര്‍' എ​ന്ന ചി​ത്ര​ത്തി​ല്‍ യേ​ശു​ദാ​സി​നൊ​പ്പം പാ​ടു​ന്ന​ത് ത​മി​ഴി​ലാ​ണ്. മ​ല​യാ​ള​ത്തി​ല്‍ യേ​ശു​ദാ​സി​നും എ​സ്. ജാ​ന​കി​ക്കും വാ​ണി​ജ​യ​റാ​മി​നു​മൊ​പ്പം പാ​ടി സൂ​പ്പ​ര്‍ ഹി​റ്റാ​യ ഗാ​ന​മാ​ണ് 'സ​ര്‍പ്പം' എ​ന്ന സി​നി​മ​യി​ലെ ''സ്വ​ർ​ണ മീ​നി​െ​ൻ​റ ചേ​ലൊ​ത്ത ക​ണ്ണാ​ളേ'' എ​ന്ന ഗാ​നം. ഈ ​ഗാ​നം ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​ന് ഏ​റെ പ്ര​ശം​സ നേ​ടി​ക്കൊ​ടു​ക്കു​ക​യു​ണ്ടാ​യി. 1982ല്‍ ​ശ്രീ​കു​മാ​ര​ന്‍ ത​മ്പി സം​വി​ധാ​നം ചെ​യ്ത 'എ​നി​യ്ക്കും ഒ​രു ദി​വ​സം' എ​ന്ന ചി​ത്ര​ത്തി​ലെ ''റൂ​ഹി​െ​ൻ​റ കാ​ര്യം'' എ​ന്ന ഗാ​ന​വും മ​ല​യാ​ള​ത്തി​ല്‍ മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു.

മ​ല​യാ​ളി ഇ​ന്നും മൂ​ളി ന​ട​ക്കു​ന്നു ഉ​ത്സ​വ​നാ​ളു​ക​ളി​ല്‍ നി​റ​ഞ്ഞ് കേ​ള്‍ക്കു​ന്ന ''മാ​ട്ടു​പൊ​ങ്ക​ല്‍ മാ​സം'' എ​ന്ന ഗാ​നം. ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദേ​വ മ​ല​യാ​ള​ത്തി​ലെ​ത്തി ഹി​റ്റാ​ക്കി​യ 'ഫാ​ൻ​റം' എ​ന്ന സി​നി​മ​യി​ലെ എ​സ്.​പി.​ബി പാ​ടി​യ ര​ണ്ട് ഗാ​ന​ങ്ങ​ളും ഹി​റ്റാ​ണ്. ത​മി​ഴും മ​ല​യാ​ള​വും ക​ല​ര്‍ത്തി​യാ​ണ് ഈ ​ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​പി-​ദേ​വ കൂ​ട്ടു​കെ​ട്ടി​ല്‍ നി​ര​വ​ധി ത​മി​ഴ് ഗാ​ന​ങ്ങ​ള്‍ സൂ​പ്പ​ര്‍ ഹി​റ്റു​ക​ളാ​ണ്.

'രാ​ജ​ധാ​നി', 'ദ ​സി​റ്റി', 'സൂ​ത്ര​ധാ​ര​ന്‍', 'ഇ​ന്ദ്ര​ജാ​ലം', 'സി.​ഐ.​ഡി മൂ​സ' തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ഹി​ന്ദി​യി​ലാ​ണ് ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​ട്ടു​ള്ള​ത്. 'ദ ​സി​റ്റി' സി​നി​മ​യി​ലെ ഹി​ന്ദി ഗാ​നം ശ​ബ്​​ദം മാ​റ്റി പാ​ടി​യ ഒ​ന്നാ​ണ്. അ​ത്ത​ര​ത്തി​ല്‍ എ​സ്.​പി.​ബി ശ​ബ്​​ദം ക​ന​പ്പി​ച്ച് പാ​ടി​യ മ​ണി​ര​ത്‌​നം സി​നി​മ​യാ​ണ് 'അ​ഞ്ജ​ലി'. മ​ണിര​ത്‌​ന​ത്തി​െ​ൻ​റ ത​ന്നെ മ​റ്റൊ​രു ചി​ത്ര​മാ​യ 'ഗീ​താ​ഞ്ജ​ലി'​യു​ടെ മ​ല​യാ​ളം ഡ​ബ്ബി​ങ്ങി​ലും ശ​ബ്​​ദം ക​ന​പ്പി​ച്ച് ചി​ത്ര​യോ​ടൊ​പ്പം പാ​ടി​യി​ട്ടു​ണ്ട്. അ​തി​ന് ശേ​ഷം ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​ന് തൊ​ണ്ട​യി​ല്‍ വേ​ദ​ന ഉ​ണ്ടാ​വു​ക​യും പി​ന്നീ​ട് സ​ര്‍ജ​റി ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ത​മ്പി ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത 'ഇ​ന്ദ്ര​ജാ​ലം' എ​ന്ന സി​നി​മ​യി​ലെ എ​സ്.​പി.​ബി പാ​ടി​യ ഹി​ന്ദി ഗാ​ന​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്. പി.​ബി. ശ്രീ​നി​വാ​സ​ന്‍ എ​ന്ന പ്ര​ശ​സ്ത​നാ​യ ഗാ​യ​ക​ന്‍ എ​ഴു​തി​യ​താ​ണ് ഹി​ന്ദി വ​രി​ക​ള്‍. എ​സ്.​പി.​ബി​യു​ടെ മു​ന്‍ഗാ​മി​യും ത​മി​ഴ് സി​നി​മാ ലോ​ക​ത്തി​ലെ ക​ര്‍ണാ​ട്ടി​ക് സം​ഗീ​ത കു​ല​പ​തി​ക​ളി​ല്‍ ഒ​രാ​ളു​മാ​യ പി.​ബി. ശ്രീ​നി​വാ​സ​ന്‍ ഹി​ന്ദി ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും ഗ​സ​ലു​ക​ള്‍ എ​ഴു​തു​ന്ന പ​തി​വു​ള്ള​തും ഇ​ന്നും പ​ല​ര്‍ക്കും അ​റി​യാ​ത്ത ഒ​ന്നാ​ണ്. പി.​ബി. ശ്രീ​നി​വാ​സ​ന്‍ ത​ല​യി​ല്‍ തൊ​പ്പി​വെ​ച്ചാ​യി​രു​ന്നു സ​ദ​സ്സു​ക​ളി​ല്‍ വ​രാ​റു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നും നി​മി​ത്ത​മാ​യ​ത് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​മാ​യി​രു​ന്നു. മൈ​സൂ​രുവിലെ ഒ​രു ച​ട​ങ്ങി​ല്‍ പി.​ബി. ശ്രീ​നി​വാ​സ​ന് സം​ഘാ​ട​ക​ര്‍ ആ​ദ​രി​ക്ക​ലി​െ​ൻ​റ ഭാ​ഗ​മാ​യി തൊ​പ്പി സ​മ്മാ​നി​ക്കു​ന്നു. ച​ട​ങ്ങി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​സ്.​പി.​ബി ശ്രീ​നി​വാ​സ​നോ​ട് താ​ങ്ക​ള്‍ക്കി​ത് ന​ന്നാ​യി ചേ​രു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്നാ​ല്‍ ഞാ​നി​ത് ഇ​നി സ്ഥി​ര​മാ​യി ത​ല​യി​ല്‍ വെ​ക്കാം എ​ന്ന് പ​റ​യു​ക​യും ജീ​വി​താ​വ​സാ​നം​വ​രെ​യും തൊ​പ്പി ധ​രി​ക്കു​ക​യും ചെ​യ്തു.

ക​ര്‍ണാ​ട്ടി​ക് സം​ഗീ​തം​പോ​ലെ​ത​ന്നെ ഹി​ന്ദു​സ്​​ഥാ​നി ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന് ലോ​ഹി​ത​ദാ​സി​െ​ൻ​റ ചി​ത്ര​മാ​യ 'സൂ​ത്ര​ധാ​ര​നി'​ലൂ​ടെ അ​ദ്ദേ​ഹം തെ​ളി​യി​ച്ചു. ഹി​ന്ദു​സ്​​ഥാ​നി രാ​ഗ​മാ​യ ബൃ​ന്ദാ​ഭ​നി സാ​രം​ഗി​ല്‍ ര​വീ​ന്ദ്ര​ന്‍ സം​ഗീ​തസം​വി​ധാ​നം നി​ര്‍വ​ഹി​ച്ച ഗാ​യ​ത്രി​യോ​ടൊ​പ്പം പാ​ടി​യ ''ദ​ര്‍ശ​ന് ആ​യേ'' എ​ന്ന ഗാ​നം.

സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്‍പ് എ​സ്.​പി.​ബി പ​ഠ​ന​കാ​ല​ത്തും ജോ​ലി അ​ന്വേ​ഷ​ണ കാ​ല​ഘ​ട്ട​ത്തി​ലും പ​ങ്കെ​ടു​ത്ത സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം മു​ഹ​മ്മ​ദ് റ​ഫി​യു​ടെ​യും സു​ശീ​ല​യു​ടെ​യും ഗാ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. സു​ശീ​ല​യോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ല്‍ 'ക​വി​ത', 'സ​പ്ത​പ​ദി' സി​നി​മ​ക​ളി​ല്‍ ചേ​ര്‍ന്ന് പാ​ടി​യി​ട്ടു​ണ്ട്.

ഹി​ന്ദി​യി​ല്‍ മാ​ത്ര​മ​ല്ല ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള സി​നി​മ​ക്ക്​ വേ​ണ്ടി എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം പാ​ടി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷി​ല്‍ ത​െ​ൻ​റ സ​ഹോ​ദ​രി എ​സ്.​പി. ശൈ​ല​ജ​യോ​ടൊ​പ്പം 'ആ​ക്ര​മ​ണം' എ​ന്ന സി​നി​മ​യി​ല്‍ ''ലി​ല്ലി മൈ ​ഡാ​ര്‍ലി​ങ്'' എ​ന്ന ഗാ​നം ആ​ല​പി​ച്ചി​ട്ടു​ണ്ട്. എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ സം​ഗീ​തസം​വി​ധാ​നം നി​ർ​വ​ഹി​ച്ച 'തി​ര​ക​ള്‍ എ​ഴു​തി​യ ക​വി​ത' എ​ന്ന ചി​ത്ര​ത്തി​ലും എ​ല്‍.​ആ​ര്‍. ഈ​ശ്വ​രി​യോ​ടൊ​പ്പം ഇം​ഗ്ലീ​ഷി​ലാ​ണ് പാ​ടു​ന്ന​ത്. ത​മി​ഴ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്‍.​ആ​ര്‍. ഈ​ശ്വ​രി മ​ല​യാ​ള​ത്തി​ലും എ​സ്.​പി.​ബി ഇം​ഗ്ലീ​ഷി​ലും. വ​ള​രെ മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് എ​സ്.​പി.​ബി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​ത്. പാ​ടു​മ്പോ​ള്‍ അ​തി​നെ​ക്കാ​ള്‍ സു​ന്ദ​ര​മാ​ണ് ഇം​ഗ്ലീ​ഷ് ഉ​ച്ചാ​ര​ണ​മെ​ന്ന​ത് ഇം​ഗ്ലീ​ഷി​ലു​ള്ള ഗാ​നം കേ​ള്‍ക്കു​മ്പോ​ള്‍ കേ​ള്‍വി​ക്കാ​ര​ന് അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യും.

സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്‍പ് എ​സ്.​പി.​ബി പ​ഠ​ന​കാ​ല​ത്തും ജോ​ലി അ​ന്വേ​ഷ​ണ കാ​ല​ഘ​ട്ട​ത്തി​ലും പ​ങ്കെ​ടു​ത്ത സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം മു​ഹ​മ്മ​ദ് റ​ഫി​യു​ടെ​യും സു​ശീ​ല​യു​ടെ​യും ഗാ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. സു​ശീ​ല​യോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ല്‍ 'ക​വി​ത', 'സ​പ്ത​പ​ദി' സി​നി​മ​ക​ളി​ല്‍ ചേ​ര്‍ന്ന് പാ​ടി​യി​ട്ടു​ണ്ട്.



എ​ന്നും യു​ഗ്മ​ഗാ​ന​ങ്ങ​ളി​ല്‍ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന ജാ​ന​കി- എ​സ്.​പി.​ബി കൂ​ട്ടു​കെ​ട്ട് മ​ല​യാ​ള​ത്തി​ലും ഉ​ണ്ടാ​യി. ജാ​ന​കി​യോ​ടൊ​പ്പം 'ഹി​മം', 'സ​പ്ത​പ​ദി', 'യോ​ഗ​മു​ള്ള​വ​ള്‍', 'ശു​ദ്ധി​ക​ല​ശം', 'ഗീ​താ​ഞ്ജ​ലി', 'സ​ര്‍പ്പം' എ​ന്നീ സി​നി​മ​ക​ള്‍ക്ക് വേ​ണ്ടി ഒ​രു​മി​ച്ചു. 'ഗീ​താ​ഞ്ജ​ലി'​യി​ലെ ''ഓം​ന​മഃ'' എ​ന്ന ഗാ​ന​ത്തി​െ​ൻ​റ മാ​സ്മ​രി​ക​ത ഇ​ന്നും അ​നി​ര്‍വ​ച​നീ​യ​മാ​ണ്. വാ​ണി​ജ​യ​റാ​മി​നൊ​പ്പം 'ശ​ങ്ക​രാ​ഭ​ര​ണ'​ത്തി​ന് ശേ​ഷം 'നി​ഴ​ല്‍യു​ദ്ധം', 'ഇ​ഷ്​​ട​പ്രാ​ണേ​ശ്വ​രി', 'സ​ര്‍പ്പം', 'മ​ല​യ​മാ​രു​ത' തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

ഭാ​വ​ഗാ​യ​ക​ന്‍ ജ​യ​ച​ന്ദ്ര​നൊ​പ്പം 1977ലെ '​പ​ട്ടാ​ളം ജാ​ന​കി'​യി​ലെ ''മേ​ലേ മാ​ന​ത്തെ'' എ​ന്ന ഗാ​നം പാ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ത​മി​ഴി​ല്‍ 1990ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ര്‍ ഹി​റ്റാ​യ 'ഇ​ണൈ​ന്ത കൈ​ക​ളി​ല്‍' എ​സ്.​പി​യും ജ​യ​ച​ന്ദ്ര​നും ചേ​ര്‍ന്ന് പാ​ടു​ന്ന​ത്. മ​റ്റൊ​രു ചി​ത്രം ബി​ജു തി​രു​മ​ല തി​ര​ക്ക​ഥ​യും പാ​ട്ടും എ​ഴു​തി​യ ''ഇ​ഷ്​​ട​പ്രാ​ണേ​ശ്വ​രി''​യാ​ണ്. വാ​ണി​ജ​യ​റാ​മും ഇ​വ​രോ​ടൊ​പ്പം പാ​ടു​ന്നു​ണ്ട്.

ചി​ത്ര​യോ​ടൊ​പ്പം പാ​ടി​യ 'അ​ന​ശ്വ​ര'​ത്തി​ലെ ''താ​രാ​പ​ഥം ചേ​തോ​ഹ​രം'' ഇ​ന്നും ഹി​റ്റാ​ണ്. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െ​ൻ​റ സു​ഹൃ​ത്തും പ്ര​ശ​സ്ത സം​ഗീ​ത​ജ്​​ഞ​നും ഗാ​യ​ക​നു​മാ​യ ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​തം ഗാ​ന​ത്തി​ന് കൂ​ടു​ത​ല്‍ മി​ഴി​വേ​കി. 'സു​ഖം സു​ഖ​ക​രം', 'സ​മ​ര്‍പ്പ​ണം', 'ഇ​ണ​പ്രാ​വു​ക​ള്‍', 'മാ​ന്യ​ന്മാ​ര്‍', 'ഗീ​താ​ഞ്ജ​ലി', 'കി​ലു​ക്കം', ഫാ​ൻ​റം', 'വാ​മ​ന​പു​രം ബ​സ് റൂ​ട്ട്' ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ള്‍ ചി​ത്ര​യോ​െ​ടാ​പ്പ​മാ​ണ്.

മോ​ഹ​ന്‍ലാ​ല്‍ അ​ഭി​ന​യി​ച്ച 'വാ​മ​ന​പു​രം ബ​സ് റൂ​ട്ടി'​ല്‍ ചി​ത്ര​യും എ​സ്.​പി​യും ആ​ല​പി​ക്കു​ന്ന ത​മി​ഴ് ഗാ​ന​ത്തി​ന് പ്ര​ത്യേ​ക​ത​യേ​​െറ​യാ​ണ്. ഒ​രു കാ​ല​ഘ​ട്ട​ത്തി​െ​ൻ​റ ഓ​ർ​മ​ക​ള്‍ വീ​ണ്ടും തി​രി​കെ കൊ​ണ്ടു​വ​ന്ന പ്ര​സി​ദ്ധ​മാ​യ ത​മി​ഴ്ഗാ​ന​മാ​യി​രു​ന്നു. 1966ല്‍ ​ത​മി​ഴി​ല്‍ പു​റ​ത്തി​റ​ങ്ങി​യ 'അ​ന്‍പേ വാ' ​എ​ന്ന എം.​ജി.​ആ​ര്‍ അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ ഹി​റ്റ് ഗാ​ന​മാ​യ ''രാ​ജാ​വി​ന്‍ പാ​ര്‍വൈ റാ​ണി​യി​ന്‍ പ​ക്കം'' എ​ന്ന ഗാ​ന​മാ​ണത്​. എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച് ടി.​എം. സൗ​ന്ദ​ര​രാ​ജ​നും സു​ശീ​ല​യും ചേ​ര്‍ന്ന് ആ​ല​പി​ച്ച ഗാ​നം. ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ വാ​ലി എ​ഴു​തി​യ​താ​ണ്. വീ​ണ്ടും എ​സ്.​പി.​ബി ഈ ​ഗാ​ന​മാ​ല​പി​ക്കു​മ്പോ​ള്‍ ആ ​കാ​ല​ഘ​ട്ട​ത്തി​നോ​ട് പൂ​ർ​ണ​മാ​യും നീ​തി പു​ല​ര്‍ത്തി​യി​രു​ന്നു.

സു​ജാ​ത​യോ​ടൊ​പ്പം 'മോ​ണി​സ എ​ന്‍ മോ​ണോ​ലി​സ' എ​ന്ന ത​മി​ഴ് ഗാ​ന​ത്തി​െ​ൻ​റ മ​ല​യാ​ളം ഡ​ബ്ബി​ങ്ങി​ല്‍ പാ​ടു​ക​യു​ണ്ടാ​യി. 'ശോ​ഭ​നം', 'ഡാ​ര്‍ലി​ങ് ഡാ​ര്‍ലി​ങ്' സി​നി​മ​ക​ളി​ല്‍ ഇ​രു​വ​രു​മാ​ണ് യു​ഗ്മ​ഗാ​ന​ങ്ങ​ളാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

എം.​ജി. ശ്രീ​കു​മാ​റി​നൊ​പ്പം പാ​ടി​യ 'കി​ലു​ക്ക'​ത്തി​ലെ ഗാ​നം ''ഊ​ട്ടി​പ​ട്ട​ണം'' പ്ര​സി​ദ്ധം. 'സ്വ​ർ​ണ്ണ​ചാ​മ​രം', 'ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍', 'ഒ​രു യാ​ത്രാ​മൊ​ഴി' എ​ന്നീ സി​നി​മ​ക​ളി​ല്‍ ഇ​രു​വ​രും പാ​ടു​ക​യും ഗാ​ന​ങ്ങ​ളേ​റെ​യും പ്ര​സി​ദ്ധ​മാ​വു​ക​യും ചെ​യ്തു.


എം.​ജി. രാ​ധാ​കൃ​ഷ്ണ​െ​ൻ​റ സം​ഗീ​തസം​വി​ധാ​ന​ത്തി​ലും ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം പാ​ടി​യി​ട്ടു​ണ്ട്. സി.​വി. രാ​മ​ന്‍പി​ള്ള​യു​ടെ 'മാ​ർ​ത്താ​ണ്ഡ​വ​ര്‍മ്മ' എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ 1977ല്‍ ​സം​വി​ധാ​നം ചെ​യ്ത 'കു​ലം' എ​ന്ന ചി​ത്ര​ത്തി​ലെ ''തി​റ​ന്ത് പാ​ര്‍ത്തേ​ന്‍'' എ​ന്ന ത​മി​ഴ് ഗാ​നം. ഗാ​നര​ച​ന മ​ല​യാ​ള​ത്തി​െ​ൻ​റ സ്വ​ന്തം ക​വി​യാ​യ വി. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​രാ​ണ്. മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​െ​ൻ​റ ഒ​രു ഭാ​ഗ​മാ​യ നോ​വ​ലി​െ​ൻ​റ ച​ല​ച്ചി​ത്രാ​ഖ്യാ​ന​ത്തി​ന് തെ​ലു​ഗുദേ​ശ​ക്കാ​ര​നാ​യ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െ​ൻ​റ ദ്രാ​വി​ഡ ഭാ​ഷ​യി​ലു​ള്ള സ്വ​ര​ചാ​ര്‍ത്താ​യി​രു​ന്നു ഗാ​നം.

കാ​വാ​ലം നാ​രാ​യ​ണ​പ​ണി​ക്ക​രു​ടെ വ​രി​ക​ളി​ല്‍ ന​ടി ഉ​ര്‍വ​ശി നി​ർ​മി​ച്ച 'പി​ട​ക്കോ​ഴി കൂ​വു​ന്ന നൂ​റ്റാ​ണ്ട്' എ​ന്ന സി​നി​മ​യി​ല്‍ എ​സ്. ജാ​ന​കി​യോ​ടൊ​പ്പം ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം പാ​ടി​യി​ട്ടു​ണ്ട്.

ര​വീ​ന്ദ്ര​ന്‍ മാ​ഷി​െ​ൻ​റ സം​ഗീ​തസം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ 'ബ​ട്ട​ർ​ൈ​ഫ്ല​സി'​ല്‍ ''പാ​ല്‍നി​ലാ​വി​ലെ'' എ​ന്ന ഗാ​നം അ​തി​മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ് ഭാ​ഷ​യു​ടെ ഒ​രു ത​രി​പോ​ലും ക​ല​ര്‍പ്പി​ല്ലാ​ത്ത ഉ​ച്ചാ​ര​ണം. കൈ​ത​പ്ര​ത്തി​െ​ൻ​റ സം​ഗീ​തസം​വി​ധാ​ന​ത്തി​ല്‍ 'ഗാ​ന്ധ​ര്‍വ്വ'​ത്തി​ലും 'ദി ​ന്യൂ​സി'​ലും പാ​ടി​യി​ട്ടു​ണ്ട്.

ത​നി​ക്ക് കാ​ഴ്ചശ​ക്തി തി​രി​കെ ല​ഭി​ച്ചാ​ല്‍ ഗാ​യ​ക​ന്‍ യേ​ശു​ദാ​സി​നെ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച സം​ഗീ​തസം​വി​ധാ​യ​ക​ന്‍ ര​വീ​ന്ദ്ര​ ജ​യ്‌​െ​ൻ​റ സം​ഗീ​ത​ത്തി​ലും എ​സ്.​പി.​ബി പാ​ടി. 'സു​ഖം സു​ഖ​ക​രം' എ​ന്ന ചി​ത്ര​ത്തി​ല്‍ ചി​ത്ര​യോ​ടൊ​പ്പം ''സു​ഖ​ക​രം ഇ​ത് സു​ഖ​ക​രം'' എ​ന്ന ഗാ​നം. എ​ണ്‍പ​തു​ക​ള്‍ക്ക് ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തി​യ രീ​തി അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ളി​യെ ഇ​രു​ത്തി ചി​രി​പ്പി​ച്ച സി​ദ്ദി​ഖ്​-​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ലെ ആ​ദ്യ ചി​ത്ര​മാ​യ 'റാം​ജി റാ​വു സ്പീ​ക്കി​ങ്ങി'​ലും ''ക​ളി​ക്ക​ളം ഇ​ത് ക​ളി​ക്ക​ളം'' എ​ന്ന ഗാ​നം പാ​ടി തു​ട​ക്ക​ക്കാ​ര്‍ക്ക് അ​നു​ഗ്ര​ഹം ന​ൽ​കി.


ബി​ച്ചു തി​രു​മ​ല, പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍, ഷി​ബു ച​ക്ര​വ​ര്‍ത്തി, കെ. ​ജ​യ​കു​മാ​ര്‍, എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍, ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി ഉ​​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി മു​ന്‍നി​ര ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ വ​രി​ക​ളി​ല്‍ പാ​ടി. വി​ദ്യാ​സാ​ഗ​റി​െ​ൻ​റ സം​ഗീ​തസം​വി​ധാ​ന​ത്തി​ലും ത​മി​ഴി​ലെ​ന്നപോ​ലെ ത​ന്നെ മ​ല​യാ​ള​ത്തി​ലും പാ​ടി​യി​ട്ടു​ണ്ട്.

ഡ​ബ്ബി​ങ് സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​പോ​ലെ ത​ന്നെ ആ​ല്‍ബം ഗാ​ന​വും സ്വീ​ക​രി​ച്ചു മ​ല​യാ​ളി​ക​ള്‍. മ​ന്‍സൂ​ര്‍ അ​ഹ​മ്മ​ദി​െ​ൻ​റ വ​രി​ക​ളി​ല്‍ തേ​ജ് മെ​ര്‍വി​െ​ൻ​റ സം​ഗീ​ത​ത്തി​ല്‍ 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'പ്ര​ണ​യ​ത്തി​ന്‍ ഓ​ര്‍മ​ക്കാ​യ്' എ​ന്ന ആ​ല്‍ബ​ത്തി​ലെ ''ഞാ​നെ​െ​ൻ​റ ഹൃ​ദ​യം'' എ​ന്ന ഗാ​ന​വും റ​ഫീ​ക്ക്​ അ​ഹ​മ്മ​ദി​െ​ൻ​റ ''ഒ​രു കു​റി ഇ​നി​യും നാം'' ​എ​ന്ന ഗാ​ന​വും പ്ര​ണ​യ​ഗാ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തി​ലേ​ക്ക് ജ​നം സ്വീ​ക​രി​ച്ച​താ​ണ്. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം അ​വ​സാ​ന​മാ​യി മ​ല​യാ​ള​ത്തി​ന് വേ​ണ്ടി പാ​ടി​യ​ത് റ​ഫീ​ക്ക്​ അ​ഹ​മ്മ​ദി​െ​ൻ​റ ര​ച​ന​ത​ന്നെ​യാ​യി​രു​ന്നു. കൊ​റോ​ണ കാ​ല​ത്തെ ഭീ​തി​ക​ള്‍ക്കി​ട​യി​ല്‍ ഒ​രു ഗാ​യ​ക​െ​ൻ​റ ഇ​ട​പെ​ട​ലാ​യി​രു​ന്നു ഗാ​നം. തെ​ലു​ങ്ക്​, ക​ന്ന​ട, ത​മി​ഴ് ഭാ​ഷ​ക​ളി​ലും അ​ദ്ദേ​ഹം കൊ​റോ​ണ​കാ​ല​ത്തെ ക​രു​ത​ലി​ന് വേ​ണ്ടി പാ​ടി​യി​രു​ന്നു. ''ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട സ​മ​യം ഇ​ത് പൊ​രു​ത​ലി​െൻ​റ, ക​രു​ത​ലി​െ​ൻ​റ സ​മ​യം'' എ​ന്ന വ​രി​ക​ള്‍ ആ​സു​ര​മാ​യ കാ​ല​ത്തി​െ​ൻ​റ ആ​ശ​ങ്ക മു​ഴു​വ​നും പ​ങ്കു​വെ​ക്കു​ന്ന​താ​യി​രു​ന്നു. ആ​ശ​ങ്ക ഈ ​വ​ര്‍ത്ത​മാ​ന​കാ​ല​ത്തി​ലും ബാ​ക്കി​യാ​വു​ന്നു. ഭീ​തി​യി​ലാ​ഴ്ത്തി​യ രോ​ഗ​ത്തെ ചെ​റു​ക്കാ​ന്‍ ഒ​രു​മി​ക്കാ​നും ക​രു​താ​നും വേ​ണ്ടി തു​യി​ലു​ണ​ര്‍ത്തി​യ ഗാ​യ​ക​നെ കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി ത​ന്നെ സം​ഗീ​താ​സ്വാ​ദ​ക​രി​ല്‍നി​ന്നും അ​പ​ഹ​രി​ച്ച​ത് ഒ​രു ക​റു​ത്ത ഹാ​സ്യ​മാ​യി ന​മ്മു​ടെ മു​ന്നി​ല്‍ അ​വ​ശേ​ഷി​ക്കു​ന്നു.

ഹ​രി​ക​ഥാ​കാ​ല​ക്ഷേ​പം ന​ട​ത്തി ജീ​വ​ിതം ന​യി​ച്ചി​രു​ന്ന നെ​ല്ലൂ​രി​ലെ സാം​ബ​മൂ​ര്‍ത്തി​യു​ടെ മ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ം ത​െ​ൻ​റ അ​ഞ്ചാം വ​യ​സ്സി​ല്‍ത​ന്നെ വേ​ദി​യി​ല്‍ പാ​ടാ​നും അ​ഭി​ന​യി​ക്കാ​നും ആ​രം​ഭി​ച്ചി​രു​ന്നു. നാ​ട്ടി​ലെ വേ​ദി​യി​ല്‍ ഭ​ക്ത​രാ​മ​ദാ​സ് നാ​ട​കം ന​ട​ക്കു​ക​യാ​ണ്. അ​ച്ഛ​ന്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​വും മ​ക​ന്‍ നാ​ട​ക​ത്തി​ല്‍ ര​ഘു​രാ​മ​ന്‍ എ​ന്ന മ​ക​െ​ൻ​റ ക​ഥാ​പാ​ത്ര​വു​മാ​യി നാ​ട​കം ആ​രം​ഭി​ച്ചു. രാ​ത്രി പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന നാ​ട​കം തീ​രു​മ്പോ​ള്‍ രാ​വേ​​െറ​യാ​വും. ആ​ദ്യരം​ഗ​ത്ത് പാ​ടി അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം എ​ന്ന കൊ​ച്ചുപ​യ്യ​ന്‍ വേ​ദി​​യു​ടെ മൂ​ല​യി​ല്‍ ഉ​റ​ക്ക​മാ​രം​ഭി​ച്ചു. വീ​ണ്ടും ര​ണ്ട് രം​ഗ​ങ്ങ​ളി​ല്‍ കൂ​ടി അ​ഭി​ന​യി​ക്കേ​ണ്ട​തു​ണ്ട്. രാ​ത്രി ഒ​രു മ​ണി​യാ​കാ​റാ​യ​പ്പോ​ള്‍ എ​സ്.​പി.​ബി​യു​ടെ അ​ഭി​ന​യരം​ഗ​മെ​ത്തി. നാ​ട​ക​ത്തി​ല്‍ പ്ര​ധാ​ന​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െ​ൻ​റ പി​താ​വ് സാം​ബ​മൂ​ര്‍ത്തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്തു കൊ​ണ്ടു​പോ​വു​ന്ന​താ​ണ് രം​ഗം. ഉ​റ​ക്ക​ച്ച​ട​വി​ല്‍നി​ന്നും ഉ​ണ​ര്‍ന്ന് വീ​ണ്ടും വേ​ദി​യി​ലെ​ത്തി​യ കൊ​ച്ചുകു​ട്ടി പൊ​ലീ​സ് രം​ഗം ശ​രി​ക്കും ന​ട​ക്കു​ന്ന​താ​ണെ​ന്നും ത​െ​ൻ​റ അ​ച്ഛ​നെ അ​റ​സ്​​റ്റ്​ ചെ​യ്തു​കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നും ധ​രി​ച്ച് ക​ര​യാ​ന്‍ തു​ട​ങ്ങി. അ​ച്ഛ​നെ കൊ​ണ്ടു​പോ​ക​രു​തെ​ന്നും വിടൂ എ​ന്നും ക​ര​ഞ്ഞ് പ​റ​യു​ന്നു. സ​ദ​സ്സി​ലു​ള്ള​വ​രെ​ല്ലാം ഈ ​കൊ​ച്ചുപ​യ്യ​െ​ൻ​റ അ​ഭി​ന​യം ന​ന്നാ​യി എ​ന്ന് പ​റ​ഞ്ഞു കൈ​യ​ടി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െ​ൻ​റ ക​ര​ച്ചി​ല്‍ ഒ​റി​ജി​നല്‍ ആ​ണെ​ന്ന് ആ​രും തി​രി​ച്ച​റി​ഞ്ഞി​ല്ല. അ​ന്ന് മു​ത​ല്‍ക്ക് മ​ര​ണം​വ​രെ​യും എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െ​ൻ​റ ജീ​വി​ത​ത്തി​ല്‍ അ​ദ്ദേ​ഹം ചു​വ​ട് പ​തി​പ്പി​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം കൈ​യ​ടി​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും മാ​ത്ര​മെ ഉ​ണ്ടാ​യി​ട്ടു​ള്ളൂ.

എ​സ്.​പി.​ബി​യു​ടെ ഗാ​ന​ങ്ങ​ളോ​ട് ഇ​ത്ര​യും ഇ​ഷ്​​ടം തോ​ന്നാ​ൻ കേ​ള്‍വി​ക്കാ​ര​ന് ഒ​രുപി​ടി കാ​ര​ണ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ടാ​വും. ഏ​ത് ഭാ​ഷ​യി​ലും അ​തേ വി​കാ​രം ഉ​ൾ​ക്കൊ​ണ്ട് പാ​ടു​ക എ​ന്ന ഗാ​യ​ക ധ​ർ​മം. അ​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യം എ​ടു​ത്ത് ഗാ​ന​ങ്ങ​ളി​ല്‍ കാ​ണി​ച്ച മ​നോ​ധ​ർ​മം. ഉ​ന്ന​ത​ങ്ങ​ളി​ല്‍ വി​രാ​ജി​ക്കു​മ്പോ​ഴും മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യ, പ​ച്ച​യാ​യ മ​നു​ഷ്യ​നാ​യി ത​ന്നെ നി​ല​കൊ​ള്ളു​ക. അ​ങ്ങ​നെ നീ​ണ്ടുപോ​കു​ന്നു ഇ​ഷ്​​ട​ങ്ങ​ള്‍.

ക​​ര്‍ണാ​​ട്ടി​​ക് സം​​ഗീ​​തം​​പോ​​ലെ​​ത​​ന്നെ ഹി​​ന്ദു​​സ്​​​ഥാ​​നി ത​​നി​​ക്ക് വ​​ഴ​​ങ്ങു​​മെ​​ന്ന് ലോ​​ഹി​​ത​​ദാ​​സി​െ​​ൻ​​റ ചി​​ത്ര​​മാ​​യ 'സൂ​​ത്ര​​ധാ​​ര​​നി'​​ലൂ​​ടെ അ​​ദ്ദേ​​ഹം തെ​​ളി​​യി​​ച്ചു. ഹി​​ന്ദു​​സ്​​​ഥാ​​നി രാ​​ഗ​​മാ​​യ ബൃ​​ന്ദാ​​ഭ​​നിസാ​​രം​​ഗി​​ല്‍ ഗാ​​യ​​ത്രി​​യോ​​ടൊ​​പ്പം പാ​​ടി​​യ ''ദ​​ര്‍ശ​​ന് ആ​​യേ'' എ​​ന്ന ഗാ​​നം.

അ​തു​കൊ​ണ്ടാ​ണ് ത​മി​ഴ് ക​വി​യും, ക​ഥാ​കൃ​ത്തും ഗാ​ന​ര​ച​യി​താ​വു​മാ​യ വൈ​ര​മു​ത്തു ത​മി​ഴ് സി​നി​മ ലോ​ക​ത്തെ എ​ണ്‍പ​ത് വ​ര്‍ഷ​ത്തെ ക​ണ​ക്കു​ക​ള്‍ നി​ര​ത്തി എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തെ പ്ര​കീ​ര്‍ത്തി​ച്ച​ത്. സ​മ്പ്ര​ദാ​യ സം​ഗീ​ത​ത്തി​െ​ൻ​റ താ​യ്​​വ​ഴി​യി​ല്‍ അ​ദ്ദേ​ഹം പാ​ര​മ്പ​ര്യ​വും ഗാ​യ​ക​ര്‍ അ​വ​രു​ടെ ശ​ബ്​​ദംകൊ​ണ്ട് ത​മി​ഴ് സി​നി​മാലോ​കം വാ​ണ വ​ര്‍ഷ​ങ്ങ​ളും പ​റ​യു​ന്നു​ണ്ട്.

ത്യാ​ഗ​രാ​ജ ഭാ​ഗ​വ​ത​ര്‍, പി.​യു. ചി​ന്ന​പ്പ, എം.​എം. മാ​രി​യ​പ്പ, തി​രു​ച്ചി ലോ​ഹ​നാ​ഥ​ന്‍, സി.​എ​സ്. ജ​യ​രാ​മ​ന്‍, ടി.​എം. സൗ​ന്ദ​ര​രാ​ജ​ന്‍, പി.​ബി. ശ്രീ​നി​വാ​സ്, എ​സ്.​സി. കൃ​ഷ്ണ​ന്‍, ചി​ദം​ബ​രം ജ​യ​രാ​മ​ന്‍, ഘ​ണ്ഠ​ശാ​ല, ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ ഗാ​യ​ക​ര്‍ എ​ല്ലാം ഇ​രു​പ​ത്തിയ​ഞ്ച് വ​ര്‍ഷം മു​ത​ല്‍ മു​പ്പ​ത്തി​യ​ഞ്ച് വ​ര്‍ഷം വ​രെ മാ​ത്ര​മാ​ണ് സി​നി​മാ​ലോ​ക​ത്ത് പാ​ടി​യ​ത്. എ​സ്.പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം മാ​ത്ര​മാ​ണ് അ​മ്പ​ത്തി​ര​ണ്ട് വ​ര്‍ഷ​ങ്ങ​ൾക്ക​പ്പു​റം യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​നി​യും ഏ​റെ ദൂ​രം എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യം അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ശ​ബ്​​ദ​മാ​ധു​ര്യം​കൊ​ണ്ടും സ​ഹ​ജീ​വി ബ​ഹു​മാ​ന​ങ്ങ​ളോ​ടെ​യും ന​മ്മ​ളോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​മെ​ന്ന് ക​രു​തി​യ​വ​ര്‍ക്ക് മു​ന്നി​ല്‍ അ​ദ്ദേ​ഹം പാ​ട്ട് നി​ര്‍ത്തി പോ​യി. മ​ല​യാ​ളി സൗ​ക​ര്യ​പൂ​ർ​വം ഏ​ത് ഗാ​യ​ക​നെ മ​റ​ന്നാ​ലും എ​സ്.​പി.​ബി എ​ന്ന ഗാ​യ​ക​നെ അ​തി​നെ​ക്കാ​ള്‍ ഉ​പ​രി പ​ച്ച​യാ​യ ഈ ​സാ​ധുമ​നു​ഷ്യ​നെ മ​റ​ക്കി​ല്ല.

l

Show More expand_more
News Summary - S. P. Balasubrahmanyam special stroy