Begin typing your search above and press return to search.
proflie-avatar
Login

ക്രൗ​ൺ ടാ​ക്കീ​സി​ൽനി​ന്ന്​ ഇ​റ​ങ്ങി​ന​ട​ന്ന കൗ​ബോ​യ്

ക്രൗ​ൺ ടാ​ക്കീ​സി​ൽനി​ന്ന്​  ഇ​റ​ങ്ങി​ന​ട​ന്ന കൗ​ബോ​യ്
cancel

‘‘ക്രൗ​ൺ ടാ​ക്കീ​സി​ന്റെ വെ​ള്ളി​ത്തി​ര​യി​ൽനി​ന്ന് ക്ലി​ന്റ് ഈ​സ്റ്റ് വു​ഡി​നെ ആ​വാ​ഹി​ച്ച് സി​ദ്ദീഖ് കാ​ര​പ്പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടുപോ​യി. അ​തൊ​രു ച​രി​ത്രസം​ഭ​വ​മാ​യി​രു​ന്നു. കു​തി​ര​പ്പു​റ​ത്ത്, മോ​ട്ടോ​ർ ബൈ​ക്കി​ൽ ന​ഗ​ര​പ്രാ​ന്ത​ത്തി​ലൂ​ടെ പു​റ​പ്പെ​ട്ട് മിഠാ​യി​ത്തെരു​വി​ലൂ​ടെ സ​വാ​രി ന​ട​ത്തി​യ സി​ദ്ദീഖ് അ​ങ്ങ​നെ ച​രി​ത്ര​മാ​യി’’-സുഹൃത്തും സിനിമാമോഹിയുമായ സിദ്ദീഖിനെ ഓർക്കുന്നു.ക്രൗ​ൺ ടാ​ക്കീ​സി​ന് 100 വ​യ​സ്സാ​വു​ക​യാ​ണ്. കോ​ഴി​ക്കോ​ടി​ന്റെ, മാ​നാ​ഞ്ചി​റ​യു​ടെ, മി​ഠാ​യി​ത്തെ​രു​വി​ന്റെ ഇ​തി​ഹാ​സ​മാ​ണ​ത്. ഒ​രു ജ​ന​ത​യു​ടെ...

Your Subscription Supports Independent Journalism

View Plans

‘‘ക്രൗ​ൺ ടാ​ക്കീ​സി​ന്റെ വെ​ള്ളി​ത്തി​ര​യി​ൽനി​ന്ന് ക്ലി​ന്റ് ഈ​സ്റ്റ് വു​ഡി​നെ ആ​വാ​ഹി​ച്ച് സി​ദ്ദീഖ് കാ​ര​പ്പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടുപോ​യി. അ​തൊ​രു ച​രി​ത്രസം​ഭ​വ​മാ​യി​രു​ന്നു. കു​തി​ര​പ്പു​റ​ത്ത്, മോ​ട്ടോ​ർ ബൈ​ക്കി​ൽ ന​ഗ​ര​പ്രാ​ന്ത​ത്തി​ലൂ​ടെ പു​റ​പ്പെ​ട്ട് മിഠാ​യി​ത്തെരു​വി​ലൂ​ടെ സ​വാ​രി ന​ട​ത്തി​യ സി​ദ്ദീഖ് അ​ങ്ങ​നെ ച​രി​ത്ര​മാ​യി’’-സുഹൃത്തും സിനിമാമോഹിയുമായ സിദ്ദീഖിനെ ഓർക്കുന്നു.

ക്രൗ​ൺ ടാ​ക്കീ​സി​ന് 100 വ​യ​സ്സാ​വു​ക​യാ​ണ്. കോ​ഴി​ക്കോ​ടി​ന്റെ, മാ​നാ​ഞ്ചി​റ​യു​ടെ, മി​ഠാ​യി​ത്തെ​രു​വി​ന്റെ ഇ​തി​ഹാ​സ​മാ​ണ​ത്. ഒ​രു ജ​ന​ത​യു​ടെ കാ​ഴ്ചാസം​സ്കാ​ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക്രൗ​ൺ ടാ​ക്കീ​സ് വ​ഹി​ച്ച പ​ങ്ക് പ​ല ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കും ച​രി​ത്രപു​സ്ത​ക​ങ്ങ​ൾ​ക്കു​മു​ള്ള വി​ഷ​യ​മാ​ണ്.

എ​ഴു​പ​തു​ക​ളി​ൽ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് സ്കൂ​ളി​ലെ പ​ഠ​ന​കാ​ല​ത്ത് ഉ​ച്ച​ക്ക് ക്ലാ​സ് ക​ട്ട് ചെ​യ്ത് സി​നി​മ​ക്ക് ഓ​ടാ​ൻ പ​ഠി​പ്പി​ച്ച​ത് ക്രൗ​ൺ തി​യ​റ്റ​റാ​ണ്. അ​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ദൃ​ശ്യ​പാ​ഠ​ശാ​ല. ക്രൗ​ണി​ലെ വെ​ള്ളി​ത്തി​ര​യി​ൽനി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി ന​ട​ന്നുവരുന്നപോ​ലെ, സ​ഞ്ച​രി​ക്കു​ന്ന ഒ​രു താ​ര​നാ​യ​ക​നെ വെ​ള്ളി​ത്തി​ര​ക്ക് പു​റ​ത്ത് ക​ണ്ടു​മു​ട്ടു​ന്ന​ത്. ശ​ബ്ദ​മു​ണ്ടാ​ക്കി പ​റ​ക്കു​ന്ന ഹോ​ളി​വു​ഡ് സ്റ്റൈ​ൽ ബു​ള്ള​റ്റി​ൽ ഹോ​ളി​വു​ഡ് താ​ര​നാ​യ​ക​ന്മാ​രെപ്പോ​ലെ അ​യാ​ളും സി​നി​മ​ക​ൾ കാ​ണാ​നെ​ത്തു​മാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും ഒ​രു കാ​ഴ്ചത​ന്നെ​യാ​യി​രു​ന്നു ആ ​വ​ര​വും പോ​ക്കും.

1966ലാ​ണ് ലോ​ക സി​നി​മ​യി​ലെ ക​ൾ​ട്ട് ക്ലാ​സി​ക്കാ​യ ‘ദ ​ഗു​ഡ്, ദ ​ബാ​ഡ് ആ​ൻഡ് ദ ​അ​ഗ്ലി’ പു​റ​ത്തെ​ത്തു​ന്ന​ത്. കു​റ​ച്ചു വൈ​കി, എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ അ​ത് ക്രൗ​ണി​ലു​മെ​ത്തി. അ​തൊ​രു സി​നി​മാദൈ​വ​ത്തെ സൃ​ഷ്ടി​ച്ചു: ക്ലി​ന്റ് ഈ​സ്റ്റ് വു​ഡ്. പി​ൽ​ക്കാ​ല​ത്ത് ക്ലി​ന്റ് ഈ​സ്റ്റ് വു​ഡ് പ​ല​ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും പ​ലത​രം സി​നി​മ​ക​ൾ സം​വി​ധാ​നംചെ​യ്യു​ക​യും ഒ​ക്കെ ചെ​യ്തെ​ങ്കി​ലും ‘ദ ​ഗു​ഡ്, ദ ​ബാ​ഡ് ആ​ൻഡ് ദ ​അ​ഗ്ലി’ സൃ​ഷ്ടി​ച്ച ത​രം​ഗം എ​ക്കാ​ല​ത്തേ​ക്കു​മു​ള്ള​താ​യി​രു​ന്നു. ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ലും അ​ത് ല​ഹ​രി പ​ട​ർ​ത്തി. മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ലെ ല​ക്ഷ​ണ​മൊ​ത്ത ഒ​രു കൗ​ബോ​യി​യു​ടെ പി​റ​വി​ക്ക് അ​ത് വ​ഴി​യൊ​രു​ക്കി. അ​താ​ണ് കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും കൗ​ബോ​യ് ആ​യ സി​ദ്ദീഖ്.

 

ക്രൗൺ തിയറ്റർ -പഴയ ചി​ത്രം,ക്രൗണി​ന്റെ പാർട്​ണർ എ.ആർ. വിനോദ്​

ക്രൗൺ തിയറ്റർ -പഴയ ചി​ത്രം,ക്രൗണി​ന്റെ പാർട്​ണർ എ.ആർ. വിനോദ്​

കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ​ർ​ക്കി​ളി​ലെ ക്രൗ​ൺ ടാ​ക്കീ​സാ​ണ് ത​ല​മു​റ​ക​ളാ​യി മ​ല​യാ​ളി​യി​ൽ ഹോ​ളി​വു​ഡ് സ്വ​പ്ന​ങ്ങ​ൾ മു​ള​പ്പി​ച്ച​ത്. 1920ക​ളു​ടെ മ​ധ്യ​ത്തി​ല​ത് തു​ട​ങ്ങു​ന്നു​ണ്ട്. 1924 എ​ന്നാ​ണ് ക്രൗ​ൺ തി​യറ്റ​റിന്റെ സ​മൂ​ഹമാ​ധ്യ​മ പേ​ജി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട തു​ട​ക്കം. നാ​ൽപ​തു​ക​ളി​ൽ അ​ത് മാ​നാ​ഞ്ചി​റ​യു​ടെ തീ​ര​ത്തെ തി​യ​റ്റ​ർ സം​സ്കാ​രം ത​ന്നെ​യാ​യി മാ​റി. സി​ദ്ദീഖും ആ ​സം​സ്കാ​ര​ത്തി​ൽ പി​ച്ചവെ​ച്ചു. എ​ഴു​പതു​ക​ളു​ടെ യൗ​വ​ന​ത്തി​ൽ അ​ങ്ങ​നെ ക്ലി​ന്റ് ഈ​സ്റ്റ് വു​ഡ് പ​ട​ർ​ന്നുപി​ടി​ച്ചു.

അ​ക്കാ​ല​ത്തെ ക്ലി​ന്റ് ഈ​സ്റ്റ് വു​ഡ് പ്ര​ണ​യം ക്രൗൺ തി​യ​റ്റർ പാ​ർട്ണ​ർ എ.​ആ​ർ. വി​നോ​ദ് ത​ന്റെ ഒ​രു ഫേസ്ബു​ക്ക് പോ​സ്റ്റി​ൽ ഓ​ർ​ത്തെ​ടു​ക്കു​ന്നു​ണ്ട്: “കു​ട്ടി​ക്കാ​ല​ത്ത് അ​ക്കാ​ല​ത്തെ മി​ക്ക ആ​ൺകു​ട്ടി​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യുംപോ​ലെ ക്ലി​ന്റ് ഈ​സ്റ്റ് വു​ഡി​നെ എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. ക്ലി​ന്റി​നെ​പ്പോ​ലെ ന​ട​ക്കാ​നും സം​സാ​രി​ക്കാ​നും ചു​രു​ട്ട് ച​വക്കാ​നും അ​വ​നെ​പ്പോ​ലെ കു​തി​ര​പ്പു​റ​ത്ത് ക​യ​റാ​നും അ​വ​നെ​പ്പോ​ലെ വെ​ടി​വെക്കാ​നും ആ​ഗ്ര​ഹി​ച്ചു. ആ​ദ്യ​മാ​യി സ്‌​ക്രീ​നി​ൽ ക​ണ്ട​പ്പോ​ൾ എ​ന്റെ സ​ഹോ​ദ​ര​ൻ പ്ര​കാ​ശ് ക്ലി​ന്റി​ന്റെ ആ​രാ​ധ​ക​നാ​യി മാ​റി​യി​രു​ന്നു.’’

ക്രൗൺ ടാ​ക്കീ​സി​ന്റെ വെ​ള്ളി​ത്തി​ര​യി​ൽനി​ന്നും ക്ലി​ന്റ് ഈ​സ്റ്റ് വു​ഡി​നെ ആ​വാ​ഹി​ച്ച് സി​ദ്ദീഖ് കാ​ര​പ്പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടുപോ​യി. അ​തൊ​രു ച​രി​ത്രസം​ഭ​വ​മാ​യി​രു​ന്നു. കു​തി​ര​പ്പു​റ​ത്ത്, മോ​ട്ടോ​ർ ബൈ​ക്കി​ൽ ന​ഗ​ര​പ്രാ​ന്ത​ത്തി​ലൂ​ടെ പു​റ​പ്പെ​ട്ട് മിഠാ​യി​ത്തെ​രു​വി​ലൂ​ടെ സ​വാ​രി ന​ട​ത്തി​യ സി​ദ്ദീഖ് അ​ങ്ങ​നെ ച​രി​ത്ര​മാ​യി. ആ​റ​ടി​യി​ല​ധി​കം ഉ​യ​രം, ഒ​ത്ത ശ​രീ​രം, ജീ​ൻ​സ് പാ​ന്റും ഷ​ർ​ട്ടും ബൂ​ട്ടും എ​ല്ലാം കൂ​ടി ക്ലി​ന്റ് ഈ​സ്റ്റ് വു​ഡി​നെ ആ​വാ​ഹി​ക്കു​ക​യാ​യി​രു​ന്നു സി​ദ്ദീഖ്. ഹി​പ്പി​ക​ളും ബൊ​ഹീ​മി​യ​ൻ​സും വ്യ​വ​സ്ഥാവി​രു​ദ്ധ​രാ​യ അ​രാ​ജ​ക​വാ​ദി​ക​ളു​മെ​ല്ലാം ച​രി​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നുക​യ​റി​യ കാ​ലംകൂ​ടി​യാ​യി​രു​ന്നു സി​ദ്ദീഖിന്റേ​ത്.

‘ദ ​ഹൈ​വേ ​മാ​ൻ’ എ​ന്ന വി​ഖ്യാ​ത ക​വി​ത അ​ന്ന​ത്തെ കാ​മ്പ​സി​ന്റെ പാ​ഠ്യ​വി​ഷ​യം മാ​ത്ര​മാ​യി​രു​ന്നി​ല്ല, വി​കാ​രം കൂ​ടി​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ആ​ൺ​കു​ട്ടി​ക​ളു​ടെ​യും ആ​രാ​ധ​നാവി​ഗ്ര​ഹ​മാ​യി മാ​റി​യ സി​ദ്ദീഖി​ന്റെ യാ​ത്ര​ക​ൾ ന​ഗ​ര​ത്തി​നാ​കെ കൗതു​ക​മു​ണ​ർ​ത്തി​യ ഒ​രു കാ​ഴ്ചത​ന്നെ​യാ​യി​രു​ന്നു. കു​തി​ര​പ്പു​റ​ത്ത് സ​വാ​രി ചെ​യ്യു​ന്ന കൗ​ബോ​യ് സി​ദ്ദീഖ് എ​ഴു​പ​തു​ക​ളു​ടെ ആ​ദ്യ​പാ​ദ​ത്തി​ൽ സി​നി​മ​യി​ലെ താ​ര​നാ​യ​ക​ന്മാ​രേ​ക്കാ​ൾ വ​ലി​യ സെ​ൻ​സേ​ഷ​നാ​യി​രു​ന്നു. കെ.​എ​സ്. സേ​തു​മാ​ധ​വ​ന്റെ ‘ക​ന്യാ​കു​മാ​രി’യി​ലൂ​ടെ ക​മ​ൽ​ഹാ​സ​നൊ​ക്കെ അ​ന്ന് ഇ​റ​ങ്ങു​ന്നേ​യു​ള്ളൂ. സി​ദ്ദീഖ് ഒ​രു ‘കൗ​ണ്ട​ർ ഇ​മേ​ജ്’ ആ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും അ​വ​ൻ ചെ​ന്നുചേ​ർ​ന്ന​ത് അ​ന്ന​ത്തെ കോ​ഴി​ക്കോ​ടി​ന്റെ സ​മാ​ന്ത​ര പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​സ്ഥാ​ന​മാ​യ ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ന്റെ ബീ​ച്ച് റോ​ഡി​ലു​ള്ള അ​ല​ങ്കാ​ർ ലോ​ഡ്ജി​ലെ ‘സൈ​ക്കോ’യി​ലാ​യി​രു​ന്നു.

ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും സി​നി​മത​ന്നെ​യാ​യി​രു​ന്നു സി​ദ്ദീഖി​ന്റെ​യും സ്വ​പ്നം. അ​വ​ൻ ‘ക​പ്പി​ത്താ​ൻ’ എ​ന്നൊ​രു ക​ട​ൽ സി​നി​മ അ​ക്കാ​ല​ത്ത് സ്വ​പ്നം ക​ണ്ടി​രു​ന്നു എ​ന്ന് മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നും സി​ദ്ദീഖി​ന്റെ സ​ന്ത​തസ​ഹ​ചാ​രി​യു​മാ​യ ശ്രീ​കു​മാ​ർ നിയ​തി ഓ​ർ​ക്കു​ന്നു​ണ്ട്. സി​നി​മാ സ്വ​പ്ന​ങ്ങ​ൾ സി​ദ്ദീഖ് കോ​ട​മ്പാ​ക്ക​ത്തേ​ക്ക് നീ​ട്ടിവി​ത​ച്ച കാ​ല​ത്തുത​ന്നെ​യാ​ണ് ഹ​രി​ഹ​ര​ന്റെ ‘പ​ഞ്ച​മി’യി​ലൂ​ടെ (1976) ഒ​രു പൊ​ടിവേ​ഷ​ത്തി​ൽ പ്രേം​ന​സീ​റി​ന്റെ വി​ല്ല​നാ​യി ജ​യ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ കാ​ലു​കു​ത്തു​ന്ന​ത്.

കെ.​ആ​ർ. വേ​ണു

കെ.​ആ​ർ. വേ​ണു

ഒ​രു മാ​ച്ചോ ഹീ​റോ ആ​യി മ​ല​യാ​ള​ സി​നി​മ​യി​ൽ അ​വ​ത​രി​ക്കാ​നു​ള്ള സി​ദ്ദീഖി​ന്റെ സാ​ധ്യ​ത​ക​ൾ​ക്കാ​ണ് ജ​യ​ന്റെ വ​ര​വോ​ടെ മ​ങ്ങ​ലേ​റ്റ​ത്. കോ​ഴി​ക്കോ​ട്ടെ ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ന്റെ സൈ​ക്കോ ഗ്യാ​ങ്ങി​ൽ സ്ഥി​ര​പ്ര​തി​ഷ്ഠ നേ​ടി​യ സി​ദ്ദീഖി​ന് ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി വ​രു​ന്ന​തി​ന് ഒ​രു പ​രി​ധി​യു​ണ്ടാ​യി​രു​ന്നു. ‘സൈ​ക്കോ’യി​ൽനി​ന്നും ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​നും അ​ക്കാ​ല​ത്ത് സം​വി​ധാ​യ​ക​നാ​കാ​ൻ കോ​ട​മ്പാക്ക​ത്ത് ചെ​ന്ന് മ​ട​ങ്ങു​ന്നു​ണ്ട്. പി.​എ. ​ബ​ക്ക​ർ, ജോ​ൺ എ​ബ്ര​ഹാം, സ​ലാം കാ​ര​ശ്ശേ​രി, നി​ല​മ്പൂ​ർ ബാ​ല​ൻ, പ​വി​ത്ര​ൻ, ര​വീ​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ, ടി.​വി.​ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ പേ​രു​ക​ൾ സം​വി​ധാ​യ​ക പ​ദ​വി​യി​ലേ​ക്ക് പി​ച്ച​വെച്ച​പ്പോ​ൾ കൊ​ഴി​ഞ്ഞുപോ​യ ഇ​ല​ക​ളി​ൽ സിദ്ദീഖി​നെ​പ്പോ​ലു​ള്ള എ​ത്ര​യോ പേ​രു​ക​ളു​മു​ണ്ട്. ‘ക​ബ​നീ ന​ദി ചു​വ​ന്ന​പ്പോ​ൾ’, ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’, ‘യാ​രോ ഒ​രാ​ൾ’, ‘ചു​വ​ന്ന വി​ത്തു​ക​ൾ’, ‘ചാ​രം’, ‘ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ’, ‘ആ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം’... സി​ദ്ദീഖ് ഒ​പ്പം സ​ഞ്ച​രി​ച്ച സി​നി​മ​ക​ൾ നി​ര​വ​ധി​യാ​ണ്. പ​ക്ഷേ, അ​തൊ​ന്നും അ​വ​ന്റെ ഹോ​ളി​വു​ഡ് ഡ്രീം​സ് സാ​ക്ഷാ​ത്കരി​ക്കാ​ൻ ഉ​ത​കു​ന്ന​താ​യി​രു​ന്നി​ല്ല. എ​ല്ലാ​ത്തിലും ഒ​രു പൊ​ടിവേ​ഷ​ത്തി​ൽ ഒ​തു​ങ്ങി മ​ല​യാ​ള​ത്തി​ന്റെ വെ​ള്ളി​ത്തി​ര​യി​ൽ സി​ദ്ദീഖ് കാ​ണ​പ്പെ​ടാ​തെ ഇ​രു​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു.

ഞാ​ൻ നേ​രി​ൽ കാ​ണു​മ്പോ​ഴേ​ക്കും സി​ദ്ദീഖ് കു​റെ​യൊ​ക്കെ ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി​യി​രു​ന്നു. 1978 കാ​ല​ത്താ​ണ​ത്. മ​ധുമാ​ഷ് ‘അ​മ്മ’ നാ​ട​ക​ത്തി​ന്റെ റി​ഹേ​ഴ്സ​ൽ തു​ട​ങ്ങി​യ കാ​ല​ത്ത് അ​തി​ൽ ഒ​രു ചെ​റുവേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് സി​ദ്ദീഖ് മ​ഹാ​രാ​ജാ പാ​ല​സി​ലെ റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ലെ​ത്തി​യ​ത്. ഹോ​ളി​വു​ഡ് സ്വ​പ്നം വി​ട്ട് പു​റ​ത്തെ​ത്തി​യ അ​സ്തി​ത്വ​ദുഃ​ഖ ബാ​ധി​ത​നാ​യ ഒ​രു ക്ലി​ന്റ് ഈ​സ്റ്റ് വു​ഡ് ആ​യി​രു​ന്നു സിദ്ദീഖ് അ​പ്പോ​ൾ. ഒ.​വി.​ വി​ജ​യ​ന്റെ ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സ’ത്തി​ലെ ര​വി​യെ ഉ​ള്ളി​ൽപ്പേ​റു​ന്ന മ​റ്റൊ​രു മ​നു​ഷ്യ​നാ​യി​രു​ന്നു സിദ്ദീഖ് അ​പ്പോ​ൾ. റി​ഹേ​ഴ്സ​ൽ ക്യാമ്പി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​രേ​കാ​കി​യാ​യി​രു​ന്നു സിദ്ദീഖ്. ഒ​രു മൂ​ല​ക്ക് ഒ​റ്റ​ക്ക് ആ​കാ​ശം നോ​ക്കി പ​ക​ച്ചി​രി​ക്കു​ന്ന സിദ്ദീഖ് വേ​ദ​നി​പ്പി​ക്കു​ന്ന ഓ​ർ​മ​യാ​ണ് ഇ​ന്ന്.

ആ​ജാ​നു​ബാ​ഹു​വാ​യ സിദ്ദീഖ് ‘അ​മ്മ’ നാ​ട​ക ടീ​മി​ന് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നു. മ​ധുമാ​ഷി​ന്റെ ഒ​രു വി​നീ​തവി​ധേ​യ ശി​ഷ്യ​നാ​യി സിദ്ദീഖ് ടീ​മി​ന് ഒ​പ്പം നി​ന്നു. ഒ​രൊ​റ്റ സീ​നേ സിദ്ദീഖി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​മ്മ​യെ പൊ​ലീ​സു​കാ​ർ മ​ർ​ദിക്കു​മ്പോ​ൾ “അ​മ്മ​യെ ത​ല്ല​രു​ത്’’ എ​ന്ന് ഗ​ർ​ജി​ച്ച് ക​ട​ന്നുവ​രു​ന്ന ക​രു​ത്ത​നാ​യ തൊ​ഴി​ലാ​ളി സ​ഖാ​വ്. സിദ്ദീഖ് അ​ത് ഗം​ഭീ​ര​മാ​ക്കി. വ​ലി​യ ഡ​യ​ലോ​ഗു​ക​ൾ സിദ്ദീഖി​ന് വ​ഴ​ങ്ങി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ എ​ല്ലാം ആ​റ്റി​ക്കു​റു​ക്കി ഒറ്റ ഡ​യ​ലോ​ഗി​ൽ ഒ​രു​ക്കി മ​ധുമാ​ഷ്. ബാ​ക്കി ആ ​ശ​രീ​രംകൊ​ണ്ട് അ​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന പൊ​ലീ​സു​കാ​ർ​ക്ക് എ​തി​രെ പ്ര​തി​രോ​ധ​ത്തി​ന്റെ മ​തി​ലാ​യി ഉ​യ​ർ​ന്നു​നി​ന്നു.

അ​മ്മ നാ​ട​കസം​ഘ​ത്തോ​ടൊ​പ്പം ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ണ​ർ​ച്ച​ക്ക് അ​ങ്ങനെ സി​ദ്ദീഖും കൊ​ടിപി​ടി​ച്ചു ന​ട​ന്നു. 1978-81 കാ​ല​ത്ത് ക​ഷ്ടി​ച്ച് ര​ണ്ടു വ​ർ​ഷം. അ​ത് പെ​ട്ടെ​ന്നു ക​ത്തി​ത്തീ​ർ​ന്നു. സി​ദ്ദീഖ് വീ​ണ്ടും അ​ദൃ​ശ്യ​നാ​യി. അ​തി​നി​ട​യി​ലാ​ണ് 1979ൽ ​ഹ​രി​ഹ​ര​ന്റെ ‘ശ​ര​പ​ഞ്ജ​ര​’വും 1980ൽ ‘അ​ങ്ങാ​ടി​’യും തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ജ​യ​ൻ മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ​ത്തെ മാ​ച്ചോ ഹീ​റോ ആ​യി ഉ​യ​ർ​ന്നു. സി​ദ്ദീഖ് സ​മാ​ന്ത​ര​ത്തി​ൽനി​ന്ന് കൂ​ടു​ത​ൽ സ​മാ​ന്ത​ര​ത്തി​ലേ​ക്ക് നീ​ങ്ങി.

സാം​സ്കാ​രി​ക വേ​ദി​ക്കാ​ല​ത്തുത​ന്നെ സ്വ​ന്ത​മാ​യി ആ​ക്ടി​വിസംകൊ​ണ്ട് സി​ദ്ദീഖ് കോ​ഴി​ക്കോ​ടി​നെ ഞെ​ട്ടി​ച്ച ഒ​രു ച​രി​ത്രസം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് ത​ല​ശ്ശേ​രി ചൂ​താ​ട്ടവി​രു​ദ്ധ സ​മ​ര​ത്തി​ൽ സ​ഖാ​വ് ര​മേ​ശ​ൻ ര​ക്ത​സാ​ക്ഷി​യാ​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള​മൊ​ട്ടു​ക്കും പ​ല​ത​രം ചൂ​താ​ട്ട​ങ്ങ​ൾ​ക്കു​മെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ കാ​ല​ത്താ​ണ് സം​ഭ​വി​ച്ച​ത്. കോ​ഴി​ക്കോ​ട്ട് മിഠാ​യി​ത്തെ​രു​വി​ലെ ഹ​ലു​വ​പ്പീ​ടി​ക​ക​ൾ​ക്ക് മു​ക​ളി​ലു​ള്ള ക്വീ​ൻ​സ് ബാ​റി​ലെ കാ​ബ​റെ നി​ർ​ത്തി​ച്ച​തും ആ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ തു​ട​ർ​ച​ല​ന​മാ​യി​രു​ന്നു.

1986ലാ​യി​രു​ന്നു അ​ത് എ​ന്നാ​ണോ​ർമ. ഞാ​ൻ ‘മാ​തൃ​ഭൂ​മി​യി​ൽ’ റി​പ്പോ​ർ​ട്ട​റാ​ണ്. സ​ഖാ​വ് കെ.​ടി.​ കു​ഞ്ഞി​ക്ക​ണ്ണ​നും ഗാ​ന്ധി​യ​ൻ പി.​ജെ. സെ​ബാ​സ്റ്റ്യ​നും എ​ന്റെ ​ജ്യേ​ഷ്ഠ​ൻ പൊ​റ്റ​ങ്ങാ​ടി കി​ഷ​ൻ​ച​ന്ദു​മൊ​ക്കെ കാ​ബ​റെ എ​ന്ന മൂ​ല്യ​ച്യു​തി​ക്കെ​തി​രെ ക്വീ​ൻ​സി​ന് മു​ന്നി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി. ഒ​ടു​വി​ൽ കാ​ബ​റെ നി​രോ​ധി​ച്ചു. സ​മ​രം ജ​യി​ച്ചു. അ​പ്പോ​ഴാ​ണ് ഞെ​ട്ടി​ച്ചുകൊ​ണ്ട് സി​ദ്ദീഖി​ന്റെ ച​രി​ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ൽ. കാ​ബ​റെ ന​ർ​ത്തകി​മാ​രെ സം​ഘ​ടി​പ്പി​ച്ച് പ്ര​സ് ക്ല​ബി​ൽ സിദ്ദീഖ് പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചുകൂ​ട്ടി. അ​വ​രു​ടെ തൊ​ഴി​ൽ അ​വ​കാ​ശ​ത്തി​നാ​യി ശ​ബ്ദി​ച്ചു. ഞ​ങ്ങ​ൾ ‘വേ​ശ്യ​ക​ള​ല്ല’, ഞ​ങ്ങ​ൾ കാ​ബ​റെ നൃ​ത്തം തൊ​ഴി​ലാ​ക്കി ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ്, ഞ​ങ്ങ​ൾ​ക്കും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്ന വാ​ദം കാ​ബ​റെ ന​ർ​ത്ത​കി​മാ​ർ ഉ​യ​ർ​ത്തി. അ​തൊ​രു ച​രി​ത്രസം​ഭ​വം ത​ന്നെ​യാ​യി​രു​ന്നു. ആ ​വാ​ദ​മു​ഖ​ങ്ങ​ളോ​ട് ധാ​ർ​മി​ക കേ​ര​ളം അ​ന്ന് ക​ണ്ണ​ട​ച്ചു. കാ​ബ​റെ തി​രി​ച്ചുവ​ന്നി​ല്ല. അ​ത് സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​യി.

കാ​ബ​റെ ന​ർ​ത്ത​കി​മാ​ർ അ​വ​രു​ടെ കൊ​ച്ചുകു​ട്ടി​ക​ളെ​യും അ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു എ​ന്നാ​ണോ​ർമ. ജ​യ​ശ്രീ​യും മൈ​ത്രേ​യ​നും ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​നാ അ​വ​കാ​ശ​വു​മാ​യി രം​ഗ​ത്തുവ​രു​ന്ന​തി​ന് എ​ത്ര​യോ മു​മ്പാ​ണ് ഈ ​സം​ഭ​വം. ന​ളി​നി ജ​മീ​ല അ​പ്പോ​ൾ ആ​ത്മ​ക​ഥ എ​ഴു​തിത്തു​ട​ങ്ങി​യി​ട്ടി​ല്ല. ആ ​സ​മ​രം സി​ദ്ദീഖി​നെ ഒ​രു വി​വാ​ദ പു​രു​ഷ​നാ​ക്കി മാ​റ്റി. എ​ന്നാ​ൽ, ആ ​സ​മ​രം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സി​ദ്ദീഖ് പി​ൻ​വാ​ങ്ങി. മു​ഖ്യ​ധാ​ര​യി​ൽനി​ന്നും അ​പ്ര​ത്യ​ക്ഷ​നാ​യി. ഇ​ന്ന് ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ന്നപോ​ലെ അ​ന്ന് കാ​ബ​റെ ന​ർ​ത്ത​കി​മാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ പൊ​തു​സ​മൂ​ഹം തയാ​റാ​യ​തു​മി​ല്ല. കാ​ല​ത്തി​നു മു​മ്പേ സം​ഭ​വി​ച്ച ഇ​ട​പെ​ട​ലാ​യി അ​ത് വേ​രുപി​ടിക്കാ​തെ പോ​യി.

എ​ൺ​പ​തു​ക​ളി​ൽ ജോ​ൺ കോ​ഴി​ക്കോ​ട്ടെ​ത്തി​യ ഒ​ഡേ​സകാ​ല യാ​ത്ര​ക​ളി​ൽ സി​ദ്ദീഖി​നെ ക​ണ്ട ഓ​ർ​മ​യി​ല്ല. പ​രാ​ജ​യ​പ്പെ​ട്ട ക​യ്യൂ​രി​ന്റെ കാ​ല​ത്തും ‘അ​മ്മ അ​റി​യാ​നി’ലെ ​ശ​വ​ഘോ​ഷ​യാ​ത്ര​യി​ലും അ​ങ്ങ​നെ അ​വ​ൻ പ​ങ്കാ​ളി​യ​ല്ലാ​തെ പോ​യി. ജീ​വി​തം മ​റ്റെവി​ടെ​യോ പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നി​രി​ക്ക​ണം അ​ക്കാ​ല​ത്ത്. ചി​ല കാ​ല​ങ്ങ​ളി​ൽ ചി​ല​ർ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന് ഓ​ർ​മി​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള മ​റ​വി പി​ൽ​ക്കാ​ലം ഓ​ർ​മ​യി​ൽ പ്ര​ഹേ​ളി​ക​യാ​യി വ​രും. സി​ദ്ദീഖ് അ​ങ്ങ​നെ അ​പ്ര​ത്യ​ക്ഷ​നാ​യ കാ​ല​ങ്ങ​ൾ എ​ന്റെ ജീ​വി​ത​ത്തി​ൽ നി​ര​വ​ധി​യാ​ണ്. ‘മാ​തൃ​ഭൂ​മി​’യി​ൽ എ​ത്തി​യ​തോ​ടെ ജീ​വി​ത​ത്തി​ന്റെ മ​റ്റു​ വ​ഴി​ക​ളി​ൽ മ​തി​മ​റ​ന്ന ഞാ​നും അ​വ​നെ മ​റ​ന്നു. അ​വ​ൻ എ​വി​ടെ​യാ​ണെ​ന്ന് ഓ​ർ​ത്ത​തുപോ​ലു​മി​ല്ല.

പി​ന്നെ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു രാ​ത്രി സി​ദ്ദീഖ് എ​ന്നെ​ത്തേ​ടി ‘മാ​തൃ​ഭൂ​മി’ ഓ​ഫിസി​ന്റെ പ​ടി​ക​ൾ ക​യ​റി വ​ന്നു. വെ​ളി​ച്ച​ത്തി​ൽ നി​ൽ​ക്കാ​ൻ ഭ​യ​മാ​ണെ​ന്നപോ​ലെ ​െഡ​സ്കി​നും റി​പ്പോ​ർ​ട്ടി​ങ്ങി​നും ഇ​ട​യി​ലെ നീ​ണ്ട വ​രാ​ന്ത​യി​ലെ അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽനി​ന്ന് അ​വ​ൻ എ​ന്നോ​ട് അ​ഭ്യ​ർ​ഥി​ച്ചു: “ഞാ​ന​ല്ലേ മ​ല​യാ​ള സി​നി​മ​യി​ൽ ശ​രി​ക്കു​മു​ള്ള സിദ്ദീഖ്? ഞാ​ന​ല്ലേ അ​വി​ടെ ആ​ദ്യ​മെ​ത്തി​യ​ത്? ഇ​പ്പോ​ൾ എ​ന്റെ പേ​രി​ൽ മ​റ്റൊ​രു സിദ്ദീഖി​നെ നി​ങ്ങ​ളൊ​ക്കെക്കൂ​ടി കൊ​ണ്ടാ​ടു​ന്ന​ത് ശ​രി​യാ​ണോ? എ​ന്നെ​യൊ​ന്ന് ര​ക്ഷി​ക്ക​ണം.

അ​ബൂ​ബ​ക്ക​ർ

അ​ബൂ​ബ​ക്ക​ർ

ഞാ​നാ​ണ് ശ​രിക്കു​മു​ള്ള സി​ദ്ദീഖ്. അ​വ​ൻ വേ​ണ​മെ​ങ്കി​ൽ വേ​റെ പേ​രി​ട​ട്ടെ. ഞാ​നാ​ണ് ശ​രി​ക്കു​ള്ള സിദ്ദീഖ് എ​ന്ന് നീ​യൊ​ന്ന് എ​ഴു​ത​ണം. ഇ​തൊ​രു ആ​ർ​ട്ടി​സ്റ്റി​ന്റെ റി​ക്വ​സ്റ്റാ​ണ്’’ -വേ​ദ​നകൊ​ണ്ട് സി​ദ്ദീഖ് പു​ള​യു​ക​യാ​യി​രു​ന്നു. തി​രി​ഞ്ഞുനോ​ക്കു​മ്പോ​ൾ കാ​ലം വ്യ​ക്ത​മാ​ണ്: 1990ന്റെ ​അ​വ​സാ​നം, സിദ്ദീഖ്- ലാ​ൽ സം​വി​ധാ​നംചെ​യ്ത ‘ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ’ കേ​ര​ള​ത്തി​ൽ ത​രം​ഗ​മാ​യ കാ​ലം. സി​ദ്ദീഖ്, മു​കേ​ഷ്, ജ​ഗ​ദീ​ഷ്, അ​ശോ​ക​ൻ ടീം ​പൊ​ടു​ന്ന​നെ ഒ​രു കൊ​ടു​ങ്കാ​റ്റാ​യി താ​ര​പ്ര​തി​ച്ഛാ​യ​ക​ളി​ൽ ആ​ഞ്ഞുവീ​ശി​യ കാ​ലം. ഒ​ന്നാം സി​ദ്ദീഖ് ര​ണ്ടാം സി​ദ്ദീഖി​ന്റെ വ​ര​വി​ൽ ഹൃ​ദ​യം നു​റു​ങ്ങി മു​ന്നി​ൽനി​ന്നു.

ഞാ​ൻ നി​സ്സ​ഹാ​യ​നാ​യി​രു​ന്നു. കൂ​ട്ടു​കാ​ര​നാ​യ സി​ദ്ദീ​ഖാ​ണ് ശ​രി​ക്കു​ള്ള സി​ദ്ദീഖ് എ​ന്നും മ​റ്റൊ​രു സി​ദ്ദീഖ് മ​റ്റൊ​രു പേ​രി​ലേ​ക്ക് മാ​റ​ണം എ​ന്നൊ​രു എ​ഴു​ത്ത് ‘മാ​തൃ​ഭൂ​മി’​യി​ൽ എ​ങ്ങ​നെ എ​ഴു​തുമെ​ന്ന​ത് എ​ത്ര ചി​ന്തി​ച്ചി​ട്ടും പി​ടി​കി​ട്ടാ​ത്ത ഒ​രധ്യാ​യ​മാ​യി മു​ന്നി​ൽനി​ന്നു. ആ ​അധ്യാ​യം കാ​ര​പ്പ​റമ്പി​ലെ ക്ലി​ന്റ് ഈ​സ്റ്റ് വു​ഡി​ന്റെ ജീ​വി​ത​ത്തെ മ​ല​യാ​ള​ത്തി​ന്റെ വെ​ള്ളി​ത്തി​ര​യി​ൽനി​ന്നും കൂ​ടു​ത​ൽ ഓ​ര​ങ്ങ​ളി​ലേ​ക്ക് പു​റ​ന്ത​ള്ളി.

എം. ​മു​കു​ന്ദ​ന്റെ ‘മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി’​ലെ ഗ​സ്തോ​ൻ സാ​യ്‌​വി​നെ​പ്പോ​ലെ സി​ദ്ദീഖ് കാ​ര​പ്പ​റ​മ്പി​ലെ ത​ന്റെ വീ​ട്ടി​ലെ മു​റി​യു​ടെ ഏ​കാ​ന്ത​ത​യി​ലേ​ക്ക് പി​ന്മാ​റി. ഒ​രൊ​റ്റ​യൊ​രി​ക്ക​ലേ ഞാ​ന​വി​ടെ പോ​യി​ട്ടു​ള്ളൂ. അ​ത് 80​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ സി​ദ്ദീഖി​ന്റെ പ്ര​താ​പ​കാ​ല​ത്താ​യി​രു​ന്നു. കാ​ര​പ്പ​റ​മ്പി​ലെ പ്ര​മു​ഖ വ്യാ​പാ​രി​യാ​യ ഹു​സൈ​ൻ ഹാ​ജി​യാ​ണ് സി​ദ്ദീഖിന്റെ ബാ​പ്പ. നി​ര​വ​ധി സ​ഹോ​ദ​ര​ങ്ങ​ളുള്ള ആ ​വ​ലി​യ മു​സ്‍ലിം ത​റ​വാ​ട്ടി​ലെ സ​മ്പൂ​ർ​ണ ‘ഔ​ട്ട്സൈ​ഡറാ’​യാ​യി​രു​ന്നു സി​ദ്ദീഖ്​, അതുപോ​െല ആ മു​റി​യും ജീ​വി​ത​വും. പ​ഴ​യ പാ​ട്ടു​ക​ൾ കേ​ൾ​പ്പി​ക്കാ​ൻ കൊ​ണ്ടു​പോ​യ​താ​യി​രു​ന്നു. പ​ഴ​യ പാ​ട്ടു​ക​ൾ അ​വ​ന്റെ വീ​ക്നെ​സാ​യി​രു​ന്നു. ഇ​ല്ലാ​താ​യി​പ്പോ​യ ഏ​തോ ന​ഷ്ട​കാ​ല​ത്തെ​ന്നപോ​ലെ അ​വ​ൻ ഓ​ർ​മ​ക​ളി​ൽ ജീ​വി​ച്ചു.

വീ​ട്ടി​ലേ​ക്ക് പി​ന്മാ​റി​യ​തി​ൽ പി​ന്നെ സി​ദ്ദീഖ് ആ​രെ​യും കാ​ണാ​താ​യി. അ​ക്കാ​ല​ത്ത് ഒ​രി​ക്ക​ൽ സി​ദ്ദീഖി​നെ സ​ന്ദ​ർ​ശി​ച്ച സു​ഹൃ​ത്ത് നി​യ​തി ശ്രീ​കു​മാ​റി​ന് അ​വ​നെ തി​രി​ച്ച​റി​യാ​ൻ പോ​ലു​മാ​യി​ല്ല. മു​ടികൊ​ഴി​ഞ്ഞ് മെ​ലി​ഞ്ഞ് ച​ട​ച്ച സി​ദ്ദീഖ് ഇ​ത് ഞാ​ൻ ത​ന്നെ​യാ​ടാ എ​ന്നുപ​റ​ഞ്ഞ് കെ​ട്ടി​പ്പി​ടി​ച്ച ഒ​രോ​ർ​മ ശ്രീ​കു​മാ​റി​നു​ണ്ട്. പി​ന്നെ ക​ണ്ടി​രി​ക്കാ​നു​ള്ള ശേ​ഷി ശ്രീ​കു​മാ​റി​നു​മു​ണ്ടാ​യി​ല്ല. ആ​ത്മ​മി​ത്രം അ​ബൂ​ബ​ക്ക​ർ അ​പ്പോ​ൾ ഗ​ൾ​ഫി​ലാ​യി​രു​ന്നു. ആ​ളും ആ​ര​വ​വും അ​ട​ങ്ങി​യ​പ്പോ​ൾ സി​ദ്ദീഖ് പൂ​ർ​ണ​മാ​യും കൂ​ട്ട​മ​റ​വി​യി​ലേ​ക്ക് അ​പ്ര​ത്യ​ക്ഷ​നാ​യി. 42ാം വ​യ​സ്സി​ൽ 1996 ഏ​പ്രി​ൽ 11ന് ​ആ ഹ്ര​സ്വജീ​വി​തം അ​വ​സാ​നി​ച്ചു.

 

ശ്രീ​കു​മാ​ർ നി​യ​തി

ശ്രീ​കു​മാ​ർ നി​യ​തി

ഒ​രു തെ​രു​വി​ന്റെ ക​ഥ​യി​ൽനി​ന്നും അ​വ​ൻ പി​ൻ​വാ​ങ്ങി​യി​ട്ട് എ​ത്ര കാ​ല​മാ​യെ​ന്നുപോ​ലും കൂ​ട്ടു​കാ​ർ മ​റ​ന്നി​രു​ന്നു. അ​വ​സാ​നം അ​വ​ൻ എ​ന്തു ചി​ന്തി​ച്ചുവെ​ന്ന് അ​വ​ന്റെ കൂ​ട്ടു​കാ​രാ​യ ആ​ർ​ക്കു​മ​റി​യി​ല്ല. അ​വ​സാ​ന​ത്തെ ആ​ത്മ​മി​ത്ര​മാ​യ അ​ബൂ​ബ​ക്ക​ർ അ​പ്പോ​ൾ ഗ​ൾ​ഫി​ലാ​യി​രു​ന്നു. 1996 ഏ​പ്രി​ൽ 12ാം തീയ​തി​യി​ലെ പ​ത്ര​ങ്ങ​ളി​ൽ ച​ര​മം പേ​ജി​ൽ ഒ​രു ഒ​റ്റ​ക്കോ​ളം വാ​ർ​ത്ത​യാ​യി അ​വ​ൻ വീ​ണ്ടും ചി​രി​ച്ചുകൊ​ണ്ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

സി​ദ്ദീഖി​ന്റെ മ​ര​ണ​ത്തീ​യ​തി ഈ ​ഓ​ർ​മ എ​ഴു​താ​നാ​യി അ​ബൂ​ബ​ക്ക​ർ വ​ള​രെ ക​ഷ്ട​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ചു ത​ന്ന​താ​ണ്. സി​ദ്ദീഖി​ന്റെ മ​ര​ണ​ശേ​ഷം ഗ​ൾ​ഫി​ൽനി​ന്നും തി​രി​ച്ചെ​ത്തി​യ അ​ബൂ​ബ​ക്ക​ർ കൂ​ട്ടു​കാ​ര​നുവേ​ണ്ടി ഒ​രു അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ളം മു​ഴു​വ​നും ഓ​ടിന​ട​ന്നു. ഞാ​നും ഒ​പ്പം നി​ന്നു. കോ​ഴി​ക്കോ​ട് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. സം​വി​ധാ​യ​ക​ൻ ടി.​വി.​ ച​ന്ദ്ര​ൻ, ചി​ന്ത ര​വീ​ന്ദ്ര​ൻ, ഒ.​കെ. ജോ​ണി, യു.​എ. ഖാ​ദ​ർ, ചെ​ല​വൂ​ർ വേ​ണു, സേ​തു, ശ്രീ​കു​മാ​ർ നി​യ​തി... സൈ​ക്കോ ഗ്യാ​ങ്ങി​ൽ ഓ​രോ കാ​ല​ത്ത് വ​ന്നുപെ​ട്ട​വ​രെ​ല്ലാം അ​വി​ടെ ഒ​ത്തു​കൂ​ടി.

പ​ക്ഷേ, ആ​ർ​ക്കും ഓ​ർ​മയി​ല്ലാ​യി​രു​ന്നു സി​ദ്ദീഖ് എ​ന്നാ​ണ് മ​രി​ച്ച​തെന്ന്. അ​തു​ത​ന്നെ ആ ​ഓ​ർ​മ​ച്ച​ട​ങ്ങി​ൽ എ​ല്ലാ​വ​രു​ടെ​യും സം​സാ​രവി​ഷ​യ​വു​മാ​യി. മ​രി​ച്ചി​ട്ട് ര​ണ്ട​ര വ​ർ​ഷം മു​ത​ൽ പ​തി​നൊ​ന്ന​ര വ​ർ​ഷം വ​രെ ഓ​രോ​രു​ത്ത​രാ​യി ക​ണ​ക്കുകൂ​ട്ടി. ഒ​ടു​വി​ൽ ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’ എ​ടു​ത്ത ചി​ന്ത ര​വീ​ന്ദ്ര​ൻ സ്വ​യം മു​റി​വേൽപി​ക്കും മ​ട്ടി​ൽ കു​റ​ച്ച് വി​ഷ​മ​ത്തോ​ടെ പ​റ​ഞ്ഞു: “ഒ​രി​ക്ക​ൽ മ​രി​ച്ചി​ട്ടു​ണ്ട്, അ​ത​റി​യാം.’’

മ​ര​ണ​ത്തി​ന്റെ ഏ​ഴാം വ​ർ​ഷ​ത്തി​ൽ, 2003 ഡി​സം​ബ​ർ 5 നാ​യി​രു​ന്നു ‘സ്നേ​ഹ​നി​ന​വ്’ എ​ന്ന് പേ​രി​ട്ട ആ ​പ​രി​പാ​ടി. പ​ഴ​യ പാ​ട്ടു​ക​ളു​ടെ കോ​ഴി​ക്കോ​ട​ൻ ഇ​തി​ഹാ​സം കെ.​ആ​ർ. വേ​ണു​വും സം​ഘ​വും ഓ​ർ​മ​പ്പാ​ട്ടു​ക​ൾ പാ​ടി. ഇ​ന്നും ആ ​പ​ഴ​യ പാ​ട്ടു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ചി​ല​പ്പോ​ൾ സി​ദ്ദീഖി​ന്റെ ഓ​ർ​മ​ക​ൾ പൊ​ട്ടി​മു​ളക്കും. സ്ഥ​ല​വും കാ​ല​വും തെ​റ്റി​പ്പി​റ​ന്ന ഒ​രേ​കാ​ന്ത സ​ഞ്ചാ​രി​യു​ടെ യാ​ത്രാ​പ​ഥം ഒ​രു ഗു​രു​ദ​ത്ത് സി​നി​മപോ​ലെ മ​ന​സ്സി​ൽ നി​റ​യും.

(തു​ട​രും)

News Summary - weekly culture film and theatre