Begin typing your search above and press return to search.
proflie-avatar
Login

ഖ​സാ​ക്കി​ലെ ര​വി​യും ചി​ന്ത ര​വി​യും

ഖ​സാ​ക്കി​ലെ ര​വി​യും   ചി​ന്ത ര​വി​യും
cancel
camera_alt

ചിന്ത രവി

മൂ​ന്ന് സി​നി​മ​ക​ളാ​ണ് ചി​ന്ത ര​വീ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത​ത്. ‘ഹ​രി​ജ​ൻ’ (1979), ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’ (1980), ‘ഒ​രേ തൂ​വ​ൽപ​ക്ഷി​ക​ൾ’ (1988) -ഇൗ സിനിമകളും ചിന്ത രവിയും മലയാള സിനിമാ ചരിത്രത്തിൽ ഒാർമിക്കപ്പെടുന്നത്​ എങ്ങനെയാണ്​?

ര​വി ഒ​ന്ന​ല്ല, ര​ണ്ടാ​ണ്. എ​ൺ​പ​തു​ക​ളി​ലെ കോ​ഴി​ക്കോ​ട​ൻ ജീ​വിത​ത്തെ അ​ത്യ​ഗാ​ധ​മാ​യി സ്വാ​ധീ​നി​ച്ച ആ ​ര​ണ്ട് ര​വി​മാ​രാ​ണ് ഖ​സാ​ക്കി​ലെ ര​വി​യും ചി​ന്ത ര​വി​യും. ര​ണ്ടു പേ​രും എ​ഴു​പ​തു​ക​ളി​ലും നി​റ​ഞ്ഞുനി​ന്നി​രു​ന്നു​വെ​ങ്കി​ലും 1979ലാ​ണ് അ​വ​ർ എ​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന​ത്. സ​മാ​ന്ത​ര​മാ​യാ​യി​രു​ന്നു ആ ​യാ​ത്ര.

ഒ.​വി. വി​ജ​യ​ന്റെ ‘ഖ​സാ​ക്ക്’ 1968ലാ​ണ് ‘മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​’ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. 1969ൽ ​അ​ത് പു​സ്ത​ക​മാ​യെ​ത്തി​യി​ട്ടു​ണ്ട്. സ്കൂൾ പ​ഠ​ന​കാ​ല​ത്ത് കാ​രൂ​ർ മു​ത​ൽ മാ​ധ​വി​ക്കു​ട്ടി വ​രെ നീ​ണ്ട വ​ല്യ​ച്ഛ​ന്റെ ലൈ​ബ്ര​റി​യി​ൽ ഖ​സാ​ക്ക് എ​ത്തി​യി​രു​ന്നി​ല്ല. നോ​വ​ൽ വാ​യ​ന ഒ​രു കൈ​വി​ട്ട യാ​ത്രാ​നു​ഭ​വ​മാ​കു​ന്ന​ത് ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സ’ത്തി​ലൂ​ടെ​യാ​ണ്. ഖ​സാ​ക്കി​ന്റെ പി​റ​വി​ക്ക് ഒ​രു ദ​ശാ​ബ്ദ​ത്തി​നുശേ​ഷം, 1979ൽ. ‘ഖ​സാ​ക്കി’ന്റെ ​കൊ​ടും ആ​രാ​ധ​ക​നാ​യ പ്രി​യ സ​ഖാ​വ് എ.​ സോ​മ​നാ​ണ് എ​ന്നെ ആ ​സാ​ങ്ക​ൽപികദേ​ശ​ത്തേ​ക്ക് ന​യി​ച്ച​ത്. സോ​മ​ന് ഖ​സാ​ക്ക് കാ​ണാ​പ്പാഠ​മാ​യി​രു​ന്നു. ര​വി​യു​ടെ മാ​ത്ര​മ​ല്ല, അ​പ്പു​ക്കി​ളി​യു​ടെ​യും നൈ​സാ​മ​ലി​യു​ടെ​യും ആ​മി​ന​യു​ടെ​യും യാ​ത്ര​ക​ൾ തി​രി​ച്ചും മ​റി​ച്ചും ചൊ​ല്ലി ഖ​സാ​ക്കി​നെ സോ​മ​ൻ ഒ​പ്പം കൂ​ട്ടി. എ​ത്ര​യോ രാ​പ്പ​ലു​ക​ളി​ൽ അ​തി​ലൂ​ടെ ചു​ഴി​ഞ്ഞി​റ​ങ്ങി.

അ​തേസ​മ​യ​ത്താ​ണ് ര​വി എ​ന്ന മ​റ്റൊ​രു യാ​ത്രി​ക​ൻ ജീ​വി​ത​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ചി​ന്ത ര​വി. പേ​രി​ൽത​ന്നെ ചി​ന്ത​യെ ഒ​പ്പം കൂ​ട്ടി​യ മ​റ്റൊ​രാ​ൾ കേ​ര​ള​ത്തി​ന്റെ സാംസ്കാ​രി​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭൂ​പ​ട​ത്തി​ൽ ഉ​ണ്ടോ എ​ന്ന​റി​യി​ല്ല. ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ന്റെ ‘സൈ​ക്കോ’ സ്കൂ​ളി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണംത​ന്നെ അ​ന്ന് ചി​ന്ത ര​വി​യാ​യി​രു​ന്നു. പി.​എ. ബ​ക്ക​റി​ന്റെ ‘ക​ബ​നീ ന​ദി ചു​വ​ന്ന​പ്പോ​ൾ’ (1978) എ​ന്ന സി​നി​മ​യി​ൽ ഒ​ന്നും മി​ണ്ടാ​ത്ത ഒ​രു വി​പ്ല​വ​കാ​രി​യു​ടെ ഹ്രസ്വവേ​ഷ​ത്തി​ലൂ​ടെ​ മ​ല​യാ​ള​ത്തി​ന്റെ വെ​ള്ളി​ത്തി​ര​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്റെ ‘ഗ്ലാ​മ​ർ’ ചെ​റു​താ​യി​രു​ന്നി​ല്ല. ഓ​രോ യാ​ത്ര​യിലും ‘അ​ക​ല​ങ്ങ​ളി​ലെ മ​നു​ഷ്യ​രു’ടെ ​വി​ശേ​ഷ​ങ്ങ​ൾ പ​റി​ച്ചെ​ടു​ത്ത് കൊ​ണ്ടു​ത്ത​രു​ന്ന ആ​ളാ​യി​രു​ന്നു എ​ന്നും. ഭൂ​പ​ട​ത്തെ അ​ത് വി​സ്തൃ​ത​മാ​ക്കി. എ​സ്.​കെ.​ പൊ​റ്റെക്കാ​ട്ടി​ന്റെ യാ​ത്ര​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ചി​ന്ത ര​വീ​ന്ദ്ര​ന്റെ ക​ണ്ണു​ക​ൾ.

ചി​ന്ത ര​വീ​ന്ദ്ര​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, ടി.​കെ. രാ​മ​ച​ന്ദ്ര​ൻ -അ​വ​ർ മൂ​ന്നു ചേ​ർ​ന്ന് ‘സൈ​ക്കോ’ പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു പാ​ർ​ട്ടി കൂ​ടി​യു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ ക​ൾ​ചറ​ൽ ജിം​നേ​ഷ്യ​ത്തി​ന​ക​ത്തെ മ​റ്റൊരു കൂ​റു​മു​ന്ന​ണി എ​ന്നുപ​റ​യാം. ടി.​കെ​യും അ​ന​ന്ത​കൃ​ഷ്ണ​നു​മാ​യി​രു​ന്നു അ​തി​ലെ ബൃ​ഹ​ത് വാ​യ​ന​ക്കാ​ർ. യാ​ത്രത​ന്നെ​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്റെ വാ​യ​ന. ഒ​ഴു​കു​ന്ന ഒ​രു ഭാ​ഷ അ​തി​ലൂ​ടെ രൂ​പംകൊ​ണ്ടു. ഖ​സാ​ക്കി​ൽ ഒ.​വി. വി​ജ​യ​ൻ സൃ​ഷ്ടി​ച്ച ഭാ​ഷ​യു​ടെ ക​ണ്ണുകൊ​ണ്ടു​ള്ള മാ​ന്ത്രി​ക​ത ചി​ന്ത ര​വി​യു​ടെ എ​ഴു​ത്തി​ലും തെ​ളി​ഞ്ഞുനി​ന്നു.

ടി.​കെ.​ രാ​മ​ച​ന്ദ്ര​ന്റെ​യും ചി​ന്ത ര​വീ​ന്ദ്ര​ന്റെ​യും പു​സ്ത​ക​ങ്ങ​ളു​ടെ ന​ല്ലൊ​രു ശേ​ഖ​രം ഇ​പ്പോ​ൾ മ​ല​യാ​ളി വാ​യ​നസ​മൂ​ഹ​ത്തി​ന് മു​മ്പാ​കെ​യു​ണ്ട്. എ​ന്നാ​ൽ, അ​ന​ന്ത​കൃ​ഷ്ണ​ന്റേ​താ​യി ഒ​ന്നു​മി​ല്ല. എ​ന്റെ ഓ​ർ​മ​യി​ൽ അ​ന​ന്തേ​ട്ട​ൻ ആ​കെ എ​ഴു​തി​യ​ത് കോ​ഴി​ക്കോ​ട് അ​ബ്ദു​ൽ ഖാ​ദ​റി​നെ ഓ​ർ​ക്കു​ന്ന ഒ​രു അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക്കാ​യി ത​യാ​റാ​ക്കി​യ പേ​രു വെക്കാ​ത്ത ര​ണ്ടു പേ​ജ് മാ​ത്ര​മു​ള്ള ഒ​രു കൊ​ച്ചു ല​ഘു​രേ​ഖ മാ​ത്ര​മാ​ണ്. മ​റ്റൊന്നുംത​ന്നെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. മ​ല​യാ​ള സം​ഗീ​ത​ത്തെ​ക്കു​റി​ച്ചും അ​തി​ന്റെ രാ​ഷ്ട്രീ​യ​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മുള്ള ആ ​പ​രി​പാ​ടി​ക്ക് അ​ന്ന് ഒ​പ്പം നി​ന്ന​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ പ്ര​കാ​ശം പ​ര​ത്തി​യ ഒ​രു ഇ​ട​പെ​ട​ലാ​യി​രു​ന്നു അ​ത്.

എ. സോമൻ

എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ലെ ആ ​അ​നു​സ്മ​ര​ണ പ​രി​പാ​ടി. മി​നു​സ​പ്പെ​ടു​ത്തി​യ സ്വ​ര​ങ്ങ​ളു​ടെ പ്ര​വാ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ മി​നു​സ​പ്പെ​ടു​ത്താ​ത്ത അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ സ്വ​രം എ​ത്ര​മാ​ത്രം പ്ര​സ​ക്ത​മാ​ണെ​ന്ന് മ​ല​യാ​ളി​യു​ടെ പാ​ട്ടി​ന്റെ ച​രി​ത്ര​ത്തെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പോ​രാ​ട്ട ച​രി​ത്ര​വു​മാ​യി കൂ​ട്ടിയോ​ജി​പ്പി​ച്ച് ഓ​ർ​മപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ന​ന്തേ​ട്ട​ൻ ആ ​ചെ​റു​കു​റി​പ്പി​ലൂ​ടെ. കോ​ഴി​ക്കോ​ടി​ന്റെ ചി​ന്താ​ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഇ​ട​തുപക്ഷ ചി​ന്ത​ക​നാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ൻ. ആ ​ചി​ന്ത പ്ര​സ​രി​ച്ച​ത് ടി.​കെയു​ടെ​യും ചി​ന്ത ര​വീ​ന്ദ്ര​ന്റെ​യും നി​ല​പാ​ടു​ക​ളി​ലെ സം​വാ​ദ​രേ​ണു​ക്ക​ളാ​യി മാ​ത്ര​മാ​ണ് എ​ന്നുമാ​ത്രം. അ​തു​കൊ​ണ്ടുത​ന്നെ ചി​ന്ത ര​വി എ​ന്നോ​ർ​ക്കു​മ്പോ​ൾ അ​തി​ൽ അ​ന​ന്ത​കൃ​ഷ്ണ​നും ടി.​കെയും ഉ​ൾ​ച്ചേ​ർ​ന്നുകി​ട​ക്കു​ന്നു.

ര​വി​യേ​ട്ട​ന്റെ പെ​ങ്ങ​ൾ ല​ളി​ത​ച്ചേ​ച്ചി​യെ​യാ​ണ് അ​ന​ന്തേ​ട്ട​ൻ ക​ല്യാ​ണം ക​ഴി​ക്കുന്ന​ത്. ര​വി​യേ​ട്ട​നും ടി.​കെ​യും അ​ശ​രീ​രി​ക​ളാ​യി മാ​റി​യെ​ങ്കി​ലും അ​ന​ന്തേ​ട്ട​ൻ ചി​ന്ത​യു​ടെ സൗ​ന്ദ​ര്യ​മാ​യി വാ​യ​ന തു​ട​രു​ന്നു. ച​രി​ത്ര​ത്തി​ന് വ​ള​മാ​കു​ന്ന അ​ത്ത​രം വാ​യ​ന​ക​ൾ മാ​ധ്യ​മ​ക്കാ​ഴ്ച​ക​ളി​ൽ പെ​ടാ​ത്ത​തുകൊ​ണ്ട് ലോ​കം അ​റി​യു​ന്നി​ല്ല എ​ന്നേ​യു​ള്ളൂ. എ​ഴു​ത്തി​ന്റെ ലോ​ക​ത്തുനി​ന്നു​മു​ള്ള ആ ​വി​ട്ടു​നി​ൽ​ക്ക​ൽപോ​ലും സു​ന്ദ​ര​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണ്. ക​ല്ലാ​യി ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ലെ ഇ​ടി​ഞ്ഞുപൊ​ളി​ഞ്ഞു വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ലെ ക​ട​ലാ​സു കൂ​മ്പാ​ര​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ ഒ​രു ഗൊ​ഗോ​ൾ ക​ഥ​യി​ലെ​ന്ന​പോ​ലെ ഇ​രു​ന്ന് പ​ണി​യെ​ടു​ക്കു​ന്ന അ​ന​ന്തേ​ട്ട​നെ കാ​ണാ​ൻ പോ​യി​രു​ന്ന കാ​ലം ന​ല്ലൊ​രോ​ർ​മയാ​ണ്.

പ​ല​പ്പോ​ഴും ര​വി​യേ​ട്ട​നെ​യും ടി.​കെയെയു​മൊ​ക്കെ ത​ന്റേ​താ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്കു​ന്ന അ​ന​ന്തേ​ട്ട​ന് അ​വ​ർ​ക്കുമേ​ൽ അ​സാ​ധാ​ര​ണ​മാ​യ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും ത​ല​മു​തി​ർ​ന്ന ആ​ൾ, കാ​ര​ണ​വ​ർ അ​ന​ന്തേ​ട്ട​നാ​യി​രു​ന്നു. ഓ​രോ കൂ​ടി​ക്കാ​ഴ്ച​യും അ​സം​ഖ്യം പു​സ്ത​ക​ങ്ങ​ളു​ടെ അ​റി​വു​ക​ൾ പ​ക​രു​ന്ന​താ​യി​രു​ന്നു. അ​ത്ഭു​ത​ത്തോ​ടെ​യേ ആ ​വാ​യ​ന​യു​ടെ ആ​ഴ​വും പ​ര​പ്പും ഓ​ർ​ക്കാ​നാ​വൂ.

മൂ​ന്ന് സി​നി​മ​ക​ളാ​ണ് ചി​ന്ത ര​വീ​ന്ദ്ര​ൻ സം​വി​ധാ​നംചെ​യ്ത​ത്. ‘ഹ​രി​ജ​ൻ’ (1979), ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’ (1980), ‘ഒ​രേ തൂ​വ​ൽപ​ക്ഷി​ക​ൾ’ (1988). ദ​ലിത് രാ​ഷ്ട്രീ​യം പ​ച്ചപി​ടി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ‘ഹ​രി​ജ​ൻ’ എ​ത്തു​ന്ന​ത്. നി​ശ്ച​ല​മാ​യ ഗ്രാ​മ​ങ്ങ​ളി​ൽ കാ​ള​ക​ളെ​പ്പോ​ലെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രെ അ​ത് കാ​ട്ടി​ത്ത​ന്ന​ത് ഓ​ർ​ക്കു​ന്നു. കാ​ള​വ​ണ്ടി​ക​ളി​ൽ ചു​മ​ടും പേ​റി നി​ര​നി​ര​യാ​യി നീ​ങ്ങു​ന്ന ‘അ​ക​ല​ങ്ങ​ളി​ലെ മ​നു​ഷ്യ​രു’ടെ ​ഒ​രു ദൃ​ശ്യാ​വി​ഷ്കാ​രംകൂ​ടി​യാ​ണ​ത്. കോ​ഴി​ക്കോ​ട​ൻ ബു​ദ്ധി​ജീ​വി​ക​ളു​ടെ ഒ​രു നി​ശ്ച​ല​കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന സി​നി​മ​യാ​ണ് ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മൾ’.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ഒ​ന്നും ചെ​യ്യാ​നാ​വാ​തെ, മ​രി​ച്ച​തുപോ​ലെ ജീ​വി​ച്ച ബു​ദ്ധി​ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം അ​തി​ൽ കാ​ണാം. ആ ​വി​മ​ർ​ശ​നം ത​ന്നെ​യാ​ണ് മു​സോ​ളി​യു​ടെ ഇ​റ്റാ​ലി​യ​ൻ ഫാ​ഷിസ​ത്തി​നെ​തി​രാ​യ ചെ​റു​ത്തുനിൽപി​ന്റെ ശ​ബ്ദ​മാ​യ അ​ന്റോ​ണി​യോ ഗ്രാം​ഷി​യു​ടെ പ്ര​സ​ക്തി തി​രി​ച്ച​റി​യു​ന്ന​തി​ലേ​ക്ക് ചി​ന്ത ര​വീ​ന്ദ്ര​നെ ന​യി​ക്കു​ന്ന​ത്. ബാ​ബു ഭ​ര​ദ്വാ​ജ് ആ​ണ് ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’ നി​ർ​മി​ച്ചത്. മ​ക​ൾ രേ​ഷ്മാ ഭ​ര​ദ്വാ​ജ് അ​തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. ശ​ശി​കു​മാ​ർ, ശ​ശി​ധ​ര​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, ന​ന്ദ​കു​മാ​ർ, ത​മ്പി കാ​ക്ക​നാ​ട​ൻ, ജ​സ്റ്റി​ൻ, ടി.​വി.​ ച​ന്ദ്ര​ൻ, ക​ട​മ്മനി​ട്ട രാ​മ​കൃ​ഷ്ണ​ൻ, വി​ജ​യ​ല​ക്ഷ്മി, ഉ​ഷ, സൗ​ദാ​മി​നി എ​ന്നി​വ​ർ വേ​ഷ​മ​ണി​ഞ്ഞു. ക​ലാ​ സം​വി​ധാ​നം നി​സാ​ർ, കോ​യ മു​ഹ​മ്മ​ദ്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​ണ്. സം​ഗീ​തം കാ​വാ​ലം പ​ത്മ​നാ​ഭ​ൻ, ഛായാ​ഗ്ര​ഹ​ണം ആ​ർ.​എം. ക​സ്തൂ​രി​യും ചി​ത്ര​സം​യോ​ജ​നം പി.​ആ​ർ. നാ​യ​രും നി​ർ​വഹി​ച്ചു. നി​സാർ അ​ഹ​മ്മ​ദ് എ​ഡി​റ്റ് ചെ​യ്ത ‘യാ​ഥാ​ർ​ഥ്യത്തി​ന്റെ നാ​ലു മു​ഖ​ങ്ങ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ൽ ആ ​തി​ര​ക്ക​ഥമാ​ത്രം ഇ​പ്പോ​ൾ കാ​ലം ബാ​ക്കിവെച്ചി​രി​ക്കു​ന്നു.

‘ഒ​രേ തൂ​വ​ൽപ​ക്ഷി​ക​ൾ’ ര​വീ​ന്ദ്ര​ന്റെ അ​വ​സാ​ന​ത്തെ സി​നി​മാ സം​രം​ഭ​മാ​യി​രു​ന്നു. 1921 ച​രി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്ന ആ ​യാ​ത്ര. അ​ത് ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച സി​നി​മ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​തേ വ​ർ​ഷംത​ന്നെ​യാ​ണ് ഐ.​വി.​ ശ​ശി​യു​ടെ ‘1921’ഉം ​വ​രു​ന്ന​ത്. അ​ത് ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ജ​ന​പ്രി​യ ചി​ത്ര​വു​മാ​യി. ‘1921’ന്റെ ​ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി ആ ​ര​ണ്ടു സി​നി​മ​ക​ളാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലു​മു​ള്ള​ത്. തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു നി​ല​പാ​ടു​ക​ൾ അ​തി​ൽ കാ​ണാം.

സോ​വി​യ​റ്റ് യൂ​നി​യ​ൻ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് കേ​ര​ള​ത്തി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ക​മ്യൂ​ണി​സ്റ്റു​കാ​ർ റ​ഷ്യ​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളാ​യി പു​റ​പ്പെ​ട്ട് പോ​യി​ട്ടു​ണ്ട്. പ​ല​രും അ​വി​ടെ കുടി​യേ​റി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ അ​ന്റോ​ണി​യോ ഗ്രാം​ഷി​യു​ടെ വേ​രു​ക​ൾ തേ​ടി ഇ​റ്റ​ലി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട മ​റ്റൊരു സ​ഞ്ചാ​രി ചി​ന്ത ര​വീ​ന്ദ്ര​ൻ മാ​ത്ര​മാ​യി​രു​ന്നു. മ​ല​യാ​ളി​ക​ൾ എ​ത്തി​ച്ചേ​രാ​ത്ത ഭൂ​മി​യു​ടെ അ​റ്റ​ങ്ങ​ൾ കു​റ​വാ​ണ്. എ​ന്നാ​ൽ, ഗ്രാം​ഷി​യു​ടെ വീ​ട്ടു​മു​റ്റത്ത് ചെ​ന്നുനി​ൽ​ക്കാ​ൻ ഒ​രു യാ​ത്രി​ക​നു​ണ്ടാ​യ​ത് ചി​ന്ത ര​വീ​ന്ദ്ര​നി​ലാ​ണ്. അ​തൊ​രു വ​ലി​യ തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.

മാ​ർ​ക്സ്, എം​ഗ​ൽ​സ്, ലെ​നി​ൻ, മാ​വോ പ​ര​മ്പ​ര​യി​ൽ ഗ്രാം​ഷി​യും റോ​സാ ല​ക്സം​ബ​ർ​ഗുമൊ​ക്കെ കൂ​ടു​ത​ൽ പ്ര​സ​ക്തി നേ​ടി മ​ല​യാ​ളി​യു​ടെ ചി​ന്ത​യി​ൽ ഇ​ടംപി​ടി​ക്കുന്ന​തി​ൽ അ​ക​ല​ങ്ങ​ളി​ലെ മു​ത്തു​ക​ൾ തേ​ടി​യു​ള്ള ര​വീ​ന്ദ്ര​ന്റെ യാ​ത്ര​ക​ൾ​ക്കും വ​ലി​യ പ​ങ്കു​ണ്ട്. അ​ക്കാ​ല​ത്ത് ചി​ങ്ങോ​ലി​യി​ലെ അ​ന്റോ​ണി​യോ ഗ്രാം​ഷി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ അ​വി​ഭാ​ജ്യഭാ​ഗ​മാ​യി​രു​ന്നു ചി​ന്ത ര​വീ​ന്ദ്ര​ൻ.

‘അ​ന്റോ​ണി​യോ ഗ്രാം​ഷി’ എ​ന്ന പു​സ്ത​കം ആ ​കാ​ല​ത്തി​നു​ള്ള ര​വീ​ന്ദ്ര​ന്റെ സം​ഭാ​വ​ന​യാ​ണ്. ‘ക​ലാ​വി​മ​ർ​ശം -മാ​ർ​ക്സി​സ്റ്റ് മാ​ന​ദ​ണ്ഡ’ത്തി​ന്റെ എ​ഡി​റ്റ​റാ​യും നി​ള പു​റ​ത്തി​റ​ക്കി​യ എ​ൻ.​എ​സ്. മാ​ധ​വ​ന്റെ ‘ചൂ​ളൈ​മേ​ട്ടി​ലി​ലെ ശ​വ​ങ്ങ​ളു’ടെ ​അ​വ​താ​രി​കാകാ​ര​നാ​യും ര​വീ​ന്ദ്ര​ന്റെ ചി​ന്താപ്ര​യോ​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന ‘സൊ​സൈ​റ്റി’യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു. അ​ന​ന്ത​കൃ​ഷ്ണ​നും ടി.​കെ. രാ​മ​ച​ന്ദ്ര​നും അം​ഗ​മാ​യി​രു​ന്നി​ട്ടും ‘സൊ​സൈ​റ്റി ഫോ​ർ സോ​ഷ്യ​ലി​സ്റ്റ് സ്റ്റ​ഡീ​സി’ൽ ​ര​വീ​ന്ദ്ര​നെ സാ​ങ്കേ​തി​ക​മാ​യി അം​ഗ​മാ​ക്കാ​തി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ​പ്പോ​ലൊ​രു യാ​ത്രി​ക​നെ ഒ​രു സം​ഘ​ട​ന​ക്കും പി​ടി​ച്ചുകെ​ട്ടാ​നാ​വു​ന്ന ഒ​ന്ന​ല്ല എന്ന ധാ​ര​ണ​യു​ടെ പു​റ​ത്താ​യി​രു​ന്നു.

സി​നി​മ​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര വി​മ​ർ​ശ​ന​ത്തി​നു​ള്ള രാ​ഷ്ട്രീ​യ​പാ​ഠ​ങ്ങ​ൾ ഗു​രു​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ശി​ഷ്യ​ഗ​ണ​ങ്ങ​ളാ​യ എ.​ സോ​മ​നും ഞാ​നും അ​ഭ്യ​സി​ച്ച​ത്. ഓ​രോ സി​നി​മ​യും എ​ങ്ങനെ കാ​ണാം, കാ​ണ​രു​ത് എ​ന്ന​തി​ന്റെ എ​ത്ര​യോ വ​ക​ഭേ​ദങ്ങ​ൾ ‘റാ​ഷ​മോ​ൺ പോ​ലെ’ കീ​റിമു​റി​ച്ചു പ​ഠി​ക്കു​ന്ന​താ​യി​രു​ന്നു അ​ന്ന​ത്തെ ച​ർ​ച്ച​ക​ൾ. ക​ച്ച​വ​ട സി​നി​മ​യെ​യും ക​ലാ സി​നി​മ​ക​ളെ​യും ഒ​രുപോ​ലെ ഭ​രി​ക്കു​ന്ന മൂ​ല​ധ​ന പ്ര​ത്യ​യശാ​സ്ത്ര താ​ൽപര്യ​ങ്ങ​ൾ ഇ​ഴകീ​റി പ​രി​ശോ​ധി​ക്ക​പ്പെ​ട്ടു.

‘അ​ങ്ങാ​ടി’ (1980), ‘ഈ ​നാ​ട്’ (1982) തു​ട​ങ്ങി​യ സി​നി​മ​ക​ൾ രാ​ഷ്ട്രീ​യ സി​നി​മ​ക​ളാ​യി കാ​ണു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ഒ​രു ഏ​റ്റു​മു​ട്ട​ൽ ഓ​ർ​ക്കു​ന്നു. സാ​ധാ​ര​ണ ജ​നം മാ​ത്ര​മ​ല്ല, ബു​ദ്ധി​ജീ​വി​ക​ൾപോ​ലും തി​രി​ഞ്ഞുനോ​ക്കാ​ത്ത സി​നി​മ​ക​ൾ എ​ങ്ങനെ​യാ​ണ് രാ​ഷ്ട്രീ​യ സി​നി​മ​യാ​കു​ന്ന​ത് എ​ന്ന ചോ​ദ്യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടു . എ​ന്നാ​ൽ, ജ​ന​പ്രി​യം എ​ന്ന​തി​നെ ജ​ന​കീ​യം എ​ന്ന് കാ​ണാ​നാ​കി​ല്ലെ​ന്നും ജ​ന​പ്രി​യ​മാ​കു​ന്ന​ത് ജ​ന​കീ​യ​മാ​യി​ക്കൊ​ള്ള​ണ​മെ​ന്നു​മാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്റെ നി​ല​പാ​ട്.

സി​നി​മ​യി​ലെ ഇ​ട​തുപ​ക്ഷ​ത്തി​ന്റെ സം​ര​ക്ഷ​ണം എ​ന്ന​ത് ത​ന്റെ ഉ​ത്ത​ര​വാ​ദി​ത്തമാ​യി അ​ദ്ദേ​ഹം ക​രു​തി. ഒ​രാ​യു​സ്സ് അ​തി​നാ​യു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര ആ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ഏ​ർ​പ്പെ​ട്ടു. ‘സി​നി​മ​യു​ടെ രാ​ഷ്ട്രീ​യം’ എ​ന്ന പു​സ്ത​കം ക​മ്പോ​ള സി​നി​മ​ക്കും അ​തി​ന്റെ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള മേ​ധാ​വി​ത്വ​ത്തി​നും എ​തി​രാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്രമു​ഖ​മാ​യി മാ​റി​യ​ത് അ​ങ്ങനെ​യാ​ണ്.

ജി.​ അ​ര​വി​ന്ദ​ന്റെ ‘ചി​ദം​ബ​രം’ (1985) പു​റ​ത്തുവ​ന്ന​പ്പോ​ൾ അ​തി​നെ ലോ​കോ​ത്ത​ര​മാ​യി വാ​ഴ്ത്തി ര​വീ​ന്ദ്ര​ന്റെ ലേ​ഖ​നം ‘മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​’ൽ ക​വ​ർസ്റ്റോ​റി ആ​യി വ​ന്നു. കെ.​സി. നാ​രാ​യ​ണ​ൻ ആ​യി​രു​ന്നു അ​ന്ന് പ​ത്രാ​ധി​പ​ർ. കെ.​സിയു​മാ​യും ര​വി​യേ​ട്ട​നു​മാ​യും അ​തി​നെ​ച്ചൊ​ല്ലി രൂ​ക്ഷ​മാ​യി ഞാ​ൻ ഏ​റ്റു​മു​ട്ടി. എ. ​സോ​മ​ൻ എ​ന്നെ പി​ന്തു​ണ​ച്ചു. ‘ചി​ദം​ബ​രം’ ഒ​രു സ്ത്രീവി​രു​ദ്ധ സി​നി​മ​യാ​ണ് എ​ന്ന നി​ല​പാ​ടാ​ണ് ഞ​ങ്ങ​ൾ എ​ടു​ത്ത​ത്.

ദലി​ത​നും ക​റു​ത്ത​വ​നു​മാ​യ നാ​യ​ക​ന് ‘വെ​ളു​ത്ത​പെ​ണ്ണ്’ ചേ​രി​ല്ലെ​ന്നും അ​ത് ഉ​ത്ത​മപു​രു​ഷ സ​ർ​വനാ​മ​മാ​യ വ​രേ​ണ്യ​ന്റെ ‘സ്വ​ന്ത’മാ​ണ് എ​ന്ന പൊ​തു​ബോ​ധ​ത്തെ അ​രക്കി​ട്ടു​റ​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ‘ചി​ദം​ബ​രം’ എ​ന്ന ഞ​ങ്ങ​ളു​ടെ വാ​യ​ന ര​വി​യേ​ട്ട​ൻ അം​ഗീ​ക​രി​ച്ചുത​ന്നി​ല്ല. സി.​വി. ശ്രീ​രാ​മ​ന്റെ ക​ഥ​യി​ൽ അ​ങ്ങ​നെ​യൊ​രു പൊ​തു​ബോ​ധം പ​ങ്കു​വെക്കപ്പെ​ടു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​വാ​ദം. എ.​ സോ​മ​ൻ പി​ന്നെ ‘ചി​ദം​ബ​ര’ത്തെ ​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഒ​രു ലേ​ഖ​നം എ​ഴു​തി. സം​വാ​ദം ആ​റി​ത്ത​ണു​ത്ത​പ്പോ​ൾ ര​വി​യേ​ട്ട​ന്റെ ഒ​രു ക​ത്ത് വ​ന്നു:

‘‘മാ​പ്പ്.’’ മ​നോ​ഹ​ര​മാ​യ ആ ​കൈ​പ്പ​ട​യി​ൽ ക​നി​വ് കി​നി​ഞ്ഞു. ‘ചി​ല​ നേ​ര​ങ്ങ​ളി​ൽ ചി​ല മ​നു​ഷ്യ​ർ’ എ​ന്ന​തുപോ​ലെ ചി​ല വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് അ​തി​ന് പു​റ​ത്തെ ചി​ല ഉ​ദ്ദേ​ശ്യങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​ക്കി​ക്കൂ​ടേ എ​ന്ന് പി​ന്നീ​ട് ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞു. ച​രി​ത്രം വെ​ട്ടി​ത്തെ​ളി​യി​ച്ച മ​നു​ഷ്യ​ൻ എ​ന്ന അം​ഗീ​കാ​രം പി​ന്നീ​ട് വ​ന്ന കേ​ര​ള​ത്തി​ലെ ഇ​ട​തുപ​ക്ഷ സ​ർ​ക്കാ​റു​ക​ൾ ര​വീ​ന്ദ്ര​ന് ന​ൽ​കി​യി​ല്ല. കേ​ര​ള​ത്തി​ൽ ഒ​രു ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് രൂ​പംന​ൽ​കി​യ​പ്പോ​ൾ (1998ൽ) ​ചി​ന്ത ര​വീ​ന്ദ്ര​ൻ അ​തി​ന്റെ അ​ധ്യക്ഷ​സ്ഥാ​ന​ത്തേ​ക്ക് വ​രു​മെ​ന്ന് കോ​ഴി​ക്കോ​ട്ടെ സു​ഹൃ​ത്തു​ക്ക​ളെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തു സം​ഭ​വി​ച്ചി​ല്ല.

2001 മാ​ർ​ച്ച് 7ന് ​എ.​ സോ​മ​ൻ വി​ട​പ​റ​ഞ്ഞു. സോ​മ​ന്റെ മ​ര​ണാ​ന​ന്ത​രം എ​ൻ.​കെ.​ ര​വീ​ന്ദ്ര​ൻ എ​ഡി​റ്റ് ചെ​യ്ത ‘ചോ​ദ്യ​ങ്ങ​ൾ ഇ​ട​പെ​ട​ലു​ക​ൾ’ എ​ന്ന പു​സ്ത​കം ര​വി​യേ​ട്ട​ൻ തു​ട​ക്ക​മി​ട്ട പ്ര​ത്യ​യ​ശാ​സ്ത്ര നി​രൂ​പ​ണ​ത്തി​ന്റെ പു​തി​യ മു​ഖ​മാ​യി​രു​ന്നു. എ.​ സോ​മ​നാ​ണ് ആ ​ധാ​ര ശ​ക്ത​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യ​ത്. ര​വി​യേ​ട്ട​ന്റെ ചി​ന്ത​ക​ളി​ലെ ഇ​ട​തുപ​ക്ഷ​ത്തി​ന്റെ അ​പ​ച​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ്വ​യം നി​ർ​മി​ത മൗ​ന​ങ്ങ​ൾ സോ​മ​ൻ മ​റി​ക​ട​ന്നി​രു​ന്നു. കൂ​ടാ​തെ, ചി​ന്ത​യി​ൽ ഫെ​മി​നി​സ​ത്തി​ന്റെ ഉ​ൾ​ക്കാ​ഴ്ച​ക​ൾ സോ​മ​ന്റെ ചി​ന്ത​യു​ടെ ക​രു​ത്താ​യി​രു​ന്നു. ചി​ന്ത ര​വീ​ന്ദ്ര​ൻ എ​ന്ന പേ​രി​ലെ ‘ചി​ന്ത’ ഒ​രു ബാ​ധ്യ​ത​യാ​യി​രു​ന്നു ര​വി​യേ​ട്ട​നി​ൽ.

സാം​സ്കാ​രി​ക ഇ​ട​തുപ​ക്ഷ​ത്തി​ന്റെ തെ​റ്റു​ക​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്രം പ​റ​ഞ്ഞാ​ൽ മ​തി എ​ന്ന, അ​ത് പ​ര​സ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ട് കാ​ര​ണം ഇ​ട​തുപക്ഷ​ത്തി​ന്റെ അ​പ​ച​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യധാ​ര​ണ​ക​ളു​ണ്ടാ​യി​ട്ടും മൗ​നം പാ​ലി​ക്കു​ന്ന ര​ച​ന​ക​ളാ​ണ് അ​ദ്ദേ​ഹം തു​ട​ർ​ന്നുപോ​ന്ന​ത്. ഒ​രു പ​രി​ധിവ​രെ ടി.​കെ.​ രാ​മ​ച​ന്ദ്ര​നും അ​ന​ന്ത​കൃ​ഷ്ണ​നും ഉ​ൾ​പ്പെ​ട്ട ‘പാ​ർ​ട്ടി​ക്കു​ള്ളി​ലെ പാ​ർ​ട്ടി’ ആ ​നി​ല​പാ​ട് ത​ന്നെ​യാ​ണ് ഉ​ട​നീ​ളം കൈ​ക്കൊ​ണ്ട​ത്. ഇ​ട​തുപ​ക്ഷ​ത്തി​ന്റെ അ​പ​ച​യ​ത്തെ അ​ത് ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന വി​മ​ർ​ശ​ന​മാ​യി​രു​ന്നു എ.​ സോ​മ​ന്. ഞാ​നും അ​ക്കാ​ര്യ​ത്തി​ൽ സോ​മ​ന്റെ പ​ക്ഷ​ത്താ​യി​രു​ന്നു.

ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ: രേഷ്മ ഭരദ്വാജ്

മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യച​രി​ത്ര​ത്തി​ൽ ഇ​ട​തുപ​ക്ഷ ചി​ന്താ​ധാ​ര വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച ചി​ന്ത ര​വീ​ന്ദ്ര​ന് ഒ​രു നി​ർ​മാ​ണ സം​വി​ധാ​നം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ൽ സാം​സ്കാ​രി​ക കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​ണ്ടാ​യി​ല്ല. ടെ​ലി​വി​ഷ​നി​ലെ ‘എ​ന്റെ കേ​ര​ളം’ എ​ന്ന ര​വീ​ന്ദ്ര​ന്റെ​യും സം​ഘ​ത്തി​ന്റെ​യും സ​ഞ്ചാ​രം ആ ​ശൂ​ന്യ​ത​യി​ൽ സം​ഭ​വി​ച്ച ‘അ​ർ​ഥം കൊ​ടു​ക്ക​ൽ’ ആ​യി​രു​ന്നു എ​ന്നുപ​റ​യാം. അ​ത് ന​മ്മു​ടെ ദൃ​ശ്യ മാ​ധ്യ​മ സം​സ്കാ​ര​ത്തി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു എ​ന്ന​ത് ശ​രി​യാ​ണ്.

എ​ന്നാ​ൽ, ര​വീ​ന്ദ്ര​നെക്കൊ​ണ്ട് സാ​ധ്യ​മാ​കു​മാ​യി​രു​ന്ന സി​നി​മ​ക​ൾ​ക്ക് പ​ക​ര​മാ​കി​ല്ല അ​ത്. 1987 മേയ് 30ന് ​ജോ​ൺ കോ​ഴി​ക്കോ​ട്ട് വീ​ണു മ​രി​ക്കുമ്പോ​ൾ ര​വീ​ന്ദ്ര​ൻ നി​ല​മ്പൂ​രി​ൽ ത​ന്റെ അ​വ​സാ​ന സി​നി​മ​യാ​യ ‘ഒ​രേ തൂ​വ​ൽപ​ക്ഷി​ക​ളു’ടെ ഷൂ​ട്ടി​ങ്ങി​ലാ​ണ്. ഒ​ഡേ​സ​ക്കും പി​ന്നെ സി​നി​മ​യി​ൽ തു​ട​ർ​ച്ച ഉ​ണ്ടാ​യി​ല്ല. ര​വീ​ന്ദ്ര​ന്റെ ച​ല​ച്ചി​ത്ര ജീ​വി​തം ഔ​ദ്യോ​ഗി​ക ഇ​ട​തുപ​ക്ഷ​ത്തി​നും ന​വീ​ന ഇ​ട​തുപക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ര​ണ്ടു പ്ര​സ്ഥാ​ന​ങ്ങ​ളാ​ലും മ​തി​യാ​യ പി​ന്തു​ണ ല​ഭി​ക്കാ​തെ അ​വ​സാ​നി​ച്ചു.

പ​ലത​വ​ണ ര​വി​യേ​ട്ട​നു​മാ​യി ഇ​ക്കാ​ര്യം നേ​രി​ട്ട് സം​സാ​രി​ച്ചു നോ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​രാ​ൻ, ഇ​ട​പെ​ടാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ഴേ​ക്കും സി​നി​മ മൂ​ല​ധ​നം അ​സാ​ധ്യ​മാ​ക്കി​യ ഒ​രു ഫാ​ഷി​സ്റ്റ് മാ​ധ്യ​മ​മാ​ണ് എ​ന്ന നി​ല​പാ​ടി​ലേ​ക്ക് അ​ദ്ദേ​ഹം ത​ല​പൂ​ഴ്ത്തി​യി​രു​ന്നു. ഒ​രുത​രം പ​രാ​ജ​യ​ബോ​ധം ആ ​ത​ത്ത്വചി​ന്ത​യി​ൽ നി​ഴ​ലി​ച്ചി​രു​ന്നു. കൊ​ച്ചി​യി​ൽ ന​ട​ന്ന ഒ​രു ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഒ​രു സി​നി​മ കാ​ണാ​ൻപോ​ലും വ​രാ​തെ മു​റി​യി​ലി​രു​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ‘ചി​ന്ത’ ആ​ഘോ​ഷി​ച്ചു മ​തി​മ​റ​ന്നുകി​ട​ന്ന ര​വി​യേ​ട്ട​നെ​ക്കു​റി​ച്ച് ഞാ​ൻ ഫെ​സ്റ്റി​വ​ൽ റി​പ്പോ​ർ​ട്ടി​ങ്ങി​ൽ ക​ളി​യാ​ക്കി എ​ഴു​തി, ‘‘സം​ഘാ​ട​ക​രി​ൽ പ​ല​രും സി​നി​മ കാ​ണാ​ൻ തി​യ​റ്റ​റി​ലേ​ക്ക് വ​രാ​തെ മു​റി​യി​ൽ കി​ട​ക്കു​ക​യാ​ണ്’’ എ​ന്ന്.

‘കു​ത്ത്’ മ​ന​സ്സി​ലാ​ക്കി​യ ര​വി​യേ​ട്ട​ൻ എ​ന്നെ ആ​ളെ വി​ട്ട് വി​ളി​പ്പി​ച്ചു: ‘‘ഞാ​നൊ​ക്കെ ഇ​നി എ​ന്ത് സി​നി​മ കാ​ണാ​നാ​ണെ​ടാ’’ എ​ന്ന്. ശ​രി​ക്കും ക​ര​ഞ്ഞുപോ​യ സ​ന്ദ​ർ​ഭ​മാ​യി​രു​ന്നു അ​ത്. ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സ’ത്തി​ൽ യാ​ത്ര​ക​ളു​ടെ അ​ന്ത്യ​ത്തി​ൽ ര​വി ത​ന്നെ തേ​ടി​യെ​ത്തി​യ പാ​മ്പി​ന്റെ വാ​യി​ലേ​ക്ക് കാ​ല് നീ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തുപോ​ലെ ഒ​രു മൃ​ത്യു​വാ​സ​ന. ഖ​സാ​ക്കി​ലെ ര​വി​യും ചി​ന്ത ര​വി​യും ഒ​രാ​ളി​ൽ ക​ത്തിനി​ന്നു. ജീ​വി​ത​ത്തി​ൽ തോ​ൽ​വി​ക​ൾ ആ​വർ​ത്തി​ക്കു​ന്ന​ത് പ​ല രൂ​പ​ത്തി​ലാ​ണ്.

സോ​വി​യ​റ്റ് പ​ത​ന​ത്തി​നുമു​മ്പ് കോ​ഴി​ക്കാ​ട്ടെ ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്ത് സം​ഘ​ത്തി​ൽനി​ന്നും ആ​ദ്യ​മാ​യി ഒ​രാ​ൾ റ​ഷ്യ​യി​ൽ പോ​യിവ​രു​ന്ന​ത് ചി​ന്ത ര​വീ​ന്ദ്ര​നാ​ണ്. ആ ​വ​ര​വി​ലെ യാ​ത്രാ​വി​വ​ര​ണം ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു: ‘‘ഡോ​ള​ർ കാ​ട്ടി​യാ​ൽ ഇ​റ​ങ്ങിവ​രു​ന്ന പെ​ണ്ണു​ങ്ങ​ളു​ടെ നാ​ടാ​യി മാ​റി റ​ഷ്യ. അ​വി​ടെ ക​മ്യൂ​ണി​സ​മൊ​ന്നു​മി​ല്ല. പാ​ർ​ട്ടി മു​ത​ലാ​ളി​മാ​രും പാ​വ​ങ്ങ​ളു​മേ ഉ​ള്ളൂ. ചെ​ങ്കൊ​ടി​യേ​ന്തി​യ മു​ത​ലാ​ളി​ത്തം. അ​തി​നി അ​ന​ാധികാ​ലം ഉ​ണ്ടാ​കി​ല്ല.’’ -എ​ന്തൊ​രു പ്ര​വ​ച​നം. എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്കംതൊ​ട്ട് കാ​ണാ​ത്ത റ​ഷ്യ​യെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ, വാ​യി​ച്ച​റി​ഞ്ഞ ധാ​ര​ണവെച്ച് ഞ​ങ്ങ​ളൊ​ക്കെ സോ​വി​യ​റ്റ് യൂ​നി​യ​ൻ സോ​ഷ്യ​ൽ സാ​മ്രാ​ജ്യ​ത്വ​മാ​ണ് എ​ന്ന് വാ​ദി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രി​ക്ക​ലും ര​വി​യേ​ട്ട​ൻ ഒ​പ്പം നി​ന്നി​ട്ടി​ല്ല.

അ​തേ ര​വി​യേ​ട്ട​നാ​ണ് സോ​വി​യ​റ്റ് യൂ​നിയ​ൻ അ​ധി​ക​കാ​ലം ഉ​ണ്ടാ​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ത് എ​ന്തു​കൊ​ണ്ട് തു​റ​ന്നുപ​റ​യു​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ പ​റ​ഞ്ഞ മ​റു​പ​ടി​യാ​യി​രു​ന്നു അ​തി​ലും വി​ചി​ത്രം: ‘‘ന​മ്മു​ടെ നാ​ട്ടി​ലെ പാ​വം പി​ടി​ച്ച ക​മ്യൂണി​സ്റ്റു​കാ​രെ എ​ന്തി​നാ വെ​റു​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. അ​വ​രാ പ്ര​തീ​തി​യി​ൽ ക​ഴി​യു​ന്ന​ത്ര ജീ​വി​ച്ചുപോ​ട്ടെ’’ എ​ന്ന്.

ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ: ശശികുമാർ, ശശിധരൻ, വിജയലക്ഷ്മി

ര​വി​യേ​ട്ട​ൻ ഒ​രി​ക്ക​ലും ആ ​സ​ത്യം എ​ഴു​തി​യി​ല്ല. 1991ഓ​ടെ സോ​വി​യ​റ്റ് യൂ​നി​യ​ൻ ഉ​ള്ളി​ൽനി​ന്നും പൊ​ടി​ഞ്ഞുവീ​ണു. അ​ത് അ​മേ​രി​ക്ക​യു​മാ​യു​ള്ള ഒ​രു യു​ദ്ധ​ത്തി​ല​ല്ല വീ​ണ​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ‘അ​മേ​രി​ക്ക’യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് വീ​ണ​ത്. മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​യ ക​മ്യൂണി​സ​ത്തെ​യും സി​നി​മ​യെ​യും കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ളി​ൽ ചി​ന്ത ര​വീ​ന്ദ്ര​ന്റെ ഇ​ട​പെ​ട​ലു​ക​ൾ ഇ​ന്നും പ്ര​സ​ക്ത​മാ​ണ്.

2011 ജൂ​ലൈ നാ​ലി​ന് അ​വ​സാ​ന യാ​ത്ര​ക്ക് പു​റ​പ്പെ​ടുംവ​രെ മ​റ്റൊ​രു സി​നി​മ എ​ന്ന ര​വി​യേ​ട്ട​ന്റെ സ്വ​പ്നം ന​ട​ന്നി​ല്ല. ഒ​രു കൈ​ത്താ​ങ്ങ് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ അ​ത് സാ​ധ്യ​മാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. 2016ലാ​ണ് മോ​സ്കോ​യി​ലും സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലും പോ​കാ​ൻ എ​നി​ക്ക് ക​ഴി​യു​ന്ന​ത്. ‘മ​ഹാ​ഗ​ണി’ എ​ന്നു പേ​രി​ട്ട് വ​ർ​ഷ​ങ്ങ​ൾ മ​ന​സ്സി​ൽ കൊ​ണ്ടുന​ട​ന്ന ഒ​രു നോ​വ​ലി​ന്റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് അ​ങ്ങനെ​യൊ​രു യാ​ത്ര അ​നി​വാ​ര്യ​മാ​യി​രു​ന്നു. ത​ല​മു​റ​ക​ളു​ടെ ക​മ്യൂണി​സ്റ്റ് സ്വ​പ്ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യ വോ​ൾ​ഗ​യി​ലെ വെ​ള്ള​ത്തി​ൽ തൊ​ട്ട​പ്പോ​ൾ ‘മ​ഹാ​ഗ​ണി’യി​ലെ പേ​രി​ല്ലാ​ത്ത യാ​ത്രി​ക​നാ​യ ‘കു​ട്ടി’യു​ടെ മു​ഖം ഞാ​നോ​ർ​ത്തു നോ​ക്കി. അ​തി​ന് ഏ​ത് യാ​ത്രി​ക​ന്റെ മു​ഖഛാ​യ​യാ​ണ് എ​ന്ന്. പ​ല മു​ഖ​ങ്ങ​ൾ മി​ന്നി​മ​റ​ഞ്ഞു, ഒ​ടു​വി​ൽ ഒ​രു മു​ഖം ഒ​ന്ന് തെ​ളി​ഞ്ഞ് പ്ര​കാ​ശി​ച്ചു: ‘ര​വി’, ഖ​സാ​ക്കി​ലെ​യ​ല്ല, പാ​റോ​പ്പ​ടി​യി​ലെ ര​വി.

(തു​ട​രും)

Show More expand_more
News Summary - weekly culture film and theatre