Begin typing your search above and press return to search.
proflie-avatar
Login

അ​​തി​​ജീ​​വ​​ന ലോ​​ക​​ത്തെ ഭീ​​തി​​നി​​റ​​ഞ്ഞ കാ​​ൽ​​വെ​​പ്പു​​ക​​ൾ

അ​​തി​​ജീ​​വ​​ന ലോ​​ക​​ത്തെ   ഭീ​​തി​​നി​​റ​​ഞ്ഞ കാ​​ൽ​​വെ​​പ്പു​​ക​​ൾ
cancel

ജി​​ത്തു മാ​​ധ​​വ​​ന്റെ ര​​ച​​ന​​യി​​ൽ ചി​​ദം​​ബ​​രം സം​​വി​​ധാ​​നം ചെ​​യ്ത ‘ബാ​​ല​​ൻ ദ ​​ബോ​​യ്’ സി​​നി​​മ കാ​​ണു​​ന്നു. എ​​ന്താ​​ണ് ഈ ​​സി​​നി​​മ​​യു​​ടെ രാ​​ഷ്ട്രീ​​യം, സി​​നി​​മ ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശ​​മെ​​ന്താ​​ണ്, അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധ​​ത്തി​​ലെ ശ​​രി​​യു​​ടെ​​യും ശ​​രി​​കേ​​ടു​​ക​​ളു​​ടെ​​യും അ​​ർ​​ഥ​​ത​​ല​​ങ്ങ​​ളെ സി​​നി​​മ എ​​ങ്ങ​​നെ​​യാ​​ണ് കൈ​​കാ​​ര്യം ചെ​​യ്ത​​ത്... തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ക്കു​​ന്നു.‘ഒ​​ര​​മ്മ​​യും മ​​ക​​നും’ എ​​ന്ന വാ​​ക്കു​​ക​​ളി​​ൽ നി​​ശ്ശ​​ബ്ദ​​മാ​​യി ഒ​​ളി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​ത്,...

Your Subscription Supports Independent Journalism

View Plans
ജി​​ത്തു മാ​​ധ​​വ​​ന്റെ ര​​ച​​ന​​യി​​ൽ ചി​​ദം​​ബ​​രം സം​​വി​​ധാ​​നം ചെ​​യ്ത ‘ബാ​​ല​​ൻ ദ ​​ബോ​​യ്’ സി​​നി​​മ കാ​​ണു​​ന്നു. എ​​ന്താ​​ണ് ഈ ​​സി​​നി​​മ​​യു​​ടെ രാ​​ഷ്ട്രീ​​യം, സി​​നി​​മ ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശ​​മെ​​ന്താ​​ണ്, അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധ​​ത്തി​​ലെ ശ​​രി​​യു​​ടെ​​യും ശ​​രി​​കേ​​ടു​​ക​​ളു​​ടെ​​യും അ​​ർ​​ഥ​​ത​​ല​​ങ്ങ​​ളെ സി​​നി​​മ എ​​ങ്ങ​​നെ​​യാ​​ണ് കൈ​​കാ​​ര്യം ചെ​​യ്ത​​ത്... തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ക്കു​​ന്നു.

‘ഒ​​ര​​മ്മ​​യും മ​​ക​​നും’ എ​​ന്ന വാ​​ക്കു​​ക​​ളി​​ൽ നി​​ശ്ശ​​ബ്ദ​​മാ​​യി ഒ​​ളി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​ത്, ഒ​​രു​​പ​​ക്ഷേ സം​​ര​​ക്ഷ​​ണ​​ത്തി​​ന്റെ​​യും സ്നേ​​ഹ​​ത്തി​​ന്റെ​​യും ആ​​ഴ​​മേ​​റി​​യ അ​​ർ​​ഥ​​ങ്ങ​​ളാ​​യി​​രി​​ക്കും (Perhaps the words ‘a mother and son’ quietly embody the profound meanings of protection and love). വ്യ​​ക്തി​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച് അ​​ർ​​ഥ​​ങ്ങ​​ളി​​ൽ മാ​​റ്റ​​ങ്ങ​​ൾ സ്വാ​​ഭാ​​വി​​ക​​മെ​​ങ്കി​​ലും അ​​മ്മ​​യും മ​​ക​​നും ത​​മ്മി​​ലെ ബ​​ന്ധ​​ത്തി​​ന്‍റെ വ​​ലി​​യ ശ​​ക്തി ഒ​​രു​​പ​​ക്ഷേ സം​​ര​​ക്ഷ​​ക​​നും സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​നും ത​​ന്നെ​​യാ​​ണ്. ചി​​ദം​​ബ​​ര​​ത്തി​​ന്‍റെ ‘ബാ​​ല​​ൻ -ദ ​​ബോ​​യ്’ കാ​​ണു​​മ്പോ​​ഴും ഈ ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ അ​​ർ​​ഥ​​ത​​ല​​ങ്ങ​​ൾ​​ത​​ന്നെ​​യാ​​ണ് പ്രേ​​ക്ഷ​​ക​​ ചി​​ന്ത​​യി​​ലേ​​ക്ക് തു​​റ​​ന്നി​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, സം​​ര​​ക്ഷ​​ണം എ​​ന്ന​​ത് ത​​ട​​വ​​റ​​യോ ഒ​​രു വ​​ല​​യ​​ത്തി​​ന​​ക​​ത്ത് മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​തോ ആ​​കു​​മ്പോ​​ൾ അ​​വി​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും പു​​തി​​യ കാ​​ഴ്ച​​ക​​ൾ​​ക്കു​​മു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യ​​ല്ലേ എ​​ന്ന ചോ​​ദ്യം​​കൂ​​ടി ഉ​​യ​​രു​​ന്നു​​ണ്ട്. ഈ ​​സി​​നി​​മ ക​​ണ്ടി​​റ​​ങ്ങി​​യ​​പ്പോ​​ൾ മു​​ത​​ൽ തോ​​ന്നി​​യ​​തും അ​​ത്ത​​ര​​ത്തി​​ലു​​ള്ള ചി​​ല ചി​​ന്ത​​ക​​ളാ​​ണ്.

വെ​​ല്ലു​​വി​​ളി​​ക​​ൾ നി​​റ​​ഞ്ഞ ജീ​​വി​​ത​​വ​​ഴി​​ക​​ൾ

ജ​​യി​​ൽ ചു​​മ​​രി​​ൽ വ​​ര​​ച്ച ക്ര​​യോ​​ൺ ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ ത​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള ലോ​​കം കാ​​ണി​​ച്ച് സി​​നി​​മ തു​​ട​​ങ്ങു​​മ്പോ​​ൾ അ​​ത് വ​​ര​​ച്ച ബാ​​ല​​ന്‍റെ (ആ​​ദി​​ശേ​​ഷ​​ൻ കെ.​​ആ​​ർ) തൊ​​ട്ട​​ടു​​ത്താ​​യി അ​​വ​​ന്‍റെ അ​​മ്മ​​യു​​മു​​ണ്ട്. സ​​ന്തോ​​ഷ​​വും ഉ​​ള്ളി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ചെ​​റി​​യ (വ​​ലി​​യ) ഉ​​ത്ത​​ര​​വും ന​​ൽ​​കാ​​ൻ അ​​വ​​നു​​ള്ള​​ത് ആ ​​അ​​മ്മ മാ​​ത്ര​​മാ​​ണ്. മ​​നോ​​ഹ​​ര​​മാ​​യ പ്രാ​​രം​​ഭ​​രം​​ഗ​​വും പി​​ന്നി​​ട്ട് സി​​നി​​മ മു​​ന്നേ​​റ​​വെ ത​​ട​​വ​​റ​​യും ക​​ട​​ന്ന് പു​​തി​​യ പു​​തി​​യ മേ​​ച്ചി​​ൽ​​പ്പു​​റ​​ങ്ങ​​ളി​​ലൂ​​ടെ അ​​മ്മ​​ക്കൊ​​പ്പം കൈ​​പി​​ടി​​ച്ച് ആ ​​കൊ​​ച്ചു ബാ​​ല​​നും ന​​ട​​ന്നു തു​​ട​​ങ്ങു​​ന്നു.

ഓ​​രോ ഇ​​ട​​ങ്ങ​​ളി​​ലും അ​​വ​​ന് ഓ​​രോ പേ​​രും ജാ​​തി​​യു​​മാ​​ണ്. ഈ​​യൊ​​രു അ​​സ്ഥി​​ര​​ത അ​​വ​​നി​​ൽ സം​​ശ​​യ​​ങ്ങ​​ളു​​ടെ വ​​ലി​​യ മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് സ്കൂ​​ളി​​ൽ ചേ​​ർ​​ത്ത ദി​​വ​​സം അ​​വ​​നോ​​ട് അ​​ധ്യാ​​പി​​ക സ്വ​​യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​നാ​​യി പ​​റ​​യു​​മ്പോ​​ൾ. കാ​​ര​​ണം, അ​​വ​​ന്‍റെ അ​​മ്മ അ​​വ​​നു ചാ​​ർ​​ത്തി കൊ​​ടു​​ത്ത പേ​​രും നാ​​ടും വീ​​ടും വീ​​ട്ടു​​ചു​​മ​​രി​​ന്‍റെ നി​​റ​​ങ്ങ​​ളു​​മെ​​ല്ലാം വി​​ഭി​​ന്ന​​ങ്ങ​​ളാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ത​​ന്നെ ത​​ന്‍റെ കൂ​​ട്ടു​​കാ​​ർ​​ക്ക് മു​​ന്നി​​ൽ നി​​ൽ​​ക്കു​​മ്പോ​​ൾ അ​​വ​​നു പ​​റ​​യാ​​ൻ ശ​​രി​​യാ​​യ ഒ​​രു​​ത്ത​​ര​​മി​​ല്ലാ​​യി​​രു​​ന്നു.

ദു​​ർ​​ഘ​​ട​​വും മു​​ള്ളു​​ക​​ൾ നി​​റ​​ഞ്ഞ​​തു​​മാ​​യ വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ് താ​​ൻ മ​​ക​​നെ വ​​ള​​ർ​​ത്തു​​ന്ന​​തെ​​ന്ന് ആ ​​അ​​മ്മ​​ക്ക് ബോ​​ധ്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ശ​​രി​​യേ​​ത് തെ​​റ്റേ​​ത് എ​​ന്ന് കാ​​ണി​​ച്ചു​​കൊ​​ടു​​ക്കാ​​ൻ അ​​വ​​ർ​​ക്ക് സാ​​ധി​​ക്കാ​​തെ പോ​​കു​​ന്നു. അ​​ത​​ല്ലെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഗ​​തി​​കേ​​ടാ​​യോ അ​​തി​​നെ ന്യാ​​യീ​​ക​​രി​​ക്കാം. സ​​മൂ​​ഹ​​ത്തി​​ലെ കാ​​ഴ്ച​​ക​​ളി​​ൽ​​നി​​ന്ന് കു​​ട്ടി​​ക​​ൾ സ്വാം​​ശീ​​ക​​രി​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ലും ചോ​​ദ്യ​​ങ്ങ​​ളാ​​യി​​രി​​ക്കു​​മ​​ല്ലോ! അ​​തി​​ന് അ​​വ​​ർ​​ക്ക് മു​​ന്നി​​ലു​​ള്ള വ​​ലി​​യ ഉ​​ത്ത​​ര​​മോ അ​​വ​​രു​​ടെ ര​​ക്ഷി​​താ​​ക്ക​​ളും. എ​​ന്നാ​​ൽ, ഇ​​വി​​ടെ ആ ​​ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള എ​​ല്ലാ ഉ​​ത്ത​​ര​​ങ്ങ​​ളും വ​​ലി​​യ ക​​ള്ള​​ങ്ങ​​ളാ​​യി​​രു​​ന്നു, അ​​ല്ലെ​​ങ്കി​​ൽ പു​​തി​​യൊ​​രു ഇ​​ട​​ത്തേ​​ക്കു​​ള്ള കു​​റു​​ക്കു​​വ​​ഴി​​ക​​ളും. നി​​ല​​നി​​ൽ​​പി​​നു​​ള്ള പോ​​രാ​​ട്ട​​മാ​​യാ​​ണ് അ​​മ്മ മ​​ക​​നെ​​ക്കൊ​​ണ്ട് ക​​ള്ള​​ങ്ങ​​ൾ പ​​റ​​യി​​ക്കു​​ന്ന​​തെ​​ന്ന് സ​​മ​​ർ​​ഥി​​ക്കാ​​മെ​​ങ്കി​​ലും അ​​തി​​ലെ വ​​ലി​​യ അ​​പ​​ക​​ടം അ​​മ്മ​​ക്ക് തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല എ​​ന്ന​​തും കാ​​ണേ​​ണ്ട​​തു​​ണ്ട്. സ്കൂ​​ളി​​ന് പു​​റ​​ത്ത് എ​​ത്തി​​പ്പെ​​ടു​​ന്ന വ​​ലി​​യ ലോ​​ക​​ത്ത് ത​​ന്നി​​ലേ​​ക്ക് വ​​രു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ​​ക്കെ​​ല്ലാം അ​​വ​​ൻ ന​​ൽ​​കി​​യ മ​​റു​​പ​​ടി മൗ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു.

സ​​മ​​ർ​​ഥ​​മാ​​യ ഓ​​ടി​​യ​​ക​​ലു​​ക​​ൾ

ഇ​​ന്ദു/​​മേ​​രി/​​ഷെ​​ർ​​ലി തു​​ട​​ങ്ങി​​യ വ്യ​​ത്യ​​സ്ത പേ​​രു​​ക​​ളി​​ലൂ​​ടെ ത​​ന്റെ ഭൂ​​ത​​കാ​​ല​​ത്തി​​ൽ​​നി​​ന്ന് ഓ​​ടു​​ന്ന ഒ​​രു സ്ത്രീ​​യാ​​ണ് സി​​നി​​മ​​യി​​ലെ നാ​​യി​​ക (ഫ​​ർ​​സാ​​ന പാ​​ല​​ത്തി​​ങ്ങ​​ൽ). അ​​ഭി​​ന​​യ​​മെ​​ടു​​ത്താ​​ൽ തു​​ട​​ക്ക​​ക്കാ​​രി എ​​ന്ന പ​​രി​​മി​​തി അ​​വ​​രു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ൽ എ​​വി​​ടെ​​യും കാ​​ണു​​ന്നി​​ല്ല. ഭാ​​വ​​വ്യ​​ത്യാ​​സ​​ങ്ങ​​ളും ആ​​ശ്ച​​ര്യ​​ങ്ങ​​ളും ഭീ​​തി​​യോ​​ടെ​​യു​​ള്ള നീ​​ണ്ട കാ​​ൽ​​വെ​​പ്പു​​ക​​ളും അ​​വ​​രി​​ൽ ഭ​​ദ്ര​​മാ​​ണ്. ജ​​യി​​ലി​​ലെ വ​​ലി​​യ ഇ​​രു​​ട്ടി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​യ അ​​വ​​രു​​ടെ മു​​ന്നി​​ൽ ഇ​​നി​​യെ​​ന്ത്, എ​​ങ്ങോ​​ട്ട്... തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ളാ​​ണെ​​ങ്കി​​ലും ഭാ​​വി​​യെ കു​​റി​​ച്ച് അ​​വ​​ർ​​ക്ക് വ്യ​​ക്ത​​മാ​​യ ബോ​​ധ്യ​​മു​​ണ്ട്. മ​​ക​​നി​​ലൂ​​ടെ​​യാ​​ണ് അ​​വ​​ർ​​ക്ക​​ത് പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ട​​ത്.

വ​​ന്ന വ​​ഴി​​ക​​ളി​​ലെ​​ല്ലാം ആ ​​ബാ​​ല​​ൻ ക​​ണ്ട​​തും കേ​​ട്ട​​തും ദു​​ർ​​ന​​ട​​പ്പു​​കാ​​രു​​ടെ ശീ​​ല​​ങ്ങ​​ളും വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളു​​മാ​​യി​​രു​​ന്നു. വ​​ള​​ർ​​ന്നു​​വ​​രു​​ന്ന അ​​വ​​നി​​ൽ ദു​​ർ​​ന​​ട​​പ്പോ തി​​ന്മ​​യി​​ലേ​​ക്കു​​ള്ള ചാ​​ഞ്ച​​ല്യ​​മോ ഇ​​ല്ലാ​​തി​​രി​​ക്കാ​​ൻ അ​​വ​​ൾ ശ്ര​​ദ്ധി​​ക്കു​​ന്നു​​ണ്ട്/ ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് വ്യാ​​ജ പേ​​രി​​ലും മേ​​ൽ​​വി​​ലാ​​സ​​ത്തി​​ലും അ​​വ​​ർ മ​​ക​​നെ സ്കൂ​​ളി​​ലേ​​ക്ക് അ​​യ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ത​​ന്റെ പ​​ഴ​​യ ജീ​​വി​​തം ത​​ന്നെ പി​​ടി​​കൂ​​ടു​​മെ​​ന്ന ഭ​​യം അ​​വ​​രു​​ടെ പി​​റ​​കെ ത​​ന്നെ​​യു​​ണ്ട്.

ത​​ന്റെ​​യും മ​​ക​​ന്റെ​​യും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് ചെ​​ന്നെ​​ത്തു​​ന്ന ഇ​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ആ​​ദ്യ​​മേ അ​​വ​​ർ ചെ​​യ്യു​​ന്ന​​ത്. പേ​​രു​​ക​​ളി​​ലെ വ്യ​​ത്യ​​സ്ത​​ത ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ല്ലാം അ​​വ​​ർ സ​​മ​​ർ​​ഥ​​മാ​​യി ഓ​​ടി​​യ​​ക​​ലു​​ന്നു. തെ​​റ്റു​​ക​​ളി​​ലേ​​ക്ക് വ​​ഴി​​മാ​​റി പോ​​കാ​​തെ മ​​ക​​നെ കാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​നി​​വാ​​ര്യ​​മാ​​യ ചി​​ല നു​​ണ​​ക​​ൾ അ​​വ​​ർ ആ ​​കു​​ഞ്ഞു​​മ​​ന​​സ്സി​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ക്കു​​ന്നു. അ​​വ​​ളു​​ടെ ഭൂ​​ത​​കാ​​ലം ഓ​​ർ​​മ​​വ​​രു​​മോ?, അ​​തോ ത​​നി​​ക്കു​​നേ​​രെ വ​​രു​​ന്ന ചി​​ല തു​​റി​​ച്ചു​​നോ​​ട്ട​​ങ്ങ​​ൾ അ​​വ​​രു​​ടെ ജീ​​വി​​ത​​ത്തെ ന​​ശി​​പ്പി​​ക്കു​​മോ? തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് തീ​​രു​​ന്ന ആ​​ദ്യ പ​​കു​​തി വ​​ള​​രെ ആ​​ക​​ർ​​ഷ​​ക​​മാ​​ണ്.

ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന തി​​ര​​ക്ക​​ഥ, എ​​ന്നാ​​ൽ...

മി​​ക​​ച്ച തി​​ര​​ക്ക​​ഥ​​യു​​ണ്ട് എ​​ന്ന ബ​​ലം സി​​നി​​മ​​യെ കൂ​​ടു​​ത​​ൽ മി​​ക​​വു​​റ്റ​​താ​​ക്കു​​ന്നു. അ​​മ്മ​​യു​​ടെ​​യും മ​​ക​​ന്‍റെ​​യും വൈ​​കാ​​രി​​ക ബ​​ന്ധ​​ത്തെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​തോ​​ടൊ​​പ്പം കു​​ഞ്ഞു മ​​ന​​സ്സി​​നെ കൃ​​ത്യ​​മാ​​യി മ​​ന​​സ്സി​​ലാ​​ക്കി​​യു​​ള്ള എ​​ഴു​​ത്ത് സി​​നി​​മ​​ക്ക് ഗു​​ണ​​ക​​ര​​മാ​​യി​​ട്ടു​​ണ്ട്. തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് ജി​​ത്തു മാ​​ധ​​വ​​ൻ അ​​തി​​ൽ അ​​ഭി​​ന​​ന്ദ​​ന​​മ​​ർ​​ഹി​​ക്കു​​ന്നു. ബാ​​ല​​ന്‍റെ വ​​സ്ത്ര​​ധാ​​ര​​ണ രീ​​തി, ശാ​​രീ​​രി​​ക ചേ​​ഷ്ട​​ക​​ൾ, ചോ​​ദ്യ​​ങ്ങ​​ളോ​​ടു​​ള്ള മൗ​​ന​​വും ക​​ണ്ണു​​കൂ​​ർ​​പ്പി​​ച്ചു​​ള്ള നോ​​ട്ട​​വും നി​​രീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ അ​​വ​​ൻ ക​​ണ്ടെ​​ത്തു​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളും എ​​ന്താ​​ണ് ഈ ​​സി​​നി​​മ പ​​റ​​യു​​ന്ന രാ​​ഷ്ട്രീ​​യ​​മെ​​ന്ന് കൃ​​ത്യ​​മാ​​യി ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്നു. എ​​ന്നാ​​ൽ, മൂ​​ർ​​ച്ച​​യു​​ള്ള ഒ​​രു​​പാ​​ട് നി​​മി​​ഷ​​ങ്ങ​​ൾ സി​​നി​​മ​​യി​​ലു​​ണ്ടെ​​ങ്കി​​ലും വി​​കാ​​ര​​ങ്ങ​​ൾ അ​​തി​​ശ​​യ​​ക​​ര​​മാം​​വി​​ധം നി​​ശ്ശ​​ബ്ദ​​മാ​​യി​​ത​​ന്നെ തു​​ട​​രു​​ന്നു. കൂ​​ടാ​​തെ, സെ​​ന്‍റി​​മെ​​ന്‍റ​​ൽ അ​​പ്രോ​​ച്ച് എ​​ന്ന വി​​ദ്യ​​യി​​ലൂ​​ടെ പ്രേ​​ക്ഷ​​ക​​നെ എ​​ളു​​പ്പ​​ത്തി​​ൽ കീ​​ഴ​​ട​​ക്കാം എ​​ന്ന ചി​​ന്ത സി​​നി​​മ​​യി​​ലു​​ട​​നീ​​ളം കാ​​ണാം.

ഒ​​രി​​ക്ക​​ൽ സ്കൂ​​ൾ വി​​ട്ട് പ​​തി​​വാ​​യി ബ​​സി​​റ​​ങ്ങു​​ന്ന വ​​ഴി​​യി​​ലേ​​ക്ക് അ​​മ്മ​​യെ​​ത്താ​​ൻ വൈ​​കു​​മ്പോ​​ൾ മ​​റ്റു കൂ​​ട്ടു​​കാ​​രു​​ടെ കൂ​​ടെ ക​​ളി​​ക്കാ​​ൻ പോ​​യ അ​​വ​​നെ വി​​ല​​ക്കി അ​​വ​​ന്‍റെ അ​​മ്മ പ​​റ​​യു​​ന്നു​​ണ്ട് ‘‘എ​​ത്ര വൈ​​കി​​യാ​​ലും അ​​മ്മ വ​​രും’’ എ​​ന്ന്. പു​​തി​​യ താ​​വ​​ള​​ങ്ങ​​ളി​​ലേ​​ക്ക് വ​​ഴി​​മാ​​റു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ലും അ​​വ​​ൻ ചോ​​ദി​​ക്കു​​ന്നു ‘‘എ​​ന്താ​​ണ​​മ്മേ ന​​മ്മു​​ടെ പു​​തി​​യ​​ക​​ഥ? എ​​ന്താ​​ണ​​മ്മേ എ​​ന്‍റെ പു​​തി​​യ പേ​​ര്‍?’’ ഈ ​​സം​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ൽ ഒ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത് പ്ര​​തീ​​ക്ഷ​​യാ​​ണോ, സം​​ര​​ക്ഷ​​ണ​​മാ​​ണോ, അ​​മ്മ​​യി​​ലേ​​ക്ക​ു​​മാ​​ത്രം ചേ​​ര​​ണം എ​​ന്ന നി​​ർ​​ബ​​ന്ധ​​മോ എ​​ന്ന് സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണ്.

ടോ​​ക്സി​​ക് പാ​​ര​​ന്‍റി​​ങ് എ​​ന്ന രീ​​തി​​യി​​ലേ​​ക്ക് ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​തി​​ലെ അ​​മ്മ-​​മ​​ക​​ൻ റി​​ലേ​​ഷ​​ൻ വ​​ഴു​​തി​​പ്പോ​​കു​​ന്ന​​താ​​യി തോ​​ന്നി​​യി​​ട്ടു​​ണ്ട്. താ​​ൻ എ​​ത്ര ഓ​​ടി​​യാ​​ലും തി​​രി​​കെ അ​​മ്മ​​യി​​ലേ​​ക്കു​​ത​​ന്നെ വ​​ര​​ണ​​മെ​​ന്ന നി​​ർ​​ബ​​ന്ധം അ​​വ​​നി​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ച്ച​​തു​​പോ​​ലെ, അ​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് അ​​മ്മ പ​​റ​​യു​​ന്ന ക​​ള്ള​​ങ്ങ​​ൾ അ​​വ​​നു മു​​ന്നി​​ലെ ശ​​രി​​ക​​ളാ​​യി മാ​​റു​​ന്ന​​ത്. അ​​മ്മ​​യി​​ൽ​​നി​​ന്ന് വ​​ഴു​​തി​​വീ​​ണ് വേ​​റൊ​​രു ലോ​​ക​​ത്ത് എ​​ത്തു​​മ്പോ​​ൾ അ​​വി​​ടെ കാ​​ണു​​ന്ന കാ​​ഴ്ച​​ക​​ളി​​ലും കൂ​​ട്ടു​​കാ​​രി​​ൽ​​നി​​ന്നു​​മെ​​ല്ലാം അ​​വ​​ൻ തി​​ര​​യു​​ന്ന​​ത് ത​​ന്‍റെ അ​​മ്മ​​യെ മാ​​ത്ര​​മാ​​ണ്. സ്വാ​​ഭാ​​വി​​കം എ​​ന്ന് ഇ​​തി​​നെ ക​​ണ​​ക്കാ​​ക്കാം. എ​​ന്നാ​​ൽ, തി​​രി​​ച്ചു​​വ​​രു​​ന്ന അ​​വ​​ൻ (മു​​ഹ​​മ്മ​​ദ് സി​​നാ​​ൻ) മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത് പൊ​​ലീ​​സി​​ന്‍റെ ത​​ട​​വ​​റ​​യി​​ൽ കി​​ട​​ന്ന് ത​​ന്‍റെ അ​​മ്മ ക്രൂ​​ര​​ത അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ്. ഒ​​ടു​​വി​​ൽ സ​​ത്യം അ​​ത​​ല്ലെ​​ന്ന് ബോ​​ധ്യ​​പ്പെ​​ടു​​മ്പോ​​ൾ പ്രേ​​ക്ഷ​​ക​​ൻ ഒ​​രു​​പ​​ക്ഷേ ചി​​ന്തി​​ക്കാ​​നി​​ട​​യു​​ള്ള ഒ​​രു​​കാ​​ര്യം മ​​ക​​നെ ന​​ഷ്ട​​പ്പെ​​ട്ട​​തി​​ന് ശേ​​ഷം, സ്വ​​ത​​ന്ത്ര​​യാ​​യി​​രു​​ന്നി​​ട്ടും ആ ​​അ​​മ്മ അ​​വ​​നെ കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​തി​​രു​​ന്ന​​തി​​നെ കു​​റി​​ച്ചാ​​യി​​രി​​ക്കും.

അ​​പ്പോ​​ഴും അ​​വ​​ർ (അ​​മ്മ) പ​​റ​​യു​​ന്ന​​ത് ‘‘എ​​ത്ര വൈ​​കി​​യാ​​ലും അ​​മ്മ വ​​രും എ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ലേ’’ എ​​ന്നാ​​ണ്. ഇ​​വി​​ടെ അ​​മ്മ മ​​ക​​നി​​ലേ​​ക്ക​​ല്ല വ​​ന്നു​​ചേ​​ർ​​ന്ന​​ത്. മ​​ക​​ൻ വ​​ള​​ർ​​ന്നു വ​​ലു​​താ​​യ​​ശേ​​ഷം അ​​മ്മ​​യി​​ലേ​​ക്കാ​​ണ്. ഇ​​തി​​ലെ മ​​റ്റൊ​​രു ത​​ലം, ചെ​​റു​​പ്പ​​വും ആ​​രോ​​ഗ്യ​​വു​​മു​​ള്ള​​വ​​ളാ​​യി​​രു​​ന്നി​​ട്ടു​​കൂ​​ടി അ​​വ​​ർ​​ക്ക് എ​​ന്തു​​കൊ​​ണ്ട് ന​​ഷ്ട​​പ്പെ​​ട്ട മ​​ക​​ന്‍റ​​ടു​​ത്തേ​​ക്ക് എ​​ത്തി​​പ്പെ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല എ​​ന്ന വലിയ പോരായ്മയാണ്.

 

ജിത്തു മാധവൻ, ചിദംബരം

‘സൗ​​ന്ദ​​ര്യ’​​മു​​ള്ള സി​​നി​​മ

അ​​ടു​​ത്തി​​ടെ മ​​ല​​യാ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ന​​ല്ല സി​​നി​​മ​​യാ​​യി​​ട്ടു​​ത​​ന്നെ ‘ബാ​​ല​​ൻ ദ ​​ബോ​​യി’​​യെ വി​​ശേ​​ഷി​​പ്പി​​ക്കാം. കാ​​സ്റ്റി​​ങ്, ക്വാ​​ളി​​റ്റി, ടെ​​ക്നി​​ക്ക​​ൽ ബ്രി​​ല്യ​​ൻ​​സ്, അ​​ഭി​​ന​​യം, ശ​​ബ്ദം, എ​​ഡി​​റ്റി​​ങ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ത​​ന്നെ മി​​ക​​ച്ച​​താ​​ണ്. മ​​ല​​യാ​​ള സി​​നി​​മാ​​ച​​രി​​ത്ര​​ത്തി​​ൽ വ​​ഴി​​ക്കെ​​വി​​ടെ വെ​​ച്ചോ ന​​ഷ്ട​​പ്പെ​​ട്ട ‘സൗ​​ന്ദ​​ര്യം’ ഈ ​​സി​​നി​​മ​​യി​​ൽ​​നി​​ന്ന് ക​​ണ്ടെ​​ത്താ​​നാ​​യി എ​​ന്ന് തു​​റ​​ന്നു​​പ​​റ​​യാം. അ​​ത് സം​​വി​​ധാ​​യ​​ക​​ന്‍റെ വ​​ലി​​യ ക​​ഴി​​വു​​ത​​ന്നെ. അ​​ദ്ദേ​​ഹം നേ​​ര​​ത്തെ ചെ​​യ്ത ‘ജാ​​ൻ എ ​​മ​​ൻ’, ‘മ​​ഞ്ഞു​​മ്മ​​ൽ ബോ​​യ്സ്’ എ​​ന്നി​​വ​​യെ​​ല്ലാം ത​​ന്നെ ഒ​​രു​​ത​​ര​​ത്തി​​ൽ ന​​ഷ്ട​​പ്പെ​​ട​​ലി​​ന്‍റെ ആ​​ഴ​​ങ്ങ​​ളോ, ഒ​​റ്റ​​പ്പെ​​ട​​ലി​​ന്‍റെ വേ​​ദ​​ന​​യോ, സ്നേ​​ഹം ന​​ഷ്ട​​പ്പെ​​ടു​​ന്ന അ​​വ​​സ്ഥ​​യോ​​ടു​​ള്ള പ​​രി​​ഭ​​വ​​മോ ഒ​​ക്കെ​​യാ​​ണ് പ്ര​​മേ​​യ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. അ​​തേ​​ത​​ല​​ത്തി​​ൽ ത​​ന്നെ​​യാ​​ണ് ഈ ​​സി​​നി​​മ​​യു​​ടെ പാ​​റ്റേ​​ണും സം​​വി​​ധാ​​യ​​ക​​ൻ വി​​ക​​സി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.

ക​​ണ്ണീ​​ർ വാ​​ർ​​ക്കു​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ കൊ​​ണ്ട​​ല്ല ഇ​​തി​​ലെ അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധ​​ത്തെ കാ​​ണി​​ച്ച​​തെ​​ന്ന​​ത് എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട​​താ​​ണ്. ഒ​​രു കു​​ട്ടി​​യി​​ലൂ​​ടെ കാ​​ണു​​ന്ന കാ​​ഴ്ച​​ക​​ളി​​ലെ മാ​​ന​​സി​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ന​​മ്മെ ചി​​ന്തി​​പ്പി​​ക്കു​​ന്ന​​താ​​ണ്. ആ ​​കു​​ട്ടി​​യു​​ടെ തീ​​വ്ര​​വും ആ​​ഴ​​മേ​​റി​​യ​​തു​​മാ​​യ ക​​ണ്ണു​​ക​​ളി​​ലും പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളി​​ലെ അ​​വ​​ന്റെ ചെ​​റി​​യ (അ​​തി​​രു​​ക​​ട​​ന്ന) കു​​റ്റ​​കൃ​​ത്യ പ്ര​​വ​​ണ​​ത​​ക​​ളി​​ലും ന​​മു​​ക്ക​​ത് കാ​​ണാ​​ൻ ക​​ഴി​​യും.

ഇ​​തി​​ലെ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലെ വി​​ധി​​ന്യാ​​യം പ​​റ​​യ​​ൽ പ്രാ​​യോ​​ഗി​​ക​​മ​​ല്ല. മ​​റി​​ച്ച് എ​​ങ്ങ​​നെ അ​​വ​​രെ മ​​ന​​സ്സി​​ലാ​​ക്കാം എ​​ന്നു​​ള്ള​​തി​​ലാ​​ണ് കാ​​ര്യം. ഇ​​വി​​ടെ നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം അ​​വ​​രു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​വേ​​ണ്ടി അ​​വ​​രാ​​ൽ​​ത​​ന്നെ സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​ണ്. വേ​​ട്ട​​യാ​​ടാ​​ൻ പി​​ന്നാ​​ലെ​​യെ​​ത്തു​​ന്ന ക​​ഴു​​ക​​ൻ ക​​ണ്ണു​​ക​​ളി​​ൽ​​നി​​ന്ന് അ​​മ്മ​​ക്ക് സ്വ​​ന്ത​​മാ​​യും മ​​ക​​നെ​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്. അ​​തേ​​സ​​മ​​യം അ​​മ്മ​​ക്കു​​വേ​​ണ്ടി ത​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യ യ​​ജ​​മാ​​ന​​നെ (ടൊ​​വി​​നോ തോ​​മ​​സ്) പൊ​​ലീ​​സി​​ന് ഒ​​റ്റി​​ക്കൊ​​ടു​​ക്കു​​മ്പോ​​ൾ, ആ ​​പ്ര​​വൃ​​ത്തി​​യി​​ലെ ശ​​രി​​കേ​​ടു​​ക​​ളെ കു​​റി​​ച്ച് ചി​​ന്തി​​ച്ചു​​പോ​​കും. പൊ​​ലീ​​സ് പി​​ടി​​ച്ചു കൊ​​ണ്ടു​​പോ​​ക​​വെ യ​​ജ​​മാ​​ന​​ൻ പ​​റ​​യു​​ന്ന ‘‘സ്വ​​ന്തം അ​​മ്മ​​ക്കു​​വേ​​ണ്ടി​​യ​​ല്ലേ, സാ​​ര​​ല്ല’’ എ​​ന്ന ഡ​​യ​​ലോ​​ഗി​​ലൂ​​ടെ ഇ​​തി​​നെ സി​​നി​​മ സ​​മ​​ർ​​ഥ​​മാ​​യി സാ​​ധൂ​​ക​​രി​​ക്കു​​ന്നു. ഇ​​വി​​ടെ ശ​​രി​​യേ​​ത്, തെ​​റ്റേ​​ത് എ​​ന്ന തി​​രി​​ച്ച​​റി​​വു​​ക​​ൾ പ്രേ​​ക്ഷ​​ക​​നെ​​കൊ​​ണ്ട് ചി​​ന്തി​​പ്പി​​ച്ചെ​​ടു​​ക്കാ​​നാ​​ണ് സി​​നി​​മ പ​​റ​​യാ​​തെ പ​​റ​​യു​​ന്ന​​ത്.

ബ്രി​​ല്യ​​ന്റ് കാ​​സ്റ്റി​​ങ്

സി​​നി​​മ​​ക്കു​​വേ​​ണ്ട ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മു​​ള്ള ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​ത​​ന്നെ ക​​ണ്ടെ​​ത്തി എ​​ന്ന​​തി​​ന് കാ​​സ്റ്റി​​ങ് ഡ​​യ​​റ​​ക്ട​​ർ ഗ​​ണ​​പ​​തി​​ക്ക് കൈ​​യ​​ടി ന​​ൽ​​കാം. സി​​നി​​മ​​യി​​ൽ അ​​ഭി​​ന​​യി​​ക്കാ​​തെ മാ​​റി​​നി​​ന്ന് എ​​ക്സി​​ക്യൂ​​ട്ടി​​വ് പ്രൊ​​ഡ്യൂ​​സ​​റാ​​യും അ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ച​​ത് ഉ​​ചി​​ത​​മാ​​യി. സി​​നി​​മ​​യു​​ടെ നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽ പു​​തു​​മു​​ഖ​​താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ക​​യും ഓ​​ഡി​​ഷ​​നു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. ഒ​​ന്നി​​നൊ​​ന്ന് മി​​ക​​ച്ച അ​​ഭി​​ന​​യ പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​കൊ​​ണ്ട് സ​​മ്പ​​ന്ന​​മാ​​ണ് ഈ ​​സി​​നി​​മ. നാ​​യി​​ക​​യും ബാ​​ല​​ന്‍റെ അ​​മ്മ​​യാ​​യും ഫ​​ർ​​സാ​​ന പാ​​ല​​ത്തി​​ങ്ങ​​ൽ നി​​റ​​ഞ്ഞാ​​ടി​​യ​​പ്പോ​​ൾ ആ​​ദി​​ശേ​​ഷ​​നും മു​​ഹ​​മ്മ​​ദ് സി​​നാ​​നും ബാ​​ല​​ൻ എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തിന്‍റെ ജീ​​വി​​തം വെ​​ളു​​ത്ത ചു​​മ​​രി​​ൽ ക​​ള​​ർ പെ​​ൻ​​സി​​ൽ​​കൊ​​ണ്ട് വ​​ര​​ച്ചി​​ടു​​ക​​യാ​​യി​​രു​​ന്നു.

ഒ​​റ്റ​​പ്പെ​​ട്ട മ​​നോ​​വി​​ഷ​​മ​​ത്തി​​ലും ഉ​​ശി​​രു​​ള്ള മ​​ന​​സ്സു​​മാ​​യി ത​​നി​​ക്കു​​മേ​​ൽ വ​​രു​​ന്ന വെല്ലുവിളികളെ തോ​​ക്കി​​ൻ​​മു​​ന​​യി​​ലൂ​​ടെ നേരിടുന്ന മു​​ത്ത​​ശ്ശി ക​​ഥാ​​പാ​​ത്ര​​മാ​​യ ഡോ​​ളി ജൂ​​ൺ സി​​നി​​മ​​യു​​ടെ ന​​ട്ടെ​​ല്ലാ​​യി​​ത​​ന്നെ ഉ​​യ​​ർ​​ന്നു​​നി​​ന്നു. അ​​ബ്ബാ​​സ് എ​​ന്ന അ​​ബ്ബ​​യാ​​യി ടൊ​​വി​​നോ തോ​​മ​​സ് ഒ​​ര​​സാ​​ധാ​​ര​​ണ പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ചി​​ല മാ​​ന​​റി​​സ​​ങ്ങ​​ളും ശ​​രീ​​ര​​ഘ​​ട​​ന​​യും അ​​രോ​​ച​​ക​​മാ​​യി തോ​​ന്നി. ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടു​​ന്ന സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ​​കൊ​​ണ്ട് അ​​ദ്ദേ​​ഹം ക​​ഥാ​​പാ​​ത്ര​​ത്തെ മ​​റ​​ന്നു​​പോ​​യ​​താ​​യി പ്രേ​​ക്ഷ​​ക​​നു തോ​​ന്നി​​യെ​​ങ്കി​​ൽ അ​​തി​​ശ​​യ​​മി​​ല്ല. കൂ​​ടാ​​തെ ബീ​​ന ആ​​ന്റ​​ണി, ജീ​​ൻ പോ​​ൾ ലാ​​ൽ എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ റോ​​ളു​​ക​​ൾ മി​​ക​​ച്ച​​താ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ച്ചു.

പ​​തി​​ഞ്ഞ​​താ​​ള​​ത്തി​​ൽ മു​​ന്നേ​​റു​​ന്ന സി​​നി​​മ​​ക്ക് എ​​ന്തു​​കൊ​​ണ്ടും ചേ​​രു​​ന്ന​​താ​​യി​​രു​​ന്നു സു​​ശി​​ൻ ശ്യാ​​മി​​ന്‍റെ മൂ​​ഡി പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​തം. ഓ​​രോ രം​​ഗ​​ത്തി​​നും വേ​​ണ്ട ഉ​​ചി​​ത​​മാ​​യ വി​​കാ​​ര​​പ്ര​​ക​​ട​​ന​​ങ്ങ​​ളെ പ്രേ​​ക്ഷ​​ക​​രു​​ടെ ഉ​​ള്ളി​​ലേ​​ക്ക് പ​​ട​​ർ​​ത്താ​​ൻ സു​​ശി​​ന്‍റെ സം​​ഗീ​​തം സ​​ഹാ​​യ​​ക​​മാ​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ, കു​​ട്ടി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള സം​​ഗീ​​തം, അ​​ത് അ​​വ​​രി​​ൽ​​നി​​ന്ന് ത​​ന്നെ ക​​ണ്ടെ​​ത്തി അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് വി​​ജ​​യി​​ക്കാ​​നാ​​യി. ക​​ഥ​​യു​​ടെ ഒ​​ഴു​​ക്കി​​നെ താ​​ളം​​കൊ​​ണ്ട് മു​​ന്നേ​​റു​​ന്ന സം​​ഗീ​​ത​​മു​​ള്ള​​ത് സി​​നി​​മ​​ക്ക് എ​​ന്നു​​മൊ​​രു അ​​നു​​ഗ്ര​​ഹ​​മാ​​ണ്. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ സി​​നി​​മ​​ക്ക് കാ​​മ​​റ ച​​ലി​​പ്പി​​ച്ച ഷൈ​​ജു ഖാ​​ലി​​ദ് ചി​​ല മി​​ക​​ച്ച ഇ​​മേ​​ജ​​റി​​ക​​ൾ​​ത​​ന്നെ പ്രേ​​ക്ഷ​​ക​​ന് സ​​മ്മാ​​നി​​ച്ചി​​ട്ടു​​ണ്ട്. അ​​ധി​​ക​​മാ​​യ ക്ലോ​​സ്-​​അ​​പ് ഷോ​​ട്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​തെ ചു​​റ്റു​​പാ​​ടു​​ക​​ളെ​​യും അ​​തി​​ലെ ച​​ല​​ന​​ങ്ങ​​ളെ​​യും സൂ​​ക്ഷ്മ​​മാ​​യി ഒ​​പ്പി​​യെ​​ടു​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​മ​​റ​​ക്ക് സാ​​ധി​​ച്ച​​താ​​യി കാ​​ണാം.

വി​​വി​​ധ കാ​​ല​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന സി​​നി​​മ​​യാ​​യി​​ട്ടും ഓ​​രോ കാ​​ല​​ങ്ങ​​ളി​​ലെ സൗ​​ന്ദ​​ര്യ​​വും മാ​​റ്റ​​ങ്ങ​​ളും കൃ​​ത്യ​​മാ​​യി​​ത​​ന്നെ ഇ​​തി​​ൽ കോ​​റി​​യി​​ട്ടി​​ട്ടു​​ണ്ട്. അ​​ജ​​യ​​ൻ ചാ​​ലി​​ശ്ശേ​​രി​​യു​​ടെ വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത നി​​ർ​​മാ​​ണ രൂ​​പ​​ക​​ൽ​​പ​​ന​​യും ശ്രീ​​ക് വാ​​രി​​യ​​റു​​ടെ അ​​സാ​​ധാ​​ര​​ണ​​മാ​​യ ക​​ള​​റി​​ങ്ങും സി​​നി​​മ​​യു​​ടെ സ​​ത്ത​​യെ ഊ​​ന്നി​​പ്പ​​റ​​ഞ്ഞ​​തി​​ന് വ​​ള​​രെ​​യ​​ധി​​കം പ്ര​​ശം​​സ അ​​ർ​​ഹി​​ക്കു​​ന്നു. വി​​വേ​​ക് ​​ഹ​​ർ​​ഷ​​ന്റെ മാ​​സ്റ്റ​​ർ​​ഫു​​ൾ എ​​ഡി​​റ്റി​​ങ്ങും മി​​ക​​ച്ച​​താ​​ണ്.

സാ​​ധ്യ​​ത​​ക​​ളെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​തെ പോ​​യ ക്ലൈ​​മാ​​ക്സ്

ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം പ​​തി​​ഞ്ഞു​​പോ​​യ സി​​നി​​മ​​യു​​ടെ താ​​ളം ക്ലൈ​​മാ​​ക്സി​​ലെ​​ത്തു​​മ്പോ​​ൾ തി​​രി​​കെ വ​​രു​​ന്ന​​താ​​യി തോ​​ന്നു​​മെ​​ങ്കി​​ലും അ​​തി​​ന്‍റെ പൂ​​ർ​​ണ​​ത​​യി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു. പ്ര​​മേ​​യം ര​​സ​​ക​​ര​​മാ​​ണെ​​ങ്കി​​ലും, ശ​​ക്ത​​മാ​​യ വൈ​​കാ​​രി​​ക ബി​​ൽ​​ഡ്-​​അ​​പ്പി​​ന്റെ അ​​ഭാ​​വം അ​​തി​​ന്റെ പൂ​​ർ​​ണ ശേ​​ഷി​​യി​​ലെ​​ത്തു​​ന്ന​​തി​​ൽ നി​​ന്ന് അ​​തി​​നെ ത​​ട​​യു​​ന്നു. ശ​​രി​​യാ​​യ വൈ​​കാ​​രി​​ക സ്പ​​ന്ദ​​ന​​ങ്ങ​​ൾ സി​​നി​​മ​​യെ മ​​റ്റൊ​​രു​​ത​​ല​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​മാ​​യി​​രു​​ന്നു, പ​​ക്ഷേ അ​​വ​​സാ​​നം അ​​ൽ​​പം നി​​രാ​​ശ​​ജ​​ന​​ക​​മാ​​യി തോ​​ന്നി.

‘ഗം​​ഭീ​​ര സി​​നി​​മ’ എ​​ന്ന പേ​​രു​​ണ്ടാ​​ക്കാ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്ന സി​​നി​​മ​​യെ ‘ന​​ല്ല സി​​നി​​മ’ എ​​ന്ന ടാ​​ഗി​​ലേ​​ക്ക് മാ​​റ്റി​​പ്പോ​​യി എ​​ന്ന് അ​​വാ​​സ​​ന ഭാ​​ഗ​​ത്തെ ചി​​ല രം​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്നു. കാ​​ര​​ണം സി​​നി​​മ​​യു​​ടെ ആ​​ദ്യ​​പ​​കു​​തി അ​​ത്ര​​മേ​​ൽ മ​​നോ​​ഹ​​ര​​മാ​​യി​​രു​​ന്നു. അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധം എ​​ക്സ് പ്ലോ​​ർ ചെ​​യ്ത ആ​​ദ്യ​​പ​​കു​​തി​​യി​​ൽ നി​​ന്ന് പാ​​ടെ വി​​ഭി​​ന്ന​​മാ​​യി മ​​റ്റു പ​​ല ട്രാ​​ക്കു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് സി​​നി​​മ പോ​​വു​​ന്ന​​ത്. പൊ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​വും ഫ്ലാ​​ഷ് ബാ​​ക്കും അ​​ത്ര കാ​​ര്യ​​ക്ഷ​​മ​​മാ​​യി തോ​​ന്നി​​യി​​ല്ല. ആ​​ദ്യ പ​​കു​​തി​​യി​​ലെ കൈ​​യ​​ട​​ക്കം ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് തോ​​ന്നി​​യ​​ത്. എ​​ങ്കി​​ലും സി​​നി​​മ പ​​റ​​യാ​​നു​​ദ്ദേ​​ശി​​ച്ച വി​​ഷ​​യ​​ത്തി​​ൽ​​നി​​ന്ന് ഒ​​രി​​ക്ക​​ൽ​​പോ​​ലും വ്യ​​തി​​ച​​ലി​​ക്കു​​ന്നി​​ല്ലെ​​ന്ന് എ​​ടു​​ത്തു​​പ​​റ​​യു​​ക​​ത​​ന്നെ വേ​​ണം.

സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലെ ടോ​​ക്സി​​സി​​റ്റി (Toxicity)

മ​​ക്ക​​ൾ​​ക്കു​​വേ​​ണ്ടി ജീ​​വി​​ക്കു​​ന്നു, എ​​ന്ന് പൊ​​തു​​വെ പ​​റ​​യു​​ന്ന കാ​​ര്യ​​മാ​​ണെ​​ങ്കി​​ലും അ​​തി​​ലെ അ​​മി​​ത സ്നേ​​ഹം മ​​ക്ക​​ളെ വ​​ഴി​​തെ​​റ്റി​​ക്കാ​​നേ ഉ​​പ​​ക​​രി​​ക്കൂ എ​​ന്ന പൊ​​തു​​ത​​ത്ത്വം ഈ ​​സി​​നി​​മ​​ക്കു ബാ​​ധ​​ക​​മാ​​ണെ​​ന്ന് തോ​​ന്നു​​ന്നു. സ്നേ​​ഹം സാ​​ധാ​​ര​​ണ​​യാ​​യി ക​​രു​​ത​​ൽ, ബ​​ഹു​​മാ​​നം, വി​​ശ്വാ​​സം, പ​​ര​​സ്പ​​ര സ്വാ​​ത​​ന്ത്ര്യം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ചി​​ല​​പ്പോ​​ൾ സ്നേ​​ഹ​​ത്തി​​ന്റെ പേ​​രി​​ൽ പ്ര​​ക​​ടി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ചി​​ല പെ​​രു​​മാ​​റ്റ​​ങ്ങ​​ൾ ബ​​ന്ധ​​ത്തെ ആ​​രോ​​ഗ്യ​​ക​​ര​​മാ​​ക്കു​​ന്ന​​തി​​ന് പ​​ക​​രം ദോ​​ഷ​​ക​​ര​​മാ​​ക്കു​​ക​​യും ചെ​​യ്യാം. ഇ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ൾ ബാ​​ല​​ന്‍റെ ജീ​​വി​​ത​​ത്തെ​​യും സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്.

ടോ​​ക്സി​​ക് സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ പ​​ല​​രൂ​​പ​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക. അ​​മി​​ത​​ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ​​ബോ​​ധം, പ​​ങ്കാ​​ളി​​യു​​ടെ സ്വ​​കാ​​ര്യ​​ത​​യി​​ൽ അ​​നാ​​വ​​ശ്യ ഇ​​ട​​പെ​​ട​​ൽ, നി​​ര​​ന്ത​​ര​​മാ​​യ സം​​ശ​​യം, മ​​റ്റേ​​യാ​​ളു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ശ്ര​​മം, ‘‘നി​​ന്നെ സ്നേ​​ഹി​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ്’’ എ​​ന്ന പേ​​രി​​ൽ സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ അ​​തി​​ന്റെ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്. ഇ​​ത്ത​​രം പെ​​രു​​മാ​​റ്റ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും സ്നേ​​ഹ​​ത്തി​​ന്റെ അ​​ട​​യാ​​ള​​മാ​​യി തെ​​റ്റി​​ദ്ധ​​രി​​ക്ക​​പ്പെ​​ടാ​​റു​​ണ്ട്.

സ്നേ​​ഹ​​ പ്രകടനത്തി​​ലെ ടോ​​ക്സി​​സി​​റ്റി​​യു​​ടെ മ​​റ്റൊ​​രു രൂ​​പ​​മാ​​ണ് വൈ​​കാ​​രി​​ക നി​​യ​​ന്ത്ര​​ണം (emotional manipulation). കു​​റ്റ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ക, സ്വ​​ന്തം ഇ​​ഷ്ട​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​പ്പി​​ക്കാ​​ൻ വി​​കാ​​ര​​ങ്ങ​​ളെ ആ​​യു​​ധ​​മാ​​ക്കു​​ക, അ​​ല്ലെ​​ങ്കി​​ൽ എ​​തി​​ർ​​പ്പ് പ്ര​​ക​​ടി​​പ്പി​​ക്കു​​മ്പോ​​ൾ അ​​വ​​ഗ​​ണി​​ക്കു​​ക​​യോ ശി​​ക്ഷി​​ക്കു​​ക​​യോ ചെ​​യ്യു​​ക തു​​ട​​ങ്ങി​​യ പ്ര​​വൃ​​ത്തി​​ക​​ൾ ബ​​ന്ധ​​ത്തി​​ന്റെ ആ​​രോ​​ഗ്യ​​ത്തെ ബാ​​ധി​​ക്കു​​ന്നു. ഇ​​വി​​ടെ അ​​മ്മ​​യു​​ടെ ചി​​ല നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ ആ ​​ബാ​​ല​​നു ന​​ഷ്ട​​മാ​​യ​​ത് ക​​ല​​ർ​​പ്പി​​ല്ലാ​​ത്തൊ​​രു ബാ​​ല്യ​​വും ക​​ളി​​ചി​​രി​​ക​​ളു​​മാ​​ണ്. സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ മ​​റ്റൊ​​രാ​​ളു​​ടെ വ​​ള​​ർ​​ച്ച​​ക്കും സ​​ന്തോ​​ഷ​​ത്തി​​നും സ​​ഹാ​​യ​​ക​​ര​​മാ​​കു​​മ്പോ​​ഴാ​​ണ് അ​​വ യ​​ഥാ​​ർ​​ഥ അ​​ർ​​ഥ​​ത്തി​​ൽ സ്നേ​​ഹ​​മാ​​യി മാ​​റു​​ന്ന​​ത്.

ബാ​​ല​​നെ അ​​മ്മ എ​​ങ്ങ​​നെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്നു, അ​​വ​​നു സം​​ഭ​​വി​​ച്ച ബാ​​ല്യ​​കാ​​ല ആ​​ഘാ​​ത​​ങ്ങ​​ളെ കു​​റി​​ച്ചു​​ള്ള അ​​വ​​ബോ​​ധം, അ​​ടി​​സ്ഥാ​​ന​​മാ​​യി അ​​വ​​ന്‍റെ ന​​ല്ല വ​​ള​​ർ​​ച്ച​​ക്കു വേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​ഖ്യാ​​ന​​ത്തി​​ലെ മ​​നഃ​​ശാ​​സ്ത്ര​​പ​​ര​​മാ​​യ ഘ​​ട​​ക​​ങ്ങ​​ൾ​​പോ​​ലും ഈ ​​സി​​നി​​മ ഗൗ​​ര​​വ​​മാ​​യി എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന് പ​​റ​​യേ​​ണ്ടി​​വ​​രും. അ​​തി​​നാ​​ൽ, സ്നേ​​ഹ​​ത്തി​​ന്റെ തീ​​വ്ര​​ത​​യ​​ല്ല ഒ​​രു ബ​​ന്ധ​​ത്തി​​ന്റെ ഗു​​ണ​​നി​​ല​​വാ​​രം നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്; മ​​റി​​ച്ച് അ​​തി​​ൽ എ​​ത്ര​​മാ​​ത്രം പ​​ര​​സ്പ​​ര ബ​​ഹു​​മാ​​ന​​വും വി​​ശ്വാ​​സ​​വും സ്വാ​​ത​​ന്ത്ര്യ​​വും നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ന്ന​​തി​​ൽ കൂ​​ടി​​യാ​​ണ്.

 

പ​​രി​​സ്ഥി​​തി സി​​നി​​മ

ചാ​​ൾ​​സ് ഡാ​​ർ​​വി​​ന്‍റെ ‘സ​​ർ​​വൈ​​വ​​ൽ ഓ​​ഫ് ദി ​​ഫി​​റ്റ​​സ്റ്റ്’ എ​​ന്ന ആ​​ശ​​യ​​ത്തോ​​ട് ചേ​​രു​​ന്ന സ്വ​​ഭാ​​വ​​മു​​ള്ള സി​​നി​​മ​​യാ​​ണ് ‘ബാ​​ല​​ൻ ദ ​​ബോ​​യ്’. അ​​തോ​​ടൊ​​പ്പം ഇ​​തൊ​​രു പ​​രി​​സ്ഥി​​തി സി​​നി​​മ​​യാ​​ണെ​​ന്നും പ​​റ​​യാ​​വു​​ന്ന​​താ​​ണ്. പ​​രി​​സ്ഥി​​തി​​യോ​​ട് ഏ​​റ്റ​​വും ന​​ന്നാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന​​വ​​യും അ​​തി​​ജീ​​വ​​ന​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​വ​​യു​​മാ​​യ ജീ​​വി​​ക​​ൾ മാ​​ത്ര​​മേ ഭൂ​​മി​​യി​​ൽ നി​​ല​​നി​​ൽ​​ക്കൂ എ​​ന്ന ഡാ​​ർ​​വി​​ന്‍റെ ആ​​ശ​​യ​​ത്തി​​ലേ​​ക്ക് വ​​ന്നു​​ചേ​​രു​​ന്നു​​ണ്ട് സി​​നി​​മ​​യു​​ടെ ക​​ഥാ​​ബീ​​ജം. എ​​ന്നാ​​ല​​ത് അ​​ക്ര​​മാ​​സ​​ക്ത​​ത​​യി​​ലൂ​​ടെ​​യ​​ല്ല, പ​​ക​​രം ദൃ​​ഢ​​നി​​ശ്ച​​യ​​ത്തി​​ലൂ​​ടെ​​യും ബു​​ദ്ധി​​പ​​ര​​മാ​​യ നി​​രീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ​​യു​​മാ​​ണെ​​ന്നു മാ​​ത്രം.

പ​​രി​​സ്ഥി​​തി-​​മ​​നു​​ഷ്യ​​ൻ-​​ആ​​വാ​​സം-​​നി​​ല​​നി​​ൽ​​പ് എ​​ന്നി​​വ​​യി​​ലൂ​​ടെ ഊ​​ന്നി​​കൊ​​ണ്ട് ചി​​ന്തി​​ക്കു​​മ്പോ​​ൾ കാ​​ടും വേ​​ട്ട​​ക്കി​​റ​​ങ്ങു​​ന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളും അ​​വ​​യി​​ൽ​​നി​​ന്ന് ര​​ക്ഷ​​തേ​​ടി കു​​ഞ്ഞു​​ങ്ങ​​ളെ​​യു​​മെ​​ടു​​ത്ത് മ​​റ്റൊ​​രി​​ട​​ത്തേ​​ക്ക് അ​​ഭ​​യം​​തേ​​ടു​​ന്ന കൊ​​ച്ചു മൃ​​ഗ​​ങ്ങ​​ളും​​പോ​​ലെ ഇ​​തി​​ലെ അ​​മ്മ​​യേ​​യും കു​​ഞ്ഞി​​നെ​​യും അ​​വ​​രു​​ടെ ആ​​വാ​​സ, അ​​തി​​ജീ​​വ​​ന സാ​​ഹ​​സ​​ങ്ങ​​ളെ​​യും ക​​ണ്ടെ​​ത്താ​​നാ​​വു​​ന്ന​​താ​​ണ്. പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും അ​​തി​​ശ​​യ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള കു​​തി​​പ്പി​​ന് ‘ബാ​​ല​​ൻ ദ ​​ബോ​​യ്’ ഒ​​രു ദി​​ശ​​യാ​​യി തീ​​ര​​ട്ടെ.

News Summary - toxic Love and Survival in Balan the Boy