ഫോർട്ട് കൊച്ചിയിലെ അമാനുഷിക കാഴ്ചകൾ

പ്രിൻസ് ജോയ് സംവിധാനം ചെയ്ത, ജയിംസ് സെബാസ്റ്റിൻ തിരക്കഥ എഴുതിയ ‘ടൈറ്റൻസ്’ എന്ന സിനിമ കാണുന്നു. നിശ്ശബ്ദ സിനിമകളുടെ കാലത്താണ് ജോർജ് മെലിയസിന്റെ ‘എ ട്രിപ് ടു ദ മൂൺ’ എന്ന ചിത്രം വരുന്നത്. 1902ൽ പുറത്തിറങ്ങി ലോകശ്രദ്ധ ആകർഷിച്ച സയൻസ് ഫിക്ഷൻ-ഫാന്റസി ചിത്രമായിരുന്നു ‘എ ട്രിപ് ടു ദ മൂൺ’. ശബ്ദസിനിമകളുടെ വരവോടെ ഫാന്റസി സ്വഭാവമുള്ള സിനിമകളുടെ വരവിലും ഗണ്യമായ മാറ്റമുണ്ടായി. ആ കാലഘട്ടത്തിലിറങ്ങിയ ‘കിങ് കോങ്’ ഒരു ഐേക്കാണിക് ചിത്രമായി മാറി. 1980കളോടെ ലോക സിനിമയിൽ സയൻസ് ഫിക്ഷൻ-ഫാന്റസി ചിത്രങ്ങൾ ധാരാളമായി വന്നുതുടങ്ങി. ആ കാലഘട്ടത്തിലാണ് ജിം ഹെൻസണിന്റെ ‘ദ ഡാർക്ക് ക്രിസ്റ്റൽ’, ‘ലാബ്റിൻത്’ എന്നിവയും...
Your Subscription Supports Independent Journalism
View Plansപ്രിൻസ് ജോയ് സംവിധാനം ചെയ്ത, ജയിംസ് സെബാസ്റ്റിൻ തിരക്കഥ എഴുതിയ ‘ടൈറ്റൻസ്’ എന്ന സിനിമ കാണുന്നു.
നിശ്ശബ്ദ സിനിമകളുടെ കാലത്താണ് ജോർജ് മെലിയസിന്റെ ‘എ ട്രിപ് ടു ദ മൂൺ’ എന്ന ചിത്രം വരുന്നത്. 1902ൽ പുറത്തിറങ്ങി ലോകശ്രദ്ധ ആകർഷിച്ച സയൻസ് ഫിക്ഷൻ-ഫാന്റസി ചിത്രമായിരുന്നു ‘എ ട്രിപ് ടു ദ മൂൺ’. ശബ്ദസിനിമകളുടെ വരവോടെ ഫാന്റസി സ്വഭാവമുള്ള സിനിമകളുടെ വരവിലും ഗണ്യമായ മാറ്റമുണ്ടായി. ആ കാലഘട്ടത്തിലിറങ്ങിയ ‘കിങ് കോങ്’ ഒരു ഐേക്കാണിക് ചിത്രമായി മാറി. 1980കളോടെ ലോക സിനിമയിൽ സയൻസ് ഫിക്ഷൻ-ഫാന്റസി ചിത്രങ്ങൾ ധാരാളമായി വന്നുതുടങ്ങി. ആ കാലഘട്ടത്തിലാണ് ജിം ഹെൻസണിന്റെ ‘ദ ഡാർക്ക് ക്രിസ്റ്റൽ’, ‘ലാബ്റിൻത്’ എന്നിവയും പുറത്തുവരുന്നത്. രണ്ടായിരങ്ങളിൽ ഈ വിഭാഗത്തിൽ ഒരു കുതിച്ചുചാട്ടമുണ്ടായി. ‘ലോർഡ് ഓഫ് ദ റിങ്സ്’, ‘ഹാരി പോട്ടർ’ തുടങ്ങിയ സിനിമകളുടെ വലിയ വിജയം ഈ കുതിച്ചുചാട്ടത്തിന് പ്രേരകശക്തിയായി.
ഇന്ത്യയിലും ഇത്തരം സിനിമകളുടെ വളർച്ചയുണ്ടായി. ദാദാ സാഹെബ് ഫാൽക്കെ സംവിധാനം ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ‘രാജ ഹരിശ്ചന്ദ്ര’യിലും ഫാന്റസി എലിമെന്റുകൾ കാണാം. 1926ൽ പുറത്തിറങ്ങിയ ‘ബുൾബുൾ-ഇ-പാരിസ്ഥാൻ’ എന്ന ഫാന്റസി ചിത്രത്തിലൂടെ ഫാത്മ ബീഗം ആദ്യ ഇന്ത്യൻ സംവിധായികയായി മാറി. തമിഴ്, തെലുഗു, കന്നട ഭാഷകളിലായിരുന്നു ഇത്തരം സിനിമകൾ കൂടുതലായി വികാസം പ്രാപിച്ചത്. അത്തരത്തിൽ ശ്രദ്ധേയമായ തമിഴ് ചിത്രമായിരുന്നു എ. കാശിലിംഗം സംവിധാനം ചെയ്ത് എം.ജി.ആർ, ഭാനുമതി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1963ൽ പുറത്തിറങ്ങിയ ‘കലൈ അരസി’. ഈ ചിത്രത്തിലെ പേടകം ഏറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം നിരൂപക ശ്രദ്ധ നേടുകയും ചെയ്തു.
1987ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ഇന്ത്യ’ ബോളിവുഡിലെ ഫാന്റസി ചിത്രങ്ങളുടെ ഒരു ലാൻഡ് മാർക്കായി എന്നുതന്നെ പറയാം. ഇന്ത്യയിലെ ആദ്യത്രിമാന ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ 1984ൽ മലയാളത്തിൽനിന്ന് പുറത്തുവന്നു. ജിജോ പുന്നൂസ് സംവിധാനം ചെയ്ത് നവോദയ അപ്പച്ചൻ നിർമിച്ച ഈ ഫാന്റസി ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. അവിടെനിന്നിങ്ങോട്ട് പല കഥാസന്ദർഭങ്ങളുള്ള ചിത്രങ്ങൾ ഈ ഴോണറിൽ വന്നു. അതിൽ വലിയ വിജയമായി മാറിയ മണിച്ചിത്രത്താഴും ഉൾപ്പെടുന്നു. 1991ൽ പുറത്തിറങ്ങിയ പത്മരാജന്റെ ‘ഞാൻ ഗന്ധർവനും’ രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ 1997ൽ ഓസ്കർ എൻട്രി നേടിയ ‘ഗുരു’വും 2000ൽ പുറത്തിറങ്ങിയ ‘ദേവദൂതനും’ 2005ൽ പുറത്തിറങ്ങിയ ‘അനന്തഭദ്ര’വുമുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ ഈ ഴോണറിൽ വരുന്നവയാണ്. ഇങ്ങനെ കോമഡി-ഫാന്റസി വിഭാഗത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ മലയാളചിത്രമാണ് തിയറ്റർ റിലീസായി വന്ന ‘ടൈറ്റൻസ്’.
‘അനുഗ്രഹീതൻ ആന്റണി’ക്കുശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘ടൈറ്റൻസ്’. ജയിംസ് സെബാസ്റ്റിൻ തിരക്കഥ എഴുതിയ ചിത്രം നേരമ്പോക്ക് മാനുവൽ മൂവിമേക്കേഴ്സ്, അവനീർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ നിർമാണ കമ്പനികളുടെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കേരളത്തിൽ മാജിക് ഫ്രെയിംസിനും പുറത്ത് ഫാർസ് ഫിലിംസിനുമാണ് ‘ടൈറ്റൻസി’ന്റെ വിതരണാവകാശം.
ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ നിസാം, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിരയുള്ള ചിത്രം ഫാന്റസിയും സാഹചര്യത്തിനനുസരിച്ചുള്ള തമാശകളും ഇടകലർത്തിയാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലമാണ് ഇത്തവണ കഥ പറയുന്നതിനായി പ്രിൻസ് ജോയ് തിരഞ്ഞെടുക്കുന്നത്.
ഫോർട്ട് കൊച്ചിയെ അടക്കി ഭരിച്ച പൈലിയുടെ മരണശേഷമുള്ള കഥയാണ് സിനിമ പറയുന്നത്. പൈലിയുടെ മരണശേഷം അയാളുടെ വലംകൈയായ ആന്റണി, പൈലിയുടെ മകന്റെ കൂട്ടത്തിലെ ഒരാളായി മാറുന്നു. എന്നാൽ, പൈലിയുടെ മകനായ പീറ്റർ -ബേബി ജീൻ അവതരിപ്പിക്കുന്ന കഥാപാത്രം- ആന്റണിക്ക് ഒരു വിലയും കൊടുക്കുന്നില്ല. എന്നും പരിഹാസവും അവഹേളനങ്ങളും മാത്രം. അതിൽ മനം മടുത്ത ആന്റണിയും അയാളുടെ സുഹൃത്ത് അൻവറും -നിഹാൽ നിസാം അവതരിപ്പിക്കുന്ന കഥാപാത്രം- ഒരു നല്ല പണി നടത്താൻ തീരുമാനിക്കുന്നു. അതിനായി അവർക്ക് മൂന്നാമതൊരാളുടെ സഹായം ആവശ്യമായി വരുന്നതും സഹായിയായി അവരുടെ അടുക്കലേക്ക് വിനായകൻ അവതരിപ്പിക്കുന്ന റെജിമോൻ വരുന്നതും തുടർന്ന് ആ മൂന്നുപേരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സമൂഹത്തിൽ നിലനിൽക്കുന്ന പൊതുബോധങ്ങളെ തകർക്കാൻ സിനിമ പലപ്പോഴും ശ്രമിക്കുന്നുണ്ട്. നന്മക്ക് എല്ലാ കാലത്തും കൊടുത്തുവന്നിരുന്ന വർണം ധവളവും തിന്മയുടേത് കരിയുമായിരുന്നെങ്കിൽ ഇവിടെ നേർവിപരീതമാണെന്നു കാണാം. മാലാഖയെയും ലൂസിഫറിനെയുമെല്ലാം ഓഫിസും സന്നാഹങ്ങളുമുള്ള ജീവനക്കാരായി ചിത്രീകരിച്ചുകൊണ്ടാണ് പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്നത്. മാലാഖക്ക് പ്രമോഷൻ കിട്ടണമെങ്കിൽ ഏതെങ്കിലുമൊരാളെ നേർവഴിക്കു നടത്തണം. അപ്പോൾ മാലാഖയുടെ വെളുത്ത തൂവലുകൾക്ക് കറുപ്പ് നിറമാകുന്നു.
അതിലൂടെ ഉദ്യോഗക്കയറ്റം ലഭിക്കുന്നു. ലൂസിഫറിന് ആദിമധ്യാന്തം വെളുത്ത വസ്ത്രമാണ് നൽകിയിരിക്കുന്നത്. മറ്റൊരു പൊളിച്ചെഴുത്ത് ഇത്തരം സൂപ്പർനാച്ചുറൽ പവറുകളെയെല്ലാം സാധാരണക്കാരായ മനുഷ്യർക്കിടയിൽ സർവസാധാരണക്കാരായി ജിവിക്കുന്ന കഥാപാത്രങ്ങളാക്കി മാറ്റിക്കൊണ്ടാണ്. ഗ്യാസും അടുപ്പുമെല്ലാം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും പകൽ എഴുന്നേറ്റ് ജോലിക്ക് പോവുകയും രാത്രി മൂടിപ്പുതച്ചുറങ്ങുകയും ചെയ്യുന്നവരാണ് ഈ സിനിമയിലെ അമാനുഷിക ശക്തികൾ. ചില സന്ദർഭങ്ങളിൽമാത്രം അവർ അവരുടെ ചിറകുവിടർത്തുകയും അമാനുഷികത പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സാങ്കേതികമായി ടൈറ്റൻസും മോശമല്ല. വിഷ്ണു ശർമയുടെ ഛായാഗ്രഹണം സ്ക്രീനിൽ തെളിയുന്ന കാഴ്ചകളെ മികവുറ്റതാക്കുന്നു. ഒരോന്നും എടുത്തുപറഞ്ഞില്ലെങ്കിലും എടുത്തുപറയേണ്ട ചിലതുണ്ട്. ആദ്യത്തേത് ആന്റണിയും കൂട്ടരും ഒരു ട്രക്കിനെ പിന്തുടരുന്ന ഷോട്ടാണ്. പിന്നത്തേത് അവസാനഭാഗത്തെ ആക്ഷൻ രംഗങ്ങളുടെ പകർത്തലാണ്. വൈഡ് ഫ്രയിമുകളിൽ ഒരുപാട് ആളുകളുള്ള ഹോളിവുഡ് സ്റ്റൈൽ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആക്ഷൻ രംഗങ്ങൾ വിഷ്ണു ശർമ കാമറക്കണ്ണുകളിൽ പതിയുന്നു. ചിത്രത്തിലെ വി.എഫ്. എക്സും കാഴ്ചയുടെ സൗന്ദര്യം കൂട്ടുന്നുണ്ട്. വലിയ ചിറകുകളും മറ്റുമുള്ള മാലാഖയെന്ന സങ്കൽപം കേരളത്തിന്റെ ഒരു നാടൻ കഥാസന്ദർഭത്തിലേക്ക് പറിച്ചുനടുക അത്ര എളുപ്പമല്ല.

‘ടൈറ്റൻസ്’ സിനിമയിൽ ജയസൂര്യയും വിനായകനും
ആ പറിച്ചുനടീലിൽ വന്നുചേരുന്ന വെല്ലുവിളികളെയെല്ലാം വിശാഖ് ബാബുവിന്റെ നേതൃത്വത്തിലുള്ള വി.എഫ്.എക്സ് ടീം അനായാസം മറികടക്കുന്നു. ഒരു ഈച്ച മുതൽ മീനും പട്ടിയും ഭീമാകാരമായ ചിറകും ചിത്രത്തിന് മിഴിവും മികവും നൽകുന്നു. ചിത്രസംയോജനത്തിൽ ഷമീർ മുഹമ്മദ് ഉപയോഗിക്കുന്ന ചില ട്രാൻസിഷൻസും സിനിമാക്കാഴ്ചയിൽ കൗതുകം പകരുന്നുണ്ട്. സാങ്കേതികവിദ്യയിലെ കുതിപ്പ് ടൈറ്റൻസിന്റെ ഗ്രാഫ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ആദ്യപകുതി പരിപൂർണമായും ഹാസ്യത്തെ കൂട്ടുപിടിച്ചാണ് മുന്നോട്ടുപോകുന്നത്. അവിടെ ചില തമാശകളെല്ലാം ഏൽക്കുകയും ചിലതെല്ലാം ഏച്ചുകെട്ടലിലെ മുഴച്ചുനിൽക്കലായി അനുഭവപ്പെടുകയും ചെയ്യുന്നു. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ഫാന്റസി എലമെന്റുകൾക്ക് പ്രാധാന്യം നൽകുകയും സിനിമക്ക് ഗൗരവസ്വഭാവം കൈവരുകയും ചെയ്യുന്നു.
ഒരു സിനിമയുടെ നട്ടെല്ലായി വർത്തിക്കേണ്ട സങ്കേതമാണ് തിരക്കഥ. പല ക്ലീഷേകളെയും പൊളിച്ചെഴുതാൻ ശ്രമിക്കുമ്പോഴും തിരക്കഥയുടെ കെട്ട് പലപ്പോഴും അഴിഞ്ഞുപോകുന്നതായി കാണാം. കഥാപാത്രങ്ങളുടെ വികാരങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ തിരക്കഥയെന്ന സങ്കേതം പലപ്പോഴും പരാജയപ്പെടുന്നു. അതുകൊണ്ടുതന്നെ ആന്റണിയുടെ പദ്ധതികൾ പാളിപ്പോകുമ്പോൾ ഒന്നുംതന്നെ പ്രക്ഷകന്റെയുള്ളിൽ പ്രത്യേകിച്ച് വികാരവിക്ഷോഭങ്ങളൊന്നും സംഭവിക്കുന്നില്ല. ട്രെയിലർ കാണുമ്പോൾതന്നെ എന്താണ് സിനിമയിൽ സംഭവിക്കാൻ സാധ്യതയെന്ന് ഒരു സാധാരണ കാഴ്ചക്കാർക്ക് മനസ്സിലാവും.
വിനായകനെ കാണിക്കുന്ന ആദ്യ ഷോട്ടിൽതന്നെ റെജിമോൻ എന്ന കഥാപാത്രം ആരാണെന്ന് നമുക്ക് മനസ്സിലാകും. ആ കഥാപാത്രത്തിന്റെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുമ്പോൾ ഫാന്റസി എലമെന്റുകളെ ഗ്രൗണ്ടഡ് ആയി അവതരിപ്പിക്കാനുള്ള ശ്രമമാണെന്നും കാണുന്നവർക്ക് മനസ്സിലാകും. എന്നിട്ടും ഇതെല്ലാം പറഞ്ഞ് ഫലിപ്പിക്കാനെടുക്കുന്ന ദീർഘസമയം തിരക്കഥയിലെ പോരായ്മയാണ്. ആന്റണിയുടെ പദ്ധതികളുടെ തകർച്ച കാണിക്കാനെന്നോണം ചിത്രത്തിൽ ഒരു കണ്ടെയ്നർ മോഷണ ശ്രമം കാണിക്കുന്നുണ്ട്. ഒരു ഘട്ടത്തിനുശേഷം ആ ഉപകഥ അപ്രത്യക്ഷമാവുന്നു. ഇത്തരം ലൂപ്ഹോൾസ് നിറഞ്ഞ തിരക്കഥയാണ് സിനിമയെ പുറകോട്ടടിപ്പിക്കുന്നത്.
വിനായകന്റേതാണെങ്കിൽ ഏറ്റ‘ടൈറ്റൻസി’ലെ ഏറ്റവും മികച്ച കഥാപാത്രസൃഷ്ടി വും മോശം പാത്രസൃഷ്ടിയായി തോന്നിയത് ജയസൂര്യയുടെ ആന്റണി യസൂക്ക എന്ന കഥാപാത്രത്തിന്റേതാണ്. രണ്ടാനച്ഛനെ വെട്ടിക്കൊന്ന് പൈലി ആശാന്റെ സംഘത്തിൽ ചേർന്ന ആന്റണി യസൂക്കയുടെ വീരസാഹസം സിനിമയിൽ പറയുമ്പോഴും സ്ക്രീനിൽ കാണുന്നത് എല്ലാവരുടെയും പരിഹാസവും അടിയും ഇടിയും വാങ്ങി പരിതപിച്ചു കഴിയുന്ന ആന്റണിയെയാണ്. അപ്പോഴും ജയസൂര്യക്ക് ആട് ഫ്രാഞ്ചൈസിയിൽനിന്ന് വണ്ടികിട്ടിയിട്ടില്ല എന്നുതോന്നിപ്പോകും. അദ്ദേഹം പല സിനിമകളിലായി അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ മാനറിസങ്ങൾ ഈ സിനിമയിലും ആവർത്തിക്കുന്നതു കാണാം.

ലുക്കിനപ്പുറത്തേക്ക് മറ്റൊന്നിലും ഒരു മാറ്റവും ജയസൂര്യയിൽ കാണുന്നില്ല. വിനായകനിലാകട്ടെ അടിമുടി മാറ്റം കാണാനുമുണ്ട്. ആ കഥാപാത്രത്തിന് വിവിധ അടരുകൾ കാണാം. പാവത്താനായും അമാനുഷിക കഥാപാത്രമായുമെല്ലാം സ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ് ആ നടൻ. ബേബി ജീൻ പീറ്ററായി സിനിമയിൽ നിറഞ്ഞുനിന്നു എന്നുതന്നെ പറയാം. അടിമുടി കലിപ്പ് ലുക്കിൽ ഫോർട്ട് കൊച്ചിയെ അടക്കിഭരിക്കുന്ന കഥാപാത്രമായി പകർന്നാടാൻ ബേബി ജീനിന് കഴിയുന്നു. ഇന്ദ്രൻസിന്റെ ജി എന്ന കാഥാപാത്രവും സണ്ണി വെയിനിന്റെ ലൂസിഫറും നല്ല പാത്രസൃഷ്ടികൾതന്നെയായിരുന്നു. ഇന്ദ്രൻസ് ജി എന്ന പേരിൽ സർവനിഗൂഢതകളും ഉള്ളിൽ ഒളിപ്പിച്ച് ഗംഭീര പ്രകടനം കാഴ്ചെവക്കുന്നു.
സണ്ണി വെയിൻ അവതരിപ്പിക്കുന്ന ലൂസിഫർ എന്ന കഥാപാത്രത്തിന് സ്ക്രീനിൽ വരുമ്പോഴെല്ലാം കാണികളിൽ ഭയം നിറക്കാൻ കഴിയുന്നുണ്ട്. മുഖ പേശികളിലും ശരീരചലനങ്ങളിലും കൊണ്ടുവരുന്ന മാറ്റങ്ങളാണ് ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. സുരേഷ് കൃഷ്ണയുടേതും ആവർത്തനമായാണ് തോന്നിയത്. ‘ബത്ലഹേം കുടുംബ യൂണിറ്റി’ലെ കഥാപാത്രത്തിന്റെ നിഴലാട്ടം എവിടെയൊക്കയോ കാണാമായിരുന്നു. അഭിനയശേഷി െവച്ച് ആ നിഴലാട്ടത്തെ മറികടക്കാൻ സുരേഷ് കൃഷ്ണക്ക് കഴിയുന്നുണ്ട്. ആദം സാഹിബും ചിത്രത്തിൽ ഓർത്തുെവക്കപ്പെടാൻ സാധ്യതയുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. ഇത്രയുമധികം താരങ്ങളുണ്ടായിട്ടും ചിത്രത്തിൽ എടുത്തുപറയത്തക്ക പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രം പോലുമില്ലാത്തത് മലയാള സിനിമയിൽ ഇന്നും നിലനിൽക്കുന്ന പുരുഷകേന്ദ്രീകൃത സ്വഭാവത്തിന്റെ സൂചനയാണ്.
പീറ്ററിന് വെടികൊണ്ടു കിടക്കുമ്പോൾ ആന്റണി പകുതിക്ക് െവച്ച് പറഞ്ഞുനിർത്തുന്ന വാക്കുപോലും ഈ സൂചനയുടെ അടയാളമായി എടുക്കാം. എല്ലാ സിനിമകളിലും സ്ത്രീകൾ വേണോ എന്ന ചോദ്യംകൊണ്ട് സംവിധായകന് ഈ വിമർശനത്തെ മറികടക്കാൻ ശ്രമിക്കാം. എന്നാൽ കഥാപാത്രങ്ങൾ ഇല്ലാത്തതല്ല ഇവിടെയുള്ള പ്രശ്നം. ഉള്ളവരെ അവതരിപ്പിക്കുന്ന രീതിയാണ്. ബേബി ജീനിനൊപ്പമുള്ള സ്ത്രീകഥാപാത്രത്തിന് ആകെയുള്ള രംഗങ്ങൾ സിഗരറ്റുവലിക്കുന്നതും മദ്യപിക്കുന്നതും മാത്രമാണ്. കാര്യമായ സംഭാഷണങ്ങളോ അഭിനയപ്രാധാന്യമുള്ള മുഹൂർത്തങ്ങളോ ചിത്രത്തിലില്ല. ചില കഥാപാത്രങ്ങളൊന്നും ഇല്ലെങ്കിലും ഈ സിനിമക്ക് ഒന്നും സംഭവിക്കില്ലായിരുന്നു.
മനോഹരി ജോയ് ചെയ്യുന്ന കഥാപാത്രം അത്തരത്തിൽ ഒന്നാണ്. റെജി മോനെയും ആന്റണിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായാണ് ഈ കഥാപാത്രം വരുന്നത്. ആന്റണിയുടെ അമ്മ. എന്നാൽ, ഈ ചിത്രത്തിൽ ആ കഥാപാത്രത്തിന് ഒരു സ്വാധീനവും ചെലുത്താൻ കഴിയുന്നില്ല. മണികണ്ഠൻ ആചാരിയുടെയും ഗോകുലന്റെയും കഥാപാത്രങ്ങളും ഇത്തരം അനാവശ്യ കഥാപാത്രങ്ങൾതന്നെ. ചില സീനുകളുടെ കാര്യത്തിലും ഇതേ അഭിപ്രായം പ്രേക്ഷകർക്കുണ്ടാകാം. മനോഹരി ജോയിയുടെ കഥാപാത്രത്തിന്റെ മരണംപോലുള്ള സീനുകളുടെ നിർമിതികൊണ്ട് സിനിമയുടെ ഗ്രാഫിൽ പ്രയോജനകരമായ ഉയർച്ചകളൊന്നും സംഭവിക്കുന്നില്ല എന്നത് അത്തരം സീനുകൾക്ക് ഒരു ഉദാഹരണം മാത്രം.
ഒരു പരീക്ഷണാത്മക ചിത്രമെന്ന നിലക്ക് ശ്രദ്ധിക്കപ്പെടേണ്ടതും ചർച്ചകൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ് ‘ടൈറ്റൻസ്.’ മലയാളത്തിൽ ഇതുവരെ അനുഭവിക്കാത്ത ദൃശ്യാവിഷ്കാരം ഈ ചിത്രം പ്രദാനംചെയ്യുന്നു എന്നതിൽ തർക്കമില്ല. ഒരു വലിയ ചിന്തയെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമവും അഭിനന്ദനം അർഹിക്കുന്നു.
