Begin typing your search above and press return to search.
proflie-avatar
Login

രാ​ഷ്ട്രീ​യ അ​ഭ​യാ​ർ​ഥി​യാ​യി ഒ​ടു​ങ്ങു​ന്ന നാ​യ​ക​സ്വ​രൂ​പം

രാ​ഷ്ട്രീ​യ   അ​ഭ​യാ​ർ​ഥി​യാ​യി   ഒ​ടു​ങ്ങു​ന്ന   നാ​യ​ക​സ്വ​രൂ​പം
cancel

വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് ആ​ക്ഷ​ൻ ഹീ​റോ​യി​ലൂ​ടെ വ​ള​ർ​ന്ന് കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ പ​രി​ണ​മി​ച്ച് ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച ന​ട​നാ​ണ് ശ​ര​ത്കു​മാ​ർ. ‘കേ​ര​ള​വ​ർ​മ പ​ഴ​ശ്ശി​രാ​ജ’​യി​ലെ എ​ട​ച്ചേ​രി കു​ങ്ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ദ്ദേ​ഹം സു​പ​രി​ചി​ത​നാ​യി. എ​ന്നാ​ൽ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ൽ സം​ഭ​വി​ച്ച വി​ള്ള​ലി​നെ തു​ട​ർ​ന്ന് ശ​ര​ത്കു​മാ​റി​ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന്,...

Your Subscription Supports Independent Journalism

View Plans
വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് ആ​ക്ഷ​ൻ ഹീ​റോ​യി​ലൂ​ടെ വ​ള​ർ​ന്ന് കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ പ​രി​ണ​മി​ച്ച് ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച ന​ട​നാ​ണ് ശ​ര​ത്കു​മാ​ർ. ‘കേ​ര​ള​വ​ർ​മ പ​ഴ​ശ്ശി​രാ​ജ’​യി​ലെ എ​ട​ച്ചേ​രി കു​ങ്ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ദ്ദേ​ഹം സു​പ​രി​ചി​ത​നാ​യി. എ​ന്നാ​ൽ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ൽ സം​ഭ​വി​ച്ച വി​ള്ള​ലി​നെ തു​ട​ർ​ന്ന് ശ​ര​ത്കു​മാ​റി​ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന്, അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ൽ ന​ട​ന്ന​ത് സി​നി​മാക​ഥ​ക്ക് സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ്. ദൃ​ഢ നാ​യ​ക​ ശ​രീ​ര​ത്തി​ന് ഉ​ട​മ​യാ​യ ശ​ര​ത്കു​മാ​റി​ന്റെ സി​നി​മ, രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ സ​ഞ്ച​രി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര​യാ​ത്ര

ര​ജ​നി​കാ​ന്തി​ന്റെ ശൈ​ലീ​കൃ​ത മാ​ന​റി​സ​ത്തി​ൽ​നി​ന്നും ക​മ​ൽ​ഹാ​സ​ന്റെ മെ​ത്തേ​ഡ് അ​ഭി​ന​യ​രീ​തി​യി​ൽ​നി​ന്നും മാ​റി ഏ​താ​ണ്ട് വി​ജ​യ​കാ​ന്തി​ന്റേ​തി​ന് സ​മാ​ന​മാ​യ ‘മാ​സ് ഹീ​റോ​യി​സ’​ത്തി​ൽ വി​ജ​യം ക​ണ്ട നാ​യ​ക​താ​ര​മാ​ണ് ശ​ര​ത്കു​മാ​ർ. ബ​ലി​ഷ്ഠ പു​രു​ഷ ശ​രീ​ര​ത്തി​ന്റെ സ്‌​ക്രീ​ൻ സാ​ധ്യ​ത​ക​ൾ ശ​ര​ത്കു​മാ​റി​ന്റെ അ​ധി​ക ഗു​ണ​വു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും അ​ഭി​ന​യ പ​ക​ർ​ച്ച​ക്ക് ത​മി​ഴ് ആ​ക്‌​ഷ​ൻ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക സു​വ​ർ​ണ​കാ​ല​ത്തെ നി​ർ​ണ​യി​ക്കു​ന്ന ഒ​രേ​ത​രം ജ​നി​ത​ക ഗു​ണ​മാ​ണു​ള്ള​ത്. ദൃ​ഢ നാ​യ​ക​ശ​രീ​ര​ത്തി​ന്റെ സാ​ന്നി​ധ്യം, ധാ​ർ​മി​ക​ബോ​ധം എ​ന്നി​വ​യെ കു​റി​ച്ച് സ​മാ​ന​സ​ങ്ക​ൽ​പ​ങ്ങ​ൾ ഇ​വ​ർ പി​ൻ​പ​റ്റി. ധാ​ർ​മി​ക​ത​യും ര​ക്ഷാ​ക​ർ​ത്തൃ​ത്വ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും നി​റ​ഞ്ഞ നാ​യ​ക​രൂ​പ​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ഏ​റെ തി​ള​ങ്ങി​യ​ത്.

വി​ജ​യ​കാ​ന്തി​ന്റെ ‘ചി​ന്ന കൗ​ണ്ട’​റും ശ​ര​ത്കു​മാ​റി​ന്റെ ‘നാ​ട്ടാ​മൈ’​യും ഇ​തി​നു ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​യാ​വു​ന്ന​താ​ണ്. ജൈ​വി​ക​മാ​യ ഒ​രു ആ​ധി​കാ​രി​ക​ത അ​വ​രു​ടെ ശ​രീ​ര​ഭാ​ഷ​യി​ൽ ദൃ​ശ്യ​മാ​യി​രു​ന്നു. അ​ഭി​ന​യ​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്താ​തെ​ത​ന്നെ ഇ​രു​വ​രും ഗ്രാ​മീ​ണ-​നാ​ഗ​രി​ക സ്വ​ത്വ​ങ്ങ​ളി​ൽ ഒ​രു​പോ​ലെ വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തി. മ​ധു​ര​യു​ടെ പ്രാ​ദേ​ശി​ക ത​മി​ഴ് ഭാ​ഷാ​ഭേ​ദ​മാ​ണ് വി​ജ​യ​കാ​ന്തി​നെ സ​ഹാ​യി​ച്ച​തെ​ങ്കി​ൽ ഔ​പ​ചാ​രി​ക ത​മി​ഴി​ന്റെ ഭാ​ഷാ​ഭേ​ദ​വും അ​തി​ന്റെ ഉ​ച്ചാ​ര​ണ​ത്തി​ന്റെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളോ​ടെ​യു​ള്ള വി​ന്യാ​സ​വു​മാ​ണ് ശ​ര​ത്കു​മാ​റി​ന്റെ സം​ഭാ​ഷ​ണ​ശൈ​ലി​യെ ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്.

മാ​സ് ആ​ക്ഷ​ൻ ഹീ​റോ

കു​ടും​ബ-​പി​തൃ അ​ധി​കാ​ര​ത്തി​ന്റെ​യോ നി​യ​മ​പാ​ല​ന​ത്തി​ന്റെ​യോ ആ​ജ്ഞാ​ശ​ക്തി​യു​ള്ള അ​ധി​കാ​ര ശ​രീ​രം എ​ന്ന​നി​ല​യി​ലാ​ണ് ശ​ര​ത്കു​മാ​റി​ന്റെ താ​ര​പ​ദ​വി രൂ​പ​പ്പെ​ടു​ന്ന​ത്. 1990ക​ളി​ലെ മ​സി​ൽ​മാ​ൻ ഇ​മേ​ജി​ൽ​നി​ന്ന് പി​ൽ​ക്കാ​ല​ത്ത് കാ​ര​ക്ട​ർ റോ​ളു​ക​ളി​ലേ​ക്ക് മാ​റു​ന്നു​ണ്ടെ​ങ്കി​ലും ശ​ര​ത്കു​മാ​ർ എ​ന്ന ന​ട​ൻ പ്രേ​ക്ഷ​ക മ​ന​സ്സി​ൽ അ​ട​യാ​ള​പ്പെ​ടു​ന്ന​ത് മാ​സ് ആ​ക്ഷ​ൻ ഹീ​റോ ആ​യാ​ണ്. വി​ല്ല​ൻ​വേ​ഷ​ങ്ങ​ളി​ൽ തു​ട​ക്കം കു​റി​ച്ച ആ​ദ്യ സി​നി​മ​ക​ൾ തൊ​ട്ട് സം​ഭാ​ഷ​ണ​ങ്ങ​ളെ​ക്കാ​ൾ ശ​രീ​ര​ഭാ​ഷ​യി​ലെ ദൃ​ഢ​ച​ല​ന​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ‘ക​ട്ട​ബൊ​മ്മ​ൻ’​പോ​ലു​ള്ള ആ​ദ്യ​കാ​ല സി​നി​മ​ക​ളി​ലി​ൽ ക​ല്ലി​നു കാ​റ്റു​പി​ടി​ച്ച​പോ​ലു​ള്ള ശ​രീ​ര​ച​ല​ന​ങ്ങ​ളും തു​റി​ച്ച നോ​ട്ട​ങ്ങ​ളും അ​ഭി​ന​യ​ക​ല​യി​ലെ ബാ​ലാ​രി​ഷ്ട​ത​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ൽ​ക്കാ​ല ചി​ത്ര​ങ്ങ​ളി​ൽ ഇ​തി​നു മാ​റ്റം സം​ഭ​വി​ക്കു​ന്നു​ണ്ട്. 2000ലെ ‘​മാ​യി’ എ​ന്ന ചി​ത്ര​ത്തി​ലെ​ത്തു​മ്പോ​ൾ ഗ്രാ​മ​നാ​യ​ക​ന്റെ റോ​ളി​ൽ പ്ര​ക​ട​പ്പി​ക്കു​ന്ന മി​താ​ഭി​ന​യം ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​യാം.

‘ചെ​ന്നൈ​യി​ൽ ഒ​രു നാ​ൾ’, ‘പോ​ർ തൊ​ഴി​ൽ’​ പോ​ലു​ള്ള സി​നി​മ​ക​ളി​ൽ എ​ത്തു​മ്പോ​ൾ സൂ​ക്ഷ്മാ​ഭി​ന​യ​ത്തി​ൽ മി​ക​വു​കാ​ട്ടു​ന്ന അ​ഭി​നേ​താ​വി​നെ കാ​ണാം. ക​ത്തി​ക്ക​യ​റു​ന്ന നോ​ട്ട​വും താ​ടി​യെ​ല്ലു​ക​ളു​ടെ ക​ർ​ശ​ന ച​ല​ന​ങ്ങ​ളും​കൊ​ണ്ട് ക്ഷോ​ഭം പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യും (ന​ട്പ്പു​ക്കാ​ക) ആ​ജ്ഞാ​ശ​ക്തി​യു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ത്ത​വും, പി​ടി​ച്ചു നി​ർ​ത്തി​യ​പോ​ലു​ള്ള തോ​ൾ​ച​ല​ന​ങ്ങ​ളും (പാ​റൈ, ജ​ഗ്ഗു​ഭാ​യി) ആ​ഴ​മു​ള്ള, കു​തി​ച്ചു​യ​രു​ന്ന ശ​ബ്‍ദ​വു​മൊ​ക്കെ ശ​ര​ത്കു​മാ​റി​നെ വ്യ​ത്യ​സ്‍ത​നാ​ക്കി.

പൊ​ലീ​സ് വേ​ഷ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​ന്റെ ജ്യാ​മി​തീ​യ ഭാ​ഷ​യാ​ണ് ശ​ര​ത് കു​മാ​റി​ന് ഈ ​ഗാം​ഭീ​ര്യം ന​ൽ​കു​ന്ന​ത്. ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ലു​ള്ള അ​ധി​കാ​ര പ്ര​ക​ട​ന​ങ്ങ​ളേ​ക്കാ​ൾ, നോ​ട്ട​ത്തി​ലെ കൂ​ർ​മ​ത​കൊ​ണ്ടും ദൃ​ഢ​ശ​രീ​ര​നി​ല​കൊ​ണ്ടും സം​ഭാ​ഷ​ണ​ത്തി​ന്റെ മോ​ഡു​ലേ​ഷ​ൻ​കൊ​ണ്ടും പ്ര​തി​നാ​യ​ക​നെ അ​സ്ത​പ്ര​ജ്ഞ​നാ​ക്കു​ന്ന ത​രം സ്ക്രീ​ൻ സാ​ന്നി​ധ്യ​മാ​ണ് ശ​ര​ത്കു​മാ​റി​ന്റെ സ​വി​ശേ​ഷ​ത.

കു​റ​ഞ്ഞ ഫ്രീ​ക്വ​ൻ​സി​യി​ലും ആ​ജ്ഞാ​ശ​ക്തി നി​റ​ഞ്ഞ ശ​ബ്ദ​വി​ന്യാ​സം​കൊ​ണ്ട് അ​ദ്ദേ​ഹം ഫ്രെ​യിം നി​റ​യു​ന്നു. മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ ത​ള​ർ​ച്ച​യി​ലേ​ക്ക് പ്ര​തി​നാ​യ​ക​നെ ത​ള്ളി​വി​ടു​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു. സ​മ​കാ​ലി​ക​രാ​യ, സ​മാ​ന അ​ഭി​ന​യ​സ്വ​ഭാ​വം വെ​ച്ചു​പു​ല​ർ​ത്തി​യ വി​ജ​യ​കാ​ന്ത്, സ​ത്യ​രാ​ജ് തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന് അ​ദ്ദേ​ഹം വേ​റി​ടു​ന്ന​ത് സ്ഥാ​വ​ര​മാ​യ, താ​ര​ത​മ്യേ​ന ഉ​റ​ഞ്ഞ​തോ ഒ​ഴു​ക്കു​കു​റ​ഞ്ഞ​തോ ആ​യ ശ​രീ​ര​ഭാ​ഷ​യും താ​ഴ്ന്ന സ്ഥാ​യി​യി​ലു​ള്ള ശ​ബ്ദ​ഘ​ട​ന​യും​കൊ​ണ്ടാ​ണ്. ശ​രീ​ര​നി​ല​യി​ലും സം​ഭാ​ഷ​ണ​ത്തി​ലും സാ​ന്നി​ധ്യ​ത്തി​ലും ഒ​രു ക്ലാ​സി​സ്റ്റ് സ്വ​ഭാ​വ​മാ​ണ് ശ​ര​ത്കു​മാ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

ക്ഷു​ഭി​ത യു​വാ​വ്, കു​ടും​ബ​ത്തി​ൽ ‘വ​ഴി​പി​ഴ​ച്ച’ ചെ​റു​പ്പ​ക്കാ​ര​ൻ, ഗ്രാ​മ മു​ഖ്യ​നാ​യ കു​ടും​ബ​നാ​ഥ​ൻ, അ​ഴി​മ​തി​ര​ഹി​ത​നാ​യ, നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നീ വേ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ഈ ​കാ​ർ​ക്ക​ശ്യം വ്യ​വ​സ്ഥാ​പി​ത പി​തൃ​അ​ധി​കാ​ര​ത്തി​ന്‍റേ​തു​ത​ന്നെ. ഹാ​സ്യ​രം​ഗ​ങ്ങ​ളി​ലാ​യാ​ലും സാ​ധാ​ര​ണ മ​നു​ഷ്യ​ന്റെ റോ​ളി​ലാ​യാ​ലും പു​രു​ഷാ​ധി​കാ​ര​ത്തി​ന്റെ മൃ​ദു​ഭാ​വ​ത്തെ​യാ​ണ് അ​ദ്ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

 

ഭാര്യ രാധികയോടൊപ്പം

തു​ട​ക്കം വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ

വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് ആ​ക്ഷ​ൻ ഹീ​റോ​യി​ലൂ​ടെ വ​ള​ർ​ന്നു കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ പ​രി​ണ​മി​ച്ചു​കൊ​ണ്ടാ​ണ്‌ ശ​ര​ത്കു​മാ​റി​ന്റെ ച​ല​ച്ചി​ത്ര യാ​ത്ര. നി​ർ​മാ​ണ​ത്തോ​ടൊ​പ്പം അ​പ്ര​ധാ​ന വേ​ഷ​വും നി​ർ​വ​ഹി​ച്ച ‘ക​ൺ സി​മി​ട്ടും നേ​രം’, സം​വി​ധാ​നം നി​ർ​വ​ഹി​ച്ച, അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നൂ​റാ​മ​ത്തെ ചി​ത്രം ‘ത​ലൈ​മ​ക​ൻ’ (2006), ക​ഥ​യെ​ഴു​തി, ഇ​ര​ട്ട വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത ‘ച​ണ്ഡ​മാ​രു​തം’ (2015) തു​ട​ങ്ങി 150ല​ധി​കം സി​നി​മ​ക​ളാ​ണ് ആ ​പ​ട്ടി​ക​യി​ൽ.

ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ് നാ​ടാ​ർ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ശ​ര​ത്കു​മാ​ർ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​ണ്. 1974ൽ ​ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ ‘മി​സ്റ്റ​ർ മ​ദ്രാ​സ് യൂ​നി​വേ​ഴ്സി​റ്റി’​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ ‘ദി​ന​ക​ര​ൻ’ ത​മി​ഴ് പ​ത്ര​ത്തി​ന്റെ വി​ത​ര​ണ​ക്കാ​ര​നാ​യും പി​ന്നീ​ട് റി​പ്പോ​ർ​ട്ട​റാ​യും ജോ​ലി​ചെ​യ്‌​തു. ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മാ​മോ​ഹം പി​ടി​കൂ​ടു​ന്ന​ത്. തെ​ലു​ഗു സി​നി​മ​യി​ലാ​ണ് തു​ട​ക്കം. സു​ഹൃ​ത്തു​കൂ​ടി​യാ​യ നി​ർ​മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 1986ലെ ‘​സ​മാ​ജ​ലോ സ്ത്രീ’ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ​ര​ത്കു​മാ​ർ ആ​ദ്യ​മാ​യി മു​ഖം കാ​ണി​ക്കു​ന്ന​ത്.

1988ൽ ‘​ക​ൺ​സി​മി​ട്ടും നേ​രം’ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യി. കാ​ർ​ത്തി​ക് നാ​യ​ക​നാ​യ ഈ ​ചി​ത്ര​ത്തി​ൽ അ​പ്ര​ധാ​ന​മ​ല്ലാ​ത്ത വേ​ഷം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ശ​ര​ത്കു​മാ​റി​ന്റെ ത​മി​ഴി​ലെ എ​ൻ​ട്രി. ഇ​തി​നു ഒ​രു​വ​ർ​ഷം മു​മ്പ് ‘ചി​ന്ന​പ്പൂ​വെ മെ​ല്ലെ പേ​ശ്’ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും പു​തു​മു​ഖ​ത്തെ വെ​ച്ച് പ​രീ​ക്ഷ​ണം വേ​ണ്ട എ​ന്ന നി​ർ​മാ​താ​വി​ന്റെ നി​ർ​ബ​ന്ധം വ​ഴി​മു​ട​ക്കി. പ്ര​ഭു​വി​നാ​ണ് പ​ക​രം ന​റു​ക്കു​വീ​ണ​ത്. വീ​ണ്ടും കാ​ർ​ത്തി​കി​നെ നാ​യ​ക​നാ​ക്കി ‘മി​സ്റ്റ​ർ കാ​ർ​ത്തി​ക്’ എ​ന്ന സി​നി​മ നി​ർ​മി​ക്കു​ക​യും അ​തി​ല​ഭി​ന​യി​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ശ​ര​ത്കു​മാ​റി​ന്റെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​യി ആ ​ചി​ത്രം ബോ​ക്സോ​ഫി​സ് ദു​ര​ന്ത​മാ​യി അ​വ​സാ​നി​ച്ചു.

1990ൽ ​ആ​ർ.​കെ. സെ​ൽ​വ​മ​ണി സം​വി​ധാ​നം ചെ​യ്ത വി​ജ​യ​കാ​ന്ത് ചി​ത്രം ‘പു​ല​ൻ വി​സാ​ര​ണൈ’​യി​ൽ ഡി.​ആ​ർ. മ​ഹേ​ന്ദ്ര​ൻ ഖു​റാ​ന എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ ശ​ര​ത്കു​മാ​ർ മി​ക​വു​റ്റ​താ​ക്കി. 1991ൽ ​വി​ജ​യ​കാ​ന്ത് നാ​യ​ക​നാ​യ ‘ക്യാ​പ്റ്റ​ൻ പ്ര​ഭാ​ക​ര’​നി​ലും ന​ല്ലൊ​രു വേ​ഷം കി​ട്ടി. ത​ല​മു​ണ്ഡ​നം ചെ​യ്ത ഐ.​പി.​എ​സ് ഓ​ഫി​സ​റു​ടെ വേ​ഷ​ത്തി​ൽ, ച​ടു​ല​മാ​യ ആ​ക്ഷ​ൻ സീ​ക്വ​ൻ​സി​ലൂ​ടെ പ്രേ​ക്ഷ​ക​രെ കീ​ഴ​ട​ക്കി​യ ‘സൂ​ര്യ​ൻ’ പു​റ​ത്തു​വ​ന്ന​തോ​ടെ പു​തി​യൊ​രു താ​രോ​ദ​യ​ത്തി​നു നാ​ന്ദി​യാ​യി.

 

മ​ല​യാ​ള​ത്തി​ലെ എ​ട​ച്ചേ​രി കു​ങ്ക​ൻ

1990ക​ളി​ൽ ത​മി​ഴ്, തെ​ലു​ഗു, മ​ല​യാ​ളം, ക​ന്ന​ട ഭാ​ഷ​ക​ളി​ൽ നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും ഏ​റ​ക്കു​റെ സ​ജീ​വ​മാ​യി. ‘പു​തു​പാ​ട​ക​ൻ’, ‘വേ​ലൈ കി​ട​ച്ചാ​ച്ച്’, ‘രാ​ജാ കൈ​യ്യ വെ​ച്ചാ’, ‘എ​ങ്കി​ട്ട മോ​താ​തെ’, ‘ജ​ഗ​ത​ല പ്ര​താ​പ​ൻ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ വി​ല്ല​നാ​യി. ‘സേ​ലം വി​ഷ്‌​ണു’, ‘സി​റ​യി​ൽ സി​ല രാ​ഗ​ങ്ങ​ൾ’, ‘മൗ​നം സ​മ്മ​തം’, ‘പു​രി​യാ​ത്ത പു​തി​ർ’ എ​ന്നീ ത​മി​ഴ് സി​നി​മ​ക​ളി​ലും ‘വി​ഷ്ണു’, ‘മ​ഗാ​ഡു’ തു​ട​ങ്ങി​യ തെ​ലു​ഗു ചി​ത്ര​ങ്ങ​ളി​ലും കാ​ര​ക്ട​ർ റോ​ളു​ക​ൾ ചെ​യ്തു.

2009ൽ ‘​കേ​ര​ള​വ​ർ​മ പ​ഴ​ശ്ശി​രാ​ജ’​യി​ലൂ​ടെ’ എ​ട​ച്ചേ​രി കു​ങ്ക​ൻ എ​ന്ന വീ​ര​യോ​ദ്ധാ​വി​ന്റെ വേ​ഷ​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​തെ​ങ്കി​ലും ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യി​രു​ന്നു മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ശ​ര​ത്കു​മാ​ർ. ‘ഒ​രി​ട​ത്തൊ​രു പോ​സ്റ്റ്മാ​ൻ’, ‘ദി ​മെ​ട്രോ’, ‘ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്‌​സ്’, ‘അ​ച്ഛ​ന്റെ ആ​ൺ​മ​ക്ക​ൾ’, ‘ബാ​ന്ദ്ര’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ദ്ദേ​ഹം പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു.

1994ൽ ​കെ.​എ​സ്. ര​വി​കു​മാ​റി​ന്റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തു​വ​ന്ന ‘നാ​ട്ടാ​മൈ’ എ​ന്ന ബ്ലോ​ക്ക് ബ​സ്റ്റ​ർ ചി​ത്ര​ത്തോ​ടെ ശ​ര​ത്കു​മാ​ർ ‘സു​പ്രീം​സ്റ്റാ​ർ’ ആ​യി​മാ​റി. ഗ്രാ​മ​ത്ത​ല​വ​നാ​യ ഷ​ണ്മു​ഖ​മാ​യും പി​താ​വ് പ​ശു​പ​തി​യാ​യും ഇ​ര​ട്ട​വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശ​ര​ത്കു​മാ​ർ സ​മ​ചി​ത്ത​ത, തീ​വ്ര ധാ​ർ​മി​ക​ത, സൂ​ക്ഷ്മ​മാ​യ വൈ​കാ​രി​ക ദു​ർ​ബ​ല​ത​യൊ​ക്കെ അ​സാ​മാ​ന്യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു. ക​ർ​ശ​ന​മാ​യ ഗ്രാ​മ​ജീ​വി​ത​പ​രി​സ​ര​ത്തി​ൽ ജ​ന്മി​ത്വ-​കു​ടും​ബ പു​രു​ഷാ​ധി​കാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന ശ​ക്തി​വേ​ൽ ഗൗ​ണ്ട​ർ, അ​ദ്ദേ​ഹ​ത്തി​ന്റെ പാ​വ​ത്താ​നാ​യ മ​ക​ൻ ചി​ന്ന​ര​സു എ​ന്നീ ഇ​ര​ട്ട വേ​ഷ​ങ്ങ​ളെ വ്യ​ത്യ​സ്ത​മാ​യ ശ​രീ​ര​ഭാ​ഷ​ക​ളി​ലൂ​ടെ നി​ർ​വ​ഹി​ച്ച ‘സൂ​ര്യ​വം​ശ’​വും വ​ൻ ഹി​റ്റാ​യി. ഗ്രാ​മ​ത്ത​ല​വ​ന്റെ ക​രി​ഷ്മാ​റ്റി​ക് വേ​ഷ​ത്തി​ലു​ള്ള ഗാം​ഭീ​ര്യ​വും കു​തി​ച്ചു​യ​രു​ന്ന സം​ഭാ​ഷ​ണ ശൈ​ലി​യും നോ​ട്ട​വും ശാ​ന്ത​നാ​യ മ​ക​ന്റെ ഊ​ഷ്മ​ള​വും നി​ഷ്ക​ള​ങ്ക​വു​മാ​യ പെ​രു​മാ​റ്റ​വും സൗ​മ്യ​മാ​യ പ്ര​തി​കാ​ര​വും ഏ​തു പ്ര​തി​സ​ന്ധി​യി​ലും കൂ​ടെ​നി​ന്ന ജീ​വി​ത​പ​ങ്കാ​ളി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ൽ നേ​ടി​യ ജീ​വി​ത​വി​ജ​യ​വു​മെ​ല്ലാം ഗ്രാ​മീ​ണ പ്രേ​ക്ഷ​ക​രു​ടെ ജീ​വി​താ​ഭി​ലാ​ഷ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​വ​യാ​യി.

2000ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മാ​യി’​യി​ലേ​ക്കെ​ത്തു​മ്പോ​ൾ അ​ഭി​ന​യ​ശൈ​ലി കു​റെ​ക്കൂ​ടി പാ​ക​പ്പെ​ട്ടു. സ​ഹോ​ദ​ര​ന്മാ​രാ​യി ഇ​ര​ട്ട​റോ​ൾ കൈ​കാ​ര്യം ചെ​യ്ത ‘അ​യ്യാ’, വേ​ഷ​ത്തി​ന്റെ ഗ​രി​മ​കൊ​ണ്ട് പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ഗ്രാ​മീ​ണ സൗ​ഹൃ​ദ​ത്തി​ന്റെ​യും വി​ശ്വ​സ്ത​ത​യു​ടെ​യും ക​ഥ പ​റ​ഞ്ഞ ‘ന​ട്പ്പു​ക്കാ​ക’ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ സൗ​ഹൃ​ദ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള​താ​യി​രു​ന്നു.

 

ശരത്കുമാർ കുടുംബത്തോടൊപ്പം

‘മു​നി 2: കാ​ഞ്ച​ന’ എ​ന്ന ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​ക്/​കാ​ഞ്ച​ന എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വേ​ഷ​വും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നി​ർ​ഭ​യ​ത്വ​ത്തി​ന്റെ ഗാം​ഭീ​ര്യം നി​റ​ഞ്ഞ പ്ര​ക​ട​ന​വും വൈ​കാ​രി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളി​ൽ​പോ​ലും അ​നു​ഷ്ഠി​ക്കു​ന്ന അ​ച​ഞ്ച​ല​മാ​യ ശ​രീ​ര​ഭാ​ഷ​യും, ഹാ​സ്യ​രം​ഗ​ങ്ങ​ളി​ൽ കാ​ട്ടു​ന്ന ടൈ​മി​ങ്ങും ഒ​ക്കെ വി​വി​ധ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ​ര​ത്കു​മാ​റി​ന്റെ അ​ഭി​ന​യ​ജീ​വി​ത​ത്തെ പൊ​ലി​പ്പി​ച്ചു.

മ​ണി​ര​ത്ന​ത്തി​ന്റെ ‘പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ’ ഒ​ന്നും ര​ണ്ടും (2022, 2023) ഭാ​ഗ​ങ്ങ​ളി​ൽ ഐ​ക്കോ​ണി​ക് ക​ഥാ​പാ​ത്ര​മാ​യ പെ​രി​യ പ​ഴു​വേ​ട്ട​ര​യ്യ​രെ, തു​ള​ച്ച് ക​യ​റു​ന്ന നോ​ട്ട​ങ്ങ​ളും സ്ഥി​ര​പ്ര​ജ്ഞ​ച​ല​ന​ങ്ങ​ളും സ​വി​ശേ​ഷ പ്ര​ധാ​ന​മാ​യ ന​ട​ത്ത​വും​കൊ​ണ്ട് അ​നു​പ​മ​മാ​ക്കി. ‘പോ​ർ തോ​ഴി​ൽ’ (2023) എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ച​ഞ്ച​ല​നാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ലോ​ക​നാ​ഥ​ൻ മി​നി​മ​ലി​സ്റ്റ് അ​ഭി​ന​യ​രീ​തി​യാ​യാ​ണ് അ​വ​ലം​ബി​ച്ച​ത്.

ഉ​രു​ക്കു നോ​ട്ട​ങ്ങ​ൾ​കൊ​ണ്ടും നി​യ​ന്ത്രി​ത വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ​കൊ​ണ്ടും അ​ശോ​ക് സെ​ൽ​വ​നൊ​പ്പം അ​ഭി​ന​യി​ച്ച ഈ ​ചി​ത്രം കാ​ര​ക്ട​ർ റോ​ളി​ലേ​ക്കു​ള്ള അ​സാ​ധാ​ര​ണ വ​ള​ർ​ച്ച​യാ​യി. ദി ‘​സ്മൈ​ൽ മാ​നി’​ലെ (2024) ചി​ദം​ബ​രം എ​ന്ന അ​ൽ​ഷൈ​മേ​ഴ്സ് ബാ​ധി​ത​നാ​യ ഒ​രു കു​റ്റാ​ന്വേ​ഷ​ക​ന്റെ റോ​ളി​ലെ സൂ​ക്ഷ്മാ​ഭി​ന​യം പ്ര​ശം​സി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, സി​നി​മ​യി​ലെ നാ​യ​ക പ്ര​തി​ച്ഛാ​യ​യു​ടെ നി​ഴ​ലാ​യി മാ​റാ​നേ രാ​ഷ്ട്രീ​യ​ത്തി​ൽ ശ​ര​ത്കു​മാ​റി​നാ​യു​ള്ളൂ. നി​ല​വി​ലു​ള്ള മു​ന്ന​ണി സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ക്കും വി​ധം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു ആ​രാ​ധ​ക​സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ ശ​ര​ത്കു​മാ​റി​ന് സാ​ധി​ച്ചി​ല്ല.

 

ജയലളിതക്കൊപ്പം

ജ​യ​ല​ളി​ത​യു​മാ​യി പി​ണ​ങ്ങി രാ​ഷ്ട്രീ​യ പ്ര​വേ​ശം

ശ​ര​ത് കു​മാ​റി​ന്റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​യ​ത് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ൽ സം​ഭ​വി​ച്ച വി​ള്ള​ലാ​ണ്. എ.​ഐ.​എ.​ഡി.​എം.​കെ​യി​ൽ അം​ഗ​മാ​കു​ക​യോ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​ന​മാ​നം വ​ഹി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല അ​ദ്ദേ​ഹം. ശ​ര​ത് കു​മാ​ർ നാ​യ​ക​നാ​യ ‘നാ​ട്ടാ​മൈ’ എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പ​ട്ട വി​വാ​ദ​മാ​ണ് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ഭി​ന്ന​ത സൃ​ഷ്ടി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ ഹി​റ്റാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ, എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ചാ​ന​ലാ​യ ജ​യ ടി.​വി​യി​ൽ ‘നാ​ട്ടാ​മൈ’ സം​പ്രേ​ഷ​ണം ചെ​യ്ത​ത് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു.

ചി​ത്ര​ത്തി​ന്റെ യു ​മാ​റ്റി​ക് ടേ​പ് ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ശ​ര​ത്കു​മാ​റി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചി​ത്ര​ത്തി​ന്റെ നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​യ​ല​ളി​ത​യോ​ടും ജ​യാ ടി.​വി​യോ​ടും ശ​ര​ത്കു​മാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ല. വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ന്റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ വ​സ​തി​യി​ൽ വെ​ച്ച് ‘നാ​ട്ടാ​മൈ’​യു​ടെ യു ​മാ​റ്റി​ക് ടേ​പ് ശ​ര​ത്കു​മാ​ർ കൈ​മാ​റി​യ​താ​യും അ​ത് സം​പ്രേ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും അ​ക്കാ​ല​ത്ത് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ശ​ര​ത്കു​മാ​ർ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത് ജ​യ​ല​ളി​ത​യു​ടെ നീ​ര​സ​ത്തി​നു കാ​ര​ണ​മാ​യി. ഇ​തോ​ടെ, ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ പൊ​തു​വേ​ദി​ക​ളി​ൽ ശ​ര​ത്കു​മാ​റി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ഴി​ച്ചു​വി​ടാ​ൻ ആ​രം​ഭി​ച്ചു. ഈ ​സം​ഭ​വ​മാ​ണ് ഡി.​എം.​കെ​യി​ലേ​ക്ക് രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്.

വി​വി​ധ അ​ഴി​മ​തി​ക്കേ​സു​ക​ളും ജ​യ​ല​ളി​ത​യു​ടെ വ​ള​ർ​ത്തു​മ​ക​ൻ സു​ധാ​ക​ര​ന്റെ ആ​ഡം​ബ​ര വി​വാ​ഹം​പോ​ലു​ള്ള നി​ര​വ​ധി കാ​ര​ണ​ങ്ങ​ളും​കൊ​ണ്ട് എ.​ഐ.​എ.​ഡി.​എം.​കെ സ​ർ​ക്കാ​റി​നെ​തി​രെ പൊ​തു​വേ അ​മ​ർ​ഷം വ്യാ​പ​ക​മാ​യ കാ​ല​മാ​യി​രു​ന്നു അ​ത്. ‘ബാ​ഷാ’ സി​നി​മ​യു​ടെ നൂ​റാം ദി​നാ​ഘോ​ഷ​വേ​ള​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​യ ബോം​ബ് സം​സ്കാ​ര​ത്തി​നും അ​തി​നു വ​ളം​വെ​ക്കു​ന്ന ജ​യ​ല​ളി​ത സ​ർ​ക്കാ​റി​നു​മെ​തി​രെ ര​ജ​നി​കാ​ന്തി​ന്റെ തു​റ​ന്ന വി​മ​ർ​ശ​നം ഇ​തി​ന്റെ ഒ​രു പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു.

ച​ല​ച്ചി​ത്ര രം​ഗ​ത്ത​ട​ക്കം സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം പി​ടി​മു​റു​ക്കി​യ ഈ ​കാ​ല​യ​ള​വി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘ​വും അ​തൃ​പ്തി​യി​ലാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടു എ​ന്ന തോ​ന്ന​ലി​ൽ ജ​യ​ല​ളി​ത​യു​ടെ ധാ​ർ​ഷ്ട്യ മ​നോ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 1996ൽ ​ശ​ര​ത് കു​മാ​ർ ഡി.​എം.​കെ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​രം​ഭി​ച്ചു. ആ ​വ​ർ​ഷം ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ര​ത്കു​മാ​ർ ഡി.​എം.​കെ​യു​ടെ താ​ര​പ്ര​ചാ​ര​ക​രി​ൽ പ്ര​ധാ​നി​യാ​യി. 234ൽ 221 ​സീ​റ്റു​ക​ളും നേ​ടി ഡി.​എം.​കെ മു​ന്ന​ണി വി​ജ​യം തൂ​ത്തു​വാ​രി.

പ്ര​ചാ​ര​ണ​രം​ഗ​ത്തെ ശ​ര​ത്കു​മാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് 1998ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ അ​ദ്ദേ​ഹ​ത്തെ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ച്ചു, 7000ഓ​ളം വോ​ട്ടി​ന് എ.​ഐ.​എ.​ഡി.​എം.​കെ​യി​ലെ എം.​ആ​ർ. ജ​നാ​ർ​ദ​ന​നോ​ട് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടു. 2012ൽ ​രാ​ജ്യ​സ​ഭ​യി​ലേ​ക്കു ഒ​ഴി​വു​വ​ന്ന​പ്പോ​ൾ ഡി.​എം.​കെ​യു​ടെ നോ​മി​നി​യാ​യി ശ​ര​ത്കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ന​ടി​ക​ർ സം​ഘം പ്ര​സി​ഡ​ന്റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു (2006-2015).

എ​ന്നാ​ൽ, ആ​ദ്യ​കാ​ല​ത്ത് പാ​ർ​ട്ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച പ​രി​ഗ​ണ​ന​ക​ൾ പ​തു​ക്കെ ഇ​ല്ലാ​താ​കാ​ൻ തു​ട​ങ്ങി. നേ​തൃ​ത്വ​ത്തി​ലെ ത​ൽ​പ​ര​വി​ഭാ​ഗ​ത്തി​ന്റെ മാ​റ്റി​നി​ർ​ത്ത​ലു​ക​ളി​ൽ മ​ന​സ്സു​മ​ടു​ത്ത് 2006ഓ​ടെ അ​ദ്ദേ​ഹം ഡി.​എം.​കെ വി​ട്ടു. നേ​തൃ​ത്വ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ലം​ഭാ​വം മു​ൻ​നി​ർ​ത്തി ഡി.​എം.​കെ വി​ട​ണ​മെ​ന്നു​ള്ള ആ​രാ​ധ​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മ​ർ​ദ​വും ഈ ​നി​ല​പാ​ടി​ന് കാ​ര​ണ​മാ​യി. 2007 ആ​ഗ​സ്റ്റ് 31ന് ​പു​തി​യൊ​രു ക​ക്ഷി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലാ​ണ്‌ അ​ത് ന​യി​ച്ച​ത് -അ​ഖി​ലേ​ന്ത്യാ സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി.

 

കെ.വി. രവികുമാർ

സ​മു​ദാ​യ സ്നേ​ഹം ഉ​യ​ർ​ത്തി പ്ര​ചാ​ര​ണം

പാ​ർ​ട്ടി​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും വ​ള​ർ​ച്ച​യി​ലും നാ​ടാ​ർ സ​മു​ദാ​യ​ത്തി​ന്റെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു ശ​ര​ത് കു​മാ​ർ ആ​ദ്യം മു​ത​ൽ​ക്കേ ശ്ര​മി​ച്ച​ത്. സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ൽ 12 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന നാ​ടാ​ർ സ​മൂ​ഹ​ത്തി​ൽ സ്വ​ത്വ​ബോ​ധ​വും ഗൃ​ഹാ​തു​ര​ത​യും ഉ​ണ​ർ​ത്തി ക​ക്ഷി​യു​ടെ ഭാ​ഗ​ഭാ​ക്കാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. നീ​ണ്ട​കാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട സ​മു​ദാ​യ താ​ൽ​പ​ര്യ​സം​ര​ക്ഷ​ണ​വും നാ​ടാ​ർ സ​മു​ദാ​യാം​ഗ​മാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി പ​രേ​ത​നാ​യ കാ​മ​രാ​ജി​ന്റെ ഭ​ര​ണ​കാ​ലം തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യു​മാ​ണ് പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. നാ​ടാ​ർ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ശ​ര​ത് കു​മാ​റി​ന് പി​ന്നി​ൽ അ​ണി​നി​ര​ന്ന​തോ​ടെ പാ​ർ​ട്ടി​ക്ക് തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഒ​രു വോ​ട്ട് ബാ​ങ്ക് സൃ​ഷ്ടി​ക്കാ​നാ​യി. പ്ര​ത്യേ​കി​ച്ച് തി​രു​നെ​ൽ​വേ​ലി, തെ​ങ്കാ​ശി, തൂ​ത്തു​ക്കു​ടി, വി​രു​തു​ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ. സം​സ്ഥാ​ന​ത്തു​ട​നീ​ളം കാ​മ​രാ​ജ് സ്മാ​ര​ക​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചു.

2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ, നാ​ടാ​ർ സ​മു​ദാ​യ​ത്തി​നി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യ ഈ ​സ്വാ​ധീ​നം മ​ന​സ്സി​ലാ​ക്കി​യ ജ​യ​ല​ളി​ത ശ​ര​ത്കു​മാ​റി​നെ മു​ന്ന​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ജ​യ​ല​ളി​ത​യോ​ട് അ​ടു​ക്കു​ന്ന ശ​ര​ത്കു​മാ​ർ എ.​ഐ.​എ.​ഡി.​എം.​കെ മു​ന്ന​ണി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, സ്വ​ന്തം ചി​ഹ്ന​ത്തി​ന് പ​ക​രം എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ‘ര​ണ്ടി​ല’​യി​ൽ മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നു പാ​ർ​ട്ടി​ക്ക്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തും വി​ജ​യം നേ​ടാ​ൻ പാ​ർ​ട്ടി​ക്കാ​യി. ശ​ര​ത്കു​മാ​ർ തെ​ങ്കാ​ശി​യി​ലും എ​റ​ണാ​വൂ​ർ നാ​രാ​യ​ണ​ൻ നാ​ങ്കു​നേ​രി​യി​ലും വി​ജ​യി​ച്ചു. ഈ ​വി​ജ​യം പാ​ർ​ട്ടി​ക്ക് ന​വോ​ന്മേ​ഷം ന​ൽ​കി.

2016 ആ​കു​ന്ന​തോ​ടെ എ.​ഐ.​എ.​ഡി.​എം.​കെ​യു​മാ​യു​ള്ള ശ​ര​ത്കു​മാ​റി​ന്റെ ബ​ന്ധ​ത്തി​ൽ വീ​ണ്ടും ഇ​ട​ർ​ച്ച ഉ​ണ്ടാ​യി. ഇ​ത് പാ​ർ​ട്ടി​യി​ൽ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. 2015ലെ ​ന​ടി​ക​ർ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ശ​ര​ത്കു​മാ​റി​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധാ​ര​വി​ക്കു​മെ​തി​രെ ‘പാ​ണ്ഡ​വ​ർ അ​ണി’ എ​ന്ന പേ​രി​ൽ നാ​സ​ർ, വി​ശാ​ൽ, കാ​ർ​ത്തി​ക് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പാ​ന​ൽ മ​ത്സ​ര​ത്തി​നെ​ത്തി. ‘പാ​ണ്ഡ​വ​ർ അ​ണി’​യു​ടെ വി​ജ​യ​ത്തി​നു എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ കൂ​ടി പ​രോ​ക്ഷ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ഇ​ത് ശ​ര​ത്കു​മാ​റി​നെ പ്ര​കോ​പി​പ്പി​ക്കു​ക​യും മു​ന്ന​ണി വി​ട്ടു​പോ​കാ​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ജ​യ​ല​ളി​ത​യു​മാ​യു​ള്ള സ​ഖ്യം തു​ട​ർ​ന്നും നി​ല​നി​ർ​ത്ത​ണ​മെ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രു നാ​ഗ​രാ​ജ​നും എം.​എ​ൽ.​എ എ​റ​ണാ​വൂ​ർ നാ​രാ​യ​ണ​നും. ഒ​രു​ഘ​ട്ട​ത്തി​ൽ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ ശ​ര​ത്കു​മാ​ർ നി​ർ​ബ​ന്ധി​ച്ച​താ​യി നാ​രാ​യ​ണ​ൻ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. വി​ഭാ​ഗീ​യ​ത മൂ​ത്ത​തോ​ടെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ഇ​രു​വ​രെ​യും ശ​ര​ത്കു​മാ​ർ പു​റ​ത്താ​ക്കി. 2015ൽ ​സ​ഖ്യ​ത്തി​ൽ​നി​ന്നു പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. നാ​രാ​യ​ണ​ൻ ഇ​തേ വ​ർ​ഷം ‘സ​മ​ത്വ മ​ക്ക​ൾ ക​ഴ​കം’ എ​ന്ന പേ​രി​ൽ ഒ​രു പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ മു​ന്ന​ണി​യി​ൽ തി​രി​ച്ചെ​ത്താ​ൻ ജ​യ​ല​ളി​ത ശ​ര​ത്കു​മാ​റി​നെ ക്ഷ​ണി​ച്ചു, വീ​ണ്ടും മ​ഞ്ഞു​രു​കി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1984 നു​ശേ​ഷം ആ​ദ്യ​മാ​യി എ.​ഐ.​എ.​ഡി.​എം.​കെ തു​ട​ർ​ഭ​ര​ണം സ്വ​ന്ത​മാ​ക്കി. ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ തി​രു​ചെ​ന്തൂ​രി​ൽ മ​ത്സ​രി​ച്ച ശ​ര​ത്കു​മാ​ർ ഇ​രു​പ​ത്തി​ആ​റായി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി അ​നി​ത രാ​ധാ​കൃ​ഷ്ണ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. പാ​ർ​ട്ടി​ക്കു ഒ​രു സീ​റ്റു മാ​ത്ര​മേ എ.​ഐ.​എ.​ഡി.​എം.​കെ ന​ൽ​കി​യി​രു​ന്നു​ള്ളൂ. ആ ​വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചി​ന് ജ​യ​ല​ളി​ത അ​ന്ത​രി​ച്ചു.

എ.​ഐ.​എ.​ഡി.​എം.​കെ​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഉ​ൾ​പാ​ർ​ട്ടി ക​ല​ഹ​ത്തി​ൽ ഒ. ​പ​ന്നീ​ർ സെ​ൽ​വ​ത്തോ​ടൊ​പ്പം നി​ൽ​ക്കാ​നാ​യി​രു​ന്നു ശ​ര​ത്കു​മാ​റി​ന്റെ തീ​രു​മാ​നം.2021ൽ ​ക​മ​ൽ​ഹാ​സ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്കി ഏ​താ​നും ചെ​റു​ക​ക്ഷി​ക​ൾ മൂ​ന്നാം മു​ന്ന​ണി രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ശ​ര​ത്കു​മാ​ർ മ​റു​ക​ണ്ടം ചാ​ടി. സ​ഖ്യ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യെ​ങ്കി​ലും നേ​രി​ട്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​ല്ല. 33 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ക​ക്ഷി​ക്ക്‌ എ​ല്ലാ​യി​ട​ത്തും പ​രാ​ജ​യം രു​ചി​ക്കേ​ണ്ടി​വ​ന്നു. അ​നു​വ​ദി​ച്ച എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​നാ​ളി​ല്ലാ​തെ ഏ​താ​നും സീ​റ്റു​ക​ൾ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു തി​രി​ച്ചു ന​ൽ​കേ​ണ്ടി​യും വ​ന്നു. ക​മ​ൽ​ഹാ​സ​ന്റെ ‘മ​ക്ക​ൾ നീ​തി മ​യ്യ’​ത്തി​ന്റെ ചി​ഹ്ന​ത്തി​ലാ​ണ് എ​ല്ലാ​വ​രും മ​ത്സ​രി​ച്ച​ത്. ക​മ​ൽ ഹാ​സ​ന​ട​ക്കം മു​ന്ന​ണി​യി​ലെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു.

 

ശരത്കുമാറും ഭാര്യ രാധികയും നരേന്ദ്ര മോദിക്കൊപ്പം

ഒ​ടു​വി​ൽ ബി.​ജെ.​പി​യി​ൽ ല​യ​നം

പാ​ർ​ട്ടി ന​ട​ത്തി​കൊ​ണ്ടു​പോ​കാ​നു​ള്ള വ​മ്പി​ച്ച ചെ​ല​വും കു​റ​ഞ്ഞു​വ​രു​ന്ന മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും എ.​ഐ.​എ​സ്.​എം.​കെ യെ ​കൂ​ടു​ത​ൽ ശി​ഥി​ല​മാ​കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​മൂ​ല​മു​ണ്ടാ​യ ശോ​ഷ​ണ​ത്തി​നു പു​റ​മെ, മ​റ്റു ചി​ല രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളും ഈ ​ശൈ​ഥി​ല്യ​ത്തി​ന് ഇ​ട​യാ​ക്കി. നാ​ടാ​ർ സ​മു​ദാ​യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​വോ​ട്ട് എ.​ഐ. എ.​ഡി.​എം.​കെ​യി​ലേ​ക്കു തു​ട​ർ​ന്നും പ്ര​വ​ഹി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ത​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഡി.​എം.​കെ​ക്കു കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന രാ​ഷ്ട്രീ​യ വോ​ട്ടു​ക​ളും പ്ര​സ്തു​ത മു​ന്ന​ണി​യി​ലേ​ക്കു​ത​ന്നെ വി​നി​യോ​ഗി​ക്ക​പ്പെ​ട്ടു. മാ​ത്ര​മ​ല്ല, തി​രു​നെ​ൽ​വേ​ലി​യി​ലും ക​ന്യാ​കു​മാ​രി​യി​ലും സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യി സ​മു​ദാ​യ​വോ​ട്ടു​ക​ൾ വ​ലി​യ​തോ​തി​ൽ ബി.​ജെ.​പി​യി​ലേ​ക്ക് ചോ​രു​ന്ന​തും മ​റ്റൊ​രു കാ​ര​ണ​മാ​യി. ഇ​ത്ത​ര​ത്തി​ൽ വി​ഭ​ജി​ക്ക​പ്പെ​ട്ടു​പോ​യ സ​മു​ദാ​യ വോ​ട്ടു​ക​ളെ ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്ന ബോ​ധ്യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ശ​ര​ത്കു​മാ​ർ പാ​ർ​ട്ടി​യെ ബി.​ജെ.​പി​യി​ൽ ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

2024 മാ​ർ​ച്ച് 12ന് ​അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ശ​ര​ത്കു​മാ​ർ ഈ ​ല​യ​ന തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​രു​പാ​ധി​ക പി​ന്തു​ണ ന​ൽ​കി പാ​ർ​ട്ടി​യെ ബി.​ജെ.​പി​യി​ൽ ല​യി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ അ​ണ്ണാ​മ​ലൈ​ക്ക് അ​തി​രാ​വി​ലെ 2.30ന് ​ഫോ​ൺ ചെ​യ്ത് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ അ​ന്ന​ത്തെ ചൂ​ടേ​റി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഔ​പ​ചാ​രി​ക ച​ട​ങ്ങി​ൽ ശ​ര​ത്കു​മാ​ർ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. 2024ൽ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര്യ രാ​ധി​ക ശ​ര​ത്കു​മാ​ർ വി​രു​തു​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് 1,50,000ലേ​റെ വോ​ട്ടു​ക​ൾ നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​ഐ.​എ.​ഡി.​എം.​കെ ന​യി​ക്കു​ന്ന മു​ന്ന​ണി​യി​ൽ ബി.​ജെ.​പി​ക്കു​വ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ ത​യാ​റാ​യെ​ങ്കി​ലും ത​നി​ക്കും അ​നു​യാ​യി​ക​ൾ​ക്കും കൃ​ത്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം വീ​തി​ച്ചു ന​ൽ​കാ​ൻ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല എ​ന്ന പ​രാ​തി ശ​ര​ത്കു​മാ​ർ തു​റ​ന്നു പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. പാ​ർ​ട്ടി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള അ​ണി​ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ത​ൽ​ക്കാ​ലം ക​ട​ക്കാ​നി​ല്ലെ​ന്ന് ശ​ര​ത്കു​മാ​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്വ​ന്തം താ​ര​പ്ര​തി​ച്ഛാ​യ​ക്കൊ​പ്പം സ​മു​ദാ​യ​വോ​ട്ടു​ക​ളി​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച ശ​ര​ത്കു​മാ​റി​ന് നി​ല​നി​ൽ​പി​നു​ള്ള രാ​ഷ്ട്രീ​യം പ​യ​റ്റേ​ണ്ടി​വ​രു​ന്ന​തി​ന്റെ ചി​ത്ര​മാ​ണ് നി​ല​വി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ രൂ​പ​വ​ത്ക​ര​ണ കാ​ല​ത്ത് വ​ലി​യ​തോ​തി​ൽ ല​ഭി​ച്ച ആ​രാ​ധ​ക​പി​ന്തു​ണ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നാ​കു​ന്ന നേ​താ​വാ​യി വ​ള​രാ​നോ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കാ​നോ രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ൽ അ​ണി​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നോ ശ​ര​ത്കു​മാ​റി​ന് സാ​ധി​ച്ചി​ല്ല. ത​ന്നി​ഷ്ട​ത്തി​ൽ ഊ​ന്നി​യ അ​ട​വു​ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​വു​മാ​യി​ല്ല.

(തു​ട​രും)

News Summary - The Lost Stars of Tamil Politics -Sarathkumar