Begin typing your search above and press return to search.
proflie-avatar
Login

രാജലക്ഷ്​മിയും മഞ്ജരിയും ലതാ മ​ങ്കേഷ്കറെ ഓർക്കുന്നു

രാജലക്ഷ്​മിയും മഞ്ജരിയും ലതാ മ​ങ്കേഷ്കറെ ഓർക്കുന്നു
cancel

അനശ്വരയായ ലജൻഡ്​ -മഞ്ജരി

സ്​കത്തിലായിരുന്നു എ​െന്‍റ കുട്ടിക്കാലം. ഞാൻ ലത മ​​േങ്കഷ്​കറുമായി പല തലമുറ വ്യത്യാസമുണ്ട്​. എന്നാൽ എ​െന്‍റ സംഗീതം അവരിൽനിന്ന്​ ഉൾക്കൊണ്ടതാണ്​ എന്നതാണ്​ സത്യം. ഗാനാലാപനമെന്ന രസതന്ത്രം എന്നെപ്പോലെ എത്രയോ പേർ അവരിൽനിന്ന്​ അറിഞ്ഞിട്ടുണ്ട്​. ഞാൻ കുട്ടിയായിരുന്ന കാലത്ത്​ കാസെറ്റ്​ കാലം അവസാനിക്കാറായി. എന്നാൽ പൂർണമായും അവസാനിച്ചിരുന്നില്ല. അങ്ങനെ കാസെറ്റിൽനിന്നും പിന്നീട്​ സീഡിയിൽനിന്നും അങ്ങനെ നിരവധി മാർഗങ്ങളിൽ ലതാജിയുടെ ഗാനങ്ങൾ എന്നെ പിന്തുടർന്നു. ഇന്നും അത്​ തുടർന്നുകൊണ്ടേയിരിക്കുന്നു. അമ്മിഞ്ഞപ്പാൽമണംപോലെ മനസ്സിലറിഞ്ഞ സംഗീതം എന്നും പറയാം.

എന്നെ ഗായികയാക്കിയതിൽ അമ്മക്ക്​ വലിയ പങ്കുണ്ട്​. അമ്മയായിരുന്നു കുട്ടിക്കാലത്ത്​ പാട്ടുക​െളാ​െക്ക സെലക്​ട്​ ചെയ്​ത്​ തന്നിരുന്നത്​. അമ്മ പറയുന്ന പാട്ടുകൾ വളരെ കുട്ടിക്കാലത്ത്​ ഞാൻ പഠിക്കും. ലതാജിയുടെ പാട്ടുകളായിരുന്നു മിക്കതും. അത്​ പല വേദികളിലും പാടിയിട്ടുമുണ്ട്​. അറിയാതെ അതി​ന്റെ മഹത്ത്വം തിരിച്ചറിയുകയായിരുന്നു. ഒരുപ​േക്ഷ അത്​ ഏതു കാലഘട്ടത്തിലെ പാട്ടാണെന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. കാരണം, അതെല്ലാ കാലഘട്ടത്തി​െന്‍റയും പാട്ടാണ്​. അവരുടെ ഗാനം അവർക്കു മാത്രം അവകാശപ്പെട്ടതാണ്​. അതുപോലെ മറ്റൊരു ഗായികയില്ല.

ഒരു ഗായികയായി മാത്രം ലതാജിയെ കാണാൻ എനിക്ക്​ കഴിയില്ല. അവർ പാട്ടി​െന്‍റ ദേവതയാണ്​. സരസ്വതി ദേവിയുടെ അവതാരമായാണ്​ ഞാൻ അവരെ കാണുന്നത്​. കേവലം ഒരു ഗാനത്തിനപ്പുറം എ​െന്താക്കെയോ ആണല്ലോ ലതാജി. ലതാജിയുടെ പാട്ടുകൾ എന്നും ഉരുവിടുന്ന നാമജപംപോലെ എന്നിൽ അലിഞ്ഞിട്ടുണ്ട്​. പണ്ട്​ ചാനലിൽ പ്രശസ്​തമായ അന്താക്ഷരി എന്ന പ്രോഗ്രാം ഉണ്ടായിരുന്നല്ലോ. അതിൽ പ​െങ്കടുക്കുക എന്നത്​ എനിക്ക്​ വലിയ ആഗ്രഹമായിരുന്നു. അന്ന്​ മലയാള​െത്തക്കാൾ ഞാൻ കൂടുതലായി പാടിയിരുന്നതും കേട്ടിരുന്നതും ഹിന്ദി ഗാനങ്ങളായിരുന്നു. അന്താക്ഷരിയിൽ പ​െങ്കടുക്കാനായി ഞാൻ കുത്തിയിരുന്ന്​ എത്ര പാട്ടുകളാണ്​ കാണാതെ പഠിച്ചത്​. ''ആയേഗാ ആയേഗാ'' എന്ന ആദ്യകാല ഗാനം മുതൽ അക്കാലംവരെയുള്ള അവരുടെ പാട്ടുകളൊക്കെ കാണാതെ പഠിച്ചു. ''ഛോട്​ ദീ സാരേ ദുനിയാ'' എന്ന ഗാനമാണ്​ അന്ന്​ ഒാഡിഷനിൽ പാടിയത​്​. അധികമാരും പാടാത്ത പാട്ടുമായിരുന്നു. അത്​ പാടിയ​േപ്പാൾ എല്ലാവരും വളരെ നല്ല അഭിപ്രായം പറയുകയും പാട്ടി​െന്‍റ സൂക്ഷ്​മതകളെക്കുറിച്ചൊക്കെ പറയുകയും ചെയ്​തു. അന്നത്തെ വാക്കുകൾ ഞാൻ ഇന്നും ഒാർക്കുന്നു. അവയെല്ലാം ലതാജിയുടെ പാട്ടുകളായിരുന്നു. ആ പ്രോഗ്രാമിൽ ധാരാളം ലതാജിയുടെ പാട്ടുകൾ പാടാൻ കഴിഞ്ഞു എന്നതുതന്നെ വലിയ അനുഭവമായിരുന്നു.

മഞ്ജരി

ഒരു മ്യൂസിക്കിനെ എങ്ങനെ അതി​െന്‍റ സമ്പൂർണതയിലേക്ക്​ കൊണ്ടുപോകാം എന്നത്​ ലതാജിയിൽനിന്നാണ്​ പഠിക്കേണ്ടത്​. പാട്ടി​െന്‍റ പെർഫക്​ഷൻ എന്നാൽ എന്താണ്​ എന്നതി​െന്‍റ നിർവചനമാണ്​ യഥാർഥത്തിൽ ലതാജി.

ലതാജിയുടെ ''മാതാ സരസ്വതി'' എന്ന ഭജനാണ്​ ഞാനാദ്യം കേട്ട്​ പഠിക്കുന്നത്​. ഒന്നാം ക്ലാസിലോ മ​േറ്റാ പഠിക്കുന്ന സമയത്ത്​്​. സ്​കൂളിലെ ഒരു ചെറിയ സംഗീത പരിപാടിയിൽ ഇത്​ പാടുകയുമുണ്ടായി. അങ്ങനെ എ​െന്‍റ ഒരു പെർഫോമൻസ്​ ജീവിതത്തി​െന്‍റ തുടക്കം ലതാജിയുടെ സ്വാധീനം എന്നിലുണ്ട്​. മസ്കത്തിൽ ഹിന്ദിഗാനങ്ങളുടെ ധാരാളം ഷോകൾ നടക്കുമായിരുന്നു. അവിടെ ധാരാളം വടക്കേ ഇന്ത്യക്കാർ ഉണ്ട​ല്ലോ.

ലതാജി മെലഡി ഗാനങ്ങൾ അവതരിപ്പിക്കുന്ന രീതി സസൂക്ഷ്​മം ശ്രദ്ധിച്ചാൽ ഒരു വലിയ യ​​​​​​ന്ത്രത്തി​െന്‍റ സൂക്ഷ്​മതലങ്ങളിലേക്ക്​ നിരീക്ഷിക്കുന്നതുപോലെയാണ്​.

അവരുടെ ആലാപനശൈലി മറ്റാർക്കെങ്കിലും ഉള്ളതായി ഞാൻ ആരും പറഞ്ഞ്​ കേട്ടിട്ടില്ല. അത്രക്ക്​ അനന്യമാണത്​. അവരുടെ ആത്​മാവി​െന്‍റ ഒരു അഭൗമമായ സ്​പർശം ഒാരോ പാട്ടിലുമുണ്ട്​. ''ലഗ്​ജാഗ​േല'' ​േപാലുള്ള പാട്ടുകൾ​െക്കാന്നും പകരംവെക്കാൻ മറ്റൊന്നുമില്ല.

അവരുടെ ''നാം ഗും ജായേഗാ...''എന്ന ഗാനത്തി​െലാരു വരിയുണ്ട്​; മേരി ആവാസ്​ ഹീ പെഹ്​ചാന്​ ഹെ ഗര്​ യാദ്​രഹേ. എന്നും എ​െന്‍റ ശബ്​ദത്തിൽ ഞാൻ നിലനിൽക്കും എന്ന അർഥത്തിലുള്ള ഇൗ ഗാനം ലതാജിക്കുവേണ്ടി സൃഷ്​ട​പ്പെട്ട അനശ്വരമായ സന്ദേശമാണ്​. അങ്ങനെയൊരു നിയോഗം അവർക്കല്ലാതെ ആർക്ക്​​ വന്നുചേരും. ലതാജിയുടെ ശരീരം മാ​ത്രമേ മൺമറയുന്നുള്ളൂ. ആ സംഗീതവും അതി​െന്‍റ ആത്​മാവിഷ്​കാരവും എന്നും നിലനിൽക്കും എന്നതിൽ സംശയമില്ല.

നേരിട്ട്​ കാണണം എന്നൊരു വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനായി ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ വലിയൊരു മഹാസൗഭാഗ്യമുണ്ടായി, അവ​േരാട്​ ​േഫാണിൽ സംസാരിക്കാൻ കഴിഞ്ഞത്​. ഞാൻ എത്ര​േയാ താഴെയാണ്​. തലമുറകൾക്കും താഴെ. പക്ഷേ അത്രയും വലിയ ഒരു വ്യക്തി ഒരു കുഞ്ഞു പാട്ടുകാരിയായ എ​െന്‍റ പാട്ടുകൾ കേട്ടിട്ടുണ്ട്​, നന്നായിരിക്കുന്നു എന്നൊ​െക്ക പറയുക എന്നത്​ അവിശ്വസനീയമാണ്​. അത്​ ജന്മപുണ്യമായാണ്​ ഞാൻ കാണുന്നത്​. ആ സൗഭാഗ്യം ഉള്ളപ്പോഴും വിയോഗത്തി​െന്‍റ അവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നു.

മും​െബെയിൽ താമസമാക്കിയപ്പോഴായിരുന്നു അങ്ങനെയൊരു നിയോഗം എനിക്ക്​ വന്നു ചേർന്നത്​. അവിടെ ലതാജിയുടെ സ്​റ്റുഡിയോയിൽ പലവട്ടം ഞാൻ പാടാനായി പോയിട്ടുണ്ട്​. അവിടെ​െവച്ചൊരു ഷോയിൽ ലതാജിയുടെ ബന്ധുവായ ആദിദാഥ്​ മ​േങ്കഷ്​കറെ പരിചയപ്പെട്ടു. അദ്ദേഹത്തെ പല ​േഷാകളുടെയും ഭാഗമായി കണ്ടിട്ടു​ണ്ട്. ഞാൻ അദ്ദേഹത്തോട്​ ലതാജിയെ കാണാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. തികച്ചും യാദൃച്ഛികമായാണ്​ ഏതാണ്ട്​ രണ്ടു മാസത്തിനുശേഷം ഒരു മാളിൽ നിൽക്കു​േമ്പാൾ ഒരു ഫോൺ കാൾ വന്നു, ആദിദാഥി​ന്‍റേതായിരുന്നു. എനി​െക്കാരു സർ​ൈ​പ്രസ്​ ഉണ്ടെന്ന്​ പറഞ്ഞപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പെ​െട്ടന്ന്​ എ​െന്‍റ ശബ്​ദം നിലച്ചതുപോലെയായി. മറുതലയ്​ക്കൽ ലതാജി എന്ന ലജൻഡ്​​. ഞാൻ പാടിയ ഇളയരാജയുടെ പാട്ട്​ കേട്ടു, നന്നായിട്ടുണ്ട്​ എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ചത്​ സ്വർഗീയ അനുഭൂതിയായിരുന്നു. ആ മഹത്ത്വത്തിനു മുന്നിൽ നമിച്ചുപോകുന്നു.

ലതാജിയെപ്പോലെതന്നെ അതുല്യ ഗായികയായ ആശാജിയുടെ ഗുരുനാഥ​നായ പണ്ഡിറ്റ്​​ രമേശ്​ ​ഝൂലെയുടെ കീഴിൽ സംഗീതം പഠിക്കാൻ കഴിഞ്ഞതും വലിയ സൗഭാഗ്യമായി ഞാൻ കാണുന്നു. അങ്ങ​െനയൊരു വിദൂരമായ ബന്ധംപോലും ജീവിത മഹത്ത്വമായി കാണുന്നതാണ്​ അവരുടെ വലുപ്പം. എ​െന്‍റ ഗുരുനാഥൻ ലതാജിയുടെ ആലാപനത്തി​െന്‍റ അ​േനകതലങ്ങളെക്കുറിച്ച്​ വിശദീകരിച്ച്​ തന്നിട്ടുണ്ട്. അതുതന്നെ ഒരു വലിയ പഠനമാണ്​. അ​ദ്ദേഹം ലതാജിയുമായും അടുപ്പമുള്ളയാളായിരുന്നു. ലതാജിയുടെ അനശ്വരത നമ്മുടെ നാടുള്ളിടത്തോളം മറക്ക​െപ്പടുകയില്ല.

ആ ഒാരോ പാട്ടും ആഘോഷത്തോടെ സ്വീകരിക്കുക -രാജലക്ഷ്മി

ഇന്ത്യയിലെ ഏതൊരു ഗായികയെയുംപോലെ കുട്ടിക്കാലം മുതൽ ഞാൻ കേട്ടു വളരുന്ന സംഗീതം ലതാജിയുടെ പാട്ടുകളാണ്​. വീട്ടിൽ അമ്മൂമ്മയായിരുന്നു ഏറ്റവും വലിയ ലതാജി ഫാൻ. പിന്നെ അമ്മയും. എ​െന്‍റ അമ്മൂമ്മക്ക്​ ലതാജിയുടെ അത്രയും പ്രായമുണ്ട്​. അവർക്ക്​ കുട്ടിക്കാലം മുതൽ ലതാജിയോട്​ എന്തെന്നില്ലാത്ത ആരാധനയായിരുന്നു. അവരുടെ ചെറുപ്പകാലത്ത്​ കേൾക്കുന്നത്​ ലതാജിയുടെ പാട്ടുകളായിരുന്നു.​ അക്കാലത്ത്​ മലയാളത്തിലൊന്നും ഇന്നത്തെപ്പോലെ ധാരാളം സിനിമകൾ ഇറങ്ങിയിരുന്നില്ല​ല്ലോ. ഹിന്ദി സിനിമകളായിരുന്നു കൂടുതലും പ്രദർശിപ്പിച്ചിരു​ന്നത്​. അതുകൊണ്ടുതന്നെ മലയാളികൾക്ക്​ അക്കാലത്ത്​ ഹിന്ദി സിനിമയോടും ഗാനങ്ങളോടും വലിയ ആരാധനയുണ്ടായിരുന്നു. ആകാശവാണിയായിരുന്നു പാട്ടു കേൾക്കാനുള്ള ഏകമാർഗം. അക്കാലത്തിറങ്ങുന്ന എല്ലാ സിനിമകളിലെയും ഗാനങ്ങൾ ആകാശവാണി ​പ്രക്ഷേപണം ചെയ്യും. അങ്ങനെ ജീവിതത്തിൽനിന്ന്​ നമുക്ക്​ ഒഴിച്ചുനിർത്താൻ കഴിയാത്ത ഗായകരായി ലത മ​േങ്കഷ്​കറും മുഹമ്മദ്​ റഫിയും മുകേഷും മറ്റും. ഇന്നും മലയാളികൾക്ക്​ ഇവരോടൊക്കെ പ്ര​േത്യക ആരാധനയുണ്ട്​. അതി​െന്‍റ ഉദാഹരണമായിരുന്നല്ലോ നമ്മുടെ പ​ത്രമാധ്യമങ്ങൾ ലതാജി എന്ന ലോക ലജൻഡറി ഗായികക്ക്​ നൽകിയ അകമഴിഞ്ഞ ആദരം.

എ​െന്‍റ അമ്മൂമ്മക്ക്​ ലതാജിയുടെ മിക്ക പാട്ടുകളും അറിയാം. വീട്ടിൽ പണ്ടത്തെ ഗ്രാമ​േഫാൺ റെക്കോഡുകൾ ഉണ്ടായിരുന്നു. അമ്മൂമ്മയാണ്​ ലതാജിയുടെ പാട്ടുകൾ പാടാൻ എന്നെ നിർബന്ധിച്ചിരുന്നത്​. കുട്ടിക്കാലത്ത്​ കാസെറ്റുകളിൽനിന്നായിരുന്നു പാട്ടുകൾ കേട്ടിരുന്നത്​. അന്ന്​ ലതാജിയുടെ പല കോമ്പിനേഷനിലുള്ള ഗാനങ്ങളുടെ കാ​െസറ്റുകൾ ഇറങ്ങിയിരുന്നു. ലതാജി-ആർ.ഡി. ബർമൻ, ലതാജി^മദൻ മോഹൻ തുടങ്ങി പല കോമ്പിേനഷനുകളിലുള്ള കാസെറ്റുകൾ. അവയെല്ലാം നിരന്തരം കേട്ടുകേട്ട്​ പഠിക്കുമായിരുന്നു. ഒരു പാട്ടുകാരി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ലതാജിയുടെ പാട്ടുക​േളാടുള്ള ആരാധനയും അതിൽ ആ​േവാളം മുഴുകി കിട്ടിയ ചെറിയ അറിവുകളുമാണുള്ളത്​.

ലതാജിയു​െട രൂപം കുട്ടിക്കാലത്തേ മനസ്സിൽ പതിഞ്ഞിരുന്നു. ഇരുവശത്തേക്കും മുടി പിന്നിയിട്ടായിരുന്നു അവർ നടന്നിരുന്നത്​. എന്നിട്ട്​ സാരികൊണ്ട്​ തല മൂടിനടക്കും. അവരോടുള്ള ആരാധനയിൽ എ​െന്‍റ അമ്മയും വല്യമ്മയുമൊക്കെ ഇതു​േ​പാലെ മുടി ഇരുവശത്തേക്കും പിന്നിയിട്ട്​ നടക്കുമായിരുന്നു. അത്രക്ക്​ ആരാധനയായിരുന്നു അവർക്ക്​ ഇൗ മഹാഗായിക​േയാട്​.

ഇൗശ്വരതുല്യമായ ആരാധനയാണ്​ എനിക്ക്​ അവരോടുള്ളത​്​. തലമുറകളുടെ സംഗീതം, തലമുറകളുടെ ശബ്​ദം അതാണ്​ ലതാജി. കാരണം, അവർ ഇതിനോടകം എത്ര തലമുറയെ സ്വാധീനിച്ചുകഴിഞ്ഞു. ഇനിയും ​എത്ര തലമുറ​കളെ സ്വാധീനിക്കാനിരിക്കുന്നു. അതാണ്​ ആ അഭൗമസംഗീതത്തി​െന്‍റ സവിശേഷത​.

രാജലക്ഷ്മി

അവരുടെ ശബ്​ദം ഇന്ത്യയുടെ ശബ്​ദമാണ്​. ലോകത്തിന്​ മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ ശബ്​ദം. ഇത്രയും സൗകുമാര്യമുള്ള, ഇത്രയും തുളച്ചുകയറുന്ന ഒരു ശബ്​ദം മറ്റൊരാൾക്കും ഉണ്ടാകില്ല. പാട്ടിനുവേണ്ടി ജന്മമെടുത്തവരാണവർ. ഒാരോ പാട്ടും ചെവിയിൽ തുളച്ചുകയറും. സ്​റ്റേജിൽ പാടു​േമ്പാഴും സ്​റ്റുഡിയോകളിൽ പാടുേമ്പാഴുമൊക്കെ അവരുടെ വോയ്​സ്​ മോഡുലേഷനും പാട്ടിൽ കൊടുക്കുന്ന ഭാവവും മറ്റും മാതൃകയാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിലും പാട്ടി​ന്റെ ഘടകങ്ങളിലും മാറ്റിനിർത്താനാവാത്ത സാന്നിധ്യമായി ലതാജിയുണ്ട്​. എന്നെപ്പോലെ അനേകം ഗായകരിൽ.

ടി.വിയിൽ മരണാനന്തര ചടങ്ങുകളും മറ്റും കണ്ടുകൊണ്ടിരിക്കു​േമ്പാൾ വല്ലാത്ത അവസ്ഥയായിരുന്നു. മരണം ഒരു സത്യമായി ഉൾക്കൊള്ളുമ്പോഴും​ അവർക്ക്​​ ഇത്രയൊക്കെ പ്രായമായി എന്ന്​ തിരിച്ചറിയു​​േമ്പാഴും അത്​ ഉൾ​െക്കാള്ളാനാവാത്തതുപോലെ. ഒരു തിരമാലപോലെ അവരുടെ പാട്ടുകൾ ഒാരോന്നായി മനസ്സിലേക്ക്​ ഇരച്ചാർത്ത്​ വരുകയായിരുന്നു. എത്രയെത്രെ പാട്ടുകളാണ്​. കുറെയധികം പാട്ടുകൾ വീണ്ടും വീണ്ടും കേട്ടുകൊ​േണ്ടയിരിക്കുന്നു. എങ്കിലും ഇത്രയധികം പാട്ടുകൾ നമുക്ക്​ സമ്മാനിച്ചിട്ടാണ്​ അവർ ​േപായത്​ എന്ന തിരിച്ചറിവാണ്​ സമാധാനം. ഇനി അവരുടെ ഒാരോ പാട്ടും ആഘോഷത്തോടെ സ്വീകരിക്കുക, അവയൊക്കെ പിന്നെയും പിന്നെയും പാടി ആത്​മനിർവൃതിയടയുന്നതിനൊപ്പം തലമുറകളിലേക്ക്​ കൈമാറാനുള്ള ഉത്തരവാദിത്തവും നമുക്കുള്ളതാണെന്നാണ്​ എ​െന്‍റ വിശ്വാസം. നമ്മിൽ അവർ ജീവിക്കുന്നതും അങ്ങനെയായിരിക്കണം. മനസ്സിലേക്കോടിയെത്തുന്ന പാട്ടുകൾക്ക്​ കണക്കില്ല.


Show More expand_more
News Summary - singer manjari and Rajalakshmy Remembering Lata Mangeshkar