Begin typing your search above and press return to search.
proflie-avatar
Login

ആഘോഷിക്കപ്പെട്ട സവർണ ക്രൈസ്​തവരും അവഗണിക്കപ്പെട്ട കീഴാള ജീവിതങ്ങളും -ബ്ലെ​യ്​സ്​ ജോ​ണി എഴുതുന്നു

ആഘോഷിക്കപ്പെട്ട സവർണ ക്രൈസ്​തവരും അവഗണിക്കപ്പെട്ട കീഴാള ജീവിതങ്ങളും -ബ്ലെ​യ്​സ്​ ജോ​ണി എഴുതുന്നു
cancel
മ​ല​യാ​ള സി​നി​മ എ​പ്ര​കാ​ര​മാ​ണ് സ​വ​ർ​ണ ക്രൈ​സ്ത​വ​രെ ആ​ഘോ​ഷി​ച്ച​തെ​ന്നും കീ​ഴാ​ള ജീ​വി​ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​തെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ക്രൈ​സ്​​ത​വ ച​രി​ത്ര​ത്തെ വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം സി​നി​മ​ക​ൾ എ​പ്ര​കാ​ര​മാ​ണ് പ്ര​സ്​​തു​ത ജാ​തി​ബോ​ധ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​ത് എ​ന്നും വി​ശ​ക​ല​നംചെ​യ്യു​ന്നു.

വെ​റു​തെ ത​രു​ന്ന അ​ന്ന​ത്തേ​ലെ​ല്ലാം ഒ​രു കൊ​ളു​ത്ത് ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​വു​മ​ല്ലേ...

(ഫ്രാ​ൻ​സി​സ്​ നൊ​റോ​ണ​യു​ടെ 'ക​ക്കു​ക​ളി' എ​ന്ന ക​ഥ​യി​ൽ​നി​ന്ന്)

കേ​ര​ള​ത്തി​െ​ൻ​റ സാ​മൂ​ഹി​ക ശ​രീ​രം ജാ​തി​ക്കോ​ള​ങ്ങ​ൾ പൂ​രി​പ്പി​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​വാം ഹൈ​ന്ദ​വ സാ​മൂ​ഹി​ക ഘ​ട​ന​യി​ൽ ഉ​ള്ള​തി​നു സ​മാ​ന​മാ​യ ത​ര​ത്തി​ൽ​ത​ന്നെ വി​ഷ​ലി​പ്ത​മാ​യ ൈക്ര​സ്​​ത​വ ജാ​തി​ബോ​ധ​ത്തെ കാ​ണാ​തെപോ​കു​ന്ന​ത്? വർത്തമാന രാഷ്​ട്രീയ സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും കേ​ര​ള​ത്തി​ലെ സ​വ​ർ​ണ ൈക്ര​സ്​​ത​വ​ർ​ക്കി​ട​യി​ൽ ആ​ഴ​ത്തി​ൽ വേ​രി​റ​ങ്ങി​യ വ​രേ​ണ്യ​ബോ​ധ​ത്തെ പ്ര​ശ്ന​വ​ത്ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കേ​വ​ലം സാ​മ്പ​ത്തി​കാ​ന്ത​രം മാ​ത്ര​മാ​യി​രു​ന്നു കെ​വി​ൻ വ​ധ​ത്തി​െ​ൻ​റ പി​ന്നി​ലെ േപ്ര​ര​ണ​യെ​ന്ന ന്യൂ​നീ​ക​ര​ണ​യു​ക്തി നി​ര​ത്തിയാണ്​ ത​ങ്ങ​ൾ​ക്കു​നേ​രെ ഉ​യ​ർ​ന്ന ജാ​തി ആ​ക്ഷേ​പ​ങ്ങ​ളെ സ​വ​ർ​ണ സു​റി​യാ​നി ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ എ​തി​ർ​ത്തത്​. പാ​ര​മ്പ​ര്യം, ത​നി​മാ​വാ​ദം, ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നീ ജാ​തി​ബോ​ധ​ത്തി​െ​ൻറ അ​ടി​സ്​​ഥാ​നമൂ​ല​ക​ങ്ങ​ൾ സ​വ​ർ​ണ ൈക്ര​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​ച​ര്യ​ക​ളി​ലും ക​ണ്ടെ​ടു​ക്കാ​നാ​വും.

ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക ഘ​ട​ന​യി​ലു​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്ന ജാ​തി​ബോ​ധം വ​രേ​ണ്യ​ത​യെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും പ്ര​ത്യു​ൽ​പാ​ദി​പ്പി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഭാ​ഗീ​യ​ത​യു​ടെ ഒ​രു പ്ര​തി​ഭാ​സ​മാ​ണ്. സ​വ​ർ​ണ ൈക്ര​സ്​​ത​വ ജാ​തി​ബോ​ധ​മെ​ന്ന വ്യ​വ​ഹാ​രം നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​തി​നു പി​ന്നി​ൽ സ​ക്രി​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നേ​കം സ്​​ഥാ​പ​ന​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, സ​മ​കാ​ലി​ക കേ​ര​ളീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​തി​ബോ​ധ​ത്തെ പു​ന​രു​ൽ​പാ​ദി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ ജ​ന​പ്രി​യ സി​നി​മ വി​മ​ർ​ശ​നാ​ത്മ​ക​മാ​യ പ​ഠ​ന​ത്തി​നു വി​ധേ​യ​മാ​കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ലെ ൈക്ര​സ്​​ത​വ ച​രി​ത്ര​ത്തെ ആ​ഴ​ത്തി​ൽ വി​ല​യി​രു​ത്തു​ക എ​ന്ന​തി​ലു​പ​രി സി​നി​മ​ക​ൾ എ​പ്ര​കാ​ര​മാ​ണ് പ്ര​സ്​​തു​ത ജാ​തി​ബോ​ധ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​ത് എ​ന്ന അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഇ​വി​ടെ ശ്ര​മി​ക്കു​ന്ന​ത്. ഏ​റെ വ്യാ​പ​ന​ശേ​ഷി​യു​ള്ള ജ​ന​പ്രി​യ മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ വി​പ​ൽ​ചി​ന്ത​ക​ളും ജാ​തി​സ​ന്ദേ​ശ​ങ്ങ​ളും പ്ര​സ​രി​പ്പി​ക്കാ​ൻ സി​നി​മ​ക​ൾ​ക്കു സാ​ധി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഇ​ത്ത​ര​മൊ​രു പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ത​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ സു​റി​യാ​നി ൈക്ര​സ്​​ത​വ​ർ​ക്കി​ട​യി​ലെ ജാ​തി​മേ​ധാ​വി​ത്വ​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ലം ല​ഘു​വാ​യി അ​നാ​വൃ​ത​മാ​ക്കു​ന്നു.

കൊ​ന്ത​യും പൂ​ണൂ​ലും

കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ട് പ്ര​ബ​ല മി​ത്തു​ക​ളാ​ണ് അ​വ​രു​ടെ ബ്രാ​ഹ്മണ പാ​ര​മ്പ​ര്യ​വും യ​ഹൂ​ദ പാ​ര​മ്പ​ര്യ​വും. ക്രി​സ്​​തു ശി​ഷ്യ​നാ​യ െസ​​ൻ​റ്​​ തോ​മ​സി​ൽ​നി​ന്ന് ജ്​​ഞ​ാന​സ്​​നാ​നം സ്വീ​ക​രി​ച്ച ബ്രാ​ഹ്മണ കു​ടും​ബ​ങ്ങ​ളു​ടെ പി​ന്തു​ട​ർ​ച്ച​യും പാ​ര​മ്പ​ര്യ​വു​മാ​ണ് ഇ​വ​യി​ൽ ആ​ദ്യ​ത്തേ​ത് (കേ​ര​ള​ത്തി​ലേ​ക്കു​ള്ള െസ​​ൻ​റ്​ തോ​മ​സി​െ​ൻ​റ വ​ര​വി​നെ സം​ബ​ന്ധി​ച്ച വാ​ദ​ങ്ങ​ൾ ച​രി​ത്രവ​സ്​​തു​ത​ക​ള​ല്ലെ​ന്ന് എം.​ജി.​എ​സ് അ​ട​ക്ക​മു​ള്ള ച​രി​ത്ര​കാ​ര​ന്മാ​ർ പ​ല​വ​ട്ടം സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്). അ​ത്ത​ര​ത്തി​ൽ ക്രി​സ്​​തു​മ​തം സ്വീ​ക​രി​ച്ച ക​ള്ളി, കാ​ളി​കാ​വ്, ശ​ങ്ക​ര​പു​രി, പ​ക​ലോ​മ​റ്റം എ​ന്നീ കു​ടും​ബ​ങ്ങ​ൾ കു​റ​വി​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്തേ​ക്ക് വ​രു​ക​യും മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ ക്രി​സ്​​തു​മ​തം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​തു​മാ​ണ് പ്ര​ബ​ല​മാ​യ ഒ​രു വി​ശ്വാ​സം. മ​റ്റൊ​ന്ന്, എ.​ഡി. ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഇ​സ്രാ​യേ​ലി​ൽ​നി​ന്ന് വ്യാ​പാ​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ യ​ഹൂ​ദ ക്രി​സ്​​ത്യാ​നി​ക​ളി​ൽ​നി​ന്നാ​ണ് കേ​ര​ള​ത്തി​ൽ ക്രി​സ്​​തു​മ​തം ആ​രം​ഭി​ച്ച​ത് എ​ന്ന വാ​ദ​മാ​ണ്. ഇ​വ​യെ ച​രി​ത്രവ​സ്​​തു​ത​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ചോ​ദ്യംചെ​യ്യു​മ്പോ​ഴും സ​വ​ർ​ണ ൈക്ര​സ്​​ത​വ അ​ബോ​ധ​ത്തി​ൽ സ്വാം​ശീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജാ​തി ഔ​ന്നത്യ​ത്തി​നു ഒ​രു മാ​റ്റ​വു​മു​ണ്ടാ​കു​ന്നി​ല്ല.

െസ​​ൻ​റ്​ തോ​മ​സ്​ കേ​ര​ള​ത്തി​ൽ വ​ന്നു​വെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് ഇ​വി​ടെ ബ്രാ​ഹ്മണ​സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന ച​രി​ത്രവ​സ്​​തു​ത​യെ ൈക്ര​സ്​​ത​വ​സ​ഭ​ക​ൾ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ, ക്ര​മേ​ണ ബ്രാ​ഹ്മണ​ജ​ന്യ​വാ​ദ​ത്തി​ൽ​നി​ന്ന് ൈക്ര​സ്​​ത​വ​സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും സ​മൂ​ഹ​ത്തി​ൽ പ്ര​ബ​ല​മാ​യൊ​രു മി​ഥ്യാ​ബോ​ധ​മാ​യി അ​ത് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. കേ​ര​ള​ത്തി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മു​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ Stone The Sin, Not The Sinner 1 എ​ന്ന അ​ഭി​മു​ഖ​ത്തി​ൽ ഇ​ത്ത​രം പാ​ര​മ്പ​ര്യ​വാ​ദ​ങ്ങ​ളെ എ​തി​ർ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ സു​റി​യാ​നി ൈക്ര​സ്​​ത​വ​ർ പ്ര​മു​ഖ ഭൂ​വു​ട​മ​ക​ളും വ്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​റ്റ് ഉ​യ​ർ​ന്ന സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്ന് പ​രി​വ​ർ​ത്ത​നവി​ധേ​യ​രാ​യ​വ​രാ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണെ​ത്തി​ച്ചേ​രു​ന്ന​ത്.

ബ്രാ​ഹ്മണ​ജ​ന്യ​വാ​ദ​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​നം ച​രി​ത്ര​വ​സ്​​തു​ത​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ ചോ​ദ്യംചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന സി​ദ്ധാ​ന്ത​മാ​ണ് യ​ഹൂ​ദ​ജ​ന്യ​വാ​ദം. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തി​ന് മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ൈക്ര​സ്​​ത​വ ദേ​വാ​ല​യ​മാ​യ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്താ​മ​റി​യം പ​ള്ളി​യു​ടെ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വാ​ദ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു

സ​വ​ർ​ണ ൈക്ര​സ്​​ത​വ സ്വ​ത്വ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ സ​മ​കാ​ലി​ക പ്ര​യോ​ഗ​യി​ട​ങ്ങ​ൾ ഇ​വ​യാ​ണ്: 1. കു​ടും​ബ​ച​രി​ത്ര​ര​ച​ന. 2. കു​ടും​ബ​യോ​ഗ​ങ്ങ​ൾ. സാ​മ്പ​ത്തി​ക മേ​ൽ​ക്കോ​യ്മ​യും സാ​മൂ​ഹി​ക അം​ഗീ​കാ​ര​വും സി​ദ്ധി​ച്ച ചി​ല ക്രി​സ്​​ത്യ​ൻ കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കു​ടും​ബ വൃ​ക്ഷ​ത്തി​െ​ൻ​റ ശാ​ഖ​ക​ളും വേ​രു​ക​ളും തി​ര​യു​ക​യും അ​തി​ലൂ​ടെ അം​ഗ​ബ​ല​വും ശ​ക്​​തി​പ്ര​ഭാ​വ​വും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തോ​ടൊ​പ്പം വി​ക​ല​മാ​യ വ​സ്​​തു​ത​ക​ളും ഭാ​വ​ന​ക​ളും കൂ​ട്ടി​യി​ണ​ക്കി ര​ചി​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ച​രി​ത്ര​ങ്ങ​ൾ കൂ​ടി​ച്ചേ​രു​മ്പോ​ൾ ക്രി​സ്​​ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​െ​ൻ​റ മി​ഥ്യാ​ബോ​ധ​വും ത​ാൻ​പ്ര​മാ​ണി​ത്ത​വും ജാ​തി​ചി​ന്ത​യും ച​രി​ത്ര​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ ര​ചി​ക്ക​പ്പെ​ടു​ന്ന കു​ടും​ബച​രി​ത്ര​ങ്ങ​ളി​ൽ മി​ക്ക​വ​യും ബ്രാ​ഹ്മണ/ രാ​ജ​കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ ഏ​തുവി​ധേ​ന​യും ആ​ഖ്യാ​ന​ത്തി​ൽ ഉ​ൾ​ച്ചേ​ർ​ക്കു​ന്ന​വ​യു​മാ​യി​രി​ക്കും. നി​ല​വി​ൽ ൈക്ര​സ്​​ത​വ​സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കാ​ത്ത ബ്രാ​ഹ്മണ​പാ​ര​മ്പ​ര്യ​ത്തെ പു​രാ​ത​ന ൈക്ര​സ്​​ത​വ പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ക​ലോ​മ​റ്റം കു​ടും​ബ​ത്തി​െൻ​റ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ''സാ​മൂ​ഹി​ക– രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ൽ വ​ള​രെ ഉ​യ​ർ​ന്ന ഒ​രു സ്​​ഥാ​നം മാ​ർ​ത്തോ​മാ ക്രി​സ്​​ത്യാ​നി​ക​ൾ​ക്ക് ക​ര​ഗ​ത​മാ​യി​രു​ന്നു. ബ്രാ​ഹ്മണ മേ​ധാ​വി​ത്വം ഇ​വി​ടെ ശ​ക്തി​പ്പെ​ട്ട​തി​നു​ശേ​ഷം, അ​ശു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന വ​സ്​​തു​ക്ക​ളും അ​മ്പ​ല​ങ്ങ​ളും തൊ​ട്ടു ശു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന​തി​ന് ക്രി​സ്​​ത്യാ​നി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​വ് ഉ​ണ്ടാ​യി. അ​മ്പ​ല​ങ്ങ​ളോ​ട് ചേ​ർ​ന്ന് ക്രി​സ്​​ത്യാ​നി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന രീ​തി​യും നി​ല​വി​ൽ വ​ന്നു. ബ്രാ​ഹ്മണ​പാ​ര​മ്പ​ര്യം ഉ​ണ്ടാ​യി​രു​ന്ന പ​ക​ലോ​മ​റ്റം കു​ടും​ബ​ക്കാ​രെ ത​ന്നെ കു​റ​വി​ല​ങ്ങാ​ട്ടു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വ​സ്​​തു​ക്ക​ൾ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​െ​ൻ​റ പ​രി​ണതഫ​ല​മാ​യി​ട്ടാ​ണ് മാ​ർ​ത്തോ​മാ ക്രി​സ്​​ത്യാ​നി​ക​ളു​ടെ ഇ​ട​യി​ലും ജാ​തി​ചി​ന്ത ഉ​ട​ലെ​ടു​ത്ത​ത്. ത​ങ്ങ​ളെ​ത്ത​ന്നെ ഉ​യ​ർ​ന്ന ജാ​തി​യാ​യി അ​വ​ർ ക​ണ്ടു.''2 ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ദ​ങ്ങ​ളും അ​ത് നി​ർ​മി​ക്കു​ന്ന ജാ​തി അ​ധീ​ശ​ത്വ​ബോ​ധ​വും അ​ത്യ​ന്തം പ്ര​തി​ലോ​മ​ക​ര​മാ​ണ്.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി

ബ്രാ​ഹ്മണ​ജ​ന്യ​വാ​ദ​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​നം ച​രി​ത്ര​വ​സ്​​തു​ത​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ ചോ​ദ്യംചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന സി​ദ്ധാ​ന്ത​മാ​ണ് യ​ഹൂ​ദ​ജ​ന്യ​വാ​ദം. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തി​ന് മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ൈക്ര​സ്​​ത​വ ദേ​വാ​ല​യ​മാ​യ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്താ​മ​റി​യം പ​ള്ളി​യു​ടെ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വാ​ദ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വ്യാ​പാ​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്ന യ​ഹൂ​ദ​രി​ൽ ചി​ല​ർ പെ​സ​ഹ ആ​ച​രി​ക്കു​ന്ന​തി​നാ​യി സ്വ​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചു​പോ​യി. ക്രി​സ്​​തു​വി​െൻ​റ പീ​ഡാ​സ​ഹ​ന​ത്തി​നും പെ​ന്ത​ക്കുസ്​​താ അ​നു​ഭ​വ​ങ്ങ​ൾ​ക്കും സാ​ക്ഷി​ക​ളാ​യ അ​വ​ർ ക്രി​സ്​​തു​മ​താ​നു​യാ​യി​ക​ളാ​യാ​ണ് കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​ത്ത​ര​മൊ​രു യ​ഹൂ​ദ ​

ൈ​ക്ര​സ്​​ത​വ സ​മൂ​ഹ​ത്തി​ൽ​നി​ന്നും കേ​ര​ള​ത്തി​ലെ ആ​ദ്യ ൈക്ര​സ്​​ത​വ ഗ​ണം രൂ​പ​പ്പെ​ട്ടു​വെ​ന്ന​താ​ണ് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​മെ​ടു​ത്ത വി​ശ്വാ​സ​ത്തി​െ​ൻറ ചു​രു​ക്കം. ഇ​വി​ടെ ക​ന്യാ​മ​റി​യ​ത്തി​െൻറ പ്ര​ത്യ​ക്ഷീ​ക​ര​ണം, പെ​ന്ത​ക്കു​സ്​​താ ആ​ഘോ​ഷം, ക്രി​സ്​​തു​വി​െ​ൻ​റ ജീ​വി​തം തു​ട​ങ്ങി​യ വി​ശ്വാ​സസം​ബ​ന്ധ​മാ​യ സം​ഗ​തി​ക​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് യ​ഹൂ​ദ പാ​ര​മ്പ​ര്യ​മി​ത്ത് രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്.3 സെ​ൻ​റ്​ തോ​മ​സ്​ ജ്​​ഞാ​ന​സ്​​നാ​ന​പ്പെ​ടു​ത്തി​യ ചി​ല കു​ടും​ബ​ങ്ങ​ളെ​പ്പ​റ്റി പ​രാ​മ​ർ​ശ​മു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ ബ്രാഹ്മണ പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ച് നി​ശ്ശ​ബ്​​ദ​ത പാ​ലി​ക്കു​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ, ഈ ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം നി​ര​വ​ധി ച​രി​ത്ര​രേ​ഖ​ക​ളു​ടെ​യുംതെ​ളി​വു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടു​കൂ​ടി ദ​ലി​ത്​​ബ​ന്ധു എ​ൻ.​കെ. ജോ​സ്​ ചോ​ദ്യംചെ​യ്യു​ന്നു​ണ്ട്. ചാ​തു​ർ​വ​ർ​ണ്യ​വ്യ​വ​സ്​​ഥ​യി​ൽ ഉ​യ​ർ​ന്ന സ്​​ഥാ​നം അ​വ​കാ​ശ​മാ​ക്കി​യി​രു​ന്ന ബ്രാ​ഹ്മണ​രി​ൽ​നി​ന്ന് പ​രി​വ​ർ​ത്ത​നവി​ധേ​യ​രാ​യ സ​മൂ​ഹ​മെ​ന്ന് ക​രു​തി​യി​രു​ന്ന കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രി​സ്​​ത്യാ​നി​ക​ൾ എ​ന്തു​കൊ​ണ്ടാ​വാം പി​ൽ​ക്കാ​ല​ത്ത് ബൈ​ബി​ളി​ലെ പ​ഴ​യ നി​യ​മ​ത്തി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​ത​യാ​യ യ​ഹൂ​ദ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്? ഏ​തുവി​ധേ​ന​യു​ള്ള പാ​ര​മ്പ​ര്യ​മാ​യാ​ലും സാ​മു​ദാ​യി​ക ഔ​ന്ന​ത്യ​വും മേ​ൽ​ക്കോ​യ്മാ​ബോ​ധ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​രു പാ​ര​മ്പ​ര്യ​വാ​ദ​ങ്ങ​ളും പ​ര്യാ​പ്ത​മാ​ണ്.

ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കേ​ണ്ട മ​റ്റൊ​രു വി​ഷ​യ​മാ​ണ് മി​ഷ​ന​റി​മാ​രു​ടെ വ​ര​വും ക്രി​സ്​​തു​മ​ത​ത്തി​ലേ​ക്ക് ന​ട​ന്ന വ്യാ​പ​ക​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ളും. ല​ണ്ട​ൻ മി​ഷ​ൻ സൊ​സൈ​റ്റി (1806), ച​ർ​ച്ച് മി​ഷ​ൻ സൊ​സൈ​റ്റി (1816) മു​ത​ൽ ക​ത്തോ​ലി​ക്കാ​സ​ഭവ​രെ കാ​ലാ​കാ​ല​ങ്ങ​ളി​ൽ കീ​ഴാ​ള ജ​ന​ത​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഹൈ​ന്ദ​വ ജാ​തി​ഘ​ട​ന​യി​ൽ​നി​ന്നു​ള്ള വി​മോ​ച​ന​വും ക്രി​സ്​​തു​വി​െ​ൻ​റ ര​ക്ഷാ​ക​ര പ​ദ്ധ​തി​യി​ലു​ള്ള പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്ത് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​രാ​യ അ​ടി​മ ജ​ന​ത​യു​ടെ തു​ട​ർ​ജീ​വി​ത​ത്തി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല എ​ന്ന് ച​രി​ത്രം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

അം​ബേ​ദ്ക​റു​ടെ Christianising the Untouchables എ​ന്ന പ​ഠ​ന​ത്തി​ൽ ഇ​ത്ത​രം നി​ര​വ​ധി സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ബ്രാ​ഹ്മണ ൈക്ര​സ്​​ത​വ​രും അ​ബ്രാ​ഹ്മണ ൈക്ര​സ്​​ത​വ​രും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും അ​വ​ർ മി​ശ്ര​വി​വാ​ഹ​മോ മി​ശ്ര​ഭോ​ജ​ന​മോ ന​ട​ത്തു​ക​യി​ല്ലെ​ന്നും അം​ബേ​ദ്ക​ർ നി​രീ​ക്ഷി​ക്കു​ന്നു. 1928ൽ ​ഇ​ന്ത്യ​യി​ലെ​ത്തി​യ സൈ​മ​ൺ ക​മീ​ഷ​നു മു​മ്പാ​കെ തെ​ക്കേ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ​രി​വ​ർ​ത്തി​ത ക്രി​സ്​​ത്യാ​നി​ക​ൾ സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പ​രി​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷ​വും തു​ട​രു​ന്ന ത​ങ്ങ​ളു​ടെ പ​തി​താ​വ​സ്​​ഥ വെ​ളി​വാ​ക്കു​ന്നു​ണ്ട്.4


അം​ബേ​ദ്ക​റു​ടെ Christianising the Untouchables എ​ന്ന പ​ഠ​ന​ത്തി​ൽ ഇ​ത്ത​രം നി​ര​വ​ധി സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ബ്രാ​ഹ്മണ ൈക്ര​സ്​​ത​വ​രും അ​ബ്രാ​ഹ്മണ ൈക്ര​സ്​​ത​വ​രും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും അ​വ​ർ മി​ശ്ര​വി​വാ​ഹ​മോ മി​ശ്ര​ഭോ​ജ​ന​മോ ന​ട​ത്തു​ക​യി​ല്ലെ​ന്നും അം​ബേ​ദ്ക​ർ നി​രീ​ക്ഷി​ക്കു​ന്നു

കേ​ര​ള​ത്തി​ലെ അ​വ​ശ​ക്രി​സ്​​ത്യാ​നി​ക​ൾ/​പു​തു​ക്രി​സ്​​ത്യാ​നി​ക​ൾ/​പ​രി​വ​ർ​ത്തി​ത ക്രി​സ്​​ത്യാ​നി​ക​ൾ തു​ട​ങ്ങി​യ പ​ല പേ​രു​ക​ളി​ല​റി​യ​പ്പെ​ട്ടി​രു​ന്ന ദ​ലി​ത്​ ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്​​ഥി​തി​യും മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. പ്ര​സ്​​തു​ത വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള പോ​ൾ ചി​റ​ക്ക​രോ​ട് അ​ത് ഇ​പ്ര​കാ​രം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ''ൈക്ര​സ്​​ത​വ മ​തം അ​ട​ക്ക​മു​ള്ള ഹൈ​ന്ദ​വേ​ത​ര​മ​ത​ങ്ങ​ളി​ലെ ജാ​തി​യു​ടെ സ്വ​ഭാ​വം ര​ണ്ട് ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. ഒ​ന്ന്, പ​ര​മ്പ​രാ​ഗ​ത​മാ​യ അം​ഗ​ത്വം. അ​താ​യ​ത്, ഒ​രു ജാ​തി​യി​ൽ ജ​നി​ച്ചുവ​ള​ർ​ന്ന് ആ ​ജാ​തി​യു​ടെ ഇ​ടു​ങ്ങി​യ ലോ​ക​ത്ത് ജീ​വി​ച്ചു മ​രി​ക്കു​ന്ന അ​വ​സ്​​ഥ. ര​ണ്ട്, സ​ജാ​തീ​യ വി​വാ​ഹം– ഒ​രേ ജാ​തി​യി​ൽ​നി​ന്നു​ത​ന്നെ വി​വാ​ഹം ചെ​യ്ത്​ പ്ര​ജ​ന​നം ന​ട​ത്തു​ന്ന രീ​തി. ജാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​സ്വ​ഭാ​വ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഈ ​ര​ണ്ടു സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ളും ൈക്ര​സ്​​ത​വ​ർ ദീ​ക്ഷി​ക്കു​ന്നു​ണ്ട്. സു​റി​യാ​നി ക്രി​സ്​​ത്യാ​നി​ക​ൾ അ​വ​രോ​ടൊ​പ്പം സ​ഭ​യി​ലു​ള്ള ദ​ലി​ത് ക്രി​സ്​​ത്യാ​നി​ക​ളു​മാ​യി വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്നി​ല്ല. പാ​ര​മ്പ​ര്യ മ​ഹ​ത്ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും പാ​ര​മ്പ​ര്യ മ​ഹ​ത്ത്വം തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത പു​തു​ക്രി​സ്​​ത്യാ​നി​ക​ളും ൈക്ര​സ്​​ത​വ​രി​ലു​ണ്ട്. പു​തു​ക്രി​സ്​​ത്യാ​നി​ക​ൾ എ​ന്ന പ​ദ​ത്തി​ന് ജാ​തി പ​രി​ഗ​ണ​ന​ക്ക​പ്പു​റം പോ​കു​ന്ന ദു​ഷ്കീ​ർ​ത്തി​ദാ​യ​ക​മാ​യ ഒ​ര​ർ​ഥ​ത​ല​മു​ണ്ട്.''

കീ​ഴാ​ള ജ​ന​ത​യു​ടെ ക്രി​സ്​​ത്യ​ൻ മ​ത​പ​രി​വ​ർ​ത്ത​നം അ​രി, തു​ണി, മ​റ്റ് മെ​ച്ച​പ്പെ​ട്ട ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്ന സ​വ​ർ​ണ ക്രി​സ്​​ത്യ​ൻ ഭാ​ഷ്യ​ത്തെ വി​നി​ൽ പോ​ൾ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, പ​ര​മ്പ​രാ​ഗ​ത ക്രി​സ്​​ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​െ​ൻ​റ അ​പ​ര​സ്​​ഥാ​ന​മാ​യാ​ണ് സ​വ​ർ​ണ ൈക്ര​സ്​​ത​വ ച​രി​ത്ര​ങ്ങ​ളും വാ​മൊ​ഴി​ക​ളും പ​രി​വ​ർ​ത്തി​ത ക്രി​സ്​​ത്യ​ൻ ജ​ന​ത​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പാ​ശ്ചാ​ത്യ മി​ഷ​ന​റി​മാ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​മാ​കു​ന്ന ത​ങ്ങ​ളു​ടെ അ​ടി​മ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടു പോ​കാ​തി​രി​ക്കാ​നും പു​തി​യ കു​ടി​യേ​റ്റ​ങ്ങ​ൾ​ക്കും ഭൂ​മി​ൈ​ക​യേ​റ്റ​ങ്ങ​ൾ​ക്കും സ​ഹാ​യി​യാ​യി വ​ർ​ത്തി​ക്കാ​നു​മാ​ണ് സു​റി​യാ​നി സ​ഭ​ക​ൾ കീ​ഴാ​ള മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് തു​നി​ഞ്ഞ​തെ​ന്ന് വി​നി​ൽ പോ​ൾ സ്​​ഥാ​പി​ക്കു​ന്നു. ഒ​രു വി​ഭാ​ഗം കീ​ഴാ​ള​രു​ടെ വി​ശ്വാ​സ​ത്തി​െ​ൻറ തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ക്രി​സ്​​തു​മ​ത സ്വീ​ക​ര​ണ​മെ​ന്നും പ​ണ​മോ മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ളോ അ​തി​നു കാ​ര​ണ​ങ്ങ​ളാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ പോ​ൾ ചി​റ​ക്ക​രോ​ട്, വി​നി​ൽ പോ​ൾ തു​ട​ങ്ങി​യ ദ​ലി​ത്​ ച​രി​ത്ര​ര​ച​യി​താ​ക്ക​ളു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും ബ​ദ​ൽ ആ​ഖ്യാ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പൊ​തു​ബോ​ധ​നി​ർ​മി​തി​ക​ളെ ചോ​ദ്യംചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​ണ്.

കീ​ഴാ​ള ൈക്ര​സ്​​ത​വ ജീ​വി​ത​ങ്ങ​ളെ പ്ര​ശ്ന​വ​ത്ക​രി​ച്ച ശ്ര​ദ്ധേ​യ​മാ​യ മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ സാ​ഹി​ത്യ​ത്തെ​യും പ​രി​ശോ​ധി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. സാ​ഹി​ത്യ​ത്തി​ൽ ദ​ലി​ത്​ ഇ​ടം നി​ർ​മി​ച്ചെ​ടു​ക്ക​പ്പെ​ട്ട​ത് ഒ​രു ഭാ​വു​ക​ത്വ​വ്യ​തി​യാ​ന​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ടി.​കെ.​സി. വ​ടു​ത​ല​യു​ടെ 'അ​ച്ച​ണ്ട വെ​ന്തീ​ഞ്ഞ ഇ​ന്നാ!' എ​ന്ന ക​ഥ ആ​രം​ഭി​ക്കു​ന്ന​ത് ''ക​ണ്ട​ങ്കോ​ര​ൻ ദേ​വ​സ്സി​യാ​യി​ത്തീ​ർ​ന്നു, എ​ന്നു ​െവ​ച്ചാ​ൽ മാ​ർ​ക്കംകൂ​ടി'' എ​ന്ന വാ​ക്യ​ത്തോ​ടെ​യാ​ണ്. പു​ല​യ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ക്രി​സ്​​തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത ദേ​വ​സ്സി ത​െ​ൻ​റ ജാ​തി​ശ​രീ​ര​ത്തെ ഉ​പേ​ക്ഷി​ച്ച് പു​തു​ജീ​വ​ൻ കാം​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ, പ്ര​സ്​​തു​ത പ​രി​ണാ​മം ദേ​വ​സ്സി​യു​ടെ നോ​ക്കു​പാ​ടി​ൽ മാ​ത്ര​മൊ​തു​ങ്ങു​ക​യും പ​ര​മ്പ​രാ​ഗ​ത ക്രി​സ്​​ത്യാ​നി​ക​ൾ​ക്ക് അ​യാ​ൾ പു​ല​യ ക്രി​സ്​​ത്യാ​നി​യാ​യ ക​ണ്ട​ങ്കോ​ര​ൻ ദേ​വ​സ്സി​യാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ സ്വ​സ​മു​ദാ​യ​ത്തി​ൽനി​ന്നും പു​തു​സ​മു​ദാ​യ​ത്തി​ൽനി​ന്നും ബ​ഹി​ഷ്കൃ​ത​നാ​ക്ക​പ്പെ​ട്ട ദേ​വ​സ്സി വെ​ന്തീ​ഞ്ഞ വൈ​ദി​ക​നെ തി​രി​കെ​യേ​ൽ​പി​ച്ച്, ചാ​ർ​ത്തി​ക്കി​ട്ടി​യ ക്രി​സ്​​തീ​യ ക​ർ​തൃ​ത്വ​ത്തി​ൽ​നി​ന്ന് സ്വ​ന്തം ക​ർ​തൃ​ത്വ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു. കോ​ട്ട​യ​ത്തെ സ​വ​ർ​ണ ൈക്ര​സ്​​ത​വ പ​ശ്ചാ​ത്ത​ലം ആസ്​​പ​ദ​മാ​ക്കി അ​രു​ന്ധ​തി റോ​യി ര​ചി​ച്ച 'ദ ​ഗോ​ഡ്​ ഒാ​ഫ്​ സ്​​മോ​ൾ തി​ങ്​​സ്​' എ​ന്ന നോ​വ​ലി​ൽ വെ​ളു​ത്ത, വ​ല്യ​പാ​പ്പ​ൻ എ​ന്നി​വ​രെ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭാ​ഗ​മു​ണ്ട്. പ​ര​വ​ൻ സ​മു​ദാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​വ​ർ​ക്ക് നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ വി​ല​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നോ​ട്ട് ന​ട​ന്ന് ചൂ​ലു​കൊ​ണ്ട് മ​ണ്ണി​ൽ പ​തി​ഞ്ഞ സ്വ​ന്തം കാ​ൽ​പാ​ടു​ക​ൾ മാ​യ്ക്കു​ക, മേ​ൽ​വ​സ്​​ത്രം ധ​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രി​ക്കു​ക, സം​സാ​രി​ക്കു​മ്പോ​ൾ ഉ​ച്ഛാ​സ​വാ​യു​കൊ​ണ്ട് അ​ന്ത​രീ​ക്ഷം മ​ലി​ന​മാ​ക്കാ​തി​രി​ക്കാ​ൻ കൈ​കൊ​ണ്ട് മ​റ​യ്ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ജാ​ത്യാ​ചാ​ര​ങ്ങ​ൾ ഇ​വ​ർ പാ​ലി​ക്കേ​ണ്ടി​യി​രു​ന്നു. ബ്രി​ട്ടീ​ഷു​കാ​ർ മ​ല​ബാ​റി​ൽ എ​ത്തി​യ​പ്പോ​ൾ വ​ലി​യ വി​ഭാ​ഗം പ​ര​വ​ർ, പു​ല​യ​ർ, പ​റ​യ​ർ തു​ട​ങ്ങി​യ​വ​ർ ആം​ഗ്ലി​ക്ക​ൻ മ​തം സ്വീ​ക​രി​െ​ച്ച​ന്നും അ​വ​ർ അ​രി​ ക്രി​സ്​​ത്യാ​നി എ​ന്ന് അ​റി​യ​പ്പെ​െ​ട്ട​ന്നും നോ​വ​ലി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. അ​വ​ർ പ്ര​ത്യേ​കം പ​ള്ളി​ക​ൾ സ്​​ഥാ​പി​ക്കു​ക​യും പ്ര​ത്യേ​കം തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് സം​വ​ര​ണം നി​ഷേ​ധി​ക്ക​പ്പെ​െ​ട്ട​ന്നും അ​രു​ന്ധ​തി റോ​യി പ​രാ​മ​ർ​ശി​ക്കു​ന്നു. നോ​വ​ലി​ലെ പ്ര​സ്​​തു​ത പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​രു സ​വ​ർ​ണ ൈക്ര​സ്​​ത​വ ഭാ​ഷ്യ​മാ​യി അ​വ​ശേ​ഷി​ക്കു​മ്പോ​ഴും മ​ത​പ​രി​വ​ർ​ത്ത​നം കേ​ര​ള​ത്തി​ലെ ജാ​തി​ഘ​ട​ന​യി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും സം​ജാ​ത​മാ​ക്കി​യി​ല്ലെ​ന്ന ച​രി​ത്ര​വ​സ്​​തു​ത​യു​ടെ സാ​ഹി​തീ​യ പ്ര​തി​നി​ധാ​ന​മാ​യി അ​ത് മാ​റു​ന്നു.


സ​മാ​ന​മാ​യ ത​ര​ത്തി​ൽ ജാ​തി​വാ​ഴ്ച വ​ള​രെ പ്ര​ക​ട​മാ​യ ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലും ചി​ല കീ​ഴാ​ള വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക്രി​സ്​​ത്യ​ൻ പ​രി​വ​ർ​ത്തി​ത​ർ​ക്ക് മ​റ്റ് ഉ​യ​ർ​ന്ന ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ​മാ​ന​ത്തി​െ​ൻ​റ​യും ചൂ​ഷ​ണ​ത്തി​െ​ൻ​റ​യും സാ​ക്ഷ്യ​പ​ത്ര​മാ​ണ് ബാ​മ​യു​ടെ 'ക​രു​ക്ക്' എ​ന്ന ആ​ത്മ​ക​ഥ. ക്രി​സ്​​ത്യ​ൻ​സ​ഭ​യി​ലെ ഒ​രു ക​ന്യ​കാ​സ്​​ത്രീ​യാ​യി തു​ട​ർ​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി​ത​വ​ണ ക​ട​ന്നു​പോ​യ ജാ​തീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ അ​വ​ർ ത​െ​ൻ​റ ആ​ത്മ​ക​ഥ​യി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. ൈക്ര​സ്​​ത​വ​സ​ഭ​യി​ലെ ജാ​തി​ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടാ​നും പീ​ഡി​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നു​മാ​യി മ​ഠ​ത്തി​ൽ ചേ​ർ​ന്ന അ​വ​ർ ഒ​ടു​വി​ൽ സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ക​ളോ​ട് നീ​തി​പു​ല​ർ​ത്താ​നാ​യി ക​ന്യ​കാ​സ്​​ത്രീ പ​ട്ടം ഉ​പേ​ക്ഷി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നമേ​ഖ​ല​യി​ൽ വ്യാ​പൃ​ത​യാ​യി.

ഇ​ത്ത​ര​ത്തി​ൽ ൈക്ര​സ്​​ത​വ​സ​ഭ​യി​ൽ​നി​ന്നു നേ​രി​ട്ട ജാ​തീ​യ ചൂ​ഷ​ണ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്നോ​ണം നി​ര​വ​ധി കീ​ഴാ​ള, സാ​മൂ​ഹി​ക, ആ​ത്മീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ അ​ടി​മ ജ​ന​ത​യു​ടെ വി​മോ​ച​ന ശ​ബ്​​ദ​മാ​യി ഉ​യ​ർ​ന്നു​വ​ന്ന പ്ര​ത്യ​ക്ഷ​ര​ക്ഷാ ദൈ​വ​സ​ഭ സ​വി​ശേ​ഷ ശ്ര​ദ്ധ​യ​ർ​ഹി​ക്കു​ന്നു. ഒ​രേ​സ​മ​യം, സാ​മൂ​ഹി​ക​മാ​യി ബ​ഹി​ഷ്കൃ​ത​രാ​യ അ​ടി​മ ജ​ന​ത​യെ സാ​മൂ​ഹി​ക​മാ​യും ആ​ത്മീ​യ​മാ​യും പു​തി​യ തീ​ര​ങ്ങ​ളി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ പൊ​യ്ക​യി​ൽ അ​പ്പ​ച്ച​നു സാ​ധി​ച്ചു. അ​ദ്ദേ​ഹം ത​െ​ൻ​റ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നു​പ​യോ​ഗി​ച്ച പാ​ട്ടു​ക​ൾ കീ​ഴാ​ള ജീ​വി​ത​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യും ബ​ദ​ൽ ച​രി​ത്ര​മെ​ഴു​ത്തും സാ​ധ്യ​മാ​ക്കി​യെ​ന്ന​തി​ന​പ്പു​റം ജാ​തി​ര​ഹി​ത വി​ശ്വാ​സ​ത്തി​െ​ൻ​റ ജ്​​ഞാ​ന​പ​ദ്ധ​തി​കൂ​ടി ന​ട​പ്പാ​ക്കി. ഹൈ​ന്ദ​വ–ൈ​ക്ര​സ്​​ത​വ മ​ത​ഘ​ട​ന​ക്കു​ള്ളി​ൽ ക​ണ്ടെ​ടു​ക്കാ​വു​ന്ന ജാ​തി സ​മ​വാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​പ്പ​ച്ച​ൻ ഇ​പ്ര​കാ​രം പാ​ടി:

ഹി​ന്ദു​മ​ത​ത്തി​ൻ പു​റ​വ​ഴി​യെ ന​മ്മ​ൾ/ ബ​ന്ധ​മി​ല്ലാ​തെ വ​ല​ഞ്ഞ​ല​ഞ്ഞു

ക്രി​സ്​​തു​മ​ത​ത്തി​ൻ പു​റ​വ​ഴി​യെ ന​മ്മ​ൾ/ അ​നാ​ഥ​രെ​ന്ന​പോ​ൽ സ​ഞ്ച​രി​ച്ചു

ഹി​ന്ദു​മ​ത​ക്കാ​രും ചേ​ർ​ത്തി​ല്ല​ല്ലോ ന​മ്മെ/ ക്രി​സ്​​തു​മ​ത​ക്കാ​രും ചേ​ർ​ത്തീ​ല​ല്ലോ

ൈക്ര​സ്​​ത​വ മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത കീ​ഴാ​ള ജ​ന​ത​യു​ടെ ദ​മി​താ​വ​സ്​​ഥ​യെ വി​വ​രി​ക്കു​ന്ന അ​പ്പ​ച്ച​െ​ൻ​റ മ​റ്റൊ​രു ഗാ​നം​കൂ​ടി പ​രി​ശോ​ധി​ക്കാം.

ക്രി​സ്​​തു​വി​ൻ ര​ക്ത​ത്തി​ൽ മു​ങ്ങി​യ​തു​മൂ​ല​മെ​െ​ൻ​റ/ തീ​രാ​പു​ല​യ​ങ്ങു തീ​ർ​ന്നു​പോ​യി കേ​ട്ടോ

പി​ന്നെ​പ്പു​ല​യ​നെ​ന്നെ​ന്നെ വി​ളി​ച്ചാ​ൽ/​ആ പ​ള്ളി​ലെ​ങ്ങും വ​രു​ന്നി​ല്ല കേ​ട്ടോ

ക്രി​സ്​​തു​വി​ൻ ര​ക്ത​ത്തി​ൽ മു​ങ്ങി​യ​തു​മൂ​ല​മെ​ൻ/ തീ​രാ​പ്പി​ഴ​യ​ങ്ങു തീ​ർ​ന്നു​പോ​യി കേ​ട്ടോ

പി​ന്നെ​പ്പ​റ​യ​നെ​ന്നെ​ന്നെ വി​ളി​ച്ചാ​ൽ/ ആ ​പ​ള്ളി​ലെ​ങ്ങും വ​രു​ന്നി​ല്ലാ കേ​ട്ടോ

ക്രി​സ്​​തു​വി​ൻ ര​ക്ത​ത്തി​ൽ മു​ങ്ങി​യ​തു​മൂ​ല​മെ​ൻ/ തീ​രാ​ക്കു​റ​വ​ങ്ങു തീ​ർ​ന്നു​പോ​യി കേ​ട്ടോ

പി​ന്നെ​ക്കു​റ​വ​നെ​ന്നെ​ന്നെ വി​ളി​ച്ചാ​ൽ/ ആ ​പ​ള്ളി​ലെ​ങ്ങും വ​രു​ന്നി​ല്ല കേ​ട്ടോ

ഒ​രേ​സ​മ​യം ഹി​ന്ദു​മ​ത​ത്തി​െ​ൻ​റ​യും ൈക്ര​സ്​​ത​വ മ​ത​ത്തി​െ​ൻ​റ​യും വി​ശ്വാ​സ സം​ഹി​ത​ക​ളെ​യും ജാ​തി​ഘ​ട​ന​യെ​യും വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് കീ​ഴാ​ള വി​മോ​ച​ന​ത്തി​െ​ൻ​റ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ധാ​ര​ക​ളെ സ​മ​ന്വ​യി​പ്പി​ച്ച് അ​വ​ത​രി​പ്പി​ക്കാ​ൻ പൊ​യ്ക​യി​ൽ അ​പ്പ​ച്ച​നു സാ​ധി​ച്ചു. ഇ​രു മ​ത​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നശൈ​ലി​യി​ൽ ദൃ​ശ്യ​മാ​യി​രി​ക്കു​ന്ന ജാ​തി​മേ​ധാ​വി​ത്വ​ത്തി​െൻറ ആധാ​ര​ശി​ല​ക​ളെ ഇ​ള​ക്കാ​ൻ അ​ടി​മ ജ​ന​ത​യു​ടെ ഉ​യി​ർ​പ്പും ച​രി​ത്ര​ത്തി​െൻറ വീ​ണ്ടെ​ടു​പ്പും ജ്​ഞാന​മ​ണ്ഡ​ല​ത്തി​െ​ൻറ രൂ​പ​വ​ത്​​ക​ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​ത്യ​ക്ഷ​ര​ക്ഷാ ദൈ​വ​സ​ഭപോ​ലു​ള്ള വി​ശ്വാ​സ​സ​ഭ​ക​ളു​ടെ ന​വോ​ത്ഥാ​ന കേ​ര​ള​ത്തി​ലെ ച​രി​ത്രം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

നാ​ടു​വാ​ഴു​ന്ന ന​സ്രാ​ണി​ക​ൾ

ജാ​തി​യു​ടെ​യും വ​രേ​ണ്യ​ത​യു​ടെ​യും സാ​മൂ​ഹി​ക മൂ​ല​ധ​നം ആ​സ്വ​ദി​ച്ച് വ​ള​ർ​ന്ന കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ൈക്ര​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ൾ 20ാം നൂ​റ്റാ​ണ്ടോ​ടു​കൂ​ടി കേ​ര​ള​ത്തി​െ​ൻ​റ ഭ​ര​ണ​സി​രാ​യ​ന്ത്ര​ത്തി​െ​ൻ​റ താ​ക്കോ​ൽ സ്​​ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. വി​ല​പേ​ശ​ലി​ലൂ​ടെ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ലാ​ഭം സാ​ധ്യ​മാ​ക്കാ​ൻ പോ​ന്ന ശ​ക്ത​മാ​യ ഒ​രു വോ​ട്ട് ബാ​ങ്കാ​യി അ​വ​ർ മാ​റി. ഇ​തി​ലേ​ക്ക് ന​യി​ച്ച ചി​ല സു​പ്ര​ധാ​ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ​യൂ​ന്നേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

1. മു​മ്പ്​ സൂ​ചി​പ്പി​ച്ച​തു​പോ​ലെ സാ​മൂ​ഹി​ക മൂ​ല​ധ​നം ജ​ന്മ​നാ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന പാ​ര​മ്പ​ര്യ ക്രി​സ്​​ത്യാ​നി​ക​ൾ ക്ര​മേ​ണ സാം​സ്​​കാ​രി​ക^​സാ​മ്പ​ത്തി​ക മൂ​ല​ധ​ന​ത്തി​െ​ൻ​റ പെ​രു​പ്പ​ത്തി​നു കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കി. കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​സം​ഖ്യ പെ​രു​കു​ന്ന​ത​നു​സ​രി​ച്ച് വി​ഭ​വ​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യം നേ​രി​ട്ട​പ്പോ​ൾ പു​തി​യ ഇ​ട​ങ്ങ​ൾ തേ​ടി പ​ല​രും പ​ലാ​യ​നംചെ​യ്തു. ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ലേ​ക്കും ക​ണ്ണൂ​ർ, വ​യ​നാ​ട് തു​ട​ങ്ങി​യ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റി​യ ൈക്ര​സ്​​ത​വ സം​ഘ​ങ്ങ​ൾ കൃ​ഷി​ക്കാ​യി വ​ലി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ച്ചു സ്വ​ന്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ ​ൈക​യേ​റി​യ ഭൂ​മി​ക്ക് ക്ര​മേ​ണ പ​ട്ട​യം ല​ഭി​ക്കു​ക​യും അ​വി​ടെ വ​ൻ​തോ​തി​ൽ റ​ബ​ർ, ഏ​ലം, കു​രു​മു​ള​ക് തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ൾ കൃ​ഷി ചെ​യ്ത് അ​വ​ർ ത​ങ്ങ​ളു​ടെ സാ​മ്പ​ത്തി​കാ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം​ത​ന്നെ മ​ദ്യ​വ്യ​വ​സാ​യ മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കാ​ൻ ഇ​വ​ർ​ക്കാ​യി.

കൂ​ടാ​തെ, ത​ങ്ങ​ളു​ടെ സാം​സ്​​കാ​രി​ക മൂ​ല​ധ​ന​ത്തി​െ​ൻ​റ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വ​മ്പി​ച്ച നി​ക്ഷേ​പം ന​ട​ത്താ​നും ൈക്ര​സ്​​ത​വ​സ​ഭ​ക​ൾ​ക്കാ​യി. ഇ​ന്ന് കേ​ര​ള​ത്തി​ലെ ഇ​ത​ര​മ​ത​സ്​​ഥ​രു​മാ​യി താ​ര​ത​മ്യംചെ​യ്യു​മ്പോ​ൾ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ ഭൂ​രി​പ​ക്ഷം വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും സു​റി​യാ​നി ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ക്ക​ൽ​ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​കും. എ​ന്നാ​ൽ, സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കാ​വ​സ്​​ഥ​യി​ലു​ള്ള ദ​ലി​ത് ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളി​ലെ നി​ർ​ണാ​യ​ക​മാ​യ സ്​​ഥാ​ന​ങ്ങ​ൾ ഇ​ന്നും ഏ​റ​ക്കു​റെ അ​പ്രാ​പ്യ​മാ​ണ്.

2. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ ക​മ്യൂ​ണി​സ്​​റ്റ്​ സ​ർ​ക്കാ​റി​നെ വി​മോ​ച​ന സ​മ​ര​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ ച​രി​ത്ര​വും സ​വ​ർ​ണ ൈക്ര​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ട്. കേ​ര​ള​ത്തി​ലെ മ​റ്റു സ​വ​ർ​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ അ​ര​ങ്ങേ​റി​യ വി​മോ​ച​ന സ​മ​ര​ത്തി​െ​ൻ​റ നേ​തൃ​സ്​​ഥാ​നം സ​വ​ർ​ണ ൈക്ര​സ്​​ത​വ​രാ​ണ് അ​ല​ങ്ക​രി​ച്ചി​രു​ന്ന​ത്. വ​രേ​ണ്യ ൈക്ര​സ്​​ത​വ ഐ​ക്യ​വും പു​നഃ​ശാ​ക്തീ​ക​ര​ണ​വും സാ​ധ്യ​മാ​ക്കി​യ ഒ​ന്നാ​യി​രു​ന്നു 1958-59 കാ​ല​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ പ്ര​സ്​​തു​ത സ​മ​രം. സ​മ​ര​നേ​തൃ​ത്വ​ത്തി​െ​ൻ​റ​യും അ​നു​കൂ​ലി​ക​ളു​ടെ​യും മ​ന​സ്സി​ലെ ജാ​തി ദു​ഷി​പ്പു​ക​ൾ പു​റ​ന്ത​ള്ളി​യ കു​പ്ര​സി​ദ്ധ​മാ​യ മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു ''ത​മ്പ്രാ​നെ​ന്ന് വി​ളി​പ്പി​ക്കും/ പാ​ളേ​ൽ ക​ഞ്ഞി കു​ടി​പ്പി​ക്കും/ ചാ​ത്ത​ൻ പൂ​ട്ടാ​ൻ പോ​ക​ട്ടെ/ ചാ​ക്കോ നാ​ടു ഭ​രി​ക്ക​ട്ടെ...'' എ​ന്ന​ത്. ജാ​തി​മ​ഹി​മ​യു​ടെ പ്ര​ഖ്യാ​പ​ന​വും ജാ​തി​ഘ​ട​ന​യി​ലേ​ക്കു​ള്ള പി​ന്മട​ക്ക​വു​മെ​ന്ന രീ​തി​യി​ലാ​വ​ണം ഇ​ത്ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​ത്.

3. സ​വ​ർ​ണ ൈക്ര​സ്​​ത​വ​രു​ടെ സാ​മൂ​ഹി​ക മ​നഃ​ശാ​സ്​​ത്ര​മെ​ന്നും കോ​ൺ​ഗ്ര​സി​െ​ൻ​റ വ​ല​തു​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തോ​ട് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​െ​ൻ​റ പ്ര​മു​ഖ സ്​​ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ത​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​മു​റ​പ്പി​ക്കാ​ൻ അ​വ​ർ​ക്കാ​യി. 1964ൽ ​കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് വേ​ർ​തി​രി​ഞ്ഞ് കെ.​എം. ജോ​ർ​ജ് സ്​​ഥാ​പി​ച്ച അ​വി​ഭ​ക്ത കേ​ര​ള കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി സ​വ​ർ​ണ ക്രി​സ്​​ത്യ​ൻ, നാ​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കേ​ര​ള രാ​ഷ്​​ട്രീ​യ ഭൂ​മി​ക​യി​ൽ വേ​രൂ​ന്നി​യ​ത്. വ​ള​രുംതോ​റും പി​ള​രു​ക​യും പി​ള​രും​തോ​റും വ​ള​രു​ക​യും ചെ​യ്യു​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി പി​ള​രു​ക​യും ല​യി​ക്കു​ക​യും അ​തു​വ​ഴി ഇ​ട​തു^​വ​ല​തു പാ​ള​യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. കെ.​എം. മാ​ണി, പി.​ജെ. ജോ​സ​ഫ്, ടി.​എം. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ മു​ത​ൽ പി.​സി. തോ​മ​സ്, പി.​സി. ജോ​ർ​ജ്, ഫ്രാ​ൻ​സി​സ്​ ജോ​ർ​ജ്, (ജോ​സ്​ കെ. ​മാ​ണി?) വ​രെ നീ​ളു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സി​െ​ൻ​റ വി​വി​ധ പി​രി​വു​ക​ൾ​ക്ക് രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്കു​ള്ള ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ച​ത് കേ​ര​ള​ത്തി​ലെ സ​വ​ർ​ണ ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.


കേ​ര​ള​ത്തി​ലെ വ​രേ​ണ്യ ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും ശ​ക്തി​യാ​ർ​ജി​ച്ച​തി​െ​ൻ​റ ചി​ല സാ​ധ്യ​ത​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ പ​രി​ശോ​ധി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ നേ​ടി​യ അ​ധി​കാ​ര​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ സ്വ​സ​മു​ദാ​യ​ത്തി​ലെ അ​ധഃ​സ്​​ഥി​ത വി​ഭാ​ഗ​ങ്ങ​ളോ​ട് എ​ന്തു മ​നോ​ഭാ​വ​മാ​ണ് ഇ​വ​ർ പു​ല​ർ​ത്തു​ന്ന​ത്? ക​ത്തോ​ലി​ക്കാ​സ​ഭാ നേ​തൃ​ത്വ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത വൈ​ദി​ക​രി​ലൊ​രാ​ൾ പു​ല​യ സ്​​ത്രീ​ക്ക്​ അ​വി​ഹി​ത വേ​ഴ്ച​യി​ൽ ജ​നി​ച്ച​യാ​ളാ​ണെ​ന്നും അ​ത്ത​ര​മാ​ളു​ക​ളു​ടെ ദി​വ്യ​ബ​ലി​യി​ൽ സ​ത്യ​ക്രി​സ്​​ത്യാ​നി​ക​ൾ പ​ങ്കെ​ടു​ക്കി​ല്ലാ​യെ​ന്നും പി.​സി. ജോ​ർ​ജ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം കേ​ര​ളം ല​ജ്ജ​യോ​ടെ ശ്ര​വി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, വ​രേ​ണ്യ ക്രി​സ്​​ത്യ​ൻ വി​ഭാ​ഗം പൊ​തു​വി​ൽ പു​ല​ർ​ത്തു​ന്ന ജാ​തി​വെ​റി​യു​ടെ പ്ര​ക​ടി​തരൂ​പം മാ​ത്ര​മാ​ണ് പി.​സി. ജോ​ർ​ജി​െ​ൻ​റ വി​ഷ​ലി​പ്ത​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ പു​റ​ത്തുവ​രു​ന്ന​തെ​ന്ന​താ​ണ് വ​സ്​​തു​ത. കു​ട​ഞ്ഞെ​റി​ഞ്ഞാ​ൽ പോ​കാ​ത്ത​വി​ധം കേ​ര​ളീ​യ ൈക്ര​സ്​​ത​വ​സ​ഭ​യി​ൽ ആ​ഴ​ത്തി​ൽ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന ജാ​തി​ബോ​ധ​ത്തി​െ​ൻ​റ​യും ത​ാൻ​പോ​രി​മ​യു​ടെ​യും ചി​ല കാ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ജാ​തി​ബോ​ധം, സി​നി​മ, സ​മൂ​ഹം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ല​ച്ചി​ത്ര​പ​ഠ​ന​ങ്ങ​ൾ മു​ഖ്യ​മാ​യും ഹൈ​ന്ദ​വ മ​ത​ഘ​ട​ന​യെ മു​ൻ​നി​ർ​ത്തി മാ​ത്ര​മാ​ണ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ​വ​ർ​ണ മ​നോ​ഭാ​വ​വും വ​രേ​ണ്യ​ചി​ന്ത​ക​ളും ക്രി​സ്​​തു​മ​ത​ത്തി​െ​ൻറ ഘ​ട​ന​യി​ലും ഉ​ള്ള​ട​ങ്ങി​യി​രി​ക്കു​ന്നു എ​ന്ന ചി​ന്ത​യെ മു​ൻ​നി​ർ​ത്തി മ​ല​യാ​ള സി​നി​മ അ​തി​നെ എ​പ്ര​കാ​ര​മാ​ണ് പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു

ഒ​രു ജ​ന​പ്രി​യ സാം​സ്​​കാ​രി​ക സം​വേ​ദ​ന മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ സി​നി​മ​യോ​ളം വ്യാ​പ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ മ​റ്റൊ​രു മാ​ധ്യ​മ​ത്തി​നും സാ​ധി​ക്കി​ല്ല എ​ന്ന​ത് പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട വ​സ്​​തു​ത​യാ​ണ്. രാ​ഷ്​​ട്രീ​യാ​ധി​കാ​ര പ്രാ​പ്തി​ക്കാ​യി സി​നി​മ​യെ, അ​തി​െ​ൻ​റ സ്വാ​ധീ​ന​ശ​ക്തി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​ന് ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. സ​മാ​ന​മാ​യി സ​മൂ​ഹ​ത്തി​ലെ പ്ര​ബ​ല​മാ​യ ജാ​തി​ബോ​ധ​ത്തെ പ​രി​ലാ​ളി​ക്കാ​നും ജ​ന​പ്രി​യ​സി​നി​മ​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യു​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു. സി​നി​മ ജാ​തി​ബോ​ധ​ത്തെ നി​ർ​മി​ക്കു​ന്നു​വെ​ന്ന വാ​ദ​ത്തെ​ക്കാ​ൾ, പു​ന​ർ​നി​ർ​മി​ക്കു​ന്നു​വെ​ന്ന സാ​ധ്യ​ത​യാ​ണ് യു​ക്തി​സ​ഹം. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, സ​മൂ​ഹ​ത്തി​ലെ പ്ര​ബ​ല​ബോ​ധ​മാ​യി വ​ർ​ത്തി​ക്കു​ന്ന വ​രേ​ണ്യ​ചി​ന്ത​ക​ളെ പ​രി​ലാ​ളി​ച്ചും പ​രി​പോ​ഷി​പ്പി​ച്ചും വാ​ണി​ജ്യ​വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ജ​ന​പ്രി​യ​സി​നി​മ​ക​ൾ​ക്കാ​യി. കേ​ര​ള​ത്തി​ലെ ജാ​തി​ബോ​ധം, സി​നി​മ, സ​മൂ​ഹം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ല​ച്ചി​ത്ര​പ​ഠ​ന​ങ്ങ​ൾ മു​ഖ്യ​മാ​യും ഹൈ​ന്ദ​വ മ​ത​ഘ​ട​ന​യെ മു​ൻ​നി​ർ​ത്തി മാ​ത്ര​മാ​ണ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ​വ​ർ​ണ മ​നോ​ഭാ​വ​വും വ​രേ​ണ്യ​ചി​ന്ത​ക​ളും ക്രി​സ്​​തു​മ​ത​ത്തി​െ​ൻറ ഘ​ട​ന​യി​ലും ഉ​ള്ള​ട​ങ്ങി​യി​രി​ക്കു​ന്നു എ​ന്ന ചി​ന്ത​യെ മു​ൻ​നി​ർ​ത്തി മ​ല​യാ​ള സി​നി​മ അ​തി​നെ എ​പ്ര​കാ​ര​മാ​ണ് പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു.

അ​ഭ്ര​പാ​ളി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന അ​ച്ചാ​യ​ത്ത​ര​ങ്ങ​ൾ

മ​ല​യാ​ള സി​നി​മ​യി​ലെ ദ​ലി​ത്​ സാ​ന്നി​ധ്യ​ത്തി​ന് സി​നി​മ​യു​ടെ ച​രി​ത്ര​ത്തോ​ളം​ത​ന്നെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ, ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ പി.​കെ. റോ​സി എ​ന്ന ദ​ലി​ത്​ ക്രി​സ്​​ത്യ​ൻ സ്​​ത്രീ​യെ ന​ഷ്​​ട നാ​യി​ക​യാ​ക്കി​യ​ത് സ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ളു​ടെ തീ​ട്ടൂ​ര​ങ്ങ​ളും വി​ല​ക്കു​ക​ളു​മാ​യി​രു​ന്നു. ക്രി​സ്​​ത്യ​ൻ പ​ശ്ചാ​ത്ത​ല​വും ജീ​വി​ത​വും ആ​ദ്യ​കാ​ല മ​ല​യാ​ള സി​നി​മ​ക​ൾ​ക്കു വി​ഷ​യ​മാ​യി​ട്ടു​ണ്ട്. 1957ൽ ​പു​റ​ത്തു​വ​ന്ന 'പാ​ടാ​ത്ത പൈ​ങ്കി​ളി' സ​മ്പ​ന്ന​നാ​യ മ​ല​യി​ൽ ത​ങ്ക​ച്ച​െ​ൻ​റ​യും (േപ്രം ​ന​സീ​ർ) താ​ഴ്ച​യി​ൽ ചി​ന്ന​മ്മ​യു​ടെ​യും (മി​സ്​ കു​മാ​രി) പ്ര​ണ​യസാ​ഫ​ല്യ​ത്തി​െ​ൻ​റ ക​ഥ​പ​റ​യു​ന്ന​താ​യി​രു​ന്നു. സാ​മ്പ​ത്തി​കാ​ന്ത​ര​ത്തി​ന​പ്പു​റം മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ൾ ഒ​ന്നാ​കു​ന്ന ക​ഥ പ​റ​ഞ്ഞ, മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങി​യ സി​നി​മ​യു​ടെ അ​വ​സാ​ന രം​ഗ​ത്ത്, ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ചി​ന്ന​മ്മ​യു​ടെ വി​വാ​ഹം പ​ള്ളി​യു​ടെ പു​റ​ത്തു​നി​ന്നു കാ​ണേ​ണ്ടി​വ​രു​ന്ന മൈ​ല​ൻ (എ​സ്.​പി. പി​ള്ള), തേ​വി​ക്കി​ടാ​ത്തി (അ​ടൂ​ർ പ​ങ്ക​ജം) എ​ന്നീ കീ​ഴാ​ള ജീ​വി​ത​ങ്ങ​ളെ​ക്കൂ​ടി ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ൽ കീ​ഴാ​ള ജീ​വി​ത​ങ്ങ​ൾ സി​നി​മ​യു​ടെ അ​ക​ത്തും പു​റ​ത്തു​മാ​യി ത​മ​സ്​​ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ സ​വ​ർ​ണ ൈക്ര​സ്​​ത​വ പ്ര​തി​നി​ധാ​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തി​നൊ​രു മി​ക​ച്ച ദൃ​ഷ്​​ടാ​ന്ത​മാ​ണ് പ​ത്മ​രാ​ജ​െ​ൻ​റ 'കൂ​ടെ​വി​ടെ' (1983) എ​ന്ന ചി​ത്ര​ത്തി​ൽ ക്യാ​പ്റ്റ​ൻ തോ​മ​സ്​ (മ​മ്മൂ​ട്ടി) മ​ദ്യ​പി​ച്ച​ശേ​ഷം പ​റ​യു​ന്ന വാ​ച​കം: ''കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​ൻ ക്രി​സ്​​ത്യാ​നി​ക്കേ അ​വ​െ​ൻ​റ പെ​മ്പി​ള്ള​യെ നി​ല​യ്ക്ക് നി​ർ​ത്താ​ന​റി​യാം, അ​താ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​ൻ ക്രി​സ്​​ത്യാ​നി​യെ​ന്ന് പ​റ​ഞ്ഞാ​ല്.'' ഇ​വി​ടെ ഒ​രേ​സ​മ​യം വി​നി​മ​യം ചെ​യ്യ​പ്പെ​ടു​ന്ന​ത് വം​ശ​മ​ഹി​മ​യും ആ​ണ​ത്ത അ​ഹ​ന്ത​യു​മാ​ണ്.

മ​ല​യാ​ള​ത്തി​ൽ സ​വ​ർ​ണ ൈക്ര​സ്​​ത​വ​ജീ​വി​ത​ങ്ങ​ളെ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച സി​നി​മ​ക​ളെ പൊ​തു​വി​ൽ മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ക്കാം. 1. സൂ​പ്പ​ർ​താ​ര സാ​ന്നി​ധ്യ​വും ആ​ണ​ത്ത പ്ര​ക​ട​ന​ങ്ങ​ളും ഒ​രു​പോ​ലെ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ (കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, സ്​​ഫ​ടി​കം, ലേ​ലം തു​ട​ങ്ങി​യ​വ). 2. താ​ര​മൂ​ല്യം കു​റ​ഞ്ഞ​വ​യെ​ങ്കി​ലും സ​വ​ർ​ണ ൈക്ര​സ്​​ത​വ​ബോ​ധ​വും ആ​ണ​ത്ത​ബോ​ധ​വും പ്ര​സ​രി​പ്പി​ക്കു​ന്ന ഇ​ട​ത്ത​രം വി​ജ​യം നേ​ടി​യ ചി​ത്ര​ങ്ങ​ൾ (ഉ​പ്പു​ക​ണ്ടം ബ്ര​ദേ​ഴ്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി ക​റി​യാ​ച്ച​ൻ, ക​മ്പോ​ളം തു​ട​ങ്ങി​യ​വ). 3. ക്രി​സ്​​ത്യ​ൻ കു​ടും​ബ പ​ശ്ചാ​ത്ത​ല​വും ജീ​വി​ത​ങ്ങ​ളും മു​ഖ്യ​ പ്ര​മേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ (വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ൾ, മ​ന​സ്സി​ന​ക്ക​രെ, ലോ​ന​പ്പ​െ​ൻ​റ മാ​മോ​ദീ​സ തു​ട​ങ്ങി​യ​വ).

ഇ​വ​യി​ലെ ആ​ദ്യ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ വ​ൻ​വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന​തി​നോ​ടൊ​പ്പം ചി​ല സ​വ​ർ​ണ അ​ച്ചാ​യ​ൻ ബിം​ബ​ങ്ങ​ളെ​കൂ​ടി അ​വ​ശേ​ഷി​പ്പി​ക്കു​ന്നു. വ​സ്​​ത്ര​ധാ​ര​ണം, സം​സാ​ര​ശൈ​ലി തു​ട​ങ്ങി​യ​വ മു​ത​ൽ ഭ​ക്ഷ​ണം, മ​ദ്യം എ​ന്നി​വ​യി​ൽ വ​രെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളും താ​ര​നാ​യ​ക​ന്മാ​രും ബിം​ബ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു. ''തോ​മാ​ച്ചാ​യ​ന് ഡ​ബി​ൾ ച​ങ്കാ'' (സ്​​ഫ​ടി​കം), ''ഇ​ര​ട്ട ച​ങ്കു​ള്ള ചാ​ക്കോ​ച്ചി'' (ലേ​ലം) തു​ട​ങ്ങി മ​ധ്യ​വ​ർ​ഗ മ​ല​യാ​ളി​യു​ടെ നി​ത്യ​ജീ​വി​ത​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കാ​ൻ പോ​ലും ഇ​ത്ത​രം ബിം​ബ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞു.


ജ​ന​പ്രി​യ മ​ല​യാ​ള സി​നി​മ​ക​ളി​ലെ പ്ര​മു​ഖ നാ​യ​ക​ന്മാ​രെ​ല്ലാം​ത​ന്നെ നി​ര​വ​ധി ത​വ​ണ വ​രേ​ണ്യ ക്രി​സ്​​ത്യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​വ​രാ​ണ്. കേ​വ​ലം ക്രി​സ്​​ത്യ​ൻ നാ​മ​ധാ​രി​ക​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കാ​ളു​പ​രി ആ​ണ​ത്ത​ബോ​ധ​ത്തി​െ​ൻ​റ പ്ര​ക​ട​ന​പ​ര​തകൊ​ണ്ടും ജാ​തി​മ​ഹ​ത്ത്വത്തി​െ​ൻ​റ പ​ർ​വ​തീ​ക​ര​ണം​കൊ​ണ്ടും ജ​ന​പ്രി​യ​രാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് തു​ട​ർ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ്ഗോ​പി എ​ന്നീ താ​ര​ത്ര​യ​ത്തി​നു പു​റ​ത്ത് വ​രേ​ണ്യ​ത​യു​ടെ ക്രി​സ്​​ത്യ​ൻ ച​ല​ച്ചി​ത്ര പ്ര​തി​രൂ​പ​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​ത് പൃ​ഥ്വി​രാ​ജാ​ണ്. ''കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ന്തും വി​ള​യും'' എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന കു​ഞ്ഞൂ​ഞ്ഞ് (സ്വ​പ്ന​ക്കൂ​ട്, 2008) മു​ത​ൽ വ​ട​ക്ക​ൻ വീ​ട്ടി​ൽ കൊ​ച്ചൂ​ഞ്ഞാ​യും (താ​ന്തോ​ന്നി, 2010) ത​ട്ടേ​ക്കാ​ട് കു​ര്യ​ച്ച​നാ​യും (അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ, 2001) പൃ​ഥ്വി​രാ​ജി​െൻറ നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ വി​ല​സി​യ​പ്പോ​ൾ ശാ​ക്തീ​ക​രി​ക്ക​പ്പെ​ട്ട​ത് ക്രി​സ്​​ത്യ​ൻ അ​ധി​കാ​ര​ബോ​ധ​ത്തി​െ​ൻറ തി​ര​യി​ട​ങ്ങ​ളാ​ണ്. ഇ​തേ ജ​നു​സ്സി​ൽ 'ക​ങ്കാ​രു' (2007), 'ക​ല​ണ്ട​ർ' (2009) തു​ട​ങ്ങി​യ ഏ​താ​നും ചി​ല ചി​ത്ര​ങ്ങ​ൾ​കൂ​ടി പൃ​ഥ്വി​രാ​ജിേ​ൻ​റ​താ​യി പു​റ​ത്തു​വ​ന്നു.

ജ​യ​റാം, ദി​ലീ​പ്, ജ​യ​സൂ​ര്യ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ക്രി​സ്​​ത്യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ആ​ൺ​പോ​രി​മ​യും വം​ശ​മ​ഹി​മ​യും പ്ര​ക​ടി​പ്പി​ച്ച് േപ്ര​ക്ഷ​ക പ്രീ​തി നേ​ടി​യ​വ​രാ​ണ്. ക്രി​സ്​​ത്യ​ൻ കു​ടും​ബ​ങ്ങ​ളി​ലെ ഇ​ണ​ക്ക​ങ്ങ​ളും പി​ണ​ക്ക​ങ്ങ​ളും കൂ​ടു​ത​ലാ​യി അ​വ​ത​രി​പ്പി​ച്ചു​വ​ന്ന കു​ടും​ബ​ചി​ത്ര​ങ്ങ​ളി​ലെ നാ​യ​ക​നാ​യ ജ​യ​റാ​മി​െ​ൻ​റ പ​തി​വു​വ​ഴി​ക​ളി​ൽനി​ന്നു​ള്ള വി​ച്ഛേ​ദ​മാ​യി​രു​ന്നു 'തി​രു​വ​മ്പാ​ടി ത​മ്പാ​നും' (2012), 'അ​ച്ചാ​യ​ൻ​സും' (2017). 'പാ​പ്പി അ​പ്പ​ച്ചാ' (2010), 'ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി' (2015), 'ജോ​ർ​ജേ​ട്ട​ൻ​സ്​ പൂ​രം' (2017) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ദി​ലീ​പും ഇ​ത്ത​രം വേ​ഷ​ങ്ങ​ൾ ചെ​യ്തു​വെ​ങ്കി​ലും സ​മ​കാ​ലി​ക ക്രി​സ്​​ത്യ​ൻ പ്ര​തി​നി​ധാ​ന​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​തും ശ്ര​ദ്ധ നേ​ടി​യ​തു​മാ​യ ക​ഥാ​പാ​ത്രം ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച ഷാ​ജി പാ​പ്പ​നാ​യി​രു​ന്നു (ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യ​ല്ല, ആ​ട് 2). 'പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി'​ലെ (2013) ജോ​യ് താ​ക്കോ​ൽ​ക്കാ​ര​നും മ​ധ്യ​വ​ർ​ഗ സി​നി​മാ​കാ​ണി​ക​ളു​ടെ പ്രീ​തി നേ​ടി വി​ജ​യി​ച്ച ക​ഥാ​പാ​ത്ര​മാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ൽ 80ക​ളു​ടെ അ​വ​സാ​ന​കാ​ല​ത്തോ​ടെ ക​ണ്ടു തു​ട​ങ്ങി​യ​തും 90ക​ളി​ലും 2000​െൻ​റ ആദ്യ​വ​ർ​ഷ​ങ്ങ​ളി​ലും വ​രെ ശ​ക്ത​മാ​യി നി​ല​നി​ന്നി​രു​ന്ന​തു​മാ​യ സ​വ​ർ​ണ ൈക്ര​സ്​​ത​വ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ രൂ​പ, ഭാ​വ സ​വി​ശേ​ഷ​ത​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മു​മ്പ് സൂ​ചി​പ്പി​ച്ച​തു​പോ​ലെ നാ​ണ്യ​വി​ള​ക​ൾ​ക്കു ല​ഭി​ച്ച വി​ല​വ​ർ​ധ​ന​യും സാ​മൂ​ഹി​ക^​രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ നി​ർ​ണാ​യ​ക ശ​ക്തി​യാ​യു​ള്ള വ​ള​ർ​ച്ച​യും കേ​ര​ള​ത്തി​ലെ ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തെ ശ​ക്ത​മാ​യ ഒ​രു സ​മു​ദാ​യ​മാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ച്ച കാ​ല​യ​ള​വാ​ണി​ത്. ബ്രാ​ഹ്മണ്യ​ത്തി​െ​ൻ​റ ത​ക​ർ​ച്ച​യി​ൽ പ​രി​ത​പി​ക്കു​ന്ന​തും നാ​യ​ർ സ​മു​ദാ​യ​ത്തി​െ​ൻ​റ വ​ള​ർ​ച്ച കേ​ന്ദ്ര​മാ​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി സി​നി​മ​ക​ൾ ഇ​ക്കാ​ല​യ​ള​വി​ൽ ഒ​രു​ങ്ങി​യി​രു​ന്നു. ഇ​തി​നൊ​രു സ​മാ​ന്ത​ര​ധാ​ര​യാ​യി സ​വ​ർ​ണ ൈക്ര​സ്​​ത​വ ജീ​വി​ത​ങ്ങ​ളെ​യും അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ക്കാ​ൻ മ​ല​യാ​ള​സി​നി​മ​ക്കാ​യി.

അ​ക്കാ​ല​യ​ള​വി​ൽ താ​ര​സിം​ഹാ​സ​ന​ങ്ങ​ളി​ലേ​ക്ക് കു​തി​ച്ചു​കൊ​ണ്ടി​രു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രി​ലാ​ണ് സ​വ​ർ​ണ​ത​യു​ടെ ആ​ൾ(​ൺ) രൂ​പ​ങ്ങ​ളെ സി​നി​മ തി​ര​ഞ്ഞ​ത്. മ​മ്മൂ​ട്ടി​യു​ടെ ജ​ന​പ്രി​യ ക്രി​സ്​​ത്യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഇ​ക്കാ​ല​യ​ള​വി​ൽ പു​റ​ത്തു​വ​ന്ന​വ​യി​ൽ ഇ​ല്ലി​ക്ക​ൽ കു​ട്ട​പ്പാ​യി (സം​ഘം,1988), കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ (കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, 1990), തേ​വ​ള്ളി​പ​റ​മ്പി​ൽ ജോ​സ​ഫ് അ​ല​ക്സ്​ (കി​ങ്, 1995) ചാ​ണ്ടി​ച്ച​ൻ (ഒ​രു മ​റ​വ​ത്തൂ​ർ ക​ന​വ്, 1998), എ​ഴു​പു​ന്ന സ​ണ്ണി ത​ര​ക​ൻ (എ​ഴു​പു​ന്ന​ത​ര​ക​ൻ, 1999), ഫാ​ൻ​റം പൈ​ലി (ഫാ​ൻ​റം, 2002), ഡേ​വി​ഡ് ജോ​ൺ കൊ​ട്ടാ​ര​ത്തി​ൽ (ന​സ്രാ​ണി, 2007), പ്രാ​ഞ്ചി​യേ​ട്ട​ൻ (പ്രാ​ഞ്ചി​യേ​ട്ട​ൻ & the Saint, 2010), രാ​ജ​ൻ സ​ക്ക​റി​യ (ക​സ​ബ, 2016), തോ​പ്പി​ൽ ജോ​പ്പ​ൻ (തോ​പ്പി​ൽ ജോ​പ്പ​ൻ, 2016) എ​ന്നി​വ വ​മ്പി​ച്ച ശ്ര​ദ്ധ നേ​ടി​യ​വ​യാ​ണ്. മ​റു​വ​ശ​ത്ത്, സ​വ​ർ​ണ ഹൈ​ന്ദ​വ നാ​യ​ക ശ​രീ​ര​മാ​യി പ​രു​വ​പ്പെ​ട്ടി​രു​ന്ന മോ​ഹ​ൻ​ലാ​ലി​െ​ൻ​റ വ​രേ​ണ്യ ക്രി​സ്​​ത്യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളും കു​റ​വ​ല്ല. സോ​ള​മ​ൻ (ന​മു​ക്ക് പാ​ർ​ക്കാ​ൻ മു​ന്തി​രി​ത്തോ​പ്പു​ക​ൾ, 1980), സ​ണ്ണി (സു​ഖ​മോ ദേ​വി, 1980) തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലാ​രം​ഭി​ച്ച് തൊ​ണ്ണൂ​റു​ക​ളോ​ടെ പാ​ര​മ്പ​ര്യ ക്രി​സ്​​ത്യാ​നി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലും ചെ​ന്നെ​ത്തി. ടോ​ണി കു​രി​ശി​ങ്ക​ൽ (ന​മ്പ​ർ 20 മ​ദ്രാ​സ്​ മെ​യി​ൽ, 1990), ആ​ട് തോ​മ (സ്​​ഫ​ടി​കം, 1995), ത​ച്ചോ​ളി വ​ർ​ഗീ​സ്​ ചേ​ക​വ​ർ (ത​ച്ചോ​ളി വ​ർ​ഗീ​സ്​ ചേ​ക​വ​ർ, 1995), പാ​ല​മ​റ്റ​ത്ത് സ​ണ്ണി (വ​ർ​ണ​പ്പ​കി​ട്ട്, 1997), ച​ക്കും മൂ​ട്ടി​ൽ വ​ർ​ഗീ​സ്​ ആ​ൻ​റ​ണി (ഒ​ളി​മ്പ്യ​ൻ അ​ന്തോ​ണി ആ​ദം, 1999), ആ​റ്റി​പ്രാ​ക്ക​ൽ ജി​മ്മി (ച​തു​രം​ഗം, 2002), പു​ലി​ക്കാ​ട്ടി​ൽ ചാ​ർ​ളി (നാ​ട്ടു​രാ​ജാ​വ്, 2004), ശൂ​ര​നാ​ട് കു​ഞ്ഞ്–​ശൂ​ര​നാ​ട് പാ​പ്പോ​യി (ഉ​ട​യോ​ൻ, 2005) തു​ട​ങ്ങി​യ​വ മു​ത​ൽ ലൂ​സി​ഫ​റി​ലെ സ്​​റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി വ​രെ നീ​ണ്ടുപോ​കു​ന്ന മോ​ഹ​ൻ​ലാ​ലി​െ​ൻ​റ അ​ച്ചാ​യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് സു​പ​രി​ചി​ത​മാ​ണ്.

തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ മാ​ത്രം ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടി​യെ​ത്തി​യ സു​രേ​ഷ് ഗോ​പി വ​ള​രെ വേ​ഗ​ത്തി​ൽത​ന്നെ ഒ​രു സ​വ​ർ​ണ ൈക്ര​സ്​​ത​വ ച​ല​ച്ചി​ത്ര പ്ര​തി​രൂ​പ​മാ​യി സ്​​ഥാ​ന​പ്പെ​ട്ടു. മ​മ്മൂ​ട്ടി^​മോ​ഹ​ൻ​ലാ​ൽ താ​ര​ദ്വ​യ​ത്തി​െ​ൻ​റ ആ​ദ്യ​കാ​ല ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി കു​ടും​ബ സം​ര​ക്ഷ​ണ​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ക​രു​ത്ത​നാ​യ ആ​ണ​വ​താ​ര​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി (ലേ​ലം, 1997), തേ​വ​ക്കാ​ട്ട് കു​ട്ട​പ്പാ​യി (വാ​ഴു​ന്നോ​ർ, 1999), അ​ന്തോ​ണി​ച്ച​ൻ (മാ​ർ​ക്ക് ആ​ൻ​റ​ണി, 2000) മു​ത​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​േൻറതാ​യി വ​ന്ന പൊലീ​സ്​ വേ​ഷ​ങ്ങ​ളി​ലും രാ​ഷ്​​ട്രീ​യ നേ​താ​വി​െ​ൻ​റ വേ​ഷ​ങ്ങ​ളി​ലും ഇ​തേ വ​രേ​ണ്യ ൈക്ര​സ്​​ത​വ നി​ല​പാ​ടു​ക​ൾ പ്ര​തി​ഫ​ലി​ച്ചി​രു​ന്നു​വെ​ന്ന​ത് വ്യ​ക്ത​മാ​ണ്. ഈ​ശോ​പ്പ​ണി​ക്ക​ർ (ൈക്രം ​ഫ​യ​ൽ, 1999), ആ​ൻ​റ​ണി പു​ന്നേ​ക്കാ​ട​ൻ (ട്വ​ൻ​റി20, 2008), ജോ​സ​ഫ് വ​ട​ക്ക​ൻ (ക്രി​സ്​​ത്യ​ൻ ബ്ര​ദേ​ഴ്സ്, 2011) തു​ട​ങ്ങി​യ പൊ​ലീ​സ്​ വേ​ഷ​ങ്ങ​ളും, മാ​ളി​യേ​ക്ക​ൽ തൊ​മ്മി (രാ​ഷ്​​ട്രം, 2006), ജോ​ർ​ജ് ത​ര്യ​ൻ (പ​താ​ക, 2006) തു​ട​ങ്ങി​യ രാ​ഷ്​​ട്രീ​യ നേ​താ​വി​െ​ൻ​റ വേ​ഷ​ങ്ങ​ളും തി​ര​ശ്ശീല​യി​ൽ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​ത് സു​റി​യാ​നി ൈക്ര​സ്​​ത​വ​രു​ടെ ജാ​തി, വം​ശ​മാ​ഹാ​ത്മ്യം മാ​ത്ര​മാ​ണ്. ഇ​ത്ത​രം സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള സ​വ​ർ​ണ പ്ര​തി​നി​ധാ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ജാ​തി​ബോ​ധ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലും അ​തു​വ​ഴി വാ​ണി​ജ്യ​വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​ലും വി​ജ​യി​ക്കു​ന്നു.


ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട മ​റ്റൊ​രു പ്ര​ധാ​ന​യി​നം ഇ​ത്ത​രം സി​നി​മ​ക​ൾ വി​നി​മ​യം ചെ​യ്യു​ന്ന ആ​ണ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ളാ​ണ്. ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന​വ​ളും ചോ​ദ്യം ചെ​യ്യു​ന്ന​വ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കു നീ​ങ്ങാ​ൻ വെ​മ്പു​ന്ന​വ​ളു​മാ​യ 'തെ​റി​ച്ച' പെ​ണ്ണു​ങ്ങ​ളെ മെ​രു​ക്കു​ന്ന​തി​നാ​യി ഇ​ത്ത​ര​ത്തി​ൽ അ​ച്ചാ​യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ബ​ലാ​ത്സം​ഗ​ഭീ​ഷ​ണി മു​ത​ൽ ശ​രീ​രാ​പ​ഹാ​സം (body shaming) വ​രെ ന​ട​ത്തു​ന്നു

ഇ​വി​ടെ സൂ​ചി​പ്പി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ ചി​ല സ​വി​ശേ​ഷ​ത​ക​ൾ​കൂ​ടി വി​ശ​ദ​മാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പ്ര​ബ​ല​രാ​യ സ​വ​ർ​ണ ൈക്ര​സ്​​ത​വ^​ഹൈ​ന്ദ​വ കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​െ​ൻ​റ​യും പോ​ർ​വി​ളി​ക​ളു​ടെ​യും ആ​ഖ്യാ​ന​പ​രി​സ​ര​മാ​ണ് ഇ​വ​യി​ലെ ഭൂ​രി​പ​ക്ഷം സി​നി​മ​ക​ളു​ടെ​യും പ്ര​മേ​യ സ​മാ​ന​ത (സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള മു​സ്​​ലിം കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ എ​തി​ർ​ച്ചേ​രി​യി​ൽ​പോ​ലും വ​രു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു). മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത ഇ​വ ആ​വ​ർ​ത്തി​ച്ച് നി​ർ​മി​ക്കു​ക​യും പ്ര​ക്ഷേ​പ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ചി​ല വാ​ർ​പ്പു​മാ​തൃ​ക​ക​ളാ​ണ്. ഭാ​ഷാ പ്ര​യോ​ഗ​ങ്ങ​ൾ, വ​സ്​​ത്ര​ധാ​ര​ണം, വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ചേ​ർ​ത്ത് നി​ർ​മി​ക്ക​പ്പെ​ടു​ന്ന അ​ച്ചാ​യ​ൻ എ​ന്ന പ്ര​തി​ഭാ​സ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു ഘ​ട​ക​മാ​ണ് പ്ര​ദേ​ശം. സ​വ​ർ​ണ ഹൈ​ന്ദ​വ നാ​യ​ർ മേ​ധാ​വി​ത്വ സി​നി​മ​ക​ൾ വ​ള്ളു​വ​നാ​ടും വ​രി​ക്കാ​ശ്ശേ​രി മ​ന​യും ഭാ​ര​ത​പ്പു​ഴ​യും ആ​ഘോ​ഷി​ച്ച​തി​നു സ​മാ​ന​മാ​യി ക്രി​സ്​​ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ മീ​ന​ച്ചി​ലാ​ർ, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ ആ​വ​ർ​ത്തി​ച്ച് അ​വ​ത​രി​പ്പി​ച്ച് മ​ഹ​ത്ത്വവ​ത്ക​രി​ക്കു​ന്നു. ഏ​താ​നും ചി​ല ചി​ത്ര​ങ്ങ​ളി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ​കൊ​ണ്ട് ഇ​ത് കൂ​ടു​ത​ൽ വ്യ​ക്ത​മാ​കും: ''ഇ​ത് കോ​ട്ട​യ​മാ കോ​ട്ട​യം. കാ​ഞ്ഞി​ര​പ്പ​ള്ളി​യും, മീ​ന​ച്ചി​ലും, ച​ങ്ങ​നാ​ശ്ശേ​രി​യും ഒ​ക്കെ അ​ട​ങ്ങു​ന്ന കോ​ട്ട​യം. ഇ​വി​ടം ഭ​രി​ക്കു​ന്ന​ത് എ​ര​ണം കെ​ട്ട ഡെ​മോ​ക്ര​സി​യും ജു​ഡീ​ഷ്യ​റി​യു​മൊ​ന്നു​മ​ല്ല, ഞ​ങ്ങ​ള് ദാ ​കു​റ​ച്ച് ഗു​സ്​​തി അ​റി​യാ​വു​ന്ന കേ​ര​ളം ദേ​ശം കോ​ൺ​ഗ്ര​സു​കാ​രാ'' (ച​തു​രം​ഗം), ''ഇ​ത് കോ​ട്ട​യ​മാ​ടാ, ഇ​വി​ടെ ക​ളി​ക്കാ​നി​റ​ങ്ങു​മ്പോ ഇ​ച്ചി​രി​കൂ​ടി മൂ​ത്ത ഒ​രെ​ണ്ണ​ത്തി​നെ​യി​റ​ക്ക്'' (ന​സ്രാ​ണി) തു​ട​ങ്ങി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ക്രി​സ്​​ത്യ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള പ്രാ​ദേ​ശി​ക​വാ​ദ​ത്തി​െ​ൻ​റ ച​ല​ച്ചി​ത്ര​സാ​ക്ഷ്യ​ങ്ങ​ളാ​ണ്. ഇ​വി​ടെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​െൻറ പേ​രും കു​ടും​ബ​പ്പേ​രും നി​ര​വ​ധി ത​വ​ണ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ത​െ​ൻ​റ​യും കു​ടും​ബ​ത്തി​െ​ൻ​റ​യും ഔ​ന്ന​ത്യ പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ​ക്ക് ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​സ​ക്ത​ിയു​മി​ല്ല. എ​ന്നി​രു​ന്നാ​ലും സി​നി​മാ​ശാ​ല​ക​ളി​ൽ മു​ഴ​ങ്ങു​ന്ന ആ​ർ​പ്പു​വി​ളി​ക​ൾ​ക്കും ​ൈക​യ​ടി​ക​ൾ​ക്കും പി​ന്നി​ലെ സാ​മൂ​ഹി​ക​മ​നഃ​ശാ​സ്​​ത്രം എ​ന്താ​യി​രി​ക്കാം? ൈക്ര​സ്​​ത​വ സ​വ​ർ​ണ​ത​യു​ടെ തി​ര​ശ്ശീല​യി​ലെ പ്ര​തി​നി​ധാ​ന​ങ്ങ​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി സ​മീ​പി​ക്കു​മ്പോ​ൾ തെ​ളി​ഞ്ഞു​വ​രു​ന്ന ചി​ത്ര​ങ്ങ​ൾ ജാ​തി​മേ​ധാ​വി​ത്വ​ത്തി​െ​ൻ​റ​യും ആ​ണ​ധി​കാ​ര വ്യ​വ​സ്​​ഥ​യു​ടേ​തു​മാ​ണ്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​െ​ൻ​റ അ​ബോ​ധ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന മ​ലീ​മ​സ​മാ​യ ജാ​തി​വ്യ​വ​സ്​​ഥ​യു​ടെ​യും ആ​ണ​ത്ത​പ്ര​ക​ട​ന​ത്തി​െ​ൻ​റ​യും വ്യ​വ​ഹാ​ര​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ക​യും പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം സി​നി​മ​ക​ൾ ജ​ന​പ്രി​യ​മാ​കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട മ​റ്റൊ​രു പ്ര​ധാ​ന​യി​നം ഇ​ത്ത​രം സി​നി​മ​ക​ൾ വി​നി​മ​യം ചെ​യ്യു​ന്ന ആ​ണ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ളാ​ണ്. ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന​വ​ളും ചോ​ദ്യം ചെ​യ്യു​ന്ന​വ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കു നീ​ങ്ങാ​ൻ വെ​മ്പു​ന്ന​വ​ളു​മാ​യ 'തെ​റി​ച്ച' പെ​ണ്ണു​ങ്ങ​ളെ മെ​രു​ക്കു​ന്ന​തി​നാ​യി ഇ​ത്ത​ര​ത്തി​ൽ അ​ച്ചാ​യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ബ​ലാ​ത്സം​ഗ​ഭീ​ഷ​ണി മു​ത​ൽ ശ​രീ​രാ​പ​ഹാ​സം (body shaming) വ​രെ ന​ട​ത്തു​ന്നു. ഇ​വി​ടെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സി​നി​മ​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി സ​ന്ദ​ർ​ഭ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കു​മെ​ങ്കി​ലും അ​തി​ൽ ഏ​താ​നും ചി​ല​തു മാ​ത്ര​മാ​ണ് ഇ​വി​ടെ പ​രി​ശോ​ധി​ക്കു​ന്ന​ത്. ''മേ​ലി​ൽ ഒ​രാ​ണി​െ​ൻ​റ​യും മു​ഖ​ത്തി​നു​നേ​രെ ഉ​യ​രി​ല്ല നി​െ​ൻ​റ ഈ ​കൈ, അ​തെ​നി​ക്ക് അ​റി​യാ​ഞ്ഞി​ട്ട​ല്ല. പ​ക്ഷേ, നീ​യൊ​രു പെ​ണ്ണാ​യി​പ്പോ​യി, വെ​റും പെ​ണ്ണ്'' എ​ന്ന തേ​വ​ള്ളി​പ​റ​മ്പി​ൽ ജോ​സ​ഫ് അ​ല​ക്സി​െ​ൻ​റ ആേ​ക്രാ​ശ​വും, ''ന​ല്ല നെ​ല്ലു​കു​ത്ത​രി​യു​ടെ ചോ​റ് ന​ല്ല പ​ഴ​മാ​ങ്ങാ പു​ളി​ശ്ശേ​രി ഒ​ഴി​ച്ച് ക​ഴി​ച്ച് ഏ​തെ​ങ്കി​ലും ന​ല്ല നാ​യ​രു​കൊ​ച്ച​െ​ൻ​റ പ​ത്ത് പ​ന്ത്ര​ണ്ട് പി​ള്ളേ​രെ പ്ര​സ​വി​ച്ച് ക​ഴി​യ​ണ്ട ഈ ​കാ​ല​ത്ത്​'' എ​ന്ന ആ​റ്റി​പ്രാ​ക്ക​ൽ ജി​മ്മി​യു​ടെ പെ​ണ്ണു​ട​ലി​നെ​യും തൊ​ഴി​ലി​നെ​യും ഇ​ക​ഴ്ത്തി​യു​ള്ള വാ​ച​ക​ങ്ങ​ളുംകൂ​ടി രൂ​പ​പ്പെ​ടു​ത്തു​ന്ന ആ​ൺ​പോ​രി​മ​യു​ടെ ക്രി​സ്​​ത്യ​ൻ പ​ശ്ചാ​ത്ത​ല​മാ​ണ് വി​മ​ർ​ശ​ന​വി​ധേ​യ​മാ​കേ​ണ്ട​ത്.


'ഒ​രു മ​റ​വ​ത്തൂ​ർ ക​ന​വ്' എ​ന്ന ചി​ത്ര​ത്തി​ലെ ചാ​ണ്ടി​ച്ച​െ​ൻ​റ പെ​ൺ​വ​സ്​​ത്ര ധാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് ഇ​പ്ര​കാ​ര​മാ​ണ്: ''ഒ​രു​പ്രാ​യം ക​ഴി​ഞ്ഞാ​ൽ പെ​മ്പി​ള്ളേ​ര് ഉ​ടു​പ്പു​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ആ​ണു​ങ്ങ​ൾ​ക്ക് പ്ര​ലോ​ഭ​നം ഉ​ണ്ടാ​കും. അ​ങ്ങ​നെ പ്ര​ലോ​ഭ​ന​മു​ണ്ടാ​കു​മ്പോ​ഴാ​ണ് പെ​ൺ​വാ​ണി​ഭ​വും സ്​​ത്രീ​പീ​ഡ​ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്്.'' ഫാ​ൻ​റം പൈ​ലി​യു​ടെ ന​സ്രാ​ണി​പ്പെ​ണ്ണു​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും ഇ​തോ​ടൊ​പ്പം ചേ​ർ​ത്ത് വാ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ന​ല്ല കു​ടും​ബ​ത്തി​ൽ പി​റ​ന്ന സ്​​ത്രീ​ക​ളെ ഈ​രാ​റ്റു​പേ​ട്ട​യി​ലോ​ട്ട് വി​വാ​ഹം ചെ​യ്ത​യ​ച്ചാ​ൽ അ​വ​ൾ പി​ന്നെ പാ​ലാ രൂ​പ​ത​യു​ടെ സ്വ​ത്താ​ണെ​ന്നും അ​വ​ൾ കു​ടും​ബ​ത്തി​ൽ ചെ​യ്യേ​ണ്ട​താ​യ ക​ർ​ത്ത​വ്യ​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക​യും പൈ​ലി​യു​ടേ​താ​യി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം കേ​വ​ലം ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്തി വാ​യി​ക്ക​പ്പെ​ടേ​ണ്ട​വ​യ​ല്ല, മ​റി​ച്ച് പാ​ര​മ്പ​ര്യ​വും ജാ​തി​ബോ​ധ​വും ആ​ണ​ധി​കാ​ര​വും മു​ഴ​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക വ്യ​വ​സ്​​ഥി​തി​യു​ടെ ച​ല​ച്ചി​ത്ര പ്ര​തി​നി​ധാ​ന​ങ്ങ​ളാ​ണ്.

വ​ലി​യ താ​ര​നി​ര​യു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ പു​റ​ത്തു​വ​ന്ന സ​വ​ർ​ണ ൈക്ര​സ്​​ത​വ ജീ​വി​ത​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച 'അ​ച്ചാ​മ്മ​ക്കു​ട്ടി​യു​ടെ അ​ച്ചാ​യ​ൻ' (1998), 'വെ​ള്ളി​മൂ​ങ്ങ' (2014), 'ലീ​ല' (2016), 'പാ.​വ.' (2016), 'ഒ​രു മു​ത്ത​ശ്ശി ഗ​ദ' (2016), 'സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ' (2017), 'ഡ്രാ​മ' (2018), 'ജൂ​ൺ' (2019) തു​ട​ങ്ങി​യ കു​ടും​ബ​ചി​ത്ര​ങ്ങ​ളും ജാ​തി, ലിം​ഗ​മേ​ൽ​ക്കോ​യ്മ തു​ട​ങ്ങി​യ വ്യ​വ​ഹാ​ര​ങ്ങ​ളെ ശാ​ക്തീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ർ​ദോ​ഷ​ക​ര​മെ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പാ​ര​മ്പ​ര്യ കു​ടും​ബ^​ജാ​തി​ഘ​ട​ന​യെ അ​തേ മ​ട്ടി​ൽ​ത​ന്നെ തു​ട​രു​ന്ന​തി​നു േപ്ര​രി​പ്പി​ക്കു​ന്ന​വ​യാ​ണ്. പ​രി​ണാ​മ​വി​ധേ​യ​മാ​കാ​ത്ത/ മ​താ​ധി​ഷ്ഠി​ത​മാ​യ ഒ​രു അ​ട​ഞ്ഞ ഘ​ട​ന തു​ട​രു​ന്ന​തി​ലേ​ക്ക് ഒ​രു സ​മൂ​ഹ​ത്തെ​യാ​കെ ന​യി​ക്കു​ന്ന​തി​ൽ ജ​ന​പ്രി​യ​സി​നി​മ​ക​ൾ​ക്കും ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്.


സ​മാ​ന​പ്ര​മേ​യ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന യു​വ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സ​മീ​പ​കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. 'േപ്ര​മം' (2015), 'ജേ​ക്ക​ബി​െ​ൻ​റ സ്വ​ർ​ഗ​രാ​ജ്യം' (2016), 'ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള' (2017), 'മി​ഖാ​യേ​ൽ' (2019) തു​ട​ങ്ങി​യ​വ​യി​ൽ നി​വി​ൻ പോ​ളി​യും 'സി.​ഐ.​എ' (2017), 'ജോ​മോ​െൻ​റ സു​വി​ശേ​ഷ​ങ്ങ​ൾ' (2017), 'ഒ​രു യ​മ​ണ്ട​ൻ േപ്ര​മ​ക​ഥ' (2019) തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ദു​ൽ​ഖ​ർ സ​ൽ​മാ​നും സ​വ​ർ​ണ ൈക്ര​സ്​​ത​വ നാ​യ​ക​രാ​യി വേ​ഷ​മി​ടു​ന്നു. അ​മ​ൽ നീ​ര​ദി​െ​ൻ​റ 'സി.​ഐ.​എ', 'വ​ര​ത്ത​ൻ' (2018) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വും മ​റ്റൊ​ന്ന​ല്ല. മൃ​ദു​വാ​യി സ​വ​ർ​ണ ൈക്ര​സ്​​ത​വ ജീ​വി​ത​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ലി​ജോ ജോ​സ്​ പെ​ല്ലി​ശ്ശേ​രി​യു​ടെ 'ആ​മേ​നി'​ൽ (2013) നി​ന്ന് പു​തു​മു​ഖ യു​വ​താ​ര​നി​ര​യെ അ​ണി​നി​ര​ത്തി​യൊ​രു​ക്കി​യ 'അ​ങ്ക​മാ​ലി ഡ​യ​റീ​സി' (2017)ലെ​ത്തി​യ​പ്പോ​ൾ വ​രേ​ണ്യ ൈക്ര​സ്​​ത​വ​ബോ​ധ​വും ആ​ണ​ത്ത​പ്ര​ക​ട​ന​ങ്ങ​ളും പ​ര​മാ​വ​ധി ഉ​യ​ര​ത്തി​ലെ​ത്തു​ന്നു. സാ​മൂ​ഹി​ക പ​രി​ണാ​മം ന​ട​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും വി​ൽ​പ​ന​മൂ​ല്യ​മു​ള്ള ഒ​രു ഘ​ട​ക​മാ​യി വ​രേ​ണ്യ ജാ​തി​ബോ​ധം സി​നി​മ​യി​ൽ ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്.

അ​ഭ്ര​പാ​ളി​യി​ലെ അ​രി​കു​ജീ​വി​ത​ങ്ങ​ൾ

മു​ഖ്യ​ധാ​രാ സി​നി​മ​ക​ൾ സ​മ്പ​ന്ന​വും വ​രേ​ണ്യ​വു​മാ​യ ൈക്ര​സ്​​ത​വ ജീ​വി​ത​ങ്ങ​ൾ​ക്ക് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കി​യ​പ്പോ​ൾ ത​ഴ​യ​പ്പെ​ട്ട​തോ അ​ർ​ഹ​ത​പ്പെ​ട്ട​യി​ടം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ ആ​യ ചി​ല ൈക്ര​സ്​​ത​വ ജീ​വി​ത​ങ്ങ​ളെ സ​മൂ​ഹ​ത്തി​െ​ൻ​റ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ക്കാ​നാ​കും. ത​ന​താ​യ ആ​രാ​ധ​നാ​ക്ര​മ​വും വി​ശ്വാ​സ​ങ്ങ​ളും പു​ല​ർ​ത്തു​ന്ന ല​ത്തീ​ൻ ൈക്ര​സ്​​ത​വ​ർ, ആം​ഗ്ലോ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ ജ​ന​പ്രി​യ മ​ല​യാ​ള സി​നി​മ എ​പ്ര​കാ​ര​മാ​ണ് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്? ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പ്ര​തി​നി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ടാ​കാം മ​ല​യാ​ളി സി​നി​മാ​കാ​ണി​ക​ളു​ടെ സാ​മൂ​ഹി​ക ബോ​ധ​ത്തി​ൽ ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ടം നേ​ടാ​തെ പോ​യ​ത്?

വി​ക​ല​വും പ​രി​ഹാ​സ​പാ​ത്ര​ങ്ങ​ളു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം ജ​ന​പ്രി​യ മ​ല​യാ​ള സി​നി​മ​ക​ളി​ലും ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധാ​ന​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ​ത​ന്നെ ഏറെ കു​പ്ര​സി​ദ്ധി നേ​ടി​യ ചി​ത്ര​മാ​ണ് കെ.​എ​സ്. സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത 'ച​ട്ട​ക്കാ​രി' (1970) (പ്ര​സ്​​തു​ത ചി​ത്രം 2012ലും ​അ​തേ പേ​രി​ൽ പു​ന​ർ​നി​ർ​മി​ച്ചി​ട്ടു​ണ്ട്). ഇ​തി​ലെ നാ​യി​ക ജൂ​ലി​യു​ടെ (ല​ക്ഷ്മി) വേ​ഷ​വി​ധാ​ന​ങ്ങ​ളും ആം​ഗ്ലോ ഇ​ന്ത്യ​ൻ ജീ​വി​ത ചു​റ്റു​പാ​ടു​ക​ളും ഏ​റെ അ​തി​ശ​യോ​ക്തി ക​ല​ർ​ത്തി, ആ​ഭാ​സ​ക​ര​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് മ​ല​യാ​ള സി​നി​മ​യി​ൽ കൂ​ടു​ത​ലാ​യി അ​വ​ത​രി​പ്പി​ച്ച ആം​ഗ്ലോ^​ഇ​ന്ത്യ​ൻ ജീ​വി​ത​ങ്ങ​ളും കേ​ര​ള​ത്തി​െൻറ സാം​സ്​​കാ​രി​ക അ​പ​ര​സ്​​ഥാ​ന​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​വ​യാ​യി​രു​ന്നു. മ​ധ്യ​വ​ർ​ഗ വ​രേ​ണ്യ പൊ​തു​ബോ​ധ​ത്തി​ന് ആ​ർ​ത്തു​ചി​രി​ക്കാ​ൻ വ​ക​ന​ൽ​കു​ന്ന​വ​യാ​യി​രു​ന്നു ഇ​ത്ത​രം ഭൂ​രി​പ​ക്ഷ പ്ര​തി​നി​ധാ​ന​ങ്ങ​ളും.

ഇ​തി​ൽ​നി​ന്നേ​റേ വി​ഭി​ന്ന​മ​ല്ല ല​ത്തീ​ൻ ക്രി​സ്​​ത്യാ​നി​ക​ളു​ടെ തി​ര​ശ്ശീ​ല​യി​ലെ പ്ര​തി​നി​ധാ​ന​ങ്ങ​ളും. 'മ​റി​യം മു​ക്ക്' (2015), 'വെ​ളി​പാ​ടി​െ​ൻ​റ പു​സ്​​ത​കം' (2017), 'ഈ.​മ.​യൗ.' (2018) പോ​ലു​ള്ള ഏ​താ​നും ചി​ല ചി​ത്ര​ങ്ങ​ളൊ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ വി​ഭാ​ഗ​ങ്ങ​ളു​ടെ തി​ര​യി​ട​ങ്ങ​ളും നാ​മ​മാ​ത്ര​മാ​ണ്

എ​ലി​സ​ബ​ത്ത് (സെ​റീ​ന വ​ഹാ​ബ്- മ​ദ​നോ​ത്സ​വം), ഇ​സ​ബെ​ല്ല (സു​മ​ല​ത-ഇ​സ​ബെ​ല്ല), ഡാ​നി​യേ​ൽ ഡി​സൂ​സ (മ​മ്മൂ​ട്ടി- അ​ന​ശ്വ​രം), െഫ്ര​ഡി നി​ക്കോ​ളാ​സ്​ (മോ​ഹ​ൻ​ലാ​ൽ- ഓ​ർ​ക്കാ​പ്പു​റ​ത്ത്) തു​ട​ങ്ങി​യ ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധാ​ന​ങ്ങ​ൾ താ​ര​ത​മ്യേ​ന ഭേ​ദ​മാ​യി​രു​ന്നെ​ങ്കി​ൽ പി​ന്നീ​ട് പു​റ​ത്തു വ​ന്ന ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളി​ൽ പ്ര​സ്​​തു​ത സ​മൂ​ഹം ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഫെ​ർ​ണോ, ആം​ബ്രു (ബാ​ബു​രാ​ജ്, ബാ​ലു വ​ർ​ഗീ​സ്​- ഹ​ണീ ബീ), ​ലോ​യ്ഡ് ഫെ​ർ​ണാ​ണ്ട​സ്​ (എ​സ്.​പി. ശ്രീ​കു​മാ​ർ- ABCD), ഡാ​നി ഡി​സൂ​സ (മു​കേ​ഷ്- ക​റ​ൻ​സി) തു​ട​ങ്ങി​യ ആം​ഗ്ലോ ഇ​ന്ത്യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​വ​ല ചി​രി​ക​ൾ​ക്കു​വേ​ണ്ടി വ​ള​രെ വി​ക​ല​മാ​യാ​ണ് ചി​ത്ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യി സ​വ​ർ​ണ ൈക്ര​സ്​​ത​വ കു​ടും​ബ​ങ്ങ​ളി​ലെ അ​മ്മ ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടി​ച്ചെ​ന്നി​രു​ന്ന​ത് കെ.​പി.​എ.​സി. ല​ളി​ത (ത​േ​ൻ​റ​ടി​യാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ), ക​വി​യൂ​ർ പൊ​ന്ന​മ്മ (സാ​ധു​വാ​യ ക്രി​സ്​​ത്യ​ൻ വീ​ട്ട​മ്മ) തു​ട​ങ്ങി​യ​വ​രി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ പ​രി​ഷ്കാ​രി​യും ഹാ​സ്യ​ര​സ​പ്ര​ധാ​ന​വു​മാ​യ ആം​ഗ്ലോ ഇ​ന്ത്യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ സു​കു​മാ​രി​യു​ടെ പ​ക്ക​ലേ​ക്കാ​ണെ​ത്തി​യി​രു​ന്ന​ത് (ച​ട്ട​ക്കാ​രി, ബോ​യിം​ഗ് ബോ​യിം​ഗ്, വ​ന്ദ​നം, ഓ​ർ​ക്കാ​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ).

ആം​ഗ്ലോ ഇ​ന്ത്യ​ൻ ജീ​വി​ത​ങ്ങ​ളെ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച മ​റ്റു ചി​ല ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് 'ദൈ​വ​ത്തി​െ​ൻ​റ വി​കൃ​തി​ക​ൾ (1992), '​അ​ക​ലെ' (2004), 'ഹേ ​ജൂ​ഡ്' (2018), 'വ​യ​ലി​ൻ' (2011) തു​ട​ങ്ങി​യ​വ. എ​ന്നാ​ൽ, ഇ​ത്ര​യേ​റെ ചി​ത്ര​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ചൂ​ണ്ടി​ക്കാ​ണി​ക്കാ​മെ​ങ്കി​ലും കേ​ര​ളീ​യ പൊ​തു​ബോ​ധ​ത്തെ സ്വാ​ധീ​നി​ക്ക​ത്ത​ക്ക ജ​ന​പ്രി​യ​ത സ​മ്പാ​ദി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ ആം​ഗ്ലോ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

ഇ​തി​ൽ​നി​ന്നേ​റേ വി​ഭി​ന്ന​മ​ല്ല ല​ത്തീ​ൻ ക്രി​സ്​​ത്യാ​നി​ക​ളു​ടെ തി​ര​ശ്ശീ​ല​യി​ലെ പ്ര​തി​നി​ധാ​ന​ങ്ങ​ളും. 'മ​റി​യം മു​ക്ക്' (2015), 'വെ​ളി​പാ​ടി​െ​ൻ​റ പു​സ്​​ത​കം' (2017), 'ഈ.​മ.​യൗ.' (2018) പോ​ലു​ള്ള ഏ​താ​നും ചി​ല ചി​ത്ര​ങ്ങ​ളൊ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ വി​ഭാ​ഗ​ങ്ങ​ളു​ടെ തി​ര​യി​ട​ങ്ങ​ളും നാ​മ​മാ​ത്ര​മാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും (അ​ന​ശ്വ​രം) മോ​ഹ​ൻ​ലാ​ലും (ഓ​ർ​ക്കാ​പ്പു​റ​ത്ത്, ​േഛാട്ടാ ​മു​ംബൈ, വെ​ളി​പാ​ടി​െ​ൻ​റ പു​സ്​​ത​കം) ഇ​ത്ത​രം പ്രാ​ന്ത​വ​ത്ക​രി​ക്ക​പ്പെ​ട്ട ൈക്ര​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധാ​ന​ങ്ങ​ളെ തി​ര​ശ്ശീല​യി​ല​വ​ത​രി​പ്പി​ച്ചി​ട്ടും എ​ന്തു കാ​ര​ണ​ങ്ങ​ൾമൂ​ല​മാ​വാം അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ആഘോ​ഷി​ക്ക​പ്പെ​ടാ​തെ പോ​യ​ത്? സ​വ​ർ​ണ സു​റി​യാ​നി ൈക്ര​സ്​​ത​വ സ​മൂ​ഹ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന സാ​മൂ​ഹി​ക സ്വീ​കാ​ര്യ​ത, സാം​സ്​​കാ​രി​ക-സാ​മൂ​ഹി​ക മൂ​ല​ധ​നം എ​ന്നി​വ മേ​ൽ​പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന മ​ധ്യ​വ​ർ​ഗ പൊ​തു​ബോ​ധ​മാ​ണ് ഇ​ത്ത​രം ത​മ​സ്​​ക​ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, വ​രേ​ണ്യ മ​ധ്യ​വ​ർ​ഗ ഭാ​വ​ന​ക്ക്​ വ​ള​രെ വേ​ഗ​ത്തി​ൽ സ​ഹ​ക​രി​ക്കാ​വു​ന്ന​തും സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടാ​വു​ന്ന​തു​മാ​യ വി​ഭാ​ഗ​മാ​യി പാ​ര​മ്പ​ര്യ ൈക്ര​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ൾ മാ​റു​മ്പോ​ൾ അ​പ​രി​ചി​ത​ത്വ​ത്തി​െ​ൻ​റ​യും അ​പ​ര​വ​ത്ക​ര​ണ​ത്തി​െ​ൻ​റ​യും രീ​തി​ശാ​സ്​​ത്ര​മു​പ​യോ​ഗി​ച്ച് സ​മൂ​ഹ​ത്തി​െ​ൻ​റ വി​ളു​മ്പു​ക​ളി​ലേ​ക്ക് ഒ​തു​ക്ക​പ്പെ​ട്ട ജീ​വി​ത​ങ്ങ​ളാ​ണ് ല​ത്തീ​ൻ^​ആം​ഗ്ലോ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ഗ്ര​ഹ​വ​ത്ക​ര​ണ​ത്തി​െ​ൻറ ത​ല​ത്തി​ലേ​ക്കു​യ​രു​ന്ന ച​ല​ച്ചി​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്ര​സ്​​തു​ത വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്.

ല​ത്തീ​ൻ, ആം​ഗ്ലോ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും ജാ​തി​ക​ളും ഉ​പ​ജാ​തി​ക​ളും ഉ​ണ്ടെ​ന്ന് ആം​ഗ്ലോ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​നാ​യ ഫ്രാ​ൻ​സി​സ്​ നൊ​റോ​ണ പ്ര​സ്​​താ​വി​ക്കു​ന്നു​ണ്ട്.5 ഇ​ത്ത​ര​മൊ​ര​വ​സ്​​ഥ​യു​ടെ ച​ല​ച്ചി​ത്ര പ്ര​തി​രൂ​പ​മാ​ണ് 'മ​റി​യം മു​ക്ക്' (2015) എ​ന്ന ചി​ത്ര​ത്തി​ലെ സാ​യി​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജോ​യി മാ​ത്യു​വി​െ​ൻ​റ ക​ഥാ​പാ​ത്രം (പീ​റ്റ​ർ). താ​നൊ​രു ആം​ഗ്ലോ ഇ​ന്ത്യ​ൻ ആ​ണെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​വ​നാ​ണ് പീ​റ്റ​ർ. ത​െ​ൻ​റ പി​താ​വി​െ​ൻ​റ ഇം​ഗ്ലീ​ഷു​കാ​രി​യാ​യ അ​മ്മ (മാ​ർ​ത്ത മാ​മ്മ) ക​ട​ലി​ൽ പോ​യി​രു​ന്ന അ​പ്പാ​പ്പ​നെ േപ്ര​മി​ച്ച് കെ​ട്ടി​യ​തി​നാ​ൽ താ​ൻ ക​ട​പ്പു​റം​കാ​ര​നാ​യി ജ​നി​ച്ചു​വെ​ന്നും ക​ട​പ്പു​റ​ത്തെ വെ​യി​ൽ​കൊ​ണ്ട് ത​െ​ൻ​റ നി​റം ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും അ​യാ​ൾ വി​ശ്വ​സി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും അ​യാ​ൾ മ​റ്റ് ആം​ഗ്ലോ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ ഇ​ട​യി​ൽ അ​പ​ഹാ​സ്യ​നാ​യി​ത്തീ​രു​ന്നു.

സ​മ​കാ​ലി​ക സി​നി​മ​ക​ളി​ൽ കാ​യ​ലോ​ര​ങ്ങ​ളി​ലെ​യും തു​രു​ത്തു​ക​ളി​ലെ​യും ല​ത്തീ​ൻ ൈക്ര​സ്​​ത​വ ജീ​വി​ത ചി​ത്രീ​ക​ര​ണ​ങ്ങ​ൾകൊ​ണ്ട് ശ്ര​ദ്ധ​നേ​ടി​യ ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് 'കു​മ്പ​ള​ങ്ങി നൈ​റ്റ്സും' (2019) 'തൊ​ട്ട​പ്പ​നും' (2019). ഇ​രു ചി​ത്ര​ങ്ങ​ളു​ടെ​യും കാ​മ​റ തി​ര​ഞ്ഞ​തും അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച​തും അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന അ​മാ​നു​ഷി​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​യി​രു​ന്നി​ല്ല എ​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഉ​പ്പു​കാ​റ്റേ​റ്റ് വ​ര​ണ്ടു​പോ​കാ​ത്ത ജൈ​വി​ക​മാ​യ ചി​ല പ്ര​തി​നി​ധാ​ന​ങ്ങ​ളാ​ണ് ഇ​രു ചി​ത്ര​ങ്ങ​ളും സാ​ധ്യ​മാ​ക്കി​യ​ത്. മ​ത​ഘ​ട​ന​ക്കു​ള്ളി​ൽ ഞെ​രി​ഞ്ഞ​മ​രു​ന്ന ജീ​വി​ത​ങ്ങ​ളെ തി​ര​ശ്ശീ​ല​യി​ലെ​ത്തി​ച്ച 'ഈ.​മ.​യൗ.'​വും സ​വി​ശേ​ഷ ശ്ര​ദ്ധ​യ​ർ​ഹി​ക്കു​ന്ന ല​ത്തീ​ൻ ൈക്ര​സ്​​ത​വ പ്ര​തി​നി​ധാ​ന​മാ​ണ്.

ക​ലാ​ഭ​വ​ൻ മ​ണി നാ​യ​ക​നാ​യ 'ബെ​ൻ ജോ​ൺ​സ​ൺ' (2005) ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ഒ​റ്റ​പ്പെ​ട്ട സി​നി​മ​ക​ൾ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ ദ​ലി​ത്​ ൈക്ര​സ്​​ത​വ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യോ അ​വ​രു​ടെ ജീ​വി​ത​മോ അ​ഭ്ര​പാ​ളി​യി​ല​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ​ള​രെ വി​ര​ള​മാ​ണ്. ൈക്ര​സ്​​ത​വ​സ​ഭ​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ​രി​വ​ർ​ത്തി​ത ക്രി​സ്​​ത്യ​ൻ സാ​മു​ദാ​യി​ക പ്ര​തി​നി​ധാ​നം ജ​ന​പ്രി​യ​സി​നി​മ​ക​ളു​ടെ ആ​ഖ്യാ​ന​പ​രി​സ​ര​ങ്ങ​ളി​ൽ അ​ദൃ​ശ്യ​മാ​ക്ക​പ്പെ​ടു​ന്ന​തി​െ​ൻ​റ കാ​ര​ണം മ​ധ്യ​വ​ർ​ഗ മ​ല​യാ​ളി​യു​ടെ ചി​ന്താ​മ​ണ്ഡ​ല​ത്തെ നി​ർ​മി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന ജാ​തി​ബോ​ധ​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. പാ​ര​മ്പ​ര്യ സു​റി​യാ​നി ൈക്ര​സ്​​ത​വ പ്ര​തി​നി​ധാ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ത്തീ​ൻ, ദ​ലി​ത്​ ൈക്ര​സ്​​ത​വ പ്ര​തി​നി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മ​ല​യാ​ള സി​നി​മ സ​ഞ്ച​രി​ക്കു​മ്പോ​ൾ വി​ക​ല​വും വ​ക്രീ​ക​രി​ക്ക​പ്പെ​ട്ട​തും തി​ര​യി​ട​ങ്ങ​ളി​ൽ ത​മ​സ്​​കൃ​ത​വു​മാ​യ അ​വ​ത​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.


ഇ​ന്ത്യ​ൻ ൈക്ര​സ്​​ത​വ​സ​ഭ​യി​ൽ ജാ​തി​ബോ​ധ​വും േശ്ര​ണീ​ക​ര​ണ​വും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന സ​വ​ർ​ണ ഭാ​ഷ്യം പൊ​തു​ബോ​ധ​മാ​യി രൂ​പ​പ്പെ​ടു​മ്പോ​ൾ ഓ​ർ​മി​ക്കേ​ണ്ട​ത് കീ​ഴാ​ള ശ​രീ​ര​മാ​യ​തി​െ​ൻ​റ പേ​രി​ൽ മാ​ത്രം അ​പാ​യ​പ്പെ​ടു​ത്തി​യ കെ​വി​െ​ൻ​റ​യും മൃ​ത​സം​സ്​​കാ​ര​ത്തി​നാ​യി കാ​ത്തു​കി​ട​ക്കേ​ണ്ടി വ​ന്ന അ​ന്ന​മ്മ​യു​ടെ​യും അ​വ​സ്​​ഥ​ക​ളാ​ണ്. വാ​ഴു​ന്ന​വ​രു​ടെ വാ​ഴ്ത്തു​പാ​ട്ടു​ക​ളി​ൽ വി​പ​ണി​മൂ​ല്യം തി​ര​യു​ന്ന ജ​ന​പ്രി​യ മ​ല​യാ​ള സി​നി​മ, ര​ക്ഷാ​ക​ര പ​ദ്ധ​തി​യി​ലേ​ക്ക് വ​ന്നു​ചേ​ർ​ന്നു​വെ​ങ്കി​ലും സാ​മ്പ്ര​ദാ​യി​ക വി​ശ്വാ​സി​ക​ളാ​ൽ ത​ഴ​യ​പ്പെ​ട്ട പ​തി​ത ജ​ന​ത​യെ ച​ല​ച്ചി​ത്ര സാ​ക്ഷാ​ത്കാ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.


കു​റി​പ്പു​ക​ൾ

1. I would also like to explore a pure myth that Syrian Christians in Kerala were originally Brahmin converts. I doubt there were Brahmins in the first century in the Malabar Coast. Historically speaking, the chances were dim... (വർക്കി വിതയത്തിലുമായി ഷൈനി ആൻറണി നടത്തിയ അഭിമുഖത്തിൽനിന്ന്).

2. http://pakalomattamfamily.org/history(28/05/2019)

3. http://kuravilangadpally.com(29/05/2019)

4. ...however, of our Christian religion which teaches us fundamental truths the equality of man and man before God, the necessity of charity and love for neighbours and mutual sympathy and forbearance, we, the large number of Depressed Classes converts remain in the same social condition as the Hindu Depressed Classes. Through the operation of several factors, the more important of them being the strong caste retaining Hindu mentality of the converts to Christianity, and the indifference, powerlessness and apathy of the Missionaries, we remain today what we were before we became Christians ^Untouchables ^degraded by the laws of social position obtaining in the land, rejected by caste Christians, despised by Caste Hindus and excluded by our own Hindu depressed classes brethren (Christianising the Untouchables 36 ^37).

5. തീ​വ്ര​മാ​യ ജാ​തീ​യ​ത ൈക്ര​സ്​​ത​വ​ത​യി​ൽ ഒ​ളി​ഞ്ഞു കി​ട​പ്പു​ണ്ട്; ഞാ​ൻ അ​ത​നു​ഭ​വി​ച്ചി​ട്ടു​മു​ണ്ട് (ഫ്രാ​ൻ​സി​സ്​ നൊ​റോ​ണ/ ഡൂ​ൾ ന്യൂ​സ്).

അ​ധി​ക​വാ​യ​ന​ക്ക്​

1. പു​ല​യ​രെ​ല്ലാ​രും​കൂ​ടി ചേ​ര​മ​നാ​യാ​ലെ​ന്താ പു​ല​യ​െ​ൻ​റ പു​ല മാ​റു​മോ–(​അ​ലീ​ന/ iemalayalam).

2. ദ​ലി​ത്​ ൈക്ര​സ്​​ത​വ​രും വി​ശ്വാ​സ​ത്തി​െ​ൻ​റ ച​രി​ത്ര​വും– (വി​നി​ൽ പോ​ൾ/ ഉ​ത്ത​ര​കാ​ലം)

3. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഒ​പ്പീ​സ്​ –ജോ​ണി മി​റാ​ൻ​ഡ.

തി​ര​ഞ്ഞെ​ടു​ത്ത ഗ്ര​ന്ഥ​സൂ​ചി

ദ​ലി​ത്ബ​ന്ധു. കേ​ര​ള ജ​ന​ത​യി​ൽ യ​ഹൂ​ദ പാ​ര​മ്പ​ര്യ​മോ? വൈ​ക്കം: ഹോ​ബി പ​ബ്ലി​ഷേ​ഴ്സ്, 2012.

പോ​ൾ ചി​റ​ക്ക​രോ​ട്. ദ​ലി​ത് ൈക്ര​സ്​​ത​വ​ർ കേ​ര​ള​ത്തി​ൽ. തി​രു​വ​ന​ന്ത​പു​രം: റെ​യ്വ​ൻ പ​ബ്ലി​ക്കേ​ഷ​ൻ​സ്, 2018.

രേ​ണു​കു​മാ​ർ, എം.​ആ​ർ (എ​ഡി.). ഞാ​റു​ക​ൾ. കോ​ട്ട​യം: എ​സ്.​പി.​സി.​എ​സ്, 2014.

സ്വാ​മി, വി.​വി, അ​നി​ൽ ഇ.​വി (എ​ഡി.). പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭ: ഓ​ർ​മ, പാ​ട്ട്, ച​രി​ത്ര​രേ​ഖ​ക​ൾ. ഇ​ര​വി​പേ​രൂ​ർ: ആ​ദി​യ​ർ​ദീ​പം പ​ബ്ലി​ക്കേ​ഷ​ൻ​സ്, 2010.

Ambedkar, B.R, Christianising the Untouchables. New Delhi: Critical Quest, 2014.

Bama. Karukku. Lakshmi Holmstrom (trans.). Chennai: Macmillan, 2000.

Sanal Mohan, P, Modernity of Slavery. New Delhi: OUP, 2015.

Shinie Antony (ed). Kerala, Kerala, Quite Contrary. New Delhi: Rupa Co., 2009.

Show More expand_more
News Summary - madhyamam weekly -movie article