Begin typing your search above and press return to search.
proflie-avatar
Login

താരസങ്കൽപ്പങ്ങളെ ഫഹദ് ഫാസിൽ അട്ടിമറിച്ചത് എങ്ങനെ?

വ്യ​ത്യ​സ്​​ത​മാ​യ വേ​ഷ​ങ്ങ​ളി​ൽ പ​ക​ർ​ന്നാ​ടു​ന്ന ഫ​ഹ​ദ്​ ഫാ​സി​ൽ പ​ല​പ്പോ​ഴും കാ​ഴ്​​ച​ക്കാ​രെ പ​ലരീ​തി​യി​ൽ അ​ത്ഭു​ത​െ​പ്പ​ടു​ത്തു​ന്നു. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം വ​ലി​യ ആ​രാ​ധ​ക​നി​ര​യെ സ്വ​ന്ത​മാ​ക്കി​യ ഫ​ഹ​ദ് ഫാ​സി​ലി​െ​ൻ​റ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൂ​ക്ഷ്​​മ​നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്നു

താരസങ്കൽപ്പങ്ങളെ ഫഹദ് ഫാസിൽ അട്ടിമറിച്ചത് എങ്ങനെ?
cancel

''​നി​െ​ൻ​റ മു​ഖം ക​ണ്ടാ​ൽ നി​െ​ൻ​റ

ഉ​ള്ളി​ലി​രി​പ്പ് എ​ന്താ​ണെ​ന്ന് ആ​ർ​ക്കും

മ​ന​സ്സി​ലാ​വി​ല്ല''

-ടെ​സ്സ, 22 എ​ഫ്.​കെ കോ​ട്ട​യം

ന​ട​ന്മാ​ർ താ​ര​ങ്ങ​ളാ​വു​ക​യും താ​ര​ങ്ങ​ൾ സൂ​പ്പ​ർതാ​ര​ങ്ങ​ളാ​വു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ​യി​ൽ സാ​മ്പ​ത്തി​ക^​പ്ര​ത്യ​യ​ശാ​സ്​​ത്ര​ബ​ന്ധ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ഭി​ന​യ​മി​ക​വി​നോ​ടൊ​പ്പം അ​ണി​യു​ന്ന വേ​ഷ​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്​​ത്ര​വി​വ​ക്ഷ​ക​ളും അ​തി​ന​നു​ഗു​ണ​മാ​യ വി​പ​ണ​ന​ ത​ന്ത്ര​ങ്ങ​ളും മാ​ധ്യ​മ പ​രി​ച​ര​ണ​വും ഗോ​സി​പ്പു​ക​ളും ഫാ​ൻ​സ്​ അ​സോ​സി​യേ​ഷ​നു​ക​ളും മ​റ്റും ഒ​രു സൂ​പ്പ​ർതാ​ര​ത്തി​െ​ൻ​റ സൃ​ഷ്​​ടി​ക്ക് അ​നി​വാ​ര്യ​മാ​ണ്. ആ​ഖ്യാ​ന​ത്തി​ന് പു​റ​ത്ത് ഇ​ത്ത​രം ബ​ല​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും പു​ന​രു​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന താ​ര​ബിം​ബ​ത്തെ ആ​ഖ്യാ​ന​ത്തി​ന​ക​ത്ത് മാ​ധ്യ​മ​സം​ബ​ന്ധി​യാ​യ സ​ക​ല സാ​ധ്യ​ത​ക​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ആ​ഖ്യാ​ന​കേ​ന്ദ്ര​ത്തി​ലാ​ണ് സൂ​പ്പ​ർ​താ​ര വേ​ഷ​ങ്ങ​ൾ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത​ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ തൃ​ണ​വ​ൽ​ഗ​ണി​ക്കും​വി​ധ​മാ​ണ് അ​യാ​ള​ണി​യു​ന്ന വേ​ഷ​ങ്ങ​ൾ ത​ക​ർ​ത്താ​ടു​ന്ന​ത്. ആ​ൺ​ക​രു​ത്തി​െ​ൻ​റ വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന ക്ലോ​സ്അ​പ്പു​ക​ൾ, പ​ഞ്ച്സം​ഭാ​ഷ​ണ​ങ്ങ​ൾ, ബി.​ജി.​എം ആ​ക്​​ഷ​ൻ രം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ആ​ൺ​കോ​യ്മ​യു​ടെ അ​നു​സ്യൂ​ത​മാ​യ പ്ര​ബ​ല​ന​മാ​ണ് സൂ​പ്പ​ർ​താ​ര വേ​ഷ​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​വു​ന്ന​ത്. അ​താ​യ​ത് ഒ​രു ന​ട​െ​ൻ​റ അ​ഭി​ന​യ​മി​ക​വി​നു​മു​ക​ളി​ൽ സാ​മ്പ​ത്തി​ക^പ്ര​ത്യ​യ​ശാ​സ്​​ത്ര താ​ൽ​പ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​സം​ബ​ന്ധി​യോ മാ​ധ്യ​മ​ബാ​ഹ്യ​മോ ആ​യ മാ​ർ​ഗ​ത്തി​ലൂ​ടെ കെ​ട്ടി​പ്പൊ​ക്കു​ന്ന ആ​ഡം​ബ​ര​ത്തി​െ​ൻ​റ ദു​ർ​മേ​ദ​സ്സാ​ണ് താ​രം എ​ന്ന സ​ങ്ക​ൽ​പം. ന​ട​ൻ എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​മ്പോ​ൾ താ​രം ഒ​രു വ്യാ​ജ​സൃ​ഷ്​​ടി​യാ​ണ്. താ​ര​ത്തി​ൽ​നി​ന്നും ന​ട​നെ വ്യ​വ​ക​ല​നം ചെ​യ്താ​ൽ അ​വ​ശേ​ഷി​ക്കു​ക ഇ​ത്ത​രം പൊ​ള്ള​യാ​യ പൊ​ടി​പ്പും തൊ​ങ്ങ​ലും മാ​ത്ര​മാ​യി​രി​ക്കും.

എ​ന്നാ​ൽ, താ​ര​നി​ർ​മി​തി​യെ​ക്കു​റി​ച്ചു​ള്ള സാം​സ്​​കാ​രി​ക​ പാ​ഠ​വ്യ​വ​ഹാ​ര​ങ്ങ​ളെ പ്ര​ശ്ന​വ​ത്ക​രി​ക്കു​ന്നു​ണ്ട് ഫ​ഹ​ദ് ഫാ​സി​ലി​െ​ൻ​റ ക​ഥാ​പാ​ത്ര​ങ്ങ​ൾ. താ​ര​ബാ​ധ്യ​ത​യു​ടെ പ​ളു​ങ്കു​കൊ​ട്ടാ​ര​ത്തി​ൽ​നി​ന്നി​റ​ങ്ങി അ​ഭി​ന​യ​മി​ക​വി​െ​ൻ​റ ച​ടു​ല​ച​ല​ന​ങ്ങ​ളോ​ടെ േപ്ര​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു ന​ട​ന്നു​ക​യ​റി​യ അ​പൂ​ർ​വം ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് ഫ​ഹ​ദ്. അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യും താ​ൻ താ​ര​മ​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട് അ​യാ​ൾ. ഏ​റെ​യൊ​ന്നും പ​ഞ്ച്​ ഡ​യ​ലോ​ഗു​ക​ൾ പ​റ​യാ​ത്ത​വ​ൻ, കൊ​ടു​ക്കു​ന്ന​തി​നെ​ക്കാ​ൾ അ​ടി തി​രി​ച്ചുവാ​ങ്ങു​ന്ന​വ​ൻ, ആ​ൺ ക​രു​ത്തി​െ​ൻ​റ പ്ര​ക​ട​ന​പ​ര​ത​യി​ൽ അ​ഭി​ര​മി​ക്കാ​ത്ത​വ​ൻ, കാ​പ​ട്യ​വും കാ​മ​ന​ക​ളും കൈ​മു​ത​ലാ​യു​ള്ള​വ​ൻ, ക​ള്ള​നും മ​നോ​രോ​ഗി​യും ച​തി​യ​നും കു​ഴ​ലൂ​ത്തു​കാ​ര​നു​മാ​യി വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ ആ​ടി​യി​ട്ടും താ​ര​മാ​വാ​തെ താ​ര​മാ​യ ഏ​ക ന​ട​ൻ. സ​ർ​വ​ഗു​ണ​സ​മ്പ​ന്ന​നാ​യ നാ​യ​ക പൊ​തു​ബോ​ധ​ത്തെ ശി​ഥി​ല​മാ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പൊ​തു​വെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര/ അ​രി​ക് ദ്വ​ന്ദ്വ​ങ്ങ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന വേ​ഷ​ങ്ങ​ളാ​ണ് അ​വ​യി​ൽ പ​ല​തും. പ​ല​പ്പോ​ഴും ബ​ഹു​ത​ല ആ​ഖ്യാ​ന​ങ്ങ​ളി​ൽ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​പ്പം മാ​ത്രം പ്രാ​ധാ​ന്യ​മേ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​മു​ള്ളൂ. എ​ന്നി​ട്ടും പു​തു​ത​ല​മു​റ ന​ട​ന്മാ​രി​ൽ ഏ​റെ ​േപ്ര​ക്ഷ​ക സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന ന​ട​നാ​യി ഫ​ഹ​ദ് മാ​റി​യി​രി​ക്കു​ന്നു.

ഡോ. അരുൺകുമാർ (ഡയമണ്ട് നെക്ലേസ്)

ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളെ സൂ​ക്ഷ്​​മ​നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​മ്പോ​ൾ മൂ​ന്നു സ​വി​ശേ​ഷ​ത​ക​ൾ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. ഭോ​ഗാ​തു​ര​ത​യും ദ​മി​ത​കാ​മ​ന​ക​ളോ​ടു​ള്ള ആ​സ​ക്​​തി​യു​മാ​ണ് ഒ​രു സ​വി​ശേ​ഷ​ത. ഭൗ​തി​ക​നേ​ട്ട​ങ്ങ​ൾ​ക്കാ​യി മൂ​ല്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്ത് ആ​സ​ക്​​തി​ജീ​വി​തം ന​യി​ക്കു​മ്പോ​ൾ ചി​ല പ്ര​ത്യേ​ക വ്യ​ക്​​തി​ക​ളു​ടെ​യോ അ​നു​ഭ​വ​ങ്ങ​ളു​ടെ​യോ സ്വാ​ധീ​ന​ത്താ​ൽ ആ​ന്ത​രി​ക​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​വു​ന്നു​ണ്ട് പ​ല ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളും. സ്വ​ന്തം സ​ത്ത​യെ സ​ത്യ​സ​ന്ധ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​തെ വ്യ​ക്​​തി​ത്വ​ത്തി​െ​ൻ​റ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്നു എ​ന്ന​താ​ണ് ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മൂ​ന്നാ​മ​ത്തെ സ​വി​ശേ​ഷ​ത. ഈ ​പ​റ​ഞ്ഞ സ​വി​ശേ​ഷ​ത​ക​ൾ ഏ​റി​യും കു​റ​ഞ്ഞും ഫ​ഹ​ദി​െ​ൻ​റ മി​ക്ക വേ​ഷ​ങ്ങ​ളി​ലും ദൃ​ശ്യ​മാ​കു​ന്നു​ണ്ട്.

* * * *

തൃ​ഷ്ണ​യു​ടെ​യും കാ​മ​ന​ക​ളു​ടെ​യും ദ​മി​ത​ലോ​ക​ത്തി​ലൂ​ടെ​യു​ള്ള ഭോ​ഗാ​സ​ക്​​ത​മാ​യ സ​ഞ്ചാ​ര​മാ​ണ് ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മു​ഖ്യ​സ​വി​ശേ​ഷ​ത. പൊ​തു സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​ശീ​ല​ങ്ങ​ൾ​ക്ക​ക​ത്ത് ആ​ർ​ത്തി​യു​ടെ​യും അ​ഭി​ലാ​ഷ​ത്തി​െ​ൻ​റ​യും ഭോ​ഗാ​തു​ര​ത​യു​ടെ​യും ഒ​രു സ​മാ​ന്ത​ര ലോ​ക​ത്തെ ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ഒ​ളി​ച്ചു​ക​ട​ത്തു​ന്നു. ധാ​ർ​മി​ക സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ളെ നി​ർ​ദ​യം അ​വ​ഗ​ണി​ച്ച് ഭൗ​തി​കാ​ന​ന്ദ​ത്തി​ലേ​ക്കു​ള്ള കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​രു​ടെ പ്ര​യാ​ണം. കാ​പ​ട്യ​മാ​ണ് അ​വ​രു​ടെ മു​ഖ​മു​ദ്ര. കു​ടി​ല​മോ​ഹ​ങ്ങ​ളെ ഉ​ള്ളി​ലൊ​ളി​പ്പി​ച്ച് ക​പ​ട​ഭാ​വ​ങ്ങ​ളാ​ൽ അ​തി​ജീ​വ​നം ന​ട​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഫ​ഹ​ദി​ന് ഏ​റെ വ​ഴ​ങ്ങു​ക. അ​രു​ൺ (ഡ​യ​മ​ണ്ട് നെ​ക്​​ലെ​യ്​​സ്), സി​റി​ൽ (22 എ​ഫ്.​കെ.), അ​ർ​ജു​ൻ (ചാ​പ്പാ​കു​രി​ശ്), പ്ര​കാ​ശ​ൻ (ഞാ​ൻ പ്ര​കാ​ശ​ൻ), സി​ബി (കാ​ർ​ബ​ൺ) തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ത്ര ഭ​ദ്ര​മാ​യാ​ണ് ഫ​ഹ​ദി​ൽ പ്ര​കാ​ശി​ത​മാ​വു​ന്ന​ത്! വ​ല്ലാ​ത്തൊ​രു വ​ഴു​വ​ഴു​പ്പാ​ണ് അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്. സം​ശ​യി​ക്കു​ന്ന​വ​രെ​പ്പോ​ലും സം​ശ​യ​ത്തി​ന​ടി​സ്​​ഥാ​ന​മി​ല്ല എ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന, പു​റ'​ത്തെ​ന്തൊ​രു' കു​ലീ​ന​നെ​ന്ന്​ അ​ടു​പ്പം തോ​ന്നു​മെ​ങ്കി​ലും ഉ​ള്ളു കാ​ണു​മ്പോ​ൾ 'എ​ന്തു​നീ​ച'​നെ​ന്നു ഞെ​ട്ടി​പ്പി​ക്കു​ന്ന ഇ​ര​ട്ട വ്യ​ക്​​തി​ത്വ​ത്തി​െ​ൻ​റ ഉ​ട​ൽ​രൂ​പ​ങ്ങ​ളാ​ണ് ഇ​വ​ർ.

ഉ​ള്ളി​ലു​ള്ള​ത് ഇ​ത്ര മാ​ന്യ​മാ​യെ​ങ്ങ​നെ ഒ​ളി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു ഇ​യാ​ൾ​ക്ക് എ​ന്ന് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​ണ്ട് '22 എ​ഫ്.​കെ.'​യി​ലെ സി​റി​ൽ എ​ന്ന ക​ഥാ​പാ​ത്രം. വ്യാ​ജ​ഭാ​വ​ങ്ങ​ളെ സ്​​ഥാ​യീ​ഭാ​വ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച് കു​ടി​ല​ഭാ​വ​ങ്ങ​ളെ സം​ശ​യ​ത്തി​നി​ട ന​ൽ​കാ​തെ മ​റ​ച്ചു പി​ടി​ക്കാ​നു​ള്ള അ​ന​ന്യ​മാ​യ മെ​യ്​​വ​ഴ​ക്ക​മു​ണ്ട് അ​യാ​ൾ​ക്ക്. ത​ര​ള​വും നി​ഷ്ക​ള​ങ്ക​വു​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന പ്ര​ണ​യ​ഭാ​വ​ത്താ​ൽ കാ​മു​കി​യെ ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ഴും സ്വാ​ർ​ഥ നേ​ട്ട​ങ്ങ​ൾ​ക്കാ​യി അ​വ​ളെ ത​െ​ൻ​റ ബോ​സി​ന് കാ​ഴ്ച​വെ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ അ​യാ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു. 'വെ​ർ​ജി​ന​ല്ല' താ​നെ​ന്ന് ഏ​റ്റ​വും സു​താ​ര്യ​മാ​യി ത​ന്നോ​ട​ടു​ക്കു​ന്ന ടെ​സ്സ(​റീ​മ)​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ന്നോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ അ​യാ​ൾ ക്ഷ​ണി​ക്കു​ന്നു. എ​ന്നാ​ൽ, ത​െ​ൻ​റ ബോ​സാ​യ ഹെ​ഗ്ഡെക്ക് (പ്ര​താ​പ് പോ​ത്ത​ൻ)​ അ​വ​ളെ പ്രാ​പി​ക്കാ​നു​ള്ള വ​ഴി ഒ​രു​ക്കു​ക​യാ​യി​രു​ന്നു അ​തു​വ​ഴി സി​റി​ൽ. ''കാ​ൻ ഐ ​ഹാ​വ് സെ​ക്സ്​ വി​ത് യു'' ​എ​ന്ന മ​റ​യി​ല്ലാ​ത്ത ചോ​ദ്യ​വു​മാ​യി റൂ​മി​ൽ ഒ​റ്റ​ക്കാ​യ ടെ​സ്സ​യെ ഹെ​ഗ്ഡെ സ​മീ​പി​ക്കു​ന്നു. എ​തി​ർ​ത്തു നി​ന്ന അ​വ​ളെ അ​യാ​ൾ ബ​ല​മാ​യി പ്രാ​പി​ക്കു​ന്നു. വി​വ​ര​മ​റി​ഞ്ഞ സി​റി​ൽ അ​യാ​ളെ കൊ​ല്ല​ണ​മെ​ന്ന് അ​ട്ട​ഹ​സി​ക്കു​ന്നു. എ​ന്നാ​ൽ, ത​െ​ൻ​റ മാ​റി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന ടെ​സ്സ​യെ ഒ​രു കൈ​കൊ​ണ്ടു ത​ലോ​ടു​മ്പോ​ൾത​ന്നെ ''ഷി ​ഈ​സ്​ ആ​ൾ റൈ​റ്റ്'' എ​ന്ന് മ​റു​കൈ​കൊ​ണ്ട് ഹെ​ഗ്ഡെ​ക്ക് സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​ണ് അ​യാ​ൾ. തു​ട​ർ​ന്ന് ഹെ​ഗ്ഡെ അ​വ​ളെ ര​ണ്ടാം ത​വ​ണ​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ന്നു. ''ആ​ദ്യ​േ​ത്ത​ത് എ​െ​ൻ​റ ക​മി​റ്റ്​​മെ​ൻ​റാ​യി​രു​ന്നു, ര​ണ്ടാ​മ​ത്തേ​ത്​ നി​ങ്ങ​ളു​ടെ മാ​ഡ്ന​സ്​'' എ​ന്ന് ഇ​തി​നെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട് സി​റി​ൽ. ത​നി​ക്കും ബോ​സി​നും ഭീ​ഷ​ണി​യാ​ണ് ടെ​സ്സ എ​ന്ന തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത് കേ​സി​ൽ പ്ര​തി​യാ​ക്കി അ​വ​ളെ ജ​യി​ലി​ല​ട​ക്കാ​നും അ​യാ​ൾ മ​ടി​ക്കു​ന്നി​ല്ല.

വ​ശ്യ​മാ​യ പു​ഞ്ചി​രി​യും ആ​ക​ർ​ഷ​ക​മാ​യ വാ​ക്ചാ​തു​രി​യും പ്ര​ണ​യാ​തു​ര​മാ​യ നോ​ട്ട​വും​കൊ​ണ്ട് കാ​മു​കി​ഹൃ​ദ​യ​ങ്ങ​ളി​ൽ ച​ല​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​യു​ന്ന മ​റ്റൊ​രു ഫ​ഹ​ദ് ക​ഥാ​പാ​ത്ര​മാ​ണ് 'ഡ​യ​മ​ണ്ട് നെ​ക്​​ലെ​യ്​​സി'​ലെ ഡോ.​ അ​രു​ൺ. ആ​ന​ന്ദാ​സ​ക്​​തി​യും ആ​ർ​ഭാ​ട​വും ലൈം​ഗി​കാ​ഭി​നി​വേ​ശ​വും കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന ന​വ​യു​വ​ത്വ​ത്തി​െ​ൻ​റ ജീ​വി​ത​ത്തെ​യാ​ണ് അ​രു​ൺ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്. ദു​​ബൈ​യി​ൽ ഓ​ങ്കോ​ള​ജി​സ്​​റ്റാ​യി ജോ​ലി ചെ​യ്യു​ന്ന അ​രു​ൺ വ​രു​മാ​ന​ത്തി​ല​ധി​കം ചെ​ല​വാ​ക്കു​ന്ന വ്യ​ക്​​തി​യാ​ണ്. ധാ​ർ​മി​ക​സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന അ​ശേ​ഷ​മി​ല്ലാ​ത്ത ഭോ​ഗ​ജീ​വി​തം ന​യി​ക്കു​ന്ന അ​യാ​ളു​ടെ ദി​ന​ച​ര്യ​ക​ൾ​പോ​ലും നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത് പ്ലാ​സ്​​റ്റി​ക് മ​ണി​യി​ലൂ​ടെ​യാ​ണ്. വി​പ​ണി​യു​ടെ മാ​ദ​കാ​ലിം​ഗ​ന​ങ്ങ​ൾ​ക്ക് സ്വ​യം കീ​ഴ്പ്പെ​ടു​ന്ന പ്ര​കൃ​തമാ​ണ് അ​യാ​ളു​ടേ​ത്. ചി​ത്ര​ത്തി​ലെ ആ​രം​ഭ​ത്തി​ലെ അ​വ​ത​ര​ണ ഗാ​നം മ​നോ​ഹ​ര​മാ​യി അ​ത് വി​നി​മ​യം ചെ​യ്യു​ന്നു​ണ്ട്. പ്ര​ണ​യ​വും ലൈം​ഗി​ക​ത​യും മി​ന്നി​മ​റ​യു​ന്ന വൈ​കാ​രി​കാ​വ​സ്​​ഥ​ക​ളാ​ണ് അ​യാ​ൾ​ക്ക്. ഒ​രു ബ​ന്ധ​വും ഇ​ത​ര​ബ​ന്ധ​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​വു​ന്നി​ല്ല. ന​ഴ്സാ​യി ജോ​ലി​ക്കെ​ത്തു​ന്ന ല​ക്ഷ്മി (ഗൗ​ത​മി നാ​യ​ർ)​യോ​ട് അ​യാ​ള​ടു​ക്കു​ന്നു. എ​ന്നാ​ൽ, ത​െ​ൻ​റ ക​ട​ബാ​ധ്യ​ത​യു​ടെ ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ ക​ലാ​മ​ണ്ഡ​ലം രാ​ജ​ശ്രീ (അ​നു​ശ്രീ) എ​ന്ന പെ​ൺ​കു​ട്ടി​യെ അ​യാ​ൾ​ക്ക് വി​വാ​ഹം​ചെ​യ്യേ​ണ്ടി​വ​രു​ന്നു. അ​ൽ​പം വൈ​കി​യെ​ങ്കി​ലും ല​ക്ഷ്മി ഈ ​വ​ഞ്ച​ന തി​രി​ച്ച​റി​യു​ന്നു. കാ​ൻ​സ​ർ​ബാ​ധി​ത​യാ​യ മാ​യ (സം​വൃ​ത)​യു​മാ​യി മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ അ​യാ​ൾ മ​ടി​ക്കു​ന്നി​ല്ല. ''ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ച് ഖേ​ദി​ക്കാ​നോ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​നോ ഞാ​നി​ല്ല. വ​ർ​ത്ത​മാ​ന​കാ​ലം മാ​ത്ര​മാ​ണെ​െ​ൻ​റ യാ​ഥാ​ർ​ഥ്യം'' എ​ന്ന് സ്വ​ന്തം ജീ​വി​ത​ദ​ർ​ശ​നം ഒ​രി​ക്ക​ൽ അ​യാ​ൾ തു​റ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്. ഉ​പ​ഭോ​ഗ​തൃ​ഷ്ണ​യു​ടെ അ​നു​ഭൂ​തി ലോ​ക​ത്ത് വ​ശ്യ​സൗ​ന്ദ​ര്യ​ത്തി​െ​ൻ​റ ഉൗ​ർ​ജ ക​ണി​ക​ക​ൾ പ്ര​സ​രി​പ്പി​ച്ച്, പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളാ​സ്വ​ദി​ച്ച് വി​ഹ​രി​ക്കു​ക​യാ​ണ​യാ​ൾ.

'ചാ​പ്പാ​കു​രി​ശി'​ലെ അ​ർ​ജു​നും സ​മാ​ന്ത​ര​മാ​യി പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ്. ന​ഗ​ര​ത്തി​ലെ പ​ണ​ക്കാ​രി​യാ​യ ആ​നു (റോ​മ)​വുമാ​യു​ള്ള വി​വാ​ഹ നി​ശ്ച​യം ന​ട​ക്കു​മ്പോ​ൾ​ത​ന്നെ​യാ​ണ് അ​ർ​ജു​ൻ ത​െ​ൻ​റ പേ​ഴ്സ​ന​ൽ സെ​ക്ര​ട്ട​റി​യാ​യ സോ​ണി​യ (ര​മ്യ ന​മ്പീ​ശ​ൻ)​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ൽ പ്ര​ത്യേ​കി​ച്ചൊ​രു കു​റ്റ​ബോ​ധ​വും അ​യാ​ളെ അ​ല​ട്ടു​ന്നി​ല്ല.

അയ്മനം സിദ്ധാർത്ഥ് (ഇന്ത്യൻ പ്രണയകഥ)

സ​മ്പ​ത്തി​നോ​ടു​ള്ള ആ​ർ​ത്തി മി​ക്ക ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​ത​യാ​ണ്. കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ വ​ലി​യ പ​ണ​മു​ണ്ടാ​ക്കു​ക​യാ​ണ് അ​വ​രി​ൽ പ​ല​രു​ടെ​യും ജീ​വി​ത ദൗ​ത്യം. 'കാ​ർ​ബ​ണി'​ലെ സി​ബി​യും 'ഞാ​ൻ പ്ര​കാ​ശ​നി'​ലെ പ്ര​കാ​ശ​നും 'ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ'​യി​ലെ അ​യ്മ​നം സി​ദ്ധാ​ർ​ഥ​നും ഈ ​ഗ​ണ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്. എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ കോ​ടീ​ശ്വ​ര​നാ​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് 'കാ​ർ​ബ​ണി'​ലെ സി​ബി. ഔ​ദ്യോ​ഗി​ക​മോ അം​ഗീ​കൃ​ത​മോ ആ​യ വ​ഴി​ക​ൾ അ​യാ​ൾ​ക്ക് പ​ഥ്യ​മ​ല്ല. മ​റി​ച്ച് സ​മാ​ന്ത​ര സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യു​ടെ ഇ​രു​ണ്ട ലോ​ക​ത്തി​ലൂ​ടെ​യാ​ണ് അ​യാ​ളു​ടെ യാ​ത്ര. ''ഫാ​ൻ​റ​സി​യ​ു​ണ്ടെ​ങ്കി​ലേ ജീ​വി​ത​ത്തി​ലൊ​രു ലൈ​ഫ് ഉ​ള്ളൂ'' എ​ന്നാ​ണ് അ​യാ​ളു​ടെ അ​ഭി​പ്രാ​യം. മ​ര​ത​ക​ക്ക​ല്ലു​ക​ളും വെ​ള്ളി​മൂ​ങ്ങ​യും മ​റ്റും പ​യ​റ്റി​നോ​ക്കി​യെ​ങ്കി​ലും ഒ​ന്നി​ലും അ​യാ​ൾ വി​ജ​യി​ക്കു​ന്നി​ല്ല. ഒ​ടു​ക്കം ഒ​രു വ​ലി​യ ബാ​ധ്യ​ത​യി​ൽ​നി​ന്നും ക​ര​ക​യ​റാ​ൻ എം.​ഡി. (വി​ജ​യ​രാ​ഘ​വ​ൻ)​യു​ടെ കൊ​ടും​കാ​ടി​നു ന​ടു​വി​ലു​ള്ള ഒ​രു പൊ​ളി​ഞ്ഞ ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ മാ​നേ​ജ​രാ​യി അ​യാ​ൾ ജോ​ലി നോ​ക്കു​ന്നു. അ​വി​ടെ ​െവ​ച്ച് ത​ല​ക്കാ​ണി എ​ന്ന ദു​ർ​ഘ​ടം പി​ടി​ച്ച വ​ന​പ്ര​ദേ​ശ​ത്ത് വ​ൻ നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന ക​ഥ അ​യാ​ൾ കേ​ൾ​ക്കു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ആ ​നി​ധി കൈ​ക്ക​ലാ​ക്ക​ണ​മെ​ന്ന തീ​വ്രാ​ഭി​ലാ​ഷം സി​ബി​യി​ൽ അ​ങ്കു​രി​ക്കു​ന്നു. അ​വി​ടെ​െ​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട 'ജം​ഗ്ൾ ജ​ങ്കി'​യാ​യ സ​മീ​റ (മം​മ്ത മോ​ഹ​ൻ​ദാ​സ്), സ്​​റ്റാ​ലി​ൻ (മ​ണി​ക​ണ്ഠ​ൻ), ക​ണ്ണ​ൻ (ജ​യ​ലാ​ൽ) എ​ന്നി​വ​രോ​ടൊ​പ്പം അ​യാ​ൾ നി​ധി​വേ​ട്ട​ക്കി​റ​ങ്ങു​ന്നു.

'കാ​ർ​ബ​ണി'​ലെ സി​ബി​യു​ടെ​ത​ന്നെ മ​റ്റൊ​രു പ​തി​പ്പാ​ണ് പ്ര​കാ​ശ​നും. ന​ഴ്സി​ങ്​ ഡി​ഗ്രി കൈ​മു​ത​ലാ​യു​ണ്ടെ​ങ്കി​ലും അ​ധ്വാ​നി​ച്ച് പ​ണ​മു​ണ്ടാ​ക്കാ​ൻ പ്ര​കാ​ശ​നും താ​ൽ​പ​ര്യ​മി​ല്ല. ഒ​റ്റ​യ​ടി​ക്ക് വ​ലി​യ പ​ണ​മു​ണ്ടാ​ക്കു​ക​യാ​ണ് അ​യാ​ളു​ടെ ല​ക്ഷ്യം. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് പ്ര​കാ​ശ​നെ​ത്തേ​ടി അ​വ​െ​ൻ​റ പൂ​ർ​വ​കാ​മു​കി സ​ലോ​മി (നി​ഖി​ല വി​മ​ൽ) എ​ത്തു​ന്ന​ത്. ജ​ർ​മ​നി​യി​ലേ​ക്ക് പോ​വാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന സ​ലോ​മി​യി​ൽ ത​െ​ൻ​റ വി​ദേ​ശ​യാ​ത്ര​യു​ടെ സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന പ്ര​കാ​ശ​ൻ അ​വ​ളെ പ്ര​ണ​യി​ക്കു​ന്ന​താ​യി ഭാ​വി​ക്കു​ന്നു. സ​േ​ലാ​മി​യെ വി​വാ​ഹം ക​ഴി​ച്ചാ​ൽ പ​ങ്കാ​ളി​വി​സ​യി​ൽ ത​നി​ക്കും ജ​ർ​മ​നി​യി​ലെ​ത്താ​മെ​ന്ന് അ​യാ​ളു​ടെ വ​ക്ര​ബു​ദ്ധി ക​ണ​ക്കു​കൂ​ട്ടു​ന്നു. (എ​ന്നാ​ൽ, അ​ര​ക്ക​ള്ള​ൻ മാ​ത്ര​മാ​യ പ്ര​കാ​ശ​നെ മു​ക്കാ​ൽ ക​ള്ളി​യാ​യ സ​ലോ​മി ച​തി​ക്കു​ക​യാ​യി​രു​ന്നു. ജ​ർ​മ​നി​യി​ലെ​ത്തി​യ സ​ലോ​മി പ്ര​കാ​ശ​നു​മാ​യു​ള്ള സ​ക​ല ബ​ന്ധ​ങ്ങ​ളും വി​ച്ഛേ​ദി​ക്കു​ക​യും ഒ​രു ജ​ർ​മ​ൻ​കാ​ര​നെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്യു​ന്നു.) ത​െ​ൻ​റ സ്വാ​ർ​ഥ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി നേ​ര​ത്തേ ഉ​പേ​ക്ഷി​ച്ച കാ​മു​കി​യോ​ട് വീ​ണ്ടും പ്ര​ണ​യം ന​ടി​ക്കു​ന്ന പ്ര​കാ​ശ​ൻ എ​വി​ടെ​യൊ​ക്കെ​യോ സി​റി​ലി​നെ​യും ഡോ.​ അ​രു​ണി​നെ​യും ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

'ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ ക​ഥ'​യി​ലെ അ​യ്മ​നം സി​ദ്ധാ​ർ​ഥ​നും പ്ര​ണ​യി​ക്കു​ന്ന​ത് ''ഞാ​നി​ത്തി​രി പ്രാ​ക്ടി​ക്ക''​ലാ​ണ് എ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. ''ജീ​വി​തം സെ​യ്ഫ് ആ​വാ​ൻ ചി​ല പു​ളി​ങ്കൊ​മ്പി​ലൊ​ക്കെ പി​ടി​ക്കേ​ണ്ടി വ​രും'' എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് അ​യാ​ൾ ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ മ​ക​ളെ പ്ര​ണ​യി​ക്കു​ന്ന​ത്. രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം ഒ​രു പൊ​തു​ജ​ന​സേ​വ​നം എ​ന്ന​തി​ല​പ്പു​റം അ​ധി​കാ​ര​ക്ക​സേ​ര​യി​ലി​രി​ക്കാ​നു​ള്ള മാ​ർ​ഗം​കൂ​ടി​യാ​ണ് അ​യാ​ൾ​ക്ക്. നി​ല​വി​ലെ എം.​എ​ൽ.​എ​യാ​യ ഭാ​സ്​​ക​ര​ൻ നാ​യ​രു​ടെ മ​ര​ണ​ത്തി​ന് വേ​ണ്ടി ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് സ്​​ഥാ​ന​മോ​ഹി​യാ​യ സി​ദ്ധാ​ർ​ഥ​ൻ. ബ​സ്​ യാ​ത്ര ചെ​യ്യാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന, പെേ​ട്രാ​ൾ പ​മ്പി​ൽ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട തൊ​ഴി​ൽ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന, വ​ക്കീ​ൽ പ​ഠ​നം പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ക്കു​ന്ന, അ​ഭി​ന​വ രാ​ഷ്​​ട്രീ​യ​ക്കാ​ര​െ​ൻ​റ പ്ര​തി​നി​ധി​യാ​ണ് സി​ദ്ധാ​ർ​ഥ​ൻ. അ​ധി​കാ​ര​ത്തി​െ​ൻ​റ ആ​ന​ന്ദ​ത്തെ​യാ​ണ് അ​യ്മ​നം സി​ദ്ധാ​ർ​ഥ​ൻ ഉ​പാ​സി​ക്കു​ന്ന​ത്. പൊ​തു​ജ​ന സേ​വ​നം ഒ​രു മറ​മാ​ത്രം.

ലൈം​ഗി​ക​ത, അ​ധി​കാ​രം, മൂ​ല​ധ​നം എ​ന്നി​വ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​ലാ​ഷ​ങ്ങ​ൾ ഗൂ​ഢ​മാ​യി കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഫ​ഹ​ദി​ന് കൂ​ടു​ത​ലി​ണ​ങ്ങു​ക. വ​ശ്യ​മാ​യ സാ​ന്നി​ധ്യ​ത്തി​നു മ​റ​വി​ൽ കു​ടി​ല​ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന സൂ​ത്ര​ശാ​ലി​ക​ളാ​യാ​ണ് ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​ഖ്യാ​ന​ത്തി​െ​ൻ​റ ഒ​രു സ​വി​ശേ​ഷ​ഘ​ട്ട​ത്തി​ൽ ചി​ല വ്യ​ക്​​തി​ക​ളു​ടെ സാ​മീ​പ്യം​കൊ​ണ്ടോ സ്വാ​ധീ​നം​കൊ​ണ്ടോ ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മാ​ന​സാ​ന്ത​രം സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് ആ​ന്ത​രി​ക​മാ​യ ഒ​രു തി​രി​ച്ച​റി​വോ പ​രി​വ​ർ​ത്ത​ന​മോ സം​ഭ​വി​ക്കു​ന്നി​ട​ത്താ​ണ് ആ​ഖ്യാ​നം പ​ര്യ​വ​സാ​നി​ക്കു​ന്ന​ത്.

ഉ​ൾ​പ്പ​രി​വ​ർ​ത്ത​ന​ത്തി​െ​ൻ​റ ആ​ത്മ​സ​ഞ്ചാ​ര​ങ്ങ​ൾ

അ​ഴി​മ​തി​യു​ടെ​യും അ​ധാ​ർ​മി​ക​ത​യു​ടെ​യും ക​റ​പു​ര​ണ്ട വ്യ​വ​സ്​​ഥ​ക്ക​ക​ത്ത് അ​വ​യെ ഉ​ച്ചാ​ട​നം ചെ​യ്യാ​നു​ള്ള ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് സൂ​പ്പ​ർതാ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ താ​ര​പ​ദ​വി ഉ​റ​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. ന​ന്മ/​തി​ന്മ ദ്വ​ന്ദ്വ​ങ്ങ​ളാ​യി ഇ​ഴ​പി​രി​യു​ന്ന ആ​ഖ്യാ​ന​ത്തി​ൽ നാ​യ​ക​ൻ ന​ന്മ​യു​ടെ പ്ര​തീ​ക​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും വ്യ​വ​സ്​​ഥ​യെ ഗ്ര​സി​ച്ച തി​ന്മ​ക്കെ​തി​രെ പോ​രാ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​തി​വു​ രീ​തി. പൊ​തു​വെ അ​ലി​ഗോ​റി​ക്ക​ൽ സ​മ്പ്ര​ദാ​യ​ത്തി​ൽ സ​ങ്ക​ൽ​പി​ക്ക​പ്പെ​ടു​ന്ന ക​ഥാ​ത​ന്തു​വി​ൽ താ​ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് അ​തി​മാ​നു​ഷി​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ്. തി​ന്മ​യു​ടെ ക​ടി​ഞ്ഞാ​ണി​ല്ലാ​ത്ത പ​ട​യോ​ട്ട​ത്തെ ആ​ഖ്യാ​ന​ത്തി​െ​ൻ​റ ഒ​രു ഘ​ട്ട​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന നാ​യ​ക​ൻ വെ​ല്ലു​വി​ളി​ക്കു​ക​യും അ​സാ​മാ​ന്യ​മാ​യ ക​രു​ത്തോ ബു​ദ്ധി​ശ​ക്​​തി​യോ യു​ക്​​തി​യോ കൊ​ണ്ട് ന​ന്മ​യെ അ​വ​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​വി​ടെ ആ​ത്യ​ന്തി​ക​മാ​യി വ്യ​വ​സ്​​ഥ​യാ​ണ് പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​വു​ന്ന​ത്. വ്യ​വ​സ്​​ഥ​ക്ക് അ​തീ​ത​നാ​യ നാ​യ​ക​ൻ ഒ​രു മാ​ന്ത്രി​ക​സ്​​പ​ർ​ശ​ത്താ​ൽ വ്യ​വ​സ്​​ഥ​ക്ക​ക​ത്തെ തി​ന്മ​ക​ളെ വേ​രോ​ടെ പി​ഴു​തെ​ടു​ക്കു​ക​യും ക്ര​മ​രാ​ഹി​ത്യ​ത്തി​ൽ​നി​ന്ന് ക്ര​മ​ത്തെ അ​വ​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​െ​ൻ​റ നേ​ർ​വി​പ​രീ​ത ദി​ശ​യി​ലാ​ണ് പ​ല ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും പ്ര​യാ​ണം. പു​റ​ത്തേ​ക്ക​ല്ല, അ​ക​ത്തേ​ക്കാ​ണ് അ​വ​രു​ടെ സ​ഞ്ചാ​രം. സൂ​പ്പ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ധ​ർ​മ​നി​ഷ്ഠ​യോ സ​ദാ​ചാ​ര ക്ലി​പ്ത​ത​യോ മെ​യ്ക്ക​രു​ത്തോ യു​ക്​​തി​ഭ​ദ്ര​ത​യോ ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​നി​വാ​ര്യ സ​വി​ശേ​ഷ​ത​ക​ള​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വ്യ​വ​സ്​​ഥ​യെ മാ​റ്റി​മ​റി​ക്കാ​നു​ള്ള ധാ​ർ​മി​ക ബാ​ധ്യ​ത​യി​ൽ​നി​ന്ന് സ്വ​ത​ന്ത്ര​രാ​ണ​വ​ർ. പ​ക​രം സ്വ​യം പ​രി​വ​ർ​ത്ത​ന​ത്തി​െ​ൻ​റ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യും ആ​ഖ്യാ​ന​ത്തി​െ​ൻ​റ പ​രി​സ​മാ​പ്തി​യി​ലെ​ത്തു​മ്പോ​ൾ ആ​ത്്മ​ബോ​ധ​ത്തി​െ​ൻ​റ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്യു​ന്നു. സ്വാ​ധീ​നി​ക്കു​ന്ന​തി​നു പ​ക​രം സ്വാ​ധീ​ന​ക്ക​പ്പെ​ടു​ക​യും മാ​റ്റു​ന്ന​തി​നു പ​ക​രം സ്വ​യം മാ​റു​ക​യും അ​റി​യു​ന്ന​തി​നു പ​ക​രം തി​രി​ച്ച​റി​യു​ക​യും ചെ​യ്യു​ന്ന ഏ​റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഫ​ഹ​ദ് വേ​ഷം ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ല്യ​സ​ങ്ക​ൽ​പ​ങ്ങ​ളും ധാ​ർ​മി​ക ബോ​ധ​വും കെ​ട്ട​ഴി​ഞ്ഞ് കു​ഴ​ഞ്ഞു​മ​റി​ഞ്ഞ ലോ​ക​ത്ത് ആ​ന​ന്ദാ​നു​ഭൂ​തി​ക​ളു​ടെ മാ​യ​ക്കാ​ഴ്ച​ക​ൾ തേ​ടി​യ​ല​യു​ന്ന​തി​നെ​ക്കാ​ൾ അ​ഭി​കാ​മ്യം പ​ര​മ​മാ​യ സ്​​നേ​ഹ​വും പ​ങ്കു​​വെ​ക്ക​ലു​മൊ​െ​ക്ക​യാ​ണെ​ന്ന് ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ൾ വൈ​കാ​തെ തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഡോ.​ അ​രു​ണും അ​യ്മ​നം സി​ദ്ധാ​ർ​ഥ​നും അ​ർ​ജു​നും പ്ര​കാ​ശ​നും മാ​ത്ര​മ​ല്ല, ഒ.​സി.​പി.​ഡി രോ​ഗി​യാ​യ ഹ​രി​കൃ​ഷ്ണ​നും (24 നോ​ർ​ത്ത് കാ​തം), ഗൗ​ത​മും (റോ​ൾ​മോ​ഡ​ൽ​സ്) മ​റ്റും ഇ​ങ്ങ​നെ ആ​ന്ത​രി​ക​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

'ഡ​യ​മ​ണ്ട് നെ​ക്​​ലെ​യ്​​സി​'​ൽ ല​ക്ഷ്മി​യു​ടെ അ​ച​ഞ്ച​ല​മാ​യ പ്ര​ണ​യ​വും അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ നി​ശ്ച​യ​ദാ​ർ​ഢ്യ​വും പെ​ൺ​മ​ന​സ്സി​നെ​ക്കു​റി​ച്ചു​ള്ള അ​രു​ണി​െ​ൻ​റ സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ വീ​ഴ്ത്തു​ന്നു. മാ​യ​യോ​ടൊ​ത്തു​ള്ള സൗ​ഹൃ​ദ​നി​മി​ഷ​ങ്ങ​ളും രാ​ജ​ശ്രീ​യെ​ന്ന 'പൊ​ട്ടി​പ്പെ​ണ്ണി'​െ​ൻ​റ നി​സ്വാ​ർ​ഥ​മാ​യ സ്​​നേ​ഹ​വും അ​രു​ണി​െ​ൻ​റ പൊ​ള്ള​യാ​യ അ​സ്​​തി​ത്വ​ത്തെ പ​രി​ഷ്ക​രി​ക്കു​ന്നു. 70 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 'ഡ​യ​മ​ണ്ട് നെ​ക്​​ലെ​യ്​​സ്'​ സ്​​നേ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കാ​ൻ മാ​ത്രം അ​മൂ​ല്യ​മാ​ണ് സൗ​ഹൃ​ദ​ബ​ന്ധ​മെ​ന്ന് മാ​യ​യി​ലൂ​ടെ അ​മ്പ​ര​പ്പോ​ടെ അ​യാ​ൾ തി​രി​ച്ച​റി​യു​ന്നു. ഭാ​ര്യ–​ഭ​ർ​തൃ ബ​ന്ധ​ത്തി​ലെ പ​ര​സ്​​പ​ര സ്​​നേ​ഹ​ത്തോ​ളം വ​രി​ല്ല അ​ത്ത​രം ഭൗ​തി​ക വ​സ്​​തു​ക്ക​ളു​ടെ മൂ​ല്യ​മെ​ന്ന് നെ​ക്​​ലെ​യ്​​സ്​ (കൃ​ത്രി​മ​മെ​ങ്കി​ലും) ക​ട​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ണ്ട് രാ​ജ​ശ്രീ അ​യാ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. ഓ​ങ്കോ​ള​ജി​സ്​​റ്റ്​ ആ​യ​തി​നാ​ൽ മാ​ര​ക​രോ​ഗം ബാ​ധി​ച്ച ഒ​രു​പാ​ടു​പേ​രെ ചി​കി​ത്സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ക​ളെ ഗ്ര​സി​ച്ച മാ​ര​ക​മാ​യ അ​ർ​ബു​ദ​ത്തെ അ​ന്നേ​വ​രെ അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. അ​വ​സാ​ന​ത്തെ ഷോ​ട്ടി​ൽ അ​തു​വ​രെ പ​ഠി​ക്കാ​ത്ത മ​ഹ​ത്താ​യ ഒ​രു പാ​ഠം പ​ഠി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കൗ​തു​ക​ത്തോ​ടെ രാ​ജ​ശ്രീ​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന അ​രു​ൺ ഒ​രു പു​തി​യ വ്യ​ക്​​തി​യാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

കേ​വ​ല പ്രാ​യോ​ഗി​ക​വാ​ദ രാ​ഷ്​​ട്രീ​യ​ത്തി​ൽ നി​ന്നും ധാ​ർ​മി​ക രാ​ഷ്​​ട്രീ​യ ബോ​ധ​ത്തി​ലേ​ക്കു​ള്ള സി​ദ്ധാ​ർ​ഥ​െ​ൻ​റ പ​രി​വ​ർ​ത്ത​ന​മാ​ണ് 'ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ ക​ഥ'​യു​ടെ പ്ര​മേ​യം. അ​നാ​ഥാ​ല​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​ക്യു​മെ​ൻ​റ​റി ചെ​യ്യാ​ൻ കാ​ന​ഡ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഐ​റി​ൻ (അ​മ​ല​ പോ​ൾ) എ​ന്ന ഇ​ന്ത്യ​ൻ വേ​രു​ക​ളു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​മാ​ണ് സി​ദ്ധാ​ർ​ഥ​നി​ൽ മാ​റ്റ​ത്തി​െ​ൻ​റ വി​ത്തു​ക​ൾ പാ​കു​ന്ന​ത്. ഐ​റി​െ​ൻ​റ നി​ഗൂ​ഢ​ഭൂ​ത​കാ​ല​ത്തേ​ക്ക് അ​വ​രൊ​ന്നി​ച്ചു ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് ഇ​തി​നാ​ധാ​രം. ഐ​റി​നി​ലൂ​ടെ ജീ​വി​ത​ത്തി​െ​ൻ​റ സൂ​ക്ഷ്മ​സ​ങ്കീ​ർ​ണ​ത​ക​ൾ അ​യാ​ൾ അ​ടു​ത്ത​റി​യു​ക​യും അ​തു​വ​ഴി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ക്രി​യാ​ത്മ​ക​മാ​യ ഒ​രു കാ​ഴ്ച​പ്പാ​ടി​ലെ​ത്താ​ൻ അ​യാ​ൾ​ക്ക് സാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഭൗ​തി​കനേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​പ​ട​വേ​ഷം കെ​ട്ടു​ന്ന രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​നം വെ​ടി​ഞ്ഞ് ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത ധാ​ർ​മി​ക രാ​ഷ്​​ട്രീ​യ​ത്തെ ആ​യാ​ൾ ആ​ശ്ലേ​ഷി​ക്കു​ന്നു.

ഫഹദ് ഫാസിലും നിഖിലാ വിമലും (ഞാൻ പ്രകാശൻ)

'ഞാ​ൻ പ്ര​കാ​ശ​നി'​ലും ടീ​ന, ശ്രു​തി എ​ന്നീ പെ​ൺ​കു​ട്ടി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​മാ​ണ് ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​വ​േ​ബാ​ധം പ്ര​കാ​ശ​നി​ൽ ജ​നി​പ്പി​ക്കു​ന്ന​ത്. ജ​ർ​മ​നി​യി​ൽ ജീ​വി​ത​സൗ​ഭാ​ഗ്യ​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന പ്ര​കാ​ശ​നെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നാ​ട് കേ​ര​ള​മാ​ണെ​ന്ന് ടീ​ന (ദേ​വി​ക സ​ഞ്ജ​യ്) ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. അ​ധ്വാ​ന​ത്തി​െ​ൻ​റ അ​ന്ത​സ്സും അ​തി​ജീ​വ​ന സാ​ധ്യ​ത​യും ശ്രു​തി (അ​ഞ്ജു കു​ര്യ​ൻ)​യി​ലൂ​ടെ അ​യാ​ൾ തി​രി​ച്ച​റി​യു​ന്നു. അ​ധ്വാ​നി​ക്കാ​തെ സ​മ്പ​ത്ത് നേ​ടാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ൾ ഉ​പേ​ക്ഷി​ച്ച് ന​ഴ്സി​െ​ൻ​റ മാ​ന്യ​മാ​യ ജോ​ലിചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്താ​ൻ ഒ​ടു​വി​ൽ പ്ര​കാ​ശ​ൻ ത​യാ​റാ​വു​ന്നു. അ​ങ്ങ​നെ പ്ര​കാ​ശ​ൻ പി.​ആ​ർ. ആ​കാ​ശ് ആ​വാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ച് പ്ര​കാ​ശ​ൻത​ന്നെ​യാ​യി സാ​ഭി​മാ​നം ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ന്നു.

ബ​ഹു​ത​ല വ്യാ​ഖ്യാ​ന സാ​ധ്യ​ത​ക​ളു​ള്ള 'കാ​ർ​ബ​ണി'​െ​ൻ​റ പ​ര്യ​വ​സാ​ന​ത്തി​ൽ സി​ബി​യി​ലും കാ​ണാം ഈ ​മാ​റ്റം. പ്ര​കൃ​തി​യാ​ണ് യ​ഥാ​ർ​ഥ നി​ധി​യെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്ക് സി​ബി എ​ത്തി​ച്ചേ​രു​ന്നു എ​ന്ന വ്യം​ഗ്യ​സൂ​ച​ന​ക​ൾ 'കാ​ർ​ബ​ണി'​ൽ ക​ണ്ടെ​ത്താം. പ്ര​കൃ​തി​യു​ടെ രൂ​പ​ക​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സ​മീ​റ (മം​മ്ത മോ​ഹ​ൻ​ദാ​സ്)​യാ​ണ് സി​ബി​യി​ൽ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. 'നോ​ർ​ത്ത് 24 കാ​ത'​ത്തി​ലെ ഹ​രി​കൃ​ഷ്ണ​ൻ എ​ന്ന ഫ​ഹ​ദ് ക​ഥാ​പാ​ത്ര​വും നാ​രാ​യ​ണി (സ്വാ​തി റെ​ഡ്​​ഡി) എ​ന്ന ത​േ​ൻ​റ​ടി​യാ​യ പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ആ​ക​സ്​​മി​ക​മാ​യി ന​ട​ത്തി​യ യാ​ത്ര​യി​ലൂ​ടെ പ​രി​വ​ർ​ത്ത​നം വ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഒ.​സി.​പി.​ഡി. രോ​ഗി​യാ​യ ഹ​രി​കൃ​ഷ്ണ​ൻ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ലും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലും കി​ട​പ്പി​ലും ന​ട​പ്പി​ലു​മെ​ല്ലാം സൂ​ക്ഷ്മ​മാ​യ കാ​ർ​ക്ക​ശ്യം പു​ല​ർ​ത്തി​യി​രു​ന്നു. സാ​മൂ​ഹീ​ക​ര​ണ പ്ര​ക്രി​യ​യി​ലൂ​ടെ ക​ട​ന്നു​പോ​വാ​ത്ത​തി​നാ​ൽ സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ പ്രാ​പ്ത​നാ​യി​രു​ന്നി​ല്ല അ​യാ​ൾ. മ​ധ്യ​വ​യ​സ്​​ക​നും രോ​ഗി​യു​മാ​യ ഗോ​പാ​ല​നും (നെ​ടു​മു​ടി വേ​ണു) നാ​രാ​യ​ണി​യു​മൊ​ത്തു​ള്ള അ​യാ​ളു​ടെ യാ​ത്ര പൊ​രു​ത്ത​ക്കേ​ടു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​നു​ഭ​വ​ങ്ങ​ൾ സ​ഹ​ക​ര​ണം, സ​ഹാ​യ​സ​ന്ന​ദ്ധ​ത, സ്​​നേ​ഹം, പ്ര​ണ​യം തു​ട​ങ്ങി​യ മാ​ന​വി​ക മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് ഹ​രി​കൃ​ഷ്ണ​നെ ജ്​​ഞാ​ന​സ്​​നാ​നം ചെ​യ്യു​ന്നു. വി​കാ​ര​വും വി​ചാ​ര​വും പ്ര​ണ​യ​വും ആ​ശ​ക​ളു​മു​ള്ള ഒ​രു സ​മൂ​ഹ​മ​നു​ഷ്യ​നാ​യി ഹ​രി​കൃ​ഷ്ണ​ൻ മാ​റു​ന്നി​ട​ത്താ​ണ് ആ​ഖ്യാ​നം പ​ര്യ​വ​സാ​നി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ '22 എ​ഫ്.​കെ'​യി​ലെ സി​റി​ലി​ലും 'ചാ​പ്പാ​ക്കു​രി​ശി'​ലെ അ​ർ​ജു​നി​ലും സം​ഭ​വി​ക്കു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തെ മാ​റ്റി​മ​റി​ക്കാ​നു​ള്ള ആ​ൺ​ക​രു​ത്തി​െ​ൻ​റ വ​ർ​ധി​ത പ്ര​ക​ട​ന​ങ്ങ​ള​ല്ല, മ​റി​ച്ച് സ്വ​യം മാ​റാ​നു​ള്ള സ​ന്ന​ദ്ധ​ത​യാ​ണ് ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. വി​പ​ണി​മൂ​ല്യ​ങ്ങ​ളോ​ടു​ള്ള ആ​സ​ക്​​തി​മൂ​ലം മാ​ന​വി​ക​മൂ​ല്യ​ങ്ങ​ൾ അ​ന്യ​മാ​യ യു​വാ​വി​െ​ൻ​റ പി​ൽ​ക്കാ​ല​പ​രി​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ തെ​ളി​യു​ന്ന​ത്. ന​ന്മ​യു​ടെ അ​പാ​ര​മാ​യ പ​രി​വ​ർ​ത്ത​ന സാ​ധ്യ​ത​ക​ൾ​ക്ക് വി​ഷ​യീ​ഭ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​വ​യി​ലേ​റെ​യും.

വ്യ​ക്​​തി​ത്വ​ത്തി​െ​ൻ​റ ഒ​ളി​ച്ചു​ക​ളി​ക​ൾ

'അ​യാ​ൾ ഞാ​ന​ല്ല' എ​ന്ന​ത് ഫ​ഹ​ദ് ഫാ​സി​ൽ അ​ഭി​ന​യി​ക്കു​ന്ന ഒ​രു സി​നി​മ​യു​ടെ പേ​ർ മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന മി​ക്ക സി​നി​മ​ക​ളി​ലെ​യും ക​ഥാ​പാ​ത്ര സൃ​ഷ്​​ടി​യു​ടെ ര​സ​ത​ന്ത്രം കൂ​ടി​യാ​ണ്. 'അ​യാ​ൾ ഞാ​ന​ല്ല' എ​ന്ന ചി​ത്ര​ത്തി​ൽ സി​നി​മാ​ന​ട​നാ​യ ഫ​ഹ​ദ് ആ​യി ഫ​ഹ​ദ് എ​ന്ന സി​നി​മാ ന​ട​ൻ വേ​ഷം പ​ക​ർ​ന്ന പ്ര​കാ​ശ​ൻ എ​ന്ന ക​ഥാ​പാ​ത്രം ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യാ​ണ്. സ്വ​ന്തം വ്യ​ക്​​തി​ത്വ​ത്തി​ൽനി​ന്ന് അ​പ​ര​വ്യ​ക്​​തി​ത്വ​ത്തി​ലേ​ക്കു​ള്ള ചേ​ക്കേ​റ​ൽ ഒ​രു പൊ​തു പാ​റ്റേ​ൺ എ​ന്ന രീ​തി​യി​ൽ ഫ​ഹ​ദി​െ​ൻ​റ മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ച്ചുവ​രു​ന്ന​താ​യി കാ​ണാം. ഫ​ഹ​ദി​െ​ൻ​റ താ​ര​ശ​രീ​ര​ത്തി​ൽ ഭാ​വ​പ്പ​ക​ർ​ച്ച​യു​ടെ ഇ​ര​ട്ട രാ​സ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ട്. ഫ​ഹ​ദ് ക​ഥാ​പാ​ത്ര​മാ​വു​ക​യും ക​ഥാ​പാ​ത്രം മ​റ്റൊ​രാ​ളാ​യി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. താ​നെ​ന്താ​ണോ അ​താ​യ​ല്ല പ​ല ചി​ത്ര​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​യാ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ അ​വ​സാ​ന ഘ​ട്ട​മാ​വു​മ്പോ​ഴേ​ക്കും ഇ​തു​വ​രെ നി​ങ്ങ​ൾ ക​ണ്ട അ​യാ​ൾ ഞാ​ന​ല്ല എ​ന്ന മ​ട്ടി​ൽ അ​ടി​മു​ടി മാ​റി​യ പ്ര​കൃ​ത​ത്തി​ലും പ്ര​തി​ക​ര​ണ​ത്തി​ലും മ​റ്റൊ​രാ​ളാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​മ്മ​ൾ കാ​ണു​ക.

അബിൻ മാത്യൂ (വരത്തൻ)

'വ​ര​ത്ത​ൻ' എ​ന്ന സി​നി​മ​യി​ലെ എ​ബി എ​ന്ന ക​ഥാ​പാ​ത്രം ഇ​ത്ത​ര​ത്തി​ൽ സ​ങ്ക​ൽ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ഒ​രു കൂ​റ​യെ​പ്പോ​ലും കൊ​ല്ലാ​ൻ മ​ടി​ക്കു​ന്ന മി​ത​വാ​ദി​യാ​യി​ട്ടാ​ണ് അ​യാ​ൾ ആ​ഖ്യാ​ന​ത്തി​െ​ൻ​റ അ​വ​സാ​ന​ഘ​ട്ടം വ​രെ തു​ട​രു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ ദു​ൈ​ബ ജീ​വി​ത​ത്തി​ൽ​നി​ന്ന് അ​ര​ക്ഷി​ത​ത്വ​ത്തി​െ​ൻ​റ ഗൂ​ഢാ​ശ​ങ്ക​ക​ൾ മൂ​ടി​നി​ൽ​ക്കു​ന്ന കേ​ര​ളീ​യ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് ഭാ​ര്യ പ്രി​യ (ഐ​ശ്വ​ര്യ ല​ക്ഷ്മി)​യു​മൊ​ത്ത് താ​മ​സി​ക്കാ​നെ​ത്തു​ക​യ​ണ് കാ​ഴ്ച​യി​ലും ശീ​ല​ങ്ങ​ളി​ലും സൗ​മ്യ​നാ​യ എ​ബി. സ്വ​ന്തം നാ​ട്ടി​ൽ പി​താ​വി​െ​ൻ​റ പ​ഴ​യ വീ​ട്ടി​ലാ​ണ് താ​മ​സ​മെ​ങ്കി​ലും സൗ​ന്ദ​ര്യം​കൊ​ണ്ടും വ​സ്​​ത്ര​ധാ​ര​ണ​രീ​തി​കൊ​ണ്ടും പു​രു​ഷ​നോ​ട്ട​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗ​വ​സ്​​തു​വാ​കു​ന്ന പ്രി​യ​ക്ക് അ​വി​ടെ ജീ​വി​ക്കു​ക പ്ര​യാ​സ​ക​ര​മാ​വു​ന്നു. ജോ​സി, ജോ​ൺ, ജി​തി​ൻ എ​ന്നീ മൂ​വ​ർ​സം​ഘം പ്രി​യ​യെ വാ​ക്കു​കൊ​ണ്ടും നോ​ക്കു​കൊ​ണ്ടും പീ​ഡി​പ്പി​ക്കു​ന്നു. അ​വ​രെ​ക്കു​റി​ച്ചു​ള്ള പ്രി​യ​യു​ടെ പ​രാ​തി​ക​ളെ എ​ബി ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ല. അ​വ​ർ പ്രി​യ​യു​ടെ കു​ളി​മു​റി​യി​ലേ​ക്ക് ഒ​ളി​ഞ്ഞു​നോ​ക്കി​യി​ട്ടും അ​വ​ളു​ടെ ഉ​ണ​ക്കാ​നി​ട്ട അ​ടി​വ​സ്​​ത്ര​ങ്ങ​ൾ മോ​ഷ്​​ടി​ച്ചി​ട്ടും കു​ളി​മു​റി​യി​ൽ മൊ​ബൈ​ൽ കാ​മ​റ ഒ​ളി​പ്പി​ച്ചി​ട്ടും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ബി​യി​ൽ​നി​ന്നു​ണ്ടാ​വു​ന്നി​ല്ല. അ​വ​ളെ വ​ണ്ടി ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് അ​ബോ​ധാ​വ​സ്​​ഥ​യി​ൽ പീ​ഡി​പ്പി​ച്ചി​ട്ടും താ​ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​പ്പോ​ലെ അ​യാ​ൾ പ്ര​തി​കാ​ര​ദാ​ഹി ആ​വു​ന്നി​ല്ല. ''നി​ന്നെ​ക്കൊ​ണ്ട് ഒ​ന്നി​നും ക​ഴി​യി​ല്ല'' എ​ന്ന് പ്രി​യ അ​യാ​ളെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​വ​സാ​ന സീ​ക്വ​ൻ​സി​ൽ പ​ത്തോ​ളം വ​രു​ന്ന പാ​പ്പാ​ളി​ക​ൾ എ​ന്ന പ്ര​മാ​ണി സം​ഘ​ത്തെ അ​ക്ഷോ​ഭ്യ​നാ​യി നേ​രി​ടു​ന്ന എ​ബി​യെ​യാ​ണ് ന​മ്മ​ൾ കാ​ണു​ന്ന​ത്. ഒ​രി​ക്ക​ലും പു​റ​ത്തുവെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു ക​രു​ത്ത് എ​ബി ശാ​ന്ത​മാ​യി ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഒ​രു ''പാ​വ​ത്താ''​നാ​ണെ​ന്ന് മ​റ്റു​ള്ള​വ​ർ വി​ല​യി​രു​ത്തു​മ്പോ​ഴും ''മാ​വോ​വാദിയോ, ടെ​റ​റി​സ്​​റ്റോ'' എ​ന്ന് അ​വ​ർത​ന്നെ പി​ന്നീ​ട് ഭ​യ​പ്പെ​ടാ​നു​ള്ള ആ​ഘാ​ത​ശേ​ഷി അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ത്വ​വു​മാ​യി ചി​ത്ര​ത്തി​ലൂ​ട​നീ​ളം പെ​രു​മാ​റു​ക​യും ഒ​ടു​വി​ൽ നാ​ട​കീ​യ​മാ​യി യ​ഥാ​ർ​ഥ സ്വ​ത്വ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന മ​റ്റൊ​രു ഫ​ഹ​ദ് ക​ഥാ​പാ​ത്ര​മാ​ണ് 'കു​മ്പ​ള​ങ്ങി നൈ​റ്റ്സി'​ലെ ഷ​മ്മി. സ്​​നേ​ഹ​സ​മ്പ​നാ​യ ഭ​ർ​ത്താ​വാ​യും ക​രു​ത​ലു​ള്ള ജ്യേ​ഷ്ഠ​നാ​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മു​ള്ള മ​രു​മ​ക​നാ​യും ഭാ​ര്യ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഷ​മ്മി​യി​ൽ പ്ര​ത്യ​ക്ഷ​ത്തി​ൽ അ​സാ​ധാ​ര​ണ​ത്വ​മൊ​ന്നു​മി​ല്ല. എ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്ക് ഉ​ള്ളു​തു​റ​ന്ന് അ​ടു​ക്കാ​ൻ മ​ടി​തോ​ന്നു​ന്ന എ​ന്തോ ഒ​ന്ന് അ​യാ​ളെ പൊ​തി​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്. ഭാ​ര്യാ​സ​ഹോ​ദ​രി​യാ​യ ബേ​ബി​മോ​ൾ​ക്ക് വേ​ണ്ടി വി​വാ​ഹാ​ലോ​ച​ന​യു​മാ​യി വ​ന്ന സ​ജി (സൗ​ബി​ൻ), ബോ​ബി (ഷൈ​ൻ നി​ഗം) സ​ഹോ​ദ​ര​ന്മാ​രെ ഇ​ക​ഴ്ത്തി ത​ന്ത്ര​പ​ര​മാ​യി മ​ട​ക്കി അ​യ​ക്കാ​നു​ള്ള ബു​ദ്ധി​സാ​മ​ർ​ഥ്യ​മ​യാ​ൾ​ക്കു​ണ്ട്. ബേ​ബി മോ​ളും ബോ​ബി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ പ​ദ​വി, പ​ണം തു​ട​ങ്ങി​യ​വ​യി​ലെ അ​സ​മ​ത്വ​മു​യ​ർ​ത്തി​ക്കാ​ട്ടി തി​ക​ഞ്ഞ ന​യ​ത​ന്ത്ര ബു​ദ്ധി​യോ​ടെ​യാ​ണ് അ​യാ​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ബു​ദ്ധി​ശ​ക്​​തി​യും മെ​യ്ക്ക​രു​ത്തും ഒ​ത്തി​ണ​ങ്ങി​യ വ്യ​ക്​​തി​ത്വ​മെ​ന്ന േപ്ര​ക്ഷ​ക​ധാ​ര​ണ​ക​ളെ ത​കി​ടം​മ​റി​ച്ചു​കൊ​ണ്ട് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ അ​ക്ര​മ​ണോ​ത്സു​ക​നാ​യ മ​നോ​രോ​ഗി​യാ​യി ഷ​മ്മി​യു​ടെ ഒ​ളി​ച്ചു​വെ​ക്ക​പ്പെ​ട്ട വ്യ​ക്​​തി​ത്വം പു​റ​ത്തു​വ​രു​ന്നു. ഭാ​ര്യ​യെ​യും അ​നി​യ​ത്തി​യെ​യും അ​മ്മ​യെ​യും പ​രി​ക്കേ​ൽ​പി​ച്ച് ബ​ന്ദി​ക​ളാ​ക്കി, അ​ക്ര​മം ത​ട​യാ​നെ​ത്തി​യ മൂ​ന്നു ചെ​റു​പ്പ​ക്കാ​രെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ച് ഉ​ന്മാ​ദ​മൂ​ർ​ച്ഛ​യി​ലെ​ത്തി​യ ഒ​രു സൈ​ക്കോ ക​ഥാ​പാ​ത്ര​മാ​യി ഷ​മ്മി ത​െ​ൻ​റ സ്വ​ത്വം വെ​ളി​വാ​ക്കു​മ്പോ​ൾ വ്യ​ക്​​തി​ത്വ​ത്തി​െ​ൻ​റ ഒ​ളി​ച്ചു​ക​ളി​യി​ൽ ത​െ​ൻ​റ മെ​യ്​​വ​ഴ​ക്കം ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് ഫ​ഹ​ദ്.

'ബാം​ഗ്ലൂ​ർ ഡെ​യ്സി​ൽ' ദാ​സ്​ എ​ന്ന ഫ​ഹ​ദ് ക​ഥാ​പാ​ത്ര​വും ത​െ​ൻ​റ യ​ഥാ​ർ​ഥ സ്വ​ത്വ​ത്തി​നു മു​ക​ളി​ൽ അ​പ​ര സ്വ​ത്വ​ത്തി​െ​ൻ​റ മൂ​ടു​പ​ടം അ​ണി​ഞ്ഞാ​ണ് അ​വ​ത​രി​ക്കു​ന്ന​ത്. ഫ്ലാ​റ്റി​ൽ അ​ട​ഞ്ഞു കി​ട​ക്കു​ന്ന വാ​തി​ൽ തു​റ​ക്കു​മ്പോ​ൾ കു​ഞ്ചു (ന​സ്രി​യ) കാ​ണു​ന്ന​ത് അ​തി​നു​ള്ളി​ൽ അ​ട​ച്ചു​പൂ​ട്ടി​യ അ​വ​ളു​ടെ ഭ​ർ​ത്താ​വ് ദാ​സി​െ​ൻ​റ ഭൂ​ത​കാ​ല​ത്തെ ത​ന്നെ​യാ​ണ്. സ​ദാ ജോ​ലി​യി​ൽ വ്യാ​പൃ​ത​നാ​യ, ക​ണി​ശ​ക്കാ​ര​നാ​യ കോ​ർ​പ​റേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ദാ​സ്​ ഒ​രു പ്ര​ണ​യ ദു​ര​ന്ത​ത്തി​ലെ നാ​യ​ക​നാ​ണെ​ന്ന് കു​ഞ്ചു അ​പ്പോ​ഴാ​ണ് തി​രി​ച്ച​റി​യു​ന്ന​ത്. ബൈ​ക്ക് റെ​യ്സി​ങ്ങും പ്ര​ണ​യ​വു​മാ​യി ജീ​വി​ത​മാ​ഘോ​ഷി​ച്ച ത​െ​ൻ​റ ഭൂ​ത​കാ​ല​ത്തെ ദാ​സ്​ അ​വ​ളി​ൽനി​ന്ന് മ​റ​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​ക്കു മു​ന്നി​ലും കാ​മു​കി​മാ​ർ​ക്കു മു​ന്നി​ലും യ​ഥാ​ർ​ഥ സ്വ​ത്വ​ത്തെ മ​റ​ച്ചു​പി​ടി​ക്കു​ന്ന ഡോ. ​അ​രു​ണും (ഡ​യ​മ​ണ്ട് നെ​ക്​​ലെ​യ്​​സ്), കൃ​ത്രി​മ​മാ​യ മ​റ്റൊ​രു വ്യ​ക്​​തി​ത്വ​ത്തി​ലേ​ക്ക് ചേ​ക്കേ​റാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​കാ​ശ​നും (ഞാ​ൻ പ്ര​കാ​ശ​ൻ) ഗൂ​ഢ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ഴും കാ​മു​കി​ക്കു മു​ന്നി​ൽ ആ​ർ​ദ്ര​പ്ര​ണ​യ​ത്തി​െ​ൻ​റ ആ​ൾ​രൂ​പ​മാ​യി അ​വ​ത​രി​ക്കു​ന്ന സി​റി​ലും (22 എ​ഫ്.​കെ), മോ​ഷ​ണ​ത്തി​െ​ൻ​റ ദൃ​ക്സാ​ക്ഷി​ക​ളാ​യ​വ​ർ​പോ​ലും ''മോ​ഷ്​​ടാ​വ് ഇ​യാ​ള​ല്ലേ?'' എ​ന്ന് സ​ന്ദേ​ഹി​ക്കു​ന്ന 'തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും' എ​ന്ന ചി​ത്ര​ത്തി​ലെ ക​ള്ള​ൻ ക​ഥാ​പാ​ത്ര​വും ദ്വ​ന്ദ്വ​വ്യ​ക്​​തി​ത്വ​ത്തി​െ​ൻ​റ വേ​ഷ​പ്പ​ക​ർ​ച്ച​ക​ളെ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

* * * *

മ​ല​യാ​ള ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളു​ടെ ച​രി​ത്ര​വ​ഴി​ക​ളി​ൽ മ​റ്റൊ​രു താ​ര​വും സ​ഞ്ച​രി​ക്കാ​ത്ത സ​വി​ശേ​ഷ മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഫ​ഹ​ദി​െ​ൻ​റ യാ​ത്ര. മു​ൻ​കാ​ല നാ​യ​ക​വേ​ഷ​ങ്ങ​ളെ​ല്ലാം നി​യ​ത​മാ​യ ക​ഥാ​പാ​ത്ര രീ​തി​ക​ളാ​ണ് പ്ര​ക​ട​മാ​ക്കി​യി​രു​ന്ന​ത്. കൃ​ത്യ​മാ​യ ഉ​ദ്ദേ​ശ്യല​ക്ഷ്യ​ങ്ങ​ളും നി​ർ​വ​ചി​ക്ക​പ്പെ​ട്ട സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളും പ്ര​വ​ച​ന സാ​ധ്യ​മാ​യ പ്ര​തി​ക​ര​ണ രീ​തി​ക​ളും അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും സ​ർ​വ​ഗു​ണ സ​മ്പ​ന്ന​രും ധാ​ർ​മി​ക സ​ദാ​ചാ​ര നി​ഷ്ഠ​യു​ള്ള​വ​രും ക​രു​ത്ത​രും സു​കു​മാ​ര​ക​ല​ക​ളി​ൽ പ്ര​വീ​ണ്യ​മു​ള്ള​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ, വി​രു​ദ്ധ​ഭാ​വ​ങ്ങ​ളു​ടെ അ​പ്ര​വ​ച​നീ​യ​ത​കൊ​ണ്ട് ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നു​ണ്ട് ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ൾ. മ​റ്റു ന​ട​ന്മാ​ർ ആ​ഖ്യാ​ന​ത്തി​ലേ​ക്ക് ക​ഥാ​പാ​ത്ര​മാ​യി പ്ര​വേ​ശി​ക്കു​മ്പോ​ൾ ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ഖ്യാ​ന​ത്തി​ന​ക​ത്തു​െ​വ​ച്ച് ഒ​രാ​ളി​ൽ ത​ന്നെ വ്യ​ത്യ​സ്​​ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ഭി​ന്ന​മാ​വു​ന്നു​ണ്ട്. നീ​ച​നും നാ​യ​ക​നും ത​മ്മി​ൽ, കാ​മു​ക​നും വ​ഞ്ച​ക​നും ത​മ്മി​ൽ ആ​ഖ്യാ​ന​ത്തി​െ​ൻ​റ ഏ​തു ഘ​ട്ട​ത്തി​ൽ ​െവ​ച്ചും പ​ര​സ്​​പ​രം വേ​ഷ​ങ്ങ​ൾ കൈ​മാ​റാ​മെ​ന്ന് അ​വ​ർ ന​മ്മെ ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

റസൂൽ (അന്നയും റസൂലും)

താ​ര​നി​ർ​മി​തി​യെ​ക്കു​റി​ച്ചു​ള്ള 'സ്​​റ്റാ​ർ​സ്​' എ​ന്ന ത​െ​ൻ​റ വി​ഖ്യാ​ത ഗ്ര​ന്ഥ​ത്തി​ൽ താ​ര​ബിം​ബം എ​ന്ന​ത് സാം​സ്​​കാ​രി​ക നി​ർ​മി​തി​യ​ാണെ​ന്നും താ​ര​ങ്ങ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ചി​ഹ്ന​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​ർ​ഥ​ങ്ങ​ളും അ​വ​ർ സ​ർ​ക്കു​ലേ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യും വാ​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാം​സ്​​കാ​രി​ക സ​ന്ദ​ർ​ഭ​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണെ​ന്നും റി​ച്ചാ​ർ​ഡ് ഡ​യ​ർ നി​രീ​ക്ഷി​ക്കു​ന്നു. സാ​മൂ​ഹി​ക​വും സാം​സ്​​കാ​രി​ക​വു​മാ​യി പൊ​തു​വെ പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന പൗ​രു​ഷ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ർ​ഥ​ങ്ങ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ആ​ൺ​താ​ര​ങ്ങ​ൾ വി​പ​ണി​വി​ഭ​വ​ങ്ങ​ളാ​വു​ന്ന​ത് എ​ന്നാ​ണ് ഡ​യ​റി​െ​ൻ​റ നി​ഗ​മ​നം. സ​മൂ​ഹ​ത്തി​ൽ അ​ധീ​ശ​ത്വം നി​ല​നി​ർ​ത്തു​ന്ന പു​രു​ഷ/സ​വ​ർ​ണ മൂ​ല്യ​ങ്ങ​ൾ ഒ​ളി​ച്ചു​ക​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത​ല​ങ്ങ​ളാ​ണ് താ​ര​ശ​രീ​ര​ങ്ങ​ൾ എ​ന്നാ​ണ് താ​ര​പ​രി​വേ​ഷ​ത്തെ​ക്കു​റി​ച്ച് ഡ​യ​റി​നെ പി​ന്തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട പൊ​തു സാം​സ്​​കാ​രി​ക​പാ​ഠം. എ​ന്നാ​ൽ, ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ത്ത​രം മു​ൻ​വി​ധി​ക​ളെ പ​ല​പ്പോ​ഴും പ്ര​ശ്ന​വ​ത്ക​രി​ക്കു​ന്ന​താ​യി കാ​ണാം. സ​വ​ർ​ണ മേ​ൽ​ക്കോ​യ്മ പു​നു​രു​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​ദ്ദേ​ഹം ഏ​റെ​യൊ​ന്നും വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ഉ​പ​രി​വ​ർ​ഗ ക്രി​സ്​​ത്യ​ൻ കു​ടും​ബ പ​ശ്ചാ​ത്ത​ലം ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​ണ്ടെ​ങ്കി​ലും ആ​ഖ്യാ​ന​ത്തി​െ​ൻ​റ ഉൗ​ന്ന​ൽ ഒ​രി​ക്ക​ലും അ​തി​ലേ​ക്ക​ല്ല.

ആ​ൺ​കോ​യ്മ​യു​ടെ പ്ര​ക​ട​ന​പ​ര​ത ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​യാ​വു​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല, ആ​ണ​ധി​കാ​ര​ത്തി​െ​ൻ​റ പ്ര​ക​ട​ന​പ്ര​രൂ​പ​മാ​യി ചി​ഹ്ന​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന ലിം​ഗ​ത്തെ മു​റി​ച്ചെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച് സ്വ​യം ഷ​ണ്ഡീ​ക​രി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​യ പു​രു​ഷ​താ​ര​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി​രി​ക്കും. ഏ​ക​ശി​ലാ​ത്്മ​ക​മാ​യ ആ​ഖ്യാ​ന​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ധീ​ശ​ത്വം നി​ല​നി​ർ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ട്ട​ല്ല, ബ​ഹു​ത​ല​ത്തി​ൽ വി​പ​ര്യ​യം സം​ഭ​വി​ക്കു​ന്ന ആ​ഖ്യാ​ന​ങ്ങ​ളി​ലൊ​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് (ടെ​യ്ക് ഓ​ഫ്, കു​മ്പ​ള​ങ്ങി നൈ​റ്റ്സ്, ൈഫ്ര​ഡേ) ഫ​ഹ​ദ് കൂ​ടു​ത​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. താ​ര​സൃ​ഷ്​​ടി​യു​ടെ അ​നി​വാ​ര്യ ഘ​ട​ക​ങ്ങ​ളാ​യി ക​രു​ത​പ്പെ​ടു​ന്ന ഫാ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ, ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ പൊ​ങ്ങ​ച്ച ച​ർ​ച്ച​ക​ൾ, വ്യ​ക്​​തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ വ്യ​വ​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി ച​ല​ച്ചി​ത്ര​ബാ​ഹ്യ​മാ​യ യാ​തൊ​ന്നി​ലും പൊ​തു​വെ ഫ​ഹ​ദ് ത​ൽ​പ​ര​ന​ല്ല (''ജ​ന​ങ്ങ​ൾ എ​െ​ൻ​റ സി​നി​മ ക​ണ്ടാ​ൽ മ​തി, എ​ന്നെ കു​റി​ച്ച് അ​വ​രൊ​ന്നും അ​റി​യേ​ണ്ട​തി​ല്ല'' എ​ന്ന് മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ അ​ഭി​മു​ഖ​ത്തി​ൽ). പ്ര​ത്യ​യ​ശാ​സ്​​ത്രം, ച​ര​ക്കു​വ​ത്ക​ര​ണം, ചി​ഹ്ന​വ​ത്ക​ര​ണം തു​ട​ങ്ങി​യ സാം​സ്​​കാ​രി​ക പാ​ഠ​സം​ജ്​​ഞ​ക​ൾകൊ​ണ്ട് അ​ത്ര എ​ളു​പ്പ​ത്തി​ൽ നി​ർ​ധാ​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സ​ങ്കീ​ർ​ണ​ത​ക​ൾ ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ സ​മ്മേ​ളി​ക്കു​ന്നു​ണ്ട്.

മനോജ് എബ്രഹാം (ടേക്ക് ഓഫ്)

ബ്രി​ട്ടീ​ഷ് ച​ല​ച്ചി​ത്ര നി​രൂ​പ​ക​യും സാം​സ്​​കാ​രി​ക വി​മ​ർ​ശ​ക​യു​മാ​യ ജാ​ക്കി സ്​​റ്റേ​സി​യു​ടെ നി​രീ​ക്ഷ​ണം ഇ​വി​ടെ പ്ര​സ​ക്​​ത​മാ​ണ്. കാ​ലി​ക​മാ​യ സ​വി​ശേ​ഷ​ത​ക​ളും സ്​​ഥ​ല​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും പ്ര​തി​നി​ധാ​ന പ്ര​ക്രി​യ​യി​ൽ ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​വ​ർ വാ​ദി​ക്കു​ന്നു. താ​ര​നി​ർ​മി​തി​യു​ടെ ര​സ​ത​ന്ത്രം അ​തി​െ​ൻ​റ സൂ​ക്ഷ്​​മ​ത​യി​ൽ തി​രി​ച്ച​റി​യ​ണ​മെ​ങ്കി​ൽ കാ​ലി​ക​മാ​യ സ​വി​ശേ​ഷ​മു​ഹൂ​ർ​ത്ത​ത്തി​ൽ പ്ര​സ്​​തു​ത പ്ര​ക്രി​യ​യെ സ​ന്ദ​ർ​ഭ​വ​ത്ക​രി​ക്കു​ക​യും സ​വി​ശേ​ഷ​മാ​യ ഉ​ൽ​പാ​ദ​ന/ ഉ​പ​ഭോ​ഗ രീ​തി​ക​ളി​ൽ അ​തി​നെ വി​ശ​ക​ല​നം ചെ​യ്യ​ുകയും വേ​ണ​മെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു. ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ങ്ങ​നെ വി​ല​യി​രു​ത്തു​മ്പോ​ൾ ദ്രു​ത​ഗ​തി​യി​ലു​ള്ള വി​പ​ണി​വ​ത്ക​ര​ണ​ത്തി​ന് നി​ർ​ജീ​വ​മാ​യി കീ​ഴ്പ്പെ​ടു​ന്ന ഒ​രു സ​മൂ​ഹ​ത്തി​െ​ൻ​റ സ​വി​ശേ​ഷ സ​ന്ദ​ർ​ഭ​ത്തെ​യാ​ണ് അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കാം. ഉ​ൽ​പാ​ദ​ന​ത്തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ലാ​തെ ഉ​പ​ഭോ​ഗ​ത്തി​നോ​ടും മൂ​ല​ധ​ന​ത്തി​നോ​ടും ആ​സ​ക്​​തി​പ്പെ​ടു​ന്ന ആ​ഗോ​ളീ​ക​ര​ണാ​ന​ന്ത​ര പൊ​തു​ബോ​ധ​ത്തി​ൽ​നി​ന്നാ​ണ് ഫ​ഹ​ദി​െ​ൻ​റ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​തും പി​റ​വി​യെ​ടു​ക്കു​ന്ന​ത്. ജ​ന്മി^കു​ടി​യാ​ൻ ഭൂ​ബ​ന്ധ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന അ​റു​പ​തു​ക​ൾ​വ​രെ​യും േശ​ഷം രൂ​പ​പ്പെ​ട്ട വെ​ൽ​​െഫ​യ​ർ ജ​നാ​ധി​പ​ത്യ സാ​മൂ​ഹി​ക ഘ​ട​ന​യി​ലും സ​ങ്കീ​ർ​ണ​ത​ക​ളേ​തു​മി​ല്ലാ​ത്ത നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ ച​ല​ച്ചി​ത്രാ​ഖ്യാ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്​​ഥാ​ന​പ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു. അ​വ​രി​ൽ പ​ല​രും ആ​ദ​ർ​ശ സ​മൂ​ഹ​ത്തി​െ​ൻ​റ സൃ​ഷ്​​ടി​ക്കാ​യി ആേ​ക്രാ​ശി​ക്കു​ന്ന​വ​രും ആ​യു​ധ​മെ​ടു​ത്ത​വ​രു​മാ​യി​രു​ന്നു. ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​യും പി​ൽ​ക്കാ​ല​ത്ത് ഇ​ട​തു​പ​ക്ഷ മ​തേ​ത​ര പൊ​തു​ബോ​ധ​ത്തി​െ​ൻ​റ ദൃ​ശ്യ​പ്ര​തി​നി​ധാ​ന​ങ്ങ​ളാ​യും അ​ത​തു​കാ​ല​ങ്ങ​ളി​ലെ നാ​യ​ക​ന്മാ​ർ വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞാ​ടി. എ​ൺ​പ​തു​ക​ൾ​ക്കു ശേ​ഷം കേ​ര​ള​ത്തി​ലെ​ക്കൊ​ഴു​കി​യ ഗ​ൾ​ഫ്​ പ​ണം ന​മ്മു​ടെ സാ​മ്പ​ത്തി​ക​രം​ഗ​ത്തെ പു​നഃ​സം​ഘാ​ട​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും സാ​മൂ​ഹി​ക​ത​ല​ത്തി​ൽ ആ​ദ​ർ​ശ​സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള സാ​മ്പ്ര​ദാ​യി​ക സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക് വി​ള്ള​ലു​ക​ൾ വീ​ഴ്ത്തു​ക​യും ചെ​യ്തു. സാ​മൂ​ഹി​ക​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ പ​ണം ഒ​രു അ​നി​ഷേ​ധ്യ ശ​ക്​​തി​യാ​യി വ​ള​രു​ക​യും സാ​മ്പ്ര​ദാ​യി​ക സാ​മൂ​ഹി​ക േശ്ര​ണി​ക​ൾ ത​ക​ർ​ന്ന് മൂ​ല​ധ​ന​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള േശ്ര​ണി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. സാ​മൂ​ഹി​ക​മാ​റ്റ​ങ്ങ​ൾ​ക്ക് ഉ​ൾ​േ​പ്ര​ര​ക​മാ​യി വ​ർ​ത്തി​ച്ച രാ​ഷ്​​ട്രീ​യ–​സാ​മൂ​ഹി​ക–​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ​ക്ക് ധാ​ർ​മി​ക​മാ​യ അ​ധഃ​പ​ത​നം സം​ഭ​വി​ച്ച ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ക്ര​മ​രാ​ഹി​ത്യ​ത്തി​ൽ​നി​ന്നും ക്ര​മ​ത്തെ പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ബ്യൂ​റോ​ക്രാ​റ്റ് നാ​യ​ക​ന്മാ​ർ രം​ഗ​പ്ര​വേ​ശ​നം ചെ​യ്യു​ന്ന​ത്. അ​രാ​ഷ്​​ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പ്ര​ബ​ല മ​ധ്യ​വ​ർ​ഗ​ത്തി​െ​ൻ​റ ഭാ​വു​ക​ത്വ സൃ​ഷ്​​ടി​യാ​യി​രു​ന്നു സ​ർ​വ​ശ​ക്​​ത​രാ​യ അ​തീ​ത നാ​യ​ക​ന്മാ​ർ.

ക​മ്പോ​ള​ത്തി​െ​ൻ​റ യു​ക്​​തി​ക്ക​നു​സ​രി​ച്ച് ഒ​രു ജ​ന​ത​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും തൃ​ഷ്ണ​ക​ളും പ്ര​കൃ​ത​വും രൂ​പ​പ്പെ​ട്ടു​വ​രു​ക​യും ഫ്യൂ​ഡ​ൽ, ബൂ​ർ​ഷ്വാ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​രി​ര​ക്ഷി​ക്ക​പ്പെ​ട്ടു​പോ​ന്നി​ട്ടു​ള്ള മൂ​ല്യ​സ​ങ്ക​ൽ​പ​ങ്ങ​ൾ ശിഥില​മാ​വു​ക​യും ചെ​യ്യു​ന്ന ഒ​രു ച​രി​ത്ര​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഫ​ഹ​ദി​െ​ൻ​റ താ​രോ​ദ​യം. ലാ​ഭേ​ച്ഛ, വി​പ​ണി​സാ​ധ്യ​ത, കെ​ട്ടു​കാ​ഴ്ച, പു​റം​മോ​ടി തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന വി​പ​ണി​യു​ടെ ത​ന്ത്ര​രീ​തി​ക​ളി​ലേ​ക്ക് വ്യ​ക്​​തി​സ​ത്ത ത​ർ​ജ​മ ചെ​യ്യ​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭം​കൂ​ടി​യാ​ണി​ത്. പ​ര​സ്യ​ങ്ങ​ൾ, പ്ര​മോ വി​ഡി​യോ​ക​ൾ, ഡി​സൈ​നി​ങ്, മാ​നേ​ജീ​രി​യ​ൽ പെ​രു​മാ​റ്റ രീ​തി​ക​ൾ എ​ന്നി​വ​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ നി​ർ​വ​ഹ​ണ​ത്തി​ലൂ​ടെ പൊ​തു​ജ​ന​സ്വീ​കാ​ര്യ​ത നേ​ടി​യെ​ടു​ക്കാ​മെ​ന്ന ന​വീ​ന ദ​ർ​ശ​ന​മാ​ണ് ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​ന്ന​ത്. ധാ​ർ​മി​ക​ത, സ​ദാ​ചാ​രം, സ്​​നേ​ഹം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പു​നഃ​സം​ഘാ​ട​നം ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​ണ്. വ്യ​ക്​​തി​കേ​ന്ദ്രീ​കൃ​ത​വും ഉ​പ​ഭോ​ഗ​കേ​ന്ദ്രീ​കൃ​ത​വു​മാ​യ മൂ​ല്യ​വ്യ​വ​സ്​​ഥ​യി​ൽ​നി​ന്നു​കൊ​ണ്ട് ആ​സ​ക്​​തി ജീ​വി​ത​ത്തി​െ​ൻ​റ വ​ർ​ത്ത​മാ​ന​കാ​ലം ആ​സ്വ​ദി​ക്കു​ന്ന (''ഞാ​ൻ ഭൂ​ത​കാ​ല​ത്തെ ഓ​ർ​ത്ത് ഖേ​ദി​ക്കാ​റി​ല്ല, ഭാ​വി​യെ​ക്കു​റി​ച്ചോ​ർ​ത്ത് ആ​ശ​ങ്ക​പ്പെ​ടാ​റി​ല്ല, വ​ർ​ത്ത​മാ​ന​കാ​ല​മാ​ണ് എ​െ​ൻ​റ യാ​ഥാ​ർ​ഥ്യം'' – ഡോ.​ അ​രു​ൺ) ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. പ്ര​ക​ടി​ത ഭാ​വ​ങ്ങ​ൾ​ക്കു​ള്ളി​ൽ യ​ഥാ​ർ​ഥ സ്വ​ത്വ​ത്തെ മെ​യ്​​വ​ഴ​ക്ക​ത്തോ​ടെ മ​റ​ച്ചു​പി​ടി​ക്കു​ന്ന, സ​ങ്കീ​ർ​ണ മാ​ന​സി​ക ഘ​ട​ന​യു​ള്ള, മ​നോ​രോ​ഗി​ക​ളാ​യ, ചോ​ര​നും ഹൃ​ദ​യ​ചോ​ര​നു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും വി​പ​ണി​വ​ത്ക​രി​ക്ക​പ്പെ​ട്ട, വ്യ​ക്​​തി​സ​ത്ത​യും വി​പ​ണി മൂ​ല്യ​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​യി കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന അ​ടി​യ​ന്ത​ര വ​ർ​ത്ത​മാ​ന​ത്തി​െ​ൻ​റ സൃ​ഷ്​​ടി​ക​ളാ​ണ് അ​വ​ർ. കു​ടി​ല തൃ​ഷ്ണ​ക​ളു​ടെ ഇ​രു​ണ്ട മാ​ള​ങ്ങ​ളി​ൽ​നി​ന്ന് അ​പൂ​ർ​വ​മാ​യി മാ​ത്രം സ്വ​ന്തം സ്വ​ത്വ​ത്തി​െ​ൻ​റ ത​ല പു​റ​ത്തേ​ക്കി​ടു​ന്ന സ​ർ​പ്പ​ച​ല​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫ​ഹ​ദ് ഒ​രു താ​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

നിഖിയും ഫഹദ് ഫാസിലും (കൈയ്യെത്തും ദൂരത്ത്)

സ​മൂ​ഹം എ​ന്ന ആ​ശ​യം​പോ​ലും പ്ര​ശ്ന​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു​കാ​ല​ത്ത് സാ​മൂ​ഹി​ക​മാ​റ്റം ഒ​രു അ​സാ​ധ്യ​ത​യാ​യി ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു​ണ്ട്. സാ​മൂ​ഹി​ക​പ്ര​ശ്ന​ങ്ങ​ൾ നി​ർ​ധാ​ര​ണം ചെ​യ്യു​ന്ന​തി​ൽ ബൃ​ഹ​ദാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച പ​രാ​ജ​യ​വും അ​തീ​ത വ്യ​ക്​​തി​ത്വ​ങ്ങ​ളി​ൽ ജ​ന​ത​ക്കു​ണ്ടാ​യ വി​ശ്വാ​സന​ഷ്​​ട​വും വ്യ​ക്​​തി​ക​ളെ സ്വ​യം പ​രി​വ​ർ​ത്ത​ന​ത്തി​െ​ൻ​റ പാ​ത​യി​ലേ​ക്ക് തി​രി​യാ​ൻ േപ്ര​രി​പ്പി​ച്ച ഒ​രു ച​രി​ത്ര​ഘ​ട്ട​ത്തെ​ക്കൂ​ടി ഫ​ഹ​ദ് ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. കേ​ന്ദ്രീ​കൃ​ത​മാ​യ ഉ​ൽ​പാ​ദ​ന സ​മ്പ്ര​ദാ​യ​മി​ല്ലാ​ത്ത വി​പ​ണി​യും കേ​ന്ദ്രീ​കൃ​ത​മാ​യ ഉ​റ​വി​ട സം​വി​ധാ​ന​മി​ല്ലാ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യും സ​ങ്കീ​ർ​ണ​മാ​യ രീ​തി​യി​ൽ ശ്ല​ഥ​മാ​ക്കി​യ സ​മൂ​ഹ​മെ​ന്ന വ​ഴു​വ​ഴു​പ്പു​ള്ള പ്ര​ത​ല​ത്തി​ൽ സ്വ​യം സ്​​ഥാ​ന​പ്പെ​ടു​ത്താ​ൻ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​മ​ല്ല സ്വ​യം പ​രി​വ​ർ​ത്ത​ന​മാ​ണ് അ​ഭി​കാ​മ്യം എ​ന്ന് അ​വ​ർ മ​ന​സ്സി​ലാ​ക്കു​ന്നു. ദ​മി​ത​കാ​മ​ന​യു​ടെ ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ലൂ​ടെ വ്യ​ക്​​തി​ത്വ​ത്തി​െ​ൻ​റ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​മ്പോ​ഴും സ്വ​യം പ​രി​വ​ർ​ത്ത​ന​ത്തി​െ​ൻ​റ കാ​ൽ​പ​നി​ക സാ​ധ്യ​ത​ക​ൾ അ​വ​ർ നെ​ഞ്ചി​ലേ​റ്റു​ന്നു. ആ​ണ​ധി​കാ​ര​ത്തി​െ​ൻ​റ പ്ര​ത്യ​യ​ശാ​സ്​​ത്ര വി​വ​ക്ഷ​ക​ൾ നി​ര​ന്ത​രം ചോ​ദ്യം​ചെ​യ്യ​പ്പെ​ട​ലി​ന് വി​ധേ​യ​മാ​വു​ന്ന പ്ര​ത്യ​യ​ശാ​സ്​​ത്രാ​ന​ന്ത​ര കാ​ല​ത്തെ​ക്കൂ​ടി ഫ​ഹ​ദ് ത​െ​ൻ​റ താ​ര​ശ​രീ​ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. (മി​ക്ക ഫ​ഹ​ദ് വേ​ഷ​ങ്ങ​ളും സ്​​ത്രീ​ക​ളാ​ൽ സ്വാ​ധീ​നി​ക്ക​പ്പെ​ടു​ന്ന​ത് ആ​ക​സ്​​മി​ക​മ​ല്ല) അ​തു​കൊ​ണ്ട് ത​ന്നെ ഉ​റ​ഞ്ഞു​കൂ​ടി​യ സ​ർ​വാ​ധി​കാ​ര​രൂ​പ​ത്തെ​യ​ല്ല ശി​ഥി​ല​മാ​യി ഒ​ഴു​കി​ന​ട​ക്കു​ന്ന വി​നീ​ത ഭാ​വ​ത്തെ​യാ​ണ് ഫ​ഹ​ദി​െ​ൻ​റ പു​രു​ഷ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ഏ​ത് രൂ​പ​ത്തി​ലേ​ക്കും ഭാ​വ​ത്തി​ലേ​ക്കും ത​ർ​ജ​മ​ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​പ​ക​ട​ക​ര​മാ​യ വ​ഴ​ക്കം ആ ​വി​ന​യ​ത്തി​നു​ണ്ട്.ഫ​ഹ​ദ് വേ​ഷം പ​ക​ർ​ന്ന മു​ഴു​വ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളും മേ​ൽ സൂ​ചി​പ്പി​ച്ച സ​വി​ശേ​ഷ​ത​ക​ൾ പ്ര​ക​ട​മാ​ക്കു​ന്നു എ​ന്ന​ല്ല ഈ ​ലേ​ഖ​ന​ത്തി​ൽ വാ​ദി​ക്കു​ന്ന​ത്. 'ടെ​യ്ക് ഓ​ഫ്', 'അ​ന്ന​യും റ​സൂ​ലും', 'ആ​മേ​ൻ', 'ഇ​യ്യോ​ബി​െ​ൻ​റ പു​സ്​​ത​കം' , തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഇ​വി​ടെ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ അ​പ്ര​സ​ക്​​ത​മാ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ഴും താ​ര​സൃ​ഷ്​​ടി​യു​ടെ സാ​മ്പ്ര​ദാ​യി​ക ചേ​രു​വ​ക​ളെ​യും സൈ​ദ്ധാ​ന്തി​ക വ്യ​വ​ഹാ​ര​ങ്ങ​ളെ​യും നി​ർ​ദ​യം അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഫ​ഹ​ദി​െ​ൻ​റ ച​ല​ച്ചി​ത്ര സ​ഞ്ചാ​രം. ദ്രു​ത​പേ​ശീ​ച​ല​ന​ങ്ങ​ൾ​കൊ​ണ്ട് ഭാ​വ​സ​ങ്കീ​ർ​ണ​ത​യു​ടെ സൂ​ക്ഷ്​​മ​ത​ല​ങ്ങ​ളെ അ​നാ​യാ​സം പ്ര​കാ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​സാ​ധ്യ​മാ​യ ക​ഴി​വ് ഫ​ഹ​ദി​നു​ണ്ട്. വ​ർ​ത്ത​മാ​ന​കാ​ല​ത്തെ സൂ​ക്ഷ്​​മ​മാ​യി ത​െ​ൻ​റ ഉ​ട​ലി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ച്ച ഈ ​അ​തു​ല്യ​ന​ട​ന്ന് അ​ഭ്ര​പാ​ളി​ക​ളി​ൽ അ​ത്ഭു​തം തീ​ർ​ക്കു​ക എ​ന്ന​ത് ഒ​രു അ​സാ​ധ്യ​ത​യേ അ​ല്ല.

Show More expand_more
News Summary - Fahadh Faasil acting