Begin typing your search above and press return to search.
proflie-avatar
Login

ദ്രാ​വി​ഡ, ദ​ലി​ത്​ രാ​ഷ്​​ട്രീ​യം പറയുന്ന പുതു തമിഴ്​ സിനിമകൾ

ദ്രാ​വി​ഡ, ദ​ലി​ത്​ രാ​ഷ്​​ട്രീ​യം പറയുന്ന പുതു തമിഴ്​ സിനിമകൾ
cancel
ത​മി​ഴ്​ സി​നി​മ​ക​ളി​ൽ മാ​റ്റ​ത്തി​െ​ൻ​റ കാ​റ്റ്​ വീ​ശു​ന്നു​ണ്ടോ? ദ്രാ​വി​ഡ, ദ​ലി​ത്​ രാ​ഷ്​​ട്രീ​യം പു​തു സി​നി​മ​ക​ൾ എ​ത്ത​ര​ത്തി​ലാ​ണ്​ പ​റ​ഞ്ഞു​വെ​ക്കു​ന്ന​ത്​? അം​ബേ​ദ്​​ക​റും പെ​രി​യാ​റു​മെ​ല്ലാം ഏ​തെ​ല്ലാം ത​ര​ത്തി​ലാ​ണ്​ സി​നി​മ​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​ത്​? -പ​ഠ​നം.

​​ല​​യാ​​ളി​​യു​​ടെ സ​​മീ​​പ​​കാ​​ല ച​​ര്‍ച്ച​​ക​​ളി​​ൽ മു​​മ്പി​​ല്ലാ​​ത്ത​​വി​​ധ​​ത്തി​​ൽ ത​​മി​​ഴ് സി​​നി​​മ​​ക​​ളെ​​യും ഡി.​​എം.​​കെ ​നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എം.​​കെ.​ സ്​​റ്റാ​​ലി​​െ​ൻ​റ ഭ​​ര​​ണ​​പാ​​ട​​വ​​ത്തെ​​യും വി​​ല​​യി​​രു​​ത്തു​​ന്ന​​തും പു​​ക​​ഴ്ത്തു​ന്ന​​തും കൂ​​ടു​​ത​​ല്‍ സ​​ജീ​​വ​​ത കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ട്. ബൗ​​ദ്ധി​​ക​​മാ​​യും രാ​ഷ്​​ട്രീ​​യ​​മാ​​യും ജ​​ന​​പ്രി​​യ​​ത​​ക്കും അ​​ന്ധ​​മാ​​യ ആ​​രാ​​ധ​​ന​​ക്കും വ​​ഴ​​ങ്ങു​​ന്ന​​വ​​രാ​​ണ് ത​​മി​​ഴ​​രും അ​​വി​​ട​ത്തെ ദൈ​​നം​​ദി​​ന​ ജീ​​വി​​ത​​വു​​മെ​​ന്ന പ്ര​​ബ​​ല​​മാ​​യ ധാ​​ര​​ണ പ​​ങ്കു​​വെ​​ക്കു​​ന്ന​​വ​​രാ​​ണ് ഭൂ​​രി​​പ​​ക്ഷം മ​​ല​​യാ​​ളി​​ക​​ളു​​മെ​​ന്ന​​താ​​ണ് വ​​സ്തു​​ത. സാം​​സ്​​കാ​​രി​​ക​​വും ഭൂ​​മി​​ശാ​​സ്ത്ര​​പ​​ര​​വു​​മാ​​യി ഏ​​റെ അ​​ടു​​ത്തും ഒ​​ന്നി​​ച്ചും ക​​ഴി​​ഞ്ഞ വി​​ദൂ​​ര​​മ​​ല്ലാ​​ത്ത ഭൂ​​ത​​കാ​​ലം പ​​ങ്കു​​വെ​​ച്ച​​വ​​രെ​​ന്ന​​നി​​ല​​ക്കും തൊ​​ഴി​​ല്‍പ​​ര​​മാ​​യും ഭ​​ക്ഷ്യോ​​ൽ​പാ​​ദ​​ക സ​​മൂ​​ഹ​​മെ​​ന്ന​​നി​​ല​​യി​​ല്‍ ന​​മ്മ​​ൾ ആ​​ശ്ര​​യി​​ക്കു​​ന്ന അ​​യ​​ല്‍ സം​​സ്ഥാ​​ന​​മെ​​ന്ന ഘ​​ട​​ക​​വും പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ൽ പു​​തി​​യ​​താ​​യു​​ണ്ടാ​​കു​​ന്ന​ രാ​ഷ്​​ട്രീ​​യ-​സാം​​സ്​​കാ​​രി​​ക ച​​ല​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഗൗ​​ര​​വ​​മാ​​യ ച​​ര്‍ച്ച​​ക​​ളു​​ടെ സാ​​ധു​​ത വ​​ര്‍ധി​​ക്കു​​ന്നു​​ണ്ട്. എ​​ങ്കി​​ലും ദ്രാ​​വി​​ഡ​​പാ​​ര​​മ്പ​​ര്യ​​ത്തി​​െ​ൻ​റ വി​​ശാ​​ല​​മാ​​യ വീ​​ക്ഷ​​ണ​​ത്തി​​ല്‍ മാ​​ത്രം ത​​മി​​ഴ്നാ​​ട്ടി​​ലെ പു​​തി​​യ രാ​ഷ്​​ട്രീ​​യ​​വ്യ​​വ​​ഹാ​​ര​​ങ്ങ​​ളെ​​യും സി​​നി​​മ​​യി​​ലെ പ​​രി​​വ​​ര്‍ത്ത​​ന​​ങ്ങ​​ളെ​​യും ചു​​രു​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ലെ​​ന്നു വാ​​ദി​​ക്കു​​ന്ന​​ത് യു​​ക്തി​​ര​​ഹി​​ത​​മാ​​യ കാ​​ര്യ​​മ​​ല്ലെ​​ന്ന്‍ പ​​റ​​യാം. പ്ര​​ത്യേ​​കി​​ച്ച് ഇ​​ന്ത്യ​​യി​​ലെ മ​​റ്റു സം​​സ്ഥാ​​ന​ങ്ങ​​ളി​​ല്‍നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി സി​​നി​​മ​​യും ദൈ​​നം​​ദി​​ന മ​​നു​​ഷ്യ​​ജീ​​വി​​ത​​വും ത​​മ്മി​​ൽ ആ​​ഴ​​ത്തി​​ലും പ​​ര​​പ്പി​​ലും ബ​​ന്ധി​​പ്പി​​ക്ക​​പ്പെ​​ട്ട ത​​മി​​ഴ്നാ​​ടി​​നെ​​ക്കു​​റി​​ച്ച് വ​​സ്തു​​താ​​വി​​രു​​ദ്ധ​​വും അ​​തി​​ശ​​യോ​​ക്തി​​പ​​ര​​വു​​മാ​​യ ആ​​ഖ്യാ​​ന​​ങ്ങ​​ൾ ഏ​​റെ പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു​​മു​​ണ്ട്. പ​​ക്ഷേ, കേ​​ര​​ള​​ത്തി​​ല്‍നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി തു​​റ​​ന്ന ഇ​​ട​​ങ്ങ​​ൾ കൂ​​ടു​​ത​ലു​​ള്ള​​തു​​കൊ​​ണ്ടാ​​വാം വി​​പു​​ല​​മാ​​യ ബ​​ഹു​​ജ​​ന​​സാ​​ന്നി​​ധ്യം ഏ​​തു പ​​രി​​പാ​​ടി​​ക​​ളെ​​യും -നാ​​ടോ​​ടി​ ക​​ല​​ക​​ൾ മു​​ത​​ല്‍ രാ​ഷ്​​ട്രീ​​യ​​സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍വ​​രെ- ജ​​ന​​കീ​​യ​​മാ​​ക്കു​​ന്ന​​ത് കാ​​ണാം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പ്ര​​ക​​ട​​ന​​പ​​ര​ത​​യും അ​​തി​​ലൂ​​ടെ സൃ​​ഷ്​​ടി​ക്ക​​പ്പെ​​ടു​​ന്ന ച​​ല​​നാ​​ത്മ​​ക​​ത​​യും ത​​മി​​ഴ് സി​​നി​​മ​​യെ​​യും രാ​ഷ്​​ട്രീ​​യ​​ത്തെ​​യും നി​​ർ​ണ​യി​​ക്കു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട ഘ​​ട​​ക​​ങ്ങ​​ളാ​​ണ്.

സി​​നി​​മ​​യെ​​ന്ന ബ​​ഹു​​ജ​​ന​​ക​​ലാ​​മാ​​ധ്യ​​മ​​ത്തെ സാ​​ങ്കേ​​തി​​ക​​വും സൗ​​ന്ദ​​ര്യ​​പ​​ര​​വു​​മാ​​യി വി​​ല​​യി​​രു​​ത്തു​​ന്ന​​ത്​ വ്യ​​ക്തി​​ഗ​​ത​​മാ​​യ ആ​​സ്വാ​​ദ​​ന​​ത്തി​​െ​ൻ​റ​​യും അ​​ഭി​​രു​​ചി​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലേ സാ​​ധ്യ​​മാ​​കൂ. എ​​ന്നാ​​ൽ, ​സി​നി​​മ​​യു​​ടെ സ്വാ​​ധീ​​നം തി​​ക​​ച്ചും വ്യ​​ക്തി​​പ​​ര​​മാ​​യ വ്യ​​വ​​ഹാ​​ര​​മ​​ണ്ഡ​​ല​​ത്തി​​ല്‍ ചു​​രു​​ങ്ങാ​​തെ സാ​​മൂ​​ഹി​​ക​​വും രാ​ഷ്​​ട്രീ​​യ​​വു​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കാ​​നു​​ള്ള ശേ​​ഷി കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു പ​​തി​​റ്റാ​​ണ്ട് മു​​മ്പ്​ മ​​ല​​യാ​​ളി​​സ​​മൂ​​ഹം ഇ​​ത്ത​​രം വാ​​ദ​​ങ്ങ​​ളെ ഗൗ​​ര​​വ​​മാ​​യി പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്നി​​ല്ലെ​​ങ്കി​​ലും സ​​മീ​​പ​​കാ​​ല​​ത്താ​​യി പാ​​ര്‍ല​​മെ​​ൻ​റ​​റി രം​​ഗ​​ത്തും പൊ​​തു​​പ്ര​​വ​​ര്‍ത്ത​​ന​​രം​​ഗ​​ത്തും സി​​നി​​മാ​​രം​​ഗ​​ത്തു​​ള്ള​​വ​​രു​​ടെ സ്വാ​​ധീ​​നം വ​​ർ​ധി​ച്ചു​​വ​​രു​​ന്ന​​ത് യാ​​ഥാ​​ർ​ഥ്യ​​മാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലാ​​ക​​ട്ടെ ആ​​ദ്യ​​സി​​നി​​മ​​യാ​​യ 'കാ​​ളി​​ദാ​​സ്' (1932) മു​​ത​​ൽ രാ​ഷ്​​ട്രീ​​യോ​​ന്മു​​ഖ​​മാ​​യ ഉ​​ള്ള​​ട​​ക്ക​​ത്തി​​ലൂ​​ടെ ദേ​​ശീ​​യ​​വാ​​ദ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളെ​​യും സ്വ​​ദേ​​ശീ​​വാ​​ദ​​ത്തി​​െ​ൻ​റ ചി​​ഹ്ന​ങ്ങ​​ളാ​​യ ച​​ര്‍ക്ക​​യും വ​​ന്ദേ​​മാ​​ത​​ര​​വു​​മൊ​​ക്കെ വി​​ന്യ​​സി​​ച്ചു​​കൊ​​ണ്ടാ​​ണ് അ​​ക്കാ​​ല​​ത്തെ പ്രേ​​ക്ഷ​​ക​​രെ അ​​ഭി​മു​​ഖീ​​ക​​രി​​ച്ച​​തെ​​ന്ന് നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട് (പാ​​ണ്ഡ്യ​​ന്‍: 1992: 33). ഇ​​തി​​ന​​ർ​ഥം ത​​മി​​ഴ് സി​​നി​​മ​​യു​​ടെ വ്യ​​വ​​ഹാ​​ര​​മ​​ണ്ഡ​​ല​​ത്തെ വി​​പു​​ല​​മാ​​യ രാ​ഷ്​​ട്രീ​​യ​​ത്തി​​ല്‍നി​​ന്നും വേ​​റി​​ട്ടു കാ​​ണാ​​നാ​​വി​​ല്ലാ​​യെ​​ന്നാ​​ണ്.


സ​​മീ​​പ​​കാ​​ല​​ത്താ​​വ​​ട്ടെ, പ്ര​​ത്യേ​​കി​​ച്ചും ര​​ണ്ടാ​​യി​​ര​​ത്തി​​െ​ൻ​റ ര​​ണ്ടാം ദ​​ശ​​ക​​ത്തി​​ല്‍ ത​​മി​​ഴ്നാ​​ട്ടി​​ലെ രാ​ഷ്​​ട്രീ​​യ​​വും ബ​​ഹു​​ജ​​ന​ താ​​ൽ​പ​​ര്യ​​ങ്ങ​​ളും വി​​ശാ​​ല​​മാ​​യ അ​​ർ​ഥ​​ത്തി​​ലേ​​ക്ക് വി​​ക​​സി​​ച്ചി​​ട്ടു​​ണ്ട്. താ​​രാ​​രാ​ധ​​ന​​യും അ​​ന്ധ​​മാ​​യ പി​​ന്തു​​ണ​​യും പ​​ഴ​​യ​​മ​​ട്ടി​​ല്‍ ത​​മി​​ഴ് രാ​ഷ്​​ട്രീ​​യ​​ത്തെ നി​​ർ​ണ​​യി​​ക്കു​​ന്നി​​ല്ലാ​​യെ​​ന്ന​​തിെ​ൻ​റ ​തെ​​ളി​​വാ​​ണ് ക​​മ​​ൽ​ഹാ​​സ​​ൻ രൂ​​പ​വ​ത്​​ക​​രി​​ച്ച മ​​ക്ക​​ൾ നീ​​തി മ​​യ്യ​​ത്തി​​നു (M.N.M) മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​ മാ​​ത്ര​​മേ വോ​​ട്ട് നേ​​ടാ​​നാ​​യു​​ള്ളൂ​​വെ​​ന്ന വ​​സ്തു​​ത. ഒ​​രു​​കാ​​ല​​ത്ത് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വെ​​ന്ന പ​​ദ​​വി അ​​ല​​ങ്ക​​രി​​ച്ച, ക്യാ​​പ്റ്റ​​ന്‍ എ​​ന്ന് വി​​ളി​​പ്പേ​​രു​​ള്ള വി​​ജ​​യ​​കാ​​ന്തി​​െ​ൻ​റ പാ​​ര്‍ട്ടി​​യാ​​ക​​ട്ടെ ഓ​​രോ തെ​​രഞ്ഞെ​​ടു​പ്പി​​ലും ശ​​ക്തി​ ക്ഷ​​യി​​ക്കു​​ന്ന ഒ​​ന്നാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍ന​​ല്‍കി അ​​വ​​രു​ടെ ​ആ​​വേ​​ശ​​മു​​യ​​ര്‍ത്തു​​ന്ന അ​​ഭ്ര​​ജീ​​വി​​ക​​ളെ അ​​വി​​ശ്വ​​സി​​ക്കു​​ക​​യും അ​​ധി​​കാ​​ര​​ത്തെ​​ക്കു​​റി​​ച്ച് പു​​തി​​യ സ​​ങ്ക​ൽ​പ​​ങ്ങ​​ള്‍ രൂ​​പ​വ​ത്​​ക​​രി​​ക്കു​​ന്ന ഒ​​രു ആ​​ശ​​യ​​ലോ​​കം പ​​തി​​യെ​​യാ​​ണെ​​ങ്കി​​ലും ത​​മി​​ഴ്നാ​​ട്ടി​​ൽ വേ​​രു​​പി​​ടി​​ക്കു​ന്നു​​വെ​​ന്ന് വേ​​ണം ക​​രു​​താ​​ന്‍. ഇ​​പ്പോ​​ഴും 74 ശ​ത​മാ​നം മാ​​ത്രം സാ​​ക്ഷ​​ര​​ത​​യു​​ള്ള, പു​​തു​​ത​​ല​​മു​​റ കോ​​ഴ്സു​​ക​​ളി​​ല്‍ ചേ​​രു​​ന്ന വി​​ദ്യാ​​ര്‍ഥി​​ക​​ളി​​ൽ പ​​കു​​തി​​യി​​ലേ​​റെ​​പ്പേ​​ർ ഒ​​ന്നാം​​ത​​ല​​മു​​റ (first generation) വി​​ദ്യാ​​ഭ്യാ​​സം നേ​​ടു​​ന്ന​വ​​രു​​ടെ​​യി​​ട​​യി​​ലാ​​ണ് ഈ ​​മാ​​റ്റ​​മെ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. 2021ലെ ​​ഡി.​​എം.​​കെ​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​നി​​ഫെ​​സ്​​റ്റോ​​യി​​ല്‍ സൗ​​ജ​​ന്യം (freebies ) ന​​ല്‍കു​​മെ​​ന്ന​​തി​​നെ​​ക്കാ​​ൾ ആ​​വ​​ര്‍ത്തി​​ക്ക​​പ്പെ​​ട്ട​​ത് സാ​​മൂ​​ഹി​ക നീ​​തി (social justice)യും ​​വി​​ക​​സ​​ന​​വു(development) മാ​​ണെ​​ന്ന് നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സി​​നി​​മ​​യും സ​​മൂ​​ഹ​​വും ത​​മ്മി​​ലു​​ള്ള കൊ​​ടു​​ക്ക​​ൽ വാ​​ങ്ങ​​ലു​​ക​​ൾ പെ​​രി​​യാ​​ര്‍ ഇ.​​വി.​​ രാമസ്വാ​​മി​​ നാ​​യ്ക്ക​​രു​​ടെ ആ​​ത്മാ​​ഭി​​മാ​​ന പ്ര​​സ്ഥാ​​ന​​ത്തി​​െ​ൻ​റ​​യും (Self Respect Movement) ജ​​സ്​​റ്റി​സ് പാ​​ര്‍ട്ടി​​യു​​ടെ​​യും കാ​​ല​​ത്തു​​നി​​ന്നും ദ്രാ​​വി​​ഡ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ശ​​ക്ത​​മാ​​യ ജ​​ന​​പ്രി​​യ​​രാ​ഷ്​​ട്രീ​​യം നി​​ല​​നി​​ന്ന ഘ​​ട്ട​​ത്തി​​ല്‍നി​​ന്നും ഏ​​ത് വി​​ധ​​ത്തി​​ൽ മു​​ന്നോ​​ട്ടു​​പോ​​യി​​യെ​​ന്ന​​താ​​ണ് ഈ ​​ലേ​​ഖ​​നം തു​​ട​​ര്‍ന്ന്‍ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്.

സി​​നി​​മ​​യി​​ലെ ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യം

1990ക​​ള്‍ വ​​രെ​​യു​​ള്ള ത​​മി​​ഴ് സി​​നി​​മ​​യു​​ടെ ച​​രി​​ത്രം വി​​വ​​രി​​ക്കു​​മ്പോ​​ൾ മു​​ക്ത ശ്രീ​​നി​​വാ​​സ​​ൻ ന​​ട​​ത്തു​​ന്ന നി​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ ശ്ര​​ദ്ധേ​​യ​​മാ​​ണ് (കാ​​ര്‍ത്തി​​കേ​​യ​​ൻ ദാ​​മോ​​ദ​​ര​​ൻ, ഹു​​ഗോ ഗോ​​റി​​ങ്: 2018) പു​​രാ​​ണ​​വും മി​​ത്തോ​​ള​​ജി​​യും നാ​​ടോ​​ടി​​ക്ക​​ഥ​​ക​​ളു​മെ​​ല്ലാം ചേ​​ര്‍ത്ത അ​​തീ​​ത​​ലോ​​ക​​ങ്ങ​​ളെ ആ​​വി​​ഷ്​​ക​​രി​​ച്ച ഒ​​ന്നാം​​ഘ​​ട്ടം (1931-50). അ​​തി​​ശ​​യോ​​ക്തി​​പ​​ര​​വും അ​​തി​​ഭാ​​വു​​ക​​ത്വം നി​​റ​​ഞ്ഞ നീ​​ള​​ന്‍ സം​​ഭാ​​ഷ​​ണ​ങ്ങ​​ളു​​മൊ​​ക്കെ നി​​റ​​ഞ്ഞ, യ​​ഥാ​​ർ​ഥ​​ ലോ​​ക​​ത്തു​​നി​​ന്നും ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച സി​​നി​​മ​​ക​​ളെ​​യാ​​ണ് ര​​ണ്ടാം ഘ​​ട്ടം പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന​​ത് (1951-75). അ​​ടു​​ത്ത​​ഘ​​ട്ട​​മാ​​ക​​ട്ടെ റി​​യ​​ലി​​സ​​ത്തി​​െ​ൻ​റ​​യും സോ​​ഷ്യ​​ല്‍ റി​​യ​​ലി​​സ​​ത്തി​​െ​ൻ​റ​​യും ഭാ​​വു​​ക​​ത്വ​​ത്തെ വി​​ന്യ​​സി​​ച്ച​​താ​​ണ് (1976-85). ഇ​​തി​​നെ ഭാ​​ഗി​​ക​​മാ​​യി വൈ​​കാ​​രി​​ക​​ത​​യും സാ​​മൂ​​ഹി​​ക​ യാ​​ഥാ​​ർ​ഥ്യ​​വും സ​​മ​​ന്വ​​യി​​പ്പി​​ച്ച സി​​നി​​മ​​ക​​ളു​​ടെ കാ​​ല​​മാ​​യും അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ക്കു​​ന്നു. ഒ​​രു​​പ​​ക്ഷേ, എം.​​ജി.​​ആ​​ര്‍, ശി​​വാ​​ജി ഗ​​ണേ​​ശ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ മെ​​ലോ​​ഡ്രാ​​മ​ക​​ള്‍ എ​​ന്ന് പ​​റ​​യാ​​വു​​ന്ന ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളു​​ടെ ആ​​ന്ത​​രി​​ക​​രാ​ഷ്​​ട്രീ​​യ​​ത്തെ സൂ​​ക്ഷ്മ​​മാ​​യി വി​​ശ​​ക​​ല​​നംചെ​​യ്യാ​​ൻ ഈ ​​വി​​ഭ​​ജ​​നം സ​​ഹാ​​യ​​ക​​മാ​​ണ്. മ​​ല​​യാ​​ള സാ​​ഹി​​ത്യ​​ത്തി​​ലും സി​​നി​​മ​​ക​​ളി​​ലും സൃ​​ഷ്​​ടി​​ക്ക​​പ്പെ​​ട്ട സോ​​ഷ്യ​​ലി​​സ്​​റ്റ് റി​​യ​​ലി​​സ​​ത്തി​​െ​ൻ​റ ആ​​ന്ത​​രി​​ക​​ശൂ​​ന്യ​​ത​​യും കൃ​​ത്രി​​മ​​ത്വ​​വും ര​​ക്ഷ​​പ്പെ​​ട​​ല്‍ത​​ന്ത്ര​​വും (escapism) വി​​പു​​ല​​മാ​​യ രാ​ഷ്​​ട്രീ​​യ​ പി​​ന്തു​​ണ​​യി​​ലാ​​ണ് സൃ​​ഷ്​​ടി​​ക്ക​​പ്പെ​​ട്ട​​തെ​​ങ്കി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ അ​​തു​​ണ്ടാ​​യി​​രു​​ന്നി​​ല്ലാ​യെ​​ന്ന വ്യ​​ത്യാ​​സം​ മാ​​ത്രം. തി​​രു​​ച്ചി​​റ​​പ്പ​​ള്ളി ഗോ​​ള്‍ഡ​​േ​ൻ​റാ​​ക്ക് റെ​​യി​​ല്‍വേ​ സ​​മ​​ര​​ത്തി​​ൽ (1946) മു​​ന്‍കൈ​യെ​​ടു​​ത്ത ക​​മ്യൂ​ണി​​സ്​​റ്റ് പാ​​ര്‍ട്ടി​ നേ​​താ​​ക്ക​​ൾ സ്ഥാ​​പി​​ച്ച ഗോ​​ള്‍ഡ​​േ​ൻ​റാ​​ക്ക് റെ​​യി​​ല്‍വേ യൂ​നി​​യ​​െ​ൻ​റ ഉ​​ദ്ഘാ​​ട​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച​​ത് പെ​​രി​​യാ​​ർ ആ​​യി​​രു​​ന്നു​​വെ​​ന്ന​​ത് ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യ​വും ​ഇ​​ട​​തു​​പ​​ക്ഷ​​സം​​ഘാ​​ട​​ന​​വും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ പ്ര​​ക​​ട​​മാ​​ക്കു​​ന്ന​​താ​​ണ്. കൂ​​ടാ​​തെ, പെ​​രി​​യാ​റു​​ടെ സോ​​വി​​യ​​റ്റ് യൂ​​നി​​യ​​ന്‍ സ​​ന്ദ​​ര്‍ശ​​ന​​വും ക​​മ്യൂ​​ണി​​സ്​​റ്റ് നേ​​താ​​ക്ക​​ന്മാ​​രു​​മാ​​യു​​ള്ള ആ​​ശ​​യ​​സം​​വാ​​ദ​ങ്ങ​​ളും ദ്രാ​​വി​​ഡ​​രാ​ഷ്​​ട്രീ​​യ​​ത്തി​​െ​ൻ​റ കാ​​ഴ്​​ച​​പ്പാ​​ടു​​ക​​ളെ​​യും പ്ര​​ത്യ​​യ​ശാ​​സ്ത്ര​​ത്തെ​​യും വി​​പു​​ല​​മാ​​യ​​ല്ലെ​​ങ്കി​​ലും സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന്​ ദ്രാ​​വി​​ഡ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ല്‍ പ​​ഠി​​ച്ച എ.​​ആ​​ര്‍.​ വെ​​ങ്കി​​ടാ​​ച​​ലപ​​തി​​യെ​​പ്പോ​​ലു​​ള്ള ച​​രി​​ത്ര​​കാ​​ര​​ന്മാ​​ര്‍ പ​​റ​​ഞ്ഞി​​ട്ടു​​മു​​ണ്ട്.

സ​​വി​​ശേ​​ഷ​​മാ​​യ ല​​ക്ഷ്യ​​ത്തോ​​ടെ, ബ​​ഹു​​ജ​​ന​​ങ്ങ​​ളെ ഇ​​ള​​ക്കി​​മ​​റി​​ച്ച സി​​നി​​മ​​യു​​ടെ കാ​​ല​​മാ​​ണ് റി​​യ​ലി​​സ​​ത്തി​​െ​ൻ​റ​​യും സോ​​ഷ്യ​​ൽ റി​​യ​​ലി​​സ​​ത്തി​​​േ​ൻ​റ​​തു​​മെ​​ന്ന് വി​​ശ​​ദീ​​ക​​രി​​ക്കാം. ദ്രാ​​വി​​ഡ​​ക​​ഴ​​ക​​ത്തി​​െ​ൻ​റ അ​​നി​​ഷേ​​ധ്യ​ നേ​​താ​​ക്ക​​ളാ​​യി സി.​​എ​​ന്‍.​ അ​​ണ്ണാ​​ദു​​രൈ, എം.​ ​ക​​രു​​ണാ​​നി​​ധി, എം.​​ജി.​ രാ​​മ​​ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​രു​​ടെ മി​​ക​​ച്ച​ സി​​നി​​മ​​ക​​ള്‍ ഈ​​യൊ​​രു ഭാ​​വു​​ക​​ത്വ​​ത്തെ മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​യ​​വ​​യാ​​ണ്. ആ​​ദ്യ​​കാ​​ല​​ത്ത് തൊ​​ഴി​​ലി​​െ​ൻ​റ മ​​ഹ​​ത്ത്വം, അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ ത​​മി​​ഴ് സ്വ​​ത്വം, ഹി​​ന്ദി​​ഭാ​​ഷാ​​വി​​രോ​​ധം, അ​​ന്ധ​​വി​​ശ്വാ​​സ​ങ്ങ​​ള്‍ക്കും അ​​സ​​മ​​ത്വ​​ത്തി​​നു​​മെ​തി​​രെ​​യു​​ള്ള പ്ര​​തി​​രോ​​ധം എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യം ഉ​​യ​​ര്‍ത്തി​​യ സി​​നി​​മ​​ക​​ളു​​ടെ പ്ര​​മേ​​യം. 'ന​​ല്ല ത​​മ്പി' (1949), 'വെ​​ലൈ​​ക്കാ​​രി' (1949) മു​​ത​​ല്‍ 'അ​​ടി​​മൈ പെ​​ൺ' വ​​രെ​​യു​​ള്ള​ സി​​നി​​മ​​ക​​ളെ ഇ​​വി​​ടെ ഓ​​ര്‍ക്കാ​​വു​​ന്ന​​താ​​ണ്. ദ്ര​​വീ​​ഡി​​യ​​ൻ സി​​നി​​മ​​ക​​ളെ​​ന്ന് വി​​ശേ​​ഷി​​പ്പിക്ക​​പ്പെ​​ടു​​ന്ന ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളു​​ടെ ടൈ​​റ്റി​​ലു​​ക​​ൾ തു​​ട​​ങ്ങു​​മ്പോ​​ൾ അ​​ണ്ണാ​​ദു​​രൈ​​യു​​ടെ ചി​​ത്രം ആ​​ലേ​​ഖ​​നം ചെ​​യ്ത ചു​​വ​​പ്പും ക​​റു​​പ്പും ചേ​​ര്‍ന്ന കൊ​​ടി ആ​​കാ​​ശ​​ത്തി​​െ​ൻ​റ അ​​ന​​ന്ത​​ത​​യോ​​ളം പാ​​റി​​ക്ക​​ളി​​ക്കു​​ന്ന​​ത് കാ​​ണാം. വി​​മോ​ച​​ന​​ത്തി​​െ​ൻ​റ​​യും പ്ര​​ത്യാ​​ശ​​യു​​ടെ​​യും മ​​നു​​ഷ്യ​​പ​​ക്ഷ​​രാ​ഷ്​​ട്രീ​​യ​​ത്തി​​െ​ൻ​റ​​യും പ​​ക്ഷം​​ചേ​​ര​​ലാ​​ണ് ത​​ങ്ങ​​ളു​​ടെ ഓ​​രോ സി​​നി​​മ​​യു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​നം അ​​തി​​ലു​​ണ്ട്. പ​​ക്ഷേ, ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യം ഉ​​യ​​ര്‍ത്തി​​ക്കാ​​ണി​​ച്ച ര​​ച​​ന​​ക​​ളി​​ലെ പ​​രി​​മി​​തി​​ക​​ളെ​​യും അ​​ഭാ​​വ​​ങ്ങ​​ളെ​​യും പി​​ല്‍ക്കാ​​ല​​ത്ത് പ​​ല​​രും വി​​മ​​ര്‍ശ​​ന​​വി​​ധേ​​യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ദ്ര​​വീ​​ഡി​​യ​ന്‍ ​ആ​​ശ​​യ​​ങ്ങ​​ള്‍ക്ക് പ്രാ​​മു​​ഖ്യം ന​​ല്‍കി​​യ സി​​നി​​മ​​ക​​ളു​​ടെ പ്ര​​മേ​​യം ദ​​രി​​ദ്ര​​ർ ധ​​നി​​ക​​ര്‍ക്കെ​​തി​​രെ ന​​ട​​ത്തു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളോ ബ്രാ​​ഹ്മ​​േ​ണ​​ത​​ര​​രാ​​യ 'ജാ​​തി​​ര​​ഹി​​ത​​ർ' ക​​ഴി​​വും കൗ​​ശ​​ല​​വു​​മു​​ള്ള ബ്രാ​​ഹ്മ​​ണ​​ര്‍ക്കെ​​തി​​രെ ന​​ട​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ളോ ആ​​യി​​രു​​ന്നു. ജാ​​തി​​യു​​ണ്ടാ​​ക്കു​​ന്ന അ​​സ​​മ​​ത്വ​​ങ്ങ​​ളോ സ്വ​​ത്വ​​സം​​ഘ​​ര്‍ഷ​​ങ്ങ​​ളോ ആ​​യി​​രു​​ന്നി​​ല്ല ദ്ര​​വീ​​ഡി​​യ​​ന്‍ സി​​നി​​മ​​ക​​ളു​​ടെ ആ​​വി​​ഷ്​​കാ​​ര​​ലോ​​കം (കാ​​ര്‍ത്തി​​കേ​​യ​​ൻ ദാ​​മോ​​ദ​​ര​​ൻ, ഹു​​ഗോ ഗോ​​റി​ങ്​: 2017). ഈ ​​ജാ​​തി​​ര​​ഹി​​ത​​രെ, സാ​​മൂ​​ഹി​ക ​ശാ​​സ്ത്ര​​ജ്ഞനാ​​യ സ​​തീ​​ഷ്‌ ദേ​​ശ്പാ​​ണ്ഡേ വി​​ശേ​​ഷി​​പ്പി​ക്കു​​ന്ന​​ത് ജ​ന​​റ​​ല്‍ കാ​​റ്റ​​ഗ​​റി​​യെ​​ന്നാ​​ണ് (ദേ​​ശ്പാ​​ണ്ഡേ: 2002). ഇ​​തു​​കൂ​​ടാ​​തെ, എം.​​ജി.​​ആ​​ര്‍ ​സി​​നി​​മ​​ക​​ളെ​ക്കു​​റി​​ച്ചു​​ള്ള എം.​​എ​​സ്.​​എ​​സ്.​ പാ​​ണ്ഡ്യ​​െ​ൻ​റ പ​​ഠ​​ന​​ത്തി​​ൽ ജ​​ന​​പ്രി​​യ​​ത​​യു​​ടെ പേ​​രി​​ൽ അ​​തീ​​വ സ​​ങ്കു​​ചി​​ത​മാ​​യ ലോ​​ക​​ബോ​​ധ​​മാ​​യി​​രു​​ന്നു ഒ​​ട്ടു​​മി​​ക്ക സി​​നി​​മ​​ക​​ളും പ​​ങ്കു​​വെ​​ച്ച​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.


സ്ത്രീ​​സ്വാ​​ത​​ന്ത്ര്യം, ലിം​​ഗ​​പ​​ദ​​വി തു​​ട​​ങ്ങി​​യ ആ​​ധു​​നി​​ക വ്യ​​വ​​ഹാ​​ര​​ങ്ങ​​ളെ എം.​​ജി.​​ആ​​റി​​ലെ നാ​​യ​​ക​​ക​​ഥാ​​പാ​​ത്ര​​ത്തി​​നു അ​​സ്വീ​​കാ​​ര്യ​​വും സാം​​സ്​​കാ​​രി​​ക​​മാ​​യി ഉ​​ള്‍ക്കൊ​​ള്ളാ​​ൻ ക​​ഴി​​യാ​​ത്ത​​തു​​മാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് പാ​​ണ്ഡ്യ​​െ​ൻ​റ വി​​മ​​ര്‍ശ​​ന​​ങ്ങ​​ളി​​ൽ പ്ര​​ധാ​​നം. വ​​സ്ത്ര​​ധാ​​ര​​ണ​​ത്തി​​ലെ ആ​​ധു​​നി​​ക​​രീ​​തി​​ക​​ളും ഭാ​​ഷ​​യി​​ലെ ആം​​ഗ​​ലേ​​യ​​ ചാ​​യ്‌​​വു​​ക​​ളു​​മെ​​ല്ലാം എം.​​ജി.​​ആ​​ര്‍ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ വ​​രു​​തി​​യി​​ലേ​​ക്ക് -പ്ര​​ണ​​യ​​വും വി​​വാ​​ഹ​​വും- എ​​ത്തു​​മ്പോ​​ള്‍ പ​​ട്ടു​​ചേ​​ല​​യി​​ലേ​​ക്കും വ​​ട്ട​​പ്പൊ​​ട്ടി​​ലേ​​ക്കും ക​​രി​​വ​​ള​​ക​​ളി​​ലേ​​ക്കും മാ​​റു​​ന്നു.

ഇം​​ഗ്ലീ​​ഷി​​െ​ൻ​റ സ്ഥാ​​ന​​ത്ത് ത​​മി​​ഴ് മൊ​​ഴി​​ക​​ള്‍ ഇ​​ടംപി​​ടി​​ക്കു​​ന്നു. 'മാ​​ട്ടു​​ക്കാ​​ര വേ​​ല​​ൻ' (1970), 'താ​​യ്ക്ക് ത​​ലൈ​മ​​ക​​ന്‍' (1967), 'പെ​​രി​​യ ഇ​​ട​​ത്തെ പെ​​ണ്ണ്‍' (1963) തു​​ട​​ങ്ങി​​യ ഒ​​ട്ടേ​​റെ ചി​​ത്ര​​ങ്ങ​​ൾ അ​​ദ്ദേ​​ഹം ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു​​ണ്ട്. ഗ്രാ​​മ​​ജീ​​വി​​ത​​ത്തി​​െ​ൻ​റ ആ​​ദ​​ര്‍ശ​​വ​​ത്​​ക​ര​​ണ​​വും ത​​മി​​ഴ് സ്വ​​ത്വ​​ത്തെ അ​​ന​​ന്യ​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ക്കാ​​നു​​ള്ള ആ​​ഗ്ര​​ഹ​​വു​​മൊ​​ക്കെ​​യാ​​വാം ഇ​​ത്ത​​രം ആ​​ഖ്യാ​​ന​​ങ്ങ​​ളെ ചു​​റ്റി​​പ്പ​​റ്റി​​നി​​ല്‍ക്കാ​​ൻ നാ​​യ​​ക​ന്മാ​​രെ പ്രേ​​രി​​പ്പി​​ച്ച​​ത്. പ​​ക്ഷേ, ഈ ​​പ്ര​​വ​​ണ​​ത അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച​​പ്പോ​​ള്‍ അ​​ത്യ​​ന്തം അ​​പ​​ക​​ട​​ക​​ര​​മാ​​യ വ്യ​​വ​​ഹാ​​ര​​മാ​​യി മാ​​റു​​ന്നു​​ണ്ട്. ജാ​​തി​ ത​​ന്മ​​യു​​ടെ (Caste Identity) അ​​ക്ര​​മോ​​ത്സു​​ക​വും ​അ​​ധി​​കാ​​ര​​നി​​ഷ്ഠ​​വു​​മാ​​യ വി​​ന്യാ​​സ​​മാ​​യി മ​​ധു​​ര ഫോ​​ര്‍മു​​ല സി​​നി​​മ​​ക​​ളെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ള്‍ നി​​യ​​ന്ത്ര​​ണാ​​തീ​​ത​​മാ​​യ സാ​​ന്നി​​ധ്യ​​മാ​​യി മാ​​റി. മ​​ല​​യാ​​ള​​സി​​നി​​മ​​യി​​ലും സ​​മാ​​ന​​വും കൗ​​തു​​ക​ക​​ര​​വു​​മാ​​യ മാ​​റ്റ​​ങ്ങ​​ള്‍ സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. താ​​ന്തോ​​ന്നി​​യും ത​​ന്നി​​ഷ്​​ട​​ക്കാ​​ര​​നും ഗ്രാ​​മ​​വാ​​സി​​യു​​മാ​​യ ജ​​യ​​കൃ​​ഷ്ണ​നാ​​ണ് ('തൂ​​വാ​​ന​​ത്തു​​മ്പി​​ക​​ള്‍', പ​​ത്മ​​രാ​​ജ​​ന്‍,1987), ഉ​​യ​​ര്‍ന്ന വി​​ദ്യാ​​ഭ്യാ​​സ​​വും നാ​​ഗ​​രി​​ക​​മാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ളും നേ​​ടി ജ​​ഗ​​ന്നാ​​ഥ​​നാ​​യി ('ആ​​റാം​​ത​​മ്പു​​രാ​​ന്‍', ഷാ​​ജി കൈ​​ലാ​​സ്,1997) തി​​രി​​ച്ചു​​വ​​ന്ന​​തെ​​ന്ന നി​​രീ​​ക്ഷ​​ണ​​മാ​​ണ് മ​​ധു​​രൈ ഫോ​​ര്‍മു​​ല സി​​നി​​മ​​ക​​ളെ​​ക്കു​​റി​​ച്ച് വി​​ശ​​ക​​ല​​നംചെ​​യ്യു​​മ്പോ​​ൾ ഓ​​ര്‍ക്കേ​​ണ്ട​​ത്.

ജാ​​തി​​യും അ​​ധി​​കാ​​ര​​വും: അ​​ക്ര​​മോ​​ത്സു​​ക​​ത​​യു​​ടെ പാ​​ഠ​​ങ്ങ​​ൾ

മ​​ധു​​രൈ ഫോ​​ര്‍മു​​ല സി​​നി​​മ​​യെ​​ന്നും 3M സി​​നി​​മ​​യെ​​ന്നും (Murder -കൊ​​ല​​പാ​​ത​​കം, Mayhem -അക്രമം Madurai -മ​​ധു​​ര) വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ച​​ല​​ച്ചി​​ത്ര​​ങ്ങ​​ൾ ജാ​​തി​​യു​​ടെ അ​​ധി​​കാ​​ര​​വും ഹിം​​സാ​​ത്മ​​ക​​ത​​യും ഉ​​റ​​പ്പി​​ക്കാ​​ൻ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ളെ മ​​ഹ​​ത്ത്വ​​വ​​ത്​​ക​​രി​​ക്കു​​ന്ന​​വ​​യാ​​ണ്.

ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യം ഒ​​ളി​​പ്പി​​ച്ചു​​വെ​​ച്ച വി​​വേ​​ച​​ന​​ത്തി​​െൻറ​​യും മേ​​ല്‍ജാ​​തി അ​​ഹ​​ന്ത​​യു​​ടെ​​യും അ​​പ​​ര​​ലോ​​ക​​ങ്ങ​ളെ ​മ​​റ​​യി​​ല്ലാ​​തെ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​വ​​യെ​​ന്ന നി​​ല​​യി​​ലാ​​ണ് ഈ ​​സി​​നി​​മ​​ക​​ൾ പ​​ഠി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത്. ത​​മി​​ഴ്നാ​​ടി​​െ​ൻ​റ ഭൂ​​മി​​ശാ​​സ്ത്ര​​വും ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​മെ​​ല്ലാം അ​​ലി​​ഖി​​ത​​മാ​​യ ജാ​​തി​​വ​​ഴ​​ക്ക​​ങ്ങ​​ളും അ​​ദൃ​​ശ്യ​​മാ​​യ അ​​തി​​രു​​ക​​ളാ​​ലും നി​​ർ​ണ​​യി​​ക്ക​​പ്പെ​​ട്ട​​താ​​ണ്. പ്ര​​ത്യേ​​കി​​ച്ചും തേ​​വ​​ർ (ക​​ള്ള​​ര്, മ​​റ​​വ​​ര്‍, മു​​ക്ക​​ള​​ത്തു​​റു​​ക​​ൾ ​എ​ന്നീ മൂ​​ന്ന്‍ ജാ​​തി​​വി​​ഭാ​​ഗ​​ങ്ങ​​ൾ ചേ​​ര്‍ന്ന​​ത്), ഗൗ​​ണ്ട​​ര്‍പോ​​ലു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ൾ ആ​​യോ​​ധ​​ന​​ക​​ല​​ക​ളി​​ല്‍ പ്രാ​​വീ​​ണ്യ​​മു​​ള്ള​​വ​​രും രാ​​ജ​​വം​​ശ​​വു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള മ​​ഹ​​ത്ത്വ​​പൂ​​ർ​ണ​​മാ​​യ ഭൂ​​ത​​കാ​​ല​​ത്തി​​ൽ അ​​ഭി​​ര​​മി​ക്കു​​ന്ന​​വ​​രു​​ടെ​​യും ആ​​ഖ്യാ​​ന​​ങ്ങ​​ളാ​​യാ​​ണ്​ മു​​ഖ്യ​​ധാ​​രാ​​വി​​മ​​ര്‍ശ​​ക​​രും പ്രേ​​ക്ഷ​​ക​​രും മ​​ധു​​രൈ സി​​നി​​മ​​ക​​ളെ ക​​ണ്ട​​ത്. ധീ​​ര​​ത​​യും (valour) അ​​ഭി​​മാ​​ന​​വും (honour) ഒ​​പ്പം മൂ​​ര്‍ച്ച​​യു​​ള്ള അ​​രി​​വാ​​ളും ചേ​​ര്‍ന്ന​​താ​​ണ് ഈ​ ​സി​​നി​​മ​​ക​​ളെ​​ങ്കി​​ലും ജാ​​തി​​യ​​ഭി​​മാ​​ന​​വും അ​​പ​​ര​​സ​​മൂ​​ഹ​​ങ്ങ​​ളോ​​ടു​​ള്ള വെ​​റു​​പ്പും അ​​ധി​​കാ​​ര​​മു​​റ​​പ്പി​​ക്ക​​ലു​​മാ​​ണ്​ ആ​​ത്യ​​ന്തി​​ക​​മാ​​യ ല​​ക്ഷ്യ​​മാ​​യി ഇ​​വ ക​​ണ്ട​​ത്. കാ​​ര്‍ഷി​​ക​​സ​​മൂ​​ഹ​​മാ​​യി പ​​രി​​വ​​ര്‍ത്ത​​ന​​പ്പെ​​ട്ട തേ​​വ​​ർ സ​​മു​​ദാ​യം ​ബ്രി​​ട്ടീ​​ഷു​കാ​​രു​​ടെ പ​​രി​​ഗ​​ണ​​ന​​ക​​ളി​​ലും ഔ​​ദ്യോ​​ഗി​​ക​ രേ​​ഖ​​ക​​ളി​​ലും കു​​റ്റ​​വാ​​ളി​​സ​​മൂ​​ഹ​​മാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ത​​ങ്ങ​​ളു​​ടെ​ മേ​​ല്‍ പ​​തി​​ച്ച ഭൂ​​ത​​കാ​​ല അ​​ട​​യാ​​ള​​ങ്ങ​​ളെ അ​​ദൃ​​ശ്യ​​മാ​​ക്കി മു​​ഖ്യ​ധാ​​രാ മേ​​ല്‍ജാ​​തി​ക​​ളു​​മാ​​യു​​ള്ള സ​​ഹ​​വാ​​സ​​ത്തി​​ലൂ​​ടെ വ​​ള​​രെ​​വേ​​ഗം ഈ ​​സ​​മൂ​​ഹം മു​​ന്നോ​​ട്ട് പോ​​യി. സി​​നി​​മ​​യി​​ല്‍ ഈ​ ​അ​​ഭി​​മാ​​ന​​ബോ​​ധം ആ​​ദ്യം പ്ര​​ക​​ട​​മാ​​യ​​ത് 'എ​​ൻ മ​​ക​​ൻ' (1974) എ​​ന്ന ചി​​ത്ര​​ത്തി​​ൽ ശി​​വാ​​ജി ഗ​​ണേ​​ശ​​ൻ ''എ​​ടാ ജാ​​തി​​യി​​ൽ ഞാ​​ൻ തേ​​വ​​ർ. ഞ​​ങ്ങ​​ളു​​ടെ കു​​ടും​​ബ​​ത്തെ​​യോ സ​​മു​​ദാ​​യ​​ത്തെ​​യോ തൊ​​ട്ടാ​​ൽ ത​​ല​​യ​​റു​​ത്തി​​ടു​''​മെ​​ന്ന്​ ആ​​ക്രോ​​ശ​​ത്തോ​​ടെ പ​​റ​​യു​​ന്ന​​തി​​ലാ​​ണെ​​ന്ന് നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട് (ദേ​​വ​​കി: 2019). ദ്രാ​​വി​​ഡ​​രാ​ഷ്​​ട്രീ​​യം പ്ര​​മേ​​യ​​മാ​​യ സി​​നി​​മ​​ക​​ളി​​ൽ ജാ​​തി ഒ​​ളി​​ച്ചു​​വെ​​ച്ച ഘ​​ട​​ക​​മാ​​യെ​ങ്കി​​ല്‍ 1990ക​​ളോ​​ടെ ഏ​​റ്റ​​വും തീ​​വ്ര​​മാ​​യ അ​​ഭി​​മാ​​ന​​ബോ​​ധ​​മാ​​യി സി​​നി​​മ​​ക​​ളു​​ടെ പേ​​രു​​ക​​ള്‍ക്കൊ​​പ്പം നാം ​​കാ​​ണു​​ന്നു. തേ​​വ​​ർ ജാ​​തി​​യു​​ടെ പോ​​രാ​​ട്ട​​ങ്ങ​​ള്‍ക്ക് നേ​​തൃ​​ത്വം​​വ​​ഹി​​ച്ച ഓ​​ൾ ഇ​​ന്ത്യ ഫോ​​ര്‍വേ​​ഡ്ബ്ലോ​​ക്ക് നേ​​താ​​വും സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​ പോ​​രാ​​ളി​​യു​​മാ​​യി​​രു​​ന്ന മു​​ത്തു​​രാ​​മ​​ലിം​​ഗ തേ​​വ​​രു​​ടെ (1908-63) ജ​​ന്മ​​ദി​​നം ഔ​​ദ്യോ​​ഗി​​ക​​മാ​​യി ആ​​ഘോ​​ഷി​​ക്കാ​​ന്‍ 1993​ൽ ​ജ​​യ​​ല​​ളി​​ത സ​​ര്‍ക്കാ​​ർ തീ​​രു​​മാ​​നി​​ച്ച​​ത്​ ത​​മി​​ഴ്നാ​​ട്ടി​​ലെ സാ​​മൂ​​ഹി​​ക​​ഘ​​ട​​ന​​യി​​ല്‍ വി​​പു​​ല​​മാ​​യ മാ​​റ്റം ഉ​​ണ്ടാ​​ക്കി. സ​​മാ​​ന്ത​​ര​​മാ​​യി​​ത്ത​​ന്നെ ദ​ലി​ത​രു​​ടെ സം​​ഘ​​ടി​​ത​​മാ​​യ ആ​​ത്മാ​​ഭി​​മാ​​ന പ്ര​​തി​​രോ​​ധ​​ങ്ങ​​ളും​ ന​​ട​​ക്കു​​ന്നു​​ണ്ട്. 'തേ​​വ​​ര്‍ മ​​ക​​ൻ' (1992), 'ചി​​ന്ന ഗൗ​​ണ്ട​​ര്‍' (1992), 'തേ​​വ​​ര്‍ വീ​​ട്ടു​പെ​​ണ്ണ്‍' (1992), 'പെ​​രി​​യ ഗൗ​​ണ്ട​​ര്‍ പെ​​ണ്ണ്‍' (1992), 'കി​​ഴ​​ക്ക് സീ​​മ​​യി​​ലെ' (1993), 'നാ​​ട്ടാ​​മൈ' (1994), 'മാ​​പ്പി​​ള ഗൗ​​ണ്ട​​ര്‍' (1997), 'ഭാ​​ര​​തി​​ക്ക​​ണ്ണ​​മ്മ' (1997), 'കു​​ങ്കു​​മ​​പ്പൊ​​ട്ട് ഗൗ​​ണ്ട​​ര്‍' (1998), 'വി​​രു​​മാ​​ണ്ടി' (2004) തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളെ​​ല്ലാം തേ​​വ​​ര്‍ -ഗൗ​​ണ്ട​​ര്‍ അ​​ഭി​​മാ​​ന​​ബോ​​ധ​​ത്തെ​​യും അ​​ക്ര​​മോ​​ത്സു​​ക​​ ജാ​​തി​​വ്യ​​വ​​ഹാ​​ര​​ങ്ങ​​ളെ​​യും ഉ​​റ​​പ്പി​​ച്ച​​വ​​യാ​​ണ്. ഗ്രാ​​മ​​ജീ​​വി​​ത​​ത്തി​​ലെ നി​​ർ​ണാ​​യ​​ക​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തും ഗ്രാ​​മ​​സ​​ഭ​​ക​​ളും കൈ​​കാ​​ര്യം ചെ​​യ്യാ​​ന്‍ ഭ​​ര​​ണ​​പ​​ര​​മാ​​യി അ​​ധി​​കാ​​ര​​മു​​ള്ള​​പ്പോ​​ഴും ഇ​​ത്ത​​രം സി​​നി​​മ​​ക​​ളി​​ൽ പ്ര​​ബ​​ല​​മാ​​യ ജാ​​തി​​ക​​ളു​​ടെ മു​​ന്‍കൈ​​യി​​ലു​​ള്ള നാ​​ട്ടു​​കൂ​​ട്ട​​ങ്ങ​​ൾ 'നീ​​തി​​യും ന്യാ​​യ​​വും' ന​​ട​​പ്പാ​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണ്. 'ഭാ​​ര​​തി​​ക്ക​​ണ്ണ​​മ്മ' (ചേ​​ര​​ന്‍, 1997)യി​​ല്‍ ദേ​​വ​​ർ​പാ​​ള​​യ​​ത്തി​​ലെ വെ​​ള്ള​​സ്വാ​​മി തേ​​വ​​ർ ഒ​​രു ഗ്രാ​​മ​​ക്കൂ​​ട്ട​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ദീ​​ര്‍ഘ​​മാ​​യ പ്ര(​​സം)ഭാ​​ഷ​​ണം ഈ ​​ജാ​​തി​​യ​​ധി​​കാ​​ര​​ത്തി​​െ​ൻ​റ പ്രാ​​മാ​​ണ്യം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു മു​​ക​​ളി​​ല്‍ ന​​ട​​ത്തു​​ന്ന പ്ര​​ക​​ട​​മാ​​യ​​ നീ​​ക്ക​​ത്തി​​െ​ൻ​റ മി​​ക​​ച്ച മാ​​തൃ​​ക​​യാ​​ണ്. മ​​ധു​​ര​​ക്ക​​ടു​​ത്തു​​ള്ള മേ​​ല​​വ​​ള​​വ് പ​​ഞ്ചാ​​യ​​ത്തി​​ൽ തെ​​രഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ദ​ലി​ത​നാ​​യ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​റി​​നെ​​യു​​ള്‍പ്പെ​​ടെ ആ​​റു​​പേ​​രെ അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല​​ചെ​​യ്ത​​ത് ഇ​​തേ​​കാ​​ല​​ത്ത് (1997 ജൂ​​ണ്‍ 30) ത​​ന്നെ​​യാ​​ണെ​​ന്ന​​ത് ശ്ര​​ദ്ധി​​ക്കേ​​ണ്ട​​തു​​ണ്ട്.


അ​​ധി​​കാ​​ര​​മെ​​ന്ന​​ത് ജ​​നാ​​ഭി​​ലാ​​ഷ​​ത്തി​​െ​ൻ​റ പ്ര​​ക​​ട​​ന​​മാ​​കാ​​തെ പ​​ഴ​​യ​​വ്യ​​വ​​സ്ഥ​​യെ സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ക​​വ​​ച​​മാ​​യി ഇ​​ന്ത്യ​​യി​​ലെ മേ​​ല്‍ജാ​​തി​​സ​​മൂ​​ഹ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്ന് അം​​ബേ​​ദ്‌​​ക​​ർ ഭ​​ര​​ണ​​ഘ​​ട​​നാ​​നി​​ർ​മാ​​ണ സ​​ഭ​​യി​​ലെ ച​​ര്‍ച്ച​​ക​​ളി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. ഗാ​​ന്ധി​​യു​​ടെ ആ​​ദ​​ര്‍ശ​​ഗ്രാ​​മ​​ങ്ങ​​ളു​​ടെ പ​​രി​​മി​​തി​​യും വി​​മ​​ര്‍ശ​​ന​​വു​​മാ​​യി അ​​ദ്ദേ​​ഹം നി​​ര​​ന്ത​​രം ഉ​​ന്ന​​യി​​ച്ച​​തി​​െ​ൻ​റ കാ​​ര​​ണം ജാ​​തി​​യു​​ടെ അ​​ട​​ഞ്ഞ​ വ്യ​​വ​​സ്ഥ​​യും ആ​​ധു​​നി​​ക​​വ​​ത്​​ക​ര​​ണ​​ത്തി​​െ​ൻ​റ​​യും പ​​രി​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ​​യും വി​​രു​​ദ്ധ​​പ​​ക്ഷ​​ത്ത് നി​​ല്‍ക്കു​​ന്ന ഒ​​ന്നാ​​ണ് ഗ്രാ​​മ​​ഘ​​ട​​ന​​യെ​​ന്ന്‍ മ​​ന​​സ്സി​​ലാ​​ക്കി​​യ​​തു​​കൊ​​ണ്ടാ​​ണ്. മ​​ധു​​ര​ ഫോ​​ര്‍മു​​ല സി​​നി​​മ​​ക​​ളി​​ൽ ഒ​​രേ​ ശ​​ബ്​​ദ​​വും ഒ​​രേ​ മു​​ഖ​​വു​​മാ​​യി പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ന്ന ഒ​​റ്റ​​യാ​​ള്‍സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യി മാ​​റു​​ന്ന നാ​​യ​​ക​​ന്മാ​​രെ കാ​​ണാം. ശാ​​രീ​​രി​​ക​​മാ​​യ ആ​​ണ​​ത്ത​​മെ​​ന്ന ഘ​​ട​​ക​​മാ​​ണ് മ​​റ്റു​​ള്ള​​വ​​ര്‍ക്ക് സ്വീ​​കാ​​ര്യ​​ത​​യു​​ള്ള​​വ​​രാ​​ക്കി ഇ​​വ​​രെ മാ​​റ്റു​​ന്ന​​ത്. 'വി​​രു​​മാ​​ണ്ടി' (2004, ക​​മ​​ൽ​​ഹാ​​സ​​ന്‍) ഈ ​ആ​​ണ​​ത്ത ജാ​​തി​പ്ര​​ദ​​ര്‍ശ​​ന​​ത്തി​​െ​ൻ​റ മി​​ക​​ച്ച മാ​​തൃ​​ക​​യാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​വു​​ന്ന സി​​നി​​മ​​യാ​​ണ്.

സി​​നി​​മ​​യു​​ടെ (കാ​​ഴ്​​ച​​യു​​ടെ) മാ​​റു​​ന്ന ലോ​​കം

2010നു​​ശേ​​ഷം, പ്ര​​ത്യേ​​കി​​ച്ച് പാ ​​ര​​ഞ്ജി​​ത്ത്, വെ​​ട്രി​​മാ​​ര​​ന്‍, മാ​​രി സെ​​ല്‍വ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​രി​​ലൂ​​ടെ ത​​മി​​ഴ് സി​​നി​​മാ​​രം​​ഗ​​ത്തു​​ണ്ടാ​​യ മാ​​റ്റ​​ത്തെ ഗൗ​​ര​​വ​​മാ​​യി വി​​ശ​​ക​​ല​​നംചെ​​യ്യു​​മ്പോ​​ൾ ഈ ​​ലേ​​ഖ​​ന​​ത്തിെ​ൻ​റ ​തു​​ട​​ക്ക​​ത്തി​​ല്‍ സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ രാ​ഷ്​​ട്രീ​​യ​​പ്ര​​ക്രി​​യ​​ക​​ളി​​ലും ആ​​ശ​​യ​​സം​​വാ​​ദ​​ങ്ങ​​ളി​​ലും ത​​മി​​ഴ്നാ​​ട്ടി​​ൽ ഉ​​യ​​ര്‍ന്നു​​വ​​രു​​ന്ന പു​​തി​​യ പ​​രി​​വ​​ര്‍ത്ത​​ന​​ങ്ങ​​ൾ കാ​​ണാം. മ​​റ്റേ​​തൊ​​രു സ​​മൂ​​ഹ​​ത്തി​​ലെ​​യും​​പോ​​ലെ സി​​നി​​മ സാ​​മൂ​​ഹി​ക​​മാ​​യ ഇ​ച്ഛ​​ക​​ളെ​​യും ഉ​​ത്ക​​ണ്​​ഠ​​ക​​ളെ​​യും ഉ​​ള്‍ക്കൊ​​ള്ളു​​ക​​യും പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​യാ​​യി ഇ​​വി​​ടെ​​യും മാ​​റി​​യി​​ട്ടു​​ണ്ട്.​ പ്ര​​മേ​​യം, ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സാ​​മൂ​​ഹി​​ക​​യി​​ട​​ങ്ങ​​ള്‍, അ​​വ​​രു​​ടെ​​ത​​ന്നെ ക​​ഥ​​യി​​ലെ നി​​ല (position), സി​​നി​​മ​​യി​​ലെ ദൃ​​ശ്യ​​പ​​രി​​ച​​ര​​ണ​​ങ്ങ​​ളി​​ലു​​ണ്ടാ​​കു​​ന്ന പ്ര​​തി​​നി​​ധാ​​ന​​പ​​ര​​മാ​​യ വ്യ​​തി​​രി​​ക്ത​​ത​​ക​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ഴാ​​ണ്​ പു​​തി​​യ വി​​ച്ഛേ​​ദ​​ങ്ങ​​ളെ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ക. മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന​​തു​​പോ​​ലെ ന​​ഗ​​ര -ഗ്രാ​​മ​​ജീ​​വി​​തം, പ്ര​​ണ​​യം, തൊ​​ഴി​​ല്‍രാ​​ഹി​​ത്യം, അ​​ധി​​കാ​​ര ശ​​ക്തി​​ക​​ളു​​ടെ പ​​ല​​വി​​ധ​​മാ​​യ ചൂ​​ഷ​​ണ​​ങ്ങ​​ൾ, സാ​​മ്പ​​ത്തി​​ക​​മാ​​യ അ​​സ​​മ​​ത്വം എ​​ന്നി​​വ​​യൊ​​ക്കെ​​യാ​​ണ് സി​​നി​​മ​​ക​​ളു​​ടെ പ്ര​​മേ​​യ​​മെ​​ങ്കി​​ലും അ​​വ​​യി​​ലൂ​​ടെ പ​​റ​​യു​​ന്ന ക​​ഥ​​യും ആ​​ശ​​യ​​ലോ​​ക​​വും വ്യ​​ത്യ​​സ്ത​​മാ​​യി പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ത് ദ്രാ​​വി​​ഡ​​രാ​ഷ്​​ട്രീ​​യ​​ത്തി​​െ​ൻ​റ​​യും പി​​ന്നീ​​ടു​​ണ്ടാ​​യ ജാ​​തി​​പ്രാ​​മാ​​ണ്യ​​ത്തി​​െ​ൻ​റ​​യും ആ​​ഖ്യാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നും മൗ​​ലി​​ക​​മാ​​യും വേ​​റി​​ട്ടു​​നി​​ല്‍ക്കു​​ന്നു​​ണ്ടെ​​ന്നു പ​​റ​​യാം.


ഭൂ​​മി​​യു​​ടെ രാ​ഷ്​​ട്രീ​​യം, പ​​ര​​മ്പ​​രാ​​ഗ​​ത​ സം​​സ്​​കാ​​ര​​ത്തി​​െ​ൻ​റ ഏ​​ക​​ശി​​ലാ​​ത്മ​​ക​​ത​​യി​​ല്‍നി​​ന്നും ക​​ല​​ര്‍പ്പു​​ക​​ളി​ലേ​​ക്കു​​ള്ള മാ​​റ്റം, നാ​​ഗ​​രി​​ക​​ദ​​രി​​ദ്ര​​രു​​ടെ (urban poor) സ്ഥ​​ല​​പ​​ര​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ പാ​​ര്‍ശ്വ​​വ​​ത്​​ക​​ര​​ണം, കീ​​ഴാ​​ള​​സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ച​​രി​​ത്ര​​ത്തെ​​യും അ​​വ​​രി​​ലെ വി​​മോ​​ച​​ന​ നേ​​തൃ​​ത്വ​​ങ്ങ​​ളെ​​യും അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​നു​​ള്ള ആ​​ഗ്ര​​ഹം, അ​​കാ​​ൽ​പ​​നി​​ക​​മാ​​യ ഗ്രാ​​മ​​ങ്ങ​​ളി​​ലെ ജീ​​വി​​ത​​ത്തി​​െ​ൻറ പ്ര​​തി​​നി​​ധാ​​നം, പൊ​​ലീ​​സി​​െ​ൻ​റ വ​​യ​​ല​​ന്‍സ്, വി​​ദ്യാ​​ഭ്യാ​​സ​​വും സാ​​മൂ​​ഹി​​ക​​നീ​​തി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധം, ആ​​ധു​​നി​​ക ജ​​നാ​​ധി​​പ​​ത്യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പു​​റ​​ന്ത​​ള്ള​​ൽ പ്ര​​ക്രി​​യ​​ക​​ൾ തു​​ട​​ങ്ങി​​യ ഘ​​ട​​ക​​ങ്ങ​​ളാ​​ണ്​ ത​​മി​​ഴ് സി​​നി​​മ​​ക​​ളു​​ടെ പു​​തി​​യ ആ​​ഖ്യാ​​ന​​ങ്ങ​​ളെ നി​​ർ​ണ​​യി​​ക്കു​​ന്ന​​തെ​​ന്ന് പ​​റ​​യാം. ഇ​​തു​​കൂ​​ടാ​​തെ ജ​​ന​​പ്രി​​യ​​ത​​യെ സ്വാ​​ധീ​​നി​​ക്കു​​ന്ന ത​​ര​​ത്തി​ലു​​ള്ള സി​​നി​​മ​​ക​​ളും ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. മ​​ധ്യ​​വ​​ര്‍ഗ -മേ​​ല്‍ജാ​​തി​​സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​വും ഐ.​​ടി പ്ര​ഫ​​ഷ​ന​​ലു​​ക​​ളു​​ടെ പ്ര​​ണ​​യ​​വും തൊ​​ഴി​​ല്‍പ​​ര​​മാ​​യ സ​​ങ്കീ​​ര്‍ണ​​ത​​ക​​ളു​​മൊ​​ക്കെ ഇ​​ത്ത​​ര​​ത്തി​​ൽ വ​​ന്നു​​പോ​​കു​​ന്ന ക​​ഥ​​ക​​ളാ​​ണ്.

ഭൂ​​മി​​യെ​​ന്ന അ​​വ​​കാ​​ശം

വി​​ശു​​ദ്ധ​​മാ​​യ പൂ​​ജ്യ​​വ​​സ്തു​​വാ​​യും വി​​ധേ​​യ​​ത്വ​​പൂ​​ർ​ണ​​മാ​​യ കാ​​ര്‍ഷി​​ക​​വേ​​ല​​യു​​ടെ ഭൂ​​ത​​കാ​​ല​​വും ചേ​​ര്‍ന്നു​​ള്ള സ​​ങ്ക​​ൽ​പ​​ത്തി​​ല്‍നി​​ന്നും മാ​​റി ഭൂ​​മി അ​​ധി​​കാ​​ര​​ത്തി​​െ​ൻ​റ​​യും സാ​​മൂ​​ഹി​​ക​​മാ​​യ അം​​ഗീ​​കാ​​ര​​ത്തി​​െ​ൻ​റ​​യും പ്ര​​തീ​ക​​മാ​​ണെ​​ന്ന ആ​​ശ​​യം സി​​നി​​മ​​ക​​ളു​​ടെ കേ​​ന്ദ്ര ആ​​ശ​​യ​​മാ​​യി മാ​​റു​​ന്നു​​ണ്ട്. ജാ​​തി​​വ്യ​​വ​​സ്ഥ​​യു​​ടെ അ​​ധി​​കാ​​ര​ത്തെ​​യും ച​​രി​​ത്ര​​പ​​ര​​മാ​​യ അ​​തി​​െ​ൻ​റ കാ​​ര്‍ക്ക​​ശ്യ​​ത്തെ​​യും ഉ​​റ​​പ്പി​​ക്കു​​ന്ന​​തി​​ൽ അ​​ടി​​മ​​ത്ത​​ത്തി​​െ​ൻ​റ ഭൂ​​ത​​കാ​​ല​​വും കൂ​​ലി​​യ​​ടി​​മ​​ത്ത​​മാ​​യും ഇ​​ന്നും തു​​ട​​രു​​ന്ന വ്യ​​വ​​ഹാ​​ര​​ങ്ങ​​ളും നി​​ർ​ണാ​യ​​ക​​മാ​​യ പ​​ങ്കുവ​​ഹി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​ൻ ​അ​ഡ​്​​മി​​നി​​സ്​​ട്രേ​റ്റി​​വ് ഓ​​ഫി​സ​​റും ഭാ​​ഷാ​​പ​​ഠി​​താ​​വു​​മാ​​യി​​രു​​ന്ന എ​​ഫ്.​​ഡ​​ബ്ല്യു.​ എ​​ല്ലീ​​സ് 1818ലെ ​​ഒ​​രു കു​​റി​​പ്പി​​ല്‍, ത​​മി​​ഴ്നാ​​ട്ടി​​ലെ പ​​റ​​യ​​സ​​മു​​ദാ​​യ​​മാ​​ണ് യ​​ഥാ​​ർ​ഥ​​ത്തി​​ൽ മ​​ണ്ണി​​െ​ൻ​റ അ​​വ​​കാ​​ശി​​ക​​ളെ​​ന്ന്‍ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട് (ഗോ​​റി​ങ്​: 2005: 172). ഇ​​തി​​നു​ശേ​​ഷം, പു​​തി​​യ​ കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ദ​​ലി​ത്‌ പ്ര​​സ്ഥാ​​ന​​ങ്ങ​​ളും ആ​​ക്​​ടി​​വി​​സ​​വും ഭൂ​​മി​​ക്ക് മേ​​ലു​​ള്ള ത​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ത്തെ​​ക്കു​​റി​​ച്ച് ക​​ണി​​ശ​​മാ​​യ നി​​ല​​പാ​​ടു​​ള്ള​​വ​​രാ​​ണെ​​ന്നും അ​​താ​​ണ്‌ അ​​വ​​രു​​ടെ രാ​ഷ്​​ട്രീ​​യ​​ദി​​ശ​​യെ നി​​ർ​ണ​​യി​​ക്കു​​ന്ന​​തെ​​ന്നും ഹു​​ഗോ ഗോ​​റി​ങ്​ എ​​ഴു​​തു​​ന്നു. 'മ​​ദ്രാ​​സ്' (പാ.​ ​ര​​ഞ്ജി​​ത്ത്, 2014), 'അ​​സു​​ര​​ന്‍' (വെ​​ട്രി​​മാ​​ര​​ന്‍, 2019), 'ക​​ർ​ണ​​ൻ' (2021, മാ​​രി സെ​​ല്‍വ​​രാ​​ജ്), 'മെ​​ര്‍ക്ക് തൊ​​ട​​ര്‍ച്ചി മ​​ലൈ' (ലെ​​നി​​ന്‍ ഭാ​​ര​​തി, 2017) തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളി​​ല്‍ ശ​​ക്ത​​മാ​​യി ഉ​​ന്ന​​യി​​ക്കു​​ന്ന​​ത് ഭൂ​​മി​​യും അ​​ധി​​കാ​​ര​​വും ത​​മ്മി​​ലു​​ള്ള രാ​ഷ്​​ട്രീ​​യ​​മാ​​ണ്.


പൊ​​തു​ ഇ​​ട​​ങ്ങ​​ള്‍ക്ക് വേ​​ണ്ടി കാ​​ല​​ങ്ങ​​ളാ​​യി നി​​ല​​നി​​ല്‍ക്കു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ച​​രി​​ത്ര​​മാ​​ണ് ദ​ലി​ത​ര്‍ക്കു​​ള്ള​​ത്. ത​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​ര​​വും സ്വ​​ത്തും പ​​ല​​ത​​രം ത​​ന്ത്ര​​ങ്ങ​​ളി​​ലൂ​​ടെ മേ​​ല്‍ജാ​​തി​​സ​​മൂ​​ഹ​​ങ്ങ​​ൾ കൈ​ക്ക​​ലാ​​ക്കി​​യ ശേ​​ഷം അ​​നു​​സ​​ര​​ണ​​യു​​ള്ള​​തും വി​​ല​​കു​​റ​​ഞ്ഞ​​തു​​മാ​​യ അ​​ധ്വാ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി മാ​​ത്രം പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​െ​ൻ​റ രോ​​ഷം പ്ര​​ക​​ട​​മാ​​ണ്. മ​​ദ്രാ​​സ് എ​​ന്ന സി​​നി​​മ, ചെ​​ന്നൈ ന​​ഗ​​രം കെ​​ട്ടി​​പ്പൊ​​ക്കി​​യ​​വ​​ർ ത​​ങ്ങ​​ളാ​​ണെ​​ന്നും റി​​പ്പ​​ൺ ബി​​ല്‍ഡി​ങ്ങി​െൻ​റ (കോ​​ർ​പ​​റേ​​ഷ​​ൻ കെ​​ട്ടി​​ടം) ചു​​വ​​രി​​ലെ ഓ​​രോ ഇ​​ഷ്​​ടി​​ക​​യും ത​​ങ്ങ​​ളു​​ടെ പി​​താ​​ക്ക​​ന്മാ​​രു​​ടെ വി​​യ​​ര്‍പ്പി​​െ​ൻ​റ ഫ​​ല​​മാ​​ണെ​​ന്നും വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന പാ​​ട്ടി​​ലൂ​​ടെ​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ശ​​രീ​​ര​​വും സ്വ​​പ്ന​​ങ്ങ​​ളും അ​​ത്ര​​ത്തോ​​ളം കൂ​​ടി​ ചേ​​ര്‍ന്ന ഈ ​​ന​​ഗ​​ര​​ത്തി​ല്‍നി​​ന്ന് ആ​​ര്‍ക്കാ​​ണ് ഞ​​ങ്ങ​​ളെ പ​​റി​​ച്ചെ​​റി​​യാ​​ൻ ക​​ഴി​​യു​​ക​​യെ​​ന്ന ചോ​​ദ്യ​​മാ​​ണ് അ​​തി​​ലൂ​​ടെ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. 'കാ​​ലാ' എ​​ന്ന സി​​നി​​മ​​യി​​ൽ ആ​​വ​​ര്‍ത്തി​​ക്കു​​ന്ന, മു​​ദ്രാ​​വാ​​ക്യംപോ​​ലെ മു​​ഴ​​ങ്ങു​​ന്ന വാ​​ച​​ക​​മാ​​യി ഭൂ​​മി ഞ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണ് എ​​ന്ന​​ത് മാ​​റു​​ന്നു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ലെ ഭൂ​​മി​​യു​​ടെ മേ​​ലു​​ള്ള ദ​ലി​ത​രു​​ടെ​​യും കീ​​ഴാ​​ള​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം വ​​ള​​രെ കു​​റ​​വാ​​ണ്. സ​​മീ​​പ​​കാ​​ല​ത്ത്​ ​ഏ​​റെ ച​​ര്‍ച്ച​​പ്പെ​​ട്ട 'ജ​​യ് ഭീം' ​​സി​​നി​​മ​​യി​​ൽ ആ​​വി​​ഷ്​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​രു​​ള​​രാ​​യ ആ​​ദി​​വാ​​സി വി​​ഭാ​ഗ​​ത്തി​​ലെ 89 ശ​ത​മാ​നം ആ​​ളു​​ക​​ളും ഭൂ​​ര​​ഹി​​ത​​രാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. (ല​​ക്ഷ്മ​​ണ്‍, അ​​പ​​രാ​​ജ​​യ്: 2021). അ​​തു​​പോ​​ലെ ന​​ഗ​​ര​​വാ​​സി​​ക​​ളാ​​യ ദ​ലി​ത​രെ​​യും പാ​​വ​​പ്പെ​​ട്ട​​വ​​രെ​​യും നി​​ര്‍ബ​​ന്ധി​​ത​​മാ​​യി കു​​ടി​​യൊ​​ഴി​​പ്പി​​ച്ച്​ ന​​ഗ​​ര​​ത്തി​​നു​ വെ​​ളി​​യി​​ലു​​ള്ള പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നു​​വേ​​ണ്ടി നി​​ർ​മി​​ച്ച ഫ്ലാ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​റ്റു​​ന്നു.

ക​​ഴി​​ഞ്ഞ ര​​ണ്ടു ദ​​ശ​​ക​​ങ്ങ​​ളി​​ലാ​​യി ഇ​​ത്ത​​ര​​ത്തി​​ൽ ചെ​​ന്നൈ ന​​ഗ​​ര​​ത്തി​​ല്‍നി​​ന്ന്​ പ​​റി​​ച്ചു​​ന​​ട​​പ്പെ​​ട്ട​​വ​​ർ 55,000ത്തോ​​ളം കു​​ടും​​ബ​​ങ്ങ​​ള്‍ ആ​​ണെ​​ന്നും വി​​ശ​​ദീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട് (കാ​​രേ​​ന്‍: 2021). സ്വ​​ന്തം ജീ​​വി​​ത​​വൃ​​ത്തി​യി​​ല്‍നി​​ന്നും സ​​ഹ​​വാ​​സി​​ക​​ളി​​ല്‍നി​​ന്നും ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യി​​ല്‍നി​​ന്നും ബ​​ലം​​പ്ര​​യോ​​ഗി​​ച്ചു ന​​ട​​ത്തു​​ന്ന സ്ഥ​​ലം​​മാ​​റ്റ​​ത്തി​​ലൂ​​ടെ പു​​തി​​യ ഇ​​ട​​ങ്ങ​​ളി​​ൽ അ​​ന്യ​​രാ​​വു​​ക​​യാ​​ണ് സം​​ഭ​​വി​​ക്കു​​ക. ഇ​​തു​​ണ്ടാ​​ക്കു​​ന്ന അ​​പ​​മാ​​ന​ങ്ങ​​ളും അ​​സ്ഥി​​ര​​ത​​ക​​ളും സ്വ​​ത്വ​​സം​​ഘ​​ര്‍ഷ​​ങ്ങ​​ളു​​മെ​​ല്ലാം പ്ര​​മേ​​യ​​പ​​ര​​മാ​​യി ഉ​​ള്‍ക്കൊ​​ള്ളു​​ന്ന​​തു​​കൊ​​ണ്ടാ​​ണ്​ ദ​ലി​​ത് ചെ​​റു​​പ്പ​​ക്കാ​​രു​​ടെ​ കൂ​​ട്ട​​ത്തി​​ല്‍നി​​ന്നും രാ​ഷ്​​ട്രീ​​യ​​മാ​​യി ഉ​​യ​​ര്‍ന്നു​​വ​​ന്ന അ​​ന്‍പ് (ക​​ളി​​യ​​ര​​സ​​ന്‍) എ​​ന്ന ക​​ഥാ​​പാ​​ത്രം ''ഇ​​ത് കേ​​വ​​ല​​മാ​​യ ചു​​വ​​രി​​െ​ൻ​റ പ്ര​​ശ്ന​​മ​​ല്ല. അ​​ധി​​കാ​​ര​​ത്തി​​െ​ൻ​റ പ്ര​​ശ്ന​​മാ​​ണ്'' എ​​ന്ന് ചു​​റ്റു​​മു​​ള്ള​വ​​രോ​​ട് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. 'അ​​സു​​ര​​ൻ' എ​​ന്ന സി​​നി​​മ​​യി​​ലാ​​ക​​ട്ടെ അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട ഭൂ​​മി​​ക്കു​​വേ​​ണ്ടി​​യു​​ള്ള​ നി​​യ​​മ​​പ​​ര​​മാ​​യ നീ​​ക്ക​​ങ്ങ​​ളും പൊ​​തു​​പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും സ​​വി​​ശേ​​ഷ​​മാ​​യ ആ​​ഖ്യാ​​ന​​മാ​​യി വി​​ക​​സി​​ക്കു​​ന്നു​ണ്ട്. ​തെ​​ക്കൂ​രു​​കാ​​രാ​​യ ശി​​വ​​സാ​​മി​​യു​​ടെ (ധ​​നു​​ഷ്) കു​​ടും​​ബ​​വും വ​​ട​​ക്കൂ​​രു​​കാ​​രാ​​യ ന​​ര​​സിം​​ഹ​​െ​ൻ​റ (ആ​​ടു​ക​​ളം ന​​രേ​​ന്‍) കു​​ടും​​ബ​​വും ത​​മ്മി​​ലു​​ള്ള ക​​ല​​ഹ​​ത്തി​​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​വും ഭൂ​​മി​​യാ​​ണ്. ശി​​വ​​സാ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള മൂ​​ന്ന്‍ ഏ​​ക്ക​​ർ ഭൂ​​മി സ്വ​​ന്തം ഫാ​​ക്ട​​റി​​ക്കു വേ​​ണ്ടി കി​​ട്ടാ​​തെ​​വ​​രു​​ന്ന​​തി​​െ​ൻ​റ രോ​​ഷ​​വും അ​​ക്ര​​മ​​വു​​മാ​​ണ് മേ​​ല്‍ജാ​​തി​​ക്കാ​​ര​​നാ​​യ ന​​ര​​സിം​​ഹ​​ൻ ന​​ട​​ത്തു​​ന്ന​​ത്. ശി​​വ​​സാ​​മി​​യു​​ടെ ചെ​​റു​​പ്പ​​കാ​​ല​ത്താ​​ക​​ട്ടെ അ​​യാ​​ളു​​ടെ ചേ​​ട്ട​​ന്‍ ക​​മ്യൂ​​ണി​​സ്​​റ്റു​കാ​​ര​​നും വ​​ക്കീ​​ലു​​മാ​​യ വേ​​ണു​​ഗോ​​പാ​​ൽ ശേ​​ഷാ​​ദ്രി​​യു​​മാ​​യി (പ്ര​​കാ​​ശ് രാ​​ജ്) ചേ​​ർന്ന്​ അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട പ​​ഞ്ച​​മി​​നി​​ല​​ത്തി​​നു​​വേ​​ണ്ടി (Panchami Land) പോ​​രാ​​ട്ട​​ങ്ങ​​ൾ ത​​െ​ൻ​റ ജോ​​ലി​​യെ​​യും പൊ​​തു​​ജീ​​വി​​ത​​ത്തെ​​യും അ​​പ​​ക​​ട​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി ദൃ​​ശ്യ​​വ​​ത്​​ക​​രി​​ക്കു​​ന്നു. ജീ​​വി​​ത​​ത്തി​​െ​ൻ​റ ഭൂ​​ത​​കാ​​ല​​ത്തി​​ല്‍ അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട ഭൂ​​മി തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ ധീ​​ര​​മാ​​യി പോ​​രാ​​ടു​​ന്ന ഒ​​രാ​​ളാ​​യി ശി​​വ​​സാ​​മി​​യെ കാ​​ണു​​മ്പോ​​ള്‍ പി​​ന്നീ​​ട് സ്വ​​ന്തം ഭൂ​​മി സം​​ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ദു​​ര്‍ബ​​ല​​നാ​​യി അ​​ദ്ദേ​​ഹ​​ത്തെ പ്രേ​​ക്ഷ​​ക​​ർ കാ​​ണു​​ന്നു.

ബ്രി​​ട്ടീ​​ഷു​കാ​​രു​​ടെ ഭ​​ര​​ണ​​കാ​​ല​​ത്ത് ത​​മി​​ഴ് നാ​​ട്ടി​​ലെ ദ​ലി​ത​രു​​ടെ ഭൂ​​രാ​​ഹി​​ത്യം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി വി​​ത​​ര​​ണം​ചെ​​യ്ത പ​​ഞ്ച​​മി​നി​​ല​​ത്തെ​​ക്കു​​റി​​ച്ച് ഗൗ​​ര​​വ​​മാ​​യ പ​​ഠ​​ന​​ങ്ങ​​ൾ (എ​​സ്.​ ആ​​ന​​ന്ദി: 2000, ജെ​​റോം​സാം​​രാ​​ജ്: 2006) ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. 1892ൽ ​ചെ​​ങ്ക​​ൽ​പേ​​ട്ട് ക​​ല​​ക്ട​​ർ ആ​​യി​​രു​​ന്ന ജെ.​​എ​​ച്ച്.​​എ. ട്രെ​​മ​​ന്‍ഹീ​​രെ ചെ​​ങ്ക​​ൽ​പേ​​ട്ടി​​ലെ പ​​റ​​യ​​രെ സം​​ബ​​ന്ധി​​ച്ച് സ​​മ​​ര്‍പ്പി​​ച്ച (Notes on Pariahs of Chengleput) റി​​പ്പോ​​ര്‍ട്ടിെ​ൻ​റ ​അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ദ​ലി​ത​രു​​ടെ ജീ​​വി​​തം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നാ​​യി ഭൂ​​മി അ​​നു​​വ​​ദി​​ച്ച​​ത്. ദ​​ലി​ത​ര്‍ക്ക് ആ ​​ഭൂ​​മി വാ​​ങ്ങാ​​നോ കൈ​​മാ​​റ്റം​​ചെ​​യ്യാ​​നോ നി​​യ​​മം അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ലും പ​​ല​​വി​​ധ​​മാ​​യ കാ​​ര​ണ​​ങ്ങ​​ളാ​​ല്‍ അ​​ത് ന​​ഷ്​​ട​​പ്പെ​​ടു​​ക​​യു​​ണ്ടാ​​യി. അ​​തി​​െ​ൻ​റ കാ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഇ​​പ്ര​​കാ​​രം വി​​ശ​​ദീ​​ക​​രി​​ക്കപ്പെ​​ടു​​ന്നു: ഒ​​ന്ന്, ചി​​ല​​ര്‍ ഭൂ​​മി വി​​ല​​യ്ക്ക് വി​​റ്റു. ര​​ണ്ട്,​ വ​​ണ്ണി​​യാ​​ര്‍മാ​​രി​​ല്‍നി​​ന്ന്​​ ക​​ടം വാ​​ങ്ങി​​യ പ​​ണം തി​​രി​​കെ​ ന​​ല്‍കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ അ​​വ​​ർ ബ​​ല​​മാ​​യി ഭൂ​​മി പി​​ടി​​ച്ചെ​​ടു​​ത്തു. മൂ​​ന്ന്,​ കൃ​​ഷി ചെ​​യ്യാ​​തെ​​യും യ​​ഥാ​​സ​​മ​​യം റ​​വ​​ന്യൂ വ​​കു​​പ്പി​​ല്‍ ക​​രം അ​​ട​​യ്​ക്കാ​​തെ​​യു​​മി​​രു​​ന്ന​​തി​​നാ​​ൽ ലേ​​ല​​ത്തി​​ൽ ഭൂ​​മി ന​​ഷ്​​ട​​മാ​​യി (സാം ​​രാ​​ജ്: 2006). മേ​​ല്‍ജാ​​തി സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ കൗ​​ശ​​ല​​ങ്ങ​​ളും കീ​​ഴാ​​ള​​സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ഇ​​ല്ലാ​​യ്മ​​ക​​ളും നി​​യ​​മ​പ​​ര​​മാ​​യ അ​​ജ്ഞ​​ത​​യും ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്ന വി​​വേ​​ച​​ന​​ത്തി​​െ​ൻ​റ വ്യ​​ത്യ​​സ്ത രൂ​​പ​​ങ്ങ​​ളു​​മെ​ല്ലാം ​കൂ​​ടി​ച്ചേ​​ര്‍ന്നാ​​ണ് ഭൂ​​മി​​യു​​ടെ അ​​ന്യ​​വ​​ത്​​ക​​ര​​ണം സം​​ഭ​​വി​​ക്കു​​ന്ന​​ത്. ഇ​​തി​​നെ​​തി​​രെ 1994 ഒ​​ക്ടോ​​ബറി​​ല്‍ ചെ​​ങ്ക​​ൽ​പേ​​ട്ട് ജി​​ല്ല​​യി​​ലെ ക​​ര​​ണാ​​യ് ഗ്രാ​​മ​​ത്തി​​ൽ അ​​തി​​ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധ​​ങ്ങ​​ൾ ഉ​​യ​​ര്‍ന്നുവ​​ന്നു. ഇ​​ൻ​റ​ർ​നാ​​ഷ​ന​​ൽ അം​​ബേ​​ദ്‌​​ക​​ർ സെ​​ൻ​റി​​ന​​റി മൂ​​വ്മെ​​ൻ​റ്​ (IACM) എ​​ന്ന സം​​ഘ​​ട​​ന രൂ​​പ​വ​ത്​​ക​​രി​​ച്ച്​ അ​​തി​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​യി​​രു​​ന്നു പ്ര​​ക്ഷോ​​ഭ​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത്. ഈ ​​സ​​മ​​ര​​ങ്ങ​​ളി​​ൽ സ​​വി​​ശേ​​ഷ​​മാ​​യ ത​​ന്ത്ര​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന​​ത് കൗ​​തു​​ക​​ക​​ര​​വും രാ​ഷ്​​ട്രീ​​യ​​മാ​​യി ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ള്ള​​തു​മാ​​യ കാ​​ര്യ​​മാ​​ണ്. ജ​​ന്മി​​മാ​​രി​​ല്‍നി​​ന്ന്​ പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന ഭൂ​​മി​​യി​​ൽ അം​​ബേ​​ദ്ക​​റു​​ടെ പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് സ​​മ​​ര​​ക്കാ​​ർ ആ​​ദ്യം ചെ​​യ്യു​​ക. തു​​ട​​ര്‍ന്ന്‍ പൊ​​ലീ​​സും മേ​​ല്‍ജാ​​തി പ്ര​​മു​​ഖ​​രും മ​​റ്റു അ​​ധി​​കാ​​രി​​ക​​ളും ഇ​​ട​​പെ​​ടു​​മ്പോ​​ൾ അ​​തൊ​​രു വൈ​​കാ​​രി​​ക​​മാ​​യ വി​​ഷ​​യ​​മാ​​ക്കാ​​ന്‍ എ​​ളു​​പ്പ​​മാ​​ണ​​ല്ലോ​​യെ​​ന്ന തോ​​ന്ന​​ലാ​​യി​​രി​​ക്കും ഈ​​യൊ​​രു രീ​​തി സ്വീ​​ക​​രി​​ക്കാന്‍ അ​​വ​​രെ പ്രേ​​രി​​പ്പി​​ച്ചി​​രി​​ക്കു​​ക. എ​​ന്താ​​യാ​​ലും ഈ ​​പ്ര​​ക്ഷോ​​ഭം വെ​​ടി​​വെ​​പ്പി​​ൽ ക​​ലാ​​ശി​​ക്കു​​ക​​യും ദ​​ലി​​ത്‌ ആ​​ക്​​ടി​​വി​​സ്​​റ്റ് ആ​​യി​​രു​​ന്ന ജോ​​ൺ തോ​​മ​​സും ഏ​​ഴു​​മ​​ലൈ എ​​ന്ന യു​​വാ​​വും കൊ​​ല്ല​​പ്പെ​​ടു​​ക​​യും ചെ​​യ്തു (സാം ​​രാ​​ജ്: 2006). 2010നു​ ​ശേ​​ഷ​​മു​​ള്ള വി​​പ​​ണി​​വി​​ജ​​യ​​വും രാ​ഷ്​​ട്രീ​​യ ഉ​​ള്ള​​ട​​ക്ക​​വു​​മു​​ള്ള ത​​മി​​ഴ് സി​​നി​​മ​​ക​​ളി​​ൽ അം​​ബേ​​ദ്‌​​ക​​ർ കേ​​വ​​ല​​മാ​​യ സൂ​​ച​​നാ​​ത്മ​​ക ഇ​​മേ​​ജി​​ന​​പ്പു​​റം ആ​​ഴ​​ത്തി​​ലു​​ള്ള രാ​ഷ്​​ട്രീ​​യ​​മാ​​ന​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധേ​​യമാ​​ണ്. ഗാ​​ന്ധി ച​​ട്ട അ​​ഴി​​ച്ച​​തും അം​​ബേ​​ദ്‌​​ക​​ർ കോ​​ട്ട്‌ ഇ​​ട്ട​​തും പെ​​രി​​യ രാ​ഷ്​​ട്രീ​​യ​​മു​​ണ്ടെ​​ന്നു ക​​ബാ​​ലി ത​​ന്നെ പ​​രി​​ഹ​​സി​​ച്ച​​വ​​രോ​​ട് പ​​റ​​ഞ്ഞ​​ത് ഓ​​ര്‍ക്കു​​ക. 'ക​​ർ​ണ​​ൻ' സി​​നി​​മ​​യി​​ൽ ഊ​​രി​​ലെ മു​​തി​​ര്‍ന്ന​​വ​​രെ പൊ​​ലീ​​സ് സ്​​റ്റേ​​ഷ​​നി​​ല്‍നി​​ന്ന് ബ​​ലം​​പ്ര​​യോ​​ഗി​​ച്ചു വി​​മോ​​ചി​​പ്പി​​ക്കു​​മ്പോ​​ൾ ചു​​വ​​രി​​ൽ അം​​ബേ​​ദ്‌​​ക​​റു​​ടെ ഗാം​​ഭീ​​ര്യ​​മാ​​ര്‍ന്ന ചി​​ത്രം അ​​ഭി​​മാ​​ന​​മു​​ള്ള കാ​​ഴ്​​ച​​ക്കാ​​ര​​നാ​​യി നി​​ല്‍ക്കു​​ന്ന​​ത് കാ​​ണാം. 'അ​​ട്ട​​ക​​ത്തി​'​യി​​ല്‍ അം​​ബേ​​ദ്‌​​ക​​റു​​ടെ ചി​​ത്ര​​ങ്ങ​​ളു​​ള്ള ചു​​വ​​രു​​ക​​ളി​​ലേ​​ക്ക് കാ​​മ​​റ സൂം​​ചെ​​യ്യു​​ന്ന​​ത് ഈ​​യൊ​​രു മാ​​റ്റ​​ത്തി​​െ​ൻ​റ സൂ​​ച​​ന​​യാ​​ണ്. ​'ജ​​യ്‌ ഭീ​​മി​'​ലെ ജ​​സ്​​റ്റി​സ് ച​​ന്ദ്രു (സൂ​​ര്യ) കു​​ട്ടി​​ക​​ളു​​ടെ ഫാ​​ന്‍സി​​ ഡ്ര​​സ് ന​​ട​​ക്കു​​ന്ന വേ​​ദി​​യി​ലി​​രു​​ന്നു​​കൊ​​ണ്ട്, ''ഗാ​​ന്ധി​​യു​​ണ്ട്, നെ​​ഹ്‌​​റു​​വു​​ണ്ട്, നേ​​താ​​ജി​​യു​​ണ്ട്. പ​​ക്ഷേ, അം​​ബേ​​ദ്‌​​ക​​ർ എ​​വി​​ടെ?'' എ​​ന്ന്‍ ചോ​​ദി​​ക്കു​​ന്ന​​ത് കൗ​​തു​​ക​​ത്തി​​നു​​വേ​​ണ്ടി മാ​​ത്ര​​മ​​ല്ലെ​​ന്ന്‍ ഏ​​തൊ​​രാ​​ള്‍ക്കും വ്യ​​ക്ത​​മാ​​കും.


ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​ക്കു വേ​​ണ്ടി​​യു​​ള്ള നി​​ര​​ന്ത​​ര​​മാ​​യ ശ്ര​​മ​​ങ്ങ​​ളും പ​​രാ​​ജ​​യ​​ങ്ങ​​ളും മി​​ക​​വോ​​ടെ ആ​​ഖ്യാ​​നം​ചെ​​യ്ത ചി​​ത്ര​​മാ​​ണ് 'മെ​​ര്‍ക്ക് തൊ​​ട​​ർ​ച്ചി മ​​ലൈ' (2016, ലെ​​നി​​ന്‍ ഭാ​​ര​​തി ). കേ​​ര​​ള​​ത്തോ​​ട് ചേ​​ര്‍ന്നു​​ള്ള ഏ​ല​​ക്കാ​​ട്ടി​​ൽ പാ​​ര​​മ്പ​​ര്യ​​മാ​​യി ജോ​​ലി​​ചെ​​യ്യു​​ന്ന രം​​ഗ​​സ്വാ​​മി​​യെ​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​നും കു​​ടും​​ബ​​വും ഒ​​രു തു​​ണ്ടു​​ഭൂ​​മി സ്വ​​ന്ത​​മാ​​ക്കാ​​നും സ്വ​​ന്ത​​മാ​​യി കൃ​​ഷി​​ചെ​​യ്ത് പ​​രാ​​ശ്ര​​യ​​ത്വ​​ത്തെ​​യും കാ​​ല​​ങ്ങ​ളാ​​യി തു​​ട​​രു​​ന്ന അ​​ടി​​മ​​ത്ത​ത്തെ​​യും ഭേ​​ദി​​ക്കാ​​ൻ ഉ​​ൽ​ക്ക​​ട​​മാ​​യി ആ​​ഗ്ര​​ഹി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് ഈ ​​സി​​നി​​മ​​യു​​ടെ പ്ര​​മേ​​യം. അ​​വ​​രു​​ടെ പോ​​രാ​​ട്ട​​ങ്ങ​​ളെ​​യും അ​​തി​​ജീ​​വ​​ന​​ശ്ര​​മ​​ങ്ങ​​ളെ​​യും സ​​ഹാ​​യി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യാ​​യ ചാ​​ക്കോ​​യെ​​ന്ന സ​​ഖാ​​വ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ട്. രം​​ഗ​​സ്വാ​​മി​​യു​​ടെ പ​​രി​​ശ്ര​​മ​​ങ്ങ​​ള്‍ വി​​ജ​​യ​​ത്തി​​െ​ൻ​റ വ​​ക്കി​​ലെ​​ത്തു​​മ്പോ​​ൾ പ​​ല​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ അ​​ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു. ഒ​​ടു​​വി​​ൽ ഒ​​രു തു​​ണ്ട് ഭൂ​​മി സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും അ​​തി​​ൽ വി​​ത്തി​​റ​​ക്കാ​​നും വ​​ളം​ ന​​ൽ​കാ​​നു​​മൊ​​ക്കെ സ​​ഹാ​​യി​​ച്ച കൗ​​ശ​​ല​​ക്കാ​​ര​​നാ​​യ ക​​ച്ച​​വ​​ട​​ക്കാ​​ര​​ൻ പി​​ന്നീ​​ട് ആ ​​ഭൂ​​മി നി​​ര്‍ബ​​ന്ധ​​പൂ​​ർ​വം എ​​ഴു​​തി​​വാ​​ങ്ങു​​ക​​യാ​​ണ്. ഇ​​തി​​നി​​ട​​യി​​ല്‍ ക​​മ്യൂ​ണി​​സ്​​റ്റ് നേ​​താ​​വി​​െ​ൻ​റ​​യും തോ​​ട്ടം മു​​ത​​ലാ​​ളി​​യു​​ടെ​​യും കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യ​​തി​​െ​ൻ​റ പേ​​രി​​ല്‍ രം​​ഗ​​സ്വാ​​മി​​ക്ക് ജ​​യി​​ലി​​ൽ പോ​​കേ​​ണ്ടി​​യും വ​​രു​​ന്നു. പ​​ഞ്ച​​മി​നി​​ല​​ത്തിെ​ൻ​റ ​അ​​ന്യാ​​ധീ​​ന​​പ്പെ​​ട​​ലി​​െ​ൻ​റ കാ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ച​​ര്‍ച്ചചെ​​യ്ത​​പ്പോ​​ൾ ദ​ലി​ത​രു​​ടെ അ​​തി​​ജീ​​വ​​ന​​ശ്ര​​മങ്ങ​​ളെ ആ​​സൂ​​ത്രി​​ത​​മാ​​യി തോ​​ല്‍പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും പ​​ഴ​​യ സാ​​മൂ​​ഹി​​ക​​ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു കൊ​​ണ്ടു​പോ​​കു​​ന്ന​​തി​​നു​​ള്ള വ​​രേ​​ണ്യ ഗൂ​​ഢാ​​ലോ​​ച​​ന​​യെ​​ക്കു​​റി​​ച്ചും വി​​ശ​​ദ​​മാ​​ക്കു​​ന്നു​​ണ്ട്. ഈ ​​സി​​നി​​മ അ​​തി​​െ​ൻ​റ പ്ര​​ത്യ​​ക്ഷ ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി പ​​രി​​ഗ​​ണി​​ക്കാം. അ​​തു​​കൊ​​ണ്ടാ​​വാം 'അ​​സു​​ര​​നി​'​ലെ ശി​​വ​​സാ​​മി ഒ​​ടു​​വി​​ൽ, ത​​െ​ൻ​റ മ​​ക​​നാ​​യ ചി​​ദം​​ബ​​ര​​ത്തോ​​ട് (കെ​​ന്‍ ക​​രു​​ണാ​​സ്) ''പ​​ണ​​ക്കാ​​ര്‍ക്കും മേ​​ല്‍ജാ​​തി​​ക​​ള്‍ക്കും പ​​ണ​​വും ഭൂ​​മി​​യും ത​​ട്ടി​​യെ​​ടു​​ക്കാം. പ​​ക്ഷേ, വി​​ദ്യാ​​ഭ്യാ​​സ​​ത്തെ ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ക​​ഴി​​യി​​ല്ല'' എ​​ന്ന് പ​​റ​​യു​​ന്ന​ത്. ​സാ​​മൂ​​ഹി​​ക​​പ​​ദ​​വി​​യും ആ​​ത്മ​​വി​​ശ്വാ​​സ​​വും സാ​​മ്പ​​ത്തി​​ക ച​​ല​​നാ​​ത്മ​​ക​​ത​യും ന​​ല്‍കു​​ന്ന ഭൂ​​മി​​യു​​ടെ അ​​ന്യാ​​ധീ​​ന​​പ്പെ​​ട​​ലും അ​​തി​​െൻറ വീ​​ണ്ടെ​​ടു​​പ്പും ഉ​​ന്ന​​യി​​ക്കു​​ന്ന​​തി​​ലൂ​​ടെ പു​​തി​​യൊ​​രു അ​​ധി​​കാ​​ര​​ബോ​​ധ​​ത്തെ ആ​​വി​​ഷ്​​ക​​രി​​ക്കാ​​നാ​​ണ് ഇ​​പ്പ​​റ​​ഞ്ഞ സി​​നി​​മ​​ക​​ളെ​​ല്ലാം ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് പ​​റ​​യാം.

ഹിം​​സ​​യു​​ടെ ഭൂ​​ത​​വും വ​​ര്‍ത്ത​​മാ​​ന​​വും

മേ​​ല്‍ജാ​​തി -കീ​​ഴ് ജാ​​തി സം​​ഘ​​ര്‍ഷ​​ങ്ങ​​ളും അ​​തി​​നെ തു​​ട​​ര്‍ന്നു​​ണ്ടാ​​കു​​ന്ന വ​​യ​​ല​​ന്‍സി​​ലും പൊ​​തു​​വേ കാ​​ണു​​ന്ന ഒ​​രു സ​​വി​​ശേ​​ഷ​​ത, ഭ​​ര​​ണ​​കൂ​​ട​​വും അ​​തി​​െ​ൻ​റ മെ​​ക്കാ​​നി​​സ​​വും സ​​മൂ​​ഹ​​ത്തി​​ൽ പ്രാ​​മാ​​ണ്യ​​മു​​ള്ള​വ​​രോടൊ​​പ്പം നി​​ന്ന് ഇ​​ര​​ക​​ള്‍ക്കെ​​തി​​രെ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​വെ​​ന്ന​​താ​​ണ്‌. ക്ഷേ​​ത്ര​​ത്തി​​ലെ ആ​​രാ​​ധ​​ന​യി​​ലെ തു​​ല്യ​​ത​​ക്കു വേ​​ണ്ടി വാ​​ദി​​ക്കു​​ക, പൊ​​തു​ ഇ​​ട​​ങ്ങ​​ളി​​ല്‍ സ​​മ​​ത്വ​​ബോ​​ധ​​ത്തോ​​ടെ പെ​​രു​​മാ​​റു​​ക, സാ​​മു​​ദാ​യി​​ക​​മാ​​യ അ​​തി​​ര്‍ത്തി​​ക​​ൾ ലം​​ഘി​​ച്ചു​​കൊ​​ണ്ട് പ്ര​​ണ​​യ​​ബ​​ന്ധ​​ങ്ങ​​ളി​​ൽ ഏ​​ര്‍പ്പെ​​ടു​​ക, ആ​​ത്മ​​ബോ​​ധ​​ത്തി​ലൂ​​ന്നി ജീ​​വി​​തം മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നു​​ള്ള ശ്ര​​മം തു​​ട​​ങ്ങി​​യ ബ​​ഹു​​വി​​ധ​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ണ്​ ത​​മി​​ഴ്നാ​​ട്ടി​​ലെ ജാ​​തി​​സം​​ഘ​​ര്‍ഷ​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര​​ണ​​ങ്ങ​​ളാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത് (ഘ​​ന​​ശ്യാം ഷാ: 2006). ​​ദ​​ലി​​ത്‌ സ​​മൂ​​ഹ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന മ​​റ്റൊ​​രു വി​​വേ​​ച​​നം ഔ​​ദ്യോ​​ഗി​​ക​​മാ​​ണെ​​ന്ന് പ​​റ​​യാം.

സ്കൂ​​ളു​​ക​​ളി​​ലെ ശൗ​​ചാ​​ല​​യ​​ങ്ങ​​ൾ വൃ​​ത്തി​​യാ​​ക്കാ​​ൻ ദ​​ലി​​ത്‌ വി​​ദ്യാ​​ര്‍ഥി​​ക​​ളെ നി​​യ​​മി​​ക്കു​​ന്ന​​തൊ​​ക്കെ സ​​മീ​​പ​കാ​​ല​​ത്തും റി​​പ്പോ​​ര്‍ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സി​​നി​​മ​​ക​​ൾ -ജാ​​തി​​സൂ​​ച​​ന​​ക​​ളോ​​ടെ- ഇ​​ത്ത​​രം നീ​​തി​​നി​​ഷേ​​ധ​ങ്ങ​​ളും അ​​തി​​ക്ര​​മ​​ങ്ങ​​ളും അ​​തി​​െ​ൻ​റ ക്രൂ​​ര​​ത​​യൊ​​ട്ടും ചോ​​ര്‍ന്നു​​പോ​​കാ​​തെ ആ​​ഖ്യാ​​നം ചെ​​യ്യു​​ന്നു​​വെ​​ന്ന​​താ​​ണ്‌ ഇ​​പ്പോ​​ള്‍ കാ​​ണു​​ന്ന​​ത്. 'ക​​ര്‍ണ​​ൻ' എ​​ന്ന സി​​നി​​മ​​യി​​ൽ ദു​​ര്യോ​​ധ​​ന​​ൻ, ദ്രൗ​​പ​​ദി, ക​​ര്‍ണ​​ൻ തു​​ട​​ങ്ങി​​യ പേ​​രു​​ക​​ള്‍ ദ​ലി​ത​ർ സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​ണ് പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​െ​ൻ​റ പ​​രി​​ഹാ​​സ​​ത്തി​​നും ക്രൂ​​ര​​മാ​​യ മ​​ർ​ദ​ന​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. മു​​ന്‍ത​​ല​​മു​​റ​​യു​​ടെ പേ​​രു​​ക​​ൾ ചോ​​ദി​​ച്ചു​​കൊ​​ണ്ടാ​​ണ് അ​​തി​​ല്‍നി​​ന്ന് വ്യ​​തി​ച​​ലി​​ക്കു​​ന്ന​​ത് കു​​റ്റ​​കൃ​​ത്യ​​മാ​​യി അ​​യാ​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തെ​​ന്ന്‍ ഓ​​ര്‍ക്കു​​ക. 'വി​​സാ​​ര​​ണ', 'അ​​സു​​ര​​ന്‍', 'ജ​​യ് ഭീം' ​​തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളി​​ലെ പൊ​​ലീ​​സ് പീ​​ഡ​​ന​​ദൃ​​ശ്യ​​ങ്ങ​​ള്‍ അ​​സ്വ​​സ്ഥ​​ത​​യു​​ണ്ടാ​​ക്കു​​മെ​​ങ്കി​​ലും ഇ​​ന്ത്യ​​യി​​ലെ നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ളി​​ൽ നി​​ല​​നി​​ല്‍ക്കു​​ന്ന യാ​​ഥാ​​ർ​ഥ്യ​​ങ്ങ​​ളി​​ല്‍നി​​ന്ന് അ​​വ​​യൊ​​ന്നും അ​​ക​​ലെ​​യ​​ല്ലെ​​ന്ന്‍ കാ​​ണേ​​ണ്ട​​തു​​ണ്ട്. നീ​​തി​​യും നി​​യ​​മ​​വും എ​​ങ്ങ​​നെ​​യെ​​ല്ലാ​​മാ​​ണ് സാ​​മൂ​​ഹി​ക​​മാ​​യി താ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​ര്‍ക്ക് എ​​തി​​രാ​​കു​ന്ന​​തെ​​ന്ന് വി​​ശ​​ദീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട് (ച​​ന്ദ്രു: 2021, തി​​രു​​മാ​​വ​​ള​​വ​​ന്‍: 2004). സ​​മൂ​​ഹ​​ത്തി​​ലെ ഏ​​റ്റ​​വും പീ​​ഡി​ത​​രാ​​യ ദ​​ലി​​ത്‌ -ആ​​ദി​​വാ​​സി സ്ത്രീ​​ക​​ള്‍ നീ​​തി​​നി​​ഷേ​​ധ​​ത്തി​​നെ​​തി​​രെ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണ് ച​​ന്ദ്രു വി​​ശ​ദീ​​ക​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍, തി​​രു​​മാ​​വ​​ള​​വ​​നാ​​ക​​ട്ടെ ചെ​​ന്നൈ ലോ ​​കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍ഥി​​ക​​ളെ, പൊ​​ലീ​​സ് ക്രൂ​​ര​​മാ​​യി ഹോ​​സ്​​റ്റ​​ലി​​ല്‍ ക​​യ​​റി മ​​ര്‍ദി​​ച്ച​​തി​​െ​ൻ​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ എ​​ഴു​​തി​​യ ലേ​​ഖ​​ന​​ത്തി​​ലാ​​ണ് ദ​ലി​ത​ർ​ക്കെ​​തി​​രെ പൊ​​ലീ​​സ് ന​​ട​​ത്തി​​യ പീ​​ഡ​​ന​​ങ്ങ​​ളു​​ടെ ചോ​​ര മ​​ണ​​ക്കു​​ന്ന ഭൂ​​ത​​കാ​​ലം വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത് (2004: 46-58). യ​​ഥാ​​ർ​ഥ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ ആ​​ഖ്യാ​​നം ചെ​​യ്യ​​പ്പെ​​ട്ട സി​​നി​​മ​യാ​​യി പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന 'വി​​സാ​​ര​​ണ​'​യി​​ൽ ഈ ​​വ​​യ​​ല​​ന്‍സി​​െ​ൻ​റ തീ​​വ്ര​​മാ​​യ സ​​ന്ദ​​ര്‍ഭ​​ങ്ങ​​ൾ കാ​​ണാം.


ശ​​രീ​​ര​​ത്തി​​നു​​മേ​​ല്‍ പ്ര​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന അ​​നി​​യ​​ന്ത്രി​​ത​​മാ​​യ ഹിം​​സ താ​​ക്കീ​​താ​​യും ഓ​​ർ​മ​​പ്പെ​​ടു​​ത്ത​​ലാ​​യും ഇ​​ര​​ക​​ളു​​ടെ ജീ​​വി​​ത​​ത്തി​​ൽ മാ​​റു​​ന്നു. സാ​​മൂ​​ഹി​ക​​ജീ​​വി​​ത​​ത്തി​​ലും നി​​യ​​മ​​ത്തി​​നു​ മു​​ന്നി​​ലും നി​​സ്സാ​​ര​​രാ​​യ മ​​നു​​ഷ്യ​രാ​​യി ശാ​​ശ്വ​​തീ​​ക​​രി​​ക്കു​​ന്ന​​തി​​െ​ൻ​റ മ​​ന​ഃ​ശാ​​സ്ത്ര​​മാ​​ണ് ഒ​​രു ദാ​​ക്ഷി​​ണ്യ​​വും കാ​​ണി​​ക്കാ​​ത്ത മ​​ര്‍ദ​​ന​​ങ്ങ​​ളി​​ലൂ​​ടെ അ​​ധി​​കാ​​രി​​ക​​ള്‍ പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്.

ദ​ലി​ത​ര്‍ക്കും ആ​​ദി​​വാ​​സി​​ക​​ള്‍ക്കും എ​​തി​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ ത​​ട​​യാ​​നും ഫ​​ല​​പ്ര​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നും 1989ല്‍ ​​ഒ​​രു നി​​യ​​മം ഉ​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും അ​​ത് നാ​​മ​​മാ​​ത്ര​​മാ​​യി മാ​​ത്ര​​മേ ഗു​​ണ​​ക​​ര​​മാ​​യു​​ള്ളൂ. കോ​​ട​​തി​​ക​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന കേ​​സു​​ക​​ളു​​ടെ എ​​ണ്ണം (2000) ഘ​​ന​​ശ്യാം ഷാ ​​ത​​െ​ൻ​റ പു​​സ്ത​​ക​​ത്തി​​ല്‍ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ കോ​​ട​​തി​​ക​​ളി​​ൽ 1,00,891 കേ​​സു​​ക​​ളാ​ണ്​ ​വേ​​ണ്ട​​വി​​ധ​​ത്തി​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ല്ലാ​​തെ മ​​ര​​വി​​ച്ചു​കി​​ട​​ക്കു​​ന്ന​​ത്. ത​​മി​​ഴ്നാ​​ട് (1810), കേ​​ര​​ളം (1768) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന കേ​​സു​​ക​​ളു​​ടെ എ​​ണ്ണ​​മെ​​ന്നും ആ ​​പ​​ഠ​​നം പ​​റ​​യു​​ന്നു (ഷാ: 2006: 135). ​​മാ​​ത്ര​​വു​​മ​​ല്ല, പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഉ​​ദാ​​സീ​​ന​​ത​​യും വാ​​ദി​​യെ പ്ര​​തി​​യാ​​ക്കാ​​നു​​ള്ള ശ്ര​​മ​​വു​​മാ​​ണ് ഇ​​ത്ത​​രം പ​​രാ​​തി​​ക​​ള്‍ ഉ​​യ​​ര്‍ത്തി​​ക്കൊ​​ണ്ടു വ​​രു​​ന്ന​​തി​​ൽ ഇ​​ര​​ക​​ളെ ത​​ട​​യു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര​​ണ​​മെ​​ന്നും സൂ​​ചി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു. നീ​​തി​നി​​ഷേ​​ധ​​ത്തി​​െ​ൻ​റ​​യും ഹിം​​സ​​യു​​ടെ​​യും ച​​രി​​ത്ര​​പ​​ര​​മാ​​യ തു​​ട​​ര്‍ച്ച​ക​​ള്‍ സ​​ങ്കീ​​ർ​ണ​​വും അ​​പ​​രി​​ഹാ​​ര്യ​​വു​​മാ​​യ വ്യ​​വ​​ഹാ​​ര​​മാ​​യി സി​​നി​​മ​​ക​​ളി​​ൽ ആ​​വി​​ഷ്​​ക​​രി​​ക്കു​​മ്പോ​​ൾ അ​​ത്​ ദൃ​​ശ്യ​​പ​​ര​​മാ​​യ ആ​​വ​​ര്‍ത്ത​​ന​​മോ അ​ലോ​​സ​​ര​​മോ​ ആ​​യി ത​​ള്ളി​​ക്ക​​ള​​യേ​​ണ്ട​​തി​​ല്ലെ​​ന്ന്‍ സാ​​രം. ​'ജ​​യ്‌ ഭീ​​മി​'​ലെ ലോ​​ക്ക​​പ്പ് ദൃ​​ശ്യ​​ങ്ങ​​ള്‍ പ്രേ​​ക്ഷ​​ക​​രു​​ടെ ചോ​​ര​​യോ​​ട്ട​​ത്തെ മ​​ര​​വി​​പ്പി​​ക്കു​​ന്നു​​വെ​​ങ്കി​​ൽ അ​​ധി​​കാ​​ര​​ത്തി​​െ​ൻ​റ ഏ​​റ്റ​​വും പ്ര​​ബ​​ല​​മാ​​യ പ്ര​​വ​ൃ​ത്തി​​ക​​ളെ​​ക്കു​​റി​​ച്ച് ഉ​​ത്ക​​ണ്​​ഠ​​പ്പെ​​ടു​​ക​​യാ​​ണ് ചെ​​യ്യേ​​ണ്ട​​ത്. നി​​റം, ജാ​​തി, സാ​​മൂഹി​​ക പ​​ദ​​വി​​ എ​​ന്നി​​വ​​യെ പ​​രി​​ഹ​​സി​​ച്ചും കൂ​​ട്ടു​​പി​​ടി​​ച്ചും ഇ​​ത്ത​​രം ഹിം​​സ​​ക​​ളെ ന്യാ​​യീ​​ക​​രി​​ച്ച 'ആ​​ക്​​ഷ​​ൻ ഹീ​​റോ ബി​​ജു' പോ​​ലു​​ള്ള മ​​ല​​യാ​​ള​​സി​​നി​​മ​​ക​​ളു​​ടെ ആ​​ഖ്യാ​​ന​​ത​​ന്ത്ര​​വും പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​ക.


ക​​ല​​ര്‍പ്പു​​ക​​ളു​​ടെ സം​​സ്​​കാ​​രം

ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യം ഉ​​ന്ന​​യി​​ക്കു​​ന്ന എം.​​ജി.​​ആ​​ര്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ലെ സി​​നി​​മ​​ക​​ള്‍ ത​​മി​​ഴ് ഭാ​​ഷാ​ ദേ​​ശീ​​യ​​ത​​യും ഇ​​ത​​ര​​ഭാ​​ഷാ​ വി​​രു​​ദ്ധ​​ത​​യും പു​​ല​​ര്‍ത്തി​​യെ​​ങ്കി​​ൽ മു​​മ്പ്​ വി​​ശ​​ക​​ല​​ന​​ത്തി​​നാ​​യി തി​​ര​ഞ്ഞെ​​ടു​​ത്ത സി​​നി​​മ​​ക​​ളി​​ല്‍ ക​​ല​​ര്‍പ്പു​​ക​​ളു​​ടെ ആ​​ഘോ​​ഷം കാ​​ണാം. ഭാ​​ഷ, വ​​സ്ത്ര​​ധാ​​ര​​ണം, വി​​ശ്വാ​​സം, ഭ​​ക്ഷ​​ണം, പാ​​ട്ട്, ഡാ​​ന്‍സ് എ​​ന്നി​​വ​​യി​​ലെ​​ല്ലാം വ്യ​​ത്യ​​സ്ത മ​​നു​​ഷ്യ​​രും സം​​സ്​​കാ​​ര​​ങ്ങ​​ളും കൂ​​ടി​​ച്ചേ​​രു​​ന്ന​​താ​​ണ് പ്രേ​​ക്ഷ​​ക​​ര്‍ കാ​​ണു​​ന്ന​​ത്. വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ ആ​​ഘോ​​ഷ​​വും സ്വാ​​ഭാ​​വി​​ക​​ത​​യും ഏ​​റ്റ​​വു​​മ​​ധി​​കം സ്വീ​​കാ​​ര്യ​മാ​​കു​​ന്ന​​ത് കു​​ടും​​ബ​​ഘ​​ട​​ന​​യി​​ലാ​​ണെ​​ന്ന് പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​ക. 'ക​​ബാ​​ലി', 'കാ​​ലാ', 'മ​​ദ്രാ​​സ്' തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളു​​ടെ ഫ്രെ​​യ്മു​​ക​​ള്‍ ഇ​​ത്ത​​രം വ​​ർ​ണ​​വി​​ന്യാ​​സ​​ങ്ങ​​ളി​​ൽ സ​​വി​​ശേ​​ഷ​​മാ​​യി ശ്ര​​ദ്ധ​​യൂ​​ന്നു​​ന്ന​​താ​​യി കാ​​ണാം. ക​​റ​ു​പ്പും നീ​​ല​​യും ചു​​വ​​പ്പും പ​​ച്ച​​യു​​മെ​​ല്ലാം വാ​​രി​​പ്പൂ​​ശി ചു​​വ​​ടു​​വെ​​ക്കു​​ന്ന മ​​നു​​ഷ്യ​​രി​​ലാ​​ണ് ഈ ​​സി​​നി​​മ​ക​ളൊ​​ക്കെ​​യും അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്. ദ്രാ​​വി​​ഡ​ രാ​ഷ്​​ട്രീ​​യം സി​​നി​​മ​​ക​​ളെ, പ്ര​​ത്യേ​​കി​​ച്ച് നാ​​യ​ക​​ന്മാ​​രു​​ടെ നൃ​​ത്തരം​​ഗ​​ങ്ങ​​ളെ അ​​വ​​രു​​ടെ കൊ​​ടി​​യു​​ടെ നി​​റ​​മാ​​യ ക​​റു​​പ്പി​​ലും ചു​​വ​​പ്പി​​ലും മാ​​ത്രം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ള്‍ (ബെ​​ന്‍സ​​ൺ, ശ്രേ​​യ: 2017) നീ​​ല​​ക്ക്​ പ്രാ​​ധാ​​ന്യ​​മേ​​റി​​യ​​താ​​ണ് പു​​തു​​കാ​​ല​ സി​​നി​​മ​​ക​​ളു​​ടെ വ​​ർ​ണ​​വി​​ന്യാ​സ​​മെ​​ന്ന് പ​​റ​​യാം. '​പ​​രി​​െയ​​റും പെ​​രു​​മാ​​ൾ ബി.​​എ, ബി.​​എ​​ല്‍' (മാ​​രി സെ​​ല്‍വ​​രാ​​ജ്) എ​​ന്ന സി​​നി​​മ​​യി​​ലെ ഗാ​​ന​​രം​​ഗ​​ങ്ങ​​ളും ക​​ബാ​​ലി ജ​​യി​​ല്‍മോ​​ചി​​ത​​നാ​​യി പു​​റ​​ത്തു​​വ​​രു​​ന്ന ദൃ​​ശ്യ​​ത്തി​​െ​ൻ​റ​​യും അ​​ദ്ദേ​​ഹ​​ത്തി​​െ​ൻ​റ വ​​സ്ത്ര​​ത്തി​​െ​ൻ​റ​​യു​​മൊ​​ക്കെ നീ​​ലി​​മ കേ​​വ​​ല​​മാ​​യ ഒ​​ന്ന​​ല്ലെ​​ന്നും ത​​മി​​ഴ് സി​​നി​​മ​​യു​​ടെ മാ​​റു​​ന്ന രാ​ഷ്​​ട്രീ​​യ​​ത്തി​​െ​ൻ​റ സൂ​​ച​​ന​​യാ​​ണെ​​ന്നും നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. റാ​​പ്പി​​െ​ൻ​റ​​യും റോ​​ക്കി​​െ​ൻ​റ​​യും ഉ​​യ​​ര്‍ന്ന ശ​​ബ്​​ദ​​വി​​ന്യാ​​സ​​വും ച​​ടു​​ല​​മാ​​യ ചു​​വ​​ടു​​ക​​ളു​​മൊ​​ക്കെ പു​​തി​​യൊ​​രു കാ​​ഴ്ചാ​​സം​​സ്​​കാ​​ര​​ത്തി​​ലേ​​ക്ക് പ്രേ​​ക്ഷ​​ക​​രെ അ​​ടു​​പ്പി​​ക്കു​​ന്നു. റോ​​ളാ​​ങ് ബാ​​ര്‍തി​​നെ​​പ്പോ​​ലു​​ള്ള സം​​സ്​​​കാ​​ര​​പ​​ഠി​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച സാ​​ഹി​​തീ​​യ​​മാ​​യ അ​​ർ​ഥ​​ത്തെ (Denotative) അ​​തി​​ലം​​ഘി​​ച്ചു​​കൊ​​ണ്ട് സാം​​സ്​​കാ​​രി​​ക​​മാ​​യി നി​​ർ​മി​​ക്ക​​പ്പെ​​ട്ട ആ​​ശ​​യ​​ലോ​​ക​​ത്തി​​െ​ൻ​റ (Connotative) അ​​ർ​ഥ​​പ​​രി​​സ​​ര​​ത്തി​​ലേ​​ക്കും ചി​​ഹ്ന​​മൂ​​ല്യ​​ങ്ങ​​ളി​​ലേ​​ക്കും പ്രേ​​ക്ഷ​​ക​​രു​​ടെ ശ്ര​​ദ്ധ ക്ഷ​​ണി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളാ​​ണി​​വ​​യെ​​ല്ലാം.

ഉ​​പ​​സം​​ഹാ​​രം

ഇ​​രു​​പ​​താം​ നൂ​​റ്റാ​​ണ്ടി​​െ​ൻ​റ ആ​​ദ്യ​​ദ​​ശ​​ക​​ങ്ങ​​ളി​​ലെ ദേ​​ശീ​​യ​​വാ​​ദ​ രാ​ഷ്​​ട്രീ​​യ​​വും ആ​​ദ​​ര്‍ശാ​​ത്മ​​ക​​വും എ​​ന്നാ​​ൽ സ​​വി​​ശേ​​ഷ​​മാ​​യ അ​​ഭി​​മു​​ഖീ​​ക​​ര​​ണ​​വു​​മി​​ല്ലാ​​ത്ത പ്ര​​മേ​​യ​​ങ്ങ​​ളാ​​യി​​രു​​ന്നു ത​​മി​​ഴ് സി​​നി​​മ​​ക​​ളി​​ലെ ദ്രാ​​വി​​ഡ രാ​ഷ്​​ട്രീ​​യ​​മാ​​യി 1970ക​​ളു​​ടെ ഒ​​ടു​​വി​​ല്‍വ​​രെ നി​​റ​​ഞ്ഞു​​നി​​ന്ന​​ത്. പി​​ന്നീ​​ട് അ​​ദൃ​​ശ്യ​​മാ​​ക്കി​ നി​​ര്‍ത്തി​​യ മേ​​ല്‍ജാ​​തി​ഹിം​​സ​​യു​​ടെ​​യും വീ​​ര​​ത്വ​​ത്തി​​െ​ൻ​റ​​യും പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളാ​​യി സി​​നി​​മ​​ക​​ള്‍ മാ​​റി. ആ​​ശ​​യാ​​വ​​ലി​​യി​​ലും ആ​​ഖ്യാ​​ന​ത്തി​​ലും ഈ ​​ര​​ണ്ടു​​ഘ​​ട്ട​​ത്തി​​െ​ൻ​റ​​യും പ​​രി​​മി​​തി​​ക​​ളെ​​യും രാ​ഷ്​​ട്രീ​​യ​​ശൂ​​ന്യ​​ത​​യെ​​യും മ​​റി​​ക​​ട​​ക്കു​​ന്ന ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളാ​ണ്​ ​ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​മാ​​യി ത​​മി​​ഴി​​ലെ പ്ര​​ബ​​ല​​മാ​​യ ദൃ​​ശ്യ​​സം​​സ്​​കാ​​ര​​ത്തെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. അ​​ത് അ​​ടി​​ത്ത​​ട്ടു സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ജീ​​വി​​തോ​​ല്‍ക്ക​​ര്‍ഷ​​ങ്ങ​​ളെ​​യും രാ​ഷ്​​ട്രീ​​യോ​​ന്മു​​ഖ​​ത​​യെ​​യും കേ​​ന്ദ്ര​​സ്ഥാ​​ന​​ത്ത്​ കൊ​​ണ്ടു​​വ​​രു​​ന്നു. ഭൂ​​മി, വി​​ദ്യാ​​ഭ്യാ​​സം, ആ​​ഘോ​​ഷ​​പ​​ര​​ത, പ്ര​​തി​​രോ​​ധ​​ങ്ങ​​ള്‍, ഹിം​​സ​​ക​​ളെ അ​​തി​​വ​​ര്‍ത്തി​ക്കാ​​നു​​ള്ള പ​​രി​​ശ്ര​​മ​​ങ്ങ​​ള്‍ തു​​ട​​ങ്ങി വ്യ​​ത്യ​​സ്ത​​വും ബ​​ഹു​​ല​​വു​​മാ​​യ വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ദൃ​​ശ്യ​​വ​​ത്​​ക​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഈ ​​മാ​​റ്റം ന​​മ്മു​​ടെ കാ​​ഴ്ചാ​​സം​​സ്​​കാ​​ര​​ത്തെ​​യും ഭാ​​വി​​യി​​ലെ ഇ​​ന്ത്യ​​ൻ സി​​നി​​മാ സ​​ങ്ക​​ൽ​പ​​ത്തെ​​യും ഭാ​​ഷാ​​തീ​​ത​​മാ​​യി സ്വാ​​ധീ​​നി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് നി​​ശ്ച​​യ​​മാ​​യും പ​​റ​​യാം.

സൂ​ചി​ക

Ghanshyam Shah(Ed): 2006, Untouchability in Rural India, Sage Publications, New Delhi

Justice K. Chandru: 2021, Listen to My Case!, Left Word, New Delhi

M.S.S. Pandian: 1992, The Image Trap: M.G. Ramachandran in Film and Politics, Sage Publications, New Delhi

M.S.S. Pandian: 2007, Brahmin and Non-Brahmin Genealogies of the Tamil Political Present, Permanent Black, New Delhi

Thirumaavalavan: 2004, Talisman Extreme Emotions of Dalit Liberation, Samya, Kolkata

Hugo Gorring: 2005, Untouchable Citizens Dalit Movements and Democratisation in Tamil Nadu, Sage Publications, New Delhi

Karthikeyan Damodaran and Hugo Gorring: 2017, Madurai Formula Films: Caste Pride and Politics in Tamil Cinema, South Asian Multidisciplinary Academic Journal

Benson Rajan and Shreya Venkatraman: 2017, Fabric- Rendered Identity: A Study of Dalit Representation in Pa. Ranjith's Attakathi, Madras and Kabali, Artha Journal of Social Sciences Vol.16, No.3, 17-37

Devaki Mirthula: 2019, Representation of Cast(e) in Tamil Cinema: Pride and Prejudice, Research Gate

C. Jerome Samraj: 2006, Understanding the Struggle for Panchama Land, Working Paper No. 197, MIDS, Chennai

C. Lakshman, Aparajay, The Path to Righting Historical Wrongs, The Hindu, Nov.18, 2021

Karen Coelho, Missing an Inclusionary Vision for the Urban Poor, The Hindu, Nov.19 , 2021

Show More expand_more