Begin typing your search above and press return to search.
proflie-avatar
Login

ഒ​​രാ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ച സി​​നി​​മ​​ക​​ള്‍ ചെ​​യ്യി​​ല്ല എ​​ന്ന വാ​​ശി​​യി​ല്ല; ​ താ​​ര സി​​നി​​മ​ക​​ള്‍ക്ക് എ​​തി​​രു​മ​ല്ല

ഒ​​രാ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ച   സി​​നി​​മ​​ക​​ള്‍ ചെ​​യ്യി​​ല്ല   എ​​ന്ന വാ​​ശി​​യി​ല്ല; ​  താ​​ര സി​​നി​​മ​ക​​ള്‍ക്ക്   എ​​തി​​രു​മ​ല്ല
cancel

മ​ല​യാ​ള സി​നി​മ​യി​ലെ യു​വ സം​വി​ധാ​യ​ക​രി​ൽ ശ്ര​ദ്ധേ​യ​നാ​ണ് ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ള്‍. ‘മ​ഞ്ഞു​മ്മ​ൽ​ ബോ​യ്സ്’, ‘ബാ​ല​ൻ ദ ​ബോ​യ്’, ‘ജാ​ൻ-​എ-​മ​ൻ’ എ​ന്നീ സി​നി​മ​ക​ൾ ചി​ദം​ബ​ര​ത്തി​ന്റെ വ​രും​കാ​ല സി​നി​മ​ക​ളെ കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. സി​നി​മാ​ലോ​ക​ത്തെ​യും ആ ​വ​ഴി​യി​ൽ എ​ത്തി​പ്പെ​ട്ട​തി​നെ​യും ഭാ​വി​സ്വ​പ്ന​ങ്ങ​ളെ​യും കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്നു.ജന​​പ്രി​​യ സി​​നി​​മ​​യു​​ടെ പ​​ര​​മ്പ​​രാ​​ഗ​​ത ച​​ട്ട​​ക്കൂ​​ടു​​ക​​ളെ​​യും സ​​മ​​വാ​​ക്യ​​ങ്ങ​​ളെ​​യും പു​​ന​​ര്‍നി​​ര്‍വ​ചി​​ച്ചു​​കൊ​​ണ്ട് സ​​മീ​​പ​​കാ​​ല...

Your Subscription Supports Independent Journalism

View Plans
മ​ല​യാ​ള സി​നി​മ​യി​ലെ യു​വ സം​വി​ധാ​യ​ക​രി​ൽ ശ്ര​ദ്ധേ​യ​നാ​ണ് ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ള്‍. ‘മ​ഞ്ഞു​മ്മ​ൽ​ ബോ​യ്സ്’, ‘ബാ​ല​ൻ ദ ​ബോ​യ്’, ‘ജാ​ൻ-​എ-​മ​ൻ’ എ​ന്നീ സി​നി​മ​ക​ൾ ചി​ദം​ബ​ര​ത്തി​ന്റെ വ​രും​കാ​ല സി​നി​മ​ക​ളെ കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. സി​നി​മാ​ലോ​ക​ത്തെ​യും ആ ​വ​ഴി​യി​ൽ എ​ത്തി​പ്പെ​ട്ട​തി​നെ​യും ഭാ​വി​സ്വ​പ്ന​ങ്ങ​ളെ​യും കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്നു.

ജന​​പ്രി​​യ സി​​നി​​മ​​യു​​ടെ പ​​ര​​മ്പ​​രാ​​ഗ​​ത ച​​ട്ട​​ക്കൂ​​ടു​​ക​​ളെ​​യും സ​​മ​​വാ​​ക്യ​​ങ്ങ​​ളെ​​യും പു​​ന​​ര്‍നി​​ര്‍വ​ചി​​ച്ചു​​കൊ​​ണ്ട് സ​​മീ​​പ​​കാ​​ല മ​​ല​​യാ​​ള സി​​നി​​മ​​യി​​ലു​​ണ്ടാ​​യ ശ്ര​​ദ്ധേ​​യ​​മാ​​യ മാ​​റ്റ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​ണ് സം​​വി​​ധാ​​യ​​ക​​ന്‍ ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ളി​ന്റെ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ള്‍. ‘ജാ​ൻ-​എ-​മ​ൻ’ എ​​ന്ന ആ​​ദ്യ ചി​​ത്ര​​ത്തി​​ലെ വൈ​​കാ​​രി​​ക സൂ​​ക്ഷ്മ​​ത​​ക​​ളി​​ല്‍ തു​​ട​​ങ്ങി, ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ വ​​ന്‍ സ്വീ​​കാ​​ര്യ​​ത നേ​​ടി​​യ ‘മ​ഞ്ഞു​മ്മ​ൽ​ ബോ​യ്സ്’ വ​​രെ എ​​ത്തി​​നി​​ല്‍ക്കു​​ന്ന ചി​​ദം​​ബ​​ര​​ത്തി​​ന്റെ സി​​നി​​മാ​​യാ​​ത്ര, റി​​യ​​ലി​​സ്റ്റി​​ക് ച​​ല​​ച്ചി​​ത്ര​​ഭാ​​ഷ​​യു​​ടെ​​യും മി​​ക​​ച്ച ദൃ​​ശ്യ​​ശ​​ബ്ദ വി​​ന്യാ​​സ​​ങ്ങ​​ളു​​ടെ​​യും (Soundscape and Visual Craft) അ​​പൂ​​ര്‍വ​​മാ​​യ സം​​യോ​​ജ​​ന​​മാ​​ണ്.

മ​​നു​​ഷ്യ​​ബ​​ന്ധ​​ങ്ങ​​ളി​​ലെ സൗ​​ഹൃ​​ദം, അ​​തി​​ജീ​​വ​​നം, പാ​​ര​​സ്പ​​ര്യം എ​​ന്നീ മാ​​ന​​വി​​ക മൂ​​ല്യ​​ങ്ങ​​ളെ ജ​​ന​​പ്രി​​യ സി​​നി​​മാ മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​ക​​യും, അ​​തോ​​ടൊ​​പ്പം ത​​ന്നെ മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ സാ​​മ്പ​​ത്തി​​ക​ സാം​​സ്‌​​കാ​​രി​​ക അ​​തി​​രു​​ക​​ള്‍ ത​​മി​​ഴ്‌​​നാ​​ട് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള പു​​റം​​വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്ന​​ത് ഈ ​​ചി​​ത്ര​​ങ്ങ​​ളു​​ടെ അ​​ക്കാ​​ദ​​മി​​ക് പ്രാ​​ധാ​​ന്യം വ​​ർ​ധി​​പ്പി​​ക്കു​​ന്നു. കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും ന​​വീ​​ന​​മാ​​യ സി​​നി​​മാ​​ട്ടോ​​ഗ്രാ​​ഫി​​ക് ക്രാ​​ഫ്റ്റി​​ന്റെ​​യും മാ​​തൃ​​ക​​യാ​​യി മാ​​റി​​യ ഈ ​​ച​​ല​​ച്ചി​​ത്രാ​​നു​​ഭ​​വ​​ങ്ങ​​ള്‍ക്ക് പി​​ന്നി​​ലെ ദ​​ര്‍ശ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും, ത​​ന്റെ സ​​ര്‍ഗാ​ത്മ​​ക യാ​​ത്ര​​യെ​​ക്കു​​റി​​ച്ചും ചി​​ദം​​ബ​​രം സം​​സാ​​രി​​ക്കു​​ന്നു.

ജീ​​വി​​ത​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ക​​ണ്ട സി​​നി​​മ​ാ​ക്കാ​​ര​​ന്‍ സ്വ​​ന്തം അ​​ച്ഛ​​ന്‍ ത​​ന്നെ​​യാ​​ണ​​ല്ലോ? സി​​നി​​മാ ജീ​​വി​​ത​​ത്തി​​ലെ അ​​ച്ഛ​​ന്റെ സ്വാ​​ധീ​​നം എ​​ത്ര​​ത്തോ​​ള​​മാ​​ണ് ?

▲ സി​​നി​​മ​​യി​​ല്‍ മാ​​ത്ര​​മ​​ല്ല, എ​​ന്റെ ജീ​​വി​​ത​​ത്തി​​ലെ എ​​ല്ലാ സ​​ര്‍ഗാ​​ത്മ​ക വ​​ള​​ര്‍ച്ച​ക്കും കാ​​ര​​ണ​​ക്കാ​​ര​​ന്‍ അ​​ച്ഛ​​ന്‍ ത​​ന്നെ​​യാ​​ണ്. അ​​ച്ഛ​​ന്‍ സ​​തീ​​ഷ് പൊ​​തു​​വാ​​ള്‍ ധാ​​രാ​​ള​​മാ​​യി വാ​​യി​​ക്കു​​മാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ല്‍ ഒ​​രു​പാ​​ട് പു​​സ്ത​​ക​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​തെ​​ല്ലാം ക​​ണ്ടു​വ​​ള​​ര്‍ന്ന ഞാ​​നും സ്വ​ാ​ഭാ​​വി​​​ക​​മാ​​യി വാ​​യ​​ന​​യു​​ടെ ലോ​​ക​​ത്ത്് എ​​ത്തി​​പ്പെ​​ട്ടു. വെ​​റെ ഒ​​ന്നും വാ​​ങ്ങി​ത്ത​ന്നി​​ല്ലെ​​ങ്കി​​ലും അ​​ച്ഛ​​ന്‍ ചെ​​റു​​പ്പം മു​​ത​​ലേ പു​​സ്ത​​ക​​ങ്ങ​​ള്‍ വാ​​ങ്ങു​​മാ​​യി​​രു​​ന്നു, വാ​​യ​​ന​​യെ വ​​ള​​രെ​​യ​​ധി​​കം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മാ​​യി​​രു​​ന്നു. സി​​നി​​മ​ാ​ക്കാ​ര​​നാ​​യ അ​​ച്ഛ​​ന്‍ അ​​നു​​ഭ​​വി​​ക്കു​​ന്ന സൗ​​ഭാ​​ഗ്യ​​ങ്ങ​​ള്‍ ക​​ണ്ടി​​ട്ട്, എ​​ന്നാ​​ല്‍ ഞാ​​നും സി​​നി​​മാ​​ക്കാ​​ര​​നാ​​യി​ക്ക​ള​​യാം എ​​ന്ന ചി​​ന്ത​​യി​​ല്‍ ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്കു​വ​​ന്ന ഒ​​രാ​​ള​ല്ല ഞാ​​ന്‍.

എ​​ന്നാ​​ല്‍ അ​​ച്ഛ​​നി​​ലൂ​​ടെ ല​​ഭി​​ച്ച ജീ​​വി​​ത, സാ​​ഹി​​ത്യ, സി​​നി​​മാ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളാ​​യി​​രു​​ന്നു എ​​ന്നെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ച്ഛ​​ന്റെ കൂ​​ട്ടു​​കാ​​രും സ​​ഹ​​പ്ര​​വ​​ര്‍ത്ത​​ക​​രും എ​​ന്നി​​ല്‍ ചെ​​ലു​​ത്തി​​യ സ്വ​​ധീ​​ന​​വും വ​​ള​​രെ വ​​ലു​​താ​​ണ്. അ​​ച്ഛ​​ന്‍ സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​യി പ്ര​​വ​​ര്‍ത്തി​​ച്ച ടി.​​വി. ച​​ന്ദ്ര​​ന്‍, കെ.​ആ​​ര്‍. മോ​​ഹ​​ന​​ന്‍ മു​​ത​​ലാ​​യ ആ​​ളു​​ക​​ള്‍ എ​​നി​​ക്ക് അ​​ങ്കി​​ള്‍മ​ാ​രാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ സ​​മാ​​ന്ത​​ര സി​​നി​​മാ ലോ​​ക​​ത്തെ സ​​ഞ്ചാ​​ര​​ങ്ങ​​ള്‍ ചെ​​റു​​പ്പം മു​​ത​​ല്‍ അ​​ടു​​ത്തു​​നി​​ന്ന് കാ​​ണ​ാ​നും മ​​ന​​സ്സി​​ലാ​​ക്കാ​​നും എ​​നി​​ക്ക് ചെ​​റു​​പ്പം മു​​ത​​ലേ സാ​​ധി​​ച്ചി​​രു​​ന്നു. ചി​​ന്ത ര​​വി, കെ.​പി. ശ​​ശി, കാ​​ര്‍ട്ടൂ​​ണി​​സ്റ്റ് ശ​​ര​​ത്ത് പോ​​ലെ​​യു​​ള്ള അ​​ച്ഛ​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ള്‍, അ​​വ​​രു​​ടെ കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ള്‍ എ​​ന്റെ ജീ​​വി​​ത​​ത്തെ വ​​ള​​രെ​​യ​​ധി​​കം സ്വ​ാ​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്. കാ​​ര​​ണം അ​​വ​​ര്‍ എ​​ല്ലാ​​വ​​രും ത​​ന്നെ ഉ​​യ​​ര്‍ന്ന രീ​​തി​​യി​​ല്‍ ചി​​ന്തി​​ക്കു​​ന്ന​​വ​​രും ജീ​​വി​​ത​​ത്തി​​ല്‍ ആ​​ക്ടി​​വി​​സം കൂ​​ടെ കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന​​വ​​രു​​മാ​​യി​​രു​​ന്നു. ജീ​​വി​​ത​​ത്തോ​​ടു​​ള്ള വ്യ​​ക്ത​​മാ​​യ കാ​​ഴ്ച​​പ്പാ​​ട് രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ല്‍ എ​​ന്റെ ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ല്ലാം ഏ​റെ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്.

പി​​ന്നീ​​ട് സി​​നി​​മ​​യാ​​ണ് ജീ​​വി​​ത​വ​​ഴി എ​​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത് എ​​ന്നു മു​​ത​​ലാ​​ണ് ?

▲ സി​​നി​​മ​​യു​​ടെ​​യും ഡോ​​ക്യു​​മെ​​ന്റ​​റി​​യു​​ടേ​തു​​മാ​​യ ഒ​​രു അ​​ന്ത​​രീ​​ക്ഷം വീ​​ട്ടി​​ല്‍ ത​​ന്നെ ചെ​​റു​​പ്പം മു​​ത​​ല്‍ അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഒ​​രു സി​​നി​​മാ​​ക്കാ​​ര​​നാ​​ക​​ണം എ​​ന്ന അ​​ട​​ങ്ങാ​​ത്ത ആ​​ഗ്ര​​ഹ​​മൊ​​ന്നും എ​​നി​​ക്കു​ണ്ടാ​​യി​​രു​​ന്നി​​ല്ല. കോ​​ള​​ജി​​ല്‍ പ​​ഠി​​ക്കാ​​ന്‍ പോ​​യി, എ​​നി​​ക്ക് ഒ​​ട്ടും പ​റ്റാ​​ത്ത പ​​ണി​​യാ​​ണി​​തെ​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ് ഇ​​യ​​ര്‍ ഔ​​ട്ടാ​​യി പ​​ഠ​​നം ത​​ന്നെ ഉ​​പേ​​ക്ഷി​​ച്ചു നി​​ല്‍ക്കു​​മ്പോ​​ഴാ​​ണ് ജ​​യ​​രാ​​ജ് സാ​​റി​​ന്റെ ‘പ​​ക​​ര്‍ന്നാ​​ട്ടം’ സി​​നി​​മ​​യി​​ലേ​​ക്കു​ള്ള വി​​ളി വരുന്ന​​ത്. കോ​​ള​ജ് പ​​ഠ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത് മു​​മ്പു​ത​​ന്നെ ഞാ​​ന്‍ ജ​​യ​​രാ​​ജ് സാ​​റി​​നോ​​ട് അ​​വ​​സ​​രം ചോ​​ദി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​മെ​ന്നെ എ​​ന്റെ ജീ​​വി​​ത​​ത്തി​​ല്‍ ഏ​​റ്റ​​വും ആ​വ​​ശ്യ​​മു​​ള്ള സ​​മ​​യ​​ത്തു​ത​​ന്നെ ഓ​​ര്‍ത്തു എ​​ന്ന​ത് വ​ലി​യ ഭാ​ഗ്യ​മാ​യി കാ​ണു​ന്നു.

‘പ​​ക​​ര്‍ന്നാ​​ട്ട’​​ത്തി​​ലൂ​​ടെ​​യാ​​ണ് ഞാ​​ന്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ സി​​നി​​മ​ാ​ക്കാ​​ര​​നാ​​യി മാ​​റു​​ന്ന​​ത്. സ്വ​​ന്തം നാ​​ടാ​​യ പ​​യ്യ​​ന്നൂ​​രി​​ല്‍ ത​​ന്നെ ചി​​ത്രീ​​ക​​രി​​ച്ച ആ ​സി​നി​മ​യു​ടെ സെ​​റ്റി​​ല്‍ വെ​​ച്ചാ​​ണ്, ഇ​​താ​​ണ് എ​​ന്റെ വ​​ഴി എ​​ന്ന കൃ​​ത്യ​​മാ​​യ ധാ​​ര​​ണ എ​​നി​​ക്കു​ണ്ടാ​​കു​​ന്ന​​ത്. എ​​ന്നാ​​ല്‍, അ​​തി​​നു​മു​​മ്പ് ജ​​യ​​രാ​​ജ് സാ​​റി​​ന്റെ ത​​ന്നെ ‘ട്രെ​​യി​​ന്‍’ എ​​ന്ന സി​​നി​​മ​​യു​​ടെ ഒ​​രു ദി​​വ​​സ​​ത്തെ പാ​​ച്ച് ഷൂ​​ട്ടി​ങ്ങി​ല്‍ ഞാ​​ന്‍ ജോ​​ലി ചെ​യ്തി​​ട്ടു​​ണ്ട്. ഞാ​​ന്‍ ആ​​ദ്യ​​മാ​​യി സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​കു​​ന്ന​​ത് സെ​​ന്റ് ആ​​ല്‍ബ​​ര്‍ട്സ് കോ​​ള​ജി​​ല്‍ ന​​ട​​ന്ന ആ ​​ഷൂ​​ട്ടി​ങ്ങി​ലാ​​ണ്.

 

‘ബാലൻ ദ ബോയ്’ സിനിമയുടെ ചിത്രീകരണത്തിനിടെ

തു​​ട​​ര്‍ന്നു​​ള്ള ജീ​​വി​​ത​​ത്തി​​ന്റെ ഒ​​രു​കാ​​ലം മു​​ഴു​​വ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ള്‍ക്ക് ഒ​​പ്പ​​മാ​​യി​​രു​​ന്ന​​ല്ലോ സ​​ഞ്ചാ​​രം. ആ ​​കാ​​ലം എ​​ങ്ങ​​നെ ഓ​​ര്‍ക്കു​​ന്നു. ഡോ​​ക്യു​​മെ​​ന്റ​​റി നി​​ര്‍മാ​​ണ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ താ​​ങ്ക​​ളി​​ലെ സി​​നി​​മാ​​ക്കാ​​ര​​ന്റെ വ​​ള​​ര്‍ച്ച​​ക്ക് എ​​ത്ത​​ര​​ത്തി​​ലാ​​ണ് സ​​ഹാ​​യി​​ച്ച​​ത് ?

▲ ചെ​​റു​​പ്പം മു​​ത​​ലേ ഡോ​​ക്യു​​മെ​​ന്റ​​റി​യു​​ടെ ഒ​​ര​ന്ത​​രീ​​ക്ഷം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. അ​​ച്ഛ​​ന്‍ എ​​ന്‍.​എ​​ഫ്.​​ഡി.​സി​​ക്കു​വേ​​ണ്ടി​​യും കെ.​​എ​​ഫ്.​​ഡി.​സി​​ക്കു​വേ​​ണ്ടി​​യു​​മെ​​ല്ലാം ധാ​​രാ​ളം ഡോ​​ക്യു​​മെ​​ന്റ​​റി​​ക​​ള്‍ ചെ​​യ്തി​​രു​​ന്നു. വീ​​ട്ടി​​ല്‍ ടി.​വി​​യി​​ല്ലാ​​തെ​​യി​​രു​​ന്ന കാ​​ല​​ത്ത് വ​​ലി​​യ ടി.​​വി​​യും ഡി.​വി.​​ആ​​റു​മെ​​ല്ലാം വീ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നാ​​ണ് അ​​ച്ഛ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ളു​​ടെ റ​​ഷ​​സ് ക​​ണ്ടി​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ ഡോ​​ക്യു​​മെ​​ന്റ​​റി എ​​ന്ന മാ​​ധ്യ​​മ​​ത്തി​ന്റെ നി​​ർ​മാ​​ണ രീ​​തി​​ക​​ളും തി​​ര​​ക്ക​​ഥ രീ​​തി​​ക​​ളു​​മെ​​ല്ലാം ചെ​​റു​​പ്പ​​ത്തി​​ലേ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് ഞാ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ളു​​ടെ ലോ​​ക​​ത്തെ​ത്തി​​യ​​പ്പോ​​ള്‍ പ​​ച്ച​​യാ​​യ ജീ​​വി​​ത​​ങ്ങ​​ളെ കൂ​​ടു​​ത​​ല്‍ മ​​നോ​​ഹ​​ര​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​ാ​നാ​​ണ് ശ്ര​​മി​​ച്ച​​ത്. ചു​​റ്റു​​പാ​​ടു​​മു​​ള്ള സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ല്‍ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ളു​​ടെ നി​​ർ​മാ​​ണം ഏ​റെ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്.

ഡോ​​ക്യു​​മെ​​ന്റ​​റി നി​​ര്‍മാ​​ണാ​നു​​ഭ​​വ​​ങ്ങ​​ള്‍ തീ​​ര്‍ച്ച​​യാ​​യും എ​​ന്നി​​ലെ സി​​നി​​മാ​​ക്കാ​​ര​​ന്റെ വ​​ള​​ര്‍ച്ച​​ക്ക് ധാ​​ര​ാ​ളം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. സി​​നി​​മ​​യി​​ലൂ​​ടെ പ​​റ​​യാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന ഒ​​രു ക​​ഥ​​യെ കൂ​​ടു​​ത​​ല്‍ റി​​യ​​ലി​​സ്റ്റി​​ക്കാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ പ​​ര​​മ​ാ​വ​​ധി ശ്ര​​മി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ് ഞാ​​ന്‍. അ​ത്ത​ര​ത്തി​ൽ സി​നി​മ യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കേ​ണ്ട​താ​ണെ​ന്ന ബോ​ധ്യം എ​നി​ക്കു ന​ൽ​കി​യ​ത് ഡോ​​ക്യു​​മെ​​ന്റ​​റി​ക​ൾ ത​ന്നെ​യാ​ണ്.

‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ എ​​ന്ന സി​​നി​​മ​​യി​​ല്‍ സു​​ഭാ​​ഷി​​ന്റെ വീ​​ഴ്ച ഏ​​റ്റ​​വും റി​​യ​​ലി​​സ്റ്റി​​ക്കാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​ണ് അ​​ത് പ്രേ​​ക്ഷ​​ക​​ര്‍ക്ക് കൂ​​ടു​​ത​​ല്‍ ക​​ണ​​ക്ടാ​​യ​​ത്. ‘ബാ​ല​ൻ ദ ​ബോ​യി’​യി​ലും റി​​യ​​ലി​​സം കൊ​​ണ്ടു​​വ​​രു​​മ്പോ​​ള്‍ ഇ​​ങ്ങ​​നെ​​യു​​ള്ള ഒ​​രു അ​​മ്മ​​യും മ​​ക​​നും ന​​മു​​ക്ക് ചു​​റ്റും​ത​​ന്നെ ഉ​​ണ്ട​​ല്ലേ എ​​ന്ന തോ​​ന്ന​​ല്‍ കാ​​ഴ്ച​​ക്കാ​​ര്‍ക്ക് ന​​ല്‍കാ​​ന്‍ സാ​​ധി​​ക്കും. ഈ ​​ബോ​​ധ്യം എ​​നി​​ക്ക് ന​​ല്‍കി​​യ​​ത് എ​​ന്റെ ഡോ​​ക്യു​​മെ​​ന്റ​​റി അ​​നു​​ഭ​​വ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ്.

സി​​നി​​മ​​യെ ഗൗ​​ര​​വ സ്വ​​ഭാ​​വ​​ത്തി​​ല്‍ത​​ന്നെ എ​​ടു​​ക്കു​​ന്ന​​വ​​രാ​​യി​​രു​​ന്നു താ​​ങ്ക​​ളു​​ടെ സി​​നി​​മാ ഗു​​രു​​നാ​​ഥ​​ന്മാ​​രാ​​യ ജ​​യ​​രാ​​ജും രാ​​ജീ​​വ് ര​​വി​​യും ബി. ​​അ​​ജി​​ത്ത് കു​​മാ​​റു​​മെ​​ല്ലാം. അ​​തു​​കൊ​​ണ്ടു​ത​​ന്നെ സ​​ഹ​​സം​​വി​​ധാ​​ന കാ​​ലം താ​​ങ്ക​​ളു​​ടെ സി​​നി​​മാ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളെ എ​​ത്ത​​ര​​ത്തി​​ലാ​​ണ് സ്വാ​​ധീ​നി​​ച്ച​ത് ?

▲ തീ​​ര്‍ച്ച​​യാ​​യും, സി​​നി​​മ എ​​ന്ന മാ​​ധ്യ​​മ​​ത്തെ വ​​ള​​രെ ഗൗ​​ര​​വ​​മാ​​യി കാ​​ണു​​ന്ന​​വ​​രു​​ടെ കീ​​ഴി​​ൽ​ത്ത​ന്നെ സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​യി പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ സാ​​ധി​​ച്ചു​​വെ​​ന്ന​​ത് ഭാ​​ഗ്യ​​ങ്ങ​​ളി​​ല്‍ ഒ​​ന്നു​ത​​ന്നെ​​യാ​​ണ്. എ​​ന്റെ എ​​ല്ലാ ഗു​​രു​​നാ​​ഥ​​ന്മാ​​രും ഒ​​രോ രീ​​തി​​യി​​ല്‍ എ​​ന്റെ വ​​ള​​ര്‍ച്ച​​ക്ക് സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്.​ എ​​ത്ര പ​​രി​​മി​​ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും എ​​ങ്ങ​​നെ സി​​നി​​മ​​ക​​ള്‍ ചെ​​യ്യാം, ഒ​​രു ചെ​​റി​​യ ക​​ഥ​​യെ എ​​ങ്ങ​​നെ​യൊ​രു സി​​നി​​മ​​യാ​​യി വി​​ക​​സി​​പ്പി​​ക്കാ​മെ​ന്ന് എ​​ന്നെ പ​​ഠി​​പ്പി​​ച്ച​​ത് ജ​​യ​​രാ​​ജ് സാ​​റാ​​ണ്. ന​​മ്മ​​ളെ​ടു​​ക്കു​​ന്ന സി​​നി​​മ​ക​​ളു​​ടെ രാ​​ഷ്ട്രീ​​യം എ​​ന്താ​​ക​​ണ​മെ​ന്ന കൃ​​ത്യ​​മാ​​യ ബോ​​ധ്യം എ​​നി​​ക്ക് പ​​ക​​ര്‍ന്നു​ത​​ന്ന​​ത് രാ​​ജീ​​വേ​ട്ട​​ന്റെ​​യും അ​​ജി​​ത്തേ​​ട്ട​​ന്റെ​​യും ഒ​​പ്പ​​മു​​ള്ള സി​​നി​​മാ​നു​​ഭ​​വ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ്. എ​​ന്തി​​ന് ന​​മ്മ​​ള്‍ ഈ ​​സി​​നി​​മ ചെ​​യ്യ​​ണം, ഒ​​രോ ഫ്രെ​​യിം വെ​ക്കു​മ്പോ​​ഴും ന​​മ്മ​​ള്‍ അ​​തി​​ന്റെ ഭം​​ഗി​യ​ല്ല, ആ ​​ഫ്രെ​​യിം പ​​ക​​ര്‍ന്നു​ത​​രു​​ന്ന എ​​ക്‌​​സ്പ്ര​​ഷ​​നാ​​ണ് ശ്ര​​ദ്ധി​​ക്കേ​​ണ്ട​​ത്... തു​​ട​​ങ്ങി​​യ ഇ​​വ​​രു​​ടെ പാ​​ഠ​​ങ്ങ​​ള്‍ സി​​നി​​മാ ജീ​​വി​​ത​​ത്തി​​ല്‍ എ​​ന്നും സ​​ഹാ​​യ​​ക​​ര​​മാ​​യി മാ​​റി​​യി​​ട്ടേ​യു​​ള്ളൂ.

ഇ​​വ​​രോ​​ടൊ​പ്പം​ത​​ന്നെ ചേ​​ര്‍ത്തു​പ​​റ​​യേ​​ണ്ട പേ​​രാ​​ണ് യു.​കെ​​യി​​ലെ ന്യൂ ​​കാ​​സ്റ്റ​​ല്‍ യൂ​​നി​​വേ​​ഴ്‌​​സി​​റ്റി​​യി​​ലെ മാ​​ധ്യ​​മ വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​നാ​​യ ഇ​​യാ​​ന്‍ മ​​ക്‌​​ഡോ​​ണാ​​ള്‍ഡി​​ന്‍റേ​ത്. അ​​ജി​​ത്തേ​ട്ട​ൻ വ​​ഴി​​ത​​ന്നെ​​യാ​​ണ് ഞാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ അ​​ടു​​ത്തേ​​ക്ക് കാ​​മ​​റാ​​മാ​​നാ​​യി എ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ട​ദ്ദേ​​ഹം കേ​​ര​​ള​​ത്തി​​ലോ ഇ​​ന്ത്യ​​യി​​ലോ വ​​രു​​മ്പോ​​ള്‍ ഞാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നൊ​പ്പം മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും ഉ​​ണ്ടാ​​കാ​​റ്. വി.​​എ​​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​​ട​​ക്കം നാ​​ലു ഡോ​​ക്യു​​മെ​​ന്റ​​റി​​ക​​ളി​​ല്‍ ഞ​​ങ്ങ​​ള്‍ ഒ​​ന്നി​​ച്ച് പ്ര​​വ​​ര്‍ത്തി​​ച്ചു, ഇ​​ന്ത്യ​​യി​​ലു​​ട​നീ​​ളം യാ​​ത്ര​​ക​​ളും ചെ​യ്തു.

തീ​​ര്‍ത്തും വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു സം​​സ്‌​​കാ​​ര​​ത്തി​​ല്‍നി​​ന്നു​വ​​ന്ന ഒ​​രാ​​ള്‍ എ​​ങ്ങ​​നെ​​യാ​​ണ് ന​​മ്മു​​ടെ നാ​​ടി​​നെ നോ​​ക്കി​ക്കാ​​ണു​​ന്ന​​ത് എ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​നും ജീ​​വ​ി​ത​​ത്തെ​​ക്കു​റി​​ച്ച് തീ​​ര്‍ത്തും വ്യ​​ത്യ​​സ്ത​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളെ തി​​രി​​ച്ച​​റി​​യാ​​നും എ​​ന്നെ സഹായിച്ചത് അ​​ദ്ദേ​​ഹ​​വും അദ്ദേഹത്തിനൊ​​പ്പം ചെ​ല​​വ​​ഴി​​ച്ച സ​​മ​​യ​​ങ്ങ​​ളുമാണ്. കൂ​​ടു​​ത​​ല്‍ ച​​ടു​​ല​​ത​​യും ബ​​ഹ​​ള​​ങ്ങ​​ളും ഒ​​ന്നും​ത​​ന്നെ​​യി​​ല്ലാ​​തെ കാ​​മ​​റ ഒ​​രി​​ട​​ത്തു​വെ​ച്ച് ജീ​​വി​​ത​​ങ്ങ​​ളെ ഏ​​റ്റ​​വും പ​​ച്ച​​യാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന ഒ​​ബ്‌​​സ​​ര്‍വേ​​ഷ​​ന​ല്‍ ഡോ​​ക്യു​​മെ​​ന്റ​​റി എ​​ന്ന പു​​തി​​യ സാ​​ധ്യ​​ത​​യെ എ​​നി​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​ത്ത​ന്ന​​തും ഇ​​യാ​​ന്‍ മ​​ക്‌​​ഡോ​​ണാ​​ള്‍ഡ് ആ​​ണ്.

സം​വി​ധാ​നം ചെ​യ്ത മൂ​ന്നു സി​നി​മ​ക​ളും തീ​ർ​ത്തും വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്. ഇ​​ങ്ങ​​നെ ഒ​രു ജോ​​ണ​​റി​​ന്റെ​​യും പി​​ടി​​യി​​ല്‍ പെ​​ടാ​​തെ പോ​​കു​​ന്ന ശൈ​​ലി മ​​ന​ഃ​പൂ​​ർ​വം സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​ണോ? ഇ​​പ്പോ​​ള്‍, ചി​​ദ​ം​ബ​​ര​​ത്തി​​ന്റെ സി​​നി​​മ​​യാ​​ണെ​​ങ്കി​​ല്‍ അ​​ത് മു​​മ്പു​ള്ള​​തു​​പോ​​ലെ ആ​​കി​​ല്ല, എ​​ന്തെ​​ങ്കി​​ലും പു​​തു​​മ ഉ​​ണ്ടാ​​കു​മെ​​ന്ന് പ്രേ​​ക്ഷ​​ക​​രും സി​​നി​​മാ ലോ​​ക​​വും ഒ​​രു​പോ​​ലെ പ്ര​​തീ​​ക്ഷി​​ക്കാ​​റു​​ണ്ട്. ഈ ​​പ്ര​​തീ​​ക്ഷ ഒ​​രു സ​​മ്മ​​ര്‍ദ​​മാ​​യി മാ​​റാ​​റു​​ണ്ടോ?

▲ എ​​ന്നെ സ്വ​​യം പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ വ്യ​​ത്യ​​സ്ത​​മാ​​യ ജോ​​ണ​​റു​​ക​​ളി​​ലു​​ള്ള സി​​നി​​മ​​ക​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​ത്. കാ​​ര​​ണം ഓ​രോ​ത​​രം സി​​നി​​മ​​ക​​ളും ന​​മ്മ​​ളി​​ല്‍നി​​ന്ന് ഓ​രോ രീ​​തി​​യി​​ലു​​ള്ള സ്‌​​കി​​ല്ലു​​ക​​ളാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​നാ​​ല്‍ ഒ​​രേ ത​​ര​​ത്തി​​ലു​​ള്ള സി​​നി​​മ​​ക​​ള്‍ക്ക് പി​​ന്നാ​​ലെ പോ​​കാ​​തെ വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ സി​​നി​​മ​​ക​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചാ​​ല്‍ ന​​മ്മ​​ള്‍ കൂ​​ടു​​ത​​ല്‍ സ്‌​​കി​​ല്‍ഡ് ആ​​കും, അ​​പ്‌​​ഡേ​​റ്റ​​ഡാ​​കും എ​​ന്ന​​താ​​ണ് സ​​ത്യം. കൂ​​ടു​​ത​​ല്‍ വ​​ള​​രാ​​ന്‍ ഞാ​​ന്‍ കൂ​​ടു​​ത​​ല്‍ വ്യ​​ത്യ​​സ്ത​​മാ​​യ സി​​നി​​മ​​ക​​ള്‍ക്ക് പി​റ​​കെ പോ​​കു​​ന്നു എ​​ന്നു​മാ​​ത്രം. അ​​തി​​ന​ര്‍ഥം ഇ​​നി ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ പോ​​ലെ​​യോ ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ പോ​​ലെ​​യോ ഒ​​രു സി​​നി​​മ ഒ​​രി​​ക്ക​​ലും ചെ​​യ്യി​​ല്ല എ​ന്ന​ല്ല. എ​ല്ലാ​ത്ത​രം സി​​നി​​മ​​ക​​ളും കാ​​ണാ​​ന്‍ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന എ​​നി​​ക്ക് എ​​ല്ലാ​​ത്ത​​രം സി​​നി​​മ​​ക​​ളും ചെ​​യ്യാ​​നാ​​ണ് താ​​ൽ​പ​ര്യം.

പി​​ന്ന​ാ​ലെ പ്രേ​​ക്ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​യെ സ​​മ്മ​​ര്‍ദം എ​​ന്ന​​തി​​നേ​​ക്കാ​​ള്‍ ഒ​​രു ക​​ട​​മ​​യാ​​യി​​ട്ടാ​​ണ് കാ​​ണു​​ന്ന​​ത്. എ​​ന്റെ പേ​​രി​​ല്‍ ഇ​​റ​​ങ്ങു​​ന്ന സി​​നി​​മ​​ക​​ള്‍ക്കാ​​യി ആ​​ളു​​ക​​ള്‍ കാ​​ത്തി​​രി​​ക്കു​​ന്നു എ​​ന്ന് കേ​​ള്‍ക്കു​​ന്ന​​തു​ത​​ന്നെ വ​​ള​​രെ സ​​ന്തോ​​ഷം ന​​ല്‍കു​​ന്ന കാ​​ര്യ​​മാ​​ണ്. എ​​ന്നി​​ലെ സം​​വി​​ധാ​​യ​​ക​​നി​​ല്‍ ആ​​ളു​​ക​​ള്‍ പ്ര​​തീ​​ക്ഷ​വെ​ക്കു​ന്നു എ​​ന്നു​കൂ​​ടെ കേ​​ള്‍ക്കു​​മ്പോ​​ള്‍ അ​​തെ​നി​​ക്ക് അ​​ത്യ​​ഹ്ലാ​​ദം ന​​ല്‍കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍, ആ ​​പ്ര​​തീ​​ക്ഷ ന​​ല്‍കു​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ത്തെ കൂ​​ടു​​ത​​ല്‍ മ​​ന​​സ്സി​​ലാ​​ക്കാ​​നും എ​​ല്ലാ​​വ​​ര്‍ക്കും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ത​​രം സി​​നി​​മ​ക​​ള്‍ ചെ​​യ്യാ​​നു​​മാ​​ണ് ഞാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത്. ന​​ല്ല സി​​നി​​മ​​ക​​ളു​​ണ്ടാ​​ക്കാ​​ന്‍ ഞാ​​ന്‍ ത​​ന്നെ എ​​നി​​ക്കാ​​യി സൃ​​ഷ്ടി​​ക്കു​​ന്ന സ​​മ്മ​​ർ​ദ​​ങ്ങ​​ളാ​​ണ് എ​​നി​​ക്ക് കൂ​​ടു​​ത​​ലാ​​യു​മു​ള്ള​​ത്.

ഒ​​രാ​​ളു​​ടെ​യോ ഒ​​രു താ​​ര​​ത്തി​​ന്റെ​യോ ക​​ഥ​​പ​​റ​​യാ​​തെ എ​​പ്പോ​​ഴും ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ക​​ഥ​പ​​റ​​യ​​ല്‍ ശൈ​​ലി​​യും അ​​തോ​​ടെ​ാ​പ്പം​ത​​ന്നെ പ്രേ​​ക്ഷ​​ക​​രെ വൈ​​ക​ാ​രി​​ക​​മാ​​യി സി​​നി​​മ​​യി​​ല്‍ വ​​ല്ലാ​​തെ കു​​ടു​​ക്കി​​യി​​ടു​​ന്ന നി​​ർ​മാ​​ണ രീ​​തി​​യു​മാ​ണ് താ​ങ്ക​ളു​ടേ​ത്. ജോ​​ണ​​റു​​ക​​ള്‍ ഒ​​ന്നും ത​​ന്നെ പി​​ന്തു​ട​​രു​​ന്നി​​ല്ലെ​​ങ്കി​​ലും ചി​​ദ​ം​ബ​​രം സി​​നി​​മ​​ക​​ളി​​ല്‍ പൊ​​തു​​വാ​​യി കാ​​ണു​​ന്ന​ത് ഈ ​ര​​ണ്ട് കാ​​ര്യ​​ങ്ങ​​ളാ​​ണ്?

▲ ഒ​​രാ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​ള്ള സി​​നി​​മ​​ക​​ള്‍ ചെ​​യ്യി​​ല്ല എ​​ന്ന വാ​​ശി​​യൊ​​ന്നും എ​​നി​​ക്കി​ല്ല. താ​​ര സി​​നി​​മ​ക​​ള്‍ക്ക് ഞാ​​ന്‍ എ​​തി​​രു​മ​ല്ല. ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സി’​നു​ശേ​​ഷം ഞാ​​ന്‍ സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ സി​​നി​​മ​​ക​​ള്‍ ചെ​​യ്യാ​​ന്‍ ത​​ന്നെ​​യാ​​യി​​രു​​ന്നു ശ്ര​​മി​​ച്ചി​​രു​​ന്ന​​ത്. അ​​തി​​നി​​ട​​യി​​ല്‍ ക​​യ​​റ​വ​​ന്ന സി​​നി​​മ​​യാ​​ണ് ‘ബാ​​ല​​ന്‍ ദ ​ബോ​യ്’. ഒ​​രു യാ​​ഥാ​​ര്‍ഥ്യം ന​​മ്മ​​ള്‍ മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​ത്, സി​​നി​​മാ വ്യ​​വ​​സാ​​യം താ​​ര​കേ​​ന്ദ്രീ​​കൃ​​ത​​മാ​​ണ്. താ​​ര​​ങ്ങ​​ള്‍ ഉ​​ള്ള​​തു​കൊ​​ണ്ടും അ​​വ​​രെ കാ​​ണാ​​ന്‍ പ്രേ​​ക്ഷ​​ക​​ര്‍ ഉ​​ള്ള​​തു​​കൊ​​ണ്ടു​​മാ​​ണ് സി​​നി​​മാ വ്യ​​വ​​സാ​​യം നി​​ല​​നി​​ല്‍ക്കു​​ന്ന​​തു​ത​​ന്നെ. താ​​ര​സി​​നി​​മ​​ക​​ള്‍ കാ​​ണാ​​നും സം​​വി​​ധാ​​നം ചെ​​യ്യാ​​നും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ഞാ​​ന്‍ താ​​ര​​കേ​​ന്ദ്രീ​​കൃ​​ത​​മാ​​യി ചി​​ന്തി​​ക്കാ​​തെ ഇ​​രി​​ക്ക​​ണം. എ​​ന്തു​​കൊ​​ണ്ടോ ഇ​​തു​​വ​​രെ ചെ​​യ്ത മൂ​ന്നു സി​​നി​​മ​​ക​​ളും ഒ​​രു താ​​ര​​ത്തെ​യോ ക​​ഥ​ാ​പാ​​ത്ര​​ത്തെ​യോ കേ​​ന്ദ്രീ​​ക​​രി​​ച്ച​​താ​​യി​​ല്ല എ​​ന്നു മാ​​ത്ര​​മേ​യു​​ള്ളൂ.

പി​​ന്നെ ആ​​ളു​​ക​​ൾ എ​ന്‍റെ സി​​നി​​മ​​യു​​മാ​​യി വൈ​​ക​ാ​രി​​ക​​മാ​​യി അ​​ടു​​ക്കു​​ന്നു എ​​ന്ന​​ത് ഭാ​​ഗ്യം കൊ​​ണ്ടു​മാ​​ത്രം സം​​ഭ​​വി​​ക്കു​​ന്ന കാ​​ര്യ​​മാ​​യാ​ണ് തോ​ന്നു​ന്ന​ത്. സി​​നി​​മ ചെ​​യ്യു​​ന്ന എ​​ല്ല​ാ​വ​​രും പ്രേ​​ക്ഷ​​ക​​രെ വൈ​​കാ​​രി​​ക​​മാ​​യി സി​​നി​​മ​​യിലേക്ക് അ​​ടു​​പ്പി​​ച്ച് നി​​ര്‍ത്താ​​ന്‍ ത​​ന്നെ​​യാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തും ശ്ര​​മി​​ക്കു​​ന്ന​​തും. എ​ന്‍റെ മ​ന​സ്സി​ലും അ​ത്ത​ര​ത്തി​ലു​ള്ള ചി​ന്ത​ക​ൾ ത​ന്നെ​യാ​ണു​ള്ള​ത്. ഇ​​തു​​വ​​രെ​​യു​​ള്ള സി​​നി​​മ​​ക​​ളി​​ല്‍ അ​​ത് വി​​ജ​​യം​ക​​ണ്ടു എ​​ന്ന​​ത് ക​ഠി​നാ​ധ്വാ​ന​ത്തി​നൊ​പ്പം ഭാ​ഗ്യം​കൂ​ടി ക​ടാ​ക്ഷി​ച്ചു എ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ചി​​ദ​ം​ബ​​രം സി​​നി​​മ​​ക​​ളെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​ക്കു​​ന്ന​​തെ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രു​പ​ക്ഷേ അ​തി​ന്‍റെ​യു​ത്ത​രം കാ​സ്റ്റി​ങ് എ​ന്നാ​യി​രി​ക്കും. ഈ ​​ക​​ഥാ​​പാ​​ത്രം ഇ​​വ​​ര​​ല്ലാ​​തെ ആ​​രു ചെ​​യ്താ​ലും ശ​​രി​​യാ​​വി​​ല്ല എ​​ന്ന് കാ​​ഴ്ച​​ക്കാ​​ര​​നു തോ​​ന്നും​വി​​ധ​​ത്തി​​ലാ​​യി​​രു​​ന്നു മൂ​ന്നു സി​​നി​​മ​​യു​​ടെ​​യും കാ​​സ്റ്റി​ങ്. എ​ങ്ങ​നെ​യാ​ണ് ഈ ‘​മാ​ജി​ക്’ സം​ഭ​വി​ക്കു​ന്ന​ത് ?

▲ സി​​നി​​മ​​യി​​ല്‍ കാ​​സ്റ്റി​ങ്ങി​ന് വ​​ള​​രെ​​യ​​ധി​​കം പ്രാ​​ധാ​​ന്യം ന​​ല്‍കു​​ന്ന ഒ​​രാ​​ളാ​ണ് ഞാ​​ന്‍. ഒ​ാ​രോ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ​​യും രൂ​പ​ത്തി​നും ഭാ​വ​ത്തി​നും വ​​ള​​രെ​​യ​​ധി​​കം പ്രാ​​ധാ​​ന്യ​​മു​​ണ്ട്. രാ​​ഷ്ട്രീ​​യ കൃ​​ത്യ​​ത​​ക്ക​പ്പു​റ​ത്ത് വെ​​ളു​​ത്ത​​ത്, ക​​റു​​ത്ത​​ത്, ത​​ടി​​ച്ച​​ത്, മെ​​ലി​​ഞ്ഞ​​ത് തു​​ട​​ങ്ങീ തി​​ര​​ക്ക​​ഥ ആ​വ​​ശ്യ​​പ്പെ​​ടു​​ന്ന കൃ​​ത്യ​​മാ​​യ മ​ാ​ന​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ത​​ന്നെ​​യാ​​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണ​ത്തി​ന് നാ​ളു​ക​ൾ​ക്ക് മു​മ്പേ തു​ട​ങ്ങി​യ​താ​ണ് എ​​ന്റെ മൂ​​ന്നു സി​​നി​​മ​​ക​​ളു​​ടെ​​യും കാ​സ്റ്റി​ങ്.

സ​ഹോ​ദ​ര​നും ന​ട​നു​മാ​യ ഗ​​ണ​​പ​​തി​​യാ​​ണ് അ​​തി​​ന് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്. എ​​ന്തു​​കൊ​​ണ്ടാ​​ണ് ഒ​​രു കാ​​സ്റ്റി​ങ് ഡ​​യ​​റ​​ക്ട​​റെ വെ​​ച്ച് വ​​ള​​രെ കാ​​ര്യ​​മാ​​യി ഈ ​​പ്ര​​വ​ൃ​ത്തി ചെ​​യ്യു​​ന്ന​​തെ​ന്ന് ചോ​ദി​ച്ചാ​ൽ, ഒ​​രു സി​​നി​​മ​​യു​​ടെ തി​​ര​​ക്ക​​ഥ പൂ​​ര്‍ത്തി​​യാ​​യി​ക്ക​ഴി​​ഞ്ഞാ​​ല്‍ പി​​ന്നെ ആ ​​ക​​ഥാ​​പാ​​ത്ര​​ത്തി​​ന് ജീ​​വ​​ന്‍ ന​​ല്‍കു​​ന്ന​​ത് ന​​മ്മ​​ള്‍ കാ​​സ്റ്റ് ചെ​​യ്യു​​ന്ന അ​​ഭി​​നേ​​താ​​വി​​ന്റെ രൂ​​പ​​ഭാ​​വ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ്. ആ ​​വ്യ​​ക്തി​​യു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് പി​​ന്നീ​​ട് സി​​നി​​മ​​ക്ക് ന​​മ്മ​​ള്‍ ആ​​ഗ്ര​​ഹി​​ച്ച ത​​ര​​ത്തി​​ലു​​ള്ള ആ​​ഴ​​വും പ​​ര​​പ്പും ന​​ല്‍കു​​ന്ന​​ത്. അ​​തു​കൊ​​ണ്ട് കൂടിയാണ് ചെ​​യ്യു​​ന്ന സി​​നി​​മ​​ക​​ളു​​ടെ​​യെ​​ല്ലാം കാ​​സ്റ്റി​ങ് ജോ​​ലി​​ക​​ള്‍ നീ​​ണ്ടു​​പോ​​കു​​ന്ന​​തും.

ഭാ​​വ​​ന​​ക്ക​പ്പു​​റ​​ത്ത് ഓ​​രോ സി​​നി​​മ​​ക്കു​പി​​ന്നി​​ലും റി​​സ​ർ​ചി​ന്റെ അ​​തി​​ശ​​ക്ത​​മാ​​യ പി​​ന്തു​​ണ സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​യി തോ​​ന്നി​​യി​​ട്ടു​​ണ്ട്? അ​​ത്ത​​രം ഒ​​രു ര​​ച​​നാ​​ശൈ​​ലി പി​​ന്തു​​ട​​രു​​ന്ന​​തി​​ന്റെ കാ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്തെ​​ല്ല​ാ​മാ​​ണ്. ഒ​​രോ സി​​നി​​മ​​ക്ക് പി​​ന്നി​​ലും റി​​സ​​ര്‍ച് പ്രോ​​സ​​സ് എ​​ത്ത​​ര​​ത്തി​​ലു​​ള്ള​​താ​​ണ്?

▲ സി​​നി​​മ​​ക​​ളി​​ല്‍ പ്രീ ​​പ്രൊ​​ഡ​​ക്ഷ​​ന്‍ സ​​മ​​യ​​ത്ത് റി​​സ​​ര്‍ച് ജോ​​ലി​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യും ക​​ട​​ന്നു​വ​​രു​​ന്ന​​തി​നു​കാ​​ര​​ണം എ​​ന്റെ ഡോ​​ക്യു​​മെ​​ന്റ​​റി അ​​നു​​ഭ​​വ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ്. ഒ​​രു വി​​ഷ​​യ​​ത്തെ വി​​ശ​​ദ​​മാ​​യി​ത്ത​ന്നെ പ​​ഠി​​ക്കാ​​തെ ഒ​​രി​​ക്ക​​ലും ന​​മു​ക്കൊ​രു ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തേ പ​​ഠ​​ന​​രീ​തി​യാ​​ണ് ഞാ​​ന്‍ സി​​നി​​മ​​ക​​ളി​​ലും ന​​ട​​പ്പാ​ക്കു​​ന്ന​​ത്. സി​​നി​​മ ചെ​​യ്യാ​​ന്‍ ഒ​​രു വി​​ഷ​​യം തി​​ര​​ഞ്ഞെ​​ടു​​ത്തു ക​​ഴി​​ഞ്ഞാ​​ല്‍ ആ ​​വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചും സി​​നി​​മ​​യു​​ടെ ക​​ഥാ​​പ​​രി​​സ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ആ​​ഴ​​ത്തി​​ല്‍ പ​ഠി​ക്കാ​ൻ ശ്ര​മി​ക്കും. അ​തി​നാ​യി ദി​വ​സ​ങ്ങ​ൾ ത​ന്നെ മാ​റ്റി​വെ​ക്കും. ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് ഒ​​രു​​പാ​​ട് നാ​​ള്‍ ഞാ​​നാ ​​നാ​​ട്ടി​​ല്‍ സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ചി​​രു​​ന്നു, ആ ​​നാ​​ടി​​നെ​​ക്കു​റി​​ച്ച് പ​​ഠി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചി​​രു​​ന്നു. ഒ​​രു ദി​​വ​​സം അ​​വി​​ടേ​ക്ക് പോ​​കു​​ന്ന​വ​​ഴി പാ​​താ​​ള പാ​​ല​​ത്തി​​ല്‍വെ​ച്ച് എ​​ന്റെ കാ​റി​ന്‍റെ ട​​യ​​ര്‍ പൊ​​ട്ടി.

ഞാ​​ന്‍ കാ​​റി​​ന് പു​​റ​​ത്തി​​റ​​ങ്ങി നി​​ന്ന​​പ്പോ​​ള്‍ എ​​നി​​ക്ക് ശ്വ​​സി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യും ഛർ​ദി​യും അ​​നു​​ഭ​​വ​​പ്പെ​​ട്ടു. അ​​പ്പോ​​ഴാ​​ണ് ആ ​​നാ​​ട് നേ​​രി​​ടുന്ന മ​​ലി​നീ​ക​​ര​​ണ​​മെ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് ഞാ​​ന്‍ തി​​രി​​ച്ച​​റി​​യു​​ന്ന​​ത്. സി​​നി​​മ​​യി​​ല്‍ പാ​​ട്ടി​​ലെ ഒ​​രു വ​​രി​​യി​​ലൂ​​ടെ​​യാ​​ണെ​​ങ്കി​​ലും ആ ​​മ​​ലി​നീ​​ക​​ര​​ണ വി​​ഷ​​യം കൃ​​ത്യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചി​ട്ടു​​ണ്ട്. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ലേ​​ക്കി​റ​​ങ്ങി കൂ​​ടു​​ത​​ല്‍ ഇ​​ട​​പെ​ട​ലു​ക​ൾ ന​​ട​​ത്തി​​യ​​തു​​കൊ​​ണ്ട് മാ​​ത്ര​​മാ​​ണ് ആ ​​നാ​​ടി​​നെ​​യും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും എ​​നി​​ക്ക് കൂ​​ടു​​ത​​ലാ​​യി മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത്. ‘ബാ​​ല​​ൻ ദ ​ബോ​യി’​ക്കു​വേ​​ണ്ടി കേ​​ര​​ള​​ത്തി​​ലെ വ​​നി​​താ ജ​​യി​​ലു​​ക​​ളി​​ലൂ​​ടെ ഞാ​​ന്‍ ന​​ട​​ത്തി​​യി​​ട്ടു​​ള്ള യാ​​ത്ര​​ക​​ള്‍ ആ ​​സി​​നി​​മ​​യു​​ടെ ക​​ഥ​​ക്കും ക​​ഥാ​​പ​ാ​ത്ര​​ങ്ങ​​ളു​​ടെ വ​​ള​​ര്‍ച്ച​​ക്കും, സി​​നി​​മ​​ക്ക് പൊ​​തു​​വേ ഒ​​രു സ്വ​ാ​ഭാ​​വി​​ക​​ത കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ലും ധാ​​രാ​​ള​​മാ​​യി സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്.

 

സി​​നി​​മ​​ക​​ള്‍ക്ക് കൃ​​ത്യ​​മാ​​യ രാ​​ഷ്ട്രീ​​യ​​മു​​ണ്ടാ​​യി​​രി​​ക്ക​​ണം എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന, സി​​നി​​മ​ക​​ള്‍ക്ക് രാ​​ഷ്ട്രീ​​യ മാ​​നം ന​​ല്‍കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന സം​​വി​​ധാ​​യ​​ക​​നാ​​ണോ താ​​ങ്ക​​ള്‍ ?

▲ ന​​മ്മ​​ള്‍ മ​​ല​​യാ​​ളി​​ക​​ള്‍ രാ​​ഷ്ട്രീ​​യ ജീ​​വി​​ക​​ള്‍ ത​​ന്നെ​​യാ​​ണ്. രാ​​ഷ്ട്രീ​​യം ന​​മ്മു​​ടെ സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലും നി​​റ​​ഞ്ഞു​നി​​ല്‍ക്കു​​ന്ന ഒ​​ന്നു ത​​ന്നെ​​യാ​​ണ്. മ​​ല​​യാ​​ള​​ത്തി​​ലെ സി​​നി​​മ​ാ​പ്ര​​വ​​ര്‍ത്ത​​ക​​രും രാ​​ഷ്ട്രീ​​യ​​ത്തെ അ​​ടു​​ത്തു​നി​​ന്ന് വീ​​ക്ഷി​​ക്കു​​ന്ന​​വ​​രും വി​​ല​​യി​​രു​​ത്ത​​ലു​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​വ​​രു​​മാ​​ണ്. എ​​ന്നാ​​ല്‍, ഇ​​വ​​ക്കി​ട​​യി​​ല്‍ അ​​തി​​ര്‍വ​​ര​മ്പു​​ക​​ള്‍ വേ​​ണ​​മെ​​ന്ന പ​​ക്ഷ​​ക്കാ​​ര​​നാ​​ണു ഞാ​​ന്‍.

ന​​മ്മ​​ള്‍ ഒ​​രു രാ​​ഷ്ട്രീ​​യം പ​​റ​​യു​​ന്ന സി​​നി​​മ​​യാ​​ണ് ചെ​​യ്യാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍ അ​​ത് കൃ​​ത്യ​​മാ​​യി ചെ​​യ്യു​​ക. അ​തേ​സ​മ​യം രാ​​ഷ്ട്രീ​​യം പ​​റ​​യാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കാ​​ത്ത സി​​നി​​മ​​ക​​ളി​​ല്‍ രാ​​ഷ്ട്രീ​​യം കു​​ത്തി നി​​റ​​ക്കേ​ണ്ട ആ​​വ​​ശ്യ​​മി​​ല്ല.എ​​ന്നാ​​ല്‍, ഒ​​രു ത​മ​ാ​ശ സി​​നി​​മ​​യെ അ​​തി​​ന്‍റേ​താ​​യ രീ​​തി​​യി​​ല്‍ എ​​ടു​​ക്കു​​ക, അ​​തി​​ല്‍ പൊ​​ളി​​റ്റി​​ക്ക​​ല്‍ ക​​റ​ക്ട്ന​സ് ക​​ണ്ടു​​പി​​ടി​​ക്കാ​​ന്‍ പോ​​കേ​​ണ്ട​​തി​​ല്ല എ​​ന്നാ​​ണ് എ​​ന്റെ പ​​ക്ഷം. ‘സി.​​ഐ.​​ഡി മൂ​​സ’​​പോലുള്ള സി​​നി​​മ​​ക​​ളെ ആ ​​ലാ​​ഘ​​വ​​ത്തോ​​ടെ ആ​​സ്വ​​ദി​​ക്കാ​​നും രാ​​ഷ്ട്രീ​​യ സി​​നി​​മ​​ക​​ളെ അ​​ത് അ​​ര്‍ഹി​​ക്കു​​ന്ന ഗൗ​​ര​​വ​​ത്തോ​​ടെ കാ​​ണ​ാ​നും ച​​ര്‍ച്ച ചെ​​യ്യാ​​നും ന​​മു​​ക്ക് സാ​​ധി​​ക്ക​​ണം.

ചെ​​റി​​യ ബ​​ജ​റ്റി​ൽ ചു​​രു​​ങ്ങി​​യ ദി​​വ​​സ​​ങ്ങ​​ള്‍ കൊ​​ണ്ട് തീ​​ര്‍ക്കു​​ന്ന, നി​​ല​​വാ​​ര​​ത്തി​​ല്‍ ഉ​​യ​​ര്‍ന്നു​നി​​ല്‍ക്കു​​ന്ന സി​​നി​​മ​​ക​​ളാ​​യി​​രു​​ന്നു മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ഐ​​ഡ​​ന്റി​​റ്റി​​യാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ലി​​ന്ന് വ​​ലി​​യ ബ​​ജ​​റ്റ് സി​​നി​​മ​​ക​​ള്‍ക്ക് പ്രേ​​ക്ഷ​​ക പ്ര​​തീ​​ക്ഷ​​യു​​ടെ അ​​ള​​വ് വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണ്. ബ​​ജ​​റ്റാ​​ണ് സി​​നി​​മ​​യു​​ടെ നി​​ല​​വാ​​രം നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന കാ​ഴ്ച​പ്പാ​ടി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്താ​ണ് ?

▲ തീ​​ര്‍ച്ച​​യാ​​യും വ​​ലി​​യ ബ​​ജ​റ്റി​​ല്‍ ഒ​​രു സി​​നി​​മ വ​​രു​​ന്നു എ​​ന്ന് കേ​​ള്‍ക്കു​​മ്പോ​​ള്‍, ഇ​​തി​​ല്‍ എ​​ന്താ​​ണ് ഇ​​ത്ര​​മാ​​ത്രം ഉ​​ള്ള​​തെ​ന്ന ആ​​കാം​​ക്ഷ പ്രേ​​ക്ഷ​​ക​​ര്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. അ​​തു ചി​​ല​​പ്പോ​​ള്‍ ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ലെ സി​​നി​​മ​​യു​​ടെ ക​​ല​ക്ഷ​​ന് സ​​ഹാ​​യ​​ക​​ര​​മാ​​യി മാ​​റാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. നാ​​ട്ടി​​ല്‍ ഒ​​രു മേ​​ള ന​​ട​​ക്കു​​മ്പോ​​ള്‍ എ​​ന്ത് കോ​​പ്പാ​​ണ് ഇ​​തി​​ലു​​ള്ള​​തെ​ന്ന് അ​റി​യാ​നെ​ങ്കി​ലും ആ​ളു​ക​ൾ അ​ത് കാ​ണാ​നാ​യി പോ​​കാ​​റു​​ണ്ട​​ല്ലോ. അ​​തേ മ​​നോ​​ഭാ​​വം ത​​ന്നെ​​യാ​​ണ് സി​​നി​​മ​​യു​​ടെ കാ​​ര്യ​​ത്തി​​ലും ഉ​​ണ്ടാ​​കു​​ന്ന​​ത്. എ​​ന്നാ​​ല്‍, വ​​ലി​​യ ബ​​ജ​റ്റി​ൽ നി​​ര്‍മി​​ച്ചു എ​​ന്ന​​തു​​കൊ​​ണ്ടു​മാ​​ത്രം ഒ​​രു സി​​നി​​മ​​യും ഇ​​വി​​ടെ വി​​ജ​​യി​​ച്ചി​​ട്ടി​​ല്ല. എ​​ത്ര ബി​​ഗ് ബ​​ജ​റ്റി​ൽ ഒ​രു​ക്കി​യ​താ​ണെ​ങ്കി​ലും പൊ​ളി​ഞ്ഞു​പോ​യ സി​നി​മ​ക​ളെ​യും ന​മ്മ​ൾ ക​ണ്ട​താ​ണ്. സി​​നി​​മ​​യെ വി​​ജ​​യി​​പ്പി​​ക്കു​​ന്ന​​തും നി​​ല​​നി​​ര്‍ത്തു​​ന്ന​​തും അ​​തി​​ന്റെ ക​​ണ്ട​​ന്റ് ത​​ന്നെ​​യാ​​ണെ​​ന്ന് പൂ​ർ​ണ​​മാ​​യും വി​​ശ്വ​​സി​​ക്കു​​ന്ന ഒ​​രാ​​ള്‍ ത​​ന്നെ​​യാ​​ണ് ഞാ​​ന്‍.

പു​​തി​​യ കാ​​ല​​ത്ത് സം​​ഗീ​​ത​​ത്തെ സി​​നി​​മ​​യി​​ല്‍ അ​​തി​​വി​​ദ​​ഗ്ധ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ചു​​രു​​ക്കം സം​​വി​​ധാ​​യ​​ക​രി​ല്‍ ഒ​​രാ​​ളാ​​ണ് താ​​ങ്ക​​ള്‍. സി​​നി​​മ​​യി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഏ​തു​ത​​രം ടൂ​​ള്‍ ആ​​യി​​ട്ടാ​​ണ് താ​​ങ്ക​​ള്‍ സം​​ഗീ​​ത​​ത്തെ കാ​​ണു​​ന്ന​​ത് ?

▲ സം​​ഗീ​​തം എ​​ന്റെ ജീ​​വി​​ത​​ത്തി​​ന്റെ ഭാ​​ഗം ത​​ന്നെ​​യാ​​ണ്. സി​​നി​​മ ആ​വ​​ശ്യ​​പ്പെ​​ടു​​ന്ന വി​​കാ​​ര​​ങ്ങ​​ളെ കൃ​​ത്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ സം​​ഗീ​​ത​​ത്തോ​​ളം ന​​മ്മെ സ​​ഹാ​​യി​​ക്കു​​ന്ന മ​​റ്റൊ​​ന്നി​​ല്ല. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​മാ​​യും ക​​ഥാ​​പ​​രി​​സ​​ര​​ങ്ങ​​ളു​​മാ​​യും പ്രേ​​ക്ഷ​​ക​​രെ ചേ​​ര്‍ത്തു​നി​​ര്‍ത്താ​​ന്‍, സി​​നി​​മ ആ​വ​​ശ്യ​​പ്പെ​​ടു​​ന്ന വൈ​​കാ​​രി​​ക ത​​ല​​ങ്ങ​​ള്‍ നി​​ർ​മി​ക്കാ​​ന്‍, ര​​ണ്ട് സീ​​നു​​ക​​ളെ ത​​മ്മി​​ല്‍ ബ​​ന്ധി​​പ്പി​​ക്കാ​​ന്‍ സം​​ഗീ​​ത​​ത്തോ​​ളം സ​​ഹാ​​യ​​ക​​ര​​മാ​​യ മ​​റ്റൊ​​ന്നി​​ല്ല. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സി​’​ലെ ‘വി​​യ​​ര്‍പ്പ് തു​​ന്നി​​യി​​ട്ട കു​​പ്പാ​​യം...’ എ​​ന്ന പാ​​ട്ട് വെ​​റും ഒ​​രു റാ​​പ്പ് പാ​​ട്ടാ​​യി മാ​​ത്രം കാ​​ണു​​ന്ന​​വ​​രു​​ണ്ട്.

എ​​ന്നാ​​ല്‍, തു​​ട​​ക്കം ത​​ന്നെ അ​​ത്ത​​രം ഒ​​രു പാ​​ട്ടി​​ലൂ​​ടെ ആ ​​സി​​നി​​മ​​യി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട എ​​ല്ലാ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും അ​​വ​​രു​​ടെ പെ​​രു​​മാ​​റ്റ രീ​​തി​​ക​​ളെ​​യും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും കൃ​​ത്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. അ​​ത്ര​​യ​​ധി​​കം ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍ നി​​റ​​ഞ്ഞു​നി​​ല്‍ക്കു​​ന്ന സി​​നി​​മ​​യി​​ല്‍ എ​​ല്ല​ാ​വ​​രെ​​യും വ്യ​​ക്തി​​പ​​ര​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ പോ​​യാ​​ല്‍ അ​​ത് മ​​ണി​​ക്കൂ​​റു​​ക​​ള്‍ എ​​ടു​​ക്കു​​ന്ന പ​​രി​​പാ​​ടി​​യാ​​യി മാ​​റും. എ​​ന്നാ​​ല്‍, അ​​ഞ്ച് മി​​നി​​റ്റു​​ള്ള ഒ​രൊ​റ്റ പാ​​ട്ടി​​ലൂ​​ടെ ആ ​​ക​​ഥ​​യു​​ടെ പ​​രി​​സ​​ര​​വും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സ​​വി​​ശേ​​ഷ​​ത​​ക​​ളും കൃ​​ത്യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​യെ​ടു​​ക്കാ​​ന്‍ സാ​​ധി​​ച്ചു. സി​​നി​​മ​​യി​​ലെ സം​​ഗീ​​ത​​ത്തെ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ടൂ​​ള്‍ ആ​​യി​​ട്ടാ​​ണ് ഞാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ഡി​​ജി​​റ്റ​​ല്‍ സ​ാ​ങ്കേ​​തി​​ക​​വി​​ദ്യ​ സി​നി​മ​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​​ളു​​ക​​ള്‍ ഫോ​​ണി​​ല്‍ പോ​​ലും മ​​നോ​​ഹ​​ര​ സി​​നി​​മ​ക​​ളെ​ടു​​ക്കു​​ന്ന കാ​​ല​മാ​​ണി​​ത്. സി​​നി​​മ​​ക്ക് കൈ​​വ​​ന്ന ഈ ​​ജ​​ന​​കീ​​യ​​ത ആ ​​മാ​​ധ്യ​​മ​​ത്തി​​ന്റെ മൂ​​ല്യ​​ത്തെ ഇ​​ല്ലാ​​തെ​യാ​ക്കി​​യി​​ട്ടു​​ണ്ടോ?

▲ എ​​ല്ലാ മാ​​ധ്യ​​മ​​ങ്ങ​​ളും ജ​​ന​​കീ​​യ​​മാ​​യി​ത്ത​ന്നെ നി​​ല​​നി​​ല്‍ക്ക​​ണം എ​​ന്നാ​ഗ്ര​​ഹി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ് ഞാ​​ന്‍. സി​​നി​​മ എ​​ന്ന​​ത് ഞ​​ങ്ങ​​ള്‍ കു​​റ​​ച്ചു​​പേ​​രു​​ടെ കു​​ത്ത​​ക​​യാ​​ണ്, വെ​​റേ​യാ​രും സി​​നി​​മ ചെ​​യ്യാ​​ന്‍ പാ​​ടി​​ല്ല എ​​ന്ന് ആ​​ര്‍ക്കും പ​​റ​​യാ​​ന്‍ പ​​റ്റി​​ല്ല​​ല്ലോ. എ​​ല്ലാ​​വ​​ര്‍ക്കും സി​​നി​​മ ചെ​​യ്യാ​​ന്‍ സാധിക്കുന്ന ഒ​​രു സാ​ഹ​​ച​​ര്യം ഉ​​ണ്ടാ​​ക​​ണം. എ​​ന്നാ​​ല്‍, ആ ​​സി​​നി​​മ​​യു​​ടെ പ്രേ​​ക്ഷ​​ക​​ര്‍ ഏ​തു​രീ​​തി​​യി​​ല്‍ സ്വീ​​ക​​രി​​ച്ചു എ​​ന്ന​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​നി​​യും സി​​നി​​മ ചെ​​യ്യ​​ണോ എ​​ന്ന് ആ ​​വ്യ​​ക്തി​​ക്ക് തീ​​രു​​മാ​​ന​ി​ക്കാം.എ​​ല്ലാ ക​​ല​​ക​​ളും ഇ​​ത്ത​​ര​​ത്തി​​ലാ​​ണ്. ന​​മ്മു​​ടെ ആ​​ഗ്ര​​ഹ​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ന​​മു​​ക്ക് ചി​​ല പ​​രി​​ശ്ര​​മ​​ങ്ങ​​ള്‍ ന​​ട​​ത്തി​നോ​​ക്കാം. ആ ​​പ​​രി​​ശ്ര​​മ​​ങ്ങ​​ളു​​ടെ ഫ​​ല​മ​നു​​സ​​രി​​ച്ച് ന​​മു​​ക്ക് ഭാ​​വി തീ​​രു​​മാ​​നി​​ക്കാം.

പി​​ന്നെ മ​​ല​​യാ​​ളി​​ക​​ളെ സ​ം​ബ​ന്ധി​​ച്ച് സി​​നി​​മ ഭൂ​​രി​​ഭാ​​ഗം ആ​​ളു​​ക​​ളു​​ടെ​​യും ഒ​​രു വി​ദൂ​ര സ്വ​​പ്‌​​നം ത​​ന്നെ​​യാ​​ണ്. ഏ​തെ​​ങ്കി​​ലും ത​​ര​​ത്തി​​ല്‍ സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ് മ​​ല​​യാ​​ളി​​ക​​ളി​ലെ വ​​ലി​​യ വി​​ഭാ​​ഗം ആ​ളു​​ക​​ളും. അ​​തി​​ന്റെ വ​​ലി​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് മ​​ല​​യാ​​ള സി​​നി​​മ​​യി​​ല്‍ മാ​​ത്രം കാ​​ണു​​ന്ന പു​​തി​​യ നി​​ർ​മാ​​താ​​ക്ക​​ളു​​ടെ ക​​ട​​ന്നു​​വ​​ര​​വ്. ന​​മ്മു​​ടെ പ്ര​​വാ​​സ ജീ​​വ​ി​ത വി​​ജ​​യ​​ങ്ങ​​ള്‍ അ​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും ക​​ഷ്ട​​പ്പെ​​ട്ട് ഉ​​ണ്ടാ​​ക്കു​​ന്ന പ​​ണം ആ​​ളു​​ക​​ള്‍ സി​​നി​​മ​​യി​​ല്‍ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് ആ ​​മാ​​ധ്യ​​മ​​ത്തി​​നോ​​ടു​​ള്ള താ​​ല്‍പ​​ര്യം കൊ​​ണ്ടു​ത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ല്‍, പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ള്‍ കൊ​​ണ്ട് അ​​യാ​​ളു​​ടെ ആ​​ദ്യ സി​​നി​​മ ത​​ന്നെ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍ ഈ ​​പ​​രി​​പാ​​ടി ത​​ന്നെ നി​​ര്‍ത്തി അ​​യാ​​ള്‍ തി​​രി​​ച്ചു​പോ​​കും.

പ​​രി​​ശ്ര​​മ​​വും ഭാ​​ഗ്യ​​വും കൊ​​ണ്ട് വി​​ജ​​യം ക​​ണ്ടാ​​ല്‍ അ​​യാ​​ള്‍ തു​​ട​​ര്‍ന്നും സി​​നി​​മ​​ക​​ള്‍ ചെ​​യ്യും. അ​​തു​​പോ​​ലെ​ത​​ന്നെ നാ​​ലു കൂ​​ട്ടു​​കാ​​ര്‍ ഒ​​ന്നി​​ച്ചു​​കൂ​​ടി ഒ​​രു ഷോ​​ർ​ട്ട് ഫി​​ലിം എ​​ടു​​ക്കു​​മ്പോ​ൾ ആ ​​ഷോ​​ർ​ട്ട് ഫി​​ലി​​മി​​ന്റെ സ്വീ​​കാ​​ര്യ​​ത​യാ​ണ് ആ ​​കൂ​​ട്ടു​​ക​ാ​രു​​ടെ​ പി​ന്നീ​ടു​ള്ള സി​​നി​​മാ പ്ര​​വ​​ര്‍ത്ത​​ന​ങ്ങ​​ളെ നി​​ർ​ണ​​യി​​ക്കു​​ന്ന​​തും. പ​​ര​​മ്പ​​രാ​​ഗ​​ത സി​​നി​​മ​​യു​​ടെ കെ​​ട്ടു​​പാ​​ടു​​ക​​ളി​​ല്‍പെ​​ടാ​​ത്ത, ഒ​​രു ല​​ക്ഷ​​ത്തി​​നും ര​​ണ്ട് ല​​ക്ഷ​​ത്തി​​നു​മെ​ല്ലാം നി​​ര്‍മി​​ച്ച എ​​ത്ര​​യോ സി​​നി​​മ​​ക​​ള്‍ പ്രേ​​ക്ഷ​​ക​​രു​​ടെ​​യും നി​​രൂ​​പ​​ക​​രു​​ടെ​​യും പ്ര​​ശം​​സ നേ​​ടി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ​വ​രെ അ​ത്ത​രം സി​നി​മ​ക​ൾ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​​ന്ന് എ​​ല്ലാ മാ​​ധ്യ​​മ​​ങ്ങ​​ളും തീ​​ര്‍ത്തും ജ​​ന​​കീ​​യ​​മാ​​യി​ക്ക​ഴി​​ഞ്ഞി​​ല്ലേ. ജേ​​ണ​​ലി​​സ്റ്റു​​ക​​ളും വ്ലോ​ഗ​ർ​മാ​രും ത​മ്മി​ലെ വ്യ​ത്യാ​സം കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണ​ല്ലോ. കാ​മ​റ കൈ​യി​ലു​ള്ള ഏ​തൊ​രാ​ൾ​ക്കും ജേ​ണ​ലി​സ്റ്റി​ക് അ​ധി​കാ​ര​ത്തോ​ടെ നി​​ങ്ങ​​ളു​​ടെ നേ​​ര്‍ക്കു​വ​​രാം എ​​ന്ന കാ​​ല​​മാ​​ണ​​ല്ലോ ഇ​​ന്ന്. നാ​​ളെ മു​​ത​​ല്‍ ഞ​​ങ്ങ​​ള്‍ക്ക് മാ​​ത്ര​​മേ ആ​​ളു​​ക​​ളു​​ടെ ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​ക​​ര്‍ത്താ​​നും വാ​​ര്‍ത്ത​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​ക​​യു​​ള്ളൂ എ​​ന്ന് ആ​​ര്‍ക്കെ​​ങ്കി​​ലും ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മോ.

 

തി​​യ​​റ്റ​​ര്‍ റി​​ലീ​​സി​​നു​മു​​മ്പ് ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ ആ​​ദ്യ​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ച്ച​​ത് 2026ലെ ​​കാ​​ന്‍ ഫെ​​സ്റ്റി​വ​​ലി​​ല്‍ ആ​​യി​​രു​​ന്ന​​ല്ലോ. എ​​ന്തു​​കൊ​​ണ്ടാ​​ണ് അ​​ങ്ങ​​നെ ഒ​​രു നീ​​ക്കം ന​​ട​​ത്തി​​യ​​ത്. കാ​​ന്‍ ഫെ​​സ്റ്റി​​വ​​ല്‍ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ എ​​ത്ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു?

▲ കാ​​ന്‍ ഫെ​​സ്റ്റി​​വ​​ലി​​ന്റെ മ​​ത്സ​​ര​​വി​​ഭാ​​ഗ​ത്തി​​ല​​ല്ല, ഫി​​ലിം മാ​​ര്‍ക്ക​​റ്റി​ങ്ങി​​ന്റെ വേ​​ദി​​യി​​ലാ​​ണ് ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ പ്ര​​ദ​​ര്‍ശി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. അ​​ത് പ്ര​​ധാ​​ന​​മാ​​യും ചൈ​​ന, കൊ​​റി​​യ, റ​​ഷ്യ മു​​ത​​ലാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഡി​സ്ട്രി​ബ്യൂ​ഷ​ൻ ല​​ഭി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യും, വ്യ​​ത്യ​​സ്ത​​രാ​​യ പ്രേ​​ക്ഷ​​ക​​രു​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ അ​​റി​​യാ​ൻ വേ​​ണ്ടി​​യു​​മാ​​യി​​രു​​ന്നു. വ്യ​​ക്തി​​പ​​ര​​മാ​​യി പ​റ​ഞ്ഞാ​ൽ കാ​​ന്‍ അ​​നു​​ഭ​​വം അ​​തി​​മ​​നോ​​ഹ​​ര​​മാ​​യി​​രു​​ന്നു. നാ​​ലു​ദി​​വ​​സ​​മാ​​ണ് അ​​വി​​ടെ​യു​ണ്ടാ​​യി​​രു​​ന്ന​​ത്. ശ​​രി​​ക്കും ര​ണ്ടാ​ഴ്ച​യൊ​ക്കെ പോ​യി നി​ന്നാ​ൽ മാ​ത്ര​മേ ന​മു​ക്കാ മേ​ള​യെ കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

എ​​ന്നാ​​ലും നാ​​ലു​ദി​​വ​​സ​ം​കൊ​​ണ്ട്, ഞാ​​ന്‍ ആ​​രാ​​ധ​​ന​​യോ​​ടെ കാ​​ണു​​ന്ന പാ​​ന്‍ ന​​ളി​​ന്‍, സു​​ധീ​​ര്‍ മി​​ശ്ര അ​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​ന്‍ സം​​വി​​ധാ​​യ​ക​രെ കാ​​ണാ​​നും പ​​രി​​ച​​യ​​പ്പെ​​ടാ​​നും സാ​ധി​ച്ചു. അ​​വ​​രെ​​ല്ലാം ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ ക​ണ്ട് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ക​യും ചെ​യ്തു. വേ​റൊ​രു ച​ല​ച്ചി​ത്ര മേ​ള​ക്കും ല​ഭി​ക്കാ​ത്തൊ​രു ആ​ക​ർ​ഷ​ണീ​യ​ത കാ​​ന്‍ ഫെ​​സ്റ്റി​​വ​​ലി​​നു​​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. എ​​ന്നെ​​ങ്കി​​ലും ആ ​​ഫെ​​സ്റ്റി​​വ​​ലി​ൽ ചെ​ന്ന് മു​​ഴു​​വ​​ന്‍ ദി​​വ​​സ​​വും പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ട് മ​ന​സ്സി​ൽ.

ഒ​​രു സി​​നി​​മ പു​​റ​​ത്തി​​റ​​ങ്ങി​​യ ശേ​​ഷ​​മു​​ണ്ടാ​​കു​​ന്ന പ്രേ​​ക്ഷ​​ക നി​​രൂ​​പ​​ണ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളെ എ​​ത്ത​​ര​​ത്തി​​ലാ​​ണ് സ​​മീ​​പി​​ക്കു​​ന്ന​​ത് ?

▲ സി​​നി​​മ കാ​ണു​​ന്ന നൂ​​റു ശ​​ത​​മാ​​നം ആ​​ളു​​ക​​ളെ​​യും തൃ​​പ്തി​​പ്പെ​​ടു​​ത്താ​​ന്‍ ലോ​​ക​​ത്ത് ഒ​​രു സി​​നി​​മ​​ക്കും സാ​​ധി​​ക്കി​​ല്ല എ​​ന്നാ​​ണ് എ​​ന്റെ അ​​ഭി​​പ്രാ​​യം. സി​​നി​​മ ക​​ണ്ട അ​​മ്പ​​ത് ശ​​ത​​മാ​​ന​​ത്തി​​ന് മു​​ക​​ളി​​ലു​​ള്ള ആ​​ളു​​ക​​ള്‍ക്ക് ആ ​​സി​​നി​​മ ഇ​​ഷ്ട​​പ്പെ​​ട്ടാ​​ല്‍ത​​ന്നെ വ​​ലി​​യ നേ​​ട്ടം എ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. എ​​ല്ലാ​​വ​​ര്‍ക്കും എ​​ല്ലാ സി​​നി​​മ​​യും വ​​ര്‍ക്കാ​​ക​​ണം എ​​ന്ന് പി​​ടി​​വാ​​ശി പി​​ടി​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല​​ല്ലോ. പ​​ല​​രും ഗം​ഭീ​രം എ​​ന്നു​പ​​റ​​ഞ്ഞ ചി​​ല സി​​നി​​മ​​ക​​ള്‍ എ​​നി​​ക്കും ഇ​​ഷ്ട​​പ്പെ​​ടാ​​തെ വ​​ന്നി​​ട്ടു​​ണ്ട്.

എ​​ന്റെ സി​​നി​​മ​ക​​ളെ​​ക്കു​​റി​​ച്ച് എ​​ന്തു​ത​​രം പ​​ഠ​​ന​​ങ്ങ​​ളും നി​​രൂ​​പ​​ണ​​ങ്ങ​​ളും വ​​രു​​ന്ന​​ത് എ​​നി​​ക്ക് സ്വാ​​ഗ​​താ​​ര്‍ഹ​​മാ​​ണ്. നെ​​ഗ​​റ്റി​വ് ആ​​ണെ​​ങ്കി​​ലും പോ​​സി​റ്റി​വ് ആ​​ണെ​​ങ്കി​​ലും ന​​മ്മ​​ള്‍ ചെ​​യ്യു​​ന്ന സി​​നി​​മ​​യെ​​ക്കു​​റി​​ച്ച് ഒ​​രു പ്ര​​തി​​ക​​ര​​ണം വ​​ന്ന​​ല്ലോ എ​​ന്ന സ​​ന്തോ​​ഷ​​മാ​​ണ് എ​​നി​​ക്കു​​ള്ള​​ത്. കാ​​ര​​ണം ചെ​​യ്യു​​ന്ന സി​​നി​​മ​ക​​ള്‍, വി​​ജ​​യം കാ​​ണു​​ന്ന​​തി​​നൊ​​പ്പം ച​​ര്‍ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന ഒ​​ന്നു​​കൂ​​ടെ ആ​​യി​ത്തീ​ര​​ണം എ​​ന്നു​ത​​ന്നെ​​യാ​​ണ് എ​​ല്ലാ ച​​ല​​ച്ചി​​ത്ര​​കാ​​ര​​ന്മാ​രും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. എ​​നി​​ക്കും എ​​ന്റെ സി​​നി​​മ​ക​​ള്‍ തി​​യ​റ്റ​​ര്‍ വി​​ജ​​യ​​ത്തി​​നൊ​​പ്പം ച​​ര്‍ച്ചാ​​വി​​ഷ​​യ​​മാ​​കു​​ന്ന​​ത് വ​​ള​​രെ​​യ​​ധി​​കം സ​​ന്തോ​​ഷം ന​​ല്‍കു​​ന്ന​​താ​​ണ്.

ഭാ​​വി​​യി​​ല്‍ കാ​​ലം ചി​​ദ​ം​ബ​​രം എ​​ന്ന സം​​വി​​ധാ​​യ​​ക​​നെ എ​​ത്ത​​ര​​ത്തി​​ല്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​വെ​​ക്ക​ണം എ​​ന്നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത് ?

▲ ന​​മ്മ​​ള്‍ ഈ ​​ഭൂ​മി​​യി​​ല്‍ ഇ​ല്ലാ​തെ​യാ​യാ​ലും ന​മ്മ​ൾ ചെ​യ്തു​വെ​ച്ച സി​നി​മ​ക​ൾ നി​​ല​​നി​​ല്‍ക്കും എ​​ന്ന​​തു​ത​​ന്നെ വ​​ലി​​യ ഭാ​​ഗ്യ​​മാ​​യാ​ണ് ഞാ​​ന്‍ കാ​​ണു​​ന്ന​​ത്. അ​​തി​​ന​​പ്പു​​റം ഒ​​രു അ​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​ല്‍ ഞാ​​നാ​ഗ്ര​​ഹി​​ക്കു​​ന്നി​ല്ല. ചി​​ദ​ം​ബ​​രം എ​​ന്ന ഒ​രു വ്യ​​ക്തി ഈ ​​ഭൂ​​മി​​യി​​ല്‍ ജീ​​വി​​ച്ചി​​രു​​ന്നെ​​ന്നും അ​​യാ​​ൾ സി​​നി​​മാ​ലോ​​ക​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്നും ഈ ​​സി​​നി​​മ​​ക​​ളെ​ല്ലാം അ​യാ​​ള്‍ സം​​വി​​ധാ​​നം ചെ​​യ്ത​​വ​​യാ​​ണെ​​ന്നു​​മു​​ള്ള അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​ലു​​ക​​ളാ​​യി എ​​ന്റെ സി​​നി​​മ​​ക​​ള്‍ മാ​​റ​​ണം. ആ ​​സി​​നി​​മ​​ക​​ളി​​ലൂ​​ടെ ഞാ​​നും ഓ​​ര്‍ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യും.

(എ​റ​ണാ​കു​ളം തേ​വ​ര ​എ​സ്.​എ​ച്ച് കോ​ള​ജി​ൽ ജേ​ണ​ലി​സം വ​കു​പ്പ്​ മേ​ധാ​വി​യും സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ബെ​ൽ​ബി​ൻ പി. ​ബേ​ബി)

-------------------

ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ള്‍

1987 ജൂ​​ണ്‍ 29ന് ​​ജ​​നി​​ച്ച ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ളി​ന്റെ സ്വ​​ദേ​​ശം കേ​​ര​​ള​​ത്തി​​ലെ പ​​യ്യ​​ന്നൂ​​രാ​​ണ്. സി​​നി​​മ​ാ കു​​ടും​​ബ​ം. അ​ച്ഛ​ൻ സ​​തീ​​ഷ് പൊ​​തു​​വാ​​ള്‍ എ​​ഴു​​ത്തു​​കാ​​ര​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​ണ്. മാ​​താ​​വ് അ​​പ​​ര്‍ണ എ​​സ്. പൊ​​തു​​വാ​​ള്‍ ച​​ല​​ച്ചി​​ത്ര ന​​ടി​​യാ​​യി​​രു​​ന്നു. ഇ​​ള​​യ സ​​ഹോ​​ദ​​ര​​ന്‍ ഗ​​ണ​​പ​​തി എ​​സ്. പൊ​​തു​​വാ​​ള്‍ പ്ര​​ശ​​സ്ത മ​​ല​​യാ​​ള ന​​ട​​നും എ​​ഴു​​ത്തു​​കാ​​ര​​നും കാ​​സ്റ്റി​ങ് ഡ​യ​റ​ക്ട​റു​മാ​ണ്. 2008ഓ​​ടെ ചി​​ദം​​ബ​​രം സി​​നി​​മാ രം​​ഗ​​ത്ത് യാ​​ത്ര​തു​​ട​​ങ്ങി. പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ കാ​​ലം കാ​മ​റ​ക്ക് പി​ന്നി​ൽ​നി​ന്ന് സി​​നി​​മ​​യു​​ടെ ക​​ര​​കൗ​​ശ​​ലം പ​​ഠി​​ച്ചു. ജ​​യ​​രാ​​ജ്, രാ​​ജീ​​വ് ര​​വി, ബി. ​​അ​​ജി​​ത്ത് കു​​മാ​​ര്‍, ഇ​​യാ​​ന്‍ മ​​ക്‌​​ഡോ​​ണാ​​ള്‍ഡ് തു​​ട​​ങ്ങി​​യ​​വ​​ർ​ക്കൊ​പ്പം പ്ര​​വ​​ര്‍ത്തി​​ച്ചു. ഡോ​​ക്യു​​മെ​​ന്റ​​റി​​ക​​ള്‍, പ​​ര​​സ്യ​​ങ്ങ​​ള്‍, മീ​​ഡി​​യ പ്രോ​​ജ​​ക്ടു​​ക​​ള്‍ എ​​ന്നി​​വ​​യി​​ലും അ​​ദ്ദേ​​ഹം പ​​ങ്കാ​​ളി​​യാ​​യി.

2021ല്‍ ​​ജാ​​ന്‍-​എ-​​മ​​ന്‍ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണ് സം​​വി​​ധാ​​യ​​ക​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. സ​​ഹോ​​ദ​​ര​​ന്‍ ഗ​​ണ​​പ​​തി​​യു​​മാ​​യി ചേ​​ര്‍ന്ന് തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി​​യ ഈ ​​കോ​​മ​​ഡി​​ഡ്രാ​​മ സൗ​​ഹൃ​​ദം, കു​​ടും​​ബം, ബ​​ന്ധ​​ങ്ങ​​ള്‍ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ചു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ സ​​മ​​യ​​ത്ത് കൊ​​ച്ചി​​യി​​ല്‍ ചി​​ത്രീ​​ക​​രി​​ച്ച ഈ ​​സി​​നി​​മ അ​​തി​​ന്റെ പു​​തി​​യ എ​​ഴു​​ത്തി​​നും ശൈ​​ലി​​ക്കും ശ്ര​​ദ്ധ നേ​​ടി.

2024ല്‍ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ ആ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വ​​ലി​​യ വി​​ജ​​യം. ഈ ​ചി​ത്രം മി​​ക​​ച്ച സം​​വി​​ധാ​​യ​​ക​​ന്‍, മി​​ക​​ച്ച തി​​ര​​ക്ക​​ഥ, മി​​ക​​ച്ച ചി​​ത്രം എ​​ന്നീ കേ​​ര​​ള സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ര്‍ഡു​​ക​​ള്‍ നേ​​ടി. 2026ല്‍ ​‘​ഒ​​രു ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍’ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ ആ​​ര്‍മി​​യാ​​സ് എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ച് അ​​ദ്ദേ​​ഹം അ​​ഭി​​ന​​യ​രം​​ഗ​​ത്തേ​​ക്കും ചു​​വ​​ടു​​വെ​​ച്ചു.

News Summary - Chidambaram On Malayalam Cinema