Begin typing your search above and press return to search.
proflie-avatar
Login

അ​ടി​മു​ടി പൊ​ളി​റ്റി​ക്ക​ൽ

അ​ടി​മു​ടി പൊ​ളി​റ്റി​ക്ക​ൽ
cancel

ഡി​സം​ബ​ർ 25ന്​ ​വി​ട​വാ​ങ്ങി​യ ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​നും ആ​ക്ടി​വി​സ്​​റ്റും കാ​ർ​ട്ടൂ​ണി​സ്​​റ്റു​മാ​യ കെ.​പി. ശ​ശി​യെ അ​നു​സ്​​മ​രി​ക്കു​ന്നു. നി​രാ​ശ​നാ​കാ​തെ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ അ​ടി​മു​ടി പൊ​ളി​റ്റി​ക്ക​ലാ​യ കെ.​പി. ശ​ശി മു​ന്നി​ൽനി​ന്നു​വെ​ന്ന്​ സു​ഹൃ​ത്തുകൂ​ടി​യാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.അ​ടി​മു​ടി പൊ​ളി​റ്റി​ക്ക​ലാ​യ ഒ​രു മ​നു​ഷ്യ​ന്‍. അ​താ​യി​രു​ന്നു കെ.​പി. ശ​ശി. ആ ​പൊ​ളി​റ്റി​ക്‌​സാ​ക​ട്ടെ എ​ന്നും അ​ധി​കാ​ര​ത്തി​ന് എ​തി​ര്‍വ​ശ​ത്തും. വൈ​ലോ​പ്പി​ള്ളി പ​റ​ഞ്ഞ​പോ​ലെ ആ​രു ഭ​രി​ച്ചാ​ലും സൗ​വ​ർ​ണ...

Your Subscription Supports Independent Journalism

View Plans

ഡി​സം​ബ​ർ 25ന്​ ​വി​ട​വാ​ങ്ങി​യ ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​നും ആ​ക്ടി​വി​സ്​​റ്റും കാ​ർ​ട്ടൂ​ണി​സ്​​റ്റു​മാ​യ കെ.​പി. ശ​ശി​യെ അ​നു​സ്​​മ​രി​ക്കു​ന്നു. നി​രാ​ശ​നാ​കാ​തെ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ അ​ടി​മു​ടി പൊ​ളി​റ്റി​ക്ക​ലാ​യ കെ.​പി. ശ​ശി മു​ന്നി​ൽനി​ന്നു​വെ​ന്ന്​ സു​ഹൃ​ത്തുകൂ​ടി​യാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.

​ടി​മു​ടി പൊ​ളി​റ്റി​ക്ക​ലാ​യ ഒ​രു മ​നു​ഷ്യ​ന്‍. അ​താ​യി​രു​ന്നു കെ.​പി. ശ​ശി. ആ ​പൊ​ളി​റ്റി​ക്‌​സാ​ക​ട്ടെ എ​ന്നും അ​ധി​കാ​ര​ത്തി​ന് എ​തി​ര്‍വ​ശ​ത്തും. വൈ​ലോ​പ്പി​ള്ളി പ​റ​ഞ്ഞ​പോ​ലെ ആ​രു ഭ​രി​ച്ചാ​ലും സൗ​വ​ർ​ണ പ്ര​തി​പ​ക്ഷം. മു​പ്പ​തോ​ളം ഡോ​ക്യു​മെ​ന്റ​റി​ക​ള്‍ സം​വി​ധാ​നം​ചെ​യ്ത ശ​ശി കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി​രു​ന്നു, ഗാ​യ​ക​നാ​യി​രു​ന്നു, എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു... ഇ​തെ​ല്ലാ​മാ​യി​രു​ന്ന​പ്പോ​ഴും ഒ​ന്നാ​മ​താ​യി താ​നൊ​രു ആ​ക്ടി​വി​സ്റ്റാ​ണെ​ന്നാ​യി​രു​ന്നു ശ​ശി സ്വ​യം വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. ബാ​ക്കി​യെ​ല്ലാം ത​ന്റെ പൊ​ളി​റ്റി​ക്ക​ല്‍ ആ​ക്ടി​വി​സ​ത്തി​ന്റെ ഭാ​ഗം മാ​ത്രം. ആ ​ആ​ക്ടി​വി​സ​മാ​ക​ട്ടെ പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ക്കു​ള്ള ഊ​ർ​ജ​വും.

പി​താ​വി​ന്റെ പേ​രി​ല്‍ അ​റി​യ​പ്പെ​ടാ​നോ എ​ന്തെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ള്‍ നേ​ടാ​നോ ഒ​രി​ക്ക​ലും ശ്ര​മി​ക്കാ​ത്ത ഒ​രാ​ളാ​യി​രു​ന്നു ശ​ശി. എ​ന്നാ​ല്‍, ശ​ശി​യെ സ്മ​രി​ക്കു​മ്പോ​ള്‍ ആ ​പി​താ​വി​നെ ഓ​ർ​മി​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഒ​രേ​സ​മ​യം രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​നും ഐ​ക്യ​കേ​ര​ളം ക​ണ്ട വി​ര​ലി​ലെ​ണ്ണാ​വു​ന്ന ജൈ​വ ബു​ദ്ധി​ജീ​വി​ക​ളി​ല്‍ ഒ​ന്നാ​മ​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു കെ. ​ദാ​മോ​ദ​ര​ന്‍. ഉ​പ്പു സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യി, 18 വ​യ​സ്സാ​വാ​ത്ത​തി​നാ​ല്‍ നി​രാ​ശ​നാ​യി മ​ട​ങ്ങി​യ കൗ​മാ​ര​ക്കാ​ര​ന്‍. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യി​ല്‍ ആ​ദ്യ അം​ഗ​മാ​യ മ​ല​യാ​ളി. ‘ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ’ ആ​ദ്യ​മാ​യി ത​ർ​ജ​മ ചെ​യ്തു. ‘നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി’​ക്കു മു​ന്നെ ‘പാ​ട്ട​ബാ​ക്കി’ എ​ന്ന നാ​ട​കം. പാ​ര്‍ട്ടി​യു​ടെ മു​ഴു​വ​ന്‍സ​മ​യ പ്ര​വ​ര്‍ത്ത​ക​നാ​യി​രി​ക്കു​മ്പോ​ള്‍ത​ന്നെ മ​നു​ഷ്യ​ന്‍, ഭാ​ര​തീ​യ ചി​ന്ത, ഇ​ന്ത്യ​ന്‍ ഫി​ലോ​സ​ഫി തു​ട​ങ്ങി നാ​ൽ​പ​തി​ല്‍പ​രം ക​ന​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങ​ള്‍. കേ​ര​ള മാ​ർ​ക്സ് എ​ന്ന അ​പ​ര​നാ​മം. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും പാ​ര്‍ട്ടി​ക്ക​ക​ത്ത് അ​ദ്ദേ​ഹം ന​ട​ത്തി​യ കു​ത​റ​ലു​ക​ളാ​യി​രു​ന്നു ഏ​റെ പ്ര​സ​ക്തം. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​നു സ്ഥാ​ന​മി​ല്ലെ​ന്ന് അ​ന്നേ അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍ട്ടി വി​ടു​ക ചി​ന്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ത​ന്നെ എ​ന്നും പാ​ര്‍ട്ടി​ക്കു​ള്ളി​ലെ ക​ല​ഹ​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍ട്ടി നേ​തൃ​ത്വ​മാ​ക​ട്ടെ എ​ന്തി​നെ​യാ​ണ് അ​ദ്ദേ​ഹം എ​തി​ര്‍ക്കു​ന്ന​ത്, അ​വ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ ന്യാ​യീ​ക​രി​ക്കാ​ന്‍ ദാ​മോ​ദ​ര​നെത​ന്നെ ഏ​ൽപി​ക്കു​മാ​യി​രു​ന്നു. വി​മോ​ച​ന​സ​മ​ര​കാ​ല​ത്ത് താ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍ത്ത കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പി​ലെ വെ​ടി​വെ​പ്പി​നെ ന്യാ​യീ​ക​രി​ക്കാ​ന്‍ ത​ന്നെത്ത​ന്നെ ഏ​ൽപി​ച്ച​തി​നെ കു​റി​ച്ച് താ​രി​ഖ് അ​ലി ന​ട​ത്തി​യ പ്ര​ശ​സ്ത​മാ​യ ഇ​ന്റ​ർ​വ്യൂ​വി​ല്‍ ദാ​മോ​ദ​ര​ന്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട​ല്ലോ. ചൈ​ന​യി​ല്‍ പോ​യി ചൗ ​ഇ​ന്‍ ലാ​യെ​യും റ​ഷ്യ​യി​ല്‍ പോ​യി ക്രൂ​ഷ്‌​ചേ​വി​​നെയും വി​മ​ര്‍ശി​ക്കാ​നു​ള്ള ച​ങ്കൂ​റ്റ​വും ദാ​മോ​ദ​ര​നു​ണ്ടാ​യി​രു​ന്നു. ഇ​തൊ​ക്കെ മൂ​ല​മാ​കാം ഒ​രു​ത​വ​ണ രാ​ജ്യസ​ഭാം​ഗ​മാ​ക്കി എ​ന്ന​തൊ​ഴി​കെ കാ​ര്യ​മാ​യ പ​ദ​വി​ക​ളൊ​ന്നും പാ​ര്‍ട്ടി അ​ദ്ദേ​ഹ​ത്തി​നു ന​ല്‍കി​യ​തു​മി​ല്ല.

കെ. ​ദാ​മോ​ദ​ര​ന്‍

കെ. ​ദാ​മോ​ദ​ര​ന്‍

ദാ​മോ​ദ​ര​ന്‍ പാ​ര്‍ട്ടി​ക്ക​ക​ത്തു ന​ട​ത്തി​യ കു​ത​റ​ലു​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി​രു​ന്നു ശ​ശി പി​ന്നീ​ട് സ​മൂ​ഹ​ത്തി​ല്‍ ന​ട​ത്തി​യ​ത്. ജെ.എ​ന്‍.​യു​വി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ത​ന്നെ അ​വി​ട​ത്തെ ഇ​റാ​നി​യ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​രി​ടു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു. പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കാ​തെ മും​ബൈ​യി​ലെ​ത്തി ഫ്രീ ​പ്ര​സ് ജേ​ണ​ലി​ല്‍ കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി ചേ​ര്‍ന്നു. ആ ​ജോ​ലി തു​ട​ര്‍ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ രാ​ജ്യ​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ പൊ​ളി​റ്റി​ക്ക​ല്‍ കാ​ര്‍ട്ടൂ​ണി​സ്റ്റാ​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​ങ്ങ​നെ ഒ​രി​ട​ത്തു കു​ത്തി​യി​രു​ന്നു ജോ​ലിചെ​യ്യാ​ന്‍ ക​ഴി​യു​ന്ന വ്യ​ക്തി​യാ​യി​രു​ന്നി​ല്ല ശ​ശി. മും​ബൈ​യി​ല്‍ ഡോ​ക്യു​മെ​ന്റ​റി ഫി​ലിം മേ​ക്ക​റും ആ​ക്ടി​വി​സ്റ്റു​മാ​യ ആ​ന​ന്ദ് പ​ട്​​വ​ർ​ധ​ന്റെ സി​നി​മ​ക​ള്‍ കാ​ണാ​നും അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടാ​നുമായ​ത് തീ​ര്‍ച്ച​യാ​യും വ​ഴി​ത്തി​രി​വാ​യി. സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​യി​ട്ടാ​യി​രു​ന്നു അ​ന്ന് പ്ര​ധാ​ന​മാ​യും ഡോ​ക്യു​മെ​ന്റ​റി​ക​ള്‍ നി​ർ​മി​ച്ചി​രു​ന്ന​ത്. അ​തി​ല്‍നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ഡോ​ക്യു​മെ​ന്റ​റി​ക​ള്‍ക്കാ​യി​രു​ന്നു പ​ട്​​വ​ർ​ധ​നും കൂ​ട്ട​രും തു​ട​ക്ക​മി​ട്ട​ത്. അ​തി​ല്‍നി​ന്നു പ്ര​ചോ​ദി​ത​നാ​യി ശ​ശി ആ​ദ്യം ചെ​യ്ത ഡോ​ക്യു​മെ​ന്റ​റി ദൂ​ര​ദ​ര്‍ശ​നു​വേ​ണ്ടി​യാ​യി​രു​ന്നു. അ​താ​ക​ട്ടെ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​റി​ച്ച്. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ ഫി​ലി​മാ​യി​രു​ന്നു അ​ത്.

പി​ന്നീ​ടാ​ണ് ശ​ശി​യു​ടെ ശ​രി​ക്കു​ള്ള ജീ​വി​ത​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. കാ​മ​റ​യു​മാ​യി രാ​ജ്യ​ത്തെ ജ​ന​കീ​യ സ​മ​ര​വേ​ദി​ക​ളി​ലെ​ല്ലാം ശ​ശി ഓ​ടി​യെ​ത്തി. കേ​വ​ലം സി​നി​മ​യെ​ടു​ക്കാ​ന്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല. അ​വ​രി​ലൊ​രാ​ളാ​യി, അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ്, ആ ​പോ​രാ​ട്ട​ത്തി​ന്റെ സ​ന്ദേ​ശ​ങ്ങ​ള്‍ രാ​ജ്യ​മെ​ങ്ങും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു ശ​ശി​യു​ടേ​ത്. അ​ന്നാ​ക​ട്ടെ സി​നി​മ​യെ​ടു​ത്താ​ല്‍ അ​ത് എ​ളു​പ്പ​ത്തി​ല്‍ ജ​ന​ങ്ങ​ളി​ലെ​ത്തു​ക​യി​ല്ല. പ്രൊ​ജ​ക്ട​റും സ്‌​ക്രീ​നു​മാ​യി, അ​ല്ലെ​ങ്കി​ല്‍ കാ​സ​റ്റും വി.​സി.​ആ​റും ടി.​വി​യു​മാ​യി അ​വ​ര്‍ രാ​ജ്യ​മാ​കെ യാ​ത്ര​ചെ​യ്തു. സി​നി​മ​ക​ള്‍ ജ​ന​ങ്ങ​ളെ കാ​ണി​ച്ചു. അ​വ​യി​ലു​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്തു. സി​നി​മ​ക്കാ​ര​നെ​ന്ന​തി​ലു​പ​രി തി​ക​ഞ്ഞ ഒ​രു ആ​ക്ടി​വി​സ്റ്റാ​യി ശ​ശി മാ​റു​ക​യാ​യി​രു​ന്നു. കൂ​ടെ സ​മാ​ന​മാ​യി ചി​ന്തി​ക്കു​ന്ന നി​ര​വ​ധി പേ​രും. കേ​ര​ള​ത്തി​ല്‍നി​ന്നു​ത​ന്നെ അ​ന്ത​രി​ച്ച ശ​ര​ത് ച​ന്ദ്ര​നും സ​തീ​ഷും. പി​ന്നെ ബാ​ബു​രാ​ജ്, സ​ന്തോ​ഷ്, മു​സ്ത​ഫ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ വേ​റെ​യും. അ​തു​പോ​ലെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ശ​ശി​ക്ക് സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രെ​ല്ലാം ഒ​റ്റ​ക്കും സി​നി​മ​ക​ള്‍ നി​ർ​മി​ച്ചു. കൂ​ട്ടാ​യും നി​ർ​മി​ച്ചു. കൂ​ട്ടാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു.

ആ​ദ്യ​കാ​ല​ത്തെ ശ​ശി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഫി​ലിം ന​ർ​മ​ദ പോ​രാ​ട്ട​ത്തെ പ്ര​മേ​യ​മാ​ക്കി​യ ‘എ ​വാ​ലി റ​ഫ്യൂ​സ​സ് ടു ​ഡൈ’ ആ​യി​രു​ന്നു. ന​ർ​മ​ദ​യി​ലെ പോ​രാ​ളി​ക​ള്‍ക്കൊ​പ്പം താ​മ​സി​ച്ച് അ​വ​രി​ലൊ​രാ​ളാ​യി ത​ന്നെ​യാ​ണ് ശ​ശി ആ ​സി​നി​മ നി​ർ​മി​ച്ച​ത്. രാ​ജ്യ​മെ​ങ്ങും യാ​ത്ര​ചെ​യ്ത് ആ ​സി​നി​മ പ്ര​ദ​ര്‍ശി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ത്തു​നി​ന്നു മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​പോ​ലും നി​ര​വ​ധി​പേ​ര്‍ ന​ർ​മ​ദാ തീ​ര​ത്തെ​ത്താ​നും അ​വ​രി​ല്‍ പ​ല​രും സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​കാ​നും ഈ ​സി​നി​മ കാ​ര​ണ​മാ​യി. ശ​ശി​യു​ടെ മ​ര​ണ​ശേ​ഷം മേ​ധാ​പ​ട്ക​ര്‍ ത​ന്നെ ഇ​ക്കാ​ര്യം അ​നു​സ്മ​രി​ക്കു​ന്നു. പ്ലാ​ച്ചി​മ​ട സ​മ​ര​ത്തെ കു​റി​ച്ച് പി​ന്നീ​ട് ശ​ര​ത് ച​ന്ദ്ര​ന്‍ ചെ​യ്ത ഡോ​ക്യു​മെ​ന്റ​റി​യെ പോ​ലെ​ത​ന്നെ. അ​ങ്ങ​നെ​യാ​ണ് ഡോ​ക്യു​മെ​ന്റ​റി​ക​ള്‍ ജ​ന​കീ​യ​ശ​ബ്ദ​മാ​കു​ന്ന​ത്.

പ്ര​ധാ​ന​മാ​യും മൂ​ന്നു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​ക​ളാ​ണ് ശ​ശി നി​ർ​മി​ച്ച​തെ​ന്നു കാ​ണാം. ലിം​ഗ​നീ​തി, വി​ക​സ​ന​വും പ​രി​സ്ഥി​തി​യും, സം​ഘ്പ​രി​വാ​ര്‍ ഭീ​ക​ര​ത എ​ന്നി​വ​യാ​ണ് അ​വ. വി​ഷ​യ​മെ​ന്താ​യാ​ലും കൃ​ത്യ​മാ​യും പാ​ര്‍ശ്വ​വ​ത്കൃ​ത​രു​ടെ പ​ക്ഷം എ​ന്ന​തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല. ഡോ​ക്യു​മെ​ന്റ​റി​ക​ളു​ടെ ത​മ്പു​രാ​നെ​ന്നു ശ​ശി​യെ വി​ളി​ക്കാ​മെ​ങ്കി​ലും ചി​ല ഫീ​ച്ച​ര്‍ ഫി​ലി​മു​ക​ളും മ്യൂ​സി​ക് ആ​ല്‍ബ​ങ്ങ​ളും ശ​ശി ചെ​യ്തി​ട്ടു​ണ്ട്. അ​പ്പോ​ഴും അ​വ​യും പാ​ര്‍ശ്വ​വ​ത്കൃ​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു. ഏ​റ്റ​വും പ്ര​ശ​സ്തം ശ​ശി​ക്ക് പു​ര​സ്‌​കാ​രം നേ​ടി​ക്കൊ​ടു​ത്ത ‘ഇ​ല​യും മു​ള്ളും’ എ​ന്ന ആ​ദ്യ​കാ​ല സി​നി​മത​ന്നെ. മു​ക​ളി​ല്‍ സൂ​ചി​പ്പി​ച്ച ലിം​ഗ​നീ​തി എ​ന്ന വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ത്താ​വു​ന്ന ഒ​ന്നാ​ണ​ത്. പ്ര​ബു​ദ്ധ​മെ​ന്ന് കൊ​ട്ടി​ഗ്ഘോ​ഷി​ക്ക​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ വി​വേ​ച​ന​മാ​ണ് ഈ ​ഫി​ലി​മി​ന്റെ പ്ര​മേ​യം. ഫീ​ച്ച​ര്‍ ഫി​ലി​മാ​ണെ​ങ്കി​ലും ഈ ​സി​നി​മ​യും ശ​ശി​യും കൂ​ട്ട​രും നി​ര​ന്ത​ര​മാ​യ യാ​ത്ര​ചെ​യ്ത് ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു. സ​ത്യ​ത്തി​ല്‍ ഈ ​സി​നി​മ​യു​ടെ​യും അ​ക​ക്കാ​മ്പി​ന് ഡോ​ക്യു​മെ​ന്റ​റി സ്വ​ഭാ​വം ഉ​ണ്ടാ​യി​രു​ന്നു. ‘Ek Chingari ki Khoj Mein’ എ​ന്ന 1997ലെ ​ഫി​ലിം സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രാ​യ ഒ​ന്നാ​ണ്. വ്യ​വ​സ്ഥി​തി​യു​ടെ സ​മ്മ​ര്‍ദ​ങ്ങ​ള്‍ക്ക് വ​ഴ​ങ്ങു​ന്ന ഒ​രു സ്ത്രീ​യി​ലൂ​ടെ​യും അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മ​റ്റൊ​രു സ്ത്രീ​യി​ലൂ​ടെ​യു​മാ​ണ് ഈ ​വി​ഷ​യം ശ​ശി ചി​ത്രീ​ക​രി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ലെ സ്ത്രീ​ക​ളു​ടെ നെ​റ്റ് വ​ര്‍ക്ക് നൊ​േ​ബ​ല്‍ സ​മ്മാ​ന​ത്തി​നു നി​ർ​ദേ​ശി​ച്ച 1000 സ്ത്രീ​ക​ളി​ല്‍, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ലെ ജ​ന​ങ്ങ​ള്‍ക്കൊ​പ്പം പോ​രാ​ടു​ന്ന ചി​ല സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘Redefining Peace- Women Lead the Way’ പോ​ലു​ള്ള സി​നി​മ​ക​ളും ലിം​ഗ​നീ​തി എ​ന്ന വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ത്താ​വു​ന്ന​താ​ണ്.

കെ.​പി. ശ​ശി

കെ.​പി. ശ​ശി

ഏ​റെ​ക്കാ​ലം ജ​ന​വി​രു​ദ്ധ​വും പ​രി​സ്ഥി​തി​യെ ത​ക​ര്‍ക്കു​ന്ന​തു​മാ​യ വി​ക​സ​ന​ന​യ​ങ്ങ​ളാ​യി​രു​ന്നു ശ​ശി​യു​ടെ ഡോ​ക്യു​മെ​ന്റ​റി​ക​ളു​ടെ പ്ര​ധാ​ന പ്ര​മേ​യം. ‘A valley refuses to die’യെ ​കൂ​ടാ​തെ ‘Indian Rare Earths Ltd’മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ണ​വോ​ർ​ജ​ത്തി​ന്റെ ആ​ഘാ​ത​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി​യ‘ Living in Fear’, കൊ​ക്കി​നെ​യും പെ​ലി​ക്ക​ന്‍ പ​ക്ഷി​ക​ളെ​യും മ​റ്റും പ​ര​മ്പ​രാ​ഗ​ത​മാ​യി സം​ര​ക്ഷി​ക്കു​ന്ന, ക​ർ​ണാ​ട​ക​യി​ലെ കൊ​ക്രെ​ബെ​ല്ലൂ​ര്‍ ഗ്രാ​മ​വാ​സി​ക​ളെ കു​റി​ച്ചു​ള്ള ‘The Wings of Kokkrebellur’, ഗു​ജ​റാ​ത്ത് ഭൂ​ക​മ്പ​ത്തി​ന്റെ ഇ​ര​ക​ളു​ടെ ശ​ബ്ദ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച ‘Voices from a Disaster’, ബോ​ക്‌​സൈ​റ്റ് ഖ​ന​ന​ത്തി​ന്റെ ഇ​ര​ക​ളാ​യ കാ​ശി​പൂ​രി​ലെ ആ​ദി​വാ​സി​ക​ളു​ടെ ദു​ര​ന്ത​ങ്ങ​ളും പോ​രാ​ട്ട​വും ചി​ത്രീ​ക​രി​ച്ച ‘Development at Gunpoint’, കു​ടി​വെ​ള്ള​ത്തി​ന്റെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തെ പ്ര​മേ​യ​മാ​ക്കി​യ ‘The Source of Life for Sale’, പേ​രി​ല്‍ നി​ന്നു​ത​ന്നെ പ്ര​മേ​യം വ്യ​ക്ത​മാ​കു​ന്ന ‘The Time After Tsunami’, സൂ​നാ​മി ഇ​ര​ക​ളു​ടെ തീ​രാ​ത്ത ദു​രി​ത​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന ‘If It Rains Again’, ‘Tsunami Rehabilitation: An Unfinished Business’, തീ​ര​വും തീ​ര​ത്തി​ന്റെ യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന അ​വ​സാ​നി​ക്കാ​ത്ത ദു​ര​ന്ത​ങ്ങ​ളു​ടെ നേ​ര്‍സാ​ക്ഷ്യം ‘Resisting Coastal Invasion’, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തീ​ര​ത്തും തീ​ര​വാ​സി​ക​ളി​ലും സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ കു​റി​ച്ചു​ള്ള ‘A Climate Call from the Coast’, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ന്നെ പോ​രാ​ട്ട​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി​യ ‘We Who Make History And the Angry Arabian Sea’, കെ​മി​ക്ക​ല്‍ ഫാ​ക്ട​റി സൃ​ഷ്ടി​ക്കു​ന്ന പ​രി​സ്ഥി​തി​നാ​ശ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്റെ ക​ഥ പ​റ​യു​ന്ന നി​ശ്ശ​ബ്ദ ചി​ത്രം ‘Shh…Silence Please’ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ല്‍ വ​രും.

വി​ശാ​ല​മാ​യ അ​ർ​ഥ​ത്തി​ല്‍ വി​ക​സ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ പ​റ​യാ​വു​ന്ന വേ​റെ​യും ഡോ​ക്യു​മെ​ന്റ​റി​ക​ള്‍ ശ​ശി ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്കയുടെ ഇ​റാൻ അ​ധി​നി​വേ​ശ​കാ​ല​ത്ത് ചെ​യ്ത ‘America America’, രാ​ജ്യ​മെ​മ്പാ​ടും ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന ന​യ​ങ്ങ​ള്‍ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി​യ ‘Gaon Chhodab Nahin’ എ​ന്നീ മ്യൂ​സി​ക് ആ​ല്‍ബ​ങ്ങ​ള്‍ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​വ​യാ​ണ്. നി​രോ​ധി​ക്ക​പ്പെ​ട്ട മ​രു​ന്നു​ക​ള​ട​ക്കം വ്യാ​പ​ക​മാ​യി വി​ല്‍ക്കു​ന്ന മ​രു​ന്നു വ്യ​വ​സാ​യ​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ തു​റ​ന്നു​കാ​ട്ടു​ന്ന ‘In the Name of Medicine’, എ​യ്ഡ്‌​സ് ബാ​ധി​ത​ര്‍ നേ​രി​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച ‘Ek Alag Mausam’, ആ​ഗോ​ളീ​ക​ര​ണ ന​യ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യി​ലെ തേ​യി​ല​ മേ​ഖ​ല​യെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ‘Like Leaves in a Storm’ എ​ന്നി​വ​യൊ​ക്കെ ഈ ​വി​ഭാ​ഗ​ത്തി​ല്‍ത​ന്നെ വ​രും. ആ​ധു​നി​ക​കാ​ല ജീ​വി​ത​ത്തി​ന്റെ പു​തി​യ ത​ല​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന ശ​ശി​യു​ടെ ല​ഘു​ചി​ത്രം ‘Appukkuttan in Time Runs’ ദൂ​ര​ദ​ര്‍ശ​ന്‍ 35 ത​വ​ണ​യാ​ണ് സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

ദാ​മോ​ദ​ര​ന്റെ മ​ക​നെ​ന്ന പ്രി​വി​ലേ​ജ് ഒ​രി​ട​ത്തും ശ​ശി ഉ​പ​യോ​ഗി​ക്കാ​റി​ല്ല എ​ന്നു പ​റ​ഞ്ഞ​ല്ലോ. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍ഷം അ​തി​നും ശ​ശി ത​യാ​റാ​യി. വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മ​ര​ത്തോ​ട് സി.​പി.​ഐ​യു​ടെ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശി​യ​ട​ക്കം സി.​പി.​ഐ​യു​ടെ ഒ​ട്ടും ക​റ​പു​ര​ളാ​ത്ത ജീ​വി​തം ന​യി​ച്ച നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍ കാ​നം രാ​ജേ​ന്ദ്ര​ന് ക​ത്തെ​ഴു​തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ത്. ആ ​പ്രി​വി​ലേ​ജ് ശ​ശി​യ​ട​ക്ക​മു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ച്ച​ത് പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കു വേ​ണ്ടി​യാ​യി​രു​ന്നു എ​ന്ന​ർ​ഥം. അ​തു ഫ​ല​മു​ണ്ടാ​ക്കി​യോ എ​ന്ന​തി​ലേ​ക്ക് ഇ​പ്പോ​ള്‍ ക​ട​ക്കു​ന്നി​ല്ല. മു​മ്പൊ​രി​ക്ക​ല്‍ ശ​ശി, ത​ന്റെ പി​താ​വി​നെ നി​ര്‍ബ​ന്ധി​ച്ച് അ​ടു​ത്തി​രു​ത്തി ‘A Valley Refuses to Die’ എ​ന്ന സി​നി​മ കാ​ണി​ച്ചു​കൊ​ടു​ത്ത് ഏ​റെ നേ​രം പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്ത​താ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ന്റെ മ​ക​ന്‍ രാ​മ​ന്‍കു​ട്ടി അ​നു​സ്മ​രി​ച്ച​ല്ലോ.

ശ​ശി​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​ധാ​ന പ്ര​മേ​യം സം​ഘ്പ​രി​വാ​ര്‍ അ​ജ​ണ്ട​ക​ളെ തു​റ​ന്നുകാ​ണി​ക്കു​ക എ​ന്ന​തു ത​ന്നെ. അ​വ​സാ​ന​ത്തെ കു​റെ​യേ​റെ വ​ര്‍ഷ​ങ്ങ​ളി​ല്‍ ശ​ശി സം​സാ​രി​ച്ചി​ട്ടു​ള്ള​തി​ന്റെ 90 ശ​ത​മാ​ന​വും ഹി​ന്ദു​ത്വ ഫാ​ഷി​സ​ത്തി​നെ​തി​രാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​മ​ല്ലാ​തെ ജീ​വി​ത​ത്തി​ല്‍ കാ​ര്യ​മാ​യി സം​സാ​രി​ക്കാ​ത്ത ഈ ​മ​നു​ഷ്യ​ന്‍ അ​വ​സാ​ന​കാ​ലം മു​ഴു​വ​ന്‍ സം​ഘ്പ​രി​വാ​ര്‍ തേ​രോ​ട്ടം ത​ട​യു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ച്ചു, കാ​ണു​ന്ന​വ​രോ​ടെ​ല്ലാം സം​സാ​രി​ച്ചു. ശ​ശി​യു​ടെ ബാം​ഗ്ലൂ​രി​ലെ കൊ​ച്ചു​താ​വ​ള​ത്തി​ല്‍ പോ​കു​ന്ന​വ​രോ​ടെ​ല്ലാം ശ​ശി സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. കൂ​ടെ​യു​ള്ള​വ​ര്‍ ഉ​റ​ങ്ങി​യോ എ​ന്നു​പോ​ലും ശ്ര​ദ്ധി​ക്കാ​തെ സം​സാ​രം നീ​ളും. ബോ​റ​ടി​ക്കു​ന്നു എ​ന്നു തോ​ന്നി​യാ​ല്‍ ചി​ല​പ്പോ​ള്‍ ഓ​ട​ക്കു​ഴ​ല്‍ വാ​യി​ച്ചു കേ​ള്‍പ്പി​ക്കും. രാ​വി​ലെ എ​ണീ​ക്കു​മ്പോ​ഴും സം​സാ​രം തു​ട​ര്‍ന്നു​കൊ​ണ്ടേ​യി​രി​ക്കും. നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​മാ​യി ശ​ശി ബ​ന്ധ​പ്പെ​ട്ടു. നി​ര​വ​ധി സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രെ ക​ണ്ടു. അ​വ​രെ​യെ​ല്ലാം ഏ​കീ​ക​രി​ച്ച് നി​ര​വ​ധി ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ശ​ശികൂ​ടി സ്ഥാ​പ​കാം​ഗ​മാ​യ തൃ​ശൂ​രി​ലെ ഇ​ന്റ​ര്‍നാ​ഷ​ന​ൽ ​ഷോര്‍ട്ട് & ഡോ​ക്യു​മെ​ന്റ​റി ഫി​ലിം ഫെ​സ്റ്റി​വ​ലില്‍ (‘വി​ബ്ജി​യോ​ർ’) ഫാ​ഷി​സ​ത്തി​നെ​തി​രാ​യ നി​ര​വ​ധി സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​നും ച​ര്‍ച്ച​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും മു​ന്‍കൈ​യെ​ടു​ത്തു. ആ​ഗോ​ള​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ല സി​നി​മ​ക​ളും ഫെ​സ്റ്റി​വ​ലി​ലെ​ത്തി​യ​ത് ശ​ശി​യി​ലൂ​ടെ​യാ​യി​രു​ന്നു. ‘വി​ബ്ജി​യോ​ര്‍’ ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​മ്പോ​ള്‍, അ​ഫ്‌​സ​ല്‍ ഗു​രു​വി​നെ തൂ​ക്കി​ക്കൊ​ന്ന​തി​നെ​തി​രെ പ്ര​ക​ട​നം ന​ട​ത്തി. സ്വാ​ഭാ​വി​ക​മാ​യും കു​റെ പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ശ്മീ​രി​ലെ കു​പ് വാ​ര ജി​ല്ല​യി​ല്‍ പ​ട്ടാ​ളം ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ​യും സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ പീ​ഡ​ന​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി​യ ‘Ocean of tears’ എ​ന്ന സി​നി​മ ‘വി​ബ്ജി​യോ​റി​’ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച​പ്പോ​ള്‍ സം​ഘ്പ​രി​വാ​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ശി​യ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധി​ച്ചു തോ​ൽപി​ച്ച​ത് ‘വി​ബ്ജി​യോ​ര്‍’ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​മാ​ണ്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ‘Counter currents’ എ​ന്ന ഓ​ണ്‍ലൈ​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ഓ​ണ​റ​റി എ​ഡി​റ്റ​ര്‍കൂ​ടി​യാ​യി​രു​ന്നു ശ​ശി.

അ​ബ്ദു​ന്നാ​സി​ര്‍ മ​അ്ദ​നിക്കൊപ്പം ശശി

അ​ബ്ദു​ന്നാ​സി​ര്‍ മ​അ്ദ​നിക്കൊപ്പം ശശി

ഇ​ക്കാ​ല​ഘ​ട്ട​ത്തി​ല്‍ ചെ​യ്ത ര​ണ്ടു ഡോ​ക്യു​മെ​ന്റ​റി​ക​ളാ​ണ് ശ​ശി​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ സൃ​ഷ്ടി​ക​ള്‍ എ​ന്നു വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം. അ​ബ്ദു​ന്നാ​സി​ര്‍ മ​അ്ദ​നി നേ​രി​ട്ട, ഇ​പ്പോ​ഴും നേ​രി​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി, സോ​ളി​ഡാ​രി​റ്റി​ക്കു​വേ​ണ്ടി ചെ​യ്ത ‘Fabricated’ ആ​ണ് ഒ​ന്ന്. ഒ​ഡി​ഷ​യി​ലെ ക​ണ്ഡമാ​ലി​ല്‍ ദ​ലി​ത് ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ങ്ങൾക്കെ​തി​രെ സം​ഘ്പ​രി​വാ​ര്‍ ന​ട​ത്തി​യ വം​ശീ​യ കൂ​ട്ട​ക്കൊ​ല​യെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ‘Voices from the Ruins’ ആ​ണ് ര​ണ്ടാ​മ​ത്തേ​ത്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്നാ​ണ് ഇ​വ നി​ർ​മി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ ഭീ​ക​ര​നെ​ന്നും സ്‌​ഫോ​ട​ന കേ​സ് പ്ര​തി​യെ​ന്നു​മു​ള്ള രീ​തി​യി​ല്‍ ത​ട​വി​ലാ​യി​രു​ന്ന മ​അ്ദനി​യെ കു​റി​ച്ചു​ള്ള ഫി​ലിം നി​ർ​മി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​തി​നൊ​രു മ​റു​വ​ശംകൂ​ടി​യു​ണ്ട്്. മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ശ​ശി​ക്കൊ​പ്പം നി​ന്നി​രു​ന്ന പ​ല​രും ഈ ​വി​ഷ​യ​ത്തി​ല്‍ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ല്ല എ​ന്ന​താ​ണ​ത്. കാ​ര​ണം വ്യ​ക്തം. മ​തേ​ത​ര​വാ​ദി​ക​ളും സം​ഘ്പ​രി​വാ​ര്‍ വി​രു​ദ്ധ​രു​മെ​ന്നു സ്വ​യം വി​ശ്വ​സി​ക്കു​ന്ന​വ​രി​ല്‍പോ​ലും നി​ല​നി​ല്‍ക്കു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ ത​ന്നെ. എ​ന്നാ​ല​വ​രോ​ടൊ​ക്കെ ശ​ക്ത​മാ​യി വി​യോ​ജി​ച്ചു​കൊ​ണ്ടു​ത​ന്നെ ശ​ശി സി​നി​മ പൂ​ര്‍ത്തി​യാ​ക്കി. ‘വി​ബ്ജി​യോ​ര്‍’ ഫെ​സ്റ്റി​വ​ലി​ല്‍ സി​നി​മ​യെ കു​റി​ച്ചൊ​രു മു​ഖ​വു​ര പ​റ​യാ​ന്‍ ശ​ശി ആ​വ​ശ്യ​പ്പെ​ട്ട​ത് ഈ ​ലേ​ഖ​ക​നോ​ടാ​യി​രു​ന്നു. അ​വി​ടെ​പോ​ലും ഈ ​സി​നി​മ​യോ​ട് വി​യോ​ജി​പ്പു​ള്ള​വ​ര്‍ പ​ല​രു​മു​ണ്ടാ​യി​രു​ന്നു.

സ​ത്യ​ത്തി​ല്‍ ‘Fabricated’ എ​ന്ന പ​ദം ഇ​ന്ന് ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ന്റെ ത​ന്നെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​യി​രി​ക്കു​ന്നു. മു​സ്‍ലിം, ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ മാ​ത്ര​മ​ല്ല, മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രു​മാ​യ എ​ത്ര​യോ പേ​രാ​ണ് യു.​എ.പി.​എ പോ​ലു​ള്ള ഭീ​ക​ര​നി​യ​മ​ങ്ങ​ള്‍ ചു​മ​ത്ത​പ്പെ​ട്ട് fabricated കേ​സു​ക​ളി​ല്‍ ജ​യി​ലു​ക​ളി​ല്‍ കി​ട​ക്കു​ന്ന​ത്. സ്റ്റാ​ന്‍ സ്വാ​മി​യെ പോ​ലു​ള്ള​വ​ര്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യി. ലാ​പ്‌​ടോ​പ്പു​ക​ളി​ല്‍ കൃ​ത്രി​മ​രേ​ഖ​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തു വ​രെ​യെ​ത്തി കേ​സു​ക​ള്‍ fabricate ചെ​യ്യു​ന്ന​തി​ന്റെ ത​ന്ത്ര​ങ്ങ​ള്‍ എ​ന്ന​തി​ല്‍നി​ന്നു​ത​ന്നെ എ​ത്ര​മാ​ത്രം ഭീ​തി​ദ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് നാം ​എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്തം. ഇ​തു തി​രി​ച്ച​റി​ഞ്ഞുത​ന്നെ​യാ​ക​ണം ചി​ത്ര​ത്തി​ന് ഈ ​പേ​ര് ശ​ശി ഉ​പ​യോ​ഗി​ച്ച​ത്.

ഒ​രു ആ​ക്ടി​വി​സ്റ്റ് സി​നി​മ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന്റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് ‘Voices from the Ruins Kandhamal in Search of Justice’ എ​ന്ന ശ​ശി​യു​ടെ പ്ര​ശ​സ്ത സി​നി​മ. സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ മാ​ത്രം ക​ണ്ഡമാ​ല്‍ വം​ശ​ഹ​ത്യ​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട ഫാ​ദ​ര്‍ അ​ജ​യ് സി​ങ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്, ത​ക​ര്‍ന്നു​പോ​യി​രു​ന്ന ദ​ലി​ത് ക്രൈ​സ്ത​വ​ സ​മൂ​ഹ​ത്തി​ന് ഊ​ർ​ജം തി​രി​ച്ചു​കി​ട്ടാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ശ​ശി അ​വി​ടെ​യെ​ത്തി​യ​ത്. ഉ​റ്റ​വ​രു​ടെ കൂ​ട്ട​ക്കൊ​ല​ക​ള്‍ ക​ണ്ട് ഭ​യ​പ്പെട്ടി​രു​ന്ന ഗ്രാ​മീ​ണ​രെ ഇ​രു​ത്തി അ​ഞ്ചു​ദി​വ​സ​ത്തെ ക്യാ​മ്പാ​ണ് ആ​ദ്യം സം​ഘ​ടി​പ്പി​ച്ച​ത്. അ​തോ​ടെ അ​വ​ര്‍ ധൈ​ര്യം സം​ഭ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നും രം​ഗ​ത്തി​റ​ങ്ങാ​നും ത​യാ​റാ​യി. ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​യി​രു​ന്നു ഫി​ലിം. പ​ല​പ്പോ​ഴാ​യി ഷൂ​ട്ടു​ചെ​യ്ത നൂ​റു മ​ണി​ക്കൂ​റി​ല്‍പ​രം റ​ഷ​സി​ല്‍നി​ന്നാ​ണ് സി​നി​മ രൂ​പ​പ്പെ​ടു​ത്തി​യ​ത്. അ​വി​ടെ​യും നി​ന്നി​ല്ല ശ​ശി​യി​ലെ ആ​ക്ടി​വി​സ്റ്റ്. രാ​ജ്യ​ത്ത് ക​ഴി​യാ​വു​ന്ന​യി​ട​ങ്ങ​ളി​ലെ​ല്ലാം പ​തി​വു​പോ​ലെ സി​നി​മ കാ​ണി​ക്കു​ക മാ​ത്ര​മ​ല്ല ശ​ശി ചെ​യ്ത​ത്. കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി ക്രി​സ്ത്യ​ൻ സ​ഭ​ക​ള്‍ക്ക് ശ​ക്തി​യു​ള്ള​യി​ട​ങ്ങ​ളി​ല്‍ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ഷ​യ​ത്തി​ലി​ട​പെ​ടാ​ന്‍ പ​ല ബി​ഷ​പ്പു​മാ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു, എ​ന്നാ​ല്‍ പൊ​തു​വി​ല്‍ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ഡി​ഷ​യി​ലെ ദ​ലി​ത് ക്രൈ​സ്ത​വ​ര്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളി​ല്‍ സ​വ​ർ​ണ ക്രൈ​സ്ത​വ​രാ​ണ് ത​ങ്ങ​ളെ​ന്നും അ​തി​നാ​ല്‍ത​ന്നെ സു​ര​ക്ഷി​ത​രാ​ണെ​ന്നും വി​ശ്വ​സി​ക്കു​ന്ന​വ​രി​ല്‍നി​ന്നും എ​ന്തെ​ങ്കി​ലും സ​ഹാ​യം പ്ര​തീ​ക്ഷി​ച്ച​താ​യി​രി​ക്കാം ശ​ശി​യു​ടെ തെ​റ്റ്. അ​ന്ന് ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​പ്പെ​ട്ട് ഒ​ഡി​ഷ​യി​ല്‍നി​ന്നു പ​ലാ​യ​നം​ചെ​യ്ത പ​ല​രും ഇ​പ്പോ​ഴും കേ​ര​ള​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ലു​ണ്ടെ​ന്ന് ശ​ശി പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.

അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും ശ​ശി അ​ടി​മു​ടി പൊ​ളി​റ്റി​ക്ക​ല്‍ത​ന്നെ​യാ​യി​രു​ന്നു. 2024ല്‍ ​ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​ന്തു​ചെ​യ്യാ​നാ​വു​മെ​ന്നാ​യി​രു​ന്നു ചി​കി​ത്സാ​ല​യ​ത്തി​ല്‍ കി​ട​ന്ന് അ​ദ്ദേ​ഹം ചി​ന്തി​ച്ച​ത്. പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഇ​ക്കാ​ര്യം ച​ര്‍ച്ച​ചെ​യ്ത് ചെ​യ്യാ​വു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഒ​രു രൂ​പ​രേ​ഖ​യും ശ​ശി ത​യാ​റാ​ക്കി. രാ​ജ്യ​ത്ത് ആ​ഞ്ഞു​പി​ടി​ച്ചാ​ല്‍ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​വു​ന്ന 300 മ​ണ്ഡ​ല​ങ്ങ​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി, അ​വി​ടെ മ​ത്സ​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക്ക് പ്ര​ചാ​ര​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​യ ഡേ​റ്റ​യും പ്ര​ചാ​ര​ണാ​യു​ധ​ങ്ങ​ളും എ​ത്തി​ക്കു​ക എ​ന്ന പ​ദ്ധ​തി​യാ​ണ് ശ​ശി​യു​ടെ മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഏ​തു പാ​ര്‍ട്ടി​യാ​യാ​ലും വി​രോ​ധ​മി​ല്ല, ന​മ്മു​ടെ ഏ​ക അ​ജ​ണ്ട ബി.​ജെ.​പി​യു​ടെ പ​രാ​ജ​യ​മാ​യി​രി​ക്ക​ണം എ​ന്നു ശ​ശി​ക്ക് നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു. 2023ല്‍ ​മൂ​ന്നു​മാ​സം വീ​തം നീ​ണ്ടു​നി​ല്‍ക്കു​ന്ന നാ​ലു ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ഡേ​റ്റാ ശേ​ഖ​ര​ണം പൂ​ര്‍ത്തി​യാ​ക്കു​ന്ന രീ​തി​യി​ലു​ള്ള വി​ശ​ദ​മാ​യ ഒ​രു രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ന രേ​ഖ​ക്ക് രൂ​പംകൊ​ടു​ത്ത് പ​ല സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ശ​ശി അ​യ​ച്ചി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​മ്പു ക​ണ്ട​പ്പോ​ള്‍ ശ​ശി സം​സാ​രി​ച്ച​തു മു​ഴു​വ​ന്‍ ഇ​തേ കു​റി​ച്ചാ​യി​രു​ന്നു. അ​സു​ഖം ഭേ​ദ​മാ​യി താ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്നും ഈ ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ശ​ശി​ക്ക് ഒ​രു സം​ശ​യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ആ ​രൂ​പ​രേ​ഖ ഇ​പ്പോ​ള്‍ അ​ടു​ത്ത സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ മെ​യി​ല്‍ ഇ​ന്‍ബോ​ക്‌​സു​ക​ളി​ല്‍ കി​ട​ക്കു​ക​യാ​ണ്. അ​തു പ​ഠി​ച്ച് പ്രാ​യോ​ഗി​ക​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക്കു രൂ​പം ന​ല്‍കു​ക​യാ​ണ് ശ​ശി​യോ​ട് സു​ഹൃ​ത്തു​ക്ക​ള്‍ക്കും സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും മാ​ത്ര​മ​ല്ല, മു​ഴു​വ​ന്‍ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ രാ​ഷ്ട്രീ​യ​മു​ള്ള​വ​ര്‍ക്കും ചെ​യ്യാ​വു​ന്ന അ​ടി​യ​ന്ത​ര ക​ട​മ.


ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന ശ്വാ​സം​വ​രെ ശ​ശി ശു​ഭാ​പ്തി​വി​ശ്വാ​സി​യാ​യി​രു​ന്നു. ഈ ​പോ​രാ​ട്ട​ത്തി​ലും വി​ജ​യം കാ​ണാ​നാ​വു​മെ​ന്നാ​യി​രു​ന്നു ശ​ശി​യു​ടെ വി​ശ്വാ​സം. എ​ന്നാ​ല്‍ ശ​ശി​യു​ടേ​ത് പ​ല​തും പ​ല​പ്പോ​ഴും അ​മി​ത​മാ​യ, അ​യ​ഥാ​ർ​ഥ​മാ​യ, പ്ര​തി​ബ​ദ്ധ​ത​യി​ല്‍നി​ന്നു രൂ​പം​കൊ​ള്ളു​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​മാ​ണെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി ശ​ശി സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട മേ​ഖ​ല​ക​ളൊ​ക്കെ നോ​ക്കു​ക. ലിം​ഗ​നീ​തി വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് ശ​ശി ‘ഇ​ല​യും മു​ള്ളും’ ചെ​യ്ത് പ​തി​റ്റാ​ണ്ടു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ടോ? ഇ​പ്പോ​ഴും അ​ൽ​പം ഇ​രു​ട്ടാ​യാ​ല്‍ പു​റ​ത്തി​റ​ങ്ങാ​നോ കു​ടും​ബ​സ്വ​ത്തി​ല്‍ തു​ല്യ അ​വ​കാ​ശ​മോ ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നോ സ്ത്രീ​ക​ള്‍ക്ക് ക​ഴി​യു​ന്നു​ണ്ടോ? സ്ത്രീ ​പീ​ഡ​ന​ങ്ങ​ളു​ടെ വാ​ര്‍ത്ത​ക​ളി​ല്ലാ​തെ ഒ​രു ദി​വ​സം​പോ​ലും ക​ട​ന്നു​പോ​കു​ന്നു​ണ്ടോ? ‘ജ​യ ജ​യ ജ​യ ജ​യ ഹേ’പോ​ലു​ള്ള സി​നി​മ​ക​ള്‍ ഇ​പ്പോ​ഴും പു​റ​ത്തി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ല​ല്ലേ കേ​ര​ളം? പാ​രി​സ്ഥി​തി​ക വി​ഷ​യ​മെ​ടു​ത്താ​ലോ? അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യം പ​റ​ഞ്ഞ ക​വി വീ​രാ​ന്‍ കു​ട്ടി​യു​ടെ പു​സ്ത​കം ക​ത്തി​ക്കു​ന്ന​താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ളം ക​ണ്ട​ത്. വി​ഴി​ഞ്ഞം സ​മ​ര​ത്തി​നെ​തി​രെ​യും കെ-റെ​യി​ലി​ന് അ​നു​കൂ​ല​മാ​യും എ​ഴു​ത്തു​കാ​രും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങി​യ​തും ക​ണ്ട​ല്ലോ. മു​മ്പ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ​ല്ലോ. മൂ​ന്നാ​മ​ത്തേ​ത് സം​ഘ്പ​രി​വാ​റി​ന്റെ സ​മ​ഗ്രാ​ധി​പ​ത്യം ത​ന്നെ. അ​തും ഏ​റ​ക്കു​റെ പൂ​ർ​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നു ത​ട​യി​ടാ​നാ​കു​മെ​ന്ന് ഇ​പ്പോ​ഴെ​ന്താ​യാ​ലും ക​രു​തു​ക വ​യ്യ. നി​യ​മ​സ​ഭ​യി​ല്‍ സീ​റ്റൊ​ന്നു​മി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍പോ​ലും വി​ചാ​രി​ക്കു​ന്ന എ​ന്തും സാ​ധ്യ​മാ​ക്കാ​വു​ന്ന ശ​ക്തി അ​വ​രാ​ർ​ജി​ച്ചി​ട്ടു​ണ്ട് എ​ന്ന​തു നി​ഷേ​ധി​ക്കാ​നാ​വു​മോ? തീ​ര്‍ച്ച​യാ​യും നി​രാ​ശ​രാ​ക്കാ​നോ ശ​ശി​യു​ടെ ജീ​വി​തം അ​പ്ര​സ​ക്ത​മാ​കു​ന്നു എ​ന്നു പ​റ​യാ​നോ അ​ല്ല ഇ​തെ​ഴു​തി​യ​ത്. യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ചു​ത​ന്നെ, ശ​ശി​യെ പോ​ലെ, നി​രാ​ശ​നാ​കാ​തെ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ സ്വ​ന്തം പ​ങ്ക് നി​ർ​വ​ഹി​ക്കു​ക ത​ന്നെ​യാ​ണ് വേ​ണ്ട​ത്. അ​താ​യി​രി​ക്കും ശ​ശി​ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ അ​നു​സ്​​മ​ര​ണം.

News Summary - gopinath about kp sasi