Begin typing your search above and press return to search.
proflie-avatar
Login

തുല്യതക്കായുള്ള പോരാട്ടങ്ങൾ

തുല്യതക്കായുള്ള പോരാട്ടങ്ങൾ
cancel

ദലിത് ക്രൈസ്തവ സംവരണം വിഷയമാക്കി നടത്തിയ മുന്നേറ്റങ്ങളെയും ചർച്ചകളെയും കുറിച്ച് എഴുതുന്നു. കൂടാതെ, ദലിത് വിഷയങ്ങളിൽ സമരങ്ങൾ നടത്തിയതിനെക്കുറിച്ചും. ദ​ലി​ത​രെ ഭി​ന്നി​പ്പി​ക്കു​ന്ന ഭൗ​തി​ക​വും ആ​ത്മീയ​വു​മാ​യ മാ​ന​ങ്ങ​ളു​ള്ളൊ​രു പ്ര​ശ്ന​മെ​ന്ന നി​ല​യി​ൽ ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടാ​ണ് ദ​ലി​ത് ഐ​ക്യ​സ​മി​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദ​ലി​ത് ഐ​ക്യച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​വും അ​താ​യി​രു​ന്നു. മു​ക്കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ദ​ലി​ത് ൈക്ര​സ്​​ത​വ​ർ...

Your Subscription Supports Independent Journalism

View Plans
ദലിത് ക്രൈസ്തവ സംവരണം വിഷയമാക്കി നടത്തിയ മുന്നേറ്റങ്ങളെയും ചർച്ചകളെയും കുറിച്ച് എഴുതുന്നു. കൂടാതെ, ദലിത് വിഷയങ്ങളിൽ സമരങ്ങൾ നടത്തിയതിനെക്കുറിച്ചും.

ദ​ലി​ത​രെ ഭി​ന്നി​പ്പി​ക്കു​ന്ന ഭൗ​തി​ക​വും ആ​ത്മീയ​വു​മാ​യ മാ​ന​ങ്ങ​ളു​ള്ളൊ​രു പ്ര​ശ്ന​മെ​ന്ന നി​ല​യി​ൽ ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടാ​ണ് ദ​ലി​ത് ഐ​ക്യ​സ​മി​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദ​ലി​ത് ഐ​ക്യച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​വും അ​താ​യി​രു​ന്നു. മു​ക്കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ദ​ലി​ത് ൈക്ര​സ്​​ത​വ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​വ​ര​ണാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്റെ തു​ട​ർ​ച്ച​യി​ലാ​യി​രു​ന്നു ഈ ​ഇ​ട​പെ​ട​ൽ.

ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഹി​ന്ദു​ക്ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദ​ലി​ത​ർ​ക്ക് ല​ഭ്യ​മാ​യ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ എ​ല്ലാ പ​രി​ര​ക്ഷ​ക​ൾ​ക്കും ഇ​ന്ത്യ​യി​ലെ/​കേ​ര​ള​ത്തി​ലെ ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നു. അം​ബേ​ദ്ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തു​പോ​ലെ ‘സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഹി​ന്ദു​ക്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​സ്​​പൃ​ശ്യ​ർ ക്രി​സ്​​ത്യാ​നി​യാ​യാ​ലും അ​വ​ർ അ​സ്​​പൃ​ശ്യ​ർത​ന്നെ’​യാ​യി​രു​ന്നു. (അം​ബേ​ദ്ക​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ) ദുഃ​സ്​​ഥി​തി​ക്കെ​തി​രെ ന​ട​ന്ന നീ​ണ്ടു​നി​ന്ന സ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ല​ഭ്യ​മാ​യ പ​രി​മി​ത​മാ​യ അ​വ​കാ​ശ​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​ർ സ​ർവി​സി​ലെ കാ​റ്റ​ഗ​റി 1 ൽ ​ര​ണ്ടു​ ശ​ത​മാ​ന​വും മ​റ്റു കാ​റ്റ​ഗ​റി​ക​ളി​ൽ ഒ​രു ശ​ത​മാ​ന​വും റി​സ​ർ​വേ​ഷ​നും പ​രി​വ​ർ​ത്തിത ൈക്ര​സ്​​ത​വ വി​ക​സ​ന കോ​ർ​പറേ​ഷനും. രാ​ഷ്ട്രീ​യ സം​വ​ര​ണ​മ​ട​ക്ക​മു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ട്, ദ​ലി​ത് ഹി​ന്ദു​ക്ക​ളെ​പ്പോ​ലെ രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ന്റെ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നംപോ​ലും ഇ​വ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

എ​ന്നാ​ൽ, ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന നി​ല​പാ​ട്, ലി​സ്റ്റി​ലു​ള്ള​വ​രു​ടെ ശ​ക്തമാ​യ എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​കു​ക​യും ദ​ലി​ത​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ത​പ​ര​മാ​യ ചേ​രി​തി​രി​വും അ​ക​ൽ​ച്ച​യും വ​ർ​ധി​പ്പി​ക്കു​ക​യും ഹി​ന്ദു-ക്രി​സ്​​ത്യ​ൻ മ​ത​മേ​ധാ​വി​ക​ൾ സം​ഘ​ടി​ത​മാ​യി ഈ ​സ്​​ഥി​തി മൂ​ർ​ച്ഛി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. ദ​ലി​ത​ർ​ക്കി​ട​യി​ലെ അ​നൈ​ക്യ​ത്തി​ന്റെ മു​ഖ്യ​​േപ്ര​ര​ക​മാ​യി ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണം മാ​റി. ഈ ​സ്​​ഥി​തി മാ​റു​ന്ന​തി​നാ​ണ് ദ​ലി​ത് ൈക്ര​സ്​​ത​വ​രു​ടെ സാ​മൂഹിക, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ പി​ന്നാ​ക്കാ​വ​സ്​​ഥ ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​രു​ടെ സാ​മൂ​ഹിക ​പ​ദ​വി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ, ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ പ്ര​ത്യേ​ക​ സം​വ​ര​ണം എ​ന്ന നി​ല​പാ​ടാ​ണ് ദ​ലി​ത് ഐ​ക്യ​സ​മി​തി മു​ന്നോ​ട്ടു​​െവ​ച്ച​ത്. ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്ക്, പ​ട്ടി​ക​ജാ​തി​ക്കാ​രെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​വ​ര​ണ​ത്തി​ന്റെ ദേ​ശീ​യ​മാ​യ വി​പു​ലീ​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്.​ ത​ങ്ങ​ളു​ടെ സം​വ​ര​ണ​ത്തെ ബാ​ധി​ക്കു​ക​യി​ല്ലാ​യെ​ന്നതുകൊ​ണ്ട് ദ​ലി​ത് ഹി​ന്ദു സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ​ത്തി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ടി​നെ​തി​രെ രം​ഗ​ത്തു​വ​രി​ല്ലാ​യി​രു​ന്നു. ഈ ​നി​ല​പാ​ടി​ൽ നി​ന്നു​കൊ​ണ്ട് 1995 ഏ​പ്രി​ൽ 14ന് ​കോ​ട്ട​യം പ​ടി​ഞ്ഞാ​റെ​ക്ക​ര ഓഡി​റ്റോ​റി​യ​ത്തി​ൽ, ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണാ​വ​കാ​ശ സ​മ്മേ​ള​നം ന​ട​ത്താ​ൻ ഐ​ക്യ​സ​മി​തി തീ​രു​മാ​നി​ച്ചു.

ഇ​രു​നൂറോ​ളം പേ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ഡ്വ. കെ.എം. ഡേ​വി​ഡ്, സൈ​മ​ൺ ജോ​ൺ, അ​ഡ്വ. ടി.ടി. സാ​റാ​മ്മ, എ.എം. ജോ​സ​ഫ്, പി.ഒ. പീ​റ്റ​ർ, ജോ​ൺ​സ​ൺ നെ​ല്ലി​ക്കു​ന്ന് ഇ​ങ്ങ​നെ ഇ​രു​പ​തോ​ളം ദ​ലി​ത് ൈക്ര​സ്​​ത​വ സം​ഘ​ട​നാ​ നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു. മേ​ലു​കാ​വു​മ​റ്റം ഹെ​ൻട്രി ബേ​ക്ക​ർ കോ​ളജ് പ്രി​ൻ​സി​പ്പ​ൽ റ​വ. പി.സി. ജോ​സ​ഫാ​ണ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്ക് അ​വ​സ​ര​സ​മ​ത്വ​വും അ​ധി​കാ​ര പ​ങ്കാ​ളി​ത്ത​വും, ഹി​ന്ദു​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ ല​ഭി​ക്ക​ണ​മെ​ന്നും അ​നൈ​ക്യ​മാ​ണ് ദ​ലി​ത​രു​ടെ ഏ​റ്റ​വും വ​ലി​യ ദൗ​ർ​ബ​ല്യ​മെ​ന്നും ഒ​രു സാ​മൂ​ഹിക-രാ​ഷ്ട്രീ​യ ശ​ക്തി​യാ​യി മാ​റാ​ത്ത അ​ധി​കാ​ര​ത്തെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന​തി​ൽ അ​ർ​ഥമി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദ​ലി​ത് ഐ​ക്യ​സ​മി​തി സം​സ്​​ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യ അ​ഡ്വ. പി.എം. ബേ​ബി ‘ദ​ലി​ത് ൈക്ര​സ്​​ത​വ​രും സം​വ​ര​ണാ​വ​കാ​ശ​വും’ എ​ന്ന വി​ഷ​യം ച​ർ​ച്ച​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു. ദ​ലി​ത് ൈക്ര​സ്​​ത​വ​രു​ടെ സാ​മൂ​ഹികവ്യ​ക്തിത്വം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട്, ജ​ന​സം​ഖ്യാ​നു​പാ​തി​ക​ സം​വ​ര​ണ​വും പ​ദ്ധ​തി വി​ഹി​ത​വും ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഡ്വ. കെ. ​എം. ഡേ​വി​ഡ്, അ​ഡ്വ. ടി.​ഡി. എ​ൽ​ദോ, ടി.കെ. ശി​വ​ശ​ങ്ക​ര​ൻ, എ.എം. ജോ​സ​ഫ്, പ്രഫ. രാ​ജു തോ​മ​സ്, അ​ഡ്വ. സി.ജെ. ജോ​ർ​ജ്, അ​ഡ്വ. പി.ഒ. ജോ​ൺ, എം. ​പ​വി​ത്ര​ൻ, ടി.ജെ. മ​ത്താ​യി, എ​ൻ.കെ. ​വി​ജ​യ​ൻ, കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ൽ, എം.ടി. ഷി​ബു, പി.ജെ. സ്​​ക​റി​യ, ടി.ആ​ർ. ജ​യ​രാ​ജ്, വി.ഡി. ജോ​സ്, കെ.എം. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന നി​ല​പാ​ടി​ൽനി​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഐ​ക്യ​സ​മി​തി നി​ല​പാ​ടി​നെ ശ​ക്തമാ​യി എ​തി​ർ​ത്ത​പ്പോ​ൾ, ച​രി​ത്രാ​നു​ഭ​വ​ങ്ങ​ളു​ടെ​യും സ​മ​കാ​ലിക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ക്യ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ച്ചു. ഐ​ക്യ​സ​മി​തി​യു​ടേ​ത് ഹി​ന്ദു​ത്വ​സ​മീ​പ​ന​മാ​ണ് എ​ന്ന​താ​യി​രു​ന്നു അ​തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​നം. ലൂ​ക്കോ​സ്​ കെ. ​നീ​ലം​പേ​രൂ​രി​നെ​യും പി.ഒ. ജോ​ണി​നെ​യും പോ​ലെ വ​ർ​ഗ/​മ​തേ​ത​ര സ​മീ​പ​ന​ങ്ങ​ൾ പി​ന്തു​ട​രു​ന്ന സീ​ഡി​യ​ൻ നേ​താ​ക്ക​ളും ഇ​ത്ത​ര​മൊ​രു സ​മീ​പ​നം സ്വീ​ക​രി​ച്ച​പ്പോ​ൾ അത്ഭുതം തോ​ന്നി.

ഹി​ന്ദു​ത്വ​വാ​ദി​ക​ൾ പ​ട്ടി​ക​ജാ​തി ലി​സ്റ്റ് ഭേ​ദ​ഗ​തി മാ​ത്ര​മ​ല്ല, ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ​ത്തെത​ന്നെ​യാ​ണ് എ​തി​ർ​ത്തി​രു​ന്ന​ത്. മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​ട്ടി​ക​ജാ​തി ലി​സ്റ്റ് ഭേ​ദ​ഗ​തി ത​ത്ത്വത്തി​ൽ അം​ഗീ​ക​രി​ച്ച​പ്പോ​ൾ, അ​തി​നോ​ട് വി​യോ​ജി​ച്ച്, ദ​ലി​ത് ഹി​ന്ദു​ക്ക​ളു​ടെ ര​ക്ഷ​ക​രാ​യി എ​ത്തി​യ​ത് സം​ഘ​്പ​രി​വാ​ർ ശ​ക്തിക​ളാ​ണ്. ഇ​ക്കാ​ല​ത്ത് ന​ട​ന്ന പാ​ർ​ല​മെന്റ്/​നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ഡ്വ. കെ.വി. കു​മാ​ര​നെ​യും സി.എ. ത​ങ്ക​ച്ച​ൻ മാ​സ്റ്റ​റെ​യും പോ​ലു​ള്ള ചി​ല ദ​ലി​ത് ഹി​ന്ദു നേ​താ​ക്ക​ൾ ബി.​ജെ.​പി. സ്​​ഥാ​നാ​ർ​ഥി​ക​ളാ​യി രം​ഗ​ത്തു​വ​ന്ന​ത്, ലി​സ്റ്റ് ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള ദ​ലി​ത് ഹി​ന്ദു വി​കാ​ര​ത്തെ സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സം​ഘ​്പ​രി​വാ​റി​ന് ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കെ.​പി.​എം.​എ​സ് അ​ട​ക്ക​മു​ള്ള ഭൂ​രി​പ​ക്ഷം പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ളും അ​തി​ന് വി​ധേ​യ​മാ​യി​ല്ല. ഹി​ന്ദു​ ഫാ​ഷി​സ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് മു​ന്നോ​ട്ടു​വ​ന്ന ദ​ലി​ത് പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​ത്തി​ന്റെ സാ​ന്നി​ധ്യമാ​യി​രു​ന്നു സം​ഘ​്പ​രി​വാ​റി​ലേ​ക്കു​ള്ള ദ​ലി​ത​രു​ടെ ഒ​ഴു​ക്കു ത​ട​ഞ്ഞ മു​ഖ്യ​മാ​യൊ​രു ഘ​ട​കം.

ഇ​ത് തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് ദലി​ത് ഹി​ന്ദു സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്കി​ട​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ താ​ൽപ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാൻ ദ​ലി​ത​രു​ടെ​യും പൗ​ര​സ​മൂ​ഹ​ത്തി​ന്റെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങൾ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് തെ​രു​വി​ലി​റ​ങ്ങി​യ ആ​ദി​വാ​സി​ക​ളെപ്പോ​ലെ ന​ട​ക്കാ​തെ പോ​യ​തും അ​തു​ത​ന്നെ​യാ​യി​രു​ന്നു. പ​ള്ളി​യി​ലാ​ണെ​ങ്കി​ലും പ​ള്ളി​യോ​ളം വ​ലു​താ​കാ​നാ​യി​ല്ലെ​ന്ന സ​ത്യം അം​ഗീ​ക​രി​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല. മോ​ച​ന​ത്തി​നാ​യി അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പൂ​ർ​വിക​ർ ക​ണ്ടെ​ത്തി​യ വി​ശ്വാ​സ​ത്തി​ന്റെ വ​ഴി​യി​ലു​ള്ള ക​ടും​പി​ടു​ത്ത​മാ​യി​രു​ന്നു അ​തി​ന് കാ​ര​ണം. ഹി​ന്ദു​മ​തം അ​ടി​ച്ചേ​ൽ​പി​ച്ച അ​യി​ത്താ​ചാ​ര​ത്തി​ന്റെ ക്രൂ​ര​ത​ക​ളി​ൽനി​ന്നും മോ​ച​നം നേ​ടി​യ​വ​രും ദ​ലി​ത് ഹി​ന്ദു​ക്ക​ളെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന​വ​രു​മെ​ന്ന മി​ഥ്യാ​ധാ​ര​ണ​യി​ലാ​യി​രു​ന്ന അ​വ​ർ.

‘ഹി​ന്ദു​മ​തം അ​ടി​ച്ചേ​ൽ​പി​ച്ച അ​യി​ത്താ​ചാ​ര​ത്തി​ന്റെ കൊ​ടും ക്രൂ​ര​ത​ക​ളി​ൽ നി​ന്ന് വി​മോ​ച​നം തേ​ടി​പോ​യ​വ​രും ത​ൽഫ​ല​മാ​യ​ത​ല്ലെ​ങ്കി​ലും നേ​ട്ടം കൈ​വ​രി​ച്ച​വ​രും അ​സ്​​പൃ​ശ്യ​രി​ൽ​ത​ന്നെ ത​ങ്ങ​ളെ​ക്കാ​ൾ മേ​ന്മ​യു​ണ്ടെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും നി​ല​വി​ലു​ള്ള പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ലി​സ്റ്റി​ൽ ഒ​രു​മി​ച്ചാ​ൽ, എ​ല്ലാം ക​ഴി​വി​ൽ മു​തി​ർ​ന്നു നി​ൽ​ക്കു​ന്ന​വ​ർ കൈ​വ​ശ​പ്പെ​ടു​ത്തു​മെ​ന്ന വ​സ്​​തു​ത ആ​രും മ​റ​ക്ക​രു​തെ​ന്ന് പി. ​കെ. രാ​ഘ​വ​നെ​യും കെ.വി. കു​മാ​ര​ൻ മാ​സ്റ്റ​റെ​യും പോ​ലു​ള്ള കെ.​പി.​എം​എ​സ്. നേ​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ​കൊ​ടു​ത്ത​ത് ഈ ​മി​ഥ്യാ​ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്ത് ക്രി​സ്​​തു​മ​തം സ്വീ​ക​രി​ച്ച​വ​ർ​ക്കും ധീ​വ​ര​ർ, അ​ട​ക്കം ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റ്റ് ജാ​തി​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ മ​റ്റൊ​രു ത​ട്ട് ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന​തി​ന് ത​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്ന കെ.​പി.​എം.​എ​സ് നി​ല​പാ​ട് ഇ​തോ​ടൊ​പ്പം നാം ​കാ​ണേ​ണ്ട​താ​ണ്.

എ​ന്നാ​ൽ, മ​ർ​ദി​ത​രാ​യ മ​നു​ഷ്യ​ർ മോ​ച​നം തേ​ടി​പ്പോ​കു​ന്ന​ത് ഒ​രു ന്യൂ​ന​ത​യാ​ണെ​ന്ന് ഞ​ങ്ങ​ൾ ക​രു​തി​യി​രു​ന്നി​ല്ല. അ​സ്​​പൃ​ശ്യ​രി​ൽ​ത​ന്നെ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ മേ​ന്മ​യു​ള്ള​വ​രാ​ണ് ത​ങ്ങ​ളെ​ന്നും ദ​ലി​ത് ൈക്ര​സ്​​ത​വ​രു​ടെ അ​വ​കാ​ശ​വാ​ദം വെ​റും പൊ​ള്ള​വാ​ക്കു​ക​ളാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ദ​ലി​ത് ഹി​ന്ദു​ക്ക​ളെ​ക്കാ​ൾ ഒ​ട്ടും മു​ന്നി​ലാ​യി​രു​ന്നി​ല്ലെ​ന്നും ജാ​തി​പീ​ഡ​നം മ​റ​ച്ചു​പി​ടി​ക്ക​ൻ സ്വ​യം നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ന്നു എന്ന​​തു മാ​ണ് യാ​ഥാ​ർ​ഥ്യം. വ​ർ​ഗ​വീ​ക്ഷ​ണ​ത്തി​ലൂ​ടെ പ​രി​ശീ​ലി​പ്പി​ക്ക​പ്പെ​ട്ട പി.കെ. രാ​ഘ​വ​നെപ്പോലു​ള്ള​വ​ർക്ക്, ക​മ്യൂ​ണി​സ്റ്റു​ക​ളാ​യി​ട്ടും ഈ ​യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കു​വാ​ൻ ക​ഴി​യാ​തെപോ​യ​ത് അ​വ​രു​ടെ ഹൈ​ന്ദ​വ ചാ​യ് വുമൂ​ല​മാ​യി​രു​ന്നു.

ഇ.കെ. നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന 2000 ഫെ​ബ്രു​വ​രി 11ന് ​സം​സ്​​ഥാ​ന സ​ർ​വി​സ്​ രം​ഗ​ത്തും പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലും യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലും സ്വ​യം​ഭ​ര​ണ​സ്​​ഥാ​പ​ന​ങ്ങ​ളി​ലും പി​ന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള പ്രാ​തി​നി​ധ്യ​ത്തി​ന്റെ പ​ര്യാ​പ്ത​ത​യെ​ക്കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ജ​സ്റ്റി​സ്​ കെ.കെ. ന​രേ​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യി നി​യോ​ഗി​ച്ച ക​മ്മ​ിറ്റി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​ത് സ​ർ​ക്കാ​ർ സ​ർ​വിസി​ൽ കാ​റ്റ​ഗ​റി 1ൽ ​ര​ണ്ടു​ ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​യി​ൽ ഒ​രു​ ശ​ത​മാ​ന​വും സം​വ​ര​ണ​മു​ണ്ടാ​യി​ട്ട് 1.35 ശ​ത​മാ​ന​വും 0.78 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ് യ​ഥാ​ക്ര​മം നേ​ടാ​നാ​യ​ത് എ​ന്നാ​ണ്.

യൂ​നി​വേ​ഴ്സി​റ്റി​യി​ൽ കാ​റ്റ​ഗ​റി 1ൽ 2.42 ​ശ​ത​മാ​നം നേ​ടാ​നാ​യെ​ങ്കി​ലും മ​റ്റു​ള്ള​വ​യി​ൽ 0.80 ശ​ത​മാ​ന​മേ നേ​ടാ​നാ​യു​ള്ളൂ. സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ കാ​റ്റ​ഗ​റി​ലെ 1ലെ ​സ്​​ഥി​തി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നി​ല്ല. മ​റ്റു​ള്ള​വ​ർ 0.69 ശ​ത​മാ​ന​മാ​യി​രു​ന്നു. 2 ശ​ത​മാ​നം സം​വ​ര​ണ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ ശ​രാ​ശ​രി 1.26 ശ​ത​മാ​നം സം​വ​ര​ണം ല​ഭി​ച്ച​പ്പോ​ൾ 8 ശ​ത​മാ​ന​മു​ള്ള പ​ട്ടി​ക​ജാ​തി ഹി​ന്ദു​ക്ക​ൾ​ക്ക് 11.8 ശ​ത​മാ​നം ത​സ്​​തി​ക​ക​ൾ നേ​ടാ​നാ​യി. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രെ​പോ​ലെ പ​ട്ടി​ക​ജാ​തി ൈക്ര​സ്​​ത​വ​ർ​ക്കും ത​ങ്ങ​ളു​ടെ സം​വ​ര​ണ​​േക്വാ​ട്ട നി​റക്കാൻ ക​ഴി​യാ​തി​രു​ന്ന​പ്പോ​ൾ പ​ട്ടി​ക​ജാ​തി ഹി​ന്ദു​ക്ക​ൾ മെ​റി​റ്റ് ​േക്വാ​ട്ട​യി​ലേ​ക്ക് ക​ട​ന്നു. ഈ ​സ​മൂ​ഹിക അ​ന്ത​ര​ത്തോ​ടെ​യാ​ണ് പ​ട്ടി​ക​ജാ​തി ഹി​ന്ദു​ക്ക​ളും പ​ട്ടി​ക​ജാ​തി ൈക്ര​സ്​​ത​വ​രും 21ാം നൂ​റ്റാ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

സം​ഘ​ട​ന രൂ​പവത്​ക​ര​ണ​ത്തോ​ടൊ​പ്പം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ​പ്ര​ശ്നം മു​ൻ​നി​ർ​ത്തി ച​ർ​ച്ച​ക​ളും ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്താ​ൻ ഡി.​എ.​എ​സ് തീ​രു​മാ​നി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദ​ലി​ത് ഹി​ന്ദു​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി തു​ക​ക​ളു​ടെ സം​ഖ്യാ​നു​പാ​ത​ിക​മാ​യി ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്കും ന​ൽ​കാ​നും ദ​ലി​ത് വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​രി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കാനും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ച്ചു. പ​ല​യി​ട​ത്തും അ​പൂ​ർവ​മാ​യ ദ​ലി​ത് പ​ങ്കാ​ളി​ത്തം ഈ ​സ​മ​ര​ത്തി​നു​ണ്ടാ​യി. പി​റ​വം പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ്ക്കാ​ട്ടു​വ​യ​ലി​ലും തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ ഉ​ടു​മ്പ​ന്നൂ​രി​ലു​മെ​ല്ലാം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് ധ​ർ​ണ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഐ​ക്യ​സ​മി​തി സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്ന ടി.കെ. ശി​വ​ശ​ങ്ക​ര​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്ന നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​വി​ഹി​ത​ത്തി​ന്റെ പ​ത്ത് ശ​ത​മാ​നം ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്കാ​യി മാ​റ്റി​വെ​ക്കാ​നാ​യ​ത് ഒ​രു മാ​തൃ​ക​യാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ബി.​സി.​സി.​എ​ഫ് മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​ദി​ശ​യി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഡി.​എ.​എ​സും ​പ​ങ്കാ​ളി​യാ​യി. ദ​ലി​ത് ൈക്ര​സ്​​ത​വ സം​ഘ​ട​ന​ക​ൾ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തു​പോ​ലെ തോ​ന്നി.

ക​ടു​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓഫിസ്​ പ​ടി​ക്ക​ൽ ന​ട​ന്നൊ​രു ധ​ർ​ണ​യി​ൽ ബി.​എ​സ്.​പി. നേ​താ​വ് പോ​ൾ ചി​റ​ക്ക​രോ​ടും പ​ങ്കെ​ടു​ത്തി​രു​ന്നു. 99 ജൂ​ലൈ മാ​സ​ത്തി​ൽ ഡി.​എ.​എ​സ് കോ​ട്ട​യം ജി​ല്ല ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു​കൊ​ണ്ട് ക​ലക്ടറേറ്റ് ധ​ർ​ണ​യും ന​ട​ന്നു. നാ​ഗ​മ്പ​ട​ത്തു​നി​ന്ന് ന​ഗ​രം ചു​റ്റി​യ പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു ധ​ർ​ണ. കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ൽ, കെ.കെ. ര​വി, എ​ൻ.കെ. ​വി​ജ​യ​ൻ, എം. ​പ​വി​ത്ര​ൻ, ടി.​ഡി. എ​ൽ​ദോ, എം.കെ. രാ​ജ​പ്പ​ൻ, വി.ഡി. ജോ​സ്, കെ. ​എം. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം. നൂ​റ്റ​മ്പ​തി​ലേ​റെ ആ​ളു​ക​ളു​ടെ പ്ര​ക​ട​ന​ത്തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ പ്ര​ക​ട​ന​മാ​ക്കി ശാ​ക്തീ​ക​രി​ക്കു​ന്ന പ​വി​ത്ര​​ന്റെ..മു​ദ്രാ​വാ​ക്യം വി​ളി പ്ര​ക​ട​ന​ത്തി​ന്റെ ഊർ​ജമാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും അ​വ​കാ​ശ​ പോ​രാ​ട്ട​ങ്ങ​ളി​ലും അ​ത് എ​പ്പോ​ഴും അ​ജ​ണ്ട​യാ​യി​രു​ന്നു. ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പി​ൽ ന​ട​ന്ന ‘ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ​വാ​ദം’ സി.​എം.​എ​സ്. ഹൈ​റേ​ഞ്ച് ഭ​ദ്രാ​സ​ന ബി​ഷ​പ് റ​വ. ലെ​വി ജോ​സ​ഫാ​യി​രു​ന്നു ഉ​ദ്ഘ​ട​നം ചെ​യ്ത​ത്. ടി.ഡി. എ​ൽ​ദോ​യും പി.ആ​ർ. സു​രേ​ഷു​മാ​യി​രു​ന്നു സം​ഘാ​ട​ക​ർ. പ്ര​ഫ. ടി. ​എം. സോ​മ​ൻ, റ​വ. തോ​മ​സ്​ മാ​ത്ത​ക്കു​ന്നേ​ൽ, ബി​നോ​യ് തോ​ണ​യി​ൽ, ടി.​െജ മാ​ത്യു, ടി.എ. ചാ​ക്കോ, ഇ.എ. മാ​ത്യു, പെ​രി​യ​ൻ ഗോ​പാ​ല​ൻ, എ​ൻ.ഒ. ​ഉ​ണ്ണി, മാ​ത്ത​ൻ മേ​സ​രി എ​ന്നി​ങ്ങ​നെ ദ​ലി​ത് സം​ഘ​ട​നാ​നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം പ​ല​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സം​വാ​ദ​ത്തെ തു​ട​ർ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലും സ​മ​രം ന​ട​ന്നു.

ഓ​രോ ച​ർ​ച്ച​യും ഒ​രു സ​മ​ര​മാ​യി മാ​റു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ക​യോ വ്യാ​പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ക​ണ്ടി​ല്ലെ​ങ്കി​ലും ദ​ലി​ത് ൈക്ര​സ്​​ത​വ പ്ര​ശ്ന​ത്തി​ൽ ​ഒരേ മ​ന​സ്സോ​ടെ ഐ​ക്യ​സ​മി​തി​ക്കാ​രാ​യ ദ​ലി​ത് ഹി​ന്ദു​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് ക​ണ്ടു. കെ.കെ. ര​വി​യും കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ലും ഓ​ടി​യെ​ത്തി. എ​ന്നാ​ൽ, സ്വ​ന്തം പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്നും മ​ത/​രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ളെ നേ​രി​ട്ടു​കൊ​ണ്ടും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​ട​യ്ക്കാ​ട്ടു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ കെ.കെ. കു​ഞ്ഞ​പ്പ​നോ​ടൊ​പ്പം ഈ ​വി​ഷ​യ​ത്തി​ൽ മു​ൻ​കൈ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​യാ​യ കെ.ഒ. ജോ​ൺ തി​രി​ച്ചു​പോ​കു​മ്പോ​ൾ, വീ​ട്ടി​ലെ​ത്തു​ന്ന ഒ​രാ​ളെ ആ​ദ​രി​ച്ചി​രു​ത്താ​ൻ ഇ​ട​മി​ല്ലാ​തെ ത​ന്റെ വീ​ടി​ന്റെ സ്​​ഥാ​ന​ത്ത് പ​ള്ളി ന​ൽ​കി​യൊ​രു വീ​ടി​ന്റെ വാ​ഗ്ദ​ത്ത​ചി​ത്ര​മു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ത​ല​മു​റ​ക്കായി പെ​ടാ​പ്പാ​ടു​പെ​ടു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ അ​ധ്വാ​ന​വും വി​യ​ർ​പ്പും സ​മൂ​ഹ​ത്തി​നാ​യി മാ​റ്റി​വെക്കുക​യും അ​സാ​ധ്യമാ​യി​രു​ന്നു. എ​ന്നി​ട്ടും ഒ​രി​ക്ക​ൽ ടാ​പ്പിങ് തൊ​ഴി​ലാ​ളി​യാ​യ കെ.കെ. കു​ഞ്ഞ​പ്പ​ൻ എ​നി​ക്കും ര​വി​ക്കും ന​ൽ​കി​യ വ​ണ്ടി​ക്കൂ​ലി അ​ദ്ദേ​ഹ​ത്തി​ന്റെ ദി​വ​സ​വ​രു​മാ​ന​ത്തി​ന്റെ പ​കു​തി​യാ​യി​രു​ന്നു. ത​ലേ​ദി​വ​സം രാ​ത്രി​യി​ലും അ​ന്ന​ത്തെ പ്ര​ഭാ​ത​ത്തി​ലും ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​നും ആ​തി​ഥ്യ​ത്തി​നു ​പു​റ​മെ സാ​മൂ​ഹിക ​സ​ഞ്ചാ​രം സാ​ധ്യ​മാ​ക്കി​യ ചി​ല ഇ​ട​ത്താ​വ​ള​ങ്ങ​ൾ.

നി​സ്സഹാ​യത​യു​ടെ മ​ഞ്ഞു​മ​ല​ക​ൾ​ക്കി​ട​യി​ലെ ജീ​വി​തം ഇ​ന്നും ദ​ലി​ത​ർ​ക്കി​ട​യി​ലു​ണ്ട്. ര​ക്ഷ​ക​രെ തേ​ടി​ന​ട​ക്കു​ന്ന അ​വ​സ്​​ഥ. പൊ​ലീ​സ്​ കേ​സു​ണ്ടാ​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന​ത് ദ​ലി​ത​ർ​ക്കി​ട​യി​ൽനി​ന്നും വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു​കേ​ട്ടൊ​രു ചോ​ദ്യ​മാ​യി​രു​ന്നു. ‘അ​പ്പോ​ഴെ പ​റ​ഞ്ഞി​ല്ലേ നി​ന്നോ​ട് അ​വി​ടെ പോ​ക​രു​തെ​ന്ന്’ അ​ല്ലെ​ങ്കി​ൽ ‘അ​ത് ചെ​യ്യ​രു​തെ​ന്ന്’ മേ​ൽ​ജാ​തി​ക്കാ​രാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ വി​ല​ക്കു​ക​ൾ​ക്കു​ള്ളി​ൽ, അ​പ​മാ​ന​ക​ര​മാ​യ പ​രി​ഹാ​സ​ങ്ങ​ൾ​പോ​ലും സ​ഹി​ച്ച്, അ​നു​സ​ര​ണ​യു​ള്ളൊ​രു ജീ​വി​ത​മാ​യി​രു​ന്നു അ​വി​ടെ. ഫ്യൂ​ഡ​ൽ ബ​ന്ധ​ങ്ങ​ളു​ടെ ആ​ധു​നി​ക​കാ​ല​ത്തെ രാ​ഷ്ട്രീ​യ പ​ക​ർ​ച്ച.

തു​ല്യ​ത ഒ​രു പ്ര​ഖ്യാ​പ​ന​വും അ​തി​ന്റെ ദ​ലി​താ​നു​ഭ​വം പ​ക്ഷ​പാ​ത​പ​ര​വു​മാ​യി​രു​ന്നു. യു​ക്തി​ബോ​ധ​വും സ​മ​ത്വ​ബോ​ധ​വു​മൊ​ന്നും വെ​ളി​ച്ച​മാ​യി ദ​ലി​ത​ർ​ക്കു​മേ​ൽ പ​തി​ക്കാ​യി​ല്ല. മേ​ൽ​ജാ​തി​ക്കാ​ര​ന് ശ​വ​ക്കു​ഴി​വെ​ട്ടാ​നും അ​വ​ന്റെ ശ​വ​ത്തി​ന് കു​ട​പി​ടി​ക്കാ​നും ന​ട​ക്കു​ന്ന ദ​ലി​ത് മ​ന​സ്സ് ഇ​ത് തി​രി​ച്ച​റി​യു​ന്നി​ല്ലെ​ന്നു​മാ​ത്രം. ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക പ​ദ്ധ​തി​വി​ഹി​തം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ട്ട​യം ക​ലക്ട​റേ​റ്റി​ലേ​ക്ക് 99 ജൂ​ലൈ 12ന് ​ഡി.​എ.​എ​സ് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നാ​ഗ​മ്പ​ട​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് ന​ട​ന്നുചെ​ല്ലു​മ്പോ​ൾ ആ​ദ്യ​മാ​യി കേ​ട്ട​ത് ന​ഗ​ര​ത്തി​ൽ മൈ​ക്ക് അ​നൗ​ൺ​സ്​മെന്റി​നു​ള്ള അ​നു​മ​തി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ നി​ഷേ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ്. പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മൊ​ന്നു​മി​ല്ല. മ​റ്റാ​ർ​ക്കും ഈ ​വി​ല​ക്ക് ഇ​ല്ലാ​താ​നും. തു​ല്യ​ത പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കു​മ്പോ​ൾ ദ​ലി​ത​ർ​ക്കു​മേ​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നു​ള്ള ജാ​ത്യാ​ധി​കാ​ര ​േ​ശ്ര​ണി​ക​ളി​ലെ പ്ര​ത്യേ​കാ​വ​കാ​ശ​ത്തി​ന്റെ പ്ര​യോ​ഗ​മാ​ണി​ത്. ദുഃ​ഖ​ക​ര​മാ​യ ഇ​ത്ത​രം നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച. ഒ​ന്നു​കി​ൽ ഇ​തി​ന് വി​ധേ​യ​മാ​കു​ക, അ​ല്ലെ​ങ്കി​ൽ ഇ​തി​നെ നി​ഷേ​ധി​ക്കു​ക. മ​റ്റൊ​രു വ​ഴി​യു​മി​ല്ല. ആ​ദ്യ​ത്തെ വ​ഴി​യാ​ണ് എ​ളു​പ്പ​മു​ള്ള​ത്. അ​താ​ണ് കീ​ഴ്ജാ​തി​ക​ളു​ടെ വ​ഴി.

കു​റ​വി​ല​ങ്ങാ​ട് ഫെ​റോ​ന പ​ള്ളി​യി​ൽ സം​സ്​​ക​രി​ക്ക​പ്പെ​ട്ട ചി​റ​യി​ൽ തോ​മ​സി​ന്റെ ശ​വ​ശ​രീ​രം മാ​ന്തി​മാ​റ്റി​യ ജാ​തി​വെ​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​ചേ​ർ​ന്ന​വ​രു​ടെ പ്ര​സം​ഗ​സ്​​ഥ​ല​ത്തു​നി​ന്ന് ഉ​ച്ച​ഭാ​ഷി​ണി ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത പൊലീ​സ്​ ന​ട​പ​ടി​യും കോ​ട​തി​യു​ടെ ഏ​തോ പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ ഹൈ​കോ​ട​തി മാ​ർ​ച്ചി​ന് കൊ​ച്ചി​യി​ലെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് കെ.​പി.​എം.​എ​സുകാ​ർ സ​മ​രം വേ​ണ്ടെ​ന്നു​വെ​ച്ച് നി​സ്സ​ഹാ​യ​രാ​യി തി​രി​ച്ചു​പോ​കു​ന്ന​തു​മെ​ല്ലാം അ​പ്പോ​ൾ നേ​ർ​ക്കാ​ഴ്ച​ക​ളാ​യി മ​ന​സ്സി​ലേ​ക്ക് വ​ന്നു. കൂ​ട്ടംകൂ​ടി​യാ​ൽ പേ​ടി പോ​കു​മെ​ന്ന​ത് എ​ന്റെ​യൊ​രു സ​ങ്ക​ൽപ​മാ​യി​രു​ന്നു. എ​ന്നാ​ൽ കൂ​ട്ടംകൂ​ടി​യാ​ലും പേ​ടി​പോ​കാ​ത്ത ദ​ലി​ത് മ​ന​സ്സ്. ഏ​റെ​യൊ​ന്നും ചി​ന്തി​ച്ചി​ല്ല. സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ലോ​ചി​ച്ച​ശേ​ഷം, ഞ​ങ്ങ​ൾ​ക്കു​മേ​ൽ ചാ​ര​ക്ക​ണ്ണു​ക​ളു​മാ​യി കാ​വ​ൽ നി​ന്നൊ​രു പൊ​ലീ​സു​കാ​ര​നെ വി​ളി​ച്ചു​പ​റ​ഞ്ഞു:

‘‘പ്ര​ക​ട​നം ഉ​ട​നെ തു​ട​ങ്ങും. നി​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​ന്നി​ല്ല. സ​വ​ർ​ണ ​​ൈക്ര​സ്​​ത​വ​ർ​ക്കും നാ​യ​ന്മാ​ർ​ക്കും ഈ​ഴ​വ​ർ​ക്കു​മെ​ല്ലാം കോ​ട്ട​യം ന​ഗ​ര​ത്തി​ൽ മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ൽ പു​ല​യ​ർ​ക്കും പ​റ​യ​ർ​ക്കു​മെ​ല്ലാം എ​ന്തു​കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചു​കൂ​ടാ. ഞ​ങ്ങ​ൾ മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പോ​കു​ക​യാ​ണ്. ത​ട​യാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ ന​ഗ​ര​വീ​ഥി ചോ​ര​കൊ​ണ്ടു ചു​വ​ക്കും.’’ യൗ​വ​ന​കാ​ല​​ത്തെ ചോ​ര​യി​ൽ കു​തി​ർ​ന്ന വി​പ്ല​വ​സ്വ​പ്ന​ങ്ങ​ളു​ടെ ഭാ​ഷാ​ന്ത​രം; കെ​ടാ​ത്ത തീ. ​ഡി.​എ.​എ​സ് സം​സ്​​ഥാ​ന ക​ൺ​വീ​ന​ർ കെ.എം. സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​താ​യി ഡി​വൈ.​എ​സ്.​പിയോ​ട് വി​ളി​ച്ചു​പ​റ​യാൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​യാ​ള​ത് ചെ​യ്തു. സം​ഘാ​ട​ക​രോ​ട് നേ​രി​ട്ടു കാ​ണാ​ൻ ഡി​വൈ.​എ​സ്.​പി. ആ​വ​ശ്യ​പ്പെ​ട്ടു. കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ലും കെ.കെ. ര​വി​യും വി.ഡി. ജോ​സു​മെ​ത്തി മൈ​ക്ക് അനുമതിയുമാ​യി തി​രി​ച്ചു​വ​ന്നു.

അ​ധി​കാ​രം കീ​ഴ്ത്ത​ട്ടു​ക​ളി​ലേ​ക്ക് ആ​രെ​യും തി​ര​ക്കി​വ​രു​ന്നി​ല്ല. അ​ധി​കാ​ര​ത്തി​ന്റെ അ​ധീ​ശ​മ​ണ്ഡല​ങ്ങ​ൾ അ​തി​ന്റെ പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ൾ സ്വ​യം കൈയൊ​ഴി​യു​ന്നു​മി​ല്ല. ആ​വ​ശ്യ​മു​ള്ള​വ​ർ അ​ത് സ്വാ​യ​ത്ത​മാ​ക്കു​ക​യാ​ണ്. അ​പ്പോ​ൾ മു​ക​ളി​ൽനി​ന്നു​ള്ള വി​ല​ക്കു​ക​ൾ ലം​ഘി​ക്കേ​ണ്ടി​വ​രും. തൊ​ടു​പു​ഴ, കാ​ഞ്ഞാ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​ക്ക​ടു​ത്തു​ള്ള ച​ക്കി​ക്കാ​വി​ൽ 17 വ​യ​സ്സു​ള്ള ഒ​രു ദ​ലി​ത് ൈക്ര​സ്​​ത​വ ബാ​ല​നെ പ്ര​ണ​യ​ത്തി​ന്റെ പേ​രി​ൽ സ​മ്പ​ന്ന​രാ​യ ചി​ല സ​വ​ർ​ണ ൈക്ര​സ്​​ത​വ​ർ ത​ങ്ങ​ളു​ടെ പീ​ടി​ക​മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് അ​തി​ക്രൂ​ര​മാ​യി മ​ർദി​ച്ചു. പ​രാ​തി​യു​മാ​യെ​ത്തി​യ​വ​ർ​ക്കു​മു​ന്നി​ൽ പൊലീ​സ്​ നി​സ്സംഗ​ത ​പാ​ലി​ച്ചു. ജൂ​ലൈ മാ​സ​ത്തി​ലെ പെ​രു​മ​ഴ​യു​ടെ​യും ദാ​രി​ദ്യ്ര​ത്തി​ന്റെ​യും കാ​ലം.

ദ​ലി​ത് ഐ​ക്യ​സ​മി​തി ച​ക്കി​ക്കാ​വ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളു​ടെ പേ​രി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ട് പൊലീ​സ്​ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. നാ​ട്ടു​ന​ട​പ്പു​ക​ളെ ചോ​ദ്യംചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ പൊ​ലീ​സ്​ മ​ത/​രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ൾ വ​ഴ​ങ്ങി മാ​ർ​ച്ച് ത​ട​യ​ാ​ൻ തീ​രു​മാ​നി​ച്ചു. അ​നു​മ​തി അ​ഭ്യ​ർ​ഥിച്ചെ​ത്തി​യ ന​ന്ദി​നി ജ​യ​കു​മാ​റി​നോ​ടും വി.കെ. രാ​ജ​പ്പ​നോ​ടു​മു​ള്ള പൊ​ലീ​സ്​ ഭാ​ഷ്യം ഇ​താ​യി​രു​ന്നു: ‘ഡിവൈ.​എ​സ്.​പി​യു​ടെ ഉ​ത്ത​ര​വാ​ണ് മാ​ർ​ച്ചി​ന് അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ല’. അ​വ​ർ​ക്ക് പി​ന്നാ​ലെ​യെ​ത്തി​യ കെ.കെ. ര​വി​യോ​ടും സി.ഐ ഇ​താ​വ​ർത്തി​ച്ചു. അ​പ്പോ​ൾ ര​വി പ​റ​ഞ്ഞു; ‘മാ​ർ​ച്ച് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞ​തെ​ങ്കി​ൽ, മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​ത്.’ പി​ന്നെ ത​ർ​ക്ക​ത്തി​ന് നി​ന്നി​ല്ല. ഉ​ദ്ദേ​ശി​ച്ച​ത് സ​മ​യത്തു​ത​ന്നെ ര​വി​യു​ടെ​യും എ​ൽ​ദോ​യു​ടെ​യും ന​ന്ദി​നി​യു​ടെ​യും ത​ങ്ക​പ്പ​ന്റെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ക്കാ​വി​ൽനി​ന്ന് ദ​ലി​ത് മാ​ർ​ച്ച് കാ​ഞ്ഞാ​ർ ​പൊ​ലീ​സ്​ സ്റ്റേ​ഷ​നെ ല​ക്ഷ്യ​മാ​ക്കി മ​ല​യി​റ​ങ്ങി. പൊ​ലീ​സ്​ മു​ന്നി​ലും പി​ന്നി​ലും അ​വ​ർ​ക്ക് കാ​വ​ൽ​നി​ന്നു. ഞാ​നും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​ധി​കാ​രം ചി​ല​പ്പോ​ൾ കീ​ഴ്മേ​ൽ മ​റി​യു​ന്ന സ്​​ഥി​തി അ​തി​ന്റെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ണ്ട്. തു​ല്യ​ത​യു​ടെ മ​റ്റൊ​രു ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​മാ​ണി​ത്. ച​ക്കി​ക്കാ​വി​ന് തൊ​ട്ടു​മു​മ്പ്, മേയിലെ ഒ​രു വ​ര​ണ്ട​സായാഹ്ന​ത്തി​ൽ, ഇ​തേ കാ​ഞ്ഞാ​ർ സി.ഐയു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള കു​ള​മാ​വ് സ്റ്റേ​ഷ​നി​ലെ ചി​ല പൊ​ലീ​സു​കാ​ർ, വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ സം​ശ​യ​ക​ര​മാ​യി തോ​ന്നി​യ നാ​ടു​കാ​ണി സ്വ​ദേ​ശി​യാ​യ എ​ൻ.കെ. ​ബാ​ല​കൃ​ഷ്ണ​നെ​ന്ന ഒ​രു ൈട്ര​ബ​ൽ യു​വാ​വി​നെ ബ​സി​ൽനി​ന്ന് വ​ലി​ച്ചി​റ​ക്കി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​പ​മാ​നി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. കു​റ്റ​വാ​ളി​ക​ളെ തി​ര​ക്കു​മ്പോ​ൾ എ​ത്ര​ പെ​ട്ടെ​ന്നാ​ണ് പൊലീ​സ്​ ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന് അ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്. മേ​ൽ​ജാ​തി ക​ണ്ണു​ക​ളു​ടെ​യും മ​ന​സ്സി​ന്റെ​യും സ​വി​ശേ​ഷ​മാ​യ വൈ​ഭ​വ​മാ​ണി​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ബാ​ല​കൃ​ഷ്ണ​ന്റെ അ​മ്മ​യി​ൽനി​ന്ന് ആ​ന​ന്ദ വി​വ​ര​മ​റി​ഞ്ഞ​ത്. പൊ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ പ​രാ​തി​യു​മാ​യെ​ത്ത​ാ​ൻ ഭ​യ​പ്പെ​ടു​ന്ന ആ​ദി​വാ​സി​ക​ൾ പൊ​ലീ​സു​കാ​ർ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​ടാ​ണ് പ​റ​യു​ക.

ഈ ​ഭ​യ​പ്പാ​ട് അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ ഒ​രി​ക്ക​ൽ ആ​റാം ക്ലാ​സു​കാ​രി​യാ​യ ബു​ദ്ധ​യെ ഞ​ങ്ങ​ൾ ഒ​രു പ​രാ​തി​ക്കാ​ര​ന്റെ സ​ഹാ​യി​യാ​യി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഒ​രു യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ എ​ന്നോ​ട് രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ന​ന്ദ, ബാ​ല​കൃ​ഷ്ണ​നെ പൊലീ​സ്​ മ​ർ​ദി​ച്ച കാ​ര്യം പ​റ​ഞ്ഞ​ത്. അ​യാ​ളെ​യും കൂ​ട്ടി തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ആ​ന​ന്ദ കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി സി.​ഐ​ക്ക് പ​രാ​തി ന​ൽ​കി. എ​സ്.​സി./​എ​സ്.​ടി. അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ നി​യ​മ​മ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​യ​മാ​നു​സൃ​ത​മാ​യി സ​ർ​ക്കി​ൾത​ന്നെ നേ​രി​ട്ട് എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളോ​ട​ദ്ദേ​ഹം മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നു​മാ​യി​രു​ന്നു ആ​ന​ന്ദ​യു​ടെ അ​ഭി​പ്രാ​യം.

ഇ​തോ​ടൊ​പ്പം കു​ള​മാ​വി​ൽ ആ​ദി​വാ​സി ഏ​കോ​പ​ന​ സ​മി​തി​യു​ടെ ബാ​ന​റി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി മു​ൻ​കൈയെ​ടു​ത്ത് പൊലീ​സ്​ മ​ർ​ദ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. നാ​ടു​കാ​ണി​യി​ൽ നി​ന്നു​ള്ള കു​ട്ട​പ്പ​നെ​യും ദാ​സി​നെ​യും ശി​വ​ദാ​സ​നെ​യുംപോ​ലു​ള്ള യു​വാ​ക്ക​ളെ മു​ന്നി​ൽ നി​ർ​ത്തി ര​വി​യു​ടെ​യും എ​ൽ​ദോ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു ഇ​ത്. യോ​ഗ​ത്തി​ന്റെ പ്ര​ചാ​ര​ക​നാ​യി ഒ​രുദി​വ​സം ഞാ​നു​മെ​ത്തി. മ​ല​ക​ൾ ക​യ​റി​യി​റ​ങ്ങി കു​ട്ട​പ്പ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ആ​ദി​വാ​സി വീ​ടു​ക​ളി​ലൂ​ടെ ഒ​രു യാ​ത്ര. യാ​ത്ര​യു​ടെ അ​വ​സാ​നം കു​ള​മാ​വ് പൊലീ​സ്​ സ്റ്റേ​ഷ​നു​ മു​ന്നി​ലൂ​ടെ ഒ​രു സം​ഘ​മാ​യി ഞ​ങ്ങ​ൾ ന​ട​ന്നു​പോ​കു​മ്പോ​ൾ ര​സ​ക​ര​മാ​യ ഒ​ര​നു​ഭ​വ​മു​ണ്ടാ​യി.

സ്റ്റേ​ഷ​ൻ വ​രാ​ന്ത​യി​ൽനി​ന്നൊ​രു പൊ​ലീ​സു​കാ​ര​ൻ വ​ള​രെ​വേ​ഗം ഞ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി, എ​ന്നോ​ടു പ​റ​ഞ്ഞു; ‘‘സാ​റെ ഞാ​ന​ല്ല ത​ല്ലി​യ​ത്’’. അ​യാ​ൾ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് മ​ന​സ്സി​ലാ​യി​ല്ല. എ​ന്നാ​ൽ, എ​സ്.​സി./​എ​സ്.​ടി. അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യൽ നി​യ​മ​ത്തി​ന്റെ ക​രു​ത്തും പ്ര​തി​ഷേ​ധ​ യോ​ഗ​ത്തി​ന്റെ പ്ര​തി​ഫ​ല​ന​വും അ​തി​ലു​ണ്ടാ​യി​രു​ന്നു. ‘ത​ല്ലി​യ​വ​ർ ആ​രാ​യാ​ലും അ​നു​ഭ​വി​ക്കു’​മെ​ന്ന് ഞാ​ൻ അ​യാ​ളോ​ടു പ​റ​ഞ്ഞു. ത​ങ്ങ​ളി​ലൊ​രാ​ളെ അ​കാ​ര​ണ​മാ​യി പൊ​ലീ​സ്​ മ​ർദി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​നാ​വാ​തെ നി​സ്സ​ഹാ​യ​രാ​യി​രു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ളു​ടെ ആത്മ​വി​ശ്വാ​സ​വും ആ​വേ​ശ​വും അ​പ്പോ​ൾ എ​നി​ക്ക് കാ​ണാ​നാ​യി. പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ൾ ഒ​ട്ടി​ച്ച പോ​സ്റ്റ​റു​ക​ൾ വ​ലി​ച്ചു​കീ​റി​യ​ത് പൊലീ​സു​കാ​രാ​ണെ​ന്ന മ​ട്ടി​ൽ, പൊ​ലീ​സു​കാ​രെ കാ​ള​ക​ളോ​ട് ഉ​പ​മി​ച്ച് അ​വ​ർ ചി​രി​ക്കു​ന്ന​തു​ക​ണ്ട്, പീ​ഡി​ത​രും ചി​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ.

 

പ​തി​വി​ല്ലാ​ത്ത ഒ​ത്തു​ചേ​ര​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ ​യോ​ഗം. മു​തി​ർ​ന്ന​വ​രും സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മെ​ല്ലാ​മെ​ത്തി. ഒ​രു വി​ഷ​യ​ത്തി​ൽ ഞാ​ൻ ജ​നി​ച്ച ഗോ​ത്ര​ത്തി​ൽ​നി​ന്ന് സ​മാ​ന​മാ​യൊ​രു പ്ര​തി​ക​ര​ണം മു​മ്പെ​ങ്ങും ക​ണ്ടിട്ടി​ല്ല. യോ​ഗ​സ്​​ഥ​ല​ത്തേ​ക്കു​പോ​കു​വാ​ൻ ര​വി​ക്കും ആ​ന​ന്ദ​ക്കും ബു​ദ്ധ​ക്കു​മൊ​പ്പം ബ​സി​ൽ ക​യ​റു​മ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​ന്റെ മു​ൻ​സീ​റ്റു​ക​ളി​ലൊ​ന്നി​ൽ പ​വി​ത്ര​നി​രി​പ്പു​ണ്ടാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ലാ​യി​രു​ന്നു അ​പ്പോ​ൾ പ​വി​ത്ര​ന് ജോ​ലി. മാ​ന​സി​ക​മാ​യി അ​ൽപം അ​സ്വ​സ്​​ഥ​ത​യു​ള്ള​തു​കൊ​ണ്ട് യോ​ഗ​ത്തി​ന് വ​രേ​ണ്ട​തി​ല്ലെ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞി​രു​ന്ന​താ​ണ്. അ​ത് അം​ഗീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല.

ആ​ദി​വാ​സി ഏ​കോ​പ​ന ​സ​മി​തി നേ​താ​ക്ക​ളാ​യി കെ.ആ​ർ. ജ​നാ​ർദ​ന​നും എം.കെ. നാ​രാ​യ​ണ​നും സി.കെ. ശി​വ​രാ​മ​നും പ​ട്ടി​ക​വ​ർ​ഗ ഊരാ​ളി സം​ഘ​ട​ന നേ​താ​വാ​യ കെ.​എം. സു​കു​മാ​ര​നും അ​ഡ്വ. ടി.​ഡി. എ​ൽ​ദോ​യു​മെ​ല്ലാം യോ​ഗ​ത്തി​ലെ​ത്തി. പ്ര​തി​ഷേ​ധ​ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച പ​വി​ത്ര​ൻ ആ​ദി​വാ​സി​ക​ളു​മാ​യു​ള്ള ത​ന്റെ ബ​ന്ധം പ​ങ്കി​ട്ട​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു; ‘പ​ടി​ഞ്ഞാ​റുനി​ന്ന് കി​ഴ​ക്കി​ന്, സ​ലിം​കു​മാ​റി​ന് ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​രി ആ​ന​ന്ദ​വ​ല്ലി​യെ ന​ൽ​കി. ആ​ന​ന്ദ​വ​ല്ലി നി​ങ്ങ​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​യാ​ണെ​ന്നെ​നി​ക്ക​റി​യാം. ഈ ​ബ​ന്ധ​മാ​ണ് നി​ങ്ങ​ളി​ലൊ​രാ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ എ​ന്നെ ഇ​വി​ടെ എ​ത്തി​ച്ച​ത്.’ ബു​ദ്ധ​യെക്കൊ​ണ്ടാ​ണ് പ​വി​ത്ര​ൻ യോ​ഗ​ത്തി​ന് കൃ​തജ്ഞ​ത പ​റ​യി​പ്പി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക​കം ഒ​രു പ്ര​ഭാ​ത​ത്തി​ൽ എ​ന്റെ ൈട്ര​ബ​ൽ സ​ഹ​പാ​ഠി​യാ​യ ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ നാ​രാ​യ​ണ​നു​മാ​യി ബാ​ല​കൃ​ഷ്ണ​നെ മ​ർദി​ച്ച പൊലീ​സു​കാ​ര​ൻ വീ​ട്ടി​ലെ​ത്തി. ര​വി​യു​മു​ണ്ടാ​യി​രു​ന്നു അ​ന്ന് വീ​ട്ടി​ൽ. നി​ർ​ധ​ന​നാ​യ ഒ​രാ​ളാ​ണ് താ​നെ​ന്നും പ്രാ​യ​മാ​യൊ​രു അ​മ്മ​യേ ത​നി​ക്കു​ള്ളൂ​വെ​ന്നും സം​ഭ​വി​ച്ച​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും ക്ഷ​മ ചോ​ദി​ക്കാ​നാ​ണ് വ​ന്ന​തെ​ന്നും ത​ന്റെ ജോ​ലി ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്നും അ​യാ​ൾ അ​ഭ്യ​ർഥി​ച്ചു. നാ​രാ​യ​ണ​നി​ൽനി​ന്നാ​ണ് അ​യാ​ൾ നാ​യ​ർ​ സ​മു​ദാ​യ​വ​ർ​ഗ​മാ​ണെ​ന്ന​റി​ഞ്ഞ​ത്. സ്വാ​ഭാ​വി​ക​മാ​യും തു​ട​ക്കം മു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട ആ​ളെ​ന്നനി​ല​യി​ൽ ആ​ന​ന്ദ​യു​ടെ ചു​മ​ത​ല​യി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. ഇ​തു​പോ​ലു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നെ​ത്തു​ന്ന​ത് ഭൂ​ഷ​ണ​മാ​ണോ​യെ​ന്ന് എ​ന്റെ സ​ഹ​പാ​ഠി​യോ​ട് ര​വി ചോ​ദി​ച്ച​പ്പോ​ ആ​ക്ര​മി​ച്ച പൊ​ലീ​സു​കാ​ര​നെ ആ​ന​ന്ദ കു​റ്റ​വി​ചാ​ര​ണ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ കോ​ട​തി​യും വി​ധി​ക​ർ​ത്താ​വും അ​യാ​ൾത​ന്നെ.

പൊലീ​സു​കാ​ര​ൻ അ​പ്പോ​ൾ വെ​റു​മൊ​രു കു​റ്റ​വാ​ളി​മാ​ത്ര​മാ​യി​രു​ന്നു. പി​ന്നീ​ട് ആ​ന​ന്ദ ആ ​കേ​സ്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് വാ​ശി​കാ​ണി​ച്ചു ക​ണ്ടി​ല്ല. ബാ​ല​കൃ​ഷ്ണ​നും കു​ട്ട​പ്പ​നു​മെ​ല്ലാം പ്ര​തീ​ക്ഷി​ച്ച​തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. പൊ​ലീ​സു​കാ​ര​ന്റെ സ​ർവി​സി​നെ ബാ​ധി​ക്കു​ന്ന ഒ​ന്നി​ലും ആ​ർ​ക്കും താ​ൽപ​ര്യ​മി​ല്ലാ​യി​രു​ന്നു. ഏ​തെ​ങ്കി​ലു​മൊ​രു നി​യ​മ​ത്തി​ന്റെ ഹിം​സാ​ത്മ​ക​മാ​യ ന​ട​പ്പാ​​ക്ക​ല​ല്ല, മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ൽനി​ന്ന് ത​ങ്ങ​ളെമാ​ത്രം കു​റ്റ​വാ​ളി​ക​ളാ​യി ക​ണ്ടെ​ത്തു​ന്ന മ​നു​ഷ്യ​മ​ന​സ്സി​ന്റെ ഹിം​സാത്മ​ക​ത​യു​ടെ നി​ർമാ​ർ​ജന​മാ​ണ് അ​വ​ർ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് എ​ന്ന് തോ​ന്നി. എ​ന്തൊ​രു നീ​തി​ബോ​ധ​മാ​ണി​ത്! പി​ന്നീ​ടൊ​രി​ക്ക​ൽ ഇ​തേ നാ​ടു​കാ​ണി​യി​ൽ ത​ന്നെ സം​ഘ​ടി​ത​മാ​യൊ​രു ആ​ദി​വാ​സി ഭൂ​മി​കൈയേറ്റത്തിൽ ക​ട്ട​പ്പ​നപോ​ലു​ള്ള സ്ഥലങ്ങളിലെ യു​വാ​ക്ക​ളെ കൂ​ട്ടി ത​ല്ലു​ന്ന​തി​ന് ആ​ന​ന്ദ മു​ൻ​കൈയെ​ടു​ക്കു​ന്ന​ത് ക​ണ്ടു. അ​പ്പോ​ൾ കു​ള​മാ​വ് സ്റ്റേ​ഷ​നി​ലെ പൊലീ​സു​കാ​ർ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു.

(തുടരും)

News Summary - km salim kumar biography