Begin typing your search above and press return to search.
proflie-avatar
Login

ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണം

ദ​ലി​ത് ൈക്ര​സ്​​ത​വ   സം​വ​ര​ണം
cancel

ദലിതർ നേരിട്ട ​പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നു. ഒപ്പം ദലിത് ക്രൈസ്തവരുടെ സംവരണം എന്ന വിഷയത്തിൽ എടുത്ത നിലപാടുകളെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിവരിക്കുന്നു. ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശ​ത്തി​ന്റെ രാ​ഷ്ട്രീ​യ​മൂ​ല്യ​മ​റി​യാ​ത്ത ദലിതർ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ടു​ബാ​ങ്കു​ക​ളാ​യി ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദ​ലി​ത് ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ‘‘ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പ്രാ​യ​പൂ​ർ​ത്തി വോ​ട്ട​വ​കാ​ശ​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ...

Your Subscription Supports Independent Journalism

View Plans
ദലിതർ നേരിട്ട ​പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നു. ഒപ്പം ദലിത് ക്രൈസ്തവരുടെ സംവരണം എന്ന വിഷയത്തിൽ എടുത്ത നിലപാടുകളെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിവരിക്കുന്നു.

ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശ​ത്തി​ന്റെ രാ​ഷ്ട്രീ​യ​മൂ​ല്യ​മ​റി​യാ​ത്ത ദലിതർ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ടു​ബാ​ങ്കു​ക​ളാ​യി ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദ​ലി​ത് ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ‘‘ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പ്രാ​യ​പൂ​ർ​ത്തി വോ​ട്ട​വ​കാ​ശ​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ദേ​ശീ​യ​പ്ര​സ്​​ഥാ​ന​ത്തി​ന്റെ പാ​ര​മ്പ​ര്യ​മു​ള്ള കോ​ൺ​ഗ്ര​സും ഇ​ത​ര രാ​ഷ്ട്രീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളും ദ​ലി​ത​രെ വോ​ട്ടു​ബാ​ങ്കാ​യിമാ​ത്രം കാ​ണു​ക​യും ആ​ശ്രി​തസം​ഘ​ട​ന​ക​ളു​ണ്ടാ​ക്കി​യോ ത​ങ്ങ​ളു​ടെ പ്രിയപ്പെട്ടവരെ നി​യോ​ഗി​ച്ച് ദ​ലി​ത​ർ​ക്കി​ട​യി​ലെ ജാ​തി​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വം കൈയ​ട​ക്കി​യോ ലോ​ബി​ക​ൾ സൃ​ഷ്​​ടി​ച്ച് നി​യ​ന്ത്രി​ച്ചുനി​ർ​ത്താ​നോ ആണ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്​​ഥ​ സം​വ​ര​ണ​ത്തെ​യും രാ​ഷ്ട്രീ​യ​സം​വ​ര​ണ​ത്തെ​യു​മെ​ല്ലാം ആ​ശ്രി​ത​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ദ​ലി​ത​ർ​ക്കെ​തി​രെ സ​മ​ർ​ഥമാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞകാ​ല​ത്ത് ഭ​ര​ണ​രാ​ഷ്ട്രീ​യക​ക്ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.’

സം​ഘ​ട​നാ​ബാ​ഹു​ല്യ​മാ​ണ് ദ​ലി​ത് ഐ​ക്യ​ത്തി​ന് വി​ഘാ​ത​മാ​യി ഐ​ക്യ​സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ച്ച മ​റ്റൊ​രു കാ​ര്യം. ഒ​ര​ർഥ​ത്തി​ൽ കേ​ര​ള​ത്തി​ലെ ദ​ലി​ത​ർ സം​ഘ​ടി​ത​രാ​ണ്. അ​തേസ​മ​യം, അ​വ​ർ നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ലൂ​ടെ ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ‘സം​ഘ​ട​ന​യി​ലൂ​ടെ ശ​ക്ത​രാ​വു​ക’ എ​ന്ന ആ​ഹ്വാ​നം കേ​ട്ടു​ണ​ർ​ന്ന​വ​ർ സം​ഘ​ട​ന​യി​ലൂ​ടെ ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ല്ല​റ സു​കു​മാ​ര​ൻ ‘ഐ​ക്യം, അ​ധി​കാ​രം, വി​മോ​ച​നം’ എ​ന്ന ലേ​ഖ​ന​ത്തി​ൽ (എ.​എ​ൻ.​എം. ബു​ള്ള​റ്റി​ൻ ’98 ഏ​പ്രി​ൽ) പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ ദ​ലി​ത​ർ​ക്കി​ട​യി​ൽ 20ൽ​പ​രം സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്. എ​ന്നാ​ൽ, ഈ ​സം​ഘ​ട​നാ​ബാ​ഹു​ല്യ​ത്തി​ലും പ്ര​തി​ക​ര​ണ​ശേ​ഷി​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ അ​ഭാ​വം അ​ദ്ദേ​ഹം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ദ​ലി​ത് ഐ​ക്യ​ച​ർ​ച്ച​യി​ലെ മു​ഖ്യ​മാ​യൊ​രു പ്ര​ശ്ന​മാ​യി​ട്ടാ​ണ് ക​ല്ല​റ അ​തി​നെ ക​ണ്ട​ത്.

ദ​ലി​ത് സാ​മൂ​ഹികാ​വ​സ്​​ഥ​യു​ടെത​ന്നെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ് ഈ ​സം​ഘ​ട​നാ​രൂ​പ​ങ്ങ​ൾ. അ​സ​മ​മാ​യ വി​കാ​സ​ത്തി​ന്റെ (സാ​മൂ​ഹിക​മാ​റ്റം –soc​i​a​l c​h​an​g​e) ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ദ​ലി​ത് സ​മൂ​ഹം ക​ട​ന്നു​പോയിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജീ​വി​തോ​പാ​ധി​ക​ളു​ടെ സ​മ്പാ​ദ​ന​ത്തി​നും ജീ​വി​ത​രീ​തി​ക​ളി​ലു​മെ​ല്ലാം പുല​ർ​ത്തി​പ്പോ​രു​ന്ന വൈ​ജാ​ത്യ​ങ്ങ​ൾ കൂ​ട്ടാ​യ്മ​യു​ടെ രൂ​പ​ങ്ങ​ളി​ലും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ടു​ന്നു. ജാ​തി​സ്വ​ത്വ​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ​പോ​ലും സം​ഘ​ടി​ക്ക​ാ​ൻ ക​ഴി​യാ​ത്ത ചി​ല സ​മൂ​ഹ​ങ്ങ​ൾ ദ​ലി​ത​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. പ്ര​ത്യേ​കി​ച്ചും ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ. ജാ​തി സം​ഘ​ട​ന​ക​ൾ ഉ​ണ്ടാ​ക്കി അ​ത് നി​ല​നി​ർ​ത്ത​ാ​ൻ ന​ന്നേ​പാ​ടു​പെ​ടു​ന്ന സ​മൂ​ഹ​ങ്ങ​ളു​ണ്ട്.

എ​ങ്കി​ലും കേ​ര​ള​ത്തി​ലെ ദ​ലി​ത​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി കാ​ണു​ന്ന പ്രാ​ഥ​മി​ക​മാ​യ സം​ഘ​ട​നാ​രൂ​പം ജാ​തി​സ്വ​ത്വ​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള​താ​ണ്. കെ.​പി.​എം.​എ​സിനെ​ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ ത​ലം ഇ​താ​ണ്. ദൈ​നം​ദി​ന ജാ​തി​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ട് ഇ​ത്ത​രം സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചി​ല പ​രി​മി​തി​ക​ളു​ണ്ട്. വി​വാ​ഹ​ ന​ട​ത്തി​പ്പ്, മ​ര​ണ-​അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ, ജാ​തി​സ​ർ​ട്ടി​ഫി​ക്ക​റ്റ് ശിപാ​ർ​ശ​ക​ൾ, സം​ഘ​ട​ന ര​ജി​സ്​േ​ട്ര​ഷ​ൻ പു​തു​ക്ക​ൽ, വാ​ർ​ഷി​ക​സ​മ്മേ​ള​ന​ങ്ങ​ൾ, അ​യ്യൻകാ​ളി-​അം​ബേ​ദ്ക​ർ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വക്ക​പ്പു​റ​ത്ത് ഒ​രു പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ലം ഈ ​സം​ഘ​ട​ന​ക​ൾ​ക്കി​ല്ല എ​ന്നു​പ​റ​ഞ്ഞാ​ൽ അ​ത് ഒ​ട്ടും അ​തി​ശ​യോ​ക്തി​പ​ര​മ​ല്ല.

പ്ര​ശ്ന​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഈ ​ജാ​തി​സം​ഘ​ട​ന​ക​ൾത​ന്നെ ഒ​ന്നി​ച്ചു​ചേ​ർ​ന്നു​കൊ​ണ്ടു​ള്ള പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ കോ​ഓ​ഡി​നേ​ഷ​നു​ക​ൾ ഉ​ണ്ട്. ഹൈ​ന്ദ​വബോ​ധ​ത്തി​ൽ ഊ​ന്നു​ന്ന​വ​യാ​ണ് ഇ​ത്ത​രം കോ​ഓ​​ഡി​നേ​ഷ​നു​ക​ൾ. ഈ ​വി​ല​യി​രു​ത്ത​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ ക്രി​സ്​​ത്യ​ൻ സം​ഘ​ട​ന​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ജാ​തി, ഉ​പ​ജാ​തി ചി​ന്ത​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ടെ​ങ്കി​ൽ​ത​ന്നെ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ, ഹി​ന്ദു, ക്രി​സ്​​ത്യ​ൻ സം​ഘ​ട​ന​ക​ളി​ലൂ​ടെ മ​ത​സ്​​പ​ർധ വ​ള​ർ​ത്ത​ാ​ൻ ഇ​ട​യാ​കു​ന്നു​വെ​ന്ന​ത് എ​ടു​ത്തു​പ​റ​യേ​ണ്ടൊ​രു കാ​ര്യ​മാ​ണ്.

ഈ ​ര​ണ്ടു​ത​രം സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​റ​മെ​യാ​ണ് ദ​ലി​ത് സം​ഘ​ട​ന​ക​ൾ രൂ​പംകൊ​ണ്ട​തും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​ത്. ഐ​ക്യ​സ​മി​തിരേ​ഖ​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ‘ജാ​തി/​മ​ത സ്വാ​ധീ​ന​ങ്ങ​ളി​ൽനി​ന്നും പാ​ർ​ട്ടി രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ളി​ൽനി​ന്നും വേ​റി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ദ​ലി​ത് സം​ഘ​ട​ന​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു ദ​ശ​ക​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ദ​ലി​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​ഘ​ടി​ത​വും മൂ​ർ​ത്ത​വു​മാ​യ രൂ​പ​ങ്ങ​ളാ​ണി​വ. വേ​റി​ട്ട ചി​ന്ത​ക​ളു​ടെ​യും അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ് ഈ ​സം​ഘ​ട​നാ​രൂ​പ​ങ്ങ​ൾ. ത​ന​താ​യ ആ​ശ​യാ​വി​ഷ്കാ​ര​ങ്ങ​ളു​ടെ​യും സ്വാ​ഭി​മാ​ന​ബോ​ധ​ത്തി​ന്റെ​യും ഒ​രു ജ​ന​സ​മൂ​ഹ​മെ​ന്ന​നി​ല​യി​ൽ വേ​റി​ട്ട സ്വ​ത്വ​രൂ​പവത്​ക​ര​ണ​ത്തി​ന്റെ​യും വി​മോ​ച​ന ​പോ​രാ​ട്ട​ങ്ങ​ളു​ടെ​യും അ​ന്ത​ർ​ഗ​തങ്ങ​ൾ ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ദ​ലി​ത​രു​ടെ വി​മോ​ച​ന​പോ​രാ​ട്ട​ത്തി​ന്റെ മു​ഖ​മാ​യ അം​ബേ​ദ്ക​റും അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ത്യ​യ​ശാ​സ്​​ത്ര​ നി​ല​പാ​ടു​ക​ളും സ്​​ഥാ​പി​ക്ക​പ്പെ​ട്ടു​വെ​ന്ന​താ​ണ് ഈ ​കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം പൂ​ർ​ണ​ത കൈ​വ​രി​ക്കു​ന്ന​ത് അം​ബേ​ദ്ക​ർ നയിച്ച ബ​ഹി​ഷ്കൃ​ത​രു​ടെ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഈ ​പോ​രാ​ട്ട​മു​ഖ​ത്ത് അം​ബേ​ദ്ക​ർ ആ​വി​ഷ്ക​രി​ച്ച ജ​നാ​ധി​പ​ത്യ സ​ങ്കൽപ​ങ്ങ​ളി​ലാ​ണ് ഐ​ക്യ​സ​മി​തി ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തി​ന്റെ മൗ​ലി​ക​ത ദ​ർ​ശി​ച്ച​ത്. ത​ന്മൂ​ലം അം​ബേ​ദ്ക​റി​സ​മാ​ണ് ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്രമെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ അം​ബേ​ദ്ക​റി​സ്റ്റു​ക​ൾ​ക്കി​ട​യി​ൽ പ്രാ​മു​ഖ്യ​മു​ണ്ടാ​യി​രു​ന്ന ഗ്ര​ന്ഥപ​ര​ത​യെ​യും പ്ര​മാ​ണ​വാ​ദ​ത്തെ​യും വി​ഗ്ര​ഹ​വ​ത്ക​ര​ണ​ത്തെ​യും ചോ​ദ്യംചെ​യ്തു. ജാ​തി കേ​ര​ള​ത്തി​ന്റെ പു​ന​ർ​നി​ർമി​തി​യി​ൽ ന​വോ​ത്ഥാ​ന​ പ്ര​സ്​​ഥാ​ന​ങ്ങ​ളും ദേ​ശീ​യ പ്ര​സ്​​ഥാ​ന​വും ഇ​ട​തു​പ​ക്ഷ-​ക​മ്യൂ​ണി​സ്റ്റ് പ്ര​സ്​​ഥാ​ന​ങ്ങ​ളു​മെ​ല്ലാം വ​ഹി​ച്ച പ​ങ്കി​നെ ഇ​തി​ന്റെ ഭാ​ഗ​മാ​യി വ്യാ​ഖ്യാ​നി​ക്കാ​ൻ ശ്ര​മി​ച്ചു. ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തി​ന്റെ പ്രാ​യോ​ഗി​കാ​വി​ഷ്കാ​ര​മാ​ണ് ജാ​തി​മേ​ധാ​വി​ത്വ​ത്തി​നെ​തി​രാ​യ സ​മ​രം. കീ​ഴ്ജാ​തി​ക​ൾ മേ​ൽ​ജാ​തി​ക​ൾ​ക്കെ​തി​രെ​യും അ​വ​ർ​ണ​ർ സ​വ​ർ​ണ​ക്കെ​തി​രെ​യും ദ​ലി​ത​ർ ത​ങ്ങ​ൾ​ക്കു​മേ​ലു​ള്ള മു​ഴു​വ​ൻ മ​ർ​ദ​ക​ജാ​തി​ക​ൾ​ക്കെ​തി​രെ​യും ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണി​ത്. സാ​ർ​വ​ത്രി​ക​ വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​തു​കൊ​ണ്ടോ, തെര​ഞ്ഞെ​ടു​പ്പു ​പ്ര​ക്രി​യ അ​നുസ്യൂ​തം തു​ട​രു​ന്ന​തു​കൊ​ണ്ടോ മാ​ത്രം ഇ​ന്ത്യ​ക്ക്/​കേ​ര​ള​ത്തി​ന് ഒ​രു ജ​നാ​ധി​പ​ത്യ​ സ​മൂ​ഹ​മാ​കാ​നാ​കി​ല്ല. കാ​ര​ണം ജ​നാ​ധി​പ​ത്യ​മെ​ന്ന​ല്ല, ജാ​തി​ക്ക് വി​ധേ​യ​മാ​ക്കാ​നാ​വാ​ത്ത​താ​യി ഒ​ന്നും ത​ന്നെ​യി​ല്ല.

ജാ​ത്യാ​ധി​ഷ്ഠി​ത​മാ​യൊ​രു സ​മൂ​ഹ​മാ​യി വീ​ണ്ടും നി​ല​നി​ൽ​ക്കു​മ്പോ​ൾ ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന്റെ മു​ഖം ജാ​തി​യു​ടേ​താ​യി​രു​ന്നു. ജാ​തി​ഘ​ട​ന​ക്കു​ള്ളി​ലെ നി​ര​ന്ത​ര​മാ​യ അ​ഴി​ച്ചു​പ​ണി​യി​ലൂ​ടെ മാ​ത്ര​മേ ഈ ​സ്​​ഥി​തി​ക്ക് അ​റു​തി​വ​രു​ത്താ​നാ​കൂ. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ അ​നു​സ്യൂ​ത​മാ​യ പു​ന​രാ​വി​ഷ്കാ​ര​മാ​ണി​ത്. മ​നു​ഷ്യ​മ​ന​സ്സു​ക​ളാ​ണ് മൗ​ലി​ക​മാ​യി പു​ന​രാ​വി​ഷ്ക​രി​ക്ക​പ്പെ​ടേ​ണ്ട​ത്. (സ്വ​ന്തം ദു​ര​വ​സ്​​ഥ​യോ​ർ​ത്ത് വി​ല​പി​ക്കു​ക​യും സ്വ​ർ​ഗ​ത്തെ​യോ​ർ​ത്ത് വ്യാ​കു​ല​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഒ​ന്ന​ല്ല ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്രം. സ്വ​ർ​ഗ​ത്തെ​യും ക​ട​ന്നാ​ക്ര​മി​ക്കാ​നും സ്വ​ന്തം വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​ത്തീ​രാ​നും ക​ഴി​യു​ന്ന ഒ​ന്നാ​ണി​ത്. ത​ന്റെ സാ​മൂ​ഹിക​ ചു​റ്റു​പാ​ടു​ക​ളെ​യും ത​ന്നെ​ത​ന്നെ​യും നി​ര​ന്ത​രം പു​നഃ​സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​യു​ന്ന ജൈ​വ​ഭാ​വം അ​തി​ന്റെ അ​ന്ത​സ്സ​ത്ത​യാ​ണ്.

പ്ര​കൃ​തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും ​മേ​ൽ ത​ന്റെ അ​തി​നാ​യ​ക​ത്വം ഉ​ണ​ർ​ത്തി​വി​ട​ല​ല്ലി​ത്. ഒ​രു​വ​ൻ മ​റ്റൊ​രു​വ​ന്റെ മേ​ൽ ആ​ധി​പ​ത്യം സ്​​ഥാ​പി​ക്കു​ന്ന​തി​നോ, മ​റ്റൊ​രു​വ​നെ ഊറ്റി​പ്പി​ഴി​ഞ്ഞ് ത​ടിച്ചു​ ചീ​ർ​ക്കു​ന്ന​തി​നോ ഉ​ള്ള ഒ​രു​പാ​ധി​യു​മ​ല്ലി​ത്. പ്ര​കൃ​തി​യും മ​നു​ഷ്യ​നും സ​മൂ​ഹ​വും ത​മ്മി​ൽ സ​മ​ഞ്ജ​സ​മാ​യ താ​ള​ല​യ​ങ്ങ​ൾ നേ​ടു​ന്ന​തി​നു​ള്ള സാധ്യ​ത​യാ​ണി​ത്. സ​മൂ​ഹ​വ​ത്കൃ​ത​മാ​യ മ​നു​ഷ്യാ​വ​സ്​​ഥ​യി​ലാ​ണ് അ​തി​ന്റെ ക​ണ്ണ്. ജാ​തി​ജ​ന്യ​മാ​യ സാ​മൂ​ഹികാ​വ​സ്​​ഥ​യെ അ​ത് മാ​റ്റി​ത്തീ​ർ​ക്കു​ന്നു. ത​ന്റെ സാ​മൂഹിക​ ചു​റ്റു​പാ​ടു​ക​ളെ മാ​റ്റി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ അ​തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ത​ന്നെത്ത​ന്നെ​യും മാ​റ്റി​ത്തീ​ർ​ക്കു​ക​യും പു​ന​ർ​നി​ർമി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തൊ​രു പ്ര​ക്രി​യ​യാ​ണ്; മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്റെ ആ​ത്യന്തി​ക​മോ​ച​ന​ത്തി​ലേ​ക്കു​ള്ള കീ​ഴാ​ള​വ​ഴി.)

ദ​ലി​ത​ർ എ​ത്തി​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​റി​വും ജാ​തി/​മ​ത/​സം​ഘ​ട​നാ താ​ൽപ​ര്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ സ​മു​ദാ​യ താ​ൽപര്യ​വും ച​രി​ത്ര​പ​ര​മാ​യ വീ​ക്ഷ​ണ​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വ​ർ​ത്ത​മാ​ന​കാ​ല സാ​മു​ദാ​യി​ക ​രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യ​ാ​നും പ്രാ​യോ​ഗി​ക പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ളശേ​ഷി​യു​മാ​ണ് ദ​ലി​ത് ഐ​ക്യ​ത്തി​ന്റെ മു​ന്നു​പാ​ധി​യാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​ത്. ഐ​ക്യ​സ​മി​തി​രേ​ഖ​യി​ൽ പ​റ​യു​ന്നു; ‘ദ​ലി​ത​ർ​ക്കി​ട​യി​ലെ ച​ല​ന​ങ്ങ​ളെ​യും ഉ​ണ​ർ​വി​ന്റെ​യും മു​ന്നേ​റ്റ​ത്തെ​യും ന​യി​ക്കാ​ൻ കെ​ൽപു​ള്ള ഒ​രു നേ​തൃ​ത്വ​മാ​ണ് വ​ള​ർ​ന്നു​വ​രേ​ണ്ട​ത്. വെ​റും സം​ഘ​ട​നാ​നേ​താ​ക്ക​ൾ മാ​ത്ര​മ​ല്ല, ചി​ന്ത​കരും എ​ഴു​ത്തു​കാ​രും ക​വി​ക​ളും ക​ലാ​കാ​ര​ന്മാ​രും ആ​ത്മീ​യ​നേ​താ​ക്ക​ളു​മെ​ല്ലാം ദ​ലി​ത​ർ​ക്കി​ട​യി​ൽനി​ന്ന് വ​ള​ർ​ന്നു​വ​ര​ണം. പു​രു​ഷ​ന്മാ​ർ മാ​ത്ര​മ​ല്ല, സ്​​ത്രീ​ക​ളും ഈ ​കൂ​ട്ട​ത്തി​ലു​ണ്ടാ​ക​ണം.

സാ​മൂഹിക​ജീ​വി​ത​ത്തി​ന്റെ സ​മ​സ്​​ത ​മ​ണ്ഡ​ല​ങ്ങ​ളെ​യും ച​ലി​പ്പി​ക്കു​ന്ന ക്രി​യാ​ത്മ​ക​നേ​തൃ​ത്വ​മാ​യി മാ​റാ​ൻ ക​ഴി​വു​ള്ള സ​ർ​ഗ​ശേ​ഷി​യു​ള്ള ഒ​രുനി​ര​യാ​ണ് അ​ടു​ത്ത നൂ​റ്റാ​ണ്ടി​ന്റെ ക​വാ​ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ദ​ലി​ത് സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്! തു​ട​ർ​ന്നുപ​റ​യു​ന്നു; ‘ദ​ലി​ത് സ​മു​ദാ​യവു​മാ​യി ആ​ത്മ​ബ​ന്ധം സ്​​ഥാ​പി​ച്ചു​കൊ​ണ്ട്, ഊർജ​സ്വ​ല​വും ക​ഠി​ന​വും നി​സ്വാ​ർ​ഥ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള​വ​രാ​യി​രി​ക്ക​ണം ദ​ലി​ത് നേ​താ​ക്ക​ൾ. ത​ന്നി​ഷ്​​ട​വും ഗ​ർ​വും യ​ജ​മാ​ന​ മ​നോ​ഭാ​വവും മേ​ധാ​വി​ത്വവു​മ​ല്ല, സ്​​നേ​ഹ​വും വി​ന​യ​വും വി​ശ്വാ​സ​വു​മാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ ഗു​ണ​ങ്ങ​ൾ. ന​മ്മു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് യോ​ജി​ക്കു​ന്ന​വ​രെ മാ​ത്ര​മ​ല്ല, എ​തി​ർ​ക്കു​ന്ന​വ​രെക്കൂടി കാ​ല​ക്ര​മേ​ണ അ​തി​നോ​ട് ചേ​ർ​ക്കാ​ൻ േപ്ര​രി​പ്പി​ക്കു​ന്നൊ​രു സ​മീ​പ​ന​മാ​യി​രി​ക്ക​ണം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും നേ​തൃ​ത്വം സ്വീ​ക​രി​ക്കേ​ണ്ട​ത്. മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ വ്യ​ക്തി​ജീ​വി​ത​ത്തി​ന്റെ ഉ​ട​മ​ക​ളെ​യാ​ണ് ദ​ലി​ത് നേ​തൃ​ത്വ​മാ​യി നാം ​സൃ​ഷ്​​ടി​ച്ചെ​ടു​ക്കേ​ണ്ട​തെ​ന്ന് സാ​രം.

ooo

വി.പി. സിങ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ, തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ നി​യോ​ബു​ദ്ധി​സ്റ്റു​ക​ൾ​ക്കു പി​ന്നാ​ലെ ദ​ലി​ത് ൈക്ര​സ്​​ത​വ​രെ​യും പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. ദീ​ർ​ഘ​കാ​ല​മാ​യി സം​വ​ര​ണ​ത്തി​നു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ഇ​ന്ത്യ​യി​ലെ/​കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ ൈക്ര​സ്​​ത​വ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നൊ​രു പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു ഇ​ത്. ദ​ലി​ത് ൈക്ര​സ്​​ത​വ​ സം​വ​ര​ണ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഈ ​സ​മ​യ​ത്ത് ഇ​ന്ത്യ​യി​ലെ ൈക്ര​സ്​​ത​വ​സ​ഭാ ​നേ​തൃ​ത്വം ഒ​ന്ന​ട​ങ്കംത​ന്നെ മു​ന്നോ​ട്ടു​വ​ന്നു​വെ​ന്ന​തും ദ​ലി​ത് ൈക്ര​സ്​​ത​വ​ ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​മാ​യൊ​ര​നു​ഭ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ, വി.​പി. സി​ങ് ഗ​വ​ൺ​മെന്റി​ന് ഈ ​പ്ര​ഖ്യാ​പ​നം ന​ട​പ്പാക്ക​ാ​നാ​യി​ല്ല. 1996ൽ ​ഇ​തേ പ്ര​തീ​ക്ഷത​ന്നെ സൃ​ഷ്​​ടി​ച്ചു​കൊ​ണ്ടാ​ണ് ന​ര​സിം​ഹ​റാ​വു ഗ​വ​ൺമെന്റ് ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ഒ​രു ബി​ൽ പാ​ർ​ല​മെന്റി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​നു​ള്ള നീ​ക്ക​വും നി​ഷ്ഫ​ല​മാ​യി. കേ​ര​ള​ത്തി​ലെ ര​ണ്ടു​ മു​ന്ന​ണി​ക​ളും ഇ​ക്കാ​ല​ത്ത് ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ന​യം പ്ര​ക​ട​ന​പ​ത്രി​ക​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് തെര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ട്ട​ത്.

അ​തേ​സ​മ​യം, ദ​ലി​ത് ൈക്ര​സ്​​ത​വ​രെ ഉ​ൾ​പ്പെ​ടു​ത്തിക്കൊ​ണ്ടു​ള്ള പ​ട്ടി​ക​ജാ​തി ലി​സ്റ്റ് ഭേ​ദ​ഗ​തി​ക്കെ​തി​രെ ലി​സ്റ്റി​ലു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന​താ​ണ് ഇ​ക്കാ​ല​ത്ത് കേ​ര​ളം ക​ണ്ട​ത്. അ​വ​രെ പി​ന്താ​ങ്ങി​ക്കൊ​ണ്ട്, ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​വ​ർ​ക്ക് സം​വ​ര​ണ​ത്തി​നു​ത​ന്നെ അ​ർ​ഹ​ത​യി​ല്ലെ​ന്ന വാ​ദ​വു​മാ​യി ഹി​ന്ദു​ത്വ​വാ​ദി​ക​ളും രം​ഗ​ത്തു​വ​ന്നു. ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ൈക്ര​സ്​​ത​വ നി​ല​പാ​ടും അ​വ​ർ​ക്ക് സം​വ​ര​ണ​മേ പാ​ടി​ല്ലെ​ന്ന ഹൈ​ന്ദ​വ നി​ല​പാ​ടും ദ​ലി​ത് സ​മൂ​ഹ​ത്തി​നു​ള്ളി​ൽ നി​ല​നി​ന്നി​രു​ന്ന മ​ത​പ​ര​മാ​യ അ​ക​ൽ​ച്ച പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ക​യും ശ​ത്രു​താ​പ​ര​മാ​യി ചി​ന്തി​ക്കാ​ൻ േപ്ര​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സാ​ഹ​ച​ര്യ​മാ​യി​രു​ന്നു തൊ​ണ്ണൂ​റു​ക​ളു​ടെ മ​ധ്യ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന​ത്. ഇ​തി​ന്റെ പ്ര​ത്യാ​ഘാ​ത​മെ​ന്നോ​ണം ദ​ലി​ത് ൈക്ര​സ്​​ത​വ​രും ദ​ലി​ത് ഹി​ന്ദു​ക്ക​ളും അം​ഗ​ങ്ങ​ളാ​യി​രു​ന്ന പ​ല സം​ഘ​ട​ന​ക​ളും ശി​ഥി​ല​മാ​യി. ഹി​ന്ദു​ക്ക​ളും ൈക്ര​സ്​​ത​വ​രും ഒ​ന്നി​ച്ചു​ള്ള ദ​ലി​ത് മ​ണ്ഡ​ലം അ​സാധ്യ​മാ​കു​ന്ന ഒ​ര​നു​ഭ​വ​മാ​യി​രു​ന്നു ഇ​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ാ​ൻ തീ​രു​മാ​നി​ച്ച​ത്.

1996 ഫെ​ബ്രു​വ​രി 17ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് ചേ​ർ​ന്ന എ.​എ​ൻ.​എം സം​സ്​​ഥാ​ന ക​മ്മി​റ്റി​യി​ലെ മു​ഖ്യ അ​ജ​ണ്ട ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ​മാ​യി​രു​ന്നു. ആ​ദി​വാ​സി ഭൂ​പ്ര​ശ്നം മി​ച്ച​ഭൂ​മി​ സ​മ​രം, പാ​ർ​ല​മെന്റ് തെര​ഞ്ഞെ​ടു​പ്പ്, എ​ണ്ണ​പ്പ​ന കൃ​ഷി​ക്കെ​തി​രാ​യ ഇ​ട​പെ​ട​ൽ എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റ് അ​ജ​ണ്ട​ക​ൾ. എം. ​പ​വി​ത്ര​ൻ, എ​ൻ.കെ. ​വി​ജ​യ​ൻ, വി.ഡി. രാ​ജ​പ്പ​ൻ, വി.​ഡി. ജോ​സ്, കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ൽ, കെ.​എം. കു​ഞ്ഞു​മോ​ൻ, എം.കെ. രാ​ജു, ബി​ജു എ​ൻ, വി.പി. വി​ശ്വം​ഭ​ര​ൻ, സി.​കെ. ര​മ​ണി എ​ന്നി​വ​ർ അ​ന്ന് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത്ര​യും ആ​ളു​ക​ൾ അ​പൂ​ർവ​മാ​യേ എ​ത്താ​റു​ള്ളാ​യി​രു​ന്നു​ള്ളൂ. വി​ശ്വം​ഭ​ര​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു ക​മ്മി​റ്റി. ഹി​ന്ദു​വാ​ക​ട്ടെ, ക്രി​സ്​​ത്യാ​നി​യാ​ക​ട്ടെ ദ​ലി​ത​ർ ഒ​ന്നാ​ണ്. അ​വ​ർ ജാ​തീ​യ​മാ​യി അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്നു.

ഈ ​പൊ​തു​നി​ല​പാ​ടി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച ആ​രം​ഭി​ച്ച​ത്. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ല​ഭി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​ട്ടി​ക​ജാ​തി ൈക്ര​സ്​​ത​വ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ല​ത് പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ങ്കി​ട്ടു​പോ​കു​ന്ന സ്​​ഥി​തി​യാ​ക​രു​ത്. ലി​സ്റ്റി​ലു​ള്ള​വ​ർ ഭ​യ​പ്പെ​ട്ട​തും അ​തു​ത​ന്നെ​യാ​ണ്. ദ​ലി​ത് ൈക്ര​സ്​​ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി, പ​ട്ടി​ക​ജാ​തി സം​വ​ര​ണ​ത്തി​ന്റെ തോ​ത് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വ​ർധി​പ്പി​ക്കു​ക എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ.​എ​ൻ.​എം. എ​ത്തി​ച്ചേ​ർ​ന്ന​ത്. ഈ ​പ്ര​ശ്ന​ത്തി​ൽ പ​ട്ടി​ക​ജാ​തി ൈക്ര​സ്​​ത​വ/​ഹൈ​ന്ദ​വ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മാ​ർ​ച്ച് 2ന് ​എ​റ​ണാ​കു​ളം ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണ സം​വാ​ദം’ സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന തീ​രു​മാ​ന​മെ​ടു​ത്താ​ണ് ക​മ്മിറ്റി പി​രി​ഞ്ഞ​ത്. ഈ ​സം​വാ​ദം കോ​ട്ട​യം ഇ​ന്ദ്ര​പ്ര​സ്​​ഥം ഓഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

ക​ല്ല​റ സു​കു​മാ​ര​ൻ, പോ​ൾ ചി​റ​ക്ക​രോ​ട്, സൈ​മ​ൺ ജോ​ൺ, അ​ഡ്വ. വി. ​ആ​ർ. രാ​ജു, സി.എ. ത​ങ്ക​ച്ച​ൻ മാ​സ്റ്റ​ർ, അ​ഡ്വ. കെ.എം. ഡേ​വി​ഡ്, വി.​ടി. രാ​ജു തു​ട​ങ്ങി ദ​ലി​ത് ഹി​ന്ദു​ക്ക​ളും ൈക്ര​സ്​​ത​വ​രു​മാ​യ ചി​ല നേ​താ​ക്ക​ൾ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സീ​നി​യ​ർ നേ​താ​ക്ക​ളാ​യി​രു​ന്ന വി.​ഡി. ജോ​ണി​നെ​യും കെ.പി. കു​മാ​ര​നെ​യും പോ​ലു​ള്ള​വ​ർ വി​ട്ടു​നി​ന്നു. ക​ല്ല​റ സു​കു​മാ​ര​നാ​ണ് സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 1984ൽ ​ദ​ലി​ത് ൈക്ര​സ്​​ത​വ പ്ര​ശ്ന​ത്തി​ൽ സ​ഭ ഇ​ട​പെ​ട​ണ​മെ​ന്നും ൈക്ര​സ്​​ത​വ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്ക് സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഒ​രു പ​തി​റ്റാ​ണ്ടു​മു​മ്പ് തി​രു​വ​ന​ന്ത​പു​രം ബി​ഷ​പ്സ്​ ഹൗ​സി​ലേ​ക്ക് കെ.​എ​ച്ച്.​എ​ഫ് ന​ട​ത്തി​യ പ​ദ​യാ​ത്ര ന​യി​ച്ച​ത് ക​ല്ല​റ സു​കു​മാ​ര​നാ​യി​രു​ന്നു.

ത​ന്റെ പ്ര​സം​ഗ​ത്തി​നി​ട​യി​ൽ ദ​ലി​ത് ഹി​ന്ദു പ​ക്ഷ​ത്തു​നി​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലി​ൽ പ്ര​കോ​പി​ത​നാ​യി പോ​ൾ ചി​റ​ക്ക​രോ​ട് വേ​ദി​യി​ൽനി​ന്ന് ഇ​റ​ങ്ങിപ്പോ​യ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. പി​ന്നാ​ലെ എ​ത്തി​യ​വ​ർ വ​രാ​ന്ത​യി​ൽനി​ന്ന് അ​ദ്ദേ​ഹ​ത്തെ വേ​ദി​യി​ലെ​ത്തി​ച്ചു. മ​തേ​ത​ര​വാ​ദി​യാ​യ പോ​ൾ ചി​റ​ക്ക​രോ​ടി​നെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത സ്​​ഥി​തി​യു​ള്ള​പ്പോ​ൾത​ന്നെ, അ​ദ്ദേ​ഹ​ത്തെ​​പ്പോലെ ഉ​ന്ന​ത​നാ​യൊ​രു വ്യ​ക്തി ഇ​ത്ര​മാ​ത്രം വൈ​കാ​രി​ക​മാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നു ​തോ​ന്നി. എ​ന്നാ​ൽ, ഈ ​വൈ​കാ​രി​ക​ത ഒ​റ്റ​പ്പെ​ട്ടൊ​രു സം​ഭ​വ​മാ​യി​രു​ന്നി​ല്ല, ദ​ലി​ത് സ​മൂ​ഹ​ത്തി​ന്റെ ഒ​ര​വ​സ്​​ഥ​പോ​ലെ​യാ​യി​രു​ന്നു.

സം​വാ​ദ സ്​​ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് ഏ​റെ അ​സ്വ​സ്​​ഥ​നാ​യി തി​രി​ച്ചു​പോ​യ വി.ഡി. ജോ​ൺ ഇ​ത്ത​ര​മൊ​രു വൈ​കാ​രി​കാ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ബി.​സി.​സി.​എ​ഫിന്റെ ഒ​ര​ടി​യ​ന്തര യോ​ഗം ത​ല​യോ​ല​പ്പ​റ​മ്പി​ലു​ണ്ടെ​ന്നാ​ണ് അ​തി​ന് കാ​ര​ണ​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പോ​കു​ന്ന​തി​നു​മു​മ്പ് എ​ന്നെ മാ​റ്റി​നി​ർ​ത്തി വി.​ഡി. ജോ​ൺ പ​റ​ഞ്ഞൊ​രു കാ​ര്യം ‘ത​നി​ക്ക് ക​ത്തെ​ഴു​തു​മ്പോ​ൾ അ​ത് ക​വ​റിങ് ലെ​റ്റ​റി​ലാ​യി​രി​ക്ക​ണം, കാ​ർ​ഡ് അ​യക്ക​രു​തെ’​ന്നാ​ണ്. മു​മ്പെ​ങ്ങും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ഒ​ര​നു​ഭ​വം. വി.​ഡി. ജോ​ണി​നെ​പ്പോ​ലൊ​രാ​ളി​ൽനി​ന്നും ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്തൊ​രു കാ​ര്യം. ‘‘ക​ല്ല​റ സു​കു​മാ​ര​ന​ട​ക്കം എ​ല്ലാ​വ​ർ​ക്കും ഞാ​ൻ കാ​ർ​ഡ് അ​യക്കുക​യാ​ണു​ണ്ടാ​യ​ത്, അ​താ​ണെ​ന്റെ പ​തി​വ്’’ -വി​ന​യ​ത്തോ​ടെ ഞാ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹം എ​ത്ര​മാ​ത്രം അ​തു​ൾ​ക്കൊ​ണ്ടു​വെ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ര​ജി​സ്​േ​ട്ര​ഷ​ൻ, ഓ​ഫി​സ്, സീ​ൽ തു​ട​ങ്ങി​യ ഔ​പ​ചാ​രി​കമു​ദ്ര​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ദ​ലി​ത​ർ​ക്കി​ട​യി​ലെ പ​ല സം​ഘ​ട​ന​ക​ളും നി​ല​നി​ന്നി​രു​ന്ന​ത്.

ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​പ്പോ​ൾ ക​ല്ല​റ സു​കു​മാ​ര​ൻ പ​റ​ഞ്ഞ​ത് ‘‘ത​ല​യോ​ല​പ്പ​റ​മ്പി​ൽ ഏ​തെ​ങ്കി​ലും പു​ല​യ​ർ വി.​ഡി. ജോ​ണി​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും’’​ എ​ന്നാ​ണ്. യ​ഥാ​ർഥ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​വാ​ദ​ത്തി​ന് ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല. സം​വാ​ദാ​ത്മ​ക​മാ​യൊ​രു പൊ​തു​മ​ണ്ഡ​ലം ദ​ലി​ത​ർ​ക്കി​ട​യി​ൽ വ​ള​ർ​ന്നു​വ​ന്നി​രു​ന്നി​ല്ല. അ​വ​ർ ഹി​ന്ദു​ക്ക​ളും ൈക്ര​സ്​​ത​വ​രു​മാ​യി​രു​ന്നു. ദ​ലി​ത് മ​ണ്ഡ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​വ​ർ​ക്കി​ട​യി​ൽ​പോ​ലും അ​തി​നു​ള്ള സാ​ധ്യ​ത പ​രി​മി​ത​മാ​യി​രു​ന്നു. സാ​മൂഹിക പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ വി​യോ​ജി​പ്പു​ക​ൾ മാ​ത്ര​മ​ല്ല, ത​ങ്ങ​ളി​ൽ ആ​രാ​ണ് വ​ലി​യ​നി​ല​യി​ൽ എ​ന്ന ഈ​ഗോയും അ​വ​ർ​ക്കി​ട​യി​ൽ ശക്ത​മാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ എ​തി​രാ​ളി​ക​ളെ അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് ത​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്. ക​ല്ല​റ സു​കു​മാ​ര​നും പോ​ൾ ചി​റ​ക്ക​രോ​ടും ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് വി.ഡി. ജോ​ൺ പ​ങ്കെ​ടു​ക്കാ​തെ​പോ​യ​തെ​ന്നാ​ണ് ഞ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്.

ത​ങ്ങ​ൾ ആ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്തു​വോ അ​വ​ർ ത​ങ്ങ​ളെ തി​രി​ച്ച​റി​യു​ക​യോ മാ​നി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന ദുഃ​ഖം പ​ല മു​തി​ർ​ന്ന ദ​ലി​ത് നേ​താ​ക്ക​ളും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ല​രും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും സ​മൂ​ഹ​ത്തെ ത​ന്നെ​യും ശ​പി​ക്കു​ക​യാ​യി​രു​ന്നു. വി.​ഡി. ജോ​ണി​നെ​പ്പോ​ലു​ള്ള​വ​രി​ൽ അ​ത് ഏ​റെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു​വേ​ണം വി​ചാ​രി​ക്കാ​ൻ. ദ​ലി​ത് ഐ​ക്യ​സ​മി​തി​യു​ടെ രൂ​പവത്​ക​ര​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ വി.ഡി. ജോ​ണി​ൽനി​ന്നു​ത​ന്നെ ഇ​ത്ത​ര​മൊ​ര​നു​ഭ​വ​മു​ണ്ടാ​യി. അ​യ്യ​ൻകാ​ളി​യു​ടെ സ​മ​കാ​ലിക​നാ​യ പ​ാമ്പാ​ടി ജോ​ൺ ജോ​സ​ഫി​ന്റെ പി​ന്നാ​ലെ രാ​ഷ്ട്രീ​യ/​സാ​മൂ​ഹികരം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന വ​ള​രെ മു​തി​ർ​ന്നൊ​രു ദ​ലി​ത് ൈക്ര​സ്​​ത​വ നേ​താ​വാ​യി​രു​ന്നു വി.​ഡി. ജോ​ൺ. പി​ന്നാ​ക്ക സ​മു​ദാ​യ ക്രി​സ്​​ത്യ​ൻ ഫെ​ഡ​റേ​ഷ​ന്റെ (ബി.​സി.​സി.​എ​ഫ്) ​നേ​തൃ​ത്വ​ത്തി​ൽ 1999 ഏ​പ്രി​ൽ 15ന് ​സാ​മൂ​ഹികനീ​തി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് കു​റ​വി​ല​ങ്ങാ​ട് ന​ട​ന്ന ദ​ലി​ത് ൈക്ര​സ്​​ത​വ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ക​ൺ​വെ​ൻ​ഷ​നി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി​യെ പ്ര​തി​നിധാനംചെയ്ത് എ​ന്നെ​യും അ​ഡ്വ. പി.എം. ബോ​സി​നെ​യും ക്ഷ​ണി​ച്ചി​രു​ന്നു.

ബി.​സി.​സി.​എ​ഫിന്റെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം കു​റ​വി​ല​ങ്ങാ​ട് ന​ട​ക്കു​മ്പോ​ൾ ഐ​ക്യ​സ​മിതി​യു​മാ​യി സ​ഹ​ക​രി​ച്ച എ.എം. ജോ​സ​ഫി​ന്റെ ക്ഷ​ണ​മ​നു​സ​രി​ച്ച് ഞാ​നും ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. കു​ഞ്ഞു​പ​ഴ​ന്താ​റ്റി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ പ്ര​സം​ഗ​ത്തി​ൽ വി.​ഡി. ജോ​ൺ യോ​ഗാ​ധ്യ​ക്ഷ​നാ​യ എ.എം. ചെ​റി​യാ​നെ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ അ​പൂ​ർവ ന​ട​പ​ടി​യോ​ട് വി​യോ​ജി​പ്പു തോ​ന്നി. പ്ര​ത്യേ​കി​ച്ചും സം​ഘ​ട​നക്ക് പു​റ​ത്തു​ള്ള എ​ന്നെപ്പോ​ലു​ള്ള​വ​രു​ടെ സാ​ന്നിധ്യ​ത്തി​ൽ.

തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന എ​ന്റെ ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ വി.​ഡി. ജോ​ണി​നെ​പ്പോ​ലെ സ​മൂ​ഹ​ത്തി​നാ​യി ജീ​വി​ക്കു​ക​യും മു​മ്പേ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്ത​വ​രെ സം​തൃ​പ്ത​രാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് പി​ന്നാ​ലെ വ​ന്ന ന​മ്മ​ൾ മു​ന്നോ​ട്ടു​പോ​കേ​ണ്ട​തെ​ന്ന് ഞാ​ൻ സൂ​ചി​പ്പി​ച്ച​ത് ഒ​രു വി​രു​ദ്ധാ​ഭി​പ്രാ​യ​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി​യ​ത്. അ​തി​നു​ള്ള മ​റു​പ​ടി​യു​മാ​യി എ​നി​ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹം ചാ​ടി​യെ​ണീ​റ്റു. എ​ന്തൊ​ര​ക്ഷ​മ​! എ​നി​ക്കൊ​ന്നും മ​ന​സ്സി​ലാ​യി​ല്ല. ചി​ല​പ്പോ​ഴെ​ല്ലാം മു​തി​ർ​ന്ന​വ​ർ എ​ത്ര​മാ​ത്രം ചെ​റി​യ​വ​രും അ​പ​ഹാ​സ്യ​രു​മാ​യി​ത്തീ​രു​ന്നു​വെ​ന്നു ​തോ​ന്നി.

കേ​ര​ള​ത്തി​ലെ ദ​ലി​ത് ൈക്ര​സ്​​ത​വ​രി​ൽ നാ​മ​മാ​ത്ര​മാ​യ സം​വ​ര​ണ​മെ​ങ്കി​ലും നേ​ടാ​നാ​യ​ത് വി.ഡി. ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബി.​സി.​സി.​എ​ഫ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. പ​ലി​ശ​യി​ല്ലാ​തെ വ്യ​വ​സാ​യ-​ഭ​വ​ന നി​ർ​മാ​ണ വാ​യ്പ, തൊ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ലു​പ​ക​ര​ണം, വ​യസ്സ്​ ക്ലി​പ്ത​ത​യി​ൽ ഇ​ള​വ്, പ്ര​ത്യേ​ക കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ ചി​ല അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത് 57 മു​ത​ൽ ത​ങ്ങ​ൾ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ​് എന്ന് ബി.​സി.​സി.​എ​ഫ് അ​വ​കാ​ശ​പ്പെ​ട്ടു. ഉ​പ​ദേ​ശ​ക ക​മ്മി​റ്റി​ക​ളി​ൽ പ്രാ​തി​നി​ധ്യം, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​വ​ര​ണ വ്യ​വ​സ്​​ഥ ചെയ്യുന്ന ബിൽ, ഡി​സ്​​ട്രി​ക്ട് ബോ​ർ​ഡു​ക​ളി​ൽ പ്രാ​തി​നി​ധ്യം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ നേടിയത് 57 മു​ത​ൽ 72 വ​രെ​യു​ള്ള സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു​. എ​ന്നാ​ൽ, പി​ന്നീ​ട് മാ​റി മാ​റി​ വ​ന്ന യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റു​ക​ൾ വി​ദ്യാ​ഭ്യാ​സ സൗ​ജ​ന്യം ഒ​ഴി​കെ മ​റ്റെ​ല്ലാ നേ​ട്ട​ങ്ങ​ളും പി​ൻ​വ​ലി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന ആ​ശ​ങ്ക​യു​യ​ർ​ത്തി​യാ​യി​രു​ന്നു ക​ൺ​വെ​ൻ​ഷ​ൻ.

 

നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നും മ​ത​ത്തി​ന്റെ പേ​രി​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​വ​സ​രസ​മ​ത്വ​വും തു​ല്യ​നീ​തി​യും സ്​​ഥാ​പി​ച്ചെ​ടു​ക്കാനും സ​ർ​ക്കാ​ർ സ​ർവി​സി​ൽ ജ​ന​സം​ഖ്യാ​നു​പാ​തിക പ്രാ​തി​നി​ധ്യ​ത്തി​ൽ​ത​ന്നെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽപെ​ടു​ത്താനു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നുമായി ഈ ​സ​മ​യ​ത്ത് വി.ഡി. ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എ.കെ. ആ​ന്റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം കൊ​ടു​ക്കാ​ൻപോ​യൊ​രു സം​ഘ​ത്തി​ൽ വി.​ഡി. ജോ​ൺ എ​ന്നെ​യും പ​ങ്കാ​ളി​യാ​ക്കി​യി​രു​ന്നു. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ, പ​ട്ടി​ക​ജാ​തി​ക്കാ​രി​ൽനി​ന്ന് മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്ത​വ​രെ​ന്ന നി​ല​യി​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും സ​ർ​വി​സ്​ മേ​ഖ​ല​യി​ലും ന​ൽ​കി​യ ഈ ​സം​വ​ര​ണ​ത്തെ ആ​രും ചോ​ദ്യം ചെ​യ്തി​ല്ല.

എ​ന്നാ​ൽ, പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ പ​ട്ടി​ക​ജാ​തി ൈക്ര​സ്​​ത​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ അ​തി​ന് ലി​സ്റ്റി​ലു​ള്ള​വ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു വ​ശ​മു​ണ്ട്. ഇ​തി​നെ​യാ​ണ് പ​ട്ടി​ക​ജാ​തി ഹി​ന്ദു​ക്ക​ൾ ചോ​ദ്യംചെ​യ്യു​ന്ന​ത്. ത​ങ്ങ​ൾ ക​യ​റി​യ വ​ണ്ടി​യി​ൽ മ​റ്റാ​രെ​യും ക​യ​റ്റ​രു​തെ​ന്ന് പ​റ​യു​ന്ന​തി​ലെ നൈ​തി​ക​ത ചോ​ദ്യംചെ​യ്യ​പ്പെ​ടേ​ണ്ട​താ​കു​മ്പോ​ൾത​ന്നെ വ​ണ്ടി​യി​ൽ ഉ​ള്ള​വ​ർ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന യാ​ത്രക്കും ന്യാ​യീ​ക​ര​ണ​മി​ല്ല. ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ദോ​ഷ​ക​ര​മാ​കാ​ത്ത​വ​ണ്ണം പ​ട്ടി​ക​ജാ​തി സം​വ​ര​ണം എ​ങ്ങ​നെ നേ​ടി​യെ​ടു​ക്കാ​നാ​വു​മെ​ന്ന​താ​യി​രു​ന്നു ദ​ലി​ത് ൈക്ര​സ്​​ത​വ നേ​തൃ​ത്വ​ങ്ങ​ൾ ആ​ലോ​ചി​ക്കേ​ണ്ടി​യിരു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ മ​താ​ത്മക​മാ​യ ക​ടും​പി​ടി​ത്തംകൊ​ണ്ടാ​ണ് അ​ത​വ​ർ​ക്ക് ക​ഴി​യാ​തെ​പോ​യ​ത്. ദ​ലി​ത് ൈക്ര​സ്​​ത​വ സം​വ​ര​ണം നി​രാ​ക​രി​ക്കു​ന്ന സം​ഘ്​പ​രി​വാ​റി​നെ ഒ​ഴി​വാ​ക്കി, പ​ട്ടി​ക​ജാ​തി ലി​സ്റ്റ് ഭേ​ദ​ഗ​തി​ക്കെ​തി​രെ തെ​രു​വി​ലി​റ​ങ്ങി​യ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ഒ​രു സ​മീ​പ​നം ദ​ലി​ത് ൈക്ര​സ്​​ത​വ നേ​തൃത്വ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ലി​സ്റ്റി​ലു​ള്ള​വ​രു​ടെ സം​വ​ര​ണ​ത്തി​ന് കോ​ട്ടം ത​ട്ടി​ല്ലെ​ന്ന ഉ​റ​പ്പു​മാ​ത്ര​മേ അ​തി​നു​വേ​ണ്ടി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, പ​ട്ടി​ക​ജാ​തി ലി​സ്റ്റ് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നുള്ള നിലപാടായിരുന്നു ബി.​എ​സ്.​പി​യി​ലൂ​ടെ വി​ക​സി​ച്ചു​വ​ന്ന അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ക്താ​ക്ക​ളാ​യ​തി​നാ​ൽ ക​ല്ല​റ സു​കു​മാ​ര​നെ​യും പോ​ൾ ചി​റ​ക്ക​രോ​ടി​നെ​യും പോ​ലു​ള്ള​വ​രുടെ നിലപാട്.സം​വ​ര​ണ​മ​ല്ല, അ​ധി​കാ​ര​മാ​ണ് വേ​ണ്ട​ത് എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ നി​ല​പാ​ട്.

(തുടരും)

News Summary - Dalit and Christian Reservation