Begin typing your search above and press return to search.
proflie-avatar
Login

‘‘അവയവ മോഷണത്തിന്റെ കഥയുമായി വന്ന ഒരാളെ തിരസ്കരിച്ച വിധം’’; പ്രേംചന്ദ് എഴുതുന്നു

‘‘അവയവ മോഷണത്തിന്റെ കഥയുമായി വന്ന ഒരാളെ തിരസ്കരിച്ച വിധം’’; പ്രേംചന്ദ് എഴുതുന്നു
cancel
അ​വ​യ​വ മോ​ഷ​ണ​വും വി​ൽ​പ​ന​ക്ക​ഥ​ക​ളു​മൊ​ക്കെ വാ​ർ​ത്ത​യാ​കും മു​മ്പ്​ അ​ത്ത​ര​മൊ​രു ക​ഥ​യു​മാ​യി വ​ന്ന സാ​ബു സു​രേ​ന്ദ്ര​ൻ എ​ന്ന ‘ക​ഥാ​കൃ​ത്തി’​നെ ​മാധ്യമപ്രവർത്തകനായ പ്രേംചന്ദ് ഒാ​ർ​ക്കു​ന്നു. തി​ര​സ്​​കാ​ര​ത്തി​ലൂ​ടെ ക​ഥ​യു​ടെ ലോ​ക​ത്തു​നി​ന്ന്​ സാ​ബു സു​രേ​ന്ദ്ര​ൻ എ​െ​ന്ന​ന്നേ​ക്കു​മാ​യി പു​റ​ത്താ​യി.

* തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ

അ​വ​യ​വവി​ൽ​പ​ന വ്യാ​പ​കം*

* അ​വ​യ​വം വി​റ്റ​ത് 22 പേ​ർ *

* ന​ൽ​കി​യ​വ​രി​ലേ​റെ​യും

സ്ത്രീ​ക​ൾ*

[വാ​ർ​ത്ത: 2021 സെ​പ്റ്റം​ബ​ർ 10, മാ​തൃ​ഭൂ​മി ഏ​ഴാം പേ​ജ്]

അ​വ​യ​വ വി​ൽ​പ​ന ഇ​ന്ന് വ​ലി​യ വാ​ർ​ത്ത​യ​ല്ല. അ​ത് ഒ​ന്നാം പേ​ജി​ൽ​നി​ന്നും ഏ​ഴാം പേ​ജി​ലേ​ക്ക് വ​രെ എ​ത്തി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ, അ​ത്ത​രം വാ​ർ​ത്ത​ക​ൾ എ​പ്പോ​ൾ പു​റ​ത്തു​വ​രു​മ്പോ​ഴും സാ​ബു സു​രേ​ന്ദ്ര​ൻ എ​ന്ന സു​ഹൃ​ത്തി​നെ അ​റി​യാ​തെ ഓ​ർ​ത്തു പോ​കും. എ​ൺ​പ​തു​ക​ളു​ടെ ‘ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി ’ കാ​ല സു​ഹൃ​ത്താ​ണ് സാ​ബു സു​രേ​ന്ദ്ര​ൻ. ഫി​ലിം സൊ​സൈ​റ്റി ആ​ക്ടി​വി​സ്റ്റാ​യും ച​ല​ച്ചി​ത്ര നി​രൂ​പ​ക​നാ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യു​മൊ​ക്കെ സാ​ബു അ​റി​യ​പ്പെ​ടു​ന്ന പ്ര​തി​ഭാ​സ​മാ​യി​രു​ന്നു അ​ന്നേ. പി​ൽ​ക്കാ​ല​ത്ത് ന​ട​ൻ, നാ​ട​ക​കൃ​ത്ത്, നാ​ട​ക സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് തു​ട​ങ്ങി പ​ല​രം​ഗ​ത്തും സാ​ബു പോ​രാ​ട്ട​ങ്ങ​ൾ തു​ട​ർ​ന്നു.

വെ​ബ്സീ​രീ​സു​ക​ളു​ടെ കാ​ലം വ​ന്ന​തോ​ടെ ലോ​ക​ത്തെ​വി​ടെ നി​ന്നു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ അ​വ​യ​വ വി​ൽ​പ​ന​യും അ​വ​യ​വ മോ​ഷ​ണ​വും വി​ഷ​യ​മാ​യ ത്രി​ല്ല​റു​ക​ൾ പെ​രു​കി. മെ​ഡി​ക്ക​ൽ ത്രി​ല്ല​റു​ക​ൾ -സി​നി​മ​യി​ലും നോ​വ​ലി​ലു​മൊ​ക്കെ അ​ത് ചൂ​ടു​ള്ള വി​ഷ​യ​മാ​ണ്. എ​ന്നാ​ൽ, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ കേ​ര​ള​ത്തി​ലും ചെ​റി​യ​തോ​തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​യാ​യി വ​ന്ന് മു​ഖ്യ​ധാ​ര​യു​ടെ സ്വാ​സ്ഥ്യം​കെ​ടു​ത്തി തു​ട​ങ്ങി​യ​കാ​ല​ത്ത് അ​വ​യ​വ​ വി​ൽ​പ​ന വ​ലി​യ വി​ഷ​യ​മാ​യി ക​ട​ന്നു​വ​ന്നി​ട്ടി​ല്ല. ദാ​രി​ദ്ര്യ​വും അ​വ​യ​വ​ങ്ങ​ൾ വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​വ​രും ക​ഥ​യി​ൽ വ​ന്ന് ഹൃ​ദ​യം തൊ​ട്ടി​ട്ടി​ല്ല. ആ ​കാ​ല​ത്താ​ണ് അ​വ​യ​വ വി​ൽ​പ​ന വി​ഷ​യ​മാ​ക്കി​യു​ള്ള ഒ​രു ക​ഥ​യു​മാ​യി സാ​ബു സു​രേ​ന്ദ്ര​ൻ എ​ന്നെ തേ​ടി​വ​രു​ന്ന​ത്.

വ​ര​ൾ​ച്ച കാ​ര​ണം കൃ​ഷി ന​ശി​ച്ച ഒ​രു മ​ല​യോ​ര ക​ർ​ഷ​ക​ൻ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി സ്വ​ന്തം അ​വ​യ​വ​ങ്ങ​ൾ പ​ര​സ്യ​മാ​യി വി​ൽ​ക്കാ​ൻ വെ​ക്കു​ന്ന​തും അ​വ​യ​വ വേ​ട്ട​ക്കാ​ർ പ​ട്ടി​ണി​ക്കാ​രാ​യ മ​നു​ഷ്യ​രെ തേ​ടി ത​ക​ർ​ന്ന ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തു​മാ​ണ് ഓ​ർ​മ​യി​ൽ ബാ​ക്കി​നി​ൽ​ക്കു​ന്ന സാ​ബു​വി​ന്റെ ക​ഥ. വാ​യി​ച്ച​പ്പോ​ൾ ഒ​രു​ൾ​ക്കി​ടി​ലം തോ​ന്നി​യ ക​ഥ​യാ​യി​രു​ന്നു അ​ത്.

പി​ടി​ച്ച​പി​ടി​യാ​ൽ ഒ​റ്റ​യി​രി​പ്പി​ന് വാ​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് മു​ന്നി​ലി​രി​ക്കു​ക​യാ​യി​രു​ന്നു സാ​ബു . എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടാ​ലേ അ​ത് ആ​ർ​ക്കെ​ങ്കി​ലും കൊ​ടു​ക്കേ​ണ്ട​തു​ള്ളൂ എ​ന്ന വാ​ശി​യോ​ടെ. വാ​യി​ച്ചു​തീ​രും വ​രെ ശ്വാ​സം​മു​ട്ടി കാ​ത്തി​രു​ന്നു.

‘‘കൊ​ള്ളാം, ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കും, ഒ​രു ഞെ​ട്ട​ലു​ണ്ടാ​ക്കും. വ​രാ​നി​രി​ക്കു​ന്ന ആ​സു​ര​കാ​ല​ത്തി​​ന്റെ ഒ​രു മു​ന്ന​റി​യി​പ്പ് ഇ​തി​ൽ വാ​യി​ക്കാം’’ – എ​ന്റെ പ്ര​തി​ക​ര​ണം സാ​ബു​വി​ന് ആ​ശ്വാ​സ​മാ​യി. ക​ഥ​യു​മാ​യി അ​വ​ൻ നേ​രെ ആ​ഴ്ച​പ്പ​തി​പ്പി​ലേ​ക്ക് പോ​യി. പി​ന്നെ കാ​ത്തി​രി​പ്പി​ന്റെ ദി​വ​സ​ങ്ങ​ളാ​ണ്. ക​ഥ​യോ ക​വി​ത​യോ ലേ​ഖ​ന​മോ, എ​ന്താ​യാ​ലും അ​ത് പ​ത്രാ​ധി​പ​ർ​ക്ക​യ​ച്ച് തീ​രു​മാ​നം കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു ശ്വാ​സം​മു​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്. തീ​രു​മാ​നം പെ​ട്ടെ​ന്നു പ​റ​യാ​തെ സൃ​ഷ്ടി​ക​ളെ പ​തു​ക്കെ കൊ​ല്ലു​ന്ന​ത് ഒ​ര​ധി​കാ​ര​ത​ന്ത്ര​മാ​ണ്. വേ​ണ്ട എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ഴു​ത്തു​കാ​ർ​ക്ക് മ​റ്റ് സാ​ധ്യ​ത​ക​ൾ തേ​ടാം. എ​ന്നാ​ൽ, ​െവ​ച്ചി​രു​ത്തി ഇ​ല്ലാ​താ​ക്കു​ന്ന രീ​തി പേ​ടി​പ്പി​ക്കു​ന്ന​താ​ണ്. വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​ൻ നാ​രാ​യ​​ന്റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ നോ​വ​ൽ ഒ​രു വ​ലി​യ നി​രൂ​പ​ക​​ന്റെ അ​ഭി​പ്രാ​യ​വും കാ​ത്ത് ഒ​രു ദ​ശ​ക​ത്തി​ലേ​റെ അ​ദ്ദേ​ഹ​ത്തി​​ന്റെ ലൈ​ബ്ര​റി​യി​ൽ ക​വ​ർ​പോ​ലും തു​റ​ക്ക​പ്പെ​ടാ​തെ പു​സ്ത​ക​പ്പു​ഴു​ക്ക​ൾ മാ​ത്രം തി​ന്നി​രു​ന്ന ക​ഥ ലോ​കം അ​റി​ഞ്ഞ​ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്.

ക​ഥ വാ​യി​ച്ചോ അ​തി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ത്തോ എ​ന്നൊ​ക്കെ അ​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ൽ സാ​ബു പ​ല​ത​വ​ണ വ​ന്നു. വേ​ദ​ന​ക​ൾ പ​റ​ഞ്ഞു. ന്യൂ​ട്ട് ഹാം​സ​ന്റെ ‘വി​ശ​പ്പ്’ എ​ന്ന നോ​വ​ലി​ലെ ക​ഥാ​പാ​ത്രം​പോ​ലെ​യാ​യി​രു​ന്നു സാ​ബു അ​പ്പോ​ൾ. പ​ലത​വ​ണ ആ​ഴ്ച​പ്പ​തി​പ്പി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ അ​ത് ഞാ​നും പെ​ടു​ത്തി നോ​ക്കി: ക​ഥ വേ​ണ്ടെ​ങ്കി​ൽ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞേ​ക്ക്, തി​രി​ച്ചു​കൊ​ടു​ത്തേ​ക്ക് എ​ന്നു​വ​രെ. തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ളി​ലാ​ണ് നേ​ര​ത്തേ എ​ഴു​തി പ്ര​ശ​സ്ത​നാ​കാ​ത്ത ഒ​രാ​ൾ പി​ന്നി​ലാ​യി​പ്പോ​വു​ന്ന​തും പ്ര​ശ​സ്ത​ർ കൂ​ടു​ത​ൽ തു​ല്യ​രാ​കു​ന്ന​തും.

ഒ​ന്നു​മു​ണ്ടാ​യി​ല്ല. കാ​ത്തി​രി​പ്പു​ക​ൾ വി​ഫ​ല​മാ​യി. ഒ​രു​നാ​ൾ ഇ​നി മ​തി കാ​ത്തി​രി​പ്പ് എ​ന്ന തീ​രു​മാ​ന​വു​മാ​യി അ​സ്വ​സ്ഥ​നാ​യ സാ​ബു ക​ഥ തി​രി​ച്ചു​വാ​ങ്ങാ​നെ​ത്തി. അ​പ്പോ​ൾ തി​രി​ച്ചു​കൊ​ടു​ക്ക​ലി​ന് ഒ​രു സ​മ​യം ചോ​ദി​ച്ച് എ​ടു​ത്തുെ​വ​ക്കാം എ​ന്ന് പ​റ​ഞ്ഞ് ആ​ഴ്ച​പ്പ​തി​പ്പി​ലെ സു​ഹൃ​ത്തു​ക്ക​ൾ സാ​ബു​വി​നെ തി​രി​ച്ചു​വി​ട്ടു. ആ ​തി​ര​ച്ചി​ൽ തീ​ർ​ന്നി​ല്ല. ക​ഥ തി​രി​ച്ചു കി​ട്ടി​യ​തു​മി​ല്ല.

പ​ത്രാ​ധി​പ​രു​ടെ ശേ​ഖ​ര​ത്തി​ൽ​നി​ന്നും ക​ഥ കാ​ണാ​തെ പോ​വു​ക​യാ​യി​രു​ന്നു. തി​രി​ച്ച​യ​ക്കാ​ൻ സ്റ്റാ​മ്പൊ​ട്ടി​ച്ച ക​വ​ർ ഒ​പ്പം ​െവ​ക്കാ​ത്ത സൃ​ഷ്ടി​ക​ൾ അ​ക്കാ​ല​ത്ത​നു​ഭ​വി​ച്ചു പോ​ന്ന പ്ര​ധാ​ന ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്. ച​വ​റ്റു​കൊ​ട്ട​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ​തി​ന്റെ ജീ​വി​തം. ആ ​ഓ​ർ​മ​പോ​ലും പി​ന്നെ ഇ​ല്ലാ​താ​കും. എ​ന്നാ​ൽ, കൊ​ട്ട​യി​ലി​ട്ടു എ​ന്നാ​രും പ​റ​ഞ്ഞ​തു​മി​ല്ല. നി​രാ​ശ​യും ക്ഷോ​ഭ​വും അ​ട​ക്കി ക​ഥ തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സാ​ബു കു​റെ​നാ​ൾ കൂ​ടി കാ​ത്തി​രു​ന്നു. പി​ന്നെ കാ​ത്തി​രി​പ്പ് ന​ഷ്ട​ക​ഥ​യു​ടെ ഓ​ർ​മ​ മാ​ത്ര​മാ​യി. 2003ന്റെ ​ര​ണ്ടാം പാ​തി​യി​ലാ​യി​രി​ക്ക​ണം അ​ത്.

സാ​ബു സു​രേ​ന്ദ്ര​ൻ

അ​വ​യ​വ മോ​ഷ​ണ​വും വി​ൽ​പ​ന​ക്ക​ഥ​ക​ളു​മൊ​ക്കെ പി​ന്നീ​ട് വ​ലി​യ വാ​ർ​ത്ത​ക​ളാ​യി. കേ​ര​ള​ത്തി​ൽ അ​വ​യ​വ മാ​ഫി​യ സ​ജീ​വ​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. വൃ​ക്ക​ക്ക​ച്ച​വ​ട​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന മു​റ​വി​ളി​ക​ൾ ഉ​യ​ർ​ന്നു. ച​തി​ക്ക​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നു. 2012ൽ ​അ​വ​യ​വ മാ​റ്റ​ത്തി​ന് സ​ർ​ക്കാ​റി​ന്റെ മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി നി​ല​വി​ൽ​വ​ന്നു. പ​ണം കൊ​ടു​ത്ത് അ​വ​യ​വം വാ​ങ്ങു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് കു​റ്റ​മാ​ണ്. ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ക​ര​ൾ, വൃ​ക്ക, മ​ജ്ജ എ​ന്നി​വ ദാ​നം ചെ​യ്യാം. ക​ണ്ണ്, പാ​ൻ​ക്രി​യാ​സ്, ശ്വാ​സ​കോ​ശം, ഹൃ​ദ​യം , ചെ​റു​കു​ട​ൽ എ​ന്നി​വ മ​സ്തി​ഷ്കമ​ര​ണം സം​ഭ​വി​ച്ച​ശേ​ഷ​വും ദാ​നം​ചെ​യ്യാം. ജീ​വി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ക്ക് അ​ടു​ത്ത ബ​ന്ധു​വി​ന് മാ​ത്ര​മേ ക​ര​ളും വൃ​ക്ക​യും മ​ജ്ജ​യും പ​കു​ത്ത് ന​ൽ​കാ​നാ​വൂ. അ​തി​ന് പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കും എ​ന്നു​മാ​ത്രം. എ​ന്നാ​ൽ, തീ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം അ​വ​യ​വ വി​ൽ​പ​ന​യു​ടെ പ​രാ​തി​ക​ൾ നി​ര​ന്ത​രം ഉ​യ​ർ​ന്നി​രു​ന്നു. അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ അ​വ​യ​വ മാ​ഫി​യ​യു​ടെ പ​ങ്ക് സം​ശ​യി​ക്ക​പ്പെ​ട്ടു. ല​ക്ഷ​ങ്ങ​ളു​ടെ​യും കോ​ടി​ക​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ എ​ല്ലാം ക​ഥ​ക​ളാ​യി മാ​റി.

വ​രും കാ​ല​ത്തി​​ന്റെ പ്ര​വ​ച​നസ്വ​ഭാ​വം പേ​റി​യ ക​ഥ ന​ഷ്ട​പ്പെ​ട്ട​തോ​ടെ അ​ത് അ​തേ​ രീ​തി​യി​ൽ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ സാ​ബു​വി​നാ​യി​ല്ല. അ​ത് ഒ​രു തീ​രാ​വേ​ദ​ന​യാ​യി കൊ​ണ്ടു​ന​ട​ന്ന സാ​ബു പി​ന്നെ ക​ഥ​യു​മാ​യി ഒ​രി​ക്ക​ലും തേ​ടി​യെ​ത്തി​യി​ല്ല. അ​വ​യ​വ മാ​റ്റം വെ​ള്ളി​ത്തി​ര​യി​ൽ പി​ന്നീ​ട് പ​ല​വ​ട്ടം ക​ഥ​യാ​യി വ​ന്നു. 2011 ൽ ​രാ​ജേ​ഷ് പി​ള്ള സം​വി​ധാ​നംചെ​യ്ത ‘ട്രാ​ഫി​ക്’ അ​വ​യ​വ മാ​റ്റ​ത്തി​നു​ള്ള ഹൃ​ദ​യ​വു​മാ​യു​ള്ള യാ​ത്ര ഒ​രു സം​ഭ​വ​മാ​ക്കി മാ​റ്റി.

എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ പ​ടി​യ​​ന്റെ ‘ത്രാ​സ’ (1981) ത്തെ​ക്കു​റി​ച്ച് ‘മാ​തൃ​ഭൂ​മി’ ആ​ഴ്ച​പ്പ​തി​പ്പി​ൽ ത​ന്നെ മി​ക​ച്ച ച​ല​ച്ചി​ത്ര നി​രൂ​പ​ണ​മെ​ഴു​തി എ​ഴു​ത്തി​​ന്റെ ലോ​ക​ത്തേ​ക്ക് ക​ട​ന്ന സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സാ​ബു. ‘ഒ​രു വാ​തി​ല​ട​യു​മ്പോ​ൾ’ എ​ന്നാ​യി​രു​ന്നു ആ ​പോ​യി​പ്പോ​യ ക​ഥ​യു​ടെ പേ​ര്. സാ​ബു അ​ത് മ​റ​ന്നി​ല്ല; ഓ​ർ​മ​കൊ​ണ്ട് തി​രി​ച്ചു​പി​ടി​ക്കാ​നാ​വാ​തെ ഒ​രു വേ​ദ​ന​യാ​യി അ​ത് മാ​റി​യെ​ങ്കി​ലും. ഇ-​മെ​യി​ലും വാ​ട്സ്ആ​പ്പു​മൊ​ക്കെ വ​രു​ന്ന​തി​നു​മു​മ്പ് ഒ​രു സൃ​ഷ്ടി​യു​ടെ അ​വ​സാ​ന​രൂ​പം പ​ക​ർ​പ്പി​ല്ലാ​തെ അ​യ​ക്കു​ന്ന​തി​ൽ​പ​രം അ​പ​ക​ടം വേ​റെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്റ്റാ​മ്പൊ​ട്ടി​ച്ച ക​വ​ർ ഒ​പ്പംെ​വ​ച്ചാ​ലും അ​ത് തി​രി​ച്ചു​കി​ട്ടി​യാ​ലേ കി​ട്ടി എ​ന്ന് പ​റ​യാ​നാ​വൂ.

‘ഒ​രു വാ​തി​ല​ട​യു​മ്പോ​ൾ’, എ​ന്ന പേ​രും സാ​ബു​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ള​മെ​ങ്കി​ലും അ​റം​പ​റ്റി​യ​ത് പോ​ലെ​യാ​യി. ക​ഥ​യു​ടെ ആ ​വാ​തി​ൽ അ​ട​ഞ്ഞു. സാ​ബു പി​ന്നെ​യും പ​ല​വ​ട്ടം ജീ​വി​ത​ത്തി​ലേ​ക്ക് ക​യ​റി​വ​ന്നി​ട്ടു​ണ്ട്. പ​ല വേ​ഷ​ത്തി​ൽ. ന​ട​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും മാ​ർ​ക്ക​റ്റി​ങ്ങ് എ​ക്സി​ക്യൂ​ട്ടി​വാ​യു​മൊ​ക്കെ. ജീ​വി​ക്കാ​നും പി​ടി​ച്ചു​നി​ൽ​ക്കാ​നു​മു​ള്ള ബ​ദ്ധ​പ്പാ​ടു​ക​ളാ​യി​രു​ന്നു അ​തെ​ല്ലാം. എ​ന്നാ​ൽ, ഒ​രി​ക്ക​ലും ഒ​രു ക​ഥാ​കൃ​ത്താ​യി സാ​ബു സു​രേ​ന്ദ്ര​ൻ പി​ന്നെ തി​രി​ച്ചു​വ​ന്നി​ല്ല.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത, മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ സ്റ്റാ​മ്പ് ഒ​ട്ടി​ച്ച ക​വ​ർ ഒ​പ്പം ​െവ​ക്കാ​ത്ത എ​ത്ര​യോ മി​ക​ച്ച ര​ച​ന​ക​ൾ അ​വ​കാ​ശി​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്താ​തെ ച​വ​റ്റു​കൊ​ട്ട​യി​ലേ​ക്ക് ത​ള്ള​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ പാ​ഴ്വ​സ്തു വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന തോ​റ്റ എ​ഴു​ത്തു​കാ​രു​ടെ ലോ​കം ആ​രു​മ​റി​യു​ന്നി​ല്ല. അ​വ​ർ പി​ടി​ച്ചു​നി​ന്ന് അ​തേ പാ​ത​യി​ൽ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ അ​വ​ർ എ​ന്നെ​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​രാ​കു​ന്നു. അ​ങ്ങ​നെ കാ​ണാ​താ​യി​പ്പോ​യ സൃ​ഷ്ടി​ക​ളെ​ക്കു​റി​ച്ച് പ​രി​ത​പി​ക്കു​ന്ന​വ​ർ ഇ-​മെ​യി​ൽ പൂ​ർ​വ​കാ​ല​ത്ത് ഇ​പ്പോ​ഴും അ​ല​ഞ്ഞു​തി​രി​യു​ന്നു​ണ്ടാ​കും.

ഒ​രെ​ഴു​ത്തു​കാ​ര​നെ ഇ​ല്ലാ​താ​ക്കാ​നും ഉ​ണ്ടാ​ക്കാ​നും ക​ഴി​യു​ന്ന തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ, നോ​ട്ട​ങ്ങ​ൾ, നോ​ട്ട​പ്പി​ശ​കു​ക​ൾ ഒ​ക്കെ മാ​ധ്യ​മ​ച​രി​ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​ണ്. അ​തി​ന്റെ അ​ധോ​ത​ല​ങ്ങ​ളി​ലേ​ക്ക് നോ​ക്കി​യാ​ൽ പു​റ​ത്തു​വ​രു​ന്ന വേ​ദ​ന​യു​ടെ ക​ഥ​ക​ൾ​ക്ക് അ​റ്റ​മു​ണ്ടാ​കി​ല്ല. കു​റ്റ​മ​റ്റ രു​ചി നി​ർ​ണ​യ​ത്തി​ന് വ​സ്തു​നി​ഷ്ഠ​മാ​യ ഒ​രു യ​ന്ത്ര​മാ​തൃ​ക​യൊ​ന്നു​മി​ല്ല. അ​തൊ​രു അ​ന​ന്ത​സാ​ധ്യ​ത മാ​ത്ര​മാ​ണ്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാം, പെ​ടാ​തി​രി​ക്കാം. പെ​ടാ​ത്ത എ​ത്ര​യോ പേ​ര​ങ്ങ​നെ ഒ​രി​ക്ക​ലും എ​ഴു​ത്തി​​ന്റെ ച​രി​ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​കാ​തെ ഇ​ല്ലാ​താ​യി​ട്ടു​ണ്ടാ​കും. തി​ര​ഞ്ഞെ​ടു​ക്കാ​ൻ നി​യു​ക്ത​രാ​യ​വ​ർ മ​റ്റൊ​രു വി​ഭാ​ഗം പേ​രാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത എ​ത്ര​യോ ര​ച​ന​ക​ൾ വെ​ളി​ച്ചം കാ​ണു​മാ​യി​രു​ന്നു. പാ​താ​ള​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ​യും ഓ​ർ​മ​ക​ളു​ടെ​യു​മൊ​ക്കെ ഗ​തി​യും ഇ​ങ്ങ​നെ​യൊ​ക്കെ​ത്ത​ന്നെ.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​തെ​യും അ​ല്ലാ​തെ​യും ന​ഷ്ട​മാ​കു​ന്ന എ​ഴു​ത്തു​ക​ൾ പ​റ​യാ​ൻ ബാ​ക്കി​െ​വ​ച്ച കാ​ര്യ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടാ​കും. ത​ട​വ​റ​ക​ളി​ലെ സാ​ഹി​ത്യം​പോ​ലെ. ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തെ​ത്തി​ക്കാ​നാ​യ​തുകൊ​ണ്ടു​മാ​ത്രം ഇ​റ്റാ​ലി​യ​ൻ മാ​ർ​ക്സി​സ്റ്റ് ചി​ന്ത​ക​ൻ അ​ന്റോ​ണി​യോ ഗ്രാം​ഷി​യു​ടെ ‘പ്രി​സ​ൺ നോ​ട്ട് ബു​ക്ക്’ ച​രി​ത്ര​മാ​യി; ഗ്രാം​ഷി​യും.

(തു​ട​രും)

Show More expand_more
News Summary - premchand memory