Begin typing your search above and press return to search.
proflie-avatar
Login

അതിന്​ സാധിച്ചാൽ കോൺഗ്രസ്​ രാജ്യത്തെ നയിക്കും

കെ.​പി.​സി.​സി​ പ​ബ്ലി​ക്​ പോ​ളി​സി വി​ങ്​ ത​ല​വ​ൻ​കൂ​ടി​യാ​യ ജെ.എസ്​ അടൂർ ചി​ല ശ്ര​ദ്ധേ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ഗ​മ​ന​ങ്ങ​ളും മു​ന്നോ​ട്ടു​െ​വ​​ക്കു​ന്നു

അതിന്​ സാധിച്ചാൽ കോൺഗ്രസ്​ രാജ്യത്തെ നയിക്കും
cancel

​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ രാ​​​ഷ്​​ട്രീ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം​കു​​​റി​​​ച്ച വ​​​ർ​​​ഷ​​​മാ​​​ണ് 1857. ബ്രി​​​ട്ടീ​​​ഷ് ഈ​​​സ്​​റ്റ്​ ഇ​​​ന്ത്യ ക​​​മ്പ​​​നി​​​യു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​നും കൊ​​​ളോ​​​ണി​​​യ​​​ൽ അ​​​ധി​​​കാ​​​ര അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ലി​​​നും എ​​​തി​​​രെ ജ​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​ത സ​​​മ​​​ര പ്ര​​​തി​​​രോ​​​ധം ന​​​ട​​​ത്തി​യ വ​​​ർ​​​ഷ​​​മാ​​​ണ്. അ​​​തു​പോ​​​ലെ ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി മൂ​​​ന്നു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ^​െക​​ാ​ൽ​​​ക്ക​​​ത്ത​യി​​​ലും മും​​​ബൈ​​​യി​​​ലും മ​​​ദ്രാ​​​സി​​​ലും^ തു​​​ട​​​ങ്ങി​​​യ​​​ത് ആ ​​​വ​​​ർ​​​ഷ​​​മാ​​​ണ്. ഈ ​​​ര​​​ണ്ടു പ്ര​​​ധാ​​​ന നാ​​​ഴി​​​ക​​​ക്ക​​​ല്ലു​​​ക​​​ൾ രാ​​​ഷ്​​ട്രീ​​​യ- സാ​​​മൂ​​​ഹി​​​ക ച​​​രി​​​ത്ര​​​ത്തെ മാ​​​റ്റി​മ​​​റി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് ഈ​​​സ്​​റ്റ്​ ഇ​​​ന്ത്യ ക​​​മ്പ​​​നി​​​യെ പി​​​രി​​​ച്ചു​വി​​​ട്ട് ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ​​​ത്വ സ​​​ർ​​​ക്കാ​​​ർ 1860ൽ ​ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണം നേ​​​രി​​​ട്ട് ഏ​​​റ്റെ​​​ടു​​​ത്തു. അ​​​തു​കൊ​​​ണ്ടു ത​​​ന്നെ ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു ഗ​​​വ​​​ർ​​​ണ​​​സ്‌ നി​​​യ​​​മ​വാ​​​ഴ്​​ച​​​യും വ്യ​​​വ​​​സ്ഥ​​​യു​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത് 1860 മു​​​ത​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ പൊ​ലീ​സ് ആ​​​ക്ട് മു​​​ത​​​ൽ സൊ​​​സൈ​​​റ്റി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​ക്ട് വ​​​രെ പ​​​ല നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും തു​​​ട​​​ക്കം 1860 മു​​​ത​​​ലാ​​​ണ്.

1860നു ​​​ശേ​​​ഷം സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ നി​​​യ​​​മ​​ാ​നു​​​സൃ​​​ത​​​മാ​​​യി തു​​​ട​​​ങ്ങി. അ​​​ങ്ങ​​​നെ 1883ൽ ​​​ബ്രി​​​ട്ടീ​​​ഷ് സി​​​വി​​​ൽ സ​​​ർ​​​വി​സി​​​ൽ​നി​​​ന്ന് വി​​​ര​​​മി​​​ച്ച അ​​​ല​​​ൻ ഒ​​​ക്​​ടേ​​​വി​​​യോ ഹ്യൂം ​​​വി​​​ഭാ​​​വ​​​നം ചെ​​​യ്ത ദേ​​​ശീ​​​യ സി​​​വി​​​ൽ സം​​​ഘ​​​ട​​​ന​​​യാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​ൺ​ഗ്ര​സ്​ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​െ​ൻ​റ തു​​​ട​​​ക്കം. ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പൊ​​​തു താ​​​ൽ​പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഒ​​​രു സം​​​ഘ​​​ട​​​ന എ​​​ന്ന ആ​​​ശ​​​യം അ​​​ദ്ദേ​​​ഹം ഒ​​​രു തു​​​റ​​​ന്ന ക​​​ത്തി​​​ലൂ​​​ടെ ​െക​​ാ​ൽ​​​ക്ക​​​ത്ത യൂ​​​നി​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി പ​​​ങ്കു​​​െ​വ​​​ച്ചാ​​​ണ് ആ​​​ശ​​​യം ആ​​​ദ്യ​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. യ​​​ഥാ​​​ർ​​ഥ​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​റിെ​ൻ​റ ആ​​​ശീ​ർ​​​വാ​​​ദ​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ഭ്യാ​സം ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ ഒ​​​രു സം​​​വാ​​​ദ പ്ലാ​​​റ്റ​​്​​ഫോ​​​മാ​​​യാ​​​ണ് അ​​​ത് വി​​​ഭാ​​​വ​​​നം ചെ​​​യ്ത​​​ത്. അ​​​തി​​​നു ആ​​​ദ്യ​​​മാ​​​യി ക്ഷ​​​ണി​​​ച്ച​​​ത് ​െക​​ാ​ൽ​​​ക്ക​​​ത്ത, മു​ം​ബൈ, മ​​​ദ്രാ​​​സ് യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​നി​​​ന്ന് ബി​​​രു​​​ദ​​​മെ​​​ടു​​​ത്ത​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​െ​ൻ​റ പ​​​രി​​​മി​​​ത ഉ​​​ദ്ദേ​​​ശ്യം വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് ബ്രി​​​ട്ടീ​​​ഷ് രാ​​​ജി​​​ൽ ത​​​ക്ക​​​താ​​​യ പ​​​ങ്ക്, അ​​​തു​പോ​​​ലെ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​റു​മാ​​​യി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ പൊ​​​തു താ​​​ൽ​പ​​​ര്യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​വാ​​​ദം ചെ​​​യ്യാ​​​നു​​​ള്ള തു​​​റ​​​ന്ന സാ​​​മൂ​​​ഹി​​​ക വേ​​​ദി എ​​​ന്ന​​​താ​​​യി​​​രു​​​ന്നു. അ​​​തി​​​നു ആ​​​ദ്യം ന​​​ൽ​​​കി​​​യ പേ​​​ര് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ യൂ​നി​യ​​​ൻ എ​​​ന്നാ​​​യി​​​രു​​​ന്നു.

അ​​​തി​​​െ​ൻ​റ ആ​​​ദ്യ മീ​​​റ്റി​ങ്​ പു​ണെ​യി​​​ൽ 1885 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത് കോ​​​ള​​​റ മ​​​ഹാ​​​മാ​​​രി​​​കൊ​​​ണ്ടു മാ​​​റ്റിെ​വ​​​ക്കേ​​​ണ്ടി വ​​​ന്നു. പി​​​ന്നീ​​​ട് 1885 ഡി​​​സം​​​ബ​​​ർ 28-31 വ​​​രെ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​​​ൺ​​​ഗ്ര​​​സിെ​ൻ​റ തു​​​ട​​​ക്കം. ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വ​​​ന്ന 72 പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​മാ​​​യി​​​രു​​​ന്നു​​ അ​ത്. അ​​​തി​​​ൽ ബ​​​ഹു​​​ഭൂ​​​രി​പ​ക്ഷ​​​വും ബം​​​ഗാ​​​ൾ, മും​ബൈ മേ​​​ഖ​​​ല​​​യി​​​ൽ​നി​​​ന്നു​​​ള്ള യൂ​​​നി​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ജാ​​​തി​വ​​​രേ​​​ണ്യ​​​രും പാ​​​ഴ്‌​​​സി​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​വി​​​ടെ​​​യും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ ആ​​​ദ്യ പ്ര​​​സി​​​ഡ​​​​ൻ​റ്‌ ആ​​​യി ഡ​​​ബ്ല്യൂ.​സി. ​​ബാ​​​ന​​​ർ​​​ജി​​​യെ തെ​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ന്ന് മു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​​​ൺ​​​ഗ്ര​​​സി​​​െ​ൻ​റ ഡി.​എ​​​ൻ.​എ ​​യി​​​ലു​​​ള്ള ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മാ​​​ണ്. ഒ​​​ന്നാ​മ​​​ത്, അ​​​ത് ഒ​​​രു തു​​​റ​​​ന്ന സം​​​വാ​​​ദ സം​​​ഘ​​​ട​​​ന പ്ലാ​​​റ്റ​​്​​ഫോ​​​മാ​​​യാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്ത​​​ത്. ര​​​ണ്ടാ​​​മ​​​ത്, വ്യ​​​ത്യ​​​സ്ത സാ​​​മൂ​​​ഹി​​​ക രാ​​​ഷ്​​ട്രീ​​​യ ധാ​​​ര​​​ക​​​ൾ ത​​​മ്മി​​​ൽ ജ​​​നാ​​​യ​​​ത്ത പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ സ​​​മ​ന്വ​​​യം. വി​​​വി​​​ധ രാ​​​ഷ്​​ട്രീ​​​യ സാ​​​മൂ​​​ഹി​​​ക കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​വാ​​​ദ​​​വും അ​​​ഭി​​​പ്രാ​​​യ​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും സ​​​മ​​​വാ​​​യ​​​വു​മെ​​​ല്ലാം ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​​സിെ​ൻറ സം​​​ഘ​​​ട​​​നാ ഡി.​​​എ​​​ൻ.​എയി​​​ലു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​കൂ​​​ടി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​​​ൺ​​​ഗ്ര​​​സ്​ വി​​​വി​​​ധ ത​​​രം വൈ​​​വി​​​ധ്യ​ങ്ങ​​​ളു​​​ടെ വി​​​ചാ​​​ര​ധാ​​​ര​​​ക​​​ളു​​​ടെ തു​​​റ​​​ന്ന സം​​​വാ​​​ദ​​​മാ​​​ണ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത്.

ആ​​​ദ്യ​​​ത്തെ ഇ​​​രു​​​പ​​​ത് വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ബ്രി​​​ട്ടീ​​​ഷ് രാ​​​ജി​​​ലു​​​ള്ള ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​താ​​​ൽ​പ​​​ര്യ അ​​​ഡ്വ​​​ക്ക​​​സി സാ​​​മൂ​​​ഹി​​​ക ശൃം​​​ഖ​ല മാ​​​ത്ര​​​മാ​​​യ കോ​ൺ​ഗ്ര​സ്​ ബ്രി​​​ട്ടീ​​​ഷ് രാ​​​ജി​​​ൽ​നി​​​ന്നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം എ​​​ന്ന രാ​​​ഷ്​​ട്രീ​​​യ അ​​​ജ​​​ണ്ട​​​യ​​ാ​​​ക്കി മാ​​​റി​​​യ​​​പ്പോ​​​ൾ ബ്രി​​​ട്ടീ​​​ഷ് കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണം ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​ൺ​ഗ്ര​സി​നെ ശ​​​ത്രു​​​ത​​​യോ​​​ടെ സ​​​മീ​​​പി​​​ച്ചു. സ്വ​​​രാ​​​ജ് ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത് മു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​സ്​ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​​​െ​ൻ​റ ആ​​​ഹ്വാ​​​ന​​​മാ​​​യി മാ​​​റി. അ​​​തി​​​നെ കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണം നേ​​​രി​​​ട്ട​​​ത്‌ വി​​​ഭ​​​ജി​​​ച്ചു ഭ​​​രി​​​ക്കു​​​ക എ​​​ന്ന കൊ​​​ളോ​​​ണി​​​യ​​​ൽ അ​​​ധി​​​കാ​​​ര ത​​​ന്ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്. അ​​​ങ്ങ​​​നെ​​​യാ​​​ണ് 1905​​ൽ ​ബം​​​ഗാ​​​ൾ വി​​​ഭ​​​ജി​​​ച്ച​​​ത്. അ​​​തി​​​നു ശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ ഹി​​​ന്ദു​​​ക്ക​​​ളെ​​​യും മു​​​സ്​​ലിം​ക​ളെ​​​യും വി​​​ഭ​​​ജി​​​ച്ച്​ ത​​​മ്മി​​​ല​ടി​​​പ്പി​​​ച്ചു ഭ​​​രി​​​ക്കു​​​ക എ​​​ന്ന് എ​​​ല്ലാ​​​യി​​​ട​​​ത്തും പ്ര​​ാ​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​യ ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ കൊ​​​ളോ​​​ണി​​​യ​​​ൽ ന​​​യ​​​മാ​​​രം​​​ഭി​​​ച്ച​​ു. ഇ​​​ന്ത്യ​​​യി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും ജാ​​​തി മ​​​ത ഭേ​​​ദ​​​മ​​​ന്യേ അം​​​ഗ​​​ങ്ങ​​​ളാ​​​കാ​​​വു​​​ന്ന ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​സ്​ എ​​​ന്ന തു​​​റ​​​ന്ന രാ​​​ഷ്​​ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. കോ​​​ൺ​​​ഗ്ര​​​സ് മു​​​ക്ത ഭാ​​​ര​​​തം എ​​​ന്ന​​​ത് ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ അ​​​ധി​​​കാ​​​ര​​​ത്തി​​​െ​ൻ​റ ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.


കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സ്ഥാ​​​ന​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്‌ ഒ​​​ത്താ​​​ശ​​​യോ​​​ടെ 1906ൽ ​​​ധാ​​​ക്ക​​​യി​​​ൽ​വെ​ച്ച്​ ഓ​ൾ ഇ​​​ന്ത്യ മു​​​സ്​​ലിം ലീ​​​ഗ് എ​​​ന്ന പാ​​​ർ​​​ട്ടി രൂ​​​പ​വ​ത്​​ക​​​രി​​​ച്ച​​​ത്. 1909ൽ-​മി​​​​േ​ൻ​റാ-​മോ​​​ർ​​​ലി പോ​​​ളി​​​സി​​​യി​​​ലൂ​​​ടെ മു​​​സ്​​ലിം​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ഇ​​​ല​​​ക്​​ട്രേ​​​റ്റ് എ​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ​​​ത്വം വ​​​ർ​​​ഗീ​​​യ രാ​​​ഷ്​​ട്രീ​​​യ വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. അ​​​തേ​സ​​​മ​​​യം ഹി​​​ന്ദു മ​​​ഹാ​സ​​​ഭ എ​​​ന്ന​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചു. 1915ൽ ​​​ഹി​​​ന്ദു മ​​​ഹാ​സ​​​ഭ​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യ​വും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​​​ൺ​​​ഗ്ര​​​സി​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹി​​​ന്ദു മ​​​ഹാ​സ​​​ഭ​​​യു​​​ടെ താ​​​ത്വി​ക ആ​​​ചാ​​​ര്യ​​​നാ​​​യ സ​​​വ​​​ർ​​​ക്ക​​​റാ​ണ്​ ​ഹി​​ന്ദു​​​ത്വ എ​​​ന്ന ഭൂ​​​രി​​​പ​​​ക്ഷ വം​​​ശ /വ​​​ർ​​​ഗീ​​​യ ആ​​​ശ​​​യ​​​ത്തി​​​െ​ൻ​റ ഉ​​​പ​​​ജ്ഞാ​​​താ​​​വ്.

ഈ ​​​ച​​​രി​​​ത്രം പ​​​റ​​​ഞ്ഞ​​​ത് 'കോ​ൺ​ഗ്ര​സ്​ മു​​​ക്ത ഭാ​​​ര​​​തം' എ​​​ന്ന​​​ത് ബ്രി​​​ട്ടീ​​​ഷ് സാ​​​മ്ര​​ാ​ജ്യ​​​ത്വ അ​​​ജ​​​ണ്ട​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് അ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത വ​​​ർ​​​ഗീ​​​യ​​​ത​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച​​​ത്. സാ​​​മ്ര​​ാ​ജ്യ​​​ത്തി​​​െ​ൻ​റ​​​യും വ​​​ർ​​​ഗീ​​​യ രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​െ​ൻ​റ​​​യും അ​​​ജ​​​ണ്ട​​​യാ​​​യി​​​രു​​​ന്നു 'കോ​​​ൺ​ഗ്ര​​​സ്​​മു​​​ക്ത ഇ​​​ന്ത്യ' എ​​​ന്ന അ​​​ന്ന​​​ത്തെ​​​യും ഇ​​​ന്ന​​​ത്തെ​​​യും രാ​​​ഷ്​​ട്രീ​​​യ അ​​​ജ​​​ണ്ട.1905 മു​​​ത​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ വി​​​വി​​​ധ ആ​​​ശ​​​യ​​​ധാ​​​ര​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ലാ​​​യി. അ​​​തു​കൊ​​​ണ്ടു​ത​​​ന്നെ​​​യാ​​​ണ് 1909ൽ ​​​എം.​കെ. ​​ഗാ​​​ന്ധി എ​​​ഴു​​​തി​​​യ ഹി​​​ന്ദു സ്വ​​​രാ​​​ജ് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​ദ്യ​​​മാ​​​യി ഒ​​​രു പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര വീ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ക്ക്‌ വെ​​​ളി​​​യി​​​ൽ സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​യി​​​ൽ വി​​​വേ​​​ച​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്കും തു​​​ല്യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ടി നി​​​ര​​​ന്ത​​​ര സ​​​മ​​​രം ചെ​​​യ്ത ഗാ​​​ന്ധി​​​ജി​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ട് ഇ​​​ന്ത്യ​​​യി​​​ൽ​നി​​​ന്നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സു​കാ​​​രി​​​ൽ​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​രു​ന്നു. അ​​​തി​​​ന്​ ഒ​​​രു കാ​​​ര​​​ണം അ​​​ദ്ദേ​​​ഹം അ​​​നീ​​​തി​​​യും വി​​​വേ​​​ച​​​ന​​​വും കൊ​​​ളോ​​​ണി​​​യ​​​ൽ ഹിം​​​സ​​​യും ജ​​​യി​​​ൽ​​​വാ​​​സ​​​വു​​​മൊ​​​ക്കെ നേ​​​രി​​​ട്ട് അ​​​നു​​​ഭ​​​വി​​​ച്ച​​​തി​​​ൽ​നി​​​ന്നു​​​ള്ള രാ​​​ഷ്​​ട്രീ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ബോ​​​ധ്യ​​​ങ്ങ​​​ളു​​​മാ​​​ണ്.

ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ​​​യു​​​ണ്ടാ​​​ക്കി​​​യ അ​​​തേ വ​​​ർ​​​ഷ​​​മാ​​​ണ് ഗാ​​​ന്ധി​​​ജി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു വ​​​രു​​​ന്ന​​​ത്. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​രു​​​ടെ വ​​​രേ​​​ണ്യ മേ​​​ൽ​​​ജാ​​​തി പു​​​രു​​​ഷ നെ​​​റ്റ്​​വ​ർ​​​ക്കാ​​​യ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ശ​​​യ കു​​​ഴ​​​മ​​​റി​​​ച്ചി​​​ലി​​​ലും സം​​​ഘ​​​ട​​​നാ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഉ​ൾ​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന കാ​​​ല​​​ത്താ​​​ണ് ഗാ​​​ന്ധി​​​ജി ഒ​​​രു പു​​​തി​​​യ ത​​​ല​​​മു​​​റ മാ​​​റ്റ​​​ത്തി​​​െ​ൻ​റ അ​​​ട​​​യാ​​​ള​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​ൽ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​ത്. അ​​​തു​വ​​​രെ​​​യു​​​ള്ള കോ​ൺ​ഗ്ര​സ്​​പ്ര​​​വ​​​ർ​​​ത്ത​​​നം പ്ര​​​ധാ​​​ന​​​മാ​​​യും ന​​​ഗ​​​ര​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യി​​​രു​​​ന്നു.​​ ഗാ​​​ന്ധി ഇ​​​ന്ത്യ​​​യി​​​ൽ തി​​​രി​​​കെ വ​​​ന്ന​​​ത് മു​​​ത​​​ൽ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. പ​​​ടി​​​ഞ്ഞാ​​​റേ ഇ​​​ന്ത്യ​​​യി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ ഖേ​​​ഡ​​​യി​​​ലും പി​​​ന്നെ കി​​​ഴ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽ ച​​​മ്പാ​​​ര​​​ണി​​​ലും ഗാ​​​ന്ധി​​​ജി സ​​​മ​​​രം ചെ​​​യ്ത​​​ത് ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​ണ്. അ​​​ത് ഇ​​​ന്ന​​​ത്തെ ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​െ​ൻ​റ പ​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യി പ്ര​​​സ​​​ക്ത​​​മാ​​​ണ്.

ഗാ​ന്ധി​സ​വും കോ​ൺ​ഗ്ര​സും

എ​​​ങ്ങ​​​നെ​​​യാ​​​ണ് നൂ​​​റു കൊ​​​ല്ലം മു​​​മ്പ് ദു​​​ർ​​​ബ​​​ല​​​മാ​​​യി​​​രു​​​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​​​സ്ഥാ​​​ന​​​ത്തെ ഗാ​​​ന്ധി​​​ജി ഉ​​​ത്തേ​​​ജി​​​പ്പി​​​ച്ച്​ ദേ​​​ശീ​​​യ സ്വാ​​​ത​​​ന്ത്ര്യ പ്ര​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​റ്റി​​​യ​​​ത്? ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ന​ൽ കോ​ൺ​ഗ്ര​സ്​ പ്രാ​​​യേ​​​ണ ദു​​​ർ​​​ബ​​​ല​​​മാ​​​യ സ​​​മ​​​യ​​​ത്താ​​​ണ് ഗാ​​​ന്ധി​​​ജി ഇ​​​ന്ത്യ​​​യി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ര​​​വും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​വു​മൊ​​​രു​​​മി​​​പ്പി​​​ച്ച്​ പു​​​തി​​​യ ഒ​​​രു രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​ക​​​ത​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്.

നൂ​​​റു കൊ​​​ല്ലം​​​മു​​​മ്പ് 1920ക​​​ളി​​​ൽ ഒ​​​രു മ​​​ഹാ​​​മാ​​​രി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഗാ​​​ന്ധ​​ി​യ​​​ൻ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ കോ​ൺ​ഗ്ര​സ്​ എ​​​ങ്ങ​​​നെ മ​​​ഹാ പ്ര​​​സ്ഥാ​​​ന​​​മാ​​​യ​​​ത്​ എ​​​ന്ന​​​ത് ഇ​​​ന്ന് 2021ലും ​​​പ്ര​​​സ​​​ക്​​ത​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ ജാ​​​തി -മ​​​ത -ഭാ​​​ഷ വൈ​​​വി​​​ധ്യ​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ണ്ട്​ കോ​ൺ​ഗ്ര​സി​​​നെ ഒ​​​രു ബ​​​ഹു​ജ​​​ന പ്ര​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ​​​ത് ഗാ​​​ന്ധി​​​യ​​​ൻ ആ​​​ശ​​​യ-​​​ആ​​​ദ​​​ർ​​​ശ രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗം കൊ​​​ണ്ടാ​​​ണ്. ഒ​​​ന്നാ​​​മ​​​താ​​​യി അ​​​ദ്ദേ​​​ഹം ചെ​​​യ്ത​​​ത് രാ​​​ഷ്​​ട്രീ​​​യ ആ​​​ശ​​​യ ഭാ​​​ഷ​​​യി​​​ലെ വി​​​പ്ല​​​വ​​​മാ​​​ണ്. അ​​​തു​വ​​​രെ വ​​​രേ​​​ണ്യ വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​ർ ഇ​​ം​ഗ്ലീ​​​ഷ് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യ രാ​​​ഷ്​​ട്രീ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തു​ത​​​ന്നെ ഇ​​ം​ഗ്ലീ​​​ഷ് ഭാ​​​ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗാ​​​ന്ധി​​​ജി അ​​​തി​​​നു ബ​​​ദ​​​ലാ​​​യി ഒ​​​രു പു​​​തി​​​യ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക​​​ത​​​യും ഒ​​​രു പു​​​തി​​​യ രാ​​​ഷ്​​ട്രീ​​​യ ഭാ​​​ഷ​​​യു​​​മേ​​​കി എ​​​ന്ന​​​ത് കോ​​​ൺ​ഗ്ര​സി​​​നെ ഭാ​​​ഷ​​ാ​പ​​​ര​​​വും ആ​​​ശ​​​യ​​​പ​​​ര​​​വു​മാ​​​യി ജ​​​നാ​​​യ​​​ത്ത​​​വ​​​ത്​​ക​​​രി​​​ച്ചു. അ​​​ദ്ദേ​​​ഹം ഹി​​​ന്ദ് സ്വ​​​രാ​​​ജ് എ​​​ന്ന പു​​​സ്ത​​​ക​​​മെ​​​ഴു​​​തി​യ​ത് മാ​​​തൃ​ഭാ​​​ഷ​​​യാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​യി​ലാ​​​ണ് എ​​​ന്ന​​​ത് പ്ര​​​സ​​​ക്ത​​​മാ​​​ണ്. കോ​​​ൺ​ഗ്ര​സ​്​ പാ​​​ർ​​​ട്ടി​​​യെ മാ​​​റ്റി മ​​​റി​​​ച്ച്​ പു​​​തി​​​യ ദ​​​ർ​​​ശ​​​ന​​​വും രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​വും പു​​​തി​​​യ സ്വാ​​​ത​​​ന്ത്ര്യ കാ​​​ഴ്ച​​​പ്പാ​​​ടും ആ​​​ശ​​​യ​​​ദാ​​​ർ​​​ഢ്യ​​​ത്തോ​​​ടു​​​ള്ള, സാ​​​ക​​​ല്യ​ത്തോ​​​ടു​​​ള്ള സാ​​​മൂ​​​ഹി​​​ക -രാ​​​ഷ്​​ട്രീ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന ല​​​ക്ഷ്യ​​​വു​​​മാ​​​ണ് ഗാ​​​ന്ധി​​​ജി​​​യെ മ​​​ഹാ​​​ത്മാ​​​വാ​​​ക്കി​​​യ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​െ​ൻ​റ ലോ​​​ക​​​വീ​​​ക്ഷ​​​ണം 'സ​​​ർ​​​വോ​​​ദ​​​യ' എ​​​ന്ന​​​ത് സാ​​​ക​​​ല്യ സ​​ാ​ർ​​​വ​ദേ​​​ശീ​​​യ കാ​​​ഴ്ച​​​പ്പാ​​​ട് ആ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ​​​ത്യ​ത്തോ​​​ടു​​​ള്ള രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക പ്ര​​​യോ​​​ഗ​​​മാ​​​യി​​​രു​​​ന്നു സ​​​ത്യ​​​ഗ്ര​​​ഹം. അ​​​തേ​സ​​​മ​​​യ​​​ത്ത്​ സാ​​​മ്രാ​​​ജ്യ​​​ത്തി​​​നും അ​​​ധി​​​കാ​​​ര അ​​​ഹ​​​ങ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ 'സം​​​ഘ​​​ർ​​​ഷ​​​ത്തോ​​​ട് ' ഒ​​​പ്പം 'സം​​​വാ​​​ദ​​​വും' ന​​​ട​​​ത്തു​​​ക എ​​​ന്ന രാ​​​ഷ്​​ട്രീ​​​യ രീ​​​തി​ശാ​​​സ്ത്രം ഗാ​​​ന്ധി​​​ജി​​​യു​​​ടേ​​​താ​​​യി​​​രു​​​ന്നു.


രാ​​​ഷ്​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് എ​​​ന്ന 'സം​​​ര​​​ച​​​ന' അ​​​ഥ​വാ സാ​​​മൂ​​​ഹി​​​ക പു​​​ന​​​ർ നി​​​ർ​​​മാ​​​ണം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് സ​​​മൂ​​​ഹ​​​ത്തെ മാ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ഷ്​​ട്രീ​​​യ​​​ത്തെ മാ​​​റ്റാ​​​നാ​​​കി​​​ല്ല എ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ലെ​​​ല്ലാം അ​​​ദ്ദേ​​​ഹം അ​​​ഹിം​​​സ എ​​​ന്ന ആ​​​ശ​​​യ -ആ​​​ദ​​​ർ​​​ശ സ​​​മീ​​​പ​​​നം രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​ത്തി​​​െ​ൻ​റ ഭാ​​​ഗ​​​മാ​​​ക്കി. ഗാ​​​ന്ധി​​​ജി രാ​​​ഷ്​​ട്രീ​​​യ ആ​​​ശ​​​യ -ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം കോ​ൺ​ഗ്ര​സ്​ പാ​​​ർ​​​ട്ടി​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക ജ​​​നാ​​​യ​​​ത്ത​​​വ​​​ത്​​ക​​​ര​​​ണ​​​വും ന​​​ട​​​ത്തി. ഇ​​​ന്ത്യ​​​യി​​​ൽ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ​നി​​​ന്നു​​​ള്ള​​​വ​​​രെ​​​യും വി​​​വി​​​ധ ജാ​​​തി -മ​​​ത ധാ​​​ര​​​ക​​​ളി​​​ൽ ഉ​​​ള്ള​​​വ​​​രെ​​​യു​​​മൊ​​​ക്കെ കോ​ൺ​ഗ്ര​സ്​​ധാ​​​ര​​​യി​​​ൽ കൊ​​​ണ്ടു​വ​​​ന്നു. ഗാ​​​ന്ധി​​​ജി​​​യു​​​ടെ പ്ര​​​ഭാ​​​വം പ​​​ദ​​​വി​​​ക​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്തു​​​ള്ള രാ​​​ഷ്​​ട്രീ​​​യ ധാ​​​ർ​മി​ക നേ​​​തൃ​​​ത്വ​​​മാ​​​യി​​​രു​​​ന്നു. സ​​​ത്യ​​​ഗ്ര​​​ഹ​​​വും സം​​​ഘ​​​ർ​​​ഷ​​​വും സം​​​ര​​​ച​​​ന​​​യും അ​​​ഹിം​​​സ​​​യും അ​​​ദ്ദേ​​​ഹം രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ കൂ​​​ടെ വ​​​ള​​​ർ​​​ത്തി​​​യ രീ​​​തി​ശാ​​​സ്ത്ര​​​മാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ ആ​​​ശ​​​യ​വും ആ​​​ദ​​​ർ​​​ശ വി​​​ചാ​​​ര​​​ങ്ങ​​​ളും രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ വ്യ​​​വ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളും ഒ​​​രേ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.

1920ക​​​ളി​​​ൽ ഗാ​​​ന്ധി കോ​​​ൺ​​​ഗ്ര​​​സ്​ പ്ര​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​കീ​​​യ ജ​​​നാ​​​യ​​​ത്ത പ്ര​​​സ്ഥാ​​​ന​​​മാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ച്ച​​​ത്. ഒ​​​രേ സ​​​മ​​​യം മു​​​സ്​​ലിം​ലീ​​​ഗി​​​െ​ൻ​റ മ​​​ത രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​നും ഹി​​​ന്ദു മ​​​ഹാ​സ​​​ഭ​​​യു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ ഹി​​​ന്ദു​​​ത്വ രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​നും ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടും ഭാ​​​ഷ​​​കൊ​​​ണ്ടും രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ​കൊ​​​ണ്ടും ബ​​​ദ​​​ൽ രാ​​​ഷ്​​ട്രീ​​​യ​​​മാ​​​വി​​​ഷ്​​ക​​​രി​​​ക്കാ​​​നാ​​​ണ് ഗാ​​​ന്ധി​​​ജി ശ്ര​​​മി​​​ച്ച​​​ത്. ഗാ​​​ന്ധി​​​യു​​​ടെ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക​​​ത​​​യോ​​​ടൊ​​​പ്പം കോ​​​ൺ​​​ഗ്ര​​​സി​​​ന് കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്​​ട്രീ​​​യ പൊ​​​തു​​​കാ​​​ര്യ ന​​​യം ച​​​ർ​​​ച്ച​​​യാ​​​യ​​​ത് 1929​​ൽ ​ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു കോ​ൺ​ഗ്ര​സ്​​പ്ര​​​സി​​​ഡ​​​​ൻ​റ്​ ആ​​​യ​​​തോ​​​ടു​കൂ​​​ടി​​​യാ​​​ണ്. നി​​​ര​​​വ​​​ധി ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ശേ​​​ഷ​​​മാ​​​ണ് കോ​​​ൺ​ഗ്ര​​​സ് കൃ​​​ത്യ​​​മാ​​​യി സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ധാ​​​ര​​​യി​​​ലു​​​ള്ള രാ​​​ഷ്​​ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് 1931ൽ ​ക​​​റാ​​​ച്ചി എ.​​​ഐ.​സി.​സി ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​െ​ൻ​റ പ്ര​​​മേ​​​യ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്​ പാ​​​ർ​​​ട്ടി​​​യു​​​ടെ പൊ​​​തു​​​ന​​​യ​​​കാ​​​ര്യ ന​​​യ​​​ങ്ങ​​​ളും പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി ആ​​​വി​​​ഷ്ക​​​രി​​​ച്ച​ത്. അ​​​തി​​​ൽ പൂ​​​ർ​​​ണ​സ്വ​​​രാ​​​ജ്, രാ​​​ഷ്​​ട്രീ​​​യ -സാ​​​മ്പ​​​ത്തി​​​ക​​​സ്വാ​​​ത​​​ന്ത്ര്യം, ജ​​​നാ​​​യ​​​ത്ത ഭ​​​ര​​​ണം, തു​​​ല്യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ, പാ​​​ർ​​​ശ്വ​​​വ​​​ത്​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ, സ​​​ർ​​​വ​ധ​​​ർ​​​മ സ​​​മ​​​ഭാ​​​വ​​​ന, മ​​​തേ​​​ത​​​ര​​​ത്വം സാ​​​മൂ​​​ഹി​​​ക -സാ​​​മ്പ​​​ത്തി​​​ക നീ​​​തി​​​യെ​​​ല്ലാം പ്ര​​​തി​പാ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ രാ​​​ഷ്​​ട്രീ​​​യ ആ​​​ശ​​​യ-​​​ആ​​​ദ​​​ർ​​​ശ അ​​​ടി​​​ത്ത​​​റ ഗാ​​​ന്ധി​​​യ​​​ൻ സാ​​​ക​​​ല്യ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക ധാ​​​ർ​​​മി​ക​​​ത​​​യും നെ​​​ഹ്‌​​​റു​​​വി​​​െ​ൻ​റ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച രാ​​​ഷ്​​ട്രീ​​​യ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​ണ്. അ​​​തു​കൊ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും സാ​​​ധു​​​ത​​​യും സ്വീ​​​കാ​​​ര്യ​​​ത​​​യു​​​മു​​​ള്ള ബ​​​ഹു​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​മാ​​​യ​​​ത്.

സം​​​ഘ​​്​​പ​​​രി​​​വാ​​​റി​​​നും അ​​​തി​​​െ​ൻ​റ നേ​​​ര​​​ത്തേ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​ാ​രൂ​​​പ​​​മാ​​​യ ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ​​​ക്കും ബ​​​ദ​​​ലാ​​​യി സ​​​ർ​​​വ​മ​​​ത സ​​​മ​​​ഭാ​​​വ​​​ന​​​യെ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ​​​നാ​​​ത​​​ന ഹി​​​ന്ദു ആ​​​ശ​​​യ-​​​പ്ര​​​യോ​​​ഗ ധാ​​​ര​​​യെ വ​​​ള​​​ർ​​​ത്തി. അ​​​ദ്ദേ​​​ഹ​​​ത്തി​​​െ​ൻ​റ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക ധാ​​​ർ​​​മി​ക പു​​​തി​​​യ​​​തെ​​​ന്ന​​​തി​ലു​പ​രി വി​​​വി​​​ധ മ​​​ത​​​ധ​​ാ​ർ​​​മ്മി​​​ക​ത​ളു​​​ടെ​​​ആ​​​ധു​​​നി​​​ക രാ​​​ഷ്​​ട്രീ​​​യ പു​​​ന​​​രാ​​​ഖ്യാ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹം സാ​​​മ്പ്ര​​​ദാ​​​യി​​​ക മ​​​ത​സ്പ​​​ർ​​​ധ​​​ക​​​ളെ​​​യും വ​​​ർ​​​ഗീ​​​യ​​​ത​യെ​​​യും എ​​​തി​​​ർ​​​ത്ത​​​ത് മ​​​ത വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യോ ദൈ​​​വ​വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യോ നി​​​രാ​​​ക​​​രി​​​ച്ച​​​ല്ലാ​​​യി​​​രു​​​ന്നു. മ​​​റി​​​ച്ച്​ ആ​ധു​നി​ക സോ​​​ഷ്യ​​​ൽ ലി​​​ബ​​​റ​​​ൽ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളെ വി​​​വി​​​ധ മ​​​ത​​​ധാ​​​ർ​​​മി​ക​​​ത​ക​ളു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ണ​​​ക്കി ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​വി​​​ധ്യ​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​ള്ള ഒ​​​രു രാ​​​ഷ്​​ട്രീ​​​യ ധാ​​​ർ​​​മി​ക വ്യ​​​വ​​​ഹാ​​​ര​​​മാ​​​യി​​​രു​​​ന്നു. ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക​​​ത ധാ​​​ർ​​​മി​ക​​​ത​​​യു​​​ടെ ഭാ​​​ഷ​​​യും ആ​​​ശ​​​യ​​ ​​സ്രോ​ത​​​സ്സു​​​ക​​​ളും പ​​ാ​ശ്ചാ​​​ത്യ​​ രാ​​​ഷ്​​ട്രീ​​​യ വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന ബ​​​ദ​​​ൽ രാ​​​ഷ്​​ട്രീ​​​യ​​​മാ​​​യ​​​ത്​ അ​​​തു​കൊ​​​ണ്ടാ​​​ണ്. അ​​​തു​കൊ​​​ണ്ടു​കൂ​​​ടി​​​യാ​​​ണ് ദൈ​​​വ- മ​​​ത നി​​​രാ​​​സ യൂ​റോ​​​പ്യ​​​ൻ ആ​​​ശ​​​യ​​​മാ​​​യ ക​​​മ്യൂ​ണി​​​സ​​​ത്തി​​​നും അ​​​തി​​​െ​ൻ​റ ലെ​​​നി​​​നി​​​സ്​​റ്റ്​ കേ​​​ന്ദ്രീ​​​കൃ​​​ത രാ​​​ഷ്​​ട്രീ​​​യ​​​പ്ര​​​യോ​​​ഗ​​​ത്തി​​​നും ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക​​​ത​​​യെ മ​​​റി​​​ക​​​ട​​​ന്ന്​ ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ വൈ​​​വി​​​ധ്യ​ങ്ങ​​​ളി​​​ൽ വേ​​​രു​​​റ​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ഞ്ഞ​​​ത്.

സ്വ​​​ത​​​ന്ത്ര​​ ഭാ​​​ര​​​ത​​​ത്തി​​​െ​ൻ​റ ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ർ​​​മാ​ണ​​​ത്തി​​​ലും ച​​​ർ​​​ച്ച​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന​​​മാ​​​യ സ്വാ​​​ധീ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്ന്​ എ.​ഐ.​സി.​​​സി​​​യു​​​ടെ ക​​​റാ​​​ച്ചി പ്ര​​​മേ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ളും മൗ​​​ലി​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ ലി​​​ബ​​​റ​​​ൽ സാ​​​മൂ​​​ഹി​​​ക ജ​​​നാ​​​യ​​​ത്ത പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ പു​​​ന​​​രാ​​​ഖ്യ​​ാ​ന​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​നോ​​​ട് അ​​​ന്ന് യോ​​​ജി​​​പ്പി​​​ല്ലാ​​​ത്ത​​​വ​​​രാ​​​യി​​​രു​​​ന്നു സം​​​ഘ​​്​​പ​​​രി​​​വാ​​​റും അ​​​ന്ന​​​ത്തെ ക​​​മ്യൂ​ണി​​​സ്​​റ്റു​കാ​​​രും. ഇ​​​പ്പോ​​​ഴും സം​​​ഘ​​്​​പ​​​രി​​​വാ​​​ർ രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യാ​​​യ ബി.​ജെ.​പി സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ളും മൗ​​​ലി​​​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും നി​​​ര​​​ന്ത​​​രം തു​​​ര​​​ങ്കം ​െവ​ക്കു​​​ന്ന​​​ത് അ​​​തു​കൊ​​​ണ്ടു​കൂ​​​ടി​​​യാ​​​ണ്.

സ്വാ​​​ത​​​ന്ത്ര്യ​​ാ​ന​​​ന്ത​​​ര ഭാ​​​ര​​​ത​​​ത്തി​​​ൽ കൊ​​​ളോ​​​ണി​​​യ​​​ൽ സാ​​​മ്രാ​​​ജ്യ​​​ത്വ ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രെ പോ​​​രാ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​​​ൺ​​​ഗ്ര​​​സ് ഒ​​​രു ഭ​​​ര​​​ണ​​​പാ​​​ർ​​​ട്ടി​​​യാ​​​യി മാ​​​റി. ഇ​​​തി​​​ൽ ആ​​​ദ്യം സം​​​ഭ​​​വി​​​ച്ച മാ​​​റ്റം ഗാ​​​ന്ധി​​​ജി​​​യെ രാ​ഷ​​്ട്ര​പി​​​താ​​​വാ​​​ക്കി വി​​​ഗ്ര​​​ഹ​​​വ​​​ത്​​ക​രി​​​ച്ച്​ ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ ഫോ​​​ട്ടോ​​​യു​​​മു​​​ള്ള അ​​​ധി​​​കാ​​​ര സി​​ം​​​ബോ​​​ളി​​​സ​​​ത്തി​​​ൽ ആ​​​വാ​​​ഹി​​​ച്ചി​​​രു​​​ത്തി എ​​​ന്ന​​​താ​​​ണ്. ഭ​​​ര​​​ണ​​​പാ​​​ർ​​​ട്ടി​​​യാ​​​യി മാ​​​റി​​​യ കോ​​​ൺ​​​ഗ്ര​​​സി​​​ൽ അ​​​തി​​​നു രാ​​​ഷ്​​ട്രീ​​​യ ധാ​​​ർ​​​മി​ക ദി​​​ശ​​ാ​ബോ​​​ധം ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക​​​ത​​​യെ അ​​​രി​​​കു​​​വ​​​ത്​​ക​രി​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ഗാ​​​ന്ധി​​​സം ഇ​​​ല്ലാ​​​ത്ത ഗാ​​​ന്ധി​​​യെ ഭ​​​ര​​​ണ അ​​​ധി​​​കാ​​​ര​​​ത്തി​​​െ​ൻ​റ ആ​സ്ഥാ​​​ന ബിം​​​ബ​​​മാ​​​ക്കി​​​യ​​​തോ​​​ടെ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​നി​​​ന്ന് ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ ധാ​​​ർ​​​മി​​​ക​​​ത​​​യെ ത​​​ള്ളി​​​മാ​​​റ്റു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​നെ​​​ന്ന​​​വ​​​ണ്ണം ഗാ​​​ന്ധി​​​യ​​​ൻ സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളെ ഭ​​​ര​​​ണ​​​കൂ​​​ട​​​വും കോ​​​ൺ​ഗ്ര​സ്​ ഭ​​​ര​​​ണ​​​പാ​​​ർ​​​ട്ടി​​​യും അ​​​ധി​​​കാ​​​ര-​​​ര​​​ക്ഷാ​​​ക​​​ർ​​​തൃ ഗു​​​ണ​​​ഭോ​​​ക്ത സം​​​വി​​​ധാ​​​ന​​​ത്തി​​​െ​ൻ​റ ഭാ​​​ഗ​​​മാ​​​ക്കി പ​​​തി​​​യെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. ഗാ​​​ന്ധി​​​യ​​​ൻ സിം​​​ബോ​​​ളി​​​സ​​​ത്തെ എ​​​ടു​​​ത്ത്​ ഗാ​​​ന്ധി​​​മാ​​​ർ​​​ഗ​​​ത്തെ വി​െ​ട്ടാ​ഴി​ഞ്ഞ​​​ത് മു​​​ത​​​ൽ കോ​​​ൺ​​​ഗ്ര​​​സ്​ പാ​​​ർ​​​ട്ടി​​​ക്ക് സം​​​ഭ​​​വി​​​ച്ച ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി അ​​​തി​​​നു നൂ​​​റു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​മ്പ് കി​​​ട്ടി​​​യ ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക ധാ​​​ർ​​​മി​ക​​​ത ക്ര​​​മേ​​​ണ ന​​​ഷ്​​ട​​​പ്പെ​​​ട്ടു​​​െ​വ​​​ന്ന​​​താ​​​ണ്. ഇ​​​ന്നും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​സ്​ നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി അ​​​തി​​​െ​ൻ​റ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക ധാ​​​ർ​​​മി​ക​​​ത (political ethics )യു​​​ടെ ദൃ​​​ഢ​ത​​​യി​ല്ലാ​​​യ്മ​​​യാ​​​ണ്.


കോ​​​ൺ​​​ഗ്ര​​​സി​​​െ​ൻ​റ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളും ജ​​​നാ​​​യ​​​ത്ത സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​ന​​​വും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ കോ​​​ൺ​​​ഗ്ര​​​സ്​ പാ​​​ർ​​​ട്ടി​​​യു​​​ടെ ഒ​​​ന്നാം ത​​​ല​​​മു​​​റ​​​യി​​​ലു​​​ള്ള നേ​​​താ​​​ക്ക​​​ൾ ശ്ര​​​ദ്ധി​​​ച്ചു. അ​​​തി​​​നു ഒ​​​രു കാ​​​ര​​​ണം അ​​​വ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത് സ്വാ​​​ത​​​ന്ത്ര്യ​​​മെ​​​ന്ന രാ​​​ഷ്​​ട്രീ​​​യ പ്ര​​​ത്യ​​​യ​ശാ​​​സ്ത്ര​​​ബോ​​​ധ്യ​​​ങ്ങ​​​ളി​​​ൽ​നി​​​ന്നാ​​​ണ്. അ​​​വ​​​രി​​​ൽ ഒ​​​രു​​​പാ​​​ട് പേ​​​ർ ജ​​​യി​​​ൽ​​​വാ​​​സ​​​വും ഭ​​​ര​​​ണ​​​കൂ​​​ട​ത്തി​​​െ​ൻ​റ മ​​​ർ​​​ദ​​​ന​​​വും ഏ​​​റ്റ​​​വ​​​രാ​​​യി​​​രു​​​ന്നു. അ​​​തു​കൊ​​​ണ്ടു​ത​​​ന്നെ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്​​റു​​​വി​​​െ​ൻ​റ കാ​​​ല​​​ത്തും ലാ​​​ൽ ബ​​​ഹ​​​ദൂ​​​ർ ശാ​​​സ്ത്രി​​​യു​​​ടെ കാ​​​ല​​​ത്തും കോ​​​ൺ​​​ഗ്ര​​​സ്​ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര അ​​​ടി​​​ത്ത​​​റ​​​യു​​​ള്ള ജ​​​നാ​​​യ​​​ത്ത ബ​​​ഹു​​​ജ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 1960ക​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കോ​​​ൺ​​​ഗ്ര​​​സി​ൽ ചേ​​​രി​തി​​​രി​​​വും ഗ്രൂ​​​പ്പ് രാ​​​ഷ്​​ട്രീ​​​യ​​​വും സ​​​ജീ​​​വ​​​മാ​​​യി.

കോ​​​ൺ​​​ഗ്ര​​​സി​​​ൽ ഗാ​​​ന്ധി -നെ​​​ഹ്‌​​​റു കാ​​​ല​​​ത്തു​​​ള്ള ചേ​​​രി​തി​​​രി​വു​​​ക​​​ൾ ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യ സം​​​വാ​​​ദ സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. ജ​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു​​​വും വ​​​ല്ല​​​ഭ്​​ഭാ​​​യ് പ​​​ട്ടേ​​​ലും രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദും വി​​​വി​​​ധ ആ​​​ശ​​​യ​ധാ​​​ര​​​ക​​​ളു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​വ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ളി​​​ലെ സം​​​വാ​​​ദ-​​​സ​​​മ​​​വാ​​​യ സ​​​ഹ​​​ക​​​ര​​​ണ രാ​​​ഷ്​​ട്രീ​​​യ സം​​​സ്കാ​​​ര​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു.

കോ​ൺ​ഗ്ര​സ്​ മാ​റു​ന്നു

1960ക​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള ചേ​​​രി​​​തി​​​രി​വു​​​ക​​​ൾ അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​െ​ൻ​റ താ​​​ൽ​പ​​​ര്യ​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളാ​​​യി​​​രു​​​ന്നു. ഐ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ൽ നി​​​ന്ന് അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​മാ​​​യി​​​രു​​​ന്ന​​ു അ​ത്. അ​​​തി​​​നു ശേ​​​ഷം എ​​​ഴു​​​പ​​​തു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്​ പൂ​​​ർ​​​ണ​​​മാ​​​യ അ​​​ധി​​​കാ​​​ര ഭ​​​ര​​​ണ​​​പാ​​​ർ​​​ട്ടി​​​യാ​​​യി മാ​​​റി. കോ​​​ൺ​​​ഗ്ര​​​സ്​ ഒ​​​രു കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ധി​​​കാ​​​ര​​​പാ​​​ർ​​​ട്ടി സം​​​വി​​​ധാ​​​ന​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത് ശി​​​ഥി​​​ല​​​മാ​​​കു​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​ണ് ഹൈ​ക​​​മാ​​​ൻ​ഡ്​ എ​​​ന്ന സം​​​ഘ​​​ട​​​നാ മാ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ദി​​​ര​​​ഗാ​​​ന്ധി​​​യു​​​ടെ കാ​​​ല​​​ത്ത്​ പി.​​​എ​​​ൻ. ഹ​​​സ്‌​​​ക​​​ർ കൊ​​​ടു​​​ത്ത ഉ​​​പ​​​ദേ​​​ശ​​​ത്തി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ അ​​​ധി​​​കാ​​​ര കേ​​​ന്ദ്രീ​​​കൃ​​​ത നേ​​​തൃ​​​ത്വം എ​​​ന്ന ആ​​​ശ​​​യം ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. അ​​​ടി​​​യ​​​ന്ത​​​ര​​ാ​വ​​​സ്ഥ​​​യോ​​​ടെ കോ​​​ൺ​​​ഗ്ര​​​സി​​​ന് ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം​​​പോ​​​ലും പോ​​​യി. ഗാ​​​ന്ധി​​​യ​​​ൻ സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ എ​​​തി​​​ർ​​​ത്തു. അ​​​ടി​​​യ​​​ന്ത​​​ര​​ാ​വ​​​സ്ഥ​​​യി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ മൗ​​​ലി​​​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല ഹ​​​നി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക​​​യും നെ​​​ഹ്​​റു​​​വി​​​യ​​​ൻ ലി​​​ബ​​​റ​​​ൽ ജ​​​നാ​​​യ​​​ത്ത​​​വും അ​​​തി​​​െ​ൻ​റ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ്​ സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​ന​​​വും മാ​​​റി.

അ​​​തു​കൊ​​​ണ്ടു​ത​​​ന്നെ ഇ​​​ന്ത്യ​​​യു​​​ടെ രാ​​​ഷ്​​ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ലും കോ​​​ൺ​​​ഗ്ര​​​സ്​ പാ​​​ർ​​​ട്ടി​​​യു​​​ടെ ച​​​രി​​​ത്ര​​​വും അ​​​ടി​​​യ​​​ന്ത​​​ര​​ാ​വ​​​സ്ഥ​​​ക്ക് മു​​​മ്പും പി​​​ൻ​​​പും എ​​​ന്ന് വേ​​​ർ​​​തി​​​രി​​​ക്കാ​​​നാ​​​കും. ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ൽ കാ​​​ണു​​​ന്ന അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ വ്യ​​​വ​​​ഹാ​​​ര​​​വും അ​​​തു​പോ​​​ലെ ക​​​ക്ഷി രാ​​​ഷ്​​ട്രീ​​​യ സം​​​സ്കാ​​​ര​​​വും 1977- 82നും ​​​ഇ​​​ട​​​ക്കു​​​ള്ള അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ രൂ​​​പ​​​പ്പെ​​​ട്ടു​വ​​​ന്ന​​​താ​​​ണ്. അ​​​തി​​​നു ശേ​​​ഷം രാ​​​ഷ്​​ട്രീ​​​യ​​​മെ​​​ന്ന​​​ത് അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​മെ​​​ന്ന​​​ത് മാ​​​ത്ര​​​മാ​​​യി. അ​​​ധി​​​കാ​​​രം ഐ​​​ഡി​​​യോ​​​ള​ജി​​​യാ​​​യി മാ​​​റി. മ​​​റ്റു പ്ര​​​ത്യ​​​യ​ശാ​​​സ്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ൾ ഭാ​​​ഷ​​ാ​വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പ്പു​​​റം പോ​​​യി​​​ല്ല. ഈ ​​​കാ​​​ല​​​ത്താ​​​ണ് ര​​​ജ​​​നി കോ​​​ത്താ​​​രി വി​​​വ​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് സി​​​സ്​​റ്റ​ത്തി​​​െ​ൻ​റ അ​​​ന്ത്യം തു​​​ട​​​ങ്ങി​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സ്​ പാ​​​ർ​​​ട്ടി മാ​​​ത്രം അ​​​ല്ല മാ​​​റി​​​യ​​​ത്. പ​​​ഴ​​​യ ജ​​​ന​​​സ​​ം​ഘി​​​ന് പു​​​ന​​​രാ​​​ഖ്യ​​​നം ന​​​ൽ​​​കി പു​​​തു​ക്കി ബി.​ജെ.​പി​യാ​​​യി പു​​​ന​​​ര​​​വ​​​ത​​​രി​​​ച്ചു. ക​​​മ്യൂ​ണി​​​സ്​​റ്റ്​ പാ​​​ർ​​​ട്ടി​​​ക​​​ൾ പ​​​ഴ​​​യ ലൈ​​​ൻ മാ​​​റ്റി അ​​​ധി​​​കാ​​​ര-​​​രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യി പ​​​രി​​​ണ​​​മി​​​ച്ചു. അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​ക എ​​​ന്ന​​​ത് പ​​​ര​​​മ​​​മാ​​​യ ല​​​ക്ഷ്യ​​​മാ​​​യി. അ​​​തി​​​നാ​​​യി നീ​​​ക്കു​​​പോ​​​ക്ക് രാ​​​ഷ്​​ട്രീ​​​യം പ്ര​​​ധാ​​​ന​​​മാ​​​യ​​​പ്പോ​​​ൾ ഐ​​​ഡി​​​യോ​​​ള​​​ജി അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ യു​​​ക്തി​​​ക്ക് വ​​​ഴി​​​മാ​​​റി.

അ​​​തു​പോ​​​ലെ ഐ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ രാ​​​ഷ്​​ട്രീ​​​യ വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ൽ (ideological politics) നി​​​ന്ന് സ്വ​ത്വ രാ​​​ഷ്​​ട്രീ​​​യ വ്യ​​​വ​​​ഹാ​​​ര​​​ത്തി​േ​ല​​​ക്ക് (identity politics ) മാ​​​റി​​​യ​​​ത് 1980ക​​​ളി​​​ലാ​​​ണ്. പ​​​ഴ​​​യ രാം ​​​മ​​​നോ​​​ഹ​​​ർ സോ​​​ഷ്യ​​​ലി​സ്​​റ്റു​ക​​​ൾ അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ൽ ജാ​​​തി -വോ​​​ട്ടു​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി ഭൂ​​​രി​​​പ​​​ക്ഷ ജാ​​​തി​​​സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര വ​​​ക്താ​​​ക്ക​​​ളാ​​​യി മാ​​​റി. ആ ​​​മാ​​​റ്റം പ​​​ല​​​ത​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും വോ​​​ട്ടു നോ​​​ക്കി സം​​​ഘ​​​ട​​​ന​​ാ​യ​​​ന്ത്ര​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി.

രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള എ​​​ൻ​​​ട്രി പോ​​​യ​​​​ൻ​റ് മാ​​​ത്ര​​​മാ​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ രാ​​​ഷ്​​ട്രീ​​​യ സാ​​​മൂ​​​ഹി​​​ക ശാ​​​സ്ത്ര​​​മാ​​​കെ മാ​​​റി. രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ പ​​​ദ​​​വി​​​ക​​​ൾ​​​ക്ക് പ്രാ​​​ധാ​​​ന്യ​​​മേ​​​കി​​​യ​​​ത് അ​​​ത് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ മാ​​​ത്ര​​​മു​​​ള്ള ച​​​വി​​​ട്ടു​പ​​​ടി​​​ക​​​ള​​ാ​യ​​​തു​കൊ​​​ണ്ടാ​​​ണ്. രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ൽ ഒ​​​രു​​​പാ​​​ട് പേ​​​ർ ചേ​​​ർ​​​ന്ന​​​ത് അ​​​ത് അ​​​ധി​​​കാ​​​ര ക​​​രി​​​യ​​​ർ സാ​​​ധ്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​രു പെ​​​രു​​​വ​​​ഴി​​​യാ​​​യ​​​തു​മു​​​ത​​​ലാ​​​ണ്. എ​​​ങ്ങ​​​നെ​​​യും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തു​​​ക എ​​​ന്ന താ​​​ൽ​പ​​​ര്യ കൂ​​​ട്ട​​​യോ​​​ട്ട​​​ത്തി​​​ലെ ട്രാ​​​ക്കു​​​ക​​​ളാ​​​യി ഗ്രൂ​​​പ്പ് രാ​​​ഷ്​​ട്രീ​​​യം. സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കാ​​​ൻ ആ​​​രു​​​മാ​​​യും എ​​​ങ്ങ​​​നെ​​​യും അ​​​വ​​​സ​​​ര​​​വാ​​​ദ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കു​​​ന്ന​​​ത് 'ചാ​​​ണ​​​ക്യ' ത​​​ന്ത്ര​​​മെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ. ടെ​​​ലി​​​വി​​​ഷ​​​െ​ൻ​റ ആ​​​വി​​​ർ​​​ഭാ​​​വ​​​ത്തോ​​​ടെ രാ​​​ഷ്​​ട്രീ​​​യം ടെ​​​ലി​​​ജ​​​നി​​​ക്ക് അ​​​ധി​​​കാ​​​ര​​​വ്യ​​​വ​​​ഹാ​​​ര​​​മാ​​​യി. ടെ​​​ലി​വി​​​ഷ​​​നി​​​ൽ ന​​​ല്ല​​​തു​പോ​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സു​​​ന്ദ​​​ര​​​ന്മാ​​​രും സു​​​ന്ദ​​​രി​​​മാ​​​രും ജ​​​ന​​​പ്രി​​​യ​​​രാ​​​യി. 1980ക​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​റ്റ്​​വ​ത്​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.


1992നു ​​​ശേ​​​ഷ​​​മു​​​ള്ള നി​​​യോ ലി​​​ബ​​​റ​​​ൽ കാ​​​ല​​​ത്താ​​​ണ് രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​മ്പ​നി​​​ക​​​ൾ വ​​​ലി​​​യ തോ​​​തി​​​ൽ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​തു​​​ട​​​ങ്ങി​​​യ​​​ത്. രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഫ​​​ണ്ടു​​​ക​​​ൾ മു​​​ക​​​ളി​​​ൽ​നി​​​ന്ന് താ​​​ഴോ​​​ട്ട് വ​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ അ​​​ധി​​​കാ​​​ര​​​വും മു​​​ക​​​ളി​​​ൽ നി​​​ന്ന് താ​​​ഴോ​​​ട്ട് വീ​​​തം ​െവ​ക്കു​​​ന്ന ഒ​​​ന്നാ​​​യി. അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റ്​​സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​വി​​​ഭാ​​​ജ്യ ഘ​​​ട​​​ക​​​മാ​​​യ​​​തോ​​​ടെ രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​്​​മെ​​​​ൻ​റ് സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​യി. രാ​​​ഷ്​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ രാ​​​ഷ്​​ട്രീ​​​യ സം​​​ര​​ം​ഭ​​​ങ്ങ​​​ളാ​​​യി മാ​​​റി (പൊ​​​ളി​​​റ്റി​​​ക്ക​​​ൽ എ​ൻ​റ​ർ​പ്രൈ​സ്). അ​​​ങ്ങ​​​നെ​​​യു​​​ള്ള അ​​​വ​​​സ്ഥ​​​യി​​​ൽ ഫ​​​ണ്ട് മാ​​​നേ​​​ജ​​​ർ​​​മാ​​​രും ടെ​​​ലി​​​ജ​​​നി​​​ക് പ്ര​​​ചാ​​​ര​​​ക​​​രു​​​മാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​െ​ൻ​റ ആ​​​ൾ​​​രൂ​​​പ​​​ങ്ങ​​​ളാ​​​യ​​​ത്. ഫ​​​ണ്ടും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും കോ​​​ർ​​​പ​​​റേ​​​റ്റ് ഒ​​​ത്താ​​​ശ​​​യോ​​​ടെ മാ​​​നേ​​​ജ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് പ്രാ​​​മു​​​ഖ്യം ല​​​ഭി​​​ച്ചു. അ​​​തോ​​​ടൊ​​​പ്പം അ​​​ടി​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലു​​​ള്ള രാ​​​ഷ്​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം തെ​ര​ഞ്ഞെ​​​ടു​​​പ്പ് യ​​​ന്ത്ര സം​​​വി​​​ധാ​​​ന​​​ത്തി​​​െ​ൻ​റ ഭാ​​​ഗ​​ം​മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ങ്ങി. പ​​​ഞ്ചാ​​​യ​​​ത്ത്‌ രാ​​​ജ്‌ സം​​​വി​​​ധാ​​​നം വ​​​ന്ന​​​തോ​​​ടെ അ​​​ടി​​​സ്ഥാ​​​ന​ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള അ​​​ധി​​​കാ​​​ര ഇ​​​ൻ​​​സെ​​​​ൻ​റീ​​​വാ​​​യി മാ​​​റി.

ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ൽ സ്വ​​​ത്വ രാ​​​ഷ്​​ട്രീ​​​യ​​​വും(identity politics) ഗു​​​ണ​​​ഭോ​​​ക്​​തൃ രാ​​​ഷ്​​ട്രീ​​​യ​​​വും (incentive politics ) കോ​​​ർ​​​പ​​​റേ​​​റ്റ് അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​െ​ൻ​റ പ്ര​​​ധാ​​​ന വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യം ഇ​​​ല​​​ക്​​ഷ​​​ൻ മാ​​​നേ​​​ജ്​​മെ​ൻ​റാ​​​യി പ​​​രി​​​ണ​​​മി​​​ച്ചു. അ​​​തി​​​െ​ൻ​റ ഭാ​​​ഗ​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണ മാ​​​ർ​​​ക്ക​​​റ്റി​​​ങ് സം​​​വി​​​ധാ​​​ന​​​ത്തി​​​െ​ൻ​റ ഭാ​​​ഗ​​​മാ​​​യി മാ​​​റി. ഈ ​​​മാ​​​റ്റ​​​ങ്ങ​​​ളെ പെ​​​ട്ടെ​​​ന്ന് സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​വേ​​​ശി​​​പ്പി​​​ച്ചു വി​​​ജ​​​യി​​​ച്ച​​​താ​​​ണ് മോ​​​ദി മോ​​​ഡ​​​ൽ. ഈ ​​​സാ​​​മൂ​​​ഹി​​​ക -രാ​​​ഷ്​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വേ​​​ണം കോ​ൺ​ഗ്ര​​സി​​​െ​ൻ​റ ഭാ​​​വി​​​യെ​​​കു​​​റി​​​ച്ച് വി​​​ഭാ​​​വ​​​നം ചെ​​​യ്യാ​​​ൻ. നൂ​​​റു കൊ​​​ല്ലം മു​​​മ്പ് ഗാ​​​ന്ധി​​​ജി കോ​​​ൺ​​​ഗ്ര​​​സി​​​ൽ സ​​​ജീ​​​വ​മാ​​​കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സ്​ പാ​​​ർ​​​ട്ടി ഇ​​​തി​​​ലും ദു​​​ർ​​​ബ​​​ല​​​മാ​​​യി​​​രു​​​ന്നു. അ​​​ന്ന് 'കോ​​​ൺ​​​ഗ്ര​​​സ്​ മു​​​ക്ത' ഇ​​​ന്ത്യ സ​​ാ​മ്രാ​ജ്യ​​​ത്വ ഭ​​​ര​​​ണ​​​കൂ​​​ട​ത്തി​​​െ​ൻ​റ​​​യും വ​​​ർ​​​ഗീ​​​യ രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​െ​ൻ​റ​​​യും ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്നും തി​​​ക​ച്ചും വ്യ​​​ത്യ​​​സ്ത സാ​​​മൂ​​​ഹി​​​ക -രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്​ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി അ​​​തി​​​നു ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഒ​​​രു പു​​​തി​​​യ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക ധാ​​​ർ​​​മി​ക​​​ത​​​യും നെ​​​ഹ്​​റു​​​വി​​​യ​​​ൻ പ്ര​​​ത്യ​​​യ​ശാ​​​സ്ത്ര ദൃ​​​ഢ​​​ത​​​യും അ​​​ടി​​​സ്ഥാ​​​ന ത​​​ലം തൊ​​​ട്ടു​​​ള്ള ജ​​​നാ​​​യ​​​ത്ത​​​വ​​​ത്​​ക​​​ര​​​ണ​​​വു​​​മാ​​​ണ്.

ഒ​​​രു അ​​​ധി​​​കാ​​​ര ഭ​​​ര​​​ണ പാ​​​ർ​​​ട്ടി എ​​​ന്ന​​​തി​​​ലു​​​പ​​​രി കോ​​​ൺ​​​ഗ്ര​​​സ്​ വീ​​​ണ്ടും ഒ​​​രു ദേ​​​ശീ​​​യ ജ​​​നാ​​​യ​​​ത്ത ബ​​​ഹു​​​ജ​​​ന പ്ര​​​സ്ഥ​​ാ​ന​​​മാ​​​ക​​​ണം. സ​​​മൂ​​​ഹം മാ​​​റി​​​യെ​​​ങ്കി​​​ലേ രാ​​​ഷ്​​ട്രീ​​​യം മാ​​​റു​​​ക​​​യു​​​ള്ളൂ. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ർ​​​ഗീ​​​യ വി​​​വേ​​​ച​​​ന അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ന് ബ​​​ദ​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്​ സ​​​മൂ​​​ഹ​​​ത്തി​​​ൽ നി​​​ര​​​ന്ത​​​രം ഇ​​​ട​​​പെ​​​ടു​​​ന്ന ഒ​​​രു സാ​​​മൂ​​​ഹി​​​ക രാ​​​ഷ്​​ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റ​​​ണം. മാ​​​റി​​​യ വി​​​വ​​​ര -സാ​​​ങ്കേ​​​തി​​​ക മാ​​​ധ്യ​​​മ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​പോ​​​ലും ഏ​​​റ്റ​​​വും പ്ര​​​ധാ​​​നം വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​ള്ള സാ​​​മൂ​​​ഹി​​​ക രാ​​​ഷ്​​ട്രീ​​​യ വി​​​ശ്വാ​​​സ്യ​​​ത നേ​​​ടു​​​ക എ​​​ന്ന​​​താ​​​ണ്.

ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​ൽ കോ​ൺ​ഗ്ര​​സി​നെ വെ​​​റും വോ​​​ട്ടു നോ​​​ക്കി തെ​ര​​​ഞ്ഞെ​​​ടു​​​പ്പ് യ​​​ന്ത്രം എ​​​ന്ന​​​തി​​​ൽ ഉ​​​പ​​​രി​​​യു​​​ള്ള രാ​​​ഷ്​​ട്രീ​​​യ സാ​​​മൂ​​​ഹി​​​ക ഭാ​​​വ​​​ന​​​യും ദ​​​ർ​​​ശ​​​ന​​​വു​​​മു​​​ണ്ടെ​​​ങ്കി​​​ലേ അ​​​ത് സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. എ​​​ന്തി​​​ന് പു​​​തി​​​യ ആ​​​ളു​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ര​​​ണം എ​​​ന്ന് ആ​ർ​​​ജ​​​വ​​​ത്തോ​​​ട് പ​​​റ​​​യാ​​​നു​​​ള്ള രാ​​​ഷ്​​ട്രീ​​​യ -സാ​​​മൂ​​​ഹി​​​ക കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ വേ​​​ണം. അ​​​തു​മാ​​​ത്രം അ​​​ല്ല, സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ്​​പാ​​​ർ​​​ട്ടി​​​യെ​​​യും നേ​​​താ​​​ക്ക​​​ളെ​​​യും കു​​​റി​​​ച്ചു​​​ള്ള സി​​​നി​​​ക്ക​​​ൽ അ​​​വ​​​ജ്ഞ മാ​​​റ്റാ​​​ൻ അ​​​ടി​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും രാ​​​ഷ്​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും യോ​​​ജി​​​പ്പി​​​ച്ചു​​​ള്ള പോ​​​സി​​​റ്റി​​​വ് പൊ​​​ളി​​​റ്റി​​​ക്​​സി​​​ലൂ​​​ടെ​​​യേ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

കോ​ൺ​ഗ്ര​സ്​ കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ സ​​​മാ​​​ന​​​മാ​​​ണ്. അ​​​ടി​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​മ്പു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് അ​​​പ്പു​​​റം പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ല്ല. പാ​​​ർ​​​ട്ടി​​​യി​​​ൽ ആ​​​ളു​​​ക​​​ൾ ചേ​​​രു​​​ന്ന​​​തി​​​െ​ൻ​റ പ്ര​​​ധാ​​​ന ഇ​​​ൻ​​​സെ​​​ൻ​​​റീ​​​വ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​െ​ൻ​റ​​​യും ഭ​​​ര​​​ണ​​​ത്തി​​​െ​ൻ​റ​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​വ് ആ​​​കു​​​ക എ​​​ന്ന​​​ത് മാ​​​ത്ര​​​മാ​​​യി. അ​​​തി​​​നു​​​ള്ള ട്രാ​​​ക്ക് മാ​​​ത്ര​​​മാ​​​യി ഗ്രൂ​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​നം. പാ​​​ർ​​​ട്ടി​​​യി​​​ൽ ഫ​​​ണ്ട് മാ​​​നേ​​​ജ​​​ർ​​​മാ​​​രും മാ​​​ധ്യ​​​മ​​ വ​​​ക്താ​​​ക്ക​​​ളും പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ ആ​ശ്രി​ത​​​രും പ്ര​​​ധാ​​​ന​​​മാ​​​യും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ട​​​ന സം​​​വി​​​ധാ​​​നം ക്ഷ​​​യി​​​ച്ചു വി​​​വി​​​ധ നേ​​​താ​​​ക്ക​​​ളു​​​ടെ നെ​​​റ്റ്​​വ​ർ​​​ക്ക് മാ​​​ത്ര​​​മാ​​​യി.

ഈ ​അ​​​വ​​​സ്ഥ​​​ക്ക് മാ​​​റ്റം വ​​​രാ​​​ൻ മു​​​ക​​​ളി​​​ൽ തൊ​​​ട്ട് അ​​​ടി​​​വ​​​രെ മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​ക​​​ണം. ഭ​​​ര​​​ണ-​​​അ​​​ധി​​​കാ​​​ര അ​​​വ​​​സ​​​ര​വാ​​​ദ രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​നു അ​​​പ്പു​​​റം പു​​​തി​​​യ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക​​​ത​​​യും ഉ​​​റ​​​ച്ച പ്ര​​​ത്യ​​​യ​ശാ​​​സ്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളും വേ​​​ണം.

ഇ​​​ന്ത്യ​​​യി​​​ൽ അ​​​ടു​​​ത്ത മു​​​പ്പ​​​തു കൊ​​​ല്ലം എ​​​ന്തു​ത​​​രം രാ​​​ഷ്​​ട്രീ​​​യ​​​മാ​​​ണ് എ​​​ന്ന​​​തി​​​നെ കു​​​റി​​​ച്ച് കൃ​​​ത്യ​​​മാ​​​യി വി​​​ശ​​​ക​​​ല​​​ന​​​വും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും വേ​​​ണം. അ​​​തി​​​നു​​​വേ​​​ണ്ട​​​ത് ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ ജ​​​നാ​​​യ​​​ത്ത​​​വ​​​ത്​​ക​​​ര​​​ണ​​​മാ​​​ണ്. നൂ​​​റു​​​ശ​​​ത​​​മാ​​​നം മ​​​തേ​​​ത​​​ര ജ​​​നാ​​​യ​​​ത്ത പ്ര​​​സ്ഥാ​​​ന​​​മാ​​​ക​​​ണം. അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​ത്തി​​​ന് അ​​​പ്പു​​​റ​​​ത്ത് ചി​​​ന്തി​​​ക്കു​​​ക​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​യും​ചെ​യ്യു​ന്ന​വ​രെ കോ​​​ൺ​​​ഗ്ര​​​സ്​ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ ത​​​ല​​​ത്തി​​​ലും കൊ​​​ണ്ടു​വ​​​ര​​​ണം. കോ​​​ൺ​​​ഗ്ര​​​സ്​ എ​​​ല്ലാ​​​യി​​​ട​​​ത്തും പ​​​ല​​​ത​​​ര​​​മാ​​​യാ​​​ൽ, പ​​​ല​​​ത​​​രം അ​​​വ​​​സ​​​ര​​​വാ​​​ദ അ​​​ധി​​​കാ​​​ര രാ​​​ഷ്​​ട്രീ​​​യ​​​മാ​​​യാ​​​ൽ പാ​​​ർ​​​ട്ടി വീ​​​ണ്ടും ദു​​​ർ​​​ബ​​​ല​​​മാ​​​കും. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ജാ​​​തി -മ​​​ത -ഭാ​​​ഷാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ർ​​​ശ്വ​​​വ​​​ത്​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ശ്വാ​​​സ്യ​​​ത വീ​​​ണ്ടെ​ടു​​​ത്താ​​​ൽ മാ​​​ത്ര​​​മേ കോ​​​ൺ​​​ഗ്ര​​​സി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ രാ​​​ഷ്​​ട്രീ​​​യ ഭാ​​​വി​​​യു​​​ള്ളൂ.

ഒ​​​രു​വ​​​ശ​​​ത്ത്​ കോ​​​ൺ​​​ഗ്ര​​​സി​ൽ​നി​​​ന്ന് പി​​​രി​​​ഞ്ഞു​​​പോ​​​യ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​ഗ്ര​​​സ്, വൈ. ​​​എ​​​സ്‌.​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്, എ​​​ൻ.​സി.​​​പി എ​​​ന്നി​​​വ​​​രെ കോ​​​ൺ​​​ഗ്ര​​​സ്​ പ്ര​​​സ്ഥാ​​​ന​​​ത്തി​​​െ​ൻ​റ​​​യോ മു​​​ന്ന​​​ണി​​​യു​​​ടെ​​​യോ ഭാ​​​ഗ​​​മാ​​​ക്കു​​​ക. മ​​​റു​ഭാ​​​ഗ​​​ത്ത്​​കോ​​​ൺ​​​ഗ്ര​സി​​​ന് മു​​​പ്പ​​​തു കൊ​​​ല്ലം മു​​​മ്പി​​​ൽ ക​​​ണ്ട്​ സാ​​​ക​​​ല്യ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക ദ​​​ർ​​​ശ​​​ന​​​മു​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്.


ഇ​​​രു​​​പ​​​ത്തി​​​ഒ​​​ന്നാം നൂ​​​റ്റാ​​​ണ്ടി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്​​ ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​​​ക​​​ത രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​ത്തി​​​ൽ എ​​​ല്ലാ ത​​​ല​​​ത്തി​​​ലും വീ​​​ണ്ടെ​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഖ​​​ദ​​​ർ ധ​​​രി​​​ക്കു​​​ക, ഗാ​​​ന്ധി​ജ​​​യ​​​ന്തി ആ​​​ഘോ​​​ഷി​​​ക്കു​​​ക, ഗാ​​​ന്ധി സൂ​​​ക്ത​​​ങ്ങ​​​ൾ ഉ​​​രു​​​വി​​​ടു​​​ക എ​​​ന്ന ടോ​​​ക്ക​​​ണി​​​സ​​​ത്തി​​​ന് അ​​​പ്പു​​​റം ഗാ​​​ന്ധി​​​യ​​​ൻ രാ​​​ഷ്​​ട്രീ​​​യ നൈ​​​തി​ക​​​ത അ​​​നു​​​ദി​​​ന രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​ത്തി​​​ൽ കൊ​​​ണ്ടു​വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​രേ​സ​​​മ​​​യം സാ​​​മൂ​​​ഹി​​​ക പ​​​രി​​​വ​​​ർ​​​ത്ത​​​ന പ്ര​​​സ്ഥാ​​​ന​​​വും രാ​​​ഷ്​​ട്രീ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന പ്ര​​​സ്ഥാ​ന​​​വു​​​മാ​​​കാ​​​ൻ ക​​​ഴി​​​യൂ.

തെ​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ​​​യ​​​ത്തു ക​​​തി​​​രി​​​ൽ കൊ​​​ണ്ടു വ​​​ളം ​െവ​​​ച്ചാ​​​ൽ മാ​​​ത്രം കോ​​​ൺ​​​ഗ്ര​​സ്​ തെ​​​ര​െ​​​ഞ്ഞ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കി​​​ല്ല. കോ​​​ൺ​​​ഗ്ര​​​സി​നെ ഒ​​​രു തെ​ര​​​ഞ്ഞെ​​​ടു​​​പ്പ് യ​​​ന്ത്ര​​​മാ​​​യി മാ​​​ത്രം ക​​​ണ്ടാ​​​ൽ അ​​​തി​​​നു സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത തി​​​രി​​​ച്ചു​പി​​​ടി​​​ക്കാ​​​നാ​​​കി​​​ല്ല. നേ​​​താ​​​ക്ക​​​ളെ തെ​ര​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​മ്പോ പി​​​ൻ​​​പോ മാ​​​റ്റി​​​യ​​​തു​കൊ​​​ണ്ടോ കോ​​​സ്മെ​​​റ്റി​​​ക് മാ​​​റ്റ​​​ങ്ങ​​​ൾ​കൊ​​​ണ്ടോ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല.

ഇ​​​ന്ത്യ​​​യി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും അ​​​ടി​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ല​​​ക്ഷ​​​ക്ക​ണ​​​ക്കി​​​ന് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ ചേ​​​ർ​​​ന്നെ​​​ങ്കി​​​ലേ കോ​​​ൺ​​​ഗ്ര​​​സ്​ അ​​​ടി​​​ത്ത​​​ട്ടി​​​ൽ സ​​​ജീ​​​വ​​​മാ​​​കു​​​ക​​​യു​​​ള്ളൂ. അ​​​ടി​​​ത്ത​​​ട്ടി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ്​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൂ​​​ടെ നി​​​ർ​​​ത്തി നേ​​​തൃ​​​ത്വ ഗു​​​ണ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് സ്വ​​​ത​​​ന്ത്ര​​​മാ​​​യി നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്ക് വ​​​ള​​​രാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ലേ കോ​​​ൺ​​​ഗ്ര​​​സ്​ പ്ര​​​സ്ഥാ​​​നം വ​​​ള​​​രു​​​ക​​​യു​​​ള്ളൂ.


കോ​​​ൺ​​​ഗ്ര​​​സി​​​ന് ത​​​ല​​​മു​​​റ​മാ​​​റ്റം വ​​​രേ​​​ണ്ട​​​ത് ആ​​​ശ​​​യ -ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ വീ​​​ണ്ടെ​​​ടു​​​പ്പി​​​ലും അ​​​തു​പോ​​​ലെ ജ​​​നാ​​​യ​​​ത്ത​​​വ​​​ത്​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യു​മേ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. കൂ​​​ട്ടാ​​​യ നേ​​​തൃ​​​ത്വ​​​വും രാ​​​ഷ്​​ട്രീ​​​യ സ​​​ത്യ​സ​​​ന്ധ​​​ത​​​യും വേ​​​ണം. നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ള്ള​​​വ​​​ർ​​​ക്ക് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലും വെ​​​ളി​​​യി​​​ലും അ​​​കൗ​​​ണ്ട​​​ബി​​​ലി​​​റ്റി വേ​​​ണം.

ഇ​​​ന്ത്യ 2050ൽ ​എ​​​ന്താ​​​യി​​​രി​​​ക്കും എ​​​ന്താ​​​യി​​​രി​​​ക്ക​​​ണം എ​​​ന്ന സാ​​​ക​​​ല്യ ദ​​​ർ​​​ശ​​​ന​​​വും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും രാ​​​ഷ്​​ട്രീ​​​യ പ്ര​​​യോ​​​ഗ​​​ത്തി​​​ൽ കൊ​​​ണ്ടു​വ​​​ന്ന്​ അ​​​ഞ്ചു കൊ​​​ല്ലം ക​​​ഠി​​​ന പ​​​രി​​​ശ്ര​​​മം ചെ​​​യ്​​ത്​ പ​​​ത്തു ല​​​ക്ഷം പു​​​തി​​​യ പൗ​​​ര​​​ന്മാ​​​രെ, യു​​​വാ​​​ക്ക​​​ളെ കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ വീ​​​ണ്ടും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ന​ൽ കോ​ൺ​ഗ്ര​സ്​ ഇ​​​ന്ത്യ​​​യി​​​ലെ സ​​​മൂ​​​ഹ​​​ത്തെ​​​യും രാ​​​ഷ്​​ട്രീ​​​യ​​​ത്തെ​​​യും മാ​​​റ്റാ​​​ൻ പ്രാ​​​പ്തി​​​യു​​​ള്ള ബ​​​ഹു​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​മാ​​​കും.

Show More expand_more
News Summary - On the future of the indian national Congress