Begin typing your search above and press return to search.
proflie-avatar
Login

ഒ​ളി​ച്ചു​വെ​ച്ച വീ​ര​മൃ​ത്യു

ഒ​ളി​ച്ചു​വെ​ച്ച   വീ​ര​മൃ​ത്യു
cancel

പാ​ർ​ല​മെ​ന്റി​ൽ സ​ർ​ക്കാ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വേ​റെ വ​സ്തു​താ​പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത​വി​ധം കൃ​ത്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ന​മ്മ​ൾ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ​യി​ടെ മോ​ദി​സ​ർ​ക്കാ​ർ ത​ന്നെ പു​റ​ത്തു​വി​ട്ട ഒ​രു വാ​ർ​ത്ത, മു​മ്പ് പാ​ർ​ല​മെ​ന്റി​ൽ ചെ​യ്ത പ്ര​സ്താ​വ​ന​യു​ടെ തി​രു​ത്തുകൂ​ടി​യാ​ണ്. 2025 മേ​യി​ൽ ന​ട​ന്ന ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ ഇ​ന്ത്യ​യി​ലും പാ​കി​സ്താ​നി​ലും വ്യാ​ജ​വാ​ർ​ത്ത​ക​ളു​ടെ പ്ര​ള​യ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്കാ​ല​ത്ത് പ്ര​ച​രി​ച്ച പോ​സ്റ്റു​ക​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും ക​ള്ള​മാ​യി​രു​ന്നു എ​ന്ന...

Your Subscription Supports Independent Journalism

View Plans

പാ​ർ​ല​മെ​ന്റി​ൽ സ​ർ​ക്കാ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വേ​റെ വ​സ്തു​താ​പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത​വി​ധം കൃ​ത്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ന​മ്മ​ൾ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ​യി​ടെ മോ​ദി​സ​ർ​ക്കാ​ർ ത​ന്നെ പു​റ​ത്തു​വി​ട്ട ഒ​രു വാ​ർ​ത്ത, മു​മ്പ് പാ​ർ​ല​മെ​ന്റി​ൽ ചെ​യ്ത പ്ര​സ്താ​വ​ന​യു​ടെ തി​രു​ത്തുകൂ​ടി​യാ​ണ്.

2025 മേ​യി​ൽ ന​ട​ന്ന ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ ഇ​ന്ത്യ​യി​ലും പാ​കി​സ്താ​നി​ലും വ്യാ​ജ​വാ​ർ​ത്ത​ക​ളു​ടെ പ്ര​ള​യ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്കാ​ല​ത്ത് പ്ര​ച​രി​ച്ച പോ​സ്റ്റു​ക​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും ക​ള്ള​മാ​യി​രു​ന്നു എ​ന്ന ഫാ​ക്ട് ചെ​ക്കി​ങ് സൈ​റ്റാ​യ ബൂം ​ലൈ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​രു​പ​ക്ഷ​ത്തും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കും വ്യാ​ജ​മാ​യി​രു​ന്നു. പാ​ക് പ്ര​ചാ​ര​ണ​ങ്ങ​ളി​​ലെ വ്യാ​ജം ഇ​ന്ത്യ​യി​ലെ ഔ​​ദ്യോ​ഗി​ക സം​വി​ധാ​ന​മാ​യ പി.​ഐ.​ബി ഫാ​ക്ട് ചെ​ക്ക് തു​റ​ന്നു​കാ​ട്ടി​യി​രു​ന്നു.

അ​തി​നി​ടെ, ഓ​പ​റേ​ഷ​ൻ സി​ന്ദൂറി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​രാ​രും കൊ​ല്ല​​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് 2025 ജൂ​ലൈ 28ന് ​ലോ​ക്സ​ഭ​യി​ൽ പ്ര​സ്താ​വ​ന ചെ​യ്തു. ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ്, ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ലെ ആ​റ് ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​വി​വ​രം യൂ​നി​യ​ൻ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ മ​ന്ത്രി​യു​ടെ ആ ​പ്ര​സ്താ​വ​ന തെ​റ്റാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​ണ്. ഇ​ന്ത്യ​ൻ ‘‘പൈ​ല​റ്റു​ക​ൾ’’ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ് മ​ന്ത്രി അ​ന്ന് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്ന​ത്തെ പ്ര​സ്താ​വ​ന​യി​ൽ പൈ​ല​റ്റു​മാ​രെ​ന്നൊ​ന്നും എ​ടു​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. ചി​ല സ​ത്യ​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ്. അ​വ ഇ​രു​ൾമൂ​ടി​ക്കി​ട​ക്കും – ‘‘മ​ഴ​കൊ​ണ്ടു​മാ​ത്രം മു​ള​യ്ക്കു​ന്ന വി​ത്തു​ക​ളാ’’​യി കാ​ലം വ​സ്തു​താപ​രി​ശോ​ധ​ന ന​ട​ത്തും​ വ​രെ.

ശി​ശു​ഹ​ത്യ-​യു.​എ​ൻ റി​പ്പോ​ർ​ട്ട്

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ​നി​ന്ന് വ​രു​ന്നു മ​റ്റൊ​രു ഫാ​ക്ട് ചെ​ക്ക്. ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ ന​ട​ത്തു​ന്നി​ല്ല, കു​ട്ടി​ക​ളെ ഉ​ന്ന​മി​ട്ട് കൊ​ല്ലു​ന്നി​ല്ല തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​മ്പോ​ഴാ​ണ് തെ​ളി​വു​ക​ൾവെ​ച്ചു​ള്ള ഈ ​വ​സ്തു​താ ക​ഥ​നം.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ (യു.​എ​ൻ) അ​ന്വേ​ഷ​ണ ക​മീഷ​ൻ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ നാ​ലു​കാ​ര്യ​ങ്ങ​ളാ​ണ് എ​ടു​ത്തു​പ​റ​ഞ്ഞ​ത്:

ഒ​ന്ന്, കു​ട്ടി​ക​ൾ മ​റ്റെ​ങ്ങു​മി​ല്ലാ​ത്ത​ത്ര കൂ​ടു​ത​ലാ​യി ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്.

ര​ണ്ട്, ഇ​സ്രാ​യേ​ൽ കു​ട്ടി​ക​ളെ ക​രു​തി​ക്കൂ​ട്ടി ല​ക്ഷ്യ​മി​ടു​ന്നു എ​ന്ന​തി​ന് തെ​ളി​വു​ണ്ട്.

മൂ​ന്ന്, കു​ട്ടി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​സ്രാ​യേ​ൽ പ്ര​ത്യേ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു.

നാ​ല്, കു​ട്ടി​ക​ളെ വെ​റു​തെ ത​ട​വി​ലി​ടു​ന്നു, മ​ർ​ദി​ക്കു​ന്നു, പീ​ഡി​പ്പി​ക്കു​ന്നു.

നൂ​റു​ പേ​ജു​ള്ള ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണ ക​മീഷ​ന്റെ അ​ധ്യ​ക്ഷ​ൻ ഇ​ന്ത്യ​ക്കാ​ര​നാ​യ ജ​സ്റ്റി​സ് ശ്രീ​നി​വാ​സ​ൻ മു​ര​ളീ​ധ​ർ ആ​ണ്. (ഭ​ര​ണ​പ​ക്ഷ നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ത്ത​തി​ന് ഡ​ൽ​ഹി പൊ​ലീ​സി​നെ ശാ​സി​ച്ച മു​ര​ളീ​ധ​റി​നെ രാ​യ്ക്കു​രാ​മാ​നം സ്ഥ​ലം​മാ​റ്റു​ക​യും അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യി​ൽ എ​ത്താ​തെ നോ​ക്കു​ക​യും ചെ​യ്താ​ണ് സ​ർ​ക്കാ​ർ പ​ക​രം​വീ​ട്ടി​യ​ത്.

ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ചെ​യ്യു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്ന യു.​എ​ന്നി​ന്റെ മു​ൻ ക​ണ്ടെ​ത്ത​ൽ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​പ​റ​യു​ന്നു​മു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം സൃ​ഷ്ടി​ച്ചെ​ടു​ത്ത വ്യാ​ജ ആ​ഖ്യാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​തു​ട​ങ്ങി. യു.​എ​ൻ ക​മീ​ഷ​ൻ പ​രാ​മ​ർ​ശി​ച്ച ‘‘വം​ശ​ഹ​ത്യ’’ (ജ​ന​സൈ​ഡ്) എ​ന്ന വാ​ക്കി​ന് അ​വ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്കും ഇ​തോ​ടെ അ​സാ​ധു​വാ​കുക​യാ​ണ്.

ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധ​​പ്പെ​ടു​ത്തി ‘‘ജ​ന​സൈ​ഡ്’’, ‘‘ഓ​ക്യു​പേ​ഷ​ൻ ഫോ​ഴ്സ​സ്’’​ അ​ഥ​വാ അ​ധി​നി​വേ​ശ സേ​ന തു​ട​ങ്ങി​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ അ​രു​തെ​ന്ന് ന്യൂ​യോ​ർ​ക് ടൈം​സും ബി.​ബി.​സി​യും സ്വ​ന്തം റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണ്. ഏ​താ​യാ​ലും പു​തി​യ യു.​എ​ൻ റി​പ്പോ​ർ​ട്ടി​ന്റെ വാ​ർ​ത്ത​യി​ലെ​ങ്കി​ലും ‘‘ജ​ന​സൈ​ഡ്’’ പ​രാ​മ​ർ​ശി​ക്കാ​ൻ അ​വ നി​ർ​ബ​ന്ധി​ത​രാ​യി.

സ​യ​ണി​സ്റ്റ് സ്വാ​ധീ​നം വ്യാ​പ​കം

ആ​ഗോ​ള വാ​ർ​ത്താ​ലോ​ക​ത്തെ ഇ​സ്രാ​യേ​ലി സ്വാ​ധീ​നം ഒ​രി​ക്ക​ൽ​കൂ​ടി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​വു​ക​യാ​ണ്. മൂ​ടി​വെ​ച്ച സ​ത്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന മു​റ​ക്ക്, ആ ​മൂ​ടി​വെ​പ്പി​ന് സ​ഹാ​യം ചെ​യ്ത മാ​ധ്യ​മ​ങ്ങ​ളു​ടെ ത​നി​നി​റംകൂ​ടി വെ​ളി​പ്പെ​ടു​ക​യാ​ണ്.

2003 ഒ​ക്ടോ​ബ​ർ 7ന് ​ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി വ്യാ​ജ​ങ്ങ​ൾ നി​റ​ച്ച റി​പ്പോ​ർ​ട്ട് ന്യൂ​യോ​ർ​ക് ടൈം​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ആ ​പ​ത്ര​ത്തി​ന്റെ പ്ര​തിഛാ​യ​ക്കേ​ൽ​പി​ച്ച പ​രി​ക്ക് വ​ലു​താ​ണ്. ആ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ മൂ​ന്നു​പേ​രി​ൽ ഒ​ന്ന്, ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ൽ മു​മ്പ് ജോ​ലി​ചെ​യ്തി​രു​ന്ന (ജേ​ണ​ലി​സ​ത്തി​ൽ മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത) അ​ന​ത് ഷ്വാ​ർ​ട്സ് എ​ന്ന വ​നി​ത​യാ​യി​രു​ന്നു.

പാ​ശ്ചാ​ത്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​സ്രാ​യേ​ലി സ്വാ​ധീ​നം മാ​ത്ര​മ​ല്ല, അ​വ​യി​ൽ ഇ​സ്രാ​യേ​ലി സൈ​നി​ക​രു​ടെ സാ​ന്നി​ധ്യ​വും പു​തി​യ വാ​ർ​ത്ത​യ​ല്ല. 2010ൽ, ​ന്യൂ​യോ​ർ​ക് ടൈം​സി​ന്റെ ജ​റൂ​സ​ലം ബ്യൂ​റോ ചീ​ഫ് ഈ​ഥ​ൻ ബ്രോ​ണ​റു​ടെ മ​ക​ൻ ഇ​​സ്രാ​യേ​ലി സൈ​ന്യ​ത്തി​ൽ അം​ഗ​മാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​രു​ന്നു. ടൈം​സി​ന്റെ ജ​റൂ​സ​ലം ബ്യൂ​റോ വ​ഴി​യാ​ണ് ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ വാ​ർ​ത്ത​ക​ൾ പോ​വു​ക എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ, വാ​ർ​ത്ത​ക​ളി​ൽ വ​ൻ​തോ​തി​ലു​ള്ള ചാ​യ്‍വ് ‘ഫെ​യ​ർ’ (FAIR) പോ​ലു​ള്ള മാ​ധ്യ​മ​നി​രീ​ക്ഷ​ണ സ്ഥാ​പ​നങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ​ക്ഷേ, പ​ത്രം തി​രു​ത്തി​യി​ല്ല. ഏ​റെ​ക്കാ​ലം ബി.​ബി.​സി മി​ഡി​ലീ​സ്റ്റ് മേ​ധാ​വി​യാ​യി​രു​ന്ന റ​ഫി ബെ​ർ​ഗ് ഒ​രു​കാ​ല​ത്ത് മൊ​സാ​ദു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്കു പു​റ​മെ, സി.​എ​ൻ.​എ​ൻ, അ​ത്‍ലാ​ന്റി​ക്, എ​ൻ.​പി.​ആ​ർ, എ.​പി, ടൈം ​മാ​ഗ​സി​ൻ തു​ട​ങ്ങി വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ല​രും ഇ​സ്രാ​യേ​ലി സൈ​ന്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണെ​ന്ന് 2010ൽ ​മാ​ധ്യ​മ​ നി​രീ​ക്ഷ​ക​ർ ക​ണ്ടെ​ത്തി. അ​തി​നു​ശേ​ഷ​വും ആ ​പ്ര​വ​ണ​ത തു​ട​ർ​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​പ്പോ​ൾ മ​റ്റൊ​രു വി​വാ​ദം കൊ​ഴു​ക്കു​ന്നു​ണ്ട്. അ​ത്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ക​മ്മി​റ്റി ടു ​പ്രൊ​ട്ട​ക്ട് ജേ​ണ​ലി​സ്റ്റ്സ്’ (സി.​പി.​ജെ) എ​ന്ന സം​ഘ​ട​ന​യെ​പ്പ​റ്റി​യാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഉ​ന്ന​മി​ട്ട് കൊ​ല്ലു​ന്ന സൈ​ന്യം ഇ​സ്രാ​യേ​ലി​ന്റേ​താ​ണെ​ന്ന് സി.​പി.​ജെ സ്ഥി​രീ​ക​രി​ച്ച​താ​ണ്. ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട ജേ​ണ​ലി​സ്റ്റു​ക​ളു​ടെ​യും ഇ​ത​ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും എ​ണ്ണം അ​വ​ർ കൂ​ട​ക്കൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​റു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രാ​ണെ​ങ്കി​ൽ​പോ​ലും, ഏ​തെ​ങ്കി​ലും സൈ​ന്യ​ത്തി​ലെ അം​ഗംകൂ​ടി​യാ​യി​രി​ക്കെ കൊ​ല്ല​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ അ​വ​രെ ആ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​റി​ല്ല.

2023 ഒ​ക്ടോ​ബ​ർ 7നു​ ശേ​ഷം ഇ​സ്രാ​യേ​ൽ വ​ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ണ്ട പ​ട്ടി​ക​യി​ൽ​നി​ന്ന് ഫ​ല​സ്തീ​ൻ പ​ക്ഷ​ത്തെ എ​ട്ടു​ പേ​രെ ഈ​യി​ടെ സി.​പി.​ജെ നീ​ക്കം​ചെ​യ്തു. ഹ​മാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​രാ​ട്ട​സം​ഘ​ങ്ങ​ളി​ൽ അ​വ​ർ പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണി​ത്.

എ​ന്നാ​ൽ, ഈ ​മാ​ന​ദ​ണ്ഡം ഇ​സ്രാ​യേ​ലി പ​ക്ഷ​ത്തി​ന് ബാ​ധ​ക​മാ​ക്കി​യി​ല്ല എ​ന്ന​താ​ണ് വി​വാ​ദ​ത്തി​ന​ടി​സ്ഥാ​നം. ര​ണ്ട് ഇ​സ്രാ​യേ​ലി ജേ​ണ​ലി​സ്റ്റു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട​ര​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ​റ​യു​ന്ന സി.​പി.​ജെ, അ​വ​ർ ഇ​സ്രാ​യേ​ലി സൈ​ന്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച കാ​ര്യം പ​രി​ഗ​ണി​ച്ചി​ല്ല എ​ന്നാ​ണ് ആ​രോ​പ​ണം. കൊ​ല്ല​പ്പെ​ട്ട​തോ അ​ല്ലാ​ത്ത​തോ ആ​യ ഇ​സ്രാ​യേ​ലി ജേ​ണ​ലി​സ്റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ലി സൈ​ന്യ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്ന​ര​ഡ​സ​നോ​ളം ആ​ളു​ക​ളെ​യെ​ങ്കി​ലും സി.​പി.​ജെ ‘‘ജേ​ണ​ലി​സ്റ്റു​ക​ളു’’​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തി​യ​താ​യി ആ​ക്ടി​വി​സ്റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​രോ​പ​ണം പ​രി​ശോ​ധി​ച്ച് പ​ട്ടി​ക ആ​വ​ശ്യ​മെ​ങ്കി​ൽ തി​രു​ത്തു​മെ​ന്ന് ജൂ​ൺ 25ന് ​സി.​പി.​ജെ അ​റി​യി​ച്ചു.

സി.​പി.​ജെ​യു​ടെ ക​ണ​ക്കി​നെ​ക്കാ​ൾ ഗൗ​ര​വ​മു​ള്ള പ്ര​ശ​്നം അ​ത് സൂ​ചി​പ്പി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. ന്യൂ​യോ​ർ​ക് ടൈം​സും സി.​എ​ൻ.​എ​ന്നും എ.​പി​യും പോ​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലി സൈ​നി​ക​രു​ടെ ആ​ഖ്യാ​ന​ങ്ങ​ൾ വാ​ർ​ത്ത​യാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നാ​ണ​ല്ലോ അ​തി​ന​ർ​ഥം.

മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ

ദ ​ടെ​ലി​ഗ്രാ​ഫ് പ​ത്ര​ത്തി​ന്റെ മു​ൻ എ​ഡി​റ്റ​ർ ആ​ർ. രാ​ജ​ഗോ​പാ​ലി​നെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി; എ​ന്നി​ട്ട് ആ ​കാ​ര​ണം​ പ​റ​ഞ്ഞ് പാ​സ്​​പോ​ർ​ട്ട് നി​ഷേ​ധി​ച്ചു. മ​റ്റൊ​രു മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ സ​മ്രാ​ട്ട് ചൗ​ധ​രി​യു​ടെ പാ​സ്​​പോ​ർ​ട്ട് പി​ടി​ച്ചു​വെ​ച്ച​തും ഈ ​മാ​സ​മാ​ണ്. പൊ​ലീ​സ് പ​രി​ശോ​ധ​ന എ​തി​രാ​ണെ​ന്ന​ത്രെ അ​തി​ന് കാ​ര​ണം പ​റ​ഞ്ഞ​ത്. വോ​ട്ട​ർ​പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്ക​ളി​ക​ൾ പൊ​തു​ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​ണ്. അ​തി​നി​ട​യി​ൽ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്തി​ന്?

സാ​​ങ്കേ​തി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​കാ​മെ​ങ്കി​ലും, യൂ​നി​യ​ൻ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഉ​പ​ദേ​ഷ്ടാ​വാ​യ കാ​ഞ്ച​ൻ ഗു​പ്ത​യു​ടെ ഒ​രു ട്വീ​റ്റ്, ഒ​രു സൂ​ച​ന​യാ​കാം. ടെ​ലി​ഗ്രാ​ഫി​ൽ മു​മ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു ഗു​പ്ത, മോ​ദി സ​ർ​ക്കാ​റി​നെ രാ​ജ​​ഗോ​പാ​ൽ വി​മ​ർ​ശി​ച്ച കാ​ര്യം എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്.

News Summary - When States and Media Control the Truth