Begin typing your search above and press return to search.
proflie-avatar
Login

വിവരാവകാശത്തിന്റെ ബലം തെളിയിച്ചവർ

വിവരാവകാശത്തിന്റെ ബലം   തെളിയിച്ചവർ
cancel

വിവരം മറച്ചുവെച്ച് കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനാണ് യൂനിയൻ സർക്കാർ ശ്രമിച്ചത്. എന്നാൽ, വിവരാവകാശം ഭരണഘടന നൽകിയതാണെന്നും വിവരം ജനങ്ങൾക്ക് നൽകാതിരിക്കുന്നത് ഭരണഘടന ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറഞ്ഞു –ഇലക്ടറൽ ബോണ്ട് പദ്ധതി അപ്പാടെ നിയമവിരുദ്ധമാണ്.ജനപക്ഷത്തു നിന്നുകൊണ്ട് ബോണ്ട് പദ്ധതിയെ ചോദ്യംചെയ്യാനും വർഷങ്ങളോളം കേസ് നടത്താനും മുന്നിൽനിന്ന രണ്ട് പോരാളികളെ മാധ്യമങ്ങൾ എടുത്തുകാട്ടുന്നുണ്ട്: ഒന്ന് മുൻ നാവികസേന കമോഡോർ ലോകേഷ് ബാത്ര. മറ്റൊന്ന് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് പൂനം അഗർവാൾ. ഡൽഹി നോയിഡക്കാരനാണ് ലോകേഷ് ബാത്ര എന്ന 77കാരൻ. നാവികസേനയിലായിരിക്കുമ്പോഴേ അദ്ദേഹം...

Your Subscription Supports Independent Journalism

View Plans
വിവരം മറച്ചുവെച്ച് കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനാണ് യൂനിയൻ സർക്കാർ ശ്രമിച്ചത്. എന്നാൽ, വിവരാവകാശം ഭരണഘടന നൽകിയതാണെന്നും വിവരം ജനങ്ങൾക്ക് നൽകാതിരിക്കുന്നത് ഭരണഘടന ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറഞ്ഞു –ഇലക്ടറൽ ബോണ്ട് പദ്ധതി അപ്പാടെ നിയമവിരുദ്ധമാണ്.

ജനപക്ഷത്തു നിന്നുകൊണ്ട് ബോണ്ട് പദ്ധതിയെ ചോദ്യംചെയ്യാനും വർഷങ്ങളോളം കേസ് നടത്താനും മുന്നിൽനിന്ന രണ്ട് പോരാളികളെ മാധ്യമങ്ങൾ എടുത്തുകാട്ടുന്നുണ്ട്: ഒന്ന് മുൻ നാവികസേന കമോഡോർ ലോകേഷ് ബാത്ര. മറ്റൊന്ന് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് പൂനം അഗർവാൾ.

ഡൽഹി നോയിഡക്കാരനാണ് ലോകേഷ് ബാത്ര എന്ന 77കാരൻ. നാവികസേനയിലായിരിക്കുമ്പോഴേ അദ്ദേഹം ജനസേവന രംഗത്ത് ശ്രദ്ധചെലുത്തിയിരുന്നു. അതിനായി ഒരു ഫയൽ സൂക്ഷിച്ചു. താൽപര്യമുള്ള വിഷയങ്ങൾ അതിൽ കുറിച്ചു. ഭരണരംഗത്തെ സുതാര്യതയും ഭരണകൂടത്തിന് ജനങ്ങളോടുണ്ടാകേണ്ട ഉത്തരവാദിത്തവുമാണ് ഇഷ്ടവിഷയങ്ങൾ.

ഇലക്ടറൽ ബോണ്ട് സമ്പ്രദായം വന്നതോടെ അതിലെ സുതാര്യതയില്ലായ്മ ബാത്രയെ ഉണർത്തി. വിവരാവകാശ (ആർ.ടി.ഐ) നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ച് ഒരുപാട് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ബോണ്ട് പദ്ധതിയോട് റിസർവ് ബാങ്കിന് വിയോജിപ്പായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. അത് മറികടക്കാനാണ് സർക്കാർ റിസർവ് ബാങ്ക് നിയമം ഭേദഗതി ചെയ്തത് എന്നും. ഇലക്ഷൻ കമീഷനും ബോണ്ട് പദ്ധതിയെ എതിർത്തിരുന്നു എന്നും മനസ്സിലാക്കി. ആ തടസ്സം മറികടക്കാൻ ജനപ്രാതിനിധ്യ നിയമവും ആദായ നികുതി നിയമവും സർക്കാർ ഭേദഗതിചെയ്തു.

വർഷങ്ങളെടുത്ത് ബാത്ര ഇലക്ടറൽ ബോണ്ട് പദ്ധതിയെപ്പറ്റി കൂറ്റൻ ഡേറ്റ ശേഖരിച്ചുവെച്ചു. അനേകം അന്വേഷണാത്മക റിപ്പോർട്ടുകൾക്കുള്ള വക ആ ഡേറ്റയിലുണ്ടായിരുന്നു. പല മാധ്യമപ്രവർത്തകരും അത് ഉപയോഗപ്പെടുത്തി. ഈ ഡേറ്റതന്നെയാണ് സുപ്രീംകോടതിയിൽ കേസ് വിജയകരമായി വാദിക്കാൻ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സിനെയും (എ.ഡി.ആർ) അഡ്വ. പ്രശാന്ത് ഭൂഷണിന്റെ സംഘത്തെയും സഹായിച്ചത്. അവരെല്ലാം ബാത്രയുമായി വളരെ അടുത്ത് പ്രവർത്തിച്ചു. ഇനി ‘പി.എം കെയേഴ്സ് ഫണ്ടി’നെയാണത്രെ അദ്ദേഹം നോട്ടമിടുന്നത്.

പൂനം വാങ്ങി, രണ്ടായിരത്തിന്റെ ബോണ്ടുകൾ

വിവരം അധികാരമാണ്. അത് ജനങ്ങളുടേതാണ്. അത് മറച്ചുപിടിക്കുകവഴി സർക്കാർ അധികാരം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. മാധ്യമപ്രവർത്തനം മറച്ചുവെച്ച വിവരം പുറത്തെടുക്കൽകൂടിയാണല്ലോ. മാധ്യമപ്രവർത്തകനല്ലെങ്കിലും ലോകേഷ് ബാത്ര പോരാടിയത് വിവരമെന്ന ആയുധംകൊണ്ടാണ്. അതേസമയം, ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തിലെ അധികാര ദുരുപയോഗ സാധ്യത കണ്ടെത്തിയത് ഒരു മാധ്യമപ്രവർത്തകയാണ്. പേര് പൂനം അഗർവാൾ.

ബോണ്ട് പദ്ധതി കൊണ്ടുവന്ന മുൻ ധനമന്ത്രി (അന്തരിച്ച) അരുൺ ജെയ്റ്റ്ലി അതിന്റെ ഗുണങ്ങൾ വാഴ്ത്തുന്നതിനിടെ പറഞ്ഞു: എസ്.ബി.ഐയിൽനിന്ന് ഒരു കമ്പനി ബോണ്ട് വാങ്ങുന്നു, ഇഷ്ടമുള്ള പാർട്ടിക്ക് കൊടുക്കുന്നു. കമ്പനിയുടെ വാർഷിക കണക്കിൽ ബോണ്ട് വാങ്ങിയത് കാണിച്ചിരിക്കും. അത് ഏതു പാർട്ടിക്ക് കൊടുത്തോ, അവർ ഇലക്ഷൻ കമീഷന് കൊടുക്കുന്ന റിട്ടേൺസിൽ മൊത്തം കിട്ടിയ ബോണ്ട് തുകകളുടെ വിവരമുണ്ടാകും; പക്ഷേ, ഏതു കമ്പനിയിൽനിന്ന് കിട്ടി എന്നുണ്ടാകില്ല; അത് അവരറിയില്ല. അതുകൊണ്ട്, ബാങ്ക് അധികൃതർക്കോ സർക്കാറിനോ ഇലക്ഷൻ കമീഷനോ ഒന്നും ആരെല്ലാം ആർക്കെല്ലാം ഇങ്ങനെ ബോണ്ട് വഴി ഫണ്ട് കൊടുത്തു എന്ന് ഒരിക്കലും അറിയാനാകില്ല.

ഇതായിരുന്നു ജെയ്റ്റ്ലി പറഞ്ഞത്. എന്നാൽ, വസ്തുതയോ? ആരൊക്കെ ഏതൊക്കെ പാർട്ടിക്ക് എത്രയൊക്കെ കൊടുത്തു എന്ന് എസ്.ബി.ഐക്കും അതുവഴി സർക്കാറിനും കൃത്യമായി അറിയാം. ജെയ്റ്റ്ലി പറഞ്ഞ കള്ളം പൊളിച്ചത് പൂനം അഗർവാളാണ് –2018ൽ. ദ ക്വിന്റ് വാർത്ത പോർട്ടലിന്റെ ഇൻവെസ്റ്റിഗേറ്റിവ് വിഭാഗം എഡിറ്ററായിരുന്ന പൂനം നിശ്ചിത എസ്.ബി.ഐ ബാങ്ക് ബ്രാഞ്ചിൽ ചെന്നു. ഇലക്ടറൽ ബോണ്ട് ചോദിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എന്തോ സംശയം.

എന്തിനാണ് ബോണ്ട് വാങ്ങുന്നത് എന്ന ചോദ്യത്തിന്, രാഷ്ട്രീയ പാർട്ടിക്ക് കൊടുക്കാനാണ് എന്ന് മറുപടി കൊടുത്തു. ഒരു വ്യക്തി ബോണ്ട് വാങ്ങാൻ വന്നത് ബാങ്കുകാരിൽ ശങ്കയുണ്ടാക്കി. പക്ഷേ, ബോണ്ട് കൊടുക്കാതെ പറ്റില്ല. അവരുടെ കെ.വൈ.സി വിവരങ്ങൾ ശേഖരിച്ച് പണം സ്വീകരിച്ചശേഷം പൂനം ആവശ്യപ്പെട്ട ആയിരം രൂപയുടെ ബോണ്ട് അവർക്ക് നൽകി.

ക്വിന്റ് എഡിറ്റോറിയൽ ടീമിന് എന്തോ സംശയം തോന്നിയതുകൊണ്ടുതന്നെ ആ ചെക്ക് ‘ട്രൂത്ത് ലാബ്’ ഫോറൻസിക് ലാബിലേക്ക് പരിശോധനക്കയച്ചു. ബോണ്ടിൽ, കണ്ണുകൊണ്ട് കാണാത്തതും അൾട്രാവയലറ്റ് രശ്മിയിൽ കാണാവുന്നതുമായ രഹസ്യ നമ്പർ (മാച്ചിങ് കോഡ്) ഉള്ളതായി ലാബ് കണ്ടെത്തി. ഈ നമ്പർ ഓരോ കടപ്പത്രത്തിനും പ്രത്യേകമുള്ളതാകുമോ? ആണെങ്കിൽ, ഓരോ കടപ്പത്രവും ഏത് പാർട്ടിക്കാണ് കിട്ടിയതെന്ന് കണ്ടെത്താനാകും. സർക്കാറിന്റെ രഹസ്യ നിരീക്ഷണത്തിലാണ് സംഗതി മുഴുവൻ എന്നാകും അതിന്റെ അർഥം.

അതറിയാൻ പൂനം രണ്ടാമതൊരു ബോണ്ട് കൂടി വാങ്ങി. ഈ കടപ്പത്രവും ഫോറൻസിക് പരിശോധനക്ക് നൽകി. അതിന്റെ നമ്പർ വ്യത്യസ്തമായിരുന്നു. അതിനർഥം, സമൂഹത്തിനറിയാത്ത രഹസ്യങ്ങൾ സർക്കാർ നിരീക്ഷിച്ച് അറിഞ്ഞുവെക്കുന്നു എന്നുതന്നെ. ബോണ്ട് വാങ്ങുന്നവരോ അതിന്റെ പണം കൈപ്പറ്റുന്നവരോ തങ്ങൾ ഇങ്ങനെ നിരീക്ഷിക്കപ്പെടുന്ന വിവരം അറിയുന്നില്ലതാനും. ഈ റിപ്പോർട്ട് പുറത്തുവന്ന ശേഷം അധികൃതർ വിശദീകരിച്ചത്, ആ രഹസ്യനമ്പർ ഇലക്ടറൽ ബോണ്ടിന്റെ ഭദ്രതക്ക് വേണ്ടിയുള്ളതാണ് എന്നായിരുന്നു. എന്നാൽ, അരുൺ ജെയ്റ്റ്ലിയുടെ അവകാശം പൊള്ളയാണെന്ന് വരുത്തുന്നതും ആ നമ്പറാണ്. ഇപ്പോൾ സുപ്രീംകോടതിയിലൂടെ കാര്യങ്ങൾ പുറത്തുവരാൻ സഹായകമാകുന്നതും ഇതുവരെ പൂഴ്ത്തിവെച്ച വിവരങ്ങൾതന്നെ.

വിവരം ആയുധമാണ്; ശക്തിയാണ്. അത് ജനങ്ങളിൽനിന്ന് മറച്ചുവെക്കുന്നത് അഴിമതി ഉള്ളതുകൊണ്ടാണ്. സമീപകാലത്തെ വലിയ അഴിമതിക്കഥയാണ് ഇലക്ടറൽ ബോണ്ട്. അത് പുറത്തുകൊണ്ടുവന്നത് പ്രധാനമായും ഡിജിറ്റൽ മാധ്യമങ്ങളാണ്. സാമ്പ്രദായിക മാധ്യമങ്ങൾ അവയുടെ പിറകേ നടക്കേണ്ടിവരുന്നു. കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച രാഷ്ട്രീയ സംഭാവനകളിലെ അഴിമതിയും പുറത്തുകൊണ്ടുവന്നത് ഡിജിറ്റൽ മീഡിയ ആണെന്ന് ഓർക്കുക. സംഭാവനകളായാലും ബോണ്ടായാലും ഫണ്ട് ഈടാക്കുന്നതിന് ഇ.ഡിപോലുള്ള ഏജൻസികളെ സർക്കാർ ഉപയോഗിക്കുന്നതിന്റെ സൂചനകൾകൂടി പുറത്തുവരുന്നു.

മാധ്യമങ്ങൾ –സാമ്പ്രദായിക മാധ്യമങ്ങൾ വിശേഷിച്ചും– ഉണരാൻ സമയമായിരിക്കുന്നു. പുറത്തുവന്ന വിവരങ്ങൾതന്നെ ദിശാസൂചകമാണ്. തുടർവാർത്തകൾ ആവശ്യപ്പെടുന്നുണ്ട് അവ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ കൗതുകവിവരങ്ങൾക്കും മറ്റു പൈങ്കിളിക്കഥകൾക്കും അപ്പുറം ഗൗരവപ്പെട്ട അഴിമതിക്കഥകൾ വാർത്തയാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് മാധ്യമങ്ങളാണ്.

ഇസ്‍ലാമോഫോബിയയോ? അതെന്താണ്?

അന്താരാഷ്ട്ര ദിനങ്ങൾ പ്രധാനപ്പെട്ട വിഷയങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കാനുള്ളവയാണ്. ഐക്യരാഷ്​ട്രസഭ നിശ്ചയിച്ച അന്താരാഷ്ട്ര ദിനങ്ങളിലും മറ്റു ദേശീയദിനങ്ങളിലും പെട്ട പലതും മാധ്യമങ്ങൾ ശ്രദ്ധിക്കാറുണ്ട് –ആചരിക്കാറുമുണ്ട്. വനിതദിനം, അധ്യാപകദിനം, ഭൗമദിനം തുടങ്ങിയവ ഉദാഹരണം.

എന്നാൽ, വർത്തമാനകാലത്തെ ഗൗരവപ്പെട്ട വിഷയങ്ങളിലൊന്നായ ഇസ്‍ലാമോഫോബിയയുടെ കാര്യത്തിൽ ഈ മാധ്യമജാഗ്രത കണ്ടില്ല. ലോകത്തെ മിക്ക സമൂഹങ്ങളിലും കൺമുന്നിൽ പടരുന്ന മനുഷ്യത്വവിരുദ്ധമായ ഈ വിദ്വേഷവിപത്തിനെതിരെ യു.എൻ നിശ്ചയിച്ച ഇസ്‍ലാമോഫോബിയയോട് പൊരുതാനുള്ള ദിനം (International Day to Combat Islamophobia) മാർച്ച് 15ന് ആരുമറിയാതെ കഴിഞ്ഞുപോയി.

മാർച്ച് 8ന് വനിതദിനം മലയാള പത്രങ്ങളേറെയും നെറ്റിപ്പട്ടം (മാസ്റ്റ് ഹെഡ്) മുതൽ ആഘോഷിച്ചു. പേജ്തോറും വിശേഷങ്ങൾ, എഡിറ്റോറിയലും ലേഖനങ്ങളും... എന്നാൽ, തൊട്ടടുത്തയാഴ്ചത്തെ ഇസ്‍ലാം ഭീതി​െക്കതിരായ ദിനത്തിന് ലേഖനവും മാസ്റ്റ് ഹെഡ് സൂചനയും പോയിട്ട് ഒരു പരാമർശംപോലും ഉണ്ടായിരുന്നില്ല. ഇസ്‍ലാം വിദ്വേഷം ഏറ്റവും രൂക്ഷമായ കാലത്താണിത്. ഇസ്‍ലാമോഫോബിയ ഡെസ്കുകളിലും എത്തിയോ?

News Summary - weekly column media scan