Begin typing your search above and press return to search.
proflie-avatar
Login

'ജ​ൻ കീ ​ബാ​ത്​' വേ​ണ്ട; 'മ​ൻ കീ ​ബാ​ത്​' മ​തി

ജ​ൻ കീ ​ബാ​ത്​ വേ​ണ്ട; മ​ൻ കീ ​ബാ​ത്​ മ​തി
cancel
camera_alt

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി

മാധ്യമരംഗത്തെ സൂക്ഷ്​മമായ സ്​കാനിംഗിന്​ വിധേയമാക്കുന്ന പംക്​തി. മീഡിയയിലെ തെറ്റുകളും അപചയങ്ങളും ചൂണ്ടിക്കാട്ടി, പ്രമുഖ മാധ്യമ പ്രവർത്തകനായ യാസീൻ അശ്​റഫ്​ ആഴ്​ചപ്പതിപ്പിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കോളത്തിൽനിന്ന്​.


കോ​ൺ​ഗ്ര​സ്​ മു​ക്​​ത ഭാ​ര​ത​വും പ്ര​തി​പ​ക്ഷ​ മു​ക്​​ത ഭാ​ര​ത​വും ആ​രു​ടെ അ​ജ​ണ്ട​യാ​ണ്​? ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി​യു​ടേ​തോ അ​തോ പ​ത്ര​ങ്ങ​ളു​ടേ​തോ? പ്ര​തി​പ​ക്ഷ​ത്തെ ശ​ബ്​​ദം കേ​ൾ​പ്പി​ക്കാ​തി​രി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്നു​ണ്ടോ?

മേ​യ്​ 28ന്​ ​രാ​ഹു​ൽ ഗാ​ന്ധി ഒ​രു വെ​ർ​ച്വ​ൽ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി. 30ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​​ മോ​ദി മാ​സാ​ന്ത 'മ​ൻ കീ ​ബാ​ത്​' പ്ര​ക്ഷേ​പ​ണ​വും ന​ട​ത്തി.

29ലെ ​പ​ത്ര​ങ്ങ​ൾ രാ​ഹു​ൽ എ​ന്ന പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​വി​​​െൻറ വാ​ർ​ത്താ സ​മ്മേ​ള​നം പാ​ടേ ത​മ​സ്​​ക​രി​ച്ചി​ല്ല എ​ന്നേ​യു​ള്ളൂ. ഹി​ന്ദു, ടൈം​സ്​ ഓ​ഫ്​ ഇ​ന്ത്യ, ബി​സി​ന​സ്​ സ്​​റ്റാ​ൻ​ഡേ​ഡ്, ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്, ന്യൂ ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്, ഹി​ന്ദു​സ്​​താ​ൻ ടൈം​സ്​ തു​ട​ങ്ങി​യ ഇം​ഗ്ലീ​ഷ്​ പ​ത്ര​ങ്ങ​ളൊ​ന്നും അ​തി​​​െൻറ വാ​ർ​ത്ത ഒ​ന്നാം​പേ​ജി​ൽ കൊ​ടു​ത്തി​ല്ല. ന്യൂ ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ ഏ​ഴാം പേ​ജി​ലാ​ണ്​ അ​ത്​ ചേ​ർ​ത്ത​തെ​ന്നു മാ​ത്ര​മ​ല്ല, കേ​ന്ദ്ര​മ​ന്ത്രി ജാ​​വ​ദേ​ക്ക​റു​ടെ​യും മ​റ്റും പ്ര​തി​ക​ര​ണം കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ആ​ദ്യം ചേ​ർ​ത്തു. ഡെ​ക്കാ​ൻ ക്രോ​ണി​ക്​​ളും അ​തു​ത​ന്നെ ചെ​യ്​​തു -ഒ​ന്നാം പേ​ജി​ലാ​ണെ​ന്നു മാ​ത്രം.

മ​ല​യാ​ള​ത്തി​ൽ ഒ​രു പ​ത്ര​ത്തി​നും അ​ത്​ ഒ​ന്നാം​പേ​ജ്​ വാ​ർ​ത്ത​യാ​യി തോ​ന്നി​യി​ല്ല (കോ​ൺ​ഗ്ര​സ്​ പ​ത്ര​മാ​യ വീ​ക്ഷ​ണം അ​ത്​ പി​ൻ​പേ​ജി​ലാ​ണ്​ ​ചേ​ർ​ത്ത​ത്​; അ​തും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ ഉ​യ​ർ​ത്തി​യ പ്ര​ശ്​​ന​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കാ​തെ വെ​റും പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​മെ​ന്ന രീ​തി​യി​ൽ: ''കോ​വി​ഡ്​ പ്ര​തി​രോ​ധം: കേ​ന്ദ്ര​ത്തി​നും മോ​ദി​ക്കു​മെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി''). മം​ഗ​ളം ജാ​വ​ദേ​ക്ക​റു​ടെ മ​റു​പ​ടി​ക്കു താ​ഴെ​യാ​ണ്​ (പേ​ജ്​ ഏ​ഴ്) രാ​ഹു​ലി​​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ പ്രാ​ധാ​ന്യം കു​റ​ച്ച്​ പ​രാ​മ​ർ​ശി​ച്ച​ത്.

മോ​ദി​യു​ടെ 'മ​ൻ കീ ​ബാ​തി'​​​െൻറ കാ​ര്യ​മോ? പ​ല​രും അ​ത്​ ഒ​ന്നാം​പേ​ജി​ൽ ചേ​ർ​ത്തു (മേയ്​ 31). ന്യൂ​ ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സി​​​െൻറ മു​ൻ​പേ​ജ്​ വാ​ർ​ത്ത​ക്ക്​ ത​ല​ക്കെ​ട്ട്​: ''എ​ത്ര വ​ലി​യ വെ​ല്ലു​വി​ളി​യാ​യാ​ലും ഇ​ന്ത്യ വി​ജ​യി​ക്കും: മോ​ദി''.

മാ​തൃ​ഭൂ​മി​യും കേ​ര​ള​കൗ​മു​ദി​യും രാ​ഹു​ലി​​​െൻറ വാ​ർ​ത്താ​സ​മ്മേ​ള​നം ഒ​ന്നാം​പേ​ജി​ൽ ചേ​ർ​ത്തി​ല്ലെ​ങ്കി​ലും, മോ​ദി​യു​ടെ പ്ര​ഭാ​ഷ​ണ​ത്തി​ന്​ ഒ​ന്നാം പേ​ജി​ൽ ഇ​ടംകൊ​ടു​ത്തു: ''ടീം ​ഇ​ന്ത്യ​യാ​യി പ്ര​വ​ർ​ത്തി​ച്ചു -മോ​ദി'' (മാ​തൃ​ഭൂ​മി); ''ഏ​ഴു വ​ർ​ഷം ടീം ​ഇ​ന്ത്യ: അ​ഭി​മാ​നം പ​ങ്കു​വ​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി'' (കൗ​മു​ദി സൂ​പ്പ​ർ​ലീ​ഡ്).

ജേ​ണ​ലി​സ​ത്തി​​​െൻറ ഏ​തു മാ​നംവെ​ച്ചാ​വും രാ​ഹു​ലി​​​െൻറ പ്ര​സ്​ കോ​ൺ​ഫ​റ​ൻ​സ്​ (അ​തെ, മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച​ത്) അ​വ​ഗ​ണി​ക്കു​ക​യും മോ​ദി​യു​ടെ മാ​മൂ​ൽ പ്ര​ഭാ​ഷ​ണം പൊ​ലി​പ്പി​ക്കു​ക​യും ചെ​യ്​​ത​ത്​?

ഇ​ന്നു​വ​രെ ഒ​രു വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​ത്ത​യാ​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി. 'മ​ൻ കീ ​ബാ​ത്​' പോ​ലു​ള്ള, തി​രി​ച്ചു​ചോ​ദി​ക്കാ​ൻ അ​വ​സ​ര​മി​ല്ലാ​ത്ത പ്ര​ഭാ​ഷ​ണ​ങ്ങ​ളും ട്വീ​റ്റു​ക​ളു​മൊ​ക്കെ​യാ​ണ്​ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന​ത്. രാ​ഹു​ലാ​ക​​ട്ടെ, ചോ​ദ്യ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്നു; ഉ​ത്ത​രം ന​ൽ​കു​ന്നു. അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു​പ​രി​യാ​യി വ​സ്​​ത​ുത​ക​ൾ നി​ര​ത്തു​ന്നു.

ഉ​ള്ള​ട​ക്ക​ത്തി​​​െൻറ കാ​ര്യ​മോ? ഏ​ഴു വ​ർ​ഷ​ത്തെ ''നേ​ട്ട​ങ്ങ​ൾ'' എ​ന്ന അ​വ​കാ​ശ​വാ​ദം, ചോ​ദ്യ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​തെ, മോ​ദി അ​വ​ത​രി​പ്പി​ക്കു​േ​മ്പാ​ൾ അ​ത്​ വെ​റു​മൊ​രു പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ അ​ഭ്യാ​സം മാ​ത്ര​മാ​വു​ക​യാ​ണ്. നോ​ട്ട്​​നി​രോ​ധ​നവും സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യും അ​വ​കാ​ശ​നി​ഷേ​ധ​ങ്ങ​ളും ജ​നാ​ധി​പ​ത്യ ശോ​ഷ​ണ​വും മാ​ധ്യ​മ​വേ​ട്ട​യു​മെ​ല്ലാം ഏ​ഴു വ​ർ​ഷ​ത്തെ ''നേ​ട്ട​ങ്ങ​ളി​ൽ'' പെ​ടു​മോ എ​ന്ന്​ ചോ​ദി​ക്കാ​ൻ ​മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​വി​ല്ല. എ​ന്നി​ട്ട്, മു​ന്നി​ലേ​ക്കി​ട്ടു​ത​രു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വ​ൻ പ്ര​ാധാ​ന്യ​ത്തോ​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്യേ​ണ്ടി​വ​രു​േ​മ്പാ​ൾ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​റി​​​െൻറ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ മാ​ത്ര​മാ​വു​കയ​ല്ലേ?

അ​തേ​സ​മ​യം രാ​ഹു​ൽ​ഗാ​ന്ധി ജ​ന​പ​ക്ഷ​ത്തുനി​ന്നു​കൊ​ണ്ട്​ രാ​ജ്യ​ത്തി​​​െൻറ പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും മോ​ദി​യു​ടെ വീ​ഴ്​​ച​ക​ൾ എ​ണ്ണി​പ്പ​റ​യു​ക​യും ചെ​യ​്​തു. പ്ര​ധാ​ന​മ​ന്ത്രി വെ​റും ''ഇ​വ​ൻ​റ്​ മാ​നേ​ജ​രാ​യി'' എ​ന്ന പ​രാ​മ​ർ​ശം മാ​ത്രം എ​ടു​ത്തു​ചേ​ർ​ത്ത പ​ത്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​​​െൻറ വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​​​െൻറ മ​ർ​മം, കൃ​ത്യ​സ​മ​യ​ത്ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും നി​ര​ന്ത​രം ഓ​ർ​മി​പ്പി​ച്ചി​ട്ടും സ​ർ​ക്കാ​ർ അ​ലം​ഭാ​വം പു​ല​ർ​ത്തി​യ​തു​മൂ​ലം രോ​ഗ​വും മ​ര​ണ​വും വ​ർ​ധി​ച്ച​തി​െ​നപ്പ​റ്റി​യാ​ണ്.

2020 ഫെ​ബ്രു​വ​രി​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു: ''കോ​വി​ഡ്​ ജ​ന​ങ്ങ​ൾ​ക്കും സ​മ്പ​ദ്​​രം​ഗ​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. സ​ർ​ക്കാ​ർ അ​തി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.'' 2020 മാ​ർ​ച്ച്​ 17ന്​ ​രാ​ഹു​ൽ: ''വ​രാ​നി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക​ത്ത​ക​ർ​ച്ച​ക്കെ​തി​രെ മു​ന്നൊ​രു​ക്കം വേ​ണം.'' 2020 ആ​ഗ​സ്​​റ്റ്​ 14ന്​ ​വീ​ണ്ടും രാ​ഹ​ു​ൽ: ''അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം ഒ​രു വാ​ക്​​സി​ൻ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്ത​ണം. ല​ഭ്യ​ത​യും വി​ല​യും വി​ത​ര​ണ​വും ശ​രി​​യാ​ക്ക​ണം.''

പ​ക്ഷേ, പാ​ത്രം​കൊ​ട്ട​ലും വി​ള​ക്ക്​ ​െത​ളി​ക്ക​ലു​മൊ​ക്കെ​യാ​യി ലോ​ക്​​ഡൗ​ൺ കാ​ല​വും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളും കേ​ന്ദ്രം പാ​ഴാ​ക്കി. ഇ​ക്കൊ​ല്ലം ഫെ​ബ്രു​വ​രി 17ന്​ ​രാ​ഹു​ൽ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യെ​ത്തി: ''കോ​വി​ഡ്​ പോ​യി​ട്ടി​ല്ല. സൂ​ക്ഷി​ക്ക​ണം.''

​പ​ക്ഷേ, ജ​നു​വ​രി 28ന്​ ​പ്ര​ധാ​ന​മ​ന്ത്രി ലോ​ക​ത്തി​നു മു​മ്പാ​കെ അ​വ​കാ​ശ​പ്പെ​ട്ട​ത്, ''ഭൂ​ലോ​ക​ത്തെ ഇ​ന്ത്യ ര​ക്ഷി​ച്ചു'' എ​ന്നാ​യി​രു​ന്നു. മാ​ർ​ച്ച്​ ഏ​ഴി​ന്​ കേ​ന്ദ്ര ആ​േ​രാ​ഗ്യ​മ​ന്ത്രി​യും രാ​ഹു​ലി​​​െൻറ മു​ന്ന​റി​യി​പ്പ്​ പാ​ടേ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട്​ പ​റ​ഞ്ഞു, ''ന​മ്മ​ൾ മ​ഹാ​മാ​രി​യു​ടെ അ​വ​സാ​ന​ ഘ​ട്ട​ത്തി​ലാ​ണെ''​ന്ന്. മാ​ർ​ച്ച്​ 21ന്​ ​പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ കും​ഭ​മേ​ള​യി​ലേ​ക്ക്​ ജ​ന​ങ്ങ​ളെ ക്ഷ​ണി​ച്ചു. മാ​ർ​ച്ച്​ 30ന്​ ​ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ്ടും: ''മ​ഹാ​മാ​രി നി​യ​ന്ത്ര​ണ​വി​ധേ​യം.''

പി​ന്നെ ക​ണ്ട​ത്​ ലോ​ക്​​ഡൗ​ൺ ദു​രി​ത​ത്തെ ക​വ​ച്ചു​വെ​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്​​ച​ക​ൾ- പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ത​ക​ണ​ക്കി​ന്​ മ​നു​ഷ്യ​ർ. സം​സ്​​ക​രി​ക്കാ​ൻ ഇ​ടം​കി​ട്ടാ​തെ ജ​ഡ​ങ്ങ​ൾ. ഗം​ഗ​യി​ൽ ഒ​ഴു​കു​ന്ന കോ​വി​ഡ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ...

ഇ​ന്ന്​ രാ​ഹു​ൽ പ​റ​യു​ന്നു: ഒ​ന്നാം ത​രം​ഗം മു​ൻ​കൂ​ട്ടി കാ​ണാ​നാ​യി​ല്ലെ​ന്ന്​ പ​റ​യാം. പ​ക്ഷേ, ര​ണ്ടാം​ത​രം​ഗ​ത്തെ​പ്പ​റ്റി വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​രോ​ധ​ത്തി​ന്​ മ​തി​യാ​യ ഇ​ട​വേ​ള​യും കി​ട്ടി​യി​രു​ന്നു. എ​ന്നി​ട്ടും ഒ​ന്നും ചെ​യ്യാ​തി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കാ​ണ്​ ഈ ​മ​ര​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. അ​ദ്ദേ​ഹം ഇ​പ്പോ​ഴും സ്വ​ന്തം പ്ര​തിച്ഛ​ായ​യെ​പ്പ​റ്റി മാ​ത്ര​മാ​ണ്​ വേ​വ​ലാ​തി​പ്പെ​ടു​ന്ന​ത്. ചെ​യ്യേ​ണ്ട​തൊ​ന്നു​മ​ല്ല അ​ദ്ദേ​ഹം ചെ​യ്​​തു​കൊ​ണ്ടി​രുന്ന​ത്. നേ​താ​വാ​ണെ​ന്ന്​ തെ​ളി​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.

വാ​സ്​​ത​വ​ത്തി​ൽ, ഈ ​പ്ര​തിച്ഛാ​യ വ​ള​ർ​ത്ത​ലി​ന്​ മാ​ധ്യ​മ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളാ​യി നി​ന്നു​കൊ​ടു​ക്കു​ന്നി​ല്ലേ? കോ​വി​ഡി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​റി​വു​കേ​ടി​​​െൻറ ഉ​ത്സ​വ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ പ്രാ​ധാ​ന്യ​ത്തി​​​െൻറ പ​കു​തി​യെ​ങ്കി​ലും അ​തി​നെ​ക്കു​റി​ച്ച ഗൗ​ര​വ​പ്പെ​ട്ട താ​ക്കീ​തു​ക​ൾ​ക്ക്​ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ!

വാ​ർ​ത്താ​പ്രാ​ധാ​ന്യ​ത്തി​​​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ൾപോ​ലും ലം​ഘി​ക്ക​പ്പെ​ടു​ന്ന​തി​​​െൻറ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ മോ​ദി​യു​ടെ 'മ​ൻ കീ ​ബാ​തി'​ന്​ അ​മി​ത പ്രാ​മു​ഖ്യം ന​ൽ​കി​യ​തും രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വാ​ർ​ത്താസ​മ്മേ​ള​നം അ​വ​ഗ​ണി​ച്ച​തും. ഒ​രു ജീ​വ​ന്മ​ര​ണ പ്ര​തി​സ​ന്ധി​ക്ക്​ മു​മ്പി​ൽ​പോ​ലും വ്യ​ക്​​തി​ക​ൾ​ക്കും അ​ധി​കാ​ര​ത്തി​നു​മ​പ്പു​റ​ത്തേ​ക്ക്, യ​ഥാ​ർ​ഥ പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ മ​ടി​ക്കു​ന്നു.

അ​ഭി​മു​ഖ​ത്തി​ൽ വാ​ർ​ക്കു​ന്ന​ത്​

ഫ​ല​സ്​​തീ​നി​ൽ കു​രു​തി​ക​ൾ​ക്ക്​ ത​ൽ​ക്കാ​ലം ശ​മ​ന​മാ​യി. എ​ന്നാ​ൽ മാ​ധ്യ​മ​രം​ഗ​ത്ത്​ ഫ​ല​സ്​​തീ​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ല​ക്കു​ന്നി​ല്ല.

മേ​യ്​ 25ന്​ ​ദീ​പി​ക പ​ത്രം എ​ഡി​റ്റ്​ പേ​ജി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ഒ​രു അ​ഭി​മു​ഖം വി​ഷ​യ​ത്തി​​​െൻറ മ​ർ​മം മാ​റ്റു​ന്ന​തി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്​്. ''ഇ​സ്രാ​യേ​ലി​ൽ സ​മാ​ധാ​നം സ്​​ഥാ​പി​ത​മാ​ക​ണ​മെ​ങ്കി​ൽ'' എ​ന്ന ത​ല​ക്കെ​ട്ടി​നു​കീ​ഴി​ലാ​ണ്, ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും.

ഹാരറ്റ്​സ്​ എന്ന ഇസ്രായേലി പത്രത്തി​െൻറ ഹീ​​ബ്രൂ പതിപ്പ്​ (മേയ്​ 27) ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട 67 ഫലസ്​തീൻ കുഞ്ഞുങ്ങളുടെ ഫോ​ട്ടോകൾ ഒന്നാംപേജിൽ ചേർത്തു. സയണിസ്​റ്റ്​ ക്രൂരതക്കെതിരായ ഇത്തരം നീക്കം ഇതാദ്യം. ന്യൂയോർക്​ ടൈംസും കൊല്ലപ്പെട്ട ഫലസ്​തീനി കുട്ടികളെപ്പറ്റി പ്രത്യേക റിപ്പോർട്ട്​ കൊടുത്തു

​ഹെ​ബ്രോ​നി​ലെ അ​രി​യേ​ൽ സി​യോ​ണു​മാ​യാ​ണ്​ അ​ഭി​മു​ഖം. അ​ഭി​മു​ഖ​ത്തി​ലെ ഒ​രു ചോ​ദ്യത്തിനു നൽകിയ ഉത്തരം, ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​മെ​ന്ന പ​ശ്ചാ​ത്ത​ലം​പോ​ലും മാ​യ്​​ച്ചു​ക​ള​യു​ന്ന​താ​ണ്. ഫ​ല​സ്​​തീ​നി​ലെ സം​ഘ​ട​ന​ക​ളാ​യ അ​ൽ​ഫ​ത​ഹും ഹ​മാ​സും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ പാ​വം ഇ​സ്രാ​യേ​ൽ ഇ​ര​യാ​വു​ക​യാ​ണ​ത്രെ.

''സം​ഘ​ർ​ഷ​ത്ത​ി​െ​ൻ​റ മൂ​ല​കാ​ര​ണം ഹ​മാ​സും ഫ​ത്താ​യും ത​മ്മി​ലു​ള്ള മൂ​പ്പി​ള​മ​ത്ത​ർ​ക്ക​മാ​ണ്​'' പോ​ലും. ആ​ർ​ക്കാ​ണ്​ ഇ​സ്രാ​യേ​ലി​ന്​ കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ ഫ​ല​സ്​​തീ​നി​ലെ ഈ ​സം​ഘ​ട​ന​ക​ൾ എ​ന്നും ഈ ​മ​ത്സ​ര​ത്തി​​​െൻറ ഇ​ര​യാ​ണ്​ ഇ​സ്രാ​യേ​ൽ എ​ന്നു​മാ​ണ്​ സി​യോ​ൺ പ​റ​യു​ന്ന​ത്.

ഇ​സ്രാ​യേ​ലി, യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ൾ​പോ​ലും ച​രി​ത്ര​ത്തി​ലെ ഏ​റ്റവും വ​ലി​യ അ​ധി​നി​വേ​ശ​ത്തെ​ ഇ​ത്ര വെ​ടി​പ്പാ​യി ത​മ​സ്​​ക​രി​ച്ചി​ട്ടി​ല്ല.

ദീ​പി​ക ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന​ത്തെ വ​ർ​ഗീ​യ​മാ​യി ഫ്രെ​യിം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഫ​ല​സ്​​തീ​ൻ ഒ​രു മ​ത, സാ​മു​ദാ​യി​ക വി​ഷ​യ​മ​ല്ല. സാ​മു​ദാ​യി​ക​ത​യും വി​ഭാ​ഗീ​യ​ത​യും അ​ടി​സ്​​ഥാ​ന​മാ​ക്കു​ന്ന ഇ​സ്രാ​യേ​ൽ എ​ന്ന മ​ത​രാ​ഷ്​​ട്ര​ത്തി​ൽ​നി​ന്ന്​ ഏ​റെ ഭി​ന്ന​മാ​ണ്​ ഫ​ല​സ്​​തീ​ൻ. ഇ​സ്രാ​യേ​ലി​​​െൻറ സ​യ​ണി​സ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രി​ൽ മു​സ്​​ലിം​ക​ളും ക്രി​സ്​​ത്യാ​നി​ക​ളും ജൂ​ത​രു​മു​ണ്ട്. ഇ​സ്രാ​യേ​ലി വം​ശീ​യ​ത​യെ​യും അ​ധി​നി​വേ​ശ സം​സ്​​കാ​ര​ത്തെ​യും ഏ​റ്റ​വും ശ​ക്​​ത​മാ​യി എ​തി​ർ​ക്കു​ന്ന ഡോ. ​നോ​ർ​മ​ൻ ഫി​ങ്ക​ൽ​​സ്​​റ്റൈ​ൻ ജൂ​ത​വം​ശ​ജ​നാ​ണ്. എ​മി​ലി വൈ​ൽ​ഡ​ർ എ​ന്ന യു​വ ജേ​ണ​ലി​സ്​​റ്റ്​ (ജൂ​തവം​ശ​ജ) ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തെ എ​തി​ർ​ത്ത​തി​ന്​ എ.​പി വാ​ർ​ത്താ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട​പ്പെ​ട്ട​ത്​ ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്.

ഇ​സ്രാ​യേ​ലി​​​െൻറ യു​ദ്ധ​ക്കു​റ്റ​ങ്ങ​ളും അ​പ്പാ​ർ​ത്തൈ​റ്റും യു.​എ​ൻ അ​ട​ക്കം തി​രി​ച്ച​റി​യു​േ​മ്പാ​ൾ ദീ​പി​ക അ​തെ​ല്ലാം മ​റ​ച്ചു​െ​വ​ക്കു​ന്നു. ''ഇ​സ്രാ​യേ​ലി​ലെ അ​റ​ബി​ക​ൾ സം​തൃ​പ്​​ത​രാ​ണോ'' എ​ന്ന ചോ​ദ്യ​ത്തി​നു കൊ​ടു​ത്ത ഉ​ത്ത​രം വ​ർ​ഗീ​യ മു​ൻ​വി​ധി​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്​: ''അ​മു​സ്​​ലിം​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ഒ​രു മു​സ്​​ലി​മി​നും സം​തൃ​പ്​​തി അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല. അ​താ​ണ്​ മു​സ്​​ലിം മ​നഃ​സ്​​ഥി​തി എ​ന്നാ​ണ്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്​'' ഇ​താ​ണ്​ മ​റു​പ​ടി!

ഈ ​അ​ഭി​മു​ഖം അ​റി​വ്​ പ​ക​രു​ന്നി​ല്ല. അ​ങ്ങ​നെ ഉ​ദ്ദേ​ശി​ച്ചി​ട്ടു​മി​ല്ല എ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്. ഇ​ന്ന്​ പ്ര​ച​രി​പ്പി​ക്കപ്പെ​​ടു​ന്ന ചി​ല വാ​ർ​പ്പു മാ​തൃ​ക​ക​ൾ​ക്ക്​ ഏ​താ​യാ​ലും ഇ​ത്​ ബ​ലം കൂ​ട്ടു​ന്നു​ണ്ട്.

Show More expand_more
News Summary - no more jan ki bath, need just man ki bath