Begin typing your search above and press return to search.
proflie-avatar
Login

അക്രമമല്ല പ്രശ്നം, അതിന്റെ വാർത്തയാണ്

അക്രമമല്ല പ്രശ്നം, അതിന്റെ വാർത്തയാണ്
cancel

മാധ്യമപ്രവർത്തനത്തിനുമേൽ അധികാരികളുടെ കടിഞ്ഞാൺ മുറുകുകയാണ്. നിയന്ത്രണങ്ങൾ ദിവസന്തോറും കൂടിവരുന്നു; ആക്രമണങ്ങളും. ഇതിനെല്ലാം അധികാരികളുടെ മൗനാനുവാദം -ചിലപ്പോൾ നിർദേശംതന്നെ -ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമനിയന്ത്രണം ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയെ ആക്ഷേപിച്ചവരുടെ ഭരണത്തിൽ, അന്നത്തെക്കാൾ മാരകമായ അടിച്ചമർത്തലാണ് നടക്കുന്നത് -കേസായും നിയന്ത്രണച്ചട്ടങ്ങളായും ആൾക്കൂട്ടങ്ങളെ കയറൂരിവിടുന്ന പുതിയ രീതിയായും. അതിക്രമവും അഴിമതിയും നടക്കുന്നതല്ല, അവ റിപ്പോർട്ട് ചെയ്യുന്നതാണ് വലിയ തെറ്റായി ഭരണകൂടങ്ങൾ കാണുന്നത്. ഉത്തർപ്രദേശിലെ ഹാഥ്റസിൽ പെൺകുട്ടിയെ...

Your Subscription Supports Independent Journalism

View Plans

മാധ്യമപ്രവർത്തനത്തിനുമേൽ അധികാരികളുടെ കടിഞ്ഞാൺ മുറുകുകയാണ്. നിയന്ത്രണങ്ങൾ ദിവസന്തോറും കൂടിവരുന്നു; ആക്രമണങ്ങളും. ഇതിനെല്ലാം അധികാരികളുടെ മൗനാനുവാദം -ചിലപ്പോൾ നിർദേശംതന്നെ -ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമനിയന്ത്രണം ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയെ ആക്ഷേപിച്ചവരുടെ ഭരണത്തിൽ, അന്നത്തെക്കാൾ മാരകമായ അടിച്ചമർത്തലാണ് നടക്കുന്നത് -കേസായും നിയന്ത്രണച്ചട്ടങ്ങളായും ആൾക്കൂട്ടങ്ങളെ കയറൂരിവിടുന്ന പുതിയ രീതിയായും.

അതിക്രമവും അഴിമതിയും നടക്കുന്നതല്ല, അവ റിപ്പോർട്ട് ചെയ്യുന്നതാണ് വലിയ തെറ്റായി ഭരണകൂടങ്ങൾ കാണുന്നത്. ഉത്തർപ്രദേശിലെ ഹാഥ്റസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം അന്വേഷിക്കാൻ ചെന്ന സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് രണ്ട് കൊല്ലമാകുന്നു.

അതേ യു.പിയിൽ ഇപ്പോൾ മറ്റൊരു സംഭവം. മാർച്ച് 30ന് നടന്ന 12ാം ക്ലാസ് ബോർഡ് പരീക്ഷ, ചോദ്യക്കടലാസ് ചോർന്നതു കാരണം 24 ജില്ലകളിൽ റദ്ദാക്കി.

വിസ്തരിച്ചുള്ള ആസൂത്രണവും കനത്ത സുരക്ഷയുമുണ്ടായിട്ടും ചോർച്ച തടയാനായില്ല. മൂന്നുലക്ഷത്തോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു; ഫലമുണ്ടായില്ല. പിന്നെയാണ് രസം. ചോദ്യക്കടലാസ് ചോർച്ച റിപ്പോർട്ട് ചെയ്ത മൂന്ന് മാധ്യമപ്രവർത്തകരെ (അജിത്കുമാർ ഓഝ, ദിഗ്‍വിജയ് സിങ്, മനോജ് ഗുപ്ത) പൊലീസ് അറസ്റ്റ് ചെയ്തു.

ബല്ലിയ ജില്ല മസ്ജിട്രേറ്റ് ചോർന്ന ചോദ്യക്കടലാസ് കിട്ടാൻ ഓഝയുടെ സഹായം തേടിയിരുന്നു. ചോദ്യക്കടലാസുകൾ കൈമാറണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു. ചോർന്ന പേപ്പറുകൾ (ഇംഗ്ലീഷ്, സംസ്കൃതം) അദ്ദേഹം ജില്ല മജിസ്ട്രേറ്റിന് വാട്ട്സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. അതിന്റെ പിന്നാലെയായിരുന്നു അറസ്റ്റ്.

തന്നെ വിശ്വാസത്തിലെടുത്തെന്ന് തോന്നിപ്പിച്ചശേഷം ചതിക്കുകയാണ് മജിസ്ട്രേറ്റ് ചെയ്തതെന്ന് ഓഝ പറയുന്നു. ഏതായാലും ചോർച്ചയല്ല, അതിന്റെ വാർത്തയാണ് അധികൃതർക്ക് പ്രശ്നമായതെന്നു വ്യക്തം.

ഡൽഹിക്കടുത്ത ബുരാരിയിൽ നടന്ന 'ഹിന്ദു മഹാപഞ്ചായത്തി'ൽ യതി നരസിംഹാനന്ദ് എന്നയാൾ (ഗാസിയബാദിലെ ഒരു ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും ഹരിദ്വാറിലെ മുസ്‍ലിംവിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുമാണിയാൾ) വീണ്ടും വർഗീയപ്രസംഗം ചെയ്തു. 'മഹാ പഞ്ചായത്ത്' റിപ്പോർട്ട് ചെയ്യാനെത്തിയ നാല് റിപ്പോർട്ടർമാരെ (ഒന്ന് വനിതയാണ്) യോഗത്തിനെത്തിയവർ തെറിവിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.

അക്രമങ്ങളും വിദ്വേഷപ്രസംഗങ്ങളും വാർത്തയിലൂടെ ജനങ്ങളെ അറിയിക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് അക്രമികൾ നടത്തുന്നത്. പലപ്പോഴും പൊലീസ് അവർക്ക് കൂട്ടാകുന്നുമുണ്ട്.

വാർത്തകൾ വിദേശത്തേക്ക്

മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇരയാക്കപ്പെടുമ്പോൾ അത് ഒരുതരം സെൻസർഷിപ്പായി പരിണമിക്കുകയാണ്. അടിയന്തരാവസ്ഥയിൽ സർക്കാറാണ് സെൻസർ ചെയ്തിരുന്നതെങ്കിൽ ഇന്ന് മാധ്യമങ്ങൾ സ്വയം സെൻസർ ചെയ്യുന്നു. അവരെക്കൊണ്ടത് ചെയ്യിക്കാനുള്ള പ്രേരണയാണ് സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ പ്രത്യക്ഷ സെൻസർഷിപ്പിനെക്കാൾ ഫലപ്രദമാണിത്. രാജ്യത്തെ യഥാർഥ പ്രശ്നങ്ങൾ അതേപടി റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന മാധ്യമങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇതിന്റെ ഒരു ഫലം ജനങ്ങൾക്ക് ശരിയായ വിവരം കിട്ടാതെപോകുന്നു എന്നതുതന്നെ. മറ്റൊന്ന്, വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യണമെന്ന ആവേശം ഇപ്പോഴും നിലനിർത്തുന്ന മാധ്യമപ്രവർത്തകർക്ക് കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന സ്വന്തം റിപ്പോർട്ടുകളും വിശകലനങ്ങളും പ്രസിദ്ധപ്പെടുത്താൻ വിദേശമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ്.

ഹിന്ദുസ്താൻ ടൈംസിലും വാഷിങ്ടൺ പോസ്റ്റിലും കോളമെഴുതുന്ന ബർഖ ദത്ത് ഉദാഹരണം. സമീപകാലത്ത് അവർ ഹിന്ദുസ്താൻ ടൈംസിലെഴുതിയ ലേഖനങ്ങൾ ഇതൊക്കെയാണ്: കോവിഡ് കുത്തിവെപ്പ് നിർബന്ധമാക്കണം (ഡിസം. 10, 2021), വിദ്വേഷപ്രസംഗങ്ങൾക്ക് സ്വീകാര്യത നൽകാതിരിക്കുക (ഡിസം. 24), പുതിയ കോവിഡ് തരംഗം (ജനു. 7, 2022), പഞ്ചാബ് തെരഞ്ഞെടുപ്പ് (ജനു. 21), പഞ്ചാബിലെ കോൺഗ്രസ് (ഫെബ്രു. 4), മുസ്‍ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്, ഹിജാബല്ല, വിഷയം (ഫെബ്രു. 18), രാജസ്ഥാനിലെ രണ്ട് സ്ത്രീകളുടെ മരണം (ഏപ്രിൽ 1).

ഇവയിൽ വിദ്വേഷപ്രസംഗങ്ങൾ, ഹിജാബ് എന്നീ ലേഖനങ്ങൾ ഭാഗികമായെങ്കിലും ഭരണകൂട വർഗീയത സൂചിപ്പിക്കുന്നുണ്ടെന്നു പറയാം. അതേസമയം കൂടുതൽ വ്യാപ്തിയുള്ള അസംബ്ലി തെരഞ്ഞെടുപ്പുകളിലെ വർഗീയപക്ഷ വിജയം ബർഖ ദത്ത് വാഷിങ്ടൺ പോസ്റ്റിലാണ് പരാമർശിച്ചത്. (നരേന്ദ്ര മോദി ജയിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ട് -മാർച്ച് 16) എന്ന ലേഖനവും ബംഗളൂരുവിനെ വിദ്വേഷച്ചതുപ്പിലേക്ക് തള്ളുന്നു (ഏപ്രിൽ 7) എന്ന ലേഖനവും ഉദാഹരണം. കോവിഡിനെപ്പറ്റി എഴുതിയതിലും സർക്കാറിനെ തുറന്നെതിർക്കുന്ന ലേഖനം പോസ്റ്റിലാണ് വന്നത്: ''എന്റെ അച്ഛനുപുറമെ, ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന വിശ്വാസംകൂടിയാണ് കോവിഡ് 19ൽ എനിക്ക് നഷ്ടമായത്'' (മേയ് 5, 2021).

വാഷിങ്ടൺ പോസ്റ്റിൽ സ്ഥിരം കോളമെഴുതുന്ന മറ്റൊരു ഇന്ത്യക്കാരിയാണ് റാണ അയ്യൂബ്. തന്റെ ലേഖനങ്ങൾ ഇന്ത്യൻ മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്താത്തതുകൊണ്ടുകൂടിയാണ് താൻ അവ പുറത്തുകൊടുക്കുന്നതെന്ന് അവർ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വാതി ചതുർവേദി ഗൾഫ് ന്യൂസിൽ കോളമിസ്റ്റാണ്. വിദേശമാധ്യമങ്ങളിലൂടെ ഇന്ത്യയെ താറടിക്കുകയാണെന്ന ആരോപണം ഉയർത്തുന്നവരുണ്ട്. എന്നാൽ, ഇവിടത്തെ പരോക്ഷ സെൻസർഷിപ്പ് കാരണം എഴുതാൻ പറ്റാത്തതുകൊണ്ടാണ് വിദേശമാധ്യമങ്ങൾക്ക് നൽകേണ്ടിവരുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

ഒരു ഉദാഹരണംകൂടി: ഇന്ത്യയിൽ വിദ്വേഷ പ്രചാരണവും വിദ്വേഷക്കുറ്റങ്ങളും (hate crimes) ഗണ്യമായി വർധിക്കാൻ തുടങ്ങിയപ്പോൾ ഹിന്ദുസ്താൻ ടൈംസ് എഡിറ്റർ ബോബി ഘോഷ് അത്തരം കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന ഡേറ്റാബേസ് സ്ഥാപിച്ചു, 'ഹേറ്റ് ട്രാക്കർ' (Hate Tracker) എന്നപേരിൽ. എൻ.ഡി.എ അധികാരത്തിലേറിയ 2014 മുതലുള്ള സംഭവങ്ങളാണ് പട്ടികയിൽപെടുത്തിയിരുന്നത്. വൈകാതെ ബോബി ഘോഷ് സ്ഥാനമൊഴിയുകയും സുകുമാരൻ രംഗനാഥൻ സ്ഥാനമേൽക്കുകയും 'ഹേറ്റ് ട്രാക്കർ' പരിപാടി നിർത്തുകയും ചെയ്തു.

അത് 2017ൽ. 2018ൽ 'ഇന്ത്യ സ്പെ ൻഡ്' വെബ്സൈറ്റിന്റെ അനുബന്ധ സൈറ്റ് (factchecker.in) വിദ്വേഷക്കുറ്റങ്ങൾ അടയാളപ്പെടുത്തുന്ന സ്വന്തം പട്ടിക (Hate Crime Watch) തുടങ്ങി. 2009 മുതലുള്ള വർഗീയ അതിക്രമങ്ങളുടെ പട്ടികയാണ് അവർ തയാറാക്കിയത്. മൊത്തം അതിക്രമങ്ങളിൽ 90 ശതമാനവും മോദിസർക്കാർ ഭരണത്തിലേറിയ 2014 മുതലാണ് നടന്നതെന്ന് അതിൽ ചൂണ്ടിക്കാട്ടി. ഇരകൾ മഹാഭൂരിപക്ഷവും മുസ്‍ലിംകളാണെന്നും കുറ്റവാളികൾ ഹിന്ദുത്വപക്ഷക്കാരാണെന്നുംകൂടി അതിൽ വ്യക്തമായി (ഹർഷ് മന്ദറുടെ ലേഖനം, scroll.in, 2018 നവം. 13).


ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അഹിന്ദിക്കാരോട് അമിത് ഷാ. ഒരു ദേശം, ഒരു ഭാഷ. ഏതു ഭാഷയിലായാലും പറയാനുള്ളത് ഒന്നുതന്നെ എന്ന് കാർട്ടൂണിസ്റ്റ് സന്ദീപ് അധ്വര്യു. ''തൊഴിൽ തരൂ'' എന്നാണ് അത്

ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അഹിന്ദിക്കാരോട് അമിത് ഷാ. ഒരു ദേശം, ഒരു ഭാഷ. ഏതു ഭാഷയിലായാലും പറയാനുള്ളത് ഒന്നുതന്നെ എന്ന് കാർട്ടൂണിസ്റ്റ് സന്ദീപ് അധ്വര്യു. ''തൊഴിൽ തരൂ'' എന്നാണ് അത്

2019 സെപ്റ്റംബറിൽ ഈ 'ഹേറ്റ് െക്രെം ട്രാക്കർ' നിലച്ചു. അതിന്റെ ചുമതലക്കാരനായിരുന്ന സമർ ഹലാർങ്കർ രാജിവെച്ചു. 'ഇന്ത്യ സ്പെൻഡ്' ആ പരിപാടി നിർത്തലാക്കുകയായിരുന്നു. വിദ്വേഷക്കുറ്റ പട്ടികക്കൊപ്പം വേറെ രണ്ടും (പശുവിന്റെ േപരിലുള്ള കുറ്റങ്ങളുടെ പട്ടികയും കുട്ടിക്കടത്തുമായി ബന്ധപ്പെട്ട മറ്റൊന്നും) കൂടി നിർത്തലാക്കി.

'ലിഞ്ചിങ്ങി'ന്റെയും പശുക്കുറ്റങ്ങളുടെയും കണക്കുകൾ പാർലമെന്റിൽവെച്ച് ചോദിച്ച എം.പിമാരോട്, അത്തരം കണക്കുകൾ ലഭ്യമല്ല എന്ന് സർക്കാർ മറുപടി കൊടുത്തുവരുമ്പോഴാണ് ഇത്തരം പട്ടികകൾ വെബ്സൈറ്റുകളിൽ വന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവ നിർത്തലാക്കിയതിനു പിന്നിൽ ഔദ്യോഗിക സമ്മർദമുണ്ടെന്ന സംശയമുയർന്നിട്ടുണ്ട്.

എൻ.ഡി.ടി.വിയും സ്വന്തമായി ഒരു പട്ടിക തയാറാക്കിയിരുന്നു: 'വി.ഐ.പി ഹേറ്റ് സ്പീച്ച് ട്രാക്കർ' എന്ന ഈ ലിസ്റ്റിൽ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നീ പ്രമുഖരിൽനിന്ന് 2009 മുതൽ ഉണ്ടായ വർഗീയ, വംശീയ പ്രസ്താവനകളാണ് രേഖപ്പെടുത്തി വന്നത്. മോദിഭരണത്തിൽ വിദ്വേഷപ്രചാരണം യു.പി.എ ഭരണത്തിന്റെ 1130 ശതമാനം വർധിച്ചു എന്ന് അവർ കണ്ടെത്തി -'വി.ഐ.പി വിദ്വേഷ മാരി' വളർത്തുന്നവരിൽ മുൻപന്തിയിൽ ബി.ജെ.പിയാണെന്നും.

ഈ പട്ടികയിൽ ദൈനംദിന അപ്ഡേറ്റിങ് ഇല്ല. മാസങ്ങൾ കൂടുമ്പോഴുള്ള വിശകലനങ്ങളാണ് കാണുക. എങ്കിലും അത് തുടരുന്നുണ്ടെന്ന് കരുതാം (പട്ടികയിൽ അവസാനമായി ചേർത്തത് 2022 ജനുവരി 12ലെ ലേഖനമാണ്).

കണക്കുകൾ നാട്ടിൽ മുക്കുമ്പോൾ അവ പിന്നെ പൊങ്ങുക വിദേശത്താവും. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) എന്ന സ്ഥാപനം 2021 മുതലുള്ള ഇന്ത്യയിലെ വിദ്വേഷക്കുറ്റങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ 'സബ് രംഗ് ഇന്ത്യ' എന്ന വെബ്സൈറ്റ് തയാറാക്കിയ പട്ടികയെ അടിസ്ഥാനമാക്കി അവർ ജനുവരി 4ന് കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തി.

മാധ്യമപ്രവർത്തകർക്ക് ഇവിടെ സ്വാതന്ത്ര്യം കുറയുമ്പോൾ അവർ വിദേശമാധ്യമങ്ങളെ ആശ്രയിക്കും. വിദ്വേഷക്കണക്കുകൾ ഇവിെട പ്രകാശിപ്പിക്കാൻ കഴിയാതെ വരുമ്പോൾ അവ വിദേശമാധ്യമങ്ങളിൽ പ്രകാശിതമാകും.

വസ്തുതകൾക്ക് പുറത്തുവന്നല്ലേ പറ്റൂ!

l

News Summary - madhyamam weekly media scan