Begin typing your search above and press return to search.
proflie-avatar
Login

​നേ​ർ​വ്യാ​ജ​ങ്ങ​ൾ മു​ത​ൽ ക​ള്ള വ്യാ​ജ​ങ്ങ​ൾ വ​രെ

​നേ​ർ​വ്യാ​ജ​ങ്ങ​ൾ മു​ത​ൽ ക​ള്ള വ്യാ​ജ​ങ്ങ​ൾ വ​രെ
cancel
camera_alt

എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ

നി​ഖി​ൽ തോ​മ​സ് ബി.​കോ​മി​ന്റെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ച്ച് എം.​കോം പ്ര​വേ​ശ​നം നേ​ടി​യെ​ന്ന് പ​ത്ര​ങ്ങ​ൾ. പ​ക്ഷേ, ദേ​ശാ​ഭി​മാ​നി​യി​ൽ: ‘‘എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ. ആ​ല​പ്പു​ഴ​യി​ൽ നി​ഖി​ൽ തോ​മ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ​ത് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നാ​ണ്. എ​ന്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത ന​ൽ​കി​യ​ത്. ആ​രെ​ങ്കി​ലും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ണ്ടോ. മു​ഴു​വ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നി​ഖി​ൽ ഹാ​ജ​രാ​ക്കി. പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തൊ​ന്നും വ്യാ​ജ​മ​ല്ല. നി​ഖി​ൽ പ​രീ​ക്ഷ​യെ​ഴു​തി പ​ാസാ​യ​താ​ണ്. മു​ഴു​വ​ൻ രേ​ഖ​ക​ളും നി​യ​മ​പ​ര​മാ​ണെ​ന്നും ആ​ർ​ഷോ പ്ര​തി​ക​രി​ച്ചു....’’

ഇ​തേ ദി​വ​സം, ഇ​തേ പ​ത്ര​ത്തി​ൽ:

‘‘വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എം.​​േ​കാം വി​ദ്യാ​ർ​ഥി നി​ഖി​ൽ തോ​മ​സി​നെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യി കാ​യം​കു​ളം എം.​എ​സ്.​എം കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ... അ​ഡ്മി​ഷ​ൻ ഏ​ജ​ന്റു​മാ​രാ​യി മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ പ​റ​ഞ്ഞു. നി​ഖി​ൽ ഈ ​മാ​ഫി​യ​യി​ൽ ഉ​ൾ​പ്പെ​ട്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം... നി​ഖി​ലി​ന് എ​സ്.​എ​ഫ്.​ഐ ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ആ​ർ​ഷോ പ​റ​ഞ്ഞു...’’

സി.​പി.​എം മു​ഖ​പ​ത്ര​ത്തി​ന്റെ ഓ​ൺ​ലൈ​ൻ​ പ​തി​പ്പി​ൽ ജൂ​ൺ 19ന് ​പോ​സ്റ്റ് ചെ​യ്ത ര​ണ്ട് വാ​ർ​ത്ത​ക​ളി​ൽനി​ന്നു​ള്ള ഭാ​ഗ​ങ്ങ​ളാ​ണി​ത്. നി​ഖി​ലി​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ല്ലാം സാ​ധു​വാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​യാ​ൾ പ്ര​​വേ​ശ​ന മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​ണോ എ​ന്ന​ന്വേ​ഷി​ക്കാ​ൻ പ​റ​യു​ക. നേ​താ​ക്ക​ളു​ടെ​യും കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും ബി​രു​ദ​ങ്ങ​ളു​ടെ​യു​മൊ​ക്കെ വി​ശ്വാ​സ്യ​ത​യാ​ണ് ഇ​വി​ടെ സം​ശ​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്; വാ​ർ​ത്ത​ക​ളു​ടെ​യും.

ബി.​കോം പ​രീ​ക്ഷ തോ​റ്റ​യാ​ളാ​ണ് നി​ഖി​ൽ. പ​ക്ഷേ, ജയി​ച്ച​താ​യി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി എം.​കോ​മി​ന് പ്ര​വേ​ശ​നം നേ​ടി. അ​പ്പോ​ൾ, ‘‘നി​ഖി​ലി​ന്റേ​ത് വ്യാ​ജ ഡി​ഗ്രി​യ​ല്ല, രേ​ഖ​ക​ൾ എ​ല്ലാ നി​യ​മ​പ​രം; മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​ര​ട്ട​ത്താ​പ്പ്:​ പി.​എം. ആ​ർ​ഷോ’’​എ​ന്ന ദേ​ശാ​ഭി​മാ​നി വാ​ർ​ത്ത വ്യാ​ജ​മോ സ​ത്യ​മോ? ആ​ർ​ഷോത​ന്നെ മ​റി​ച്ച് പ​റ​യു​ക​യും ദേ​ശാ​ഭി​മാ​നി അ​തും റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത സ്ഥി​തി​ക്ക് അ​ത് ഇ​പ്പോ​ൾ വ്യാ​ജ വാ​ർ​ത്ത​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യാം. ‘‘നി​ഖി​ലി​ന്റെ എം.​കോം പ്ര​വേ​ശ​നം: കോ​ളേ​ജി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്ന് വി​സി’’​എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​തി​യ വാ​ർ​ത്ത ചെ​യ്ത ദേ​ശാ​ഭി​മാ​നി, പ്ര​വേ​ശ​ന​ത്തി​ൽ ഒ​രു തെ​റ്റു​മി​​െല്ല​ന്ന് ആ​ർ​ഷോ പ​റ​ഞ്ഞ​താ​യി മു​മ്പ് ചെ​യ്ത വാ​ർ​ത്ത​യെ വീ​ഴ്ച​യാ​യി ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടൊ​ന്നു​മി​ല്ല.

കെ.​പി.സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ​തി​രെ പോ​ക്​​സോ കു​റ്റ​മാ​രോ​പി​ച്ച് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്കു പി​ന്നി​ലു​മു​ണ്ട് ഒ​രു ദേ​ശാ​ഭി​മാ​നി സാ​ന്നി​ധ്യം. പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ആ​ കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന സ​മ​യ​ത്ത് സു​ധാ​ക​ര​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ച​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി മ​ജി​സ്ട്രേ​റ്റി​നു​ മു​മ്പാ​കെ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ൽ അ​തു​ണ്ട​​േത്ര.

വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ ഇ​തു​പ​റ​ഞ്ഞ ഗോ​വി​ന്ദ​നോ​ട് റി​പ്പോ​ർ​ട്ട​ർമാ​ർ ചോ​ദി​ച്ചു: മ​ജി​സ്ട്രേ​റ്റി​നു അ​തി​ജീ​വി​ത ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി എ​ങ്ങ​നെ താ​ങ്ക​ള​റി​ഞ്ഞു? ഇ​തി​ൽ നി​യ​മ​പ്ര​ശ്ന​മി​ല്ലേ?

പ​ത്ര​ത്തി​ൽ ക​ണ്ട കാ​ര്യ​മാ​ണ് താ​ൻ​ പ​റ​യു​ന്ന​ത് എ​ന്നാ​യി പാ​ർ​ട്ടി സെ​ക്ര​ട്ട​റി. അ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത വ​ന്ന​ത് പാ​ർ​ട്ടി​യു​ടെ മു​ഖ​പ​ത്ര​ത്തി​ൽ ത​ന്നെ​യാ​ണ്. മോ​ൻ​സ​ണെ കോ​ട​തി ശി​ക്ഷി​ച്ച വാ​ർ​ത്ത​ക്കൊ​പ്പ​മാ​ണ് ദേ​ശാ​ഭി​മാ​നി​യി​ൽ (ജൂ​ൺ 18) ‘‘അ​പ്പോ​ൾ​ വീ​ട്ടി​ൽ കെ. ​സു​ധാ​ക​ര​നും’’എ​ന്ന ഉ​പ​വാ​ർ​ത്ത​യു​ള്ള​ത്. അ​തി​ൽ പ​റ​യു​ന്നു: ‘‘​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മോ​ൻ​സ​ൺ പീ​ഡി​പ്പി​ച്ച സ​മ​യം കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ.​ സു​ധാ​ക​ര​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴിന​ൽ​കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞി​ട്ടും സ​ഹാ​യി​ച്ചി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ണ്ട്. മോ​ൻ​സ​ൺ ഒ​ന്നാം പ്ര​തി​യാ​യ വ​ഞ്ച​ന​ക്കേ​സി​ൽ ര​ണ്ടാം പ്ര​ത​ിയാ​യ കെ. ​സു​ധാ​ക​ര​നെ പോ​ക്സോ കേ​സി​ലും ചോ​ദ്യം ചെ​യ്യാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്റെ തീ​രു​മാ​നം.’’

എ​ന്നാ​ൽ, ക്രൈം​ബ്രാ​ഞ്ച് ഇ​ത് നി​ഷേ​ധി​ച്ചു. ​പെ​ൺ​കു​ട്ടി സു​ധാ​ക​ര​നെ​തി​രെ മൊ​ഴി​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​താ​യി മ​റ്റു​ പ​ത്ര​ങ്ങ​ളി​ൽ തു​ട​ർവാ​ർ​ത്ത.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റും വ്യാ​ജ മൊ​ഴി​യും വ്യാ​ജ വാ​ർ​ത്ത​യു​മാ​ണോ ന​മ്മു​ടെ പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ?

‘കോ​പ്പി​യ​ടി’​ക്കാ​തെ ജ​യി​ക്കു​ന്ന​വ​ർ

എ​സ്.​എ​ഫ്.​ഐ​ക്കാ​ര​ൻ​ നി​ഖി​ൽ തോ​മ​സി​ന്റേ​ത് ആ​ദ്യ സം​ഭ​വ​മ​ല്ല. മു​മ്പും ആ ​സം​ഘ​ട​ന​യി​ൽ​പെ​ട്ട​വ​രു​ടെ ക​ള്ള​ത്ത​ര​ങ്ങ​ൾ വാ​ർ​ത്ത​യി​ലു​ണ്ട്. എ​സ്.​എ​ഫ്.​ഐ നേ​താ​വാ​യി​രു​ന്ന വി​ദ്യ വ്യാ​ജരേ​ഖ​യു​ണ്ടാ​ക്കി ജോ​ലി സ​മ്പാ​ദി​ച്ച​തും സം​വ​ര​ണം അ​ട്ടി​മ​റി​ച്ച് പിഎ​ച്ച്.​ഡി പ്ര​വേ​ശ​നം നേ​ടി​യ​തും വാ​ർ​ത്ത​യാ​യി. അ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്.​ പ​രീ​ക്ഷ എ​ഴു​താ​തെ ആ​ർ​ഷോ പ​രീ​ക്ഷ ജ​യി​ച്ച​താ​യി മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​റി​യി​പ്പ് ന​ൽ​കി​യ​തും വാ​ർ​ത്ത​യി​ലെ​ത്തി.

മ​ല​പ്പു​റ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ കോ​പ്പി​യ​ടി​ച്ചി​ട്ടാ​ണ് പാ​സാ​കു​ന്ന​തെ​ന്ന് ഒ​രു മു​ൻ മു​ഖ്യ​മ​ന്ത്രി പ​ണ്ട് പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹം സി.​പി.​എം​കാ​ര​നാ​ണ്.

വി​ദ്യ​ക്കെ​തി​രാ​യ ആ​രോ​പ​ണ​മ​ന്വേ​ഷി​ക്കാ​ൻ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ​ത്തി​യ ഏ​ഷ്യ​ാനെ​റ്റ് റി​പ്പോ​ർ​ട്ടർ അ​ഖി​ല ന​ന്ദ​കു​മാ​റി​നോ​ട് അ​വി​ട​ത്തെ കെ.​എ​സ്.​യു നേ​താ​വ്, ആ​ർ​ഷോ പ​രീ​ക്ഷ​യെ​ഴു​താ​തെ പാ​സാ​യെ​ന്ന വി​വ​രം കൂ​ടി പ​ങ്കു​വെ​ക്കു​ന്നു. അ​ഖി​ല​ക്കെ​തി​രെ സ​ർ​ക്കാ​ർ ആ​ർ​ഷോ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്നു.

ഒ​രു ഔ​ദ്യോ​ഗി​ക​ ര​ഹ​സ്യ​രേ​ഖ മ​ല​യാ​ള മ​നോ​ര​മ​യി​ൽ അ​ച്ച​ടി​ച്ചു​വ​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള പ​രാ​തി​യി​ൽ ആ ​പ​ത്ര​ത്തി​ലെ ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്തി​നെ​യും മ​റ്റൊ​രു കേ​സി​ൽ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലു​ള്ള ഏ​ഷ്യാ​നെ​റ്റി​ലെ അ​ബ്ജോ​ദ് വ​ർ​ഗീ​സി​നെ​യും എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് കേ​സി​ലെ പ്ര​തി​യു​മാ​യു​ള്ള പൊ​ലീ​സി​ന്റെ വ​ര​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​തൃ​ഭൂ​മി വാ​ർ​ത്താസം​ഘ​ത്തി​നെ​യും കേ​സു​ക​ളി​ൽപെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​റി​ന്റെ നീ​ക്കം​ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ഇ​തേ സ​മ​യ​ത്താ​ണ് ട്വി​റ്റ​റി​ന്റെ മു​ൻ ​മേ​ധാ​വി ജാ​ക്ക് ഡോ​ർ​സി, മോ​ദി സ​ർ​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ സെ​ൻ​സ​ർ ചെ​യ്യു​ന്ന​തി​നെ​പ്പ​റ്റി ‘​േബ്രക്കി​ങ് പോ​യ​ന്റ​്സ്’​എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

മോ​ദിസ​ർ​ക്കാ​റി​ന്റെ മാ​ധ്യ​മവേ​ട്ട​യെ വി​മ​ർ​ശി​ക്കു​മ്പോ​ൾ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വാ​ചാ​ല​നാ​യി. പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ മാ​ധ്യ​മ​വേ​ട്ട​യെ​പ്പ​റ്റി മൗ​നം പാ​ലി​ക്കു​ക​യും ചെ​യ്തു.

വ​ല്ലാ​തെ ഇ​ട​ത്തോ​ട്ടു പോ​കു​മ്പോ​ൾ വ​ല​ത്ത് എ​ത്തു​മാ​യി​രി​ക്കും.

എൽ​സ്ബ​ർ​ഗ്: ജേ​ണ​ലി​സ്റ്റ​ല്ലാ​​ത്ത ജേ​ണ​ലി​സ്റ്റ്

ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​രേ​ഖ പു​റ​ത്തു​വി​ടു​ന്ന​ത് അ​മേ​രി​ക്കൻ സ​ർ​ക്കാ​ർ​ മു​ത​ൽ കേ​ര​ളസ​ർ​ക്കാ​ർ​ വ​രെ​യു​ള്ള വ​ല​ത്, ഇ​ട​ത് ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യ​മ​ല്ല. അ​തേസ​മ​യം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ അ​ത് ധീ​ര​വും അ​വ​ശ്യ​വു​മാ​യ പൊ​തു​സേ​വ​ന​മാ​ണ്.

അ​ങ്ങ​നെ പ​ണ്ടൊ​രാ​ൾ ചെ​യ്തി​രു​ന്നി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക വി​യ​റ്റ്നാ​മി​ൽ ചെ​യ്തു​കൂ​ട്ടി​യ ക്രൂ​ര​ത​യും ലോ​കം അ​റി​യി​ല്ലാ​യി​രു​ന്നു. ജ​ന​രോ​ഷ​മു​യ​ർ​ന്ന് വി​യ​റ്റ്നാ​മി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യം മ​ട​ങ്ങേ​ണ്ടിവ​രി​ല്ലാ​യി​രു​ന്നു. ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​ന്യാ​യം ചോ​ർ​ത്തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ഡാ​നി​യ​ൽ എ​ൽ​സ്ബ​ർ​ഗ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​ന്ത​രി​ച്ചു.

ഡാ​നി​യ​ൽ എ​ൽ​സ്ബ​ർ​ഗ് 92ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ചു

എ​ൽ​സ്ബ​ർ​ഗ് ഒ​രു ജേ​ണ​ലി​സ്റ്റാ​യി​രു​ന്നി​ല്ല; ‘റാ​ൻ​ഡ്’ കോ​ർ​പ​റേ​ഷ​നി​ൽ ഗ​വേ​ഷ​ക​നാ​യി​രു​ന്നു. വി​യ​റ്റ്നാം യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ന​ട​പ​ടി​ക​ൾ പ​ഠി​ക്കാ​ൻ യു.​എ​സ് സ​ർ​ക്കാ​ർ അ​വ​രെ ഏ​ൽ​പി​ച്ചി​രു​ന്നു. സ​ർ​ക്കാ​റി​ന്റെ ര​ഹ​സ്യ​രേ​ഖ​ക​ൾ ക​ണ്ട​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം യുദ്ധ​മെ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം കാ​ട്ടി​ക്കൂ​ട്ടി​യ നി​ഷ്ഠുര​ത​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്.

സ​ർ​ക്കാ​റി​ന്റെ ന​യ​ങ്ങ​ളെ അ​നു​കൂ​ലി​ച്ചു​വ​ന്നി​രു​ന്ന എ​ൽ​സ്ബ​ർ​ഗ് അ​തോ​ടെ ക​ടു​ത്ത യു​ദ്ധവി​രോ​ധി​യാ​യി. മാ​നു​ഷി​ക കാ​ഴ്ച​പ്പാ​ടു​ള്ള ഒ​രു ‘വി​സ്ൽ ബ്ലോ​വ​റു’​ടെ മ​ന​സ്സോ​ടെ അ​ദ്ദേ​ഹം യു.​എ​സ് കാ​ര്യാ​ല​യ​മാ​യ പെ​ന്റ​ഗ​ണിന്റെ അ​തി​ര​ഹ​സ്യ ഫ​യ​ലു​ക​ൾ പ​ത്ര​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി​ക്കൊ​ടു​ത്തു.

ആ​ദ്യം ന്യൂ​യോ​ർ​ക് ടൈം​സി​ലും പി​ന്നീ​ട് വാ​ഷി​ങ്ട​ൺ പോ​സ്റ്റ് അ​ട​ക്കം മ​റ്റു പ​ത്രങ്ങ​ളി​ലും ‘പെ​ന്റ​ഗ​ൺ പേ​പ്പേ​ഴ്സ്’​ എ​ന്ന പേ​രി​ൽ ആ ​ര​ഹ​സ്യ​രേ​ഖ​ക​ൾ അ​ച്ച​ടി​ച്ചു​വ​ന്ന​പ്പോ​ൾ ലോ​കം ഞെ​ട്ടി. ജ​ന​ങ്ങ​ളോ​ടും കോ​ൺ​ഗ്ര​സി (പാ​ർ​ല​മെ​ന്റ്)​നോ​ടും അ​തു​വ​രെ സ​ർ​ക്കാ​ർ നു​ണ പ​റ​യു​ക​യാ​യി​രു​ന്നു എ​ന്നു​കൂ​ടി അ​ത് തെ​ളി​യി​ച്ചു.

1971 ൽ ​റി​ച്ച​ഡ് നി​ക്സ​ൻ പ്ര​സി​ഡ​ന്റാ​യി​രി​ക്കു​മ്പോ​ഴാ​ണി​ത്. സ​ർ​ക്കാ​ർ കേ​സ് കൊ​ടു​ത്തു. ഡാ​നി​യ​ൽ എ​ൽ​സ്ബ​ർ​ഗ് ചോ​ർ​ത്തി​യ രേ​ഖ​ക​ൾ പ​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ദേ​ശ​ര​ക്ഷ​ക്ക് അ​പ​ക​ടം വ​രു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ​ വാ​ദി​ച്ചു. രേ​ഖ​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി.

എ​ന്നാ​ൽ, അ​ന്തി​മ​വി​ധി​യി​ൽ കോ​ട​തി വി​ല​ക്ക് നീ​ക്കു​ക​യും മാ​ധ്യ​മസ്വാ​ത​ന്ത്ര്യം ഉ​യ​ർത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു. യു.​എ​സ് മാ​ധ്യ​മ​ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല വി​ജ​യം.

എ​ൽ​സ്ബ​ർ​ഗി​നെ​തി​രെ ചാ​ര​പ്പ​ണി​ക്കേ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തെ കു​ടു​ക്കു​ന്ന​തി​ന് ക​ള്ള​ത്തെ​ളി​വു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​താ​യി ‘വാ​ട്ട​ർ​ഗേ​റ്റ്’ കും​ഭ​കോ​ണം അ​ന്വേ​ഷി​ച്ച​വ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ അ​ത് കോ​ട​തി ത​ള്ളി.

യു​ദ്ധ​ജ്വ​രം വ​ള​ർത്തി ക​ള്ള​ത്ത​രം, ജ​ന​ങ്ങ​ളോ​ട് നു​ണ​പ​റ​യ​ൽ, സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യാ​ൽ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്, ക​ള്ള​ത്തെ​ളി​വു​ണ്ടാ​ക്ക​ൽ –എ​ല്ലാം പ​രി​ചി​ത​മാ​യ തി​ര​ക്ക​ഥ. പ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മി​ല്ലാ​ത്ത ച​ങ്കൂ​റ്റ​ത്തോ​ടെ നേ​രുപ​റ​ഞ്ഞ് ച​രി​ത്ര​ത്തി​ലി​ടം നേ​ടി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന​ല്ലാ​ത്ത ഡാ​നി​യ​ൽ എ​ൽ​സ്ബ​ർ​ഗ്.

മ​ണി​പ്പൂ​ർ ക​ത്തു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി മൗ​ന​ത്തി​ൽ. ആ​ലോ​കി​ന്റെ കാ​ർ​ട്ടൂ​ൺ



Show More expand_more
News Summary - madhyamam weekly media scan