Begin typing your search above and press return to search.
proflie-avatar
Login

ഭീ​ക​ര ഭ​വി​ഷ്യ​ത്ത് തൊ​ട്ടു​മു​ന്നി​ൽ – അ​ത് യു​ദ്ധ​മ​ല്ല

ഭീ​ക​ര ഭ​വി​ഷ്യ​ത്ത്   തൊ​ട്ടു​മു​ന്നി​ൽ –  അ​ത് യു​ദ്ധ​മ​ല്ല
cancel

യു​ദ്ധം വി​നാ​ശ​മാ​ണ്. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും തു​ട​ങ്ങി​വെ​ച്ച​ത​ട​ക്കം വി​വി​ധ യു​ദ്ധ​ദു​ര​ന്ത​ങ്ങ​ൾ ന​ട​ക്കു​ന്നു. സാ​ധാ​ര​ണ ജീ​വി​ത​ത്തെ മു​ത​ൽ ദീ​ർ​ഘ​കാ​ല സ​മ്പ​ദ്സ്ഥി​തി​യെ വ​രെ ബാ​ധി​ക്കു​ന്ന വി​പ​ത്താ​യ​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യും മാ​ധ്യ​മ​ങ്ങ​ൾ അ​തി​ന് വ​ലി​യ ​ശ്ര​ദ്ധ​കൊ​ടു​ക്കു​ന്നു. എ​ന്നാ​ൽ, യു​ദ്ധ​മെ​ന്ന ദു​ർ​ഭൂ​ത​ത്തെ നി​സ്സാ​ര​മാ​ക്കു​ന്ന വ​ലി​യൊ​രു വി​പ​ത്ത് ദൈ​നം​ദി​ന അ​നു​ഭ​വ​ങ്ങ​ളി​ൽ വ​ന്നി​ട്ടും മാ​ധ്യ​മ​ങ്ങ​ൾ അ​ത് ആ ​ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്നി​ല്ല. കാ​ലാ​വ​സ്ഥാ ദു​ര​ന്ത​മാ​ണ് ആ ​വി​പ​ത്ത്. ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ൽ ദാ​വോ​സി​ൽ ന​ട​ന്ന...

Your Subscription Supports Independent Journalism

View Plans

യു​ദ്ധം വി​നാ​ശ​മാ​ണ്. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും തു​ട​ങ്ങി​വെ​ച്ച​ത​ട​ക്കം വി​വി​ധ യു​ദ്ധ​ദു​ര​ന്ത​ങ്ങ​ൾ ന​ട​ക്കു​ന്നു. സാ​ധാ​ര​ണ ജീ​വി​ത​ത്തെ മു​ത​ൽ ദീ​ർ​ഘ​കാ​ല സ​മ്പ​ദ്സ്ഥി​തി​യെ വ​രെ ബാ​ധി​ക്കു​ന്ന വി​പ​ത്താ​യ​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യും മാ​ധ്യ​മ​ങ്ങ​ൾ അ​തി​ന് വ​ലി​യ ​ശ്ര​ദ്ധ​കൊ​ടു​ക്കു​ന്നു. എ​ന്നാ​ൽ, യു​ദ്ധ​മെ​ന്ന ദു​ർ​ഭൂ​ത​ത്തെ നി​സ്സാ​ര​മാ​ക്കു​ന്ന വ​ലി​യൊ​രു വി​പ​ത്ത് ദൈ​നം​ദി​ന അ​നു​ഭ​വ​ങ്ങ​ളി​ൽ വ​ന്നി​ട്ടും മാ​ധ്യ​മ​ങ്ങ​ൾ അ​ത് ആ ​ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്നി​ല്ല.

കാ​ലാ​വ​സ്ഥാ ദു​ര​ന്ത​മാ​ണ് ആ ​വി​പ​ത്ത്.

ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ൽ ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റം (ഡ​ബ്ല്യു.​ഇ.​എ​ഫ്) യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​തി​വു​പോ​ലെ ഒ​രു രേ​ഖ പു​റ​ത്തു​വി​ട്ടു. മ​നു​ഷ്യ​രാ​ശി ഇ​ന്ന് നേ​രി​ടു​ന്ന വി​പ​ത്തു​ക​ളു​ടെ പ​ട്ടി​ക​യാ​യി​രു​ന്നു അ​ത്. ഹ്ര​സ്വ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ (ര​ണ്ടു​വ​ർ​ഷ പ​രി​ധി​യി​ൽ)​ ലോ​ക​ത്തി​നു മു​മ്പാ​കെ​യു​ള്ള ഭീ​ഷ​ണി​ക​ളി​ൽ നാ​ലാം​സ്ഥാ​ന​ത്ത് തീ​വ്ര കാ​ലാ​വ​സ്ഥാ സം​ഭ​വ​ങ്ങ​ൾ (extreme weather events) ഉ​ണ്ട്.

മാ​ത്ര​മ​ല്ല, ഇ​പ്പോ​ഴേ മു​ൻ​കൂ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങേ​ണ്ട ദീ​ർ​ഘ​കാ​ല ഭീ​ഷ​ണി​ക​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷം –പ​ത്തി​ൽ അ​ഞ്ചെ​ണ്ണം– ഭൂ​മി​യി​ൽ ജീ​വ​ന്റെ നി​ല​നി​ൽ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. വെ​റും പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​രാ​നി​രി​ക്കു​ന്ന തീ​വ്ര​കാ​ലാ​വ​സ്ഥാ സം​ഭ​വ​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യ ന​ഷ്ട​വും പ​രി​സ്ഥി​തി​ത്ത​ക​ർ​ച്ച​യും, ഭൗ​മ​വ്യ​വ​സ്ഥി​തി​ക​ളു​ടെ ത​ക​ർ​ച്ച എ​ന്നീ മൂ​ന്നു ഭീ​ഷ​ണി​ക​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്; പ്ര​കൃ​തി​വി​ഭ​വ ദാ​രി​ദ്ര്യ​വും മ​ലി​നീ​ക​ര​ണ​വും പു​റ​മെ​യും.

ലോ​ക​ത്തെ 1300 വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സം​ഘം ത​യാ​റാ​ക്കി​യ​താ​ണ് പ​ട്ടി​ക. അ​നേ​കാ​യി​രം ശാ​സ്ത്ര​ജ്ഞ​ർ മു​മ്പേ പ​റ​ഞ്ഞു​വെ​ച്ച​ത് കൂ​ടു​ത​ൽ ഗു​രു​ത​ര​സ്വ​ഭാ​വ​ത്തി​ൽ പു​ല​രു​ന്നു എ​ന്നാ​ണ് അ​വ​ർ മു​ന്ന​റി​യി​പ്പ് ത​രു​ന്ന​ത്. കാ​ലാ​വ​സ്ഥാ ദു​ര​ന്ത​സാ​ധ്യ​ത പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നു. 2015ൽ ​പാ​രിസ് ഉ​ച്ച​കോ​ടി (കോ​പ് 21) ചി​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. വ്യ​വ​സാ​യ​വ​ത്ക​ര​ണ​കാ​ല​ത്തി​നു മു​മ്പു​ണ്ടാ​യി​രു​ന്ന താ​പ​നി​ല​യി​ൽ 2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് കൂ​ട​രു​ത്, ക​ഴി​വ​തും ഒ​ന്ന​ര ഡി​ഗ്രി​യി​ൽ നി​ർ​ത്ത​ണം എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന തീ​രു​മാ​നം. പ​​ക്ഷേ, പ​രി​ധി​ക​ൾ വി​ടു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​യാ​ൽപോ​ലും ര​ണ്ട് ഡി​ഗ്രി ക​വി​യും; 2.5 ഡി​ഗ്രി​യോ 2.8 ഡി​ഗ്രി​യോ എ​ത്തും.

2030ഓ​ടെ മ​ലി​നീ​ക​ര​ണം 43 ശ​ത​മാ​നം കു​റ​യേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ, ഇ​ന്ന് മ​ലി​നീ​ക​ര​ണ​തോ​ത് കു​റ​യു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. യു​ദ്ധ​ങ്ങ​ൾ സ്ഥി​തി പി​ന്നെ​യും വ​ഷ​ളാ​ക്കു​ന്നു. 2050ഓ​ടെ മൂ​ന്ന് ഡി​ഗ്രി താ​പ​വ​ർ​ധ​ന​യി​ലേ​ക്കാ​ണ് പോ​ക്ക്. ഭൂ​മി​യി​ലെ ഭൂ​രി​പ​ക്ഷ​ത്തി​നും അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​ക്കും അ​ത്.

പ​ക്ഷേ, ഈ ​ആ​സ​ന്ന വി​പ​ത്ത് നാ​മ​റി​യു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ൽ ന​മ്മോ​ട് പ​റ​യു​ന്നി​ല്ല. ഡ​ബ്ല്യു.​ഇ.​എ​ഫി​ന്റെ ഉ​ച്ച​കോ​ടി ന​ട​ക്കു​മ്പോ​ൾ നാം ​ട്രം​പി​ന്റെ ‘‘ഗ്രീ​ൻ​ല​ൻ​ഡ് അ​ധി​നി​വേ​ശ’’ ഭീ​ഷ​ണി​യെ​പ്പ​റ്റി ച​ർ​ച്ച​ചെ​യ്യു​ക​യാ​യി​രു​ന്ന​​ല്ലോ. ട്രം​പു​മാ​ർ നേ​ർ​ക്കു​നേ​രെ നാ​ശം വി​ത​ക്കു​ന്നു; ഒ​പ്പം, ലോ​ക​ശ്ര​ദ്ധ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ​നി​ന്ന് മാറ്റുക​യും ചെ​യ്യു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യ​ല്ല, ത​ൽ​ക്കാ​ല​ത്തെ ചൂ​ടും ജ​ല​ക്ഷാ​മ​വു​മൊ​ക്കെ​യാ​ണ് വ​രു​ന്ന​ത്. രോ​ഗ​മ​ല്ല, രോ​ഗ​ല​ക്ഷ​ണങ്ങൾ മാ​ത്രം. കേ​ര​ള​ത്തി​ൽ താ​പ​നി​ല 37 ഡി​​ഗ്രി ക​ട​ന്നു, എ​ൽ​നി​നോ​യും ഉ​ഷ്ണ​ത​രം​ഗ​വും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു, മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്കും ഭീ​ഷ​ണി, കൃ​ഷി​നാ​ശം തു​ട​ങ്ങി​യ വാ​ർ​ത്ത​ക​ളി​ലും അ​വ സൂ​ചി​പ്പി​ക്കു​ന്ന മ​ഹാ​വി​പ​ത്തി​ന്റെ വി​വ​ര​ങ്ങ​ളി​ല്ല.

ജ​നു​വ​രി​യി​ലെ ഡ​ബ്ല്യു.​ഇ.​എ​ഫ് റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ മാ​ർ​ച്ചി​ൽ ഇ​റ​ങ്ങി​യ ‘‘യു.​എ​ൻ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട് 2025’’ ലോ​ക​മെ​ങ്ങും ചൂ​ട് പ്ര​തി​വ​ർ​ഷം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി കാ​ണി​ച്ചു. കാ​ര​ണ​ങ്ങ​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ്ര​തി​രോ​ധ രീ​തി​ക​ളു​മെ​ല്ലാം റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പ​ക്ഷേ, പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ ക​വ​റേ​ജ് കൂ​ടു​ക​യ​ല്ല, കു​റ​യു​ക​യാ​ണ് എ​ന്ന് പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്നു. യു.​എ​സ് ടി.​വി വാ​ർ​ത്ത​ക​ളി​ൽ 2024നെ ​അ​പേ​ക്ഷി​ച്ച് 2025ൽ 35 ​ശ​ത​മാ​നം കു​റ​വാ​ണ് കാ​ലാ​വ​സ്ഥാ വി​ഷ​യ​ത്തി​ലു​ണ്ടാ​യ​തെ​ന്ന് ‘മീ​ഡി​യ മാ​റ്റേ​ഴ്സ്’ പ​റ​യു​ന്നു. പ്ര​തി​സ​ന്ധി സ​ത്യ​മാ​ണ്. പ​ക്ഷേ അ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്നി​ല്ല.

വാ​ർ​ത്ത​യി​ലെ മാ​യം

‘‘സ​മാ​ധാ​നം ന​ടു​ക്ക​ട​ലി​ൽ’’ (മാ​ധ്യ​മം, ഏ​പ്രി​ൽ 21) എ​ന്ന ത​ല​ക്കെ​ട്ടി​ൽ​നി​ന്ന് എ​ന്ത് മ​ന​സ്സി​ലാ​ക്കാം? ഹു​ർ​മൂസ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി​ക്ക് സ​മാ​ധാ​ന​മു​ണ്ടാ​യി എ​ന്ന് വാ​യി​ച്ചെ​ടു​ക്കാ​നാ​കും. പ​ക്ഷേ, ഉ​ദ്ദേ​ശി​ച്ച​ത് ന​ടു​ക്ക​ട​ലി​ലെ സ​മാ​ധാ​നം ഇ​ല്ലാ​താ​കു​ന്നു എ​ന്നാ​ണ്.

ത​ല​ക്കെ​ട്ടു​ക​ൾ​ക്ക് അ​ല​ങ്കാ​രം കൂ​ടു​മ്പോ​ൾ ഇ​ത്ത​രം കൗ​തു​ക​ങ്ങ​ളും കൂ​ടും. കാ​ര്യ​മെ​ന്തെ​ന്ന​റി​യാ​ൻ വാ​ർ​ത്ത വി​ശ​ദ​മാ​യി നോ​ക്ക​ണം. തീ​ർ​ച്ച​യി​ല്ലാ​യ്മ​യു​ടെ ന​ടു​ക്ക​ട​ലി​ലേ​ക്ക് വാ​യ​ന​ക്കാ​ര​നെ ത​ള്ളു​ന്ന മ​റ്റൊ​ന്നാ​ണ് പു​തി​യ​ത​രം വാ​ർ​ത്താ​ചി​ത്ര​ങ്ങ​ൾ. ഫോ​ട്ടോ​ക്കു പ​ക​രം വ​ര​യും കാ​രി​ക്കേ​ച്ച​റു​മൊ​ക്കെ ചേ​ർ​ത്താ​ൽ വാ​യ​ന​ക്കാ​ര​ന് തി​രി​ച്ച​റി​യാ​നാ​കും. എ​ന്നാ​ൽ എ.​ഐ ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ​ചി​​ത്ര​ത്തി​നു പ​ക​രം വെ​ച്ചാ​ൽ തി​രി​ച്ച​റി​യാ​തെ പോ​കാം. പ​ത്ര​ങ്ങ​ളി​ൽ ഇ​ട​ക്കെ​ങ്കി​ലും ‘‘എ.​ഐ’’ എ​ന്ന മു​ദ്ര​വെ​ക്കാ​തെ നി​ർ​മി​ത​ബു​ദ്ധി ചി​ത്ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വ​ൻ​ താ​ര യൂ​നി​വേ​ഴ്സി​റ്റി​യു​ടേ​താ​യി പ​ത്ര​ങ്ങ​ളി​ൽ അ​ര​പ്പേ​ജ് പ​ര​സ്യം വ​ന്നു. വാ​ർ​ത്ത​പോ​ലെ തോ​ന്നി​ക്കു​ന്ന അ​ത്, മി​ക്ക പ​ത്ര​ങ്ങ​ളും അ​ത്ത​രം സൂ​ച​ന​യോ വാ​ർ​ത്ത​യി​ൽ​നി​ന്ന് വേ​ർ​തി​രി​വോ ഇ​ല്ലാ​തെ​യാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്. വ​സ്തു​ത​യും നി​ർ​മി​തി​യും ത​മ്മി​ലു​ള്ള വേ​ർ​തി​രി​വാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. ഇ​ത് വാ​ർ​ത്ത​യു​ടെ വി​ശ്വാ​സ്യ​ത​ക്ക് ക്ഷ​മ​മേ​ൽ​പി​ക്കും.

സ​ർ​ക്കാ​ർ വാ​ണി

‘‘നി​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ൾ...’’

‘‘ദ​ക്ഷി​ണ​ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി വ്യാ​പാ​ര ച​ർ​ച്ച ന​ട​ത്തും. ഡ​ൽ​ഹി​യി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ സു​പ്ര​ധാ​ന ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു...’’

ഈ ‘​‘പ്രാ​ദേ​ശി​ക’’ വാ​ർ​ത്ത ഏ​പ്രി​ൽ 20ന് ​കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യി​ൽ. വാ​ർ​ത്ത​യ​ല്ല, അ​റി​യി​പ്പാ​ണ്.​ പ്രാ​ദേ​ശി​ക​മ​ല്ല, അ​ന്ത​ർദേ​ശീ​യ​മാ​ണ്.

അ​ടു​ത്ത ‘‘പ്രാ​ദേ​ശി​ക’’ വാ​ർ​ത്ത: ‘‘പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​മാ​സ പ്ര​ക്ഷേ​പ​ണ പ​രി​പാ​ടി​യാ​യ മ​ൻ​കീ​ബാ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​മാ​സം 24വ​രെ പ​ങ്കു​വെ​ക്കാം...’’

തു​ട​ർ​ന്നു​ള്ള ‘‘പ്രാ​ദേ​ശി​ക’’ വാ​ർ​ത്ത: യു.​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ൾ​ക്കാ​യി പ്ര​സി​ഡ​ന്റ് ട്രം​പി​ന്റെ പ്ര​തി​നി​ധി ഇ​സ്‍ലാ​മാ​ബാ​ദി​ലെ​ത്തി...’’

ഇ​ത്ര​യും ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് കേ​ര​ള​ത്തെ​പ്പ​റ്റി (ചൂ​ട്, ഫുട്ബാൾ...), ഒ​ന്നു ര​ണ്ട് ത​ല​ക്കെ​ട്ടു​ക​ൾ വ​രു​ന്ന​ത്.

ദ​ക്ഷി​ണ കൊ​റി​യ​യും യു.​എ​സും ഇ​റാ​നും മ​ൻ​കീ​ബാ​ത്തു​മൊ​ന്നും വ​ർ​ത്ത​യാ​യി​ക്കൂ​ടാ എ​ന്ന​ല്ല. പ​ക്ഷേ, പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളി​ൽ അ​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഒ​രു​ത​രം പ​റ്റി​ക്ക​ലാ​ണ്.

‘‘പ്രാ​ദേ​ശി​ക’’ത്തി​ന്റെ അ​തി​ര് ഏ​ത്ര​വ​രെ​യെ​ത്തും? വാ​സ്ത​വ​ത്തി​ൽ ഇ​ത് റേ​ഡി​യോ സ്റ്റേ​ഷ​ന് പ​ിണയു​ന്ന അ​ബ​ദ്ധ​മ​ല്ല എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്.

അ​വ​ർ​ക്ക് വി​വി​ധ ത​ല​ക്കെ​ട്ടി​ലു​ള്ള വാ​ർ​ത്തബു​ള്ള​റ്റി​നു​ക​ളു​ണ്ട് –വാ​ർ​ത്ത​ക​ൾ, പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ, ദേ​ശീ​യ വാ​ർ​ത്ത​ക​ൾ, പ്ര​ത്യേ​ക വാ​ർ​ത്താ ബു​ള്ള​റ്റി​ൻ, പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ൾ എ​ന്നൊ​ക്കെ. പ​ക്ഷേ, എ​ല്ലാ വാ​ർ​ത്ത​ക​ളി​ലും നി​ർ​ബ​ന്ധ​മാ​യും ചി​ല പേ​രു​ക​ൾ വേ​ണ​മെ​ന്ന് അ​ലി​ഖി​ത നി​യ​മ​മു​ള്ള​തു​പോലെ​യാ​ണ് ഏ​ത് ബു​ള്ള​റ്റി​ന്റെ​യും ഉ​ള്ള​ട​ക്കം. മോ​ദി എ​ന്ന പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത ലോ​ക്ക​ൽ വാ​ർ​ത്ത​ക​ൾ പോ​ലും വി​ര​ളം. അ​തി​നെ​ന്ത്, പ്ര​ധാ​ന​മ​ന്ത്രി വാ​ർ​ത്ത​യി​ൽ വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മ​ല്ലേ എ​ന്ന ചോ​ദ്യം​ ന്യാ​യ​മാ​ണ്. വാ​ർ​ത്താ പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ച്, പു​റം പ്രേ​ര​ണ​യി​ല്ലാ​തെ പേ​ര് വ​രു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ല​ത​ന്നെ. എ​ന്നാ​ൽ ‘‘പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ൾ’’ പോ​ലും ഏ​റെ​യും അ​ത്ത​രം വ​ാർ​ത്ത​ക​ൾ​കൊ​ണ്ട് നി​റ​യു​മ്പോ​ൾ അ​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്.

കാ​ര​ണം, ഔ​ദ്യോ​ഗി​ക വാ​ർ​ത്താ സം​വി​ധാ​ന​ങ്ങ​ളെ ഭ​ര​ണ​കൂ​ടം പു​റ​​മേനി​ന്ന് ജ​നാ​ധി​പ​ത്യവി​രു​ദ്ധ​മാ​യി നി​യ​ന്ത്രി​ക്കു​ന്നു എ​ന്ന അ​ർ​ഥം അ​തി​നു​ണ്ട്. അ​ത് എ​ത്ര​ത്തോ​ളം രാ​ജ്യ​താ​ൽ​പ​ര്യ​ത്തെ ഹ​നി​ക്കാം എ​ന്ന സൂ​ച​ന​കൂ​ടി​യാ​ണ് ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ പ്ര​തി​പാ​ദി​ച്ച ഹം​ഗ​റി​യി​ലെ അ​നു​ഭ​വം. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ലം പീ​റ്റ​ർ ഒ​ർ​ബാ​ൻ എ​ന്ന​ സ്വേച്ഛാ​ധി​പ​തി ഹം​ഗ​റ​ിയി​ൽ ജ​നാ​ധി​പ​ത്യ​ത്തെ അ​ടി​ച്ച​മ​ർ​ത്തി​യ​ത് വാ​ർ​ത്ത​ക​ളെ മു​ഴു​വ​ൻ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ​ല്ലോ.

വ​നി​ത സം​വ​ര​ണ ബി​ല്ലെ​ന്ന ലേ​ബ​ലി​ൽ കൊ​ണ്ടു​വ​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നി​യ​മം ലോ​ക്സ​ഭ ത​ള്ളി​യ​പ്പോ​ൾ മോ​ദി അ​ഭ​യം തേ​ടി​യ​ത് ‘‘രാ​ഷ്ട്ര​ത്തോ​ടുള്ള പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ’​’ത്തി​ലാ​യി​രു​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും വോ​ട്ടെ​ടു​പ്പി​നു ര​​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ, വ​നി​താ​ ബി​ൽ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ന്ന മ​ട്ടി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​മാ​ണ് ആ ​പ്ര​ക്ഷേ​പ​ണ​ത്തി​ലൂ​ടെ മോ​ദി നി​ർ​വ​ഹി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ദൂ​ര​ദ​ർ​ശ​നും ആ​കാ​ശ​വാ​ണി​യും എ​ല്ലാ അം​ഗീ​കൃ​ത പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​സ​രം ന​ൽ​കാ​റു​ണ്ട്. എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും തു​ല്യ​അ​വ​സ​രം. പ​ക്ഷേ, മോ​ദി അ​ന്ന് ചെ​യ്ത​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കീ​ഴ് വ​ഴ​ക്ക​ത്തി​ന്റെ ലം​ഘ​ന​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ല​ഭ്യ​മാ​യ അ​തേ അ​വ​സ​രം അ​തേ അ​ള​വി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നുകൂടി ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​​ പാ​ലി​ക്ക​പ്പെട്ടേ​നെ.


News Summary - Just before It's not war, it's a terrible future