ഭീകരതയും പ്രകടനങ്ങളും

ലോകമെങ്ങും പേരെടുത്തു സ്മിത് മച്ചാർ. ഫ്ലൈദുൈബ വിമാനത്തിലെ ഈ ഇന്ത്യക്കാരൻ പൈലറ്റ്, അക്രമിയുടെ കുത്തേറ്റിട്ടും പൊരുതി നിന്നാണ് ഖ്യാതിനേടിയത്. സെപ്റ്റംബർ 30ന് ആ വിമാനത്തിലെ പല യാത്രക്കാരും അന്താരാഷ്ട്ര മാധ്യമങ്ങളിലെ സെലിബ്രിറ്റികളായി. വിമാനത്തിൽ യാത്രക്കാരും പൈലറ്റും കോപൈലറ്റും 27 കുട്ടികളുമടക്കം 182 പേരുണ്ടായിരുന്നു, കൂടുതലും ഇസ്രായേലികളായിരുന്നു, ജീവഹാനി ആർക്കുമില്ല തുടങ്ങിയ വിശദവിവരങ്ങൾ പുറത്തുവന്നു. ഇതേ ദിവസം ഇസ്രായേൽ ഗസ്സയിൽ മാത്രം ഏഴു പേരെ കൊന്നു എന്ന കണക്ക്, അവിടെനിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ഉണ്ടത്രേ. ഒരാൾക്കുപോലും ജീവൻ നഷ്ടപ്പെടാത്ത അക്രമം ആഗോള സംഭവം; ഏഴ് നിരപരാധികളെ ഒരു...
Your Subscription Supports Independent Journalism
View Plansലോകമെങ്ങും പേരെടുത്തു സ്മിത് മച്ചാർ. ഫ്ലൈദുൈബ വിമാനത്തിലെ ഈ ഇന്ത്യക്കാരൻ പൈലറ്റ്, അക്രമിയുടെ കുത്തേറ്റിട്ടും പൊരുതി നിന്നാണ് ഖ്യാതിനേടിയത്. സെപ്റ്റംബർ 30ന് ആ വിമാനത്തിലെ പല യാത്രക്കാരും അന്താരാഷ്ട്ര മാധ്യമങ്ങളിലെ സെലിബ്രിറ്റികളായി. വിമാനത്തിൽ യാത്രക്കാരും പൈലറ്റും കോപൈലറ്റും 27 കുട്ടികളുമടക്കം 182 പേരുണ്ടായിരുന്നു, കൂടുതലും ഇസ്രായേലികളായിരുന്നു, ജീവഹാനി ആർക്കുമില്ല തുടങ്ങിയ വിശദവിവരങ്ങൾ പുറത്തുവന്നു.
ഇതേ ദിവസം ഇസ്രായേൽ ഗസ്സയിൽ മാത്രം ഏഴു പേരെ കൊന്നു എന്ന കണക്ക്, അവിടെനിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ഉണ്ടത്രേ. ഒരാൾക്കുപോലും ജീവൻ നഷ്ടപ്പെടാത്ത അക്രമം ആഗോള സംഭവം; ഏഴ് നിരപരാധികളെ ഒരു അധിനിവേശ രാഷ്ട്രം കൊന്നത് വാർത്തയേ അല്ല. വാർത്തകൾ പ്രചരിക്കുന്നതെങ്ങനെ എന്ന് കാണിക്കുന്ന ഒരേ ദിവസത്തെ രണ്ട് സംഭവങ്ങൾ.
2025 ഒക്ടോബർ 10 മുതലുള്ള ഒരു വർഷത്തിൽ ഗസ്സയിൽ ഉണ്ടെന്ന് പറയുന്ന “വെടിനിർത്തൽ” നിലനിൽക്കെ ഇസ്രായേൽ അത് ലംഘിച്ചത് ഒന്നും രണ്ടുമല്ല, 5200ലേറെ തവണയാണ്. നാം ഈ ഭീകരത അറിയുന്നേ ഇല്ല. ഒരു സംഭവം വാർത്തയാകാൻ വേണ്ട യോഗ്യതകൾ ആരാണ് തീരുമാനിക്കുന്നത്? മച്ചാറിന്റെ ചെറുത്തുനിൽപ് വാർത്ത മാത്രമല്ല, ആഘോഷവുമായി; ചില നേതാക്കളുടെ പ്രതിച്ഛായാ നിർമാണത്തിന് ആധാരവുമായി.
ഇസ്രായേൽ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും അടക്കം ആ ബഹുമതിയിൽ പങ്കുപറ്റാനെത്തി. നെതന്യാഹു മച്ചാറിനെ പുകഴ്ത്തി, ഇസ്രായേലിലേക്ക് ക്ഷണിച്ചു. മോദി മച്ചാറിനെ വിഡിയോയിൽ വിളിച്ച് സംസാരിച്ച് ആ ദൃശ്യം മാധ്യമങ്ങൾക്ക് നൽകി. ഇരു പ്രധാനമന്ത്രിമാർക്കും തങ്ങളുടെ തകരുന്ന പ്രതിച്ഛായക്ക് ചെറിയ ആശ്വാസ മരുന്ന്.
നെതന്യാഹുവിന്റെ യു.എൻ പ്രസംഗം മഹാഭൂരിപക്ഷം രാജ്യങ്ങൾ ബഹിഷ്കരിച്ചത് ചരിത്രമായി. (ഇന്ത്യ ബഹിഷ്കരിച്ചില്ല.) മോദിക്കും രാഷ്ട്രീയ വെല്ലുവിളികൾ വർധിച്ചുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കഥകൾ മോദി സർക്കാറിന്റെ നിയമസാധുതയെത്തന്നെ ചോദ്യം ചെയ്യുന്ന തീവ്രത കൈവരിച്ചിരിക്കുന്നു. പരീക്ഷാ ചോർച്ച മുതൽ തെരഞ്ഞെടുപ്പ് വരെ പടർന്നു കിടക്കുന്നു അഴിമതി. ഈ ഘട്ടത്തിൽ ഇരുവർക്കും ആഘോഷിക്കാൻ കിട്ടുന്ന എന്തും വിലപ്പെട്ടതു തന്നെ –അത് ഒരു പൈലറ്റിനേറ്റ മുറിവാണെങ്കിലും.
വംശഹത്യ വാർത്തയിൽനിന്ന് അപ്രത്യക്ഷമായിടത്ത് ഒരു വിമാനത്തിലെ അക്രമം ആഗോള തലക്കെട്ടാകുന്നത് പ്രതിച്ഛായക്കു വേണ്ടി മാത്രമല്ല. ചില താരതമ്യങ്ങൾ വെളിച്ചം പകരും. ഫ്ലൈദുൈബ ‘‘ഫീൽഗുഡ് സ്റ്റോറി’’ക്കു മേൽ അവകാശം സ്ഥാപിക്കാൻ തിടുക്കപ്പെടുന്ന മോദി മാർച്ച് 6ലെ ഒരു മഹാപാതകത്തിൽ പുലർത്തിയ മൗനം മാധ്യമങ്ങളറിഞ്ഞ മട്ടില്ല.
അന്നാണ് യു.എസ് നാവികപ്പടയിലെ ഒരു മുങ്ങിക്കപ്പൽ, ഇന്ത്യയെപ്പോലും അപമാനിക്കുന്ന തരത്തിൽ ഒരു യുദ്ധക്കുറ്റം ചെയ്തത്. ഇന്ത്യയുടെ ക്ഷണമനുസരിച്ച് നാവികാഭ്യാസങ്ങൾക്കായി എത്തിയതായിരുന്നു ‘ഐ.ആർ.ഐ.എസ് ദേന’ എന്ന ഇറാൻ കപ്പൽ. ആയുധങ്ങളൊന്നുമില്ലാത്ത, യുദ്ധാവശ്യത്തിനല്ലാത്ത, ആ കപ്പലിനെ സംഘർഷമുഖത്തുനിന്ന് 2000 നാഴിക അകലെ അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ച് അമേരിക്ക ടോർപിഡോ കൊണ്ട് തകർത്തു. പ്രകോപനമില്ല, നീതീകരണമില്ല, യുദ്ധനിയമങ്ങൾ അനുവദിക്കുന്നില്ല. മുന്നറിയിപ്പ് പോലും നൽകാതെയുള്ള ആക്രമണം.
കപ്പലിൽ 136 യാത്രക്കാർ ഉണ്ടായിരുന്നു. 104 പേർ മരിച്ചു. 32 പേരെ ശ്രീലങ്കൻ നാവികസേന കടലിൽ നിന്ന് രക്ഷപ്പെടുത്തി. തിരച്ചിൽ നടത്തി 84 മൃതദേഹങ്ങൾ വീണ്ടെടുത്തതും, അതിജീവിതരെയും മൃതദേഹങ്ങളും ഇറാനിലേക്ക് അയച്ചതും ശ്രീലങ്കൻ നേവി.
ഇന്ത്യ ഒന്നും ചെയ്തില്ല. ഇന്ത്യൻ ക്ഷണപ്രകാരം നാവികാഭ്യാസം കഴിഞ്ഞുള്ള മടക്കയാത്രയിൽ നിരായുധരായ കപ്പൽ യാത്രക്കാരെ ഇന്ത്യൻ സമുദ്രത്തിൽ അമേരിക്ക കൂട്ടക്കൊല ചെയ്തപ്പോൾ സഹായത്തിനുപോലും നാമുണ്ടായില്ല. എന്തിന്, ഈ കൊടുംപാതകത്തിന്റെ പേരിൽ നാം അമേരിക്കയെ അപലപിക്കാനോ പ്രതിഷേധിക്കാൻ പോലുമോ തയാറായില്ല.
ആ മൗനവും, ഫ്ലൈദുൈബ സംഭവത്തിൽ മനസ്സാന്നിധ്യം കാട്ടിയ പൈലറ്റ് ഇന്ത്യക്കാരനായി എന്ന “ഭാഗ്യം” ആഘോഷിക്കാനുള്ള ബഹളവും താരതമ്യം ചെയ്താൽ ചില കാര്യങ്ങൾ വ്യക്തമാകും. വസ്തുതകളല്ല, പ്രചാരണ സാധ്യതയാണ് വാർത്താപ്രാധാന്യം നിർണയിക്കുന്നത് എന്ന്.
ഭീകരത എന്ന രാഷ്ട്രീയായുധം
കള്ളക്കഥകൾ എങ്ങനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാമെന്നതിന് ഉദാഹരണമാണ് യു.എസിന്റെ ഇറാഖ് അധിനിവേശം. കൂട്ടനാശായുധം, അൽഖാഇദ ബന്ധം തുടങ്ങിയ നുണകൾ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെതിരെ പ്രചരിപ്പിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളും മാധ്യമങ്ങളും വിവിധ രാജ്യങ്ങളും ആ നുണകൾക്ക് പിന്തുണ നൽകി. യു.എസിന്റെ അധിനിവേശ ഭീകരതക്ക് വഴിതുറന്നത് അങ്ങനെയാണ്.
ഫ്ലൈദുബൈ സംഭവത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിന് മൂന്നു ദിവസം മുമ്പ് നെതന്യാഹു യു.എ.ഇയിൽ രഹസ്യ സന്ദർശനം നടത്തുന്നു. പിന്നാലെ ഒരു പ്രഖ്യാപനം നടത്തുന്നു: വിമാന റാഞ്ചലിന് ഇറാൻ പദ്ധതിയിടുന്നതായി വിവരമുണ്ടത്രേ. അത്തരമൊരു നാടകം നടത്തി തങ്ങളുടെ ചുമലി ലിടാൻ ഇസ്രായേൽ ഒരുങ്ങുകയാണെന്ന് ഇറാനും ആരോപിച്ചു.
ഫ്ലൈദുബൈയിൽ ഒമാനി സഹപൈലറ്റ് കയറുന്നു. വിമാന ജോലിക്കാരുടെ പൂർണ ലിസ്റ്റ് മുൻകൂട്ടി അധികൃതർക്ക് ലഭിച്ചിരുന്നു എന്ന് ഇസ്രായേലി പത്രമായ ഹആരറ്റ്‌സ് പിന്നീട് വെളിപ്പെടുത്തി. ഇറാനല്ലല്ലോ കോപൈലറ്റിനെ കയറ്റിയത്. എത്ര കഥകൾ! വിശ്വസിക്കാൻ പ്രയാസമുള്ള അനേകം യാദൃച്ഛികതകൾ. വിമാനം വീഴുന്ന ഘട്ടത്തിൽ യാത്രക്കാർ രക്ഷാപ്രവർത്തനം നടത്തുന്നു. സെപ്റ്റംബർ 11 സംഭവത്തിലെന്നപോലെ ഇതിലും ഭൗതികശാസ്ത്ര നിയമങ്ങൾക്ക് അതീതമായി പലതും വാർത്തയിലെത്തുന്നു.
ടി.വി ഷോയിൽ കണ്ട പരിചയം വെച്ച് ഒരു പ്ലമർ, വിമാനം അതിവേഗം ഇടിച്ചിറങ്ങുന്നത് പെട്ടെന്ന് നിർത്തി നേരെയാക്കിയത്രേ. എന്നിട്ടയാൾ തന്റെ സാഹസ കഥയും ചോരപറ്റിയ ഷർട്ടുമായി, വൈദ്യപരിശോധനയും സുരക്ഷാ പരിശോധനകളും എങ്ങനെയോ ഒഴിവാക്കി നേരെ നെതന്യാഹുവിനെ ചെന്നു കാണുന്നു. ഇത് വാർത്തക്ക് എരിവും പുളിയും പകരും. പക്ഷേ വസ്തുതകളെ പ്രകടനം മറികടന്നോ എന്ന സംശയം അത് ഉയർത്തിക്കഴിഞ്ഞു. കുത്തനെ പതിക്കുന്ന വിമാനത്തിൽ യാത്രക്കാർ നടന്ന് കോക്ക്പിറ്റിലെത്തിയതെങ്ങനെ? മുമ്പ് 600 അടിയോളം താഴോട്ട് വീണ വിമാനത്തിൽപോലും 24 യാത്രക്കാർക്ക് പരിക്കേറ്റിരുന്നിട്ടും 17,000 അടി വീണ ഈ വിമാനത്തിൽ ആർക്കും ക്ഷതമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. കേട്ടതല്ല സത്യം, അല്ലെങ്കിൽ കേട്ടത് മുഴുവൻ സത്യമല്ല എന്ന നിഗമനത്തിലേക്കാണ് ഇവ നമ്മെ എത്തിക്കുന്നത്.
ഭീകരാക്രമണ പദ്ധതിയെപ്പറ്റി അന്വേഷണ ഫലങ്ങൾ വന്നു തുടങ്ങുന്നു; പതുക്കെപ്പതുക്കെ അതെല്ലാം ഇറാനോട് ബന്ധപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ വരുന്നു. സംശയമുയർത്തുന്ന നിഗൂഢതകൾ. വൻസംഭവങ്ങൾക്ക് ചുറ്റും നിർമിക്കപ്പെടുന്ന പ്രചാരണങ്ങൾ.
ചില നേരങ്ങളിൽ ചില റാഞ്ചലുകൾ
താരതമ്യത്തിനായി മറ്റൊരു സംഭവംകൂടി നോക്കാം. 2015 മാർച്ച് 24ന് ആൽപ്സ് പർവതത്തിൽ ഒരു വിമാനം ഇടിച്ചിറക്കപ്പെട്ടു. യാത്രക്കാരും ആറു ജീവനക്കാരുമായി 150 പേരും മരിച്ചു.
പൈലറ്റ് കോക്ക്പിറ്റിൽ ഇല്ലാതിരുന്ന നേരത്ത് മറ്റൊരാൾ കയറി വാതിലടച്ചു. ഓട്ടോപൈലറ്റ് സെറ്റിങ് മാറ്റി അതിനെ കുത്തനെ വീഴ്ത്തി. എല്ലാവരും കൊല്ലപ്പെട്ടു. കരുതിക്കൂട്ടിയുള്ള ഭീകര പ്രവർത്തനം. പക്ഷേ, മാധ്യമങ്ങൾ അങ്ങനെയല്ല അതിനെ വിവരിച്ചത്. തീവ്രവാദമെന്നോ ഭീകരതയെന്നോ മുൻകൂർ പ്രഖ്യാപനങ്ങളുമായി ആരും എത്തിയില്ല. ആ പൈലറ്റിന്റെ പേര് ആൻഡ്രിയാസ് ലുബിറ്റ്സ് എന്നായിരുന്നല്ലോ. അറബി പേരല്ല; മുസ്‌ലിം പേരല്ല. അതുകൊണ്ട് തീവ്രവാദം ഇല്ല; ഭീകരത ഇല്ല; അയാളുടെ മതത്തെ ആരും കുറ്റപ്പെടുത്തിയില്ല.
ഫ്ലൈദുൈബ വിമാനത്തിൽ കയറിയ ഒമാനി പൈലറ്റ് തീവ്രവാദി ആയിരുന്നിരിക്കാം. അത് തെളിയിക്കാനെന്നോണം അയാളുടേതായി രണ്ട് സമൂഹമാധ്യമ കുറിപ്പുകൾ പുറത്തുവന്നു. പക്ഷേ സംഭവം നടന്ന് ഒമ്പത് മണിക്കൂർ കഴിഞ്ഞാണ് കുറിപ്പുകൾ രണ്ടും പോസ്റ്റ് ചെയ്തതെന്ന് സി.എൻ.എൻ കണ്ടെത്തിയതോടെ അത് മറ്റാരോ ചെയ്തതാണെന്ന് തെളിഞ്ഞു. ആരൊക്കെയാണ് ഈ ആഖ്യാനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്?
