Begin typing your search above and press return to search.
proflie-avatar
Login

സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ന്​ ജീ​വ​ൻ കൊ​ടു​ക്ക​ലാ​ണ്​ ജേ​ണ​ലി​സം

സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ന്​ ജീ​വ​ൻ   കൊ​ടു​ക്ക​ലാ​ണ്​ ജേ​ണ​ലി​സം
cancel
camera_alt

Iraq body count

മാധ്യമരംഗത്തെ സൂക്ഷ്​മമായ സ്​കാനിംഗിന്​ വിധേയമാക്കുന്ന പംക്​തി. മീഡിയയിലെ തെറ്റുകളും അപചയങ്ങളും ചൂണ്ടിക്കാട്ടി, പ്രമുഖ മാധ്യമ പ്രവർത്തകനായ യാസീൻ അശ്​റഫ്​ ആഴ്​ചപ്പതിപ്പിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കോളത്തിൽനിന്ന്


സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ക​ണ്ണാ​ടി​യാ​ണ്, പ​ക്ഷേ, അ​വ വ​ര​ണ്ട അ​ക്ക​ങ്ങ​ൾ മാ​ത്ര​വു​മാ​ണ്. ഈ ​അ​ക്ക​ങ്ങ​ളെ മ​നു​ഷ്യാ​വ​സ്​​ഥ​യു​ടെ നേ​ർ​ച്ചി​ത്ര​ങ്ങ​ളാ​ക്കി​മാ​റ്റു​ക എ​ന്ന​ത്​ ജേ​ണ​ലി​സ​ത്തി​​​െൻറ ഭാ​ഗ​മാ​ക​ണം. 474 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു എ​ന്ന​ത്​ വെ​റും ക​ണ​ക്കാ​ക​രു​ത​ല്ലോ. ആ ​ജേ​ണ​ലി​സ്​​റ്റു​ക​ൾ ഓ​രോ​രു​ത്ത​രും അ​ക്ക​ങ്ങ​ള​ല്ല, വ്യ​ക്തി​ക​ളാ​ണ്.

2003ൽ ​അ​മേ​രി​ക്ക ക​ള്ള​ക്ക​ഥ​ക​ളു​ണ്ടാ​ക്കി ഇ​റാ​ഖി​ൽ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ചി​ത്ര​മാ​യ ഒ​രു രീ​തി ക​ണ്ടു. മു​േ​മ്പ നി​ല​നി​ന്നു​വ​ന്ന​തും എ​ന്നാ​ൽ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ കി​ട്ടാ​തെ​പോ​യ​തു​മാ​യ ഒ​രു കാ​ര്യം.

അ​ധി​നി​വേ​ശ യു​​ദ്ധ​ങ്ങ​ളി​ൽ അ​ധി​നി​വേ​ശ രാ​ജ്യ​ത്തി​​െൻറ പ​ട്ടാ​ള​ക്കാ​ർ വ​ള​രെ കു​റ​ച്ചേ കൊ​ല്ല​പ്പെ​ടാ​റു​ള്ളൂ. ഇ​ര​രാ​ജ്യ​ത്തെ പ​തി​നാ​യി​ര​ങ്ങ​ൾ കൊ​ല്ല​പ്പെ​ടാം. പ​ടി​ഞ്ഞാ​റ​ൻ പ​ത്ര​ങ്ങ​ൾ വ​ഴി ലോ​കം, അ​ക്ര​മി​രാ​ജ്യ​ത്തി​​െൻറ പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ടു​േ​മ്പാ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ക​ഥ​ക​ൾ കേ​ൾ​ക്കും. കു​ടും​ബ​ത്തി​​െൻറ ദുഃ​ഖം, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മോ​ഹ​ങ്ങ​ൾ തു​ട​ങ്ങി പ​ല​തും...

എ​ന്നാ​ൽ, ഇ​ര​രാ​ജ്യ​ത്ത്​ വെ​റു​തെ കൊ​ല്ല​പ്പെ​ടു​ന്ന സി​വി​ലി​യ​ന്മാ​രു​ടെ പോ​ലും ക​ദ​ന​ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണി​ല്ല. ​േവ​ട്ട​ക്കാ​ര​​െൻറ പ​ക്ഷം മ​ഹത്ത്വ​വ​ത്​​ക​രി​ക്ക​പ്പെ​ടാ​നും ഇ​ര​യു​ടെ പ​ക്ഷം ത​മ​സ്​​ക​രി​ക്ക​പ്പെ​ടാ​നും ഇ​ത്​ ഇ​ട​യാ​ക്കു​ന്നു. എ​ന്തി​നേ​റെ, എ​ത്ര​പേ​ർ കൊ​ല്ല​പ്പെ​ട്ടു എ​ന്നു​പോ​ലും പ​റ​യി​ല്ല -ആ ​ക​ണ​ക്ക്​ എ​ടു​ത്തി​ട്ടു​ണ്ടാ​കി​ല്ല.

യു​ദ്ധ​രം​ഗ​ത്ത്​ ഇ​ര​രാ​ജ്യ​ത്തെ മ​നു​ഷ്യ​രെ വെ​റും മൃ​ഗ​ങ്ങ​ളാ​യാ​ണ്​ വേ​ട്ട​ക്കാ​രാ​യ രാ​ജ്യ​ങ്ങ​ളും അ​വ​യു​ടെ മാ​ധ്യ​മ​ങ്ങ​ളും ക​രു​തു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്​ ഇ​ങ്ങ​നെ​യാ​ണ്.

ഇ​റാ​ഖി​ലെ യു.​എ​സ്​ ജ​ന​റ​ൽ ടോ​മി ഫ്രാ​ങ്ക്​​സി​നോ​ട്​ ഒ​രി​ക്ക​ൽ മ​ര​ണ​ക്ക​ണ​ക്ക്​ ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ''ഞ​ങ്ങ​ൾ ജ​ഡ​ങ്ങ​ളു​ടെ ക​ണ​ക്ക്​ വെ​ക്കാ​റി​ല്ല'' (We don't do body counts).

ഇ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി ഇ​ൻ​റ​ർ​നെ​റ്റി​ൽ 'ഇ​റാ​ഖ്​ ബോ​ഡി കൗ​ണ്ട്​' എ​ന്നൊ​രു വെ​ബ്​​സൈ​റ്റ്​ ത​ന്നെ ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ സ്​​ഥാ​പി​ച്ചു. ഇ​റാ​ഖി​ൽ യു​ദ്ധം കാ​ര​ണം കൊ​ല്ല​പ്പെ​ടു​ന്ന ഓ​രോ സി​വി​ലി​യ​ൻ മ​ര​ണ​വും അ​ത്​ രേ​ഖ​​പ്പെ​ടു​ത്തു​ന്നു. യു​ദ്ധം നി​ല​ച്ചെ​ങ്കി​ലും ഒ​ന്നും​ ര​ണ്ടു​മാ​യി ഇ​ന്നും മ​ര​ണ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്. മേ​യ്​ 31ന്​ ​ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

2003 മു​ത​ൽ ഇ​റാ​ഖി​ൽ 2,08,231 സി​വി​ലി​യ​ന്മാ​ർ ഇ​ങ്ങ​നെ കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന്​ 'ബോ​ഡി കൗ​ണ്ട്​' ക​രു​തു​ന്നു. അ​തേ​സ​മ​യം, മാ​ധ്യ​മ​വാ​ർ​ത്ത​ക​ളെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ഈ ​ക​ണ​ക്ക്​ യാ​ഥാ​ർ​ഥ്യ​ത്തി​​െൻറ അ​ടു​ത്തു​പോ​ലു​മെ​ത്തി​ല്ലെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

ആ ​അ​ക്ക​ങ്ങ​ൾ മ​നു​ഷ്യ​രാ​യി​രു​ന്നു

കൊ​ല്ല​പ്പെ​ടു​ന്ന ആ​രും സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ മാ​ത്ര​മ​ല്ല. ആ​ക​രു​ത്. ഉ​റ്റ​വ​രും കു​ടും​ബ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളും സ്വ​പ്​​ന​ങ്ങ​ളു​മു​ള്ള​വ​രാ​ണ്​ ഓ​രോ​രു​ത്ത​രും. അ​വ​രെ ആ ​നി​ല​യി​ൽത​ന്നെ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം.

ഈ ​ബോ​ധ്യ​ത്തി​​െൻറകൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട 67 കു​ട്ടി​ക​ളു​ടെ ഫോ​​​ട്ടോ​ക​ൾ ഇ​സ്രാ​യേ​ലി പ​ത്ര​മാ​യ ഹാ​ര​റ്റ്​​സ്​ (മേ​യ്​ 27) ഒ​ന്നാം പേ​ജി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്​ (ചി​ത്രം ക​ഴി​ഞ്ഞ ല​ക്കം 'മീ​ഡി​യ​ാസ്​​കാ​നി'​ൽ).

ഹാ​ര​റ്റ്​​സി​​െൻറ ഹീ​ബ്രു പ​തി​പ്പി​ൽ ത​ന്നെ ഇ​ത്​ ചെ​യ്​​ത​ത്​ അ​തി​ശ​ക്ത​മാ​യ ഒ​രു രാ​ഷ്​​ട്രീ​യ പ്ര​ഖ്യാ​പ​നംകൂ​ടി​യാ​ണ്​: ഇ​സ്രാ​യേ​ൽ ഫ​ല​സ്​​തീ​നോ​ട്​ ചെ​യ്യു​ന്ന​ത്​ യു​ദ്ധ​ക്കു​റ്റ​ത്തി​ൽ പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന വ്യം​ഗ്യ​മാ​യ പ്ര​ഖ്യാ​പ​നം. സ്വ​ത​ന്ത്ര പ​ത്ര​മാ​യ ഹാ​ര​റ്റ്​​സ്​ അ​ട​ക്കം ഏ​തെ​ങ്കി​ലും ഇ​സ്രാ​യേ​ലി പ​ത്രം ഇ​ത്ര വ്യ​ക്ത​മാ​യി സ​യ​ണി​സ്​​റ്റ്​ വി​രു​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​തും ആ​ദ്യം.

'യു​ദ്ധ​ത്തി​​െൻറ വി​ല ഇ​താ​ണ്​' (This is the price of war) എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ഈ ​ഫോ​​ട്ടോ​ശേ​ഖ​രം മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്നു.

കാ​ർ​ട്ടൂ​ണി​സ്​​റ്റ്​ മ​ഞ്​​ജു​ളി​ന്​ ട്വി​റ്റ​റി​ൽ​നി​ന്നൊ​രു നോ​ട്ടിസ്. മ​ഞ്​​ജു​ൾ ടൂ​ൺ​സ്​ എ​ന്ന അ​ക്കൗ​ണ്ടി​ലെ കാ​ർ​ട്ടൂ​ണു​ക​ൾ ഇ​ന്ത്യ​ൻ നി​യ​മ​ത്തി​നെ​തി​രാ​ണെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്നു​വ​ത്രെ. സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ശേ​ഷ​വും പു​തി​യ ഐ.​ടി ച​ട്ട​ങ്ങ​ൾ വ​ഴി വി​മ​ർ​ശ​ക​രു​ടെ വാ ​മൂ​ടാ​നു​ള്ള ശ്ര​മ​ത്തി​​​െൻറ ല​ക്ഷ​ണം. ഇ​നി​യും വ​ര​ക്കു​മെ​ന്നു പ​റ​ഞ്ഞ മ​ഞ്​​ജു​ളി​​​െൻറ അ​ടു​ത്ത കാ​ർ​ട്ടൂ​ണാ​ണ്​ ഇ​ത്. കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം താ​ണ്ഡ​വ​മാ​ടു​േ​മ്പാ​ൾ മാ​ള​ത്തി​ലൊ​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി, അ​ത്​ കു​റ​ഞ്ഞു എ​ന്ന്​ ക​ണ്ട​തോ​ടെ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തു​ന്നു

ഇ​സ്രാ​യേ​ലി​ലെ മ​നു​ഷ്യാ​വ​കാ​ശ ഗ്രൂ​പ്പാ​യ ബെ​ത്​​സലേം ഈ ​ ത​മ​സ്​​ക​ര​ണ​ത്തി​നെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്താ​റു​ണ്ട്. ഇ​സ്രാ​യേ​ലി ബോം​ബി​ങ്ങി​ൽ കൊ​ല്ല​പ്പെ​ടു​ന്ന ഫ​ല​സ്​​തീ​ൻ കു​ഞ്ഞു​ങ്ങ​ളു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു പ​രി​പാ​ടി ഇ​സ്രാ​യേ​ലി റേ​ഡി​യോ​യിലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്യാ​ൻ അ​വ​ർ 2014ൽ ​പ​ര​സ്യ​ക്കൂ​ലി കൊ​ടു​ത്ത്​ ശ്ര​മി​ച്ചു. പ​ക്ഷേ, ഇ​സ്രാ​യേ​ലി ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ അ​തോ​റി​റ്റി അ​ത്​ നി​രോ​ധി​ച്ചു. 'ഗ​സ്സ​യി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ പേ​രു​ണ്ട്​' എ​ന്ന ത​ല​ക്കെ​ട്ടിലു​ള്ള ആ ​പ​രി​പാ​ടി അ​ങ്ങ​നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ഹാ​ര​റ്റ്​​സി​​െൻറ ന​ട​പ​ടി അ​സാ​ധാ​ര​ണം മാ​ത്ര​മ​ല്ല, ധീ​ര​വു​മാ​ണ്.

ജൂ​യി​ഷ്​ ക​റ​ൻ​റ്​​സ്​ എ​ന്ന മാ​ഗ​സി​ൻ ജൂ​ത കാ​ഴ്​​ച​പ്പാ​ടി​ലൂ​ടെ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ്. അ​തി​​െൻറ എ​ഡി​റ്റ​റാ​യ അ​രി​യേ​ൽ ഏ​​ഞ്​​ജ​ൽ മേ​യ്​ 22ന്​ ​ഗാ​ർ​ഡി​യ​നി​ൽ എ​ഴു​തി: ''ഫ​ല​സ്​​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ 2014ൽ ​പ​​ങ്കെ​ടു​ത്ത​പ്പോ​ൾ ഞാ​ൻ ഒ​റ്റ​ക്കാ​യി​രു​ന്നു. ഇ​പ്പോ​ൾ ഞാ​ൻ ഒ​റ്റ​ക്ക​ല്ല.''

ഇ​പ്പോ​ൾ ഹാ​ര​റ്റ്​​സ്​ ഗ​സ്സ​യി​ലെ കു​ഞ്ഞു ഇ​ര​ക​ളു​ടെ പ​ടം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തി​​െൻറ പി​റ്റേ​ന്ന്​ (മേ​യ്​ 28) ന്യൂ​യോ​ർ​ക്​ ടൈം​സ്​ പ​ത്ര​വും അ​ത്​ ചെ​യ്​​തു.

പ​റ​ഞ്ഞു​വ​ന്ന​ത്​ വ​ര​ണ്ട സ്​​ഥി​തി​വി​വ​രക്ക​ണ​ക്കു​ക​ൾ​ക്ക്​ ജീ​വ​ൻ ന​ൽ​കു​ന്ന ജോ​ലി​കൂ​ടി മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തുതു​ട​ങ്ങി എ​ന്നാ​ണ്.

ഒ​രു വ​ർ​ഷം മു​മ്പ്, 2020 മേ​യ്​ 24നാ​ണ്​ ന്യൂ​യോ​ർ​ക്​ ടൈം​സ്​ ഒ​ന്നാം​പേ​ജി​ലും ഉ​ൾ​പ്പേ​ജി​ലു​മാ​യി ആ​യി​രം മ​നു​ഷ്യ​രു​ടെ പേ​രും വി​ലാ​സ​വും അ​ച്ച​ടി​ച്ച​ത്. ആ​മു​ഖ​ക്കു​റി​പ്പ്​ പു​തി​യത​രം ജേ​ണ​ലി​സ​ത്തി​ന്​ ചൂ​ണ്ടു​പ​ല​ക​കൂ​ടി​യാ​യി: ''ഇ​വ​ർ ഒ​രു പ​ട്ടി​ക​യി​ലെ വെ​റും പേ​രു​ക​ള​ല്ല. ഇ​വ​ർ ന​മ്മ​ൾ​ത​ന്നെ​യാ​ണ്.''

''കോ​വി​ഡി​​െൻറ ആ​ഘാ​തം എ​ണ്ണം മാ​ത്രം നോ​ക്കി അ​ള​ക്കാ​നാ​കി​ല്ല. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ ല​ക്ഷ​ത്തോ​ട​ടു​ക്കു​േ​മ്പാ​ൾ അ​വ​രി​ൽ ഒ​രു ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. അ​വ​രി​ലാ​രും വെ​റും എ​ണ്ണ​മ​ല്ല.''

ആ​യി​രം പേ​രും വി​ലാ​സ​വും മാ​ത്ര​മ​ല്ല, ഓ​രോ​രു​ത്ത​രെ​പ്പ​റ്റി​യും ഏ​താ​നും വാ​ക്കു​ക​ളി​ൽ വി​വ​ര​ണ​വും പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. സ്​​ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളെ മ​നു​ഷ്യ​രാ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്ന പ​ദ്ധ​തി.

ക​ള്ള​ക്ക​ണ​ക്ക്​ എ​ന്ന വ്യാ​ജ​വാ​ർ​ത്ത

സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​ക്ക്​ ജീ​വ​ൻ ന​ൽ​കു​ക മാ​ധ്യ​മധ​ർ​മ​മാ​ണെ​ങ്കി​ൽ, അ​വ​യി​ലെ നെ​ല്ലും പ​തി​രും വേ​ർ​തി​രി​ക്കു​ക മാ​ധ്യ​മ​ങ്ങ​ളു​ടെ മൗ​ലി​ക ക​ട​മ​യാ​ണ്. കോ​വി​ഡ്​ ബാ​ധ​യു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ളി​ൽ മ​നഃ​പൂ​ർ​വ​വും അ​ല്ലാ​തെ​യും സ​ർ​ക്കാ​റു​ക​ൾ വ്യാ​പ​ക​മാ​യി മാ​യം ചേ​ർ​ക്കു​േ​മ്പാ​ൾ അ​തി​നെ തു​റ​ന്നു​കാ​ട്ട​ൽ ജ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​നം കൂ​ടി​യാ​കു​ന്നു. ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​തി​​െൻറ 16 ഇ​ര​ട്ടി വ​രു​മെ​ന്ന്​ ദി​വ്യ​ഭാ​സ്​​ക​ർ പ​ത്രം അ​റി​യി​ച്ചു. ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ്​ മ​ര​ണം 13,201 എ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.​​ മൊ​ത്തം മ​ര​ണസ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​ത്​ 34,750. മൊ​ത്തം​ മ​ര​ണ​ങ്ങ​ളി​ൽ ര​ണ്ട​ര ഇ​ര​ട്ടി വ​ർ​ധ​ന കാ​ണു​ന്നു എ​ന്നും അ​ധി​ക​മ​ര​ണം കോ​വി​ഡി​​െൻറ ക​ണ​ക്കി​ൽപെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും ടൈം​സ് ഓ​ഫ്​ ഇ​ന്ത്യ. കൊ​ൽ​ക്ക​ത്ത​യി​ലെ കോ​വി​ഡ്​ മ​ര​ണ​ക്ക​ണ​ക്ക്​ (ഏ​പ്രി​ൽ-​മേ​യ്) സ​ർ​ക്കാ​ർ പ​റ​യു​ന്ന​തി​​െൻറ നാ​ലി​ര​ട്ടി വ​രാ​മെ​ന്ന്​ ഹി​ന്ദു.

ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ്​ മ​ര​ണ​ക്ക​ണ​ക്ക്​ മൂ​ന്നു ല​ക്ഷ​ത്തി​ലെ​ത്തി​യി​രി​ക്കെ (മേ​യ്​ 24), ഈ ​ഒൗ​ദ്യോ​ഗി​ക ക​ണ​ക്കി​നെ സ്​​ഥി​തി​വി​വ​ര ശാ​സ്​​ത്രം ഉ​പ​യോ​ഗി​ച്ച്​ ചോ​ദ്യം ചെ​യ്യു​ന്നു ന്യൂ​യോ​ർ​ക്​ ടൈം​സ്. ആ​റു ല​ക്ഷം മ​ര​ണ​മെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ലു​ണ്ടാ​കാ​മ​ത്രെ. 42 ല​ക്ഷം വ​രെ യ​ഥാ​ർ​ഥ ക​ണ​ക്ക്​ എ​ത്താ​മെ​ന്നും!

ഇ​തെ​ല്ലാം ശാ​സ്​​ത്രീ​യ മാ​ന​ങ്ങ​ൾ വെ​ച്ചു​ള്ള നി​ഗ​മ​ന​ങ്ങ​ൾ. ഭാ​സ്​​ക​ർ ഗ്രൂ​പ്പി​ൽപെ​ട്ട ദി​വ്യ​ഭാ​സ്​​ക​റും (ഗു​ജ​റാ​ത്തി) ദൈ​നി​ക്​ ​ഭാ​സ്​​ക​റും ശ്​​മ​ശാ​ന​ങ്ങ​ൾ നേ​രി​ട്ട്​ സ​ന്ദ​ർ​ശി​ച്ച്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ വ​ലി​യ സം​ഭ​വ​മാ​യി. ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​േ​ദ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ൾ കോ​വി​ഡ്​ ക​ണ​ക്ക്​ കു​റ​ച്ചു​കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന്​ പ​ത്രം തെ​ളി​യി​ച്ച​ത്​ ജ​ഡ​ങ്ങ​ൾ സം​സ്​​ക​രി​ക്കു​ന്ന, കി​ലോ​മീ​റ്റ​ർ ക​ണ​ക്കി​ലു​ള്ള ഇ​ട​ങ്ങ​ളു​ടെ ​േ​ഡ്രാ​ൺ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചാ​ണ്. ഇ​തി​നാ​യി മു​പ്പ​ത്​ റി​പ്പോ​ർ​ട്ട​ർ​മാ​രെ അ​വ​ർ നി​യോ​ഗി​ച്ചു.

ദി​വ്യ​ഭാ​സ്​​ക​റി​​െൻറ മ​റ്റൊ​രു ഇ​ട​പെ​ട​ലി​നെ​പ്പ​റ്റി​യും പ​റ​യ​ണം. കോ​വി​ഡ്​ ചി​കി​ത്സ​ക്കു​ള്ള റെം​ഡെ​സി​വി​ർ കു​ത്തി​വെ​പ്പ്​ മ​രു​ന്ന്​ ബി.​ജെ.​പി​യു​ടെ ഗു​ജ​റാ​ത്ത്​ അ​ധ്യ​ക്ഷ​ൻ സി.​ആ​ർ. പാ​ട്ടീ​ൽ വ​ൻ​തോ​തി​ൽ ശേ​ഖ​രി​ച്ചു​വെ​ച്ച​ത്​ വി​വാ​ദ​മാ​യി. അ​യ്യാ​യി​രം ഇ​ൻജ​ക്​​ഷ​ൻ ത​​െൻറ പ​ക്ക​ലു​ണ്ടെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ആ ​മ​രു​ന്ന്​ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക്​ ക​രി​ഞ്ച​ന്ത​യി​ൽപോ​ലും കി​ട്ടാ​ത്ത സ​മ​യ​ത്താ​ണ്.

ദി​വ്യ​ഭാ​സ്​​ക​റി​​​െൻറ (ഏ​പ്രി​ൽ 12) ലീ​ഡ്​ ത​ല​ക്കെ​ട്ട്​ ഗു​ജ​റാ​ത്ത്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​​​െൻറ ഫോ​ൺ ന​മ്പ​റാ​ണ്. പ​ത്ര​ത്തി​​​െൻറ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​ണി​യെ ക​ണ്ട്​ ചോ​ദി​ച്ചു, ഇ​തെ​ങ്ങ​നെ പാ​ട്ടീ​ലി​​െൻറ കൈ​യി​ലെ​ത്തി എ​ന്ന്. പാ​ട്ടീ​ലി​നോ​ടു ത​ന്നെ ചോ​ദി​ക്കൂ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ദി​വ്യ​ഭാ​സ്​​ക​ർ വി​ട്ടി​ല്ല. അ​വ​ർ പാ​ട്ടീ​ലി​നെ സ​മീ​പി​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ വ​ഴി സം​ഘ​ടി​പ്പി​ച്ച​താ​ണ്​ മ​രു​ന്നെ​ന്ന്​ പാ​ട്ടീ​ൽ. ഏ​ത്​ സു​ഹൃ​ത്തു​ക്ക​ളെ​ന്ന്​ റി​പ്പോ​ർ​ട്ട​ർ. പാ​ട്ടീ​ലി​​െൻറ മ​റു​പ​ടി: ആ​വ​ശ്യ​മു​ള്ള​വ​ർ മാ​ത്രം വ​ന്നാ​ൽ മ​തി. ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ വ​രേ​ണ്ട. അ​ങ്ങ​നെ​യാ​ണ്​ ദി​വ്യ​ഭാ​സ്​​ക​റി​​െൻറ (ഏ​പ്രി​ൽ 12) ലീ​ഡ്​ ത​ല​ക്കെ​ട്ട്​ ഒ​രു ന​മ്പ​ർ മാ​ത്ര​മാ​യ​ത്​: സി.​ആ​ർ. പാ​ട്ടീ​ലി​​െൻറ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ.

വാ​ർ​ത്ത​ക്ക്​ പു​റ​മെ, എ​ഡി​റ്റ​ർ ദേ​വേ​ന്ദ്ര ഭ​ട്​​ന​ഗ​ർ ട്വി​റ്റ​റി​ൽ ഇ​ങ്ങ​നെ കു​റി​ച്ചു: ''ഇ​ൻ​ജ​ക്​​ഷ​നു​വേ​ണ്ടി അ​ത്യാ​വ​ശ്യ​ക്കാ​ർ പ​ര​ക്കം​പാ​യു​േ​മ്പാ​ൾ ഒ​രാ​ളു​ടെ കൈ​വ​ശ​മെ​ങ്ങ​നെ ഇ​ത്ര​യേ​റെ മ​രു​ന്ന്​ വ​ന്നു? സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണം. ആ​വ​ശ്യ​ക്കാ​ർ ഏ​താ​യാ​ലും പാ​ട്ടീ​ലി​നെ വി​ളി​ച്ചോ​ളൂ.''

ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ചെ​യ്യു​ന്നു​ണ്ട്. സു​പ്രീം​കോ​ട​തി​യു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ്​ കോ​വി​ഡ്​ കു​ത്തി​വെ​പ്പ്​ സൗ​ജ​ന്യ​മാ​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

Show More expand_more
News Summary - Giving life to data is Journalism