Begin typing your search above and press return to search.
proflie-avatar
Login

കു​ട്ട​നാ​ടി​​​ന്റെ രാ​ഷ്​​ട്രീ​യ ഭൂ​മി​ക ശീ​ത​ങ്ക​ൻ തി​രു​ത്തി​യ​തെ​ങ്ങ​നെ?

കു​ട്ട​നാ​ടി​​​ന്റെ   രാ​ഷ്​​ട്രീ​യ ഭൂ​മി​ക ശീ​ത​ങ്ക​ൻ  തി​രു​ത്തി​യ​തെ​ങ്ങ​നെ?
cancel

സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘം നേ​​താ​​ക്ക​​ളി​​ൽ, അ​​യ്യ​​ൻ​​കാ​​ളി​​യു​​ടേ​​ത​​ല്ലാ​​തെ, മ​​റ്റൊ​​രാ​​ളു​​ടെ രേ​​ഖാ​​പ​​ര​​മാ​​യ ജീ​​വി​​തം ക​​ണ്ടെ​​ത്താ​​നാ​​യ​​ത് ​െക.​സി. ശീ​​ത​​ങ്ക​​ന്റേ​​ത് മാ​​ത്ര​​മാ​​ണെ​ന്ന്​ ച​രി​ത്ര ഗ​വേ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ പ​റ​യു​ന്നു. ന​​വോ​​ത്ഥാ​​ന​​ത്തി​​ൽ​​നി​​ന്ന് ക​​മ്യൂ​​ണി​​സ​​ത്തി​​ലേ​​ക്ക് സ​ഞ്ച​രി​ച്ച അ​ദ്ദേ​ഹ​ത്തി​​ന്റെ ച​രി​ത്രസം​ഭാ​വ​ന എ​ന്താ​ണ്​? കു​ട്ട​നാ​ടി​​ന്റെ രാ​ഷ്​​ട്രീ​യ ഭൂ​മി​ക തി​രു​ത്തു​ന്ന​തി​ൽ ശീ​ത​ങ്ക​​ന്റെ പ​ങ്ക്​ എ​ന്താ​ണ്​?

അ​​യ്യ​​ൻ​​കാ​​ളി പ്ര​​സ്ഥാ​​നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ടി​​ത്ത​​ട്ട് സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ങ്ങ​​നെ​​യാ​​ണ്, പു​​തു​​താ​​യി ഉ​​ദി​​ച്ചു​​​വ​​ന്നു​​കൊ​​ണ്ടി​​രു​​ന്ന ക​​മ്യൂ​ണി​സ്റ്റ് പ്ര​​സ്ഥാ​​ന​​ത്തി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്ക​​പ്പെ​​ട്ട​​ത്? ആ​​ല​​പ്പു​​ഴ​​യി​​ലെ സാ​​ധു​ജ​​ന​ പ​​രി​​പാ​​ല​​ന സം​​ഘം നേ​​താ​​വാ​​യി​​രു​​ന്ന കെ.​​സി. ശീ​​ത​​ങ്ക​​ന്റെ ജീ​​വി​​ത​​ചി​​ത്ര​​ങ്ങ​​ൾ ആ ​​സ​​ങ്കീ​​ർ​​ണ ച​​രി​​ത്ര​​സ​​ന്ധി​​യെ നമുക്ക് കാണിച്ചുതരുകയാണ്. നവോത്ഥാന പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ ദു​​ർ​​ബ​​ല​​മാ​​വു​​ക​​യും അ​​വ​​യു​​ടെ ആ​​ദ​​ർ​​ശ​​പ​​ര​​മാ​​യ വീ​​റ് ക​​മ്യൂ​ണി​സ്റ്റ് പാ​​ർ​​ട്ടി​​ക്ക് അ​​ടി​​ത്ത​​റ​​യാ​​വു​​ക​​യു​​മാ​​യി​​രു​​ന്നു. സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘം നേ​​താ​​ക്ക​​ളി​​ൽ, അ​​യ്യ​​ൻ​​കാ​​ളി​​യു​​ടേ​​ത​​ല്ലാ​​തെ, മ​​റ്റൊ​​രാ​​ളു​​ടെ രേ​​ഖാ​​പ​​ര​​മാ​​യ ജീ​​വി​​തം ക​​ണ്ടെ​​ത്താ​​നാ​​യ​​ത് ശീ​​ത​​ങ്ക​​ന്റേ​​ത് മാ​​ത്ര​​മാ​​ണ്.

അ​​യ്യ​​ൻ​​കാ​​ളി ന​​യി​​ച്ച ‘സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘ’​​ത്തി​​ന്റെ പ്ര​​മു​​ഖ പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു കെ.​​സി. ശീ​​ത​​ങ്ക​​ൻ. ആ​​ല​​പ്പു​​ഴ കു​​ട്ട​​നാ​​ട് താ​​ലൂ​​ക്കി​​ലെ കൈ​​ന​​ക​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ കു​​ട്ട​​മം​​ഗ​​ലം കു​​പ്പ​​പ്പു​​റം പ്ര​​ദേ​​ശ​​ത്തെ പു​​രാ​​ത​​ന പു​​ല​​യ ത​​റ​​വാ​​ടാ​​യ പ​​ന​​യ്ക്ക​​ൽ​​ചി​​റ വീ​​ട്ടി​​ൽ 1886 മാ​ർ​ച്ച്​ 28 നാ​​ണ് ജ​​ന​​നം. ‘ക​​ങ്കാ​​ളി’ എ​​ന്ന ശീ​​ത​​നും മാ​​ണ​​യു​​മാ​​ണ് അ​​ച്ഛ​​ന​​മ്മ​​മാ​​ർ. വി.​​ഐ. ബോ​​സ് ആ​​ല​​പ്പു​​ഴ എ​​ഴു​​തി, അം​​ബേ​​ദ്ക​​ർ സ്റ്റ​​ഡി സ​​ർ​​ക്കി​ൾ 1996 മാ​ർ​ച്ച്​ 29ന്​ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച, 8 കൈ​​യെ​​ഴു​​ത്ത് പേ​​ജും 3 രൂ​​പ വി​​ല​​യു​​മുള്ള ‘കു​​പ്പ​​പ്പു​​റം ശീ​​ത​​ങ്ക​​ൻ’ എ​​ന്ന ല​​ഘു​​ജീ​​വി​​ത ച​​രി​​ത്ര​​മാ​​ണ് ആ ​​ജ​​ന​​നാ​​യ​​ക​​നെ പ​​രി​​ച​​യ​​പ്പെ​​ടാ​​ൻ ന​​മു​​ക്ക് മു​​ന്നി​​ലു​​ള്ള ഒ​​രു രേ​​ഖ.

അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മൂ​​ത്ത മ​​ക​​നാ​​യ ഭാ​​സ്ക​​ര​​ന്റെ മ​​ക​​നും, റി​​ട്ട​​യേ​​ഡ് പൊ​​ലീ​​സ് എ​​സ്.​​ഐ​​യു​​മാ​​യ ബി. ​​സ​​ജീ​​വി​​ൽ (കു​​ട​​ക​​ുത്തും​​പ​​റ​​മ്പി​​ൽ വീ​​ട്, ക​​രു​​മാ​​ടി പി.​​ഒ, ആ​​ല​​പ്പു​​ഴ) നി​​ന്നാ​​ണ് ഈ ​​കൃ​​തി​​യു​​ടെ പേ​​ജു​​ക​​ൾ വാ​​ട്സ്ആ​​പ്പി​​ൽ കി​​ട്ടി​​യ​​ത്. ശീ​​ത​​ങ്ക​​നും സ​​ർ​​ക്കാ​​റു​​മാ​​യി ന​​ട​​ന്ന ക​​ത്തി​​ട​​പാ​​ടു​​ക​​ളു​​ടെ പേ​​ജു​​ക​​ളും ഇ​​തേ രീ​​തി​​യി​​ൽ സ​​ജീ​​വ് അ​​യ​​ച്ചു​​ത​​ന്നു. അ​​യ്യ​​ൻ​​കാ​​ളി​​യൊ​​ഴി​​ച്ച് മ​​റ്റൊ​​രു സാ.​​പ. സം​​ഘം നേ​​താ​​വി​​ന്റെ​​യും രേ​​ഖ​​ക​​ൾ ഇ​​തു​​പോ​​ലെ കാ​​ണാ​​നാ​​യി​​ട്ടി​​ല്ല. അ​​തി​​നാ​​ൽ, ച​​രി​​ത്ര​​പ്രാ​​ധാ​​ന്യം മു​​ൻ​​നി​​ർ​​ത്തി അ​​വ വി​​ശ​​ദ​​മാ​​യി താ​​ഴെ ചേ​​ർ​​ക്കു​​ന്നു. ജീ​​വി​​ത​ച​​രി​​ത്ര ​കാ​​ര്യ​​ങ്ങ​​ൾ ബോ​​സി​​ന്റെ ര​​ച​​ന​​യി​​ൽ​​നി​​ന്നാ​​ണ് പ​​ക​​ർ​​ത്തു​​ന്ന​​ത്:

തി​​രു​​വി​​താം​​കൂ​​ർ സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘ​​ത്തി​​ന്റെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യാ​​ണ് ശീ​​ത​​ങ്ക​​ൻ പൊ​​തു​​രം​​ഗ​​ത്ത് വ​​ന്ന​​ത്. ചു​​രു​​ങ്ങി​​യ കാ​​ലം​​കൊ​​ണ്ട് മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലൂ​​ടെ സം​​ഘ​​ട​​നാ നേ​​തൃ​​ത്വ​​ത്തി​​ലെ​​ത്തി. ശീ​​ത​​ങ്ക​​ന് സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം കി​​ട്ടി​​യി​​രു​​ന്നി​​ല്ല. ര​​ണ്ട് സ​​ഹോ​​ദ​​ര​​ന്മാ​​രും ഒ​​രു സ​​ഹോ​​ദ​​രി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ​​യും അ​​നു​​ഭ​​വം മ​​റി​​ച്ചാ​​യി​​രി​​ക്കാ​​ൻ ഇ​​ട​​യി​​ല്ല. കാ​​ല​​മ​​താ​​ണ​​ല്ലോ. എ​​ങ്കി​​ലും പു​​ന്ന​​മ​​ട​​യി​​ലെ ക​​ള​​രി​​യാ​​ശാ​​ന്മാ​​രെ പ​​ന​​യ്ക്ക​​ൽ​​ത്ത​​റ [ചി​​റ] ത​​റ​​വാ​​ട്ടി​​ലേ​​ക്ക് ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി മ​​ല​​യാ​​ളം, സം​​സ്കൃ​​തം എ​​ന്നീ ഭാ​​ഷ​​ക​​ൾ ഭം​​ഗി​​യാ​​യി എ​​ഴു​​താ​​നും വാ​​യി​​ക്കാ​​നും അ​​ഭ്യ​​സി​​ച്ചു ശീ​​ത​​ങ്ക​​ൻ. ആ ​​ത​​റ​​വാ​​ട്ടി​​ലെ ആ​​ദ്യ ക​​ള​​രി​​വി​​ദ്വാ​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സാ​​ധാ​​ര​​ണ പൊ​​ക്കം, ഇ​​രു​​നി​​റം, ഒ​​ത്ത ശ​​രീ​​രം, കാ​​ഴ്ച​​യി​​ൽ ഒ​​രു കാ​​യി​​കാ​​ഭ്യാ​​സി​​യു​​ടെ ഇ​​രു​​ത്തം​​വ​​ന്ന ഗാം​​ഭീ​​ര്യം. ചാ​​ര​​നി​​റ​​ത്തി​​ലു​​ള്ള ജു​​ബ്ബ​​യും വെ​​ള്ള​​മു​​ണ്ടു​​മാ​​യി​​രു​​ന്നു പ​​തി​​വ് വേ​​ഷം.

ന​​ല്ല നാ​​ട​​ൻ​​പാ​​ട്ടു​​ക​​ളും ഉ​​പ​​ക​​ഥ​​ക​​ളും ഇ​​ട​​ക​​ല​​ർ​​ത്തി വ​​ള​​രെ വാ​​ചാ​​ല​​മാ​​യി പ്ര​​സം​​ഗി​​ക്കും. സ​​മ​​ർ​​ഥ​​നാ​​യ സം​​ഘാ​​ട​​ക​​നും ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​മു​​ള്ള നേ​​താ​​വു​​മാ​​യി​​രു​​ന്നു. ര​​ണ്ട് ഭാ​​ര്യ​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു: ചീ​​ത​​യും കാ​​ളി​​ക്കു​​ട്ടി​​യും. അ​​വ​​രി​​ൽ​ ആ​​കെ 6 മ​​ക്ക​​ളു​​ണ്ടാ​​യി; ആ​​ദ്യ​​ഭാ​​ര്യ​​യി​​ൽ കേ​​ശ​​വ​​നും ശാ​​ര​​ദ (ത​​ങ്ക​​മ്മ)​​യും, ര​​ണ്ടാ​​മ​​ത്തേ​​തി​​ൽ ഭാ​​സ്ക​​ര​​ൻ, ജ​​നാ​​ർ​​ദ​​ന​​ൻ, പ​​ങ്ക​​ജാ​​ക്ഷി, വാ​​സു​​​ദേ​​വ​​ൻ എ​​ന്നി​​വ​​രും.

സാ.​​പ. സം​​ഘ​​ത്തി​​നു​​വേ​​ണ്ടി കു​​ട്ട​​നാ​​ട്ടി​​ലെ കു​​ട്ട​​മം​​ഗ​​ലം, പു​​ന്ന​​മ​​ട, കൈ​​ന​​ക​​രി, ച​​തി​​ർ​​ഥ്യാ​​ക​​രി, കാ​​വാ​​ലം, നെ​​ടു​​മു​​ടി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ശീ​​ത​​ങ്ക​​ന്റെ ആ​​ദ്യ​​കാ​​ല (1910-11) പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ. ത​​ത്തം​​പ​​ള്ളി സ​​ർ​​പ്പ​​ക്ക​​ണ്ട​​ത്തി​​ൽ മാ​​ധ​​വ​​ൻ, പു​​റ​​ക്കാ​​ട് ജോ​​ഷ്വാ, സി. ​​വാ​​സു​​ദേ​​വ​​ൻ, കൊ​​ടു​​പ്പു​​ന്ന​​യി​​ലെ ക​​ള​​രി​​ത്ത​​റ​ തേ​​വ​​ൻ, ഊ​​രി​​ക്ക​​ര​​ചി​​റ​​യി​​ൽ ത​​മ്പി, മി​​ത്ര​​ക്ക​​രി​​യി​​ലെ ക​​രി​​മാ​​ലി​​കു​​ട്ടി, വേ​​ഴ​​പ്ര​​യി​​ലെ പു​​തു​​പ്പ​​റ​​മ്പി​​ൽ വാ​​വ​​ൻ, മാ​​വേ​​ലി​​ക്ക​​ര റ്റി. ​​കണ്ട​​ൻ, എ​​ൻ.​​കെ. കു​​ഞ്ച​​ൻ തെ​​ക്ക​​നാ​​ര്യാ​​ട്, ആ​​മ​​യി​​ട പി.​​കെ. രാ​​ഘ​​വ​​ൻ വൈ​​ദ്യ​​ർ തു​​ട​​ങ്ങി​​യ ഉ​​ശി​​ര​​ൻ സം​​ഘം പ്ര​​വ​​ർ​​ത്ത​​ക​​ർ ശീ​​ത​​ങ്ക​​ന്റെ സു​​ഹൃ​​ത്തു​​ക്ക​​ളും സം​​ഘ​​ത്തി​​ന്റെ ആ​​ല​​പ്പു​​ഴ ഡി​​വി​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി​​രു​​ന്നു.

ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ കൈ​​ന​​ക​​രി, ക​​രു​​മാ​​ടി, ത​​ക​​ഴി, കു​​ന്നു​​മ്മ, തെ​​ക്ക​​നാ​​ര്യാ​​ട്, കാ​​വു​​ങ്ക​​ൽ, ചേ​​ർ​​ത്ത​​ല, മു​​ഹ​​മ്മ, മാ​​വേ​​ലി​​ക്ക​​ര തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സം​​ഘം ഓ​​ഫി​​സു​​ക​​ളും (ഭ​​ജ​​ന​​മ​​ഠ​​ങ്ങ​​ൾ), സം​​ഘാം​​ഗ​​ങ്ങ​​ൾ മ​​രി​​ച്ചാ​​ൽ ശ​വ​​മ​​ട​​ക്കാ​​നാ​​യി ക​​ഞ്ഞി​​പ്പാ​​ടം, ഇ​​രു​​മ്പ​​നം​​പാ​​ട​​ത്തി​​ന് കി​​ഴ​​ക്കേ​​ച്ചി​​റ, നെ​​ഹ്റു ട്രോ​​ഫി തു​​രു​​ത്ത്, നെ​​ടു​​മു​​ടി, പൊ​​ങ്ങ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 5 ശ്മ​​ശാ​​ന​​ങ്ങ​​ളും സ്ഥാ​​പി​​ച്ചു ശീ​​ത​​ങ്ക​​ൻ.

ശീ​​ത​​ങ്ക​​ൻ കൈ​​ന​​ക​​രി തെ​​ക്കേ​​ച്ചി​​റ​​യി​​ൽ സ്ഥാ​​പി​​ച്ച സ്കൂ​​ളാ​​ണ് പി​​ന്നീ​​ട് കു​​പ്പ​​പ്പു​​റം ഗ​​വ. ഹൈ​​സ്കൂ​​ളാ​​യി വ​​ള​​ർ​​ന്ന​​ത്. ത​​ക​​ഴി കു​​ന്നു​​മ്മ​​യി​​ലും ആ​​മ​​യി​​ട​​യി​​ലും ഓ​​രോ പ്രൈ​​മ​​റി സ്കൂ​​ളു​​ക​​ൾ​​കൂ​​ടി അ​​ദ്ദേ​​ഹം സ്ഥാ​​പി​​ച്ചു. 1937 ജ​നു​വ​രി 14ലെ ​​ഗാ​​ന്ധി-​​അ​​യ്യ​​ൻ​​കാ​​ളി [വെ​​ങ്ങാ​​നൂ​​ർ] കൂ​​ടി​​ക്കാ​​ഴ്ച​​ക്കു​ശേ​​ഷം ഏ​​പ്രി​​ലി​​ൽ അ​​യ്യ​​ൻ​​കാ​​ളി കു​​ന്നു​​മ്മ​​യി​​ലെ​​ത്തി ശീ​​ത​​ങ്ക​​നൊ​​പ്പം ഒ​​രു​​ മാ​​സം താ​​മ​​സി​​ച്ചു; കു​​ന്നു​​മ്മ പ്രൈ​​മ​​റി സ്കൂ​​ൾ നി​​ർ​​മാ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.

പു​​ന്ന​​പ്ര യു.​​പി സ്കൂ​​ളി​​ന് പ​​ടി​​ഞ്ഞാ​​റ്, അ​​യി​​ത്ത​​ജാ​​തി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് താ​​മ​​സി​​ച്ച് പ​​ഠി​​ക്കാ​​നാ​​യി ശീ​​ത​​ങ്ക​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു ഇം​​ഗ്ലീ​​ഷ് സ്കൂ​​ൾ സ്ഥാ​​പി​​ച്ചു. ആ ​​ബോ​​ർ​​ഡി​​ങ് സ്കൂ​​ൾ, ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ട് നി​​മി​​ത്തം അ​​ധി​​ക​​നാ​​ൾ നി​​ല​​നി​​ന്നി​​ല്ല. ചേ​​ർ​​ത്ത​​ല, അ​​മ്പ​​ല​​പ്പു​​ഴ, കു​​ട്ട​​നാ​​ട്, മാ​​വേ​​ലി​​ക്ക​​ര തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ 1920 മു​​ത​​ൽ 1938 വ​​രെ ന​​ട​​ന്ന നി​​ര​​വ​​ധി ജ​​ന​​കീ​​യ സ​​മ​​ര​​ങ്ങ​​ളു​​ടെ നാ​​യ​​ക​​നാ​​യി​​രു​​ന്നു ശീ​​ത​​ങ്ക​​ൻ.

ആ​​വ​​ശ്യ​​ക്കാ​​ർ​​ക്ക് ഭൂ​​മി പ​​തി​​ച്ചു​​കൊ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ത്യേ​​ക അ​​ധി​​കാ​​രം ചി​​ത്തി​​ര​​ തി​​രു​​നാ​​ൾ മ​​ഹാ​​രാ​​ജാ​​വി​​ൽ​​നി​​ന്ന് ശീ​​ത​​ങ്ക​​ന് കി​​ട്ടി​​യി​​രു​​ന്നു (?). പു​​റ​​ക്കാ​​ട് വി​​ല്ലേ​​ജി​​ൽ 50 ഏ​​ക്ക​​ർ ഭൂ​​മി പ​​തി​​ച്ചു​​വാ​​ങ്ങി അ​​ത് 50 പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​ക്ക് വി​​ത​​ര​​ണംചെ​​യ്തു അ​​ദ്ദേ​​ഹം. അ​​താ​​ണ് ഇ​​ല്ലി​​ച്ചി​​റ ഹ​​രി​​ജ​​ൻ കോ​​ള​​നി; പി​​ന്നീ​​ട​​ത് ‘അം​​ബേ​​ദ്ക​​ർ ഗ്രാ​​മ’​​മാ​​യി.

ശീതങ്ക​ന്റെ മക്കൾ ഭാസ്​കരൻ, ജനാർദനൻ

അ​​ധഃ​​സ്ഥി​​ത​​ർ​​ക്കെ​​തി​​രാ​​യ സാ​​മൂ​​ഹി​​ക അ​​തി​​ക്ര​​മ​​ങ്ങ​​ളെ അ​​മ​​ർ​​ച്ച​ചെ​​യ്യാ​​ൻ 1920 തൊ​​ട്ട് ശീ​​ത​​ങ്ക​​ൻ നി​​ര​​ന്ത​​ര​​മാ​​യി പൊ​​ലീ​​സ് സ്റ്റേ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. ആ ​​ധീ​​ര​​ത​​യു​​ടെ പേ​​രി​​ലാ​​ണ് കൈ​​ന​​ക​​രി​​ക്കാ​​ർ അ​​ദ്ദേ​​ഹ​​ത്തെ ‘വീ​​ര​​ശ്രീ ശീ​​ത​​ങ്ക​​ൻ’ എ​​ന്ന് ബ​​ഹു​​മാ​​ന​​ത്തോ​​ടെ വി​​ളി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്.

ഒ​​രു വി​​ഷ്ണു​​ഭ​​ക്ത​​നാ​​യി​​രു​​ന്ന ശീ​​ത​​ങ്ക​​ൻ എ​​ല്ലാ കൊ​​ല്ല​​വും കു​​ട്ട​​നാ​​ട്ടി​​ലെ വെ​​ളി​​യ​​നാ​​ട് കൊ​​ടു​​പ്പു​​ന്ന പ​​ട​​നി​​ല​​ക്കാ​​വി​​ലെ മ​​ക​​മ​​ഹോ​​ത്സ​​വം സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കു​​ക​​യും അ​​വി​​ടെ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ധഃ​​സ്ഥി​​ത​​ർ​​ക്കാ​​യി പ്ര​​ത്യേ​​കം ക്ഷേ​​ത്ര​​ങ്ങ​​ൾ പ​​ണി​​യാ​​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ട്ടി​​ല്ല.

1933ലെ ​​നി​​വ​​ർ​​ത്ത​​ന പ്ര​​ക്ഷോഭവും 1936ലെ ​​ക്ഷേ​​ത്ര​​പ്ര​​വേ​​ശ​​ന വി​​ളം​​ബ​​ര​​വും ഉ​​ണ്ടാ​​യ ഘ​​ട്ട​​ത്തി​​ലാ​​ണ് ശീ​​ത​​ങ്ക​​നും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രും ദ​​ലി​​ത് നേ​​താ​​ക്ക​​ന്മാ​​രാ​​യി പൊ​​തു​​രം​​ഗ​​ത്ത് വ​​ന്ന​​ത്. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ലും ശീ​​ത​​ങ്ക​​ൻ പ​​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

കൈ​​ന​​ക​​രി​​യി​​ലെ വെ​​ള​​ുത്തേ​​രി ഇ​​ത്താ​​ക്ക​​ച്ച​​ന്റെ കു​​പ്പ​​പ്പു​​റ​​ത്തു​​ണ്ടാ​​യി​​രു​​ന്ന പാ​​ട്ട​​കൃ​​ഷി സ്ഥ​​ല​​ത്താ​​യി​​രു​​ന്നു ശീ​​ത​​ങ്ക​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ദ്യം സ​​മ​​രം തു​​ട​​ങ്ങി​​യ​​ത്. തി​​രു​​വി​​താം​​കൂ​​ർ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​നം രൂ​​പ​വ​ത്ക​​രി​​ക്കു​​ന്ന​​തി​​നും ഏ​​ഴെ​​ട്ട് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പാ​​യി​​രു​​ന്നു അ​​ത്. നെ​​ൽ​​ച്ചെ​​ടി​​ക​​ളി​​ൽ പ​​റ്റി​​പ്പി​​ടി​​ച്ചി​​രു​​ന്ന പു​​ഴു​​ക്ക​​ളെ കു​​റ്റി​​ച്ചൂ​ലു​കൊ​​ണ്ട് അ​​ടി​​ച്ചു​​തെ​​റി​​പ്പി​​ച്ച് കൊ​​ല്ലേ​​ണ്ടി​​വ​​രു​​ന്ന​​തി​​നാ​​ൽ ആ ​​ദു​​ർ​​ഗ​​ന്ധം ക​​ഴു​​കി​​ക്ക​​ള​​യാ​​ൻ എ​​ണ്ണ​​യും സോ​​പ്പും അ​​നു​​വ​​ദി​​ച്ചു​​കി​​ട്ടാ​​നാ​​യി​​രു​​ന്നു സ​​മ​​രം. ക​​ർ​​ഷ​​ക​​ർ അ​​ത് അം​​ഗീ​​ക​​രി​​ച്ചി​​ല്ല; മ​​ർ​​ദ​​നം അ​​ഴി​​ച്ചു​​വി​​ട്ടു. സ​​മ​​രം പു​​ളി​​ങ്കു​​ന്ന്, കാ​​വാ​​ലം തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് പ​​ട​​ർ​​ന്നു. ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ന് ശേ​​ഷ​​മാ​​ണ് ആ ‘​​കു​​റ്റി​​ച്ചൂ​​ൽ സ​​മ​​രം’ വി​​ജ​​യി​​ച്ച​​ത് [...]

വി.​​ഐ. ബോ​​സി​​ന്റെ മേ​​ൽ ക​​ണ്ട ര​​ച​​ന​​യി​​ൽ എ​​ടു​​ത്തു​​കാ​​ട്ടു​​ന്ന ഒ​​രു ‘ദേ​​ശാ​​ഭി​​മാ​​നി’ പ​​ത്ര​​ലേ​​ഖ​​ന​​ത്തി​​ൽ (27.11.1980, ഏ​​ഴാ​​ച്ചേ​​രി രാ​​മ​​ച​​ന്ദ്ര​​ന്റെ ‘കു​​ട്ട​​നാ​​ടി​​ന്റെ ക​​ഥ’​​യു​​ടെ 16ാം ഭാ​​ഗം) കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​നം തു​​ട​​ങ്ങി​​യ​​ത് 1116 വൃ​​ശ്ചി​​ക​​ത്തി​​ൽ (1940 ന​​വം​​ബ​​ർ-​​ഡി​​സം) ഹ​​ര​ി​ജ​​ൻ നേ​​താ​​വാ​​യ കെ.​​സി. ശീ​​ത​​ങ്ക​​ന്റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു എ​​ന്നു​​പ​​റ​​യു​​ന്നു​​ണ്ട്:

‘‘കൊ​​ല്ലം ജോ​​സും [എ​​സ്.​​കെ] ദാ​​സും കൂ​​ടി ആ​​ലോ​​ചി​​ച്ച് ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​ദ്യ​​യോ​​ഗം വി​​ളി​​ച്ചു​​കൂ​​ട്ടി. പ​​ള്ളാ​​ത്തു​​രു​​ത്തി​​യാ​​റ്റി​​ൽ ബോ​​ട്ട് ചെ​​ന്നു​​ചേ​​രു​​ന്ന സ്ഥ​​ല​​ത്ത് ക​​ര​​യി​​ൽ ഉ​​മ്മ​​റു​​ടെ വ​​ക ചാ​​യ​​ക്ക​​ട. 1116 വൃ​​ശ്ചി​​ക​​ത്തി​​ലെ സ​​ന്ധ്യ. പ​​ത്തു​​മു​​പ്പ​​തു​​പേ​​ർ മ​​ണ്ണെ​​ണ്ണ​​വി​​ള​​ക്കി​​ന്റെ അ​​ര​​ണ്ട വെ​​ളി​​ച്ച​​ത്തി​​ൽ കു​​ശു​​കു​​ശു​​ത്തു. അ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഹ​​ര​ി​ജ​ന​​ങ്ങ​​ൾ. അ​​വ​​രു​​ടെ നേ​​താ​​വാ​​യ കെ.​​സി. ശീ​​ത​​ങ്ക​​നാ​​യി​​രു​​ന്നു അ​​ധ്യ​​ക്ഷ​​ൻ. ദാ​​സ് ക​​ൺ​​വീ​​ന​​റാ​​യി ഒ​​രു ക​​മ്മി​​റ്റി​​യു​​ണ്ടാ​​ക്കി. കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​ന​​ത്തി​​ന് തി​​രി​​കൊ​​ളു​​ത്തി.’’

ഈ ​​വി​​വ​​ര​​ണം വ​​ന്ന് ഒ​​രു വ്യാ​​ഴ​​വ​​ട്ടം ക​​ഴി​​ഞ്ഞ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ട, എ​​ൻ.​​കെ. ക​​മ​​ലാ​​സ​​ന​​ന്റെ ‘കു​​ട്ട​​നാ​​ടും ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​ന​​വും’ (കേ​​ര​​ള സാം​​സ്കാ​​രി​​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ വ​​കു​​പ്പ് [DC books, 1993], 1999, പേ. 56-58) ​​കൂ​​ടു​​ത​​ൽ തെ​​ളി​​ച്ച​​ത്തോ​​ടെ ശീ​​ത​​ങ്ക​​നെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു: ‘‘പ​​ള്ളാ​​ത്തു​​രു​​ത്തി​​ൽ കോ​​ണി​​ശ്ശേ​​രി​​ൽ കേ​​ശു​​വി​​ന് അ​​വി​​ടെ​​യൊ​​രു പ​​ല​​ച​​ര​​ക്കു​​ക​​ട​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​വി​​ടെ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​വ​​രി​​ൽ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷ​​വും ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്. നാ​​ട്ടി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രു​​ന്ന സം​​ഭ​​വ​​ങ്ങ​​ളും, തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ദു​​രി​​ത​​പൂ​​ർ​​ണ​​മാ​​യ ജീ​​വി​​ത​​വും, മ​​റ്റു രാ​​ഷ്ട്രീ​​യ പ്ര​​ശ്ന​​ങ്ങ​​ളും ഈ ​​ക​​ട​​യി​​ൽ കൂ​​ടു​​ന്ന​​വ​​ർ ച​​ർ​​ച്ച​ചെ​​യ്യാ​​റു​​ണ്ട്. ആ​​ല​​പ്പു​​ഴ​​യ്ക്ക് കി​​ഴ​​ക്ക് പ​​ട്ട​​ണ​​ത്തോ​​ട് തൊ​​ട്ടു​​രു​​മ്മി​​ക്കി​​ട​​ക്കു​​ന്ന ഒ​​രു കൊ​​ച്ചു​​ഗ്രാ​​മ​​മാ​​ണ് പ​​ള്ളാ​​ത്തു​​രു​​ത്തി.

കു​​​പ്പ​​​പ്പു​​​റം ഗ​​​വ. ഹൈ​​​സ്കൂ​​​ൾ. ശീ​​​ത​​​ങ്ക​​​ൻ കൈ​​​ന​​​ക​​​രി തെ​​​ക്കേ​​​ച്ചി​​​റ​​​യി​​​ൽ സ്ഥാ​​​പി​​​ച്ച സ്കൂ​​​ളാ​​​ണ് ഇൗ രൂപത്തിൽ വികസിച്ചത്​

പ​​ട്ട​​ണ​​ത്തി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പ്ര​​തി​​ഫ​​ല​​നം പെ​​ട്ടെ​​ന്ന് അ​​ല​​യ​​ടി​​ക്കു​​ന്ന​​തും ഇ​​വി​​ടെ​​യാ​​യി​​രി​​ക്കും. ക​​യ​​ർ ഫാ​​ക്ട​​റി​​യി​​ലെ സ​​മ​​ര​​ങ്ങ​​ളും തൊ​​ഴി​​ലാ​​ളി​​വ​​ർ​​ഗ​​ത്തി​​ന്റെ സം​​ഘ​​ടി​​ത​​മാ​​യ മു​​ന്നേ​​റ്റ​​വും ഈ ​​പ്ര​​ദേ​​ശ​​ത്ത് തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ ആ​​വേ​​ശ​​ക​​ര​​മാ​​യ ച​​ല​​ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു. പ​​ട്ട​​ണ​​ത്തി​​ലെ തൊ​​ഴി​​ലാ​​ളി നേ​​താ​​ക്ക​​ളാ​​യ വി.​​കെ. പു​​രു​​ഷോ​​ത്ത​​മ​​നും കൊ​​ല്ലം ജോ​​സ​​ഫും കേ​​ശു എ​​ന്നു വി​​ളി​​ക്കു​​ന്ന ​ ​കേ​​ശ​​വ​​ദാ​​സു​​മാ​​യി ഇ​​ട​​ക്കി​​ട​​ക്ക് ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ക്കാ​​ല​​ത്ത് സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘം എ​​ന്ന ഹ​​രി​​ജ​​ൻ സം​​ഘ​​ട​​ന​​യു​​ടെ ചെ​​റി​​യ ശാ​​ഖ പ​​ള്ളാ​​ത്തു​​രു​​ത്തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. ഹ​​രി​​ജ​​ൻ തൊ​​ഴി​​ലാ​​ളി​​യാ​​യ ശീ​​ത​​ങ്ക​​നാ​​യി​​രു​​ന്നു അ​​തി​​ന്റെ നേ​​താ​​വ്.

ശീ​​ത​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്റും മൂ​​ല​​യി​​ൽ സോ​​മ​​നാ​​ഥ​​ൻ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യാ​​ണ് ആ ​​സം​​ഘം പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത് [ഒ​​രു പ്രാ​​ദേ​​ശി​​ക ശാ​​ഖ​​യു​​​ടെ​​യ​​ല്ല, സാ.​​പാ. സം​​ഘ​​ത്തി​​ന്റെ മ​​ധ്യോ​​ത്ത​​ര തി​​രു​​വി​​താം​​കൂ​​ർ യൂ​​നി​​റ്റി​​ന്റെ പ്ര​​സി​​ഡ​​ന്റാ​​ണ് ശീ​​ത​​ങ്ക​​ൻ 1936ൽ ​​എ​​ന്ന് ഇ​​തോ​​ടൊ​​പ്പം ഞാ​​ൻ പ​​ക​​ർ​​ത്തി​​വെ​​ച്ച ഒ​​രു രേ​​ഖ​​യി​​ലു​​ണ്ട​​ല്ലോ.]

ഹ​​രി​​ജ​​ന​​ങ്ങ​​ളാ​​യ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യി​​ട​​യി​​ലെ നി​​രു​​പ​​ദ്ര​​വ​​ക​​ര​​മാ​​യ ചി​​ല പ്ര​​ശ്ന​​ങ്ങ​​ളി​​ലും ഈ ​​സം​​ഘ​​ട​​ന ഇ​​ട​​പെ​​ട്ടി​​രു​​ന്ന [കു​​റ്റി​​ച്ചൂ​​ൽ സ​​മ​​രം എ​​വി​​ടെ?] ഇ​​വ​​ർ പു​​രോ​​ഗ​​മ​​ന ചി​​ന്താ​​ഗ​​തി​​ക്കാ​​രാ​​യി​​രു​​ന്നു. കേ​​ശ​​വ​​ദാ​​സും ശീ​​ത​​ങ്ക​​നും കൂ​​ട്ടാ​​യി ആ​​ലോ​​ചി​​ച്ച് ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഒ​​രു സം​​ഘ​​ട​​ന രൂ​​പ​വ​ത്ക​​രി​​ക്കാ​ൻ നി​​ശ്ച​​യി​​ച്ചു. അ​​ങ്ങ​​നെ 1939 ഡി​​സം​​ബ​​ർ 8 (1115 വൃ​​ശ്ചി​​കം 22) വെ​​ള്ളി​​യാ​​ഴ്ച സ​​ന്ധ്യ​​ക്ക് പ​​ള്ളാ​​ത്തു​​രു​​ത്തി​​യി​​ൽ [,] കാ​​ല​​ത്തു​​മാ​​ത്രം ക​​ച്ച​​വ​​ട​​മു​​ള്ള ഉ​​മ്മ​​റി​​ന്റെ ചാ​​യ​​ക്ക​​ട​​യി​​ൽ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഒ​​രു യോ​​ഗം വി​​ളി​​ച്ചു​​കൂ​​ട്ടി. ന​​ല്ല നി​​ലാ​​വു​​ള്ള രാ​​ത്രി​​യാ​​യി​​രു​​ന്നു. വ​​ള​​രെ ര​​ഹ​​സ്യ​​മാ​​യാ​​ണ് ഈ ​​യോ​​ഗം കൂ​​ടു​​ന്ന​​ത്. അ​​ങ്ങ​​നെ മാ​​ത്ര​​മേ അ​​ന്ന് കൂ​​ടാ​​ൻ നി​​വൃ​​ത്തി​​യു​​ള്ളൂ.

ക​​ർ​​ഷ​​ക മു​​ത​​ലാ​​ളി​​മാ​​ര​​റി​​ഞ്ഞാ​​ൽ വ​​ലി​​യ എ​​തി​​ർ​​പ്പു​​ണ്ടാ​​കും. കേ​​ശ​​വ​​ദാ​​സും ശീ​​ത​​ങ്ക​​നും ഒ​​രു​​മി​​ച്ച് ന​​ട​​ന്ന് ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വീ​​ടു​​ക​​ളി​​ൽ ക​​യ​​റി​​യി​​റ​​ങ്ങി​​യാ​​ണ് ഈ ​​യോ​​ഗം വി​​ളി​​ച്ച​​ത്. വ​​രാ​​ൻ​പോ​​കു​​ന്ന ഭ​​വി​​ഷ്യ​​ത്തു​​ക​​ളെ പ​​റ്റി​​യോ​​ർ​​ത്ത് തൊ​​ഴി​​ലാ​​ളി​​ക​​ൾ ഭ​​യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ലും ചെ​​റു​​പ്പ​​ക്കാ​​രാ​​യ കു​​റെ ആ​​ളു​​ക​​ൾ ആ ​​യോ​​ഗ​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്തു. ശീ​​ത​​ങ്ക​​ന്റെ അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​ണ് യോ​​ഗം ന​​ട​​ന്ന​​ത്.

നാ​​ട്ടി​​ൻ​​പു​​റ​​ത്ത് മു​​ത​​ലാ​​ളി​​മാ​​രും ജ​​ന്മി​​മാ​​രും ന​​ട​​ത്തു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളും തൊ​​ഴി​​ലാ​​ളി ദ്രോ​​ഹ​​ങ്ങ​​ളും പ​​ട്ട​​ണ​​ത്തി​​ലെ സം​​ഘ​​ടി​​ത തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മു​​ന്നേ​​റ്റ​​വും എ​​ല്ലാ​​മ​​വി​​ടെ ച​​ർ​​ച്ച​ചെ​​യ്യ​​പ്പെ​​ട്ടു. കേ​​ശ​​വ​​ദാ​​സി​​ന്റെ​​യും കൊ​​ല്ലം ജോ​​സ​​ഫി​​ന്റെ​​യും ഉ​ജ്ജ്വ​​ല​​മാ​​യ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ ആ​​വേ​​ശം ജ​​നി​​പ്പി​​ച്ചു. ഏ​​തു പ്ര​​തി​​സ​​ന്ധി​​ക​​ളെ​​യും നേ​​രി​​ടാ​​ൻ അ​​വ​​ർ ഉ​​റ​​ച്ച പ്ര​​തി​​ജ്ഞ​​യെ​​ടു​​ത്തു. ഈ ​​സ​​മ​​യം സ​​ദ​​സ്സി​​ൽ​​നി​​ന്നൊ​​രു ചോ​​ദ്യ​​മു​​ണ്ടാ​​യി. ‘‘ന​​മ്മ​​ളി​​ങ്ങ​​നെ ത​​ങ്ക​​ടി​​ക്കാ​​ൻ ത​​മ്പി​​രാ​​ക്ക​​ൾ ത​​മ്മ​​തി​​ക്കു​​മോ?’’

‘‘അ​​വ​​ർ ന​​മ്മെ അ​​ടി​​ക്കേം, ഇ​​ടി​​ക്കേം, തെ​​ങ്ങി​​ൽ പി​​ടി​​ച്ചു​​കെ​​ട്ടു​​കേം ഒ​​ക്കെ ചെ​​യ്യി​​ല്ലേ?’’ വ​​യ​​സ്സാ​​യ ഒ​​രു തൊ​​ഴി​​ലാ​​ളി​​യാ​​ണ് ചോ​​ദി​​ച്ച​​ത്. ‘‘ഇ​​ല്ല, ഇ​​നി ത​​ല്ലു​​കി​​ല്ല. ത​​ല്ലി​​യാ​​ൽ നാം ​​ഒ​​ന്നി​​ച്ചു​​നി​​ന്നെ​​തി​​ർ​​ക്കും, ത​​ല്ലു​​ന്ന​​വ​​രെ തി​​രി​​ച്ച​​ടി​​ക്കും.’’ [ഈ ​​ക​​രു​​ത്ത​​ൻ മ​​റു​​പ​​ടി​ത​​ന്നെ​​യാ​​ക​​ണം അ​​ക്കാ​​ല​​ത്തെ അ​​ടി​​മ-​​പീ​​ഡി​​ത വ​​ർ​​ഗം തേ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന​​ത്. ക​​മ്യൂ​ണി​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ വ​​ള​​ർ​​ച്ച​​യു​​ടെ മു​​ഖ്യഘ​​ട​​കം ഈ ​​ചെ​​റു​​ത്തു​​നി​​ൽ​​പാ​​യി​​രി​​ക്ക​​ണം]. കേ​​ശ​​വ​​ദാ​​സാ​​ണ് പ​​റ​​യു​​ന്ന​​ത്. മു​​ണ്ടി​​ട്ടു പു​​ത​​ച്ച് ഒ​​രു കോ​​ണി​​ൽ ഒ​​തു​​ങ്ങി​​മാ​​റി നി​​ന്നി​​രു​​ന്ന ആ ​​വൃ​​ദ്ധ​​ൻ ത​​ല​​യി​​ൽ​​നി​​ന്ന് മു​​ണ്ടെ​​ടു​​ത്തു​​മാ​​റ്റി, ത​​ല​​യൊ​​ന്നു​​യ​​ർ​​ത്തി ആ ​​മ​​ങ്ങി​​യ വെ​​ളി​​ച്ച​​ത്തി​​ൽ ദാ​​സി​​നെ സൂ​​ക്ഷി​​ച്ചു​​നോ​​ക്കി​​യി​​ട്ട്, ‘‘ആ​​പ്പ​​റ​​ഞ്ഞ​​താ​​രാ കോ​​ണി​​ശ്ശേ​​രി​​ലെ കു​​ഞ്ഞാ​​ണോ? ങ്ങാ, ​​അ​​ങ്ങ​​നാ വേ​​ണ്ട​​ത്, അ​​തി​​ന് ചൊ​​ണ വേ​​ണം, ചൊ​​ണ, വ​​യ​​സ്സാ​​ണെ​​ങ്കി​​ലും ഏ​​നും വ​​രാം.’’

സ​​ദ​​സ്സി​​ലാ​​കെ ആ​​വേ​​ശം അ​​ല​​ത​​ല്ലി. സ​​ഖാ​​വ് ശീ​​ത​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്റും എ​​സ്.​​കെ. ദാ​​സ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി ഒ​​രു ക​​മ്മി​​റ്റി രൂ​​പ​​വ​​ത്ക​​രി​​ച്ചു. അ​​ങ്ങ​​നെ 1939 ഡി​​സം​​ബ​​ർ എ​​ട്ടി​​ന് [...] ഭാ​​ര​​ത​​ത്തി​​ലെ ആ​​ദ്യ​​ത്തെ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​നം പെ​​റ്റു​​വീ​​ണു. [...] എ​​സ്.​​കെ. ദാ​​സി​​ന്റെ​​യും ശീ​​ത​​ങ്ക​​ന്റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​നം ശ​​ക്തി​പ്രാ​​പി​​ച്ചു​​വ​​ന്നു. ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യി​​ട​​യി​​ൽ പ്ര​​ക​​ട​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ ക​​ണ്ടു​​തു​​ട​​ങ്ങി. മു​​ത​​ലാ​​ളി​​മാ​​രെ ക​​ണ്ടാ​​ൽ ഒ​​തു​​ങ്ങി വ​​ഴി​​മാ​​റി ന​​ട​​ന്നി​​രു​​ന്ന​​വ​​ർ അ​​ങ്ങ​​നെ മാ​​റി​​ന​​ട​​ക്കാ​​ൻ മ​​ടി​​കാ​​ണി​​ക്കു​​ന്നു. ചെ​​റു​​പ്പ​​ക്കാ​​ർ മേ​​ൽ​​മീ​​ശ​വെ​​ച്ചും ഷ​​ർ​​ട്ടി​​ട്ടും കൂ​​സ​​ലി​​ല്ലാ​​തെ സം​​ഘ​​ടി​​ത​​മാ​​യി ന​​ട​​ന്നു​​തു​​ട​​ങ്ങി.

പി​​ന്നീ​​ട് ഏ​​തു​ഘ​​ട്ടം വ​​രെ ശീ​​ത​​ങ്ക​​ൻ ക​​മ്യൂ​ണി​സ്റ്റ് പാ​​ർ​​ട്ടി​​യോ​​ടൊ​​പ്പം നി​​ന്നു എ​​ന്ന​​തി​​ന്റെ സൂ​​ച​​ന​​യെ​​ങ്കി​​ലും കി​​ട്ടു​​ന്നി​​ല്ല. അ​​തെ​​ങ്ങ​​നെ​​യാ​​യാ​​ലും, പാ​​ർ​​ട്ടി​​യി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​നു​മു​​മ്പേ അ​​ദ്ദേ​​ഹം തു​​ട​​ങ്ങി​​വെ​​ച്ച സ​​മു​​ദാ​​യ-​​ബ​​ഹു​​ജ​​നോ​​പ​​കാ​​ര പ്ര​​വ​​ർ​​ത്ത​​നം അ​​ന്ത്യം വ​​രെ തു​​ട​​ർ​​ന്നു എ​​ന്നു ക​​രു​​താം. അ​​തി​​ന്, 1936 തൊ​​ട്ട് 1951 വ​​രെ​​യു​​ള്ള രേ​​ഖാ​​പ​​ര​​മാ​​യ തെ​​ളി​​വു​​ക​​ൾ ഇ​​പ്പോ​​ൾ ന​​മു​​ക്ക് മു​​ന്നി​​ലു​​ണ്ട​​ല്ലോ. സ​​ർ​​ക്കാ​​റി​​ലും ബ​​ഹു​​ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​ത്ര​​മാ​​ത്രം സ്വാ​​ധീ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് ഇ​​തി​​ന് കീ​​ഴെ കാ​​ല​​ക്ര​​മ​​മ​​നു​​സ​​രി​​ച്ച് ചേ​​ർ​​ക്കു​​ന്ന ഔ​​ദ്യോ​​ഗി​​ക​​വും അ​​ല്ലാ​​ത്ത​​തു​​മാ​​യ 21 രേ​​ഖ​​ക​​ൾ പ​​റ​​യു​​ന്നു​​ണ്ട്.

‘‘ഇ​​ട​​വേ​​ള​​യി​​ൽ ര​​ണ്ടാം ഭാ​​ര്യ​​യാ​​യ കാ​​ളി​​ക്കു​​ട്ടി​​യോ​​ടൊ​​പ്പം ക​​രു​​മാ​​ടി​​യി​​ലു​​ള്ള കു​​ട​​കു​​ത്തും​​പ​​റ​​മ്പ് വീ​​ട്ടി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന ശീ​​ത​​ങ്ക​​ൻ, മ​​ര​​ണ​​ത്തി​​ന​ു​മു​​മ്പ് കൈ​​ന​​ക​​രി കു​​ട്ട​​മം​​ഗ​​ല​​ത്തു​​ള്ള സ്വ​​വ​​സ​​തി​​യി​​ൽ എ​​ത്തി താ​​മ​​സ​​മാ​​ക്കി. 1956 ഏ​​പ്രി​​ൽ 25ന് 70​ാ​മ​​ത്തെ വ​​യ​​സ്സി​​ൽ സ്വ​​വ​​സ​​തി​​യി​​ൽ​​വെ​​ച്ച് അ​​ദ്ദേ​​ഹം നി​​ര്യാ​​ത​​നാ​​യി’’ (ബോ​​സ്, പേ. 8).

​​പു​​രാ​​രേ​​ഖ​​ക​​ളി​​ലേ​​ക്ക്

Government of Travancore എ​​ന്ന സ​​ർ​​ക്കാ​​ർ ചി​​ഹ്നം അ​​ച്ച​​ടി​​ച്ച ലെ​​റ്റ​​ർ​​പാ​​ഡി​​ൽ, മ​​ഹാ​​രാ​​ജ കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്ന് 24.7.1935ന് ​​എ​​ഴു​​തി​​യ ‘Dear Sir’ എ​​ന്നു​​തു​​ട​​ങ്ങു​​ന്ന ഇം​​ഗ്ലീ​​ഷ് ക​​ത്ത് (No. K. 1885), ‘K.C. Seethankan, Esq., President, Sadhu Jana Paripalana Sanghom, Kainakari’ എ​​ന്ന​​യാ​​ൾ​​ക്കു​​ള്ള​​താ​​ണ്:

‘‘തി​​രു​​മ​​ന​​സ്സി​​ന് G.C.I.E എ​​ന്ന പ​​ദ​​വി കി​​ട്ടി​​യ​​തി​​ൽ അ​​ഭി​​ന​​ന്ദ​​ന​​വും ആ​​ശം​​സ​​ക​​ളും നേ​​രു​​ന്ന പ്ര​​മേ​​യം 29.11.1110ന് ​​ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പാ​​സാ​​ക്കി​​യ​​തി​​ന് താ​​ങ്ക​​ൾ​​ക്കും താ​​ങ്ക​​ളി​​ലൂ​​ടെ കൈ​​ന​​ക​​രി​​യി​​ലെ പു​​ല​​യ​​ർ​​ക്കും മ​​ഹാ​​രാ​​ജ തി​​രു​​മ​​ന​​സ്സി​​ന്റെ ആ​​ത്മാ​​ർ​​ഥ​​മാ​​യ ന​​ന്ദി അ​​റി​​യി​​ക്കാ​​ൻ എ​​ന്നോ​​ടു ക​​ൽ​​പി​​ച്ചി​​രി​​ക്കു​​ന്നു.’’

***

‘മി. ​​കെ.​​സി. ശീ​​ത​​ങ്ക​​ൻ, പ്ര​​സി​​ഡ​​ന്റ്, മ​​ധ്യോ​​ത്ത​​ര തി​​രു​​വി​​താം​​കൂ​​ർ സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘം, കു​​ട്ട​​മം​​ഗ​​ലം, കൈ​​ന​​ക​​രി’ എ​​ന്ന വി​​ലാ​​സ​​ത്തി​​ലേ​​ക്ക് തി​​രു​​വ​​ന​​ന്ത​​പു​​രം അ​​ധഃ​​കൃ​​ത സം​​ര​​ക്ഷ​​ണ ആഫീ​സി​​ൽ​​നി​​ന്ന് 22.9.’36ന് ​​എ​​ഴു​​തി​​യ ക​​ത്തി​​ൽ (ന​​മ്പ​​ർ 176): ‘‘ആ​​ല​​പ്പു​​ഴ​​യു​​ള്ള അ​​ധഃ​​കൃ​​ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ താ​​മ​​സ സൗ​​ക​​ര്യ​​ത്തി​​ന് ഒ​​രു ഷെ​​ഡ് പ​​ണി​​യു​​ന്ന​​തി​​ലേ​​ക്ക് ടി​​യാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​തും [,] ആ​​ല​​പ്പു​​ഴ പ​​കു​​തി​​യി​​ൽ സ​​ർ​​വെ 833/2ൽ ​​പെ​​ട്ട​​തു​​മാ​​യ സ്ഥ​​ലം ടി ഉ​​പ​​യോ​​ഗ​​ത്തി​​ന് വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് സൗ​​ക​​ര്യ​​പ്പെ​​ടു​​ന്ന​​ത​​ല്ലെ​​ന്ന് അ​​മ്പ​​ല​​പ്പു​​ഴ താ​​ലൂ​​ക്ക് ക​​ച്ചേ​​രി​​യി​​ൽ​​നി​​ന്നും ഇ​​വി​​ടെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്നു. അ​​തു​​കൊ​​ണ്ട് ടി​​യാ​​ൻ... ആ​​വ​​ശ്യ​​ത്തി​​ന് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ മ​​റ്റു ഏ​​തെ​​ങ്കി​​ലും സ്ഥ​​ലം നി​​ർ​​ദേ​​ശി​​ച്ചു അ​​തി​​ന്റെ... വി​​സ്തീ​​ർ​​ണം, പ​​കു​​തി മു​​ത​​ലാ​​യ വി​​വ​​ര​​ങ്ങ​​ൾ ഇ​​വി​​ടെ അ​​റി​​യി​​ക്ക​​ണം.’’

വാസുദേവൻ: ശീതങ്ക​ന്റെ മകൻ

***

20.10.1936ന് ​​ഹു​​സൂ​​ർ ക​​ച്ചേ​​രി​​യി​​ൽ​​നി​​ന്ന് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് വേ​​ണ്ടി ശീ​​ത​​ങ്ക​​നെ​ഴു​​തി​​യ ക​​ത്തി​​ൽ (D. Dis. No. 887 of 36/L.G.B) അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പ​​ദ​​വി​​യാ​​യി ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത് പ്ര​​സി​​ഡ​​ന്റ്, സാ​​ധു​​ജ​​ന​ പ​​രി​​പാ​​ല​​ന സം​​ഘം, മ​​ധ്യ തി​​രു​​വി​​താം​​കൂ​​ർ എ​​ന്നാ​​ണ്. കു​​ട്ട​​നാ​​ട്ടി​​ലെ പു​​ല​​യ​​ർ​​ക്കും പ​​റ​​യ​​ർ​​ക്കും ശ്മ​​ശാ​​നം വേ​​ണ​​മെ​​ന്ന നി​​വേ​​ദ​​ന​​ത്തി​​നു​​ള്ള ആ ​​മ​​റു​​പ​​ടി​​യി​​ൽ സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്, അ​​ധഃ​​സ്ഥി​​ത വ​​ർ​​ഗ പ്രൊ​​ട്ട​ക്ട​​ർ വേ​​ണ്ട ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നാ​​ണ്.

കോ​​ട്ട​​യം ഡി​​വി​​ഷ​​ൻ ക​​ച്ചേ​​രി​​യി​​ൽ​​നി​​ന്ന് ശി​​ര​​സ്ത​​ദാ​​ർ, No.C 2823/11 ആ​​യി 2.5.1112ന് [16.12.1936] ​​എ​​ഴു​​തി​​യ ഇ​​ണ്ടാ​​സി​​ൽ (കൈ​​ന​​ക​​രി കു​​ട്ട​​മം​​ഗ​​ലം പ​​ന​​ക്ക​​ൽ​​ചി​​റ കെ.​​സി. ശീ​​ത​​ങ്ക​​ൻ, ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്കി​​ലെ ത​​ണ്ണീ​​ർ​​മു​​ക്കം സൗ​​ത്ത് പ​​കു​​തി​​യി​​ൽ S.No. 161/17ൽ പെ​​ട്ട 1 ഏ​​ക്ക​​ർ 36 സെ​​ന്റ് സ്ഥ​​ലം പ​​തി​​ച്ചു​​കൊ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​പേ​​ക്ഷി​​ച്ചു ന​​ൽ​​കി​​യ ഹ​​ര​​ജി​​ക്കു​​ള്ള​​ത്) പ​​റ​​യു​​ന്ന​​ത്, ഹ​​ര​​ജി​​ക്കാ​​ര​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട സ്ഥ​​ലം പ​​തി​​ച്ചു​​കൊ​​ടു​​ക്കാ​​ൻ ല​​ഭ്യ​​മ​​ല്ലെ​​ന്ന് ചേ​​ർ​​ത്ത​​ല ത​​ഹ​​സി​​ൽ​​ദാ​​ർ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്നാ​​ണ്.

***

തി​​രു​​വ​​ന​​ന്ത​​പു​​രം അ​​വ​​ശ സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ണ ആ​​ഫീ​​സി​​ൽ​​നി​​ന്ന് 13.5.1937ന് ‘​​റ​​ഫ്:- 14.9.1112 [26.4.’37]ലെ ​​അ​​പേ​​ക്ഷ’ എ​​ന്നു ചേ​​ർ​​ത്ത് ‘കെ.​​സി. ശീ​​ത​​ങ്ക​​ൻ, പ്ര​​സി​​ഡ​​ന്റ്, സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘം, കൈ​​ന​​ക​​രി’​​ക്ക് എ​​ഴു​​തി​​യ ക​​ത്ത്:- ‘‘ത​​ക​​ഴി പ​​കു​​തി​​യി​​ൽ സ​​ർ​​വേ 275/1, 327/1 ഈ ​​ന​​മ്പ​​റു​​ക​​ളി​​ൽ അ​​വ​​ശ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്ക് സൗ​​ജ​​ന്യ പ​​തി​​വി​​നാ​​യി ഒ​​ഴി​​ച്ചി​​ട​​പ്പെ​​ട്ടി​​ട്ടു​​ള്ള സ്ഥ​​ല​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്.’’

***

കൗ​​തു​​ക​​ക​​ര​​മാ​​യ ഒ​​രു ഇം​​ഗ്ലീ​​ഷ് ക​​ത്താ​​ണ് ‘ഭ​​ക്തി​​വി​​ലാ​​സ’​​ത്തു​​നി​​ന്ന് ദി​​വാ​​ന്റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി 10.10.1937ന് ​​കു​​ട്ട​​മം​​ഗ​​ലം കൈ​​ന​​ക​​രി​​യി​​ലേ​​ക്ക് (സാ​​ധു​​ജ​​ന പ​​രി​​പാ​​ല​​ന സം​​ഘം പ്ര​​സി​​ഡ​​ന്റ് കെ.​​സി. ശീ​​ത​​ങ്ക​​ന്റെ പേ​​രി​​ൽ) എ​​ഴു​​തി​​യ​​യ​​ച്ച​​ത്:- ‘‘കൊ​​ടു​​പ്പു​​ന്ന​​യി​​ൽ ന​​ട​​ന്ന ഹൈ​​ന്ദ​​വ മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പാ​​സാ​​ക്കി​​യ ഒ​​രു പ്ര​​മേ​​യ​​വും ചേ​​ർ​​ത്ത് 22.2.1113ന് [8.10.1937] ​​താ​​ങ്ക​​ൾ എ​​ഴു​​തി​​യ ക​​ത്ത്: പ്ര​​മേ​​യ​​ത്തി​​ൽ പ​​റ​​യു​​ന്ന കാ​​ര്യ​​ത്തി​​ന് താ​​ങ്ക​​ൾ സ്​​​പെ​​ഷ​​ൽ യൂ​​നി​​വേ​​ഴ്സി​​റ്റി ഓ​​ഫി​​സ​​റെ കാ​​ണാ​​ൻ അ​​പേ​​ക്ഷി​​ക്കു​​ന്നു.’’

[അ​​ക്കൊ​​ല്ലം സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട തി​​രു​​വി​​താം​​കൂ​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി​​യു​​ടെ ആ​​ദ്യ വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​ണ് ദി​​വാ​​ൻ സ​​ർ സി.​​പി. രാ​​മ​​സ്വാ​​മി അ​​യ്യ​​ർ. 7.11.1937നാ​​ണ് ആ​​ദ്യ യൂ​​നി​​വേ​​ഴ്സി​​റ്റി നി​​യ​​മ​​മു​​ണ്ടാ​​യ​​ത്. സ്കൂ​​ൾ പ്ര​​വേ​​ശ​​ന​​ത്തി​​നു​പോ​​ലും പൊ​​രു​​തേ​​ണ്ടി​​വ​​ന്ന ഒ​​രു ജ​​ന​​ത​​ക്ക്, ആ ​​കാ​​ലം പി​​ന്നി​​ട്ട് അ​​ധി​​ക​​മെ​​ത്തും മു​​മ്പേ വ​​ന്ന യൂ​​നി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി എ​​ന്ത് ബ​​ന്ധ​​മാ​​യി​​രു​​ന്നു എ​​ന്ന് അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​ത് വ​​ള​​രെ പ്ര​​ധാ​​ന​​മാ​​ണ്.]

***

ഇ​​ല​​ന്തൂ​​രി​​ലെ മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​ർ അ​​വ​​ശ സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ക ഫീ​​ൽ​​ഡ് ഓ​​ഫി​​സി​​ൽ​നി​​ന്ന് 14.3.1114ന് (30.10.’38) ​​സാ.​​പ. സം​​ഘം പ്ര​​സി​​ഡ​​ന്റ് കെ.​​സി. ശീ​​ത​​ങ്ക​​ന്റെ കൈ​​ന​​ക​​രി വി​​ലാ​​സ​​ത്തി​​ലേ​​ക്ക് എ​​ഴു​​തി​​യ ക​​ത്ത് (ന​​മ്പ​​ർ: 128):-

‘‘പ്ര​​ക്കാ​​ടു പ​​കു​​തി​​യി​​ൽ അ​​വ​​ശ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ന് തി​​രി​​ച്ചി​​ട്ടി​​ട്ടു​​ള്ള ഭൂ​​മി താ​​ങ്ക​​ളു​​ടെ സം​​ഘം വ​​ക​​ക്ക് കാ​​ള​​നി സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് വി​​ട്ടു​​ത​​രു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് താ​​ങ്ക​​ൾ അ​​യ​​ച്ചി​​ട്ടു​​ള്ള ഹ​​ര​​ജി​​യെ​​പ്പ​റ്റി അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന് ഈ ​​മാ​​സം 18ാം തീ​​യ​​തി ഞാ​​ൻ സ്ഥ​​ല​​ത്തു​​വ​​രു​​ന്ന​​തും ര​​ണ്ടു​​ദി​​വ​​സം ക്യാ​​മ്പ് ചെ​​യ്യു​​ന്ന​​തു​​മാ​​ണ്. കൈ​​ന​​ക​​രി​​യി​​ൽ താ​​ങ്ക​​ളു​​ടെ ആ​​ഫീസ് ഏ​​തു ഭാ​​ഗ​​ത്താ​​ണെ​​ന്നു​​ള്ള വി​​വ​​ര​​ത്തി​​ന് ഉ​​ട​​ൻ എ​​ഴു​​തി അ​​യ​​ക്ക​​ണ​​മെ​​ന്ന് താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നു. ഈ ​​ആ​​ഫീസി​​ൽ​​നി​​ന്നും 12.2.1114ൽ [28.9.’38] 73ാം ​​ന​​മ്പ​​റാ​​യി അ​​യ​​ച്ചി​​ട്ടു​​ള്ള ലെ​റ്റ​​റി​​ലെ താ​​ൽ​​പ​​ര്യ​​പ്ര​​കാ​​രം ശ്മ​​ശാ​​ന​​ത്തി​​ന് ഭൂ​​മി നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ൽ, താ​​മ​​സി​​യാ​​തെ നി​​ശ്ച​​യി​​ച്ചു​​കൊ​​ള്ള​​ണ​​മെ​​ന്നും 18ാം തീ​​യ​​തി താ​​ങ്ക​​ൾ സ്ഥ​​ല​​ത്തു ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും കൂ​​ടി അ​​റി​​യി​​ച്ചു​​കൊ​​ള്ളു​​ന്നു.

Field Officer’’

ശീതങ്ക​ന്റെ പെൺമക്കൾ: കാർത്യായനി, പങ്കജാക്ഷി

***

മ​​ഹാ​​രാ​​ജാ​​വി​​ന്റെ (27ാം) ജ​​ന്മ​​ദി​​ന​​ത്തി​​ന് (7.11.1938) അ​​റി​​യി​​ച്ച ‘ദ​​യാ​​പൂ​​ർ​​ണ​​മാ​​യ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ​​ക്ക്’ ന​​ന്ദി പ​​റ​​യാ​​ൻ ത​​ന്നോ​​ട് മ​​ഹാ​​രാ​​ജ തി​​രു​​മ​​ന​​സ്സ് ക​​ൽ​​പി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന് കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്ന് പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി 15.11.1938ന് ​​എ​​ഴു​​തി​​യ ക​​ത്ത് (No. K. 1377) സാ.​​പ. സം​​ഘം പ്ര​​സി​​ഡ​​ന്റ് കെ.​​സി. ശീ​​ത​​ങ്ക​​ന്റെ അ​​മ്പ​​ല​​പ്പു​​ഴ കൈ​​ന​​ക​​രി വി​​ലാ​​സ​​ത്തി​​ലേ​​ക്കാ​​ണ് അ​​യ​​ച്ചി​​ട്ടു​​ള്ള​​ത്.

***

ഇ​​ല​​ന്തൂ​​രി​​ലെ അ​​വ​​ശ​​സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ക മ​​ധ്യ ഡി​​വി​​ഷ​​ൻ ഫീ​​ൽ​​ഡ് ഓ​​ഫി​​സി​​ൽ​​നി​​ന്ന് കെ.​​സി. ശീ​​ത​​ങ്ക​​ൻ, അ​​മ്പ​​ല​​പ്പു​​ഴ​​ക്ക് 27.1.1939ന് ​​എ​​ഴു​​തി​​യ ക​​ത്ത് (No. 344)-:

‘‘ഈ ​​ആ​​ഫീസി​​ൽ​​നി​​ന്നും 16.1.’39ൽ 323ാം ​​ന​​മ്പ​​റാ​​യി താ​​ങ്ക​​ൾ​​ക്ക് അ​​യ​​ച്ചി​​ട്ടു​​ള്ള ലെ​റ്റ​​റി​​ലെ വി​​വ​​ര​​പ്ര​​കാ​​രം ഞാ​​ൻ ഈ ​​മാ​​സം 20ാം തീ​​യ​​തി അ​​മ്പ​​ല​​പ്പു​​ഴ​​യി​​ൽ സ്ഥ​​ല​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​ന് വ​​രു​​ന്ന​​താ​​ണ്. അ​​ന്ന് രാ​​വി​​ലെ ഒ​​മ്പ​​തു​മ​​ണി​​ക്ക് (9) ഇ​​ട​​ത്തു​​വ പോ​​ലീ​​സു സ്റ്റേ​​ഷ​​നി​​ന​​ടു​​ത്ത് വ​​ന്നു​​ചേ​​രും. താ​​ങ്ക​​ൾ അ​​വി​​ടെ വ​​ന്നു എ​​ന്നെ സ്ഥ​​ല​​ങ്ങ​​ൾ കാ​​ണു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന് താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നു. സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​ന് സ​​ർ​​വീ​​സു ബോ​​ട്ടി​​ല്ലാ​​ത്ത​​പ​​ക്ഷം ഒ​​രു വ​​ള്ളം ഏ​​ർ​​പ്പാ​​ട് ചെ​​യ്യ​​ണം. താ​​ങ്ക​​ളും വ​​ള്ള​​ക്കാ​​ര​​നു​​ൾ​​പ്പെ​​ടെ വേ​​റെ ര​​ണ്ടു​​പേ​​രു​​മ​​ല്ലാ​​തെ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്ക​​രു​​തെ​​ന്നും പ്ര​​ത്യേ​​കം ആ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ള്ളു​​ന്നു. ഈ ​​ലെ​​റ്റ​​ർ കി​​ട്ടി​​യ വി​​വ​​ര​​ത്തി​​നും താ​​ങ്ക​​ൾ എ​​പ്പോ​​ൾ എ​​ട​​ത്തു​​വാ​​യി​​ൽ വ​​രു​​മെ​​ന്നും മ​​റ്റു​​മു​​ള്ള വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഉ​​ട​​ൻ മ​​റു​​പ​​ടി അ​​യ​​ക്ക​​ണം.’’

***

മ​​ഹാ​​രാ​​ജാ​​വി​​ന്റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി 3.12.1939ന് ​​ആ​​ല​​പ്പു​​ഴ​​യി​​ലെ ഉ​​ത്ത​​ര-​​മ​​ധ്യ തി​​രു​​വി​​താം​​കൂ​​ർ സാ.​​പ. സം​​ഘം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. ശീ​​ത​​ങ്ക​​ന് എ​​ഴു​​തി​​യ മ​​റു​​പ​​ടി, മ​​ഹാ​​രാ​​ജ പി​​റ​​ന്നാ​​ളി​​ന് ആ​​ശം​​സ​​യ​​റി​​യി​​ച്ച ശീ​​ത​​ങ്ക​​നും പു​​ല​​യ​​ർ​​ക്കും മ​​ഹാ​​രാ​​ജാ​​വി​​ന്റെ ന​​ന്ദി​​യ​​റി​​യി​​ക്കാ​​നാ​​ണ്.

***

ഇ​​ല​​ന്തൂ​​രി​​ലെ മ​​ധ്യ ഡി​​വി​​ഷ​​ൻ അ​​വ​​ശ​​സ​​മു​​ദാ​​യ ഫീ​​ൽ​​ഡ് ഓ​​ഫി​​സി​​ൽ​​നി​​ന്ന് 6.2.1939ന് ​​കെ.​​സി. ശീ​​ത​​ങ്ക​​ൻ അ​​മ്പ​​ല​​പ്പു​​ഴ​​ക്ക് എ​​ഴു​​തി​​യ ക​​ത്ത് (No. 366):-

‘‘പ്രാ​​ക്കാ​​ട് പ​​കു​​തി​​യി​​ൽ ക​​ന്നു​​കാ​​ലി മേ​​ച്ചി​​ൽ സ്ഥ​​ല​​ത്തു​​നി​​ന്നും 50 ഏ​​ക്ക​​ർ സ്ഥ​​ലം തി​​രി​​ക്കു​​ന്ന​​തു ഏ​​തു ഭാ​​ഗ​​ത്താ​​യാ​​ൽ കൊ​​ള്ളാ​​മെ​​ന്നു​​ള്ള വി​​വ​​ര​​ത്തി​​ന് അ​​തി​​ർ​​ത്തി കാ​​ണി​​ച്ചു വി​​ശ​​ദ​​മാ​​യി എ​​ഴു​​തി അ​​യ​​ക്ക​​ണം. സാ​​ധി​​ക്കു​​മെ​​ങ്കി​​ൽ ഒ​​രു പ​​ടം കൂ​​ടി വ​​ര​​ച്ചു അ​​യ​​ച്ചാ​​ൽ ന​​ന്നാ​​യി​​രി​​ക്കും.

‘കൂ​​ടാ​​തെ ചെ​​റു​​ത​​ന പ​​കു​​തി​​യി​​ൽ ഭ​​ജ​​ന​​മ​​ഠ​​ത്തി​​നും സം​​ഘം കൂ​​ടു​​ന്ന​​തി​​നു​​മാ​​യി നി​​ശ്ച​​യി​​ച്ച സ്ഥ​​ല​​ത്തെ സം​​ബ​​ന്ധി​​ച്ച് വി​​വ​​ര​​ങ്ങ​​ൾ ക​​ഴി​​യു​​ന്ന​​തും വേ​​ഗ​​ത്തി​​ൽ അ​​യ​​ച്ചു​​ത​​ര​​ണം.’ ’’

***

‘‘പ്രാ​​ക്കാ​​ട് പ​​കു​​തി​​യി​​ൽ അ​​വ​​ശ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കാ​​യി ഗ​​വ​​ൺ​​മെ​​ന്റി​​ൽ​​നി​​ന്നും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള അ​​മ്പ​​തേ​​ക്ക​​ർ സ്ഥ​​ല​​വും ഈ ​​ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്റി​​ന്റെ കൈ​​വ​​ശം കി​​ട്ടി​​യ​​തി​​നു​​മേ​​ൽ മാ​​ത്ര​​മേ അ​​വ​​ശ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളെ അ​​വി​​ടെ പ്ര​​വേ​​ശി​​പ്പി​​ക്കാ​​ൻ ഇ​​ട​​യു​​ള്ളൂ. എ​​ന്നു​​ള്ള വി​​വ​​രം തെ​​ര്യ​​പ്പെ​​ടു​​ത്തു​​ന്നു’’ എ​​ന്ന് 1.4.1940ന് ​​ബോ​​ധി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക്ക് മ​​റു​​പ​​ടി​​യാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം അ​​വ​​ശ സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ണ ആ​ഫീ​​സി​​ൽ​​നി​​ന്ന് എ​​ഴു​​തി​​യ ഇ​​ണ്ടാ​​സ് സാ.​​പ. സം​​ഘം പ്ര​​സി​​ഡ​​ന്റ് കെ.​​സി. ശീ​​ത​​ങ്ക​​നു​​ള്ള​​താ​​ണ് (No. 2225/186/14, 6.4.40)

1117 ക​​ന്നി (1941 സെ​​പ്റ്റം​​ബ​​ർ-​​ഒ​​ക്ടോ​​ബ​​ർ)​​യി​​ലെ കൊ​​ടു​​പ്പു​​ന്ന പ​​ട​​നി​​ല​​ക്കാ​​വ് മ​​ക മ​​ഹോ​​ത്സ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി നോ​​ട്ടിസി​​ൽ കാ​​ണു​​ന്ന​​ത് ‘മ​​ധ്യോ​​ത്ത​​ര തി​​രു​​വി​​താം​​കൂ​​ർ സാ.​​പ. സം​​ഘം പ്ര​​സി​​ഡ​​ന്റി’​​നെ​​യാ​​ണ്.

***

മ​​ഹാ​​രാ​​ജ​ാ​വി​​ന് പി​​റ​​ന്നാ​​ളാ​​ശം​​സ​​യ​​റി​​യി​​ച്ച​​തി​​ന് കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്ന് പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി 8.11.1941ന് ​​മ​​ഹാ​​രാ​​ജാ​​വി​​ന്റെ ന​​ന്ദി​​യ​​റി​​യി​​ച്ച​​ത്, ആ​​ല​​പ്പു​​ഴ​​യി​​ലെ പു​​ല​​യ മ​​ഹാ​​സ​​ഭ ഡി​​വി​​ഷ​​ൻ പ്ര​​സി​​ഡ​​ന്റ് കെ.​​സി. ശീ​​ത​​ങ്ക​​നാ​​ണ്.

***

പു​​റ​​ക്കാ​​ട് പ​​കു​​തി​​യി​​ൽ അ​​വ​​ശ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കാ​​യി അ​​നു​​വ​​ദി​​ച്ച 50 ഏ​​ക്ക​​ർ സ്ഥ​​ല​​ത്തെ​​പ്പ​​റ്റി​​യാ​​ണ് 21.4.1118ന് (6.12.1942) ​​അ​​ടൂ​​ർ (?, അ​​വ​​ശ സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ണ?) ഫീ​​ൽ​​ഡ് ഓ​​ഫി​​സി​​ൽ​​നി​​ന്ന് എ​​ഴു​​തി​​യ ക​​ത്ത്; ‘‘പു​​റ​​ക്കാ​​ട്ടു കാ​​ള​​നി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ൻ[പ​​ത്] പു​​ല​​യ കു​​ടും​​ബ​​ങ്ങ​​ളു​​ടെ ലി​​സ്റ്റ് ഉ​​ട​​ൻ അ​​യ​​ച്ചു​​ത​​ര​​ണം’’ എ​​ന്ന് അ​​തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. (No. 215).

കുട്ടനാട്​ ഒരു സമീപകാല കാഴ്ച

***

1121 തു​​ലാം (1945 ഒ​​ക്ടോ-​​ന​​വം.) മാ​​സ​​ത്തെ ക്ഷേ​​ത്ര​​പ്ര​​വേ​​ശ​​ന സ്മാ​​ര​​ക ദി​​നാ​​ഘോ​​ഷം ന​​ട​​ത്തു​​ന്ന ‘സ​​മ​​സ്ത തി​​രു​​വി​​താം​​കൂ​​ർ പു​​ല​​യ​​ർ മ​​ഹാ​​സ​​ഭ ആ​​ല​​പ്പു​​ഴ ഡി​​വി​​ഷ​​ന്റെ പ്ര​​സി​​ഡ​​ന്റാ’​​ണ് ശീ​​ത​​ങ്ക​​ൻ നോ​​ട്ടീ​​സി​​ൽ.

***

പി​​ന്നാ​​ക്ക സ​​മു​​ദാ​​യ പ്രൊ​​ട്ടെ​​ക്ട​​ർ​​ക്ക് 27.8.1945ന് ​​സ​​ർ​​ക്കാ​​റി​​ൽ​​നി​​ന്ന് എ​​ഴു​​തി​​യ ഉ​​ത്ത​​ര​​വ് (G.O.D.Dis.No. 1224/45/Edn) കെ.​​സി. ശീ​​ത​​ങ്ക​​ന് 31.8.45ന് ​​ഫോ​​ർ​​വേ​​ഡ് ചെ​​യ്യു​​ന്ന​​ത് ‘President, Pulayar Mahasabha union, കൈ​​ന​​ക​​രി’ എ​​ന്ന് എ​​ഴു​​തി​​ച്ചേ​​ർ​​ത്താ​​ണ്. അ​​മ്പ​​ല​​പ്പു​​ഴ പു​​റ​​ക്കാ​​ട് കോ​​ള​​നി​​ക്ക് വ​​ര​​മ്പ് നി​​ർ​​മി​​ക്കാ​​ൻ 500 രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ന്നും പ​​ണി​​ന​​ട​​ത്താ​​ൻ ശീ​​ത​​ങ്ക​​നെ അ​​നു​​വ​​ദി​​ക്കു​​ന്നു എ​​ന്നും ഉ​​ത്ത​​ര​​വി​​ലു​​ണ്ട്.

***

അ​​മ്പ​​ല​​പ്പു​​ഴ പു​​റ​​ക്കാ​​ട് കോ​​ള​​നി​​യി​​ലെ മി​​സ്റ്റ​​ർ കെ.​സി. ശീ​​ത​​ങ്ക​​ന് 17.3.47ന് ​​പി​​ന്നാ​​ക്ക സ​​മു​​ദാ​​യ പ്രൊ​​ട്ട​​ക്ട​​ർ ഫോ​​ർ​​വേ​​ഡ് ചെ​​യ്ത​​യ​​ച്ച ക​​ത്ത് (No. 3585/22/PBC), സ​​ർ​​ക്കാ​​റി​​ൽ​​നി​​ന്ന് പ്രൊ​​ട്ട​​ക്ട​​ർ​​ക്ക് അ​​യ​​ച്ച ഉ​​ത്ത​​ര​​വാ​​ണ് (G.O.D.Dis, No. 649/47/Edn dated 14.3.1947). പി​​ന്നാ​​ക്ക സ​​മു​​ദാ​​യ ഉ​​ന്ന​​മ​​ന ദ​​ശ​​വ​​ർ​​ഷ പ​​ദ്ധ​​തി​​യി​​ൽപെ​​ടു​​ത്തി, പു​​റ​​ക്കാ​​ട് പി​​ന്നാ​​ക്ക സ​​മു​​ദാ​​യ കോ​​ള​​നി​​യി​​ൽ ഒ​​രു ഉ​​യ​​ർ​​ന്ന ത​​റ പ​​ണി​​യു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ അ​​ക്കൊ​​ല്ല​​ത്തെ ബ​​ജ​​റ്റി​​ൽ 1,000 രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​ണ് വി​​ഷ​​യം. ഇ​​തു​​വ​​രെ പൂ​​ർ​​ത്തി​​യാ​​ക്കി​​യ പ​​ണി​​ക്ക് അ​​ഡ്വാ​​ൻ​​സാ​​യി 350 രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. [അ​​വ​​ശ സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ക] സെ​​ൻ​​ട്ര​​ൽ ഡി​​വി​​ഷ​​ൻ ഫീ​​ൽ​​ഡ് ഓ​​ഫി​​സ​​റു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ്ര​​സ്തു​​ത പ​​ണി ന​​ട​​ത്താ​​ൻ കോ​​ള​​നി​​യി​​ലെ കെ.​​സി. ശീ​​ത​​ങ്ക​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

***

അ​​മ്പ​​ല​​പ്പു​​ഴ പു​​റ​​ക്കാ​​ട് കോ​​ള​​നി​​യു​​ടെ സം​​ര​​ക്ഷ​​ണ വ​​ര​​മ്പ് പ​​ണി​​യും ത​​റ ഉ​​യ​​ർ​​ത്ത​​ൽ പ​​ണി​​യും എ​​സ്റ്റി​​മേ​​റ്റ് തു​​ക​​യാ​​യ 328 രൂ​​പ​​കൊ​​ണ്ട് പ്രാ​​ദേ​​ശി​​ക തൊ​​ഴി​​ലാ​​ളി​​ക​​ളെ വെ​​ച്ച്, സെ​​ൻ​​ട്ര​​ൽ ഡി​​വി​​ഷ​​ൻ ഫീ​​ൽ​​ഡ് ഓ​​ഫി​​സ​​റു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത് അം​​ഗീ​​ക​​രി​​ക്കു​​ന്ന​​താ​​യി അ​​റി​​യി​​ച്ച് സ​​ർ​​ക്കാ​​ർ, പി​​ന്നാ​​ക്ക സ​​മു​​ദാ​​യ പ്രൊ​​ട്ട​​ക്ട​​ർ​​ക്ക് 10.4.47ന് ​​എ​​ഴു​​തി​​യ ഉ​​ത്ത​​ര​​വ് (G.O.D.Dis, No. 913/47/Edn) പ്രൊ​​ട്ട​​ക്ട​​ർ ഫോ​​ർ​​വേ​​ഡ് ചെ​​യ്ത് പു​​റ​​ക്കാ​​ട് കോ​​ള​​നി​​യി​​ലെ കെ.​​സി. ശീ​​ത​​ങ്ക​​ന് അ​​യ​​ച്ചി​​ട്ടു​​ണ്ട് (No. 3974/22/PBC dated 11.4.47).

***

അ​​വ​​ശ സ​​മു​​ദാ​​യ സം​​ര​​ക്ഷ​​ണ ഫീ​​ൽ​​ഡ് ആഫീ​സ​​ർ (കോ​​സ്റ്റ​​ൽ ഡി​​വി​​ഷ​​ൻ, ഹ​​രി​​പ്പാ​​ട്) 20.4.1948ന് ​​എ​​ഴു​​തി​​യ ക​​ത്ത്, ‘മി​​സ്റ്റ​​ർ കെ.​​സി. ശീ​​ത​​ങ്ക​​ൻ, പു​​ല​​യ​​ർ മ​​ഹാ​​സ​​ഭ ഡി​​വി​​ഷ​​ൻ പ്ര​​സി​​ഡ​​ന്റ്, തോ​​ട്ട​​പ്പ​​ള്ളി’ എ​​ന്ന വി​​ലാ​​സ​​ത്തി​​ലേ​​ക്കാ​​ണ്. താ​​ൻ 15ന് ​​ഇ​​ല്ലി​​ച്ചി​​റ കോ​​ള​​നി​​യി​​ൽ വ​​രു​​മെ​​ന്നാ​​ണ് ഓ​​ഫി​​സ​​റു​​ടെ അ​​റി​​യി​​പ്പ്:- ‘‘കാ​​ള​​നി​​യെ സം​​ബ​​ന്ധി​​ക്കു​​ന്ന അ​​തി​​പ്ര​​ധാ​​ന​​മാ​​യ ചി​​ല കാ​​ര്യ​​ങ്ങ​​ൾ കാ​​ള​​നി അം​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​വ​​ർ എ​​ല്ലാ​​വ​​രും കാ​​ള​​നി സ്ഥ​​ല​​ത്തു ഹാ​​ജ​​രാ​​കു​​ന്ന​​തി​​നു വേ​​ണ്ട നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കൊ​​ടു​​ക്കേ​​ണ്ട​​താ​​ണ്.’’

***

‘ശീ​​ത​​ങ്ക​​ൻ ഫ​​യ​​ലി’​​ലെ അ​​വ​​സാ​​ന ക​​ത്താ​​ണ് ന​​മു​​ക്ക് മു​​ന്നി​​ൽ. പു​​ല​​യ​​ർ മ​​ഹാ​​സ​​ഭ ഡി​​സ്ട്രി​​ക്ട് പ്ര​​സി​​ഡ​​ന്റ്, ഇ​​ല്ലി​​ച്ചി​​റ കാ​​ള​​നി, തോ​​ട്ട​​പ്പ​​ള്ളി എ​​ന്നാ​​ണ് വി​​ലാ​​സം. ഹ​​രി​​പ്പാ​​ട്ടു​​ള്ള പി​​ന്നാ​​ക്ക സ​​മു​​ദാ​യോ​​ന്ന​​മ​​ന കോ​​സ്റ്റ​​ൽ ഡി​​വി​​ഷ​​ൻ ഫീ​​ൽ​​ഡ് ഓ​​ഫി​​സ​​റു​​ടെ 6.10.1951ന്റെ ​​ക​​ത്താ​​ണി​​ത് (No. 439/51):-

‘‘ഇ​​ല്ലി​​ച്ചി​​റ കോ​​ള​​നി​​യി​​ൽ ഒ​​ന്ന​​ര ഏ​​ക്ക​​ർ പൊ​​തു​​സ്ഥ​​ല​​ത്ത് 1127ാമാ​​ണ്ട് കൃ​​ഷി ചെ​​യ്യു​​ന്ന​​തി​​നു​​ള്ള അ​​വ​​കാ​​ശം ലേ​​ലം ചെ​​യ്ത​​തി​​ൽ [,] കൂ​​ടി​​യ തു​​ക​​യാ​​യ പ​​തി​​ന​​ഞ്ചു രൂ​​പ​​ായ്ക്ക് താ​​ങ്ക​​ളു​​ടെ പേ​​രി​​ൽ സ്ഥി​​ര​​പ്പെ​​ടു​​ത്തി പി​​​േന്നാ​​ക്ക സ​​മു​​ദാ​​യോ​​ന്ന​​മ​​ന​​ക്ക​​മീ​​ഷ​​ണ​​റു​​ടെ 3.10.51ലെ C.1 - 3658/51 ​​ന​​മ്പ​​ർ ക​​ൽ​​പ​​ന വ​​ന്നി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ടി ​​തു​​ക ഒ​​ന്നാ​​യി ഖ​​ജ​​നാ​​വി​​ൽ അ​​ട​​ക്കേ​​ണ്ട​​തും ഒ​​രു രൂ​​പ മു​​ദ്ര​​പ്പ​​ത്ര​​ത്തി​​ൽ ഒ​​രു പാ​​ട്ട​​ച്ചീ​​ട്ട് എ​​ഴു​​തി​​വെ​​ക്കേ​​ണ്ട​​തു​​മാ​​ണ്. ഇ​​തി​​ലേ​​ക്ക് താ​​ങ്ക​​ൾ ഈ ​​ഒ​​ക്ടോ​​ബ​​ർ മാ​​സം 13ാംന് (​​ക​​ന്നി 27ാംനു) ​​ശ​​നി​​യാ​​ഴ്ച ഈ ​​ആഫീ​സി​​ൽ വ​​ര​​ണ​​മെ​​ന്ന് താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നു.’’

Show More expand_more
News Summary - weekly articles