Begin typing your search above and press return to search.
proflie-avatar
Login

വി​​ധേ​​യ​​ത്വ​​ ബ​​ന്ധ​​ന​​ങ്ങ​​ൾ മ​​റ​​ച്ചു​​വെക്കുന്ന കെ​​ട്ടു​​കാ​​ഴ്ച​​ക​​ൾ

വി​​ധേ​​യ​​ത്വ​​ ബ​​ന്ധ​​ന​​ങ്ങ​​ൾ   മ​​റ​​ച്ചു​​വെക്കുന്ന   കെ​​ട്ടു​​കാ​​ഴ്ച​​ക​​ൾ
cancel
camera_alt

‘കേരളീയം’ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

കേരളപ്പിറവി പിണറായി സർക്കാർ ‘കേരളീയം’ എന്ന വിപുലമായ പരിപാടികളോ​െട ആഘോഷിക്കുകയാണ്​. സർക്കാർ അവകാശപ്പെടുന്നതുപോലെ നമ്മൾ ‘പുരോഗതി’ നേടിയവരാ​േണാ? എന്താണ്​ ഭൂമി, കൃഷി, വ്യവസായം അടക്കമുള്ള മേഖലകളിലെ അവസ്ഥ? ‘‘വി​​ധേ​​യ​​ത്വ​​ത്തി​​ന്റെ പു​​ത്ത​​ൻ​​ ചേരു​​വ​​ക​​ൾ നി​​ര​​ത്തു​​ന്ന കെ​​ട്ടു​​കാ​​ഴ്ച​​ക​​ള​​ല്ല, വെ​​ല്ലു​​വി​​ളി​​യെ നേ​​രി​​ടു​​ന്ന ഗൗ​​ര​​വ​​മു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളാ​​ണ് ന​​മു​​ക്ക് വേ​​ണ്ട​​ത്’’ എന്ന്​ ‘ഭൂമി, ജാതി, ബന്ധനം’ എന്ന കൃതിയുടെ കർത്താവും മാർക്​സിസ്റ്റ്​ ചിന്തകനുമായ ലേഖകൻ വാദിക്കുന്നു.

അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​ടെ ല​​ഹ​​ള​​യാ​​ണ് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​റി​​ന്റെ ‘കേ​​ര​​ളീ​​യം’. സാ​​ക്ഷ​​ര​​ത, പൊ​​തു​​ജ​​നാ​​രോ​​ഗ്യം, ആ​​യു​​സ്സ്, മാ​​തൃ-​​ശി​​ശു മ​​ര​​ണ​​നി​​ര​​ക്കി​​ലെ കു​​റ​​വ്, ക്ഷേ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ക​​ല-​​സാം​​സ്കാ​​രി​​ക മേ​​ന്മ, സാ‍ർ​​വ​​ത്രി​​ക വി​​ദ്യാ​​ഭ്യാ​​സം... അ​​ങ്ങ​​നെ, അ​​ങ്ങ​​നെ നീ​​ണ്ടുപോ​​കു​​ന്നു​​ണ്ട് നേ​​ട്ട​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക. ഭൗ​​തി​​ക​​വും ബൗ​​ദ്ധി​​ക​​വു​​മാ​​യ പു​​രോ​​ഗ​​തി നേ​​ടി​​യ ഈ ​​സ​​മൂ​​ഹ​​ത്തെ ലോ​​കം തി​​രി​​ച്ച​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​തി​​നാ​​ണ് ‘കേ​​ര​​ളീ​​യം’. കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ച് മു​​ന്നേ​​റി ജ്ഞാ​​ന​​സ​​മൂ​​ഹ​​മാ​​യി, പു​​തി​​യ ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ളു​​ടെ സ​​മൂ​​ഹ​​മാ​​യി മാ​​റാ​​ൻ കേ​​ര​​ളം ഒ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്നും അ​​ത് പ്ര​​ഖ്യാ​​പി​​ക്കു​​ന്നു.

ഭ​​ര​​ണ​​വ​​ർ​​ഗ ബു​​ദ്ധി​​ജീ​​വി​​ക​​ൾ പ​​തി​​വാ​​യി സ്വീ​​ക​​രി​​ക്കു​​ന്ന ഒ​​രു വി​​ദ്യ​​യു​​ണ്ട്. കേ​​ര​​ള​​ത്തി​​ലു​​ള്ള വി​​വി​​ധ വ​​ർ​​ഗ, ജാ​​തി, സാ​​മൂ​​ഹിക, ലിം​​ഗ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ജീ​​വി​​താ​​വ​​സ്ഥ​​ക​​ളു​​ടെ താ​​ര​​ത​​മ്യം ചെ​​യ്യി​​ല്ല. ഇ​​ന്ത്യ​​യി​​ലെ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള താ​​ര​​ത​​മ്യ​​ത്തെ മു​​ൻ​​നി​​ർ​​ത്തി​​യാ​​യി​​രി​​ക്കും എ​​പ്പോ​​ഴു​​മു​​ള്ള ആ​​ഖ്യാ​​നം. കേ​​ര​​ള​​ത്തി​​ന​​ക​​ത്ത് പെ​​രു​​കു​​ന്ന അ​​സ​​മാ​​ന​​ത​​ക​​ളെ മ​​റ​​ച്ചു​​വെക്കാ​​നാ​​ണി​​ത്. കേ​​ര​​ള​​ത്തെ അ​​റി​​യ​​ണ​​മെ​​ങ്കി​​ൽ അ​​തു പോ​​രാ. ന​​മുക്കി​​ട​​യി​​ലേ​​ക്ക്, ന​​മ്മു​​ടെ ചു​​റ്റു​​പാ​​ടു​​ക​​ളി​​ലേ​​ക്ക് നോ​​ക്ക​​ണം. ചി​​ല പ​​ഴ​​യ ക​​ണ​​ക്കു​​ക​​ൾ ഇ​​വി​​ടെ ഉ​​ദ്ധ​​രി​​ക്കാം. 1968ല്‍ 4.64 ​​ഇ​​ര​​ട്ടി​​യാ​​യി​​രു​​ന്ന ധ​​നി​​ക​​രും ദ​​രി​​ദ്ര​​രും ത​​മ്മി​​ലു​​ള്ള ആ​​പേ​​ക്ഷി​​ക അ​​ന്ത​​രം 1992ല്‍ 5.98 ​​ഇ​​ര​​ട്ടി​​യാ​​യി വ​​ർധി​​ച്ചി​​രു​​ന്നു. 2009- 2010ല്‍ ​​നാ​​ട്ടി​​ന്‍പു​​റ​​ത്തും ന​​ഗ​​ര​​ങ്ങ​​ളി​​ലും ദ​​രി​​ദ്ര​​രും ധ​​നി​​ക​​രും ത​​മ്മി​​ലു​​ള്ള അ​​ന്ത​​ര​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ല്‍ കേ​​ര​​ളം ഇ​​ന്ത്യ​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. 2005-2010 കാ​​ല​​ത്ത്‌ കേ​​ര​​ള​​ത്തി​​ലെ ഗ്രാ​​മ​​ങ്ങ​​ളി​​ലെ ഉ​​പ​​ഭോ​​ഗ അ​​സ​​മ​​ത്വം 22 ശ​​ത​​മാ​​ന​​വും പ​​ട്ട​​ണ​​ങ്ങ​​ളി​​ല്‍ 25 ശ​​ത​​മാ​​ന​​വും വ​​ർധി​​ച്ചു.

സ​​മ്പ​​ന്ന​​രാ​​യ 10 ശ​​ത​​മാ​​നം 41.2 ശ​​ത​​മാ​​നം വ​​രു​​മാ​​ന​​ത്തി​​നു​​ട​​മ​​ക​​ളാ​​ണ്‌. ഏ​​റ്റ​​വും ദ​​രി​​ദ്ര​​രാ​​യ താ​​ഴേ ​​ത​​ട്ടി​​ലു​​ള്ള 10 ശ​​ത​​മാ​​ന​​ത്തി​​ന്‌ 2 ശ​​ത​​മാ​​നം​​പോ​​ലും ഇ​​ല്ല. കാ​​ര്‍ഷി​​ക​​ പ​​ണി​​ക്കാ​​രും ക​​ര്‍ഷ​​ക​​രും അ​​വി​​ദ​​ഗ്ധ തൊ​​ഴി​​ലാ​​ളി​​ക​​ളും പ​​ര​​മ്പ​​രാ​​ഗ​​ത വ്യ​​വ​​സാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളും ചേ​​ര്‍ന്ന​​താ​​യി​​രു​​ന്നു പ​​ര​​മ​​ദ​​രി​​ദ്ര​​രി​​ല്‍ 49 ശ​​ത​​മാ​​നം. ഇ​​വ​​രോ​​ടൊ​​പ്പം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും കൂ​​ട്ടി​​യാ​​ല്‍ ഇ​​ത് 60 ശ​​ത​​മാ​​ന​​ത്തോ​​ട​​ടു​​ക്കും. കു​​ടി​​ലി​​ല്‍ താ​​മ​​സി​​ക്കു​​ന്ന, ക​​ക്കൂ​​സി​​ല്ലാ​​ത്ത, കു​​ടി​​വെ​​ള്ള​​ത്തി​​ന്‌ 300 മീ​​റ്റ​​റി​​ല​​ധി​​കം പോ​​കേ​​ണ്ട, വൈ​​ദ്യ​​ുതി ഇ​​ല്ലാ​​ത്ത ആ​​ദി​​വാ​​സി കു​​ടും​​ബ​​ങ്ങ​​ൾ 40.1 ശ​​ത​​മാ​​നം, ദ​​ലി​​ത്‌ 26.9, മ​​ത്സ്യ​​ത്തൊ​​​​ഴി​​ലാ​​ളി 26.1, സം​​സ്ഥാ​​ന​​മാ​​കെ 19.2. ആ​​ളോ​​ഹ​​രി ക​​ട​​ഭാ​​ര​​ത്തി​​ൽ കേ​​ര​​ള​​മാ​​ണ് മു​​ൻപന്തി​​യി​​ൽ.

ജാ​​തീ​​യ വി​​വേ​​ച​​ന​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കി, ചു​​രു​​ങ്ങി​​യ​​പ​​ക്ഷം തീ​​രെ കു​​റ​​ച്ചു എ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന കേ​​ര​​ള​​ത്തി​​ൽ ആ​​ദി​​വാ​​സി, ദ​​ലി​​ത് വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ 38 ശ​​ത​​മാ​​നം ഔ​​ദ്യോ​​ഗി​​ക ദാ​​രി​​ദ്ര്യ​​രേ​​ഖ​​ക്ക് കീ​​ഴി​​ലാ​​യി​​രു​​ന്ന​​പ്പോ​​ള്‍, സ​​വ​​ർണ​​രി​​ല്‍ അ​​ത് 14 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു. പി​​ന്നാ​​ക്ക ജാ​​തി​​ക​​ളി​​ല്‍ 20 ശ​​ത​​മാ​​ന​​വും. മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ലും മു​​സ്‍ലിംക​​ളാ​​യി​​രു​​ന്നു ഈ ​​ഗ​​ണ​​ത്തി​​ൽ, ഏ​​താ​​ണ്ട് 29 ശ​​ത​​മാ​​നം (ന​​ഗ​​ര​​ചേ​​രി​​ക​​ളി​​ല്‍ അ​​വ​​രാ​​ണ്‌ ഏ​​റ്റ​​വു​​മ​​ധി​​കം.) ഹി​​ന്ദു​​ക്ക​​ളി​​ല്‍ 23 ശ​​ത​​മാ​​നം, ക്രി​​സ്ത്യാ​​നി​​ക​​ളി​​ല്‍ 14 ശ​​ത​​മാ​​നം. ദ​​രി​​ദ്ര​​രി​​ല്‍ ഏ​​താ​​ണ്ട്‌ മൂ​​ന്നി​​ലൊ​​ന്നും പ​​ഴ​​യ മ​​ല​​ബാ​​ര്‍ (വ​​ട​​ക്ക​​ന്‍) ജി​​ല്ല​​ക​​ളി​​ലാ​​ണ്.

സ്ത്രീ​​ക​​ളു​​ടെ പ്ര​​ത്യേ​​ക ക​​ണ​​ക്ക്‌ ക​​ണ്ടി​​ട്ടി​​ല്ലെ​​ങ്കി​​ലും പു​​രു​​ഷ​​ന്മാ​​രെ അ​​പേ​​ക്ഷി​​ച്ച്‌ അ​​വ​​ര്‍ക്കു​​ള്ള വി​​ഭ​​വ​​ദാ​​രി​​ദ്ര്യം സൃ​​ഷ്ട​​മാ​​ണ്‌. ആ​​സ്തി​​യി​​ല്‍ ഇ​​ന്നും മു​​ഖ്യ​​ ഇ​​ന​​മാ​​യ ഭൂ​​മി മി​​ക്ക​​വാ​​റും പു​​രു​​ഷ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ​​ല്ലോ. സ്ത്രീ​​ക​​ള്‍ ന​​യി​​ച്ച്‌ നി​​ല​​നി​​ര്‍ത്തേ​​ണ്ട കു​​ടും​​ബ​​ങ്ങ​​ള്‍ അ​​ഖി​​ലേ​​ന്ത്യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ലു​​ണ്ട് കേ​​ര​​ള​​ത്തി​​ല്‍. ഇ​​ത്ത​​രം കു​​ടും​​ബ​​ങ്ങ​​ളി​​ല്‍ ഭൂ​​രി​​പ​​ക്ഷ​​വും താ​​ഴേ ​​ത​​ട്ടി​​ലാ​​ണെ​​ന്ന വ​​സ്തു​​ത ദാ​​രി​​ദ്ര്യ വി​​ഷ​​യ​​ത്തി​​ലു​​ള്ള സ്ത്രീ-​​പു​​രു​​ഷ അ​​ന്ത​​ര​​ത്തി​​ന്റെ പ​​രോ​​ക്ഷ സൂ​​ച​​ന​​യാ​​യി പ​​രി​​ഗ​​ണി​​ക്കാം. ചു​​രു​​ക്ക​​ത്തി​​ല്‍, ദാ​​രി​​ദ്ര്യ​​വും അ​​സ​​മ​​ത്വ​​വും അവ​​സ​​ര​​നി​​ഷേ​​ധ​​വും എ​​ല്ലാ​​വ​​ര്‍ക്കും, എ​​ല്ലാ​​യി​​ട​​ത്തും, ഒ​​രു​​പോ​​ലെ​​യ​​ല്ല.

ചൂ​​ഷ​​ക, മ​​ർദ​​ക സാ​​മൂ​​ഹിക ​​ബ​​ന്ധ​​ങ്ങ​​ള്‍ ഇ​​തി​​നെ അ​​സ​​മാ​​ന​​മാ​​ക്കു​​ന്നു. തി​​രി​​ച്ച്‌, ഇ​​തെ​​ല്ലാം ചേ​​ര്‍ന്ന്‌ ആ ​​ബ​​ന്ധ​​ങ്ങ​​ള്‍ക്ക്‌ ബ​​ലം​​ന​​ൽകു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​താ​​ണ് കേ​​ര​​ളം. ഈ ​​കേ​​ര​​ള​​ത്തെ​​യാ​​ണ് ആ​​ളോ​​ഹ​​രി വ​​രു​​മാ​​ന​​ത്തി​​ൽ ഇ​​ട​​നി​​ല​​ രാ​​ജ്യ​​ങ്ങ​​ളു​​ടെ നി​​ല​​യി​​ലെ​​ത്തി​​ക്കും എ​​ന്ന് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. ആ​​രു​​ടെ വ​​രു​​മാ​​നം, എ​​ങ്ങ​​നെ വ​​ർ​​ധി​​ക്കും എ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ക​​രു​​വ​​ന്നൂ​​ർ ത​​ന്നെ ഉ​​റ​​പ്പ്!

‘കേ​​ര​​ള ​​മാ​​തൃ​​ക’​​യു​​ടെ പെ​​രു​​മ്പ​​റ മു​​ഴ​​ക്കു​​ന്ന സി.പി.എം ബു​​ദ്ധി​​ജീ​​വി​​ക​​ൾ ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​ത്തെ​​യാ​​ണ് അ​​തി​​ന് അ​​ടി​​ത്ത​​റ​​യാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ‘കേ​​ര​​ളീ​​യ’​​വും അ​​താ​​വ​​ർ​​ത്തി​​ക്കു​​ന്നു. ഭൂ​​മി​​യു​​ടെ​​യും വ​​രു​​മാ​​ന​​ത്തി​​ന്റെ​​യും കൂ​​ടു​​ത​​ൽ സ​​മ​​ത്വ​​പൂ​​ർ​​ണ​​മാ​​യ വി​​ത​​ര​​ണം സാ​​ധ്യ​​മാ​​യി, നാ​​ട്ടി​​ൻ​​പു​​റ ദ​​രി​​ദ്ര​​രു​​ടെ ജീ​​വി​​ത​​ങ്ങ​​ളി​​ൽ ഗ​​ണ്യ​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​യി എ​​ന്ന് അ​​ത് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. മ​​റ്റെ​​ല്ലാം മാ​​റ്റി​​​െവ​​ച്ചി​​ട്ട് ഇ​​തി​​ന്റെ വാ​​സ്ത​​വം എ​​ന്താ​​ണെ​​ന്ന് നോ​​ക്കാം.

1949ൽ ​​തി​​രു-​​കൊ​​ച്ചി​​യും 1956ൽ ​​ഐ​​ക്യ​​ കേ​​ര​​ള​​വും രൂ​​പം​​കൊ​​ള്ളു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ കേ​​ര​​ള​​ത്തി​​ലെ ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചി​​രു​​ന്നു. 1959ലെ ​​നി​​യ​​മം വ​​ഴി പാ​​ട്ടാ​​വ​​കാ​​ശ​​ത്തി​​ല്‍ സ്ഥി​​ര​​ത, ഒ​​ഴി​​പ്പി​​ക്ക​​ല്‍ ത​​ട​​യു​​ക​​യോ നി​​യ​​ന്ത്രി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന വ്യ​​വ​​സ്ഥ​​ക​​ൾ, കുടി​​കി​​ട​​പ്പി​​ന്‌ സ്ഥി​​രാ​​വ​​കാ​​ശം മു​​ത​​ലാ​​യ പ​​രി​​ഷ്‌​​ക​​ര​​ണ​​ങ്ങ​​ള്‍ക്ക്‌ നി​​യ​​മ​​സാ​​ധു​​ത ല​​ഭി​​ച്ചു. എ​​ന്നാ​​ൽ, ഇ​​തി​​നു മു​​മ്പു​​ത​​ന്നെ പ​​ല ഭൂ​​പ്ര​​ഭു​​ക്ക​​ളും ത​​ങ്ങ​​ളു​​ടെ ഭൂ​​സ്വ​​ത്തി​​ൽ അ​​ധി​​ക​​ഭാ​​ഗ​​വും ബി​​നാ​​മി​​ക​​ളു​​ടെ പേ​​രി​​ലാ​​ക്കിക്ക​​ഴി​​ഞ്ഞി​​രു​​ന്നു. 1959ലെ ​​ഭൂ​​പരി​​ഷ്ക​​ര​​ണ​​ത്തി​​നു മു​​മ്പ് ഇ​​വ​​രു​​ടെ ഭൂ​​വി​​സ്തൃ​​തി​​യി​​ലു​​ണ്ടാ​​യ കു​​റ​​വ്‌ അ​​തി​​നു​​ശേ​​ഷം ഉ​​ണ്ടാ​​യ​​തി​​നേ​​ക്കാ​​ള്‍ ഏ​​താ​​ണ്ട്‌ 4.5 ഇ​​ര​​ട്ടി​​യാ​​ണ്!

അ​​താ​​യ​​ത് ഭൂ​​കു​​ത്ത​​ക സു​​ര​​ക്ഷി​​ത​​മാ​​ക്കി നി​​ല​​നി​​ര്‍ത്തു​​ന്ന​തി​​ല്‍ അ​​വ​​ര്‍ ഏ​​റ​​ക്കു​​റെ വി​​ജ​​യി​​ച്ചു. തോ​​ട്ടം​​ ഭൂ​​മി​​യെ ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ൽനി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, ഭൂ​​മി തോ​​ട്ട​​മാ​​ക്കാ​​ൻ പോ​​വു​​ക​​യാ​​ണെ​​ന്ന് ഗ​​സ​​റ്റി​​ൽ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യാ​​ൽ അ​​തി​​നെ ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ൽനി​​ന്ന് ഒ​​ഴി​​ച്ചു​​നി​​ർ​​ത്തു​​ന്ന വ്യ​​വ​​സ്ഥ​​യും നി​​യ​​മ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. ഭൂ​​പ്ര​​ഭു​​ക്ക​​ൾ​​ക്ക് ഭൂ​​മി​​ക്കു​​മേ​​ലു​​ള്ള കു​​ത്ത​​ക നി​​ല​​നി​​ർ​​ത്താ​​നു​​ള്ള സ​​ക​​ല​​ അ​​വ​​സ​​ര​​വും ഇ​​ങ്ങ​​നെ ഒ​​രു​​ക്കി​​ക്കൊ​​ടു​​ത്തു.

1959ലെ ​​കാ​​ര്‍ഷി​​ക​​ബ​​ന്ധ​​ നി​​യ​​മം വ​​രു​​മ്പോ​​ഴേ​​ക്കും ക​​ര​​ഭൂ​​മി​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം, തി​​രു​​വി​​താം​​കൂ​​റി​​ല്‍ മു​​ക്കാ​​ല്‍ പ​​ങ്കി​​ല്‍ അ​​ധി​​ക​​വും, കൊ​​ച്ചി​​യി​​ല്‍ ഏ​​താ​​ണ്ട്‌ പ​​കു​​തി​​യും പ​​ര​​മ്പ​​രാ​​ഗ​​ത പാ​​ട്ട​​ക്കു​​ടി​​യാ​​ന്‍ വ്യ​​വ​​സ്ഥ​​യി​​ല്‍നി​​ന്ന്‌ പു​​റ​​ത്തു​​വ​​ന്നു ക​​ഴി​​ഞ്ഞി​​രു​​ന്നു. നി​​ല​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ല്‍, പാ​​ട്ട​​വ്യ​​വ​​സ്ഥ​​ക്കുത​​ന്നെ​​യാ​​യി​​രു​​ന്നു എ​​ല്ലാ​​യി​​ട​​ത്തും മു​​ന്‍തൂ​​ക്കം. എ​​ന്നാ​​ൽ, പ​​ര​​മ്പ​​രാ​​ഗ​​ത പാ​​ട്ട​​വ്യ​​വ​​സ്ഥ ഏറക്കു​​റെ അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ ഇ​​ട​​ങ്ങ​​ളി​​ൽ ത​​ന്നെ പു​​തി​​യ പാ​​ട്ട​​ബ​​ന്ധ​​ങ്ങ​​ൾ ഉ​​ട​​ലെ​​ടു​​ത്ത​​താ​​യി നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഭൂ​​വു​​ട​​മ​​സ്ഥ​​ത​​യു​​ടെ ജാ​​തീ​​യ​​ഘ​​ട​​ന​​യി​​ലും മാ​​റ്റ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി. നാ​​യ​​ന്മാ​​രും സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി​​ക​​ളും പ്ര​​ബ​​ല ഭൂ​​വു​​ട​​മ​​ക​​ളാ​​യി സ്ഥാ​​നം പി​​ടി​​ച്ചു​​ക​​ഴി​​ഞ്ഞി​​രു​​ന്നു. ജാ​​തി​​ശ്രേ​​ണി​​യി​​ലെ ഉ​​ന്ന​​ത​​സ്ഥാ​​ന​​വും ഭൂ​​കു​​ത്ത​​ക​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധം, ദ​​ലി​​ത​​രു​​ടെ ഭൂ​​ര​​ഹി​​താ​​വ​​സ്ഥ^ജാ​​തി-​​ജ​​ന്മി​​ത്ത​​ത്തി​​ന്റെ ഈ ​​ര​​ണ്ടു സ​​വി​​ശേ​​ഷ​​ത​​ക​​ളും തു​​ട​​ര്‍ന്നും നി​​ല​​നി​​ന്നു.

ഒ​​റ്റ​​ക്കെടു​​ത്താ​​ല്‍ കാ​​ര്‍ഷി​​കാ​​ധ്വാ​​ന​​ശ​​ക്തി​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ഭാ​​ഗ​​മാ​​യി ദ​​ലി​​ത​​ര്‍ തു​​ട​​ര്‍ന്നെ​​ങ്കി​​ലും, ഈ ​​കാ​​ല​​ഘ​​ട്ട​​മാ​​യ​​പ്പോ​​ഴേ​​ക്കും മ​​റ്റു ജാ​​തി​​ക​​ളി​​ലെ പാ​​പ്പ​​രാ​​യ​​വ​​രും ഒ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട​​വ​​രു​​മാ​​യ കു​​റെ​​യ​​ധി​​കം പേ​​ര്‍ കൂ​​ടി കൃ​​ഷി​​പ്പ​​ണി​​ക്കാ​​രാ​​യി മാ​​റി. ഭൂ​​ര​​ഹി​​ത​​രു​​ടെ എ​​ണ്ണം പെ​​രു​​കി. 1959ലെ ​​നി​​യ​​മ​​വും, അ​​ത് റ​​ദ്ദാ​​യ ശേ​​ഷം വ​​ന്ന 1963ലെ ​​നി​​യ​​മ​​വും, 1969ൽ ​​ഈ നി​​യ​​മ​​ത്തി​​ൽ വ​​രു​​ത്തി​​യ ഭേ​​ദ​​ഗ​​തി​​യും ഈ ​​ഭൗ​​തി​​ക സാ​​ഹ​​ച​​ര്യ​​ത്തെ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി സ്പ​​ർ​​ശി​​ച്ചി​​ട്ടി​​ല്ല.

കാ​​ര്‍ഷി​​ക​​ബ​​ന്ധം എ​​ന്ന പ​​ദ​​വി ജ​​ന്മി-​​കു​​ടി​​യാ​​ന്‍ ബ​​ന്ധ​​ത്തി​​ന്‌ മാ​​ത്ര​​മാ​​യി അ​​വ ഒ​​ഴി​​ച്ചു​​നി​​ര്‍ത്തി. അ​​ടി​​യാ​​ള​​ത്ത​​ത്തി​​ന്റെ കൊ​​ളോ​​ണി​​യ​​ല്‍ പ​​രി​​ഷ്ക​​ര​​ണ​​ഫ​​ല​​മാ​​യി​​രു​​ന്നു കു​​ടി​​കി​​ട​​പ്പു വ്യ​​വ​​സ്ഥ. ഈ ​​പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ എ​​ല്ലാംത​​ന്നെ അ​​തി​​ന് കാ​​ര്‍ഷി​​കോ​​ല്‍പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​നി​​ഷേ​​ധ്യ​​ പ​​ങ്ക് അ​​വ​​ഗ​​ണി​​ച്ചു. വെ​​റു​​മൊ​​രു ആ​​വാ​​സ​​രീ​​തി​​യാ​​യി കു​​ടി​​കി​​ട​​പ്പി​​നെ ചു​​രു​​ക്കി​​ക്കാ​​ട്ടി. കു​​ടി​​കി​​ട​​പ്പി​​ന്‌ സ്ഥി​​രാ​​വ​​കാ​​ശം ന​​ല്‍കി​​യ മു​​ൻ​​കാ​​ല പ​​രി​​ഷ്‌​​ക​​ര​​ണ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി കു​​ടി​​കി​​ട​​പ്പു​​കാ​​ർ​​ക്ക് നാ​​ട്ടി​​ൻ​​പു​​റ​​ത്ത് 10 സെ​​ന്റും ന​​ഗ​​ര​​ങ്ങ​​ളി​​ൽ 4 സെ​​ന്റും ന​​ൽകി​​യ​​ത​​ല്ലാ​​തെ 1969ലെ ​​ഭേ​​ദ​​ഗ​​തി മ​​റ്റൊ​​ന്നും ചെ​​യ്തി​​ല്ല.

പാ​​ഴ്ഭൂ​​മി കൃ​​ഷി​​യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​ലും വ​​യ​​ല്‍പ​​ണി​​യി​​ലും തെ​​ങ്ങ്‌ കൃ​​ഷി​​യി​​ലും കാ​​ര്‍ഷി​​കോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ നി​​ർമിതി​​യി​​ലു​​മൊ​​ക്കെ ഭൂ​​ര​​ഹി​​ത ക​​ര്‍ഷ​​ക​​രെ​​ന്നനി​​ലക്ക് ഈ ​​കു​​ടി​​കി​​ട​​പ്പു​​കാ​​ര്‍ ചെ​​ലു​​ത്തി​​യ അ​​ധ്വാ​​ന​​ത്തി​​ന്‌ ന്യാ​​യ​​മാ​​യും ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത് കാ​​ർ​​ഷി​​കാ​​ധ്വാ​​ന​​ത്തി​​ന്റെ പ​​ദ​​വി​​യാ​​യി​​രു​​ന്നു. അ​​തി​​നു പ​​ക​​രം കൂ​​ലി​​പ്പ​​ണി​​യു​​ടെ സ്ഥാ​​ന​​മാ​​ണ്‌ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട​​ത്‌. അ​​വ​​രു​​ടെ കാ​​ര്‍ഷി​​കാ​​ധ്വാ​​നം സ്വാ​​ഭാ​​വി​​ക​​മാ​​യും ഉ​​ന്ന​​യി​​ച്ച കൃ​​ഷി​​ഭൂ​​മി​​ക്കു​​മേ​​ലു​​ള്ള അ​​വ​​കാ​​ശം പ​​രി​​ഗ​​ണ​​നാ​​വി​​ഷ​​യംപോ​​ലും ആ​​ക്കാ​​തി​​രി​​ക്കാ​​ന്‍ ഇ​​തി​​ലൂ​​ടെ ക​​ഴി​​ഞ്ഞു. ത​​ല​​മു​​റ​​ക​​ളു​​ടെ അ​​ധ്വാ​​ന​​ത്തി​​ലൂ​​ടെ സൃ​​ഷ്ടി​​ച്ചെ​​ടു​​ത്ത ഫ​​ല​​ഭൂ​​യി​​ഷ്ഠ ഭൂ​​മി​​ക്കു​​മേ​​ലു​​ള്ള അ​​വ​​കാ​​ശ​​ത്തി​​നു പ​​ക​​രം മി​​ച്ച​​ഭൂ​​മി​​യെ​​ന്ന ഔ​​ദാ​​ര്യ​​മാ​​ണ്‌ ഇ​​വ​​ര്‍ക്കു വി​​ധി​​ച്ച​​ത്‌. ഇ​​ത് ഏ​​റ്റെ​​ടു​​ത്ത​​പ്പോ​​ഴാ​​ക​​ട്ടെ ക​​ണ​​ക്കു​​കൂ​​ട്ടി​​യ​​തി​​ൽനി​​ന്നും വ​​ള​​രെ കു​​റ​​വു​​മാ​​യി​​രു​​ന്നു.

നി​​യ​​മാ​​നു​​സൃ​​ത​​മാ​​യി പാ​​ട്ട​​ഭൂ​​മി വീ​​ണ്ടെ​​ടു​​ക്കു​​ന്ന ഭൂ​​വു​​ട​​മ ആ ​​ഭൂ​​മി​​യി​​ൽ കു​​ടി​​യാ​​ൻ ചെ​​യ്ത വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ള്‍ക്ക്‌ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍ക​​ണ​​മെ​​ന്ന്‌ ഈ ​​നി​​യ​​മം നി​​ർദേ​​ശി​​ച്ചു. ഇ​​ങ്ങ​​നെ കു​​ടി​​യാ​​ന്‍ താ​​ല്‍പ​​ര്യം സം​​ര​​ക്ഷി​​ച്ചു. അ​​തേ​​സ​​മ​​യം, ഈ ​​വി​​ക​​സ​​ന​​ത്തി​​ല്‍ പ​​ങ്കു​​ണ്ടാ​​യി​​രു​​ന്ന കു​​ടി​​കി​​ട​​പ്പു​​കാ​​രാ​​യ ക​​ര്‍ഷ​​ക​​രു​​ടെ അ​​ധ്വാ​​ന​​ത്തെ പ​​രി​​ഗ​​ണി​​ച്ച​​തു​​പോ​​ലു​​മി​​ല്ല. കു​​ടി​​യാ​​ന്റെ കൈ​​വ​​ശ​​ഭൂ​​മി​​യി​​ലെ കു​​ടി​​കി​​ട​​പ്പ​​വ​​കാ​​ശം വാ​​ങ്ങു​​ന്ന ഭൂ​​ര​​ഹി​​ത ക​​ര്‍ഷ​​ക​​ര്‍ ന​​ല്‍കു​​ന്ന വി​​ല ആ ​​കുടി​​കി​​ട​​പ്പി​​ല്‍നി​​ന്ന്‌ ജ​​ന്മി​​ക്കും ഇ​​ട​​ജ​​ന്മി​​ക്കും കു​​ടി​​യാ​​നും കി​​ട്ടു​​മാ​​യി​​രു​​ന്ന ലാ​​ഭ​​വീ​​ത​​ത്തി​​ന്റെ അ​​നു​​പാ​​ത​​ത്തി​​ല്‍ പ​​ങ്കു​​വെക്ക​​ണമെ​​ന്ന്‌ നി​​ർദേ​​ശി​​ക്കാ​​ന്‍ ഇ​​തേ നി​​യ​​മം പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ച്ചു!

10 സെ​​ന്റി​​ന്റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം ദ​​ലി​​ത്‌ ഭൂ​​ര​​ഹി​​ത ക​​ര്‍ഷ​​ക​​ര്‍ക്കി​​ട​​യി​​ല്‍ അ​​ന്ന്‌ വ​​ലി​​യ ഉ​​ണ​​ർവ് സൃ​​ഷ്ടി​​ച്ചു എ​​ന്ന​​തി​​ല്‍ സം​​ശ​​യ​​മി​​ല്ല. പ​​ക്ഷേ, കൃ​​ഷി​​ഭൂ​​മി​​യി​​ന്മേ​​ലു​​ള്ള അ​​വ​​കാ​​ശം ന​​ഷ്ട​​പ്പെ​​ടു​​ന്ന ക​​ന​​ത്ത​​ വി​​ല ന​​ല്‍കി​​ക്കൊ​​ണ്ടാ​​ണ്‌ ഭാ​​ഗി​​ക​​മാ​​യ ഈ ​​അ​​വ​​കാ​​ശം ല​​ഭി​​ച്ച​​ത്‌. ത​​ല​​മു​​റ​​ക​​ൾ പി​​ന്നി​​ടുംതോ​​റും 10 സെ​​ന്റ്‌ ഭൂ​​മി ഭാ​​ഗം​െ​​വ​​ച്ച് നാ​​ലും അ​​ഞ്ചും വീ​​ടു​​ക​​ളു​​ള്ള ചെ​​റി​​യ കോ​​ള​​നി​​ക​​ളാ​​യി മാ​​റി​​യ​​തോ​​ടെ അ​​ന്ന​​ത്തെ മ​​ധു​​രം അ​​വ​​ര്‍ക്കു​​ത​​ന്നെ ക​​യ്ക്കാ​​ന്‍ തു​​ട​​ങ്ങി. ല​​ക്ഷം​​വീ​​ടു കോ​​ള​നി​​ക​​ളോ​​ടൊ​​പ്പം അ​​വ​​യും ചേ​​ർ​​ന്ന് നാ​​ട്ടി​​ൻ​​പു​​റ ചേ​​രി​​ക​​ളു​​ടെ എ​​ണ്ണം പെ​​രു​​കി. പ​​രി​​മി​​ത​​മാ​​യ സ്ഥ​​ല​​വും സൗ​​ക​​ര്യ​​ങ്ങളും മാ​​ത്ര​​മു​​ള്ള ഫ്ലാ​​റ്റ് സ​​മു​​ച്ച​​യ​​ങ്ങ​​ളാ​​ക്കി ആ ​​ചേ​​രി​​ക​​ളെ മാ​​റ്റു​​ന്ന​​താ​​ണ് സി​​.പി.​​എ​​മ്മി​​ന്റെ പു​​തി​​യ പ​​രി​​ഷ്കാ​​രം.

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ

‘10 സെ​​ന്റ്‌' ഭൂ​​ര​​ഹി​​താ​​വ​​സ്ഥ പു​​തി​​യ പാ​​ട്ട​​കൃ​​ഷി​​ക്ക്‌ ഉ​​ത്തേ​​ജ​​ന​​മാ​​യി​​ത്തീ​​ർ​​ന്നു. ഭൂ​​വു​​ട​​മ​​സ്ഥ​​ത​​യും കൃ​​ഷി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തി​​ൽ വ​​ന്ന മാ​​റ്റം അ​​തി​​ന് സ​​ഹാ​​യ​​ക​​മാ​​യി. കേ​​ര​​ള​​ത്തി​​ലെ ഭൂ​​ബ​​ന്ധ​​ങ്ങ​​ളു​​ടെ​​യും പാ​​ട്ട​​സ​​മ്പ്ര​​ദാ​​യ​​ത്തി​​ന്റെ​​യും ത​​ൽ​​സ്ഥി​​തി മ​​ന​​സ്സി​​ലാ​​ക്കാ​​ൻ 1967ൽ ​​ഒ​​രു സ​​ർ​​വേ ന​​ട​​ത്തു​​ക​​യു​​ണ്ടാ​​യി. കു​​ടി​​യാ​​ന്‍ കു​​ടും​​ബ​​ങ്ങ​​ളി​​ൽ ഒ​​രാ​​ളെ​​ങ്കി​​ലും കൃ​​ഷി​​യിലേ​​ര്‍പ്പെ​​ട്ട കു​​ടും​​ബ​​ങ്ങ​​ള്‍ നാ​​ലി​​ല്‍ ഒ​​ന്നു മാ​​ത്ര​​മാ​​ണെ​​ന്ന് അ​​ത് രേ​​ഖ​​പ്പെ​​ടു​​ത്തി. ഉ​​ട​​മ ‘കൃ​​ഷി​​ക്കാ​​ര്‍’ക്കി​​ട​​യി​​ല്‍ മൂ​​ന്നി​​ല്‍ ഒ​​ന്ന്‌ കു​​ടും​​ബ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് കൃ​​ഷി​​യെ ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന​​ത്‌. ഇ​​തി​​ല്‍ത​​ന്നെ മൂ​​ന്നി​​ല്‍ ര​​ണ്ട്‌ കു​​ടും​​ബ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ആ​​രെ​​ങ്കി​​ലു​​മൊ​​രാ​​ള്‍ കൃ​​ഷി​​യി​​ലേ​​ര്‍പ്പെ​​ട്ടി​​രു​​ന്ന​​ത്. ചു​​രു​​ക്ക​​ത്തി​​ല്‍, കു​​ടി​​യാ​​ന്‍ കു​​ടും​​ബ​​ങ്ങ​​ളി​​ലും ഉ​​ട​​മ​​കൃ​​ഷി​​ക്കാ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളി​​ലും, മു​​ഖ്യ​​മാ​​യും കൃ​​ഷി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​വ​​യും ഒ​​രാ​​ളെ​​ങ്കി​​ലും കൃ​​ഷി​​യി​​ല്‍ ഏ​​ര്‍പ്പെ​​ടു​​ന്ന​​വ​​യും വ​​ള​​രെ​​യ​​ധി​​കം കു​​റ​​ഞ്ഞി​​രു​​ന്നു.

കൃ​​ഷി​​യി​​ല്‍നി​​ന്ന്‌ അ​​ക​​ലു​​ന്ന ഭൂ​​നി​​യ​​ന്ത്ര​​ണ​​ത്തി​​ന്റെ ഗൂ​​രു​​ത​​ര​​മാ​​യ പ്ര​​ശ്ന​​മാ​​ണ് സ​​ർവേ ഇ​​ങ്ങ​​നെ എ​​ടു​​ത്തു​​കാ​​ട്ടി​​യ​​ത്. 1970ലെ ​​ഭൂ​​പ​​രി​​ഷ്ക​​ര​​ണ ന​​ട​​പ​​ടി ഇ​​ത്‌ പ​​രി​​ഗ​​ണി​​ച്ച​​തേ​​യി​​ല്ല. കു​​ടി​​യാ​​ന്‍ബ​​ന്ധം മാ​​ത്രം പ​​രി​​ഗ​​ണി​​ച്ച ആ ​​നി​​യ​​മം, കൃ​​ഷി​​യി​​ലേ​​ര്‍പ്പെ​​ടാ​​ത്തവ​​രി​​ലേ​​ക്ക്‌ ഭൂ​​വു​​ട​​മ​​സ്ഥ​​ത കൈ​​മാ​​റു​​ന്ന​​തി​​ന്‌ നി​​യ​​മ​​സാ​​ധു​​ത്വം ന​​ല്‍കി. കൃ​​ഷി​​യി​​ല്‍നി​​ന്ന​​ക​​ലുന്ന ഭൂ​​വു​​ട​​മ​​സ്ഥ​​രു​​ടെ ഒ​​രു പു​​തി​​യ വി​​ഭാ​​ഗ​​ത്തെ സൃ​​ഷ്ടി​​ച്ച് പ്ര​​ശ്നം ഒ​​ന്നു​​കൂ​​ടി തീ​​വ്ര​​മാ​​ക്കു​​ക​​യും ചെ​​യ്തു.

ഉ​​ല്‍പാ​​ദ​​ന​​ക്ഷ​​മ​​മാ​​യ ആ​​സ്തി​​യി​​ലെ പ്ര​​ധാ​​ന​​ഘ​​ട​​ക​​മാ​​യ ഭൂ​​മി​​ക്ക്‌ ഉ​​പ​​ജീ​​വ​​ന​​ത്തി​​ല്‍ അ​​പ്ര​​ധാ​​ന സ്ഥാ​​നം വ​​ന്ന​​തോ​​ടെ ഭൂ​​മി​​യു​​ടെ ഉ​​ൽപാ​​ദ​​ന​​മൂ​​ല്യം പ​​ടി​​പ​​ടി​​യാ​​യി അ​​പ്ര​​സ​​ക്ത​​മാ​​യി. ആ​​സ്തി എ​​ന്ന നി​​ല​​ക്കു​​ള്ള മൂ​​ല്യം മു​​ൻപ​​ന്തി​​യി​​ലേ​​ക്ക്‌ വ​​ന്നു. അ​​തോ​​ടെ, ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ത്തി​​ന്‌ അ​​നു​​കൂ​​ല​​ സാ​​ഹ​​ച​​ര്യ​​വു​​മാ​​യി. ചു​​രു​​ക്ക​​ത്തി​​ല്‍, നാ​​ടു​​വാ​​ഴി​​ത്ത വി​​ല​​ങ്ങു​​ക​​ള്‍ പൊ​​ട്ടി​​ച്ചെ​​റി​​ഞ്ഞ​​താ​​യി സി.​​പി.​​എം നേ​​തൃ​​ത്വം വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഭൂ​​പ​​രി​​ഷ്‍ക​​ര​​ണം ത​​ന്നെ​​യാ​​ണ്‌ പി​​ന്നീ​​ടു​​ള്ള ഭൂ​​മി​​യി​​ലെ ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ത്തി​​നും പു​​തി​​യ പാ​​ട്ട​​കൃ​​ഷി​​ക്കും ശ​​ക്ത​​മാ​​യ അ​​ടി​​ത്ത​​റ​​യി​​ട്ട​​ത്‌.

ഭൂ​​പ​​രി​​ഷ്ക​​ര​​ണം കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യെ ഉ​​ത്തേ​​ജി​​പ്പി​​ച്ചു, ഉ​​ൽപാ​​ദ​​നം വ​​ർ​​ധി​​ച്ചു എ​​​െന്നാ​​ക്കെ ‘കേ​​ര​​ളീ​​യം’ അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തെ കു​​റി​​ച്ച് ഒ​​രു അ​​റി​​വു​​മി​​ല്ലാ​​ത്ത ഏ​​തോ കൂ​​ലി​​ എ​​ഴു​​ത്തു​​കാ​​ര​​ന്റെ സൃ​​ഷ്ടി​​യാ​​യി​​രി​​ക്ക​​ണം ഇ​​ത്. കാ​​ർ​​ഷി​​കോ​​ൽപാ​​ദ​​നം തു​​ട​​ർ​​ച്ച​​യാ​​യി കു​​റ​​ഞ്ഞ​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം. ജ​​ന്മി​​ക്ക്‌ ക​​രാ​​ർപാ​​ട്ടം ന​​ല്‍കേ​​ണ്ട ഭാ​​രം ഒ​​ഴി​​ഞ്ഞു​​കി​​ട്ടി​​യ​​പ്പോ​​ള്‍, കൃ​​ഷി​​ചെ​​യ്യാ​​ന്‍ ധാ​​രാ​​ളം ഭൂ​​മി സ്വ​​ന്ത​​മാ​​യി കി​​ട്ടി​​യ​​വ​​ര്‍ ഒ​​ന്നുകൂ​​ടി ഉ​​ത്സാ​​ഹ​​ത്തോ​​ടെ അ​​തി​​ല്‍ ഏ​​ര്‍പ്പെ​​ടു​​ക​​യ​​ല്ലേ ചെ​​യ്യു​​ക? പ​​ക്ഷേ, സം​​ഭ​​വി​​ച്ച​​ത്‌ മ​​റ്റൊ​​ന്നാ​​ണ്‌. ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നു ശേ​​ഷം ഇ​​വ​​രി​​ല്‍ ഒ​​രു വ​​ലി​​യ ഭാ​​ഗം കൃ​​ഷി​​യി​​ല്‍നി​​ന്ന്‌ അ​​ക​​ന്നു. അ​​താ​​ണ് എ​​ന്നും ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി​​രു​​ന്ന​​ത്.

ഭൂ​​പ​​രി​​ഷ്ക​​ര​​ണം രൂ​​പം​​ന​​ൽകി​​യ ഉ​​ൽപാ​​ദ​​ന​​ബ​​ന്ധ​​ങ്ങ​​ളെ ഒ​​ഴി​​ച്ചു​​നി​​ർ​​ത്തി​​യാ​​ണ് ഈ ​​ച​​ർ​​ച്ച മി​​ക്ക​​വാ​​റും ന​​ട​​ക്കു​​ന്ന​​ത്. ക​​ര​​ഭൂ​​മി​​യി​​ൽ അ​​ധി​​ക​​വും ഇ​​തി​​നോ​​ട​​കം പാ​​ട്ട​​വ്യ​​വ​​സ്ഥ​​ക​​ളി​​ൽനി​​ന്ന് സ്വ​​ത​​ന്ത്ര​​മാ​​യി​​രു​​ന്ന കാ​​ര്യം മു​​മ്പ് സൂചി​​പ്പി​​ച്ചി​​രു​​ന്ന​​ല്ലോ. ഭൂ​​പ​​രി​​ഷ്ക​​ര​​ണം വ​​ഴി സം​​ഭ​​വി​​ച്ച ഭൂ​​വു​​ട​​മ​​സ്ഥ​​ത​​യി​​ലെ കൈ​​മാ​​റ്റം മു​​ഖ്യ​​മാ​​യും വ​​യ​​ൽ​​ഭൂ​​മി​​യി​​ലാ​​ണ് ന​​ട​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് ആ ​​പ​​രി​​ഷ്ക​​ര​​ണം ഒ​​രുവ​​ശ​​ത്ത് തോ​​ട്ടം​​ സ​​മ്പ​​ദ്ഘ​​ട​​ന​​യെ ഉ​​ത്തേ​​ജി​​പ്പി​​ച്ചു. കൃ​​ഷി​​ ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത ഭൂ​​വു​​ട​​മ​​സ്ഥ​​ക്ക് നി​​യ​​മ​​സാ​​ധു​​ത്വം ന​​ൽകു​​ക വ​​ഴി നെ​​ൽ​​കൃ​​ഷി​​യെ പൊ​​തു​​വി​​ൽ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഹ​​രി​​ത​​വി​​പ്ല​​വ​​ത്തി​​ന്റെ ഫ​​ല​​മാ​​യി കു​​റ​​ഞ്ഞ​​ വി​​ല​​യ്ക്ക് ആ​​ന്ധ്ര​​യി​​ൽനി​​ന്നും മ​​റ്റും നെ​​ല്ല് വ​​രാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ ഇ​​വി​​ട​​ത്തെ നെ​​ൽ​​വി​​ല കു​​റ​​ഞ്ഞ​​തും ഇ​​തി​​ന് പ്രേ​​ര​​ക​​മാ​​യി.

വ്യ​​ത്യ​​സ്ത കാ​​ർ​​ഷി​​ക​​വി​​ള​​ക​​ളു​​ടെ വി​​സ്തൃ​​തി​​യും ഉ​​ൽപാ​​ദ​​ന​​വും നോ​​ക്കി​​യാ​​ൽ ഇ​​ത് സ്പ​​ഷ്ട​​മാ​​യും കാ​​ണാ​​നാ​​കും. റ​​ബ​​ർ, കാ​​പ്പി, തേ​​യി​​ല മു​​ത​​ലാ​​യ വി​​ള​​ക​​ളി​​ൽ വ​​മ്പി​​ച്ച വ​​ർ​​ധന​​യും ഭ​​ക്ഷ്യോ​​ൽപാ​​ദ​​ന​​ത്തി​​ൽ, പ്ര​​ത്യേ​​കി​​ച്ചും നെ​​ൽ​​കൃ​​ഷി​​യി​​ൽ, തു​​ട​​ർ​​ച്ച​​യാ​​യ ഇ​​ടി​​വു​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്. അ​​താ​​യ​​ത് കാ​​ർ​​ഷി​​കോ​​ൽപാ​​ദ​​നം മൊ​​ത്ത​​ത്തി​​ൽ കു​​റ​​യു​​ക​​യാ​​യി​​രു​​ന്നി​​ല്ല. കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്ത് രൂ​​പം​​കൊ​​ണ്ട തോ​​ട്ടം​​ സ​​മ്പ​​ദ്ഘ​​ട​​ന​​യു​​ടെ പ​​രി​​ഷ്കാ​​ര​​വും സു​​ദൃ​​ഢീ​​ക​​ര​​ണ​​വു​​മാ​​ണ് ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ലൂ​​ടെ ന​​ട​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ന്റെ ആ​​ശ്രി​​ത​​ത്വം തു​​ട​​ർ​​ന്നു.

ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക് അ​​നു​​സൃ​​ത​​മാ​​യി, കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ന് കീ​​ഴ്പ്പെ​​ട്ട് നി​​ൽക്കു​​ന്ന ഒ​​രു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്റെ പ​​രി​​മി​​തി​​ക​​ളെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് സി​​.പി.​​എ​​മ്മു​​കാ​​ർ സ്വ​​യം​​ ന്യാ​​യീ​​ക​​രി​​ക്കു​​ന്ന​​ത്. അ​​തൊ​​രു നു​​ണ​​യാ​​ണ്. സ​​ർ​​ക്കാ​​റല്ല അ​​വി​​ഭ​​ക്ത ക​​മ്യൂ​​ണി​​സ്റ്റ്‌ പാ​​ർട്ടി​​യു​​ടെ 1956ലെ ​​സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​മാ​​ണ്‌ ഇ​​തി​​ന് അ​​ടി​​ത്ത​​റ​​യി​​ട്ട​​ത്. സ്വാ​​ശ്രി​​ത, സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​ന്‌ അ​​വ​​ശ്യ​​മാ​​യ ഭ​​ക്ഷ്യ​​ സ്വ​​യം​​പ​​ര്യാ​​പ്ത​​ത അ​​വ​​ഗ​​ണി​​ച്ച്‌ ‘ലാ​​ഭ​​ക​​ര​​മാ​​യ’ തോ​​ട്ടം​​കൃ​​ഷി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നാ​​ണ് ഈ ​​സ​​മ്മേ​​ള​​നം അം​​ഗീ​​ക​​രി​​ച്ച ‘വി​​ക​​സ​​ന പ​​രി​​പാ​​ടി’ നി​​ർദേ​​ശി​​ച്ച​​ത്. 1951ൽ ​​തെ​​ലങ്കാ​​ന സാ​​യു​​ധ​​സ​​മ​​രം പി​​ൻ​​വ​​ലി​​ച്ച് സ​​മൂ​​ഹ​​ത്തി​​ന്റെ വി​​പ്ല​​വ​​ക​​ര​​മാ​​യ പു​​ന​​ര്‍നി​​ർമാ​​ണം കൈയൊ​​ഴി​​ഞ്ഞ​​വ​​ര്‍ എ​​ത്തി​​ച്ചേ​​ര്‍ന്ന ഈ ​​ദ​​ല്ലാ​​ള്‍ വി​​ക​​സ​​ന​​സ​​ങ്ക​​ൽപം പി​​ന്നീ​​ടൊ​​രി​​ക്ക​​ലും അ​​വ​​ര്‍ ഉ​​പേ​​ക്ഷി​​ച്ചി​​ട്ടി​​ല്ല.

മു​​ഖ്യ തൊ​​ഴി​​ൽ​​മേ​​ഖ​​ല​​യാ​​യ ഭ​​ക്ഷ്യ​​വി​​ള​​ കൃ​​ഷി​​യു​​ടെ ശോ​​ഷ​​ണ​​വും വ്യ​​വ​​സാ​​യരം​​ഗ​​ത്തി​​ന്റെ പ​​രി​​മി​​ത വ​​ള​​ര്‍ച്ച​​യും ചേ​​ര്‍ന്ന് തീ​​ക്ഷ്ണ​​മാ​​ക്കി​​യ തൊ​​ഴി​​ലി​​ല്ലാ​​യ്മ മ​​നു​​ഷ്യ​​വി​​ഭ​​വ ക​​യ​​റ്റു​​മ​​തി​​ക്ക്‌ ഉ​​ത്തേ​​ജ​​ന​​മാ​​യി. കേ​​ര​​ളം അ​​തി​​ന്റെ ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യി മാ​​റി. തൊ​​ഴി​​ല​​ന്വേ​​ഷി​​ച്ചു​​ള്ള മ​​ല​​യാ​​ളി​​ക​​ളു​​ടെ യാ​​ത്ര കൊ​​ളോ​​ണിയ​​ല്‍ കാ​​ലം മു​​ത​​ല്‍ തു​​ട​​ങ്ങി​​യ​​താ​​ണെ​​ങ്കി​​ലും ഇ​​ന്ന​​ത്തെ പ്ര​​വാ​​സം എ​​ണ്ണ​​പെ​​രു​​പ്പ​​ത്തി​​ല്‍ മാ​​ത്ര​​മ​​ല്ല വ്യ​​ത്യ​​സ്ത​​മാ​​കു​​ന്ന​​ത്. ബ്രി​​ട്ടീ​​ഷ്‌ കൊ​​ളോ​​ണിയ​​ല്‍ സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​​ന്റെ മ​​റ്റു കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും ഇ​​ന്ത്യ​​യി​​ലെ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും മു​​മ്പ്‌ മ​​ല​​യാ​​ളി​​ക​​ള്‍ പ​​ണി​​യെ​​ടു​​ക്കാ​​ന്‍ പോ​​യി​​രു​​ന്ന​​ത്‌ കൂ​​ടു​​ത​​ലും അ​​ഭ്യ​​സ്ത​​വി​​ദ്യ​​രാ​​യ മ​​ധ്യ​​വ​​ര്‍ഗ​​ത്തി​​ല്‍നി​​ന്നാ​​യി​​രു​​ന്നു. ഗു​​മ​​സ്ത​​രും അ​​ധ്യാ​​പ​​ക​​രു​​മാ​​യി.

കടലാ​ക്രമണം ചെറുക്കാൻ ചെല്ലാനത്ത് സ്ഥാപിച്ച ടെട്രാപോഡുകൾ

1970ക​​ളോ​​ടെ ഇ​​ത്‌ മാ​​റി. അ​​ടി​​സ്ഥാ​​ന തൊ​​ഴി​​ൽ​​ശ​​ക്തി​​യാ​​യും ന​​ഴ്‌​​സി​​ങ് പോ​​ലു​​ള്ള സേ​​വ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യും അ​​ധ്വാ​​നി​​ക്കാ​​ന്‍പോ​​കു​​ന്ന​​വ​​രു​​ടെ ഒ​​ഴു​​ക്കാ​​യി മു​​ഖ്യം. ഇ​​തു​​മൂ​​ല​​മു​​ണ്ടാ​​യ തൊ​​ഴി​​ല്‍ശ​​ക്തി​​ക്കു​​റ​​വ് നി​​ക​​ത്താ​​ന്‍ ആ​​ദ്യം ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍നി​​ന്നും, പി​​ന്നെ കി​​ഴ​​ക്ക​​ന്‍, വ​​ട​​ക്ക്‌ കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നും പ​​ണി​​ക്കാ​​ർ എ​​ത്തി. ആ​​ഗോ​​ള ചൂ​​ഷ​​ക​​ശൃം​​ഖല​​യി​​ലെ പു​​തി​​യ ക​​ണ്ണി​​ക​​ള്‍ രൂ​​പം​​കൊ​​ണ്ടു. ഇ​​ങ്ങ​​നെ കൊ​​ളോ​​ണി​​യ​​ല്‍ കാ​​ലം മു​​ത​​ല്‍ ആ​​രം​​ഭി​​ച്ച, നേ​​രി​​ട്ടോ മ​​റ​​ഞ്ഞോ ഉ​​ള്ള, സാ​​മ്രാ​​ജ്യ​​ത്വ വി​​ധേ​​യ​​ത്വ​​ബ​​ന്ധ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍ച്ച​​യു​​ണ്ട് ഇ​​ന്ന​​ത്തെ കേ​​ര​​ള​​ത്തി​​ന്.

ഭൂ​​മി​​യു​​ടെ യ​​ഥാ​​ർ​​ഥ ഉ​​ട​​മ​​ക​​ളാ​​കേ​​ണ്ട​​വ​​രെ അ​​തി​​ൽനി​​ന്ന് ഒ​​ഴി​​ച്ചു​​നി​​ർ​​ത്തി​​യ ഭൂ​​പ​​രി​​ഷ്ക​​ര​​ണംപോ​​ലെ​​യാ​​ണ് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ഇ​​പ്പോ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന പു​​ന​​ർ​​ഗേ​​ഹം പ​​ദ്ധ​​തി. തീ​​ര​​ദേ​​ശ​​ത്തെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യാ​​ണ് ഇ​​ത് ല​​ക്ഷ്യം​​വെക്കുന്ന​​ത്. ക​​ട​​ലാ​​ക്ര​​മ​​ണ​​ത്തി​​ൽനി​​ന്ന് ര​​ക്ഷ​​പ്പെ​​ടു​​ത്താ​​നെ​​ന്ന പേ​​രി​​ൽ അ​​വ​​രെ തീ​​ര​​ത്തു​​നി​​ന്ന് ഒ​​ഴി​​പ്പി​​ക്കു​​ന്നു. നി​​ല​​വി​​ലു​​ള്ള സ്ഥ​​ലം സ​​ർ​​ക്കാ​​റി​​ന് വി​​ട്ടു​​കൊ​​ടു​​ക്ക​​ണം. പു​​തു​​താ​​യി സ്ഥ​​ലം വാ​​ങ്ങി വീ​​ടു​​വെക്കാ​​ൻ 10 ല​​ക്ഷം രൂ​​പ ന​​ൽകും. ഈ ​​പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കാ​​ളി​​യാ​​കാ​​ൻ വി​​സ​​മ്മ​​തി​​ക്കു​​ന്ന​​വ​​ർ​​ക്ക് ​​കട​​ൽ​​ക്ഷോ​​ഭം മൂ​​ലം ഭാ​​വി​​യി​​ൽ ഉ​​ണ്ടാ​​കാ​​വു​​ന്ന നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാറി​​ൽനി​​ന്ന് ഒ​​രു സ​​ഹാ​​യ​​വും ല​​ഭി​​ക്കി​​ല്ല എ​​ന്ന ഭീ​​ഷ​​ണി​​യു​​മു​​ണ്ട്. ഫ​​ല​​ത്തി​​ൽ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ദു​​രി​​ത​​ത്തി​​ലാ​​ക്കു​​ന്ന ഒ​​രു താ​​മ​​സ​​മാ​​റ്റ​​മാ​​കും ഇ​​ത്. 10 ല​​ക്ഷ​​ത്തി​​ലെ 4 ല​​ക്ഷം പു​​തി​​യ വീ​​ടു​​ വെക്കാ​​ൻ തി​​ക​​യി​​ല്ല. 6 ല​​ക്ഷ​​ത്തി​​ന് 3 സെ​​ന്റ് കി​​ട്ടാ​​നും പോ​​കു​​ന്നി​​ല്ല. ബ​​ന്ധു​​സ​​ഹാ​​യ​​മോ സ​​മ്പാ​​ദ്യ​​മോ ഇ​​ല്ലാ​​ത്ത​​വ​​ർ ക​​ടം വാ​​ങ്ങു​​ക​​യേ നി​​വ​​ൃത്തി​​യു​​ള്ളൂ.

തൊ​​ഴി​​ലി​​ട​​മാ​​യ ക​​ട​​ലി​​ൽനി​​ന്ന് അ​​ക​​ന്ന് താ​​മ​​സി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തു മൂ​​ല​​മു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ളും ഉ​​ണ്ടാ​​കും. ചി​​ത​​റ​​ിപ്പോ​​കു​​ന്ന​​തു​​കൊ​​ണ്ട് അ​​വ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യും ശി​​ഥി​​ല​​മാ​​കും. ഭൂ​​മി വാ​​ങ്ങാ​​ൻ 6 ല​​ക്ഷം ന​​ൽകുന്ന​​ത് എ​​ന്തോ സൗ​​ജ​​ന്യ​​മാ​​ണെ​​ന്ന മ​​ട്ടി​​ലാ​​ണ് സി​​.പി.​​എ​​മ്മു​​കാ​​രു​​ടെ പ്ര​​ച​​ാര​​ണം. അ​​വ​​രു​​ടെ കൈ​​യി​​ൽനി​​ന്ന് ഏ​​റ്റെ​​ടു​​ക്കു​​ന്ന ഭൂ​​മി​​ക്കും വീ​​ടി​​നും ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽകാ​​ത്ത സ്ഥി​​തി​​ക്ക് അ​​തി​​ന്റെ വി​​ല​​യാ​​യേ അ​​ത് ക​​ണ​​ക്കാ​​ക്കാ​​നാ​​വൂ. സെ​​ന്റി​​ന് ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​ത് 2 ല​​ക്ഷ​​മെ​​ങ്കി​​ലും വി​​ല​​യു​​ള്ള തീ​​ര​​ദേ​​ശ​​ത്ത് ഇ​​ത് യ​​ഥാ​​ർ​​ഥത്തി​​ൽ കി​​ട്ടേ​​ണ്ട വി​​ല​​യു​​ടെ ചെ​​റി​​യൊ​​രം​​ശം മാ​​ത്ര​​മേ വ​​രൂ.

ക​​ട​​ലാ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ യ​​ഥാ​​ർ​​ഥ കാ​​ര​​ണ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി തീ​​ര​​ദേ​​ശ ര​​ക്ഷാ​​മാ​​ർ​​ഗ​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു പ​​ക​​ര​​മാ​​ണ് ഈ ​​പ​​ദ്ധ​​തി കൊ​​ണ്ടു​​വ​​രു​​ന്ന​​ത്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ചെ​​ല്ലാ​​ന​​ത്തെ ക​​ട​​ലാ​​ക്ര​​മ​​ണ​​ത്തി​​ന്റെ യ​​ഥാ​​ർ​​ഥ കാ​​ര​​ണം വ​​ല്ലാ​​ർ​​പാ​​ടം ക​​ണ്ടെയ് ​​ന​​ർ ടെ​​ർ​​മി​​ന​​ലി​​നു വേ​​ണ്ടി കൊ​​ച്ചി അ​​ഴി​​മു​​ഖ​​ത്ത് തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ത്തു​​ന്ന ഡ്രഡ്ജി​​ങ് ആ​​ണെ​​ന്ന് അ​​വി​​ടെ​​യു​​ള്ള മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും ചെ​​ല്ലാ​​നം-​​കൊ​​ച്ചി ജ​​ന​​കീ​​യ വേ​​ദിപോ​​ലു​​ള്ള ബ​​ഹു​​ജ​​ന കൂ​​ട്ടാ​​യ്മ​​ക​​ളും പ​​ല​​യാ​​വ​​ർ​​ത്തി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്. ഡ്രഡ്ജ് ചെ​​യ്ത് എ​​ടു​​ക്കു​​ന്ന മ​​ണ​​ൽ ചെ​​ല്ലാ​​നം തീ​​ര​​ത്ത് നി​​ക്ഷേ​​പി​​ച്ചാ​​ൽ ആ ​​തീ​​ര​​ത്തി​​ന്റെ ആ​​ഴം കു​​റ​​ച്ച് ക​​ട​​ലാ​​ക്ര​​മ​​ണം ത​​ട​​യാ​​നാ​​കും. എ​​ന്നാ​​ൽ, അ​​തി​​ന് അ​​ധി​​കാ​​രി​​ക​​ൾ ഒ​​രു​​ക്ക​​മ​​ല്ല.

അ​​ത് ദൂ​​രെ ക​​ട​​ലി​​ൽ ത​​ള്ളു​​ക​​യോ വി​​ൽക്കു​​ക​​യോ ആ​​ണ് ചെ​​യ്യു​​ന്ന​​ത്. തീ​​ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ന​​ല്ല, അ​​വ​​രെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​നാ​​ണ് പു​​ന​​ർ​​ഗേ​​ഹം പ​​ദ്ധ​​തി. തീ​​ര​​ദേ​​ശം മു​​ഴു​​വ​​ൻ ടൂ​​റി​​സം വ്യാ​​പി​​പ്പി​​ക്കാ​​നും, ബ​​ഹു​​രാ​​ഷ്ട-​​ഇ​​ന്ത്യ​​ൻ കു​​ത്ത​​ക​​കൾ​​ക്ക് വ​​മ്പി​​ച്ച വെയ​​ർ​​ഹൗ​​സ് സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കാ​​നു​​മാ​​ണ് അ​​ത് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തെ​​ല്ലാം മു​​ൻ​​കൂ​​ട്ടി ക​​ണ്ട ഭൂ​​മാ​​ഫിയ കൂ​​ട്ട​​ങ്ങ​​ൾ ഇ​​പ്പോ​​ൾ​​ത​​ന്നെ വ​​ലി​​യ​​തോ​​തി​​ൽ സ്ഥ​​ലം വാ​​ങ്ങി​​ക്കൂ​​ട്ടിത്തു​​ട​​ങ്ങി. തീ​​ര​​ദേ​​ശ​​വാ​​സി​​ക​​ളെ സു​​ര​​ക്ഷി​​ത​​രാ​​ക്കാ​​നോ മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​യെ ന​​വീ​​ക​​രി​​ച്ച് സ്വാ​​ശ്രി​​ത​​ത്വം നേ​​ടി​​യെ​​ടു​​ക്കാ​​നോ അ​​ല്ല, ആ​​ശ്രി​​ത​​ത്വ​​ത്തി​​ന്റെ ബ​​ന്ധ​​നം മു​​റു​​ക്കാ​​നാ​​ണ് പു​​ന​​ർ​​ഗേ​​ഹം.

ആ​​ശ്രി​​ത​​ത്വ​​ത്തി​​ന്റെ ഈ ​​പാ​​ത പി​​ൻ​​പ​​റ്റു​​ന്ന​​തി​​ൽ സി.പി.എം ന​​യി​​ക്കു​​ന്ന എ​​ൽ​​.ഡി.​​എ​​ഫും കോ​​ൺ​​ഗ്ര​​സ് ന​​യി​​ക്കു​​ന്ന യു​​.ഡി​.​എ​​ഫും ഉ​​റ്റ സ​​ഹ​​യാ​​ത്രി​​ക​​രാ​​ണ്. വി​​ദേ​​ശ മൂ​​ല​​ധ​​നം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്താ​​ന്‍ ആ​​ന്റ​​ണി സ​​ർ​​ക്കാ​​ർ 2000ൽ ‘ജിം’ (ആ​​ഗോ​​ള മു​​ത​​ൽ​​മു​​ട​​ക്ക് മേ​​ള) സം​​ഘ​​ടി​​പ്പി​​ച്ചു. ആ​​ന്റ​​ണി​​യു​​ടെ ‘ജി​​മ്മി​​’ന് തു​​ട​​ര്‍ച്ച​​യാ​​യി വി​​.എ​​സ്‌ മ​​ന്ത്രി​​സ​​ഭ 2009ല്‍ ‘വിം’ (ലോ​​ക നി​​ക്ഷേ​​പ​​ക മേ​​ള) സം​​ഘ​​ടി​​പ്പി​​ച്ചു. “വി​​ക​​സ​​നം രാ​​ഷ്ട്രീ​​യ​​ത്തി​​ന്‌ അ​​തീ​​ത​​മാ​​യി​​രി​​ക്ക​​ണം” എ​​ന്ന നി​​ർദേ​​ശ​​ത്തി​​ലൂ​​ടെ ആ​​ധു​​നി​​ക കേ​​ര​​ള​​ത്തി​​ലെ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ സാ​​മ്രാ​​ജ്യ​​ത്വ​​വി​​ധേ​​യ​​ത്വ​​ത്തി​​ന്‌ ഇ​​.എം.​​എ​​സ് പൊ​​തു​​വാ​​യൊ​​രു സൈ​​ദ്ധാ​​ന്തി​​ക ന്യാ​​യം ച​​മ​​ക്കു​​ക​​യുംചെ​​യ്തു.

വി​​ധേ​​യ​​ത്വ​​ത്തി​​ന്റെ പു​​ന​​ര്‍സം​​ഘാ​​ട​​ന​​ത്തി​​ന്‌ നീ​​തീ​​ക​​ര​​ണം ന​​ൽ​​കാ​​ന്‍ യു​​.ഡി​​.എ​​ഫിനെ​​ക്കാ​​ള്‍ പാ​​ടു​​പെ​​ടു​​ന്ന​​ത്‌ സി.പി.എം ആ​​ണ്‌. എ.കെ.​​ജി പ​​ഠ​​നകേ​​ന്ദ്ര​​ത്തി​​ന്റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ കേ​​ര​​ള പ​​ഠ​​ന കോ​​ണ്‍ഗ്ര​​സു​​ക​​ളു​​ടെ മു​​ഖ്യ​​വി​​ഷ​​യം അ​​താ​​ണ്. ഇ​​പ്പോ​​ൾ ന​​ട​​ക്കാ​​ൻ പോ​​കു​​ന്ന സെ​​മി​​നാ​​റു​​ക​​ളു​​ടെ​​യും അ​​ജ​​ണ്ട അ​​താ​​യി​​രി​​ക്കും. ‘കേ​​ര​​ള വി​​ക​​സ​​ന​​ രേ​​ഖ’ എ​​ന്ന ത​​ല​​ക്കെട്ടി​​ല്‍ എ.കെ.​​ജി പ​​ഠ​​നകേ​​ന്ദ്രം 2012ൽ ‘മാ​​ര്‍ക്സി​​സ്റ്റ്‌ സം​​വാ​​ദ’​​ത്തി​​ന്റെ സ്പെ​​ഷല്‍ പ​​തി​​പ്പ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. കാ​​ര്‍ഷി​​ക​​രം​​ഗം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള പ്രാ​​ഥ​​മി​​ക മേ​​ഖ​​ല ശോ​​ഷി​​ച്ച്‌ വ്യ​​വ​​സാ​​യ, സ​​ർവിസ​​സ്‌ മേ​​ഖ​​ല​​ക​​ള്‍ വ​​ള​​രു​​ന്ന​​താ​​ണ്‌ വി​​ക​​സ​​നം എ​​ന്ന മു​​ത​​ലാ​​ളി​​ത്ത ധാ​​ര​​ണ സി.പി.എം സൈ​​ദ്ധാ​​ന്തി​​ക​​ര്‍ അ​​തി​​ൽ അ​​തേ​​പ​​ടി ഏ​​റ്റെ​​ടു​​ക്കു​​ന്നു.

‘‘സ​​ർവി​​സ് മേ​​ഖ​​ല​​യി​​ലെ ഇ​​പ്പോ​​ഴ​​ത്തെ വ​​ള​​ര്‍ച്ച വി​​ദേ​​ശ​​ത്തു​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​ത്തെ​​യാ​​ണ്‌ പ്ര​​ധാ​​ന​​മാ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഈ ​​വ​​രു​​മാ​​ന​​ത്തി​​ലു​​ള്ള ഇ​​ടി​​വു...’’ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​ക്കു​​മെ​​ന്ന​​താ​​ണ് അ​​വ​​ര്‍ക്ക്‌ ആ​​കെ​​യു​​ള്ള ആ​​ശ​​ങ്ക. ഇ​​തി​​ന്റെ വെ​​ളി​​ച്ച​​ത്തി​​ല്‍, സു​​സ്ഥി​​ര സ​​ർവി​​സ്‌ മേ​​ഖ​​ല​​യു​​ടെ സൃ​​ഷ്ടി​​ വേ​​ണ​​മെ​​ന്ന്‌ സി.പി.എം നി​​ർദേ​​ശി​​ക്കു​​ന്നു. ഇ​​തു കേ​​ട്ടി​​ട്ട്‌ അ​​വ​​ര്‍ സ്വ​​യാ​​ശ്ര​​യ വി​​ക​​സ​​ന​​ത്തി​​ലേ​​ക്കാ​​ണ് നീങ്ങു​​ന്ന​​തെ​​ന്ന്‌ ആ​​രെ​​ങ്കി​​ലും ധ​​രി​​ച്ചെ​​ങ്കി​​ൽ തെ​​റ്റി. മ​​നു​​ഷ്യ​​വി​​ഭ​​വ ക​​യ​​റ്റു​​മ​​തി​​യി​​ലൂ​​ടെ​​യു​​ള്ള വി​​ദേ​​ശവ​​രു​​മാ​​ന​​ത്തി​​നു പ​​ക​​രം വി​​ദേ​​ശ ആ​​വ​​ശ്യ​​ങ്ങ​​ളെ തൃ​​പ്തി​​പ്പെ​​ടു​​ത്തുംവി​​ധം ഇ​​വി​​ടെ​​ത​​ന്നെ സ​​ർവി​​സ്, വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ൾ ഒ​​രു​​ക്കു​​ന്ന​​താ​​ണ്‌ ‘സു​​സ്ഥി​​ര​​ത’ കൈ​​വ​​രി​​ക്കാ​​നു​​ള്ള സി​​.പി.എം ​​പ​​രി​​ഹാ​​രം.

വി​​ദ്യാ​​സ​​മ്പ​​ന്ന​​രാ​​യ തൊ​​ഴി​​ല്‍സേ​​ന​​യും താ​​ര​​ത​​മ്യേ​​ന കു​​റ​​ഞ്ഞ ശ​​മ്പ​​ള​​ത്തി​​ന്‌ തു​​ട​​ക്ക​​ക്കാ​​രാ​​യ പ്ര​​ഫ​​ഷ​​നലു​​ക​​ളും ഇ​​വി​​ടെ ല​​ഭ്യ​​മാ​​യ​​തു​​കൊ​​ണ്ട് അ​​തി​​ന്റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ ഇ​​തി​​ൽ ‘‘കേ​​ര​​ള​​ത്തി​​ന്റെ സാ​​ധ്യ​​ത​​ക​​ള്‍ വ​​ലു​​താ​​ണ്‌’’. എ​​ന്നു​​​െവ​​ച്ചാ​​ൽ ചൂ​​ഷ​​ണം ചെ​​യ്യാ​​നും മി​​ച്ചം സ​​മാ​​ഹ​​രി​​ക്കാ​​നും കൂ​​ടു​​ത​​ൽ സാ​​ധ്യ​​ത കേ​​ര​​ള​​ത്തി​​ലു​​ണ്ടെ​​ന്ന ഉ​​റ​​പ്പാ​​ണ് വി​​ദേ​​ശ മു​​ത​​ലാ​​ളി​​മാ​​ർ​​ക്ക് അ​​തി​​ന് ന​​ൽ​​കാ​​നു​​ള്ള​​ത്. അ​​വി​​ടെ​​യാ​​യ​​ാലും ഇ​​വി​​ടെ​​യാ​​യാ​​ലും വൈ​​ദേ​​ശി​​ക ആ​​വ​​ശ്യ​​മാ​​യി​​രി​​ക്കും ഈ ​​മേ​​ഖ​​ല​​യെ ച​​ലി​​പ്പി​​ക്കു​​ന്ന മു​​ഖ്യ​​ഘ​​ട​​കം എ​​ന്ന ല​​ളി​​തസ​​ത്യം മ​​ന​​സ്സി​​ലാ​​ക്കാ​​നാ​​വാ​​ത്ത​​ത്ര മ​​ണ്ട​​ന്മാ​​രാ​​ണോ ഇ​​വ​​ർ? അ​​ല്ല. അ​​തൊ​​ക്കെ മ​​ന​​സ്സി​​ലാ​​കും. അ​​ത് മ​​ന​​സ്സി​​ലാ​​ക്കി​​യാ​​ലും മാ​​റ്റാ​​നാ​​വ​​ാത്ത ഒ​​ന്നാ​​ണ് അ​​വ​​രെ ന​​യി​​ക്കു​​ന്ന വി​​ധേ​​യ​​ത്വബോ​​ധം.

സാ​​മ്രാ​​ജ്യ​​ത്വ സ​​മ്പ​​ദ്ഘ​​ട​​ന​​യി​​ൽനി​​ന്ന് വേ​​ർ​​പെ​​ട്ട ഒ​​രു നി​​ല​​നി​​ൽപ് അ​​വ​​രു​​ടെ ചി​​ന്താ​​ലോ​​ക​​ത്ത് അ​​സാ​​ധ്യ​​മാ​​ണ്. അ​​ങ്ങ​​നെ​​യൊ​​ന്ന് വി​​ഭാ​​വ​​നം ചെ​​യ്യാ​​നാ​​വ​​ശ്യ​​മാ​​യ വി​​പ്ല​​വ​​നി​​ല​​പാ​​ട് അ​​വ​​ർ ദ​​ശ​​ക​​ങ്ങ​​ൾ​​ക്കു മു​​മ്പു​​ത​​ന്നെ കൈ​​യൊ​​ഴി​​ഞ്ഞുക​​ഴി​​ഞ്ഞു.

സ്വ​​ന്തം കാ​​ലി​​ല്‍നി​​ന്ന് രാ​​ജ്യ​​ത്തി​​ന്റെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ തൃ​​പ്തി​​പ്പെ​​ടു​​ത്തു​​ന്ന സം​​രം​​ഭ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കാ​​ൻ ന​​മ്മു​​ടെ യു​​വ​​ത​​ല​​മു​​റ​​ക്ക് വേ​​ണ്ടു​​വോ​​ളം ശേ​​ഷി​​യു​​ണ്ട്. പ​​ല​​ത​​രം പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വി​​ക​​സി​​ച്ചു​​വ​​ന്ന​​വ ഇ​​തി​​ന്റെ തെ​​ളി​​വാ​​ണ്. അ​​വ വി​​പ​​ണി​​യി​​ൽ സാ​​ന്നി​​ധ്യം ഉ​​റ​​പ്പി​​ച്ചി​​ട്ടു​​മു​​ണ്ട്. എ​​ന്നാ​​ൽ, അ​​ധി​​ക​​കാ​​ലം അ​​ങ്ങ​​നെ നി​​ല​​നി​​ൽക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. സാ​​മ്രാ​​ജ്യ​​ത്വ കു​​ത്ത​​ക​​ക​​ളു​​ടെ​​യും ഇ​​ന്ത്യ​​ൻ ദ​​ല്ലാ​​ൾ കു​​ത്ത​​ക​​ക​​ളു​​ടെ​​യും അ​​തി​​ഭീ​​മ​​മാ​​യ മൂ​​ല​​ധ​​ന​​ശേ​​ഷി അ​​വ​​രെ നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ൽ പേ​​രെ​​ടു​​ത്ത പ​​ല സം​​രം​​ഭ​​ങ്ങ​​ളും ഈ ​​ഭീ​​മ​​ന്മാ​​രു​​ടെ കൈ​​പ്പി​​ടി​​യി​​ലാ​​യി.

ഇ​​താ​​ണ് ന​​മ്മ​​ൾ നേ​​രി​​ടു​​ന്ന യാ​​ഥാ​​ർ​​ഥ്യം. ഇ​​താ​​ണ് തി​​രി​​ച്ച​​റി​​യേ​​ണ്ട​​ത്. താ​​ഴെ​​യ​​റ്റ​​ത്ത് വി​​ഭ​​വ, അ​​വ​​സ​​ര ദാ​​രി​​ദ്ര്യം. ന​​ടു​​നി​​വ​​ർ​​ത്താ​​നാ​​കാ​​തെ കു​​മ്പി​​ട്ടു​​നി​​ൽക്കേ​​ണ്ടി വ​​രു​​ന്ന മ​​ധ്യഭാ​​ഗം. മേ​​ലെ​​യ​​റ്റ​​ത്ത് നാ​​ടി​​നെ​​യും നാ​​ട്ടാ​​രെ​​യും വി​​ദേ​​ശ, ഇ​​ന്ത്യ​​ൻ യ​​ജ​​മാന​​ന്മാ​​ർ​​ക്ക് വി​​ൽക്കു​​ന്ന മാ​​മാ​​പ​​ണി​​യി​​ലൂ​​ടെ കൊ​​ഴു​​ക്കു​​ന്ന​​വ​​ർ. ഇ​​താ​​ണ് കേ​​ര​​ളം. ഇ​​താ​​ണ് തി​​രി​​ച്ച​​റി​​യേ​​ണ്ട​​ത്. ഇ​​തി​​നെ​​യാ​​ണ് മ​​റി​​ക​​ട​​ക്കേ​​ണ്ട​​ത്. വി​​ധേ​​യ​​ത്വ​​ത്തി​​ന്റെ പു​​ത്ത​​ൻ​​ ചേ​​രു​​വ​​ക​​ൾ നി​​ര​​ത്തു​​ന്ന കെ​​ട്ടു​​കാ​​ഴ്ച​​ക​​ള​​ല്ല, ഈ ​​വെ​​ല്ലു​​വി​​ളി​​യെ നേ​​രി​​ടു​​ന്ന ഗൗ​​ര​​വ​​മു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളാ​​ണ് ന​​മു​​ക്ക് വേ​​ണ്ട​​ത്.

Show More expand_more
News Summary - weekly articles