Begin typing your search above and press return to search.
proflie-avatar
Login

േഫ​ക്​ ന്യൂ​സ്, പ്രോ​പ​ഗ​ണ്ട: യു​ദ്ധം ജ​യി​ക്കു​ന്ന​തെ​ങ്ങ​നെ?

േഫ​ക്​ ന്യൂ​സ്, പ്രോ​പ​ഗ​ണ്ട: യു​ദ്ധം   ജ​യി​ക്കു​ന്ന​തെ​ങ്ങ​നെ?
cancel
ഫലസ്​തീനു മേലുള്ള ഇസ്രായേൽ ആക്രമണം ശക്തമാകു​േമ്പാൾ മാധ്യമങ്ങൾ എ​ങ്ങനെയാണ്​ തുടക്കം മുതൽ പ്രവർത്തിക്കുന്നതെന്ന്​ വിശകലനംചെയ്യുന്നു. ആഗോള മാധ്യമങ്ങൾ ആർക്കൊപ്പമാണ്​? അവർ എങ്ങനെയാണ്​ സയണിസ്റ്റ്​ വെറിയെ പിന്തുണക്കുന്നത്​

ക​ള​വും തെ​റ്റി​ദ്ധാ​ര​ണ പ​ട​ർ​ത്ത​ലു​മാ​ണ്​ എ​ല്ലാ യു​ദ്ധ​ത​ന്ത്ര​ങ്ങ​ളു​െ​ട​യും അ​ടി​സ്​​ഥാ​ന​മെ​ന്ന്​ ബി.​സി ആ​റാം​ നൂ​റ്റാ​ണ്ടി​ൽ ചൈ​നീ​സ്​ സൈ​നി​ക ജ​ന​റ​ൽ സു​ൻ സു (Sun Tzu) ​എ​ഴു​തി​യ​ത്​ ആ​ധു​നി​ക കാ​ല​ത്തെ മീ​ഡി​യ യു​ദ്ധ​ത്തെ മു​ന്നി​ൽ​ ക​ണ്ട​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്റെ ​‘The Art Of War’ എ​ന്ന 2500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള യു​ദ്ധ​ത​ന്ത്ര ഗ്ര​ന്ഥ​ത്തി​െ​ല നി​ഗ​മ​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കാ​ലാ​തി​വ​ർ​ത്തി​യാ​യി തു​ട​രു​ക​യാ​ണ്.

യു​ദ്ധം ജ​യി​ക്കേ​ണ്ട​ത്​ പോ​​ർക്ക​ള​ത്തി​ല​ല്ലെ​ന്നും എ​തി​രാ​ളി​യു​ടെ മ​ന​സ്സി​ലും ത​ല​ച്ചോ​റി​ലു​മാ​ണെ​ന്നും സു​ൻ സു ​പ​റ​യു​ന്ന​തി​ന്റെ കാ​െ​മ്പ​ന്താ​ണെ​ന്ന്​ ഇ​ന്നി​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​യാം.എ​തി​രാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല, പൊ​തു​വി​കാ​ര​ത്തെ ന​യി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്റെ ഉ​ള്ളി​ലെ യ​ു​ദ്ധ​വ​ും ജ​യി​ക്കേ​ണ്ട​താ​ണെ​ന്ന അ​ധി​കബോ​ധ്യ​വും യു​ദ്ധം ചെ​യ്യു​ന്ന​വ​ർ​ക്കു​ണ്ട്.

പ്രോ​പ​ഗ​ണ്ട യു​ദ്ധം അ​തി​ന്റെ സ​ക​ല​ സീ​മ​ക​ളും ലം​ഘി​ച്ചു​മു​ന്നേ​റു​ന്ന​താ​ണ്​ ഇ​ന്നി​പ്പോ​ൾ പ​ശ്ചി​മേ​ഷ്യ​യി​ൽ കാ​ണു​ന്ന​ത്. കേ​വ​ലം സമൂഹമാ​ധ്യ​മ​ങ്ങ​ൾ വ​ഴി മാ​ത്ര​മ​ല്ല, വി​ശ്വാ​സ്യ​ത​യു​ടെ വ​ലി​യ പാ​ര​മ്പ​ര്യ​മു​ള്ള മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും എ​ന്തി​ന്​ വൈ​റ്റ്​​ഹൗ​സി​ന്റെ പ്ര​സ്​ ബ്രീ​ഫി​ങ്​ വ​ഴി​പോ​ലും അ​സ​ത്യം പ്ര​ച​രി​പ്പിച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇൗ ​പ്രോ​പ​ഗ​ണ്ട കാ​മ്പ​യി​ൻ കേ​വ​ലം യു​ദ്ധം ജ​യി​ക്കാ​നു​ള്ള ത​ന്ത്രം മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ൽ അ​പ​രവി​ദ്വേ​ഷം പ​ര​ത്താ​നു​ള്ള ആ​യു​ധംകൂ​ടി​യാ​കു​ന്നു.

ഇ​സ്ര​ായേ​ലി​ൽ നി​ന്നു​ള്ള അ​ക്ര​മവാ​ർ​ത്ത​ക​ൾ നി​റ​ഞ്ഞ ഒ​രു ടാ​േ​ബ്ലാ​യ്​​ഡ്​ വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന ല​ണ്ട​നി​ലെ ഒ​രു ട്രെ​യി​ൻ യാ​ത്ര​ക്കാ​രി, ആ ​പ​ത്രം മ​ട​ക്കി​വെ​ച്ചശേ​ഷം നേ​രെ മു​ന്നി​ലി​രു​ന്ന മു​സ്​​ലിം യു​വ​തി​ക്ക്​ നേ​രെ ക​ഴു​ത്ത​റു​ക്കു​ന്ന ആം​ഗ്യം കാ​ണി​ച്ച​ത്​ അ​ടു​ത്തി​ടെ പ്ര​ച​രി​ച്ച ഏ​റ്റ​വും ഞെ​ട്ടി​ക്കു​ന്ന വിഡി​യോ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. വാ​ർ​ത്ത​യും പ്രോ​പ​ഗ​ണ്ട​യും എ​ങ്ങ​നെ മ​നു​ഷ്യ​നെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന​തി​ന്റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു അ​ത്. അ​മേ​രി​ക്ക​ൻ ചാ​ന​ലു​ക​ൾ​ക്കൊ​പ്പം ബ്രി​ട്ടീ​ഷ്​ ടാ​ബ്ലോ​യ്​​ഡു​ക​ളു​മാ​ണ്​ ഇ​സ്ര​ായേ​ലി വ്യാ​ജ വാ​ർ​ത്ത​ക​ളു​ടെ പ്ര​ചാ​ര​ണം ഇ​പ്പോ​ൾ സ​ജീ​വ​മാ​യി നി​ർ​ഹി​ക്കു​ന്ന​ത്.

നേ​രിന്റെ ഗ​ളച്ഛേ​ദം; ചാ​ന​ലി​ലും വൈ​റ്റ്​ ഹൗ​സി​ലും

ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ന​ട​ന്ന ഹ​മാ​സിന്റെ ആ​ക്ര​മ​ണ​ത്തി​ന്റെ ഒ​ന്നാം ദി​വ​സ​ത്തെ വാ​ർ​ത്ത​ക​ളു​ടെ കു​ത്തൊ​ഴു​ക്കി​നുശേ​ഷം പി​ന്നീ​ടു​ള്ള ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ അ​ധി​കം വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല. സി​വി​ലി​യ​ൻ ഇ​ന്റ​ർ​നെ​റ്റി​ന്​ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തും ​ൈസ​നി​ക ഒാ​പ​റേ​ഷ​ൻ ന​ട​ക്കു​േ​മ്പാ​ൾ ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലെ വി​ല​ക്കും കാ​ര​ണ​മാ​യി​രു​ന്നു ഇ​ത്. പ​ത്താം തീയ​തി​യോ​ടെ മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം ഹ​മാ​സി​ൽനി​ന്ന്​ പൂ​ർ​ണ​മാ​യും തി​രി​ച്ചു​പി​ടി​ച്ച​ശേ​ഷം ഇ​​സ്ര​ായേ​ലി സൈ​ന്യം അ​വ​രു​ടെ പ്രി​യ മാ​ധ്യ​മ​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​വി​ടേ​ക്ക്​ ടൂ​റി​ന്​ കൊ​ണ്ട​ു​പോ​യി.

ഗ​സ്സ​ക്ക്​ തൊ​ട്ട​ടു​ത്തു​ള്ള ക​ഫ​ർ അ​സ​യെ​ന്ന പ​ട്ട​ണ​ത്തി​ലേ​ക്കു​ള്ള അ​ങ്ങ​നെ​യൊ​രു ടൂ​റി​നി​ട​യി​ലാ​ണ്​ പി​ന്നീ​ട്​ വ​ലി​യ വി​വാ​ദ​മാ​യ ‘40 കു​ട്ടി​ക​ളെ ക​ഴു​ത്ത​റു​ത്ത്​ കൊ​ന്നു’​വെ​ന്ന വാ​ർ​ത്ത ആ​ദ്യം പൊ​ട്ടി​മു​ള​​​ക്കു​ന്ന​ത്. ഇ​സ്ര​ായേ​ൽ സ​ർ​ക്കാ​റി​നോ​ട്​ ആ​ഭി​മു​ഖ്യ​മു​ള്ള i24 എ​ന്ന ചാ​ന​ലി​ന്റെ ലേ​ഖി​ക നി​കോ​ൾ സ​ദേ​ക്​ ആ​ണ്​ ആ​ദ്യം ഇൗ ​വി​വ​രം പ​റ​യു​ന്ന​ത്. ക​ഫ​ർ അ​സ​യി​ൽ ലൈ​വാ​യി ന​ട​ന്ന്​ റി​പ്പോ​ർ​ട്ട്​ ​ചെ​യ്യു​ന്ന​തി​നി​ടെ ‘40 കു​ട്ടി​ക​ളെ ക​ഴു​ത്ത​റു​ത്ത്​ ഇ​വി​ടെ ​െകാ​ന്നു’​വെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു.

പി​ന്നാ​ലെ ചാ​ന​ലി​ന്റെ ഇം​ഗ്ലീ​ഷ്​ ട്വി​റ്റ​ർ (എ​ക്​​സ്) ഹാ​ൻ​ഡ്​​ലി​ൽ ഇ​ത്​ ട്വീ​റ്റ്​ ചെ​യ്യ​പ്പെ​ട്ടു. ഒ​െ​രാ​റ്റ സോ​ഴ്​​സി​ൽനി​ന്ന്​ വ​ന്ന ഒ​രേ​യൊ​രു ട്വീ​റ്റി​ൽനി​ന്ന്​ ഇൗ ​വി​വ​രം കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്നു. ട്വി​റ്റ​റി​ൽ മാ​ത്രം 11 ദ​ശ​ല​ക്ഷം ത​വ​ണ​യാ​ണ്​ ഇൗ ​വിഡി​യോ ക്ലി​പ്​ കാ​ണ​പ്പെ​ട്ട​ത്. വാ​ർ​ത്ത കേ​ട്ട്​ ലോ​കം ന​ടു​ങ്ങി. സ്​​ഥി​രീ​ക​രി​ച്ച​താ​ണോ അ​ല്ല​യോ എ​ന്നൊ​​ന്നും നോ​ക്കാ​തെ മ​റ്റു ചാ​ന​ലു​ക​ളും ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത ഏ​റ്റെ​ടു​ത്തു. ആ​ദ്യ ട്വീ​റ്റ്​ സം​ഭ​വി​ച്ച്​ നി​മി​ഷ​ങ്ങ​ൾകൊ​ണ്ട്​ മ​ല​യാ​ള​ത്തി​ലെ വ​രെ ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത വ​ന്നു.

വാ​ർ​ത്ത​യു​ടെ പ്രോ​പ​ഗ​ണ്ട വാ​ല്യു​വും പ്ര​ഹ​ര​ശേ​ഷി​യും പെ​​െട്ട​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ഇ​സ്ര​ായേ​ൽ ഭ​ര​ണ​കൂ​ട​മാ​ക​െ​ട്ട, ത​ങ്ങ​ൾപോ​ലും സ്​​ഥി​രീ​ക​രി​ക്കാ​ത്ത ഇൗ ​വാ​ർ​ത്ത​യു​​ടെ പ്ര​ചാ​ര​ണ​ത്തി​നൊ​പ്പം കൂ​ടി. വി​വി​ധ ഒൗ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ഒ​ഫീ​ഷ്യ​ൽ സമൂഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഇ​തു പ​ട​ർ​ന്നു. പ​ക്ഷേ, അ​ധി​കം ​ൈവ​കാ​തെ വാ​ർ​ത്ത​യു​ടെ ആ​ധി​കാ​രി​ക​ത​യി​ൽ സം​ശ​യ​മു​യ​ർ​ന്നു. അ​പ്പോ​ഴേ​ക്കും നി​കോ​ൾ സ​ദേ​ക്​ ത​ന്റെ ട്വി​റ്റ​ർ ഹാ​ൻ​ഡ്ലി​ൽ നേ​രി​യ ഭേ​ദ​ഗ​തി​യോ​ടെ മ​റ്റൊ​രു കു​റി​പ്പി​ട്ടു.

അ​തി​ൽ ​ഇൗ ​വി​വ​രം ‘സൈ​നി​ക​രാ​ണ്​ ത​ന്നോ​ട്​ പ​റ​ഞ്ഞ​തെ’​ന്ന്​ നി​ർ​ദോ​ഷ​ക​ര​മെ​ന്നമ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു. അ​പ്പോ​ഴേ​ക്കും 40 babies beheaded ഹാ​ഷ്​​ടാ​ഗി​ന്​ ട്വി​റ്റ​റി​ൽ 44 ദ​ശ​ല​ക്ഷം ഇം​പ്ര​ഷ​നു​ക​ളും മൂ​ന്നു​ല​ക്ഷം ലൈ​ക്കു​ക​ളും ഒ​രു​ല​ക്ഷ​ത്തി​ലേ​റെ റീ​പോ​സ്​​റ്റു​ക​ളും ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ല്ലാ​റ്റി​ന്റെയും ഉ​റ​വി​ടം i24 ചാ​ന​ലും ഇ​​സ്രാ​േ​യ​ൽ സ​ർ​ക്കാ​റിന്റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡ്​​ലും.

പി​ന്നാ​ലെ അ​ന്ന്​ രാ​ത്രി തു​ർ​ക്കി​യി​ലെ അ​ന​ദോ​ലു വാ​ർ​ത്ത ഏ​ജ​ൻ​സി ​െഎ.​ഡി.​എ​ഫി​നെ (ഇ​സ്രാ​യേ​ലി ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്) ബ​ന്ധ​പ്പെ​ട്ടു. പ​ക്ഷേ, ഇൗ ​വാ​ർ​ത്ത സം​ബ​ന്ധി​ച്ച്​ ത​ങ്ങ​ൾ​ക്ക്​ ആ​ധി​കാ​രി​ക വി​വ​ര​മൊ​ന്നും ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ​ക്ഷം. ​​ൈസ​നി​ക​രാ​ണ്​ വാ​ർ​ത്ത​യു​ടെ സ്രോ​ത​സ്സെ​ന്ന്​ നി​കോ​ൾ സ​ദേ​ക്​ വി​ശ​ദീ​ക​രി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ്​ ഇൗ ​നി​ഷേ​ധ​മെ​ന്ന്​ ഒാ​ർ​ക്ക​ണം. അ​തി​നി​ടെ, ഫ​ല​സ്​​തീ​നി​ക​​ൾ​ക്കെ​തി​രെ നി​ര​ന്ത​രം വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന ഒ​രു ​ൈസ​നി​ക​നാ​ണ്​ വ്യാ​ജ വാ​ർ​ത്ത​ക്ക്​ പി​ന്നി​ലെ​ന്ന്​ അ​റ​ബ്​ സമൂഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി.

വാ​ർ​ത്ത​ക്ക്​ വി​ശ്വാ​സ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ളി​ത്​ ന​ൽ​കു​ന്നി​ല്ലെ​ന്ന്​ യു.​എ​സി​ലെ സ്​​കൈ ന്യൂ​സ്​ നി​ല​പാ​ടെ​ടു​ത്തു. ഇ​സ്രാ​യേ​ൽ സൈ​ന്യം സ്​​ഥി​രീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ദ്യം പ​റ​ഞ്ഞ സി.​എ​ൻ.​എ​ൻ പി​ന്നീ​ട്​ കു​ഴ​പ്പ​ത്തി​ൽ ചാ​ടി. ‘‘40 കു​ട്ടി​ക​ൾ ക​ഴു​ത്ത​റു​ത്ത്​ ​െകാ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്നു’​’വെ​ന്ന്​ ലൈ​വ്​ വാ​ർ​ത്ത അ​വ​ത​ര​ണ​ത്തി​നി​ടെ, സി.​എ​ൻ.​എ​ൻ ലേ​ഖി​ക സാ​റ സി​ഡ്​​ന​ർ ആ​ധി​കാ​രി​ക​മാ​യി പ​റ​ഞ്ഞു.

പ​ക്ഷേ, അ​ടു​ത്ത​ദി​വ​സം സാ​റ തി​രു​ത്തി. ‘‘ഇ​ന്ന​ലെ ഞ​ങ്ങ​ൾ ലൈ​വി​ലാ​യി​രി​ക്കു​േ​മ്പാ​ൾ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫിസാ​ണ്​ ഹ​മാ​സ്​ കു​ട്ടി​ക​ളു​ടെ ക​ഴു​ത്ത​റു​ത്തു​വെ​ന്ന വാ​ർ​ത്ത സ്​​ഥി​രീ​ക​രി​ച്ച​ത്. പ​ക്ഷേ, കു​ട്ടി​ക​ളു​ടെ ക​ഴു​ത്ത​റു​ത്തോ എ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഇ​സ്ര​ായേ​ൽ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ​റ​യു​ന്നു. ഞാ​ൻ വാ​ക്കു​ക​ളി​ൽ കൂ​ടു​ത​ൽ സൂ​ക്ഷ്​​മ​ത പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു. എ​ന്നോ​ട്​ ക്ഷ​മി​ക്ക​ണം’’ –സാ​റ ട്വീ​റ്റ്​ ചെ​യ്​​തു. ഇ​തോ​ടെ സാ​റ​യു​ടെ സമൂഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ളു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ മു​ഖം അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന്​ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

പ​ക്ഷേ, കാ​ര്യ​ങ്ങ​ൾ അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. ബ്രി​ട്ട​നി​ലെ പ്ര​ധാ​ന ടാ​ബ്ലോ​യ്​​ഡു​ക​ളി​ലെ​ല്ലാം ഇ​ത്​ വ​ലി​യ വാ​ർ​ത്ത​യാ​യി. പൊ​ടി​പ്പും തൊ​ങ്ങ​ലും കേ​ട്ടു​കേ​ൾ​വി​ക​ളും അ​നു​മാ​ന​ങ്ങ​ളും വെ​ച്ച്​ ടാ​ബ്ലോ​യ്​​ഡു​ക​ൾ ആ​ടി​ത്തി​മി​ർ​ത്തു. ര​ണ്ട​ര നൂ​റ്റാ​ണ്ടി​ന്റെ പാ​ര​മ്പ​ര്യ​മു​ള്ള ബ്രി​ട്ടീ​ഷ്​ പ​ത്ര​മാ​യ ​ദി ​ടൈം​സ്​ ‘Israel Shows mutilated babies’ എ​ന്ന്​ വെ​ണ്ട​ക്ക നി​ര​ത്തി. ത​ല​ക്കെ​ട്ടി​ന്​ ​പ​റ്റി​യ ചി​ത്രം കി​ട്ടാ​ത്ത​തി​നാ​ലാ​കം ര​ക്​​ത​വും ക​രി​യും ചാ​ര​വും പു​ര​ണ്ട്​ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്ന്​ പി​ഞ്ചു​ പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​വും ഒ​പ്പം ന​ൽ​കി. അ​തു​പ​ക്ഷേ, ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽനി​ന്ന്​ ര​ക്ഷ​പ്പെ​ട്ട കു​ട്ടി​ക​ളാ​യി​രു​ന്നു. കു​നു​കു​നാ അ​ക്ഷ​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പ്​ വാ​യി​ച്ചാ​ൽ മാ​ത്രം അ​ത്​​ ബോ​ധ്യ​മാ​കും.​ ത​ല​ക്കെ​ട്ട്​ മാ​ത്രം വാ​യി​ച്ചു േ​പാ​കു​ന്ന​വ​രു​ടെ​യും സമൂഹമാ​ധ്യ​മ​ങ്ങ​ളി​ൽ ക​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ടെ​യും മ​നോ​നി​ല ന​ന്നാ​യി അ​റി​യു​ന്ന​വ​രാ​ണ്​ ടാ​ബ്ലോ​യ്​​ഡ്​ ഇ​റ​ക്ക​ു​ന്ന​വ​ർ.

സ​മാ​ന​മാ​യി പോ​പ്​ ഗാ​യ​ക​ൻ ജ​സ്​​റ്റി​ൻ ബീ​ബ​റി​ന്​ പ​റ്റി​യ​ത്​ പ​ക്ഷേ, നോ​ട്ട​പ്പി​ഴ​വാ​ണ്. ‘Pray For Israel’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ അ​ദ്ദേ​ഹം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത സ്​​റ്റോ​റി​ക്കൊ​പ്പം കൊ​ടു​ത്ത​ത്​ ഇ​സ്ര​ായേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യു​ടെ ചി​ത്ര​മാ​ണ്. ഉ​ട​ന​ടി പോ​സ്​​റ്റ്​ ഡി​ലീ​റ്റ്​ ചെ​യ്​​തു.

മാ​ധ്യ​മ​ങ്ങ​ളേ​ക്കാ​ളും വ​ലി​യ ദ്രോ​ഹ​മാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്റ്​ ജോ ​ബൈ​ഡ​ൻ കാ​ണി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ 11ന്​ ​വൈ​റ്റ്​ ഹൗ​സി​ൽ ന​ട​ത്തി​യ പ്ര​സ്​ മീ​റ്റി​ൽ ത​ല​യ​റു​ത്ത കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടു​വെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്റെ പ്ര​തി​ക​ര​ണം. അ​തു​വ​രെ മ​ടി​ച്ചു​നി​ന്ന മാ​ധ്യ​മ​ങ്ങ​ൾകൂ​ടി പ്ര​സി​ഡ​ന്റിന്റെ പ​ച്ച​ക്കൊ​ടി കി​ട്ടി​യ​തോ​ടെ ആ​വേ​ശ​പൂ​ർ​വം രം​ഗ​ത്തെ​ത്തി. പ​ക്ഷേ, ര​ണ്ടു​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​റ്റ്​​ഹൗ​സ്​ പി​ന്മാ​റി. അ​ത്ത​ര​മൊ​രു ചി​ത്ര​വും പ്ര​സി​ഡ​ന്റ്​ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു തി​രു​ത്ത്.

പ​ക്ഷേ, ഇൗ​യൊ​രു കൊ​ടി​യ പ്ര​ചാ​ര​ണ​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ ന​ന്നാ​യി അ​റി​യാ​വു​ന്ന​വ​രാ​ണ്​ ഇ​സ്ര​ായേ​ൽ സൈ​ന്യം. ഗ​സ്സ​യി​ൽ ന​ട​ത്തു​ന്ന ന​ര​നാ​യാ​ട്ടി​നെ ബാ​ല​ൻ​സ്​​ ചെ​യ്യാ​ൻ ഇ​തി​ലും ന​ല്ലൊ​രു ‘ആ​യു​ധം’ വേ​റെ കി​ട്ടാ​നി​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഇൗ ​വാ​ർ​ത്ത​ക​ൾ ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ഴി വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. എ​ല്ലാ​ദി​വ​സ​വും വാ​ർ ന്യൂ​സ്​ ബ്രീ​ഫി​ങ്ങി​നാ​യി എ​ഫ്.​ബി, ഇ​ൻ​സ്​​റ്റ ​ൈല​വി​ൽ വ​രു​ന്ന ​െഎ.​ഡി.​എ​ഫ്​ വ​ക്താ​വ്​ ജോ​നാ​ത​ൻ കോ​ൺ​റി​ക​സ്​ 12ാം തീ​യ​തി പ്ര​ഭാ​ത​ത്തി​ലെ പ​തി​വ്​ ബ്രീ​ഫി​ങ്ങിനി​ടെ ഇൗ ​വാ​ർ​ത്ത ആ​ധി​കാ​രി​കം ത​ന്നെ​യെ​ന്നമ​ട്ടി​ൽ വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചു. അ​തും വൈ​റ്റ്​​ഹൗ​സ്​ നി​ഷേ​ധി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം.

വ്യാ​ജവാ​ർ​ത്ത കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​കു​ക മാ​ത്ര​മ​ല്ല, അ​തി​ന്റെ ഇ​ര​യു​മാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച വൈ​റ്റ്​​ഹൗ​സ്. ഒ​ക്​​ടോ​ബ​ർ എ​ട്ടാം തീ​യ​തി വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ട വൈ​റ്റ്​ ഹൗ​സ്​ പ്ര​സ്​ റി​ലീ​സി​ൽ ഇ​സ്ര​ായേ​ലി​ന്​ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി എ​ട്ടു ശ​ത​കോ​ടി ഡോ​ള​ർ അ​മേ​രി​ക്ക അ​നു​വ​ദി​ച്ചു​വെ​ന്ന വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ ജൂ​ൈ​​ല​യി​ൽ ജോ​ ​ബൈ​ഡ​ൻ യു​ക്രെ​യ്​​ന്​ 400 ദ​ശ​ല​ക്ഷം ഡോ​ള​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച റി​ലീ​സി​െ​ന വ്യാ​ജ​മാ​യി പു​നഃ​സൃ​ഷ്​​ടി​ച്ചാ​ണ്​ ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത​യു​ണ്ടാ​ക്കി​യ​ത്. ട്വി​റ്റ​റി​ലെ വെ​രി​ഫൈ​ഡ്​ അ​ക്കൗ​ണ്ടു​ക​ളി​ൽ വ​രെ വൈ​റ്റ്​​ഹൗ​സി​ന്റെ പേ​രി​ലു​ണ്ടാ​ക്കി​യ ഇൗ ​വ്യാ​ജ​രേ​ഖ പോ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ടു.

‘​Biden administration aid to Israel’ എ​ന്ന്​​ ഗൂ​ഗ്​​ളി​ൽ​ സെർ​ച്​ ചെ​യ്​​താ​ൽ ആ​ദ്യം വ​രു​ന്ന റി​സ​ൽ​ട്ടു​ക​ളി​ലൊ​ന്ന്​ മു​ംബൈ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന First Postന്റെ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യാ​ണെ​ന്ന്​ എ​ൻ.​ബി.​സി ന്യൂ​സിന്റെ ഫാ​ക്​​ട്​​ ചെ​ക്കി​ങ്​ ആ​ർ​ട്ടി​ക്കി​ളി​ൽ സൂ​ചി​പ്പി​ച്ചു. സോ​ഴ്​​സ്​ ഒ​ന്നും സൂ​ചി​പ്പി​ക്കാ​തെ ത​ന്നെ എ​ട്ടു ശ​ത​കോ​ടി ഡോ​ള​ർ ബൈ​ഡ​ൻ ഇ​സ്ര​ായേ​ലി​ന്​ അ​നു​വ​ദി​ച്ച​താ​യി ‘FP Staff’ അ​വ​കാ​ശ​പ്പെ​ടു​ന്നു. OneIndia എ​ന്ന മ​റ്റൊ​രു വെ​ബ്​​സൈ​റ്റും സ​മാ​ന​മാ​യ വാ​ർ​ത്ത​ ന​ൽ​കി. എ​ൻ.​ബി.​സി പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞെ​ങ്കി​ലും ര​ണ്ടു ​സ്​​ഥാ​പ​ന​ങ്ങ​ളും മി​ണ്ടി​യി​ല്ല. ത​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജവി​വ​രം പ്ര​ച​രി​ക്കു​ന്ന​ത്​ അ​റി​ഞ്ഞി​ട്ടും വൈ​റ്റ്​ ഹൗ​സ്​ ആ​ദ്യ​മൊ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. എ​ൻ.​ബി.​സി ഇ​തു​സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത ന​ൽ​കി​യ​ശേ​ഷ​മാ​ണ്​ രേ​ഖ തെ​റ്റാ​ണെ​ന്ന്​ പ​റ​യാ​ൻ വൈ​റ്റ്​​ഹൗ​സ്​ സ​ന്ന​ദ്ധ​മാ​യ​ത്.

ക​ളി​യും കാ​ര്യ​വും

ഫ​ല​സ്​​തീ​നി​ക​ൾ മു​റി​വു​ക​ളും ക്ഷ​ത​ങ്ങ​ളും കൃ​ത്രി​മ​മാ​യി സൃ​ഷ്​​ടി​ച്ച്​ ഷൂ​ട്ട്​ ചെ​യ്​​ത്​ പ്ര​ച​രി​പ്പി​ക്കു​ക​യ​ാ​ണെ​ന്നമ​ട്ടി​ലു​ള്ള ഒ​രു വിഡി​യോ ത​ന്റെ ശ്ര​ദ്ധ​യി​ൽപെ​ട്ട​താ​യി ബി.​ബി.​സി​യു​ടെ ഡി​സി​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ സോ​ഷ്യ​ൽ മീ​ഡി​യ ക​റ​സ്​​പോ​ണ്ടന്റ്​ മ​രി​യാ​ന സ്​​പ്രി​ങ്​ എ​ഴു​തു​ന്നു. ഇ​സ്ര​ായേ​ലി സമൂഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച ഇൗ ​വിഡി​യോ യ​ഥാ​ർ​ഥ​ത്തി​ൽ 2017ൽ ​ഒ​രു ഫ​ല​സ്​​തീ​ൻ സി​നി​മ​ക്കുവേ​ണ്ടി​യു​ള്ള മേ​ക്ക്​ അ​പ്പ്​ ഇ​ടു​ന്ന​താ​യി​രു​ന്നു​വെ​ന്നും മ​രി​യാ​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​സ്ര​ായേ​ലി​നെ​യും ഹ​മാ​സി​നെ​യും ഹി​സ്​​ബു​ല്ല​യെ​യും ഒ​ക്കെ ഉ​ന്ന​മി​ട്ടു​ള്ള ‘വിഡ​ി​യോ ഗെ​യിം’ ക്ലി​പ്പി​ങ്ങുക​ളാ​ണ്​ മ​റ്റൊ​രു ​ത​രം പ്ര​ചാ​ര​ണം. ഇ​തു​ കൂ​ടു​ത​ലും അ​ക്കൗ​ണ്ടു​ക​ളു​ടെ പ്ര​ചാ​രം ആ​ഗ്ര​ഹി​ക്കു​ന്ന നി​ർ​ദോ​ഷി​ക​ളു​ടെ സം​ഭാ​വ​ന​യാ​ണ്. അ​വ​ർ​ക്ക്​ എ​ങ്ങ​നെ​യും ലൈ​ക്കും ക​മന്റും കി​ട്ട​ണം. Arma 3 എ​ന്ന വി​ഡി​യോ ഗെ​യി​മി​ൽനി​ന്നു​ള്ള വി​ഷ്വ​ലു​ക​ളാ​ണ്​ ഇ​ങ്ങ​നെ The war of Israel എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വ്യാ​പ​ക​മാ​യി പ​ട​ർ​ന്ന​ത്. അ​തി​ൽ ചി​ല​തൊ​ക്കെ ഒ​റി​ജി​ന​ലാ​ണെ​ന്ന മ​ട്ടി​ൽ ല​ക്ഷ​ത്തി​ലേ​റെ ത​വ​ണ കാ​ണ​പ്പെ​ട്ടു. റ​ഷ്യ​യു​ടെ യു​ക്രെ​യ്​​ൻ അ​ധി​നി​വേ​ശ സ​മ​യ​ത്ത്​ പ്ര​ച​രി​പ്പി​ക്ക​​പ്പെ​ട്ട ചി​ല വിഡി​യോ ഗെ​യി​മു​ക​ളും അ​ടി​ക്കു​റി​പ്പ്​ മാ​ത്രം മാ​റ്റി പ​ശ്ചി​മേ​ഷ്യ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

പാ​രാ​ഗ്ലൈ​ഡ​റി​ൽ ഇ​സ്ര​ായേ​ലി​ലേ​ക്ക്​ പ​റ​ന്ന ഹ​മാ​സ്​ പ്ര​വ​ർ​ത്ത​ക​ൻ വൈ​ദ്യു​തിലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ്​ മ​രി​ച്ച​തി​ന്റെ ദൃ​ശ്യം എ​ന്ന മ​ട്ടി​ൽ പ​രി​ഹാ​സ​വും വി​ദ്വേ​ഷ​വും നി​റ​ഞ്ഞ വി​ശേ​ഷ​ണ​ങ്ങ​ളോ​ടെ ടി​ക്​​ടോ​ക്കി​ലും മ​റ്റും ഒ​രു വിഡി​യോ​യും ഇ​ട​ക്കി​റ​ങ്ങി. ഇ​തിന്റെ പ്ര​ധാ​ന പ്ര​ചാ​ര​ക​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഒ​രു ട്വി​റ്റ​ർ വെ​രി​ഫൈ​ഡ്​ അ​ക്കൗ​ണ്ടാ​യി​രു​ന്നു. ഇ​സ്​​ലാ​മോ​ഫോ​ബി​ക്​ സ്വ​ഭാ​വ​മു​ള്ള നി​ര​വ​ധി പോ​സ്​​റ്റു​ക​ൾ കാ​ണ​പ്പെ​ടു​ന്ന ഇൗ ​അ​ക്കൗ​ണ്ടി​ലെ വിഡി​യോ​ക്കും നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ടാ​യി. പ​ക്ഷേ, ദ​ക്ഷി​ണ കൊ​റി​യ​യി​ൽ പാ​രാ​ഗ്ലൈ​ഡി​നി​ടെ ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന അ​പ​ക​ട​മാ​യി​രു​ന്നു അ​തെ​ന്ന്​ പി​ന്നീ​ട്​ വ്യ​ക്തമാ​യി. പ​ക്ഷേ, പ്ര​ച​രി​പ്പി​ച്ച അ​ക്കൗ​ണ്ടു​ക​ളി​ൽ ഇ​പ്പോ​ഴും ഇൗ ​വിഡി​യോ ഉ​ണ്ട്.

അ​മേ​രി​ക്ക​ൻ കോ​ള​മി​സ്റ്റും തീ​വ്ര​ വ​ല​തു​പ​ക്ഷ ചി​ന്ത​ക​നു​മൊ​ക്കെ​യാ​യ ബെ​ൻ ഷാ​പ്പി​റോ​ക്കും ഒ​രു അ​ബ​ദ്ധം പി​ണ​ഞ്ഞു. Primetime Propaganda: The True Hollywood Story of How the Left Took Over Your TV എ​ന്ന ഒ​രു പു​സ്​​ത​കം വ​രെ എ​ഴു​തി​യ ഷാ​പി​റോ ഇൗ ​കാ​ല​ത്തെ ഏ​റ്റ​വും ഹീ​ന​മാ​യ ഒ​രു പ്രോ​പ​ഗ​ണ്ട​ക്കാ​ണ്​​ എ​ണ്ണ പ​ക​ർ​ന്ന​ത്. ‘‘ഹ​മാ​സ്​ പ്ര​വ​ർ​ത്ത​ക​ർ തീ​കൊ​ളു​ത്തി കൊ​ന്ന ഒ​രു യ​ഹൂ​ദ കു​ഞ്ഞ്​’’ എ​ന്ന്​ പ​റ​ഞ്ഞ്​ ഒ​രു ക​ത്തി​ക്ക​രി​ഞ്ഞ രൂ​പ​ത്തി​ന്റെ ചി​ത്രം അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു. ‘കു​ഞ്ഞു​ങ്ങ​ളു​ടെ ക​ഴു​ത്ത​റു​ത്ത’ വാ​ർ​ത്ത​യു​ടെ അ​ത്ര​യും ക​ത്തി​യി​ല്ലെ​ങ്കി​ലും വ്യാ​പ​ക​മാ​യ ശ്ര​ദ്ധ ഇൗ ​ചി​ത്രം പി​ടി​ച്ചു​പ​റ്റി. പ​ക്ഷേ, മ​ണി​ക്കൂ​റു​ക​ൾകൊ​ണ്ട്​ ഇ​ത്​ എ.​െ​എ ജ​​ന​േ​റ​റ്റ​ഡ്​ ചി​ത്ര​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലു​ണ്ടാ​യി.

വി​വി​ധ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ൽ ബെ​ൻ ഷാ​പി​റോ​യു​ടെ പ്ര​ചാ​ര​ണം പൊ​ളി​ഞ്ഞ​തു​ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​വ​ന്നു. എ​ന്തി​നേ​റെ പ​റ​യു​ന്നു, ഇ​ന്ത്യ​യി​ലെ ടൈം​സ്​ നൗ ​വ​രെ ഇൗ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ‘Fact Check: Ben Shapiro Shares AI-Generated image of ‘Burnt Baby’ Amid Israel-Hamas War എ​ന്നാ​യി​രു​ന്നു യ​ഷ്​ ബ​ജാ​ജിന്റെ സ്​​റ്റോ​റി​യു​ടെ ത​ല​ക്കെ​ട്ട്. പ​ക്ഷേ, പി​ൻ​വാ​ങ്ങാ​ൻ ബെ​ൻ ഷാ​പി​റോ ത​യാ​റ​ല്ല. എ​തി​രാ​ളി​ക​ൾ പ​റ​യു​ന്ന​ത്​ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ത​ന്റേ​ത്​ യ​ഥാ​ർ​ഥ ചി​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ഇ​സ്ര​ായേ​ൽ മാ​ധ്യ​മ​ങ്ങ​ളോ പൗ​ര​ൻ​​മാ​രോ സൈ​ന്യ​മോപോ​ലും കാ​ണാ​ത്ത ചി​ത്രം അ​മേ​രി​ക്ക​യി​ലി​രി​ക്കു​ന്ന ബെ​ൻ ഷാ​പി​റോ​ക്ക്​ എ​ങ്ങ​നെ കി​ട്ടി​യെ​ന്നൊ​ന്നും ചോ​ദി​ക്ക​രു​ത്. വി​ദ്വേ​ഷപ്ര​ചാ​ര​ണം ത​ന്നെ ഉ​ന്ന​മാ​കു​േ​മ്പാ​ൾ വ​സ്​​തു​ത​ക​ൾ​ക്ക്​ എ​വി​ടെ സ്​​ഥാ​നം. ഇ​പ്പോ​ഴും ബെ​ൻ ഷാ​പി​റോ​യ​ു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ഇൗ ​ചി​ത്രം ഉ​ണ്ട്. അ​ത്​ ഡി​ലീ​റ്റ്​ ചെ​യ്യാ​ൻ അ​ദ്ദേ​ഹ​മോ ഒ​ഴി​വാ​ക്കാ​ൻ ട്വി​റ്റ​റോ ത​യാ​റാ​യി​ട്ടി​ല്ല.

ഏ​തു​ത​ര​ത്തി​ലു​ള്ള ഫാ​ക്​​ട്​ ചെ​ക്കി​ങ്ങി​ൽ പി​ടി​ക്ക​പ്പെ​ട്ടാ​ലും ഇ​തി​ന്റെ ​പ്ര​ചാ​രക​ർ ഇ​പ്പോ​ൾ ഒ​ന്നും ഡി​ലീ​റ്റ്​ ചെ​യ്യാ​റി​ല്ല. സ​ത്യം അ​റി​യി​ക്കു​ക അ​ല്ല, വി​ദ്വേ​ഷം പ​ട​ർ​ത്തു​ക​ മാ​ത്ര​മാ​ണ്​ ഇ​ത്ത​രം സ​​ന്ദേ​ശ​ങ്ങ​ളു​ടെ ല​ക്ഷ്യം ​എ​ന്നും വ്യ​ക്ത​മാ​ണ്. വ​ി​ദ്വേ​ഷ​ക​ര​മോ അ​സ​ത്യ​മോ ആ​യ പോ​സ്​​റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ട്വി​റ്റ​റി​നും ഇ​പ്പോ​ൾ വ​ലി​യ താ​ൽ​പ​ര്യ​മി​ല്ല. ഇ​ലോ​ൺ മ​സ്​​ക്​ വ​ന്ന​തി​നുശേ​ഷം പ്ര​ത്യേ​കി​ച്ചും. ഫേ​സ്​​ബു​ക്കി​നും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​നു​മെ​ല്ലാം അ​തു​ത​ന്നെ​യാ​ണ്​ ഇ​പ്പോ​ൾ ന​യം. അ​തേ​സ​മ​യം അ​റ​ബ്, ഫ​ല​സ്​​തീ​നി വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന അ​ക്കൗ​ണ്ടു​ക​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. ഫ​ല​സ്​​തീ​ൻ വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന പോ​സ്​​റ്റു​ക​ളു​ടെ റീ​ച്ച്​ കു​റ​​​ക്ക​പ്പെ​ടു​ന്ന​താ​യി അ​ത്ത​രം കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൈ​കാ​ര്യംചെ​യ്യു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show More expand_more
News Summary - weekly articles