Begin typing your search above and press return to search.
proflie-avatar
Login

മതനിരപേക്ഷതയിൽ വിള്ളൽ വീഴ്​ത്തിയവർ മറുപടി പറയ​ട്ടേ...

മതനിരപേക്ഷതയിൽ വിള്ളൽ   വീഴ്​ത്തിയവർ മറുപടി പറയ​ട്ടേ...
cancel

കേരള നിയമസഭയിൽ ആദ്യമായി എൻ.ഡി.എക്ക് മൂന്നു സീറ്റുകൾ ലഭിച്ചിരിക്കുന്നു. എങ്ങനെയാണ് ഹിന്ദുത്വ കേരളത്തിൽ ശക്തിപ്പെടുന്നത്? ആരാണ് ഉത്തരവാദികൾ? –വിശകലനം കേരളത്തിൽ ബി.ജെ.പിക്ക്​ ഒരു സാധ്യത ഉണ്ടാക്കുന്നതിൽ സി.പി.എം നേതാക്കൾ നൽകിയ സംഭാവന ചെറുതല്ല. എസ്.എൻ.ഡി.പിയു​െട പിന്തുണയോടെ ബി.ഡി.ജെ.എസ്​ ഉണ്ടാക്കി ബി.ജെ.പിക്ക്​ താലത്തിൽ വെച്ചുനൽകിയ വെള്ളാപ്പള്ളി നടേശ​െന്റ കുറേ കാലമായുള്ള പ്രസ്​താവനകളും അവയെ ന്യായീകരിച്ചുള്ള സി.പി.എം നേതാക്കളുടെ ഇടപെടലുകളും നടേശ​െന ഒരു ഉപദേശകനെയെന്നപോലെ സഹചാരിയാക്കിയുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകളും കേരളത്തിലെ മതനിരപേക്ഷതക്ക്​ ഒ​െട്ടാന്നുമല്ല, പരിക്കേൽപിച്ചത്​. മത...

Your Subscription Supports Independent Journalism

View Plans
കേരള നിയമസഭയിൽ ആദ്യമായി എൻ.ഡി.എക്ക് മൂന്നു സീറ്റുകൾ ലഭിച്ചിരിക്കുന്നു. എങ്ങനെയാണ് ഹിന്ദുത്വ കേരളത്തിൽ ശക്തിപ്പെടുന്നത്? ആരാണ് ഉത്തരവാദികൾ? –വിശകലനം

കേരളത്തിൽ ബി.ജെ.പിക്ക്​ ഒരു സാധ്യത ഉണ്ടാക്കുന്നതിൽ സി.പി.എം നേതാക്കൾ നൽകിയ സംഭാവന ചെറുതല്ല. എസ്.എൻ.ഡി.പിയു​െട പിന്തുണയോടെ ബി.ഡി.ജെ.എസ്​ ഉണ്ടാക്കി ബി.ജെ.പിക്ക്​ താലത്തിൽ വെച്ചുനൽകിയ വെള്ളാപ്പള്ളി നടേശ​െന്റ കുറേ കാലമായുള്ള പ്രസ്​താവനകളും അവയെ ന്യായീകരിച്ചുള്ള സി.പി.എം നേതാക്കളുടെ ഇടപെടലുകളും നടേശ​െന ഒരു ഉപദേശകനെയെന്നപോലെ സഹചാരിയാക്കിയുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകളും കേരളത്തിലെ മതനിരപേക്ഷതക്ക്​ ഒ​െട്ടാന്നുമല്ല, പരിക്കേൽപിച്ചത്​. മത സമൂഹങ്ങളെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കാമെന്നുള്ള സി.പി.എം നേതാക്കളുടെ ആ കണക്കുകൂട്ടലിൽനിന്ന്​ ഇടതുപക്ഷത്തിന്​ ഒരിക്കലും നേട്ടമു​ണ്ടാക്കാനായില്ല എന്നതാണ്​ വാസ്​തവം.

അതി​ന്റെ നേട്ടം കൊയ്യുന്നതത്രയും ബി.ജെ.പിയും എൻ.ഡി.എ മുന്നണിയുമായി​. ഇടതുപക്ഷത്ത്​ ശക്തമായി നിലയുറപ്പിച്ചിരുന്ന മതന്യൂനപക്ഷങ്ങൾ അവരുടെ സുരക്ഷിതത്വം തേടിയപ്പോൾ സി.പി.എമ്മിന്​ നഷ്ടമാകുന്നത്​ അടിത്തറകൂടിയാണെന്ന്​ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും ഇൗ നിയമസഭ തെരഞ്ഞെടുപ്പും തെളിയിച്ചു. എന്നാലും സി.പി.എം അത്​ മനസ്സിലാക്കുന്നുണ്ടോ എന്ന്​ സംശയമാണ്​. കേരളത്തി​ന്റെ മതനിരപേക്ഷ ഫാബ്രിക്കിനെ വലിച്ചുകീറാൻ കഴിയുമെന്നായപ്പോൾ അതിനിടയിലൂടെ കടന്നുകയറാൻ ബി.ജെ.പിക്ക്​ കഴിയുന്നു എന്നത്​ ശ്രദ്ധിക്കേണ്ട കാര്യമാണ്​. മൂന്നു സീറ്റുകളിലെ വിജയവും മറ്റു പത്തോളം സീറ്റുകളിലെ അവരുടെ സ്വാധീനശക്തിയും വർധിച്ചത്​ ഇൗ പശ്ചാത്തലത്തിലാണെന്ന്​ കരുതാവുന്നതാണ്​. ഇവിടൊക്കെയും അടിപതറുന്നത്​ ഇടതുപക്ഷത്തിനാണെന്നതും കാണേണ്ടതാണ്​.

‘കോൺഗ്രസ്​ വിമുക്ത ഭാരതം’ കൊതിക്കുന്ന ബി.ജെ.പിയെ എതിരെ നിർത്തി കോൺഗ്രസ്​ വിരുദ്ധ കേരളമുണ്ടാക്കി, ഭരണത്തുടർച്ചയിലേക്കു പോകാമെന്ന സി.പി.എമ്മി​ന്റെ കണക്കുകൂട്ടലുകൾക്ക്​ കഴിഞ്ഞ ഒരു വ്യാഴവട്ടത്തി​ന്റെ ചരിത്രമേയുള്ളൂ. അതിനായി കൂട്ടുപിടിച്ചത്​ എസ്.എൻ.ഡി.പി, എൻ.എസ്.​എസ്​ എന്നീ സംഘടനകളുടെ ​േനതാക്കളെയാണ്​. കൃത്യമായ രാഷ്​ട്രീയമുണ്ടായിരുന്ന ഇൗ സാമുദായിക സംഘടനകളിൽനിന്ന്​ തീവ്രവലതുപക്ഷ വ്യതിയാനമാരംഭിച്ചത്​, ഇൗ പശ്ചാത്തലത്തിലാണ്​. ഇടതുപക്ഷ നേതാക്കൾക്ക്​ അറിയാൻ പാടില്ലാത്ത കാര്യമൊന്നുമല്ല, ഇതൊന്നും. പക്ഷേ, താൽക്കാലിക രാഷ്​ട്രീയ മോഹങ്ങളിൽപെട്ട്​ പലവിധ സ്വപ്​നങ്ങളും കണ്ടുനടന്ന അവർക്ക്​ യാഥാർഥ്യബോധം ഇനിയും ഉണ്ടായില്ല എന്നത്​, സംസ്ഥാനത്തി​ന്റെ ദു​േര്യാഗമാണ്​.

എല്ലാ മതവിഭാഗങ്ങളുടെയും സംഘടനാ നേതാക്കളെ കൈയിലെടുത്ത്​ നേട്ടംകൊയ്യുക എന്നതായിരുന്നു, ആദ്യഘട്ടത്തിൽ പിണറായി വിജയ​ന്റെ ശൈലി. കെ. കരുണാകരനിൽനിന്ന്​ കടമെടുത്തതാണത്​ എന്നു കരുതിയാൽ തെറ്റാകില്ല. പക്ഷേ, കരുണാകരൻ കുറെക്കൂടി കൗശലക്കാരനായിരുന്നതിനാൽ താൽക്കാലിക ലാഭത്തിനായി ഒരു വിഭാഗ​െത്തയും അധികം പ്രീണിപ്പിക്കുകയോ അകറ്റാൻ ശ്രമിക്കുകയോ ചെയ്​തില്ല.

ഇത്തരം അനുനയത്തി​ന്റെ കാര്യത്തിൽ പിണറായി വിജയൻ വളരെ പിന്നിലാണ്​. ​ൈമക്കിനോടുപോലും കലഹിക്കുന്ന മാനസിക നിലയിലേക്കെത്തിയ അദ്ദേഹത്തിന്​ ഇട​െക്കവിടെയോ വഴിപിഴച്ചു. മതന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച്​ ആക്ഷേപിക്കുന്ന രീതിയും അതിനു ശ്രമിക്കുന്ന ചില സാമുദായിക നേതാക്കളെ പ്രോത്സാഹിപ്പിക്കുന്ന രീതിയും അദ്ദേഹം കൈക്കൊണ്ടത്​ ആത്മഹത്യാപരമായി എന്നാണ്​ കാണേണ്ടത്​. ത​ന്റെ ചൊൽപ്പടിക്കു നിൽക്കുന്ന പാർട്ടി നേതൃത്വമാക​െട്ട, ഇത്തരം പ്രവൃത്തികളെ മാതൃകയാക്കി മാറ്റുകയും ചെയ്​തു. ഫലം, തീവ്ര വലതുപക്ഷ കക്ഷികൾക്ക്​ ഇടംകിട്ടുക എന്നതായി.

സംസ്ഥാന നിയമസഭയിലേക്ക്​ ഇടതുമുന്നണിയുമായി നേരിട്ട്​ മത്സരിച്ച മൂന്നു സീറ്റുകളിലാണ്​, എൻ.ഡി.എ കട​െന്നത്തിയത്. കഴക്കൂട്ടം, ചാത്തന്നൂർ, നേമം എന്നിവ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാന​െത്തത്തിയ മണ്ഡലങ്ങളാണിവ. നേമത്ത്​ വിജയിച്ച രാജീവ്​ ചന്ദ്രശേഖറും കഴക്കൂട്ടത്ത്​ വിജയിച്ച വി. മുരളീധരനും മുൻ കേന്ദ്രമന്ത്രിമാരാണ്​. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യനെത​െന്നയാണ്​ മത്സരിപ്പിച്ചത്​. അവിടെ ക്രിസ്​ത്യൻ വോട്ടുകൾ ആകർഷിക്കാമെന്നതായിരുന്നു, കണക്കുകൂട്ടൽ. അത്​ പൊലിഞ്ഞു എന്നു മാത്രമല്ല, ഇടതു സ്ഥാനാർഥിയും സർക്കാർ ചീഫ്​ വിപ്പുമായ എൻ. ജയരാജൻ തോൽക്കുകയും കോൺഗ്രസി​ന്റെ വോണി കെ. ബേബി ജയിക്കുകയു​ം ചെയ്​തു.

ക്രിസ്​ത്യൻ വോട്ടുകൾക്കായി പൂഞ്ഞാറിൽ പി.സി. ജോർജിനെയും പാലായിൽ ഷോൺ ജോർജിനെയും മത്സരിപ്പിച്ചതും ഗുണംചെയ്​തില്ല. തിരുവല്ലയിൽ മത്സരിച്ച അനൂപ്​ ആന്റണി രണ്ടാം സ്ഥാനത്തെത്തി. കാട്ടാക്കട, തിരുവല്ല, പാല, പൂഞ്ഞാർ, തൃപ്പൂണിത്തുറ, തൃശൂർ, മലമ്പുഴ, പാലക്കാട്​, കോഴിക്കോട്​ സൗത്ത്​, ബേപ്പൂർ, മഞ്ചേശ്വരം കാസർകോട്​ എന്നീ മണ്ഡലങ്ങളിലും അവർ പ്രതീക്ഷ പുലർത്തിയിരുന്നു. പാലക്കാട്​ അവർക്ക്​ വലിയ വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. കാസർകോട്​, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ അവരുടെ പ്രതീക്ഷ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പ്രവാസി വോട്ടർമാർ ഇക്കുറി എത്തുകയില്ല എന്നതിലായിരുന്നു. വളരെ വലിയ എണ്ണം വരുന്ന ഇൗ പ്രവാസി വോട്ടർമാർ എൽ.ഡി.എഫിനോ യു.ഡി.എഫിനോ മാത്രം വോട്ടു ചെയ്യാറുള്ള വിഭാഗമാണ്​. അവരിൽ ഭൂരിഭാഗവും എത്താതിരുന്നിട്ടും ബി.ജെ.പിയുടെ സ്വപ്​നം അവിടെ പൂവണിഞ്ഞില്ല. വളരെ ആസൂത്രണത്തോടെയാണ്​ ഇൗ മണ്ഡലങ്ങളിൽ ബി.ജെ.പി പ്രവർത്തിച്ചത്​. തൃശൂരിൽ ബി.ജെ.പിയുടെ വലിയ പ്രതീക്ഷകളെ തകർത്തത്​, പത്മജ വേണുഗോപാലി​ന്റെ സ്ഥാനാർഥിത്വവും എം.പി എന്നനിലയിൽ സുരേഷ്​ ഗോപിയുടെ പോരായ്​മയുമാണെന്നാണ്​ അവരുടെ കണക്ക​ുകൂട്ടൽ​.

തിരുവനന്തപുര​െത്ത കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലും കൊല്ല​െത്ത ചാത്തന്നൂർ മണ്ഡലത്തിലും അവർ വിജയ പ്രതീക്ഷ പുലർത്തിയിരുന്നതുത​െന്നയാണ്​. വട്ടിയൂർക്കാവ്​ മണ്ഡലം അവർക്ക്​ ശക്തമായ വേരോട്ടമുള്ളതാണ്​. 2021ൽ അവർ വട്ടിയൂർക്കാവിലും കാട്ടാക്കടയിലും പാലക്കാടും രണ്ടാം സ്ഥാനത്തായിരുന്നു. വട്ടിയൂർക്കാവിൽ കേരളത്തിലെ അവരുടെ ഏറ്റവും വലിയ എതിരാളിയായ കെ. മുരളീധരനാണ്​ യു.ഡി.എഫ് സ്ഥാനാർഥി. ദോഷം പറയരുതല്ലോ, നാലാൾ കണ്ടാൽ ഒരു കുറ്റവും പറയാനാവാത്ത ഒരു സ്ഥാനാർഥിയെ ബി.ജെ.പി നിർത്തി എന്നത്​ ശരിയാണ്​. ആർ. ശ്രീേലഖ എന്ന മുൻ ഡിജിപിയായിരുന്നു, ആ സ്ഥാനാർഥി. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലറാണ്​, ശ്രീലേഖ. ചുറുചുറുക്കോടെ മത്സരിക്കാൻ അവർക്ക്​ അറിയാമെന്നത്​, തദ്ദേശ തെര​െഞ്ഞടുപ്പിൽ തെളിയിച്ചതുമാണ്​. പക്ഷേ, അവിട​െത്ത ബി.ജെ.പി വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞുവോ? ഇല്ല.

മുരളീധരനെ തോൽപിക്കുക എന്നതായിരുന്നു, അവരുടെ പ്രധാന ലക്ഷ്യം. ബി.ജെ.പിക്ക്​ ജയസാധ്യത ഉള്ളിടങ്ങളിലെല്ലാം കടന്നുചെന്നു മത്സരിക്കുക എന്ന മുരളീധര​ന്റെ നിലപാട്, ബി.ജെ.പിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്​. ബി.ജെ.പിക്ക്​ പോകാൻ സാധ്യതയുള്ള വോട്ടുകളെ ആകർഷിക്കാൻ മുരളീധരന്​ പ്രത്യേക കഴിവുണ്ട്​ എന്നതാണ്​ കാരണം. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പി​ൽ സ്വന്തം സീറ്റായ വടകര ഉപേക്ഷിച്ച്​ മുരളി തൃശൂരിലേക്ക്​ വണ്ടികയറിയത്​, നിസ്സാരമായി ജയിക്കാമെന്നു മോഹിച്ചല്ല എന്ന്​ വ്യക്തമാണ്​. സുരേഷ്​ ഗോപിയെ അവിടെ തോൽപിക്കാനായി​െല്ലങ്കിലും വോട്ട് കുറക്കാനായി. ​ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുരളീധര​ൻ ചാവേറായതി​ന്റെ ഫലമായിരുന്നു, ശിവൻകുട്ടിയുടെ വിജയവും ബി.ജെ.പിയുടെ ശക്തനായ സ്ഥാനാർഥി കുമ്മനം രാജശേഖര​ന്റെ പരാജയവുമെന്നത്​ കേരളം കണ്ടറിഞ്ഞതാണ്. സംസ്ഥാനത്ത്​ ബി.ജെ.പിയെ വാക്കിലൂടെയും പ്രവൃത്തിയിലൂ​െടയും ഇത്ര​േയറെ കടന്നുകയറി ആക്രമിക്കുന്ന ഒരേയൊരു നേതാവ്​ മുരളീധരനാണ്​.

കരുണാകര​ന്റെ പാരമ്പര്യമുള്ള മുരളീധരൻ ഇൗ നിലപാട്​ എടുക്കുന്നതിനു പിന്നിൽ സ്വന്തം സഹോദരി ബി.ജെ.പിയിലേക്കു പോയതി​ന്റെ മനോവിഷമവും ഉണ്ടാകാം. എന്തുമാക​െട്ട, കേരളത്തി​െല ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു ഇന്ന്​ മുരളീധരനാണ്​. ത​ന്റെ പഴയ മണ്ഡലമായ വട്ടിയൂർക്കാവിൽ നിസ്സാരമായി ജയിച്ചുകളയാമെന്നു കരുതിയാണ്​, മുരളി വന്നു നിന്നത്​. അവിട​െത്ത ഇടതു സ്ഥാനാർഥിയായ വി.കെ. പ്രശാന്ത്​ ജനസമ്മതനായ സിറ്റിങ്​ എം.എൽ.എയായിരുന്നു എന്നത്​ ശരിയാണ്​. കടുത്ത മത്സരത്തിൽ മുരളിക്ക്​ ഏറെ വിയർക്കേണ്ടിവന്നു. ബി.ജെ.പി വോട്ടുകളിൽ വലി​​െയാരു ഭാഗം ശ്രീലേഖയുടെ പെട്ടിയിൽ വീണില്ല.​ മുരളി കഷ്ടിച്ച്​ രക്ഷപ്പെടുകയായിരുന്നു. ​ബാക്കി ബി.ജെ.പി വോട്ടുകൾ എവിടെ പോയി?

ഭൂരിപക്ഷ വോട്ടുകൾക്കു വേണ്ടിയുള്ള നെ​േട്ടാട്ടത്തിലാകാം സി.പി.എം നേതാക്കൾ ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനും ഭൂരിപക്ഷ വിഭാഗത്തിൽപെട്ട സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു നിർത്താനും ശ്രമിച്ചത്​. എന്നാൽ, അതിൽ ഇടതുപക്ഷത്തി​ന്റെ കാലിടറി. കാലിനടിയിലെ മണ്ണ്​ വല്ലാതെ ഒലിച്ചുപോയി. ഭൂരിപക്ഷത്തിൽനിന്ന്​ ഇടിഞ്ഞുവീഴുമെന്നു കരുതിയതൊന്നും കിട്ടിയതുമില്ല. ഇടതിന്​ ജയപ്രതീക്ഷയുള്ള പല മണ്ഡലങ്ങളിലും ജാതിമത പരിഗണന കൂടാതെ ജനം പിണറായി വിരുദ്ധതക്ക്​ വോട്ടു ചെയ്​തുവെന്നാണ്​ കരുതേണ്ടത്​. എന്നാൽ, എൻ.ഡി.എ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിൽ മാത്രം അവർക്ക്​ വോട്ടുവർധനയുണ്ടായി! ആറ്റിങ്ങൽ, കാസർകോട്​, മലമ്പുഴ, തിരുവല്ല, മഞ്ചേശ്വരം, പാലക്കാട്​ എന്നീ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്​.

 

എൻ.ഡി.എ കാര്യമായി മത്സരിച്ച മണ്ഡലങ്ങളിൽ പലതിലും വോട്ട്​​ കൂടിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ അവരുടെ വോട്ട് ​ഷെയർ കുറയുകയാണുണ്ടായത്​. കഴിഞ്ഞ ലോക്​ സഭാ തെരഞ്ഞെടുപ്പിൽ 16.68 ശതമാനം വോട്ട് നേടിയ എൻ.ഡി.എക്ക്​ ട്വന്റി 20 എന്ന പുതിയൊരു ഘടകകക്ഷി കൂടിയുണ്ടായിട്ടും ഇക്കുറി ലഭിച്ചത്​, 14.20 ശതമാനം മാത്രമാണ്​. അതായത്​, വിജയപ്രതീക്ഷ പുലർത്താത്ത മണ്ഡലങ്ങളിൽ വോട്ട്​ മറിഞ്ഞിട്ടുണ്ടെന്നാണ്​ കരുതേണ്ടത്​. അങ്ങനെ മറിഞ്ഞ വോട്ടുകൾ ഗുണഭോക്താക്കൾക്ക്​ പ്രയോജനം ചെയ്തില്ല എന്നത്​ മറ്റൊരുകാര്യം. യു.ഡി.എഫിന്​ 46.55 ശതമാനവും എൽ.ഡി.എഫിന്​ 37.34 ശതമാനവും ലഭിച്ചു. ഭരണവിരുദ്ധ തരംഗം ഇക്കുറി വോട്ട്​ ശതമാനത്തിൽ യു.ഡി.എഫിന്​ 7.67 ശതമാനം വോട്ട് വർധനയാണ്​ സമ്മാനിച്ചത്​. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ തീരുമാനിച്ചത്​ പാർട്ടിയുടെ വോട്ട്​ ഷെയ​ർ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ്​ ആദ്യം അവർ പറഞ്ഞിരുന്നത്​. ​മുപ്പത്തഞ്ചു സീറ്റുകൾ അവർ പ്രത്യേകമായി തെരഞ്ഞെടുത്തു. അതിൽ പതിനഞ്ചിൽ വിജയസാധ്യത കണ്ടു. അഞ്ചെണ്ണം ഉറപ്പായും വിജയിക്കുമെന്ന്​ കണക്കുകൂട്ടി.

അതിനായുള്ള അടവുനയവും ഉണ്ടാക്കി. കൂടുതലായി കിട്ടുന്ന ഒാരോന്നും പാർട്ടിക്കു കിട്ടുന്ന ബോണസായിരിക്കുമെന്നും കരുതി. ബി.ജെ.പിയുടെ ആസൂത്രണവും പദ്ധതിനിർവഹണവും അങ്ങനെയായിരുന്നു. ഫലം വന്നപ്പോൾ മൂന്നു വിജയം! പാർട്ടി​െയ സംബന്ധിച്ചിടത്തോളം ഒന്നുമില്ലായ്​മയിൽനിന്നുള്ള കിട്ടലാണിത്​. ഇൗ ആസൂത്രണത്തിലെ അപായസൂചനകളിൽ യു.ഡി.എഫ് വേണ്ടത്ര ജാഗ്രവത്തായിരുന്നി​െല്ലന്നാണ്​ മനസ്സിലാക്കേണ്ടത്​. കാരണം, ബി.ജെ.പി അക്കൗണ്ട്​ തുറക്കുന്നത്​, കോൺഗ്രസ്​ വിമുക്ത ഭാരതത്തിനുവേണ്ടിയാണല്ലോ.

കോൺഗ്രസ്​ വിമുക്ത കേരളത്തിനുവേണ്ടി നിലകൊള്ളുന്ന സി.പി.എം സംസ്ഥാനത്തുള്ളപ്പോൾ ദേശീയതലത്തിൽത​െന്ന ഉന്മൂലനം ചെയ്യാനുറച്ചുനിൽക്കുന്ന ബി.ജെ.പിയുടെ അരങ്ങേറ്റം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണ്​ എന്നാണ്​ കണക്കാക്കുന്നതെങ്കിലും പ്രകടനം കാഴ്​ചവെച്ച മണ്ഡലങ്ങളിൽ ഇക്കുറി അവർ അടിച്ചുമാറ്റിയത്​ പിണറായി വിരുദ്ധവോട്ടുകൾതന്നെയാണ്​. ട്വന്റി 20ക്ക്​ പുതിയ സഖ്യം ഒരു ഗുണവും ചെയ്​തില്ല. ബി.ഡി.ജെ.എസിന്​ ​വോട്ട്​ കുറയുകയും ചെയ്​തു എന്നത്​ ശ്രദ്ധേയമാണ്​. ഇല്ലായ്മയിൽനിന്നും മതനിരപേക്ഷ കേരളത്തിലേക്കുള്ള മൂന്നു സീറ്റുകളോടെയുള്ള അരങ്ങേറ്റം, മറ്റ​ു രണ്ടു മുന്നണികളും യാഥാർഥ്യബോധത്തോ​െട പരിശോധിക്കുമോ എന്നതാണ്​ അറിയേണ്ടത്​.

News Summary - The contribution of CPM leaders in creating a possibility for the BJP in Kerala is not small