Begin typing your search above and press return to search.
proflie-avatar
Login

ലഭ്യതയിൽ വൻകുറവ്; മത്തിയെല്ലാം എവിടെപ്പോയി?

Sardine
cancel

കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​ന​​വും മ​​ത്സ്യ​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വും പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ഗു​​രു​​ത​​ര​​മാ​​യ പ്ര​​തി​​സ​​ന്ധി​​യി​​ലെ​​ത്തി​​ച്ചി​​രി​​ക്കു​​ന്നു. അ​​ശാ​​സ്ത്രീ​​യ മ​​ത്സ്യ​​ബ​​ന്ധ​​ന രീ​​തി​​ക​​ളും അ​​വ​​ക്ക് കാ​​ര​​ണ​​മാ​​ണെ​​ന്ന് അ​​ധി​​കാ​​രി​​ക​​ളും ഏ​​ജ​​ൻ​​സി​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ക​​ട​​ലി​​ലെ നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ, ക​​ട​​ലി​​ൽ ന​​ട​​ത്തു​​ന്ന ഡ്രെ​​ഡ്ജി​​ങ് എ​​ന്നി​​വ​മൂ​​ലം ക​​ട​​ൽ ക​​ല​​ങ്ങി മ​​റി​​യു​​ന്ന​​തി​​നാ​​ൽ മ​​ത്സ്യ​​ക്കൂ​​ട്ട​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ തീ​​രം വി​​ടു​​ന്ന​​താ​​യി മ​ത്സ്യ​ത്തൊ​ഴി​​ലാ​​ളി​​ക​​ളും പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​രു​​ടെ ഈ ​​ത​​ന​​തു അ​​നു​​ഭ​​വ​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ രേ​​ഖ​​ക​​ളി​​ൽ ഇ​​ട​​മി​​ല്ല. അ​​തി​​നാ​​ൽ, ആ​​ത്യ​​ന്തി​​ക​​മാ​​യി മ​ത്സ്യ​ത്തൊ​ഴി​ലാ​​ളി​​ക​​ൾത​​ന്നെ​​യാ​​ണ് ഈ ​​മ​​ത്സ്യ​​ല​​ഭ്യ​​ത​ കു​​റ​​വി​​ന് കാ​​ര​​ണ​​ക്കാ​​ർ എ​​ന്നാ​​ണ് അ​​ധി​​കാ​​രി​​ക​​ൾ പ​​റ​​ഞ്ഞു​വെ​​ക്കു​​ന്ന​​ത്.

മ​​ത്തി​​യു​​ടെ ല​​ഭ്യ​​ത​ക്കുറ​​വ് വീ​​ണ്ടും വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം​പി​​ടി​​ച്ചി​​ട്ടു​​ണ്ട്. 1995 മു​​ത​​ലു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ൾ നെ​​യ് മ​​ത്തി (oil sardine) ല​​ഭ്യ​​ത 2021ൽ ​​ഏ​​റ്റ​​വും കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. 3297 ട​​ൺ നെ​​യ് മ​​ത്തി മാ​​ത്ര​​മാ​​ണ് ല​​ഭി​​ച്ച​​ത്.

ലാ​​ൻ​​ഡി​ങ് സെ​​ന്റ​​റു​​ക​​ളി​​ലെ മ​​ത്തി​​യു​​ടെ വാ​​ർ​​ഷി​​ക മൂ​​ല്യം, 2014ൽ ​​ഉ​​ണ്ടാ​​യി​​രു​​ന്ന 608 കോ​​ടി രൂ​​പ​​യി​​ൽ​നി​​ന്ന് ഇ​​ടി​​ഞ്ഞ് 30 കോ​​ടി​​യി​​ലെ​​ത്തി. മു​​ൻ​ വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് 75 ശ​​ത​​മാ​​നം കു​​റ​​വാ​​ണി​​ത്. ഇ​​ത് മേ​​ഖ​​ല​​ക്ക് 578 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം വ​​രു​​ത്തി​​യെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ ത​​യാ​​റാ​​ക്കു​​ന്ന​തി​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ സി.​​എം.​​എ​​ഫ്.​​ആ​​ർ.​​ഐ​യി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്റി​​സ്റ്റ് ഡോ. ​​എ​​ൻ. അ​​ശ്വ​​തി പ​​റ​​ഞ്ഞു. ഔ​​ട്ട്‌​​ബോ​​ർ​​ഡ് റി​ങ് സീ​​നു​​ക​​ളി​​ൽ ക​​ട​​ലി​​ൽ പോ​​കു​​ന്ന ചെ​​റു​​കി​​ട മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും ഈ ​​മ​​ത്സ്യ​​ത്തെ ഉ​​പ​​ജീ​​വ​​ന​​ത്തി​​നാ​​യി ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന​​തി​​നാ​​ലാ​​ണ് മ​​ത്തി ഇ​​ത്ര​​യ​​ധി​​കം കു​​റ​​യാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്നും അ​​വ​​ർ പ​​റ​​യു​​ന്നു.

എ​​ന്നാ​​ൽ, വ​​ര​​ൾ​​ച്ച​​യും കൊ​​ടു​​ങ്കാ​​റ്റു​​ക​​ളും പ്ര​​ള​​യ​​വും ക​​ട​​ലി​​ലെ ചൂ​​ടി​​ന്റെ ഉ​​യ​​ർ​​ച്ച​​യും എ​​ല്ലാം മ​​ത്തി​​യു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വി​​നു ക​ാ​ര​​ണ​​മാ​​യെ​​ന്നാ​​ണ് കേ​​ര​​ള മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി ഐ​​ക്യ​​വേ​​ദി​​യു​​ടെ പ്ര​​സി​​ഡ​​ന്റ് ചാ​​ൾ​സ് ജോ​​ർ​ജ് പ​​റ​​യു​​ന്ന​​ത്. 2013നു ​​ശേ​​ഷം തീ​​ര​​ക്ക​​ട​​ലി​​ൽ ചൂ​​ടുകൂ​​ടി. 2014ൽ ​​അ​​ധി​​ക മ​​ഴ ല​​ഭി​​ച്ചു. ഇ​​തു​​മൂ​​ലം ക​​ട​​ലി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ജ​​ലം ഒ​​ഴു​​കി​​യെ​​ത്തി​​യ​​പ്പോ​​ൾ തീ​​ര​​ക്ക​​ട​​ലി​​ലെ ഉ​​പ്പി​​ന്റെ അം​​ശം താ​​ഴ്ന്നു. ഓ​​ക്സി​​ജ​​ന്റെ അ​​ള​​വി​​ലും കു​​റ​​വു​​ണ്ടാ​​യി. ഇ​​ങ്ങ​​നെ​​യാ​​ണ് മ​​ത്തി തീ​​രം വി​​ട്ട​​ത്. 2015ല്‍ ​​എ​​ല്‍ നി​​നോ1 പ്ര​​തി​​ഭാ​​സം മൂ​​ലം കേ​​ര​​ള​തീ​​ര​​ത്ത് പ​​തി​​വാ​​യി ഉ​​ണ്ടാ​​വാ​​റു​​ള്ള അ​​പ് വെ​​ല്ലി​​ങ്2 ക്ര​​മം തെ​​റ്റി, ഇ​​ത് മ​​ത്തി​​യു​​ടെ വ​​ര​​വി​​ന് തി​​രി​​ച്ച​​ടി​​യാ​​യി. ക​​ട​​ൽ​ച്ചൊ​റി ​എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ജെ​​ല്ലി ഫി​​ഷി​​ന്റെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി കൂ​​ടി​​യ​​തും ചാ​​ള​​യെ ഭ​​ക്ഷി​​ക്കു​​ന്ന സം​​ര​​ക്ഷി​​ത ഇ​​ന​​ത്തി​ൽ​പെ​ട്ട ​ക​​ട​​ൽ​പ​​ന്നി​​ക​​ള്‍ കൂ​​ട്ട​​ത്തോ​​ടെ തീ​​ര​​ക്ക​​ട​​ലി​ൽ എ​​ത്തി​​യ​​തും മ​​ത്സ്യ​​സ​​മ്പ​​ത്തി​​നെ ക്ര​​മാ​​തീ​​ത​​മാ​​യി പ്ര​​തി​​കൂ​​ലാ​​വ​​സ്ഥ​​യി​​ലാ​​ക്കി.

മ​​ത്തി, മ​​ണ​​ങ്ങ്, മു​​ള്ള​​ൻ, ആ​​വോ​​ലി എ​​ന്നി​​വ കു​​റ​​ഞ്ഞ​​പ്പോ​​ൾ ചെ​​മ്മീ​​ൻ, കൂ​​ന്ത​​ൾ, കി​​ളി​​മീ​​ൻ എ​​ന്നി​​വ​​യു​​ടെ ല​​ഭ്യ​​ത​​യി​​ൽ ഗ​​ണ്യ​​മാ​​യ വ​​ർ​​ധ​​ന​​യു​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് സി.​​എം.​​എ​​ഫ് .ആ​​ർ.​ഐ ​ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ന്ന ശി​​ൽ​​പ​​ശാ​​ല​​യി​​ൽ പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്റി​​സ്റ്റ് ഡോ. ​​ടി.​എം. ​ന​​ജു​​മു​​ദ്ദീ​​ൻ പ​​റ​​ഞ്ഞ​​ത്. മ​​ത്തി​​ക്കു​​ഞ്ഞു​​ങ്ങ​​ൾ കു​​റ​​യാ​​നു​​ള്ള കാ​​ര​​ണം പ​​ല​​തു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു.

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം ഇ​​തി​​നൊ​​രു കാ​​ര​​ണ​​മാ​​ണ്. നെ​​യ് മ​​ത്തി എ​​ന്ന​​യി​​ന​​ത്തി​​ന്റെ ല​​ഭ്യ​​ത ഇ​​തി​​നു​മു​​മ്പ് കു​​റ​​യു​​ക​​യും കു​​ത്ത​​നെ ഉ​​യ​​രു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. കു​​ഞ്ഞ​​ൻ മീ​​നു​​ക​​ളെ പി​​ടി​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ലും വ​​ലി​​യ യ​​ന്ത്ര​​വ​​ത്കൃ​​ത ബോ​​ട്ടു​​ക​​ളാ​​ണ്. അ​​വ​​ർ പി​​ടി​​കൂ​​ടു​​ന്ന​​ത് കൂ​​ടു​​ത​​ലും കി​​ളി​​മീ​​ൻ, അ​​ര​​ണ​മീ​​ൻ എ​​ന്നി​​വ​​യൊ​​ക്കെ​​യാ​​ണ്. വ​​ലി​​യ മോ​​ട്ടോ​​ർ വ​​ള്ള​​ങ്ങ​​ളാ​​ണ് ഉ​​പ​​രി​​ത​​ല മ​​ത്സ്യ​​ങ്ങ​​ളാ​​യ മ​​ത്തി​പോ​​ലു​​ള്ള​​വ​​യു​​ടെ കു​​ഞ്ഞു​​ങ്ങ​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.2021ലെ ​​ക​​ണ​​ക്കു​​ക​​ൾ

2020നെ ​​അ​​പേ​​ക്ഷി​​ച്ച് 2021ൽ 54 ​​ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. കേ​​ര​​ള​​ത്തി​​ൽ ആ​​കെ 5.55 ല​​ക്ഷം ട​​ൺ മ​​ത്സ്യ​ല​​ഭ്യ​​ത ഉ​​ണ്ടാ​​യി. എ​​ന്നാ​​ൽ, 2020 ലോ​​ക​​മെ​​ങ്ങും കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ പി​​ടി​​യി​​ല​​മ​​ർ​​ന്ന​​തി​​നാ​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ലും കു​​റ​​വ് ഉ​​ണ്ടാ​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി. അ​​തി​​നാ​​ൽ 2020, 2021 ക​​ണ​​ക്കു​​ക​​ൾ ത​​മ്മി​​ൽ താ​​ര​​ത​​മ്യം ചെ​​യ്യു​​ന്ന​​തി​​ൽ അ​​ർ​​ഥ​​മി​​ല്ല. 2021 മേ​​യ്, ജൂ​​ൺ മാ​​സ​​ങ്ങ​​ളി​​ലും ഒ​​രു​​പാ​​ട് മ​​ത്സ്യ​​ബ​​ന്ധ​​ന തൊ​​ഴി​​ൽ ദി​​ന​​ങ്ങ​​ൾ ന​​ഷ്ട​​മാ​​യി. ക​​ട​​ലി​​ൽ ജോ​​ലി​ചെ​​യ്യു​​ന്ന ദി​​വ​​സ​​ങ്ങ​​ളു​​ടെ എ​​ണ്ണം 237ൽ​നി​​ന്ന് 140 ആ​​യി കു​​റ​​ഞ്ഞു. ചു​​ഴ​​ലി​​ക്കാ​​റ്റു​​ക​​ളും ക​​ന​​ത്ത മ​​ഴ​​യും മ​​ഹാ​​മാ​​രി​​യുംമൂ​​ല​ം തൊ​​ഴി​​ൽ​ദി​​ന​​മാ​​ണ് ന​​ഷ്ട​​മാ​​യ​​തെ​​ന്ന് സി.​​എം.​​എ​​ഫ്.​​ആ​​ർ.​​ഐ ക​​ണ​​ക്കു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.

2020ൽ ​​കേ​​ര​​ള​​ത്തി​​ൽ 7714 കോ​​ടി രൂ​​പ​​യു​​ടെ മ​​ത്സ്യം പി​​ടി​​ച്ച​​പ്പോ​​ൾ 2021ൽ ​​ഇ​​ത് 11,639 കോ​​ടി രൂ​​പ​​യു​​ടേ​​താ​​ണ്. ലാ​​ൻ​​ഡി​​ങ് സെ​​ന്റ​​റു​​ക​​ളി​​ൽ എ​​ത്തി​​യ മ​​ത്സ്യ​​ത്തി​​ന്റെ മൂ​​ല്യ​​മാ​​ണി​​ത്. എ​​ന്നാ​​ൽ, ചെ​​റു​​കി​​ട മ​​ത്സ്യ​വി​​പ​​ണി​​യി​​ലെ ക​​ണ​​ക്കു​​ക​​ൾ നോ​​ക്കു​​മ്പോ​​ൾ 2020ൽ 10,215 ​​കോ​​ടി രൂ​​പ​​യും 2021ൽ 14,304 ​​കോ​​ടി രൂ​​പ​​യു​​മാ​​ണ് കേ​​ര​​ളം കൊ​​യ്ത​​ത്. ഇ​​ന്ത്യ ഒ​​ട്ടാ​​കെ​​യു​​ള്ള ക​​ണ​​ക്കു​പ്ര​​കാ​​രം, ഫി​​ഷ് ലാ​​ൻ​​ഡി​​ങ് സെ​​ന്റ​​ർ ത​​ല​​ത്തി​​ൽ 2020 ൽ 46,962 ​​കോ​​ടി രൂ​​പ​​യും 2021ൽ 53,648 ​​കോ​​ടി രൂ​​പ​​യും മൂ​​ല്യ​​മു​​ള്ള മ​​ത്സ്യ​സ​​മ്പ​​ത്തെ​​ത്തി. റീ​​ട്ടെ​​യ്ൽ ത​​ല​​ത്തി​​ൽ ഇ​​ത് 2020 ൽ 67,194 ​​കോ​​ടി​​യും 2021ൽ 76,640 ​​കോ​​ടി​​യും നേ​​ട്ട​​മു​​ണ്ടാ​​ക്കി. ഇ​​ന്ത്യ​​യി​​ലെ മൊ​​ത്തം ക​​ണ​​ക്കി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തു​​ന്ന തീ​​ര​​ദേ​​ശ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ മൂ​​ന്നാം സ്ഥാ​​നം കേ​​ര​​ള​​ത്തി​​നാ​​ണ് (5.51 ല​​ക്ഷം ട​​ൺ). ഒ​​ന്നാം സ്ഥാ​​ന​​ത്തു ഗു​​ജ​​റാ​​ത്തും (5.76 ല​​ക്ഷം ട​​ൺ) ര​​ണ്ടാം സ്ഥാ​​ന​​ത്ത് ത​​മി​​ഴ്നാ​​ടു​​മാ​​ണ് (5.62 ല​​ക്ഷം ട​​ൺ).

2021ൽ ​​സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ല​​ഭി​​ച്ച വി​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ചാ​​ള എ​​ന്ന് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ലെ​​സ്സ​​ർ മ​​ത്തി (65,326 ട​​ൺ), ഇ​​ന്ത്യ​​ൻ അ​​യ​​ല (56,029 ട​​ൺ), സ്കാ​​ഡ് (53,525 ട​​ൺ) എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്. ഇ​​വ​​യെ​​ല്ലാം ധാ​​രാ​​ള​​മാ​​യിത​​ന്നെ ല​​ഭി​​ക്കു​​ന്നു​​ണ്ട്.

കി​​ളി​​മീ​​ൻ​പോ​​ലു​​ള്ള മ​​ത്സ്യ​​ങ്ങ​​ളെ പി​​ടി​​ക്കു​​മ്പോ​​ൾ അ​​വ​​യു​​ടെ കു​​ഞ്ഞു​​ങ്ങ​​ളെകൂ​​ടി കോ​​രി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന പ്ര​​വ​​ണ​​ത​​യു​​ണ്ട്. ട്രോ​​ളി​ങ് നി​​രോ​​ധ​​ന​​കാ​​ല​​ങ്ങ​​ളി​​ലും ഇ​​ത്ത​​ര​​ത്തി​​ൽ കൂ​​ട്ട​​ത്തോ​​ടെ വാ​​രു​​ന്ന പ്ര​​വ​​ണ​​ത ദൃ​​ശ്യ​​മാ​​ണെ​​ന്നു പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ വ്യ​​ക്ത​​മാ​​യി. മ​​റൈ​​ന്‍ എ​​ൻ​ഫോ​ഴ്സ്മെ​​ന്റ് വി​​ഭാ​​ഗം സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ട് വ​​ള്ള​​ങ്ങ​​ളാ​​ണ് സ​​മീ​​പ​​കാ​​ല​​ത്ത് പി​​ടി​​കൂ​​ടി​​യ​​ത്. ട്രോ​​ളി​ങ് നി​​രോ​​ധ​​നം വ​​ന്ന​ശേ​​ഷം മാ​​ർ​​ക്ക​​റ്റി​​ലേ​​ക്ക് കു​​ഞ്ഞ​​ൻ അ​​യ​​ല​​ക​​ളും മ​​ത്തി​​ക​​ളും ധാ​​രാ​​ള​​മാ​​യി എ​​ത്തു​​ന്നു​​ണ്ട്. വി​​ഴി​​ഞ്ഞ​​ത്തു​​ള്ള പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ, ഇ​​ത്ത​​ര​​ത്തി​​ൽ കു​​ഞ്ഞ​​ൻ മ​​ത്സ്യ​​ങ്ങ​​ളെ പി​​ടി​​കൂ​​ടു​​ന്ന ബോ​​ട്ടു​​ക​​ളെ ത​​ട​​യു​​ക​​യും അ​​ധി​​കാ​​രി​​ക​​ൾ​​ക്ക് കൈ​​മാ​​റു​​ക​​യും ചെ​​യ്തി​​രു​​ന്നു. മ​​ത്സ്യ​​ങ്ങ​​ളു​​ടെ പ്ര​​ജ​​ന​​ന​​കാ​​ല​​മാ​​യ​​തി​​നാ​​ലാ​​ണ് ജു​​വ​​നൈ​​ൽ (കു​​ഞ്ഞു​​ങ്ങ​​ൾ) മ​​ത്സ്യ​​ങ്ങ​​ളെ പി​​ടി​​കൂ​​ട​​രു​​തെ​​ന്നു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​ത​​ന്നെ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ നി​​യ​​മം അ​​നു​​സ​​രി​​ച്ച് ഓ​​രോ മ​​ത്സ്യ​​ത്തിനും നി​​ശ്ചി​​ത അ​​ള​​വ് വ​​ലുപ്പം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. അ​​തു ലം​​ഘി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തി​​യാ​​ൽ അ​​ടു​​ത്ത ത​​ല​​മു​​റ മ​​ത്സ്യ​​ക്കൂ​​ട്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​കി​​ല്ല. ഇ​​ത്ത​​ര​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​ഷം ഈ ​​ഗ​​ണ​​ത്തി​​ൽ മാ​​ത്രം 74 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്.

2022 ജൂ​​ൺ 30​​ന് ഫി​​ഷ​​റീ​​സ് മ​​ന്ത്രി​​യാ​​യി​​രു​​ന്ന സ​​ജി ചെ​​റി​​യാ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ച​​ത് ചെ​​റു​​മ​​ത്സ്യ​​ങ്ങ​​ളെ പി​​ടി​​ച്ച വ​​ളം/മ​​ത്സ്യ​​ത്തീ​​റ്റ നി​​ർ​​മാ​​ണ ക​​മ്പ​​നി​​ക​​ൾ​​ക്ക് കൈ​​മാ​​റു​​ന്ന പ്ര​​വ​​ണ​​ത ശ്ര​​ദ്ധ​​യി​​ൽ​പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നാ​​ണ്. അ​​ത് ത​​ട​​യാ​​നാ​​യി കേ​​ര​​ള​​തീ​​ര​​ത്തു സു​​ല​​ഭ​​മാ​​യ 58 ഇ​​നം മ​​ത്സ്യ​ങ്ങ​​ളു​​ടെ പി​​ടി​​ച്ചെ​​ടു​​ക്കാ​​വു​​ന്ന കു​​റ​​ഞ്ഞ വ​​ലു​പ്പം നി​​ശ്ച​​യി​​ച്ച് കേ​​ര​​ള സ​​ർ​​ക്കാ​​ർ നേ​​ര​​ത്തേത​​ന്നെ വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കി​​യി​​ട്ടു​​ണ്ട് എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്നു​​ണ്ട്. 2021 -22 വ​​ർ​​ഷ​​ത്തി​​ൽ ക​​ട​​ൽ മ​​ത്സ്യ​ല​​ഭ്യ​​ത 6.02 മെ​​ട്രി​​ക് ട​​ൺ ആ​​യി വ​​ർ​​ധി​​ച്ചെ​​ന്നും മ​​ത്സ്യ​വി​​ഭ​​വ പ​​രി​​പാ​​ല​​ന​​ത്തി​​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​​ളി​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കി​​യ സ​​മി​​തി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു​വ​​രു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു.

സി.​​എം.​​എ​​ഫ്.​​ആ​​ർ.​​ഐ​യു​​ടെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 2021ലെ ​​മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന്റെ 74.4 ശ​​ത​​മാ​​നം മെ​​ക്ക​​നൈ​​സ്ഡ് ബോ​​ട്ടു​​ക​​ൾ വ​​ഴി പി​​ടി​​കൂ​​ടി​​യ​​താ​​ണ്. മോ​​ട്ടോ​​ർ ഘ​​ടി​​പ്പി​​ച്ച വ​​ള്ള​​ങ്ങ​​ൾ വ​​ഴി 25.2 ശ​​ത​​മാ​​നം പി​​ടി​​കൂ​​ടി. 0.4 ശ​​ത​​മാ​​നം മോ​​ട്ടോ​​ർ ഘ​​ടി​​പ്പി​​ക്കാ​​ത്ത വ​​ള്ള​​ങ്ങ​​ൾ വ​​ഴി പി​​ടി​​കൂ​​ടി​​യ​​താ​​ണ് (Major Landings എ​​ന്ന ഗ്രാ​​ഫ് കാ​​ണു​​ക).

സൂ​ചി​ക

1. കാ​​ലാ​​വ​​സ്ഥാ​ പ​​ഠ​​ന​​ത്തി​​ൽ ഉ​​ഷ്ണ​​മേ​​ഖ​​ലാ​​പ്ര​​ദേ​​ശ​​ത്തെ ചു​​ഴ​​ലി​​ക്കാ​​റ്റി​​ന്റെ ഗ​​തി​​നി​​യ​​ന്ത്രി​​ക്കു​​ന്ന കാ​​റ്റാ​​യ വാ​​ണി​​ജ്യ​​വാ​​ത​​ങ്ങ​​ൾ വീ​​ശു​​മ്പോ​​ൾ ഉ​​പ​​രി​​ത​​ല​​ത്തി​​ൽ ചൂ​​ടു​​ള്ള വെ​​ള്ളം നീ​​ങ്ങു​​ന്നു. അ​​തേ​സ​​മ​​യം നീ​​ങ്ങി​​പ്പോ​​കു​​ന്ന ഈ ​​ചൂ​​ടു​​ള്ള ജ​​ല​​ത്തി​​ന് പ​​ക​​ര​​മാ​​യി ക​​ട​​ല​​ടി​​ത്ത​ട്ടി​​ൽ​നി​​ന്നും ത​​ണു​​ത്ത ജ​​ലം ക​​യ​​റി​വ​​രു​​ന്നു. ഇ​​താ​​ണ് അ​​പ് വെ​​ല്ലി​​ങ്. ഇ​​താ​​ണ് സാ​​ധാ​​ര​​ണ അ​​വ​​സ്ഥ.

2. എ​​ല്‍ നി​​നോ​​യും ലാ​​നി​​ന​​യും ഈ ​​സാ​​ധാ​​ര​​ണ അ​​വ​​സ്ഥ​​ക​​ളെ ത​​ക​​ർ​​ക്കു​​ന്ന വി​​രു​​ദ്ധ കാ​​ലാ​​വ​​സ്ഥ പാ​​റ്റേ​​ണു​​ക​​ളാ​​ണ്.

Show More expand_more
News Summary - Sardine catch drops in Kerala