Begin typing your search above and press return to search.
proflie-avatar
Login

സർവകലാശാലകൾ ഇനി സംഘ്പരിവാർ ചരിത്രം പഠിപ്പിക്കട്ടെ!

ച​രി​ത്ര​ത്തെ വ​ല​തു​പ​ക്ഷ അ​ടി​ത്ത​റ​യി​ൽ തി​രു​ത്തി​യെ​ഴു​താ​നാ​ണ്​ സം​ഘ്​​പ​രി​വാ​റും ഹി​ന്ദു​ത്വ​വാ​ദി​ക​ളും തു​ട​ക്കംമു​ത​ലേ ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴി​താ യു.​ജി.​സി​യു​ടെ 'ച​ര​ി​ത്ര സി​ല​ബ​സി​ൽ' ഇ​ട​പെ​ട്ടു​കൊ​ണ്ട്​ ഹി​ന്ദു​രാ​ഷ്​​ട്ര​വാ​ദ​ക്കാ​ർ കൂ​ടു​ത​ൽ മു​ന്നോ​ട്ടു​നീ​ങ്ങു​ക​യാ​ണ്. എ​ന്താ​ണ്​ ഇൗ ​ച​രി​ത്ര സി​ല​ബ​സി​െ​ൻ​റ കു​ഴ​പ്പ​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കുന്ന​തി​നൊ​പ്പം ച​രി​ത്ര​പ​ഠ​ന​ത്തി​ലും ര​ച​ന​യി​ലും വ​ല​തു​പ​ക്ഷം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ തു​റ​ന്നു​കാ​ട്ടു​ക​യും ചെ​യ്യു​ന്നു.

hindutva
cancel

​ങ്കു​ചി​ത മ​ത​രാ​ഷ്​​ട്ര​വാ​ദ​ത്തി​ലേ​ക്ക് സ​ക​ല സാ​മൂ​ഹി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും ഇ​ട​ങ്ങ​ളെ​യും ചു​രു​ക്കു​ന്ന ന​യ​പ​രി​പാ​ടി​ അ​ജ​ണ്ട​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം. ഏ​കാ​ത്മ​ക ഹി​ന്ദു​ത്വ​ത്തെ വി​വി​ധ സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ ജ​ന​മ​ന​സ്സു​ക​ളി​ൽ രൂ​ഢ​മൂ​ല​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന​വ​ർ സ്വീ​ക​രി​ക്കു​ന്ന പൊ​തു​മാ​ർ​ഗം. സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സ്ഥാ​പ​ന​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും ബിം​ബ​ങ്ങ​ളും കാ​ര്യ​മാ​യി ത​ന്നെ ഭ​ര​ണ​കൂ​ട​വും തീ​വ്ര​ വ​ല​ത് ഗ്രൂ​പ്പു​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. ഭാ​വ​നാ​സൃ​ഷ്​​ടി​യാ​യ ദേ​ശ​രാ​ഷ്​​ട്ര വി​ചാ​ര​ത്തി​ലേ​ക്കും വൈ​വി​ധ്യ​ങ്ങ​ളെ നി​ഷേ​ധി​ച്ച്​ എ​ല്ലാ​റ്റി​നെ​യും ഏ​ക​ശി​ലാ​രൂ​പ​ത്തി​ലേ​ക്കും മാ​റ്റി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ക​ഴി​ഞ്ഞകാ​ല ശ്ര​മ​ങ്ങ​ളി​ൽ നേ​ടി​യ വി​ജ​യ​മാ​ണ് വ​ല​തു​പ​ക്ഷ​ത്തെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ തീ​വ്ര​ത​യോ​ടെ നീ​ങ്ങാ​ൻ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​ത്. ദേ​ശ​രാ​ഷ്​​ട്ര ബിം​ബ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ക​യും പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ധാ​ന സ്ഥാ​പ​ന​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​ർ.​എ​സ്.​എ​സ്​​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തും ഇ​താ​ണ്. ഹി​ന്ദു രാ​ഷ്​​ട്ര നി​ർ​മാ​ണ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ഘ​ട​കം ആ​യി​ട്ടാ​ണ് ച​രി​ത്ര​ത്തി​െ​ൻ​റ തി​രു​ത്തി എ​ഴു​ത്തി​നെ​ ഇവ​ർ കാ​ണു​ന്ന​ത്. ഇ​ന്ത്യ​യെ​ന്നാ​ൽ ഹി​ന്ദു​വെ​ന്നും ഹി​ന്ദു​വെ​ന്നാ​ൽ ഹി​ന്ദു​ത്വ​മെ​ന്നും, ച​രി​ത്ര​വും മ​ത മി​ത്തു​ക​ളും ത​മ്മി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​കരുതെന്നുമുള്ള ധാ​ര​ണ​യാ​ണ് ഇ​ക്കൂ​ട്ട​ർ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ കൈ​ക്കൊ​ള്ളു​ന്ന ഭൂ​രി​പ​ക്ഷ​മ​ത രാ​ഷ്​​ട്രീ​യ​ത്തെ ഹി​ന്ദു​ത്വ രാ​ഷ്​​ട്ര​ത്തി​െ​ൻ​റ അ​ടി​ത്ത​റ​യാ​ക്കി മാ​റ്റാ​നു​ള്ള കൃ​ത്യ​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണി​ത്.

ഏ​ഴ് പ​തി​റ്റാ​ണ്ട് മു​േ​മ്പ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്ന സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ കേ​ന്ദ്ര അ​ധി​കാ​ര​ത്തി​െ​ൻ​റ പി​ന്തു​ണ​യി​ൽ രാ​ജ്യ​മാ​കെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഒ​റ്റ ച​രി​ത്ര സി​ല​ബ​സ് എ​ന്ന ന​യ​മാ​ണ് ഏ​റ്റ​വും പു​തു​താ​യി മു​ന്നോ​ട്ട് ​െവ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ൻ​റ്​​സ്​ ക​മീ​ഷ​ൻ (യു.​ജി.​സി) രാ​ജ്യ​ത്തെ മു​ഴു​വ​ൻ ച​രി​ത്ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ഒ​രു ച​രി​ത്ര സി​ല​ബ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ​ല​ബ്​​ധി​യു​ടെ കാ​ലം മു​ത​ൽ തീ​വ്ര വ​ല​തു​പ​ക്ഷം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലി​െ​ൻ​റ ഉ​ൽ​പ​ന്ന​മാ​ണി​ത്. ഫെ​ഡ​റ​ൽ ഘ​ട​ന​യും, വ്യ​ത്യ​സ്ത സാ​മു​ദാ​യി​ക കൂ​ട്ട​ങ്ങ​ളും, ഭാ​ഷ പ്രാ​ദേ​ശി​ക സ്വ​ത്വ​ങ്ങ​ളും ചേ​ർ​ന്ന് രൂ​പ​പ്പെ​ട്ട ഇ​ന്ത്യ​യി​ൽ ഏ​ക സാം​സ്കാ​രി​ക രൂ​പി​യാ​യ ഒ​രു സ​മൂ​ഹം സൃ​ഷ്​​ടി​ച്ചെ​ടു​ക്കു​ക പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. അ​തേ​സ​മ​യം, ഫാ​ഷി​സ്​​റ്റ്​ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് സ​മാ​ന​മാ​യ ആ​ശ​യം കൈ​മു​ത​ലാ​ക്കി​യ​വ​ർ​ക്ക് അ​ത് ദീ​ർ​ഘ​കാ​ല അ​ജ​ണ്ട​യു​ടെ ഭാ​ഗ​വും വി​ദ്യാ​ഭ്യാ​സം പൊ​തു​വി​ലും ച​രി​ത്രം പ്ര​ത്യേ​കി​ച്ചും അ​തി​നു​വേ​ണ്ടി​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ഉ​പ​ക​ര​ണ​വു​മാ​ണ്. ച​രി​ത്ര​പ​ഠ​ന​ത്തി​ലും ര​ച​ന​യി​ലും ഇ​ന്ത്യ​ൻ വ​ല​തു​പ​ക്ഷം ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ​യും ഇ​പ്പോ​ൾ ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ ഭാ​ഗ​ത്തു​നി​ന്നുത​ന്നെ​യു​ണ്ടാ​വു​ന്ന ച​രി​ത്ര നി​രാ​സ​ത്തെ​യും വി​ശ​ക​ല​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഈ ​ലേ​ഖ​ന​ത്തി​ൽ.

കൊ​ളോ​ണി​യ​ൽ - ദേ​ശീ​യ ചി​ത്ര​ര​ച​ന

കാ​ല ദേ​ശ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​തീ​വ പ്ര​ശ്ന​വ​ത്​​ക​രി​ക്ക​പ്പെ​ട്ട ബൗ​ദ്ധി​ക സാം​സ്കാ​രി​ക പ്ര​ക്രി​യ​യാ​ണ് ച​രി​ത്ര​ര​ച​ന. ബ​ഹു​സ്വ​ര​തകൊ​ണ്ടും വൈ​വി​ധ്യ​ങ്ങ​ൾകൊ​ണ്ടും ഇ​ന്ത്യ​യെ​പ്പോ​ലെ​യു​ള്ള ഒ​രു ദേ​ശ രാ​ഷ്​​ട്ര​ത്തി​ൽ ഈ ​പ്ര​ക്രി​യ എ​ഴു​തുംതോ​റും, ഗ​വേ​ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കും തോ​റും സ​ങ്കീ​ർ​ണ​മാ​ക്ക​പ്പെ​ടു​ന്ന ഒ​രു ജ്ഞാ​നോ​ൽ​പാ​ദ​ന മേ​ഖ​ല​യാ​ണ്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു 18ാം നൂ​റ്റാ​ണ്ടി​െ​ൻ​റ അ​വ​സാ​ന ഭാ​ഗ​വും 19ാം നൂ​റ്റാ​ണ്ടി​െ​ൻ​റ തു​ട​ക്ക​വും. വീ​ര​നാ​യ​ക​രെ സൃ​ഷ്​​ടി​ക്കു​ന്ന ആ​ത്മ​ക​ഥാം​ശ​പ​ര​മാ​യ സാ​മ്രാ​ജ്യ​ത്വ ച​രി​ത്ര​ര​ച​ന പാ​ര​മ്പ​ര്യ​വും അ​തി​നോ​ട് ഒ​രേ സ​മ​യം വൈ​രു​ധ്യ​മാ​യും ഒ​ട്ടു​മു​ക്കാ​ലും ഒ​ത്തു​ചേ​ർ​ന്നും രൂ​പ​പ്പെ​ട്ട ദേ​ശീ​യ ച​രി​ത്ര ര​ച​നാ പ്ര​തി​രോ​ധ​വും ചേ​ർ​ന്നാ​ണ് ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര ര​ച​ന​യെ സൃ​ഷ്​​ടി​ച്ച​ത്. ആ​ദ്യ​കാ​ല ആം​ഗ​ലേ​യ പൗ​ര​സ്ത്യ​വാ​ദി​ക​ൾ മു​ത​ലാ​ളി​ത്ത​പൂ​ർ​വ, ആ​ധു​നി​കപൂ​ർ​വ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​െൻറ ന​ന്മ​ക​ളെ തേ​ടു​ന്ന കാ​ൽ​പ​നി​ക സ​മീ​പ​ന​മാ​ണ് ച​രി​ത്ര​ര​ച​ന​യി​ൽ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു​വ​ന്ന പ്ര​യോ​ജ​ന​വാ​ദ​പ​ര സ്വാ​ധീ​ന​ത്തി​ലു​ള്ള ച​രി​ത്ര​ര​ച​ന​ക​ൾ കൊ​ളോ​ണി​യ​ൽ മു​ത​ലാ​ളി​ത്ത​ത്തി​െ​ൻ​റ​യും ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ​യും ആ​ശ​യ​പ​ര​മാ​യ ന്യാ​യീ​ക​ര​ണ ഉ​പ​ക​ര​ണ​മാ​യി മാ​റി. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഗു​ണ​ക​ര​മാ​വു​ന്ന രീ​തി​യി​ൽ ലി​ബ​റ​ൽ ച​രി​ത്ര​കാ​ര​ന്മാ​ർ ത​ങ്ങ​ളു​ടെ രീ​തി​ശാ​സ്ത്രം ഉ​പ​യോ​ഗി​ച്ച് കാ​ര്യ​മാ​യി എ​ഴു​തി. ഇ​വ​രു​ടെ എ​ഴു​ത്തു​ക​ളി​ൽ ഇ​ന്ത്യ രാ​ഷ്​​ട്രീ​യ​പ​ര​മാ​യും സാം​സ്കാ​രി​ക​പ​ര​മാ​യും മാ​ത്ര​മ​ല്ല പാ​രി​സ്ഥി​തി​ക​പ​ര​മാ​യും മോ​ശ​പ്പെ​ട്ട ഉ​ഷ്ണ​മേ​ഖ​ല ആ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു.



കൊ​ളോ​ണി​യ​ൽ ച​രി​ത്ര​ത്തെ എ​തി​ർ​ക്കാ​നാ​യി ദേ​ശീ​യ ച​രി​ത്ര​കാ​ര​ന്മാ​ർ ന​ട​ത്തി​യ ച​രി​ത്ര വ്യാ​ഖ്യാ​ന​ങ്ങ​ൾ പൗ​ര​സ്ത്യ​വാ​ദി​ക​ൾ വി​ഭാ​വ​നം ചെ​യ്ത​ത് പോ​ലു​ള്ള ഒ​രു 'മ​ഹ​ത്താ​യ ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യം' എ​ന്ന ചാ​ട്ട​പ്പ​ല​ക​യി​ൽനി​ന്നു​മാ​ണ് ത​ങ്ങ​ളു​ടെ ച​രി​ത്ര വ്യാ​ഖ്യാ​ന​ത​ന്ത്ര​ങ്ങ​ൾ​ക്ക് രൂ​പം കൊ​ടു​ത്ത​ത്. കൊ​ളോ​ണി​യ​ൽ ച​രി​ത്ര​കാ​ര​ന്മാ​ർ വി​ഭാ​വ​നം ചെ​യ്ത ഹി​ന്ദു/​പു​രാ​ത​ന, മു​സ്​​ലിം/​മ​ധ്യ​കാ​ല രൂ​പ​രേ​ഖ​ക്ക് ഉ​ള്ളി​ലാ​ണ് ഇ​വ​രും ച​രി​ത്ര​ര​ച​ന ന​ട​ത്തി​യ​ത്. പി​ൽ​ക്കാ​ല​ത്ത് വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഇം​ഗി​ത​മ​നു​സ​രി​ച്ച് ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം നി​ർ​മി​ക്കാ​നി​ത് സ​ഹാ​യി​ക്കു​ന്നു​ണ്ട്. സ​മ​കാ​ലി​ക വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽനി​ന്നും ഉ​ണ്ടാ​കു​ന്ന വി​കാ​ര ത​ള്ള​ലു​ക​ളെ ഭൂ​ത​കാ​ല​ത്തേ​ക്കുവ​രെ കൊ​ണ്ടു​പോ​യി കെ​ട്ടാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്ന​തും ഇ​തു​കൊ​ണ്ടാ​ണ്.

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​കാ​ല ച​രി​ത്ര​ര​ച​ന

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​രു മ​തേ​ത​ര പ​രി​പാ​ടി​യാ​യി മാ​ത്രം ക​ണ്ട ആ​ദ്യ​കാ​ല ദേ​ശീ​യ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വ്യ​ക്തി​ക​ളി​ലും രാ​ഷ്​​ട്രീ​യ സം​ഭ​വ​ങ്ങ​ളിലുമാ​ണ് മു​ഖ്യ​മാ​യും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​ൻ ഫാ​ഷി​സ​മെ​ന്ന് നെ​ഹ്റു ത​ന്നെ വി​ശേ​ഷി​പ്പി​ച്ച വ​ർ​ഗീ​യ​ത​യെ​യും വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മാ​യ മൂ​ർ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളെ​യും സാ​മൂ​ഹി​ക ശാ​സ്​​ത്ര ഉ​ൾ​ക്കാ​ഴ്ച​യോ​ടു​കൂ​ടി വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ലും, ബോ​ധ​ന പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലും ച​രി​ത്ര പാ​ഠ്യ​പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ടു. വി​ഭ​ജ​ന​ത്തി​െ​ൻ​റ പ​ഴി മു​ഴു​വ​നും മു​സ്​​ലിം ലീ​ഗി​െ​ൻ​റ ത​ല​യി​ൽ കെ​ട്ടിവെ​ക്കു​മ്പോ​ഴും, ക​മ്യൂ​ണി​സ്​​റ്റു​കളെ ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് സ​ഖ്യ​ക​ക്ഷി​ക​ളെ പി​ന്തു​ണ​ച്ച​തി​െ​ൻ​റ പേ​രി​ൽ വി​മ​ർ​ശി​ക്കു​മ്പോ​ഴും, ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും മ​റു​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ർ.​എ​സ്.​എ​സി​നെ​യോ ഹി​ന്ദു​മ​ഹാ​സ​ഭ​യെ​ക്കു​റി​ച്ചോ ഗാ​ന്ധിവ​ധ​ത്തി​ല​വ​ർ​ക്കു​ള്ള പ​ങ്കി​നെ​പ്പ​റ്റി​യോ ഒ​ര​ക്ഷ​രംപോ​ലും പ​റ​ഞ്ഞു​മി​ല്ല. ഒ​രുപ​ക്ഷേ കൊ​ളോ​ണി​യ​ൽ ചൂ​ഷ​ണ​ത്തി​െ​ൻ​റ നീ​ണ്ട​കാ​ല സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ന്ന സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര പു​ത്ത​ൻ സാ​മൂ​ഹി​ക നി​ർ​മാ​ണ​ത്തി​ലേ​ക്ക് മാ​റി​യ ദേ​ശ​രാ​ഷ്​​ട്രം മ​റ​ക്കാ​നാ​ഗ്ര​ഹി​ച്ച ഇ​രു​ണ്ട​കാ​ല സം​ഭ​വ​ങ്ങ​ളാ​ണി​വ എ​ന്ന​തുകൊ​ണ്ടാ​യി​രി​ക്കാം അ​ന്ന​ത്തെ ഈ ​ഒ​ഴി​വാ​ക്ക​ലു​ക​ൾ. പൊ​തു​വി​ൽ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ മ​ന​പ്പൂ​ർ​വ​മാ​യ മൗ​നം ഇ​വ​രെ കു​റ്റ​മു​ക്ത​രാ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പി​ൽ​ക്കാ​ല​ത്ത് ഒ​രു സാം​സ്കാ​രി​ക സം​ഘ​ട​ന എ​ന്ന ലേ​ബ​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ആ​ർ.​എ​സ്.​എ​സി​ന് ഇ​ത് സ​ഹാ​യ​ക​മായി.

പൊ​തു​വി​ൽ 1970 വ​രെ​യു​ള്ള ച​രി​ത്ര​ര​ച​ന​യു​ടെ ച​രി​ത്രം നോ​ക്കി​യാ​ൽ ആ​ദ്യ​കാ​ല മാ​ർക്സി​യ​ൻ സ്വാ​ധീ​നം ഉ​ണ്ടാ​യി​രു​ന്ന​വ​ർ, ലി​ബ​റ​ൽ ദേ​ശീ​യ ച​രി​ത്ര​കാ​ര​ന്മാ​ർ, രീ​തി​ശാ​സ്ത്ര കൃ​ത്യ​ത​യും ഭൗ​തി​ക​വാ​ദ നി​ല​പാ​ട് സ്വീ​ക​രി​ച്ച​വ​രു​മാ​യ ച​രി​ത്ര​കാ​ര​ന്മാ​ർ എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. കാ​ല​ഘ​ട്ട​ത്തി​െ​ൻ​റ പൊ​തു പ്ര​ത്യേ​ക​ത​യാ​യ ലി​ബ​റ​ലി​സ​ത്തി​െ​ൻ​റ സ്വാ​ധീ​നം ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ര​ച​ന​യെ സ്പ​ർ​ശി​ച്ചു. ഹി​ന്ദു - മു​സ്​​ലിം സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും, മ​ത​മൈ​ത്രി​ക്കും, പ്ര​ത്യേ​കി​ച്ചും സ്വാ​ത​ന്ത്ര്യ​സമ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത​പ​ര​മാ​യ ഐ​ക്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​യ ച​രി​ത്ര​ര​ച​ന​ക​ൾ ഉ​ണ്ടാ​യി. എ​ഴു​പ​തു​ക​ളോ​ടെ മാ​ർ​ക്സി​യ​ൻ രീ​തി​ശാ​സ്ത്ര​ത്തി​െ​ൻ​റ സ​മ​ഗ്ര​മാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ആ​ധു​നി​ക പൂ​ർവ, ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​പ്പ​റ്റി​യു​ള്ള മെ​ച്ച​പ്പെ​ട്ട കൃ​തി​ക​ൾ പു​റ​ത്തു​വ​ന്നു. പു​രാ​ത​ന ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​െൻറ അ​ന്ധ​മാ​യ മ​ഹ​ത്ത്വ​വ​ത്​​ക​ര​ണ​ത്തി​ൽനി​ന്ന്​ മാ​റി മാ​ർ​ക്സി​യ​ൻ ച​രി​ത്ര​പ​ഠ​ന സി​ദ്ധാ​ന്ത​ങ്ങ​ളി​ലൂ​ടെ പു​തി​യ തെ​ളി​ച്ച​വും ശാ​സ്ത്രീ​യ​ത​യും ഇ​ക്കാ​ല​ത്ത് വ​രു​ന്നു​ണ്ട്. മു​ൻ​കാ​ല യാ​ന്ത്രി​ക​വാ​ദ സ​മീ​പ​ന​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി വി​മ​ർ​ശ​നാ​ത്മ​ക സാ​മൂ​ഹി​ക​ശാ​സ്ത്ര വി​ശ​ക​ല​ന രീ​തി പി​ന്തു​ട​ർ​ന്ന ഇ​വ​ർ പു​രാ​രേ​ഖ​ക​ളു​ടെ​യും മ​റ്റു ച​രി​ത്ര സ്രോ​ത​സ്സു​ക​ളു​ടെ ച​രി​ത്ര​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി അ​തി​നെ നി​ഷേ​ധി​ക്കാ​തെത​ന്നെ വ്യാ​ഖ്യാ​നി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ൺ​പ​തു​ക​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന സ​ബാ​ൾ​ട്ടേ​ൺ സാ​മൂ​ഹി​ക ച​രി​ത്ര​പ​ഠ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ ചെ​റി​യ​വ​രു​ടെ​യും (കീ​ഴാ​ള​ർ), അ​ധഃ​സ്ഥി​ത​രു​ടെ​യും, പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ​യും എ​ന്തി​ന് മ​റ​ന്നു​പോ​യ പാ​രി​സ്ഥി​തി​ക​മാ​ന​ങ്ങ​ളു​ടെ​യും ച​രി​ത്രം പു​ന​ർ​നി​ർ​മി​ക്കാൻ തു​ട​ങ്ങി. ച​രി​ത്രം കൊ​ട്ടാ​ര​ങ്ങ​ളി​ൽനി​ന്ന് കു​ടി​ലു​ക​ളി​ലേ​ക്കും വ​രേ​ണ്യ​രി​ൽ നി​ന്ന് അ​ധഃ​സ്ഥി​ത​രി​ലേ​ക്കും സം​ഭ​വ​ങ്ങ​ളി​ൽനി​ന്ന് സാ​മൂ​ഹി​ക പ്ര​ക്രി​യ​യി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്ന സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഷ​യ​മാ​യി മാ​റി.

ആ​ദ്യ​കാ​ല വ​ല​തു​പ​ക്ഷ സ്വാ​ധീ​നം

ച​രി​ത്ര​ര​ച​ന​യി​ലും രീ​തി​ശാ​സ്ത്ര​ത്തി​ലും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഒ​രു​വ​ശ​ത്ത് ഉ​ണ്ടാ​കു​ന്ന​തി​നോ​ടൊ​പ്പംത​ന്നെ വ​ല​തു​പ​ക്ഷ വ​ർ​ഗീ​യ ധാ​ര​ക​ളും സ​മാ​ന്ത​ര​മാ​യി നി​ല​നി​ന്നി​രു​ന്നു. പൊ​തു​വി​ൽ മ​തേ​ത​ര നി​ല​പാ​ട് പി​ന്തു​ട​ർ​ന്ന നെ​ഹ്​​റു​വി​െ​ൻ​റ കാ​ല​ത്ത് ത​ന്നെ​യാ​ണ് ഇ​ന്ത്യാ ച​രി​ത്ര​ത്തെ മ​ത​പ​ര​മാ​യ ക​ണ്ണാ​ടി​ച്ചി​ല്ലി​ലൂ​ടെ നോ​ക്കി​യ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​െ​ൻ​റ പു​സ്ത​ക സീ​രീ​സു​ക​ൾ പു​റ​ത്ത് വ​ന്ന​ത്. ഇ​പ്പോ​ഴും ഈ ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും അം​ഗീ​കൃ​ത റ​ഫ​റ​ൻ​സാ​യി തു​ട​രു​ന്നു​ണ്ട്. ദ ​ഹി​സ്​​റ്റ​റി ആ​ൻ​ഡ് ക​ൾ​ച്ച​ർ ഓ​ഫ് ദി ​ഇ​ന്ത്യ​ൻ പീ​പ്പി​ൾ എ​ന്ന പേ​രി​ൽ ആ​ർ.​സി. മ​ജും​ദാ​ർ ജ​ന​റ​ൽ എ​ഡി​റ്റ​റാ​യി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ബ​ഹു​വാ​ല്യ​ങ്ങ​ളി​ലാ​യി ഇ​ന്ത്യാ ച​രി​ത്ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ഫ​ണ്ടും സ്വ​കാ​ര്യ പി​ന്തു​ണ​യും ആ​വോ​ളം ല​ഭി​ച്ച ഈ ​പ​ദ്ധ​തി​യി​ൽ ഇ​ന്ത്യ​ൻ ഭൂ​ത​കാ​ല​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​നോ​ട് വ​ലി​യ എ​തി​ർ​പ്പ് അ​ക്കാ​ല​ത്തു​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. വേ​ദ​കാ​ല​ഘ​ട്ടം എ​ന്ന പേ​ര് ന​ൽ​കി​യ ഒ​ന്നാം വാ​ല്യ​ത്തി​ൽ ത​ന്നെ ഇ​ന്ത്യ ആ​ര്യ​ന്മാ​രു​ടെ യ​ഥാ​ർ​ഥ ജ​ന്മ​ദേ​ശ​മാ​ണ് എ​ന്നു​തു​ട​ങ്ങി​യ സൂ​ച​ന​ ന​ൽ​കു​ന്നു​ണ്ട്. 'ച​രി​ത്ര​ത്തി​ലെ വ​സ്തു​ത​ക​ൾ' എ​ന്ന​പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ധ്യാ​യ​ത്തി​ൽ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളും വി​ഗ്ര​ഹ​ങ്ങ​ളും ന​ശി​പ്പി​ക്കാ​ൻ ഒ​രു മ​ടി​യും ഇ​ല്ലാ​ത്ത​വ​രാ​യി​രു​ന്നു മു​സ്​​ലിം​ക​ളെ​ന്നും, എ​ട്ടാം നൂ​റ്റാ​ണ്ടു മു​ത​ൽ രാ​ഷ്​​ട്രീ​യ അ​ധി​കാ​രം ന​ഷ്​​ട​പ്പെ​ട്ട കാ​ലംവ​രെ​യും അ​വ​ർ ഇ​തു​ത​ന്നെ​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്നും, അ​ക്ബ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ളും മ​ത​ഭ്രാ​ന്ത​ന്മാ​രാ​യി​രു​ന്നു​വെ​ന്നും, മു​ന്നൂ​റ് വ​ർ​ഷ​ത്തെ മു​സ്​​ലിം ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ന് കീ​ഴി​ലേ​ക്കാ​ളും ഹി​ന്ദു​ക്ക​ൾ അ​നു​ഭ​വി​ച്ചെ​ന്നും അ​ട​ക്ക​മു​ള്ള അ​ത്യ​ന്തം വി​ഷ​ലി​പ്ത​മാ​യ വി​ശ​ക​ല​ന​ങ്ങ​ളാ​ണ് ആ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഗ​ൾ ഭ​ര​ണ​ത്തി​നെ​തി​രെ പ്രാ​ദേ​ശി​ക മു​സ്​​ലിം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ എ​തി​ർ​പ്പി​നെ മു​ഗ​ൾ സാ​മ്രാ​ജ്യ​ത്വ​ത്തോ​ടു​ള്ള പോ​രാ​ട്ട​മാ​യും, മ​റു​ഭാ​ഗ​ത്ത് ഹി​ന്ദു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ മു​ഗ​ൾ ഭ​ര​ണ​കൂ​ട​ത്തി​നോ​ട് ഉ​ള്ള പോ​രാ​ട്ടം എ​ന്ന​തി​നെ​ക്കാ​ളും മു​സ്​​ലിം മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ ഹി​ന്ദു​ക്ക​ൾ ന​ട​ത്തി​യ പ്ര​തി​രോ​ധ​മെ​ന്ന പേ​രി​ലു​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ആർ.സി മജുംദാർ

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ളി​ൽ സ​ങ്കു​ചി​ത മ​ത​വാ​ദം ക​ട​ന്നുവ​ന്ന​തി​ൽ പ്ര​ത്യേ​കി​ച്ച് അ​ത്ഭു​ത​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​െ​ൻ​റ ച​രി​ത്ര പു​സ്ത​ക​ങ്ങ​ളു​ടെ ജ​ന​റ​ൽ എ​ഡി​റ്റ​ർ ആ​ർ.​സി. മ​ജും​ദാ​ർ മി​ക്ക​വാ​റും​ ആ​ർ.​എ​സ്.​എ​സ്​​ ഔ​ദ്യോ​ഗി​ക മു​ഖ​പ​ത്ര​മാ​യ ഓ​ർ​ഗ​നൈ​സ​റി​ന് വേ​ണ്ടി ലേ​ഖ​ന​മെ​ഴു​തി​യി​രു​ന്ന​യാ​ളാ​യി​രു​ന്നു. മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം മു​ത​ലാ​യ​വ​യെ​പ്പ​റ്റി കാ​ര്യ​മാ​യി പ​റ​ഞ്ഞി​രു​ന്ന കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റു​ക​ൾ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പ​ണം ന​ൽ​കു​ക​യും സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ൾ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്യു​ന്ന ബൃ​ഹ​ത്താ​യ ഒ​രു പ​ദ്ധ​തി ഇ​തി​നി​ട​ക്ക് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം രൂ​പ​പ്പെ​ടു​ത്തി​. വി​ദ്യാ​ഭ​വ​െ​ൻ​റ ച​രി​ത്ര നി​ല​പാ​ടു​ക​ൾ എ​ല്ലാ ഭാ​ഷ​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ ഈ ​പ​ദ്ധ​തി വ​ലി​യ​തോ​തി​ൽ വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​യി. തു​ട​ർ​ന്ന് 1972ൽ ​നി​ല​വി​ൽ വ​ന്ന ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന് (ICHR) പ്ര​സ്തു​ത ചു​മ​ത​ല വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ൽ​കി. അ​ന്ന​ത്തെ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യ ആ​ർ.എ​സ്. ശ​ർ​മ ഈ ​പ​ദ്ധ​തി മ​ര​വി​പ്പി​ച്ച്​, പ​ക​രം മെ​ച്ച​പ്പെ​ട്ട ച​രി​ത്ര കൃ​തി​ക​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

1973ലാ​ണ് സ്വ​ത​ന്ത്ര​മാ​യി എ​ഴു​താ​നും അ​ധ്യാ​പ​നം ന​ട​ത്താ​നു​മു​ള്ള ച​രി​ത്ര​കാ​ര​െ​ൻ​റ അ​ക്കാ​ദ​മി​ക അ​വ​കാ​ശ​ത്തി​ന് മേ​ൽ ആ​ദ്യ​ത്തെ സം​ഘ​ടി​ത ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ന്ന​ത്. മ​റാ​ത്ത്​​വാ​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര അ​ധ്യാ​പ​ക​ൻ ഡോ. ​പി.​വി. റാ​ന​ഡെ​ക്കാ​ണ്, ശി​വ​ജി​യെ​പ്പ​റ്റി വി​മ​ർ​ശ​ന പ​ഠ​നം ന​ട​ത്തി​യ​തി​െ​ൻ​റ പേ​രി​ൽ മ​റാ​ത്ത സ​ങ്കു​ചി​ത​വാ​ദി​ക​ളു​ടെ​യും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​യും ആ​ക്ര​മ​ണം നേ​രി​ട്ട​ത്. തൊ​ട്ട് പി​ന്നാ​ലെ ച​ണ്ഡി​ഗ​ഢി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സി​െ​ൻ​റ 34ാം സ​മ്മേ​ള​നം ഡോ. ​റാ​ന​ഡെ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി, ച​രി​ത്ര​കാ​ര​െ​ൻ​റ അ​ക്കാ​ദ​മി​ക സ്വാ​ത​ന്ത്ര്യ​ത്തെ​പ്പ​റ്റി പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി. അ​തി​പ്ര​കാ​ര​മാ​യി​രു​ന്നു: ''ഒ​രു ച​രി​ത്ര വ്യ​ക്തി​ത്വ​വും സ്ഥാ​പ​ന​വും ചി​ന്താ​ധാ​ര​യും ച​രി​ത്ര​കാ​ര​െൻറ വി​മ​ർ​ശ​ന​ത്തി​നും സ​ത്യാ​ന്വേ​ഷ​ണ​ത്തി​നും മേ​ലെ​യ​ല്ല. അ​തി​നി എ​ത്ര വ​ലി​യ വി​വാ​ദ വി​ഷ​യം ആ​ണെ​ങ്കി​ലും ത​െ​ൻ​റ ക​ണ്ടെ​ത്ത​ൽ പൊ​തു​സ​മൂ​ഹ​പ​ക്ഷം അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​ത് ച​രി​ത്ര​കാ​ര​െ​ൻ​റ സാ​മൂ​ഹി​ക ക​ട​മ​യാ​ണ്. വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ലെ ഏ​തെ​ങ്കി​ലും വി​ശ്വാ​സ​ത്തി​നോ മു​ൻ​വി​ധി​ക്കോ എ​തി​രാ​ണ് ആ ​ക​ണ്ടെ​ത്ത​ൽ എ​ങ്കി​ലും ച​രി​ത്ര​കാ​ര​െ​ൻ​റ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ ത​ട​യാ​ൻ അ​തൊ​രു കാ​ര​ണ​മ​ല്ല. ഭൂ​ത​കാ​ല​ത്തി​െ​ൻ​റ കൃ​ത്യ​മാ​യ വി​ശ​ക​ല​ന​ത്തി​ലൂ​ടെ മു​ൻ​വി​ധി​ക​ളെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ച​രി​ത്ര​കാ​ര​ന് സ​മൂ​ഹ​ത്തോ​ട് ചെ​യ്യാ​നാ​വു​ക.'' അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​ർ​ക്കാ​യി പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രാ​ൻ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം കൊ​ണ്ടുവ​രു​ന്ന​തി​നു മു​മ്പ്​ അ​ധ്യാ​പ​ക​രോ​ട് ആ​ലോ​ചി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബോം​ബെ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക സം​ഘ​ട​ന അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ൽ.​ബി. കെ​ന്നി അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് മു​ഴു​വ​നും ജാ​മ്യ​മി​ല്ലാ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ അ​ട​യ്​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി.

1977ൽ ​ജ​ന​താ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ അ​ട​ക്കം വ​ല​തു​പ​ക്ഷ സ്വാ​ധീ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ക​ട​മാ​യി. പ്ര​ത്യേ​കി​ച്ചും തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള രാ​ഷ്​​ട്രീ​യ സ്വ​യം​സേ​വ​ക സം​ഘ​ത്തി​െ​ൻ​റ​യും അ​തി​െ​ൻ​റ പു​ന​രു​ത്ഥാ​ന​വാ​ദ​പ​ര​വും തീ​വ്ര​വ​ർ​ഗീ​യ​പ​ര​വു​മാ​യ സ്വാ​ധീ​നം. അ​ക്കാ​ല​ഘ​ട്ട​ത്തി​ലെ മാ​ർ​ക്സി​സ്​​റ്റ്​ - ലി​ബ​റ​ൽ ച​രി​ത്ര​കാ​ര​ന്മാ​രു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളെ പ​റ്റി വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ​ത്. റോ​മി​ല ഥാ​പ്പ​ർ ര​ചി​ച്ച മ​ധ്യ​കാ​ല ഇ​ന്ത്യ, ബി​പ​ൻ ച​ന്ദ്ര​യു​ടെ ആ​ധു​നി​ക ഇ​ന്ത്യ, അ​മ​ൽ​സ് ത്രി​പാ​ഠി, ബി​പൻ ച​ന്ദ്ര, ബ​രു​ൺ ദേ ​എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തി​യ സ്വാ​ത​ന്ത്ര്യ സ​മ​രം, ഹ​ർ​ബ​ൻ​സ് മു​ഖി​യ, റോ​മി​ല​ ഥാ​പ്പ​ർ, ബി​പൻ ച​ന്ദ്ര എ​ന്നി​വ​രു​ടെ വ​ർ​ഗീ​യ​ത​യും ഇ​ന്ത്യ​ൻ ച​രി​ത്രര​ച​ന​യും, ആ​ർ.​എ​സ്. ശ​ർ​മ​യു​ടെ പു​രാ​ത​ന ഇ​ന്ത്യ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​വ​ർ ഉ​ന്ന​യി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ​ത്തെ മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ നാ​ഷ​ണ​ൽ ബു​ക്ക് ട്ര​സ്​​റ്റും​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന കൗ​ൺ​സി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് മു​േ​മ്പ അം​ഗീ​ക​രി​ച്ച​താ​യി​രു​ന്നു. മ​ധ്യ​കാ​ല ഇ​ന്ത്യ, ആ​ധു​നി​ക ഇ​ന്ത്യ എ​ന്നി​വ ഹ​രി​യാ​ന, ഡ​ൽ​ഹി, കേ​ര​ളം, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ഴ് മു​ത​ൽ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​യു​മാ​യി​രു​ന്നു. പ​തി​നൊ​ന്നാം ക്ലാ​സി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ർ.​എ​സ്. ശ​ർ​മ​യു​ടെ പു​രാ​ത​ന ഇ​ന്ത്യ വ​ലി​യ സ​മ്മ​ർ​ദം ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് സി.​ബി.​എ​സ്.​ഇ​ക്ക് പി​ൻ​വ​ലി​ക്കേ​ണ്ട​താ​യി വ​ന്നു. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മു​ഖ്യ​ധാ​രാ പ​ത്രമാ​സി​ക​ക​ളി​ലൂ​ടെ ഈ ​ച​രി​ത്ര​കാ​ര​ന്മാ​രു​ടെ ച​രി​ത്ര​ര​ച​ന സ​മ്പ്ര​ദാ​യ​ത്തെ​യും പാ​ണ്ഡി​ത്യ​ത്തെ​യും തീ​വ്ര വ​ല​തു​പ​ക്ഷം സ്ഥി​ര​മാ​യി അ​വ​ഹേ​ളി​ച്ചി​രു​ന്നു.

ഈ ​സ​മ​യ​ത്ത് ത​ന്നെ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​നെ​ന്ന പേ​രി​ൽ ത​ട്ടി​ക്കൂ​ട്ടി ഉ​ണ്ടാ​ക്കി​യ സ​ൻ​സ്കൃ​തി ബ​ച്ചാ​വോ ക​മ്മി​റ്റി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്​തു. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ച യാ​ഥാ​സ്ഥി​തി​ക ച​രി​ത്ര​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ഹി​സ്​​റ്റ​റി ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി എ​ന്ന സം​ഘ​ട​ന ച​രി​ത്ര​കാ​ര​ന്മാ​ർ​ക്കും അ​വ​രു​ടെ കൃ​തി​ക​ൾ​ക്കും എ​തി​രെ അ​ക്കാ​ദ​മി​ക അ​ഭി​പ്രാ​യം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഒ​രു സ​മ്മേ​ള​നം ന​ട​ത്തി. അ​സ​മീ​സ് വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ എ​ഴു​തി​യെ​ന്ന ആ​രോ​പ​ണ​ത്തി​​െൻറ പേ​രി​ൽ ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രെ അ​സ​മി​ലെ ദി​ബ്രു​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ക്കാ​ല​ത്ത് വി​ല​ക്ക​പ്പെ​ടു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സം ഒ​രു സം​സ്ഥാ​ന വി​ഷ​യം ആ​യി​രു​ന്നി​ട്ടു​കൂ​ടി കേ​ന്ദ്രം ഭ​രി​ച്ചി​രു​ന്ന ജ​ന​ത സ​ർ​ക്കാ​ർ അ​മി​ത താ​ൽ​പ​ര്യ​ത്തോ​ടുകൂ​ടി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ക​യു​ണ്ടാ​യി. ഭ​ര​ണ​കൂ​ട​ത്തോ​ട് ചേ​ർ​ന്നുനി​ന്ന ച​രി​ത്ര​കാ​ര​ന്മാ​രാ​യ കെ.​എ. നി​സാ​മി (അ​ന്ന​ത്തെ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ), ര​വീ​ന്ദ്ര​ൻ എ​ന്ന​വ​ർ അ​ട​ങ്ങി​യ ഒ​രു പ​രി​ഭാ​ഷ ക​മ്മി​റ്റി വ​ള​രെ ഉ​ത്സാ​ഹ​ത്തോ​ടെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം നേ​രി​​െട്ട​ങ്കി​ലും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ര​ച​ന​ക​ളെ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്യാ​നു​ള്ള ക​ർ​ത്ത​വ്യം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​ന്ന​തി​ലു​ള്ള സ​ന്തോ​ഷം 1979 മാ​ർ​ച്ച് 4ന് ​ഇ​റ​ങ്ങി​യ ഓ​ർ​ഗ​നൈ​സ​ർ ലേ​ഖ​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സ്ഥി​രം അ​ധി​ക്ഷേ​പ പ​ദാ​വ​ലി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​പ​ക്ഷ ച​രി​ത്ര​കാ​ര​ന്മാ​രെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ലേ​ഖ​ന​ത്തി​ൽ ഉ​ട​നീ​ളം. അ​തേ​സ​മ​യം ആ​ർ.​എ​സ്.​എ​സി​ന് ച​രി​ത്ര ര​ച​ന സം​വി​ധാ​ന​ത്തി​ൽ ഇ​ത്ത​ര​മൊ​രു ക​ട​ന്നു​ക​യ​റ്റം സാ​ധ്യ​മാ​ക്കി​യ​ത് ഏ​താ​നും ചി​ല ച​രി​ത്ര​കാ​ര​ന്മാ​രു​ടെ സ്വാ​ധീ​ന​ത്താ​ലാ​ണ് എ​ന്ന് ഇ​ർ​ഫാ​ൻ ഹ​ബീ​ബ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

കാ​വി​വ​ത്​​ക​ര​ണ​ത്തി​െ​ൻ​റ പു​തി​യ സ​ഹ​സ്രാ​ബ്​​ദം

അ​ധി​കം നീ​ണ്ടു​നി​ൽ​ക്കാ​ത്ത ജ​ന​താ സ​ർ​ക്കാ​ർ പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം വീ​ണ്ടും വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്വാ​ധീ​നം ചെ​ലു​ത്താ​ൻ പാ​ക​ത്തി​ൽ സം​ഘ്​​പ​രി​വാ​റി​ന് അ​വ​സ​രം ല​ഭി​ച്ച​ത് വാ​ജ്പേ​യി സ​ർ​ക്കാ​റിെ​ൻ​റ കാ​ല​ത്താ​ണ്. 1998ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ കൃ​ത്യ​മാ​യ ഗൃ​ഹ​പാ​ഠം ചെ​യ്താ​ണ് സം​ഘ്​​പ​രി​വാ​ർ നീ​ങ്ങി​യ​ത്. ജ​ന​ത സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ത്ത് പ്ര​ധാ​ന​പ്പെ​ട്ട അ​ക്കാ​ദ​മി​ക് സ​മി​തി​ക​ളു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും സം​ഘ്​​പ​രി​വാ​ർ ന​യ​ങ്ങ​ളെ എ​തി​ർ​ത്ത ആ​ളു​ക​ളാ​യി​രു​ന്നു​വെ​ന്നു മ​ന​സ്സി​ലാ​ക്കി ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മു​ൻ​കൂ​ട്ടിത​ന്നെ വാ​ജ്പേ​യി സ​ർ​ക്കാ​റിെൻ​റ കാ​ല​ത്ത് നി​യ​മി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന അ​ക്കാ​ദ​മി​ക് സ​മി​തി​ക​ൾ ആ​യ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ എ​ജു​ക്കേ​ഷ​ന​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നി​ങ് (NCERT), ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ICHR), ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ICSSR) മു​ത​ലാ​യ​വ​യെ​ല്ലാം തു​ട​ക്ക​ത്തി​ലേ നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​ന്നു. സ്വാ​ത​ന്ത്ര്യ​പൂ​ർ​വ കാ​ലം മു​ത​ലേ സ്കൂ​ൾ​ത​ല വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​പ​ദേ​ശം ന​ൽ​കി​യി​രു​ന്ന സെ​ൻ​ട്ര​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ഫോ​ർ എ​ജു​ക്കേ​ഷ​(CABE) നെ അ​വ​ഗ​ണി​ച്ച്​ ര​ണ്ടാം ബി.​ജെ.​പി സ​ർ​ക്കാ​റിെ​ൻ​റ കാ​ല​ത്തെ മാ​ന​വ​ശേ​ഷി മ​ന്ത്രി മു​ര​ളി മ​നോ​ഹ​ർ ജോ​ഷി പു​തി​യൊ​രു ദേ​ശീ​യ ക​രി​ക്കു​ലം ച​ട്ട​ക്കൂ​ട് (National Curriculum Framework) മു​ന്നോ​ട്ടു​െ​വ​ച്ചു. സ്വ​യം​പ​ര്യാ​പ്ത​മാ​യ ഗ്രാ​മീ​ണ സ​മൂ​ഹ​വും സാ​മ്പ​ത്തി​ക പു​ന​ർ​വി​ത​ര​ണ ക്ര​മ​വും ഉ​ണ്ടാ​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ഹ​ത്താ​യ ഭാ​ര​തീ​യ കു​ടും​ബ ഘ​ട​ന​യി​ലും കാ​ർ​ഷി​ക സ​മൂ​ഹ​ത്തി​ലും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ​പ്പ​റ്റി വ്യ​സ​നി​ച്ച്​ പ​ഴ​യ സു​വ​ർ​ണ​കാ​ലം വീ​ണ്ടെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ മാ​തൃ​ക സൃ​ഷ്​​ടി​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശ്യല​ക്ഷ്യം എ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കി​യി​രു​ന്ന ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, സാ​മൂ​ഹി​ക നീ​തി, വൈ​വി​ധ്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ദേ​ശീ​യ അ​ഖ​ണ്ഡ​ത എ​ന്നി​വ​ക്കു പ​ക​രം മൂ​ല്യ​ബോ​ധ​ന​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ ച​ട്ട​ക്കൂ​ടി​ൽ പ്ര​മു​ഖ​സ്ഥാ​നം.

ജ​ന​താ സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ച​രി​ത്ര നി​ഷേ​ധ ന​യ​പ​രി​പാ​ടി​ പൂ​ർ​വാ​ധി​കം ശ​ക്തി​യാ​യി വാ​ജ്പേ​യി സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ത്തും ന​ട​ന്നു. ച​രി​ത്ര പാ​ഠ​പു​സ്ത​ക ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ സ്ഥാ​ന​ത്തു​നി​ന്ന് ച​രി​ത്ര​കാ​ര​ൻ ഡി.​എ​ൻ. ഝാ​യെ പു​റ​ത്താ​ക്കി. മു​ൻ​കാ​ല​ത്തും നോ​ട്ട​പ്പു​ള്ളി​ക​ൾ ആ​യി​രു​ന്ന ബി​പി​ൻ ച​ന്ദ്ര, ആ​ർ.​എ​സ്. ശ​ർ​മ, റോ​മി​ല ഥാ​പ്പ​ർ, അ​ർ​ജു​ൻ ദേ​വ്, സ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​ർ ര​ചി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ഠ​നപ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി പ​ക​രം മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ വി​ശ്വ​സ്ത​നാ​യ ജെ.​എ​സ്. രാ​ജ്പു​ത്തി​െ​ൻ​റ​യും നേ​തൃ​ത്വ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. എ​ന്നി​ട്ടും ശി​ക്ഷ ബ​ചാ​വോ ആ​ന്ദോ​ള​ൻ എ​ന്ന വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​നാ​യ ദീ​ന​നാ​ഥ് ബാ​ത്ര​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ മു​ര​ളി മ​നോ​ഹ​ർ ജോ​ഷി മെ​ല്ല​പ്പോ​ക്കു​കാ​ര​നാ​യി​രു​ന്നു. ഇ​തേ ദി​ന​നാ​ഥ് ബാ​ത്ര ത​ന്നെ​യാ​ണ് വി​ഖ്യാ​ത ഇ​ൻ​ഡോ​ള​ജി​സ്​​റ്റ്​ വെ​ൻ​ഡി ഡോ​ണി​ഗ​റു​ടെ ഹി​ന്ദു: ആ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് ഹി​സ്​​റ്റ​റി എ​ന്ന കൃ​തി ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽനി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ വ​ലി​യ കോ​ലാ​ഹ​ലം ന​ട​ത്തി​യ​ത്. ഒ​രു സം​ഘം ആ​ര്യ സ​മാ​ജ​ക​ർ രാ​ജ്​​പു​ത്തി​നെ സ​മീ​പി​ച്ച് റോ​മി​ല ഥാ​പ്പ​ർ, ആ​ർ.​എ​സ്. ശ​ർ​മ, അ​ർ​ജു​ൻ ദേ​വ് തു​ട​ങ്ങി​യ ച​രി​ത്ര​കാ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നുവ​രെ ഇ​ക്കാ​ല​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ തി​രു​കി ക​യ​റ്റു​ന്ന വ​ർ​ഗീ​യ​ത​യെ എ​തി​ർ​ത്ത​വ​രെ അ​ന്ന​ത്തെ ആ​ർ.​എ​സ്.​എ​സ്​​ സ​ർ​സം​ഘ​്​ചാ​ല​ക് കെ.​എ​സ്. സു​ദ​ർ​ശ​ൻ ഹി​ന്ദു വി​രു​ദ്ധ​രാ​യ യൂ​റോ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് 2001 ന​വം​ബ​റി​ൽ ഇ​റ​ങ്ങി​യ ഓ​ർ​ഗ​നൈ​സ​റി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നു മു​മ്പ്​ മ​ത​നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മെ​ന്നും മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഭാ​ഗ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലെ​ന്നും​ ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്കാ​ദ​മി​ക രം​ഗ​ത്ത് ഉ​ണ്ടാ​യ വ​ല​തു​പ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളെ ഏ​താ​ണ്ട് എ​ല്ലാം ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​െ​ൻ​റ ബൗ​ദ്ധി​ക തീ​വ്ര​വാ​ദം എ​ന്ന പേ​രി​ൽ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്നു​ള്ള തീ​വ്ര​വാ​ദ​ത്തെ​ക്കാ​ൾ പ്ര​ശ്ന​ക്കാ​രാ​ണ് ഇ​വ​ർ എ​ന്നു​കൂ​ടി പ​റ​യു​ക​യു​ണ്ടാ​യി.

കേ​ന്ദ്ര അ​ധി​കാ​രം ല​ഭി​ക്കു​ന്ന​തി​നു മു​മ്പ്​​ത​ന്നെ ബി.​ജെ.​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ഷ്​​ട്രീ​യ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നിൽക്കുന്ന വ​ല​തു​പ​ക്ഷ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്താനു​ള്ള അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​ല​ബ​സ്, അ​ധ്യാ​പ​ക​പ​രി​ശീ​ല​നം, കാ​യി​ക​പ​രി​ശീ​ല​നം, സ​ന്മാ​ർ​ഗ പ​ഠ​നം എ​ന്നീ രം​ഗ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ആ​ർ.​എ​സ്.​എ​സ്​ സ്വാ​ധീ​നം എ​ഴു​പ​തു​ക​ൾ​ക്ക് ശേ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പംത​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്​ ആ​ർ.​എ​സ്.​എ​സ് ​സ​മാ​ന്ത​ര​മാ​യി ന​ട​ത്തു​ന്ന വി​ദ്യാ​ഭാ​ര​തി സ്കൂ​ളു​ക​ൾ. ഏ​ഴ് പ​തി​റ്റാ​ണ്ട് കാ​ല​മാ​യി രാ​ജ്യ​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഏ​ക​ൽ വി​ദ്യാ​ല​യ, വ​ന​വാ​സി ക​ല്യാ​ൺ യോ​ജ​ന, സ​ര​സ്വ​തി ശി​ശു മ​ന്ദി​ർ, വി​ദ്യാ​ഭാ​ര​തി എ​ന്നീ പേ​രു​ക​ളി​ലാ​യി അ​വ​ർ പ​റ​യും ക​ണ​ക്ക് പ്ര​കാ​രം ത​ന്നെ നാ​ൽ​പ​ത് ല​ക്ഷ​ത്തി​ന​ടു​ത്ത് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. 1992ൽ ​ബി​പൻ ച​ന്ദ്ര അ​ധ്യ​ക്ഷ​നാ​യ ദേ​ശീ​യ സ്​​റ്റി​യ​റി​ങ് ക​മ്മി​റ്റി ആ​ർ.​എ​സ്.​എ​സ്​ നി​യ​ന്ത്രി​ക്കു​ന്ന ഈ ​സ്കൂ​ളു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ച​രി​ത്ര നി​രാ​സ​ത്തെ​യും ശാ​സ്ത്ര യു​ക്തി​യു​ടെ അ​ട്ടി​മ​റി​ക്ക​ലി​നെ​യും സം​ബ​ന്ധി​ച്ച് എ​ൻ.​സി.​ഇ.​ആ​ർ.​ടി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

ച​രി​ത്ര​ത്തി​ലെ മോ​ഡി​ഫി​ക്കേ​ഷ​ൻ

തീ​വ്ര​വ​ർ​ഗീ​യ നി​ല​പാ​ടി​നോ​ട് ഒ​പ്പം ത​ന്നെ ക​ച്ച​വ​ട സ​മീ​പ​ന​വും ചേ​രും​പ​ടി ചേ​ർ​ന്ന​താ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​െ​ൻ​റ വി​ദ്യാ​ഭ്യാ​സ ന​യം. നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കി ക​മ്പോ​ള​ത്തി​ന് ഏ​ൽ​പ്പി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​ത് പൊ​തു​വാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ടാ​ണ്. വി​ഖ്യാ​ത​മാ​യ ച​രി​ത്ര പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളെ മു​ത​ൽ പൊ​തു​വാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന യു.​ജി.​സി​യെ അ​ട​ക്കം ന​ശി​പ്പി​ക്കു​ക എ​ന്ന​ത് ഏ​താ​ണ്ടൊ​രു നി​ല​പാ​ടാ​യി ത​ന്നെ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ശ്ശ​ബ്​​ദ​മാ​യി ത​ങ്ങ​ളു​ടെ പു​തു​ച​രി​ത്ര നി​ർ​മി​തി​ക്ക് സ​മൂ​ഹ​ത്തി​െ​ൻ​റ പൊ​തു​വി​ലു​ള്ള മൗ​ന​സ​മ്മ​തം നേ​ടി​യെ​ടു​ക്കാ​ൻ വ​ല​തു​പ​ക്ഷം ശ്ര​മി​ക്കു​ക​യും, കു​റെ​യൊ​ക്കെ വി​ജ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ദേ​ശ​ത്തി​െ​ൻ​റ ആ​കെ കാ​ഴ്ചാ​നു​ഭ​വ​ത്തി​ലും, ഓ​ർ​മ​യി​ലു​മു​ള്ള താ​ജ് മ​ഹ​ൽ പോ​ലെ​യൊ​രു സാ​മൂ​ഹി​ക ഓ​ർ​മ​യു​ടെ മ​ഹാ​ശി​ല​യെ വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ ശ്ര​മി​ച്ച​ത് വ​ർ​ത്ത​മാ​ന​കാ​ല അ​നു​ഭ​വ​മാ​ണ്. ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളു​ടെ മേ​ലു​ള്ള ഇ​ത്ത​രം ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നും സ​മാ​ന്ത​ര ഓ​ർ​മ​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യിത​ന്നെ സൃ​ഷ്​​ടി​ച്ചെ​ടു​ത്ത് വ​രും നാ​ളു​ക​ളി​ൽ സ​ത്യ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണ്.

ഇ​തി​െ​ൻ​റ അ​ടു​ത്ത ഘ​ട്ട​മെ​ന്ന നി​ല​ക്ക് ഇ​ന്ത്യാ ച​രി​ത്ര ഗ​വേ​ഷ​ണ​ത്തി​ലെ​യും അ​ധ്യാ​പ​ന​ത്തി​ലെ​യും ഉ​ദാ​ത്ത​മാ​തൃ​ക സ്ഥാ​പ​ന​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സെ​ൻ​റ​ർ ഫോ​ർ ഹി​സ്​​റ്റോ​റി​ക്ക​ൽ സ്​​റ്റ​ഡീ​സി​നെ (സി.​എ​ച്ച്.​എ​സ്) ത​ക​ർ​ക്കു​ക എ​ന്ന​തി​ലാ​ണ് സം​ഘ്​​പ​രി​വാ​ർ ശ്ര​ദ്ധ കാ​ണി​ച്ച​ത്. എ​ല്ലാ​കാ​ല​ത്തും വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ (അ)​ച​രി​ത്ര​കാ​ര​ന്മാ​രു​ടെ മു​ന്നി​ൽ ഒ​രു കോ​ട്ട​യെ​ന്നോ​ണം നി​ല​കൊ​ണ്ട സ്ഥാ​പ​ന​മാ​ണ​ത്. ശാ​സ്ത്രീ​യ ച​രി​ത്ര​ര​ച​നാ രീ​തി​ക​ളു​ടെ​യും സാ​മൂ​ഹി​ക​ശാ​സ്ത്ര സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ​യും പി​ൻ​ബ​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യും സ്വ​ത്വ​ബോ​ധ​ങ്ങ​ളെ​യും മാ​നി​ച്ച് ഇ​ന്ത്യാ​ച​രി​ത്ര​ത്തെ പു​നഃ​സൃ​ഷ്​​ടി​ച്ച നി​ര​വ​ധി ച​രി​ത്ര​കാ​ര​ന്മാ​ർ ഇ​വി​ടെനി​ന്നു​ള്ള​വ​രാ​ണ്. വാ​ജ്പേ​യി സ​ർ​ക്കാ​റിെ​ൻ​റ കാ​ല​ത്തേ ഈ ​മ​സ്തി​ഷ്ക​ങ്ങ​ളെ മു​സോ​ളി​നി ഗ്രാം​ഷി​യു​ടെ കാ​ര്യ​ത്തി​ൽ ചി​ന്തി​ച്ച​പോ​ലെ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഒ​റ്റ​തിരി​ഞ്ഞ്​ ച​രി​ത്ര​കാ​ര​ന്മാ​രെ ഒ​തു​ക്കാൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​വ​രു​ടെ പ്ര​ഭ​വ​കേ​ന്ദ്രം ത​ന്നെ ത​ക​ർ​ക്കാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. സി.​എ​ച്ച്.​എ​സ് എ​ന്ന മ​ഹ​ത്താ​യ ച​രി​ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ല​ണം എ​ന്ന ആ​ശ​യം സ​ത്യ​ത്തി​ൽ ശാ​സ്ത്രീ​യ ച​രി​ത്ര രീ​തി​യെ ശ്വാ​സം​മു​ട്ടി​ച്ചുകൊ​ല്ലു​ന്ന​തി​ന് തു​ല്യ​മാ​ണ്.

ച​രി​ത്ര നി​ഷേ​ധ​ത്തി​െ​ൻ​റ സി​ല​ബ​സ്

ച​രി​ത്ര പ​ഠ​ന​ത്തി​ൽ ഇ​ട​പെ​ടു​ക എ​ന്ന ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഘ​ട്ട​ത്തി​െ​ൻ​റ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന നി​ല​ക്ക് യു.​ജി.​സി ഈ ​വ​ർ​ഷ​മാ​ദ്യം ബി​രു​ദ ത​ല​ത്തി​ലേ​ക്ക് രാ​ജ്യ​ത്തി​ന് പൊ​തു​വാ​യൊ​രു ച​രി​ത്ര സി​ല​ബ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ ക​മ്പോ​ള​ത്തി​െ​ൻ​റ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഫ​ല​ധി​ഷ്ഠി​ത​യെ​ന്ന (outcome based) ആ​മു​ഖ വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ഈ ​പു​തി​യ പ​ഠ​ന​പ​ദ്ധ​തി യു.​ജി.​സി മു​ന്നോ​ട്ട് ​െവ​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടു​ക​ഥ​ക​ൾ​ക്കും മ​ത പു​സ്ത​ക​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യും, മു​സ്​​ലിം ഭ​ര​ണാ​ധി​കാ​രി​ക​ളെ തീ​രെ അ​പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ച്ചു​മാ​ണ് സി​ല​ബ​സ് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഒ​റ്റ നോ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​ണ്. സം​ഘ്​​പ​രി​വാ​ർ താ​ൽ​പ​ര്യ​ത്തി​ന​നു​കൂ​ല​മാ​യി കാ​വി പു​ത​പ്പി​ച്ചും ച​രി​ത്ര വ​സ്തു​ത​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചും നി​ർ​മി​ച്ചി​രി​ക്കു​ന്ന വെ​റു​പ്പി​െ​ൻ​റ ഉ​പ​ക​ര​ണ​മാ​ണ് ഈ ​പാ​ഠ്യ​പ​ദ്ധ​തി. സി​ല​ബ​സി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്രാ​കൃ​ത സം​സ്കാ​രം, പ്രാ​കൃ​ത ജീ​വി​തം എ​ന്നു​തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ൾ ന​ര​വം​ശ​ശാ​സ്ത്ര - സാ​മൂ​ഹി​ക​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഇ​പ്പോ​ൾ അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വപോ​ലു​മ​ല്ല. സി​ല​ബ​സി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ വൈ​ക​ല്യ​മു​ള്ള​തും, വ്യാ​ക​ര​ണ​പി​ശ​ക് ഏ​റെ​യു​ള്ള​തു​മാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യി​രു​ന്ന യു.​ജി.​സി ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു ച​രി​ത്ര സി​ല​ബ​സു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും, അ​തി​ൽനി​ന്ന് ഏ​റി​യാ​ൽ ഇ​രു​പ​ത് മു​ത​ൽ മു​പ്പ​ത് ശ​ത​മാ​നം വ​രെ മാ​റ്റം മാ​ത്ര​മേ വ​രു​ത്താ​വു​ള്ളൂ എ​ന്നും നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ആ​ദി​മ ഇ​ന്ത്യ ച​രി​ത്ര​ത്തി​ൽനി​ന്ന് ആ​ർ.എ​സ്. ശ​ർ​മ​യെ​യും മ​ധ്യ​കാ​ല ച​രി​ത്ര​ത്തി​ൽനി​ന്ന് ഇ​ർ​ഫാ​ൻ ഹ​ബീ​ബി​നെ​യും മ​ന​പ്പൂ​ർ​വം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഡി.​എ​ൻ. ഝാ, ​റോ​മി​ല ഥാ​പ്പ​ർ എ​ന്നി​വ​രു​ടെ കൃ​തി​ക​ളെ വാ​യ​ന​പ​ട്ടി​ക​യി​ൽനി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സി​ല​ബ​സി​ൽ ആ​ദ്യാ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ച​രി​ത്ര​കാ​ര​ൻ ആ​ർ.​സി. മ​ജും​ദാ​റാ​ണ്. തീ​രെ അ​റി​യ​പ്പെ​ടാ​ത്ത സം​ഘ് അ​നു​കൂ​ല വ​ല​തു​പ​ക്ഷ മി​ത്തെ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ൾ കാ​ര്യ​മാ​യി സ​ഹാ​യ​ക ഗ്ര​ന്ഥ​പ​ട്ടി​ക​യി​ൽ ക​യ​റി​പ്പ​റ്റി​യി​ട്ടു​ണ്ട്. സി​ല​ബ​സി​ലെ ഒ​ന്നാം പേ​പ്പ​റിെ​ൻ​റ പേ​ര് ഭാ​ര​തം എ​ന്ന ആ​ശ​യ​മെ​ന്നാ​ണ് (Idea of Bharat). അ​തി​ലെ ഒ​ന്നാം യൂ​നി​റ്റി​ൽ ത​ന്നെ ഭാ​ര​ത​വ​ർ​ഷ എ​ന്ന ആ​ശ​യം, ഭാ​ര​ത​ത്തി​െ​ൻ​റ ശാ​ശ്വ​ത, മ​ത ഗ്ര​ന്ഥ​ങ്ങ​ളു​ടെ മ​ഹ​ത്ത്വം എ​ന്നി​വ​യാ​ണ് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ എ​ന്ന​തി​ന് പ​ക​രം മി​ത്തി​ക്ക​ൽ പ​രി​വേ​ഷം ന​ൽ​കി ഭാ​ര​തം എ​ന്ന സം​ജ്ഞ​യാ​ണി​വി​ടെ പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദി​മ ഇ​ന്ത്യ ച​രി​ത്രം കൈ​കാ​ര്യംചെ​യ്യു​ന്ന മൂ​ന്നാം പേ​പ്പ​ർ ഹാ​ര​പ്പ​ൻ സം​സ്കാ​ര​ത്തി​ന് സ​ര​സ്വ​തി സം​സ്കാ​ര​മെ​ന്ന പേ​ര് ചാ​ർ​ത്തി ന​ൽ​കു​ന്ന​തി​നോ​ട് ഒ​പ്പം അ​റ്റ​കൈ​ക്ക് സ​ര​സ്വ​തി സം​സ്കാ​ര​വും വേ​ദ​കാ​ല​വും ത​മ്മി​ലു​ള്ള ബ​ന്ധ​വും ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഹാ​ര​പ്പ​ൻ സാം​സ്കാ​രി​ക ജ​ന​ത ത​ന്നെ​യാ​ണ് വേ​ദ​കാ​ല​ജ​ന​ത​യെ​ന്നും, അ​വ​ർ പു​റ​ത്തു​നി​ന്ന് വ​ന്ന​വ​ര​ല്ല, മ​റി​ച്ച്​, ത​ദ്ദേ​ശവാ​സി​ക​ളാ​ണെ​ന്നു​മു​ള്ള ദീ​ർ​ഘ​കാ​ല വ​ല​തു​ച​രി​ത്ര ബോ​ധ്യം പ​ഠ​പു​സ്ത​ക​ത്തി​ലൂ​ടെ അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ് നീ​ക്കം. 'ആ​ര്യ​ൻ വ​ര​വെ​ന്ന മി​ത്ത്' എ​ന്ന് സി​ല​ബ​സി​ൽ ത​ന്നെ പ്ര​യോ​ഗി​ക്കു​മ്പോ​ൾ പി​ന്നീ​ടു​ള്ള ച​ർ​ച്ച​ക​ളെ മു​ഴു​വ​നും അ​വി​ടെ ത​ന്നെ റ​ദ്ദ് ചെ​യ്യു​ക​യാ​ണ്. ഡ​ൽ​ഹി സു​ൽ​ത്താ​ൻ, മു​ഗ​ൾ ഭ​ര​ണ​കാ​ല​ത്തി​ന് മു​മ്പു​ള്ള ഇ​ന്ത്യ ച​രി​ത്ര​ത്തെ പൂ​ർ​ണ​മാ​യും രാ​ജ​വം​ശ​ങ്ങ​ളു​ടെ മാ​റ്റം മാ​ത്ര​മു​ണ്ടാ​കു​ന്ന രാ​ഷ്​​ട്രീ​യ ക​ണ്ണാ​ടി​യി​ലൂ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഉ​ൽ​പാ​ദ​ന, വി​ത​ര​ണ പ്ര​ക്രി​യ​യി​ലും സാ​മൂ​ഹി​ക രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും നി​ർ​ണാ​യ​ക മാ​റ്റം വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​യെ​പ്പ​റ്റി ഒ​രു സൂ​ച​ന​യും പ​ഠ​ന​പ​ദ്ധ​തി​യി​ലി​ല്ല. ഡ​ൽ​ഹി സു​ൽ​ത്താ​ൻ - മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തെ സം​ബ​ന്ധി​ച്ച ഏ​ഴാം പേ​പ്പ​റി​ൽ സ​മൂ​ഹ​ത്തെ ഹി​ന്ദു​വെ​ന്നും, മു​സ്​​ലി​മെ​ന്നും ര​ണ്ടാ​യി തി​രി​ച്ചു​ള്ള വി​ശ​ക​ല​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​രേ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ത്തി​നും രാ​ഷ്​​ട്രീ​യ മേ​ൽ​ക്കോ​യ്മ​ക്കും വി​ധേ​യ​രാ​യ മ​നു​ഷ്യ​രെ​യും കാ​ല​ത്തെ​യും മ​ത ബൈ​ന​റി വെ​ച്ചു​കൊ​ണ്ടു​ള്ള വി​ഭ​ജ​ന​ത്തി​െ​ൻ​റ വി​ശ(​ഷ)​ക​ല​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ഷ്​​ട്ര​ത്തി​െ​ൻ​റ ച​രി​ത്രം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കാ​നാ​യി മ​ധ്യ​കാ​ല​ത്തെ പ​റ്റി​യു​ള്ള പ​ഠ​ന​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സി​ല​ബ​സി​െ​ൻ​റ ആ​മു​ഖ​ത്തി​ൽ ത​ന്നെ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ​യാ​ണി​ത് ചെ​യ്ത​തെ​ന്ന സം​ശ​യ​ത്തെ ഉ​റ​പ്പി​ക്കു​ന്നു.

ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​െ​ൻ​റ ച​രി​ത്ര​ത്തി​ലേ​ക്ക് വ​ന്നാ​ൽ ഗാ​ന്ധി, നെ​ഹ്റു, അം​ബേ​ദ്ക​ർ, പ​ട്ടേ​ൽ എ​ന്നി​വ​രെ​ക്കു​റി​ച്ച സൂ​ച​ന​ക​ളൊ​ന്നും ത​ന്നെ​യി​ല്ല. വ​ർ​ഗീ​യ​ത, ഗാ​ന്ധി​വ​ധം, ദ​ലി​ത് രാ​ഷ്​​ട്രീ​യം എ​ന്നി​വ​യെ​പ്പ​റ്റി​യൊ​ക്കെ സി​ല​ബ​സ് നി​ശ്ശ​ബ്​​ദ​മാ​ണ്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര രാ​ഷ്​​ട്ര രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ നെ​ഹ്​​റു​വും പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യും അ​ത്ര നി​ഷ്ക​ള​ങ്ക​മ​ല്ലാ​തെ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്. സി​ല​ബ​സി​ൽ ഇ​ന്ത്യാ ച​രി​ത്ര​ത്തോ​ടൊ​പ്പം ലോ​ക​ച​രി​ത്ര​വും ഒ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ടു​ത്ത യൂ​റോ കേ​ന്ദ്രീ​കൃ​ത​വാ​ദ​മാ​ണ് കാ​ണാ​നാ​വു​ക. അ​തു​കൊ​ണ്ട് ത​ന്നെ മ​ധ്യേ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ച​രി​ത്ര​പ​ഠ​ന​ത്തി​ന് പു​റ​ത്താ​യി. താ​ൽ​പ​ര്യ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് ആ​ഫ്രി​ക്ക​യു​ടെ സാ​ന്നി​ധ്യം. കൊ​ളോ​ണി​യ​ൽ കാ​ല​ത്തി​െ​ൻ​റ ഉ​ൽ​പ​ന്ന​വും പി​ൽ​ക്കാ​ല​ത്ത് ദേ​ശീ​യ ച​രി​ത്ര​കാ​ര​ന്മാ​ർ പി​ൻ​പ​റ്റി​യ​തു​മാ​യ പ​ര​മ്പ​രാ​ഗ​ത പു​രാ​ത​ന, മ​ധ്യ​കാ​ല, ആ​ധു​നി​ക ച​രി​ത്ര​മെ​ന്ന കാ​ല​ഗ​ണ​ന ത​ന്നെ​യാ​ണ് ഇ​വി​ടെ​യും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


ഈ ​പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഒ​രു ഘ​ട്ട​ത്തി​ലും ച​രി​ത്ര പ​ഠ​ന​ത്തി​ലെ ന​വീ​ന​മാ​യ ഒ​രു ത​രം​ഗ​ത്തെ​പ്പോ​ലും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. ജ​ൻ​ഡ​ർ, പ​രി​സ്ഥി​തി മു​ത​ലാ​യ പു​തു​പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​ക​ൾ ഒ​ന്നു​മേ സി​ല​ബ​സി​ലി​ല്ല. സൈ​ദ്ധാ​ന്തി​ക സ​മീ​പ​നം ഒ​ട്ടു​മേ ഇ​ല്ലാ​ത്ത പോ​സി​റ്റി​വി​സ്​​റ്റ്​ രാ​ഷ്​​ട്രീ​യ ച​രി​ത്ര പ​ഠ​ന​മാ​ണി​ത്. ച​രി​ത്ര ര​ച​ന​യു​ടെ ച​രി​ത്രം വി​ശ​ക​ല​നം ചെ​യ്യു​ന്ന ഹി​സ്​​റ്റോ​റി​യോ​ഗ്ര​ഫി പേ​പ്പ​റു​ക​ളോ ഗ​വേ​ഷ​ണ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭാ​ഗ​ങ്ങ​ളോ ഒ​ന്നു​മേത​ന്നെ​യി​ല്ല. അ​തേ സ​മ​യം ഹെ​റി​റ്റേ​ജ് എ​ന്ന പേ​രി​ൽ മ​താ​ത്മ​ക പാ​ര​മ്പ​ര്യ​ത്തെ ഒ​രു പേ​പ്പ​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്. സി​ല​ബ​സി​ൽ കോ​ർ ഭാ​ഗ​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന സാ​മ്പ്ര​ദാ​യി​ക ച​രി​ത്ര​പ​ഠ​ന​ത്തി​ന് വെ​ളി​യി​ലു​ള്ള ഒ​രേ​യൊ​രു പേ​പ്പ​ർ ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ ച​രി​ത്ര​മാ​ണ്. പ​ക്ഷേ, വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ​പ്പ​റ്റി​യോ അ​തി​െ​ൻ​റ രാ​ഷ്​​ട്രീ​യ​ത്തെ​പ്പ​റ്റി​യോ ഒ​രു സൂ​ച​ന​യും ന​ൽ​കാ​ൻ പ്ര​സ്തു​ത പേ​പ്പ​റി​നാ​വു​ന്നി​ല്ല. അ​തേ സ​മ​യം ഈ ​സി​ല​ബ​സി​െൻറ മു​ഴു​വ​ൻ രൂ​പ​പ്പെ​ട​ൽ പ​ദ്ധ​തി​യോ​ടും പ്ര​ത്യ​യ​ശാ​സ്ത്ര സ​മീ​പ​ന​ത്തോ​ടും ഈ ​പേ​പ്പ​ർ ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു. പാ​ശ്ചാ​ത്യ വി​വ​ര സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ മ​നു​ഷ്യ​ർ ഈ ​നൂ​റ്റാ​ണ്ടി​ൽ വി​വ​രം (അ​റി​വ്) ഉ​ൽ​പാ​​ദി​പ്പി​ക്കു​ന്ന​വ​രെ​ക്കാ​ൾ അ​ത് സ്വീ​ക​രി​ക്കു​ന്ന​വ​രാ​ണ്. ഹോ​മോ ക​മ്യൂ​ണി​ക്ക​ൻ​സ് എ​ന്ന പു​തി​യ നാ​മംപോ​ലും മ​നു​ഷ്യ​ർ​ക്ക് ഇ​വ​ർ ന​ൽ​കു​ന്നു​ണ്ട്. അ​താ​യ​ത് നി​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് ഞ​ങ്ങ​ൾ ത​രു​മെ​ന്ന​ത് ഒ​രു പ്ര​ഖ്യാ​പ​നംപോ​ലെ പ​റ​യാ​തെ പ​റ​യു​ന്നു, ചെ​യ്യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വി​വ​ര സ്ഫോ​ട​ന​ത്തി​െ​ൻ​റ കു​ന്നു​കൂ​ട​ലി​ൽ സ്തം​ഭി​ച്ചുനി​ൽ​ക്കു​ന്ന അ​തേ മ​നു​ഷ്യ​രെത​ന്നെ​യാ​ണ് ഈ ​സി​ല​ബ​സി​ലൂ​ടെ​യും വ​ല​തു​പ​ക്ഷം കാ​ണു​ന്ന​ത്.

ഇ​ട​പെ​ട​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ക്കി ഒ​തു​ക്കു​ന്നു​മി​ല്ല കേ​ന്ദ്ര ഭ​ര​ണ​കൂ​ടം. സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക പാ​ഠ്യ​പ​ദ്ധ​തി​യെ അ​വ​ഗ​ണി​ച്ച്​ മു​ക​ളി​ൽ​നി​ന്ന് ഒ​രു പൊ​തു പാ​ഠ്യ​പ​ദ്ധ​തി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി സ്മൃ​തി ന്യാ​സ് ട്ര​സ്​​​റ്റി​െ​ൻ​റ പ​ബ്ലി​ക് പോ​ളി​സി റി​സ​ർ​ച്ച് സെ​ൻ​റ​ർ കേ​ര​ള​ത്തി​ലെ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളെ ഗു​ജ​റാ​ത്തു​മാ​യി താ​ര​ത​മ്യം ചെ​യ്ത് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യു​ണ്ടാ​യി. വേ​ദ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചും ര​ജ​പു​ത്ര സ്ത്രീ​ക​ളെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലി​ല്ലെ​ന്ന അ​സം​ബ​ന്ധ നി​രീ​ക്ഷ​ണം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന പ​രി​ഷ്ക​ര​ണ​ത്തി​നും മു​ന്നേ​റ്റ​ത്തി​നും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സാ​മൂ​ഹി​ക​പ​രി​ഷ്ക​ർ​ത്താ​ക്ക​ളെ​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​റ്റി പ​റ​യു​ന്ന ഇ​ട​ങ്ങ​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

സി​ല​ബ​സ് നി​ർ​മി​ച്ച്​ രം​ഗ​ത്ത് വ​ന്ന വ​ല​തു​പ​ക്ഷം അ​തു​കൊ​ണ്ടു​മാ​ത്രം തൃ​പ്ത​രാ​യി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ൻ​റ​റി സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​വും രൂ​പ​ക​ൽ​പ​ന​യും സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ മാ​റ്റം വ​രു​ത്ത​ലു​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ദേ​ശീ​യ നാ​യ​ക​രെ പ​റ്റി​യു​ള്ള 'ച​രി​ത്ര വി​രു​ദ്ധ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ' നീ​ക്കം ചെ​യ്യു​ക, ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ എ​ല്ലാ കാ​ല​ഘ​ട്ട​ങ്ങ​ൾ​ക്കും 'തു​ല്യ​മാ​യ പ്രാ​തി​നി​ധ്യം' ഉ​റ​പ്പാ​ക്കു​ക, 'ച​രി​ത്ര​ത്തി​ലെ' പ്ര​ശ​സ്ത​രാ​യ ഗാ​ർ​ഗി, മൈ​ത്രേ​യി, ഝാ​ൻ​സി റാ​ണി, ചാ​ന്ദ് ബീ​ബി, സ​ൽ​ക്കാ​രി ബാ​യി എ​ന്നീ സ്ത്രീ​ക​ളു​ടെ പ​ങ്കു ഉ​യ​ർ​ത്തി കാ​ണി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ശ്ര​ദ്ധ​യൂ​ന്നു​ന്ന മേ​ഖ​ല​ക​ളാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​ര​ളം പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച​ല്ല എ​ന്നും, അ​വ​യൊ​ക്കെ​യും മാ​റ്റി​യെ​ഴു​ത​ണം എ​ന്നും നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ച​രി​ത്ര​ത്തെ എ​ന്തി​ന് ഭ​യ​ക്കു​ന്നു?

സാ​മൂ​ഹി​ക ശാ​സ്ത്ര മാ​ന​വി​ക വി​ഷ​യ​ങ്ങ​ളു​ടെ വി​കാ​സ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ച​രി​ത്ര​മെ​ന്ന വി​ഷ​യ​ത്തെ അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടു ഭ​യ​പ്പെ​ടു​ന്നു എ​ന്ന​ത് മ​ന​സ്സി​ലാ​ക്കാം. 19ാം നൂ​റ്റാ​ണ്ടി​െ​ൻ​റ തു​ട​ക്ക​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളു​ടെ കൂ​ടെ സ്വ​ന്തം ശ​ക്തി​യാ​ൽ ക​ട​ന്നുവ​ന്ന വി​ഷ​യ​മാ​ണ് ച​രി​ത്രം. അ​ധി​കാ​ര​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ച​രി​ത്ര​ത്തെ അ​ന്നും ഭ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. ദേ​ശ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പു​രോ​ഗ​തി അ​ക്ക​ങ്ങ​ളി​ൽ നി​ര​ത്തി​യ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും, അ​തി​ന് സ​ഹാ​യ​ക​ര​മാ​യി നി​ന്ന സ്​​റ്റാ​റ്റി​സ്​​റ്റി​ക്സു​മൊ​ക്കെ സ്​​റ്റേ​റ്റ്​ സ​യ​ൻ​സു​ക​ളാ​യി​ട്ടാ​ണ് അ​ന്ന് ക​ണ്ടി​രു​ന്ന​ത്. ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യ വി​ഷ​യ​ങ്ങ​ളെ​പ്പോ​ലെ​യാ​യി​രു​ന്നി​ല്ല ച​രി​ത്രം. മ​ഹാ​ന്മാ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ച​രി​ത്ര​ത്തി​ന് പ്ര​സ​ക്തി​യു​ണ്ടാ​യി​രു​ന്ന കാ​ല​ത്തും, ച​രി​ത്ര​കാ​ര​ന്മാ​ർ രാ​ഷ്​​ട്രീ​യ സാ​മ്പ​ത്തി​ക ച​രി​ത്ര​ത്തെ പ്ര​ശ്ന​വ​ത്​​ക​രി​ച്ച് അ​ധി​കാ​ര സ്വ​രൂ​പ​ങ്ങ​ളു​ടെ അ​നീ​തി​യും ചൂ​ഷ​ണ രാ​ഷ്​​ട്രീ​യ​വും തു​റ​ന്നു കാ​ണി​ച്ചി​ട്ടു​ണ്ട്. ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ അ​തു​കൊ​ണ്ടു ത​ന്നെ ച​രി​ത്ര ര​ച​ന​യെ​യും ച​രി​ത്ര​കാ​ര​ന്മാ​രെയും എ​ല്ലാ കാ​ല​ത്തും വ​രു​തി​യി​ൽ നി​ർ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ഇ​ന്നു കാ​ണു​ന്ന ച​രി​ത്ര​വി​ദ്വേ​ഷ​ത്തി​നു കാ​ര​ണ​വും ഇ​തേ സ്വേ​ച്ഛാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ മ​നോ​ഭാ​വ​ത്തി​െ​ൻ​റ പ്ര​തി​ഫ​ല​ന​മാ​ണ്.

ച​രി​ത്ര​കാ​ര​ന്മാ​രെ എ​ന്തി​ന് ഭ​യ​ക്കു​ന്നു?

ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ ആ​ശ​യ​പ​ര​മാ​യ അ​ന്ധ​ത​യും ച​രി​ത്ര​മെ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​പ​ക്വ​മാ​യ നി​ര​ക്ഷ​ര​ത​യു​മാ​ണ് യു.​ജി.​സി മു​ന്നോ​ട്ടു​െ​വ​ച്ചി​രി​ക്കു​ന്ന ഏ​കീ​കൃ​ത ച​രി​ത്ര സി​ല​ബ​സി​ൽ സ്ഫു​രി​ക്കു​ന്ന​ത്. തെ​ളി​വു സാ​മ​ഗ്രി​ക​ളു​ടെ വി​മ​ർ​ശ​പ​ഠ​ന​ങ്ങ​ളി​ലൂ​ടെ വ​ർ​ഷ​ങ്ങ​ൾ ഗ​വേ​ഷ​ണം ചെ​യ്ത് ക​ണ്ടെ​ത്തി​യ ച​രി​ത്ര വ​സ്തു​ത​ക​ളെ ഒ​രു സി​ല​ബ​സി​ലൂ​ടെ എ​ന്നേ​ക്കു​മാ​യി മാ​യി​ച്ചുക​ള​യാ​നു​ള്ള ശ്ര​മം ച​രി​ത്ര പ​ഠ​ന​ങ്ങ​ളു​ടെ ശ​ക്തി​യെ​യും അ​തി​നു വ​ഴി​തെ​ളി​ച്ച ച​രി​ത്ര​കാ​ര​ന്മാ​രെ​യും ഭ​ര​ണ​കൂ​ടം ഭ​യ​ക്കു​ന്ന​തു കൊ​ണ്ടു​ത​ന്നെ. പു​രാ​ത​ന ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ റോ​മി​ല ഥാ​പ്പ​റും മ​ധ്യ​കാ​ല ഇ​ന്ത്യ​യെ ശാ​സ്ത്രീ​യ​പ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ഇ​ർ​ഫാ​ൻ ഹ​ബീ​ബും ആ​ധു​നി​ക ഇ​ന്ത്യാ ച​രി​ത്ര​ത്തെ സാ​മ്പ​ത്തി​ക / വൈ​ജ്ഞാ​നി​ക ച​രി​ത്ര സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ വ്യാ​ഖ്യാ​നി​ച്ച ബി​പൻ ച​ന്ദ്ര​യും ച​രി​ത്ര​ര​ച​ന മാ​ത്രം ന​ട​ത്തി​യ​വ​ര​ല്ല. ഇ​ന്ത്യാ ച​രി​ത്ര​ത്തെ വീ​ണ്ടെ​ടു​ത്ത ഇ​ന്ത്യാ​ക്കാ​രാ​ണ്. കൊ​ളോ​ണി​യ​ൽ ച​രി​ത്ര ര​ച​ന​യു​ടെ ഹി​ന്ദു - മു​സ്​​ലിം - ബ്രി​ട്ടീ​ഷ് ച​ട്ട​ക്കൂ​ടി​െ​ൻ​റ ദു​ഷി​പ്പി​നെ ഇ​ല്ലാ​താ​ക്കി​യ​വ​ർ. ഇ​വ​രു​ടെ പ​ഠ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക വ​ഴി കൊ​ളോ​ണി​യ​ൽ ഭ​ര​ണ​കൂ​ട ച​രി​ത്ര​വ​ഴി​യി​ലേ​ക്ക് തി​രി​യു​ക​യും, അ​തി​ലും അ​പ​ക​ട​ക​ര​മാ​യ മ​ത-​ജാ​തി രാ​ഷ്​​ട്രീ​യ വെ​റി​യു​ടെ പ്ര​ചാ​ര​ണ പ്ര​ക്രി​യ​യെ ച​രി​ത്ര​മെ​ന്ന് വി​ളി​ക്കു​ന്ന ല​ജ്ജാ​ക​ര​മാ​യ അ​വ​സ്ഥ​യെ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഭ​ര​ണ​കൂ​ട രാ​ഷ്​​ട്രീ​യം.

ച​രി​ത്ര​ത്തെ​യും ച​രി​ത്ര​കാ​ര​ന്മാ​രെ​യും ഭ​യ​ക്കു​ന്ന ഭ​ര​ണ​കൂ​ടം ച​രി​ത്ര​പ​ഠ​ന​ത്തെ കൂ​ച്ചു​വി​ല​ങ്ങി​ടാൻ തു​ട​ങ്ങി​യ​തി​െ​ൻ​റ പ​രി​സ​മാ​പ്തി​യാ​ണ് യു.​ജി.​സി ഏ​കീ​കൃ​ത സി​ല​ബ​സ്. ച​രി​ത്ര​മെ​ന്ന​ത് ഏ​തോ വ​ർ​ഗ​ത്തി​െ​ൻ​റ മ​ഹ​നീ​യ കാ​ല​ഘ​ട്ട​ത്തി​െ​ൻ​റ പു​ന​രാ​വി​ഷ്​​കാ​ര​മാ​ണെ​ന്ന പ​ഴ​യ സാ​മ്രാ​ജ്യ ധാ​ര​ണ ത​ന്നെ​യാ​ണ് ഇ​തി​ൽനി​ന്നു വെ​ളി​വാ​ക്കു​ന്ന​ത്. ച​രി​ത്ര പ​ഠ​ന​ങ്ങ​ളി​ൽ വ​ന്നി​രി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളും സ​മീ​പ​ന രീ​തി​ക​ളും അ​റി​യാ​തെ, വി​ഷ ച​രി​ത്ര​ങ്ങ​ളെ (toxic history) സൃ​ഷ്​​ടി​ക്കു​ന്ന ച​രി​ത്ര സി​ല​ബ​സ് വെ​റും പ്ര​ചാ​ര​ണ ത​ന്ത്രം മാ​ത്ര​മാ​ണ്. ഒ​രു വ​ശ​ത്ത്​​ അത് വ​ർ​ഗീ​യ​ത​യെ​യും സ​ങ്കു​ചി​ത രാ​ഷ്​​ട്രീ​യ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ച​രി​ത്രപ​ഠ​ന​മെ​ന്ന ജ്ഞാ​ന​ശാ​ഖ​യെ​ത​ന്നെ ക​ശാ​പ്പ് ചെ​യ്യു​ന്ന ഇ​രു​ത​ല വാ​ളാ​ണ്. പു​തു​ച​രി​ത്ര ഗ​വേ​ഷ​ണ രീ​തി​ക​ൾ പു​തി​യ ച​രി​ത്ര​ങ്ങ​ളെ സൃ​ഷ്​​ടി​ക്കു​ന്ന കാ​ല​ത്ത് ച​രി​ത്ര ര​ച​ന​യെ സം​ബ​ന്ധി​ച്ച കോ​ഴ്സി​ൽ നൂ​ത​ന വി​ഷ​യ​ങ്ങ​ളു​ടെ​യോ രീ​തി​ശാ​സ്ത്ര​ങ്ങ​ളു​ടെ​യോ ക​ണി​കപോ​ലും ക​ണ്ടുപി​ടി​ക്കാ​നി​ല്ല. സി​ല​ബ​സ് നി​ർ​മാ​താ​ക്ക​ളു​ടെ ബൗ​ദ്ധി​ക പാ​പ്പ​ര​ത്തം ഒ​രു ത​ല​മു​റ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ഴു​വ​ൻ ചി​ന്താ​ശേ​ഷി​യെ ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത് സൃ​ഷ്​​ടി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യു​ടെ​യും മ​ഹാ​മാ​രി​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​െ​ൻ​റ​യും മ​നോ​ഭാ​വ​മാ​റ്റ​ങ്ങ​ളു​ടെ​യും മ​റ്റും പു​ത്ത​ൻ ച​രി​ത്ര​ങ്ങ​ൾ ധാ​രാ​ളം ര​ചി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ ച​രി​ത്രപ​ഠ​ന​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യു​ടെ ഒ​രുകാ​ല​ത്തു​മി​ല്ലാ​തി​രു​ന്ന ഏ​തോ പ​ഴ​യ സു​വ​ർ​ണ​കാ​ല ച​രി​ത്ര​ത്തി​ലേ​ക്കു​മു​ള്ള തി​രി​ച്ചുപോ​ക്ക് ച​രി​ത്ര​ത്തെ ഭ​യ​ക്കു​ന്ന​തുകൊ​ണ്ടു മാ​ത്ര​മാ​ണ്.

റ​ഫ​റ​ൻ​സ്

● Aditya Mukherjee, Mridula Mukherjee, Sucheta Mahajan. RSS, School Texts and the Murder of Mahatma Gandhi. New Delhi: Sage India, 2008

● Open the Social Science, Report of the Gulbenkian Commission on the Restructuring of Social Sciences. California: Stanford University Press, 1999

● Majid Hayat Siddiqi. History - Writing in India in History Workshop, Oxford University Press, 1989, No. 10 (Autumn, 1980)

● Bhupendra Yadav. History of the Undoing of History in Economic and Political Weekly, Vol. 37, No. 3, January 19 - 25, 2002

● Aligarh Historians Group. The RSS Coup in ICHR: Its First Fruits in Social Scientist, Vol. 7, No. 11, January, 1979

● Nandini Sundar. Teaching to Hate: RSS' Pedagogical Programme in Economic and Political Weekly, Vol. 39, No. 16, April 2004

● Learning Outcomes based Curriculum Framework for BA History Undergraduate Programme 2021, University Grants Commission, New Delhi

Show More expand_more
News Summary - RSS enters history syllabus