Begin typing your search above and press return to search.
proflie-avatar
Login

ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ വി​​ശ​​ക​​ല​​ന​​ങ്ങ​​ൾ വ​​ള​​രെ പ​​രി​​മി​​ത​​വും അ​​പൂ​​ർണവു​​മാ​​യി തീ​​രു​​ന്നുണ്ടോ?

ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ വി​​ശ​​ക​​ല​​ന​​ങ്ങ​​ൾ വ​​ള​​രെ പ​​രി​​മി​​ത​​വും അ​​പൂ​​ർണവു​​മാ​​യി തീ​​രു​​ന്നുണ്ടോ?
cancel

ഇ​​ന്ത്യ ഇ​​ന്ന് ഒ​​രു മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ വ​​ക്കി​​ലാ​​ണ് എ​​ന്ന് നി​​ര​​വ​​ധി സം​​ഘ​​ട​​ന​​ക​​ൾ അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​രു കോ​​ൺ​​ഗ്ര​​ഷ​​നൽ മീ​​റ്റിങ്ങി​​നു മു​​ന്നി​​ൽ, ഈ ​​ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ സ​​മ​​ർ​​ഥി​​ച്ച ഒ​​ര​​വ​​സ​​ര​​ത്തി​​ലാ​​ണ് ന​​മ്മ​​ൾ ഗു​​ജ​​റാ​​ത്തി​​ലെ മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ ഇ​​രു​​പ​​താം വാ​​ർ​​ഷി​​കം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​ത്. അ​​തും ഈ ​​വം​​ശ​​ഹ​​ത്യ​​ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളെ​​ന്നു പ​​ലത​​വ​​ണ ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട​​വ​​ർ രാ​​ഷ്ട്രീ​​യാ​​ധി​​കാ​​രം കൈ​​യാ​​ളു​​ന്ന ഒ​​രു...

Your Subscription Supports Independent Journalism

View Plans

ഇ​​ന്ത്യ ഇ​​ന്ന് ഒ​​രു മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ വ​​ക്കി​​ലാ​​ണ് എ​​ന്ന് നി​​ര​​വ​​ധി സം​​ഘ​​ട​​ന​​ക​​ൾ അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​രു കോ​​ൺ​​ഗ്ര​​ഷ​​നൽ മീ​​റ്റിങ്ങി​​നു മു​​ന്നി​​ൽ, ഈ ​​ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ സ​​മ​​ർ​​ഥി​​ച്ച ഒ​​ര​​വ​​സ​​ര​​ത്തി​​ലാ​​ണ് ന​​മ്മ​​ൾ ഗു​​ജ​​റാ​​ത്തി​​ലെ മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ ഇ​​രു​​പ​​താം വാ​​ർ​​ഷി​​കം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​ത്. അ​​തും ഈ ​​വം​​ശ​​ഹ​​ത്യ​​ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളെ​​ന്നു പ​​ലത​​വ​​ണ ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട​​വ​​ർ രാ​​ഷ്ട്രീ​​യാ​​ധി​​കാ​​രം കൈ​​യാ​​ളു​​ന്ന ഒ​​രു സ​​മ​​യ​​ത്ത്. അ​​തുകൊ​​ണ്ട് ത​​ന്നെ, ഗു​​ജ​​റാ​​ത്ത് വം​​ശ​​ഹ​​ത്യ​​യെ കു​​റി​​ച്ചും ന​​മ്മ​​ൾ എ​​ങ്ങ​​നെ ഇ​​വി​​ടെ എ​​ത്തിച്ചേ​​ർ​​ന്നു എ​​ന്ന​​തി​​നെ കു​​റി​​ച്ചും കൂ​​ടു​​ത​​ൽ ചി​​ന്തി​​ക്കു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​ണ്.

പ​​ല​​താ​​യി ചി​​ത​​റിക്കി​​ട​​ന്നി​​രു​​ന്ന സാ​​മൂ​​ഹി​​ക-സാം​​സ്കാ​​രി​​ക​​യി​​ട​​ങ്ങ​​ൾ കൊ​​ളോ​​ണി​​യ​​ൽ വ്യ​​വ​​ഹാ​​ര​​ങ്ങ​​ളു​​ടെ ഏ​​ക​​വ​​ച​​ന​​ങ്ങ​​ളി​​ലേ​​ക്കു ചു​​രു​​ങ്ങു​​മ്പോ​​ഴാ​​ണ് കോ​​ള​​നി​​വ​​ത്ക​​ര​​ിക്ക​പ്പെ​​ട്ട പ്ര​​ദേ​​ശ​​ങ്ങ​​ൾ ആ​​ധു​​നി​​ക​​ത​​യി​​ലേ​​ക്കു ക​​ട​​ക്കു​​ന്ന​​ത്. ഇ​​തി​​ലൂ​​ടെ, ലോ​​ക​​മെ​​മ്പാ​​ടും, കൊ​​ളോ​​ണി​​യ​​ൽ ആ​​ധു​​നി​​ക​​ത​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ചി​​ല പ്ര​​ത്യേ​​ക സാ​​മൂ​​ഹി​​ക സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന ഒ​​രവ​​സ്ഥ​​യു​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. പ​​ല​​പ്പോ​​ഴും പ​​ല കോ​​ള​​നി​​ക​​ളു​​ടെ​​യും ആ​​ധു​​നി​​ക​​ത എ​​ന്ന​​തുത​​ന്നെ, ഇ​​ങ്ങ​​നെ ഉ​​യ​​ർ​​ന്നുവ​​ന്ന അ​​ധി​​കാ​​ര​​പ​​ക്ഷ​​ങ്ങ​​ളു​​ടെ വ്യ​​വ​​ഹാ​​ര​​ങ്ങ​​ളും ഇ​​തി​​നോ​​ട് കീ​​ഴാ​​ളപ​​ക്ഷ​​ത്തുനി​​ന്ന് ഉണ്ടാ​​യിവ​​രു​​ന്ന സ​​മ്മ​​ത​​വും വി​​രോ​​ധ​​വു​​മാ​​യി വി​​ക​​സി​​ക്കു​​ന്ന​​ത് കാ​​ണാം.

ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി ബ്രാ​​ഹ്മണ വ്യ​​വ​​സ്ഥ​​യു​​ടെ അ​​ടി​​യി​​ലാ​​യി​​രു​​ന്ന ഒ​​രു ജ​​ന​​ത​​ക്ക്, വെ​​ള്ള​​ക്കാ​​രു​​ടെ ആ​​ധു​​നി​​ക​​ത, സ്‌​​കൂ​​ളു​​ക​​ളും നി​​ര​​ത്ത​​ുക​​ളും, എ​​ന്തി​​നു ശ്രീനാ​​രാ​​യ​​ണ ഗു​​രു പ​​റ​​ഞ്ഞി​​ട്ടു​​ള്ളതു പോ​​ലെ, സ​​ന്യാ​​സംപോ​​ലും തു​​റ​​ന്നു കൊ​​ടു​​ത്തു എ​​ന്ന​​ത് ശ​​രി​​യാ​​ണ്. എ​​ന്നാ​​ൽ അ​​തേസ​​മ​​യം ത​​ന്നെ ആ​​ധു​​നി​​ക​​ത​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം കൈ​​യ​​ട​​ക്കി, ഇ​​വി​​ടെ സാ​​മൂ​​ഹി​​ക-സാം​​സ്കാ​​രി​​ക അ​​ധീ​​ശ​​ത്വം സ്ഥാ​​പി​​ച്ചെ​​ടു​​ത്ത​​ത്, ബു​​ദ്ധി​​സ​​ത്തെ ത​​ക​​ർ​​ത്തു മു​​ന്നേ​​റി​​യ ഒ​​രു ബ്രാ​​ഹ്മ​​ണ-​​സ​​വ​​ർ​​ണ വ്യ​​വ​​സ്ഥ​​യാ​​ണ്.

''ഇ​​ന്ത്യ​​ൻ ച​​രി​​ത്രം എ​​ന്ന​​തുത​​ന്നെ ബു​​ദ്ധി​​സ​​വും ബ്രാ​​ഹ്മ​​ണി​​സ​​വും ത​​മ്മി​​ലു​​ള്ള ഒ​​രു യു​​ദ്ധ​​മാ​​ണ് എ​​ന്നാ​​ണ് അം​​ബേ​​ദ്‌​​ക​​ർ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​ത്. എ​​ന്നാ​​ൽ, കോ​​ള​​നി​​വ​​ത്ക​​ര​​ണ​​ത്തിനുശേ​​ഷം പു​​തി​​യൊ​​രു യു​​ദ്ധം തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ലു​​ള്ള ത​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രം ഉ​​പ​​യോ​​ഗി​​ച്ച്, എ​​ല്ലാ ആ​​ധു​​നി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും കു​​ത്ത​​ക സ്ഥാ​​പി​​ച്ചെ​​ടു​​ത്ത ബ്രാ​​ഹ്മ​​ണ-​​സ​​വ​​ർ​​ണ വ​​ർ​​ഗ​​വും, ഈ ​​പ്ര​​ക്രി​​യ​​യെ നി​​ര​​ന്ത​​രം ചോ​​ദ്യംചെ​​യ്തുകൊ​​ണ്ടി​​രു​​ന്ന ദലിത്​ ബ​​ഹു​​ജ​​ന മുസ്​ലിം കീ​​ഴാ​​ള വ​​ർ​​ഗ​​വും ത​​മ്മി​​ലു​​ള്ള യു​​ദ്ധം. ഈ ​​യു​​ദ്ധ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ​​ത​​യും അ​​തി​​നു​​ള്ളി​​ലു​​ള്ള നി​​ര​​വ​​ധി ത​​ര​​ത്തി​​ലു​​ള്ള രാ​​ഷ്ട്രീ​​യ സ്വ​​ത്വങ്ങ​​ളുംപ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​മെ​​ല്ലാം ഉ​​ണ്ടാ​​യിവ​​ന്ന​​ത്. ഇ​​ന്ന് ന​​മ്മ​​ൾ വീ​​ണ്ടും വം​​ശ​​ഹ​​ത്യ​​യു​​ടെ പ​​ടി​​ക്ക​​ലെ​​ത്തിനി​​ൽ​​ക്കു​​മ്പോ​​ൾ ഇ​​ങ്ങ​​നെ ഒ​​രു പു​​തി​​യ യു​​ദ്ധ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ് ന​​മ്മ​​ളീ അ​​വ​​സ്ഥ​​യി​​ലെ​​ത്തി ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്ന് തി​​രി​​ച്ച​​റി​​യു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​ണ്. അ​​തുപോ​​ലെത​​ന്നെ, ബ്രാ​​ഹ്മ​​ണ സ​​വ​​ർ​​ണ വ​​ർ​​ഗം, ഇ​​ന്ത്യ​​ൻ ഉപഭൂ​​ഖ​​ണ്ഡ​​ത്തി​​ൽ ബ​​ഹു​​ജ​​ന​​ങ്ങ​​ളോ​​ട് നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ച്ച യു​​ദ്ധ​​ത്തി​​ന്റെ ആ​​ധു​​നി​​ക സ്വ​​രൂ​​പ​​മാ​​ണി​​തെ​​ന്നും നാം ​​കാ​​ണേ​​ണ്ട​​തു​​ണ്ട്. എ​​ന്നാ​​ൽ ഇ​​ത് തി​​രി​​ച്ച​​റി​​യാ​​തെ, പ​​ല​​പ്പോ​​ഴും, ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ചി​​ല സ​​മ​​കാ​​ലിക രാ​​ഷ്ട്രീ​​യ വി​​ശ​​ക​​ല​​ന​​ങ്ങ​​ളി​​ൽ ഒ​​തു​​ങ്ങു​​ന്ന​​തു കാ​​ണാം. അ​​തുകൊ​​ണ്ടുത​​ന്നെ ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, വം​​ശ​​ഹ​​ത്യ​​യു​​ടെ വി​​ശ​​ക​​ല​​ന​​ങ്ങ​​ൾ വ​​ള​​രെ പ​​രി​​മി​​ത​​വും അ​​പൂ​​ർണവു​​മാ​​യിത്തീ​​രു​​ന്നു.

ആ​​ദ്യംത​​ന്നെ ഇ​​ട​​തു ലി​​ബ​​റ​​ൽ വാ​​യ​​ന​​യു​​ടെ കാ​​ര്യ​​മെ​​ടു​​ക്കു​​ക. ഇ​​ന്ത്യ​​ൻ ആ​​ധു​​നി​​ക​​ത​​യു​​ടെത​​ന്നെ വി​​ശേ​​ഷ​​ല​​ക്ഷ​​ണ​​മാ​​യ, ബ്രാ​​ഹ്മ​​ണ-​​സ​​വ​​ർ​​ണ പ​​ക്ഷ​​ങ്ങ​​ളും കീ​​ഴാ​​ള​​രും ത​​മ്മി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ വൈ​​രു​​ധ്യം കാ​​ണു​​കപോ​​ലും ചെ​​യ്യാ​​തെ, ഇ​​നി​​യും പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​പ്പെ​​ടാ​​ത്ത, അ​​ല്ലെ​​ങ്കി​​ൽ ത​​ക​​ർ​​ക്ക​​പ്പെ​​ട്ട ആ​​ധു​​നി​​ക​​ത​​യു​​ടെ സെ​​ക്കു​​ല​​ർ മൂ​​ല്യ​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ലേ​​ക്കാ​​ണ് മുസ്​ലിം വം​​ശ​​ഹ​​ത്യ​​യെ കു​​റി​​ച്ചു​​ള്ള പ​​ല ഇ​​ട​​തു ലി​​ബ​​റ​​ൽ വി​​ശ​​ക​​ല​​നങ്ങ​​ളും നീ​​ങ്ങു​​ന്ന​​ത്. ഇ​​ങ്ങ​​നെ​​യൊ​​രു സം​​ഭാ​​ഷ​​ണം ഹി​​ന്ദു തീ​​വ്ര​​വാ​​ദ​​ത്തി​​ന്റെ പ്ര​​ശ്ന​​ങ്ങ​​ൾ മാ​​ത്രം തി​​രി​​ച്ച​​റി​​ഞ്ഞുകൊ​​ണ്ട്, ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​തി​​ന്റെ​​യെ​​ല്ലാം ഉ​​ത്ത​​ര​​വാ​​ദി​​ത്തം, ഇ​​ന്നും ആ​​ധു​​നി​​ക​​രാ​​കാ​​ൻ കെ​​ൽ​​പ്പി​​ല്ലാ​​ത്ത ദു​​ശ്ശ​​ക്തി​​ക​​ളി​​ൽ ക​​ണ്ടെ​​ത്തു​​ന്നു, ഇ​​വ​​രെ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ആ​​ധു​​നി​​ക​​ത​​യു​​ടെ ജാ​​തി മ​​ത ഘ​​ടനകളുടെ പ്ര​​ശ്ന​​ങ്ങ​​ൾ കാ​​ണാ​​തെ. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഈ​​യ​​ടു​​ത്തു ക​​ര​​ൺ ഥാ​​പ്പ​​റി​​നു (Karan Thapar) കൊ​​ടു​​ത്ത ഒ​​രു ഇ​​ന്റ​​ർ​​വ്യൂ​​വി​​ൽ അ​​രു​​ന്ധ​​തി റോ​​യ് പ​​റ​​യു​​ന്ന​​ത് ഹി​​ന്ദു വ​​ല​​തുപ​​ക്ഷ​​ത്തി​​ന്റെ ഉ​​യ​​ർ​​ച്ച​​ക്കു ശേ​​ഷം ഇ​​ന്ത്യ​​യി​​ലെ വ​​ള​​രെ പ​​രി​​ഷ്കൃ​​ത​​മാ​​യ (pretty sophisticated) നി​​യ​​മ​​വ്യ​​വ​​സ്ഥ​​യും നി​​യ​​മ​​ങ്ങ​​ളും ത​​ക​​ർന്നു ത​​രി​​പ്പ​​ണ​​മാ​​യി എ​​ന്നാ​​ണ്‌. ഇ​​ന്ന്, ജാ​​തി​​യും മ​​ത​​വും ഒ​​ക്കെ നോ​​ക്കി​​യാ​​ണ് നി​​യ​​മ​​ങ്ങ​​ൾ പ്രാ​​വ​​ർ​​ത്തി​​ക​​മാ​​കു​​ന്ന​​തെ​​ന്നും ഇ​​ന്ത്യ​​ൻ ആ​​ധു​​നി​​ക​​ത​​യു​​ടെ ഉ​​ജ്ജ്വ​​ല​​മാ​​യ മൂ​​ല്യ​​ങ്ങ​​ൾ ത​​ക​​ർ​​ന്നുപോ​​യ​​താ​​ണ് ഇ​​ന്ന​​ത്തെ പ്ര​​ശ്നം എ​​ന്നി​​ങ്ങ​​നെ ആ​​ർ​​ക്കാ​​ണ് പ​​റ​​യാ​​ൻ ക​​ഴി​​യു​​ക? തീ​​ർ​​ച്ച​​യാ​​യും, ഈ ​​ആ​​ധു​​നി​​ക​​ത​​യു​​ടെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളാ​​യ - ഇ​​തി​​ലൂ​​ടെ ത​​ങ്ങ​​ളു​​ടെ ജാ​​തി വ​​ർ​​ഗ അ​​ധി​​കാ​​രം കൂ​​ടു​​ത​​ൽ വി​​പു​​ല​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞ - വ​​രേ​​ണ്യ​​ർ​​ക്കു ത​​ന്നെ. എ​​ന്നും ജാ​​തി​​യും മ​​ത​​വു​​മെ​​ല്ലാം ക​​ണ്ടു മാ​​ത്രം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ള്ള ഇ​​വി​​ടത്തെ ആ​​ധു​​നി​​ക നീ​​തിന്യാ​​യവ്യ​​വ​​സ്ഥ​​യു​​ടെ ഇ​​ര​​ക​​ളാ​​യ കീ​​ഴാ​​ള​​ർ​​ക്ക് ഈ ​​വാ​​ദ​​ത്തി​​നോ​​ട് ഒ​​രി​​ക്ക​​ലും യോ​​ജി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ പ്ര​​ശ​​്ന​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും പ്ര​​ത്യ​​ക്ഷ​​മാ​​യ ല​​ക്ഷ​​ണ​​ത്തെ -അ​​താ​​യ​​ത്, ഹി​​ന്ദു വ​​ല​​തുപ​​ക്ഷ​​ത്തി​​ന്റെ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ വ​​ള​​ർ​​ച്ച​​യെ- രോ​​ഗ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള വി​​ശ​​ക​​ല​​നങ്ങ​​ളാ​​ണ് ഇ​​ന്ന് ഏ​​റ്റ​​വും പ്ര​​ധാ​​ന​​മാ​​യി മു​​ന്നോ​​ട്ട് വ​​രു​​ന്ന​​ത്. മു​​ന്നി​​ൽ കൊ​​ല്ലാ​​ൻ കാ​​ത്തുനി​​ൽ​​ക്കു​​ന്ന​​വ​​രെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഒ​​രു സ​​മ​​കാ​​ലിക രാ​​ഷ്ട്രീ​​യ പ​​ദ്ധ​​തി​​യു​​ണ്ടാ​​വ​​ണ​​മെ​​ന്ന​​ത് ശ​​രിത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ൽ, വി​​ശ​​ക​​ല​​ന​​ങ്ങ​​ൾ ഇ​​തി​​ന​​പ്പു​​റം നീ​​ങ്ങി​​യി​​ല്ലെ​​ങ്കി​​ൽ, ജാ​​തി ഹി​​ന്ദു പ​​ക്ഷ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ആ​​വ​​ശ്യ​​ക​​ര​​മാ​​യ ഒരു രാ​​ഷ്ട്രീ​​യംത​​ന്നെ ന​​മു​​ക്ക് സാ​​ധ്യ​​മാ​​കാ​​തെ വ​​രാം.

റുവാണ്ടൻ വംശഹത്യ ബാക്കിവെച്ചത്
റുവാണ്ടൻ വംശഹത്യ ബാക്കിവെച്ചത്

അ​​തുകൊ​​ണ്ട്, ന​​മ്മു​​ടെ വി​​ശ​​ക​​ല​​ന​​ത്തെ കൂ​​ടു​​ത​​ൽ വി​​പു​​ല​​പ്പെ​​ടു​​ത്താ​​ൻ - അ​​ല്ലെ​​ങ്കി​​ൽ, ഇ​​ന്ത്യ​​ൻ ആ​​ധു​​നി​​ക​​ത​​യു​​ടെ അ​​പ​​രി​​ഷ്കൃ​​ത സ്വ​​രൂ​​പ​​ത്തെ കൂ​​ട​​ുത​​ൽ വ്യ​​ക്ത​​മാ​​യ​​ി തി​​രി​​ച്ച​​റി​​യാ​​ൻ, ഗു​​ജ​​റാ​​ത്തി​​ലെ വം​​ശ​​ഹ​​ത്യ​​യെ കു​​റി​​ച്ചുത​​ന്നെ കൂ​​ടു​​ത​​ൽ ആ​​ലോ​​ചി​​ക്കു​​ക. ലേ​​ഖ​​ന​​ത്തി​​ന്റെ തു​​ട​​ക്ക​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ച അ​​മേ​​രി​​ക്ക​​യി​​ലെ കോ​​ൺ​​ഗ്ര​​ഷ​​നൽ മീ​​റ്റിങ്ങി​​ൽ സം​​സാ​​രി​​ച്ച Gregory Stanton റു​​വാ​​ണ്ട​​യോ​​ട് താ​​ര​​ത​​മ്യപ്പെ​​ടു​​ത്തിക്കൊണ്ടാ​​ണ് ഇ​​ന്ത്യ​​യി​​ലെ മുസ്​ലിം വം​​ശ​​ഹ​​ത്യ​​​​യെ കു​​റി​​ച്ച് പ​​റ​​യു​​ന്ന​​ത്‌. റു​​വാ​​ണ്ട​​യി​​ൽ എ​​ത്ര​​യോ ല​​ക്ഷം ടൂ​​ട്സി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട വം​​ശ​​ഹ​​ത്യ താ​​ൻ മു​​ൻ​​കൂ​​ട്ടി ക​​ണ്ടി​​രു​​ന്നു​​വെ​​ന്നും, ഏ​​ക​​ദേ​​ശ​​മീ​​തെ പ്ര​​ക്രി​​യ​​ക​​ൾ ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ലും ഗു​​ജ​​റാ​​ത്തി​​ലെ സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു ശേ​​ഷം താ​​ൻ ക​​ണ്ടുതു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നും, ഒ​​ന്നും ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ ഇ​​വി​​ടെ ഗു​​ജ​​റാ​​ത്തി​​നു ശേ​​ഷ​​വും ഒ​​രു വ​​ൻ വം​​ശ​​ഹ​​ത്യ​​ക്ക് സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് Stanton ആ ​​മീ​​റ്റിങ്ങി​​ൽ പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ റു​​വാ​​ണ്ട​​യി​​ൽ സം​​ഭ​​വി​​ച്ച​​തും ഗു​​ജ​​റാ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​തും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സ​​ങ്ങ​​ൾ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​ത് പ്ര​​ധാ​​ന​​മാണ്. റു​​വ​​ാണ്ടയി​​ൽ സാ​​യു​​ധ​​രാ​​യ ര​​ണ്ടു പ​​ക്ഷ​​ങ്ങ​​ൾ തമ്മിൽ ന​​ട​​ന്ന ഒ​​രു സി​​വി​​ൽ യു​​ദ്ധ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​മാ​​യാ​​ണ് ഹു​​ട്ടു​​ക​​ൾ ടൂ​​ട്സി​​ക​​ളെ വം​​ശ​​ഹ​​ത്യ​​ക്കി​​ര​​യാ​​ക്കിയ​​ത്. റു​​വാ​​ണ്ട​​യി​​ൽ ന​​ട​​ന്ന ആ​​ഭ്യ​​ന്ത​​ര യു​​ദ്ധ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്ക​​പ്പെ​​ട്ട സാ​​യു​​ധ സൈ​​ന്യ​​ത്തെകൂ​​ടി ഉ​​പ​​യോ​​ഗി​​ച്ചുകൊ​​ണ്ട്. എ​​ന്നാ​​ൽ ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ന്ന​​ത് ഇ​​തി​​നേ​​ക്കാ​​ളെ​​ല്ലാം ഭ​​യാ​​ന​​ക​​മാ​​യ ഒ​​ന്നാ​​ണ്. ഇ​​വി​​ടെ, ആ​​ധു​​നി​​ക ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്രി​​യ​​യി​​ൽ ന്യൂന​​പ​​ക്ഷ​​ങ്ങ​​ളാ​​യി ഓ​​ർ​​ഗ​​നൈ​​സ് ചെ​​യ്യ​​പ്പെ​​ടു​​ക​​യും അ​​തി​​ന്റെ പേ​​രി​​ൽ ത​​ങ്ങ​​ൾ​​ക്കു ചി​​ല സാ​​ധ്യ​​ത​​ക​​ൾ ഉ​​ണ്ടെ​​ന്ന് വി​​ശ്വ​​സി​​ച്ച് ജീ​​വി​​ച്ചി​​രു​​ന്ന (അ​​ല്ലെ​​ങ്കി​​ൽ വി​​ധേ​​യ​​രാ​​യി നി​​ലനി​​ർ​​ത്ത​​പ്പെ​​ട്ട) ഒ​​രു ജ​​ന​​ത​​യെ​​യാ​​ണ് പൊ​​ലീ​​സി​​ന്റെ​​യും സ്റ്റേ​​റ്റി​​ന്റേ​​യും സ​​ഹാ​​യ​​ത്തോ​​ടുകൂ​​ടി ഒ​​രു കൂ​​ട്ടം ആ​​ളു​​ക​​ൾ ക​​ത്തി​​യും കൊ​​ടു​​വാ​​ളും ശൂ​​ല​​വും ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മി​​ക്കു​​ക​​യും കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​ത്. ഇ​​തി​​നെ ചെ​​റു​​ത്തുനി​​ൽ​​ക്കാ​​ൻ ത​​യാ​​റാ​​യ മുസ്​ലിം പ​​ക്ഷ​​ത്തി​​ന്റെ നി​​ർ​​വാ​​ക​​ത്വ​​മാ​​ണ് ഇ​​ത്ത​​രം മുസ്​ലിം വി​​രു​​ദ്ധ ആ​​ക്ര​​മ​​ണങ്ങ​​ളെ ക​​ലാ​​പ​​ങ്ങ​​ളാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​തി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന​​ത്. ഇ​​തുപോ​​ലെ ദലിതർ ആക്ര​​മി​​ക്ക​​പ്പെ​​ടു​​മ്പോ​​ൾ അ​​തി​​ന് ക​​ലാ​​പ​​ത്തി​​ന്റെ പ​​രി​​വേ​​ഷം വ​​രാ​​റി​​ല്ല എ​​ന്നതും ശ്ര​​ദ്ധി​​ക്കു​​ക. ചു​​രു​​ക്കി​​പ്പ​​റ​​ഞ്ഞാ​​ൽ, ഇ​​വി​​ടെ സാ​​യു​​ധ​​മാ​​യി സം​​ഘ​​ടി​​ച്ച ഒ​​രു ന്യൂന​​പ​​ക്ഷ​​ത്തെ​​യ​​ല്ല, പ​​ക​​രം ജനാധി​​പ​​ത്യ​​ത്തി​​ന്റെ രീ​​തി​​ക​​ൾ​​ക്കു​​ള്ളി​​ൽ സു​​നി​​ശ്ചി​​ത​​മാ​​യി നി​​ൽ​​ക്കു​​ന്ന ഒ​​രു സ​​മൂ​​ഹ​​ത്തി​​നു മേ​​ലെ​​യാ​​ണ് ആ​​ക്ര​​മണങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത്. ഒ​​രു ആ​​ഭ്യ​​ന്ത​​ര യു​​ദ്ധ​​ത്തി​​ന്റെ ബ​​ല​​പ്ര​​യോ​​ഗ​​മ​​ല്ല, പ​​ക​​രം, ആ​​ധു​​നി​​ക​​ത​​യു​​ടെ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ ഘ​​ട​​ന​​ക​​ളാ​​ണ് പെ​െ​​ട്ട​​ന്ന് ഒ​​രു യു​​ദ്ധ​​ത്തി​​ലെ​​ന്നപോ​​ലെ ഹിം​​സാ​​ത്മ​​കമാ​​യിത്തീ​​രു​​ന്ന​​ത്. മാത്രമല്ല, റു​​വാ​​ണ്ട​​യി​​ലാ​​യാ​​ലും ജ​​ർമ​​നി​​യി​​ലാ​​യാ​​ലും, ഹിം​​സ​​യി​​ലേ​​ക്കു​​ള്ള ഈ ​​വീ​​ഴ്ച​​യു​​ടെ അ​​വ​​സാ​​നം, ഇ​​തി​​നു കാ​​ര​​ണ​​മാ​​യ​​വ​​രി​​ൽ ചി​​ല​​രെ​​ങ്കി​​ലും ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മാ​​ത്ര​​മ​​ല്ല, ഇ​​ന്ന​​ത്തെ ജ​​ർമ​​നി​​യി​​ലെ ചി​​ല നി​​യ​​മന​​ട​​പ​​ടി​​ക​​ൾപോ​​ലും നി​​ർമി​​ച്ചെ​​ടു​​ത്തി​​ട്ടു​​ള്ള​​ത് അ​​വി​​ടെ ഉ​​ണ്ടാ​​യ ഹോ​​ളോ​​കാ​​സ്റ്റി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​ക​​ര​​ണ​​മാ​​യി​​ട്ടാ​​ണ്.

റു​​വാ​​ണ്ട​​യി​​ലാ​​ണെ​​ങ്കി​​ൽ, ഇ​​ന്ന് ഹു​​ട്ടു​​ക​​ളും ടൂ​​ട്സി​​ക​​ളും ത​​മ്മി​​ൽ സം​​സാ​​രി​​ച്ചും മാ​​പ്പു കൊ​​ടു​​ത്തും, സമന്വ​യ​​ത്തി​​ന്റെ ഒ​​രു പാ​​തയി​​ലേ​​ക്കാ​​ണ് നീ​​ങ്ങു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​ന്ത്യ​​യി​​ലെ കാ​​ര്യം നേ​​രെ തി​​രി​​ച്ചാ​​ണ്. ഇ​​വി​​ടെ Maya kodnani യെ​​പോ​​ലെ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​ർപോ​​ലും ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങു​​ന്ന കാ​​ഴ്ച​​യാ​​ണ് ന​​മ്മ​​ൾ കാ​​ണു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, ഈ ​​കൂ​​ട്ട​​ക്കൊ​​ല​​യു​​ടെ പേ​​രി​​ൽ നി​​ര​​വ​​ധിത​​വ​​ണ കോ​​ട​​തി ക​​യ​​റേ​​ണ്ടിവ​​ന്ന ന​​രേ​​ന്ദ്ര മോ​​ദി, തീ​​ർ​​ത്തും കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്ക​​പ്പെ​​ട്ടു എ​​ന്ന് മാ​​ത്ര​​മ​​ല്ല, ക​​ഴി​​ഞ്ഞ ര​​ണ്ടു ത​​വ​​ണ​​യാ​​യി ന​​മ്മു​​ടെ പ്ര​​ധാ​​നമ​​ന്ത്രി​​യാ​​യി വാ​​ഴു​​ന്നു!

തീ​​ർ​​ച്ച​​യാ​​യും ഇ​​ങ്ങ​​നെ​​യൊ​​രു അനീ​​തി ന​​ട​​പ്പാ​​ക്ക​​പ്പെ​​ടു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലൂ​​ന്നി​​യ ന​​മ്മു​​ടെ കോ​​ട​​തി​​ക​​ളെ​​യും പൊ​​ലീ​​സി​​നെ​​യു​​മെ​​ല്ലാം ഉ​​പ​​യോ​​ഗി​​ച്ചുത​​ന്നെ​​യാ​​ണ്. അ​​താ​​യ​​ത്, ഇ​​തെ​​ല്ലാം സാ​​ധ്യ​​മാ​​ക്കു​​ന്ന​​ത് ഇ​​വി​​ടെ നി​​ല​​വി​​ലു​​ള്ള 'തീ​​ർ​​ത്തും പ​​രി​​ഷ്കൃ​​ത​​മാ​​യ ' ന​​മ്മു​​ടെ നീ​​തിന്യായവ്യ​​വസ്ഥത​​ന്നെ​​യാ​​ണ്. അ​​തുകൊ​​ണ്ട്, ആ​​ധു​​നി​​ക​​ത​​യി​​ൽനി​​ന്നും ന​​മ്മു​​ടെ ലി​​ബ​​റ​​ൽ- സെ​​ക്കു​​ല​​ർ വ്യ​​വ​​സ്ഥ​​യി​​ൽനി​​ന്നും മു​​ഖം തി​​രി​​ക്കു​​ന്ന ഒ​​രു ഇ​​ല്ലി​​ബ​​റ​​ൽ (illiberal) ഹി​​ന്ദു വ​​ല​​തുപ​​ക്ഷ​​മ​​ല്ല, പ​​ക​​രം, ഇ​​ന്ത്യ​​ൻ ആ​​ധു​​നി​​ക​​ത​​യു​​ടെ ത​​ന്നെ ലി​​ബ​​റ​​ൽഘ​​ട​​ന​​ക​​ളാ​​ണ് ന​​മ്മ​​ളെ വം​​ശ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ഈ ​​ഹി​​ന്ദു തീ​​വ്രപ​​ക്ഷംപോ​​ലും നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​തുപോ​​ലെ, ആ​​ധു​​നി​​ക​​ത​​യി​​ൽ ബ്രാ​​ഹ്മ​​ണാ​​ധി​​പ​​ത്യ​​വും കീ​​ഴാ​​ള​​രും ത​​മ്മി​​ലു​​ള്ള യു​​ദ്ധ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ് ഉ​​ണ്ടാ​​യി വ​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​യി​​ലെ മുസ്​ലിം വം​​ശ​​ഹ​​ത്യ വി​​ശ​​ക​​ല​​നം ചെ​​യ്യ​​പ്പെ​​ട്ട​​തി​​നെ കു​​റി​​ച്ച് കൂ​​ടു​​ത​​ൽ ആ​​ലോ​​ചി​​ക്കു​​മ്പോ​​ൾ, ഇ​​ട​​തു ലി​​ബ​​റ​​ൽ ഫാ​​ന്റ​​സി​​ക​​ൾ​​ക്ക് അ​​തീ​​ത​​മാ​​യി ചി​​ന്തി​​ക്കു​​ന്ന​​വ​​ർപോ​​ലും മ​​റ്റു ചി​​ല പ​​രി​​മി​​തി​​ക​​ളി​​ൽ കു​​ടു​​ങ്ങികി​​ട​​ക്കു​​ന്നു എന്നു വ്യ​​ക്ത​​മാ​​കും.

ഇ​​ത് മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ര​​ണ്ടു പ്ര​​ധാ​​ന​​പ്പെ​​ട്ട വി​​ശ​​ക​​ല​​നരീ​​തി​​ക​​ളു​​ടെ ചി​​ല പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​വി​​ടെ ശ്ര​​ദ്ധി​​ക്കു​​ക. ഒ​​ന്ന്, ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ​​ത​​യു​​ടെ മുസ്​ലിം പ്ര​​ശ്നം കാ​​ണാ​​ൻ ത​​യാ​​റാ​​വു​​ന്ന സ​​വ​​ർ​​ണ അ​​ക്കാ​​ദ​​മി​​ക വാ​​യ​​ന​​ക​​ളും ര​​ണ്ടാ​​മ​​ത്, ഇ​​ങ്ങ​​നെ ഒ​​രു മുസ്​ലിം പ്രശ്നത്തെ മു​​ൻനി​​ർ​​ത്തി​​യു​​ള്ള വാ​​യ​​ന​​ക​​ളെ ജാ​​തി​​യെ കു​​റി​​ച്ച് പ​​റ​​ഞ്ഞുകൊ​​ണ്ട് അ​​പ​​നി​​ർമി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ദ​​ലി​​ത്​​ ബ​​ഹു​​ജ​​ൻപ​​ക്ഷ​​ത്തുനി​​ന്നു​​ണ്ടാ​​യി വ​​രു​​ന്ന വി​​ശ​​ക​​ല​​നങ്ങ​​ളും.

ഇ​​തി​​ൽ സ​​വ​​ർ​​ണ അ​​ക്കാ​​ദ​​മി​​ക വാ​​യ​​ന​​കളെകു​​റി​​ച്ച് ആ​ദ്യം പ​​റ​​യാം. വി​​ഭ​​ജ​​ന​​ത്തെകു​​റി​​ച്ചും ഇ​​ന്ത്യ​​യി​​ലെ വർഗീയതയെ​​കു​​റി​​ച്ചു​​മെ​​ല്ലാം വി​​ശ​​ദ​​മാ​​യി പ​​ഠി​​ച്ച ഗ്യാ​​നേ​​ന്ദ്ര പാ​​ണ്ഡേ, Can a Muslim be an Indian? എ​​ന്ന ത​​ന്റെ ലേ​​ഖ​​ന​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്, ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഒ​​രു സെ​​ക്കു​​ല​​ർ ലി​​ബ​​റ​​ൽ ഫ്രെ​​യിം​​വ​​ർ​​ക്കി​​നെ കു​​റി​​ച്ച​​ല്ല. പ​​ക​​രം, ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ​​ത​​യും വി​​ഭ​​ജ​​ന​​വു​​മെ​​ല്ലാം കൂ​​ടി ഹി​​ന്ദു​​ക്ക​​ളെ​​യാ​​ണ് ഉ​​ത്ത​​മ ഇ​​ന്ത്യ​​ക്കാ​​രാ​​യി കാ​​ണു​​ന്ന​​ത് എ​​ന്നാ​​ണ് പാ​​ണ്ഡേ പ​​റ​​യു​​ന്ന​​ത്. അ​​തുകൊ​​ണ്ട് ത​​ന്നെ ഇ​​വി​​ടെ ''ഹി​​ന്ദു/​​ഇ​​ന്ത്യ​​ൻ എ​​ന്ന​​തും, മുസ്​ലിം/​​വി​​ദേ​​ശി എ​​ന്ന​​തു​​മാ​​യ ഒ​​രു ആ​​ശ​​യ​​പ​​ര​​മാ​​യ വേ​​ർ​​തി​​രി​​വു​​ണ്ടാ​​യി വ​​ന്നു'' എ​​ന്നാ​​ണ് പാ​​ണ്ഡേ വാ​​ദി​​ക്കു​​ന്ന​​ത്. ഇ​​ങ്ങ​​നെ നോ​​ക്കു​​മ്പോ​​ൾ, ഇ​​ന്ന് മുസ്​ലിം സ​​മു​​ദാ​​യം നേ​​രി​​ടു​​ന്ന പ്ര​​ശ്​​ന​​ങ്ങ​​ൾ ദേ​​ശീ​​യ​​ത​​യു​​ടെ ത​​ന്നെ ഘ​​ട​​ന​​ക​​ളു​​മാ​​യി ആ​​ഴ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ടുകി​​ട​​ക്കു​​ന്ന ഒ​​ന്നാ​​യി ന​​മു​​ക്ക് തി​​രി​​ച്ച​​റി​​യാം. എ​​ന്നാ​​ൽ, ബാ​​ബരി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത​​തും ഗു​​ജ​​റാ​​ത്തി​​ലെ പൊ​​ഗ്രോ​​മു​​മെ​​ല്ലാം ജാ​​തി​​ക്കെ​​തി​​രെ​​യു​​ള്ള വി​​ശ​​ക​​ല​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചുകൊ​​ണ്ട് പ​​രി​​ശോ​​ധി​​ക്കു​​ന്ന ദ​​ലി​​ത്​​ ബ​​ഹു​​ജ​​ൻ പ​​ക്ഷ​​ങ്ങ​​ൾ, ഇ​​ങ്ങ​​നെ​​യൊ​​രു ഹി​​ന്ദു-​​മുസ്​ലിം ബൈ​​ന​​റി​​യെ പൂ​​ർണ​​മാ​​യും ചോ​​ദ്യംചെ​​യ്യു​​ന്നു.

ഹി​​ന്ദു വ​​ല​​തുപ​​ക്ഷ​​ത്തി​​ന്റെ ക​​ർസേ​​വ​​ക​​ർ അ​​യോ​​ധ്യ​​യി​​ലെ ബാ​​ബരി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത സം​​ഭ​​വം, നോ​​ർ​​ത്ത് ഇ​​ന്ത്യ​​യി​​ലെ ദ​​ലി​​ത​​് ബ​​ഹു​​ജ​​ൻ സ​​ർ​​ക്കി​​ളു​​ക​​ളി​​ൽ പൊ​​തു​​വെ 'ക​​മ​​ണ്ഡ​​ൽ' എ​​ന്ന പേ​​രി​​ലാ​​ണ് അറി​​യ​​പ്പെ​​ടു​​ന്ന​​ത്. ഹി​​ന്ദു സ​​ന്യാ​​സി​​ക​​ൾ പൂ​​ജ ചെ​​യ്യാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന, കൈ​​യി​​ൽ തൂ​​ക്കി പി​​ടി​​ക്കാ​​വു​​ന്ന ഒ​​രു ചെ​​റി​​യ കു​​ട​​മാ​​ണ് ക​​മ​​ണ്ഡ​​ലു. ബാ​​ബരി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത സം​​ഭ​​വം ഹി​​ന്ദു​​ത്വ​​യു​​ടെ സ്വ​​ഭാ​​വം (ക​​മ​​ണ്ഡ​​ലുപോ​​ലെ) കാ​​ണി​​ക്കു​​മ്പോ​​ഴും, അ​​ത് വാ​​സ്ത​​വ​​ത്തി​​ൽ മ​​ണ്ഡ​​ൽ ക​​മീ​​ഷ​​ന് ശേ​​ഷം (ക-​​മ​​ണ്ഡ​​ൽ) ബ്രാ​​ഹ്മ​​ണ​​ർ​​ക്കു ന​​ഷ്ട​​മാ​​യ അ​​ധി​​കാ​​രം തി​​രി​​ച്ചുപി​​ടി​​ക്കാ​​നു​​ള്ള ഒ​​രു പ്ര​​ക്രി​​യകൂ​​ടി​​യാ​​യി​​രു​​ന്നു എ​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​നാ​​ണ് ക​​മ​​ണ്ഡ​​ൽ എ​​ന്ന പ്ര​​യോ​​ഗം സ​​ഹാ​​യി​​ക്കു​​ന്ന​​ത്. Babri Mosque Demolition: Why on December 6? എ​​ന്ന ത​​ന്റെ ലേ​​ഖ​​ന​​ത്തി​​ൽ ഇ​​തി​​നെ കു​​റി​​ച്ച് അ​​ശോ​​ക് യാ​​ദ​​വ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ​​യാ​​ണ്: ''വി.​​പി. സിങ് മ​​ണ്ഡ​​ൽ കമീ​​ഷ​​ൻ ന​​ട​​പ്പി​​ലാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടുകൂ​​ടി ജാ​​തി​​ക്കെ​​തി​​രെ​​യു​​ള്ള മു​​ന്നേ​​റ്റ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ​​ക്തിപ്രാ​​പി​​ച്ചു. വ​​രേ​​ണ്യശ​​ക്തി​​ക​​ൾ​​ക്കെ​​തി​​രെ ദ​​ലി​​ത്പ​​ക്ഷ​​മു​​യ​​ർ​​ത്തി​​യ വെ​​ല്ലുവി​​ളി​​ക​​ൾ ഇ​​തി​​നോ​​ടൊ​​പ്പം വ​​ള​​ർ​​ന്നു. അ​​ങ്ങ​​നെ അ​​വ​​ർ ക​​മ​​ണ്ഡ​​ൽ എ​​ന്ന ജീ​​നി​​യെ തു​​റ​​ന്നുവി​​ട്ടു, മ​​ണ്ഡ​​ൽ രാ​​ഷ്ട്രീ​​യ​​ത്തെ ത​​ക​​ർ​​ക്കാ​​ൻ. പോ​​കു​​ന്നി​​ട​​ത്തൊ​​ക്കെ ര​​ക്തം ചി​​ത​​റിക്കൊ​​ണ്ട്, അ​​ദ്വാ​​നി ത​​ന്റെ ര​​ഥ​​വു​​മാ​​യി മു​​ന്നേ​​റി. ഹി​​ന്ദു​​ത്വ ശ​​ക്തി​​ക​​ൾ തൊ​​ടു​​ത്തു വി​​ട്ട വ​​ർ​​ഗീ​​യ ധ്രുവീ​​ക​​ര​​ണം കൂ​​ടു​​ത​​ൽ ശ​​ക്തി നേ​​ടി. അ​​തി​​ന്റെ അ​​വ​​സാ​​നം അ​​വ​​ർ ബാ​​ബരി ത​​ക​​ർ​​ത്തു. ബ്രാ​​ഹ്മ​​ണ​​നും ബ്രാ​​ഹ്മ​​ണ​​വാ​​ദി​​യു​​മാ​​യ അ​​പ്പോ​​ഴ​​ത്തെ പ്ര​​ധാ​​നമ​​ന്ത്രി പി.വി. നരസിംഹ റാവു ആ ​​സ​​മ​​യ​​ത്ത് ഉ​​ച്ച ഉ​​റ​​ക്ക​​ത്തി​​ന്റെ തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു എ​​ന്ന​​തി​​ൽ യാ​​തൊ​​രു അ​​ത്ഭു​​ത​​വു​​മി​​ല്ല.''

ഇ​​വി​​ടെ സെ​​ക്കു​​ല​​റി​​സ​​ത്തി​​ന്റെ ത​​ക​​ർ​​ച്ച, ഹി​​ന്ദു-​​മു​​സ്‌​​ലിം എ​​ന്ന ദേ​​ശീ​​യ​​ത​​യി​​ലൂ​​ടെ ഉ​​ണ്ടാ​​യി വ​​ന്ന ബൈ​​ന​​റി എ​​ന്ന​​തി​​ലേ​​ക്ക് ചൂ​​ണ്ടാ​​തെ, ജാ​​തി​​ക്കെ​​തി​​രെ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ ദ​​ലി​​ത​​് ബ​​ഹു​​ജ​​ൻ പ​​ക്ഷ​​ങ്ങ​​ൾ മ​​ണ്ഡ​​ൽ ക​​മീഷ​​നോ​​ട് കൂ​​ടി നേ​​ടി​​യ ശ​​ക്തി​​യെ ത​​ക​​ർ​​ക്കാ​​ൻ ആ​​ണ് വ​​ർ​​ഗീ​​യ വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ അ​​ഴി​​ച്ചുവി​​ട്ട​​ത് എ​​ന്നാ​​ണ് വാ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ന്ന​​തി​​നെ കു​​റി​​ച്ചും ഇ​​തുപോ​​ലെ ജാ​​തി​​ക്കുകൂ​​ടി പ്രാ​​ധാ​​ന്യം കൊ​​ടു​​ക്കു​​ന്ന ഇ​​ത്ത​​രം വാ​​യ​​ന​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. അ​​തി​​നെ കു​​റി​​ച്ച് പ​​റ​​യു​​ന്ന​​തിനു മു​​മ്പ്, ഗു​​ജ​​റാ​​ത്തി​​ലെ മുസ്​ലിം ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​യി​​രി​​ക്കും.

വാ​​സ്ത​​വ​​ത്തി​​ൽ, ഗു​​ജ​​റാ​​ത്തി​​ലെ ഇ​​ന്ന​​ത്തെ മുസ്​ലിം വി​​രു​​ദ്ധ ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം നീ​​ളു​​ന്ന​​ത് മു​​ഗ​​ൾ ഭ​​ര​​ണ​​ത്തി​​ന്റെ അ​​വ​​സാ​​ന കാ​​ല​​ത്തേ​​ക്കാ​​ണ്. ഈ ​​സ​​മ​​യ​​ത്ത് ന​​മ്മ​​ൾ ഇ​​ന്ന​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നി​​ന്നുകൊ​​ണ്ട് ഹി​​ന്ദു-​​മുസ്​ലിം എ​​ന്ന പേ​​രി​​ൽ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന നി​​ര​​വ​​ധി ത​​ര​​ത്തി​​ലു​​ള്ള ക​​ലാ​​പ​​ങ്ങ​​ൾ ഗു​​ജ​​റാ​​ത്തി​​പ്പോ​​ൾ സ്ഥി​​തിചെ​​യ്യു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ​​മാ​​യി​​രു​​ന്നു. 1714 , 1715 , 1716, 1754 എ​​ന്നീ വ​​ർഷ​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​വി​​ടെ നി​​ര​​വ​​ധി ഹി​​ന്ദു മുസ്​ലിം ക​​ലാ​​പ​​ങ്ങ​​ൾ ന​​ട​​ന്നി​​രു​​ന്ന​​ുവെ​​ന്ന് ഗു​​ജ​​റാ​​ത്തി​​ലു​​ണ്ടാ​​യ ക​​ലാ​​പ​​ങ്ങ​​ളെ കു​​റി​​ച്ച് സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു ശേ​​ഷം പ​​ഠി​​ച്ച​​വ​​രും സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ച ക​​മീ​​ഷ​​നു​​ക​​ളും ആ​​വ​​ർ​​ത്തി​​ച്ചുപ​​റ​​യു​​ന്നു​​ണ്ട്.

മു​​ഗ​​ൾ അ​​ധി​​കാ​​രം ക്ഷ​​യി​​ച്ചുതു​​ട​​ങ്ങു​​ന്ന പ​​തി​​നെ​​ട്ടാം നൂ​​റ്റാ​​ണ്ടി​​ൽ, സാ​​മൂ​​ഹി​​ക ച​​ല​​നം (social mobility) ല​​ക്ഷ്യ​​മിട്ടുകൊ​​ണ്ട് പ​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലും മു​​ഗ​​ൾപ​​ക്ഷ​​ത്തു നി​​ന്നി​​രു​​ന്ന മ​​റാ​​ത്ത​​ക​​ൾ, ജാ​​ട്ടു​​ക​​ൾ എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ക​​ർ​​ഷ​​ക ജാ​​തി​​ക​​ളാ​​ണ് മ​​റ്റു ചി​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ മുസ്​ലിംപ​​ക്ഷ​​ത്തെ എ​​തി​​ർ​​ത്തുകൊ​​ണ്ട് മു​​ന്നോ​​ട്ട് വ​​രാ​​ൻ ശ്ര​​മി​​ച്ച​​ത്. ഇ​​തി​​ന്റെ അ​​നന്ത​​ര​​ഫ​​ല​​മാ​​യി ഉ​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളാ​​ണ് ക​​ലാ​​പ​​ങ്ങ​​ളാ​​യി മാ​​റി​​യ​​തും ഇ​​ന്ന് ഒ​​രു ഹി​​ന്ദു-​​മുസ്​ലിം പ്ര​​ശ്ന​​മാ​​യി വാ​​യി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്ന​​ത്. ശി​​വ​​ജി ത​​ന്നെ ഇ​​തി​​ന്റെ ഉ​​ത്ത​​മോ​​ദാ​​ഹാ​​ര​​ണം. ഫൂ​​ലെ​​യെപോ​​ലെ ജാ​​തി​​ക്കെ​​തി​​രെ നി​​ന്ന വാ​​യ​​ന​​ക​​ൾ ശി​​വ​​ജി​​യെ കീ​​ഴ്ജാ​​തി​​ക​​ളു​​ടെ മു​​ന്നേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി കാ​​ണു​​മ്പോ​​ൾ, ബാ​​ലഗം​​ഗാ​​ധ​​ർ തി​​ല​​കും സ​​വ​​ർ​​ക്കറും ശി​​വ​​ജി​​യെ ഹി​​ന്ദു​​ക്ക​​ളു​​ടെ വീ​​രപു​​രു​​ഷ​​നാ​​യി സ്ഥാ​​ന​​പ്പെ​​ടു​​ത്തു​​ന്നു.

മാ​​ത്ര​​മ​​ല്ല, ഇ​​തി​​നെ​​തി​​രെ അ​​മ്പ​​ല​​ങ്ങ​​ൾ​​ക്കും മ​​റ്റും ഒ​​രു​​പാ​​ട് സം​​ഭാ​​വ​​ന​​ക​​ൾ കൊ​​ടു​​ത്തി​​രു​​ന്ന ഔറം​ഗസേബിനെ ​​പോ​​ലെ​​യു​​ള്ള​​വ​​ർ മ​​തഭ്രാ​​ന്തി​​ന്റെ മുസ്​ലിം പ​​ക്ഷ​​ത്തു നി​​ർ​​ത്ത​​പ്പെ​​ടു​​ന്നു. സ​​ത്യ​​ത്തി​​ൽ ഇ​​ത്ത​​രം സ​​ങ്കീ​​ർ​​ണ​​ത​​ക​​ൾ കാ​​ണു​​ന്ന ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ 1714 മു​​ത​​ൽ 1750 വ​​രെ ന​​ട​​ന്ന ക​​ലാ​​പ​​ങ്ങ​​ളെ എ​​ങ്ങ​​നെ സ്ഥാ​​ന​​പ്പെ​​ടു​​ത്ത​​ണം എ​​ന്ന് കു​​ഴ​​ങ്ങു​​ന്ന​​തു കാ​​ണാം.

ഉ​​ദാ​​ഹര​​ണ​​ത്തി​​ന് പ്രീ ​​കൊ​​ളോ​​ണി​​യ​​ൽ ക​​ലാ​​പ​​ങ്ങ​​ളെ കു​​റി​​ച്ച് പ​​റ​​യു​​ന്ന C.A. Bayly ഉ​​ത്ത​​രേന്ത്യ​​യി​​ലെ syncretic സം​​സ്കാ​​ര​​ത്തെ കു​​റി​​ച്ചും മ​​റ്റും അ​​ടി​​വ​​ര​​യി​​ട്ടു പ​​റ​​ഞ്ഞുകൊ​​ണ്ട് ത​​ന്നെ​​യാ​​ണ് അ​​വി​​ടെ ന​​ട​​ന്ന ക​​ലാ​​പ​​ങ്ങ​​ളു​​ടെ ഹി​​ന്ദു-​​മുസ്​ലിം പ​​ക്ഷ​​ത്തെ കു​​റി​​ച്ച് പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​ക​​ലാ​​പ​​ങ്ങ​​ൾ എ​​ന്താ​​യി​​രു​​ന്നു എ​​ന്ന​​തി​​നേ​​ക്കാ​​ൾ അ​​വ എ​​ന്താ​​യിതീ​​ർ​​ന്നു എ​​ന്ന​​താ​​ണ് യഥാ​​ർ​​ഥ​​ത്തി​​ലവി​​ടെ​​യു​​ള്ള പ്ര​​ശ​​്നം. നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​തുപോ​​ലെ, തി​​ല​​കും സ​​വർ​​ക്ക​​റും എ​​ല്ലാം ഒ​​രു ഹി​​ന്ദു-​​മുസ്​ലിം പ്ര​​ശ്ന​​മാ​​യി സ്ഥാ​​ന​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ, ജാ​​തി ഹി​​ന്ദു വ്യ​​വ​​സ്ഥ​​ക്ക് പ്ര​​ധാ​​ന​​മാ​​യ ഒ​​രു സൂ​​ച​​ക​​ത്തെ​​യാ​​ണ് ഇ​​വ​​ർ നി​​ർ​​മി​​ച്ചെ​​ടു​​ത്ത​​ത്. ഗു​​ജ​​റാ​​ത്തി​​ലെ​​ങ്കി​​ലും സാം​​സ്കാ​​രി​​ക​​മാ​​യ പ്ര​​തി​​സ​​ന്ധി​​യു​​ടെ സ​​മ​​യ​​ത്ത് ഈ ​​സൂ​​ച​​ക​​ത്തെ പ്ര​​വ​​ർ​​ത്ത​​ന​​ഫ​​ല​​മാ​​ക്കിക്കൊണ്ട്, സാ​​മൂ​​ഹി​​ക​​മാ​​യ മാ​​റ്റ​​ങ്ങ​​ളെ ബ്രാ​​ഹ്മണപ​​ക്ഷ​​ത്തി​​ന്റെ അ​​ധീ​​ശ​​ത​​ക്കു വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് വ​​ള​​രെ പ്ര​​ത്യ​​ക്ഷ​​മാ​​യി ത​​ന്നെ കാ​​ണാം.

വാ​​സ്ത​​വ​​ത്തി​​ൽ, ബ്രി​​ട്ടീ​​ഷു​​കാ​​രു​​ടെ കൊ​​ളോ​​ണി​​യ​​ൽ വ്യ​​വ​​ഹാ​​ര​​ത്തി​​നു​​ള്ളി​​ൽ മ​​തം എ​​ന്ന കാ​​റ്റ​​ഗ​​റി​​ക്കു നേ​​ടാ​​ൻ ക​​ഴി​​ഞ്ഞ പ്രാ​​ധാ​​ന്യ​​വും കാ​​സ്റ്റ് സെ​​ൻ​​സ​​സി​​നെ കു​​റി​​ച്ചും കീ​​ഴ്ജാ​​തി​​ക​​ളു​​ടെ മ​​തപ​​രി​​വ​​ർ​​ത്ത​​നം ബ്രാ​​ഹ്മ​​ണസ​​വ​​ർ​​ണ വ​​ർ​​ഗ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​ക്കി​​യ ആ​​കാം​​ക്ഷ​​യു​​മെ​​ല്ലാം ഇ​​ങ്ങ​​നെ​​യൊ​​രു സൂ​​ച​​ക​​ത്തി​​ന്റെ സാ​​ധ്യ​​ത​​യെ കൂ​​ടു​​ത​​ൽ വി​​പു​​ല​​പ്പെ​​ടു​​ത്തിക്കൊണ്ട് വ​​ന്നു. അ​​തുകൊ​​ണ്ട് ത​​ന്നെ, 1947ലെ ​​ഇ​​ന്ത്യ​​ൻ വി​​ഭ​​ജ​​ന​​ത്തി​​ന്റെ സ​​മ​​യ​​ത്ത് മ​​റ്റു പ​​ല​​യി​​ട​​ങ്ങ​​ളി​​ലെ​​ന്നപോ​​ലെ ഗു​​ജ​​റാ​​ത്തി​​ലും ഹി​​ന്ദു-മുസ്​ലിം ക​​ലാ​​പ​​ങ്ങ​​ൾ പൊ​​ട്ടിപ്പുറ​​പ്പെ​​ട്ടു.


ഇ​​തി​​നുശേ​​ഷം അക്ര​​മ​​ാസ​​ക്ത​​മാ​​യ മുസ്​ലിം വി​​രു​​ദ്ധ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ഗു​​ജ​​റാ​​ത്തി​​ൽ പി​​ന്നെ ഉ​​ണ്ടാ​​കു​​ന്ന​​ത് 1969ക​​ളി​​ലാ​​ണ്‌. കോ​​ൺ​​ഗ്ര​​സി​​ന്റെ മുസ്​ലിം പ്രീണനം (appeasement), പാ​​കി​​സ്താ​​നോ​​ടു​​ള്ള വെ​​റു​​പ്പ്, ഗോ​​ര​​ക്ഷാ എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി കാ​​ണി​​ച്ചുകൊ​​ണ്ടാ​​ണ് ഈ ​​സ​​മ​​യ​​ത്ത് മു​​സ്‍ലിം​​ക​​ൾ ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. വാ​​സ്ത​​വ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​​നെ മാ​​റ്റിവെ​​ച്ചുകൊ​​ണ്ട് ഇ​​ന്ന​​ത്തെ ബി.​​ജെ.പി​​യു​​ടെ മു​​ൻ​​ഗാ​​മി​​ക​​ളാ​​യ ജ​​നസം​​ഘ് ഗു​​ജ​​റാ​​ത്തി​​ൽ വേ​​ര് പി​​ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഒ​​രു സ​​മ​​യ​​മാ​​യി​​രു​​ന്നു അ​​ത്. ഇ​​തി​​നുവേ​​ണ്ടി, അ​​പ്പോ​​ൾ ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ന്നുകൊ​​ണ്ടി​​രു​​ന്ന ചി​​ല സാ​​മൂ​​ഹി​​ക മാ​​റ്റ​​ങ്ങ​​ൾ ഒ​​രു കീ​​ഴാ​​ള-​​മേ​​ലാ​​ള സം​​ഘ​​ർ​​ഷ​​മാ​​കു​​ന്ന​​തു ത​​ട​​ഞ്ഞുകൊ​​ണ്ട്, അ​​തി​​നെ ഒ​​രു ഹി​​ന്ദു-​​മുസ്​ലിം ക​​ലാ​​പ​​മാ​​ക്കി മാ​​റ്റു​​ന്ന പ്ര​​വ​​ൃത്തി​​യാ​​ണ് ജ​​നസം​​ഘ് നി​​ർ​​വ​​ഹി​​ച്ച​​ത്. ഇ​​തി​​നുവേ​​ണ്ടി ഗോ​​ൾ​​വൾക്ക​​ർ ത​​ന്നെ നേ​​രി​​ട്ട് ഗു​​ജ​​റാ​​ത്തി​​ലെ​​ത്തി ഹി​​ന്ദുരാ​​ഷ്ട്ര​​ത്തി​​നു വേ​​ണ്ടി വാ​​ദി​​ച്ചുകൊ​​ണ്ട് ഹി​​ന്ദു​​ക്ക​​ളെ മുസ്​ലിം സ​​മു​​ദാ​​യ​​ത്തി​​ന് എ​​തി​​രെ തി​​രി​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്.

എ​​ന്നാ​​ൽ Communalism, Caste and Hindu Nationalism: The Violence in Gujarat എ​​ന്ന പു​​സ്ത​​ക​​ത്തി​​ൽ Ornit Shani കാ​​ണി​​ക്കു​​ന്ന​​തുപോ​​ലെ, ഈ ​​സ​​മ​​യ​​ത്ത് ഗു​​ജ​​റാ​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്നം ഹി​​ന്ദു​​ക്ക​​ളും മു​​സ്‍ലിം​​ക​​ളും ത​​മ്മി​​ലാ​​യി​​രു​​ന്നി​​ല്ല. പ​​ക​​രം ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ തു​​ട​​ക്കം മു​​ത​​ൽ അ​​വി​​ടെ, പ്ര​​ത്യേ​​കി​​ച്ച് അ​​ഹ്മ​​ദാ​​ബാ​​ദി​​ൽ, ദലിതരും മു​​സ്‍ലിം​​ക​​ളും കീ​​ഴ്ജാ​​തി​​ക​​ളും അ​​ട​​ങ്ങു​​ന്ന എ​​ത്ര​​യോ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് സാ​​മൂ​​ഹി​​ക മു​​ന്നേ​​റ്റ​​ത്തി​​ന് നി​​ര​​വ​​ധി സാ​​ധ്യ​​ത​​ക​​ൾ ന​​ൽ​​കി​​യ നെ​​യ്ത്ത് വ്യ​​വ​​സാ​​യ​​ത്തി​​ന്റെ പ​​ത​​ന​​ത്തി​​ന്റെ തു​​ട​​ക്ക​​മാ​​യി​​രു​​ന്നു ഈ ​​സ​​മ​​യം.

എ​​ൺ​​പ​​തു​​ക​​ളി​​ലാ​​ണ് ഗു​​ജ​​റാ​​ത്തി​​ലെ നെ​​യ്ത്ത് വ്യ​​വ​​സാ​​യം ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​തെ​​ങ്കി​​ലും ഇ​​തി​​ന്റെ ചി​​ല ല​​ക്ഷ​​ണ​​ങ്ങ​​ൾ അ​​റു​​പ​​തു​​ക​​ൾ മു​​ത​​ൽ ത​​ന്നെ ക​​ണ്ടുതു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ മു​​ത​​ലാ​​ണ് ഈ ​​വ്യ​​വ​​സാ​​യ​​ത്തെ മാ​​റ്റി​​വെ​​ച്ചുകൊ​​ണ്ട്, കു​​ടി​​ൽ വ്യ​​വ​​സാ​​യം ഗു​​ജ​​റാ​​ത്തി​​ൽ വ​​ള​​ർ​​ന്നു വ​​രു​​ന്ന​​തും അ​​തി​​ന്റെ അ​​ന​​ന്ത​​ര​​ഫ​​ല​​മാ​​യി നെ​​യ്ത്ത് വ്യ​​വ​​സാ​​യം മെ​​ല്ലെ മ​​ന്ദ​​ത​​യി​​ലേ​​ക്കു നീ​​ങ്ങു​​ന്ന​​തും. Ornit Shani പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ചു 1960ക​​ളി​​ൽ അ​​ഹ്മദാ​​ബാ​​ദി​​ലെ ഏ​​ഴ് മി​​ല്ലു​​ക​​ളാ​​ണ് അ​​ട​​ച്ചുപൂ​​ട്ടി​​യ​​ത്. ഇ​​തു കാ​​ര​​ണം ഏ​​ക​​ദേ​​ശം 17,000 തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ തൊ​​ഴി​​ൽ ന​​ഷ്ട​​മാ​​യി. ഈ ​​സ​​മ​​യ​​ത്ത് ദലിത്​ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് കൂ​​ടു​​ത​​ൽ പ്ര​​ശ്ന​​ത്തി​​ലാ​​ക്ക​​പ്പെ​​ട്ട​​ത്, കാ​​ര​​ണം തൊ​​ഴി​​ലി​​ട​​ത്തെ ജാ​​തി​​വ്യ​​വ​​സ്ഥ കാ​​ര​​ണം വൈ​​ദ​​ഗ്ധ്യം കു​​റ​​ഞ്ഞ ജോ​​ലി​​ക​​ളാ​​ണ് അ​​വ​​ർ ചെ​​യ്തി​​രു​​ന്ന​​ത്. കൂ​​ടു​​ത​​ൽ വൈ​​ദ​​ഗ്ധ്യം വേ​​ണ്ടി​​യി​​രു​​ന്ന പ​​ണി​​ക​​ൾ ചെ​​യ്തി​​രു​​ന്ന​​ത് മു​​സ്‍ലിം​​ക​​ളാ​​യി​​രു​​ന്നു. എ​​ന്നി​​രു​​ന്നാ​​ലും ഗു​​ജ​​റാ​​ത്തി​​ലെ നെ​​യ്ത്തു വ്യ​​വ​​സാ​​യ​​ത്തി​​ന്റെ പ്ര​​ശ്ന​​ങ്ങ​​ൾ അ​​വ​​രെ​​യും ബാ​​ധി​​ച്ചുതു​​ട​​ങ്ങി​​യി​​രു​​ന്നു, മ​​റ്റെ​​ല്ലാ തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യുംപോ​​ലെ. മാ​​ത്ര​​മ​​ല്ല ഈ ​​ര​​ണ്ടു പ​​ക്ഷ​​ങ്ങ​​ളെ​​യും ചൂ​​ഷണംചെ​​യ്തി​​രു​​ന്ന​​ത് ഒ​​രേ ജാ​​തി-​​മു​​ത​​ലാ​​ളി​​ത്ത വ്യ​​വ​​സ്ഥ ത​​ന്നെ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, Ornit Shani പ​​റ​​യു​​ന്ന​​തുപോ​​ലെ, നെ​​യ്ത്തുവ്യ​​വ​​സാ​​യ​​ത്തി​​ന്റെ അ​​രി​​കു​​വ​​ത്ക​​ര​​ണം കാ​​ര​​ണം ഉ​​ണ്ടാ​​യ ക​​ടു​​ത്ത പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കുപോ​​ലും, ഇവരെ ഒ​​രു​​മി​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. പ​​ക​​രം അ​​വ​​ർ ത​​മ്മി​​ൽ ആ​​ക്ര​​മി​​ക്കു​​ന്ന ഒ​​രു അ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണ് നീ​​ങ്ങി​​യ​​ത്. ഈ ​​സം​​ഘ​​ർ​​ഷ​​ത്തി​​ന്റെ ക​​ടി​​ഞ്ഞാ​​ൺ പി​​ടി​​ച്ചി​​രു​​ന്ന ഹി​​ന്ദു തീ​​വ്രപ​​ക്ഷ​​ങ്ങ​​ൾ​​ക്കു ഇ​​ത് ഉ​​പ​​യോ​​ഗി​​ച്ച് മുസ്​ലിംപ​​ക്ഷ​​ത്തി​​നെ​​തി​​രെ വ​​ൻതോ​​തി​​ലു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ അ​​ഴി​​ച്ചുവി​​ടാ​​നും ക​​ഴി​​ഞ്ഞു.

നരേന്ദ്ര മോദിയും എൽ.കെ. അദ്വാനിയും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

നരേന്ദ്ര മോദിയും എൽ.കെ. അദ്വാനിയും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

ചു​​രു​​ക്കിപ്പ​​റ​​ഞ്ഞാ​​ൽ, ച​​രി​​ത്ര​​പ​​ര​​മാ​​യ ഒ​​രു പ്ര​​തി​​സ​​ന്ധി​​യെ​​ലെ​​ത്തി​​പ്പെ​​ട്ട കീ​​ഴാ​​ള​​രു​​ടെ സാ​​മൂ​​ഹി​​ക സം​​ഭ്ര​​മ​​ത്തെ ഹി​​ന്ദു-​​മുസ്​ലിം എ​​ന്ന സൂ​​ച​​ക​​ത്തി​​ലൂ​​ടെ നി​​ർ​​വ​​ചി​​ച്ചെ​​ടു​​ത്തുകൊ​​ണ്ട്, ഇ​​തി​​ൽ മു​​സ്‍ലി​​മി​​നെ ഭീ​​തി​​പ്പെ​​ടു​​ത്തു​​ന്ന രീ​​തി​​യി​​ൽ ചി​​ത്രീ​​ക​​രി​​ച്ചു, അ​​വ​​ർ​​ക്കെ​​തി​​രെ​​യു​​ള്ള അ​​ക്ര​​മ​​ങ്ങ​​ൾ അ​​ഴി​​ച്ചുവി​​ടു​​ന്ന ഒ​​രു രീ​​തി​​യാ​​ണ് ഇ​​വി​​ടെ ഉ​​ണ്ടാ​​യിത്തീ​​ർ​​ന്ന​​ത്. അ​​തുകൊ​​ണ്ട് ത​​ന്നെ 1970ൽ Ghanshyam Shah എ​​ഴു​​തി​​യ Communal Riots in Gujarat: Report of a Preliminary Investigation എ​​ന്ന പ​​ഠ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നതുപോ​​ലെ, ഈ ​​ആക്ര​​മ​​ണ​​ങ്ങ​​ൾ അ​​ഴി​​ച്ചുവി​​ട്ട​​വ​​രി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും ഹി​​ന്ദു​​ക്ക​​ളും കീ​​ഴാ​​ള​​രു​​മാ​​യ നെ​​യ്ത്തുവ്യ​​വ​​സാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി​​രു​​ന്നു എ​​ന്ന​​തി​​ൽ അ​​ത്ഭു​​ത​​മി​​ല്ല. എന്നാൽ, ഇ​​വി​​ടെ ഹി​​ന്ദു-​​മുസ്​ലിം എ​​ന്ന സൂ​​ച​​കം, ആ​​ന്ത​​രി​​ക​​മാ​​യ ഒ​​രു യു​​ക്തി​​യ​​ല്ല പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​ത്. പ​​ക​​രം, ഗോ​​ൾവ​​ൾക്ക​​റെ പോ​​ലെ​​യു​​ള്ള​​വ​​രു​​ടെ ബ്രാ​​ഹ്മ​​ണ പ​​ക്ഷ​​ത്തുനി​​ന്ന് ഉയ​​ർ​​ന്നുവ​​ന്ന തീ​​വ്ര ഹി​​ന്ദുവ്യ​​വ​​ഹാ​​ര​​ത്തി​​ന്റെ സാ​​മൂ​​ഹി​​ക നി​​യ​​ന്ത്ര​​ണ പ്ര​​ക്രി​​യ​​ക​​ളാ​​ണ് ഈ ​​സൂ​​ച​​ക​​ത്തി​​ലൂ​​ടെ ഫ​​ല​​വ​​ത്താ​​കു​​ന്ന​​ത്. ഇ​​തുത​​ന്നെ​​യാ​​ണ് കൂ​​ടു​​ത​​ൽ പ്ര​​ത്യ​​ക്ഷ​​മാ​​യി, എ​​ൺപ​​തു​​ക​​ളി​​ലെ ഗു​​ജ​​റാ​​ത്തി​​ൽ തു​​ട​​രു​​ന്ന​​ത്. ഈ ​​സ​​മ​​യ​​ത്തു സാ​​മൂ​​ഹി​​ക മാ​​റ്റ​​ങ്ങ​​ളു​​ടെ ത​​ല​​പ്പ​​ത്തുനി​​ന്നുകൊ​​ണ്ട് അ​​തി​​നെ തീ​​ർ​​ത്തും വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു പാ​​ത​​യി​​ലേ​​ക്ക് - അ​​താ​​യ​​ത് മു​​സ്‍ലിം​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള വം​​ശ​​ഹ​​ത്യ​​യി​​ലേ​​ക്ക്- തി​​രി​​ച്ചുവി​​ടു​​ന്ന​​തി​​നു നേ​​തൃ​​ത്വം വ​​ഹി​​ച്ച​​ത് ഗോ​​ൾവൾ​​ക്ക​​ർ അ​​ല്ല. ഇ​​ന്ന് രാ​​ജ്യം ഭ​​രി​​ക്കു​​ക​​യും അ​​ന്ന് ആർ.എസ്​.എസിന്‍റെ മുതിർന്ന പ്രവർത്തകനാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്ത ന​​രേ​​ന്ദ്ര മോ​​ദി​​യാ​​ണ്.

ഗു​​ജ​​റാ​​ത്തി​​ലെ കീ​​ഴാ​​ള​​ർ​​ക്കു വ​​ള​​രെ പ്ര​​ധാ​​ന​​മാ​​യ നെ​​യ്ത്തുവ്യ​​വ​​സാ​​യ​​ത്തെ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ഴ്ത്തി​​യ എ​​ൺപ​​തു​​ക​​ളി​​ലെ മ​​റ്റൊ​​രു പ്ര​​ധാ​​ന​​പ്പെ​​ട്ട സാ​​മൂ​​ഹി​​ക മാ​​റ്റ​​മാ​​ണ്, കോ​​ൺ​​ഗ്ര​​സ് മു​​ന്നോ​​ട്ടുവെ​​ച്ച ക്ഷ​​ത്രി​​യ, ഹ​​രി​​ജ​​ൻ, ആ​​ദി​​വാ​​സി, മുസ്​ലിം (KHAM) സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ. ഇ​​വി​​ടെ ക്ഷ​​ത്രി​​യ എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ൽ, കോ​​ളി എ​​ന്ന ഒ​​.ബി.​​സി സ​​മു​​ദാ​​യ​​മാ​​ണ് കൂ​​ടു​​ത​​ലും ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മാ​​ധ​​വ സോ​​ള​​ങ്കി എ​​ന്ന ഒ.ബി.സി ​​നേ​​താ​​വി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ങ്ങ​​നെ ഒ​​രു സ​​ഖ്യം മു​​ന്നോ​​ട്ട് വ​​ന്ന​​ത്. ഇ​​തി​​ലു​​ണ്ടാ​​യി​​രു​​ന്ന സ​​മു​​ദാ​​യ​​ങ്ങ​​ളെ​​ല്ലാം ത​​ന്നെ സം​​വ​​ര​​ണ​​ത്തി​​ന​​ർ​​ഹ​​രു​​മാ​​യി​​രു​​ന്നു. ഇ​​ത് ഉ​​പ​​യോ​​ഗി​​ച്ചു സോ​​ള​​ങ്കി ര​​ണ്ടു പ്രാ​​വ​​ശ്യം ഗു​​ജ​​റാ​​ത്തി​​ലെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. മാ​​ത്ര​​മ​​ല്ല, കോ​​ൺ​​ഗ്ര​​സ് തു​​ട​​ങ്ങിവെ​​ച്ച സം​​വ​​ര​​ണ പ​​ദ്ധ​​തി​​ക​​ളും സോ​​ള​​ങ്കി തു​​ട​​ർന്നു. ഇ​​ത്, അ​​ന്നുവ​​രെ ഗു​​ജ​​റാ​​ത്തി​​ൽ അ​​ധി​​കാ​​രം പി​​ടി​​ച്ച​​ട​​ക്കി​​യി​​രു​​ന്ന ബ്രാ​​ഹ്മ​​ണ-​​ബ​​നി​​യ-​​പ​​ട്ടേ​​ൽ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ അ​​ധീ​​ശ​​തക്കൊ​​രു വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​യിത്തീ​​ർ​​ന്നു.

ഇ​​വ​​ർ ഉ​​ട​​ൻത​​ന്നെ ത​​ങ്ങ​​ളു​​ടെ അ​​ധീ​​ശ​​ത കാ​​ത്തുര​​ക്ഷി​​ക്കാ​​ൻ വേ​​ണ്ടി, ഗു​​ജ​​റാ​​ത്തി​​ലാ​​കെ നി​​ര​​വ​​ധി സം​​വ​​ര​​ണ വി​​രു​​ദ്ധ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു. പ​​ല​​പ്പോ​​ഴും ഇ​​വ അ​​ക്ര​​മാ​​സക്ത​​മാ​​യിത്തീ​​രു​​ക​​യും അ​​തി​​ന്റെ ഭാ​​ഗ​​മാ​​യി ദ​​ലി​​ത് സ​​മു​​ദാ​​യ​​ങ്ങ​​ൾ ക്രൂ​​ര​​മാ​​യി ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ക​​യും കൊ​​ല​​പ്പെ​​ടു​​ക​​യും ചെയ്തിരുന്നു. Achyut Yagnik, Suchitra Sheth, ഒ​​ർ​​ജി​​ത് ഷാ​​നി, ഹേ​​മ​​ന്ത് ബാ​​ബു എ​​ന്നി​​വ​​രു​​ടെ പ​​ഠ​​ന​​ങ്ങ​​ൾ ചൂ​​ണ്ടിക്കാ​​ണി​​ക്കു​​ന്ന​​തുപോ​​ലെ, ആ​​ർ.എ​​സ്.എ​​സ് ഇ​​ട​​പെ​​ട്ടു, സം​​വ​​ര​​ണ വി​​രു​​ദ്ധപ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും ആ​​ക്ര​​മ​​ണ​​ങ്ങ​​ളും പെ​​​െട്ട​​ന്ന് മു​സ്‍ലിം​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ളാക്കി മാ​​റ്റി. ഇ​​ങ്ങ​​നെ​​യൊ​​രു 'സോ​​ഷ്യ​​ൽ എ​​ൻജിനീ​​യ​​റി​​ങ്ങി​​'നു (ഹേ​​മ​​ന്ത് ബാ​​ബു​​വി​​ന്റെ വാ​​ക്കു​​ക​​ൾ) നേ​​തൃ​​ത്വം കൊ​​ടു​​ത്തത് അ​​ന്ന് ആ​​ർ.എ​​സ്.എ​​സി​​ന്റെ പ്ര​​മു​​ഖ സ്ഥാ​​ന​​ത്തുനി​​ന്നി​​രു​​ന്ന ന​​രേ​​ന്ദ്ര മോ​​ദി ആ​​യി​​രു​​ന്നു. ഇതുകാരണം കേ​​ന്ദ്രം ഭ​​രി​​ച്ചി​​രു​​ന്ന രാ​​ജീവ് ഗാ​​ന്ധിക്കു വൈകാതെ സോ​​ള​​ങ്കി​​യെ പുറത്താക്കേണ്ടിവന്നു, പ​​ക​​രം Amarsinh Chaudhary എന്ന ആ​​ദി​​വാ​​സി നേ​​താ​​വിനെ ഗു​​ജ​​റാ​​ത്തി​​ലെ മു​​ഖ്യമ​​ന്ത്രി​​യാ​​ക്കുക​​യും വൈ​​കാ​​തെ ത​​ന്നെ സം​​വ​​ര​​ണം പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെയ്തു. അ​​തോ​​ടു കൂ​​ടി കോ​​ൺ​​ഗ്ര​​സി​​നു കീ​​ഴാ​​ള​​രു​​ടെ പി​​ന്തു​​ണ ന​​ഷ്ട​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, അ​​റു​​പ​​തു​​ക​​ളി​​ലെ​​ന്നപോ​​ലെ, ഇപ്പോഴും, ത​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി കീ​​ഴാ​​ള​​ർ​​ക്കു ഒ​​രു​​മി​​ച്ചു നി​​ൽ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. പ​​ക​​രം, ആ​​ർ.എ​​സ്.എ​​സ് മു​​സ്‍ലിം​​ക​​ൾ​​ക്കെ​​തി​​രെ അ​​ഴി​​ച്ചുവി​​ട്ട ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ നി​​ഴ​​ലി​​ൽ, സം​​വ​​ര​​ണ​​ത്തെ കു​​റി​​ച്ചു​​ള്ള സം​​വാ​​ദം പൂ​​ർ​​ണ​​മാ​​യും ഹി​​ന്ദു-​​മുസ്​ലിം പ്ര​​ശ്ന​​മാ​​യിത്തീ​​ർ​​ന്നു. ഇ​​തി​​നെ കു​​റി​​ച്ച് പ​​ഠി​​ച്ച​​വ​​രെ​​ല്ലാം ഇ​​ങ്ങ​​നെ​​യൊ​​രു ഗ​​തി​​മാ​​റ്റ​​ത്തെ കു​​റി​​ച്ച് വീ​​ണ്ടും വീ​​ണ്ടും അ​​ത്ഭു​​ത​​പ്പെ​​ടു​​ന്ന​​ത് കാ​​ണാം. ഈ ​​സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ ഒ​​ർ​​ജി​​ത് ഷാ​​നി ചോ​​ദി​​ക്കു​​ന്ന​​തി​​താ​​ണ്: ''എ​​ങ്ങ​​നെ​​യാ​​ണ് സ​​ംവരണ​​ത്തെകു​​റി​​ച്ചു​​ള്ള ജാ​​തി​​പ​​ര​​മാ​​യ ത​​ർ​​ക്ക​​ങ്ങ​​ൾ, ഹി​​ന്ദു​​ക്ക​​ളും മു​സ്‍ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള വ​​ർ​​ഗീ​​യ​​ത​​യാ​​യി മാ​​റു​​ന്ന​​ത്? അ​​തുപോ​​ലെ ഹേ​​മ​​ന്ത് ബാ​​ബു ചോ​​ദി​​ക്കു​​ന്ന​​ത് സം​​വ​​ര​​ണ​​മെ​​ന്ന പ്ര​​ശ്ന​​വു​​മാ​​യി ബ​​ന്ധ​​മി​​ല്ലാ​​ത്ത മു​​സ്‍ലിം​​ക​​ൾ എ​​ങ്ങ​​നെ​​യാ​​ണ് ഇ​​വി​​ടെ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത് എ​​ന്നാ​​ണ്? ഇ​​വ​​രെ​​ല്ലാം ത​​ന്നെ, ഇ​​തി​​നു​​ത്ത​​ര​​മാ​​യി പ​​റ​​യു​​ന്ന​​ത്, ജാ​​തിവ്യ​​വ​​സ്ഥ​​യു​​ടെ ആ​​ന്ത​​രി​​ക​​മാ​​യ പി​​ള​​ർ​​പ്പു​​ക​​ൾ ബാ​​ഹ്യ​​മാ​​യ ഒ​​രു ശ​​ത്രു​​വി​​നെ മുസ്​ലിം പ​​ക്ഷ​​ത്തു സ്ഥാ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ കു​​റി​​ച്ചാ​​ണ്. Whither Gujarat? Violence and After എ​​ന്ന ത​​ങ്ങ​​ളു​​ടെ ലേ​​ഖ​​ന​​ത്തി​​ൽ അ​​ച്യു​​ത് യാ​​ഗ്നി​​ക്കും സു​​ചി​​ത്ര സേ​​ത്തും പ​​റ​​യു​​ന്ന​​തുപോ​​ലെ (Achyut Yagnik, Suchitra Sheth) പ​​റ​​യു​​ന്ന​​തുപോ​​ലെ: 'നേ​​ര​​ത്തെ, വെ​​റു​​പ്പി​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ symbolic target ദലിതനാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴത് മു​സ്‍ലി​​മാ​​യി മാ​​റി.' ''

ഇ​​ങ്ങ​​നെ​​യൊ​​രു രാ​​ഷ്ട്രീ​​യ​​ത്തി​​ലൂ​​ടെ​​യാ​​ണ് കോ​​ൺ​​ഗ്ര​​സി​​നെ പൂ​​ർ​​ണ​​മാ​​യും മാ​​റ്റിവെ​​ച്ചുകൊ​​ണ്ട് ബി.​​ജെ.പി ​​ഗു​​ജ​​റ​​ത്തി​​ൽ പ​​ച്ചപി​​ടി​​ക്കു​​ന്ന​​ത്. താ​​ഴേ​​ക്കി​​ട​​യി​​ൽനി​​ന്ന് ഇ​​തി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​ഷേ​​ധം ദു​​ർ​​ബ​​ല​​മാ​​യ​​തുകൊ​​ണ്ടും അക്ര​​മ​​ങ്ങ​​ളു​​ടെ ച​​രി​​ത്ര​​ങ്ങ​​ൾ കീ​​ഴാ​​ള​​രു​​ടെ​​യി​​ട​​യി​​ൽ വ​​ലി​​യ വി​​ള്ള​​ലു​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യ​​തുകൊ​​ണ്ടും, വൈ​​കാ​​തെ KHAM പോ​​ലെ​​യു​​ള്ള കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ സാ​​ധ്യ​​ത ത​​ന്നെ ഇ​​ല്ലാ​​താ​​യി തീ​​ർ​​ന്നു. ഇ​​തുത​​ന്നെ​​യാ​​ണ് 2002ലെ ​​വം​​ശ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ഗ്ലോ​​ബ​​ലൈ​േ​​സ​​ഷ​​നു ശേ​​ഷ​​മു​​ണ്ടാ​​യ പു​​തി​​യ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ളും, കീ​​ഴാ​​ള​​ർ​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യ നി​​ര​​വ​​ധി മേ​​ഖ​​ല​​ക​​ൾ തു​​ട​​ർ​​ന്നും നേ​​രി​​ട്ട ക​​ടു​​ത്ത ത​​ക​​ർച്ച​​യും ലി​​ബ​​റ​​ലി​​സ​​ത്തി​​ന്റെ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ കീ​​ഴാ​​ള​​രി​​ൽ ഉ​​ല്‍പാ​​ദിപ്പിച്ച കാ​​മ​​ന​​ക​​ളുമെ​​ല്ലാം ചേ​​ർ​​ന്ന് മെ​​ന​​ഞ്ഞെ​​ടു​​ത്ത സ​​ങ്കീ​​ർ​​ണ​​മാ​​യ രാ​​ഷ്ട്രീ​​യ- സാംസ്കാ​​രി​​ക സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ, അ​​ധി​​കാ​​ര ഘ​​ട​​കങ്ങ​​ളെ അ​​ട്ടി​​മ​​റി​​ക്കു​​ന്ന വ​​മ്പി​​ച്ച പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളാ​​യി പ​​രി​​ണ​​മി​​ക്കാ​​തെ, ര​​ണ്ടാ​​യി​​ര​​ത്തി​​ര​​ണ്ടി​​ൽ, ഗു​​ജ​​റാ​​ത്ത് അ​​ന്നുവ​​രെ കാ​​ണാ​​ത്ത ത​​ര​​ത്തി​​ലൊ​​രു മുസ്​ലിം വം​​ശ​​ഹ​​ത്യ​​യി​​ൽ ക​​ലാ​​ശി​​ച്ചു. ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ അ​​നു​​സ​​രി​​ച്ചുത​​ന്നെ ര​​ണ്ടാ​​യി​​ര​​ത്തോ​​ളം മു​​സ്‍ലിം​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. എ​​ത്ര​​യോ പേ​​ർ അ​​തിക്രൂ​​ര​​മാ​​യി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ടു. സ്ത്രീ​​ക​​ൾ റേ​​പ്പ് ചെ​​യ്യ​​പ്പെ​​ട്ടു. പ​​ല​​ർ​​ക്കും അ​​വ​​രു​​ടെ വീ​​ടും സ്വ​​ത്തും ന​​ഷ്ടപ്പെ​​ട്ടു. അ​​ങ്ങ​​നെ എ​​ൺപ​​തു​​ക​​ളി​​ലെ റി​​സ​​ർ​​വേ​​ഷ​​ൻ വി​​രു​​ദ്ധ സ​​മ​​ര​​ങ്ങ​​ളി​​ൽ തു​​ട​​ങ്ങി​​യ രാ​​ഷ്ട്രീ​​യനീ​​ക്ക​​ങ്ങ​​ൾ 2002ലെ ​​അ​​തിഭീ​​ക​​ര​​മാ​​യ മുസ്​ലിം വം​​ശ​​ഹ​​ത്യ​​യി​​ൽ അവ​​സാ​​നി​​ച്ചു.

അ​​ങ്ങ​​നെ, ഒ​​ന്നുകൂ​​ടി ഹി​​ന്ദു-​​മുസ്​ലിം സം​​ഘ​​ർ​​ഷം എ​​ന്ന സൂ​​ച​​കം മുസ്​ലിം ജീ​​വി​​ത​​ങ്ങളെ അ​​പാ​​യ​​പ്പെ​​ടു​​ത്തിക്കൊണ്ട്, കീ​​ഴാ​​ള​​രെ ജാ​​തി ഹി​​ന്ദുവ്യ​​വ​​സ്ഥ​​ക്കു കീ​​ഴെ നി​​യ​​ന്ത്രി​​ച്ചു നി​​ർ​​ത്തു​​ന്ന ഒ​​രു കാ​​ഴ​​്ച​​യാ​​ണ്‌ ഇ​​വി​​ടെ കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന​​ത്. വേ​​റെ വി​​ധ​​ത്തി​​ൽ പ​​റ​​ഞ്ഞാ​​ൽ, നി​​ര​​വ​​ധി സാ​​മൂ​​ഹി​​ക സ​​ങ്കീ​​ർ​​ണ​​ത​​ക​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും കൈ​​കാ​​ര്യം ചെ​​യ്തുകൊ​​ണ്ട്, ജാ​​തി​​യു​​ടെ​​യും മ​​ത​​ത്തി​​ന്റെ​​യും ഘ​​ട​​ന​​ക​​ൾ ഇ​​ഴ​​ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന ഒ​​രു പ്ര​​ക്രി​​യ​​യാ​​ണ് ഇ​​വി​​ടെ ന​​മ്മ​​ൾ കാ​​ണു​​ന്ന​​ത്. ഇ​​തി​​നെ നി​​ര​​ന്ത​​രം മുസ്​ലിം-ഹി​​ന്ദു എ​​ന്ന ദ്വന്ദ്വങ്ങൾ​​ക്കു​​ള്ളി​​ൽ ത​​ള​​ച്ചി​​ടാ​​നു​​ള്ള വ​​രേ​​ണ്യശ്ര​​മ​​ങ്ങ​​ളും.

അരുന്ധതി റോയ്
അരുന്ധതി റോയ്

എ​​ന്നാ​​ൽ, ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സ​​ങ്കീ​​ർണ​​ത​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കാ​​തെ മുസ്​ലിം വം​​ശ​​ഹ​​ത്യ​​യു​​ടെ വേ​​രു​​ക​​ൾ റി​​സ​​ർ​​വേ​​ഷ​​ൻ വി​​രു​​ദ്ധ സ​​മ​​ര​​ത്തി​​ലേ​​ക്കും അ​​തി​​നെ ന​​യി​​ച്ച ബ്രാ​​ഹ്മ​​ണ വ​​ർ​​ഗത്തി​​ലേ​​ക്കും നീ​​ളു​​ന്ന​​തുകൊ​​ണ്ട് ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ന്ന​​ത് ജാ​​തിവ്യ​​വ​​സ്ഥ​​യു​​ടെ മാ​​ത്രം പ്ര​​ശ്ന​​മാ​​യാ​​ണ് ദ​​ലി​​ത്ബ​​ഹു​​ജ​​ൻ പ​​ക്ഷ​​ങ്ങ​​ൾ കാ​​ണു​​ന്ന​​ത്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, കാ​​ഞ്ച ഇളയ്യ ത​​ന്റെ Post-Hindu India എ​​ന്ന പു​​സ്ത​​ക​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത് ശ്ര​​ദ്ധി​​ക്കു​​ക. ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ന്ന​​ത് ദലിതർ​​ക്കു നേ​​രെ സം​​ഘ് പ​​രി​​വാ​​ർ അ​​ഴി​​ച്ചു വി​​ട്ട ആ​​ക്ര​​മ​​ണ​​ത്തി​​ന്റെ വി​​പു​​ലീ​​ക​​ര​​ണ​​മാ​​ണെ​​ന്നും, ഗു​​ജ​​റാ​​ത്തി​​ൽ ര​​ക്തം ചി​​ന്തിക്കൊ​ണ്ട് ഇ​​ന്ത്യ​​ൻ ബ്രാ​​ഹ്മ​​ണി​​സം അ​​തി​​ന്റെ ആ​​ധി​​പ​​ത്യം നി​​ല​​നി​​ർ​​ത്തി​​യെ​​ന്നു​​മാ​​ണ് കാ​​ഞ്ച ഇളയ്യ ഇ​​വി​​ടെ വാ​​ദി​​ക്കു​​ന്ന​​ത്. അ​​താ​​യ​​ത്, ഗു​​ജ​​റാ​​ത്തി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ ജാ​​തി​​വ്യ​​വസ്ഥ​​യു​​ടെ ആ​​ന്ത​​രി​​ക​​മാ​​യ വൈ​​രു​​ധ്യ​​ങ്ങ​​ൾ ബാ​​ഹ്യ​​മാ​​യ ഒ​​രു ശ​​ത്രു​​വി​​നെ നി​​ർമി​​ക്കു​​ന്ന​​താ​​യി കാ​​ണാ​​തെ - അ​​ല്ലെ​​ങ്കി​​ൽ, ഈ​​ പ്ര​​ശ്ന​​ത്തി​​ൽ ജാ​​തി​​യും മ​​ത​​വും നി​​ല​​വി​​ലു​​ള്ള രാ​​ഷ്ട്രീ​​യ-​​സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ സ​​ങ്കീ​​ർ​​ണ​​ത​​ക​​ളും ഇ​​ഴ​​ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​തുകാ​​ണാ​​തെ കാ​​ഞ്ച ഇളയ്യയു​​ടേ​​തു പോ​​ലെ​​യു​​ള്ള ദ​​ലി​​ത്ബ​​ഹു​​ജ​​ന പ​​ക്ഷ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും അ​​തി​​നെ വെ​​റും ഒ​​രു ജാ​​തി​​വ്യ​​വസ്ഥ​​യു​​ടെ പ്ര​​ശ്ന​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഇ​​തുകൊ​​ണ്ട് ത​​ന്നെ, ഇ​​ന്ത്യ​​ൻ ആ​​ധു​​നി​​ക​​ത​​യി​​ൽ മുസ്​ലിം സ​​മു​​ദാ​​യം ഏ​​റ്റുവാ​​ങ്ങി​​യ ആ​​ഘാ​​ത​​മാ​​യ മു​​റി​​വു​​ക​​ളും മു​​സ്‍ലിം​​ക​​ളു​​ടെ മു​​ന്നി​​ൽ നി​​ര​​ന്ത​​രം തെ​​ളി​​ഞ്ഞുനി​​ൽ​​ക്കു​​ന്ന വം​​ശ​​ഹ​​ത്യ എ​​ന്ന ഭീ​​ഷ​​ണി​​യും അ​​വ​​ർ നേ​​രി​​ടു​​ന്ന ഭീ​​തി​​യും അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യും മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​തെ, കൊ​​ല്ല​​പ്പെ​​ടു​​ന്ന​​വ​​രെ​​ല്ലാം കീ​​ഴ്ജാ​​തി മു​​സ്‍ലിം​​ക​​ളി​​ലാ​​ണെ​​ന്നും മുസ്​ലിം പ്ര​​ശ്ന​​ത്തെ കു​​റി​​ച്ച് പ​​റ​​യാ​​ൻ ഒ​​ന്നു​​മി​​ല്ലെ​​ന്നും, സം​​സാ​​രി​​ക്കേ​​ണ്ട​​ത് മു​​സ്‍ലിം​​ക​​ൾ​​ക്കു​​ള്ളി​​ലു​​ള്ള ജാ​​തി​​യെ കു​​റി​​ച്ചാ​​ണെ​​ന്നു​​മു​​ള്ള വാ​​യ​​ന​​ക​​ൾ ഉ​​ണ്ടാ​​യിത്തീ​​രു​​ന്നു. ഇ​​തി​​ന്റെ ഭാ​​ഗ​​മാ​​യി ത​​ന്നെ പ​​ല​​പ്പോ​​ഴും ലി​​ബ​​റ​​ൽ സ​​മൂ​​ഹ​​ങ്ങ​​ൾ മുസ്​ലിം പ്ര​​ശ്ന​​ത്തെ കു​​റി​​ച്ച് സം​​സാ​​രി​​ക്കു​​മ്പോ​​ൾ ദലിത്​ ബ​​ഹു​​ജ​​ൻ പ​​ക്ഷം നി​​ശ്ശബ്ദ​​രാ​​യിത്തീ​​രു​​ന്നു.

ഇ​​തി​​നേ​​ക്കാ​​ളു​​പ​​രി, ഹി​​ന്ദു-​​മുസ്​ലിം സം​​ഘ​​ർ​​ഷ​​ത്തി​​ന്റെ ബ്രാ​​ഹ്മ​​ണി​​ക സൂ​​ച​​കം, നി​​ര​​ന്ത​​രം ത​​ങ്ങ​​ളെ ഹി​​ന്ദു​​വാ​​യി ത​​ട​​ഞ്ഞുനി​​ർ​​ത്തു​​ന്ന​​തി​​ന്റെ ഘ​​ട​​ന​​ക​​ളെ കു​​റി​​ച്ച് പ​​ഠി​​ക്കു​​ന്ന​​തും, അ​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തും ദ​​ലി​​ത്​​ബ​​ഹ​ുജ​​നപ​​ക്ഷ​​ത്തി​​നു പ്ര​​ധാ​​ന​​മ​​ല്ലാ​​താ​​യിത്തീ​​രു​​ന്നു. പ​​ക​​രം, കീ​​ഴ്ജാ​​തി​​ക​​ളെ നി​​ര​​ന്ത​​രം ഹി​​ന്ദു​​വാ​​ക്കിക്കൊ​​ണ്ട് ഇ​​വി​​ടെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നേ​​റു​​ന്ന ആ​​ധു​​നി​​ക ബ്രാ​​ഹ്മ​​ണ വ്യ​​വ​​സ്ഥ​​യോ​​ട്, ഞ​​ങ്ങ​​ൾ ഹി​​ന്ദു​​ക്ക​​ള​​ല്ല (കാ​​ഞ്ച​​യു​​ടെ Why I am not a Hindu) എ​​ന്ന് മാ​​ത്ര​​മാ​​ണ് ദ​​ലി​​ത് ബ​​ഹു​​ജ​​നപ​​ക്ഷ​​ങ്ങ​​ൾ​​ക്കു പ​​റ​​യാ​​ൻ ക​​ഴി​​യു​​ന്ന​​ത്. ഒ​​രു വ​​ലി​​യ സം​​ഘം കീ​​ഴാ​​ള​​രു​​ടെ ദൈ​​നംദി​​ന ജീ​​വി​​ത​​ങ്ങ​​ൾ ഇ​​ന്നും, ഹി​​ന്ദുമ​​ത​​ത്തി​​ലും, അ​​തു​​ൽപാ​​ദി​​ക്കു​​ന്ന മുസ്​ലിം പ്ര​​തി​​നി​​ധാ​​ന​​ത്തി​​ന്റെ പ്ര​​ശ്ന​​ങ്ങ​​ളി​​ലും ചൂ​​ഴ്ന്നു കി​​ട​​ക്കു​​മ്പോ​​ൾത​​ന്നെ.

അ​​തുപോ​​ലെ, രാ​​ഷ്ട്രീ​​യം എ​​ന്ന​​തുത​​ന്നെ ഒ​​രു പ്ര​​ദ​​ർശ​​ന​​മാ​​യി (spectacle) മാ​​റിക്ക​​ഴി​​ഞ്ഞ ഇ​​ന്ന​​ത്തെ പോ​​സ്റ്റ്മോ​​ഡേ​​ൺ ലോ​​ക​​ത്ത്, തീ​​വ്ര ഹി​​ന്ദുപ​​ക്ഷ​​ത്തി​​ന്റെ രാ​​ഷ്ട്രീ​​യം ത​​ന്നെ, മുസ്​ലിം സ​​മു​​ദാ​​യ​​ത്തെ ആ​​ക്ര​​മി​​ക്കു​​ന്ന​​തും, അ​​തി​​നെ ഉ​​റ​​ക്കെ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ലേ​​ക്കു ചു​​രു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ങ്ങ​​നെ ഒ​​ര​​വ​​സ്ഥ​​യി​​ൽ ബ​​ഹു​​ജ​​നപ​​ക്ഷം ഭൗ​​തി​​ക​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ളി​​ലേ​​ക്കും, അ​​വ​​കാ​​ശ​​ങ്ങ​​ളി​​​േല​​ക്കും ശ്ര​​ദ്ധ തി​​രി​​ച്ചുകൊ​​ണ്ട് വ​​രാ​​ൻ ശ്ര​​മി​​ക്കു​​മ്പോ​​ൾ ത​​ന്നെ, ഇ​​ങ്ങ​​നെ ഒ​​രു രാ​​ഷ്ട്രീ​​യം വീ​​ണ്ടും വീ​​ണ്ടും കീ​​ഴാ​​ള​​രെ ഹി​​ന്ദു​​വാ​​യും മു​​സ്‍ലി​​മാ​​യും അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​കത​​ന്നെ ചെ​​യ്യു​​ന്നു.

ഇ​​തി​​ൽനി​​ന്ന് പു​​റ​​ത്തുക​​ട​​ക്കാ​​ൻ ബ​​ഹു​​ജ​​നപ​​ക്ഷം ജാ​​തി​​വ്യ​​വ​​സ്ഥ​​യെ കു​​റി​​ച്ച് ആ​​കു​​ല​​പ്പെ​​ടു​​മ്പോ​​ൾ, മുസ്​ലിംപ​​ക്ഷം, മ​​ത​​ത്തി​​ന്റെ ​ൈബനറികളുടെ പ്ര​​ശ്നങ്ങളെ നോ​​ക്കിക്കാ​​ണു​​ന്നു. ഈ ​​ര​​ണ്ടു വാ​​യ​​ന​​ക​​ളും അ​​ധൂ​​ര​​മാ​​ണെ​​ന്നി​​രി​​ക്കെ, സാ​​മൂ​​ഹി​​കരം​​ഗ​​ത്ത് ജാ​​തി ഹി​​ന്ദു വി​​ഭാ​​ഗ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന ഹി​​ന്ദു-​​മുസ്​ലിം വി​​ഭ​​ജ​​നം, കീ​​ഴാ​​ള ​​സ്ത്രീ​​യ​​തി​​ന്റെ ജ്ഞാ​​ന​​ശാ​​സ്ത്ര​​ഘ​​ട​​ന​​യി​​ലേ​​ക്കും ക​​ട​​ന്നുവ​​രു​​ന്നു. ഹി​​ന്ദു തീ​​വ്രപ​​ക്ഷ​​ങ്ങ​​ളു​​ടെ വാ​​ദ​​ങ്ങ​​ളെ എ​​തി​​ർ​​ക്കു​​ന്ന ന​​മ്മ​​ൾത​​ന്നെ സൈ​​ദ്ധാ​​ന്തി​​ക ത​​ല​​ത്തി​​ൽ ഇ​​തേ വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ പു​​നഃ​​സൃ​​ഷ്ടി​​ക്കു​​ന്നു.

ഇ​​തി​​ന​​പ്പു​​റം ക​​ട​​ക്കാ​​ൻ ര​​ണ്ടുപ​​ക്ഷ​​ത്തി​​ന് ഒ​​റ്റ​​ക്കൊ​​രി​​ക്ക​​ലും ക​​ഴി​​യി​​ല്ലെ​​ന്നി​​രി​​ക്കെ, അ​​തുത​​ന്നെ​​യാ​​ണ് പ്ര​​ശ്ന​​മെ​​ന്നി​​രി​​ക്കെ, ഇ​​ങ്ങ​​നെ ഒ​​റ്റ​​ക്കാ​​കാ​​ൻ പ​​രി​​ശീ​​ലി​​ക്ക​​പ്പെ​​ട്ട ബ​​ഹു​​ജ​​ന​​ങ്ങ​​ൾ, ത​​ങ്ങ​​ളു​​ടെ ഏ​​ക​​മാ​​യ (singular) സ്വ​​ത്വങ്ങ​​ൾ - സ്വ​​ത്വ രാ​​ഷ്ട്രീ​​യ​​ങ്ങ​​ളും- വെ​​ടി​​ഞ്ഞു, ത​​ർ​​ക്ക​​ത്തി​​ന്റെ​​യും ക​​ല​​ഹ​​ത്തി​​ന്റെ​​യും ഒ​​രു പു​​തി​​യ കൂ​​ട്ടാ​​യ്മ​​യി​​ലേ​​ക്ക്, അ​​ല്ലെ​​ങ്കി​​ൽ ഇ​​ങ്ങ​​നെ ഒ​​രു കൂ​​ട്ടാ​​യ്മ എ​​ന്തുകൊ​​ണ്ടി​​നി ഒ​​രി​​ക്ക​​ലും സാ​​ധ്യ​​മാ​​വി​​ല്ല എ​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ലേ​​ക്കെ​​ങ്കി​​ലും ക​​ട​​ക്കേ​​ണ്ട​​തു​​ണ്ട്.

News Summary - Psychology of genocide -madhyamam weekly hate issue