Begin typing your search above and press return to search.
proflie-avatar
Login

പു​ന​ത്തി​ല്‍ എ​ന്ന ഡോ​ക്ട​ര്‍ ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ഡ്രൈ​വ​ര്‍

പു​ന​ത്തി​ല്‍   എ​ന്ന ഡോ​ക്ട​ര്‍  ഉ​മ്മ​ൻ ചാ​ണ്ടി   എ​ന്ന ഡ്രൈ​വ​ര്‍
cancel

ജീ​വി​തം കൊ​ണ്ടോ പ്ര​വ​ര്‍ത്ത​നം കൊ​ണ്ടോ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​വ​ര്‍. അ​വ​ര്‍ ഒ​രേ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്നു; അ​ത്ര​ത​ന്നെ. മാ​ധ്യ​മ ജീ​വി​ത​ കാ​ല​ത്ത് ഈ ​ര​ണ്ടു​പേ​രു​മാ​യി ഞാ​ന്‍ അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു. ഒ​രാ​ള്‍ രാ​ഷ്ട്രീ​യ നേ​താ​വ്, ര​ണ്ടാ​മ​ത്തെ​യാ​ള്‍ എ​ഴു​ത്തു​കാ​ര​ന്‍. ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ പു​ല​ര്‍ത്തു​ന്ന, അ​ല്ലെ​ങ്കി​ല്‍ പു​ല​ര്‍ത്തേ​ണ്ട പ്ര​ഫ​ഷ​ന​ല്‍ ബ​ന്ധ​മാ​യി​രു​ന്നി​ല്ല ഇ​വ​രോ​ടു​ണ്ടാ​യി​രു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി, പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള -അനുഭവക്കുറിപ്പ്അ​വ​ര്‍ ര​ണ്ടു​പേ​രും തീ​ര്‍ത്തും...

Your Subscription Supports Independent Journalism

View Plans
ജീ​വി​തം കൊ​ണ്ടോ പ്ര​വ​ര്‍ത്ത​നം കൊ​ണ്ടോ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​വ​ര്‍. അ​വ​ര്‍ ഒ​രേ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്നു; അ​ത്ര​ത​ന്നെ. മാ​ധ്യ​മ ജീ​വി​ത​ കാ​ല​ത്ത് ഈ ​ര​ണ്ടു​പേ​രു​മാ​യി ഞാ​ന്‍ അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു. ഒ​രാ​ള്‍ രാ​ഷ്ട്രീ​യ നേ​താ​വ്, ര​ണ്ടാ​മ​ത്തെ​യാ​ള്‍ എ​ഴു​ത്തു​കാ​ര​ന്‍. ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ പു​ല​ര്‍ത്തു​ന്ന, അ​ല്ലെ​ങ്കി​ല്‍ പു​ല​ര്‍ത്തേ​ണ്ട പ്ര​ഫ​ഷ​ന​ല്‍ ബ​ന്ധ​മാ​യി​രു​ന്നി​ല്ല ഇ​വ​രോ​ടു​ണ്ടാ​യി​രു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി, പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള -അനുഭവക്കുറിപ്പ്

അ​വ​ര്‍ ര​ണ്ടു​പേ​രും തീ​ര്‍ത്തും വ്യ​ത്യ​സ്ത​രാ​യി​രു​ന്നു. എ​ന്നു​വെ​ച്ചാ​ല്‍ ജീ​വി​തം കൊ​ണ്ടോ പ്ര​വ​ര്‍ത്ത​നം കൊ​ണ്ടോ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​വ​ര്‍. അ​വ​ര്‍ ഒ​രേ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്നു; അ​ത്ര​ത​ന്നെ. മാ​ധ്യ​മ ജീ​വി​ത​കാ​ല​ത്ത് ഈ ​ര​ണ്ടു​പേ​രു​മാ​യി ഞാ​ന്‍ അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു. ഒ​രാ​ള്‍ രാ​ഷ്ട്രീ​യ നേ​താ​വ്, ര​ണ്ടാ​മ​ത്തെ​യാ​ള്‍ എ​ഴു​ത്തു​കാ​ര​ന്‍. ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ പു​ല​ര്‍ത്തു​ന്ന, അ​ല്ലെ​ങ്കി​ല്‍ പു​ല​ര്‍ത്തേ​ണ്ട പ്ര​ഫ​ഷ​ന​ല്‍ ബ​ന്ധ​മാ​യി​രു​ന്നി​ല്ല ഇ​വ​രോ​ടു​ണ്ടാ​യി​രു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി, പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള... ത​ങ്ങ​ളു​ടെ മേ​ഖ​ല​യി​ല്‍ ഇ​ന്ന​ത്തെ പ്ര​യോ​ഗം ക​ട​മെ​ടു​ത്താ​ല്‍ ഇ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന ‘ഇ​ൻ​ഫ്ലു​വ​ന്‍സേ​ഴ്സ്’ ആ​യി​രു​ന്നു​വെ​ന്ന് പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ആ​ത്മാ​ര്‍പ്പ​ണം കൊ​ണ്ട് ജ​ന​മ​ന​സ്സി​ല്‍ ഇ​വ​ര്‍ ആ​ദ​രം നേ​ടി. ഇ​ന്ന് കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ മു​ക്കാ​ല്‍പ​ങ്ക് മ​നു​ഷ്യ​രും ഇ​ൻ​ഫ്ലു​വ​ന്‍സ​ര്‍മാ​രാ​ണ്; സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തും​പോ​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. ഇ​ൻ​ഫ്ലു​വ​ന്‍സ​ര്‍ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കും.

‘മാ​തൃ​ഭൂ​മി’ ദി​ന​പ്പ​ത്ര​ത്തി​ന്‍റെ സ​ബ് എ​ഡി​റ്റ​ര്‍ ട്രെ​യി​നി​യാ​യി ചേ​ര്‍ന്ന കാ​ലം മു​ത​ല്‍ പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. കാ​ല്‍ നൂ​റ്റാ​ണ്ടു​മു​മ്പേ പ​രി​ച​യ​മു​ണ്ട​ല്ലോ എ​ന്ന ത​ര​ത്തി​ലാ​വും പു​ന​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രാ​ളെ കാ​ണു​മ്പോ​ള്‍ ത​ന്നെ സം​സാ​രി​ച്ചു തു​ട​ങ്ങു​ക. ആ ​സ്നേ​ഹ​സ​മു​ദ്ര​ത്തി​ല്‍ വീ​ണാ​ല്‍, തി​രി​കെ നീ​ന്താ​നാ​വി​ല്ല. ര​ണ്ടാ​യി​ര​ത്തി​ല്‍ കൈ​ര​ളി ചാ​ന​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫാ​യി ചേ​ര്‍ന്ന​തു മു​ത​ൽ​ക്കാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യു​ള്ള അ​ടു​പ്പം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് പൊ​തു​വേ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാ​ക്കു​ക​ളെ എ​ങ്ങ​നെ​യും വ​ള​ച്ചൊ​ടി​ക്കാം; വെ​ട്ടി​ക്കീ​റാം. ഉ​മ്മ​ൻ ചാ​ണ്ടി ക്ഷോ​ഭി​ക്കാ​റി​ല്ല. ഇ​വ​ര്‍ ര​ണ്ടാ​ള്‍ക്കു​മൊ​പ്പ​മു​ള്ള ദൃ​ശ്യ​മാ​ധ്യ​മ​കാ​ല​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടോ മൂ​ന്നോ ഓ​ർ​മ​ക​ളാ​ണ് ഈ ​കു​റി​പ്പ്.

പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള അ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രു​ന്ന​ത് ഒ​രു പ​ഴ​യ ദു​ബൈ​ക്കാ​ര​ന്‍ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​രു​ന്ന​തു​പോ​ലെ​യാ​ണ്. പു​തു​മ​യു​ള്ള വേ​ഷം, ബ​ര്‍മൂ​ഡ, പ്രി​ന്‍റ​ഡ് ഷ​ര്‍ട്ട്, കാ​തി​ല്‍ സ്റ്റ​ഡ് (stud), മേ​ല്‍ത്ത​രം അ​ത്ത​റി​ന്‍റെ മ​ണം, ഉ​ദാ​ര​മാ​യ സ​ല്‍ക്കാ​രം, പൊ​ട്ടി​ച്ചി​രി​യി​ല്‍ പൊ​ട്ടി​ത്ത​ക​രു​ന്ന വി​ശേ​ഷ​ങ്ങ​ള്‍... വ​രും മു​മ്പ് അ​റി​യി​ക്കും; വ​ന്നാ​ല്‍ വി​ളി​ക്കും. പാ​ന​പാ​ത്ര സ​ദ​സ്സി​ല്‍ എ​വി​ടെ​യും ഞാ​നു​ണ്ടാ​യി​രു​ന്നു.

ഒ​രി​ക്ക​ല്‍ അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി:

 

മ​ധു നാ​യ​ര്‍,സ​ക്ക​റി​യ

–നാ​ളെ മു​ത​ല്‍ ഞാ​ന്‍ ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ലി​ല്‍ ജോ​ലി​ക്കു ചേ​രു​ന്നു.

ഞാ​ന്‍ വി​ശ്വ​സി​ച്ചി​ല്ല; ആ​രും വി​ശ്വ​സി​ച്ചി​ല്ല.

കു​ഞ്ഞി​ക്ക എ​ന്തെ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ട്; ഇ​നി​യും പ​റ​യും. പ​ക്ഷേ, ഇ​ത​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ഡോ​ക്ട​ര്‍ പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള, ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ല്‍, ഗാ​ന്ധാ​രി അ​മ്മ​ന്‍ കോ​വി​ലി​നു​സ​മീ​പം, തി​രു​വ​ന​ന്ത​പു​രം. അ​വി​ടെ ജോ​ലി ആ​രം​ഭി​ച്ചു. ചേ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ക്കാ​ര​ന്‍, മ​ധു നാ​യ​ര്‍... എ​ഴു​ത്തു​കാ​ര​ന്‍; കു​ഞ്ഞി​ക്ക​യു​ടെ ആ​ത്മ​സ്നേ​ഹി​ത​ന്‍... ത​മാ​ശ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഉ​രു​ള​യും ഉ​പ്പേ​രി​യു​മാ​ണ് ര​ണ്ടു​പേ​രും.

ഡ്യൂ​ട്ടി തീ​രു​മ്പോ​ഴേ​ക്കും കു​ഞ്ഞി​ക്ക​യെ കാ​ണാ​ന്‍ ഞാ​ന്‍ ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്താ​റു​ണ്ട്. ഒ​രു സ​ന്ധ്യ​ക്ക് ഫോ​ണി​ല്‍ കു​ഞ്ഞി​ക്ക പ​റ​ഞ്ഞു:

–നീ ​അ​റി​ഞ്ഞോ, സ​ക്ക​റി​യ എ​ന്‍റെ പേ​ഷ്യ​ന്‍റാ​ണ്.

–എ​ന്തു​പ​റ്റി?

–അ​വ​ന് പ​നി കൂ​ടി; ഇ​വി​ടെ അ​ഡ്മി​റ്റാ​ക്കി.

പ​നി​യും ഡോ​ക്ട​റും പു​തു​മ​യ​ല്ല. ഇ​വി​ടെ അ​ങ്ങ​നെ​യ​ല്ല​ല്ലോ. ഒ​രേ ത​ല​മു​റ​യി​ലെ ര​ണ്ട് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര്‍; അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍. ഒ​രാ​ള്‍ രോ​ഗി; മ​റ്റെ​യാ​ള്‍ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍. ഇ​തി​ല്‍ കൗ​തു​ക​ഭാ​വ​മു​ള്ള ഒ​രു വാ​ര്‍ത്ത​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ജേ​ണ​ലി​സ്റ്റ് ആ​ക​ണ​മെ​ന്നി​ല്ല.

അ​ന്ന​ത്തെ ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ലി​ലേ​ക്കു​ള്ള എ​ന്‍റെ യാ​ത്ര ഒ​റ്റ​ക്കാ​യി​രു​ന്നി​ല്ല; കൂ​ടെ കാ​മ​റാ​മാ​ന്‍ ച​ന്ദ്ര​ശേ​ഖ​ര​നെ​യും കൂ​ട്ടി; എ​ഴു​ത്തും എ​ഴു​ത്തു​കാ​രും പ്രി​യ​ങ്ക​ര​മാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്.

പു​ത​ച്ചു​കി​ട​ക്കു​ന്ന രോ​ഗി​യാ​യ സ​ക്ക​റി​യ. വാ​ര്‍ഡ് വി​സി​റ്റി​ങ്ങി​നി​റ​ങ്ങു​ന്നു ഡോ​ക്ട​ര്‍ പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള. കാ​മ​റ റെ​ഡി; ഡോ​ക്ട​ര്‍ വ​ന്ന് രോ​ഗി​യെ പ​രി​ശോ​ധി​ച്ചു.

–എ​ങ്ങ​നെ​യു​ണ്ട്? കു​റ​വ് തോ​ന്നു​ന്നു​ണ്ടോ?

ഡോ​ക്ട​ര്‍ തി​ര​ക്കി: രോ​ഗി​ക്ക് ചി​രി​യ​ട​ക്കാ​നാ​കു​ന്നി​ല്ല. ഡോ​ക്ട​ര്‍ രോ​ഗി​യു​ടെ ത​ല​യി​ല്‍ കൈ​വ​ച്ചു. പി​ന്നെ കാ​തൊ​ന്ന് ഞെ​രു​ടി; മു​ഖം കു​നി​ച്ച് ശ​ബ്ദം താ​ഴ്ത്തി ‘ഒ​റ്റ​മൂ​ലി’ നി​ർ​ദേ​ശി​ച്ചു:

–കു​റ​യു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​രു ബ്രാ​ണ്ടി... അ​ൽ​പം ചൂ​ടു​വെ​ള്ളം ചേ​ര്‍ത്ത്

ആ ​ആ​ശു​പ​ത്രി വാ​ര്‍ഡി​ല്‍ ഏ​റെ​നേ​രം നീ​ണ്ടു​നി​ന്ന ഒ​രു കൂ​ട്ട​ച്ചി​രി​യു​ണ്ടാ​യി. കൈ​ര​ളി ചാ​ന​ലി​ല്‍ ഡോ​ക്ട​ര്‍–രോ​ഗി വാ​ര്‍ത്ത സം​പ്രേ​ഷ​ണം ചെ​യ്തു.

ര​ണ്ടാ​യി​ര​ത്തി നാ​ലു​മു​ത​ല്‍ ര​ണ്ടാ​യി​ര​ത്തി ആ​റു​വ​രെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. എ.​കെ. ആ​ന്‍റ​ണി രാ​ജി​വെ​ച്ച ഒ​ഴി​വി​ല്‍. ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ചോ​ദി​ച്ചി​ട്ടു​ണ്ട്:

–താ​ങ്ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്താ​യി​രി​ക്കും?

–ഏ​കാ​ന്ത​ത; ആ​ള്‍ക്കൂ​ട്ട​മി​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ അ​സ്വ​സ്ഥ​നാ​കും.

അ​വ​സാ​ന​കാ​ല​ത്ത് ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​മ്മ​ൻ ചാ​ണ്ടി ഒ​റ്റ​ക്കാ​യി. അ​ദ്ദേ​ഹം ഭ​യ​പ്പെ​ട്ട​ത് സം​ഭ​വി​ച്ചു.

അ​ക്കാ​ല​ത്ത് എ​യ​ര്‍ ഇ​ന്‍ഡ്യ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് ഒ​രു ബ​ജ​റ്റ് എ​യ​ര്‍ലൈ​ന്‍സ് ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന പ​റ​ക്ക​ലി​ന് മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളെ​യും ദു​ബൈ​ക്ക് കൊ​ണ്ടു​പോ​യി; കൈ​ര​ളി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഞാ​നും വി​മാ​ന​ത്തി​ല്‍, ആ​ള്‍ക്കൂ​ട്ട​ത്തി​ല്‍നി​ന്നും മോ​ചി​ത​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ദ്യ​മാ​യി ക​ണ്ടു. ആ​ള്‍ക്കൂ​ട്ട​വും ശി​പാ​ർ​ശ​ക​ളു​മി​ല്ലാ​തെ ദു​ബൈ വ​രെ അ​ദ്ദേ​ഹം എ​ങ്ങ​നെ ക​ഴി​ച്ചു​കൂ​ട്ടു​മെ​ന്ന് ഞാ​നോ​ര്‍ത്തു.

 

ജനങ്ങളുടെ പരാതി ​േകൾക്കുന്ന ഉ​മ്മ​ന്‍ ചാ​ണ്ടി

ശി​പാ​ര്‍ശ​ക്കാ​രി​ല്ലാ​തെ ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യാ​ണെ​ന്ന് പ​റ​യാ​ന്‍ തു​ട​ങ്ങി​യ​തും നി​വേ​ദ​ന​വു​മാ​യി ര​ണ്ടു​പേ​ര്‍; ശി​പാ​ര്‍ശ​ക്ക​ത്ത് വേ​ണം. ഒ​രാ​ള്‍ എ​യ​ര്‍ഹോ​സ്റ്റ​സ്; വി​ഷ​യം സ​ഹോ​ദ​ര​ന്‍റെ ജോ​ലി​ക്കാ​ര്യം. ര​ണ്ടാ​മ​ത്തെ​യാ​ള്‍ കാ​ബി​ന്‍ ക്രൂ​വി​ല്‍പ്പെ​ട്ട യു​വാ​വ്; (അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ള്‍ ഓ​ര്‍ക്കു​ന്നി​ല്ല) ആ​കാ​ശ​ത്തും നി​വേ​ദ​ന​മെ​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ലം. ഇ​ത്ര മ​ത്സ​ര​മി​ല്ലെ​ങ്കി​ലും ചാ​ന​ലു​ക​ള്‍ വ്യ​ത്യ​സ്ത​ത​ക്കാ​യി മ​ത്സ​രി​ക്കാ​റു​ണ്ട്. പു​തു​മ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വേ​ണം. ഉ​മ്മ​ൻ ചാ​ണ്ടി ഡ്രൈ​വ് ചെ​യ്യു​ന്ന കാ​റി​ല്‍ തൊ​ട്ട​ടു​ത്തി​രു​ന്ന് ഒ​ര​ഭി​മു​ഖം; പു​തു​മ​യു​ണ്ടാ​കു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്താ​ണ്; കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി നി​ഷേ​ധി​ച്ചി​ല്ല. ഒ​ന്നാ​ലോ​ചി​ച്ചി​ട്ട് മെ​ല്ലെ പ​റ​ഞ്ഞു:

–സ്റ്റി​യ​റി​ങ്ങി​ല്‍ തൊ​ട്ടി​ട്ട് ഒ​രു​പാ​ടു കാ​ല​മാ​യി

–സാ​ര​മി​ല്ല; കു​റ​ച്ചു​ദൂ​രം മ​തി

സ​മ്മ​തി​ച്ചു.

പ​ക്ഷേ, ഏ​തു കാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്നോ​വ നി​റ​യെ ആ​ളു​ണ്ട്; അ​ഞ്ചോ ആ​റോ പേ​ര്‍. പെ​ട്ടെ​ന്നു​ള്ള പ​രി​ഹാ​ര​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ്റ്റൈ​ല്‍. ഇ​ന്നോ​വ​യി​ല്‍ നി​ന്നി​റ​ങ്ങി​യ ഉ​മ്മ​ന്‍ ചാ​ണ്ടി തൊ​ട്ടു​പി​റ​കെ വ​ന്ന ഒ​രു ചു​വ​ന്ന കാ​റി​നു കൈ​കാ​ണി​ച്ചു. അ​യാ​ളെ മു​ന്‍പ​രി​ച​യ​മി​ല്ല; അ​യാ​ള്‍ക്ക​റി​യാ​മ​ല്ലോ; അ​തു​മ​തി. ചു​വ​ന്ന മാ​രു​തി സെ​ന്‍. ഓ​ടി​ക്കാ​ന്‍ കൊ​ടു​ക്കാ​ന്‍ ആ​ള്‍ ത​യാ​ര്‍.

ഉ​മ്മ​ൻ ചാ​ണ്ടി ഡ്രൈ​വി​ങ് സീ​റ്റി​ല്‍; തൊ​ട്ട​ടു​ത്ത് ഞാ​ന്‍. പി​ന്നി​ല്‍ കാ​മ​റാ​മാ​ന്‍. ആ​ദ്യം കാ​റൊ​ന്നു പാ​ളി; പെ​ട്ടെ​ന്ന് നേ​രെ​യാ​യി.

–താ​ങ്ക​ള്‍ ന​ല്ല ഡ്രൈ​വ​റാ​ണോ?

–അ​ത് വ​ഴി​യേ പോ​കു​ന്ന​വ​രാ​ണ് പ​റ​യേ​ണ്ട​ത്

ഉ​മ്മ​ന്‍ ചാ​ണ്ടി സ്റ്റൈ​ല്‍ മ​റു​പ​ടി.

–ഡ്രൈ​വി​ങ് നി​ര്‍ത്തി​യ​ത് എ​ന്തു​കൊ​ണ്ടാ​ണ്?

–ആ​ദ്യ​മാ​യി എം.​എ​ല്‍.​എ ആ​യ കാ​ലം ഞാ​ന്‍ ഒ​രു അം​ബാ​സ​ഡ​ര്‍ ഓ​ടി​ച്ച് സ്പെ​ന്‍സ​ര്‍ ജ​ങ്ഷ​നി​ലൂ​ടെ (തി​രു​വ​ന​ന്ത​പു​രം) താ​ഴേ​ക്ക്... എ​ന്തോ ഓ​ര്‍ത്തു​കൊ​ണ്ടാ​ണ് ഓ​ടി​ച്ച​ത്. സൂ​ക്ഷം; ഒ​രു സൈ​ക്കി​ളു​കാ​ര​നെ ത​ട്ടി. അ​വി​ടെ ചാ​ടി​യി​റ​ങ്ങി; അ​ന്ന് ഡ്രൈ​വി​ങ് നി​ര്‍ത്തി.

എ​തി​രെ, ഏ​തെ​ങ്കി​ലും ഒ​രു സൈ​ക്കി​ളു​കാ​ര​ന്‍ വ​രു​ന്നു​ണ്ടോ എ​ന്നാ​യി എ​ന്‍റെ ആ​ധി; കാ​റോ​ടി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പി​ന്നാ​ലെ സൈ​ക്കി​ളും സ്കൂ​ട്ട​റും കാ​റും... അ​പൂ​ർ​വ​മാ​യ ആ ​കാ​ഴ്ച കാ​ണാ​ന്‍ ആ​ള്‍ക്കൂ​ട്ടം...

കാ​ര്‍ മു​ന്നോ​ട്ടെ​ടു​ക്കാ​നാ​യി​ല്ല

ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​റ​ങ്ങി​ന​ട​ന്നു.

News Summary - Memories of Oommen Chandy and Punathil Kunjabdulla