Begin typing your search above and press return to search.
proflie-avatar
Login

മറയ്ക്കപ്പെട്ട മരീഛാപ്പി ദലിത് കൂട്ടക്കൊല, ചെറുവിമർശനം പോലും നേരിടാത്ത ജ്യോതിബസു -വിശകലനവും അന്വേഷണവും

മറയ്ക്കപ്പെട്ട മരീഛാപ്പി ദലിത്  കൂട്ടക്കൊല, ചെറുവിമർശനം പോലും നേരിടാത്ത ജ്യോതിബസു -വിശകലനവും അന്വേഷണവും
cancel


1979ൽ ​​മൊ​​റി​​ക്​ ഛാ​പ്പി​​യി​ൽ നൂ​റു​ക​​ണ​​ക്കി​​ന്​ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ അ​​തി​​നി​​ഷ്​​​ഠു​ര​​മാ​​യി വം​​ശ​​ഹ​​ത്യ ചെ​​യ്​​​ത ജ്യോ​​തി​​ബ​​സു 2010 ജ​​നു​​വ​​രി 17ന്​ 96ാം ​​വ​​യ​​സ്സി​​ൽ മ​​രി​​ക്കു​​ന്ന​​തു​​വ​​രെ ഒ​​രു ചെ​​റു​​വി​​മ​​ർ​​ശ​​നം​​പോ​​ലും നേ​​രി​​ട്ടി​​ട്ടി​​ല്ല. 1977 മു​​ത​​ൽ 2000 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി 23 കൊ​​ല്ലം പ​​ശ്ചി​​ബം​​ഗാ​​ളി​​​െ​ൻ​റ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​ു ജ്യോ​​തി​​ബ​സു.ദ​ലി​ത്​ അ​ഭ​യാ​ർ​ഥി കൂ​ട്ട​ക്കൊ​ല എ​ന്തു​കൊ​ണ്ടാ​വും അ​ധി​കം ച​ർ​ച്ച​ചെ​യ്യാ​തെ​ പോ​യ​ത്​? എ​ന്താ​യി​രു​ന്നു ആ ​കൂ​ട്ട​ക്കൊ​ല​ക്ക്​ പി​ന്നി​ൽ? എ​ന്താ​യി​രു​ന്നു താ​ൽ​പ​ര്യം? വി​ശ​ക​ല​ന​വും അ​ന്വേ​ഷ​ണ​വും.

പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ സു​​ന്ദ​​ർ​​ബ​​ൻ​​സ്​ വ​​ന​​മേ​​ഖ​​ല​യി​ലെ 'മൊ​​റി​​ക്​ ഛാ​പ്പി' ​എ​​ന്ന ദ്വീ​പി​​ൽ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യെ അ​ധി​കം ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. നോ​​വ​​ലി​​സ്​​​റ്റ്​ അ​​മി​​താ​​വ്​​ ഘോ​​ഷി​​​െ​ൻ​റ 'The ​Hungry Tide' എ​​ന്ന നോ​​വ​​ലാ​​ണ്​ മ​​റ​​വി​​യു​​ടെ ര​​ണ്ട്​ കാ​​ണാ​​ക്ക​​യ​​ത്തി​​ൽ മു​​ങ്ങി​​ക്കി​​ട​​ന്ന 'മ​രീഛാ​പ്പി ന​​ര​​ഹ​​ത്യ' ലോ​​ക ശ്ര​​ദ്ധ​​യി​​ലേ​​ക്ക്​ വീ​​ണ്ടും കൊ​​ണ്ടു​​വ​​ന്ന​​ത്. ബം​​ഗ്ലാ​​ദേ​​ശി​​ലെ ഏ​​റ്റ​​വും ദ​​രി​​ദ്ര​​രും ചൂ​​ഷി​​ത​​രു​​മാ​​യി​​രു​​ന്ന ദ​​ലി​​ത​​രാ​​ണ്​ മൊ​​റി​​ക്​ ഛാ​പ്പി​​യി​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യെ​​ത്തി​​യ​​തെ​​ന്ന്​ നോ​വ​ലി​​ൽ പ​​റ​​യു​​ന്നു.

അ​​മി​​താ​​വ്​ ​​ഘോ​​ഷ്​ പ​​റ​​യു​​ന്നു: ''1947നു​​ശേ​​ഷം പ​​ല ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലേ​​ക്കു കു​​ടി​​യേ​​റി​​യ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ 'പു​​ന​​ര​​ധി​​വാ​​സം' എ​​ന്ന​​പേ​​രി​​ൽ ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലെ ​കോ​​ൺ​​സ​​ൻ​​ട്രേ​​ഷ​​ൻ ക്യാ​​മ്പു​​ക​​ളി​​​ൽ അ​​ട​​ച്ചു. അ​​വി​​ടെ​​നി​​ന്ന്​ പ​​ലാ​​യ​​നം ചെ​​യ്​​​ത അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ ന​​ട​​ന്നു. ട്രെ​​യി​​ൻ ക​​യ​​റി​​യും 1978 ഓ​​ടെ മ​രീഛാ​പ്പി​യി​​ലെ​​ത്തി. ക​​ഠി​​നാ​​ധ്വാ​​നം​​കൊ​​ണ്ടും കൂ​​ട്ടാ​​യ്​​​മ​​കൊ​​ണ്ടും മൊ​​റി​​ക്​ ഛാപ്പി ​​എ​​ന്ന ച​​ളി​​ക്കു​​ണ്ടി​​നെ താ​​മ​​സ​​യോ​​ഗ്യ​​മാ​​യ ഒ​​രു ടൗ​​ൺ​​ഷി​​പ്പാ​​യി വി​​ക​​സി​​പ്പി​​ച്ച അ​​വ​​ർ ഓ​​രോ കു​​ടും​​ബ​​ത്തി​​നും അ​​ഞ്ചേ​​ക്ക​​ർ ഭൂ​​മി വീ​​തി​​ച്ചു ന​​ൽ​​കി.'' ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ അ​​വ​​രെ ഭൂ​​മി ​െകെ​​യേ​​റ്റ​​ക്കാ​​രാ​​യും ഒ​​ളി​​ച്ചോ​​ട്ട​​ക്കാ​​രാ​​യും വ​​ന​​ന​​ശീ​​ക​​ര​​ണ​​ക്കാ​​രാ​​യും ആ​​ണ്​ വി​​ളി​​ച്ച​​തെ​​ന്ന്​ അ​​മി​​താ​​വ്​​ ഘോ​​ഷി​​​െ​ൻ​റ നോ​​വ​​ലി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്നു.

മാ​​ർ​​ക്​​​സി​​സ്​​​റ്റ്​ ബു​​ദ്ധി​​ജീ​​വി​​യാ​​യ നി​​ർ​​മ​ലും വി​​ദ്യാ​​ർ​​ഥി​​യും ഭാ​​ര്യ​​യു​​മാ​​യ നി​​ലീ​​മ​​യും ത​​മ്മി​​ലു​​ള്ള സം​​വാ​​ദ​​ത്തി​​ലൂ​​ടെ​​യാ​​ണ്​ അ​​മി​​താ​​വ്ഘോ​​ഷ്​ മ​രീഛാ​പ്പി​യു​​ടെ ര​​ക്​​​ത​​ത്തി​​ൽ കു​​തി​​ർ​​ന്ന ക​​ഥ പ​​റ​​യു​​ന്ന​​ത്. സ്വ​​ന്തം അ​​ധ്വാ​​ന​​വും ഒ​​രു​​മ​​യും ബു​​ദ്ധി​​യും​െ​​കാ​​ണ്ട്​ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ പ​​ടു​​ത്തു​യ​​ർ​​ത്തി​​യ മ​രീഛാ​പ്പി​യെ അ​​മി​​താ​​വി​​​െ​ൻ​റ നാ​​യ​​ക​​ൻ 'ദ​​ലി​​ത്​ രാ​​ഷ്​​​ട്രം' എ​​ന്നാ​​ണ്​ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്.

1979ൽ ​​മൊ​​റി​​ക്​ ഛാ​പ്പി​​യി​ൽ നൂ​റു​ക​​ണ​​ക്കി​​ന്​ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ അ​​തി​​നി​​ഷ്​​​ഠു​ര​​മാ​​യി വം​​ശ​​ഹ​​ത്യ ചെ​​യ്​​​ത ജ്യോ​​തി​​ബ​​സു 2010 ജ​​നു​​വ​​രി 17ന്​ 96ാം ​​വ​​യ​​സ്സി​​ൽ മ​​രി​​ക്കു​​ന്ന​​തു​​വ​​രെ ഒ​​രു ചെ​​റു​​വി​​മ​​ർ​​ശ​​നം​​പോ​​ലും നേ​​രി​​ട്ടി​​ട്ടി​​ല്ല. 1977 മു​​ത​​ൽ 2000 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി 23 കൊ​​ല്ലം പ​​ശ്ചി​​ബം​​ഗാ​​ളി​​​െ​ൻ​റ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​ു ജ്യോ​​തി​​ബ​സു.

ബം​​ഗാ​​ൾ ര​​ണ്ടു​​ത​​വ​​ണ​​യാ​​ണ്​ വി​​ഭ​​ജി​​ക്ക​​പ്പെ​​ട്ട​​ത്. ആ​​ദ്യം 1955ൽ ​​മു​​സ്​​​ലിം​​ക​​ൾ​​ക്കും നാ​​മ​​ശൂ​ദ്ര​​രാ​​യ ദ​​ലി​​തു​​ക​​ൾ​​ക്കും ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ളും സ​​വ​​ർ​​ണ​​രും അ​​വ​​ർ​​ണ​​രു​​മ​​ട​​ങ്ങു​​ന്ന പ​​ശ്ചി​​മ​ ബം​​ഗാ​​ളു​​മു​​ണ്ടാ​​യി. അ​​ന്ന്​ ഒ​​റീസ​യും ബി​ഹാ​​റും ബം​​ഗാ​​ൾ പ്ര​​സി​​ഡ​​ൻ​​സി​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്നു. സ​​വ​​ർ​​ണ​​ഹി​​ന്ദു​​ക്ക​​ളു​​ടെ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള ച​​ണ​​മി​​ല്ലു​​ക​​ളും ഫാ​​ക്​​​ട​​റി​​ക​​ളും ​ക​ൽ​​ക്ക​​ത്ത​​യി​​ലാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​സം​​സ്​​​കൃ​​ത പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ എ​​ത്തി​​യി​​രു​​ന്ന​​ത്​ ദ​​ലി​​ത്​-​​മു​​സ്​​​ലിം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ളി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു. ബം​​ഗാ​​ൾ വി​​ഭ​​ജ​​ന​​ത്തി​​നെ​​തി​​രെ ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​​സ്​ ആ​​രം​​ഭി​​ച്ച സ്വ​​ദേ​​ശിപ്ര​​സ്​​​ഥാ​​ന​​ത്തി​​​െ​ൻ​റ ഭാ​​ഗ​​മാ​​യി വി​​ദേ​​ശ​​വ​​സ്​​​ത്ര​​ങ്ങ​​ൾ ബ​​ഹി​​ഷ്​​​ക​​രി​​ച്ചു. ​ക​ൽ​​ക്ക​​ത്ത​​യി​​ലെ വ​​സ്​​​ത്ര വി​​പ​​ണി ത​​ക​​ർ​​ന്ന​​തോ​​ടെ കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ളി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ തൊ​​ഴി​​ൽ​ര​​ഹി​​ത​​രാ​​യി. ഇ​​തി​​നോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​മാ​​യി​​ട്ടാ​​ണ്​ 1906ൽ ​​ധാ​​ക്ക​​യി​​ൽ മു​​സ്​​​ലിം​​ലീ​​ഗു​​ണ്ടാ​​യ​​ത്. 1911ൽ ​​ര​​ണ്ട്​ ബം​​ഗാ​​ളു​​ക​​ളെ​​യും ബ്രി​​ട്ടീ​​ഷു​​കാ​​ർ കൂ​​ട്ടി​​യോ​​ജി​​പ്പി​​ച്ചു. ഹി​​ന്ദി, ഒ​​റി​​യ, അ​സ​​മീ​​സ്​ ഭാ​​ഷ​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ച്​ ബി​​ഹാ​​ർ, ഒ​​റീ​​സ, അ​സം പ്ര​​വി​​ശ്യ​​ക​​ളു​​ണ്ടാ​​ക്കി.

1947ലെ ​​ഇ​​ന്ത്യാ വി​​ഭ​​ജ​​ന​​കാ​​ല​​ത്ത്​ ദ​​ലി​​ത​​രാ​​യ നാ​​മ​​ശൂ​ദ്ര​​ർ​​ക്കും മു​​സ്​​​ലിം​​ക​​ൾ​​ക്കും ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള കി​​ഴ​​ക്ക​​ൻ ജി​​ല്ല​​ക​​ൾ പാ​​കി​​സ്​​​താ​​ന്​ വി​​ട്ടു​​കൊ​​ടു​​ത്ത കോ​​ൺ​​ഗ്ര​​സ്​ ബം​​ഗാ​​ളി​​ലെ സ​​വ​​ർ​​ണ-​​ഭ​​ദ്ര​​ലോ​​ക്​ ആ​​ധി​​പ​​ത്യം നി​​ല​​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ചു. ''ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ മ​​ർ​​ദി​​ത ജാ​​തി പ്ര​​സ്​​​ഥാ​​ന​​മാ​​യി​​രു​​ന്ന നാ​​മ​​ശൂ​​ദ്ര പ്ര​​സ്​​​ഥാ​​ന​​ത്തെ ത​​ക​​ർ​​ക്കാ​​നു​​ള്ള സ​​വ​​ർ​​ണ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ​കൂ​​ടി ഭാ​​ഗ​​മാ​​യി​​രു​​ന്നു ര​​ണ്ടാം ബം​​ഗാ​​ൾ വി​​ഭ​​ജ​​ന''​​മെ​​ന്ന്​ റോ​​സ്​​​ മ​​ല്ലി​​ക്ക്​ വ്യ​​ക്​​​ത​​മാ​​ക്കു​​ന്നു (Ross Mallick, An Untouchable Massacre (India's Marichjhapi Massacre Revisited p.4). വി​​ഭ​​ജ​​ന​​ത്തി​​​െ​ൻ​റ തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ ധ​​നി​​ക​​രാ​​യ സ​​വ​​ർ​​ണ​​ർ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​​ലേ​​ക്ക്​ സു​​ര​​ക്ഷി​​ത​​മാ​​യി കു​​ടി​​യേ​​റി. അ​​ർ​​ധ​​പ​​ട്ടി​​ണി​​ക്കാ​​രും കൂ​​ലി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യ ദ​​ലി​​ത​​ർ​​ക്ക്​ കി​​ഴ​​ക്ക​​ൻ പാ​​കി​​സ്​​​താ​​നി​​ൽ​​ത​​ന്നെ നി​​ല​​നി​​ൽ​​ക്കേ​​ണ്ടി വ​​ന്നു. മാ​​ത്ര​​വു​​മ​​ല്ല, മു​​സ്​​​ലിം​​ക​​ളും ദ​​ലി​​ത​​രും ത​​മ്മി​​ൽ വ​​ലി​​യ രാ​​ഷ്​​​ട്രീ​​യ സ​​ഖ്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​മു​​സ്​​​ലിം​​ക​​ളും താ​​ഴ്​​​ന്ന​ ജാ​​തി​​ക​​ളും ഒ​​രേ ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന​​വ​​രും ഒ​​രേ തൊ​​ഴി​​ലു​​ക​​ൾ ചെ​​യ്യു​​ന്ന​​വ​​രും ഒ​​രേ ജീ​​വി​​ത സാ​​ഹ​​ച​​ര്യം പ​​ങ്കി​​ടു​​ന്ന​​വ​​രു​​മാ​​യി​​രു​​ന്നു. മു​​സ്​​​ലിം​​ക​​ളെ​​യും താ​​ഴ്​​​ന്ന​ ജാ​​തി​​ക​​ളെ​​യും ഒ​​രു​​പോ​​ലെ ഹീ​​ന​​ജാ​​തി മ​​നു​​ഷ്യ​​രാ​​യി​​ട്ടാ​​ണ്​ സ​​വ​​ർ​​ണ​​ർ ക​​ണ​​ക്കാ​​ക്കി​​യി​​രു​​ന്ന​​ത്.

കി​​ഴ​​ക്ക​​ൻ പാ​​കി​​സ്​​​താ​​നി​​ൽ ഒ​​രു ചെ​​റു​​വി​​ഭാ​​ഗം മു​​സ്​​​ലിം തീ​​വ്ര​​വാ​​ദി​​ക​​ൾ അ​​ക്ര​​മ​​മാ​​രം​​ഭി​​ച്ച​​തോ​​ടെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന്​ ദ​​ലി​​ത​​ർ പ​​ശ്ചി​​മ​ ബം​​ഗാ​​ളി​​ലേ​​ക്ക്​ പ​​ലാ​​യ​​നം ചെ​​യ്യാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി. ഈ ​​ദ​​ലി​​ത്​ പ്ര​​വാ​​ഹം പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ സ​​വ​​ർ​​ണ ന്യൂ​​ന​​പ​​ക്ഷ​​ത്തി​​ന്​ ക​​ടു​​ത്ത അ​​ര​​ക്ഷി​​ത​​ബോ​​ധ​​മു​​ണ്ടാ​​ക്കി. ഇ​​ന്ന്​ വീ​​ണ്ടും നാ​​മ​​ശൂ​​ദ്ര​​രെ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി ചി​​ത​​റി​​ക്കു​​ന്ന​​തി​​ലൂ​​ടെ നാ​​മ​​ശൂ​​ദ്ര പ്ര​​സ്​​​ഥാ​​ന​​ത്തെ ശി​​ഥി​​ല​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു സ​​വ​​ർ​ണ​​രു​​ടെ ല​​ക്ഷ്യം. (Debdetta Chowdhury, 'Marginal Lives, Peripheral Practices: A Study of border Narratives along the West Bengal -Bangladesh Border', Ph.D Theses, University of West Minster, May 2014, p 174). കി​​ഴ​​ക്ക​​ൻ പാ​​കി​സ്​​​താ​​നി​​ൽനി​​ന്നെ​​ത്തു​​ന്ന നാ​​മ​​​ശൂ​​ദ്ര അ​​ഭ​​യാ​​ർ​​ഥി​​ക​​ളും മു​​സ്​​​ലിം​​ക​​ളും രാ​​ഷ്​​​ട്രീ​​യ​​മാ​​യി ഒ​​ന്നി​​ച്ചാ​​ൽ, അ​​ത്​ പ​ശ്ചി​മ​ബം​ഗാ​ളി​ലെ ന്യൂ​ന​പ​ക്ഷ സ​വ​ർ​ണാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​മെ​ന്ന്​ ഭ​യ​ന്ന സ​വ​ർ​ണ​ർ അ​വ​രെ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ​​നി​​ന്ന്​ തു​​ര​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു. (Indrajit Roy, Transformative Politics, in the Politics of Caste in West Bengal, Edited by Uday Chandra, Geir Heierstrad and Kennetha Bo Nielsen, Routledge, 2017, P. 188). ത​​ങ്ങ​​ളെ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ​​നി​​ന്ന്​ നാ​​ടു​​ക​​ട​ത്താ​​നു​​ള്ള സ​​വ​​ർ​​ണ, സ​​ർ​​ക്കാ​​ർ ഗൂ​​ഢാ​​ലോ​​ച​​ന​​യെ നേ​​രി​​ടാ​​നു​​ള്ള സാ​​മ്പ​​ത്തി​​ക​​ശേ​​ഷി​​യോ രാ​​ഷ്​​​ട്രീ​​യാ​​ധി​​കാ​​ര​​ബ​​ല​​മോ നാ​​മ​​ശൂ​ദ്ര അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ല്ലാ​​യി​​രു​​ന്നു. അ​​പ​​രി​​ചി​​ത​​മാ​​യ ദ​​ണ്ഡ​​കാ​​ര​ണ്യ​​ക വ​​ന​​ങ്ങ​​ളി​​ലേ​​ക്ക്​ വ്യ​​ത്യ​​സ്​​​ത ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന ​േഗാ​​ത്ര​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കാ​​ണ്​ അ​​നാ​​ഥ​​രും നി​​രാ​​ലം​​ബ​​ര​ു​മാ​​യ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പ​​ലാ​​യ​​നം ചെ​​യ്യി​​ച്ച​​ത്. അ​​ക്കൂ​​ട്ട​​ത്തി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്ന സു​​ഖ്​​ ഛ​ന്ദ്​ ​അ​​നു​​സ്​​​മ​​രി​​ക്കു​​ന്നു: ''ഒ​​രു തൊ​​ഴു​​ത്തി​​ൽ​​നി​​ന്ന്​ മ​​റ്റൊ​​രു തൊ​​ഴു​​ത്തി​​ലേ​​ക്ക്​ തെ​​ളി​​ക്ക​​പ്പെ​​ടു​​ന്ന വെ​​റും ക​​ന്നു​​കാ​​ലി​​ക​​ളാ​​യി​​രു​​ന്നു ഞ​​ങ്ങ​​ൾ.''

അ​​ന​​വ​​ധി​ ദി​​ന​രാ​​ത്ര​​ങ്ങ​ൾ നീ​​ണ്ട യാ​​ത്ര​​ക്കൊ​​ടു​​വി​ൽ അ​​വ​​രെ ദ​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലെ ക്യാ​​മ്പു​​ക​​ളി​​ൽ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ചു. ക്യാ​​മ്പു മേ​​ൽ​​നോ​​ട്ട​​ക്കാ​​ർ ഓ​​രോ അ​​ഭ​​യാ​​ർ​​ഥി​​ക്കും ഓ​​രോ ന​​മ്പ​​ർ ന​​ൽ​​കി. അ​​ങ്ങ​​നെ സ​​നാ​​ത​​ന ഹി​​ന്ദു​​യി​​സം 'നാ​​മ​​ശൂ​​ദ്ര​​ർ' എ​​ന്ന ച​​ണ്ഡാ​​ള ജാ​​തി​​യാ​​ക്കി അ​​സ്​​​പൃ​​ശ്യ​​രാ​​ക്കി​​യ മ​​നു​​ഷ്യ​​ർ ഇ​​പ്പോ​​ൾ 'നാ​​മ​​ശൂ​​ന്യ'​​മാ​​യി. ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലെ കൊ​​ടും​​കാ​​ട്ടി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണം പ​​തി​​വാ​​യി​​രു​​ന്നു. ആ​​യി​​രം​ ബീ​​ഡി ഇ​​ല നു​​ള്ളി​​യാ​​ൽ ര​​ണ്ടു രൂ​​പ കൂ​​ലി കി​​ട്ടും. അ​​തി​​നു​​പോ​​ലും ക​​ങ്കാ​​ണി​​മാ​​ർ​​ക്കു കൈ​​ക്കൂ​​ലി കൊ​​ടു​​ക്ക​​ണ​​​മാ​​യി​​രു​​ന്നു.

ര​​ണ്ടാം അ​​ഭ​​യാ​​ർ​​ഥി പ്ര​​വാ​​ഹ​​മാ​​രം​​ഭി​​ക്കു​​ന്ന​​ത്​ 1971ൽ ​​ബം​​ഗ്ലാ​​ദേ​​ശ്​ രൂ​​പ​​വ​​ത്​​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ്. 1971ൽ ​​മാ​​ത്രം ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന്​ ദ​​ലി​​ത​​രാ​​ണ്​ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​േ​​ല​​ക്ക്​ പ​​ലാ​​യ​​നം ചെ​​യ്​​​ത​​ത്. 1976ൽ ​​പ​​ശ്ചി​​മ​ബം​​ഗാ​​ളി​​ലെ പു​​ന​​ര​​ധി​​വാ​​സ ​മ​​ന്ത്രി​​യാ​​യി​​രു​​ന്ന റാം ​​നി​​വാ​​സ്​ മി​​ർ​​ധ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്, ''1948നും 1971​​നു​​മി​​ട​​ക്ക്​ കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ളി​​ൽ​​നി​​ന്നും പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലേ​​ക്ക്​ 52.31 ല​​ക്ഷം ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ​​ത്തി'​'​യെ​​ന്നാ​​ണ്.

സ​​വ​​ർ​​ണ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ പ​​ല സ്​​​ഥ​​ല​​ങ്ങ​​ളി​​ൽ രാ​​ജ​​കീ​​യ​​മാ​​യി പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ച സ​​വ​​ർ​​ണ സ​​ർ​​ക്കാ​​റു​​ക​​ൾ, ദ​​ലി​​ത്​-​​നാ​​മ​​ശൂ​​ദ്ര അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ അ​ന്ത​മാ​​നി​​ലേ​​ക്കും ദ​​ണ്ഡ​​കാ​​ര​ണ്യ​​ക​​ത്തി​​ലേ​​ക്കും നാ​​ടു​​ക​​ട​​ത്തു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഈ ​​ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ദ​​ണ്ഡ​​കാ​​ര​ണ്യ​​ക വി​​ക​​സ​​ന അ​​തോ​​റി​​റ്റി രൂ​​പ​​വ​​ത്​​​ക​​രി​​ച്ചു. ബ​​ലം പ്ര​​യോ​​ഗി​​ച്ച്​ ന​​ട​​ത്തി​​യ ഈ '​​പു​​ന​​ര​​ധി​​വാ​​സ' പ്ര​​ക്രി​​യ​​യി​​ൽ 27,030 ദ​​ലി​​ത്​ കു​​ടും​​ബ​​ങ്ങ​​ളാ​​ണ്​ ഈ ​​ഭൂ​​മി​​യി​​ൽ​​നി​​ന്ന്​ എ​​െ​ന്ന​​ന്നേ​​ക്കു​​മാ​​യി അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ​​ത്​!

മ​​രീഛാ​​പ്പി​​യി​​ൽനിന്നുള്ള അഭയാർഥികൾ

മ​രീഛാ​പ്പി ​വം​​ശ​ഹ​​ത്യ

1977വ​​രെ പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്താ​​യി​​രു​​ന്ന ഇ​​ട​​തു​​പ​​ക്ഷ​​വും അ​​വ​​രു​​ടെ നേ​​താ​​വാ​​യി​​രു​​ന്ന ജ്യോ​​തി​​ബ​​സു​​വും കോ​​ൺ​​ഗ്ര​​സ്​ സ​​ർ​​ക്കാ​​റു​​ക​​ളു​​ടെ അ​​ഭ​​യാ​​ർ​​ഥി ന​​യ​​ത്തെ പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ എ​​തി​​ർ​​ത്തു​​കൊ​​ണ്ടി​​രു​​ന്നു. ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​​ൾ​​ക്ക്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ കാ​​ര്യ​​മാ​​യ സ്വീ​​കാ​​ര്യ​​ത ല​​ഭി​​ക്കു​​ക​​യും ചെ​​യ്​​​തു. 1975 ജ​​നു​​വ​​രി 25ന്​ ​​ഭി​​ലാ​​യി​​യി​​ൽ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത ഒ​​രു അ​​ഭ​​യാ​​ർ​​ഥി സ​​മ്മേ​​ള​​ന​​ത്തെ ജ്യോ​​തി ബ​​സു അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്​​​തു​: ''താ​​ൻ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ, നി​​ങ്ങ​​ളെ​​യെ​​ല്ലാ​​വ​​രെ​​യും പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​മെ​​ന്ന്​ വാ​​ക്കു​​ന​​ൽ​​കു​​ന്നു.''

1977നു ​​മു​​മ്പ്​ ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ പ​​ല നേ​​താ​​ക്ക​​ളും ദ​​ണ്ഡ​​കാ​​ര​​ണ്യ​​കം സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ, നി​​ങ്ങ​​ൾ​​ക്ക്​ പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലേ​​ക്ക്​ തി​​രി​​ച്ചു​​വ​​രാ​​മെ​​ന്ന്​ വാ​​ഗ്​​​ദാ​​നം ന​​ൽ​​കി​​യി​​രു​​ന്നു.

ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ ത​​ങ്ങ​​ളെ തി​​രി​​കെ കൊ​​ണ്ടു​​പോ​​യി പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ സ്വ​​പ്​​​നം​​കാ​​ണാ​​ൻ തു​​ട​​ങ്ങി. ദ​​ണ്ഡ​​കാ​​ര​​ണ്യ​ക​ത്തി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ രൂ​​പ​​വ​​ത്​​​ക​​രി​​ച്ച 'അ​​ഖി​​പ്പേ​​ന്ത്യാ ഉ​​സ്​​​ബ​​സ്​​​തു ഉ​​ന്ന​​യ​​ൻ​​സി​​ൽ സ​​മി​​തി' (അ​​ഖി​​ലേ​​ന്ത്യാ അ​​ഭ​​യാ​​ർ​​ഥി ക്ഷേ​​മ സ​​മി​​തി, 1977 ജൂ​​ലൈ ര​​ണ്ടി​​ന്​ ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​റി​​ന്​ ഒ​​രു കൂ​​ട്ട നി​​വേ​​ദ​​നം ന​​ൽ​​കി. സ​​ർ​​ക്കാ​​റി​​​െ​ൻ​റ ചു​​മ​​ത​​ല​​യി​​ൽ ത​​ങ്ങ​​ളെ തി​​രി​​ച്ചു​​കൊ​​ണ്ടു​​പോ​​യി​​ല്ലെ​​ങ്കി​​ൽ, ത​​ങ്ങ​​ൾ സ്വ​​യം പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലേ​​ക്ക്​ മ​​ട​​ങ്ങാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​മാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു നി​​വേ​​ദ​​ന​​ത്തി​​ലെ ആ​​വ​​ശ്യം. ഈ ​​നി​​വേ​​ദ​​നം ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ ക​​ണ്ട​​താ​​യി​​പ്പോ​​ലും ഭാ​​വി​​ച്ചി​​ല്ല. മു​​മ്പ്​ ന​​ൽ​​കി​​യ വാ​​ഗ്​​​ദാ​​ന​​ങ്ങ​​ളും അ​​വ​​ർ മ​​റ​​ന്നു.

1978 മാ​​ർ​​ച്ചി​​ൽ ഹ​​താ​​ശ​​രാ​​യ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ കൂ​​ട്ടം​​കൂ​​ട്ട​​മാ​​യി സു​​ന്ദ​​ർ​​ബ​​ൻ​​സ്​ വ​​നമേ​​ഖ​​ല​​യി​​ലെ മ​​നു​​ഷ്യ​​വാ​​സ​​മി​​ല്ലാ​​ത്ത 'മൊ​​റി​​ക്​ ഛാപി' ​​എ​​ന്ന ദ്വീ​​പ്​ ല​​ക്ഷ്യ​​മാ​​ക്കി യാ​​ത്ര​​യാ​​രം​​ഭി​​ച്ചു. ദ​​ണ്ഡ​​കാ​​ര​​ണ്യ​ക​​ത്തി​​ലെ ന​​ര​​ക ജീ​​വി​​ത​​ത്തി​​ൽ​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ടു​​ക​​യെ​​ന്ന​​തു മാ​​ത്ര​​മാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ഏ​​ക ല​​ക്ഷ്യം. വ​​ർ​​ഷ​​ങ്ങ​​ളു​​ടെ ക​​ഠി​​നാ​​ധ്വാ​​നം​​കൊ​​ണ്ട്​ ക​​രു​​തി​​വെ​​ച്ചി​​രു​​ന്ന ചെ​​റു സ​​മ്പാ​​ദ്യ​​ങ്ങ​​ളു​​മാ​​യി അ​​വ​​ർ പ​​ല സം​​ഘ​​ങ്ങ​​ളാ​​യി പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ ഹ​​സ്​​​നാ​​ബാ​​ദ്​ റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നി​​ൽ വ​​ണ്ടി​​യി​​റ​​ങ്ങി. സ്​​​ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും വൃ​​ദ്ധ​​രും രോ​​ഗി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന ആ​​യി​​ര​​ങ്ങ​​ൾ ഹ​​സ്​​​നാ​​ബാ​​ദ്​ റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നി​​ലും പു​​റ​​ത്തെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും ത​​മ്പ​​ടി​​ച്ചു. മ​രീഛാ​പ്പി​യെ​​ന്ന 'പ​​റു​​ദീ​​സ'​​യി​​ലേ​​ക്ക്​ യാ​​ത്ര തി​​രി​​ക്കാ​​നാ​​യി. റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നി​​ൽ​​വെ​​ച്ചു​​ത​​ന്നെ പൊ​​ലീ​​സു​​കാ​​ർ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പി​​ടി​​കൂ​​ടു​​ക​​യും​ദ​​ണ്ഡ​​കാ​​ര​​ണ്യ​ക​​ത്തി​​ലേ​​ക്ക്​ ബ​​ലം പ്ര​​യോ​​ഗി​​ച്ച്​ മ​​ട​​ക്കി അ​​യ​​ക്കു​​ക​​യും ചെ​​യ്​​​തു. പൊ​​ലീ​​സി​​​െ​ൻ​റ ക​​ണ്ണു​​വെ​​ട്ടി​​ച്ച​ാ​​ണ്​ ന​​ട​​ന്നും ബ​​സ്​ ക​​യ​​റി​​യും 1978 ഏ​​പ്രി​​ൽ 18ന്​ ​​മൊ​​റി​​ക്​ ഛാ​പ്പി​​യി​​ലെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നു​​ള്ള നാ​​ളു​​ക​​ളി​​ലും ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ എ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു.

ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ ബം​​ഗാ​​ൾ ഘ​​ട​​ക​​ത്തി​​​െ​ൻ​റ സ​​മ്മ​​ർ​​ദ ഫ​​ല​​മാ​​യി മൊ​​റാ​​ർ​​ജി ദേ​​ശാ​​യി മൂ​​ന്ന്​ എം.​​പി​​മാ​​ര​​ട​​ങ്ങു​​ന്ന ഒ​​രു പാ​​ർ​​ല​​മെ​​ൻ​​റ​​റി സ​​മി​​തി​​യെ മ​രീഛാ​പ്പി​യി​​ലേ​​ക്ക​​യ​​ച്ചി​​രു​​ന്നു. എം.​​പി​​മാ​​രാ​​യ പ്ര​​സ​​ന്ന​​ഭാ​​യി മേ​​ത്ത, ല​​ക്ഷ്​​​മി നാ​​രാ​​യ​​ൺ പാ​​ണ്​​​ഡെ, മം​​ഗ​​ൽ​​ദേ​​വ്​ വി​​ശാ​​ര​​ദ്​ എ​​ന്നി​​വ​​ർ മ​രീഛാ​പ്പി സ​​ന്ദ​​ർ​​ശി​​ച്ച്​ ത​​യാ​​റാ​​ക്കി​​യ Report on Morichjhapi Affairs എ​​ന്ന റി​​പ്പോ​​ർ​​ട്ട്​ 1978 ഏ​​പ്രി​​ൽ 18ന്​ ​​ലോ​​ക്​​​സ​​ഭ​​യി​​ൽ അ​വ​​ത​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സി.​​പി.​​എം എം.​​പി ബ​​ഹ​​ളം​​വെ​​ച്ച്​ അ​​ത്​ ത​​ട​​ഞ്ഞു.

ആ​യി​​ര​​ക്ക​​ണ​​ക്കി​​ന്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മൊ​​റി​​ക്​ ഛാപ്പി​​യി​​ൽ കു​​ടി​​യേ​​റി താ​​മ​​സ​​മാ​​രം​​ഭി​​ച്ച​​തോ​​ടെ ഇ​​ട​​തു സ​​ർ​​ക്കാ​​റി​​​െ​ൻ​റ​​യും ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ​​യും മ​​ട്ടു മാ​​റി. അ​​വ​​ർ​​ക്ക്​ ന​​ൽ​​കി​​യ വാ​​ഗ്​​​ദാ​​ന​​ങ്ങ​​ൾ പാ​​ലി​​ച്ചി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, പൊ​​ലീ​​സി​​നെ​​യും പ്രാ​​ദേ​​ശി​​ക സി.​​പി.​​എം ഗു​​ണ്ട​​ക​​ളെ​​യും ഉ​​പ​​യോ​​ഗി​​ച്ച്​ അ​​വ​​രെ പ​​ര​​മാ​​വ​​ധി ദ്രോ​​ഹി​​ക്കാ​​നും തു​​ട​​ങ്ങി. ഭീ​​ഷ​​ണി​​ക​​ൾ​​ക്കും അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലു​​ക​​ൾ​​ക്കും മു​​ന്നി​ൽ മു​​ട്ടു​​മ​​ട​​ക്കാ​​തെ ആ​​ത്​​​മാ​​ഭി​​മാ​​നി​​ക​​ളാ​​യ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ഒ​​ത്തൊ​​രു​​മ​​യി​​ലൂ​​ടെ​​യും ക​​ഠി​​നാ​​ധ്വാ​ന​​ത്തി​​ലൂ​​ടെ​​യും മ​രീഛാ​പ്പി​യെ​​ന്ന ച​​ളി​​ക്കു​​ണ്ടി​​നെ താ​​മ​​സ​​യോ​​ഗ്യ​​മാ​​യ ഒ​​രു ഗ്രാ​​മ​​മാ​​ക്കി വി​​ക​​സി​​പ്പി​​ച്ചു

ആ​യി​​ര​​ക്ക​​ണ​​ക്കി​​ന്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മൊ​​റി​​ക്​ ഛാപ്പി​​യി​​ൽ കു​​ടി​​യേ​​റി താ​​മ​​സ​​മാ​​രം​​ഭി​​ച്ച​​തോ​​ടെ ഇ​​ട​​തു സ​​ർ​​ക്കാ​​റി​​​െ​ൻ​റ​​യും ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ​​യും മ​​ട്ടു മാ​​റി. അ​​വ​​ർ​​ക്ക്​ ന​​ൽ​​കി​​യ വാ​​ഗ്​​​ദാ​​ന​​ങ്ങ​​ൾ പാ​​ലി​​ച്ചി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, പൊ​​ലീ​​സി​​നെ​​യും പ്രാ​​ദേ​​ശി​​ക സി.​​പി.​​എം ഗു​​ണ്ട​​ക​​ളെ​​യും ഉ​​പ​​യോ​​ഗി​​ച്ച്​ അ​​വ​​രെ പ​​ര​​മാ​​വ​​ധി ദ്രോ​​ഹി​​ക്കാ​​നും തു​​ട​​ങ്ങി. ഭീ​​ഷ​​ണി​​ക​​ൾ​​ക്കും അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലു​​ക​​ൾ​​ക്കും മു​​ന്നി​ൽ മു​​ട്ടു​​മ​​ട​​ക്കാ​​തെ ആ​​ത്​​​മാ​​ഭി​​മാ​​നി​​ക​​ളാ​​യ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ഒ​​ത്തൊ​​രു​​മ​​യി​​ലൂ​​ടെ​​യും ക​​ഠി​​നാ​​ധ്വാ​ന​​ത്തി​​ലൂ​​ടെ​​യും മ​രീഛാ​പ്പി​യെ​​ന്ന ച​​ളി​​ക്കു​​ണ്ടി​​നെ താ​​മ​​സ​​യോ​​ഗ്യ​​മാ​​യ ഒ​​രു ഗ്രാ​​മ​​മാ​​ക്കി വി​​ക​​സി​​പ്പി​​ച്ചു. താ​​മ​​സി​​ക്കാ​​നു​​ള്ള കു​​ടി​​ലു​​ക​​ൾ, മ​​ത്സ്യ​​ബ​​ന്ധ​​ന സ​​ഹ​​ക​​ര​​ണ സം​​ഘം, സ്​​​കൂ​​ൾ, ആ​​ശു​​പ​​ത്രി, വാ​​യ​​ന​​ശാ​​ല, ഉ​​പ്പ​​ളം, വ​​ള​​നി​​ർ​​മാ​​ണ​​ശാ​​ല, ബീ​​ഡി ഫാ​​ക്​​​ട​​റി, ബേ​​ക്ക​​റി, മ​​ത്സ്യ​​ബ​​ന്ധ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ച​​ന്ത എ​​ന്നി​​ങ്ങ​​നെ ജീ​​വി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ പ്രാ​​ഥ​​മി​​ക സൗ​​ക​​ര്യ​​ങ്ങ​​ളെ​​ല്ലാം അ​​വ​​ർ​​ത​​ന്നെ നി​​ർ​​മി​​ച്ചു. സ്വ​​ന്തം ചെ​​റു സ​​മ്പാ​​ദ്യ​​ങ്ങ​​ളും മ​​നു​​ഷ്യ​​സ്​​​നേ​​ഹി​​ക​​ളാ​​യ കു​​റെ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ളു​​മാ​​യി​​രു​​ന്നു അ​​വ​​ർ​​ക്കാ​​ശ്ര​​യം. സ്വ​​ന്തം ചോ​​ര​​യും നീ​​രു​​മൊ​​ഴു​​ക്കി അ​​വ​​രു​​ണ്ടാ​​ക്കി​​യ ഗ്രാ​​മ​​ത്തി​​ന്​ അ​​വ​​ർ 'നേ​​താ​​ജി ന​​ഗ​​ർ' എ​​ന്നു പേ​​രി​​ട്ടു. അ​​വ​​രെ പ​​ല​​ത​​ര​​ത്തി​​ൽ സ​​ഹാ​​യി​​ച്ച​​വ​​രെ​​യെ​​ല്ലാം ജ്യോ​​തി ബ​​സു സ​​ർ​​ക്കാ​​ർ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പി​​ന്തി​​രി​​പ്പി​​ച്ചു. ദ്വീ​​പി​​ലെ വെ​​ള്ളം ഉ​​പ്പു​​ക​​ല​​ർ​​ന്ന​​താ​​ണ്. അ​വ​ർ അ​​യ​​ൽ ദ്വീ​​പു​​ക​​ളി​​ൽ​​നി​​ന്ന്​ വ​​ലി​​യ ടാ​​ങ്ക​​റു​​ക​​ളി​​ൽ വെ​​ള്ളം കൊ​​ണ്ടു​​വ​​ന്ന്​ ജ​​ന​​ങ്ങ​​ൾ​​ക്ക്​ വീ​​തി​​ച്ചു​​ന​​ൽ​​കി. ഇ​​ത​​റി​​ഞ്ഞ പ്ര​​ശ​​സ്​​​ത എ​​ൻ​ജി​​നീ​​യ​​റാ​​യ സു​​ബ്ര​​താ ചാ​​റ്റ​​ർ​​ജി മ​രീഛാ​പ്പി​യി​​ലെ​​ത്തി വ​​ലി​​യ ആ​​ഴ​​ത്തി​​ൽ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ണ്ടാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു. അ​​ങ്ങ​​നെ ശു​​ദ്ധ​​ജ​​ല​​ത്തി​​​െ​ൻ​റ കാ​​ര്യ​​ത്തി​​ലും അ​​വ​​ർ സ്വ​​യം​​പ​​ര്യാ​​പ്​​​ത​​ത നേ​​ടി. ഒ​​രി​​ക്ക​​ൽ സു​​ബ്ര​​താ ചാ​​റ്റ​​ർ​​ജി അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ഉ​​പ​​ദേ​​ശി​​ച്ചു: ''അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​ളെ ഒ​​രി​​ക്ക​​ലും വി​​ശ്വ​​സി​​ക്ക​​രു​​ത്. സോ​​വി​​യ​​റ്റ്​ ക​​മ്യൂ​​ണി​​സ​​ത്തി​​​െ​ൻ​റ വൃ​​ത്തി​​കെ​​ട്ട മു​​ഖം ഞാ​​ൻ നേ​​രി​​ൽ ക​​ണ്ടി​​ട്ടു​​ണ്ട്. ഗ​​വ​​ൺ​​മെ​​ൻ​​റി​​നെ ആ​​ശ്ര​​യി​​ക്കാ​​തെ സ്വ​​യം പ​​ര്യാ​​പ്​​​ത​​മാ​​യി ജീ​​വി​​ക്കാ​​ൻ പ​​ഠി​​ക്ക​​ണം'' (Deep Halder, Blood Islands: An Oral History of the Marichjhapi Massacre, Harper Collins Publishers, India, 2019, p. 46). അ​​ങ്ങ​​നെ 1979 ആ​​കു​േ​​മ്പാ​​ഴേ​​ക്കും മ​രീഛാ​പ്പി ഒ​​രു സ്വ​​യം സ​​മ്പൂ​​ർ​​ണ ഗ്രാ​​മ​​മാ​​യി വ​​ള​​ർ​​ന്നു​​ക​​ഴി​​ഞ്ഞി​​രു​​ന്നു.

സൗ​​മ്യ​ ശ​​ങ്ക​​ർ​​ബോ​​സ്​ മ​രീഛാ​പ്പി​യെ​​ക്കു​​റി​​ച്ച്, 'Where the Birds Never Sing'എ​​ന്ന പേ​​രി​​ൽ പ്രസിദ്ധീകരിച്ച ഫോ​​​ട്ടോ ആ​​ൽ​​ബത്തിൽ നിന്ന്​

ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​റി​​​െ​ൻ​റ ഔ​​ദാ​​ര്യ​​ത്തെ​​യും സി.​​പി.​​എ​​മ്മി​​​െ​ൻ​റ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​ത്തെ​​യും ആ​​ശ്ര​​യി​​ക്കാ​​തെ ഒ​​രു​​കൂ​​ട്ടം മ​​നു​​ഷ്യ​​ർ - അ​​തും ദ​​ലി​​തു​​ക​​ൾ- സ്വ​​ന്തം കാ​​ലി​​ൽ അ​​ന്ത​​സ്സോ​​ടെ നി​​ൽ​​ക്കാ​​ൻ ന​​ട​​ത്തി​​യ ശ്ര​​മം ഉ​​ജ്വ​​ല​​വി​​ജ​​യം ക​​ണ്ട​​തോ​​ടെ, ജ്യോ​​തി​​ബ​​സു​​വി​​നും പാ​​ർ​​ട്ടി ബോ​​സാ​​യി​​രു​​ന്ന പ്ര​​മോ​​ദ്​ ദാ​​സ്​ ഗു​​പ്​​​ത​​ക്കും ഒ​​ട്ടും പി​​ടി​​ച്ചി​​ല്ല. ആ​​ദ്യം സി.​​പി.​​എ​​മ്മി​​​െ​ൻ​റ പോ​​ഷ​​ക സം​​ഘ​​ട​​ന​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ അ​​ത്​ നി​​ര​​സി​​ക്കു​​ക​​യും സ്വ​​ന്തം ജീ​​വി​​ത​​ത്തി​​​െ​ൻ​റ യ​​ജ​​മാ​​ന​​നാ​​കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന്​ പ​​റ​​യു​​ക​​യും ചെ​​യ്​​​തു. പ​​ശ്ചി​​മ ബം​​ഗാ​​ൾ ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന അ​​മി​​യ കു​​മാ​​ർ സെ​​ന്നി​​നെ ജ്യോ​​തി​​ബ​​സു മ​രീഛാ​പ്പി​യി​​ലേ​​ക്ക​​യ​​ച്ചു.

''ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ൽ നി​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന പ്ര​​യാ​​സ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ചാ​​ൽ തി​​രി​​കെ പോ​​കാ​​ൻ സ​​ന്ന​​ദ്ധ​​മാ​​ണോ''​​യെ​​ന്ന്​ അ​​ദ്ദേ​​ഹം അ​​ഭ​​യാ​​ർ​​ഥി​​ക​​ളോ​​ട്​ ചോ​​ദി​​ച്ചു. അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ഏ​​ക​​സ്വ​​ര​​ത്തി​​ൽ വി​​ളി​​ച്ചു​​പ​​റ​​ഞ്ഞു: ''ഇ​​ല്ലേ​​യി​​ല്ല.'' തു​​ട​​ർ​​ന്ന്​ ''ദ​​ണ്ഡ​​കാ​​ര​​ണ്യ​ക​ത്തി​​ലെ ഇ​​പ്പോ​​ഴ​​ത്തെ സ്​​​ഥി​​തി മ​​ന​​സ്സി​​ലാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ അ​​നു​​ഗ​​മി​​ക്കാ​​ൻ കു​​റെ​​പ്പേ​​ർ ത​​യാ​​റാ​​കു​​മോ'' എ​​ന്ന്​ ചോ​​ദി​​ച്ചു. അ​​തി​​നു​​ത്ത​​രം ന​​ൽ​​കി​​യ​​ത്​ ഒ​​രു വൃ​​ദ്ധ വി​​ധ​​വ​​യാ​​യി​​രു​​ന്നു: ''ദ​​ണ്ഡ​​കാ​​ര​​ണ്യ​ക​​ത്തി​​ലേ​​ക്ക്​ തി​​രി​​ച്ച​​യ​​ക്കു​​ന്ന​​തി​​നു​​പ​​ക​​രം, ഞ​​ങ്ങ​​ളെ ഈ ​​ന​​ദി​​യി​​ൽ മു​​ക്കി​​ക്കൊ​​ന്നോ​​ളൂ! സ​​ർ, നി​​ങ്ങ​​ൾ ഞ​​ങ്ങ​​ൾ​​ക്ക്​ ദു​​രി​​താ​​ശ്വാ​​സ​​മൊ​​ന്നും ത​​രേ​​ണ്ട. ഞ​​ങ്ങ​​ളെ ജീ​​വി​​ക്കാ​​ൻ അ​​നു​​വ​​ദി​​ച്ചു​​കൂ​​ടെ!''

മ​രീഛാ​പ്പി​യി​​ലേ​​ക്ക്​ കു​​ടി​​യേ​​റി​​ക്കൊ​​ണ്ടി​​രു​​ന്ന അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പൊ​​ലീ​​സു​​കാ​​ർ പ​​ല​​യി​​ട​​ങ്ങ​​ളി​​ൽ​​വെ​​ച്ച്​ ത​​ട​​യു​​ക​​യും ത​​ല്ലി​​യോ​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്​ പ​​തി​​വാ​​യി. പ​​ല​​പ്പോ​​ഴും സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ണ്ടാ​​യി. 1978 ജൂ​​ലൈ 22ന്​ ​​കാ​​ശി​​പൂ​​ർ എ​​ന്ന സ്​​​ഥ​​ല​​ത്തു​​വെ​​ച്ച്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു​​നേ​​രെ പൊ​​ലീ​​സു​​കാ​​ർ നി​​റ​​യൊ​​ഴി​​ച്ചു. 1978 ജൂ​​ലൈ 23ലെ ​​ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യി​​ൽ, ഒ​​രു പൊ​​ലീ​​സു​​കാ​​ര​​നും എ​​ട്ട്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി വാ​​ർ​​ത്ത വ​​ന്നു. ദ​​ണ്ഡ​​കാ​​ര​​ണ്യ​ക​​ത്തി​​ലേ​​ക്ക്​ തി​​രി​​ച്ച​​യ​​ക്കാ​​ൻ പൊ​​ലീ​​സു​​കാ​​ർ കൊ​​ണ്ടു​​വ​​ന്ന ട്ര​​ക്കു​​ക​​ളി​​ൽ ക​​യ​​റാ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ വി​​സ​​മ്മ​​തി​​ച്ച​​പ്പോ​​ൾ, പൊ​​ലീ​​സു​​കാ​​ർ വെ​​ടി​​വെ​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​രി​​ച്ച​​വ​​രി​​ൽ നാ​​ലു​​പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ മാ​​ത്ര​​മേ ക​​ണ്ടു​​കി​​ട്ടി​​യു​​ള്ളൂ. അ​​വ​​രെ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ത​​ന്നെ സം​​സ്​​​ക​​രി​​ച്ചു. പ​​ക്ഷേ, എ​​ട്ട്​ ദ​​ലി​​ത​​രെ ഒ​​രു പ്ര​​കോ​​പ​​ന​​വു​​മി​​ല്ലാ​​തെ വെ​​ടി​​വെ​​ച്ചു​​കൊ​​ന്ന സം​​ഭ​​വ​​ത്തി​​ന്​ പ്ര​​തി​​ക​​ര​​ണ​​മ​​ർ​​ഹി​​ക്കു​​ന്ന ഗൗ​​ര​​വം​​പോ​​ലും ജ്യോ​​തി​​ബ​​സു ന​​ൽ​​കി​​യി​​ല്ല! മ​രീഛാ​പ്പി​യി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ പൊ​​ലീ​​സ്​ നി​​ര​​ന്ത​​രം പീ​​ഡി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ലാ​​ത്തി​​ച്ചാ​​ർ​​ജു​​ക​​ൾ നി​​ത്യ​​സം​​ഭ​​വ​​മാ​​യി.

1978 ആ​​ഗ​​സ്​​​റ്റ്​ -സെ​​പ്​​​റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ വ​​ലി​​യ പ്ര​​ള​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ല്ലാ​​വ​​രും മ​രീഛാ​പ്പി​യി​​ലെ മ​​നു​​ഷ്യ​​രെ മ​​റ​​ന്നു. ദു​​രി​​ത​​ങ്ങ​​ളി​​ൽ​​പെ​​ട്ട അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ ചെ​​റി​​യ സ​​ഹാ​​യ​​ങ്ങ​​ളെ​​ങ്കി​​ലും ന​​ൽ​​കി​​യ​​ത്, ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ ചെ​​റി​​യ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ ആ​​ർ.​​എ​​സ്.​​പി മാ​​ത്ര​​മാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സ്​ പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി​​രു​​ന്ന കാ​​ച്ചി​​കാ​​ന്ത മൊ​​യ്​​​ത്ര മ​രീഛാ​പ്പി ​വി​​ഷ​​യം ഉ​​ന്ന​​യി​​ച്ച്​ സം​​സ്​​​ഥാ​​ന അ​​സം​​ബ്ലി​​യെ പ്ര​​ക്ഷു​​ബ്​​​ധ​​മാ​​ക്കി. പ്ര​​തി​​പ​​ക്ഷ​​ത്തെ നി​​ർ​​വീ​​ര്യ​​മാ​​ക്കാ​​ൻ ജ്യോ​​തി​​ബ​​സു, അ​​ന്ന​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി​ മൊ​​റാ​​ർ​​ജി ദേ​​ശാ​​യി​​യു​​ടെ സ​​ഹാ​​യം തേ​​ടി. ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ പ​​ശ്ചി​​മ ബം​​ഗാ​​ൾ സം​​സ്​​​ഥാ​​ന ഘ​​ട​​കം പ്ര​​സി​​ഡ​​ൻ​​റാ​​യി​​രു​​ന്ന പ്ര​​ഫു​​ല്ല ച​​ന്ദ്ര സെ​​ന്നി​​നോ​​ട്​ പ്ര​​ശ്​​​ന​​ത്തി​​ലി​​ട​​പെ​​ട്ട്​ ജ്യോ​​തി​​ബ​​സു​​വി​​നെ സ​​ഹാ​​യി​​ക്കാ​​ൻ മൊ​​റാ​​ർ​​ജി ദേ​​ശാ​​യി നി​​ർ​​ദേ​​ശി​​ച്ചു. കാ​​ഷി​​കാ​​ന്ത മൊ​​യ്​​​ത്ര​​യു​​മാ​​യി നേ​​രി​​ട്ട്​ സം​​സ​ാ​​രി​​ക്ക​​ണ​​മെ​​ന്ന്​ സെ​​ന്നും ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ മ​​റ്റൊ​​രു നേ​​താ​​വാ​​യ ഫ​​ജ്​​​ലൂ​​ർ റ​​ഹ്​​​മാ​​നും ജ്യോ​​തി​​ബ​​സു​​വി​​നെ ഉ​​പ​​ദേ​​ശി​​ച്ചു. എ​​ന്നാ​​ൽ ദു​​ര​​ഭി​​മാ​​നി​​യും ത​​ന്നി​​ഷ്​​​ട​ക്കാ​​ര​​നു​​മാ​​യ ജ്യോ​​തി​​ബ​​സു വി​​സ​​മ്മ​​തി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത് (Deep Haldar, Blood Islands, Harper Collins, New Delhi, May 2019. P61).

വം​​ശ​​ഹ​​ത്യ​​യു​​ടെ നാ​​ൾ​​വ​​ഴി​​ക​​ൾ

പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ ഏ​​റ്റ​​വും പ്ര​​ചാ​​ര​​മു​​ള്ള പ​​ത്ര​​മാ​​യ ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യു​​ടെ ലേ​​ഖ​​ക​​നാ​​യ സു​​ഖോ​​ര​​ഞ്​​​ജ​​ൻ സെ​​ൻ​​ഗു​​പ്​​​ത അ​​നു​​സ്​​​മ​​രി​​ക്കു​​ന്നു: ''മ​രീഛാ​പ്പി​ക്കു​​മേ​​ൽ ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​താ​​യി വി​​വ​​രം ല​​ഭി​​ച്ചു. 1978 ഡി​​സം​​ബ​​ർ അ​​വ​​സാ​​നം ഞാ​​ൻ മ​രീഛാ​പ്പി ​സ​​ന്ദ​​ർ​​ശി​​ച്ചു. സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധ​​ത്തി​​​െ​ൻ​റ വി​​വ​​രം ഞാ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ അ​​റി​​യി​​ച്ചു. അ​​വ​​ർ നി​​ർ​​മി​​ച്ച 10-12 വ​​ള്ള​​ങ്ങ​​ളു​​ടെ ചി​​ത്ര​​ങ്ങ​​ൾ സ​​ഹി​​തം ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യി​​ൽ എ​​​െ​ൻ​റ റി​​പ്പോ​​ർ​​ട്ട്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. നി​​സ്വ​​രും നി​​രാ​​ലം​​ബ​​രു​​മാ​​യ ഈ ​​മ​​നു​​ഷ്യ​​ർ ഒ​​രു ച​​ളി​​ക്കു​​ണ്ടി​​നെ ഇ​​ങ്ങ​​നെ മാ​​റ്റി​​യെ​​ടു​​ത്ത​​തു ക​​ണ്ട​​പ്പോ​​ഴു​​ണ്ടാ​​യ വി​​സ്​​​മ​​യം എ​​ന്നെ വി​​ട്ടു​​പി​​രി​​ഞ്ഞി​​ല്ല.''

വ​​ന​​സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​​െ​ൻ​റ പേ​​രു​​പ​​റ​​ഞ്ഞ്​ മ​രീഛാ​പ്പി​യി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ വേ​​ട്ട​​യാ​​ടാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ജ്യോ​​തിബ​​സു സ​​ർ​​ക്കാ​​ർ ആ​​സൂ​​ത്ര​​ണം​ചെ​​യ്​​​തു. അ​​തി​​​െ​ൻ​റ ആ​​ദ്യ​​പ​​ടി​​യാ​​യി​​രു​​ന്നു സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധം. മ​രീഛാ​പ്പി​യി​​ലേ​​ക്ക്​ ഭ​​ക്ഷ്യ​​വ​​സ്​​​തു​​ക്ക​​ളോ കു​​ടി​​വെ​​ള്ള​​മോ മ​​രു​​ന്നു​​ക​​ളോ മ​​റ്റ്​ അ​​വ​​ശ്യ വ​​സ്​​​തു​​ക്ക​​ളോ എ​​ത്തി​​ക്കു​​ന്ന​​ത്​ നി​​രോ​​ധി​​ച്ചു​​കൊ​​ണ്ട്​ 1979 ജ​​നു​​വ​​രി 26ന്​ ​​സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി. ആ ​​വ​​ർ​​ഷം മൊ​​റി​​ക്​ഛാ​​പ്പി​​യി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ ജ്യോ​​തി​​ബ​സു ന​​ൽ​​കി​​യ റി​​പ്പ​​ബ്ലി​​ക്​ ദി​​ന സ​​മ്മാ​​നം. വി​​ശ​​പ്പും രോ​​ഗ​​വും​മൂ​​ലം പൊ​​റു​​തി​​മു​​ട്ടു​േ​​മ്പാ​​ൾ, സ്വ​​മേ​​ധ​​യാ ഒ​​ഴി​​ഞ്ഞു​​പോ​​യ്​​​ക്കൊ​​ള്ളു​​മെ​​ന്നാ​​യി​​രു​​ന്നു അ​​ധി​​കാ​​രി​​ക​​ളു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ലെ​​ന്ന്​ വം​​ശ​​ഹ​​ത്യ​​യി​​ൽ​​നി​​ന്ന്​ ര​​ക്ഷ​െ​​പ്പ​​ട്ട സ​​ഫാ​​ൽ ഹാ​​ൽ​​ദ​​ർ പ​​റ​​യു​​ന്നു. സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധം 18 ദി​​വ​​സം നീ​​ണ്ടു​​നി​​ന്നു. തെ​​ങ്ങി​​ൻ​​കു​​ല​​ക​​ളും കാ​​ട്ടു​​പു​​ല്ലും തി​​ന്നാ​​ണ്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി​​യ​​ത്. പ​​ട്ടി​​ണി​​കൊ​​ണ്ട്​ മ​​രി​​ച്ച കു​​ഞ്ഞു​​ങ്ങ​​ളു​​ടെ അ​​ഴു​​കി​​യ ശ​​രീ​​ര​​ങ്ങ​​ൾ ന​​ദി​​ക​​ളി​​ൽ ഒ​​ഴു​​കി​​ന​​ട​​ന്നു (Deep Halder, Blood Island).

സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധ​​ത്തി​​നെ​​തി​​രെ അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ നി​​ഹ​​രേ​​ന്ദു ദ​​ത്ത​ മ​​ജും​​ദാ​​റും സാ​​ക്യ​​സെ​​ന്നും ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യും സ്​​​റ്റേ ഉ​​ത്ത​​ര​​വ്​ നേ​​ടു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ തൊ​​ഴി​​ലാ​​ളി​​വ​​ർ​​ഗ ഗ​​വ​​ൺ​​മെ​​ൻ​​റ്​ ബൂ​​ർ​​ഷ്വാ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ന്​ പു​​ല്ലു​​വി​​ല​​പോ​​ലും ക​​ൽ​​പി​​ച്ചി​​ല്ല. 1979 മേ​​യ്​ 14ലെ ​​കൂ​​ട്ട​​ക്കൊ​​ല​​ക്കു​​ശേ​​ഷം, കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഈ ​​അ​​ഭി​​ഭാ​​ഷ​​ക​​ർ മ​രീഛാ​പ്പി ​സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ഒ​​രു റി​​പ്പോ​​ർ​​ട്ട്​ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. എ​​ന്നാ​​ൽ ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ അ​​ടു​​പ്പ​​ക്കാ​​ര​​നാ​​യ ജ​​സ്​​​റ്റി​​സ്​ ബി. ​​ബ​​സ​​ക്കി​​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബ​​ഞ്ചാ​​ണ്​ ഈ ​​റി​​പ്പോ​​ർ​​ട്ട്​ പ​​രി​​ഗ​​ണി​​ച്ച​​ത്. മ​രീഛാ​പ്പി​ ഒ​​രു സം​​ര​​ക്ഷി​​ത മേ​​ഖ​​ല​​യാ​​ണെ​​ന്നും അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ വെ​​റും കൈ​േ​​യ​​റ്റ​​ക്കാ​​രാ​​ണെ​​ന്നും പ​​റ​​ഞ്ഞ്​ കേ​​സ്​ ത​​ള്ളി.

സു​​ഖോ​​ര​​ഞ്ജ​​​ൻ സെ​​ൻ​​ഗു​​പ്​​​ത ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യി​​ലെ​​ഴു​​തി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ലൂ​​ടെ​​യാ​​ണ്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ ദു​​ര​​നു​​ഭ​​വ​​ങ്ങ​​ൾ കു​​റെ​​യെ​​ങ്കി​​ലും പു​​റം​​ലോ​​ക​​മ​​റി​​ഞ്ഞ​​ത്. പ​​ക്ഷേ, അ​​തു​​കൊ​​ണ്ടൊ​​ന്നും ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ കു​​ലു​​ങ്ങി​​യി​​ല്ല. മ​രീഛാ​പ്പി​യി​​ലെ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​നെ​​ത്തി​​യ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളെ​​യും മി​​ഷ​​ന​റി​​മാ​​രെ​​യും ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ത​​ട​​യു​​ക​​യും ചെ​​യ്​​​തു. ഇ​​തി​​നി​​ട​​യി​​ൽ പ​​ട്ടി​​ണി​​കൊ​​ണ്ടും പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വു​​കൊ​​ണ്ടും രോ​​ഗ​​ങ്ങ​​ൾ ബാ​​ധി​​ച്ചും നൂ​​റു​​ക​​ണ​​ക്കി​​ന്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചു​​ക​​ഴി​​ഞ്ഞി​​രു​​ന്നു. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ത​​യാ​​റാ​​ക്കി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റി​​ൽ പൊ​​ലീ​​സു​​കാ​​ർ വി​​ഷം​​ക​​ല​​ർ​​ത്തി. വി​​ഷം ക​​ല​​ർ​​ന്ന വെ​​ള്ളം​ കു​​ടി​​ച്ച്​ 13 പേ​​ർ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം മ​​രി​​ച്ചു. വി​​ഷാം​​ശം ഉ​​ള്ളി​​ൽ​​ചെ​​ന്ന്​ കു​​ട്ടി​​ക​​ൾ എ​​ലി​​ക​​ളെ​​പ്പോ​​ലെ ച​​ത്തു​​വീ​​ണു (Anany Dutta: 'Basu and Mother Teresa: A Special Association; The Hindu, Jan 17, 2010).

അ​​വ​​സാ​​ന രം​​ഗം

1979 ജ​​നു​​വ​​രി 24ന്​ ​​ജ്യോ​​തി​​ബ​​സു പ്ര​​ധാ​​ന​​മ​​ന്ത്രി മൊ​​റാ​​ർ​​ജി ദേ​​ശാ​​യി​​ക്ക്​ അ​​യ​​ച്ച ക​​ത്ത്​ നോ​​ക്കു​​ക: ''മ​രീഛാ​പ്പി​യി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​പ്പി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്നു. താ​​ങ്ക​​ളു​​ടെ എ​​ല്ലാ രാ​​ഷ്​​​ട്രീ​​യ പി​​ന്തു​​ണ​​ക്കും ഞാ​​ൻ ന​​ന്ദി​​യു​​ള്ള​​വ​​നാ​​യി​​രി​​ക്കും!'' 1979 ജ​​നു​​വ​​രി 30ന്​ ​​മൊ​​റാ​​ർ​​ജി മ​​റു​​പ​​ടി അ​​യ​​ച്ചു: ''നി​​ങ്ങ​​ൾ ആ​​സൂ​ത്ര​​ണം ചെ​​യ്യു​​ന്ന പ​​ദ്ധ​​തി​​ക്ക്​ എ​​ല്ലാ പി​​ന്തു​​ണ​​യു​​മ​​റി​​യി​​ക്കു​​ന്നു'' (Madhumay Pal (ed). Marichjuapi: Chinna desh, Chinna ithihas, 2011, PP 87-88).

തു​​ട​​ർ​​ന്ന്​ ക​​ൽ​​ക്ക​​ത്ത​​യി​​ലെ ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ ഓ​​ഫി​​സി​​ൽ പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ളു​​ടെ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തു. മ​രീഛാ​പ്പി​യു​​ടെ അ​​യ​​ൽ ദ്വീ​​പാ​​യ കു​​മി​​ർ​​മാ​​രി ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത്​ ​പ്ര​​സി​​ഡ​​ൻ​​റാ​​യി​​രു​​ന്ന പ്ര​​ഫു​​ല്ല മൊ​​ണ്ഡ​ൽ ഓ​​ർ​​ക്കു​​ന്നു: ''നി​​ങ്ങ​​ൾ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പി​​ന്തു​​ണ​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്ന്​ എ​​നി​​ക്ക​​റി​​യാം.​ അ​​തു​​കൊ​​ണ്ടാ​​ണ്​ നി​​ങ്ങ​​ളെ വി​​ളി​​ച്ചു​​കൂ​​ട്ടി​​യ​​ത്.'' ഞ​​ങ്ങ​​ളി​​ൽ ചി​​ല​​ർ പ​​റ​​ഞ്ഞു: ''ഇ​​ല്ല, ഞ​​ങ്ങ​​ള​​വ​​രെ പി​​ന്തു​​ണ​​ക്കു​​ന്നി​​ല്ല.'' ''നി​​ങ്ങ​​ൾ പി​​ന്നെ​​ന്താ​​ണ്​ ചെ​​യ്യു​​ന്ന​​ത്​?'' ജ്യോ​​തി​​ബ​​സു ചോ​​ദി​​ച്ചു. ''ഞ​​ങ്ങ​​ൾ സ​​ഹാ​​യി​​ക്കു​​ന്നു​​മി​​ല്ല, എ​​തി​​ർ​​ക്കു​​ന്നു​​മി​​ല്ല.'' ജ്യോ​​തി​​ബ​​സു ക​​ന​​ത്ത ശ​​ബ്​​​ദ​​ത്തി​​ൽ പ​​റ​​ഞ്ഞു: ''അ​​വ​​രെ അ​​വി​​ടെ​​നി​​ന്ന്​ ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന്​ കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​​െ​ൻ​റ ഉ​​ത്ത​​ര​​വു​​ണ്ട്. നി​​ങ്ങ​​ൾ അ​​വി​​ട​ത്തെ നേ​​താ​​ക്ക​​ള​​ല്ലേ. മു​​മ്പ്​ നി​​ങ്ങ​​ള​​വ​രെ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ടാ​​വാം. പ​​ക്ഷേ, ഇ​​നി​​മേ​​ൽ അ​​ങ്ങ​​നെ ചെ​​യ്യാ​​ൻ പാ​​ടി​​ല്ല. ഇ​​ത്​ എ​​​െ​ൻ​റ ഉ​​ത്ത​​ര​​വാ​​ണ്. അ​​ത​​നു​​സ​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഞാ​​ൻ നി​​ങ്ങ​​ളെ പാ​​ഠം പ​​ഠി​​പ്പി​​ക്കും.'' പ്ര​​ഫു​​ല്ല മൊ​​ണ്ഡ​​ൽ വ​​ള​​രെ വി​​ന​​യ​​ത്തോ​​ടെ ചോ​​ദി​​ച്ചു: ''ഈ ​​ബം​​ഗാ​​ളി അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ പ​​ട്ടി​​ക​​ളും ആ​​ടു​​ക​​ളു​​മാ​​ണെ​​ന്നാ​​ണോ താ​​ങ്ക​​ൾ ക​​രു​​തു​​ന്ന​​ത്​?'' രോ​​ഷാ​​കു​​ല​​നാ​​യ ജ്യോ​​തി​​ബ​​സു ചോ​​ദി​​ച്ചു: ''നി​​ങ്ങ​​ളെ​​ന്താ ഇ​​ങ്ങ​​നെ​​യൊ​​ക്കെ പ​​റ​​യു​​ന്ന​​ത്​?'' പ്ര​​ഫു​​ല്ല മൊ​​ണ്ഡ​​ൽ വീ​​ണ്ടും പ​​റ​​ഞ്ഞു​​നോ​​ക്കി: ''പാ​​കി​​സ്​​​താ​​നി​​ൽ​​നി​​ന്ന്​ കു​​ടി​​യേ​​റി​​യ അ​​വ​​രെ അ​ന്ത​മാ​​നി​​ലേ​​ക്കും ദ​​ണ്ഡ​​കാ​​ര​​ണ്യ​​കം ഉ​​ൾ​​പ്പെ​​ട്ട പ​​ല സ്​​​ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും ക​​ന്നു​​കാ​​ലി​​ക​​ളെ​​പ്പോ​​ലെ ആ​​ട്ടി​​ത്തെ​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ 'അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ അ​​വ​​രെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​മെ​​ന്ന്​ വാ​​ഗ്​​​ദാ​​നം ന​​ൽ​​കി​​യ​​ത്​ ന​​മ്മ​​ൾ ത​​ന്നെ​​യ​​ല്ലേ?' '' ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ ശ​​ബ്​​​ദം ശാ​​സ​​ന​​യാ​​യി:

''നി​​ങ്ങ​​ളെ​​പ്പോ​​ലെ​​യു​​ള്ള പി​​ള്ളേ​​രി​​ൽ​​നി​​ന്ന്​ ഇ​​ത്ത​​രം അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ കേ​​ൾ​​ക്കു​​ന്ന ശീ​​ലം എ​​നി​​ക്കി​​ല്ല. ഒ​​രു​​കാ​​ര്യം ഉ​​റ​​പ്പി​​ച്ചു​​പ​​റ​​യാം, അ​​വ​​രെ ഒ​​ഴി​​പ്പി​​ച്ചേ പ​​റ്റൂ.'' പ്ര​​ഫു​​ല്ല മൊ​​ണ്ഡ​​ൽ വീ​​ണ്ടും പ​​റ​​ഞ്ഞു: ''ഗ​​വ​​ൺ​​മെ​​ൻ​​റി​​​െ​ൻ​റ തെ​​റ്റു​​ക​​ൾ​​ക്ക്​ ഈ ​​പാ​​വം അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ അ​​വ​​രു​​ടെ സ്വ​​ന്തം ജീ​​വ​​ന​​ല്ലേ വി​​ല​​യാ​​യി ന​​ൽ​​കേ​​ണ്ടി​​വ​​രു​​ന്ന​​ത്​?'' ജ്യോ​​തി​​ബ​​സു​​വി​​​െ​ൻ​റ അ​​വ​​സാ​​ന ക​​ൽ​​പ​​ന ഇ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു: ''രാ​​ഷ്​​​ട്രീ​​യ​​ത്തി​​ൽ മാ​​നു​​ഷി​​ക വി​​കാ​​ര​​ങ്ങ​​ൾ​​ക്ക്​ സ്​​​ഥാ​​ന​​മി​​ല്ല. ഇ​​ന്നു മു​​ത​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ളോ​​ട്​ സ​​ഹ​​ക​​രി​​ക്ക​​രു​​ത്.'' (Ross Mallick, An Untouchable Massacre (India's Marichjhapi Massacre Revisited)


അ​​വ​​സാ​​ന​​ത്തെ കൂ​​ട്ട​​ക്കൊ​​ല​​ക്കു​​മു​​മ്പ്​ ക​​രു​​തി​​ക്കൂ​​ട്ടി​​യു​​ണ്ടാ​​ക്കി​​യ പ​​ട്ടി​​ണി​​യും രോ​​ഗ​​വും വെ​​ടി​​വെ​​പ്പും​മൂ​​ലം കൊ​​ല്ല​​പ്പെ​​ട്ട 236 അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ പേ​​രും വ​​യ​​സ്സും വി​​ലാ​​സ​​വും​സ​​ഹി​​തം പ​​ത്ര​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട്​​​ചെ​​യ്​​​തി​​രു​​ന്നു. 1979 മേ​​യ്​ 11ന്​ ​​ജ്യോ​​തി​​ബ​​സു​​വി​​നെ സ​​ന്ദ​​ർ​​ശി​​ച്ച 24 പ​ർ​​ഗാ​​ന​​സ്​ ജി​​ല്ല പൊ​​ലീ​​സ്​ സൂ​​പ്ര​​ണ്ടാ​​യി​​രു​​ന്ന എ.​​കെ. സാ​​മ​​ന്ത​​യോ​​ട്​ ഇ​​തെ​​ല്ലാം പ​​ത്ര​​ങ്ങ​​ൾ​​ക്ക്​ ചോ​​ർ​​ത്തി​​ക്കൊ​​ടു​​ക്കു​​ന്ന ചാ​​ര​​ന്മാ​​ർ പൊ​​ലീ​​സി​​ലു​​ണ്ടെ​​ന്ന്​ ജ്യോ​​തി​​ബ​​സു പൊ​​ട്ടി​​ത്തെ​​റി​​ച്ചു​ പ​​റ​​ഞ്ഞു. സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള വാ​​ർ​​ത്ത ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ ച​​ർ​​ച്ചാ വി​​ഷ​​യ​​മാ​​ക്കി​​യാ​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​​െ​ൻ​റ പി​​ന്തു​​ണ ന​​ഷ്​​​ട​​പ്പെ​​​ട്ടേ​​ക്കു​​മെ​​ന്ന്​ ഭ​​യ​​ന്ന ജ്യോ​​തി​​ബ​​സു മ​രീഛാ​പ്പി​യി​​ലെ അ​​ന്തി​​മ പ​​രി​​ഹാ​​രം ഉ​​ട​​ൻ വേ​​ണ​​മെ​​ന്ന്​ പൊ​​ലീ​​സ്​ സൂ​​പ്ര​​ണ്ടി​​നോ​​ട്​ ആ​​ജ്​​​ഞാ​​പി​​ച്ചു. മു​​ൻ​​കൂ​​ട്ടി ത​​യാ​​റാ​​ക്കി​​യ ഒ​​ഴി​​പ്പി​​ക്ക​​ൽ പ​​ദ്ധ​​തി​​യു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ സാ​​മ​​ന്ത​​യോ​​ട്​ ജ്യോ​​തി​​ബ​​സു ക​​ൽ​​പി​​ച്ചു. ആ​​ദ്യം അ​​ഭ​​യാ​​ർ​​ഥി നേ​​താ​​ക്ക​​ളെ​​യെ​​ല്ലാം അ​​റ​​സ്​​​റ്റു​​ചെ​​യ്യ​​ണം. എ​​ല്ലാം പ​​ര​​മ ര​​ഹ​​സ്യ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും ജ്യോ​​തി​​ബ​​സു ഉ​​പ​​ദേ​​ശി​​ച്ചു.

1979 മേ​​യ്​ 14 -ഇ​​ന്ത്യാ ച​​രി​​ത്ര​​ത്തി​​ൽ എ​​ക്കാ​​ല​​ത്തെ​​യും വ​​ലി​​യ കൂ​​ട്ട​​ക്കു​​രു​​തി ന​​ട​​പ്പാ​​ക്കി​​യ ദി​​വ​​സം. 30 യ​​ന്ത്ര​​ബോ​​ട്ടു​​ക​​ളി​​ലെ​​ത്തി​​യ പൊ​​ലീ​​സ്​ മ​രീഛാ​പ്പി ​ദ്വീ​​പി​​നെ പൂ​​ർ​​ണ​​മാ​​യും വ​​ള​​ഞ്ഞു. ആ​​ദ്യം അ​​വ​​ർ ച​​ന്ത തീ​​വെ​​ച്ച്​ ന​​ശി​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന്​ സ്​​​കൂ​​ൾ, ആ​​ശു​​പ​​ത്രി, ബേ​​ക്ക​​റി, വ​ള​​നി​​ർ​​മാ​​ണ​​കേ​​ന്ദ്രം തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം അ​​ഗ്​​​നി​​ക്കി​​ര​​യാ​​ക്കി. പി​​ന്നീ​​ട്, കു​​ടി​​ലു​​ക​​ൾ​​ക്ക്​ തീ​​വെ​​ക്കാ​​നും ടി​​യ​​ർ​​ഗ്യാ​​സ്​ പൊ​​ട്ടി​​ക്കാ​​നും വെ​​ടി​​വെ​​ക്കാ​​നും തു​​ട​​ങ്ങി. ഒ​​ന്നു​​മ​​റി​​യാ​​തെ, കു​​ടി​​ലു​​ക​​ളി​​ൽ ഉ​​റ​​ങ്ങി​​ക്കി​​ട​​ന്ന നൂ​റു​ക​​ണ​​ക്കി​​ന്​ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ വെ​​ന്തു​​മ​​രി​​ച്ചു. അ​​നേ​​കം പേ​​ർ വെ​​ടി​​യേ​​റ്റ്​ മ​​രി​​ച്ചു. ജീ​​വ​​നു​​ള്ള​​തും ഇ​​ല്ലാ​​ത്ത​​തു​​മാ​​യ ശ​​രീ​​ര​​ങ്ങ​​ളി​​ൽ വ​​ലി​​യ ക​​ല്ലു​​ക​​ൾ കെ​​ട്ടി​​മു​​റു​​ക്കി ന​​ദി​​ക​​ളി​​ലും ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ലും കൊ​​ണ്ടു​​പോ​​യി വ​​ലി​​ച്ചെ​​റി​​ഞ്ഞു. ​അ​​നേ​​കം മ​​നു​​ഷ്യ​​രെ തൊ​​ട്ട​​ടു​​ത്തു​​ള്ള ക​​ടു​​വ​​ാസ​​​ങ്കേ​​ത​​ത്തി​​ൽ കൊ​​ണ്ടു​​ചെ​​ന്ന്​ ത​​ള്ളി. ''ഞ​​ങ്ങ​​ൾ മ​​രി​​ച്ചി​​ട്ടി​​ല്ല. ഞ​​ങ്ങ​​ളെ ക​​ടു​​വ​​ക്കി​​ട്ടു​​കൊ​​ടു​​ക്ക​​​ല്ലേ​​യെ​​ന്ന്​ ചി​​ല​​ർ നി​​ല​​വി​​ളി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു''​​ എ​​ന്ന്​ ഒ​​രു യ​​ന്ത്ര​​ബോ​​ട്ടി​​​െ​ൻ​റ ഡ്രൈ​​വ​​ർ അ​​നു​​സ്​​​മ​​രി​​ക്കു​​ന്നു. (Tushar Bhattacharjee, ''The Refugee Settlement that vanished into no where'', in Madhumay Pal, Marichahapa, Chnnadesh, Chinna ithhas, 2011, p 87.88)

തൊ​​ട്ട​​ടു​​ത്തു​​ള്ള കു​​മി​​ർ​​മാ​​രി ദ്വീ​​പി​​ലെ മ​​നു​​ഷ്യ​​ർ​​ക്ക്​ ഈ ​​മ​​ഹാ​​പാ​​ത​​ക​​ങ്ങ​​ൾ നി​​സ്സ​​ഹാ​​യ​​രാ​​യി നോ​​ക്കി​​നി​​ൽ​​ക്കേ​​ണ്ടി​​വ​​ന്നു. അ​​വ​​ർ​​ക്ക്​ മ​​റ്റൊ​​ന്നും ചെ​​യ്യാ​​നാ​​വു​​മാ​​യി​​രു​​ന്നി​​ല്ല. ഒ​രു ത​​ട​​സ്സ​വു​​മി​​ല്ലാ​​തെ ഈ ​​വം​​ശ​​ഹ​​ത്യ ര​​ണ്ടു​​ദി​​വ​​സം തു​​ട​​ർ​​ന്നു​​നി​​ന്നു. ഈ ​​മ​​നു​​ഷ്യ​​മ​​ഹാ​​ദു​​ര​​ന്ത​​ത്തി​​നു സാ​​ക്ഷി​​യാ​​കേ​​ണ്ടി​​വ​​ന്ന കു​​മി​​ർ​​മാ​​രി​​യി​​ലെ ജ​​ന​ം അ​​നു​​ഭ​​വി​​ച്ച അ​​ഗാ​​ധ​​മാ​​യ ട്രോ​​മ​​യി​​ൽ​​നി​​ന്ന്​ ഇ​​ന്നും അ​​വ​​ർ മു​​ക്​​​ത​​രാ​​യി​​ട്ടി​​ല്ല. ഒ​​രൊ​​റ്റ ദി​​വ​​സ​​ത്തെ തീ​​വെ​​പ്പി​​ലും വെ​​ടി​​വെ​​പ്പി​​ലും 1700 പേ​​രെ​​ങ്കി​​ലും കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്ന്​ അ​​വ​​ർ പ​​റ​​യു​​ന്നു. ഒ​​രു സ്​​​കൂ​​ളി​​ൽ അ​​ഭ​​യം​​നേ​​ടി​​യ 15 കു​​ട്ടി​​ക​​ളെ ത​​ല​​യി​​ൽ ബ​​യ​​ണ​​റ്റു​കൊ​​ണ്ട​്​ അ​ടി​​ച്ചു​​കൊ​​ന്നു. (Jaideep Mazumdar, ''The Forgotten story of the Marichjapi Massacre by Manuists'', Swarajya, Jannary 30, 2017) ഈ ​​ദ​​ലി​​ത്​ വം​​ശ​​ഹ​​ത്യ ഭം​​ഗി​​യാ​​യി ന​​ട​​പ്പാ​​ക്കി​​യ പൊ​​ലീ​​സ്​ സൂ​​പ്ര​​ണ്ടാ​​യി​​രു​​ന്ന അ​​മി​​യ​​കു​​മാ​​ർ സാ​​മ​​ന്ത, ഒ​​രി​​ക്ക​​ൽ 'സ്​​​റ്റേ​​റ്റ്​​​സ്​​​മ​ാ​ൻ' പ​​ത്ര​​ത്തോ​​ട്​ പ​​റ​​ഞ്ഞ​​ത്, ''പ​​ത്തി​​ൽ താ​​ഴെ പേ​​ർ മാ​​ത്ര​​മേ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ള്ളൂ'' എ​​ന്നാ​​ണ്.

1979-​ മേ​​യ്​ 17ന്​ ​​ജ്യോ​​തി​​ബ​​സു മ​​ന്ത്രി​​സ​​ഭ​​യി​​ൽ വി​​വ​​ര​​വ​​കു​​പ്പ്​ മ​​ന്ത്രി​​യും 2000 മു​​ത​​ൽ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ഇ​​ട​​തു​​മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന ബു​​ദ്ധ​​ദേ​​വ്​ ഭ​​ട്ടാ​​ചാ​​ര്യ റൈ​​റ്റേ​​ഴ്​​​സ്​ ബം​​ഗ്ലാ​​വി​​ൽ വെ​​ച്ച്​ ഒ​​രു ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി. ''മ​രീഛാ​പ്പി​യെ അ​​ഭ​​യാ​​ർ​​ഥി​​മു​​ക്​​​ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു.'' തു​​ട​​ർ​​ന്ന്​ വ​​ന്ന സ​​ർ​​ക്കാ​​റി​​​െ​ൻ​റ ഔ​​ദ്യോ​​ഗി​​ക പ​​ത്ര​​ക്കു​​റി​​പ്പു​​ക​​ളി​​ൽ ''2713 അ​​ഭ​​യാ​​ർ​​ഥി കു​​ടും​​ബ​​ങ്ങ​​ൾ ദ്വീ​​പി​​ൽ​​നി​​ന്ന്​ ഒ​​ഴി​​ഞ്ഞു​​പോ​​യി''​​ എ​​ന്നും പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

വം​​ശ​​ഹ​​ത്യ​​യെ അ​​തി​​ജീ​​വി​​ച്ച​​വ​​രെ ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​ർ വീ​​ണ്ടും ബ​​ലം​​പ്ര​​യോ​​ഗി​​ച്ച്​ ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലേ​​ക്കു​​ത​​ന്നെ തി​​രി​​ച്ച​​യ​​ച്ചു. ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യു​​ടെ റി​​പ്പോ​​ർ​​ട്ട​റാ​​യ സു​​ഖോ​​ര​​ഞ്​​​ജ​​ൻ സെ​​ൻ​​ഗു​​പ്​​​ത പ​​റ​​യു​​ന്നു: ''ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലേ​​ക്ക്​ യാ​​ത്ര​​യി​​ലെ ഇ​​ട​​വേ​​ള​​ക​​ളി​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ താ​​മ​​സി​​പ്പി​​ച്ചി​​രു​​ന്ന ഒ​​രു താ​​ൽ​​ക്കാ​​ലി​​ക ക്യാ​​മ്പി​​ൽ ഫോ​​​ട്ടോ​​ഗ്രാ​​ഫ​​റാ​​യ ത​​പ​​ൻ​​ദാ​​സു​​മൊ​​ത്ത്​ ഞാ​​ൻ പോ​​യി​​രു​​ന്നു. പ​​ല​​രു​​ടെ​​യും കൈ​​കാ​​ലു​​ക​​ൾ​​ക്ക്​ ഗു​​രു​​ത​​ര​​മാ​​യ പൊ​​ള്ള​​ലേ​​റ്റി​​രു​​ന്നു. 65 വ​​യ​​സ്സു​ള്ള ഒ​​രു സ്​​​ത്രീ​​യു​​ടെ മാ​​റി​​ട​​ത്തി​​ൽ ഈ​​ച്ച​​ക​​ൾ വ​​ട്ടം​​ചു​​റ്റി പ​​റ​​ക്കു​​ന്ന​​ത്​ ഞാ​​ൻ ക​​ണ്ടു. ആ ​​അ​​മ്മ​​യു​​ടെ കാ​​ൽ​​ചു​​വ​​ട്ടി​​ലി​​രു​​ന്ന്​ ഞാ​​ൻ പ​​റ​​ഞ്ഞു: 'അ​​മ്മ​​യു​​ടെ കു​​ട്ടി​​ക​​ളെ മു​​ല​​യൂ​​ട്ടാ​​ൻ അ​​മ്മ​ മേ​​ൽ​വ​​സ്​​​ത്ര​​ങ്ങ​​ൾ മാ​​റ്റി​​യി​​ട്ടി​​ല്ലേ. എ​​ന്നെ അ​​മ്മ​​യ​ു​ടെ ഒ​​രു മ​​ക​​നെ​​പ്പോ​​ലെ കാ​​ണു​​ക. എ​​​െ​ൻ​റ മു​​മ്പി​​ൽ നാ​​ണി​​ക്കു​​ന്ന​​ത്​ എ​​ന്തി​​നാ​​ണ്.' ആ ​​അ​​മ്മ​​യു​​ടെ വി​​റ​​യാ​​ർ​​ന്ന ക​​ര​​ങ്ങ​​ൾ എ​​​െ​ൻ​റ മു​​ഖ​​ത്ത്​ ത​​ലോ​​ടി. വെ​​ന്തെ​​രി​​ഞ്ഞ ര​​ണ്ട്​ മു​​ല​​ക​​ളു​​ടെ​​യും ചി​​ത്ര​​മെ​​ടു​​ക്കാ​​ൻ ഞ​​ങ്ങ​​ളെ അ​​നു​​വ​​ദി​​ച്ചു. ആ ​​ദാ​​രു​​ണ​ ദൃ​​ശ്യം പ​​ക​​ർ​​ത്തു​േ​​മ്പാ​​ൾ ത​​പ​​ൻ​​ദാ​​സ്​ വി​​ങ്ങി​​പ്പൊ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​​െ​ൻ​റ ക​​ണ്ണീ​​ർ തു​​ട​​ച്ചു​ ഞാ​​ൻ വി​​ദൂ​​ര​​ത​​യി​​ലേ​​ക്ക്​ നോ​​ക്കി​​യി​​രു​​ന്നു. ഈ ​​ചി​​ത്ര​​മു​​ൾ​​പ്പെ​​ടെ എ​​​െ​ൻ​റ റി​​പ്പോ​​ർ​​ട്ട്​ 1979 മേ​​യ്​ 21ലെ ​​ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. ആ ​​അ​​മ്മ​​യു​​ടെ പേ​​ര്​ ഫോ​​ണി​​ബാ​​ല മ​​ണ്ഡോ​​ൾ എ​​ന്നാ​​യി​​രു​​ന്നു.'' (Deep Haldan Blood Islands, PP 54-55).

'ര​​ക്​​​ത​​ദ്വീ​​പ്​' എ​​ന്ന​​പേ​​രി​​ൽ മ​രീഛാ​പ്പി​വം​​ശ​​ഹ​​ത്യ​​യു​​ടെ വാ​​മൊ​​ഴി​​ച​​രി​​ത്രം ര​​ചി​​ച്ച ദീ​​പ്​ ഹാ​​ൽ​​ദ​​റോ​​ട്, ര​​ക്ഷ​​പ്പെ​​ട്ട​​വ​​ർ പ​​റ​​ഞ്ഞ​​ത്​ 5000ത്തി​​നും 10,000ത്തി​​നു​മി​​ട​​ക്ക്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ​​ങ്കി​​ലും കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ടാ​​കു​​മെ​​ന്നാ​​ണ്. മ​രീഛാ​പ്പി കൂ​​ട്ട​​ക്കൊ​​ല ന​​ട​​ക്കു​േ​​മ്പാ​​ൾ, ​ജ്യോ​​തി​​ബ​​സു മ​​ന്ത്രി​​സ​​ഭ​​യി​​ലെ സു​​ന്ദ​​ർ​​ബ​​ൻ​​സ്​ അ​​ഫ​​യേ​​ഴ്​​​സ്​ മ​​ന്ത്രി​ കാ​​ന്തി​ ഗാം​​ഗു​​ലി​​യെ 2017 ഡി​​സം​​ബ​​റി​​ൽ ​െകാ​ൽ​​ക്ക​​ത്ത​​യി​​ൽ വെ​​ച്ച്​ ദീ​​പ്​ ഹാ​​ൽ​ദ​​ർ ഇ​​ൻ​​റ​​ർ​​വ്യൂ ചെ​​യ്​​​തി​​രു​​ന്നു.

''അ​​പ്പോ​​ൾ, മ​രീഛാ​പ്പി​യി​​ൽ 10 പേ​​ർ മാ​​ത്ര​​മേ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ള്ളോ?'' ദീ​​പ്​ ഹാ​​ൽ​​ദ​​ർ ചോ​​ദി​​ച്ചു. ''അ​​ത്ര​​യും വ​​രി​​ല്ല'' എ​​ന്നാ​​യി​​രു​​ന്നു കാ​​ന്തി ​ഗാം​​ഗു​​ലി​​യു​​ടെ മ​​റു​​പ​​ടി.

''ഒ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലും ഇ​​ത്ര​​യേ​​റെ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ അ​​ഭ​​യം​​ന​​ൽ​​കു​​ന്ന പ്ര​​ശ്​​​ന​​മു​​ദി​​ക്കു​​ന്നി​​ല്ല'' എ​​ന്ന്​ സി.​​പി.​​എം സം​​സ്​​​ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ രാ​​ഷ്​​​ട്രീ​​യ-​​സം​​ഘ​​ട​​നാ റി​​പ്പോ​​ർ​​ട്ട്​ വ്യ​​ക്​​​ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മ​രീഛാ​പ്പി​യി​​ലെ കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ പാ​​ർ​​ട്ടി കേ​​ഡ​​ർ​​മാ​​രെ, സം​​സ്​​​ഥാ​​ന നേ​​തൃ​​ത്വം അ​​ഭി​​ന​​ന്ദി​​ക്കു​​ക​​യും ചെ​​യ്​​​തു. (Political Organization Report, adopted by the 14th plenary session, December 27, 1981, January-1, 1982, Calcutta, West Bengal State committee, Communist Party of India, Marxist, 1982, p14) (Rajnaityik-Sangathan Report).

ഈ ​​ഭീ​​ക​​ര ദ​​ലി​​ത്​ വം​​ശ​​ഹ​​ത്യ​​യെ​​ക്കു​​റി​​ച്ച്​ 2002ൽ ​​ബം​​ഗാ​​ളി ഭാ​​ഷ​​യി​​ലു​​ണ്ടാ​​യ ആ​​ദ്യ​​കൃ​​തി, ജ​​ഗ​​ദീ​​ഷ്​ ച​​ന്ദ്ര​​മൊ​​ണ്ഡ​​ൽ ര​​ചി​​ച്ച, 'മ​രീഛാ​പ്പി: നി​​ശ്ശ​​ബ്​​​ദ​​ർ അ​​ന്ത​​രാ​​ളെ'​​യാ​​ണ് (Sujan Publications).​ പ്ര​​മോ​​ദ്​​​ദാ​​സ്​ ഗു​​പ്​​​ത​​യു​​ടെ സ​​ഹോ​​ദ​​ര​​നും ഗാ​​ന്ധി​​യ​​നു​​മാ​​യ പ​​ന്ന​​ലാ​​ൽ ഗു​​പ്​​​ത, മ​രീഛാ​പ്പി ​വം​​ശ​​ഹ​​ത്യ​​യെ​​ക്കു​​റി​​ച്ച്​ 'ജ​​ഗ​​ന്ദ​​ർ' എ​​ന്ന ബം​​ഗാ​​ളി പ​​ത്ര​​ത്തി​​ൽ അ​​ന​​വ​​ധി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ എ​​ഴു​​തി​​യി​​രു​​ന്നു. ഇ​​നി​​മേ​​ലി​​ൽ പ​​ന്നാ​​ലി​​​െ​ൻ​റ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചാ​​ൽ സ​​ർ​​ക്കാ​​ർ പ​​ര​​സ്യ​​ങ്ങ​​ൾ ന​​ൽ​​കി​​ല്ലെ​​ന്ന്​ പ്ര​​മോ​​ദ്​​​ദാ​​സ്​ ഗു​​പ്​​​ത ജ​ഗ​​ന്ദ​​റി​​​െ​ൻ​റ മാ​​നേ​​ജ്​​​മെ​​ൻ​​റി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. (Biswajit Bandyopadhyaya, 'The Tale of Marichjhapi', Radical Socialist, February 19, 2012). മ​രീഛാ​പ്പി​ കൂ​​ട്ട​​ക്കൊ​​ല​യു​ടെ​​ടെ വാ​​ർ​​ത്ത​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ൻ ധൈ​​ര്യം​​കാ​​ണി​​ച്ച ആ​​ന​​ന്ദ​​ബ​​സാ​​ർ പ​​ത്രി​​ക​​യു​​ടെ ജീ​​വ​​ന​​ക്കാ​​രെ പ​​ത്രം ഓ​​ഫി​​സി​​നു മു​​ന്നി​​ലി​​ട്ട്​ സി.​​പി.​​എം ഗു​​ണ്ട​​ക​​ൾ ത​​ല്ലി​​ച്ച​​ത​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്.

മ​രീഛാ​പ്പി​യ​ി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി കൂ​​ട്ട​​ക്കൊ​​ല ലോ​​ക​​ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന​​ത്​ കാ​ന​​ഡ​​യി​​ൽ സ്​​​ഥി​​ര​​താ​​മ​​സ​​മാ​​ക്കി​​യ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നും നാ​​മ​​ശൂ​​ദ്ര ജാ​​തി​​ക്കാ​​ര​​നു​​മാ​​യ റോ​​സ്​​ മ​​ല്ലി​​ക്ക്​ എ​​ന്ന ഗ​​വേ​​ഷ​​ക​​നാ​​ണ്. (Ross Mallik, Refugee Resettlement in Forest Reserves; West Bengal Policy Reversal and the Marichjhapi Massacre, The Journal of Asian Studies, Feb. 1999, Vol. 58, No. 1, PP 104-125).

ഇ​​ന്ത്യ​​യി​​ലെ പ്ര​​ശ​​സ്​​​ത​​മാ​​യ 'ഇ​​ക്ക​​ണോ​​മി​​ക്​ ആ​​ൻ​​ഡ്​ പൊ​​ളി​​റ്റി​​ക്ക​​ൽ വീ​​ക്കി​​ലി'​​യി​​ൽ Annu Jalais എ​​ന്ന ഗ​​വേ​​ഷ​​ക​​യു​​ടെ, 'Dwelling On Marichjhapi: When Tigers became 'Citizens' and Refugees (Tiger-food) എ​​ന്ന ലേ​​ഖ​​നം (E.P.W April 23-29, Vol. 40, No. 17, 2005, p.p 1757-1762) പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ്​ റോ​​സ്​​ മ​​ല്ലി​​ക്കി​​​െ​ൻ​റ ലേ​​ഖ​​ന​​ങ്ങ​​ളെ അ​​ക്കാ​​ദ​​മി​​ക ലോ​​കം ഗൗ​​ര​​വ​​മാ​​യി വീ​​ക്ഷി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. മ​രീഛാ​പ്പി​ കൂ​​ട്ട​​ക്കൊ​​ല ന​​ട​​ക്കു​േ​​മ്പാ​​ൾ ജ്യോ​​തി​​ബ​​സു മ​​ന്ത്രി​​സ​​ഭ​​യി​​ലെ ധ​​ന​​കാ​​ര്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന അ​​ശോ​​ക്​ മി​​ത്ര പ്ര​​തി​​ക​​രി​​ച്ച​​തി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു: ''ര​​ണ്ടു​​പേ​​ർ മാ​​ത്രം കൊ​​ല്ല​​പ്പെ​​ട്ട ഒ​​രു നി​​സ്സാ​​ര സം​​ഭ​​വ​​ത്തെ 'കൂ​​ട്ട​​ക്കൊ​​ല'​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്​ വെ​​റും അ​​തി​​ശ​​യോ​​ക്​​​തി​​യാ​​ണ്​'' (Asok Mitra, 'Hyperbole about Massacre', Economic and Political Weekly, May 14, Vol.40, No. 20, 2005).

മ​രീഛാ​പ്പി​ കൂ​​ട്ട​​ക്കൊ​​ല​​ക്കു​​ശേ​​ഷ​​വും അ​​വ​​ശേ​​ഷി​​ച്ച​​വ​​രെ ജ്യോ​​തി​​ബ​​സു വെ​​റു​​തെ​​വി​​ട്ടി​​ല്ല. കു​​റെ​​പ്പേ​​ർ എ​േ​​​ങ്ങാ​​​ട്ടോ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു. ബാ​​ക്കി​​യു​​ള്ള​​വ​​രെ ബ​​ലം​​പ്ര​​യോ​​ഗി​​ച്ച്​ ട്ര​​ക്കു​​ക​​ളി​​ലും ലോ​​റി​​ക​​ളി​​ലും ട്രെ​​യി​​നു​​ക​​ളി​​ലും ക​​യ​​റ്റി ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലേ​​ക്ക്​ ത​​ന്നെ മ​​ട​​ക്കി അ​​യ​​ച്ചു. ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലേ​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ൽ മ​​തി​​യാ​​യ ഭ​​ക്ഷ​​ണ​​മോ കു​​ടി​​വെ​​ള്ള​​മോ ന​​ൽ​​കി​​യി​​ല്ല. ഗ​​ർ​​ഭി​​ണി​​ക​​ളാ​​യി​​രു​​ന്ന ചി​​ല സ്​​​ത്രീ​​ക​​ൾ ട്ര​​ക്കു​​ക​​ളി​​ൽ ത​​ന്നെ പ്ര​​സ​​വി​​ച്ചു. ട്ര​​ക്കു​​ക​​ളി​​ൽ കു​​ത്തി​​നി​​റ​​യ്​​​ക്ക​​പ്പെ​​ട്ട ചി​​ല അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ വി​​ളി​​ച്ചു​​പ​​റ​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു, ''ഞ​​ങ്ങ​​ൾ കൂ​​ലി​​പ്പ​​ണി​​ചെ​​യ്​​​ത്​ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ തെ​​രു​​വോ​​ര​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞു​​കൊ​​ള്ളാം. പ​​ക്ഷേ, അ​​തി​​നു​​പോ​​ലും അ​​ധി​​കാ​​രി​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല​​ല്ലോ!'' (Deep Haldar, Blood Island, P. 52-53). ഒ​​രാ​​ൾ പ​​റ​​ഞ്ഞു, ''കി​​ഴ​​ക്ക​​ൻ പാ​​കി​​സ്​​​താ​​നി​​ൽ ത​​ന്നെ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു ഇ​​തി​​ലും ഭേ​​ദം.''

കൊ​​ടും വേ​​ന​​ലി​​ലെ യാ​​ത്ര​​ക്കി​​ട​​യി​​ൽ, അ​​മ്മ​​മാ​​രു​​ടെ മ​​ടി​​യി​​ൽ കി​​ട​​ക്കു​​ന്ന കു​​ഞ്ഞു​​ങ്ങ​​ൾ ഒ​​രി​​റ്റു​ വെ​​ള്ള​​ത്തി​​നാ​​യി, ഒ​​രി​​റ്റു വ​​റ്റി​​നാ​​യി വാ​​വി​​ട്ടു നി​​ല​​വി​​ളി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ നി​​ല​​വി​​ളി​​ച്ചു​​ത​​ള​​ർ​​ന്ന കു​​ഞ്ഞു​​ങ്ങ​​ൾ പ​​തു​​ക്കെ​​പ്പ​​തു​​ക്കെ നി​​ല​​വി​​ളി​​ക​​ളി​​ല്ലാ​​ത്ത ലോ​​ക​​ത്തി​​ലേ​​ക്ക്​ യാ​​ത്ര​​യാ​​യി! പി​​ഞ്ചോ​​മ​​ന​​ക​​ളു​​ടെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​വു​​മാ​​യി എ​​ത്ര​​നേ​​രം സ​​ഞ്ച​​രി​​ക്കാ​​നാ​​വും! ഒ​​ടു​​വി​​ൽ, ഓ​​ടു​​ന്ന ട്രെ​​യി​​നി​​ൽ​​നി​​ന്ന്​ പാ​​ഴ്​​​വ​​സ്​​​തു​​ക്ക​​ൾ വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തു​​പോ​​ലെ, ജീ​​വ​​നി​​ല്ലാ​​ത്ത കു​​ഞ്ഞു​​ശ​​രീ​​ര​​ങ്ങ​​ളെ ദുഃ​​ഖ​​ത്തോ​​ടെ​​യാ​​ണെ​​ങ്കി​​ലും, പു​​റ​​ത്തേ​​ക്കെ​​റി​​യാ​​ൻ അ​​മ്മ​​മാ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി (Deep Haldar, Blood Island, p.15).

ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക​​ത്തി​​ലെ അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പു​​ക​​ളു​​ടെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ, മ​രീഛാ​പ്പി​യി​​ലേ​​ക്ക്​ കു​​ടി​​യേ​​റി​​യ 14,388 കു​​ടും​​ബ​​ങ്ങ​​ളി​​ൽ 10,260 കു​​ടും​​ബ​​ങ്ങ​​ൾ മാ​​ത്ര​​മേ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ള്ളൂ എ​​ന്ന്​ അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ച്ചു. 4128 ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി കു​​ടും​​ബ​​ങ്ങ​​ൾ അ​​പ്ര​​ത്യ​​ക്ഷ​​രാ​​യി​​രി​​ക്കു​​ന്നു. ഒ​​രു കു​​ടും​​ബ​​ത്തി​​ൽ ശ​​രാ​​ശ​​രി 4 അം​​ഗ​​ങ്ങ​​ളു​​ണ്ടെ​​ന്ന്​ ക​​ണ​​ക്കാ​​ക്കി​​യാ​​ൽ 16,512 ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ​​യാ​​ണ്​ മ​രീഛാ​പ്പി​കൂ​​ട്ട​​ക്കൊ​​ല​​യി​​ൽ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​ൾ ക​​ശാ​​പ്പു​​ചെ​​യ്​​​ത​​ത്. (Atharobaki Biswas, 1982, 'Why Dandakaranya a Failure, Why Mass Exodus, Where solution' The Oppressed Indian, 4 (4), p.p 18-20.

ജൂ​​ലൈ​​യി​​ൽ, ദ​​ണ്ഡ​​കാ​​ര​​ണ്യ​​ക വി​​ക​​സ​​ന അ​​തോ​​റി​​റ്റി​​യു​​ടെ വ​​ക്​​​താ​​വ്​ പ​​റ​​ഞ്ഞ​​ത്, ''അ​​വി​​ടെ​​നി​​ന്ന്​ പോ​​യ 15,000 കു​​ടും​​ബ​​ങ്ങ​​ളി​​ൽ 5000 കു​​ടും​​ബ​​ങ്ങ​​ൾ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ്. തി​​രി​​ച്ചെ​​ത്തി വീ​​ണ്ടും ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാ​​നു​​ള്ള തീ​​യ​​തി 1979 ആ​ഗ​​സ്​​​റ്റ്​ 31 വ​​രെ നീ​​ട്ടി​​യെ​​ങ്കി​​ലും ആ​​രും മ​​ട​​ങ്ങി​​വ​​ന്നി​​ല്ല! അ​​തോ​​ടെ ആ ​​അ​​ധ്യാ​​യം അ​​വ​​സാ​​നി​​ച്ചു. 20,000 ദ​​ലി​​ത​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ടാ​​വും (Nilanjana Chatterjee, Midnight's Unwanted Children p. 300).



മ​രീഛാ​പ്പി​യി​​ലെ കൂ​​ട്ട​​ക്കൊ​​ല ഒ​​രു സാ​​മ്രാ​​ജ്യ​​ത്വ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്നും ബൂ​​ർ​​ഷ്വാ​​പ​​ത്ര​​ങ്ങ​​ളു​​ടെ കെ​​ട്ടു​​ക​​ഥ​​യാ​​ണെ​​ന്നു​​മു​​ള്ള സ്​​​ഥി​​രം പ​​ല്ല​​വി​​ക​​ൾ ജ്യോ​​തി​​ബ​​സു ആ​​വ​​ർ​​ത്തി​​ച്ചു. ബം​​ഗാ​​ളി​​പ​ത്ര​​മാ​​യ ഗു​​ജ​​നൂ​​റി​​ലെ ഒ​​രു എ​​ഡി​​റ്റോ​​റി​​യ​​ൽ ഇ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു: ''മ​രീഛാ​പ്പി​പ്ര​​ശ്​​​നം പ​​ത്ര​​ക്കാ​​രു​​ടെ സൃ​​ഷ്​​​ടി​​യാ​​ണ​​ത്രേ! പ​​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മൂ​​ഹ​​ത്തി​​​െ​ൻ​റ ക​​ണ്ണും കാ​​തു​​മാ​​ണ്. ഞ​​ങ്ങ​​ൾ എ​​ല്ലാ​​റ്റി​​നും ദൃ​​ക്​​​സാ​​ക്ഷി​​ക​​ൾ. ഞ​​ങ്ങ​​ൾ വി​​ചാ​​രി​​ച്ചാ​​ൽ ഒ​​ന്നും സൃ​​ഷ്​​​ടി​​ക്കാ​​നാ​​വി​​ല്ല. ഉ​​ണ്ടാ​​കു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക്​ വി​​വ​​രി​​ച്ചു​​കൊ​​ടു​​ക്കാ​​ൻ മാ​​ത്ര​​മേ ഞ​​ങ്ങ​​ൾ​​ക്ക്​ ക​​ഴി​​യൂ. മാ​​സ​​ങ്ങ​​ളോ​​ളം​ മ​രീഛാ​പ്പി​യി​​ലേ​​ക്ക്​ പ​​ത്ര​​ക്കാ​​രെ ക​​ട​​ത്തി​​വി​​ട്ടി​​ല്ല. പ​​ക്ഷേ, ച​​രി​​ത്ര​​ത്തി​​​െ​ൻ​റ പ്ര​​വാ​​ഹ​​ത്തെ ത​​ട​​ഞ്ഞു​​നി​​ർ​​ത്താ​​നാ​​വി​​ല്ല!''(Cited in Nilanjana Chatterjee, 'Midnight's Unwanted Children: East Bengali Refugees and the Politics of Rehabilitation', p. 312). കാ​​ൻ​​ഷി​​റാം ന​​യി​​ച്ച BAMCEF നോ​​ട്​ മ​രീഛാ​പ്പി​യി​​ലെ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ പ​​രാ​​തി​​പ​​റ​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ലും അ​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ ത​​ക്ക രാ​​ഷ്​​​ട്രീ​​യ ശ​​ക്​​​തി​​യോ സാ​​മ്പ​​ത്തി​​ക​​ബ​​ല​​മോ അ​​ന്ന്​ അ​​വ​​ർ​​ക്കി​​ല്ലാ​​യി​​രു​​ന്നു. പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​രു​​ടെ മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട ദേ​​ശീ​​യ പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ ക​​മീ​​ഷ​​ൻ​പോ​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്​​​ഥ​​യാ​​ണ്​ കാ​​ണി​​ച്ച​​ത് (Ranjit Kumar Sikdar, 1982, 'Marichjhapi Massacre', The Oppressed Indian, 4 (4), pp. 21-23). പ​​ക്ഷേ, ക​​മീ​​ഷ​​​െ​ൻ​റ 'മ​രീഛാ​പ്പി' എ​​ന്ന ആ​​ഭ്യ​​ന്ത​​ര ഫ​​യ​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ട 236 അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ പേ​​രും വ​​യ​​സ്സും രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

മ​രീഛാ​പ്പി​യി​​ലെ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ഒ​​ഴി​​പ്പി​​ച്ച​​ത്​ പ​​രി​​സ്​​​ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ്​ സ​​ർ​​ക്കാ​​ർ വാ​​ദം. എ​​ന്നാ​​ൽ അ​​ത്​ ശു​​ദ്ധ​ ക​​ള​​വാ​​ണ്. മ​രീഛാ​പ്പി​ദ്വീ​​പ്, സം​​ര​​ക്ഷി​​ത വ​​ന​​മേ​​ഖ​​ല​​യി​​ലോ ക​​ടു​​വാ സ​​​ങ്കേ​​ത​​ത്തി​​ലോ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത​​ല്ലെ​​ന്ന്​ പ​​ശ്ചി​​മ​​ബം​​ഗാ​​ൾ വ​​നം​​വ​​കു​​പ്പി​​​െ​ൻ​റ രേ​​ഖ​​ക​​ളും ഭൂ​​പ​​ട​​ങ്ങ​​ളും വ്യ​​ക്​​​ത​​മാ​​ക്കു​​ന്നു​​ണ്ട്. മ​രീഛാ​പ്പി​യി​​ൽ വ​​ലി​​യ എ​​ണ്ണ​​പ്പ​​ന-​​തെ​​ങ്ങു​​തോ​​ട്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കാ​​ൻ ജ്യോ​​തി​​ബ​​സു ശ്ര​​മി​​ച്ചി​​രു​​ന്നു എ​​ന്ന വ​​സ്​​​തു​​ത​​യും ഈ ​​പ​​രി​​സ്​​​ഥി​​തി വാ​​ദം പൊ​​ളി​​ക്കു​​ന്നു. സം​​ര​​ക്ഷി​​ത വ​​ന​​മേ​​ഖ​​ല​​യെ​​ന്നും ക​​ടു​​വാ​​സ​​​ങ്കേ​​ത​​മെ​​ന്നും പ​​റ​​യു​​ന്ന ഈ ​​ദ്വീ​​പി​​ൽ ഒ​​രു ആ​​ണ​​വ നി​​ല​​യം സ്​​​ഥാ​​പി​​ക്കാ​​നും ചു​​റ്റു​​പാ​​ടു​​മു​​ള്ള ദ്വീ​​പു​​ക​​ൾ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നാ​​യി ഒ​​രു സ്വ​​കാ​​ര്യ കോ​​ർ​​പ​​റേ​​റ്റ്​ ക​​മ്പ​​നി​​ക്ക്​ പ​​തി​​ച്ചു​​കൊ​​ടു​​ക്കാ​​നും ജ്യോ​​തി​​ബ​​സു ന​​ട​​ത്തി​​യ നീ​​ക്കം പ​​രി​​സ്​​​ഥി​​തി പ്ര​​ർ​​ത്ത​​ക​​രു​​ടെ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​​െ​ൻ​റ ഫ​​ല​​മാ​​യി ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു (Amites Mukhopadhyay, 2005, 'Negotiating Development: The Nuclear Episode in the Sundarbans of West Bangal', Anthropology Matters, Vol. 7, No. 1).

ബം​​ഗാ​​ളി​​ലെ സ​​വ​​ർ​​ണ ഭ​​ദ്ര​​ലോ​​ക്കി​​​െ​ൻ​റ ജാ​​തി​​വി​​ദ്വേ​​ഷ​​മാ​​ണ്​ മ​രീഛാ​പ്പി​കൂ​​ട്ട​​​ക്കൊ​​ല​​ക്ക്​ കാ​​ര​​ണ​​മെ​​ന്ന്​ മ​​നോ​​ര​​ഞ്​​​ജ​​ൻ വ്യാ​​പാ​​രി പ​​റ​​യു​​ന്നു? (Deep Halder, Blood Island. p. 109) ദീ​​പ്​ ഹാ​​ൽ​​ദ​​ർ ചോ​​ദി​​ച്ചു: ''പ​​ക്ഷേ, വ​​ർ​​ഗ​​ര​​ഹി​​ത-​​ജാ​​തി​​ര​​ഹി​​ത സ​​മൂ​​ഹ​​ത്തി​​നു​​വേ​​ണ്ടി വാ​​ദി​​ക്കു​​ന്ന​​വ​​ര​​ല്ലേ, ഈ ​​ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​ൾ?''

''അ​​തെ​​ല്ലാം വെ​​റും വാ​​ച​​ക​​മ​​ടി'', വ്യാ​​പാ​​രി പ​​റ​​ഞ്ഞു. ''ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​റു​​ണ്ടാ​​ക്കി​​യ അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പു​​ക​​ളി​​ൽ പോ​​ലും ജാ​​തി​​വി​​വേ​​ച​​ന​​മു​​ണ്ടാ​​യി​​രു​​ന്നു. താ​​ഴ്​​​ന്ന ജാ​​തി​​ക്കാ​​ർ​​ക്കൊ​​പ്പം ക​​ഴി​​യാ​​ൻ വി​​സ​​മ്മ​​തി​​ച്ച സ​​വ​​ർ​​ണ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി ജാ​​ദ​​വ്​​​പൂ​​രി​​ൽ 'സ​​വ​​ർ​​ണ അ​​ഭ​​യാ​​ർ​​ഥി​​ക​​ളു'​​ണ്ടാ​​ക്കി​​യ​​വ​​രാ​​ണ്​ ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​ൾ. മ​രീഛാ​പ്പി​യി​​ലെ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ബ്രാ​​ഹ്​​​മ​​ണ​​രോ ക്ഷ​​ത്രി​​യ​​രോ വൈ​​ശ്യ​​രോ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ, ഇ​​ത്​ സം​​ഭ​​വി​​ക്കു​​മാ​​യി​​രു​​ന്നോ? വ്യാ​​പാ​​രി പൊ​​ട്ടി​​ത്തെ​​റി​​ച്ചു. (Deep Halder, P. 110) ദീ​​പ്​​ ഹാ​​ൽ​​ദ​​ർ ചോ​​ദി​​ച്ചു: ''അ​​പ്പോ​​ൾ, ജ്യോ​​തി​​ബ​​സു​​വാ​​ണോ മ​രീഛാ​പ്പി​യി​​ലെ വി​​ല്ല​​ൻ?'' ''ഒ​​ന്നാം​​ന​​മ്പ​​ർ വി​​ല്ല​​ൻ, കൂ​​ട്ട​​ക്കൊ​​ല​​യു​​ടെ മു​​ഖ്യ​​ശി​​ൽ​​പി. ഞാ​​നി​​ത്​ പ​​ല​​ത​​വ​​ണ പ​​റ​​യു​​ക​​യും എ​​ഴു​​തു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്.'' (Deep Halder, p. 111). ''സു​​ന്ദ​​ർ​​ബ​​ൻ​​സ്​ കാ​​ടു​​ക​​ളി​​ലെ ക​​ടു​​വ​​ക​​ൾ ന​​ര​​ഭോ​​ജി​​ക​​ളാ​​യ​​ത്​ എ​​ങ്ങ​​നെ​​യെ​​ന്ന​​റി​​യാ​​മോ? ​പൊ​​ലീ​​സു​​കാ​​ർ കൊ​​ന്ന്​ ന​​ദി​​യി​​ലേ​​ക്കും കാ​​ട്ടി​​ലേ​​ക്കും വ​​ലി​​ച്ചെ​​റി​​ഞ്ഞ മ​​നു​​ഷ്യ​​രു​​ടെ മാം​​സ​​ത്തി​​​െ​ൻ​റ രു​​ചി​​യ​​റി​​ഞ്ഞ ക​​ടു​​വ​​ക​​ൾ ക്ര​​മേ​​ണ ന​​ര​​ഭോ​​ജി​​ക​​ളാ​​യി മാ​​റി. മ​രീഛാ​പ്പി​യി​​ലെ ദ​​ലി​​ത്​ കൂ​​ട്ട​​ക്കൊ​​ല ക​​ടു​​വ​​ക​​ളെ ന​​ര​േ​​​ഭാ​​ജി​​ക​​ളാ​​ക്കി'', വ്യാ​​പാ​​രി പ​​റ​​ഞ്ഞു​​നി​​ർ​​ത്തി! (Deep Halder, p. 111).

34 വ​​ർ​​ഷം നീ​​ണ്ട സി.​പി.​എം വാ​​ഴ്​​​ച​​ക്ക്​ അ​​ന്ത്യം​​കു​​റി​​ച്ച​​തി​​നു​​ശേ​​ഷ​​മാ​​ണ്​ മൊ​​റി​​ക്​ഛാ​​പ്പി കൂ​​ട്ട​​ക്കൊ​​ല​​യെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ര​​യി​​ൽ കു​​തി​​ർ​​ന്ന ക​​ഥ​​ക​​ൾ ലോ​​കം​ അ​​റി​​യു​​ന്ന​​ത് (Sekhar Bandyopadhyay, Caste, Protest and Identity in Colonial India: The Namasudras of Bengal, 1872-1947- Oxford University Press, 2011, p 274). ന​​ന്ദി​​ഗ്രാ​​മി​​നും സി​​ങ്കൂ​​രി​​നും ഇ​​ത്ര​​യ​​ധി​​കം പ്ര​​ചാ​​രം ല​​ഭി​​ച്ച​​ത്, ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്​ നി​​യ​​ന്ത്രി​​ക്കാ​​നാ​​വാ​​ത്ത ഇ​​ൻ​​റ​​ർ​​നെ​​റ്റ്​ യു​​ഗ​​ത്തി​​ലാ​​ണ​​ത്​ സം​​ഭ​​വി​​ച്ച​​ത്​ എ​​ന്ന​​തു​​കൊ​​ണ്ടു മാ​​ത്ര​​മ​​ല്ല, മ​​റി​​ച്ച്, അ​​വി​​ട​ത്തെ ഇ​​ര​​ക​​ൾ ദ​​ലി​​ത​​രാ​​യി​​രു​​ന്നി​​ല്ല എ​​ന്ന​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ്

കു​​റ്റ​​വാ​​ളി​​ക​​ൾ ശി​​ക്ഷി​​ക്ക​​പ്പെ​​ടാ​​ത്ത​​ത്​ എ​​ന്തു​​കൊ​​ണ്ട്​?

മ​രീഛാ​പ്പി​യി​​ൽ സ്വ​​ന്തം നാ​​ട്ടു​​കാ​​രെ കൂ​​ട്ട​​ക്കൊ​​ല​​ചെ​​യ്​​​ത സാ​​മ​​ന്ത എ​​ന്ന പൊ​​ലീ​​സു​​ദ്യോ​​ഗ​​സ്​​​ഥ​​നെ ക​​മ്യൂ​​ണി​​സ്​​​റ്റ്​ സ​​ർ​​ക്കാ​​ർ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​​െ​ൻ​റ ഡി.​​ജി.​​പി​​യാ​​യി സ്​​​ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. കൊ​​ടും​​പാ​​ത​​ക​​ങ്ങ​​ൾ പി​​ഞ്ചു​​കു​​ഞ്ഞു​​ങ്ങ​​ളെ​​യും വൃ​​ദ്ധ​​ക​​ളെ​​യും ബ​​ലാ​​ൽ​​സം​​ഗം ചെ​​യ്യു​​ന്ന​​തു​​പോ​​ലെ​​യു​​ള്ള പാ​​ത​​ക​​ങ്ങ​​ൾ ചെ​​യ്യാ​​ൻ പ്രൊ​​ഫ​​ഷ​​ണ​​ൽ കി​​ല്ല​​ർ-​​റേ​​പ്പി​​സ്​​​റ്റ്​ സം​​ഘ​​ങ്ങ​​ളെ വാ​​ട​​ക​​ക്ക്​ എ​​ടു​​ക്കാ​​ൻ​പോ​​ലും ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​റി​​ന്​ മ​​ടി​​യു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

'വം​​ശ​​ഹ​​ത്യാ നി​​വാ​​ര​​ണ-​​ശി​​ക്ഷാ ഉ​​ട​​മ്പ​​ടി'​​യു​​ടെ 2ാം വ​​കു​​പ്പ്​ വം​​ശ​​ഹ​​ത്യ​​യെ നി​​ർ​​വ​​ചി​​ക്കു​​ന്ന​​ത്​ ഇ​​ങ്ങ​​നെ​​യാ​​ണ്​: ഒ​​രു ജാ​​തി-​​മ​​ത-​​ഭാ​​ഷാ ജ​​ന​​ത​​യെ പൂ​​ർ​​ണ​​മാ​​യോ ഭാ​​ഗി​​ക​​മാ​​യോ ന​​ശി​​പ്പി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു​​കൊ​​ണ്ടു​​ള്ള ഏ​​ത്​ പ്ര​​വൃ​​ത്തി​​യും ഉ​​ട​​മ്പ​​ടി​​യി​​ലെ 3ാം വ​​കു​​പ്പ​​നു​​സ​​രി​​ച്ച്, 'വം​​ശ​​ഹ​​ത്യ​​ക്ക്​- നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ക, ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ക, പ​​ര​​സ്യ​​മാ​​യോ ര​​ഹ​​സ്യ​​മാ​​യോ വം​​ശ​​ഹ​​ത്യ​​ക്ക്​ പ്രേ​​ര​​ണ ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ കൃ​​ത്യ​​ങ്ങ​​ൾ' ശി​​ക്ഷി​​ക്ക​​പ്പെ​​ടാ​​വു​​ന്ന വം​​ശ​​ഹ​​ത്യാ​​ക്കു​​റ്റ​​ങ്ങ​​ളാ​​ണ്. അ​​ങ്ങ​​നെ നോ​​ക്കു​േ​​മ്പാ​​ൾ, 1979 മേ​​യ്​ 14-15 ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​രീഛാ​പ്പി​യി​​ൽ ന​​ട​​ന്ന​​ത്​ ദ​​ലി​​ത്​ വം​​ശ​​ഹ​​ത്യ​​യാ​​ണ്. വം​​ശ​​ഹ​​ത്യാ കു​​റ്റ​​ത്തി​​​െ​ൻ​റ പേ​​രി​​ൽ വി​​ചാ​​ര​​ണ​​ചെ​​യ്​​​ത്​ ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും ഹെ​​യ്​​​ഗി​​ലെ ജ​​യി​​ലി​​ൽ കി​​ട​​ക്കേ​​ണ്ട കു​​റ്റ​​വാ​ളി​​യു​​മാ​​യി​​രു​​ന്നു ജ്യോ​തി​ബ​​സു.

മ​രീഛാ​പ്പി​ ദ്വീ​​പി​​ൽ കു​​ടി​​യേ​​റി പ​​ര​​സ​​ഹാ​​യ​​മൊ​​ന്നു​​മി​​ല്ലാ​​തെ സ്വ​​ന്തം ജീ​​വി​​ത​​ങ്ങ​​ൾ കെ​​ട്ടി​​പ്പൊ​​ക്കി​​യ ദ​​ലി​​ത്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ജ്യോ​​തി​​ബ​​സു സ​​ർ​​ക്കാ​​റി​​നോ സി.​​പി.​​എ​​മ്മി​​നോ ഒ​​രു ഭീ​​ഷ​​ണി​​യേ ആ​​യി​​രു​​ന്നി​​ല്ല. പി​​ന്നെ​​ന്തു​​കൊ​​ണ്ട്, മ​രീഛാ​പ്പി ദ​​ലി​​ത്​ വം​​ശ​​ഹ​​ത്യ സം​​ഭ​​വി​​ച്ചു? പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ന്യൂ​​ന​​പ​​ക്ഷ സ​​വ​​ർ​​ണ​​രു​​ടെ ആ​​ധി​​പ​​ത്യ​​വാ​​സ​​ന​​യും സ്​​​റ്റാ​​ലി​​നി​​സ്​​​റ്റ്​ സ്വേ​ച്ഛാ​ധി​​പ​​ത്യ​​വും കൂ​​ടി​​ക്ക​​ല​​ർ​​ന്ന ഒ​​രു​ പ്ര​​ത്യേ​​ക​​ത​​രം അ​​ക്ര​​മ​ാ​സ​​ക്​​​ത ക്രി​​മി​​ന​​ൽ സം​​ഘ​​മാ​​യി സി.​​പി.​​എം മാ​​റി​​ക്ക​​ഴി​​ഞ്ഞി​​രു​​ന്നു. അ​​തി​​വി​​ദൂ​​ര ഭാ​​വി​​യി​​ലെ​​ങ്കി​​ലും ത​​ങ്ങ​​ൾ​​ക്കൊ​​രു ഭീ​​ഷ​​ണി​​യാ​​യേ​​ക്കാ​​മെ​​ന്ന്​ സം​​ശ​​യം തോ​​ന്നി​​യാ​​ൽ ദ​​ലി​​ത​​രെ​​യും താ​​ഴ്​​​ന്ന ജാ​​തി​​ക്കാ​​രെ​​യും കൊ​​ന്ന്​ കു​​ഴി​​ച്ചു​​മൂ​​ടാ​​ൻ മ​​ടി​​ക്കാ​​ത്ത​​വ​​രാ​​ണ്​ ഈ '​​സ​​വ​​ർ​​ണ-​​സ്​​​റ്റാ​​ലി​​നി​സ്​​​​റ്റ്​ സം​​ഘ'​​മെ​​ന്ന്​ അ​​വ​​ർ തെ​​ളി​​യി​​ച്ചു.

34 വ​​ർ​​ഷം നീ​​ണ്ട സി.​പി.​എം വാ​​ഴ്​​​ച​​ക്ക്​ അ​​ന്ത്യം​​കു​​റി​​ച്ച​​തി​​നു​​ശേ​​ഷ​​മാ​​ണ്​ മൊ​​റി​​ക്​ഛാ​​പ്പി കൂ​​ട്ട​​ക്കൊ​​ല​​യെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ര​​യി​​ൽ കു​​തി​​ർ​​ന്ന ക​​ഥ​​ക​​ൾ ലോ​​കം​ അ​​റി​​യു​​ന്ന​​ത് (Sekhar Bandyopadhyay, Caste, Protest and Identity in Colonial India: The Namasudras of Bengal, 1872-1947- Oxford University Press, 2011, p 274). ന​​ന്ദി​​ഗ്രാ​​മി​​നും സി​​ങ്കൂ​​രി​​നും ഇ​​ത്ര​​യ​​ധി​​കം പ്ര​​ചാ​​രം ല​​ഭി​​ച്ച​​ത്, ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്​ നി​​യ​​ന്ത്രി​​ക്കാ​​നാ​​വാ​​ത്ത ഇ​​ൻ​​റ​​ർ​​നെ​​റ്റ്​ യു​​ഗ​​ത്തി​​ലാ​​ണ​​ത്​ സം​​ഭ​​വി​​ച്ച​​ത്​ എ​​ന്ന​​തു​​കൊ​​ണ്ടു മാ​​ത്ര​​മ​​ല്ല, മ​​റി​​ച്ച്, അ​​വി​​ട​ത്തെ ഇ​​ര​​ക​​ൾ ദ​​ലി​​ത​​രാ​​യി​​രു​​ന്നി​​ല്ല എ​​ന്ന​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ്. 1990ലെ ​​സോ​​വി​​യ​​റ്റ്​ ചേ​​രി​​യു​​ടെ ത​​ക​​ർ​​ച്ച​​ക്കു​​ശേ​​ഷം ക​​മ്യൂ​​ണി​​സ​​ത്തി​​​െ​ൻ​റ ജ​​ന​​കീ​​യാ​​ക​​ർ​​ഷ​​ണ​​ത്തി​​ന്​ വ​​ലി​​യ ത​​ക​​ർ​​ച്ച​​യു​​ണ്ടാ​​യ കാ​​ല​​ത്താ​​ണ്​ ന​​ന്ദി​​ഗ്രാ​​മും സി​​ങ്കൂ​​രും ഉ​​ണ്ടാ​​യ​​ത്. 2011ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​മ​​താ ബാ​​ന​​ർ​​ജി​​യു​​ടെ മു​​ഖ്യ​​പ്ര​​ചാ​​ര​​ണ മു​​ദ്രാ​​വാ​​ക്യം '​മ​രീഛാ​പ്പി​യെ ഓ​​ർ​​ക്കു​​ക' എ​​ന്ന​​താ​​യി​​രു​​ന്നു.

മ​രീഛാ​പ്പി​യി​​ലെ ദ​​ലി​​ത്​ കൂ​​ട്ട​​ക്കൊ​​ല ന​​ട​​ക്കു​േ​​മ്പാ​​ൾ 5 വ​​യ​​സ്സു​മാ​​ത്ര​മു​​ണ്ടാ​​യി​​രു​​ന്ന ദീ​​പ്​ ഹാ​​ൽ​​ദ​​ർ 2019ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച 'ര​​ക്​​​ത​​ദ്വീ​​പ്​' (Blood Island) എ​​ന്ന മ​രീഛാ​പ്പി​യു​​ടെ വാ​​മൊ​​ഴി​ ച​​രി​​ത്ര​​കൃ​​തി​​യെ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ ബു​​ക്ക്​ അ​​തോ​​റി​​റ്റി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്​ ''അ​​ടി​​മ​​ത്ത​​ത്തെ​​ക്കു​​റി​​ച്ച്​ ര​​ചി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള എ​​ക്കാ​​ല​​ത്തെ​​യും ഏ​​റ്റ​​വും മി​​ക​​ച്ച 51 കൃ​​തി​​ക​​ളി​​ൽ ഒ​​ന്ന്​'' എ​​ന്നാ​​ണ്. ബൗ​​ധാ​​യ​​ൻ മു​​ഖ​​ർ​​ജി മ​രീഛാ​പ്പി​യെ​​ക്കു​​റി​​ച്ചെ​​ടു​​ക്കു​​ന്ന സി​​നി​​മ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം 2022ൽ ​​ആ​​രം​​ഭി​​ക്കും. '​The Life of Pi' എ​​ന്ന വി​​ഖ്യാ​​ത സി​​നി​​മ​​യി​​ലെ നാ​​യ​​ക​​നാ​​ണ്​ മ​രീഛാ​പ്പി​യെ​​ക്കു​​റി​​ച്ചു​​ള്ള സി​​നി​​മ​​യി​​ൽ അ​ഭി​​ന​​യി​​ക്കു​​ന്ന​​ത്. 2020ൽ, ​​ഫോ​​​ട്ടോ​​ഗ്രാ​​ഫ​​റാ​​യ സൗ​​മ്യ​ ശ​​ങ്ക​​ർ​​ബോ​​സ്​ മ​രീഛാ​പ്പി​യെ​​ക്കു​​റി​​ച്ച്, 'Where the Birds Never Sing'എ​​ന്ന പേ​​രി​​ൽ ഒ​​രു ഫോ​​​ട്ടോ ആ​​ൽ​​ബം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​ധി​​കാ​​ര​​ശ​​ക്​​​തി​​ക​​ൾ എ​​ത്ര മാ​​യ്​​​ച്ചു​​ക​​ള​​ഞ്ഞി​​ട്ടും, എ​​ത്ര ആ​​ഴ​​ത്തി​​ൽ കു​​ഴി​​ച്ചു​​മൂ​ടി​​യി​​ട്ടും, മ​രീഛാ​പ്പി​യി​​ൽ ഒ​​ടു​​ങ്ങി​​യ ദ​​ലി​​ത്​ മ​​നു​​ഷ്യ​​രെ​​ക്കു​​റി​​ച്ചു​​ള്ള ഓ​​ർ​​മ​​ക​​ൾ നാ​​ട​​ൻ​​പാ​​ട്ടു​​ക​​ളാ​​യും സി​​നി​​മ​​യാ​​യും സം​​ഗീ​​ത​​മാ​​യും ചി​​ത്ര​​മാ​​യും വാ​​മൊ​​ഴി​​ച​​രി​​ത്ര​​മാ​​യും ന്യൂ​​ന​​പ​​ക്ഷ സ​​വ​​ർ​​ണ ഇ​​ന്ത്യ​​യെ വേ​​ട്ട​​യാ​​ടാ​​ൻ തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു!

Show More expand_more
News Summary - Marichjhapi massacre deatiled story