Begin typing your search above and press return to search.
proflie-avatar
Login

ചെ​​​റു​​​ത​​​ല്ല സ്വ​​​പ്ന​​​ങ്ങ​​​ൾ

ഒ​​​രി​​​ക്ക​​​ൽ​പോ​​​ലും യൂ​​​റോ​​​പ്പി​നും ലാ​റ്റി​ന​മേ​രി​ക്ക​​​ക്കും പു​​​റ​​​ത്തു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​യു​​​ള്ള​​​താ​​​ണ് ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ടം. ആ ​ച​രി​ത്രം തി​രു​ത്ത​പ്പെ​ടു​മോ?–​എ​ന്താ​ണ് ലോ​ക​ക​പ്പി​ലെ പ്ര​തീ​ക്ഷ​ക​ൾ?

ചെ​​​റു​​​ത​​​ല്ല സ്വ​​​പ്ന​​​ങ്ങ​​​ൾ
cancel

​​​റു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലെ 32 വ​​​മ്പ​​​ന്മാ​​​ർ കൊ​​​മ്പു​​​കു​​​ല​​​ച്ചെ​​​ത്തു​​​​ന്ന ഖ​​​ത്ത​​​റി​​​​ൽ അ​​​വ​​​സാ​​​ന ചി​​​രി​​​യും ക​​​പ്പു​​​മാ​​​യി മ​​​ട​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി ആ​​​കാം​​​ക്ഷ​​​യോ​​​ടെ ക​​​ൺ​​​പാ​​​ർ​​​ത്തു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് ലോ​​​കം. യൂ​​​റോ​പ്പി​​​ന് ക​​​ണ​​​ക്കി​​​ലേ​​​റെ പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ള്ള, ​എ​​​ന്നി​​​ട്ടും പ്ര​​​തീ​​​ക്ഷ​​​ക​​​ളി​​​ൽ ലാ​റ്റി​ന​മേ​രി​ക്ക​ക്കൊ​​​പ്പം ആ​​​ഫ്രി​​​ക്ക​​​യും ഏ​​​ഷ്യ​​​യു​​​മു​​​ള്ള ലോ​​​ക​​​ക​​​പ്പാ​​​ണ് പ​​​തി​​​വു​​​പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​തും. ടീം ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ പി​​​റ​​​കി​​​ലാ​​​കു​​​മ്പോ​​​ഴും താ​​​ര​​​ത്തി​​​ള​​​ക്ക​​​ത്തി​​​ൽ ക​​​റു​​​ത്ത വ​​​ൻ​​​ക​​​ര​​​യും ലാ​റ്റി​ന​മേ​രി​ക്ക​യും മു​​​ന്നി​​​ൽ​​​ നി​​​ൽ​​​ക്കു​​​ന്ന ആ​​​ഗോ​​​ള മാ​​​മാ​​​ങ്കം. ആ​​​രു ജ​​​യി​​​ച്ചാ​​​ലും ആ​​​ഘോ​​​ഷം ലോ​​​ക​​​ത്തി​​​നു മൊ​​​ത്ത​​​മെ​​​ന്നു​​​റ​​​പ്പു​​​ള്ള സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ഉ​ത്സ​​​വം.

ക​​​ളി ഫു​​​ട്ബാ​​​ളും വേ​​​ദി ലോ​​​ക​​​ക​​​പ്പു​​​മാ​​​കു​​​മ്പോ​​​ൾ ആ​​​രൊ​​​ക്കെ നോ​​​ക്കൗ​​​ട്ട് ക​​​ട​​​ക്കു​​​മെ​​​ന്നും അ​​​വ​​​സാ​​​നം കി​​​രീ​​​ടം ചൂ​​​ടു​​​മെ​​​ന്നു​​​മു​​​ള്ള​​​ത് ഉ​​​ത്ത​​​രം ല​​​ളി​​​ത​​​മ​​​ല്ലാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ൾ. ഓ​​​രോ ടീ​​​മി​​​ന്റെ​​​യും വി​​​ജ​​​യ​​​ത്തി​​​നാ​​​യി സ​​​മൂ​​​ഹ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ടെ​​​ലി​​​വി​​​ഷ​​​നു മു​​​ന്നി​​​ലും ആ​​​ർ​​​ത്തു​​​വി​​​ളി​​​ച്ച് ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മ്പോ​​​ൾ വി​​​ശേ​​​ഷി​​​ച്ചും. ഖ​​​ത്ത​​​റി​​​ലേ​​​ക്ക് ലോ​​​ക​​​മൊ​​​ഴു​​​കു​​​ക​​​യാ​​​ണ് ഈ ​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ. അ​​​തി​​​നു സാ​​​ധ്യ​​​മാ​​​കാ​​​ത്ത​​​വ​​​ർ സ്വ​​​ന്ത​​​മാ​​​യി വേ​​​ദി​​​ക​​​​​ളൊ​​​രു​​​ക്കി​​​യും ഉ​​​ള്ളി​​​ട​​​ത്ത് കാ​​​ഴ്ച​​​പ്പ​​​ന്ത​​​ലു​​​ക​​​ൾ തീ​​​ർ​​​ത്തും ദൃ​​​ശ്യ​​​വി​​​രു​​​ന്ന് തീ​​​ർ​​​ക്കു​​​ന്നു. ഇ​​​ഷ്ട ടീ​​​മി​​​നെ​​​യും താ​​​ര​​​ങ്ങ​​​ളെ​​​യും ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ചും ഉ​​​റ​​​ക്കെ​​​പ്പ​​​റ​​​ഞ്ഞും ആ​​​വേ​​​ശം തു​​​ളു​​​മ്പി​​​പ്പ​​​ര​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ നാ​​​ളു​​​ക​​​ളി​​​ൽ ക​​​പ്പ് എ​​​ങ്ങോ​​​ട്ടെ​​​ന്ന കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​പ്പം സാ​​​ധ്യ​​​താ അ​​​ന്വേ​​​ഷ​​​ണ​​​വും പ്ര​​​സ​​​ക്തം.

ഒ​​​രി​​​ക്ക​​​ൽ​പോ​​​ലും യൂ​​​റോ​​​പ്പി​​​നും ലാ​റ്റി​ന​മേ​രി​ക്ക​​​ക്കും പു​​​റ​​​ത്തു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​യു​​​ള്ള​​​താ​​​ണ് ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ടം. മു​​​മ്പ് യൂ​​​ൾ​​​റി​​​മെ ക​​​പ്പാ​​​യ​​​പ്പോ​​​ഴും അ​​​വി​​​​ടെ മ​​​റ്റാ​​​ർ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. വേ​​​ദി​​​യൊ​​​രു​​​ങ്ങു​​​ന്നി​​​ട​​​ത്തു പോ​​​ലു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു ഏ​​​റെ​ക്കാ​​​ലം ഈ ​​​സം​​​വ​​​ര​​​ണം. ഒ​​​ടു​​​വി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ക്കും ദ​​​ക്ഷി​​​ണ കൊ​​​റി​​​യ-​​​ജ​​​പ്പാ​​​നും ആ​​​തി​​​ഥ്യം ന​​​ൽ​​​കി ഫി​​​ഫ ഈ ​​​ത​​​ല​​​വ​​​ര മാ​​​റ്റി​​​ക്കു​​​റി​​​ച്ചു. ഒ​​​ടു​​​വി​​​ലി​​​താ, അ​​​റ​​​ബ് ലോ​​​ക​​​ത്തും ആ​​​ദ്യ​​​മാ​​​യി സോ​​​ക്ക​​​ർ മാ​​​മാ​​​ങ്കം വി​​​രു​​​ന്നെ​​​ത്തു​​​ന്നു. ഊ​​​ഷ​​​ര​​​മാ​​​യി കി​​​ട​​​ന്ന മ​​​ണ​​​ൽ​​​പ​ര​​​പ്പു​​​ക​​​ളെ അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ മാ​​​റ്റി​​​പ്പ​​​ണി​​​ത​ത് ഖ​​​ത്ത​​​ർ 22ാമ​​​ത് ആ​​​ഗോ​​​ള ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​കു​​​മ്പോ​​​ൾ കി​​​രീ​​​ട​​​വും ഭൂ​​​ഖ​​​ണ്ഡം ക​​​ട​​​ക്കു​​​മോ? സാ​​​ധ്യ​​​ത​​​ക​​​ളും സ്വ​​​പ്ന​​​ങ്ങ​​​ളും പ​​​ല​​​താ​​​ണ്. ബ്ര​​​സീ​​​ൽ, ഫ്രാ​​​ൻ​​​സ്, അ​​​ർ​​​ജ​​​ന്റീ​​​ന, ക്രൊ​​​യേ​​​ഷ്യ, സ്പെ​​​യി​​​ൻ, ജ​​​ർ​​​മ​​​നി, ഇം​​​ഗ്ല​​​ണ്ട്, ബെ​​​ൽ​​​ജി​​​യം, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, പോ​​​ർ​​​ചു​ഗ​​​ൽ തു​​​ട​​​ങ്ങി സാ​​​ദി​​​യോ മാ​​​നേ​​​യു​​​ടെ സെ​​​ന​​​ഗ​​ാ​ൾ വ​​​രെ ഇ​​​ത്ത​​​വ​​​ണ ഏ​​​തു​​ ടീ​​​മും അ​​​ത്ഭു​ത​​​ങ്ങ​​​ൾ തീ​​​ർ​​​​ത്തേ​​​ക്കാ​​​മെ​​​ന്ന് ല​​​ളി​​​ത​​​മാ​​​യി പ​​​റ​​​യാം. 2010ൽ ​​​ലോ​​​ക​​​ക​​​പ്പും ര​​​ണ്ടു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് യൂ​​​റോ​​​പ്യ​​​ൻ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പും മാ​​​റോ​​​ട് ചേ​​​ർ​​​ത്ത സ്​​പെ​​​യി​​​ൻ 2014 ലോ​​​ക​​​ക​​​പ്പി​​​ൽ ദ​​​യ​​​നീ​​​യ​​​മാ​​​യി പു​​​റ​​​ത്തു​​​പോ​​​യ​​​ത് എ​​​ണ്ണ​​​മ​​​റ്റ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്. അ​​​തേ ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​ലെ ഗ്രൂ​​​പ് ഡി​​​യി​​​ൽ ഇ​​​റ്റ​​​ലി​​​യും ഇം​​​ഗ്ല​​​ണ്ടും നോ​​​ക്കൗ​​​ട്ട് കാ​​​ണാ​​​തെ പു​​​റ​​​ത്താ​​​യ​​​പ്പോ​​​ൾ ഒ​​​ന്നാ​​​മ​​​ന്മാ​​​രാ​​​യി കോ​​​സ്റ്റ​​​റീ​​​ക​​​യും ര​​​ണ്ടാ​​​മ​​​തെ​​​ത്തി ഉ​​​റു​​​ഗ്വാ​​​യി​​​യും പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി​​​യ​​​ത് മ​​​റ്റൊ​​​രു ച​​​രി​​​ത്രം. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ലു​​​മു​​​ണ്ടാ​​​കും തീ​​​ർ​​​ച്ച​​​യാ​​​യും കു​​​തൂ​ഹ​​​ല​​​ങ്ങ​​​ൾ. കാ​​​ത്തി​​​രി​​​പ്പു​​​ക​​​ളു​​​ടെ ചി​​​റ​​​ക​​​രി​​​ഞ്ഞ് വ​​​ലി​​​യ നേ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ന്ത​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ന്ന ഇ​​​ത്തി​​​രി​​​ക്കു​​​ഞ്ഞ​​​ന്മാ​​​രും.

യൂ​​​റോ​​​പ്പി​​​ൽ​​​നി​​​ന്ന് 13 ടീ​​​മു​​​ക​​​ൾ​​​ക്ക് പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും ലാ​​​റ്റി​​​ന​മേ​​​രി​​​ക്ക​​​ൻ പ​​​വ​​​ർ​​​ഹൗ​​​സു​​​ക​​​ളാ​​​യ ബ്ര​​​സീ​​​ലും അ​​​ർ​​​ജ​​​ന്റീ​​​ന​​​യും​ത​​​ന്നെ​​​യാ​​​ണ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഒ​​​ന്നാം ടീ​​​മു​​​ക​​​ൾ. നി​​​ല​​​വി​​​ലെ പ്ര​​​ക​​​ട​​​ന​​​മി​​​ക​​​വ് തു​​​ട​​​രു​​​ന്നപ​​​ക്ഷം ഏ​​​റ്റ​​​വും ചു​​​രു​​​ങ്ങി​​​യ​​​ത് ഇ​​​രു​​​വ​​​രും അ​​​വ​​​സാ​​​ന നാ​​​ലു​​​വ​​​രെ​​​യെ​​​ങ്കി​​​ലും എ​​​ത്ത​​​ണം. എ​​​ന്നു​​​വെ​​​ച്ച്, ക​​​ലാ​​​ശം കു​​​റി​​​ക്കു​​​ന്ന ആ​​​വേ​​​ശ​​​പ്പോ​​​രി​​​ൽ ഇ​​​വ​​​ർ ത​​​മ്മി​​​ലൊ​​​രു മു​​​ഖാ​​​മു​​​ഖം സാ​​​ധ്യ​​​മാ​​​ണോ? അ​​​തു​​​ണ്ടാ​​​കി​​​ല്ല. പ​​​ര​​​മാ​​​വ​​​ധി പോ​​​യാ​​​ൽ, ഒ​​​രു ലാ​​​റ്റി​​​ന​മേ​​​രി​​​ക്ക​​​ൻ സെ​​​മി കാ​​​ണാം. അ​​​തും ക​​​ഴി​​​ഞ്ഞ് ഒ​​​രു ടീം ​​​ഫൈ​​​ന​​​ൽ ക​​​ളി​​​ക്കും. മി​​​ക​​​വും ഭാ​​​ഗ്യ​​​വും ഒ​​​ന്നി​​​ച്ച് കൂ​​​ട്ടു​​​വ​​​ന്നാ​​​ൽ ക​​​പ്പു​​​യ​​​ർ​​​ത്തു​​​ക​​​യു​​​മാ​​​കാം.

സാ​​​ദി​​​യോ മാ​​​നെ

സ​​​മീ​​​പ​​​കാ​​​ല ച​​​രി​​​ത്രം തു​​​ണ​​​യാ​​​കു​​​ന്നെ​​​ങ്കി​​​ൽ ബ്ര​​​സീ​​​ൽ ആ​​​റാം കി​​​രീ​​​ട​​​വു​​​മാ​​​യി ച​​​രി​​​ത്ര​​​മു​​​യ​​​ർ​​​ത്തി​​​യേ​​​ക്കാം. സൂ​​​പ്പ​ർ​താ​​​രം നെ​​​യ്മ​​​ർ അ​ല്ല ടീ​​​മെ​​​ന്ന് ക​​​ഫു​​​വും കൂ​​​ട്ട​​​രും പ​​​റ​​​യു​​​മ്പോ​​​ഴും താ​​​ര​​​ത്തി​​​ന്റെ സാ​​​ന്നി​​​ധ്യ​​​വും ക​​​ളി​​​യ​​​ഴ​​​കും ടീ​​​മി​​​ന് ന​​​ൽ​​​കു​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല. വി​​​നീ​​​ഷ്യ​​​സ് ജൂ​​​നി​​​യ​​​ർ, റ​​​ഫീ​​​ഞ്ഞ, റി​​​ച്ചാ​​​ർ​​​ലി​​​സ​​​ൺ തു​​​ട​​​ങ്ങി​​​യ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​ർ മു​​​ത​​​ൽ പ​​​യ്യ​​​ൻ​​​പ​​​ട​​​യാ​​​യ ആ​​​ന്റ​​​ണി, പെ​​​ഡ്രോ വ​​​രെ നീ​​​ളു​​​ന്നു ബ്ര​​​സീ​​​ലി​​​ന്റെ ആ​​​ക്ര​​​മ​​​ണ​​​നി​​​ര. ഇ​​​വ​​​രി​​​​ൽ ആ​​​രെ പ​​​രീ​​​ക്ഷി​​​ച്ചാ​​​ലും ടീം ​​​ക​​​രു​​​ത്തു​​​കൂ​​​ട്ടു​​​ക​​​യേ ഉ​​​ള്ളൂ​​​വെ​​​ന്നാ​ണ് ക​​​ഴി​​​ഞ്ഞ ക​​​ളി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന പാ​​​ഠം. യോ​​​ഗ്യ​​​ത​​​യും സ​​​ന്നാ​​​ഹ​​​വു​​​മാ​​​യി ടീം ​​​സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ബൂ​​​ട്ടു​​​കെ​​​ട്ടി​​​യ ക​​​ളി​​​ക​​​ളി​​​ലൊ​​​ന്നും തോ​​​റ്റി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ഗോ​​​ള​​​ടി​​​മേ​​​ള​​​വു​​​മാ​​​ണ് മൈ​​​താ​​​ന​​​ങ്ങ​​​ൾ സാ​​​ക്ഷി​​​യാ​​​യ​​​ത്. ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​ത പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഒ​​ന്നു​പോ​​​ലും തോ​​​ൽ​​​വി​​​യ​​​റി​​​യാ​​​ത്ത​​​വ​​​രാ​​​ണ് ടി​​​റ്റെ സം​​​ഘം. കോ​​​പ്പ അ​​​മേ​​​രി​​​ക്ക ഫൈ​​​ന​​​ലി​​​ൽ അ​​​ർ​​​ജ​​​ന്റീ​​​ന​​​യോ​​​ടേ​​​റ്റ തോ​​​ൽ​​​വി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സ​​​മീ​​​പ​​​കാ​​​ല​​​ത്തെ വ​​​ൻ​​ വീ​​​ഴ്ച. അ​​​തി​​​നു​​​ശേ​​​ഷം മ​​​റ്റു​​ ടീ​​​മു​​​ക​​​ൾ​​​ക്കെ​​​തി​​​രെ 12 ക​​​ളി​​​ക​​​ളി​​​ലാ​​​യി 38 ഗോ​​​ളു​​​ക​​​ൾ അ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി ത​​​നിസ്വ​​​രൂ​​​പം കാ​​​ട്ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. 1958, 1962, 1970, 1994, 2002 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​ണ് ബ്ര​​​സീ​​​ൽ. അ​​​തി​​​ൽ മൂ​​​ന്നു​​​ത​​​വ​​​ണ​​​യും ക​​​പ്പെ​​​ത്തി​​​യ​​​ത് പെ​​​ലെ​​​യെ​​​ന്ന മാ​​​ന്ത്രി​​​ക​​​ന്റെ സു​​​വ​​​ർ​​​ണ കാ​​​ലു​​​ക​​​ളു​​​ടെ ക​​​രു​​​ത്തി​​​ൽ. അ​​​വ​​​സാ​​​നം കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി​​​യി​​​ട്ട് ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യെ​​​ന്ന ക​​​ടം ബാ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്നു. അ​​​ത് ഇ​​​ത്ത​​​വ​​​ണ തീ​​​ർ​​​ത്ത് പു​​​തു​​​ച​​​രി​​​ത്രം കു​​​റി​​​ക്കു​​​ക​​​യാ​​​ണ് സാം​​​ബ ടീ​​​മി​​​നു​​​ മു​​​ന്നി​​​ലെ ദൗ​​​ത്യം. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡും സെ​​​ർ​​​ബി​​​യ​​​യും മോ​​​ശ​​​മാ​​​കി​​​ല്ലെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ മ​​​ര​​​ണ​​​ഗ്രൂ​​​പ്പ​ല്ല ബ്ര​​​സീ​​​ലി​​​​ന്റേ​​​ത്. ഈ ​​​ര​​​ണ്ട് ടീ​​​മു​​​ക​​​ളും ക​​​ഴി​​​ഞ്ഞ ലോ​​​ക​​​ക​​​പ്പി​​​ലും എ​​​തി​​​രെ ക​​​ളി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്ന് കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​സ്റ്റ​​​റീ​​​ക​ക്കു പ​​​ക​​​രം കാ​​​മ​​​റൂ​​​ണാ​​​യി എ​​​ന്നു​മാ​​​ത്രം.

മെ​​​സ്സി​​​യെ​​​ന്ന ഇ​​​തി​​​ഹാ​​​സ​​​ത്തി​​​ന്റെ ചി​​​റ​​​കേ​​​റി ഖ​​​ത്ത​​​റി​​​ലെ​​​ത്തു​​​ന്ന അ​​​ർ​​​ജ​​​ന്റീ​​​ന​​​യും സാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​പു​​​സ്ത​​​ക​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​ന്മാ​​​ര​​​ല്ല. 2014ൽ ​​​​ഫൈ​​​ന​​​ൽ ക​​​ളി​​​ക്കു​​​ക​​​യും 2018ൽ ​​​ചാ​​​മ്പ്യ​​​ൻ ടീ​​​മാ​​​യ ഫ്രാ​​​ൻ​​​സി​​​നോ​​​ട് ക്വാ​​​ർ​​​ട്ട​​​റി​​​ൽ തോ​​​റ്റു​മ​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്ത​​​വ​​​ർ​​​ക്ക് ഇ​​​ത്ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും കി​​​രീ​​​ടം പി​​​ടി​​​ച്ചേ​​​പ​​​റ്റൂ. പ്രാ​​​യം 35ൽ​​ ​നി​​​ൽ​​​ക്കു​​​ന്ന മെ​​​സ്സി​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​ന് മൂ​​​ന്ന​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ നീ​​​ള​​​മു​​​ള്ള ടീ​​​മി​​​നും ഒ​​​പ്പം ലോ​​​കം മു​​​ഴു​​​ക്കെ​​​യു​​​ള്ള കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​രാ​​​ധ​​​ക​​​ർ​​​ക്കും അ​​​ത്ര​​​മേ​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ് ഈ ​​​കി​​​രീ​​​ടം. 1978ലും ​​​എ​​​ട്ടു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് 1986ലും ​​​കി​​​രീ​​​ടം​​​തൊ​​​ട്ട ടീം ​​​ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ഇ​​​തി​​​ഹാ​​​സ​താ​​​രം ഡീ​​​ഗോ മ​​​റ​​​ഡോ​​​ണ​​​യു​​​ടെ മ​​​ാന്ത്രി​​​ക കാ​​​ലു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ ആ​​​കാ​​​ശ​​​ത്ത് അ​​​വ​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​തേ ഡീ​​​ഗോ​​​യു​​​ടെ പു​​​ന​​​ര​​​വ​​​താ​​​രം മെ​​​സ്സി​​​യി​​​ൽ കാ​​​ണു​​​ന്നു​​​ണ്ട്, ലാ ​​​സെ​​​ലി​​​ക്കാ​​​വോ. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി തോ​​​ൽ​​​വി​​​യ​​​റി​​​യാ​​​തെ കു​​​തി​​​ക്കു​​​ന്ന ടീ​​​മി​​​ന് ഖ​​​ത്ത​​​ർ മൈ​​​താ​​​ന​​​ങ്ങ​​​ളി​​​ലും പോ​​​രാ​​​ട്ടം അ​​​ത്ര​​​ക്ക് ക​​​ടു​​​ത്ത​​​താ​​​കി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ ഫ്രാ​​​ൻ​​​സാ​​​ണ് പ്ര​​​വ​​​ച​​​ന​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ യൂ​​​റോ​പ്പി​​​ന്റെ ഒ​​​ന്നാം ടീം. ​​​ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ല്ലാം തി​​​ക​​​ഞ്ഞ് എ​​​ണ്ണ​​​മ​​​റ്റ ടീ​​​മു​​​ക​​​ളു​​​ള്ളി​​​ട​​​ത്താ​​​ണ് കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ-​ക​​​രീം ബെ​​​ൻ​​​സേ​​​മ സ​​​ഖ്യം ആ​​​ക്ര​​​മ​​​ണം ന​​​യി​​​ക്കു​​​ന്ന, ദി​​​ദി​​​യ​​​ർ ദെ​​​ഷാം​​​പ്സി​​​ന്റെ കു​​​ട്ടി​​​ക​​​ൾ ഒ​​​രു​പ​​​ടി മു​​​ന്നി​​​ൽ​​ നി​​​ൽ​​​ക്കു​​​ന്ന​​​ത്. സ്വ​​​ന്തം നാ​​​ട് കി​​​രീ​​​ടം ദാ​​​ഹി​​​ച്ചു​​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴും ല​​​യ​​​ണ​​​ൽ മെ​​​സ്സി കി​​​രീ​​​ടം നേ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ടീ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​ർ. ബാ​​​ല​​​ൺ ഡി​ഓ​​​റി​​​ൽ മു​​​ത്ത​​​മി​​​ട്ട റ​​​യ​​​ൽ സൂ​​​പ്പ​ർ​താ​​​രം ബെ​​​ൻ​​​സേ​​​മ​​​യും നി​​​ല​​​വി​​​ൽ ഏ​​​റ്റ​​​വും താ​​​ര​​​മൂ​​​ല്യ​​​മു​​​ള്ള യു​​​വ​​​താ​​​രം എം​​​ബാ​​​പ്പെ​​​യു​​​മാ​​​ണ് ടീ​​​മി​​​ന്റെ സാ​​​ധ്യ​​​ത​​​ക​​​ളെ മു​​​ന്നി​​​ൽ​​​ ന​​​യി​​​ക്കു​​​ന്ന​​​ത്. ഏ​​​ത് പ്ര​​​തി​​​രോ​​​ധ​​​ത്തെ​​​യും അ​​​തി​​​വേ​​​ഗംകൊ​​​ണ്ട് കീ​​​ഴ​​​ട​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​വ​​​നാ​​​ണ് എം​​​ബാ​​​പ്പെ​​​യെ​​​ങ്കി​​​ൽ ഏ​​​ത് ആം​​​ഗി​​​ളി​​​ലും ഗോ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും മി​​​ടു​​​ക്കു​​​ള്ള​​​വ​​​നാ​​​ണ് ബെ​​​ൻ​​​സേ​​​മ. വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ നി​​​ഴ​​​ൽ​​​പ​​​റ്റി ദേ​​​ശീ​​​യ ടീ​​​മി​​​ൽ പ​​​ല​​​പ്പോ​​​ഴും നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​വ​​​ണ ക​​​ണ​​​ക്കു​​​തീ​​​ർ​​​ക്കാ​​​നാ​​​ണ് റ​​​യ​​​ൽ താ​​​ര​​​ത്തി​​​ന്റെ വ​​​ര​​​വ്.

യൂ​​​റോ​​​പ്പി​ൽ​​​നി​​​ന്ന് ശ​​​രി​​​ക്കും ഒ​​​ന്നാം ന​​​മ്പ​​​റാ​​​യി ബെ​​​ൽ​​​ജി​​​യ​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ലോ​​​ക​​​ക​​​പ്പി​​​നു ശേ​​​ഷം ഏ​​​റെ​​​ക്കാ​​​ല​​​വും ഫി​​​ഫ റാ​​​ങ്കി​​​ങ്ങി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തി​​​യ ടീം. ​​​കെ​​​വി​​​ൻ ഡി. ​​​ബ്രു​​​യി​​​ൻ എ​​​ന്ന മ​​​ധ്യ​​​നി​​​ര എ​​​ൻ​ജി​​​ന്റെ ക​​​രു​​​ത്തി​​​ൽ എ​​​ഡ​​​ൻ ഹ​​​സാ​​​ർ​​​ഡി​​​നെ​​​യും റെ​​​മോ​​​ലു ലു​​​ക്കാ​​​ക്കു​​​വി​​​നെ​​​യും കൂ​​​ട്ടി ക​​​ളം നി​​​റ​​​യാ​​​നാ​​​യാ​​​ൽ ടീ​​​മി​​​ന് ഏ​​​ത​​​റ്റം വ​​​രെ​​​യും പോ​​​കാ​​​നാ​​​കു​​​മെ​​​ങ്കി​​​ലും പ​​​ല​​​പ്പോ​​​ഴും ​​പെ​​​രു​​​വ​​​ഴി​​​യി​​​ൽ കാ​​​ൽ​​​തെ​​​ന്നി വീ​​​ഴു​​​ന്ന​​​താ​​​ണ് ച​​​രി​​​ത്രം. ഗോ​​​ളി തി​​​ബോ കൊ​​​ർ​​​ട്ടു​​​വ​​​യും മു​​​ന്നി​​​ൽ ഡ്ര​​​യ​​​സ് മെ​​​ർ​​​ടെ​​​ൻ​​​സും ബ​​​റ്റ്ഷൂ​​​യി​​​യും പി​​​ന്നെ അ​​​നേ​​​ക​​​രും ചേ​​​ർ​​​ന്ന് ടീ​​​മി​​​നെ ഇ​​​ത്ത​​​വ​​​ണ ക​​​പ്പു​​​യ​​​ർ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മോ? കാ​​​ത്തി​​​രു​​​ന്നു​ത​​​ന്നെ കാ​​​ണ​​​ണം.

അഷ്റഫ് ഹകീമി

കാ​​​ൽ​​​പ​​​ന്ത് ക​​​ളി​​​യെ ഇ​​​ത്ര​​​മേ​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കി​​​യ പ്രീ​മി​​​യ​​​ർ ലീ​​​ഗി​​​ൽ പ​​​ന്തു​​​ത​​​ട്ടി മി​​​ടു​​​ക്ക് കാ​​​ട്ടി​​​യ​​​വ​​​രെ മാ​​​ത്രം അ​​​ണി​​​നി​​​ര​​​ത്തി​​​യി​​​ട്ടും നീ​​​ണ്ട അ​​​ര​​​ പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി കാ​​​ത്തി​​​രി​​​പ്പ് തു​​​ട​​​രു​​​ന്ന ഇം​​​ഗ്ല​​​ണ്ടും വ​​​ലി​​​യ പോ​​​രി​​​ട​​​ങ്ങ​​​ളി​​​ൽ കാ​​​ത്തി​​​രി​​​പ്പ് തു​​​ട​​​രു​​​ന്ന​​​വ​​​ർ. 2018 ലോ​​​ക​​​ക​​​പ്പി​​​ൽ സെ​​​മി ക​​​ളി​​​ച്ച​​​വ​​​രാ​​​ണ് ടീ​​​മെ​​​ന്ന​​​തു​ മാ​​​ത്ര​​​മാ​​​ണ് ഏ​​​റ്റ​​​വും ​വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ, ആ​​​ശ്വാ​​​സ​​​വും. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്തി​​​ടെ ​യു​​​വേ​​​ഫ നേ​​​ഷ​​​ൻ​​​സ് ലീ​​​ഗി​​​ൽ ആ​​​ദ്യം ഹം​​​ഗ​​​റി​​​യോ​​​ടും അ​​​വ​​​സാ​​​നം ഇ​​​റ്റ​​​ലി​​​യോ​​​ടും തോ​​​ൽ​​​ക്കു​​​ക​​​യും ജ​​​ർ​​​മ​​​നി​​​യു​​​മാ​​​യി സ​​​മ​​​നി​​​ല പാ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഘം ഖ​​​ത്ത​​​റി​​​ൽ കി​​​രീ​​​ടം പി​​​ടി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ത്ഭു​​​ത​​​ങ്ങ​​​ൾ കാ​​​ട്ട​​​ണം. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, പോ​​​ർ​​​ചു​ഗ​​​ൽ, സ്പെ​​​യി​​​ൻ തു​​​ട​​​ങ്ങി മോ​​​ഡ്രി​​​ച്ചി​​​ന്റെ ക്രൊ​​​യേ​​​ഷ്യ വ​​​രെ ഏ​​​തു​​​ ടീ​​​മും കു​​​തി​​​പ്പ് ന​​​ട​​​ത്തി​​​യേ​​​ക്കാം. ഇ​​​വ​​​രി​​​ൽ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സും ഒ​​​പ്പം സ്​​പെ​യി​നും ഒ​​​രു പ​​​ടി മു​​​ന്നി​​​ൽ​​​ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ. യു​​​വ​​​നി​​​ര​​​യാ​​​ണ് സ്​​പെ​യി​നു​ൾ​​​പ്പെ​​​ടെ ടീ​​​മു​​​ക​​​ളു​​​ടെ ക​​​രു​​​ത്ത്.

വെ​​​ള്ളി​​​ക്ക​​​ര​​​ണ്ടി​​​യു​​​മാ​​​യി കാ​​​ൽ​​​പ​​​ന്ത് ക​​​ളി​​​ക്കു​​​ന്ന ഇ​​​രു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കു​​​മ​​​പ്പു​​​റ​​​ത്ത് ഇ​​​ത്ത​​​വ​​​ണ ഏ​​​റ്റ​​​വും പ്ര​​​തീ​​​ക്ഷ ക​​​ൽ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ടീം ​​​നി​​​സ്സം​​​ശ​​​യം ആ​​​ഫ്രി​​​ക്ക​​​ൻ ക​​​രു​​​ത്ത​​​രാ​​​യ സെ​​​ന​​​ഗാ​ളാ​ണ്. പക്ഷേ സൂപ്പർതാരം സാദിയോ മാനേക്ക് പരിക്കേറ്റത് ആ​​​ഫ്രി​​​ക്ക​​​ൻ ചാ​​​മ്പ്യ​​​ന്മാ​​​രെ വല്ലാതെ ഉലക്കുന്നുണ്ട്. 1990ൽ ​​​അ​​​വ​​​സാ​​​ന എ​​​ട്ടി​​​ലെ​​​ത്തി​​​യെ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് സെ​​​ന​ഗാ​ൾ കൈ​​​വ​​​രി​​​ച്ച വ​​​ലി​​​യ നേ​​​ട്ട​​​മെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് വ​​​രു​​​ന്ന ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഇ​​​ല​​​വ​​​ൻ അ​​​വ​​​രു​​​ടേ​​​തു​​ത​​​ന്നെ. കാ​​​മ​​​റൂ​​​ൺ, മൊ​​​റോ​​​ക്കോ, തു​​​നീ​​​ഷ്യ, ഘാ​​​ന ടീ​​​മു​​​ക​​​ളാ​​​ണ് പി​​​​ന്നീ​​​ടു​​​ള്ള​​​ത്. കൊ​​​ടി​​​യ ദാ​​​രി​​​ദ്ര്യ​​​ത്തി​​​ലും ഇ​​​തി​​​ഹാ​​​സ​​​ങ്ങ​​​ളാ​​​യി ജ്വ​​​ലി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ഇ​ച്ഛ​യും ക​​​ഠി​​​നാ​​​ധ്വാ​​​ന​​​വും ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കു പ​​​ക്ഷേ, ഗ്ലാ​​​മ​​​ർ ഇ​​​ട​​​ങ്ങ​​​ളി​​​ൽ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​തി​​​ന് ത​​​ട​​​സ്സ​​​ങ്ങ​​​ളേ​​​റെ. നി​​​ല​​​വി​​​ൽ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ദാ​​​രി​​​ദ്ര്യ​​​മു​​​ള്ള 10 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​മ്പ​​​തും ആ​​​ഫ്രി​​​ക്ക​​​യി​​​ലാ​​​ണെ​​​ന്ന് ചേ​​​ർ​​​ത്തു​​​ വാ​​​യി​​​ക്ക​​​ണം. ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ കാ​​​ൽ​​​പ​​​ന്തി​​​ന് കൂ​​​ടു​​​ത​​​ൽ വേ​​​രു​​​ക​​​ളു​​​ള്ള നൈ​​​ജീ​​​രി​​​യ, ഈ​​​ജി​​​പ്ത്, അ​​​ൽ​ജീ​​​രി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ ഇ​​​ല്ലെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. അ​​​ഷ്റ​​​ഫ് ഹ​​​കീ​​​മി, വി​​​ൻ​​​സ​​​ന്റ് അ​​​ബൂ​​​ബ​​​ക്ക​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രു​​​ടെ സാ​​​ന്നി​​​ധ്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ഏ​​​ത​​​റ്റം വ​​​രെ പോ​​​കാ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​കു​​​മെ​​​ന്ന​​​ത് കാ​​​ത്തി​​​രു​​​ന്നു​ത​​​ന്നെ കാ​​​ണ​​​ണം.

ഇ​​​നി ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ തോ​​​റ്റാ​​​ലും ജ​​​യി​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ടീ​​​മു​​​ക​​​ളി​​​ലെ ഒ​​​ന്നാം പേ​​​രു​​​കാ​​​രാ​​​യി എ​​​ണ്ണ​​​മ​​​റ്റ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​രു​​​ണ്ടെ​​​ന്ന​​​ത് ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ന് ആ​​​ശ്വ​​​സി​​​ക്കാം. കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ, ക​​​രീം ബെ​​​ൻ​​​സേ​​​മ, ഉ​​​സ്മാ​​​ൻ ഡെം​​​ബ​​​ലെ, മി​​​ച്ചി ബ​​​റ്റ്ഷൂ​​​യി, ​െബ്ല​​​യ്സ് മാ​​​റ്റു​​​യി​​​ഡി, അ​​​ന്റോ​​​ണി​​​യോ റൂ​​​ഡി​​​ഗ​​​ർ, മെം​​​ഫി​​​സ് ഡീ​​​പേ, വി​​​ല്യം ക​​​ർ​​​വാ​​​ലോ, ബു​​​കാ​​​യോ സാ​​​ക എ​​​ന്നി​​​വ​​​രി​​​ൽ തു​​​ട​​​ങ്ങി പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ലോ​​​ക​​​ക​​​പ്പി​​​നെ​​​ത്തു​​​ന്ന കാ​​​ന​​​ഡ​​​യു​​​ടെ അ​​​ൽ​​​ഫോ​​​ൻ​​​സോ ഡേ​​​വി​​​സ് വ​​​രെ ഈ ​​​പ​​​ട്ടി​​​ക​​​യി​​​ലെ വ​​​ലി​​​യ പേ​​​രു​​​കാ​​​ർ. ഫ്രാൻസിന്റെ സൂപ്പർതാരങ്ങളും ആഫ്രിക്കൻ വംശജരുമായ പോൾ പോഗ്ബ, എൻ​ഗോളോ കാന്റേ എന്നിവർ പരിക്കുമൂലം പുറത്തിരിക്കുകയാണ്.

ആ​​​തി​​​ഥേ​​​യ രാ​​​ജ്യ​​​മാ​​​യ ഖ​​​ത്ത​​​റാ​​​ണ് അ​​​തി​​​വേ​​​ഗം ഉ​​​യ​​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കി സ്വ​​​ന്തം മ​​​ണ്ണി​​​ൽ അ​​​ത്ഭു​ത​​​ങ്ങ​​​ൾ​​​ക്ക് കാ​​​തോ​​​ർ​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ൻ ടീം. ​​​ആ​​​ദ്യ​​​മാ​​​യാ​​​ണ് ടീം ​​​ലോ​​​ക​​​ക​​​പ്പ് ക​​​ളി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​പ​​​ക്ഷേ, ആ​​​തി​​​ഥേ​​​യ​​​രെ​​​ന്ന നി​​​ല​​​ക്കു​ മാ​​​ത്ര​​​മ​​​ല്ല, ഏ​​​ഷ്യ​​​ൻ ക​​​പ്പ് ജേ​​​താ​​​ക്ക​​​ളെ​​​ന്ന പോ​​​രി​​​ശ​കൂ​​​ടി ത​​​ല​​​യി​​​ൽവെ​​​ച്ചാ​​​ണ്. എ​​​വി​​​ടെ​​​​വ​​​രെ​​​യെ​​​ന്ന​​​ത് ടീ​​​മി​​​നെ വ​​​ല​​​ക്കു​​​ന്ന ചോ​​​ദ്യ​​​മ​​​ല്ലെ​​​ങ്കി​​​ലും നോ​​​ക്കൗ​​​ട്ടി​​​ൽ ക​​​ണ്ണു​​​വെ​​​ക്കു​​​ന്നു​​​ണ്ട് ഖ​​​ത്ത​​​ർ. ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ജ​​​പ്പാ​​​ൻ, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ, ഇ​​​റാ​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ, യു.​​​എ.​​​ഇ, ചൈ​​​ന ടീ​​​മു​​​ക​​​ൾ​​​ക്കും ചെ​​​റു​​​ത​​​ല്ല സ്വ​​​പ്ന​​​ങ്ങ​​​ൾ.

Show More expand_more
News Summary - mansoor ali worldcup football special