Begin typing your search above and press return to search.
proflie-avatar
Login

'ഡീ​​പ്പു​​ സു​​ൽ​​ത്താ​​ൻ', മ​ക്തി ത​ങ്ങ​ൾ,വി​ദ്വാ​ൻ​കു​ട്ടി; ​ച​രി​ത്ര​രേ​ഖ​ക​ൾ പ​റ​യു​ന്ന​തെ​ന്ത്​?

കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ ചി​ല ജീ​വ​ച​രി​ത്ര​ര​ച​ന​ക​ൾ സ​വി​ശേ​ഷ ശ്ര​ദ്ധ​യ​ർ​ഹി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ൽ ടി​പ്പു​ സു​ൽ​ത്താ​നെ​ക്കു​റി​ച്ച്​ എ​ഴു​ത​പ്പെ​ട്ട ആ​ദ്യ ജീ​വ​ച​രി​ത്രം ക​ണ്ടെ​ടു​ക്കു​ന്ന ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ മി​​ഷ​​ന​​റി രേ​​ഖ​​ക​​ളി​​ലെ മാ​​പ്പി​​ള​​​മാ​​രെ​യും മ​​ക്തി​ ത​​ങ്ങ​​ൾ​​ക്ക്​ മ​റു​പ​ടി എ​ഴു​തി​യ വി​ദ്വാ​ൻ​കു​ട്ടി​യു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചും എ​ഴു​തു​ന്നു.

ഡീ​​പ്പു​​ സു​​ൽ​​ത്താ​​ൻ, മ​ക്തി ത​ങ്ങ​ൾ,വി​ദ്വാ​ൻ​കു​ട്ടി;   ​ച​രി​ത്ര​രേ​ഖ​ക​ൾ പ​റ​യു​ന്ന​തെ​ന്ത്​?
cancel

പു​​രാ​​ശേ​​ഖ​​ര രേ​​ഖ​​ക​​ളെ ഇ​​ഴ​​കീ​​റി ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ നീ​​ണ്ട​നി​​ര ന​​മു​​ക്ക് മു​​ന്നി​ലു​​ണ്ട്. അ​​തി​​ൽ ഒ​​രു വി​​ഭാ​​ഗം അ​​ക്കാ​​ദ​​മി​​ക ഗ​​വേ​​ഷ​​ക​​ർ ബ്രി​​ട്ടീ​​ഷ് അ​​ധി​​നി​​വേ​​ശ​​ക്കാ​​ല​​ത്ത് എ​​ഴു​​ത​​പ്പെ​​ട്ട ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ളി​​ൽ​നി​​ന്ന് ഊ​​ർ​​ജം ഉ​​ൾ​​ക്കൊ​​ണ്ടും അ​​വ​​യോ​​ടു വി​​മ​​ർ​​ശ​​ന ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​മാ​​ണ് ചി​​ല വാ​​ദ​​ങ്ങ​​ൾ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു മു​​മ്പാ​​കെ നി​​ര​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ബ്രി​​ട്ടീ​​ഷ് കാ​​ല​​ത്ത് എ​​ഴു​​ത​​പ്പെ​​ട്ട...

Your Subscription Supports Independent Journalism

View Plans

പു​​രാ​​ശേ​​ഖ​​ര രേ​​ഖ​​ക​​ളെ ഇ​​ഴ​​കീ​​റി ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ നീ​​ണ്ട​നി​​ര ന​​മു​​ക്ക് മു​​ന്നി​ലു​​ണ്ട്. അ​​തി​​ൽ ഒ​​രു വി​​ഭാ​​ഗം അ​​ക്കാ​​ദ​​മി​​ക ഗ​​വേ​​ഷ​​ക​​ർ ബ്രി​​ട്ടീ​​ഷ് അ​​ധി​​നി​​വേ​​ശ​​ക്കാ​​ല​​ത്ത് എ​​ഴു​​ത​​പ്പെ​​ട്ട ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ളി​​ൽ​നി​​ന്ന് ഊ​​ർ​​ജം ഉ​​ൾ​​ക്കൊ​​ണ്ടും അ​​വ​​യോ​​ടു വി​​മ​​ർ​​ശ​​ന ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​മാ​​ണ് ചി​​ല വാ​​ദ​​ങ്ങ​​ൾ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു മു​​മ്പാ​​കെ നി​​ര​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ബ്രി​​ട്ടീ​​ഷ് കാ​​ല​​ത്ത് എ​​ഴു​​ത​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ എ​​ല്ലാം​​ത​​ന്നെ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ളെ മു​​ൻ​​നി​​ർ​​ത്തി അ​​വ​​ർ​​ക്ക് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ലാ​​ണ് എ​​ഴു​​തി​വെ​​ച്ച​​തെ​​ന്ന​​താ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ലെ ഗ​​വേ​​ഷ​​ക​​ർ ഒ​​രേ​​പോ​​ലെ ഉ​​ന്ന​​യി​​ക്കു​​ന്ന പ്ര​​ധാ​​ന ആ​​രോ​​പ​​ണം. പ്ര​​ത്യേ​​കി​​ച്ച് ജാ​​തി സെ​​ൻ​​സ​​സ്, ജാ​​തി-​​മ​​തം തി​​രി​​ച്ചു​ള്ള ഇ​​ത​​ര ക​​ണ​​ക്കെ​​ടു​​പ്പു​​ക​​ൾ, അ​​വ​​രു​​ടെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യി​​ലെ വ​​ർ​​ഗീ​​യ​​ത ക​​ല​​ർ​​ന്ന നി​​യ​​മ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാ​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ ഇ​​ത്ര​​ത്തോ​​ളം ജാ​​തിവി​​വേ​​ച​​നം ഉ​​ണ്ടാ​​ക്കി​​യ​​തെ​​ന്നും ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. അ​​ധി​​നി​​വേ​​ശ ഭ​​ര​​ണ​​കൂ​​ടം ന​​ട​​പ്പാ​​ക്കി​​യ ക​​ണ​​ക്കെ​​ടു​​പ്പ് മൂ​​ല​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ ഇ​​ത്ര​​ത്തോ​​ളം കു​​ഴ​​പ്പ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​തെ​​ന്നും അ​​വ​​ർ വാ​​ദി​​ച്ചു. മ​​റ്റ് ചി​​ല​​ർ അ​​ൽ​പം​​കൂ​​ടി ക​​ട​​ന്ന് അ​​യി​​ത്ത​​വും തീ​​ണ്ട​​ലും ബ്രി​​ട്ടീ​​ഷ് നി​​ർ​​മി​തി​​യെ​​ന്നു​​പോ​​ലും വാ​​ദി​​ക്കു​​ക​​യു​​ണ്ടാ​​യി. ഇ​​ന്ന് സം​​ഘ​്പ​​രി​​വാ​​ർ മു​​ന്നോ​​ട്ടു​വെ​ക്കു​​ന്ന ച​​രി​​ത്ര​വി​​രു​​ദ്ധ ആ​​ഖ്യാ​​ന​​ങ്ങ​​ളു​​ടെ പൂ​​ർ​​വ മാ​​തൃ​​ക​​ക​​ൾ ചി​​ല പോ​​സ്റ്റ് കൊ​​ളോ​​ണി​​യ​​ൽ-​സാ​​മ്പ്ര​​ദാ​​യി​​ക ച​​രി​​ത്ര​ര​​ച​​ന​​ക​​ളി​​ലും കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട് എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ര​​സ​​ക​​ര​​മാ​​യ കാ​​ര്യം. ബ്രി​​ട്ടീ​​ഷ് ഔ​​ദ്യോ​​ഗി​​ക എ​​ഴു​​ത്തു​​ക​​ളി​​ലും അ​​തോ​​ടൊ​​പ്പം പൗ​​ര​​സ്ത്യ/ ഉ​​പ​​യു​​ക്ത​​താ​വാ​​ദി​​ക​​ൾ എ​​ഴു​​തി​​ക്കൂ​​ട്ടി​​യ ഇ​​ന്ത്യ​​ൻ അ​​നു​​ഭ​​വ​​ങ്ങ​​ളി​​ൽ​നി​​ന്നും വ്യ​​ത്യ​​സ്ത​​വും കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലു​​ള്ള​​തു​​മാ​​യ രേ​​ഖ​​പ്പെ​​ടു​​ത്ത​​ൽ ന​​ട​​ത്തി​​യ ഒ​​രു കൊ​​ളോ​​ണി​​യ​​ൽ ഏ​​ജ​​ൻ​​സി​​യാ​​യി​​രു​​ന്നു ക്രി​​സ്ത്യ​​ൻ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ. ച​​രി​​ത്ര-​സാ​​മൂ​​ഹി​​ക ശാ​​സ്ത്ര ഗ​​വേ​​ഷ​​ക​​രു​​ടെ മ​​റ്റൊ​​രു പ്ര​​ധാ​​ന ഖ​​നി​​യാ​​യാ​​ണ് മി​​ഷ​​ന​​റി പു​​രാ​​ശേ​​ഖ​​ര​​ത്തെ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ബ്രി​​ട്ടീ​​ഷ് കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്ത് തെ​​ക്കേ ഏ​​ഷ്യ​​യി​​ൽ എ​​ത്ത​​പ്പെ​​ട്ട മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ വി​​വ​​ര​​ണ​​ങ്ങ​​ളു​​ടെ പി​​ൻ​​ബ​​ല​​ത്താ​​ൽ ഇ​​ന്ത്യ​​യി​​ൽ രൂ​​പം​​കൊ​​ണ്ട പു​​ത്ത​​ൻ സാം​​സ്കാ​​രി​​ക​​ത​​യെ പ്ര​​ശ്ന​​വ​​ത്ക​​രി​​ച്ച്​ നി​​ര​​വ​​ധി അ​​ക്കാ​​ദ​​മി​​ക അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ണ്ട്. അ​​തോ​​ടൊ​​പ്പം എ​​ല്ലാ​ത​​രം പു​​രാ​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്കും​മേ​​ൽ സൈ​​ദ്ധാ​​ന്തി​​ക വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ച് ​പു​​രാ​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ളി​​യി​​ലു​​ള്ള രേ​​ഖ​​ക​​ളി​​ലൂ​​ടെ ഭൂ​​ത​​കാ​​ല വി​​വ​​ര​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന വാ​​ദ​​വു​​മാ​​യി രം​​ഗ​​ത്ത് എ​​ത്തി​​യ മ​​റ്റൊ​​രു വി​​ഭാ​​ഗം സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​രു​​മു​​ണ്ട്. ഭൂ​​ത​​കാ​​ല തെ​​ളി​​വു​​ക​​ളു​​ടെ നി​​ഷ്പ​​ക്ഷ ശേ​​ഖ​​ര​​മാ​​യി ആ​​ർ​​ക്കൈ​​വു​​ക​​ളെ ക​​ണ​​ക്കാ​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും ആ​​ർ​​ക്കൈ​​​വ്​​സ് എ​​ന്ന​​ത് ഏ​​തെ​​ങ്കി​​ലും ഒ​​രു പ്ര​​ത്യേ​​ക രാ​​ഷ്ട്രീ​​യ താ​​ൽ​​പ​ര്യ​​മു​​ള്ള രേ​​ഖ​​ക​​ളു​​ടെ സ​​മു​​ച്ച​​യ​​മാ​​ണെ​​ന്നും വാ​​ദി​​ക്കു​​ന്ന വി​​ഭാ​​ഗ​​മാ​​ണ​​വ​​ർ. ആ​​ർ​​ക്കൈ​​വ് ചെ​​യ്യു​​ന്ന​​തി​​ന്റെ പ്ര​​വ​​ർ​​ത്ത​​നം​ത​​ന്നെ അ​​ൺ​ ആ​​ർ​​ക്കൈ​​വി​ങ് പ്ര​​ക്രി​​യ​​ക്കൊ​​പ്പ​​മെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് ഇ​​ങ്ങ​​നെ ഒ​​രു വാ​​ദം ശ​​ക്ത​​മാ​​യിത്തീ​​ർ​​ന്ന​​ത്.

'ജ്ഞാനനിക്ഷേപ'ത്തിൽ ടിപ്പു സുൽത്താന്റെ ജീവചരി​ത്രം തുടങ്ങിയപ്പോൾ

'ജ്ഞാനനിക്ഷേപ'ത്തിൽ ടിപ്പു സുൽത്താന്റെ ജീവചരി​ത്രം തുടങ്ങിയപ്പോൾ

കോ​​ള​​നി​​വ​​ത്ക​​ര​​ണ​​ത്തി​​നു വി​​ധേ​​യ​​മാ​​യ ഏ​​തൊ​​രു നാ​​ടി​​നെ​​യും​​പോ​​ലെ കേ​​ര​​ള​​ത്തി​​നെ​ക്കു​റി​​ച്ച് വ്യാ​​പ​​ക​​മാ​​യ എ​​ഴു​​ത​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ഉ​​ണ്ടാ​​യി​​വ​​രു​​ന്ന​​ത് കൊ​​ളോ​​ണി​​യ​​ൽ അ​​ധി​​നി​​വേ​​ശ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്. ഈ ​​കാ​​ര​​ണ​​ത്താ​​ൽ കേ​​ര​​ള​​ത്തി​​ൽ എ​​ഴു​​ത്തും വാ​​യ​​ന​​യും ഇ​​ല്ലാ​​യി​​രു​​ന്നു എ​​ന്നും, വ​​ര​​മൊ​​ഴി രേ​​ഖ​​ക​​ൾ ഇ​​ല്ലാ​​യി​​രു​​ന്നു എ​​ന്നും അ​​ർ​​ഥ​​മി​​ല്ല. വി​​പു​​ല​​മാ​​യ രീ​​തി​​യി​​ൽ കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളെ​​യും എ​​ഴു​​ത്ത​​ധി​​കാ​​ര​​ത്തി​​ന് വെ​​ളി​​യി​​ൽ ജീ​​വി​​ക്കേ​​ണ്ടി​വ​​ന്ന​​വ​​രെ കു​​റി​​ച്ചും സ​​മ്പ​​ന്ന​​മാ​​യ, എ​​ഴു​​ത​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത് കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്താ​​ണ് എ​​ന്ന​​താ​​ണ് അ​​തി​​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത. കൊ​​ളോ​​ണി​​യ​​ൽ പു​​രാ​​രേ​​ഖ​​ക​​ളെ ക​​ണ്ടെ​​ടു​​ത്തും അ​​വ​​യോ​​ടു വി​​മ​​ർ​​ശ​​ന ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​മാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ ഭൂ​​ത​​കാ​​ല​​ത്തെ പ​​ല​​രും വി​​ശ​​ദ​​മാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ന്റെ ആ​​ധു​​നി​​ക​​ത, ലിം​​ഗ സ​​മ​​സ്യ​​ക​​ൾ, കീ​​ഴാ​​ള ജ​​ന​​ത​​യു​​ടെ സ​​മ​​ത്വ​വി​​ഭാ​​വ​​ന​​ക​​ൾ, തോ​​ട്ടം മേ​​ഖ​​ല​​യു​​ടെ വ​​ള​​ർ​​ച്ച, ദേ​​ശീ​​യ-​സാ​​മൂ​​ഹി​​ക പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി വ്യ​​ത്യ​​സ്ത വി​​ഷ​​യ​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ പു​​രാ​​ശേ​​ഖ​​ര പി​​ന്തു​​ണ​​യോ​​ടു​​കൂ​​ടി ന​​ട​​ന്നി​​ട്ടു​​ണ്ട്. അ​​തോ​​ടൊ​​പ്പം ചി​​ല ജാ​​തി-​സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ കൊ​​ളോ​​ണി​​യ​​ൽ പ​​രി​​ണാ​​മ​​ങ്ങ​​ളെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും ഈ ​​രേ​​ഖ​​ക​​ളു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ന​​ട​​ത്ത​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ഗ​​വേ​​ഷ​​ണ​​ങ്ങ​​ളും ബ്രി​​ട്ടീ​​ഷ് ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ളു​​ടെ​​യും മി​​ഷ​​ന​​റി പ്രാ​​മാ​​ണി​​ക ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ​​യും ത​​ദ്ദേ​​ശീ​​യ രേ​​ഖ​​ക​​ളു​​ടെ​​യും സ​​ഹാ​​യ​​ത്താ​​ലാ​​ണ് ബ​​ഹു​​മു​​ഖ​​മാ​​യിത്തീ​​ർ​​ന്ന​​ത്. എ​​ന്നാ​​ൽ, കേ​​ര​​ള​​ത്തി​​ലെ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തെ കു​​റി​​ച്ചു​​ള്ള ച​​രി​​ത്ര​ര​​ച​​ന​​ക​​ളി​​ൽ ബ്രി​​ട്ടീ​​ഷ് ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ളും ഇ​​ത​​ര ത​​ദ്ദേ​​ശീ​​യ ഉ​​പാ​​ദാ​​ന​​ങ്ങ​​ളും മാ​​ത്ര​​മാ​​യി​​രു​​ന്നു എ​​ക്കാ​​ല​​ത്തെ​​യും ഇ​​ന്ധ​​നം. ബ്രി​​ട്ടീ​​ഷു​​കാ​​ർ സാ​​മ്രാ​​ജ്യ​​ത്വ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി മാ​​പ്പി​​ള​​മാ​​രി​​ൽ ക്രി​​മി​​ന​​ൽ രൂ​​പ​​ങ്ങ​​ൾ നി​​ർ​​മി​​ച്ച​​തി​​നെ​​യും മാ​​പ്പി​​ള​​ക​​ലാ​​പ​​ത്തെ​​യും, ദേ​​ശീ​​യ-​അ​​ധി​​നി​​വേ​​ശ പാ​​ഠ​​ങ്ങ​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​മാ​​കു​​ന്ന 'മ​​ത​​ഭ്രാ​​ന്ത​​ൻ' പ്ര​​യോ​​ഗ​​ങ്ങ​​ളെ​​യും തു​​ട​​ങ്ങി കൊ​​ളോ​​ണി​​യ​​ൽ ഭ​​ര​​ണ​​കൂ​​ട​​വു​​മാ​​യി നേ​​ർ​​ക്കു​​നേ​​ർ നി​​ൽ​​ക്കു​​ന്ന നി​​മി​​ഷ​​ങ്ങ​​ളെ മാ​​ത്ര​​മാ​​ണ് പ​​ല​​പ്പോ​​ഴും ച​​രി​​ത്ര​​വ​​ത്ക​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. അ​​തോ​​ടൊ​​പ്പം വാ​​മൊ​​ഴി സ്രോ​​ത​​സ്സു​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ച് മാ​​പ്പി​​ള ഭൂ​​ത​​കാ​​ല​​ത്തെ വാ​​യി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന മ​​റ്റൊ​​രു കൂ​​ട്ടം ഗ​​വേ​​ഷ​​ക​​രു​​ടെ ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​വും കേ​​ര​​ള​​ത്തി​​ൽ കാ​​ണാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, കേ​​ര​​ള​​ത്തി​​ലെ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​നെ കു​​റി​​ച്ചു​​ള്ള ച​​രി​​ത്ര​​ര​​ച​​ന​​ക​​ളി​​ൽ കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്ത് എ​​ഴു​​ത​​പ്പെ​​ട്ട മി​​ഷ​​ന​​റി പു​​രാ​​ശേ​​ഖ​​ര​​ത്തെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യി നാം ​​കാ​​ണു​​ന്നി​​ല്ല. ച​​രി​​ത്ര​ര​​ച​​ന​​യി​​ലെ ഇ​​ത്ത​​രം ഒ​​രു സാ​​മൂ​​ഹി​​ക പ​​രി​​സ​​ര​​ത്തു​നി​​ന്നു​​കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ലെ മാ​​പ്പി​​ളസ​​മൂ​​ഹ​​ത്തി​​നെ കു​​റി​​ച്ചു​​ള്ള മി​​ഷ​​ന​​റി ആ​​ഖ്യാ​​ന​​ങ്ങ​​ളെ പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ഈ ​​ലേ​​ഖ​​നം.

മി​​ഷ​​ന​​റി രേ​​ഖ​​ക​​ൾ

പ​​ത്തൊ​​മ്പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ തു​​ട​​ക്കം മു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ മി​​ഷ​​ന​​റി സം​​ഘ​​ങ്ങ​​ൾ​​ക്ക് കൃ​​ത്യ​​ത​​യോ​​ടു കൂ​​ടി അ​​വ​​രു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ എ​​ഴു​​തി സൂ​​ക്ഷി​​ക്ക​​ണ​​മാ​​യി​​രു​​ന്നു. അ​​തി​​ന്റെ ഭാ​​ഗ​​മാ​​യി ദി​​വ​​സം, ആ​​ഴ്ച, മാ​​സം, വ​​ർ​​ഷം എ​​ന്നി​​ങ്ങ​​നെ ഓ​​രോ പ്രാ​​ദേ​​ശി​​ക മേ​​ഖ​​ല​​യി​​ൽ​നി​​ന്നും ത​​യാ​​റാ​​ക്കു​​ന്ന സ്ഥി​​തി​​വി​​വ​​ര ക​​ണ​​ക്കു​​ക​​ൾ അ​​വ​​രു​​ടെ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ഴു​​തി അ​​റി​​യി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി പ​​റ​​ഞ്ഞാ​​ൽ തി​​രു​​വി​​താം​​കൂ​​ർ-​കൊ​​ച്ചി രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ വ​​ന്ന ഒ​​രു സി.​​എം.​​എ​​സ് മി​​ഷ​​ന​​റി ത​​ന്റെ പ്ര​​വ​​ർ​​ത്ത​​നമേ​​ഖ​​ല​​യി​​ലെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ആ​​സ്ഥാ​​ന​​മാ​​യ കോ​​ട്ട​​യ​​ത്തേ​ക്ക് എ​​ഴു​​തി അ​​റി​​യി​​ക്ക​​ണ​​മാ​​യി​​രു​​ന്നു. നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്ക് എ​​ത്തു​​ന്ന വി​​വ​​ര​​ങ്ങ​​ളു​​ടെ കോ​​പ്പി​​ക​​ൾ മ​​ദ്രാ​​സി​ലേ​ക്കും ല​​ണ്ട​​നി​​ലേ​ക്കും അ​​വ​​ർ അ​​യ​​ച്ചു​​കൊ​​ടു​​ക്കു​​ന്നു. അ​​ങ്ങ​​നെ ലോ​​ക​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തു​​ന്ന ഇ​​ത്ത​​രം മി​​ഷ​​ന​​റി എ​​ഴു​​ത്തു​​ക​​ൾ സി.​​എം.​​എ​​സ് മി​​ഷ​​ന​​റി​​മാ​​രു​​ടെ ല​​ണ്ട​​നി​​ൽ​നി​​ന്നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന വി​​വി​​ധ​​ങ്ങ​​ളാ​​യ ജേ​​ണ​​ലു​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന രീ​​തി​​യാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​തോ​​ടൊ​​പ്പം പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​യി​​ലും ഇം​​ഗ്ലീ​​ഷി​​ലും അ​​ത​തി​​ട​​ങ്ങ​​ളി​​ൽനി​​ന്നും മി​​ഷ​​ന​​റി​​മാ​​ർ ജേ​​ണ​​ലു​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി സി.​​എം.​​എ​​സ് മി​​ഷ​​ന​​റി​​മാ​​ർ കോ​​ട്ട​​യ​​ത്തു​നി​​ന്ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന The Travancore and Cochin Diocesan Record, The Travancore and Cochin Diocesan Magazine, C.M.S Mass movement Quarterly, മ​​ല​​യാ​​ള​​ത്തി​​ലു​​ള്ള മാ​​സി​​ക​​ക​​ളാ​​യ 'ജ്ഞാ​​ന​​നി​​ക്ഷേ​​പം', 'മ​​ല​​യാ​​ള​​മി​​ത്രം', 'കോ​​ള​ജ് മാ​​ഗ​​സി​​ൻ', 'സു​​വി​​ശേ​​ഷ​​ഭാ​​ഷി​​ണി', 'സ​​ഭാം​​ഗ​​മി​​ത്രം', 'കു​​ടും​​ബ​​പ്രി​​യ​​വാ​​ദി​​നി' എ​​ന്നി​​വ​​യി​​ലു​​മെ​​ല്ലാ​​മാ​​ണ് പ്രാ​​ദേ​​ശി​​ക വാ​​ർ​​ത്ത​​ക​​ൾ അ​​ച്ച​​ടി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ല​​ണ്ട​​ൻ മി​​ഷ​​ൻ സൊ​​സൈ​​റ്റി (L.M.S), ച​​ർ​​ച്ച് മി​​ഷ​​ൻ സൊ​​സൈ​​റ്റി (C.M.S), ബാ​​സ​​ൽ ഇ​​വാ​​ഞ്ച​​ലി​​ക്ക​​ൽ മി​​ഷ​​ൻ സൊ​​സൈ​​റ്റി (B.E.M.S), ര​​ക്ഷാ സൈ​​ന്യം (Salvation Army), സെ​​നാ​​ന മി​​ഷ​​ൻ (Zenana Mission), പ്ലി​​മ​​ത് ബ്രെ​​ത്റ​​ൻ (Plymouth Brethren), ശാ​​ബ​​ത് മി​​ഷ​​ൻ (Seventh day Adventist) തു​​ട​​ങ്ങി ഒ​​രു ഡ​​സ​​നോ​​ളം വി​​ദേ​​ശ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​വ​​രെ​​ല്ലാം ഇ​​തേ മാ​​തൃ​​ക​​യി​​ലാ​​ണ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്.

മലബാറിലെ ഒരു മാപ്പിള കുടുംബം              (ചിത്രം: ബാസൽ ആർക്കൈവ്സ്)

മലബാറിലെ ഒരു മാപ്പിള കുടുംബം              (ചിത്രം: ബാസൽ ആർക്കൈവ്സ്)

ശാ​​ഖ​​ക​​ൾ ആ​​രം​​ഭി​​ച്ച ഏ​​തൊ​​രു നാ​​ടി​​നെ​ക്കു​​റി​​ച്ചും ജ​​ന​​ത​​യെ​​ക്കു​​റി​​ച്ചും സ​​മൃ​​ദ്ധ​​മാ​​യ (Prolific writers) രീ​​തി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ ന​​ട​​ത്തി​​യ കൊ​​ളോ​​ണി​​യ​​ൽ ഏ​​ജ​​ൻ​​സി​​യാ​​യി​​രു​​ന്നു മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ (Johnstone 2003: 3). മി​​ഷ​​ന​​റി​​മാ​​രു​​ടെ എ​​ഴു​​ത്തു​​ക​​ൾ പ​​ല​​പ്പോ​​ഴും നേ​​രി​​ട്ടു​​ള്ള വി​​വ​​ര​​ങ്ങ​​ളു​​ടെ (Ethnography) അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് രൂ​​പം​​കൊ​​ണ്ടി​​രു​​ന്ന​​ത്. എ​​ത്​​നോ​​ഗ്രാ​​ഫി​​ക് വി​​വ​​ര​​ണ​​ങ്ങ​​ൾ എ​​ന്ന​​താ​​ണ് കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്തെ ഇ​​ത​​ര രേ​​ഖ​​ക​​ളി​​ൽ​നി​​ന്നും മി​​ഷ​​ന​​റി എ​​ഴു​​ത്തു​​ക​​ളെ വേ​​റി​​ട്ടു​നി​​ർ​​ത്തു​​ന്ന പ്ര​​ധാ​​ന ഘ​​ട​​കം. അ​​തോ​​ടൊ​​പ്പം ഈ ​​കൊ​​ളോ​​ണി​​യ​​ൽ ഏ​​ജ​​ൻ​​സി ശേ​​ഖ​​രി​​ച്ചി​​രി​​ക്കു​​ന്ന ഫോ​​ട്ടോ​​സ്, സ്‌​​കെ​​ച്ചു​​ക​​ൾ, മാ​​പ്പു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യും മ​​റ്റൊ​​രു സാ​​മൂ​​ഹി​ക ച​​രി​​ത്ര​ര​​ച​​ന സാ​​ധ്യ​​മാ​​ക്കു​​ന്നു​​ണ്ട്. മി​​ഷ​​ന​​റി എ​​ഴു​​ത്തു​​ക​​ളു​​ടെ രാ​​ഷ്ട്രീ​​യം, അ​​വ മു​​ന്നോ​​ട്ടു​​വെ​​ച്ച സാം​​സ്കാ​​രി​​ക​​ത, അ​​വ​​യി​​ലെ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ എ​​ല്ലാം ത​​ന്നെ സാ​​മൂ​​ഹി​​ക ശാ​​സ്ത്രം വ​​ള​​രെ ഗൗ​​ര​​വ​​മാ​​യി​​ത്ത​​ന്നെ ച​​ർ​​ച്ച ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒ​​ന്നാ​​ണ്. കേ​​ര​​ള​​ത്തി​​ന്റെ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ക​​ട്ടെ, മി​​ഷ​​ന​​റി പു​​രാ​​ശേ​​ഖ​​ര​​ത്തി​​നെ ആ​​ധു​​നി​​ക ച​​രി​​ത്ര​ര​​ച​​ന​​യു​​ടെ മു​​ഖ്യ ഉ​​പാ​​ദാ​​ന​​മാ​​യാ​​ണ് കാ​​ണു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, മി​​ഷ​​ന​​റി രേ​​ഖ​​ക​​ളും നി​​ര​​വ​​ധി വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന ഒ​​രു സ്രോ​​ത​​സ്സ് ത​​ന്നെ​​യാ​​ണ്. യൂ​​റോ​​പ്യ​​ൻ ക​​ണ്ണി​​ലൂ​​ടെ​ത​​ന്നെ​​യാ​​ണ് മി​​ഷ​​ന​​റി​​മാ​​ർ ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​യെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നും ത​​ദ്ദേ​​ശീ​​യ ആ​​ചാ​​ര വി​​ശ്വാ​​സ​​രീ​​തി​​ക​​ളെ മോ​​ശ​​മാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്നെ​​ന്നും ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ൾ​​ക്കി​​ട​​യി​​ൽ ജാ​​തി​​യെ സൃ​​ഷ്ടി​​ക്കു​​ന്നെ​​ന്നും സ്ത്രീ​​ക​​ളു​​ടെ നേ​​രി​​ട്ടു​​ള്ള എ​​ഴു​​ത്തു​​ക​​ൾ കു​​റ​​വാ​​ണെ​​ന്നും സ്ത്രീ ​​അ​​നു​​ഭ​​വ​​ങ്ങ​​ൾ കു​​റ​​വാ​​ണെ​​ന്നു​​മു​​ള്ള വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഈ ​​പു​​രാ​​ശേ​​ഖ​​രം നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​ത്ത​​രം വി​​മ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ ന​​ടു​​വി​​ൽ വ്യ​​ത്യ​​സ്ത സാ​​മൂ​​ഹി​​ക വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യം ഇ​​വ​​രു​​ടെ എ​​ഴു​​ത്തു​​ക​​ളി​​ൽ കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്. അ​​തോ​​ടൊ​​പ്പം പ​​ല ജീ​​വ​​ച​​രി​​ത്ര​​ങ്ങ​​ളും ഇ​​വ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യു​​ണ്ടാ​​യി. ഇ​​ത്ത​​ര​​ത്തി​​ൽ ആ​​ദ്യം മ​​ല​​യാ​​ള​​ത്തി​​ൽ അ​​ച്ച​​ടി​​ക്ക​​പ്പെ​​ട്ട​​ത് ടി​​പ്പു സു​​ൽ​​ത്താ​​ന്റെ ജീ​​വി​​ത​​മാ​​യി​​രു​​ന്നു.

1853ലെ ​​ടി​​പ്പു​​വി​​ന്റെ ജീ​​വ​​ച​​രി​​ത്രം

1816ൽ ​​തി​​രു​​വി​​താം​​കൂ​​റി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച മി​​ഷ​​ന​​റി സം​​ഘ​​മാ​​യി​​രു​​ന്നു സി.​​എം.​​എ​​സ്. ഈ ​​മി​​ഷ​​ന​​റി സം​​ഘം കോ​​ട്ട​​യ​​ത്തു​നി​​ന്ന് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന 'ജ്ഞാ​​ന​​നി​​ക്ഷേ​​പം' മാ​​സി​​ക​​യി​​ൽ 1853 മേ​​ടം 13 മു​​ത​​ൽ 1854 മീ​​നം 13 വ​​രെ​​യു​​ള്ള തു​​ട​​ർ​​ച്ച​​യാ​​യ ല​​ക്ക​​ങ്ങ​​ളി​​ൽ ടി​​പ്പു സു​​ൽ​​ത്താ​​ന്റെ ജീ​​വ​​ച​​രി​​ത്രം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യു​​ണ്ടാ​​യി. 'ഡീ​​പ്പു​​ സു​​ൽ​​ത്താ​​നെ കു​​റി​​ച്ച' എ​​ന്ന​​താ​​യി​​രു​​ന്നു ആ ​​ജീ​​വ​​ച​​രി​​ത്ര പ​​ര​​മ്പ​​ര​​യു​​ടെ ത​​ല​​ക്കെ​​ട്ട്. ച​​ന്ദ്ര​​ക്ക​​ല മ​​ല​​യാ​​ള​​ത്തി​​ൽ പ്ര​​ചാ​​ര​​ത്തി​​ൽ ഇ​​ല്ലാ​​യി​​രു​​ന്ന​​തി​​നാ​​ലാ​​ണ് ത​​ല​​ക്കെ​​ട്ട് ഇ​​ത്ത​​ര​​ത്തി​​ലാ​​യ​​ത്. ഒ​​രു​​പ​​ക്ഷേ മ​​ല​​യാ​​ള​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ടി​​പ്പു​​വി​​ന്റെ ആ​​ദ്യ ജീ​​വ​​ച​​രി​​ത്ര പ​​ര​​മ്പ​​ര​​യാ​​കാം ഇ​​ത്. ദൗ​​ർ​​ഭാ​​ഗ്യ​​മെ​​ന്ന് പ​​റ​​യ​​ട്ടെ ഇ​​തി​​ന്റെ ര​​ച​​യി​​താ​​വ് ആ​​രാ​​ണ് എ​​ന്ന​​തി​​നെ​ക്കു​റി​​ച്ച് ഒ​ര​​റി​​വും ന​​മു​​ക്ക് ല​​ഭ്യ​​മ​​ല്ല. ''ഡീ​​പ്പു​​വി​​ന്റെ ക​​ഥ എ​​ഴു​​തു​​മ്പോ​​ൾ അ​​വ​​ന്റെ പി​​താ​​വാ​​യ ഹൈ​​ദ​​ർ അ​​ലി​​യു​​ടെ വ​​ർ​​ത്ത​​മാ​​ന​​വി​​ൻ വാ​​യ​​ന​​ക്കാ​​ർ അ​​റി​​ഞ്ഞി​​രി​​പ്പാ​​നു​​ള്ള​​താ​​ക​​യാ​​ൽ അ​​വ​​രി​​രു​​വ​​രെ​​യും കു​​റി​​ച്ച കു​​റ​​ഞ്ഞൊ​​ന്ന താ​​ഴെ പ​​റ​​യു​​ന്നു'' -ഇ​​ങ്ങ​​നെ തു​​ട​​ങ്ങു​​ന്ന ഈ ​​പ​​ര​​മ്പ​​ര​​യു​​ടെ ആ​​ദ്യ മൂ​​ന്ന് ല​​ക്ക​​ങ്ങ​​ൾ ഹൈ​​ദ​​ർ അ​​ലി​​യു​​ടെ ജീ​​വി​​ത​​ത്തെ​​യാ​​ണ് വി​​ശ​​ദ​​മാ​​ക്കു​​ന്ന​​ത്. പി​​ന്നീ​​ട് വ​​രു​​ന്ന ഭാ​​ഗ​​ങ്ങ​​ൾ ടി​​പ്പു സു​​ൽ​​ത്താ​​നെ കേ​​ന്ദ്ര​​സ്ഥാ​​ന​​ത്ത് നി​​ർ​​ത്തി​​യാ​​ണ് വി​​ക​​സി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ''ഡീ​​പ്പു സു​​ൽ​​ത്താ​​ൻ ക്രൂ​​ര​​ശീ​​ല​​നും മ​​ഹ​​മ്മ​​ദ മാ​​ർ​​ഗ്ഗ​​ത്തി​​ൽ ബ​​ഹു​​മൂ​​ഢ ഭ​​ക്ത​​നും ആ​​യി​​രു​​ന്നു'' എ​​ന്ന് പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് ടി​​പ്പു​​വി​​നെ ഇ​​തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട് പ്ര​​ദേ​​ശ​​ത്ത് നി​​ര​​വ​​ധി നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ വ​​രു​​ത്തി​​യെ​​ന്നും നി​​ര​​വ​​ധി ആ​​ളു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടെ​ന്നും എ​​ല്ലാ​​മാ​​ണ് തു​​ട​​ക്ക​​ത്തി​​ലേ മി​​ഷ​​ന​​റി​​മാ​​ർ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, ജ്ഞാ​​ന​​നി​​ക്ഷേ​​പം അ​​വ​​രു​​ടെ വാ​​യ​​ന​​ക്കാ​​ർ​​ക്ക് മു​​മ്പാ​​കെ ടി​​പ്പു​​വി​​നെ വ​​ള​​രെ ക​​രു​​ത്ത​​നാ​​യ രാ​​ജാ​​വ് എ​​ന്ന നി​​ല​​യി​​ലാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ''തി​​രു​​വി​​താം​​ങ്കോ​​ട ഒ​​രു മാ​​മ്പ​​ഴംപോ​​ലെ എ​​ന്നും അ​​തി​​നെ അ​​വ​​ന പ​​റി​​ച്ചെ​​ടു​​ത്തു കൊ​​ള്ളാ​​മെ​​ന്നും അ​​വ​​ൻ വി​​ചാ​​രി​​ച്ചു.'' ഈ​​സ്റ്റ് ഇ​​ന്ത്യ​ ക​​മ്പ​​നി​​യു​​മാ​​യു​​ള്ള യു​​ദ്ധ​​ത്തി​​നെ​​യാ​​ണ് പി​​ന്നീ​​ട് വ​​രു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ൽ വി​​ശ​​ദ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. അ​​തോ​​ടൊ​​പ്പം ഫ്ര​​ഞ്ച് ക​​മ്പ​നി​​യു​​മാ​​യി ടി​​പ്പു ന​​ട​​ത്തു​​ന്ന ഇ​​ട​​പാ​​ടു​​ക​​ളും വി​​വ​​രി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. അ​​വ​​സാ​​ന ല​​ക്ക​​ത്തി​​ൽ ടി​​പ്പു​​വി​​ന്റെ മ​​ര​​ണ​​ത്തെ​​യാ​​ണ് വി​​ശ​​ദ​​മാ​​ക്കു​​ന്ന​​ത്. നാ​​ലാ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ൾ കോ​​ട്ട​​ക്കു​​ള്ളി​​ൽ ഇ​​ര​​ച്ചു​ക​​യ​​റി​​യെ​​ന്നും ടി​​പ്പു​​വു​​മാ​​യി ഘോ​​ര​​യു​​ദ്ധം ന​​ട​​ന്നെ​​ന്നും ക്ഷ​​ണം​കൊ​​ണ്ട് എ​​ല്ലാ​​വ​​രെ​​യും കീ​​ഴ്‌​​പ്പെ​​ടു​​ത്തി​​യെ​​ന്നും പ​​റ​​യു​​ന്നു. ''ഡീ​​പ്പു​​വി​​ന്റെ ആ​​ളു​​ക​​ൾ നി​​മി​​ഷം ച​​ത്തു ച​​ത്തു വീ​​ണു. അ​​വ​​രോ​​ടു കൂ​​ടി അ​​വ​​നും വീ​​ണു, പി​​ന്ന​​ത്തേ​​തി​​ൽ ശ​​വ​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ൽ അ​​വ​​ന്റ ശ​​വ​​വും ക​​ണ്ടു. അ​​വ​​ന്റ ഭാ​​ര്യാ​​മാ​​രോ​​ടും പൈ​​ത​​ങ്ങ​​ളോ​​ടും യാ​​തൊ​​രു ഉ​​പ​​ദ്ര​​വ​​വും ചെ​​യ്യ​​പ്പെ​​ട്ടി​​ല്ല എ​​ങ്കി​​ലും സൈ​​ന്യ​​ത്തെ എ​​ല്ലാം ന​​ശി​​പ്പി​​ച്ചു ക​​ള​​ഞ്ഞു... ഡീ​​പ്പു​​വി​​ന്റെ പു​​ത്ര​​ന്മാ​​ർ​​ക്ക് ന​​ല്ല അ​​ടു​​ത്തൂ​​ൺ വെ​​ച്ചുകൊ​​ടു​​ത്തു എ​​ങ്കി​​ലും ഹൈ​​ദ​​ർ രാ​​ജ​​സ്ഥാ​​നം ഒ​​ഴി​​പ്പി​​ച്ച ആ ​​രാ​​ജാ​​വി​​ന്റെ അ​​വ​​കാ​​ശി ആ​​രെ​​ന്ന അ​​ന്വേ​​ഷ​​ണം ചെ​​യി​​തു എ​​ന്നാ​​റെ ബ​​ഹു ദാ​​രി​​ദ്ര്യാ​​വ​​സ്ഥ​​യി​​ൽ അ​​ഞ്ച് വ​​യ​​സ്സു​ള്ള ഒ​​രു പൈ​​ത​​ലി​​നെ അ​​തി​​ന്റെ ത​​ള്ള​​യോ​​ടും കൂ​​ടെ ക​​ണ്ടെ​​ത്തി. ഇ​​വ​​രെ ഇം​​ഗ്ലീ​​​ഷു​​കാ​​ർ ഉ​​ന്ന​​ത​​പ്പെ​​ടു​​ത്തി പൈ​​ത​​ലി​​നെ അ​​വ​​ന്റെ പി​​താ​​മ​​ഹ​​ന്മാ​​രു​​ടെ സിം​​ഹാ​​സ​​ന​​ത്തി​​ന്മേ​​ൽ ഇ​​രു​​ത്തു​​ക​​യും ജ​​ന​​ങ്ങ​​ൾ അ​​ത ക​​ണ്ടാ​​റെ എ​​ത്ര​​യും സ​​ന്തോ​​ഷ​​പ്പെ​​ടു​​ക​​യും ചെ​​യി​​തു. അ​​വ​​ൻ മൈ​​സൂ​​രി​​ൽ വ​​ള​​രെ​​ക്കാ​​ലം രാ​​ജാ​​വാ​​യി​​ട്ട ഭ​​രി​​ച്ചു എ​​ന്നാ​​ൽ, ബ്രാ​​ഹ്മ​​ണ​​ർ അ​​വ​​നെ വ​​ഞ്ചി​​ച്ച ക്രൂ​​ര​​ത​​ക​​ളും പി​​ടി​​ച്ചു​പ​​റി​​ക​​ളും കൊ​​ണ്ട ജ​​ന​​ങ്ങ​​ളെ ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യാ​​ൽ ഒ​​ടു​​ക്കം 1831മാ​​ണ്ട ഒ​​രു മ​​ത്സ​​രം ഉ​​ണ്ടാ​​യി എ​​ന്നാ​​റെ ഉ​​പ​​ദ്ര​​വ​​പ്പെ​​ട്ട​​വ​​രെ ര​​ക്ഷി​​പ്പാ​​നാ​​യി​​ട്ട ഇം​​ഗ്ലീ​​ഷു​​കാ​​ർ അ​​തി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും അ​​തി​​നാ​​ൽ മൈ​​സൂ​​ർ ക​​മ്പി​​നി സ​​മ​​സ്ഥാ​​ന​​മാ​​യി തീ​​രു​​ക​​യും ചെ​​യി​​തു.'' ഇ​​ങ്ങ​​നെ ഒ​​രു ഖ​​ണ്ഡി​​ക​​യോ​​ടു​കൂ​​ടി​​യാ​​ണ് ടി​​പ്പു​​വി​​ന്റെ ജീ​​വ​​ച​​രി​​ത്രം അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്.

മലബാറിലെ ഒരു മാപ്പിള കുടുംബവും ലേഡി മിഷനറിയും      (ചിത്രം: ബാസൽ ആർക്കൈവ്സ്)

മലബാറിലെ ഒരു മാപ്പിള കുടുംബവും ലേഡി മിഷനറിയും      (ചിത്രം: ബാസൽ ആർക്കൈവ്സ്)

ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ൾ നി​​ർ​​മി​ച്ച, ടി​​പ്പു​​വി​​ന്റെ ജീ​​വ​​ച​​രി​​ത്ര മാ​​തൃ​​ക​​യി​​ലു​​ള്ള ജീ​​വ​​ച​​രി​​ത്ര പ​​ര​​മ്പ​​ര​​യാ​​ണ് ജ്ഞാ​​ന​​നി​​ക്ഷേ​​പ​​ത്തി​​ലൂ​​ടെ മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ല​​യാ​​ള വാ​​യ​​ന​​ക്കാ​​ർ​​ക്ക് മു​​മ്പാ​​കെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഈ ​​ജീ​​വ​​ച​​രി​​ത്രം ഇ​​സ്‍ലാം മ​​ത വി​​മ​​ർ​​ശ​​നം​കൂ​​ടി ന​​ട​​ത്തു​​ന്നു​​ണ്ട് എ​​ന്ന​​തു​കൂ​​ടി ന​​മു​​ക്ക് ഈ ​​പ​​ര​​മ്പ​​ര​​യി​​ൽ​നി​​ന്നും മ​​ന​​സ്സി​​ലാ​​ക്കാ​​ൻ സാ​​ധി​​ക്കും. ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​ക്കി​​ട​​യി​​ൽ ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​ത്തി​​ന്റെ ശ​​ക്തി അ​​റി​​യി​​ക്കു​​ന്ന​​തി​​നും അ​​വ​​രു​​ടെ ഭ​​ര​​ണ​​ക്ര​​മം എ​​ത്ത​​ര​​ത്തി​​ലാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് എ​​ന്ന സ​​ന്ദേ​​ശ​​വും ടി​​പ്പു​​വി​​ലൂ​​ടെ അ​​വ​​ർ കൈ​​മാ​​റു​​ന്നു​​ണ്ട്. ഇ​​തൊ​​രു പ​​രി​​ധി​​യോ​​ളം രാ​​ഷ്ട്രീ​​യ ആ​​യു​​ധ​​മെ​​ന്ന നി​​ല​​യി​​ൽ ത​​ന്നെ​​യാ​​ണ് പ്ര​​ച​​രി​​ക്ക​​പ്പെ​​ട്ട​​ത്. മാ​​ത്ര​​മ​​ല്ല അ​​വ​​ർ സ്ത്രീ​​ക​​ളെ​​യും കു​​ട്ടി​​ക​​ളെ​​യും ഉ​​പ​​ദ്ര​​വി​​ക്കാ​​റി​​ല്ല എ​​ന്നും, കീ​​ഴ​​ട​​ങ്ങേ​​ണ്ടി വ​​ന്ന​​വ​​ർ​​ക്ക് മാ​​ന്യ​​മാ​​യ പെ​​ൻ​​ഷ​​ൻ കൊ​​ടു​​ക്കു​​ന്ന​​വ​​രാ​​ണ് ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​കൂ​​ടം എ​​ന്ന​​തും കൂ​​ടി ഇ​​തോ​​ടൊ​​പ്പം പ്ര​​ച​​രി​​ക്ക​​പ്പെ​​ടു​​ന്നു. ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​യെ മാ​​ന​​സി​​ക​​മാ​​യി കീ​​ഴ​​ട​​ക്കാ​​നു​​ള്ള ഒ​​രു ശ്ര​​മ​​മെ​​ന്ന നി​​ല​​യി​​ൽ​​ത്ത​​ന്നെ ഇ​​ത്ത​​രം ജീ​​വ​​ച​​രി​​ത്ര​​ങ്ങ​​ളെ നാം ​​മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​താ​​ണ്. ഇ​​ത്ത​​രം ജീ​​വ​ച​​രി​​ത്ര​​ങ്ങ​​ളോ​​ടൊ​​പ്പം മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​റ്റ് ചി​​ല ല​​ഘു​ലേ​​ഖ​​ക​​ളും ഇ​​തോ​​ടൊ​​പ്പം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു.

ചി​​ല മി​​ഷ​​ന​​റി ആ​​ഖ്യാ​​ന​​ങ്ങ​​ളും സാ​​മു​​വേ​​ൽ മ​​റ്റീ​​റും

മി​​ഷ​​ന​​റി സം​​ഘ​​ങ്ങ​​ൾ പ​​ല രീ​​തി​​ക​​ളി​​ലാ​​ണ് അ​​വ​​രു​​ടെ ആ​​ശ​​യ​​ങ്ങ​ൾ പ്ര​​ച​​രി​​പ്പി​​ച്ചി​​രു​​ന്ന​​ത്. ക്രി​​സ്ത്യ​​ൻ ആ​​ശ​​യ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ളോ​​ട് നേ​​രി​​ട്ട് സം​​സാ​​രി​​ക്കു​​ക, പൊ​​തു​​റോ​​ഡു​​ക​​ളി​​ലും ച​​ന്ത സ്ഥ​​ല​​ങ്ങ​​ളി​​ലും യോ​​ഗ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക, ബൈ​​ബി​​ൾ ഭാ​​ഗ​​ങ്ങ​​ളും ഇ​​ത​​ര ക്രൈ​​സ്ത​​വ പു​​സ്ത​​ക​​ങ്ങ​​ളും ല​​ഘു​​ലേ​​ഖ​​ക​​ളും വി​​ത​​ര​​ണം ചെ​​യ്യു​​ക, മാ​​യാ​​ദീ​​പ പ്ര​​ദ​​ർ​​ശ​​നം (Magic Lantern) ന​​ട​​ത്തു​​ക തു​​ട​​ങ്ങി നി​​ര​​വ​​ധി വ​​ഴി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് അ​​വ​​ർ ത​​ദ്ദേ​​ശീ​​യ ജ​​ന​​ങ്ങ​​ളു​​മാ​​യി അ​​ടു​​ത്ത് ഇ​​ട​​പ​​ഴ​കാ​​ൻ ശ്ര​​മി​​ച്ച​​ത്. നി​​ര​​വ​​ധി എ​​തി​​ർ​​പ്പു​​ക​​ൾ അ​​വ​​ർ നേ​​രി​​ട്ടെ​​ങ്കി​​ലും ഈ ​​പ​​ദ്ധ​​തി​​ക​​ൾ എ​​ല്ലാം​​ത​​ന്നെ ഏ​​റ​ക്കു​റെ വി​​ജ​​യ​​മാ​​യി​​രു​​ന്നു എ​​ന്നാ​​ണ് മി​​ഷ​​ന​​റി രേ​​ഖ​​ക​​ൾ പ​​റ​​യു​​ന്ന​​ത്. പൊ​​തു​​ ഇ​​ട​​ങ്ങ​​ളി​​ലു​​ള്ള ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ കേ​​ര​​ള​​ത്തി​​ൽ പൊ​​തു​​ജ​​ന സ​​മ്പ​​ർ​​ക്ക പ​​രി​​പാ​​ടി​​ക​​ളു​​ടെ തു​​ട​​ക്ക​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് സാ​​മൂ​​ഹി​ക ശാ​​സ്ത്ര​​ത്തി​​ൽ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​സ​​മ്പ​​ർ​​ക്ക ത​​ന്ത്ര​​ങ്ങ​​ൾ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​ക​​യും അ​​വ​​യെ ഫ​​ല​​പ്ര​​ദ​​മാ​​യി ആ​​ശ​​യ​​പ്ര​​ചാ​​ര​​ണ​​ത്തി​​നു നി​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്ത ആ​​ദ്യ​​കാ​​ല സം​​ഘ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് തി​​രു​​വി​​താം​​കൂ​​റി​​ലെ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​മെ​​ന്നാ​​ണ് ജെ. ​​ദേ​​വി​​ക​​യു​​ടെ അ​​ഭി​​പ്രാ​​യം (ദേ​​വി​​ക 1993: 48). ഈ ​​പൊ​​തു​​ജ​​ന സ​​മ്പ​​ർ​​ക്ക പ​​രി​​പാ​​ടി​​ക​​ളാ​​ക​​ട്ടെ വ​​ള​​രെ ചി​​ട്ട​​യോ​​ടെ ന​​ട​​ത്ത​​പ്പെ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​മാ​​യി​​രു​​ന്നു. ഇ​​തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ത​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ട​​താ​​ക​​ട്ടെ മി​​ഷ​​ന​​റി ല​​ഘു​​ലേ​​ഖ​​ക​​ളാ​​യി​​രി​​ക്കു​​ന്നു. ക്രി​​സ്തീ​​യ ആ​​ശ​​യ​​ത്തെ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ മ​​ന​​സ്സി​ലാ​​ക്കു​​ന്ന​​തി​​നാ​​യി ബൈ​​ബി​​ൾ വി​​ഷ​​യ​​ങ്ങ​​ളെ ചു​​രു​​ക്കി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഒ​​ന്നാ​​യി​​രു​​ന്നു മി​​ഷ​​ന​​റി ട്രാ​​ക്ടു​​ക​​ൾ അ​​ഥ​​വാ ല​​ഘു​ലേ​​ഖ​​ക​​ൾ. അ​​തോ​​ടൊ​​പ്പം അ​​വ​​ർ ഇ​​ത​​ര മ​​ത​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്തു​​കൊ​​ണ്ടു​​ള്ള ല​​ഘുലേ​​ഖ​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്നു. അ​​തേ​​പോ​​ലെ മു​​സ്‍ലിം വി​​ശ്വാ​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ട്രാ​​ക്ടു​​ക​​ളും ഈ ​​കാ​​ല​​ത്ത് ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു. ക്രി​​സ്തു​​വും മു​​ഹ​​മ്മ​​ദും (1856), ഹെ​​ർ​​മ​​ൻ ഗു​​ണ്ട​​ർ​​ട്ട് എ​​ഴു​​തി​​യ നാ​​ല് പേ​​ജു​​ള്ള 'മു​​ഹ​​മ്മ​​ദി​​ന്റെ ച​​രി​​ത്രം' തു​​ട​​ങ്ങി​​യ​​വ ഈ ​​പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന ചി​​ല ട്രാ​​ക്ടു​​ക​​ളാ​​ണ്. ഇ​​തോ​​ടൊ​​പ്പം മി​​ഷ​​ന​​റി​​മാ​​രു​​ടെ എ​​ഴു​​ത്തു​​ക​​ളി​​ൽ ക്രി​​സ്തു​​മ​​തം സ്വീ​​ക​​രി​​ച്ച മാ​​പ്പി​​ള​​മാ​​രെ​​യും ഇ​​സ്‍ലാം മ​​തം സ്വീ​​ക​​രി​​ച്ച ക്രി​​സ്ത്യാ​​നി​​ക​​ളെ​​യും കാ​​ണാ​​ൻ സാ​​ധി​​ക്കും. പ്ര​​ത്യേ​​കി​​ച്ച് മ​​ല​​ബാ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ബാ​​സ​​ൽ മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ രേ​​ഖ​​ക​​ളി​​ൽ ഇ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ൾ ധാ​​രാ​​ള​​മാ​​യു​​ണ്ട്. മു​​ഹ​​മ്മ​​ദീ​​യ​​ൻ​​സ് എ​​ന്ന പ്ര​​യോ​​ഗ​​മാ​​ണ് മി​​ഷ​​ന​​റി​​മാ​​ർ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. 1844ക​​ൾ മു​​ത​​ൽ ക്രി​​സ്തു​​മ​​തം സ്വീ​​ക​​രി​​ക്കു​​ന്ന മാ​​പ്പി​​ള​​മാ​​രെ കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്. മ​​ർ​​ത്തീ​​ൻ അ​​സ്സ​​ൻ, യോ​​ഹ​​ന്നാ​​ൻ പ​​ക്ക​​ർ (ആ​​ദ്യ​ പേ​​ര് ല​​ഭ്യ​​മ​​ല്ല) എ​​ന്നി​​വ​​ർ മ​​തപ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ക​​യും അ​​തി​​നു​​ശേ​​ഷം കോ​​ട്ട​​യ​​ത്തേ​​ക്ക് കു​​ടി​​യേ​​റു​​ക​​യും ചെ​​യ്ത​​വ​​രാ​​ണ് (EWT 1934: 21). ബാ​​സ​​ൽ മി​​ഷ​​ന​​റി​​മാ​​ർ നാ​​യാ​​ടി ജാ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ക​​യും അ​​വ​​ർ​​ക്കു​വേ​​ണ്ടി കൊ​​ട​​യ്ക്ക​​ൽ എ​​ന്ന സ്ഥ​​ല​​ത്ത് കു​​റ​​ച്ച​​ധി​​കം ഭൂ​​മി​ വാ​​ങ്ങു​ക​യും ചെ​യ്തി​​രു​​ന്നു. കു​​റെ​​യ​​ധി​​കം നാ​​യാ​​ടി​​ക​​ളെ ബാ​​സ​​ൽ മി​​ഷ​​നി​​ൽ ചേ​​ർ​​ക്കാ​​ൻ മി​​ഷ​​ന​​റി​​മാ​​ർ​​ക്ക് സാ​​ധി​​ച്ചെ​​ങ്കി​​ലും അ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും സ​​ഭ വി​​ട്ടു​​പോ​​കു​​ക​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. സ്ഥി​​ര​​മാ​​യി ഒ​​രു സ്ഥ​​ല​​ത്തു താ​​മ​​സി​​ക്കു​​ന്ന​​തി​​നോ​​ടു​​ള്ള വി​​ര​​ക്തി, ബാ​​സ​​ൽ മി​​ഷ​​നി​​ലെ നി​​യ​​മ​​ങ്ങ​​ളോ​​ടും ചി​​ട്ട​​ക​​ളോ​​ടു​​മു​​ള്ള എ​​തി​​ർ​​പ്പ്, നി​​ര​​ന്ത​​രം വ​​രു​​ന്ന മാ​​ര​​ക​രോ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ പ​​ല​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ അ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗം ആ​​ളു​​ക​​ളും പ​​ല​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കു മാ​​റി (EWT 1934: 135). അ​​തോ​​ടൊ​​പ്പം​ത​​ന്നെ, ചി​​ല നാ​​യാ​​ടി​​ക​​ൾ ഇ​സ്‍ലാം മ​​ത​​ത്തി​​ലേ​​ക്കു പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യു​​ക​​യു​​ണ്ടാ​​യി. ഇ​​സ്‍ലാം മ​​ത​​ത്തി​​ലേ​​ക്ക് പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്ത നാ​​യാ​​ടി​​ക​​ളെ വ​​ള​​രെ വ​​ലി​​യ ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യാ​​ണ് മ​​റ്റു​​ള്ള​​വ​​ർ സ്വീ​​ക​​രി​​ച്ച​​തെ​​ന്ന് ബാ​​സ​​ൽ മി​​ഷ​​ന​​റി​​മാ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. 1900ൽ ​​പ​​തി​​മൂ​​ന്നു​​പേ​​രാ​​ണ് കൊ​​ട​​യ്ക്ക​​ൽ സ​​ഭ​​യി​​ൽ​നി​​ന്നും ഇ​​സ്‍ലാം മ​​ത​​ത്തി​​ലേ​​ക്ക് പോ​​യ​​ത് (EWT 1934: 141). മ​​ല​​ബാ​​റി​​ലെ ബാ​​സ​​ൽ മി​​ഷ​​ൻ ച​​രി​​ത്ര​​ത്തി​​ൽ അ​​വ​​രു​​മാ​​യി ത​​ർ​​ക്ക​​ത്തി​​ലും കോ​​ട​​തി വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ലും ഏ​​ർ​​പ്പെ​​ടു​​ന്ന മാ​​പ്പി​​ള​​മാ​​രെ കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ൽ ബാ​​സ​​ൽ മി​​ഷ​​ന്റെ ദൈ​​നം​ദി​​ന ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വി​​വ​​ര​​ണ​​ങ്ങ​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന നി​​ര​​വ​​ധി മു​​സ്‍ലിം​​ക​​ളു​​ണ്ട്. അ​​തോ​​ടൊ​​പ്പം മു​​സ്‍ലിം​ കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും മോ​​സ്കു​​ക​​ളു​​ടെ​​യും ഫോ​​ട്ടോ​​ഗ്രാ​​ഫു​​ക​​ളും ഇ​​വ​​രു​​ടെ പു​​രാ​​ശേ​​ഖ​​ര​​ത്തി​​ൽ ല​​ഭ്യ​​മാ​​ണ്. മു​​സ്‍ലിം​ സ​​മു​​ദാ​​യ​​ത്തി​​ന്റെ പ്രാ​​തി​​നി​​ധ്യം കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്ന മ​​റ്റൊ​​രു മേ​​ഖ​​ല​​യെ​​ന്ന​​ത് മി​​ഷ​​ന​​റി പ്ര​​സ്ഥാ​​നം ന​​ട​​ത്തി​​യി​​രു​​ന്ന സ്‌​​കൂ​​ളു​​ക​​ളു​​ടെ റി​​പ്പോ​​ർ​​ട്ടു​​ക​​ളാ​​ണ്.

1886 മു​​ത​​ലു​​ള്ള മി​​ഷ​​ന​​റി സ്‌​​കൂ​​ളു​​ക​​ളു​​ടെ വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ മു​​സ്‍ലിം​ കു​​ട്ടി​​ക​​ളു​​ടെ സ്ഥി​​ര​സാ​​ന്നി​​ധ്യ​​മു​​ണ്ട്. തൃ​​ശൂ​​ർ ഭാ​​ഗ​​ത്തെ ച​​ർ​​ച്ച് മി​​ഷ​​ൻ സ്‌​​കൂ​​ളു​​ക​​ളി​​ൽ, പ്ര​​ത്യേ​​കി​​ച്ച് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, ചാ​​വ​​ക്കാ​​ട്, വ​​ട​​ക്കാ​​ഞ്ചേ​​രി, കു​​ന്നം​​കു​​ളം, ത​ൃപ്രയാ​​ർ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ മു​​സ്‍ലിം​ കു​​ട്ടി​​ക​​ൾ വ്യാ​​പ​​ക​​മാ​​യി പ​​ഠി​​ച്ചി​​രു​​ന്നു. സി.​​എം.​​എ​​സ് മി​​ഷ​​ന​​റി​​മാ​​ർ 1899ൽ ​​ത​ൃപ്ര​​യാ​​റി​​ൽ പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കു​വേ​​ണ്ടി ആ​​രം​​ഭി​​ച്ച പ​​ള്ളി​​ക്കൂ​​ട​​ത്തി​​ൽ 1900 മു​​ത​​ൽ മു​​സ്‍ലിം​ പെ​​ൺ​​കു​​ട്ടി​​ക​​ളും പ​​ഠ​​നം ആ​​രം​​ഭി​​ച്ചി​​രു​​ന്നു എ​​ന്ന് മി​​ഷ​​ന​​റി​​മാ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു (PCMS 1901: 364). 1902ലാ​​ണ് ച​​ർ​​ച്ച് മി​​ഷ​​ൻ സ്‌​​കൂ​​ളി​​ൽ പ​​ഠി​​ച്ച ഒ​​രു മു​​സ്‍ലിം​ വി​​ദ്യാ​​ർ​​ഥി മെ​​ട്രി​​ക്കു​​ലേ​​ഷ​​ൻ പ​​രീ​​ക്ഷ പാ​​സാ​​കു​​ന്ന​​ത്. കൊ​​ച്ചിരാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മു​​സ്‍ലിം​ സ​​മു​​ദാ​​യ​​ക്കാ​​ര​​ൻ ഈ ​​പ​​രീ​​ക്ഷ പാ​​സാ​​കു​​ന്ന​​തെ​​ന്നാ​​ണ് മി​​ഷ​​ന​​റി റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്ന​​ത്. ഇ​​ദ്ദേ​​ഹം വ​​ട​​ക്കാ​​ഞ്ചേ​​രി​​യി​​ലെ സ​​ബ് ര​​ജി​​സ്ട്രാ​​റാ​​​യി ജോ​​ലി​​യി​​ലും പ്ര​​വേ​​ശി​​ച്ചു (PCMS 1903: 300). ശ​​ക​​ല​​ങ്ങ​​ളു​​ടെ (fragments) സ്വ​ഭാ​​വ​​മു​​ള്ള രേ​​ഖ​​ക​​ളാ​​ണ് വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ​നി​​ന്നും ല​​ഭി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ൽ മു​​സ്‍ലിം​ സ​​മു​​ദാ​​യ​​ത്തെ​ക്കു​റി​​ച്ച് വ​​ള​​രെ വി​​ശ​​ദ​​മാ​​യ ലേ​​ഖ​​ന​​ങ്ങ​​ൾ എ​​ഴു​​തി​​യ​​ത് തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ല​​ണ്ട​​ൻ മി​​ഷ​​ന​​റി സം​​ഘ​​ത്തി​​ലെ അം​​ഗ​​മാ​​യി​​രു​​ന്ന സാ​​മു​​വേ​​ൽ മ​​റ്റീ​​ർ (1835-1893) ആ​​യി​​രു​​ന്നു. റോ​​യ​​ൽ ഏ​​ഷ്യാ​​റ്റി​​ക് സൊ​​സൈ​​റ്റി​​യു​​ടെ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജേ​​ണ​​ലു​​ക​​ളി​​ൽ ലേ​​ഖ​​ന​​ങ്ങ​​ൾ എ​​ഴു​​തി​​യി​​രു​​ന്ന സാ​​മു​​വേ​​ൽ മ​​റ്റീ​​ർ ഒ​​രു സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​ൻ എ​​ന്ന നി​​ല​​യി​​ൽ​​ത്ത​​ന്നെ ശ്ര​​ദ്ധേ​​യ​​നാ​​ണ്. ഇ​​ദ്ദേ​​ഹം തി​​രു​​വി​​താം​​കൂ​​റി​​ലെ സാ​​മൂ​​ഹി​​ക അ​​നു​​ഭ​​വ​​ങ്ങ​​ളെ​ക്കു​റി​​ച്ച് എ​​ഴു​​തി​​യ 'Native Life in Travancore' (1883), 'The Land of Charity' (1871) എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ളി​​ൽ കു​​റെ​​യ​​ധി​​കം പേ​​ജു​​ക​​ൾ മു​​സ്‍ലിം​ സ​​മു​​ദാ​​യ​​ത്തി​​ന്റെ തി​​രു​​വി​​താം​​കൂ​​റി​​ലെ ജീ​​വി​​ത​​രീ​​തി​​യെ വി​​ശ​​ദ​​മാ​​ക്കു​​ന്ന​​തി​​നാ​​യി​​രു​​ന്നു. തി​​രു​​വി​​താം​​കൂ​​റി​​ലെ മു​​സ്‍ലിം​ സ​​മു​​ദാ​​യ​​ത്തി​​ന്റെ ദൈ​​നം​​ദി​​ന ജീ​​വി​​ത​​ക്ര​​മ​​ങ്ങ​​ളെ​​യും സ്ത്രീ-​​പു​​രു​​ഷ വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ളെ​​യു​​മെ​​ല്ലാം മ​​റ്റീ​​ർ വി​​ശ​​ദ​​മാ​​ക്കു​​ന്നു​​ണ്ട്. 1881ലെ ​​തി​​രു​​വി​​താം​​കൂ​​ർ സെ​​ൻ​​സ​​സ് പ്ര​​കാ​​രം 1,40,000 മു​​സ്‍ലിം​​ക​ളു​​ണ്ടെ​​ന്നും അ​​വ​​രി​​ൽ എ​​ട്ട് ശ​​ത​​മാ​​നം പു​​രു​​ഷ​​ന്മാ​​ർ​​ക്കും എ​​ൺ​​പ​​ത്തി​​നാ​​ല് സ്ത്രീ​​ക​​ൾ​​ക്കും എ​​ഴു​​ത്തും വാ​​യ​​ന​​യും അ​​റി​​യാ​​മെ​​ന്നും മ​​റ്റീ​​ർ പ​​റ​​യു​​ന്നു. ''വി​​ദ്യാ​​ഭ്യാ​​സ​​ത്തോ​​ട് താ​​ൽ​പ​​ര്യ​​മി​​ല്ലാ​​ത്ത ഇ​​വ​​ർ​​ക്ക് സ്വ​​ന്ത​​മാ​​യി സ്‌​​കൂ​​ളോ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മോ ഒ​​ന്നും​​ത​​ന്നെ​​യി​​ല്ല. ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കു​​ന്ന​​വ​​ർ ന​​ന്നേ കു​​റ​​വാ​​ണ്. ഈ ​​ഹി​​ന്ദു രാ​​ജ്യ​​ത്ത് മു​​ഹ​​മ്മ​​ദീ​​യ​​ർ​​ക്കി​​ട​​യി​​ൽ പ്ര​​ഭു​​ക്ക​​ന്മാ​​രാ​​യി ആ​​രും​​ത​​ന്നെ​​യി​​ല്ല. ഇ​​വ​​രി​​ൽ 384 പേ​​ർ പ്യൂ​​ൺ അ​​ല്ലെ​​ങ്കി​​ൽ പൊ​ലീ​​സ് ഉ​​ദ്യോ​​ഗ​​ങ്ങ​​ൾ വ​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ്'' എ​​ന്ന് മ​​റ്റീ​​ർ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്നു (Mateer 1883:148). തി​​രു​​വി​​താം​​കൂ​​റി​​ലെ, പ്ര​​ത്യേ​​കി​​ച്ച് ആ​​ല​​പ്പു​​ഴ ഭാ​​ഗ​​ത്തെ മു​​സ്‍ലിം​ സ​​മു​​ദാ​​യ​​ത്തി​​ന്റെ ജീ​​വി​​ത​ക്ര​​മ​​ങ്ങ​​ളും ആ​​ചാ​​ര അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും പൊ​​തു​​ജീ​​വി​​ത​​വു​​മെ​​ല്ലാം മ​​റ്റീ​​ർ വി​​ശ​​ദ​​മാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. വി​​ഴി​​ഞ്ഞം ക​​ട​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന മു​​സ്‍ലിം​​ക​ളെ കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ണ​​ങ്ങ​​ളും മ​​റ്റീ​​ർ​ ന​​ൽ​​കു​​ന്നു​​ണ്ട്. 1871ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മ​​റ്റീ​​റി​​ന്റെ പു​​സ്ത​​ക​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത് തി​​രു​​വി​​താം​​കൂ​​റി​​ൽ 254 മോ​​സ്കു​​ക​​ളു​​ണ്ടെ​​ന്നാ​​ണ് (Mateer 1871: 227). അ​​ത് 1883 ആ​​കു​​മ്പോ​​ൾ 335 മോ​​സ്കു​​ക​​ൾ ആ​​യെ​​ന്നും മ​​റ്റീ​​ർ പ​​റ​​യു​​ന്നു. അ​​തോ​​ടൊ​​പ്പം തി​​രു​​വി​​താം​​കൂ​​റി​​ലെ ചി​​ല പ​​ള്ളി​​ക​​ളു​​ടെ സ്ഥാ​​പ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഐ​​തി​ഹ്യ​​ങ്ങ​​ളെ​​യും മ​​റ്റീ​​ർ വി​​വ​​രി​​ക്കു​​ന്നു​​ണ്ട്. അ​​പൂ​​ർ​​വം ചി​​ല​​യാ​​ളു​​ക​​ൾ മ​​ക്ക​​യി​​ലേ​​ക്ക് യാ​​ത്ര​​പോ​​കു​​ന്ന​​താ​​യും മ​​റ്റീ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. മ​​റ്റീ​​ർ, ജോ​​ൺ ആ​​ബ്‌​​സ് തു​​ട​​ങ്ങി വി​​ദേ​​ശി​​ക​​ളാ​​യ നി​​ര​​വ​​ധി മി​​ഷ​​ന​​റി​​മാ​​ർ അ​​വ​​രു​​ടെ തി​​രു​​വി​​താം​​കൂ​​ർ അ​​നു​​ഭ​​വ വി​​വ​​ര​​ണ​​ങ്ങ​​ളി​​ൽ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തെ​ക്കു​റി​​ച്ച് വി​​ശ​​ദ​​മാ​​ക്കു​​ന്നു​​ണ്ട്. മി​​ഷ​​ന​​റി രേ​​ഖ​​ക​​ളി​​ൽ പ്ര​​ധാ​​ന​​മാ​​യും ഇ​​സ്‍ലാം വി​​ശ്വാ​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​ങ്ങ​​ളും മു​​സ്‍ലിം​ക​ളു​​ടെ ജീ​​വി​​ത​ക്ര​​മ​​ത്തി​​ലെ പ്ര​​ശ്ന​​ങ്ങ​​ളു​​മാ​​ണ് കൂ​​ടു​​ത​​ലാ​​യി വി​​ക​​സി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ത​​ദ്ദേ​​ശീ​​യ മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ക​​രാ​​ക​​ട്ടെ മ​​റ്റൊ​​രു ത​​ര​​ത്തി​​ൽ ഇ​​സ്‍ലാം മ​​ത വി​​മ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, ആ ​​കാ​​ല​​ത്തെ ശ്ര​​ദ്ധേ​​യ​​രാ​​യ മു​​സ്‍ലിം പ​​ണ്ഡി​​ത​​നാ​​യ മ​​ക്തി​​ ത​​ങ്ങ​​ളു​​ടെ വാ​​ദ​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി പ​​റ​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന യു​​സ്തൂ​​സ് ജോ​​സ​​ഫി​​നെ​പ്പോ​​ലു​​ള്ള മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ക​​രും ഉ​​ണ്ടാ​​യി​​രു​​ന്നു.

ക​​ഠോ​​ര​​കു​​ഠാ​​രം V/s  വി​​ശു​​ദ്ധ​​വെ​​ണ്മ​​ഴു

തെ​​ക്കേ ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം ശ​​ക്ത​​മാ​​ക്കി​​യ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യ രീ​​തി​​യി​​ൽ ഹി​​ന്ദു-​ഇ​​സ്‍ലാം മ​​ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​രു​​ന്നു. പ്രി​​ന്റി​​ങ് പ്ര​​സു​ക​​ൾ സ്വ​​ന്ത​​മാ​​യു​​ണ്ടാ​​യി​​രു​​ന്ന മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​മാ​​ക​​ട്ടെ ല​​ഘു​​ലേ​​ഖ​​ക​​ൾ വ​​ഴി​​യും പു​​സ്ത​​ക​​ങ്ങ​​ൾ വ​​ഴി​​യും ഇ​​ത​​ര മ​​ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ കൂ​​ടു​​ത​​ൽ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്ക് എ​​ത്തി​​ച്ചി​​രു​​ന്നു. 1869​ൽ മ​​ദ്രാ​​സി​​ൽ​നി​​ന്നും ര​​ണ്ട​​രല​​ക്ഷം മ​​ല​​യാ​​ളം ല​​ഘു​​ലേ​​ഖ​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കാ​​യി അ​​ച്ച​​ടി​​ച്ച് ന​​ൽ​​കി​​യ​​ത് (Diez 1880: 394). എ​​ന്നാ​​ൽ, ഇ​​തേ കാ​​ല​​ത്തു​ത​​ന്നെ മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ല​​ഘു​​ലേ​​ഖ വി​​ത​​ര​​ണ​​ത്തി​​ന് ബ​​ദ​​ലാ​​യി ത​​മി​​ഴ് ബ്രാ​​ഹ്മ​​ണ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ദ്രാ​​സ് ഹി​​ന്ദു ട്രാ​​ക്ട് സൊ​​സൈ​​റ്റി രൂ​​പ​വ​ത്ക​​രി​​ക്കു​​ക​​യും നി​​ര​​വ​​ധി ട്രാ​​ക്ടു​​ക​​ൾ കേ​​ര​​ള​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​ത​​ര​​ണം ചെ​​യ്യു​​ക​​യു​​മു​ണ്ടാ​​യി (PCMS 1890: 173). വി​​ദേ​​ശ-​ത​​ദ്ദേ​​ശ മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ക​​ർ ഒ​​രേ​​പോ​​ലെ ഈ ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ഇം​​ഗ്ലീ​​ഷി​​ലും ത​​മി​​ഴി​​ലും ക​​ന്ന​​ട​യി​​ലു​​മു​​ള്ള ട്രാ​​ക്ടു​​ക​​ളു​​ടെ മ​​ല​​യാ​​ള പ​​രി​​ഭാ​​ഷ​​ക​​ളും മി​​ഷ​​ന​​റി പ്ര​​സ്ഥാ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​ത് മ​​ല​​യാ​​ളി സ​​മൂ​​ഹ​​ത്തി​​നി​​ട​​യി​​ൽ പു​​തി​​യ ഒ​​രു സാം​​സ്കാ​​രി​​ക​​ത​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ക​​യു​​ണ്ടാ​​യി. മ​​ത നേ​​താ​​ക്ക​​ൾ അ​​വ​​രു​​ടെ ആ​​ശ​​യ​​ങ്ങ​​ൾ അ​​ച്ച​​ടി​​ച്ച് വി​​ത​​ര​​ണം ചെ​​യ്യേ​​ണ്ട ഒ​​രു ആ​​വ​​ശ്യ​​ക​​ത​​യും സാ​​ക്ഷ​​ര​​ത​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യും ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​ർ​​ധി​​ക്കു​​ക​​യു​​ണ്ടാ​​യി. ഹി​​ന്ദു-​ഇ​​സ്‍ലാം മ​​ത വി​​ശ്വാ​​സി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് ഈ ​​വ്യ​​വ​​ഹാ​​ര​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കേ​​ണ്ടി വ​​ന്നു. 1880ക​​ൾ​​ക്കു ശേ​​ഷം അ​​വ​​ര​​വ​​രു​​ടെ മ​​ത​​ങ്ങ​​ൾ​​ക്ക് നേ​​ർ​​ക്കു വ​​രു​​ന്ന വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കും അ​​തോ​​ടൊ​​പ്പം ഇ​​ത​​ര മ​​ത വി​​മ​​ർ​​ശ​​ന​​വും പ്ര​​സി​​ദ്ധീ​​ക​​രി​​ക്കേ​​ണ്ട ആ​​വ​​ശ്യം വ​​ർ​​ധി​​ച്ചു. ഇ​​ത്ത​​ര​​ത്തി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ഒ​​രു പു​​സ്ത​​ക​​മാ​​യി​​രു​​ന്നു മ​​ക്തി ത​​ങ്ങ​​ളു​​ടെ ക​​ഠോ​​ര​​കു​​ഠാ​​രം (അ​​ര്‍ഥം- മൂ​​ര്‍ച്ച​​യേ​​റി​​യ മ​​ഴു). 1884ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ക​​ഠോ​​ര​​കു​​ഠാ​​ര​​ത്തി​​നു മ​​റ്റ് ചി​​ല പ്ര​​ത്യേ​​ക​​ത​​ക​​ൾ​കൂ​​ടി ഉ​​ണ്ടാ​​യി​​രു​​ന്നു. ജോ​​ലി രാ​​ജി​​വെ​​ച്ച് ക്രി​​സ്തു​​മ​​ത​ പ​​ഠ​​ന​​ത്തി​​ല്‍ മു​​ഴു​​കി​​യ മ​​ക്തി ത​​ങ്ങ​​ളു​​ടെ ആ​​ദ്യ ക്രി​​സ്തു​​മ​​ത വി​​മ​​ര്‍ശ​​ന​​പ​​ഠ​​ന​​മാ​​ണി​​ത്. അ​​തോ​​ടൊ​​പ്പം, മ​​ക്തി ത​​ങ്ങ​​ളു​​ടെ ആ​​ദ്യ പു​​സ്ത​​ക​​വും ഒ​​രു മു​​സ്‌​​ലി​​മി​​ന്റെ കൈ​​കൊ​​ണ്ട് എ​​ഴു​​ത​​പ്പെ​​ട്ട ആ​​ദ്യ​​ത്തെ മ​​ല​​യാ​​ള പു​​സ്ത​​ക​ം എ​​ന്ന പ്ര​​ത്യേ​​ക​​ത​​യും ഇ​​തി​​നു​​ണ്ടെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ത്രി​​ത്വം യേ​​ശു​​വോ മു​​മ്പു​ള്ള പ്ര​​വാ​​ച​​ക​​ന്‍മാ​​രോ പ​​ഠി​​പ്പി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ഒ​​രു വ്യാ​​ജ സി​​ദ്ധാ​​ന്ത​​മാ​​ണെ​​ന്ന് ബൈ​​ബി​​ളും ക്രൈ​​സ്ത​​വ ഗ്ര​​ന്ഥ​​ങ്ങ​​ളും ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ട് സ​​മ​​ർ​ഥി​​ക്കു​​ന്ന ഒ​​രു പു​​സ്ത​​ക​​മാ​​ണ് ക​​ഠോ​​ര​​കു​​ഠാ​​രം. 1884ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ക​​ഠോ​​ര​​കു​​ഠാ​​ര​​ത്തി​​നു 1885ൽ ​​ത​​ന്നെ ദീ​​ർ​​ഘ​​മാ​​യ മ​​റു​​പ​​ടി ല​​ഭി​​ക്കു​​ക​​യു​​ണ്ടാ​​യി. ക്രി​​സ്തു​​മ​​ത​​ത്തി​​ൽ​നി​​ന്നും മാ​​റി മ​​റ്റൊ​​രു മ​​ത പ​​ദ്ധ​​തി തു​​ട​​ർ​​ന്ന് വ​​ന്നി​​രു​​ന്ന യു​​സ്തൂ​​സ് ജോ​​സ​​ഫ് എ​​ന്ന വി​​ദ്വാ​​ൻ​​കു​​ട്ടി അ​​ച്ച​​നാ​​ണ് 'വി​​ശു​​ദ്ധ വെ​​ണ്മ​​ഴു' എ​​ന്ന പേ​​രി​​ൽ 106 പേ​​ജു​​​ള്ള ഒ​​രു മ​​റു​​പ​​ടി മ​​ക്തി ത​​ങ്ങ​​ൾ​​ക്ക് നേ​​ർ​​ക്ക് ത​​യാ​​റാ​​ക്കു​​ന്ന​​ത്.

പാ​​ല​​ക്കാ​​ട് മ​​ഞ്ഞ​​പ്പു​​റം ഗ്രാ​​മ​​ത്തി​​ല്‍ 1835 സെ​​പ്റ്റം​​ബ​​ര്‍ നാ​​ലി​​നു ഒ​​രു ബ്രാ​​ഹ്മ​​ണ കു​​ടും​​ബ​​ത്തി​​ൽ ജ​​നി​​ച്ച രാ​​മ​​യ്യ​​ന്‍ ആ​​ണ് പി​​ല്‍ക്കാ​​ല​​ത്ത് വി​​ദ്വാ​​ന്‍കു​​ട്ടി, യു​സ്തൂ​സ് യോ​സേ​ഫ്, യു​​യോ​​രാ​​ലി​​സ​​ന്‍ തു​​ട​​ങ്ങി​​യ പേ​​രു​​ക​​ളി​​ല്‍ അ​​റി​​യ​​പ്പെ​​ട്ട​​ത്. ക​​രു​​നാ​​ഗ​​പ്പ​​ള്ളി ഭാ​​ഗ​​ത്തേ​​ക്ക് കു​​ടി​​യേ​​റി​​യ രാ​​മ​​യ്യ​​ന്റെ കു​​ടും​​ബം 1861 ആ​ഗ​​സ്റ്റ് മാ​​സം മാ​​വേ​​ലി​​ക്ക​​ര​​യി​​ല്‍വെ​​ച്ച് ജോ​​സ​​ഫ് പീ​​റ്റ് എ​​ന്ന മി​​ഷ​​ന​റി​​യു​​ടെ പ​​ഠി​​പ്പി​​ക്ക​​ലു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ക്രി​​സ്തു​​മ​​തം സ്വീ​​ക​​രി​​ച്ചു. സി.​​എം.​​എ​​സ് മി​​ഷ​​നി​​ലെ ആ​​ദ്യ സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​ല്ലാ​​ത്ത പു​​രോ​​ഹി​​ത​​ൻ​​കൂ​​ടി​​യാ​​ണ് യു​സ്തൂ​സ് യോ​സേ​ഫ്എ​​ന്ന വി​​ദ്വാ​​ൻ​​കു​​ട്ടി. തി​​രു​​വി​​താം​​കൂ​​റി​​ലെ ഉ​​ണ​​ർ​​വ് യോ​​ഗ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​ദ്ദേ​​ഹം 1880ക​​ൾ ​മു​​ത​​ൽ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ത്തി​​ൽ​നി​​ന്നും മാ​​റി സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു (പോ​​ൾ 2021: 193-223). ഈ ​​സ​​മ​​യ​​ത്താ​​ണ് മ​​ക്തി ത​​ങ്ങ​​ളു​​ടെ വി​​മ​​ർ​​ശ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

മലബാറിലെ ഒരു പള്ളി. 1939ലെ ചി​ത്രം      (ചിത്രം: ബാസൽ ആർക്കൈവ്സ്)

മലബാറിലെ ഒരു പള്ളി. 1939ലെ ചി​ത്രം      (ചിത്രം: ബാസൽ ആർക്കൈവ്സ്)

മ​​ക്തി​ ത​​ങ്ങ​​ളു​​ടെ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു ച​​ർ​​ച്ച ആ ​​കാ​​ല​​ത്തെ കേ​​ര​​ളോ​​പ​​ക​​ാരി​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യു​​മു​​ണ്ടാ​​യി. വി​​ദ്വാ​​ൻ കു​​ട്ടി​​യ​​ച്ച​​ൻ ഈ ​​മ​​റു​​പ​​ടി എ​​ഴു​​തു​​ന്ന​​തി​​നു മ​​റ്റൊ​​രു കാ​​ര​​ണം​കൂ​​ടി ഉ​​ണ്ടാ​​യി​​രു​​ന്നു. വി​​ദ്വാ​​ൻ കു​​ട്ടി​​യ​​ച്ച​​ൻ പ​​റ​​യു​​ന്നു, ''എ​​ന്തെ​​ന്നാ​​ൽ ക​​ഠോ​​ര​​കു​​ഠാ​​ര​​ത്തി​​ന് പ്ര​​തി​​വാ​​ദം എ​​ഴു​​തേ​​ണ്ട​​തി​​നു​​ള്ള അ​​വ​​കാ​​ശം ക്രി​​സ്ത്യാ​​നി മാ​​താ​​പി​​താ​​ക്ക​​ന്മാ​​രി​​ൽ​നി​​ന്ന് ജ​​നി​​ച്ചി​​ട്ടു​​ള്ള സാ​​ധാ​​ര​​ണ ക്രി​​സ്ത്യാ​​നി​​ക​​ൾ​​ക്ക​​ല്ല, ഹി​​ന്ദു മാ​​ർ​​ഗ​​ത്തി​​ൽ​നി​​ന്ന് യേ​​ശു​​ക്രി​​സ്ത​​നി​​ൽ വീ​​ണ്ടും ജ​​നി​​ച്ച ഒ​​രു ബ്രാ​​ഹ്‌​​മ​​ണ ക്രി​​സ്ത്യാ​​നി​​ക്കാ​​കു​​ന്നു എ​​ന്ന് ക​​ഠോ​​ര​​കു​​ഠാ​​രം 79, 80 ആ​​യ പു​​റ​​ങ്ങ​​ളി​​ൽ സ​​നാ​​വു​​ല്ല മ​​ക്തി സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ​ത​​ന്നെ.'' 1885 ഒ​​ക്ടോ​​ബ​​റി​​ൽ എ​​ഴു​​തി​ത്തീ​ർ​​ന്നെ​​ങ്കി​​ലും ന​​വം​​ബ​​ർ 15നാ​​ണ്‌ വി​​ദ്വാ​​ൻ​​കു​​ട്ടി അ​​ച്ച​​ൻ ഇ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​ത്. മ​​ക്തി​​ ത​​ങ്ങ​​ൾ എ​​ഴു​​തി​​യ ഓ​​രോ ​​വ​​രി​​ക​​ൾ​​ക്കും മ​​റു​​പ​​ടി പ​​റ​​യു​​ന്ന രീ​​തി​​യി​​ലാ​​ണ് വി​​ദ്വാ​​ൻ​​കു​​ട്ടി അ​​ച്ച​​ൻ ത​​ന്റെ മ​​റു​​പ​​ടി ത​​യാ​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ''ക​​ഠോ​​ര​​കു​​ഠാ​​രം ച​​മ​​ച്ച പ്രി​​യ സ​​ഹോ​​ദ​​ര​​ന് സ​​ലാം'' എ​​ന്ന അ​​ഭി​​വാ​​ദ്യ​​ത്തി​​നിടെ​​യാ​​ണ് വി​​ദ്വാ​​ൻ​​കു​​ട്ടി അ​​ച്ച​​ൻ പ​​ല അ​​ധ്യാ​​യ​​ങ്ങ​​ളും ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ത്തി​​ൽ​നി​​ന്നു പു​​റ​​ത്താ​​യ​​തി​​നാ​​ൽ വി​​ദ്വാ​​ൻ​​കു​​ട്ടി അ​​ച്ച​​ന്റെ ഈ ​​ആ​​ശ​​യ​​ങ്ങ​​ൾ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​നം അം​​ഗീ​​ക​​രി​​ക്കു​​ന്ന​​ത് അ​​ല്ലാ​​യി​​രു​​ന്നു.

കൊ​​ളോ​​ണി​​യ​​ൽ ഏ​​ജ​​ൻ​​സി​​യാ​​യ മി​​ഷ​​ന​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പു​​രാ​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽനി​​ന്നും ല​​ഭി​​ക്കു​​ന്ന ഇ​​ത്ത​​രം സാ​​മൂ​​ഹി​​ക അനു​​ഭ​​വ​​ങ്ങ​​ളു​​ടെ പ്ര​​സ​​ക്തി എ​​ന്താ​​ണ്? എ​​ന്തി​​നാ​​ണ് ഇ​​ത്ത​​രം രേ​​ഖ​​ക​​ൾ ക​​ണ്ടെ​​ടു​​ക്കേ​​ണ്ട​​ത്? എ​​ന്നീ ചോ​​ദ്യ​​ങ്ങ​​ൾ വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്. കൊ​​ളോ​​ണി​​യ​​ൽ അ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​തും ഏ​​ക​​ശി​​ലാ​​രൂ​​പ​​ത്തി​​ലു​​ള്ള​​തു​​മാ​​യ ച​​രി​​ത്ര​​ര​​ച​​ന​​ക​​ളെ മ​​റി​​ക​​ട​​ന്നു​​കൊ​​ണ്ട് മാ​​പ്പി​​ളസ​​മൂ​​ഹ​​ത്തി​​ന്റെ ബ​​ഹു​​മു​​ഖ​​ങ്ങ​​ളാ​​യ ച​​രി​​ത്ര​​ങ്ങ​​ൾ ര​​ചി​​ക്ക​​പ്പെ​​ടേ​​ണ്ട​​തി​​ന്റെ ആ​​വ​​ശ്യ​​ക​​ത എ​​ന്ന​​താ​​ണ് ഇ​​തി​​ന്റെ ഒ​​ന്നാ​​മ​​ത്തെ ഉ​​ത്ത​​രം. കേ​​ര​​ള​​ത്തി​​ന്റെ സാ​​മൂ​​ഹി​​ക പ​​രി​​ണാ​​മ​​ദി​​ശ​​യെ കൂ​​ടു​​ത​​ൽ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന ഇ​​ത്ത​​രം വി​​വ​​ര​​ണ​​ങ്ങ​​ൾ – അ​​വ​​യു​​ടെ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ നി​​ല​​നി​​ൽക്കു​​മ്പോ​​ൾ പോ​​ലും – ആ​​ധു​​നി​​ക കേ​​ര​​ളച​​രി​​ത്ര വൈ​​ജ്ഞാ​​നി​​ക മേ​​ഖ​​ല​​ക്ക് സം​​ഭാ​​വ​​ന ന​​ൽ​​കാ​​ൻ ശേ​​ഷി​​യു​​ള്ള​​താ​​ണ്. അ​​ധി​​നി​​വേ​​ശ ക​​ണ്ണു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് മി​​ഷ​​ന​​റി എ​​ഴു​​ത്തു​​ക​​ൾ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ​​തെ​​ങ്കി​​ലും സാ​​മൂ​​ഹി​​ക പ​​രി​​ണാ​​മ​​ങ്ങ​​ളെ​​യും പ​​രി​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും, പ്ര​​ത്യേ​​കി​​ച്ച് കൊ​​ളോ​​ണി​​യ​​ൽ ആ​​ധു​​നി​​ക​​ത​​യി​​ലേ​​ക്കു​​ള്ള മാ​​പ്പി​​ളസ​​മൂ​​ഹ​​ത്തി​​ന്റെ പ്ര​​വേ​​ശ​​ന​​ത്തി​​നെ​​യും ഒ​​രു പ​​രി​​ധി​യോ​​ളം മ​​ന​​സ്സി​ലാ​​ക്കാ​​ൻ ഈ ​​രേ​​ഖ​​ക​​ൾ പ​​ര്യാ​​പ്‌​​ത​​മാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് മ​​ക്തി ത​​ങ്ങ​​ൾ, വി​​ദ്വാ​​ൻ​​കു​​ട്ടി അ​​ച്ച​​ൻ പോ​​ലു​​ള്ള​​വ​​രു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ൾ അ​​ച്ച​​ടിമാ​​ധ്യ​​മ​​ത്തി​​ന്റെ​​യും സാ​​മൂ​​ഹി​​ക-​​മ​​ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ​​യും മ​​റ്റൊ​​രു ച​​രി​​ത്രം ന​​മു​​ക്ക് വെ​​ളി​​പ്പെ​​ടു​​ത്തിത്ത​​രു​​ന്നു​​ണ്ട്. പ​​ല​​ത​​രം ച​​രി​​ത്ര​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ധ്യ​​ത​കൂ​​ടി​​യാ​​ണ് ഇ​​വ ന​​മു​​ക്ക് ന​​ൽ​​കു​​ന്ന​​ത്. ഈ ​​കാ​​ര​​ണ​​ത്താ​​ൽ മി​​ഷ​​ന​​റി പു​​രാ​​ശേ​​ഖ​​ര​​ത്തി​​ൽ​നി​​ന്നും ക്രി​​സ്തു​​മ​​ത​​ത്തി​​ന് വെ​​ളി​​യി​​ലു​​ള്ള സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം ക​​ണ്ടെ​​ടു​​ക്കു​​ക എ​​ന്ന​​തു​ത​​ന്നെ ഒ​​രു ച​​രി​​ത്ര വി​​ദ്യാ​​ർ​​ഥി​​യു​​ടെ ദൗ​​ത്യ​​മാ​​യി മാ​​റു​​ക​​യാ​​ണ്.

സൂ​ചി​ക

Anna Johnston, Missionary Writing and Empire, 1800-1860, Cambridge: Cambridge University Press, 2003.

E. Diez, 'Malayalam Christian Literature', pp.392-405, in The Missionary Conference: South India and Ceylon, 1879, Vol II. Madras: Addison &Co., Mount Road.1880.

Samuel Mateer, Native Life in Travancore, London: W H Allen and Co, 1883.

Samuel Mateer, The Land of Charity, London: John snow and Co, 1871.

Proceedings of the Church Missionary Society for the Africa and the East ,1888-1912.

EWT, മ​​ല​​യാ​​ള ബാ​​സ​​ൽ മി​​ശ്യ​​ൻ സ​​ഭ​​യു​​ടെ ച​​രി​​ത്ര സം​​ക്ഷേ​​പം, Calicut: The Malabar Church Council Centenary, 1934.

ദേ​​വി​​ക ജെ, ​​ജ​​ന​​സ​​മ്പ​​ർ​​ക്കം, കേ​​ര​​ള​​പ​​ഠ​​ന​​ങ്ങ​​ൾ 1(1) ഏ​​പ്രി​​ൽ- ജൂ​​ൺ 1993. പേ​​ജ് 48.

ജ്ഞാ​​ന​​നി​​ക്ഷേ​​പം 1852-56 ല​​ക്ക​​ങ്ങ​​ൾ

വി​​ദ്വാ​​ൻ​​കു​​ട്ടി, വി​​ശു​​ദ്ധ വെ​​ണ്മ​​ഴു, യു​​യോ​​മ​​യ സ​​ഭാ പ്ര​​സി​​ദ്ധീ​​ക​​ര​​ണം.

വി​​നി​​ൽ പോ​​ൾ, അ​​ടി​​മ​​കേ​​ര​​ള​​ത്തി​​ന്റെ അ​​ദ്യ​​

ശ്യ ച​​രി​​ത്രം,കോ​​ട്ട​​യം : ഡി.​​സി.​ ബു​​ക്സ്, 2021

കു​റി​പ്പ്​:

​േല​ഖ​നം ത​യാ​റാ​ക്കു​ന്ന​തി​ൽ ഡോ. ​​ബാ​​ബു ചെ​​റി​​യാ​​ൻ, ഡി. ​​മാ​​ത്യു, സൈ​​താ​​ലി എ​​ന്നി​​വ​​രു​​ടെ സ​​ഹാ​​യ​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

News Summary - kerala history archives about Tipu Sultan